|
Middle East & Gulf |
|
|
|
|
പ്രധാനമന്ത്രി കുവൈറ്റിൽ എത്തി
കുവൈറ്റ് സിറ്റി: രണ്ടു ദിവസത്തെ ഔദ്യോഗിക സന്ദർശനത്തിനായി ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിൽ എത്തി.
കുവൈറ്റ് ഒന്നാം ഉപപ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയുമായ ഷെയ്ഖ് ഫഹദ് അൽ യൂസുഫ് അൽ സബാഹ്, വിദേശകാര്യമന്ത്രി ഷെയ്ഖ് അബ്ദുല്ലാഹ് അലി അൽ യഹ്യ എന്നിവർ അദ്ദേഹത്തെ സ്വീകരിച്ചു.
കുവൈറ്റ് അമീർ അടക്കമുള്ളവരുമായി പ്രധാനമന്ത്രി കൂടിക്കാഴ്ച നടത്തും.
|
വാഹനം കടയിലേക്ക് ഇടിച്ച് കയറി; യുപി സ്വദേശി മരിച്ചു
റിയാദ്: സൗദി ബാലൻ ഓടിച്ച വാഹനം നിയന്ത്രണം വിട്ട് കടയിലേക്ക് ഇടിച്ചുകയറിയതിനെ തുടർന്ന് ഉത്തർപ്രദേശ് സ്വദേശി മരിച്ചു. റിയാദിൽ നിന്നും 100 കിലോമീറ്റർ അകലെ അൽഖർജിലാണ് സംഭവം നടന്നത്.
കഴിഞ്ഞ ഞായറാഴ്ച രാവിലെ എട്ടിന് ജോലിക്ക് പോകുന്നതിനായി അൽഖർജ് ഇശാരാ 17ലുള്ള പ്ലംബിംഗ് ഇലക്ട്രിക്കൽ ഷോപ്പിന് മുന്നിൽ ചായയും കുടിച്ചു നിൽക്കുകയായിരുന്ന യുപി സ്വദേശി മൻസൂർ അൻസാരിയുടെ (29) നേർക്ക് നിയന്ത്രണം വിട്ട വാഹനം ഇടിച്ചു കയറുകയായിരുന്നു.
ഇടിയുടെ ആഘാതത്തിൽ കടയുടെ ഒരുവശം പൂർണമായും തകർന്നു. കടയിൽ ഉണ്ടായിരുന്ന രണ്ട് തൊഴിലാളികളും അത്ഭുതകരമായാണ് രക്ഷപെട്ടത്. പ്രായപൂർത്തിയാകാത്ത കുട്ടിയാണ് വാഹനം ഓടിച്ചിരുന്നത്.
സംഭവസ്ഥലത്ത് വെച്ചുതന്നെ മരണം സംഭവിച്ചു. തുടർന്ന് അൽഖർജ് കിംഗ് ഖാലിദ് ആശുപത്രിയിലേക്ക് മാറ്റിയ മൃതദേഹത്തിന്റെ സത്വര നടപടികൾ സ്വീകരിക്കുന്നതിനായി ഇന്ത്യൻ എംബസി കേളി കേന്ദ്ര ജീവകാരുണ്യ വിഭാഗം ജോയിന്റ് കൺവീനർ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയായിരുന്നു.
കഴിഞ്ഞ ഒന്‍പത് വർഷമായി അൽഖർജിൽ നിർമാണ മേഖലയിൽ ജോലിചെയ്തു വരികയായിരുന്നു മൻസൂർ. അവിവാഹിതനാണ്. പിതാവിന്റെ മരണത്തെ തുടർന്ന് കുറച്ചു മാസങ്ങൾക്ക് മുമ്പ് നാട്ടിൽ പോയ് മടങ്ങിയെത്തിയതായിരുന്നു. മാതാവും മൂന്ന് കുട്ടികളും അടങ്ങുന്ന കുടുംബത്തിന്റെ ഏക ആശ്രയമായിരുന്നു മൻസൂർ.
നാട്ടിലുള്ള ബന്ധുക്കളുടെ നിർദേശപ്രകാരം നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം വ്യാഴാഴ്ച അൽഖർജിൽ സംസ്കരിച്ചു. നാസർ പൊന്നാനിയുടെ നേതൃത്വത്തിൽ കേളി പ്രവർത്തകരും സുഹൃത്തുക്കളും പ്രദേശവാസികളും ചടങ്ങിൽ പങ്കെടുത്തു.
|
വേൾഡ് കെഎംസിസി നിലവിൽ വന്നു
കോഴിക്കോട്: വിവിധ രാജ്യങ്ങളിലെ കെഎംസിസി കമ്മിറ്റികളുടെ കൂട്ടായ്മയായി വേൾഡ് കെഎംസിസി നിലവിൽ വന്നു. രണ്ട് ദിവസങ്ങളിലായി കോഴിക്കോട് ചേർന്ന കെഎംസിസി ഗ്ലോബൽ സമ്മിറ്റിലാണ് പുതിയ കമ്മിറ്റി നിലവിൽ വന്നത്.
കെ.പി. മുഹമ്മദ് കുട്ടി സൗദി അറേബ്യ (പ്രസിഡന്റ്), പുത്തൂർ റഹ്മാൻ യുഎഇ (ജനറൽ സെക്രട്ടറി), യു.എ. നസീർ യുഎസ്എ (ട്രഷറർ), അബ്ദുല്ല ഫാറൂഖി യുഎഇ, എസ്.എ.എം. ബഷീർ ഖത്തർ, സി.കെ.വി. യൂസുഫ് മസ്കറ്റ്, കുഞ്ഞമ്മദ് പേരാമ്പ്ര കുവൈറ്റ്, സി.വി.എം. വാണിമേൽ യുഎഇ എന്നിവർ വൈസ് പ്രസിഡന്റുമാരും ഖാദർ ചെങ്കള സൗദി, അബ്ദുന്നാസർ നാച്ചി ഖത്തർ, അസൈനാർബഹറിൻ, ഡോ. മുഹമ്മദലി ജർമനി, ഷബീർ കാലടി സലാല എന്നിവർ സെക്രട്ടറിമാരുമാണ്.
വിവിധ രാജ്യങ്ങളിലെ പ്രസിഡന്റ്, ജനറൽ സെക്രട്ടറിമാർക്ക് പുറമെ താഴെ പറയുന്ന അംഗങ്ങളെ കൂടി ഉൾപ്പെടുത്തി പ്രവർത്തക സമിതിയെയും തെരഞ്ഞെടുത്തു. അബ്ദുൽ ലത്തീഫ് (ഉസ്ബക്കിസ്ഥാൻ), അസൈനാർ കുന്നുമ്മൽ, സഫീർ നമ്പിക്കണ്ടി (ബ്രിട്ടൺ), ഫൈസൽ സിഡ്നി, ഷഹനാസ് ബിൻ ഇബ്രാഹിം, മുജീബ് റഹ്മാൻ (ഓസ്ട്രേലിയ), മുഹമ്മദ് ലത്തീഫ് മാപ്പിലക്കുന്ന് (ജപ്പാൻ),
ശഹീദ് ശരീഫ് (സ്പെയിൻ), മൻസൂർ തയ്യിലക്കടവ്, മുഹമ്മദ് മുഹ്സിൻ എം.പി (ഇന്തോനേഷ്യ), നാസർ പെരിങ്ങത്തൂർ, റഷീദ് കൽപറ്റ (സലാല), നാസർ കെ.പി, അബ്ദുൽ അസീസ് (മലേഷ്യ), മുഹമ്മദ് എന്ന കുഞ്ഞാൻ, മുഹമ്മദ് അബ്ദുറഹ്മാൻ (തായ്ലൻഡ്), അബ്ദുൽ വാഹിദ് (കാനഡ), ഇംതിയാസ് അലി വി (യു.എസ്.എ) എന്നിവരാണ് പ്രവർത്തക സമിതി അംഗങ്ങൾ.
|
പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റ് സന്ദർശിക്കുന്നു
കുവൈറ്റ് സിറ്റി: ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദി രണ്ടുദിവസത്തെ സന്ദർശനത്തിന് കുവൈറ്റിലെത്തുന്നു. കുവൈറ്റ് അമീർ ശൈഖ് മെഷാൽ അൽഅഹമ്മദ് അൽജാബർ അൽസബാഹിന്റെ ക്ഷണപ്രകാരമാണ് പ്രധാനമന്ത്രി ഡിസംബർ ശനി, ഞായർ ദിവസങ്ങളിൽ കുവൈറ്റ് സന്ദർശിക്കുക.
1981ൽ ഇന്ദിരാഗാന്ധി കുവൈറ്റിലെത്തിയതിന് ശേഷം 43 വർഷങ്ങൾ കഴിഞ്ഞാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി കുവൈറ്റ് സന്ദർശിക്കുന്നത്. കുവൈറ്റ് ഭരണകൂടവുമായും കുവൈറ്റിലെ ഇന്ത്യൻ സമൂഹവുമായും പ്രധാനമന്ത്രി ചർച്ചകൾ നടത്തും.
മിഡിൽ ഈസ്റ്റിലെ ഇന്ത്യയുടെ ഏറ്റവും അടുത്ത സുഹൃത് രാജ്യമാണ് കുവൈറ്റ്. കുവൈറ്റിലെ ഏറ്റവും വലിയ പ്രവാസി സമൂഹമാണ് ഇന്ത്യൻ സമൂഹം. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ബഹുമുഖ ബന്ധം കൂടുതൽ ശക്തിപ്പെടുത്താൻ സന്ദർശനം അവസരമൊരുക്കുമെന്ന് വിശ്വസിക്കപ്പെടുന്നു.
|
അബുദാബിയിൽ നാടകരാവുകൾക്കു തുടക്കമാകുന്നു
അബുദാബി: ഇനി നാടകപ്രേമികളുടെ ഇഷ്ട്ടനാളുകൾ വരവായി. കേരള സോഷ്യൽ സെന്റർ അങ്കണത്തിൽ പതിമൂന്നാമത് ഭരത് മുരളി നാടകോത്സവം വെള്ളിയാഴ്ച രാത്രി എട്ടിന് ആരംഭിക്കും. ജനുവരി 20 വരെ നീളുന്ന നാടകോത്സവത്തിൽ യുഎഇയിലെ പ്രമുഖ നാടക സംഘങ്ങൾ ഒരുക്കുന്ന ഒന്‍പത് നാടകങ്ങളാണ് അരങ്ങേറുന്നത്.
