• Logo

Allied Publications

Australia & Oceania
പ്രവാസി എക്സ്പ്രസ് ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡ് വിഎസിന്
Share
സിംഗപ്പൂര്‍: പ്രവാസി എക്സ്പ്രസിന്റെ പ്രഥമ ലൈഫ് ടൈം അച്ചീവ്മെന്റ് അവാര്‍ഡിന് കേരള മുന്‍ മുഖ്യമന്ത്രിയും പ്രതിപക്ഷ നേതാവുമായ വി.എസ്. അച്യുതാനന്ദന്‍ അര്‍ഹനായി.

സിംഗപ്പൂര്‍ ബുക്കിത് മേരാ സ്പ്രിംഗ് ഓഡിറ്റോറിയത്തില്‍ നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2013 ല്‍ അവാര്‍ഡ് നല്‍കാനിരിക്കുകയായിരുന്നു. എന്നാല്‍ ശാരീരികമായ അസ്വസ്ഥതകളെ തുടര്‍ന്ന് വി.എസിന് പരിപാടിയില്‍ പങ്കെടുക്കാന്‍ കഴിയാത്തതിനാല്‍ അവാര്‍ഡ് പിന്നീട് തിരുവനന്തപുരത്തുവച്ച് നല്‍കുമെന്ന് സംഘാടകര്‍ അറിയിച്ചു.

മാതൃഭൂമി സ്ഥാപകപത്രാധിപരായ കെ.പി കേശവമേനോന്റെ മകനും പാലക്കാട് വലിയരാജാവും മുതിര്‍ന്ന സിംഗപ്പൂര്‍ മലയാളിയുമായ ശേഖരീവര്‍മയെ (നൂറ്റി മൂന്ന് വയസ്) ചടങ്ങില്‍ ആദരിച്ചു.

സോഷ്യല്‍ എക്സലന്‍സ് പുരസ്കാരം, സിംഗപ്പൂര്‍ മലയാളി അസോസിയേഷന്‍ പ്രസിഡന്റ് പി.കെ കോശിക്കും ബിസിനസ് എക്സലന്‍സ് പുരസ്കാരം ടോണി വിന്‍സെന്റിനും (ആറാട്ട് ബില്‍ഡേര്‍സ്) സമ്മാനിച്ചു. മലയാളിരത്ന പുരസ്കാത്തിന് തന്‍ ശ്രീ ദത്തുക് കെ. രവീന്ദ്രമേനോന്‍ (മലേഷ്യ സുബാങ്ങ് സ്കൈപാര്‍ക്ക്) അര്‍ഹനായി.

മലയാള സാഹിത്യത്തിനു നല്‍കിയ സംഭാവനകളെ മാനിച്ച് പ്രശസ്തകവിയും ഗാനരചയിതാവുമായ അനില്‍ പനച്ചൂരാനു പ്രവാസി എക്സ്പ്രസ് സാഹിത്യ പുരസ്കാരം നല്‍കി ആദരിച്ചു. പുതുതലമുറയിലെ പ്രശസ്ത യുവനടന്‍ ഉണ്ണിമുകുന്ദന്‍ യൂത്ത് ഐക്കണ്‍ പുരസ്കാരം ഏറ്റുവാങ്ങി.

യുവപ്രവാസി പ്രസ്കാരത്തിന് മലയാളം ലാംഗ്വേജ് അസോസിയേഷന്‍ സെക്രട്ടറി ശ്യാം പ്രഭാകരനും യംഗ് എന്റര്‍പ്രണര്‍ പുരസ്കാരത്തിന് അജിത് കുമാറും (സിംഗപ്പൂര്‍ കൊളീസിയം), റൈസിംഗ് സ്റാര്‍ അവാര്‍ഡിന് യുവ ഫുട്ബോള്‍ പ്ളെയര്‍ വിശാല്‍ തനിയത് എന്നിവരും ആര്‍ഹരായി.

സിംഗപ്പൂരില്‍ നടന്ന പ്രവാസി എക്സ്പ്രസ് നൈറ്റ് 2013 ചടങ്ങിലാണ് പുരസ്കാരങ്ങള്‍ സമ്മാനിച്ചത്. അവാര്‍ഡുകള്‍ സിംഗപ്പൂര്‍ അംബാസഡര്‍ അറ്റ്ലാര്‍ജ് ഗോപിനാഥ പിള്ള, മലയാളിയായ സിംഗപൂര്‍ പാര്‍ലമെന്റ് അംഗം ഡോ. ജാനില്‍ പുതുച്ചേരി തുടങ്ങിയവര്‍ വിതരണം ചെയ്തു. പ്രശസ്ത കവി എം.കെ ഭാസി, പ്രവാസി എക്സ്പ്രസ് ചീഫ് എഡിറ്റര്‍ രാജേഷ് കുമാര്‍, ജനറല്‍ മാനേജര്‍ എ.ആര്‍ ജോസ് തുടങ്ങിയവര്‍ സന്നിഹിതരായിരുന്നു.

ചടങ്ങില്‍ സിംഗപ്പൂരിലെ മുന്‍കാല ട്രേഡ്യൂണിയന്‍ നേതാവും പീപ്പിള്‍സ് ആക്ഷന്‍ പാര്‍ട്ടിയുടെ സ്ഥാപക നേതാവുമായ ഡാറ്റോ ഡൊമിനിക് ആദരിച്ചു.

