• Logo

Allied Publications

Europe
മരിയ ഭക്തരുടെ മജുഗോറ തീര്‍ഥാടനം ഏപ്രില്‍ 26ന്
Share
ലണ്ടന്‍: പരിശുദ്ധ മാതാവ് നിത്യവും ദര്‍ശനം നല്‍കുന്നു എന്ന് വിശ്വസിക്കുന്ന ബോസ്നിയായിലെ മജുഗോറയിലേക്ക് ലണ്ടനില്‍ നിന്നും മരിയ ഭക്തര്‍ തീര്‍ഥാടനം സംഘടിപ്പിക്കുന്നു.

1981 ല്‍ മജുഗോരയിലെ അപ്പാരിഷന്‍ മലയില്‍ ഇവാന്‍, മരീജ, ഇവാങ്ക, മിര്‍ജാന, വിക്ക,ജാക്കോവ് എന്നിവര്‍ക്ക് പരിശുദ്ധ അമ്മ ദര്‍ശനം നല്‍കിയിരുന്നു. ഇവരില്‍ ഇവാന്‍,മരീജ,ഇവാങ്ക എന്നിവര്‍ക്ക് അന്നു മുതല്‍ മുടങ്ങാതെ തന്നെ മാതൃ ദര്‍ശനം ലഭിച്ചു പോരുന്നു.

പ്രസ്തുത വിഷനറീസിനോടൊപ്പം പങ്കു ചേര്‍ന്ന് പരിശുദ്ധ ജപമാല അര്‍പ്പിച്ച്് പ്രാര്‍ഥിക്കുവാനും പരിശുദ്ധ അമ്മ കൈമാറുന്ന സന്ദേശങ്ങള്‍ കേള്‍ക്കുവാനും നമ്മുടെ മാധ്യസ്ഥം സമര്‍പ്പിക്കുവാനും, അനുഗ്രഹീത മരിയ സാമീപ്യം അനുഭവിക്കുവാനും ലഭിക്കുന്ന സുവര്‍ണാവസരം ലക്ഷ്യമാക്കിയാണ് തീര്‍ഥാടനം ഒരുക്കിയിരിക്കുന്നത്.അനേകായിരം മാതൃഭക്തര്‍, നിത്യേന ഇവിടെത്തി പ്രാര്‍ഥന അര്‍പ്പിക്കാറുണ്ട്. കൂടാതെ ഫ്രാന്‍സിസ്കന്‍ മിഷനറീസ്, അപ്പാരിഷന്‍ മലയില്‍, കാല്‍വരിയിലെ കുരിശിന്റെ തിരുശേഷിപ്പ് വെച്ചുണ്ടാക്കിയ ബ്ളൂക്രോസ് കുരിശിനടുത്ത് കയറി ചെല്ലുവാനും അവിടെ നിന്ന് രക്ഷകനോടുള്ള പ്രാര്‍ഥന നടത്തുവാനും അവസരം ഉണ്ട്.

എട്ടു ദിവസം നീളുന്ന ഈ മജുഗോര തീര്‍ഥാടനം ഏപ്രില്‍ 26 നു ഉച്ചക്ക് ലണ്ടന്‍ ഗാറ്റ്വിക്കില്‍ നിന്ന് ക്രൊയെഷ്യയിലെ സ്പ്ളിറ്റ് എയര്‍പോര്‍ട്ടിലേക്ക് തിരിക്കും. അവിടെ നിന്ന് കോച്ചില്‍ ബൊസ്നിയായിലെ മജുഗോരയിലേക്ക് ഗൈഡിനോടൊപ്പം യാത്ര. 5 രാത്രികളിലെ താമസവും, സെന്റ് ജെയിംസ് പള്ളിയില്‍ നിത്യവും വിശുദ്ധ കുര്‍ബാനയും, വൈകുന്നേരങ്ങളില്‍ ജപമാല അര്‍പ്പണ സൌകര്യവും സംഘാടകര്‍ ഒരുക്കിയിട്ടുണ്ട്.

ആറാം ദിവസം അവിടെ നിന്ന് പുറപ്പെട്ടു സ്പ്ളിറ്റിലെത്തും. അവിടെ സ്പ്ളിറ്റ് സിറ്റി ഗൈഡഡ് ടൂര്‍ ഉണ്ടായിരിക്കും. തുടര്‍ന്ന് രണ്ടു ദിവസം വിനോദ സൌകര്യാര്‍ഥം കടല്‍ത്തീര ഹോട്ടലില്‍ താമസവും തരപ്പെടുത്തിയിട്ടുണ്ട്.

