• Logo

Allied Publications

Middle East & Gulf
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം: "ജീ​വ​ന്‍റെ മാ​ലാ​ഖ’ മി​ക​ച്ച നാ​ട​കം, ഒ.ടി. ഷാ​ജ​ഹാ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​ൻ
Share
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റർ സം​ഘ​ടി​പ്പി​ച്ച 13ാമ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ല്‍ തി​യ​റ്റ​ർ ദു​ബാ​യി ഇന്‍റർനാ​ഷ​ണ​ൽ അ​വ​ത​രി​പ്പി​ച്ച "ജീ​വ​ന്‍റെ മാ​ലാ​ഖ’ മി​ക​ച്ച നാ​ട​ക​മാ​യും ജീ​വ​ന്‍റെ മാ​ലാ​ഖ സം​വി​ധാ​നം ചെ​യ്ത ഒ.ടി. ഷാ​ജ​ഹാ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​നാ​യും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടു.

അ​ഭി​മ​ന്യു വി​ന​യ​കു​മാ​ർ സം​വി​ധാ​നം ചെ​യ്ത് മാ​സ് ഷാ​ർ​ജ അ​വ​ത​രി​പ്പി​ച്ച "ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ’ ര​ണ്ടാം സ്ഥാ​നം നേ​ടി​യ​പ്പോ​ൾ ശ്രീ​ജി​ത്ത് ര​മ​ണ​ന്‍റെ സം​വി​ധാ​ന​ത്തി​ൽ ശ​ക്തി തി​യ​റ്റേ​ഴ്സ് അ​ബു​ദാ​ബി അ​വ​ത​രി​പ്പി​ച്ച "അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി’ യും, ​എ​മി​ൽ മാ​ധ​വി​യു​ടെ സം​വി​ധാ​ന​ത്തി​ൽ ദു​ബൈ അ​ൽ​ഖൂ​സ് തി​യ​റ്റ​ർ അ​വ​ത​രി​പ്പി​ച്ച ’രാ​ഘ​വ​ൻ ദൈ’​യും മൂ​ന്നാം സ്ഥാ​നം പ​ങ്കി​ട്ടു.

ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ സം​വി​ധാ​നം ചെ​യ്ത അ​ഭി​മ​ന്യു വി​ന​യ​കു​മാ​ർ മി​ക​ച്ച ര​ണ്ടാ​മ​ത്തെ സം​വി​ധാ​യ​ക​നാ​യും ജീ​വ​ന്‍റെ മാ​ലാ​ഖ​യി​ൽ ഫൈ​സ​ൽ എ​ന്ന ക​ഥാ​പാ​ത്ര​ത്തി​ന് ജീ​വ​ൻ പ​ക​ർ​ന്ന ഡോ. ​ആ​രി​ഫ് ക​ണ്ടോ​ത്തി​നെ മി​ക​ച്ച ന​ട​നാ​യും രാ​ഘ​വ​ൻ ദൈ ​യി​ലെ ഭ​ഗ​വ​തി​യാ​യി വേ​ഷം കെ​ട്ടി​യ ദി​വ്യ ബാ​ബു​രാ​ജി​നെ മി​ക​ച്ച ന​ടി​യാ​യും ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ​യി​ൽ മ​ക​ളാ​യി അ​ഭി​ന​യി​ച്ച സാ​ക്ഷി​ത സ​ന്തോ​ഷി​നെ മി​ക​ച്ച ബാ​ല​താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

നീ​ല​പ്പാ​യ​സ​ത്തി​ലെ അ​ച്ഛാ​ച്ഛ​നാ​യി വേ​ഷം കെ​ട്ടി​യ ബാ​ബു​സ് ച​ന്ദ​ന​ക്കാ​വ് മി​ക​ച്ച ര​ണ്ടാ​മ​ത്തെ ന​ട​നാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട​പ്പോ​ൾ ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ​യി​ൽ വി​വി​ധ കാ​ഥാ​പാ​ത്ര​ങ്ങ​ൾ​ക്ക് ജീ​വ​ൻ പ​ക​ർ​ന്ന മി​നി അ​ൽ​ഫോ​ൻ​സാ​യെ ര​ണ്ടാ​മ​ത്തെ ന​ടി​യാ​യും അ​മ​യ ജ​യ​ച​ന്ദ്ര​നെ ര​ണ്ടാ​മ​ത്തെ ബാ​ല​താ​ര​മാ​യും തെ​ര​ഞ്ഞെ​ടു​ത്തു.