ഉദ്ഘാടന പരിപാടിയിൽ ജെമിനി ബിൽഡിംഗ് മെറ്റീരിയൽ മാനേജിംഗ് ഡയറക്ടർ ഗണേഷ് ബാബു മുഖ്യാതിഥിയായിരിക്കും. കെഎസ്സി പ്രസിഡന്റ് ബീരാൻകുട്ടി അധ്യക്ഷത വഹിക്കും. കെഎസ് സി ബാലവേദി കൂട്ടുകാർ അവതരിപ്പിക്കുന്ന നാടകഗാനമേളയും സംഘടിപ്പിച്ചിട്ടുണ്ട്.
ഡോ. ശ്രീജിത്ത് രമണന്റെ സംവിധാനത്തിൽ ശക്തി തിയറ്റേഴ്സ് അബുദാബി അവതരിപ്പിക്കുന്ന ന്ധ അബദ്ധങ്ങളുടെ അയ്യരുകളി 23ന് ആദ്യ നാടകമായി അരങ്ങേറും. വൈശാഖ് അന്തിക്കാടിന്റെ സംവിധാനത്തിൽ പറുദീസ പ്ലേ ഹൗസ് അവതരിപ്പിക്കുന്ന സീക്രെട്ട് ജനുവരി മൂന്നിന് അരങ്ങേറും .
സലീഷ് പദ്മിനിയുടെ സംവിധാനത്തിൽ അൽ ഐൻ മലയാളി സമാജം അവതരിപ്പിക്കുന്ന നീലപ്പായസം ജനുവരി അഞ്ച്, ക്രീയേറ്റീവ് ക്ളൗഡ് അവതരിപ്പിക്കുന്ന സാജിദ് കൊടിഞ്ഞിയുടെ സിദ്ധാന്തം അഥവാ യുദ്ധാന്ത്യം ജനുവരി ഏഴിന്, അഭിമന്യ വിനയകുമാറിന്റെ സംവിധാനത്തിൽ മാസ് ഷാർജയുടെ ഫെമിനിസ്റ്റ് മാനിഫെസ്റ്റോ ജനുവരി 10, തിയറ്റർ ദുബായി അവതരിപ്പിക്കുന്ന ഒ.ടി. ഷാജഹാന്റെ ജീവന്റെ മാലാഖ ജനുവരി 12,
എമിൽ മാധവിയുടെ സംവിധാനത്തിൽ അൽ ഖൂസ് തിയേറ്റർ ഒരുക്കുന്ന രാഘവൻ ദൈ ജനുവരി 14 ഡോ. സാം പട്ടംകിരിയുടെ സംവിധാനത്തിൽ കനൽ ദുബായി അവതരിപ്പിക്കുന്ന ചാവുപടികൾ ജനുവരി 17, സുരേഷ് കൃഷ്നയുടെ സംവിധാനത്തിൽ പ്രവാസി നാടക സമിതി അവതരിപ്പിക്കുന്ന ശംഖുമുഖം ജനുവരി 18 എന്നിവയാണ് മറ്റു നാടകങ്ങൾ .
അബുദാബി കേരള സോഷ്യൽ സെന്ററിൽ പ്രത്യേകം സജ്ജമാക്കിയ വേദിയിൽ രാത്രി എട്ടിന് നാടകങ്ങൾ ആരംഭിക്കും. മലയാള നാടകവേദിയിലെ പ്രഗൽഭരായ നാടക പ്രവർത്തകർ വിധികർത്താക്കളായി എത്തുന്നുണ്ട്. ജനുവരി 20നു വിജയികളെ പ്രഖ്യാപിക്കും.
|
കൊല്ലം പ്രവാസി അസോസിയേഷൻ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ റിഫാ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഐഎംസി ഇന്റർനാഷണൽ ഹോസ്പിറ്റലുമായി സഹകരിച്ചു ബഹ്റിൻ ദേശീയ ദിനത്തിൽ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
നൂറിൽ പരം പ്രവാസികൾ പങ്കെടുത്ത ക്യാമ്പ് കെ . പി . എ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം നിർവഹിച്ചു. പാക്ട് ചീഫ് കോ ഓർഡിനേറ്റർ ജ്യോതി മേനോൻ, സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് എന്നിവർ മുഖ്യാതിഥികൾ ആയിരുന്നു. ഏരിയ പ്രസിഡന്റ് സുരേഷ് കുമാർ അധ്യക്ഷനായ ചടങ്ങിന് ഏരിയ സെക്രട്ടറി സാജൻ നായർ സ്വാഗതവും ഏരിയ ട്രഷറർ അനന്തു ശങ്കർ നന്ദിയും അറിയിച്ചു.
കെപിഎ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ്, സെക്രട്ടറി അനിൽ കുമാർ, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, സന്തോഷ് കാവനാട്, കിഷോർ കുമാർ, ഏരിയ ജോയിന്റ് സെക്രട്ടറി സുബിൻ സുനിൽകുമാർ, ഏരിയ കോഓർഡിനേറ്റർമാരായ ഷിബു സുരേന്ദ്രൻ, മജു വർഗീസ് എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎയുടെ ഉപഹാരം ഐഎംസി മാനേജ്മെന്റ് പ്രതിനിധി ആൽബിൻ ഏറ്റുവാങ്ങി . തുടർന്ന് ഡോക്ടർ പ്രനീഷ് വർഗീസ് പ്രവാസികളുടെ ആരോഗ്യ സംരക്ഷണത്തെ കുറിച്ചും സംശയ നിവാരണ ക്ലാസ്സ് കൈകാര്യം ചെയ്തു.
ഏരിയ വൈസ് പ്രസിഡന്റ് ജമാൽ കോയിവിള, ഏരിയ മെമ്പർമാരായ അക്ബർനൂഹ് കുഞ്ഞ്, അനന്തു കൃഷ്ണൻ, അബ്ദുൽ ലത്തീഫ്, പ്രവാസി ശ്രീ യൂണിറ്റ് ഹെഡ് പ്രദീപ അനിൽ, ഷാമില ഇസ്മായിൽ എന്നിവർ ക്യാമ്പ് നിയന്ത്രിച്ചു.
|
കേളി പ്രവർത്തകൻ ഹൃദയാഘതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് കഴിഞ്ഞ അഞ്ചുമാസമായി റിയാദിലെ വിവിധ ആശുപത്രികളിലായി തീവ്ര പരിചരണ വിഭാഗത്തിൽ കഴിഞ്ഞു വരികയായിരുന്ന കേളി കലാസാംസ്കാരിക വേദി അൽഖർജ് ഏരിയ ഹോത്ത യൂണിറ്റ് നിർവാഹക സമിതി അംഗം, കണ്ണൂർ കണ്ണാടിപ്പറമ്പ് മാലോട്ട് പുന്നക്കൽ പുതിയപുരയിൽ ജനാർദ്ദനൻ (57)ഹൃദയാഘതത്തെ തുടർന്ന് അന്തരിച്ചു. പാളത്ത് വീട്ടിൽ രാമൻ എംബ്രാേൻ ദേവകി ദമ്പതികളുടെ മകനാണ്. സംസ്കാരം നാട്ടിൽ നടത്തി.
കഴിഞ്ഞ 33 വർഷമായി ഹോത്ത ബാനി തമീമിൽ മിനിലോറി ഡ്രൈവറായി ജോലി ചെയ്തു വരികയായിരുന്നു. അഞ്ചുമാസം മുൻപ് പക്ഷാഘാതത്തെ തുടർന്ന് അൽ ഖർജ് കിങ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും അവിടെ നിന്ന് സുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലേക്ക് മാറ്റുകയായിരുന്നു. പലപ്പോഴും അബോധാവസ്ഥയിലായിരുന്ന ജനാർദ്ദനൻ പിന്നീട് പൂർണ്ണമായും കോമാസ്റ്റേജിലായി.
കിംഗ് സൗദ് മെഡിക്കൽ സിറ്റിയിലെ രണ്ട് മാസത്തെ ചികിത്സ കൊണ്ട് സ്വബോധം വീണ്ടെടുത്ത ജനാർദ്ദനെ വീണ്ടും അൽഖർജ് ആശുപത്രിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബത്തിന്റെ ആവശ്യാർഥം നാട്ടിലെത്തിക്കുന്നതിനുള്ള ശ്രമങ്ങൾ നടന്നുകൊണ്ടിരിക്കവെ വീണ്ടും രോഗംമൂർച്ഛിച്ചതിനാൽ റിയാദിലെ കോൺവാൽസെന്റ് ആശുപത്രിയിൽ പ്രവേശിപ്പിക്കുകയായിരുന്നു.
രണ്ടു മാസം മുൻപ് ദുബായിലുള്ള സഹോദരൻ റിയാദിലെത്തി ജനാർദ്ദനനെ സന്ദർശിച്ചു മടങ്ങിയിരുന്നു. നടപടി ക്രമങ്ങൾ പൂർത്തിയാക്കി ജനാർദ്ദനനെ നാട്ടിലെത്തിക്കാനുള്ള ശ്രമം കേളി ജീവകാരുണ്യവിഭാഗം നടത്തി വരുന്നതിനിടെയാണ് കഴിഞ്ഞ ദിവസം പുലർച്ചെ ഹൃദയാഘാതം സംഭവിച്ചത്.
ഭാര്യ പ്രസീത, പൂജ, അഭിഷേക് എന്നിവർ മക്കളാണ്. ഉഷ, രവീന്ദ്രൻ, സുജിത്, ബിജു, പരേതനായ മധുസൂദനൻ എന്നിവർ സഹോദരങ്ങളാണ്.
|
കേളി കുടുംബവേദി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു
റിയാദ് : കേളി കുടുംബവേദിയും കേളി കലാ സാംസ്കാരിക വേദിയുടെ അൽഖർജ് ഏരിയാ കമ്മറ്റിയും സംയുക്തമായി ചിത്രരചനാ മത്സരം സംഘടിപ്പിക്കുന്നു. അൽഖർജ് ഏരിയാ പരിധിയിൽ സംഘടിപ്പിക്കുന്ന മത്സരത്തിൻ്റെ വിജയത്തിനായി സംഘാടക സമിതി രൂപീകരിച്ചു.