പ്രസ്തുത ചടങ്ങില്‍ സിംഗപ്പൂരിലെ മലയാളി എഴുത്തുകാരുടെ പുസ്തക പ്രകാശനവും നടന്നു. വെണ്‍മണി ബിമല്‍ രാജിന്റെ കവിതാ സമാഹാരം ദേവമേഘങ്ങള്‍, മെട്രിസ് ഫിലിപ്പിന്റെ ലേഖനസമാഹാരം 'നാടും മറുനാടും' സത്യന്‍ പൂക്കൂട്ടത്തിന്റെ മഴസ്മൃതികള്‍ 'ഒരു മഴക്കാലത്തിലൂടെ' എന്നീ കൃതികളാണ് പ്രസിദ്ധീകരിച്ചത്. ചടങ്ങില്‍ നിര്‍ധന വിദ്യാര്‍ഥികള്‍ക്കുള്ള വിദ്യാഭ്യാസ സഹായം ഡോ. വി.പി. നായര്‍ വിതരണം ചെയ്തു.

പ്രവാസി എക്സ്പ്രസ് സംഘടിപ്പിച്ച സാഹിത്യമത്സരത്തില്‍ ഒന്നാം സ്ഥാനം ലഭിച്ച ഓസ്ട്രേലിയന്‍ മലയാളി ജോസ്. എം. ജോര്‍ജിനും ചടങ്ങില്‍ സമ്മാനം നല്‍കി.

പ്രശസ്ത പിന്നണി ഗായകരായ അനൂപ് ശങ്കര്‍, സംഗീത പ്രഭു, വയലിനിസ്റ് ശബരീഷ് എന്നിവരുടെ സംഗീത നിശയും ഗോപിക വര്‍മയുടെ മോഹിനിയാട്ടവും സിംഗപ്പൂരിലെ മലയാളി പ്രതിഭാകലുടെ കലാവിരുന്നും പ്രവാസി എക്സ്പ്രസ് നൈറ്റിന് മാറ്റു കൂട്ടി.

സിംഗപ്പൂരിലെ ഏക മലയാളം ഇംഗ്ളീഷ് ദ്വിഭാഷ പത്രം പ്രവാസി എക്സ്പ്രസ് ആണ് അവാര്‍ഡ് നിശ സംഘടിപ്പിച്ചത്.

റിപ്പോര്‍ട്ട്: രാജേഷ് കുമാര്‍

ആ​വേ​ശ​ത്തി​ര​യി​ൽ ആ​റാ​ടാ​നൊ​രു​ങ്ങി മെ​ൽ​ബ​ൺ; സ്റ്റീ​ഫ​ൻ ദേ​വ​സി ഒ​രു​ക്കു​ന്ന സം​ഗീ​ത മാ​മാ​ങ്കം ജൂ​ലൈ 21ന്.
മെ​ൽ​ബ​ൺ: സ്റ്റീ​ഫ​ൻ ദേ​വ​സി നേ​തൃ​ത്വം ന​ൽ​ക്കു​ന്ന ലൈ​വ് മ്യൂ​സി​ക്ക​ൽ ക​ൺ​സെ​ർ​ട്ട് മെ​ൽ​ബ​ണി​ൽ ജൂ​ലൈ 21ന് ​അ​ര​ങ്ങേ​റും.
മെ​ൽ​ബ​ണി​ൽ നാ​ട​കോ​ത്സവം: പ​ങ്കെ​ടു​ക്കാ​നെ​ത്തി​യ​വ​ര്‍​ക്ക് സ്വീകരണം നൽകി.
മെ​ൽ​ബ​ൺ: നാ​ട​കോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​ൻ എ​ത്തി​യ കെ.വി. ഗ​ണേ​ഷ്, സു​നി​ൽ സു​ഖ​ദ, ​അ​പ്പു​ണ്ണി ശ​ശി, എ​സ് .പി.
ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ൻ വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
സി​ഡ്നി: ഓ​സ്ട്രേ​ലി​യ​യി​ൽ ഇ​ന്ത്യ​ക്കാ​ര​നാ​യ എം​ടെ​ക് വി​ദ്യാ​ർ​ഥി കു​ത്തേ​റ്റ് മ​രി​ച്ചു.
ഓ​സ്ട്രേ​ലി​യ​ൻ വ​നി​താ എം​പി​യെ മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി പീ​ഡി​പ്പി​ച്ചു.
ക്യൂ​ൻ​സ്‌​ലാ​ൻ​ഡ്: മ​യ​ക്കു​മ​രു​ന്ന് ന​ൽ​കി ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ചെ​ന്ന വെ​ളി​പ്പെ​ടു​ത്ത​ലു​മാ​യി ഓ​സ്ട്രേ​ലി​യ​ൻ എം​പി ബ്രി​ട്ടാ​നി ലോ​ഗ.
മെ​ല്‍​ബ​ണ്‍ രൂ​പ​ത​യി​ലെ എ​സ്എം​വൈ​എം അം​ഗ​ങ്ങ​ളെ സ്വാ​ഗ​തം ചെ​യ്തു.
കാ​ക്ക​നാ​ട്: മി​ഷ​ന്‍ സ​ന്ദേ​ശ​വു​മാ​യി ഇ​ന്ത്യ​യി​ലേ​ക്ക് എ​ത്തി​യ എ​സ്എം​വൈ​എം മെ​ല്‍​ബ​ണ്‍ രൂ​പ​ത പ്ര​തി​നി​ധി​ക​ളെ എ​സ്എം​വൈ​എം ഗ്ലോ​ബ​ല്‍ സ​മി​ത