• Logo

Allied Publications

Africa
കെനിയന്‍ പ്രസിഡന്റ് കെന്യാത്തയ്ക്കെതിരായ വിചാരണ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നീട്ടിവച്ചു
Share
ദ ഹേഗ്(നെതര്‍ലാന്‍ഡ്): കെനിയന്‍ പ്രസിഡന്റ് ഉഹുറു കെന്യാത്തയ്ക്കെതിരായ വിചാരണ അന്താരാഷ്ട്ര ക്രിമിനല്‍ കോടതി നവംബറിലേക്ക് നീട്ടി. ജൂലൈ ഒന്‍പതിനായിരുന്നു വിചാരണ ആരംഭിക്കാനിരുന്നത്. പ്രതിഭാഗം അഭിഭാഷകര്‍ക്ക് തയാറെടുപ്പുകള്‍ നടത്താനായിട്ടാണ് വിചാരണ നീട്ടിവെച്ചത്. നവംബര്‍ 12 നായിരിക്കും വിചാരണ ആരംഭിക്കുക.

2007 ലെ തെരഞ്ഞെടുപ്പിന് ശേഷം കെന്യാത്തയുടെ അനുയായികള്‍ നടത്തിയ കലാപവുമായി ബന്ധപ്പെട്ടതാണ് കേസ്. കൊലപാതകവും നാടുകടത്തലും ബലാത്സംഗവും ഉള്‍പ്പെടെയുള്ള കുറ്റകൃത്യങ്ങളാണ് കലാപത്തിനിടെ നടന്നത്. എന്നാല്‍ താന്‍ നിരപരാധിയാണെന്നാണ് കെന്യാത്തയുടെ വാദം. ഇതിനിടയിലാണ് ഇക്കൊല്ലം നടന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ കെന്യാത്ത വിജയിച്ചത്.

ഈ മാസം ആദ്യം കെനിയന്‍ ഡെപ്യൂട്ടി പ്രസിഡന്റ് വില്യം റൂത്തോയുടെ വിചാരണയും കോടതി സെപ്റ്റംബര്‍ 10 ലേക്ക് നീട്ടി വച്ചിരുന്നു.

ബുർക്കിന ഫാസോയിൽ 223 ഗ്രാമീണരെ കൂട്ടക്കൊല ചെയ്തു.
ഡാ​​ക്ക​​ർ: പ​​ടി​​ഞ്ഞാ​​റ​​ൻ ആ​​ഫ്രി​​ക്ക​​ൻ രാ​​ജ്യ​​മാ​​യ ബു​​ർ​​ക്കി​​ന ഫാ​​സോ​​യി​​ല​​ൽ 223 ഗ്രാ​​മീ​​ണ​​രെ സൈ​​ന്യം കൂ​​ട്ട​​ക്കൊ​​ല ചെ​​യ്തു.
‌കെ​നി​യ​യി​ൽ ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ടം; സൈ​നി​ക മേ​ധാ​വി ഉ​ൾ​പ്പെ​ടെ ഒ​ന്പ​ത് പേ​ർ മ​രി​ച്ചു.
നെ​യ്‌​റോ​ബി: കെ​നി​യ​ൻ സൈ​നി​ക മേ​ധാ​വി​യും ഒ​ൻ​പ​ത് ഉ​ന്ന​ത ഉ​ദ്യോ​ഗ​സ്ഥ​രും ഹെ​ലി​കോ​പ്റ്റ​ർ അ​പ​ക​ട​ത്തി​ൽ കൊ​ല്ല​പ്പെ​ട്ട​താ​യി പ്ര​സി​ഡ​ന്‍റ് വി
മൊ​സാം​ബി​ക് തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി 90 പേ​ർ മ​രി​ച്ചു.
മാ​പു​ട്ടോ: മൊ​സാം​ബി​ക്കി​ന്‍റെ വ​ട​ക്ക​ൻ തീ​ര​ത്ത് ബോ​ട്ട് മു​ങ്ങി തൊ​ണ്ണൂ​റി​ല​ധി​കം പേ​ർ മ​രി​ച്ചു.
ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു.
കേ​പ്ടൗ​ൺ: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ ബ​സ് മ​റി​ഞ്ഞ് 45 പേ​ർ മ​രി​ച്ചു. ഒ​രാ​ൾ​ക്ക് ഗു​രു​ത​ര പ​രി​ക്കേ​റ്റു.
വൈദികനെ വെടിവച്ചു കൊലപ്പെടുത്തി.
ജോ​ഹ​ന്നാ​സ്ബ​ർ​ഗ്: ദ​ക്ഷി​ണാ​ഫ്രി​ക്ക​യി​ൽ വി​ശു​ദ്ധ കു​ർ​ബാ​ന അ​ർ​പ്പി​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​നി​ടെ വൈ​ദി​ക​നെ വെ​ടി​വ​ച്ചു കൊ​ല​പ്പെ​ടു​ത്തി.