അൽഖർജ് റൗള ഓഡിറ്റോറിയത്തിൽ നടന്ന സംഘാടക സമിതി രൂപീകരണയോഗം കേളി രക്ഷാധികാരി സെക്രട്ടറി കെപിഎം സാദിഖ് ഉദ്ഘാടനം ചെയ്തു. കേളി അൽഖർജ് ഏരിയ രക്ഷാധികാരി സെക്രട്ടറി പ്രദീപ് കൊട്ടാരത്തിൽ അധ്യക്ഷത വഹിച്ചു. കുടുംബവേദി കേന്ദ്ര കമ്മറ്റി അംഗം വിജില ബിജു മത്സരത്തെകുറിച്ചുള്ള വിശദീകരണം നൽകി. 2025 ജനുവരി 24 നടത്തുന്ന പരിപാടി മൂന്ന് വിഭാഗങ്ങളിലായാണ് നടക്കുക.
4 മുതൽ 6 വയസുവരെയുള്ള കുട്ടികൾക്കായി സബ് ജൂനിയർ, 7 മുതൽ 10 വരെ ജൂനിയർ,11 മുതൽ 15 വരെ സീനിയർ എന്നിങ്ങനെയാണ് മത്സരങ്ങൾ സംഘടിപ്പിക്കുന്നത്. മൂന്ന് വിഭാഗത്തിലെ വിജയികൾക്കും സ്വർണ്ണ നാണയങ്ങൾ ഉൾപ്പെടെ ആകർഷകമായ സമ്മാനങ്ങൾ നൽകുമെന്ന് കുടുംബവേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു. ചിത്ര രചനാ മത്സരത്തിന് ശേഷം കേളി അംഗങ്ങളുടെ വിവിധ കലാപരിപാടികളും അരങ്ങേറും.
ചെയർമാൻ ഗോപാൽ. ജി, വൈസ് ചെയർപേഴ്സൺ ശ്രീഷാ സുകേഷ്, വൈസ് ചെയർമാൻ അബ്ദുൽ സമദ്, കൺവീനർ ഷബി അബുൽ സലാം, ജോയിൻ്റ് കൺവീനർമാർ ഗീത ജയരാജ്, അബ്ദുൾകലാം, കോഡിനേറ്റർ വിജില ബിജു, ചുമതല സുകേഷ് കുമാർ, സാമ്പത്തീക കമ്മറ്റി കൺവീനർ റാഷിദ് അലി, ഭക്ഷണ കമ്മറ്റി കൺവീനർ രാമകൃഷ്ണൻ കൂവോട്, അംഗങ്ങൾ ഷബീർ, നൗഷാദ് അലി, സങ്കേതിക സഹായം മണികണ്ഠ കുമാർ, പബ്ലിസിറ്റി സുബ്രഹ്മണ്യൻ, ജയൻ പെരുനാട്, ഗതാഗതം നാസർ പൊന്നാനി, നൗഫൽ പതിനാറിങ്കൽ, വളണ്ടിയർ ക്യാപ്റ്റൻ അജേഷ് എന്നിങ്ങനെ 101 അംഗ കമ്മറ്റിയെ തെരഞ്ഞെടുത്തു.
കേളി രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, കുടുംബവേദി വൈസ് പ്രസിഡണ്ട് സുകേഷ് കുമാർ, കുടുംബവേദി ട്രഷറർ ശ്രീഷ സുകേഷ് അൽ ഖർജ് ഏരിയാ ആക്ടിംഗ് സെക്രട്ടറി ലിപിൻ പശുപതി എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
രജിസ്ട്രേഷനും മറ്റുമായി ബന്ധപ്പെട്ട വിവരങ്ങൾക്ക് മത്സരം കോഡിനേറ്റർ വിജില ബിജു 0543995340, പ്രോഗ്രാം കോഡിനേറ്റർ സുകേഷ് കുമാർ 0581053900, കൺവീനർ ഷബി അബ്ദുൽ സലാം 0537018583, കുടുംബവേദി ജോയിന്റ് സെക്രട്ടറി സിജിൻ കൂവള്ളൂർ 0558431558 എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്. കുടുംബ വേദി സെക്രട്ടറി സീബ കൂവോട് സ്വാഗതം പറഞ്ഞ യോഗത്തിൽ കൺവീനർ ഷബി അബ്ദുൽ സലാം നന്ദി പറഞ്ഞു.
|
ബഹ്റിൻ ദേശീയ ദിനം : കൊല്ലം പ്രവാസി അസോസിയേഷൻ വിപുലമായി ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ അമ്പത്തി മൂന്നാം ബഹ്റിൻ ദേശീയ ദിനം വിവിധ പരിപാടികളോടെ ആഘോഷിച്ചു . റിഫ മെഡിക്കൽ സെന്ററിൽ വച്ചു നടന്ന ആഘോഷ പരിപാടികളുടെ ഉദ്ഘാടനം പാക്ട് ചീഫ് കോ ഓർഡിനേറ്റർ ജ്യോതി മേനോൻ ഉദ്ഘാടനം ചെയ്തു . തുടർന്ന് സാമൂഹ്യ പ്രവർത്തക നൈന മുഹമ്മദ് കേക്ക് മുറിച്ചു ആഘോഷപരിപാടികൾക്ക് തുടക്കം കുറിച്ചു.
കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ അധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും , ട്രഷറർ മനോജ് ജമാൽ നന്ദിയും പറഞ്ഞു . വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് , സെക്രട്ടറി അനിൽ കുമാർ, ഡോക്ടർ പ്രനീഷ് വർഗീസ്, മുൻ സെക്രെട്ടറിയേറ്റ് കമ്മിറ്റി അംഗങ്ങളായ ജഗത് കൃഷ്ണകുമാർ, കിഷോർ കുമാർ , സന്തോഷ് കാവനാട് എന്നിവർ ആശംസകൾ അറിയിച്ചു.
ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയയുടെ നേതൃത്വത്തിൽ രക്തദാന ക്യാമ്പും, റിഫ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ മെഡിക്കൽ ക്യാമ്പും വിജയകരമായി സംഘടിപ്പിക്കുകയും, കലാ സാഹിത്യവിഭാഗം സൃഷ്ടിയുടെ നേതൃത്വത്തിൽ രചനാ മത്സരം നടക്കുന്നതും, അടുത്ത ആഴ്ച സൽമാബാദ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഉള്ള രക്തദാന ക്യാമ്പ് നടക്കാൻ പോകുന്ന കാര്യവും ഭാരവാഹികൾ അറിയിച്ചു . ചടങ്ങിൽ കൊല്ലം പ്രവാസി അസ്സോസിയേഷൻ സെൻട്രൽ , ഡിസ്ട്രിക്ട് , ഏരിയ ഭാരവാഹികളും, പ്രവാസി ശ്രീ യൂണിറ്റ്, മറ്റു അംഗങ്ങളും പങ്കെടുത്തു .
|
ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29ന്
ന്യൂജേഴ്സി: നോര്‍ത്ത് ന്യൂജേഴ്സിയിലെ ആദ്യകാല എക്യുമെനിക്കല്‍ ക്രിസ്തീയ സംഘടനയായ ബര്‍ഗന്‍ കൗണ്ടി മലയാളി ക്രിസ്ത്യന്‍ ഫെലോഷിപ്പിന്റെ ഈ വര്‍ഷത്തെ ക്രിസ്മസ്, പുതുവത്സര ആഘോഷങ്ങള്‍ ഡിസംബര്‍ 29ന് വൈകിട്ട് 5 മണിക്ക് വാഷിംഗ്ടൺ ടൗണ്‍ഷിപ്പ് സെന്റ് പീറ്റേഴ്സ് മാര്‍ത്തോമ്മാ പള്ളിയില്‍വച്ച് നടത്തപ്പെടും. യോങ്കേഴ്സ് സെന്റ് ആന്‍ഡ്രൂസ് മാര്‍ത്തോമ്മാ പള്ളി ഇടവക വികാരി റവ. റ്റി. എസ്. ജോസ് ക്രിസ്മസ് നവവത്സര സന്ദേശം നല്‍കും.
വിവിധ ഇടവകകളെ പ്രതിനിധീകരിച്ച് ഗായക സംഘങ്ങളും ബ്രദേഴ്സ് ഇന്‍ ഹാര്‍മൊണിയും ജെ. സി. സി. ആര് ഗായകസംഘവും ക്രിസ്മസ് ഗാനങ്ങള്‍ അവതരിപ്പിക്കും. എല്ലാവരെയും ക്രിസ്മസ് ന്യൂ ഇയര്‍ ആഘോഷത്തിലേയ്ക്ക് സ്വാഗതം ചെയ്യുന്നതായ് സംഘാടകര്‍ അറിയിച്ചു.
കൂടുതല്‍ വിവരങ്ങള്‍ക്ക്: വിക്ലിഫ് തോമസ്, പ്രസിഡന്റ് (201) 9255686 , രാജന് പാലമറ്റം, വൈസ് പ്രസിഡന്റ് (201 8367562 അജു തര്യന്, സെക്രട്ടറി (201) 7249117 രാജന് മാത്യു, ട്രഷറര്‍ (201) 6747492. റ്റി. എം. സാമുവേല്‍, അസി. സെക്രട്ടറി (201) 3943821.
|
അമലിനെ കാണതായിട്ട് നൂറു ദിവസം; പ്രതീക്ഷ കൈവിടാതെ കുടുംബം
കണ്ണൂർ: സെപ്റ്റംബർ ഒന്നിന് കുവൈറ്റ് സമുദ്രാതിർത്തിലുണ്ടായ കപ്പലപകടത്തിൽ കാണാതായ ആലക്കോട് കാവുംകുടിയിലെ കോട്ടയിൽ അമൽ സുരേഷിനെ(26) കുറിച്ചുള്ള അന്വേഷണം എങ്ങുമെത്താതെ തുടരുന്നു.
സംഭവം നടന്ന് നൂറു ദിവസം കഴിഞ്ഞിട്ടും അമൽ എവിടെ എന്ന കാര്യത്തിൽ ആശങ്കയോടെ കഴിയുകയാണ് കുടുംബം. കാണാതായ രണ്ടു മലയാളികൾ അടക്കം ആറുപേരിൽ നാലുപേരുടെ മൃതദേഹം ലഭിച്ചെങ്കിലും അമലിനെക്കുറിച്ചും കപ്പലിന്റെ ക്യാപ്റ്റനെക്കുറിച്ചുമാണ് യാതോരു വിവരവുമില്ലാത്തത്.
ഇവർക്കായി സൗദി, ഖത്തർ ജയിലുകളിൽ അന്വേഷിക്കണമെന്ന് മുംബൈ ഡയറക്ടറേറ്റ് ജനറൽ ഓഫ് ഷിപ്പിംഗ് ഓഫീസ് ചെയർമാൻ ശ്യാം ജഗന്നാഥനോട് അമലിന്റെ പിതാവ് സുരേഷ് ആവശ്യപ്പെട്ടു.
