• Logo

Allied Publications

Europe
യു​ക്മ ദേ​ശീ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി 22ന്
Share
ബ​ർ​മിം​ഗ്ഹാം: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ യു​ക്മ​യു​ടെ ഒ​ൻ​പ​താ​മ​ത് ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള ദേ​ശീ​യ പൊ​തു​യോ​ഗം ഫെ​ബ്രു​വ​രി 22ന് ​ബ​ർ​മിം​ഗ്ഹാ​മി​ൽ വ​ച്ച് ന​ട​ക്കും.

യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ മു​ൻ​കൂ​ട്ടി അ​റി​യി​ച്ച​പ്ര​കാ​രം നി​ശ്ചി​ത സ​മ​യ​ത്തി​നു​ള്ളി​ൽ യു​ക്മ പ്ര​തി​നി​ധി ലി​സ്റ്റ് സ​മ​ർ​പ്പി​ച്ച നൂ​റ്റി നാ​ല്പ​തോ​ളം അ​സോ​സി​യേ​ഷ​നു​ക​ൾ​ക്ക് ആ​യി​രി​ക്കും ര​ണ്ടു​വ​ർ​ഷം കൂ​ടു​മ്പോ​ൾ ന​ട​ക്കു​ന്ന ഈ ​ജ​നാ​ധി​പ​ത്യ പ്ര​ക്രി​യ​യി​ൽ പ​ങ്കെ​ടു​ക്കു​വാ​ൻ അ​വ​സ​രം ല​ഭി​ക്കു​ന്ന​ത്.

യു​ക്മ തെര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ളാ​യ കു​ര്യ​ൻ ജോ​ർ​ജ്, മ​നോ​ജ് കു​മാ​ർ പി​ള്ള, അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​രാ​യി​രി​ക്കും തെര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്ക് നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.

ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പി​ന് മു​ന്നോ​ടി​യാ​യി ന​ട​ക്കു​ന്ന റീ​ജി​യ​ണ​ൽ തെര​ഞ്ഞെ​ടു​പ്പ് ഫെ​ബ്രു​വ​രി എട്ടിന് യോ​ർ​ക് ഷെ​യ​ർ & ഹം​മ്പ​ർ, നോ​ർ​ത്ത് വെ​സ്റ്റ്, സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ലും ഒന്പതിന് ഈ​സ്റ്റ് വെ​സ്റ്റ് & മി​ഡ്‌ലാൻ​ഡ്സ് റീ​ജി​യ​ണി​ലും 15ന് ഈ​സ്റ്റ് ആം​ഗ്ലി​യ, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ലും ന​ട​​ക്കും. മ​റ്റ് റീ​ജി​യ​ണു​ക​ളി​ൽ തെ​ര​ഞ്ഞെ​ടു​പ്പ് പി​ന്നീ​ട് ന​ട​ത്തു​ന്ന​താ​ണ്.

ബ​ർ​മിം​ഗ്ഹാ​മി​ലെ എ​ർ​ഡിം​ഗ്ട​ണി​ൽ രാ​വി​ലെ പ​ത്തിന് നി​ല​വി​ലു​ള്ള ഭ​ര​ണ​സ​മി​തി​യു​ടെ അ​വ​സാ​ന ദേ​ശീ​യ നി​ർ​വാ​ഹ​ക സ​മി​തി യോ​ഗം പ്ര​സി​ഡന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ അ​ധ്യക്ഷ​ത​യി​ൽ ചേ​രും. ഉ​ച്ച‌യ്​ക്ക് 12 ​മു​ത​ൽ രാ​ജ്യ​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും യു​ക്മ പ്ര​തി​നി​ധി​ക​ൾ ബ​ർ​മിം​ഗ്ഹാ​മി​ലേ​ക്ക് എ​ത്തി​ത്തു​ട​ങ്ങും.

