• Logo

Allied Publications

Africa
യെമനില്‍ പ്രതിഷേധക്കാരും സുരക്ഷാസേനയും ഏറ്റുമുട്ടി: ഏഴു പേര്‍ കൊല്ലപ്പെട്ടു; 80 പേര്‍ക്ക് പരിക്ക്
Share
സന: യെമന്‍ തലസ്ഥാനമായ സനയില്‍ ഷിയാ പ്രതിഷേധക്കാരും സുരക്ഷാ സേനയും തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഏഴു പേര്‍ കൊല്ലപ്പെട്ടു. 80 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. മരിച്ചവരില്‍ അഞ്ചു പേര്‍ പ്രതിഷേധക്കാരാണ്. രാഷ്ട്രീയ തടവുകാരെ വിട്ടയയ്ക്കണമെന്ന് ആവശ്യപ്പെട്ടാണ് ഷിയ വിഭാഗം പ്രതിഷേധം സംഘടിപ്പിച്ചത്.

രഹസ്യാന്വേഷണ വിഭാഗം ആസ്ഥാനത്തേക്ക് ഇരച്ചുകയറാന്‍ പ്രതിഷേധക്കാര്‍ നടത്തിയ ശ്രമമാണ് സംഘര്‍ഷത്തിലെത്തിച്ചത്. പ്രതിഷേധക്കാര്‍ സുരക്ഷാ സൈനികരുടെ നേര്‍ക്ക് ആദ്യം വെടിവെയ്ക്കുകയാണുണ്ടായതെന്ന് അധികൃതര്‍ വ്യക്തമാക്കി. എന്നാല്‍ സുരക്ഷാസേനയാണ് രക്തച്ചൊരിച്ചിലിന് തുടക്കമിട്ടതെന്നും ആവശ്യത്തിലും അധികം സൈന്യത്തെ സ്ഥലത്ത് വിന്യസിച്ചിരുന്നതായും ഷിയാ നേതാവ് അലി അല്‍ ബൊഖെയ്തി പറഞ്ഞു. അതിനിടെ സൌദിയുമായി അതിര്‍ത്തി പങ്കിടുന്ന പ്രദേശമായ അല്‍ ജൌഫ് പ്രവിശ്യയുടെ കിഴക്കന്‍ ഭാഗത്ത് യുഎസ് ഡ്രോണ്‍ വിമാനങ്ങള്‍ നടത്തിയ ആക്രമണത്തില്‍ തീവ്രവാദികളെന്ന് സംശയിക്കുന്ന ആറു പേര്‍ കൊല്ലപ്പെടുകയും ചെയ്തു.

അല്‍ മഹാഷ്മ മേഖലയില്‍ തീവ്രവാദികള്‍ സഞ്ചരിച്ചിരുന്ന രണ്ട് കാറുകള്‍ ലക്ഷ്യം വെച്ചായിരുന്നു ആക്രമണം. അല്‍ ഖ്വെയ്ദ നേതാവ് സലേ ഹസന്‍ ജ്രെദാനും കൊല്ലപ്പെട്ടിട്ടുണ്ടെന്ന് സുരക്ഷാ ഉദ്യോഗസ്ഥര്‍ വ്യക്തമാക്കി. എന്നാല്‍ ഇക്കാര്യം അല്‍ക്വയ്ദ സ്ഥിരീകരിച്ചിട്ടില്ല.

നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്ക് എ​തി​രേ​യു​ള്ള മ​ത​നി​ന്ദാ​ക്കു​റ്റം റ​ദ്ദാ​ക്കി.
അ​ബു​ജ: നൈ​ജീ​രി​യ​യി​ൽ ക്രി​സ്ത്യ​ൻ വ​നി​ത​യ്ക്കെ​തി​രേ ചു​മ​ത്തി​യ മ​ത​നി​ന്ദാ​ക്കു​റ്റം കോ​ട​തി അ​സാ​ധു​വാ​ക്കി.
ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കിം​ഗ്സ്റ്റ​ൺ: ജ​മൈ​ക്ക​യി​ൽ ഇ​ന്ത്യ​ക്കാ​ര​നെ ക​വ​ര്‍​ച്ചാ സം​ഘം വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി.
കോഴിമോഷണത്തിന് വധശിക്ഷ വിധിക്കപ്പെട്ട നൈജീരിയൻ യുവാവ് മോചിതനാകുന്നു.
ലാ​​​ഗോ​​​സ്: കോ​​​ഴി​​​മോ​​​ഷ​​​ണ​​​ത്തി​​​നു വ​​​ധ​​​ശി​​​ക്ഷ​ കാ​​​ത്ത് പ​​​ത്തു​​​വ​​​ർ​​​ഷ​​​മാ​​​യി ജ​​​യി​​​ലി​​​ൽ ക​​​ഴി​​​യു​​​ന്ന നൈ​​​ജീ​​​
മൊ​റീ​ഷ്യ​സി​ൽ വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ സ്വ​ദേ​ശി‌​യു​ടെ സം​സ്കാ​രം ന‌​ട​ത്തി.
ക​ണ്ണൂ​ർ: മൊ​റീ​ഷ്യ​സി​ൽ ന​ട​ന്ന വാ​ഹ​നാ​പ​ക​ട​ത്തി​ൽ മ​രി​ച്ച ക​ണ്ണൂ​ർ ക​ല്യാ​ശേ​രി സ്വ​ദേ​ശി​യാ​യ യു​വാ​വി​ന്‍റെ സം​സ്കാ​രം ന‌​ട​ത്തി.
ഫു​ട്ബോ​ൾ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ർ ത​മ്മി​ൽ ഏ​റ്റു​മു​ട്ടി; നൂ​റി​ലേ​റെ പേ​ർ കൊ​ല്ല​പ്പെ​ട്ടു.
കോ​നാ​ക്രി: ഫു​ട്‌​ബോ​ള്‍ മ​ത്സ​ര​ത്തി​നി​ടെ ആ​രാ​ധ​ക​ര്‍ ത​മ്മി​ലു​ണ്ടാ​യ ഏ​റ്റു​മു​ട്ട​ലി​ല്‍ നൂ​റി​ലേ​റെ​പ്പേ​ര്‍ മ​രി​ച്ച​താ​യി റി​പ്പോ​ര്‍​ട്ട്.