സെയ്ലേഴ്സ് യൂണിയൻ ഓഫ് ഇന്ത്യ ദേശീയ പ്രസിഡന്റ് രവി വിട്ടിലിനൊപ്പമാണ് സുരേഷ് മുംബൈയിലൈ ഷിപ്പിംഗ് ഓഫീസിലെത്തിയത്. സെപ്റ്റംബർ ഒന്നിനാണ് അമൽ ജോലിചെയ്തിരുന്ന ഇറാനിയൻ കപ്പൽ അറബക്തർ കുവൈറ്റ് സമുദ്രാതിർത്തിയിൽ മുങ്ങി അമൽ ഉൾപ്പെടെ ആറ് ജീവനക്കാരെ കാണാതായത്.
തൃശൂർ സ്വദേശി അനീഷ് ഹരിദാസിന്റേതടക്കം നാലുപേരുടെ മൃതദേഹം ലഭിച്ചു. അമലും ഇറാനിയായ ക്യാപ്റ്റനും സുരക്ഷാബോട്ടിൽ രക്ഷപ്പെട്ടിട്ടുണ്ടെങ്കിൽ എത്താൻ സാധ്യതയുള്ള സൗദി, ഖത്തർ ജയിലുകളിൽ പരിശോധന നടത്തണമെന്നാണ് കുടുംബത്തിന്റെ ആവശ്യം.
മുംബൈ ഗ്ലോബൽ മറൈൻ ഏജൻസി വഴിയാണ് അമൽ പോയതെന്നാണ് കുടുംബത്തിന് ലഭിച്ച വിവരം. എന്നാൽ, മുംബൈയിൽതന്നെയുള്ള എർത്ത് ഓഷ്യൻ ഷിപ്പിംഗ് പ്രൈവറ്റ് ലിമിറ്റഡ് എന്ന ഏജൻസി വഴിയാണിതെന്ന് ഡിജിഎസ് ഉദ്യോഗസ്ഥർ നേരത്തെ കണ്ടെത്തിയിരുന്നു.
വെസൽ ഈസ് മറിയം എന്ന കപ്പലിൽ ജോലി ലഭിച്ചെന്നാണ് രേഖയിലുള്ളത്. ഈ സാഹചര്യത്തിൽ അമൽ അറബക്തർ ഒന്നിൽ എത്തിയതിൽ ദുരൂഹതയുണ്ട്. ജനുവരിയിൽ ജോലി ലഭിച്ച് മുബൈയിലേക്ക് പുറപ്പെട്ട അമൽ കൈയിൽ കരുതിയ 4,32,000 രൂപയിൽ നാല് ലക്ഷം ഏജൻസിക്ക് കൊടുത്തെന്നാണ് അറിയിച്ചത്.
ജോലിയിൽ കയറിയതിനുശേഷം കപ്പൽക്കമ്പനി ഒരു രൂപപോലും ശമ്പളം നൽകിയില്ല. ഇക്കാര്യങ്ങളൊക്കെ വിശദമായി അന്വേഷിക്കണമെന്ന ആവശ്യം പരിഗണിക്കുമെന്ന് സുരേഷിന് ഡിജിഎസ് ചെയർമാൻ ഉറപ്പുനൽകിയിരുന്നു.
അമലിനെ കണ്ടെത്താൻ നടപടി സ്വീകരിക്കണം എന്നാവശ്യപ്പെട്ട് പിതാവ് മുഖ്യമന്ത്രിക്കും കേന്ദ്രമന്ത്രിമാരായ സുരേഷ് ഗോപി, ജോർജ് കുര്യൻ, കെ. സുധാകരൻ എംപി, സജീവ് ജോസഫ് എംഎൽഎ തുടങ്ങിയവർക്കും നിവേദനം നൽകിയെങ്കിലും അമലിനെ കുറിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസിയിൽനിന്നോ കേന്ദ്ര സർക്കാരിൽനിന്നോ യാതൊരു വിവരങ്ങളും കുടുംബത്തിന് ലഭിച്ചിരുന്നില്ല.
|
ഗംഭീര ഓഫറുകളുമായി മെട്രോ മെഡിക്കൽ കെയർ പത്താം വയസിലേക്ക്
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവനദാതാക്കളായ മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഒരു വർഷം നീണ്ടു നിൽക്കുന്ന പത്താം വാർഷികാഘോഷം സംഘടിപ്പിക്കുമെന്ന് മാനേജ്മെന്റ് പ്രതിനിധികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
പത്താം വാർഷികത്തോട് അനുബന്ധിച്ച് 2025 മുഴുവൻ ബാധകമായ ഗംഭീര ഓഫറുകൾ പ്രഖ്യാപിച്ചു. 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ(ഒരു വർഷം) മെട്രോയുടെ എല്ലാ മെഡിക്കൽ സെന്ററുകളിലും എല്ലാ ബില്ലുകൾക്കും 30 ശതമാനം ക്യാഷ്ബാക്ക് ലഭിക്കും.
ഡോക്ടർ കൺസൾട്ടേഷനുകൾ, റേഡിയോളജി, ഡേകെയർ സർജറികൾ, സിടി, ഓപ്പൺ എംആർഐ, ക്ലോസ്ഡ് എംആർഐ, മാമ്മോഗ്രാഫി, ബിഎംഡി, ലാബ് പരിശോധനകൾ തുടങ്ങി എല്ലാ നടപടിക്രമങ്ങൾക്കും ഈ ഓഫർ ബാധകമാണ്.
ഫാർമസി പർച്ചേസിനു 15 ശതമാനം കാഷ്ബാക്ക് എല്ലാ മെട്രോ ഫർമാസികളിലും ലഭ്യമാകും. ഇൻഷുറൻസ് രോഗികൾക്ക് 2026 വരെ സാധുതയുള്ള പ്രത്യേക കൂപ്പണുകളും ലഭ്യമാക്കിയിട്ടുണ്ട്. ഈ കൂപ്പണുകൾ സ്വന്തമായി ഉപയോഗിക്കുകയോ മറ്റുള്ളവർക്ക് നൽകുകയോ ചെയ്യാം.
ഒരു കെഡി മുതൽ10 കെഡി വരെയുള്ള ആകർഷകമായ ലാബ് പാക്കേജുകളും പ്രഖ്യാപിച്ചിട്ടുണ്ട്. ഈ പാക്കേജുകൾക്ക് സ്പെഷ്യൽ ഡിസ്കൗണ്ടായ 30 ശതമാനം ക്യാഷ്ബാക്ക് ലഭ്യമല്ല. ചരിത്രത്തിന്റെ ഭാഗമാകാൻ പോകുന്ന ഈ പ്രഖ്യാപനം കുവൈറ്റ് ആരോഗ്യരംഗത്ത് വിപ്ലവകരമായ ഒരു മാറ്റം കൊണ്ടുവരുമെന്ന് മാനേജ്മെന്റ് പറഞ്ഞു.
എല്ലാ ബ്രാഞ്ചുകളിലും ഉടൻ തന്നെ വിവിധ രാജ്യക്കാരായ കൂടുതൽ സ്പെഷ്യലിറ്റി ഡോക്ടർമാർ സേവനത്തിനെത്തും. മെട്രോയുടെ പത്താം വാർഷിക ലോഗോ പ്രകാശനവും വാർത്താസമ്മേളത്തിൽ നടന്നു.
പത്താം വാർഷികത്തോടനുബന്ധിച്ചു കമ്പനി സ്പോൺസർമാർക്ക് പ്രത്യേകം ആദരങ്ങൾ നൽകി. പുതിയ സ്റ്റാഫ് വെൽഫെയർ സ്കീം ആരംഭിക്കുന്നതുൾപ്പടെ വിപുലമായ സമാപന ചടങ്ങ് 2025 ഡിസംബറിലോ 2026 ജനുവരി ആദ്യ ആഴ്ചയിലോ നടത്താൻ തീരുമാനിച്ചിട്ടുണ്ട്.
വാർത്താസമ്മേളനത്തിൽ ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസ, മാനേജിംഗ് ഡയറക്ടർ ഇബ്രാഹിം കുട്ടി, പാർടണർസായ ഡോ. ബിജി ബഷീർ, ഡോ. അഹ്മദ് അൽ ആസ്മി എന്നിവർ പങ്കെടുത്തു.
|
കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ബോധവത്കരണ സെമിനാർ നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷന്റെ ആഭിമുഖ്യത്തിൽ അംഗങ്ങൾക്കായി നോർക്ക രജിസ്ട്രേഷൻ, പ്രവാസി ക്ഷേമനിധി, മറ്റ് കേന്ദ്ര ആനുകൂല്യങ്ങൾ എന്നീ വിഷയങ്ങളെ സംബന്ധിച്ച് സൂം അപ്ലിക്കേഷൻ വഴി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
വയനാട്ടിൽ നിന്നുള്ള റിട്ട. അധ്യാപകൻ സെബാസ്റ്റ്യൻ പാലംപറമ്പിൽ മുഖ്യപ്രഭാഷകൻ ആയിരുന്ന സെമിനാറിന് കെഡബ്ല്യൂഎ പ്രസിഡന്റ് ജിനേഷ് ജോസ് ആധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി മെനീഷ് വാസ് സ്വാഗതം ആശംസിക്കുകയും ട്രഷറർ അജേഷ് സെബാസ്റ്റ്യൻ നന്ദി അറിയിക്കുകയും ചെയ്തു.
|
യാചകരുടെ കയറ്റുമതി നിർത്താൻ പാക്കിസ്ഥാനോട് സൗദി അറേബ്യ
റിയാദ്: യാചകരുടെ കയറ്റുമതി നിർത്തണമെന്നു സൗദി അറേബ്യ ഉൾപ്പെടെയുള്ള രാജ്യങ്ങൾ പാക്കിസ്ഥാന് മുന്നറിയിപ്പ് നൽകി. ഇതേത്തുടർന്നു 4300 ഭിക്ഷാടകരെ പാക്കിസ്ഥാൻ എക്സിറ്റ് കൺട്രോൾ ലിസ്റ്റിൽ ഉൾപ്പെടുത്തി.