ജോ​സ് കോ​ശി (പ്ര​കാ​ശ​വി​താ​നം ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ), ക്ലി​ന്റ് പ​വി​ത്ര​ൻ (ച​മ​യം അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി, നീ​ല​പ്പാ​യ​സം, ഫെ​മി​നി​സ്റ്റ് മാ​നി​ഫെ​സ്റ്റോ), അ​നി​ത ശ്രീ​ജി​ത്ത്, സു​മ വി​പി​ൻ (വ​സ്ത്രാ​ല​ങ്കാ​രം അ​ബ​ദ്ധ​ങ്ങ​ളു​ടെ അ​യ്യ​രു​ക​ളി), വി​ജു ജോ​സ​ഫ് (പ​ശ്ചാ​ത്ത​ല സം​ഗീ​തം ജീ​വ​ന്റെ മാ​ലാ​ഖ), അ​ലി​യാ​ർ അ​ലി (രം​ഗ​വി​താ​നം ജീ​വ​ന്റെ മാ​ലാ​ഖ) എ​ന്നി​വ​ർ​ക്കാ​യി​രു​ന്നു മ​റ്റു അ​വാ​ർ​ഡു​ക​ൾ.

നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന ഏ​കാ​ങ്ക നാ​ട​ക​ര​ച​ന മ​ത്സ​ര​ത്തി​ൽ സേ​തു​മാ​ധ​വ​ൻ പാ​ലാ​ഴി സ​മ്മാ​നാ​ർ​ഹ​നാ​യി. ഒ​രു മാ​സം നീ​ണ്ടു നി​ന്ന നാ​ട​കോ​ത്സ​വ​ത്തി​ല്‍ ഒ​ൻ​പ​ത് നാ​ട​ക​ങ്ങ​ളാ​ണ് രം​ഗ​ത്തു​ണ്ടാ​യി​രു​ന്ന​ത്. വി​ധി​ക​ർ​ത്താ​ക്ക​ളാ​യ ഡോ. ​രാ​ജ വാ​ര്യ​ർ, കെ. ​എ. ന​ന്ദ​ജ​ൻ എ​ന്നി​വ​ർ നാ​ട​ക​ങ്ങ​ളു​ടെ വി​ശ​ദ​മാ​യ അ​വ​ലോ​ക​നം ന​ട​ത്തി.

വ​ഴി​മാ​റി​യ ഭാ​വു​ക​ത്വ​ങ്ങ​ളു​ടെ ഒ​ട്ടേ​റെ രീ​തി​ക​ളു​ടെ ആ​ത്മാം​ശ​ങ്ങ​ൾ ഉ​ൾ​ക്കൊ​ണ്ട നാ​ട​ക​ങ്ങ​ളാ​യി​രു​ന്നു അ​ര​ങ്ങി​ൽ അ​വ​ത​രി​പ്പി​ച്ച ഒ​ട്ടു​മി​ക്ക നാ​ട​ക​ങ്ങ​ളും എ​ന്ന് വി​ധി​ക​ർ​ത്താ​ക്ക​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ പ്ര​സി​ഡ​ന്‍റ് എ. ​കെ. ബീ​രാ​ൻ​കു​ട്ടി​യു​ടെ അ​ദ്ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്കാ​രി​ക സ​മ്മേ​ള​ന​ത്തി​ൽ കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ദ​മി ചെ​യ​ർ​മാ​ൻ പ്രേം​കു​മാ​ർ മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു പ​ങ്കെ​ടു​ത്തു.

ജ​ന​റ​ൽ സെ​ക്ര​ട്ട​റി നൗ​ഷാ​ദ് യൂ​സ​ഫ്, ജോ. ​സെ​ക്ര​ട്ട​റി പ്ര​കാ​ശ് പ​ല്ലി​ക്കാ​ട്ടി​ൽ, ഫൈ​നാ​ൻ​സ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ അ​ഡ്വ. അ​ൻ​സാ​രി സൈ​നു​ദ്ധീ​ൻ, ക​ലാ​വി​ഭാ​ഗം സെ​ക്ര​ട്ട​റി ഷ​ഹീ​ർ ഹം​സ, അ​ബു​ദാ​ബി മ​ല​യാ​ളി സ​മാ​ജം പ്ര​സി​ഡന്‍റ് സ​ലിം ചി​റ​ക്ക​ൽ, ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടി. ​വി. സു​രേ​ഷ്കു​മാ​ർ,

