• Logo

Allied Publications

Europe
യുക്മ സ്റാര്‍ സിംഗര്‍ വിധി നിര്‍ണയം തുടങ്ങി
Share
ലണ്ടന്‍: യുക്മ സ്റാര്‍ സിംഗര്‍ മത്സരത്തിലെ ആദ്യ റൌണ്ട് മത്സരം അവസാനിച്ചിരിക്കെ മത്സരത്തിന്റെ വിധി നിര്‍ണയം ആരംഭിച്ചുകഴിഞ്ഞു. യുകെയിലെ നിരവധി ഗായകര്‍ മാറ്റുരച്ച ഈ മത്സരത്തിന്റെ വിധി നിര്‍ണയം നടത്തുവാന്‍ ഏറ്റവും മികച്ച ഒരു വിധി കര്‍ത്താവിനെ തന്നെയാണ് ഇതിന്റെ സംഘാടകര്‍ കണ്െടത്തിയിരിക്കുന്നത്. ഓള്‍ ഇന്ത്യാ റേഡിയോയില്‍ എഗ്രേഡ് ആര്‍ട്ടിസ്റ് ആയ കര്‍ണാടക സംഗീതത്തില്‍ കൈ നിറയെ പുരസ്കാരങ്ങള്‍ നേടിയ ടി.പി.നിഷാന്താണ് യുക്മാ സ്റാര്‍ സിംഗര്‍ സീസണ്‍ വണ്ണിന്റെ മുഖ്യ വിധി കര്‍ത്താവ്.

സംഗീതത്തിനുവേണ്ടി ജീവിതം ഉഴിഞ്ഞുവച്ച ഈ സംഗീതജ്ഞന്‍ 1986 മുതല്‍ ആരംഭിച്ചതാണ് തന്റെ സംഗീത സപര്യ. കേരളത്തിലെ ഒട്ടുമിക്ക ക്ഷേത്രങ്ങളിലും മറ്റു നിരവധി സ്റ്റേജുകളിലും കച്ചേരി അവതരിപ്പിച്ചിട്ടുള്ള നിഷാന്ത് പ്രമുഖ കര്‍ണാടക സംഗീതജ്ഞന്‍ മദ്രാസ് പി.എസ്. നാരായണസ്വാമിയുടെ അരുമ ശിഷ്യനാണ്. സിംഗപ്പൂരില്‍ സംഗീതാധ്യാപകനായി ജോലി ചെയ്യുന്ന നിഷാന്ത് കര്‍ണാട്ടിക് സംഗീതത്തിനോടൊപ്പം സിനിമാ സംഗീതത്തിലും തന്റെ പ്രാഗത്ഭ്യം തെളിയിച്ചിട്ടുള്ള ആളാണ്. വിധിനിര്‍ണയത്തിനുശേഷം യുക്മ സ്റാര്‍ സിംഗറിന്റെ രണ്ടാം ഘട്ടം ഉടന്‍ ആരംഭിക്കും.

റിപ്പോര്‍ട്ട്: ബാല സജീവ്കുമാര്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.