ഇവർക്ക് രാജ്യത്തിന് പുറത്തേക്കു പോകുന്നത് തടയാനാണിത്. സൗദി അറേബ്യയിലേക്കു യാചകരെ അയയ്ക്കാൻ പാക്കിസ്ഥാനിൽ വലിയ മാഫിയതന്നെ പ്രവർത്തിച്ചിരുന്നുവെന്നാണു റിപ്പോർട്ട്.
|
അജ്പക് മംഗഫ് ഏരിയ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (അജ്പക്) മംഗഫ് യൂണിറ്റ് പുനഃസംഘടിപ്പിച്ചു. അജ്പക് ഏരിയ കമ്മിറ്റികളുടെ ചുമതലയുള്ള വൈസ് പ്രസിഡന്റ് അശോകൻ വെൺമണിയുടെ അധ്യക്ഷതയിൽ കൂടിയ യോഗം അസോസിയേഷൻ പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ഉദ്ഘാടനം ചെയ്തു.
രക്ഷാധികാരി ബാബു പനമ്പള്ളി, ചെയർമാൻ രാജീവ് നടുവിലെമുറി, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, എ. ഐ. കുര്യൻ, ജനറൽ കോർഡിനേറ്റർ മനോജ് പരിമണം, വനിത വേദി പ്രോഗ്രാം കമ്മിറ്റി കൺവീനർ സുനിത രവി, സംഘടന ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ് എന്നിവർ സംസാരിച്ചു.
തുടർന്ന് നടന്ന ചർച്ചയിൽ മംഗഫ് ഏരിയ കമ്മിറ്റി ജോയിന്റ് കൺവീനേഴ്സ് ആയി നന്ദു എസ്. ബാബു, കോര മാവേലിക്കര, ജയ കുട്ടൻപേരൂർ, ശരത് കുടശനാട് എന്നിവരെയും തെരഞ്ഞെടുത്തു.
മംഗഫ് ഏരിയ കൺവീനർ ലിനോജ് വർഗീസ് സ്വാഗതവും ജോയിന്റ് കൺവീനർ നന്ദു എസ്. ബാബു നന്ദിയും പറഞ്ഞു.
|
അബുദാബി മലയാളി സമാജം മെറിറ്റ് അവാർഡുകൾ സമ്മാനിച്ചു
അബുദാബി: പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം നേടിയ വിദ്യാർഥികൾക്ക് അബുദാബി മലയാളി സമാജം നൽകുന്ന മെറിറ്റ് അവാർഡുകൾ വിതരണം ചെയ്തു. കെപിസിസി വൈസ് പ്രസിഡന്റ് വി.ടി. ബൽറാം മുഖ്യാതിഥിയായിരുന്നു.
പ്രസിഡന്റ് സലിം ചിറക്കൽ അധ്യക്ഷത വഹിച്ചു. 44 കുട്ടികളാണ് അവാർഡ് സ്വീകരിക്കുവാൻ എത്തിയത്. പഠനസമയത്ത് മികച്ച അക്കാദമിക് നിലവാരം പുലർത്തിയ വി.ടി. ബൽറാം കുട്ടികളുമായി തന്റെ സ്കൂൾ, കോളജ് അനുഭവങ്ങൾ പങ്കുവച്ചു.
വൈസ് പ്രസിഡന്റ് ടി.എം. നിസാർ, കോഓർഡിനേഷൻ കമ്മിറ്റി ആക്ടിംഗ് ചെയർമാൻ എ.എം. അൻസാർ, കോഓർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ട്രഷറർ യാസിർ അറാഫത്ത്, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദർ അലി, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ എന്നിവർ ആശംസകൾ നേർന്നു.
വനിതാ വിഭാഗം ജോ. കൺവീനർ ചിലു സൂസൺ മാത്യു അവതാരകയായിരുന്നു. സാമിയ സുരേഷ് പ്രാർത്ഥന ഗാനം ആലപിച്ചു. മലയാളം മിഷന്റെ കണിക്കൊന്ന സൂര്യകാന്തി പരീക്ഷകളിൽ വിജയിച്ച കുട്ടികൾക്കുള്ള സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഭാരവാഹികളായ സാജൻ ശ്രീനിവാസൻ, ഷാജികുമാർ, സുധീഷ് കൊപ്പം, വോളണ്ടിയർ ക്യാപ്റ്റൻ അഭിലാഷ്, ലേഡീസ് വിംഗ് ജോ. കൺവീനർമാരായ ശ്രീജ പ്രമോദ്, ഷീന ഫാത്തിമ, നമിത സുനിൽ എന്നിവർ നേതൃത്വം നൽകി.
|
കേളി ഭക്ഷണ കിറ്റ് വിതരണം ചെയ്തു
റിയാദ്: കേളി കലാ സാംസ്കാരിക വേദി "ഹൃദയപൂർവം പൊതിച്ചോർ' പദ്ധതിയുടെ ഭാഗമായി സഖാവ് വർഗീസ് വൈദ്യർ മെമ്മോറിയൽ പെയിൻ ആൻഡ് പാലിയേറ്റീവ് തരിയോട് യൂണിറ്റ് മുഖേന കിടപ്പ് രോഗികൾക്കു നൽകുന്ന ഭക്ഷണ കിറ്റുകളുടെ വിതരണം ചെയ്തു.
കാവുംമന്ദം പാലിയേറ്റീവ് ഓഫീസിൽ വച്ച് നടന്ന പരിപാടിയുടെ വിതരണോദ്ഘാടനം സിപിഎം വയനാട് ജില്ലാ കമ്മിറ്റിയംഗം ജോബിസൺ ജെയിംസ് നിർവഹിച്ചു. വൈത്തിരി ഏരിയ കമറ്റിയംഗം അനീഷ് കുമാർ അധ്യക്ഷത വഹിച്ചു.
സിപിഎം ലോക്കൽ സെക്രട്ടറി വിനോദ് മാസ്റ്റർ, കെ.ടി. ജോസഫ്, കേളി കലാ സാംസ്കരിക വേദി മുൻ അംഗങ്ങളായ പൗലോസ്, അഷ്റഫ് തരിയോട്, ലോക്കൽ കമ്മിറ്റിയംഗം റോബർട്ട് ടി.ജെ, ജെസി തോമസ് സിഡിഎസ് വൈസ് ചെയർ പേഴ്സൺ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
അനിൽകുമാർ, ഷിബു കെ.ടി , ശിവാനന്ദൻ ഡയാന, ഗ്രീഷ്മ ശ്രീജിത്ത് തുടങ്ങിയവർ വാളണ്ടിയർ സേവനം നടത്തി. സഖാവ് വർഗീസ് വൈദ്യർ പാലിയേറ്റീവ് തരിയോട് കമ്മിറ്റി ചെയർമാൻ ജയിസൺ ജയിംസ് സ്വാഗതം പറഞ്ഞ യോഗത്തിന് കൺവീനർ പി.കെ. മുസ്തഫ നന്ദി രേഖപ്പെടുത്തി.
|
വിവാദ ഹിജാബ് നിയമം ഇറാൻ പിന്‍വലിച്ചു
ടെഹ്റാന്: ഇറാനിലെ പരിഷ്കരിച്ച ഹിജാബ് നിയമം താത്കാലികമായി പിന്‍വലിച്ചു. ആഭ്യന്തരവും അന്തര്‍ദേശീയവുമായ പ്രതിഷേധങ്ങള്‍ ശക്തമായ സാഹചര്യത്തിലാണ് ഇറാന്റെ സുപ്രീം നാഷണല്‍ സെക്യൂരിറ്റി കൗണ്‍സിലിന്റെ തീരുമാനം.
മാന്യമല്ലാത്ത വസ്ത്രം ധരിക്കുന്നവര്‍ക്കും നഗ്നത പ്രോത്സഹാപ്പിക്കുന്നവര്‍ക്കും ഹിജാബ് വിരോധികള്‍ക്കും കടുത്ത ശിക്ഷയേര്‍പ്പെടുത്തുന്നതായിരുന്നു പുതിയ നിയമം. ഹിജാബ് നിയമം പാലിക്കാത്ത സ്ത്രീകള്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ നൽകാൻ പരിഷ്കരിച്ച നിയമത്തിൽ വകുപ്പുണ്ടായിരുന്നു.
ആര്‍ട്ടിക്കിള്‍ 60 പ്രകാരം നിയമം ലംഘിക്കുന്നവര്‍ക്ക് പിഴയോ, ചാട്ടവാറടിയോ ജയില്‍ ശിക്ഷയോ ലഭിക്കുമെന്നും കുറ്റം വീണ്ടും ആവര്‍ത്തിക്കുന്നവര്‍ക്ക് 15 വര്‍ഷം വരെ തടവോ വധശിക്ഷയോ ലഭിക്കുമെന്നും നിയമത്തിലുണ്ടായിരുന്നു.
|
റോഡിൽ പുക ചീറ്റിച്ച് ഷോ; ഖത്തറിൽ ആഡംബര കാർ പിടിച്ചെടുത്ത് നശിപ്പിച്ചു
ദോഹ: ഖത്തറിൽ തീയും പുകയുമായി റോഡിൽ ഷോ കാണിച്ച ആഡംബര കാർ പിടിച്ചെടുത്ത് ജെസിബി ഉപയോഗിച്ച് അധികൃതർ നശിപ്പിച്ചു.
റോഡിൽ ജനങ്ങൾക്ക് ഭീഷണിയാകുന്ന തരത്തിലുള്ള അപകടകരമായ ഡ്രൈവിംഗ് നടത്തിയതിനാണ് കാർ പിടിച്ചെടുത്ത് നടപടി സ്വീകരിച്ചതെന്നു ഖത്തർ അധികൃതർ അറിയിച്ചു.
ഇതിന്റെ വീഡിയോ എക്സിൽ പങ്കുവച്ചു.
|
ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് ഉജ്വല തുടക്കം
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ ക്രിയേറ്റിവിറ്റി വിംഗ് ഡിസംബർ മുതൽ ഫെബ്രുവരി വരെയായി സംഘടിപ്പിക്കുന്ന ഇൻജാസ് സ്പോർട്സ് ഫെസ്റ്റിന് നീന്തൽ മത്സരത്തോടെ തുടക്കം കുറിച്ചു.
ഗറാഫ പേർളിംഗ് ഇന്റർനാഷനൽ സ്കൂളിൽ വച്ച് നടന്ന അഡൽറ്റ് എ കാറ്റഗറി നീന്തൽ മത്സരത്തിൽ റെഡ് വാരിയേഴ്സ് ടീമംഗങ്ങളായ മുഹമ്മദ് ഫബിൽ, അബ്ദുറബ്ബ്, ശബീൽ സ്രാമ്പിക്കൽ എന്നിവർ യഥാക്രമം ഒന്ന്, രണ്ട്, മൂന്ന് സ്ഥാനങ്ങൾ കരസ്ഥമാക്കി.