ഉ​ച്ച​ഭ​ക്ഷ​ണ​ത്തി​ന് ശേ​ഷം കൃ​ത്യം ഒ​ന്നിന് വാ​ർ​ഷി​ക പൊ​തു​യോ​ഗം ആ​രം​ഭി​ക്കും. ഭ​ര​ണ​ഘ​ട​നാ പ്ര​കാ​ര​മു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​ക്കി വാ​ർ​ഷി​ക പൊ​തു​യോ​ഗം അ​വ​സാ​നി​പ്പി​ക്കു​ന്ന വി​ധ​മാ​ണ് കാ​ര്യ​പ​രി​പാ​ടി​ക​ൾ ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്ന​ത്. തു​ട​ർ​ന്ന് അ​ടു​ത്ത ര​ണ്ടു വ​ർ​ഷ​ത്തേ​ക്കു​ള്ള യു​ക്മ ദേ​ശീ​യ സാ​ര​ഥി​ക​ളു​ടെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കും.

യു​ക്മ സ്ഥാ​പി​ത​മാ​യ 2009ൽ ​സ്ഥാ​പ​ക പ്ര​സി​ഡ​ന്‍റാ​യി വ​ർ​ഗീ​സ് ജോ​ൺ തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു. ര​ണ്ടാ​മ​തൊ​രി​ക്ക​ൽ കൂ​ടി വ​ർ​ഗീ​സ് ജോ​ൺ യു​ക്മ​യെ ന​യി​ച്ചു. തു​ട​ർ​ന്ന് കെ.​പി.​ വി​ജിയു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​മ്മി​റ്റി ഭ​ര​ണ​സാ​ര​ഥ്യ​മേ​റ്റെ​ടു​ത്തു.

വി​ജി​യും ര​ണ്ടാ​മ​തൊ​രി​ക്ക​ൽ കൂ​ടി യു​ക്മ​യെ ന​യി​ക്കു​ക​യു​ണ്ടാ​യി. തു​ട​ർ​ന്ന് ഫ്രാ​ൻ​സീ​സ് മാ​ത്യു ക​വ​ള​ക്കാ​ട്ട്, മാ​മ്മ​ൻ ഫി​ലി​പ്പ്, മ​നോ​ജ് കു​മാ​ർ പി​ള്ള എ​ന്നി​വ​രും യു​ക്മ​യു​ടെ ക​ഴി​ഞ്ഞ പ​തി​ന​ഞ്ച് വ​ർ​ഷ​ങ്ങ​ളി​ൽ യു​ക്മ​യു​ടെ തേ​രോ​ട്ട​ത്തി​നെ മു​ന്നി​ൽ നി​ന്നും ന​യി​ച്ചു.

യുകെയി​ലെ പ്രാ​ദേ​ശീ​ക മ​ല​യാ​ളി അ​സോ​സി​യേ​ഷ​നു​ക​ളു​ടെ ദേ​ശീ​യ സം​ഘ​ട​ന​യാ​യ യു​ക്മ രൂ​പം​കൊ​ണ്ട​തി​ന്‍റെ ക്രി​സ്റ്റ​ൽ ഈ​യ​ർ (പ​തി​ന​ഞ്ചാം വാ​ർ​ഷി​കം) ആ​ഘോ​ഷ​ങ്ങ​ൾ​ക്കി​ട​യി​ൽ ന​ട​ക്കു​ന്ന തെ​ര​ഞ്ഞെ​ടു​പ്പ് എ​ന്ന​നി​ല​യി​ൽ 2025ലെ ​ദേ​ശീ​യ തെ​ര​ഞ്ഞെ​ടു​പ്പ് തീ​ർ​ച്ച​യാ​യും ശ്ര​ദ്ധേ​യ​മാ​കു​ന്നു.

രാ​ജ്യ​ത്തി​ന്‍റെ പ​ത്ത് മേ​ഖ​ല​ക​ളി​ൽ​നി​ന്നാ​യി ഏ​ക​ദേ​ശം നാ​നൂ​റി​ൽ പ​രം പ്ര​തി​നി​ധി​ക​ൾ ത​ങ്ങ​ളു​ടെ ദേ​ശീ​യ സാ​ര​ഥി​ക​ളെ തെ​ര​ഞ്ഞെ​ടു​ക്കു​വാ​ൻ ഫെ​ബ്രു​വ​രി 22ന് എ​ത്തി​ച്ചേ​രും എ​ന്ന് വി​ല​യി​രു​ത്ത​പ്പെ​ടു​ന്നു.

