• Logo

Allied Publications

Europe
ഐസിസി മദേഴ്സ് പ്രയര്‍ ഗ്രൂപ്പ് മൂന്നാമത് വാര്‍ഷികാഘോഷം നടത്തി
Share
വിയന്ന: ഐസിസി മദേഴ്സ് പ്രയര്‍ ഗ്രൂപ്പിന്റെ മൂന്നാമത് വാര്‍ഷികവും കൃതജ്ഞതാ ദിവ്യബലിയര്‍പ്പണവും സ്ടാറ്റ് ലൌ പള്ളിയില്‍ നടത്തി. ഇന്ത്യന്‍ കാത്തലിക് കമ്യൂണിറ്റിയുടെ ചാപ്ളെയിന്‍ ഫാ. തോമസ് താണ്ടപ്പള്ളി ആഘോഷങ്ങള്‍ക്ക് നേതൃത്വം നല്‍കി.

മാതൃത്വം എന്നത് ഒരുദൈവ വിളിയാണന്നും പരിശുദ്ധ അമ്മയെ മാതൃകയാക്കി ജീവിതത്തിലെ പ്രതിസന്ധികളില്‍ ശാന്തതയോടും വിധേയത്വത്തോടും കൂടി ജീവിച്ച് മറ്റുള്ളവര്‍ക്കു മാതൃകയായി തീരണമെന്നും പരിശുദ്ധാത്മാവിന്റെ കൃപയാല്‍ അതിനായി എല്ലാവരും ഒരുങ്ങണമെന്നും വി. കുര്‍ബാനമധ്യേ നല്‍കിയ സന്ദേശത്തില്‍ തോമസച്ചന്‍ ഓര്‍മ്മിപ്പിച്ചു.

മനുഷ്യജിവിതത്തിലെ ഏറ്റവും ശ്രേഷ്ടമായ സ്ഥാനമാണ് മാതൃത്വം, നമ്മളില്‍ പലര്‍ക്കും നാം ഏറ്റെടുത്തിരിക്കുന്ന സ്ഥാനത്തിന്റെ മഹത്വം അറിയില്ലാത്തതാണ് കുടുംബ ജീവിതത്തിലെ പ്രശ്നങ്ങളുടെയെല്ലാം അടിസ്ഥാനകാരണം. ഞാനും എന്റെ കുട്ടികളും എന്നതല്ല മാതൃത്വം. തന്റെ ജീവിതപങ്കാളിക്ക്, സഹോദരങ്ങള്‍ക്ക്, സ്നേഹിതര്‍ക്ക്, അയല്‍ക്കാര്‍ക്ക് തകര്‍ച്ച നേരിടുമ്പോള്‍ കുറ്റപ്പെടുത്താതെ അവരുടെ ദുഃഖങ്ങളില്‍ പങ്കുചേര്‍ന്ന്, അവരുടെ കഷ്ടതകള്‍ തന്റെ സഹനങ്ങളാക്കിമാറ്റുന്നതാണ് യഥാര്‍ഥ മാതൃത്വം.

തന്റെ പ്രിയപുത്രന്‍ പടയാളികളാല്‍ പീഡിപ്പിക്കപ്പെട്ടപ്പോള്‍ കുരിശിന്‍ ചുവട്ടില്‍ ആരെയും പഴിക്കാതെ, ആ പീഡനങ്ങളത്രയും തന്റെ സ്വന്തമാക്കി ഹൃദയത്തില്‍ ഏറ്റുവാങ്ങി ദൈവഹിതത്തോട് വിധേയത്വം പ്രകടിപ്പിച്ച മാതാവിന്റെ ജീവിതശൈലി നമ്മുക്കുമാതൃകയായിതീരണം.

ഈശോയുടെ മൃതദേഹം തന്റെ മടിയില്‍ ഏറ്റുവാങ്ങിയപ്പോള്‍ ആ അമ്മ കാണിച്ച ധൈര്യവും, ആത്മവിശ്വാസവും സഹനങ്ങളും ജീവിതത്തില്‍ മാതൃകയാക്കി നല്ല അമ്മമാരായി തീരുവാന്‍ നിങ്ങള്‍ക്കേവര്‍ക്കും സാധിക്കട്ടെ എന്ന് ഫാ. തോമസ് താണ്ടപ്പള്ളി ആശംസിച്ചു.

മാതാക്കളുടെ പ്രാര്‍ഥനാ യൂണിറ്റിന്റെ, പ്രാര്‍ഥനാ കൂട്ടായ്മ മാസത്തിലെ ഒന്നാമത്തെയും മൂന്നാമത്തെയും തിങ്കളാഴ്ചകളില്‍ ഒമ്പതു മുതല്‍ 11 വരെ സ്റാറ്റ്ലൌ പള്ളിയില്‍ നടത്തിവരുന്നതായും ഏവരേയും പ്രാര്‍ഥനാകൂട്ടായ്മയിലേക്ക് സ്വാഗതം ചെയ്യുന്നതായും തോമസ് അച്ചന്‍ അറിയിച്ചു. മാതാവിനോടുള്ള ഭക്തി പ്രചരിപ്പിക്കുന്നതിനായി എല്ലാ അമ്മമാര്‍ക്കും പരി. അമ്മയുടെ ചിത്രം അച്ചന്‍ സമ്മാനമായി നല്‍കി.

ആഘോഷങ്ങള്‍ക്ക് ഷേര്‍ളി കാരക്കാട്ടിന്റെ നേതൃത്വത്തിലുള്ള അമ്മമാരുടെ സംഘം നേതൃത്വം നല്‍കി. പ്രാര്‍ഥനാ സഹായം ആവശ്യമുള്ളവര്‍ 0699 150 696 74 എന്ന നമ്പറില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: ഷിജി ചീരംവേലില്‍

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.