അഡൽറ്റ് ബി കാറ്റഗറിയിൽ ഫൈസൽ തയ്യിൽ (യെല്ലൊ സ്ട്രൈക്കേഴ്സ്) ഒന്നാം സ്ഥാനവും ശംസുദ്ധീൻ .പി (ബ്ലൂ ലെജന്റ്സ്) രണ്ടാം സ്ഥാനവും ഷഹാൻ വി.കെ (വൈറ്റ് ആർമി) മൂന്നാം സ്ഥാനവും കരസ്ഥമാക്കി.
ഖത്തർ കേരള ഇസ്ലാഹി സെന്റ്ർ പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി മത്സരങ്ങൾ ഉൽഘാടനം ചെയ്തു. ക്യുകെഐസി ജന. സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, സെക്രട്ടറി അബ്ദുൽ ഹക്കീം പിലാത്തറ, വിംഗ് കൺവീനർ മുഹമ്മദ് ഫബിൽ എന്നിവർ സംബന്ധിച്ചു.
ജൂണിയർ, സീനിയർ കാറ്റഗറികളിലെ കുട്ടികൾക്കായുള്ള നീന്തൽ മത്സരം ഈ മാസം 13നു വക്രയിൽ വച്ച് നടക്കുമെന്നും സംഘടകർ അറിയിച്ചു.
|
മോദി കുവൈറ്റിലേക്ക്; ശനിയാഴ്ച പുറപ്പെടും
ന്യൂഡൽഹി: ഔദ്യോഗിക സന്ദർശനത്തിനായി പ്രധാനമന്ത്രി നരേന്ദ്ര മോദി കുവൈറ്റിലേക്ക്. രണ്ട് ദിവസത്തെ സന്ദര്‍ശനത്തിനായാണ് മോദി കുവൈറ്റിലെത്തുന്നത്.
ഈ മാസം 21, 22 തീയതികളിലാണ് പ്രധാനമന്ത്രിയുടെ കുവൈറ്റ് സന്ദർശനം. അമീര്‍ ഷെയ്ഖ് മിഷല്‍ അല്‍ അഹ്മദ് അല്‍ ജാബിര്‍ അല്‍ സബാഹ് ഉള്‍പ്പെടെയുള്ളവരുമായി മോദി കൂടിക്കാഴ്ച നടത്തും.
ശനിയാഴ്ച പ്രധാനമന്ത്രി ഇന്ത്യന്‍ സമൂഹത്തെ അഭിസംബോധന ചെയ്യും. 1981ന് ശേഷം കുവൈറ്റിലെത്തുന്ന ഇന്ത്യന്‍ പ്രധാനമന്ത്രി മോദിയാണ്.
|
ഹൃദയാഘാതം: കേളി പ്രവർത്തകൻ അന്തരിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ മലാസ് യൂണിറ്റ് അംഗം മലപ്പുറം പുതു പൊന്നാനി സ്വദേശി ഷമീർ മുഹമ്മദ്(35) ഹൃദയാഘാതത്തെ തുടർന്ന് റിയാദിൽ അന്തരിച്ചു.
പുതു പൊന്നാനി കിഴക്കകത് വീട്ടിൽ മുഹമ്മദ് സക്കീന ദമ്പതികളുടെ മകനാണ്. കഴിഞ്ഞ 13 വർഷമായി റിയാദിലെ മാലാസിൽ സൂപ്പർമാർക്കറ്റ് നടത്തിവരികയായിരുന്നു.
നെഞ്ചുവേദനയെ തുടർന്ന് സുമേഷി കിംഗ് സൗദ് മെഡിക്കൽ സിറ്റിയിൽ പ്രവേശിപ്പിച്ചെങ്കിലും അടിയന്തിര ശസ്ത്രക്രിയക്കായി മലാസിലെ കിംഗ് ഫഹദ് അശുപത്രിയിലേക്ക് മാറ്റുകയായിരുന്നു.
രണ്ടു ദിവസം മുൻപ് ശസ്ത്രക്രിയ നടത്തിയെങ്കിലും വീണ്ടും ഹൃദയാഘാതം സംഭവിച്ചതിനെ തുടർന്നാണ് മരണം. ഭാര്യ മുഹ്സിന, മഹിർ, മെഹറ, മലീഹ എന്നിവർ മക്കളാണ്.
സഹോദരങ്ങളായ സുഹൈൽ, സനഹുല്ലാഹ്, സുഫിയാൻ എന്നിവർ റിയാദിലുണ്ട്. പ്ലസ്ടു വിദ്യാർത്ഥി സാഹിൽ, സാറ, സൽമ, സാലിമ, സൽവ, സിദ്ര എന്നിവർ മറ്റ് സഹോദരങ്ങളാണ്.
മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്ക് കേളി ജീവകാരുണ്യ വിഭാഗം രംഗത്തുണ്ട്.
|
യുഎഇയിൽ ബസപകടം: ഇന്ത്യൻ തൊഴിലാളികളടക്കം ഒന്‍പതു പേർ മരിച്ചു
ഖോർഫക്കാൻ: യുഎഇയിലെ ഖോർഫക്കാനിലുണ്ടായ ബസപകടത്തിൽ ഇന്ത്യൻ തൊഴിലാളികൾ ഉൾപ്പടെ ഒന്‍പതു പേർ മരിച്ചു. അപകടത്തിൽപ്പെട്ട 73 പേരെ രക്ഷപ്പെടുത്തി.
ഞായറാഴ്ച അവധി ദിനത്തിൽ ഷോപ്പിംഗിനും ഭക്ഷണസാധനങ്ങൾ വാങ്ങാനുമായി അജമാനിൽനിന്നു ഖോർഫക്കാനിലെ കമ്പനി ആസ്ഥാനത്തേക്കു പോയ തൊഴിലാളികളാണ് അപകടത്തിൽപ്പെട്ടത്.
യാത്രയ്ക്കിടെ ബ്രേക്ക് നഷ്ടപ്പെട്ട് നിയന്ത്രണം തെറ്റിയ ബസ് മറിയുകയായിരുന്നു. ഏഷ്യൻഅറബ് വംശജരാണ് ബസിൽ ഉണ്ടായിരുന്നുവരെല്ലാം. അപകടത്തിൽപ്പെട്ട ഇന്ത്യാക്കാർ രാജസ്ഥാൻ സ്വദേശികളാണ്.
|
താമരശേരി സ്വദേശി ദുബായിയിൽ അന്തരിച്ചു
ദുബായി: താമരശേരി സ്വദേശി ദുബായിയിൽ ഹൃദയാഘാതം മൂലം മരിച്ചു. വെഴുപ്പുർ വാഴയിൽ സന്തോഷ് (52) ആണ് മരിച്ചത്.
ഭാര്യ: ഷൈനി (ഗ്രീൻസ് ഹൈപ്പർ മാർക്കറ്റ്, സിറ്റി മാൾ). മക്കൾ: അനോ സന്തോഷ്, സനോ സന്തോഷ് (എംഎഎംഒ കോളജ്, മുക്കം). സഹോദരൻ: പ്രകാശൻ.
|
ദുബായിയിൽ മലയാളി യുവതി ഹൃദയാഘാതംമൂലം മരിച്ചു
ദുബായി: കോട്ടയം കൂട്ടിക്കൽ സ്വദേശിനി ദുബായിയിൽ ഹൃദയാഘാതം മൂലം മരിച്ചു. കൂട്ടിക്കൽ നാരകംപുഴ കാട്ടാമല യൂസഫിന്റെ ഭാര്യ സീനത്ത് (49) ആണ് മരിച്ചത്.
ദുബായിയിൽ ജോലി ചെയ്തിരുന്ന സീനത്തിന് രണ്ടു ദിവസം മുൻപ് ഹൃദയാഘാതമുണ്ടായി. ആശുപത്രിയിൽ ചികിത്സയിലിരിക്കെ ഞായറാഴ്ച രാവിലെ ഏഴോടെ മരണം സംഭവിച്ചു.
മൃതദേഹം ഇന്ന് പുലർച്ചെ നെടുമ്പാശേരി എയർപോർട്ടിൽ എത്തിക്കും. തുടർന്ന് കബറടക്കം കൂട്ടിക്കൽ മുഹിയദ്ദീൻ ജുമാമസ് ജിദ് കബർസ്ഥാനിൽ.
|
ജെറാൾഡ് ജോസഫിന് യാത്രയയപ്പ് നൽകി
കുവൈറ്റ് സിറ്റി: സുദീർഘമായ പ്രവാസ ജീവിതത്തിനുശേഷം കാനഡയിലേക്ക് സ്ഥിരതാമസത്തിനായി കടന്നുപോകുന്ന കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷൻ (കെടിഎംസിസി) ജോയിന്റ് സെക്രട്ടറി ജെറാൾഡ് ജോസഫിന് ഊഷ്മളമായ യാത്രയയപ്പ് നൽകി.
പ്രസിഡന്റ് വിനോദ് കുര്യന്റെ അധ്യക്ഷതയിൽ എൻഇസികെ പള്ളിയിൽ വച്ച് സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ സെക്രട്ടറി ഷിജോ തോമസ് സ്വാഗത പ്രസംഗം നടത്തുകയും കെടിഎംസിസി കമ്മിറ്റി അംഗങ്ങൾ ചേർന്ന് സ്നേഹത്തിന്റെയും നന്ദിയുടെയും സൂചനയായി മൊമെന്റോ നൽകുകയും ചെയ്തു.
സജു വാഴയിൽ തോമസ് യാത്രയയപ്പ് യോഗം നിയന്ത്രിച്ചു. റോയ് കെ. യോഹന്നാൻ, അജോഷ് മാത്യു, വർഗീസ് മാത്യു, ഷിബു വി. സാം, റെജു ഡാനിയേൽ ജോൺ, ബോബി കുര്യൻ, ബിജു ഫിലിപ്പ്, രാജു ചണ്ണപ്പേട്ട, ബിജോ കെ. ഈശോ, ജേക്കബ് മാമ്മൻ, ജോയ് മാത്യു എന്നിവർ ആശംസ പ്രസംഗങ്ങൾ നടത്തി.