പൊ​തു​യോ​ഗ ഹാ​ളി​ലേ​ക്ക് പ്ര​വേ​ശി​ക്കു​വാ​ൻ യു​ക്മ പ്ര​തി​നി​ധി​ക​ൾ​ക്ക് മാ​ത്ര​മേ അ​നു​വാ​ദം ഉ​ണ്ടാ​യി​രി​ക്കു​ക​യു​ള്ളൂ. പ്ര​തി​നി​ധി​ക​ൾ ആ​വ​ശ്യ​മെ​ങ്കി​ൽ പ്ര​ദ​ർ​ശി​പ്പി​ക്കാ​ൻ ഫോ​ട്ടോ പ​തി​ച്ച ഏ​തെ​ങ്കി​ലും ത​ര​ത്തി​ലു​ള്ള യുകെ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് ക​രു​തേ​ണ്ട​താ​ണ്.

തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്കി​ട​യി​ലും ചോ​ദി​ക്കു​ന്ന പ​ക്ഷം തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ് സ​മ​ർ​പ്പി​ക്കു​വാ​ൻ പ്ര​തി​നി​ധി​ക​ൾ ബാ​ധ്യ​സ്ഥ​രാ​ണെന്ന് ഭാരവാഹികൾ അറിയിച്ചു.

പൊ​തു​യോ​ഗം ന​ട​ക്കു​ന്ന വേ​ദി​യു​ടെ വി​ലാ​സം: URC CHURCH, Holly lane, Erdington, B24 9JS.

കൈ​ര​ളി യു​കെ​യു​ടെ ക​രി​യ​ർ ഗൈ​ഡ​ൻ​സ് സെ​ഷ​ൻ ശ്ര​ദ്ധേ​യ​മാ​യി.
ല​ണ്ട​ൻ: യു​കെ​യി​ൽ നാ​ഷ​ണ​ൽ ഹെ​ൽ​ത്ത് സ​ർ​വീ​സ് (എ​ൻ​എ​ച്ച്എ​സ്) ജോ​ലി​ക​ൾ​ക്കു അ​പേ​ക്ഷി​ക്കു​മ്പോ​ൾ ശ്ര​ദ്ധി​ക്കേ​ണ്ട​തെ​ന്തൊ​ക്കെ എ​ന്ന വി​ഷ​യ​ത്ത
യു​ക്മ ദേ​ശീ​യ വാ​ർ​ഷി​ക പൊ​തു​യോ​ഗ​വും തെ​ര​ഞ്ഞെ​ടു​പ്പും ഫെ​ബ്രു​വ​രി 22ന്.
ബ​ർ​മിം​ഗ്ഹാം: പ്ര​വാ​സ ലോ​ക​ത്തെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​യാ​യ യു​ക്മ​യു​ടെ ഒ​ൻ​പ​താ​മ​ത് ഭ​ര​ണ​സ​മി​തി​യെ തെ​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള
ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ സ്വ​കാ​ര്യ​വി​വ​രം ചോ​ർ​ത്തി​; പത്രം 10,000 കോ​ടി ന​ൽ​കാ​ൻ വി​ധി.
ല​ണ്ട​ൻ: ഹാ​രി രാ​ജ​കു​മാ​ര​ന്‍റെ സ്വ​കാ​ര്യ വി​വ​ര​ങ്ങ​ൾ ചോ​ർ​ത്തി​യെ​ന്ന പ​രാ​തി​യി​ൽ റു​പ​ർ​ട് മ​ർ​ഡോ​ക്കി​ന്‍റെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള യു​കെ മാ​ധ്
മൈ​ക്കി​ൾ മാ​ർ​ട്ടി​ൻ ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി.
ഡ​ബ്ലി​ൻ: ഫി​യാ​ന ഫെ​യി​ൽ നേ​താ​വ് മൈ​ക്കി​ൾ മാ​ർ​ട്ടി​നെ ഐ​റി​ഷ് പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ത്തു.
കാ​രൂ​ർ സോ​മ​നെ ആ​ദ​രി​ച്ചു.
കോ​ട്ട​യം: ഐ​ഡ ഹോ​ട്ട​ലി​ൽ വ​ച്ച് ന​ട​ന്ന കാ​നം ഇ.​ജെ.