ടൂര്‍ സമാപന ദിനമായ മേയ് മൂന്നിന് വൈക്കുന്നേരം അഞ്ചിന് തിരിച്ചു 18.30 നു ലണ്ടന്‍ ഗാട്ട്വിക്കില്‍ തിരിച്ചെത്തും.

എട്ടു ദിവസങ്ങളിലേക്കുള്ള യാത്ര ചെലവുകള്‍, താമസ സൌകര്യം, ഹാഫ് ബോഡ് ഭക്ഷണം, ടൂര്‍ ഗൈഡ് എന്നിവ തീര്‍ഥാടനത്തില്‍ ഉള്‍ക്കൊള്ളിച്ചിട്ടുണ്ട്.

വിശദ വിവരങ്ങള്‍ക്ക്: ടൂര്‍ കോഓര്‍ഡിനേറ്റര്‍ വര്‍ഗീസ് സ്റ്റെനിസ്ളാവോസുമായി 02084704863, 07944276225 എന്നീ നമ്പറുകളില്‍ ബന്ധപ്പെടുക.

റിപ്പോര്‍ട്ട്: അപ്പച്ചന്‍ കണ്ണഞ്ചിറ

സീ​റോ​മ​ല​ബാ​ർ സ​ഭ നോ​ക്ക് തീ​ർ​ഥാ​ട​നം; മാ​ർ റാ​ഫേ​ൽ ത​ട്ടി​ൽ അ​യ​ർ​ല​ൻ​ഡി​ലെ​ത്തും.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡ് സീ​റോ​മ​ല​ബാ​ര്‍ സ​ഭ​യു​ടെ ഈ​വ​ർ​ഷ​ത്തെ നാ​ഷ​ണ​ൽ നോ​ക്ക് തീ​ർ​ഥാ​ട​നം മെ​യ് 11ന് ​ന​ട​ക്കും.
ഡെ​റി​യി​ൽ പാ​ലാ സ്വ​ദേ​ശി സി​ബി ജോ​സ് അ​ന്ത​രി​ച്ചു.
ഡ​ബ്ലി​ൻ: ഡെ​റി​യി​ൽ പാ​ലാ മേ​രി​ലാ​ൻ​ഡ് സ്വ​ദേ​ശി പാ​മ്പ​ക്ക​ൽ സി​ബി ജോ​സ്(46) അ​ന്ത​രി​ച്ചു.
അ​യ​ർ​ല​ൻ​ഡി​ൽ മ​ല​യാ​ളി​യാ​യ റോഹ​ൻ സ​ലി​ന് ചെ​സ് കി​രീ​ടം.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ൻ​ഡി​ൽ ചെ​സ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ മ​ല​യാ​ളി​ത്തി​ള​ക്കം.
സി.​ആ​ർ. മ​ഹേ​ഷി​നെ ആ​ക്ര​മി​ച്ച​തി​ൽ ശ​ക്ത​മാ​യി പ്ര​തി​ഷേ​ധി​ച്ച് ഐ​ഒ​സി യു​കെ.
ല​ണ്ട​ൻ: കൊ​ല്ലം ക​രു​നാ​ഗ​പ്പ​ള്ളി​യി​ൽ കൊ​ട്ടി​ക​ലാ​ശ​ത്തി​നി​ടെ എ​ൽ​ഡി​എ​ഫ് പ്ര​വ​ർ​ത്ത​ക​ർ വ്യാ​പ​ക​മാ​യി അ​ഴി​ച്ചു​വി​ട്ട ക്രൂ​ര​മാ​യ അ​ക്ര​മ​ങ്ങ
ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെ​ര്‍​ലി​നി​ല്‍.
ബെ​ര്‍​ലി​ന്‍: ബ്രി​ട്ടീ​ഷ് പ്ര​ധാ​ന​മ​ന്ത്രി റി​ഷി സു​നാ​ക്ക് ബെര്‍​ലി​നി​ല്‍ സ​ന്ദ​ര്‍​ശ​ന​ത്തി​നെ​ത്തി.