പാസ്റ്റർ ജോസ് തോമസ് അനുഗ്രഹ പ്രഭാഷണം നടത്തി. കെടിഎംസിസി അംഗങ്ങളോടുള്ള നന്ദിയും സ്നേഹവും മറുപടി പ്രസംഗത്തിൽ ജെറാൾഡ് ജോസഫ് അറിയിച്ചു. ജീസ് ജോർജ് ചെറിയാൻ നന്ദി പ്രകാശിപ്പിച്ചു.
|
സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കരോൾ സർവീസ് വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: സെന്റ് തോമസ് ഇവാഞ്ചലിക്കൽ ചർച്ച് കുവൈറ്റ് ഇടവകയുടെ ക്രിസ്മസ് കരോൾ സർവീസ് "സ്നേഹ പിറവി 2024' വെള്ളിയാഴ്ച വൈകുന്നേരം 6.30 മുതൽ എൻഇസികെ പള്ളിയിലും പാരിഷ് ഹാളിലും വച്ച് നടത്തപ്പെടും.
കൊയർ മാസ്റ്റർ ലിനു പി. മാണികുഞ്ഞിന്റെ നേതൃത്വത്തിൽ ഇടവകയുടെ ഗായക സംഘം ഗാനങ്ങൾ ആലപിക്കും. കൂടാതെ സൺഡേ സ്കൂൾ കുട്ടികൾ വിവിധ പരിപാടികൾ അവതരിപ്പിക്കും. ഇടവക ഇടവക വികാരി റവ. പി.ജെ. സിബി ക്രിസ്മസ് സന്ദേശം നല്‍കും.
കരോൾ സർവീസിനുള്ള ക്രമീകരണങ്ങൾക്കായി ഇടവക വികാരി റവ. പി.ജെ. സിബി, സെക്രട്ടറി റെജു ഡാനിയേൽ ജോൺ, ഇടവക ട്രസ്റ്റി ബിജു സാമുവേൽ, ഇടവക കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ സബ് കമ്മിറ്റി പ്രവർത്തിക്കുന്നു.
|
ഷാർജയിൽ ദുരിതത്തിലായ തൃശൂർ സ്വദേശികൾക്ക് തുണയായി സുരേഷ് ഗോപി
ഷാർജ: രണ്ട് മാസത്തിലേറെയായി ശമ്പളില്ലാതെ ഷാർജയിൽ ദുരിതം അനുഭവിക്കുന്ന മലയാളികൾക്ക് തുണയായി കേന്ദ്രമന്ത്രി സുരേഷ് ഗോപി. വെൽഡിംഗ് കമ്പനിയിൽ ജോലി ചെയ്യുന്ന തൃശൂർ സ്വദേശികളായ മൂന്ന് യുവാക്കളാണ് ശമ്പളില്ലാതെ ഷാർജയിൽ കഴിയുന്നത്.
മലയാളിയായ കമ്പനി ഉടമ പാസ്പോർട്ട് പിടിച്ച് വച്ചിരിക്കുന്നതിനാൽ നാട്ടിലേക്ക് തിരികെ പോകാൻ സാധിക്കാത്ത ഗതികേടിലാണ് ഇവർ. ഒന്നര വർഷമായി ജോലി ചെയ്യുന്നുവെന്നും ഇന്നേ വരെ കൃത്യമായി ശമ്പളം ലഭിച്ചിട്ടില്ലെന്നും ഇവർ പറഞ്ഞു.
വിഷയത്തിൽ എത്രയും വേഗം ഇടപെടുമെന്നും യുവാക്കളെ ഉടൻ നാട്ടിലെത്തിക്കുമെന്ന് സുരേഷ് ഗോപി ഉറപ്പുനൽകിയിട്ടുണ്ട്.
|
ഷാർജയിൽ ആലപ്പുഴ സ്വദേശി കെട്ടിടത്തിനു മുകളിൽനിന്നു വീണുമരിച്ചു
ആലപ്പുഴ: ഷാർജയിലെ കെട്ടിടത്തിനുമുകളിൽനിന്നു വീണ് ആലപ്പുഴ സ്വദേശി മരിച്ചു. ഗുരുമന്ദിരം കെ.ജെ. ജോസ്(40) ആണ് മരിച്ചത്. ഷാർജ വ്യാവസായിക മേഖലയിലാണ് അപകടം.
ഇയാൾ താമസിച്ചിരുന്ന കെട്ടിടത്തിന്റെ മൂന്നാമത്തെ നിലയിൽനിന്നാണു താഴേക്കു വീണത്. അഞ്ചുമാസം മുമ്പ് സന്ദർശക വീസയിൽ ഷാർജയിലെത്തിയതാണ് ജോസ്.
ഗ്രാഫിക് ഡിസൈനർ ആയി പ്രവർത്തിച്ചുവരികയായിരുന്നു.
|
പ്രവാസി യുവതിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്
കൊല്ലം: ജോലി നഷ്ടപ്പെട്ട് വിസ പുതുക്കാൻ കഴിയാതെ നിയമക്കുരുക്കിൽ അകപ്പെട്ട പ്രവാസിയായ കൊല്ലം സ്വദേശിനിക്ക് നാടണയാൻ കൊല്ലം പ്രവാസി അസോസിയേഷന്റെ കൈത്താങ്ങ്.
നിയമക്കുരുക്കിൽ അകപ്പെട്ടു ബുദ്ധിമുട്ടിയ കൊല്ലം കൊട്ടാരക്കര സ്വദേശി ചിത്രയ്ക്ക് കെപിഎ ചാരിറ്റി വിഭാഗത്തിന്റെ നേതൃത്വത്തിൽ ജില്ലാ കമ്മിറ്റി അംഗങ്ങളുടെ സഹായത്തോടെ അവരുടെ താമസ സ്ഥലത്ത് ഫുഡ് കിറ്റെത്തിച്ച് നൽകുകയും തുടർന്ന് നിയമസഹായവും വിസ പ്രശ്നങ്ങളും തീർത്തു നാട്ടിലേക്ക് മടങ്ങാനുള്ള വിമാന യാത്രാടിക്കറ്റും കൈമാറി.
കെപിഎ ട്രെഷറർ മനോജ് ജമാൽ, ചാരിറ്റി വിംഗ് കൺവീനർമാരായ സജീവ് ആയൂർ, നിഹാസ് പള്ളിക്കൽ, നവാസ് കുണ്ടറ, സെൻട്രൽ കമ്മിറ്റി അംഗങ്ങളായ ബിജു ആർ. പിള്ള, ഷമീർ സലിം, റെജിമോൻ, ഡിസ്ട്രിക്ട് കമ്മിറ്റി അംഗം സന്തോഷ്, സാമൂഹിക പ്രവർത്തകൻ സലാം മമ്പാട്ടുമൂല എന്നിവർ സന്നിഹിതരായിരുന്നു.
|
മകളെ ഉപദ്രവിച്ചു; പ്രതിയെ കുവൈറ്റില്‍നിന്നെത്തി കൊന്നശേഷം പിതാവ് മടങ്ങി
തിരുപ്പതി: 12 വയസുകാരിയായ തന്റെ മകളെ ഉപദ്രവിച്ചയാളെ കുവൈറ്റിൽനിന്ന് ഇന്ത്യയിലെത്തി അച്ഛൻ കൊലപ്പെടുത്തി. കുവൈറ്റില്‍ ജോലി ചെയ്യുന്ന ആന്ധ്രാപ്രദേശിലെ അന്നമയ്യ ജില്ലയിലെ ഒബുലവാരിപ്പള്ളി സ്വദേശിയാണു പ്രതി.
ഡിസംബർ ഏഴിന് കുവൈറ്റിൽനിന്നെത്തി കത്തികൊണ്ട് കുത്തി കൊലപാതകം നടത്തിയശേഷം പ്രതി കുവൈറ്റിലേക്കുതന്നെ തിരിച്ചുപോകുകയായിരുന്നു. കൊലപാതകം ഏറ്റുപറഞ്ഞ് ഇയാള്‍ വീഡിയോ പോസ്റ്റ് ചെയ്തതോടെയാണു സംഭവം പുറത്തുവന്നത്.
താനും ഭാര്യയും കുവൈറ്റിലാണു ജോലി ചെയ്യുന്നതെന്നും മകളെ ഭാര്യാ സഹോദരിക്കും കുടുംബത്തിനുമൊപ്പമാണ് ആന്ധ്രയില്‍ നിര്‍ത്തിയിരുന്നതെന്നും വീഡിയോയില്‍ പറയുന്നു. ഭാര്യാസഹോദരിയുടെ അമ്മായിയച്ഛന് തന്റെ മകളെ ഉപദ്രവിച്ചു.
മകള്‍ ശബ്ദമുണ്ടാക്കിയപ്പോള്‍ ഭാര്യാ സഹോദരി വന്നാണു രക്ഷിച്ചത്. പെൺകുട്ടി അമ്മയോട് തനിക്ക് നേരിട്ട ദുരനുഭവം പറഞ്ഞപ്പോഴാണു ഞങ്ങൾ വിവരമറിയുന്നത്. നാട്ടില്‍ പോയ സമയത്ത് തന്റെ ഭാര്യയോട് പോലീസ് സ്റ്റേഷനിൽ പോയി പരാതി നല്കാന് പറഞ്ഞു.
പോലീസുകാര്‍ ഭാര്യാ സഹോദരിയുടെ അമ്മായിയച്ഛനെ വിളിച്ചു വരുത്തി നടപടിയൊന്നും എടുക്കാതെ ശാസിക്കുക മാത്രമാണ് ചെയ്തത്. ഒരിക്കല്‍ കൂടി പരാതി നല്കിയപ്പോള് എന്റെ ഭാര്യക്കെതിരേ കേസെടുക്കുമെന്നു പറഞ്ഞ് ഭീഷണിപ്പെടുത്തി.
പോലീസിന്റെ ഈ നിഷ്ക്രിയത്വം നിയമം കൈയിലെടുക്കാൻ എന്നെ നിര്‍ബന്ധിതനാക്കിയെന്നും പെൺകുട്ടിയുടെ അച്ഛൻ വീഡിയോയിൽ പറയുന്നു. അതേസമയം പെൺകുട്ടിയുടെ അമ്മ പരാതി നൽകിയിട്ടില്ലെന്നാണു പോലീസ് പറയുന്നത്.
പെൺകുട്ടിയുടെ അമ്മയും സഹോദരിയും തമ്മിൽ കുടുംബ തർക്കങ്ങളുണ്ടെന്നും പ്രതി വീഡിയോ പുറത്തുവിട്ട് തെറ്റിദ്ധരിപ്പിക്കാൻ ശ്രമിക്കുകയാണെന്നും എല്ലാ വസ്തുതകളും ഉടന്‍ പുറത്തുകൊണ്ടുവരുമെന്നും പോലീസ് പറഞ്ഞു.
|
അബുദാബി കെഎംസിസി ഓൾ ഇന്ത്യ കബഡി ടൂർണമെന്റ് ഞായറാഴ്ച
അബുദാബി: സംസ്ഥാന കെഎംസിസിയുടെ ആഭിമുഖ്യത്തിൽ സംഘടിപ്പിക്കുന്ന ഓൾ ഇന്ത്യ കബഡി ടൂർണമെന്റ് ഞായറാഴ്ച മുഷ്രിഫ് ലിവ ഇന്റർനാഷണൽ സ്കൂൾ ഇൻഡോർ സ്റ്റേഡിയത്തിൽ വച്ച് നടക്കും.