വേ​ദ ആ​യു​ർ​വേ​ദി​ക് മെ​ഡി​ക്ക​ൽ സെ​ന്‍റ​ർ മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ റി​ജേ​ഷ്, എ​വ​ർ സേ​ഫ് ഫ​യ​ർ ആ​ൻഡ് സേ​ഫ്റ്റി മാ​നേ​ജിംഗ് ഡ​യ​റ​ക്ട​ർ എം.കെ. സ​ജീ​വ​ൻ, സെ​ന്‍റർ വ​നി​താ വി​ഭാ​ഗം ആക്‌ടിംഗ് ക​ൺ​വീ​ന​ർ ര​ജി​ത വി​നോ​ദ്, ബാ​ല​വേ​ദി പ്ര​സി​ഡന്‍റ്​ മ​ന​സ്വി​നി വി​നോ​ദ് എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഭ​ക്ഷ്യ​സു​ര​ക്ഷ ഉറപ്പാക്കണം: പ​രി​ശോ​ധ​ന ശ​ക്ത​മാ​ക്കി യു​എ​ഇ.
ദു​ബാ​യി: ഭ​ക്ഷ്യ​സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ന്ന​തി​ന്‍റെ ഭാ​ഗ​മാ​യി സി​ന്ത​റ്റി​ക് ഫു​ഡ് ഡൈ​ക​ൾ ചേ​ർ​ത്ത ഭ​ക്ഷ​ണ​പ​ദാ​ർ​ഥ​ങ്ങ​ൾ​ക്കെ​തി​രേ യു​എ​ഇ​യി​ൽ പ​
കേ​ളി തു​ണ​യാ​യി; ബി​ജു ശേ​ഖ​ർ നാ​ട്ടി​ലേ​ക്ക് മ​ട​ങ്ങി.
റി​യാ​ദ്: ജീ​വി​തം മെ​ച്ച​പ്പെ​ടു​ത്താ​ൻ 17 വ​ർ​ഷം മു​മ്പ് നാ​ടു​വി​ട്ട ബി​ജു ശേ​ഖ​റി​ന്‍റെ ശ​രീ​രം ഒ​രു​ഭാ​ഗം ത​ള​ർ​ന്ന​പ്പോ​ൾ അ​നി​വാ​ര്യ​മാ​യ മ​ട​ക
പ​ര​ചി​ത്ത​പ്ര​വേ​ശ​മാ​ണ് ഭ​ര​ത് മു​ര​ളി​യി​ൽ കാ​ണാ​ൻ ക​ഴി​ഞ്ഞ​ത്: പ്രേം​കു​മാ​ർ.
അ​ബു​ദാ​ബി: നാ​ട​ക​ത്തി​ൽ നി​ന്നു​മാ​ർ​ജി​ച്ച ക​രു​ത്തി​ന്‍റെ​യും അ​നു​ഭ​വ​ത്തി​ന്‍റെ​യും ബ​ല​ത്തി​ൽ സി​നി​മാ​ലോ​ക​ത്തേ​ക്ക് വ​ന്ന ഭ​ര​ത് മു​ര​ളി കൈ​ക
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വം: "ജീ​വ​ന്‍റെ മാ​ലാ​ഖ’ മി​ക​ച്ച നാ​ട​കം, ഒ.ടി. ഷാ​ജ​ഹാ​ൻ മി​ക​ച്ച സം​വി​ധാ​യ​ക​ൻ.
അ​ബു​ദാ​ബി: അ​ബു​ദാ​ബി കേ​ര​ള സോ​ഷ്യ​ല്‍ സെ​ന്‍റർ സം​ഘ​ടി​പ്പി​ച്ച 13ാമ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ല്‍ തി​യ​റ്റ​ർ ദു​ബാ​യി ഇന്‍റർനാ​ഷ​ണ​ൽ അ
വി​മാ​ന​ടി​ക്ക​റ്റ് വി​ല നി​യ​ന്ത്രി​ക്കാ​നു​ള്ള നി​യ​മ നി​ർ​മാ​ണ​ങ്ങ​ൾ ന​ട​ത്താ​ൻ സ​ർ​ക്കാ​ർ ത​യാ​റാ​വ​ണം: ന​വ​യു​ഗം.
അ​ബു​ദാ​ബി: വി​മാ​ന ഇ​ന്ധ​ന​ത്തി​ന് ഇ​ത്ര​യ​ധി​കം വി​ല കു​റ​ഞ്ഞി​രി​ക്കു​ന്ന ഈ ​കാ​ല​ത്തും ഗ​ൾ​ഫ്‌ യാ​ത്ര​ക്കാ​രെ കൊ​ള്ള​യ​ടി​ക്കാ​നാ​യി ടി​ക്ക​റ്റ് ന