രാവിലെ 11ന് മത്സരങ്ങൾ ആരംഭിക്കും. കേരളത്തിലെ എട്ടു ജില്ലകളെ പ്രതിനിധീകരിച്ചു ഇന്ത്യയിലെ പ്രമുഖ കബഡി ടീമുകളാണ് മത്സരത്തിൽ മാറ്റുരയ്ക്കുന്നത്.
ഫ്രണ്ട്സ് ആറാട്ടുകടവ് (പാലക്കാട്),ന്യൂമാർക്ക് മാംഗ്ലൂർ(കാസർഗോഡ്), റെഡ് വേൾഡ് കൊപ്പൽ (എറണാകുളം), ബ്രദേഴ്സ് കണ്ടൽ(മലപ്പുറം) എന്നീ ടീമുകൾ ഗ്രൂപ്പ് എയിലും റെഡ് സ്റ്റാർ ദുബായി (ത്രിശൂർ), ടീം ഫൈമുസ് 02 പൊന്നാനി(കണ്ണൂർ), ടീം തമിഴ്നാട് (തിരുവന്തപുരം), ബട്കൽ ബുൾസ് (കോഴിക്കോട്) എന്നീ ടീമുകൾ ഗ്രൂപ്പ് ബിയിലുമാണ് മത്സരിക്കുന്നത്.
നാസിർ അമ്മികുപ്പാട്ടി കർണാടക, അജി കണ്ടൽ, മൻസൂർ കണ്ടൽ, സാഗർ സൂരജ് ഹരിയാന, സന്ദീപ് നർവാൽ ഹരിയാന, അമൽ രാജ് കാസർക്കോട്, ആദർശ് കൊപ്പാൽ, നിവേദ് കൊപ്പാൽ, റഷീദ് ബാനർജി, ആഫ്രീദ്, കലന്തർ സഫ്രാസ് കർണാടക തുടങ്ങിയ പതിനെട്ടോളം പ്രമുഖ പ്രൊ ഇന്ത്യ കബഡി ടീം അംഗങ്ങൾ മത്സരത്തിനായി എത്തിച്ചേരുന്നുണ്ട്.
ഓരോ ടീമിലും രണ്ട് ഇന്ത്യൻ പ്രൊ കബഡി ടീം അംഗങ്ങൾ മത്സരത്തിനായി കളത്തിലിറങ്ങും. അന്തർദേശീയ മത്സരങ്ങളിൽ പരിചയ സമ്പന്നരായ ഏഴോളം റഫറിമാരാണ് മത്സരങ്ങൾ നിയന്ത്രിക്കുക.
ഒന്നാം സ്ഥാനക്കാർക്ക് 5000 ദിർഹവും ട്രോഫിയും മെഡലും രണ്ടാം സ്ഥാനക്കാർക്ക് 3000 ദിർഹം ട്രോഫിയും മെഡലും മൂന്നും നാലും സ്ഥാനക്കാർക്കു 1000 ദിർഹം ട്രോഫി എന്നിങ്ങനെയാണ് സമ്മാനം.
കൂടാതെ മികച്ച റൈഡർ, മികച്ച ക്യാച്ചർ, എമേർജിംഗ് പ്ലേയർ തുടങ്ങിയവർക്ക് ട്രോഫിയുമുണ്ടാകും. ടൂർണമെന്റിന്റെ വിജയത്തിനായി 121 അംഗ വിപുലമായ സ്വാഗത സംഘകമ്മിറ്റിയാണ് പ്രവർത്തിച്ചു വരുന്നത്. മത്സരത്തിലേക്ക് പ്രവേശനം സൗജന്യമാണ്.
|
വിദേശപഠനത്തിനായി പോകുന്ന വിദ്യാർഥികൾക്ക് നിയമപരിരക്ഷ: സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി
ന്യൂഡൽഹി: വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് നിയമപരിരക്ഷ ഉറപ്പാക്കണമെന്ന ഹർജിയിൽ കേന്ദ്ര സർക്കാർ തീരുമാനമെടുക്കണമെന്നു ഡൽഹി ഹൈക്കോടതി. ഈ ആവശ്യമുന്നയിച്ചുകൊണ്ട് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിലാണ് ഡൽഹി ഹൈക്കോടതിയുടെ ഉത്തരവ്.
ആക്ടിംഗ് ചീഫ് ജസ്റ്റിസ് വിഭു ബക്രു, ജസ്റ്റിസ് തുഷാർ റാവു ഗെഡേല അടങ്ങുന്ന ബെഞ്ചാണ് ഈ ഉത്തരവ് നൽകിയത്. 1983ലെ എമിഗ്രേഷൻ ആക്ട് പ്രകാരം നിലവിലുള്ള എമിഗ്രേഷൻ വ്യവസ്ഥകളിൽ വിദേശത്ത് വിദ്യാഭ്യാസം തേടുന്ന ഇന്ത്യൻ വിദ്യാർഥികളെ പ്രത്യേകമായി സംരക്ഷിക്കുന്ന യാതൊരു വ്യവസ്ഥകളും അടങ്ങിയിട്ടില്ലെന്ന് പ്രവാസി ലീഗൽ സെൽ സമർപ്പിച്ച ഹർജിയിൽ പറയുന്നു.
ഈ നിയമം തൊഴിൽ കേന്ദ്രീകൃതമാണെന്നും ഇന്ത്യൻ വിദ്യാർഥികൾക്ക് അതിന്റെ സംരക്ഷണം നിലവിൽ നൽകുന്നില്ലെന്നും ഹർജിയിൽ പറയുന്നു. വിദേശപഠനത്തിനായി പോകുന്ന ഇന്ത്യൻവിദ്യാർഥികൾക്ക് നിയമപരിരക്ഷയുടെ അഭാവത്തിൽ ഇന്ത്യയിലും വിദേശത്തുമായുള്ള ഏജൻസികളിൽനിന്നും വിദ്യാഭ്യാസ സ്ഥാപനങ്ങളിൽനിന്നും പലപ്പോഴും കടുത്ത ചൂഷണത്തിന് വിധേയരാകുന്നുവെന്നും അതിനാൽ ഉചിതമായ നിയമനിർമാണം ആവശ്യമാണ് എന്നും ഹർജിയിൽ പറയുന്നു.
പ്രവാസി ലീഗൽ സെൽ പ്രസിഡന്റ് അഡ്വ. ജോസ് എബ്രഹാം, അഡ്വ. ബേസിൽ ജൈസൺ എന്നിവരാണ് ഹർജിക്കാർക്കുവേണ്ടി ഡൽഹി ഹൈക്കോടതിയിൽ ഹാജരായത്. നിരവധിയായി ഇന്ത്യൻ വിദ്യാർഥികൾ പഠനാവശ്യങ്ങൾക്കായി വിദേശത്തേക്ക് കുടിയേറുന്ന സാഹചര്യത്തിൽ ഡൽഹി ഹൈക്കോടതി നടപടി പ്രവാസികൾ ഉൾപ്പെടെയുള്ള കുട്ടികളുടെ മാതാപിതാക്കൾക്ക് വലിയ പ്രതീക്ഷ നൽകുന്നതായി പ്രവാസി ലീഗൽ സെൽ കുവൈറ്റ് ചാപ്റ്റർ ഭാരവാഹികൾ പത്രക്കുറിപ്പിൽ പറഞ്ഞു.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടുകളായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
നിലവിൽ വിദേശ ജോലികളുടെ മറവിൽ ക്രമാതീതമായി വർധിച്ചു വരുന്ന മനുഷ്യക്കടത്തുകൾക്കിരയായ നിരവധി പ്രവാസികൾക്കാണ് ഇതിനോടകം പ്രവാസി ലീഗൽ സെല്ലിന്റെ നിയമപരമായ ഇടപെടലുകളിലൂടെ പ്രയോജനം ലഭിച്ചത്.
വിദേശത്തേക്കുള്ള തൊഴിൽ തട്ടിപ്പുകൾ തടയാൻ കേരളാ ഹൈക്കോടതിയിൽ സമർപ്പിച്ച ശുപാർശയിലും പ്രവാസി ലീഗൽ സെല്ലിന് അനുകൂല വിധി നേടാനായി. ഇതിന്റെ ഭാഗമായി കേരള സർക്കാർ നടപ്പിലാക്കിയ സ്പെഷ്യൽ ടാസ്ക് ഫോഴ്സ് ഉൾപ്പടെയുള്ള സൗകര്യങ്ങളും പ്രാബല്യത്തിൽ വന്നിട്ടുണ്ട്.
പ്രവാസികളുടെ ക്ഷേമത്തിനും വേണ്ടി പ്രവർത്തിക്കുന്ന പ്രവാസി ലീഗൽ സെൽ ഈയിടെ വിദ്യാർഥിക്ഷേമം കൂടി കണക്കിലെടുത്ത് പ്രത്യേകം സ്റ്റുഡൻസ് വിംഗിനും രൂപം നൽകിയിട്ടുണ്ട്.
|
ഈദ് അൽ ഇത്തിഹാദിന് കൈരളിയുടെ സാംസ്കാരിക പെരുമയിൽച കേരളോത്സവം 2024 ജനസാഗരമായി
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിച്ച കേരളോത്സവം 2024 ജനസാഗരമായി മാറി. ശനിയാഴ്ച വൈകിട്ട് 5 മുതൽ ഫുജൈറ എക്സ്പോ സെൻ്റർ അങ്കണത്തിൽ വച്ച് നടന്ന കേരളോത്സവത്തിന്റെ സാംസ്കാരിക സമ്മേളനം ഹിസ് എക്സലൻസി ഷെയ്ഖ് സയീദ് സെറൂർ സൈഫ് അൽ ശർഖി ഉദ്ഘാടനം ചെയ്തു. അഡ്വ.കെ.പ്രേംകുമാർ എം.എൽഎ വിശിഷ്ടാതിഥിയായി പങ്കെടുത്തു.കേരളോത്സവം സ്വാഗത സംഘം ചെയർമാൻ ടി.എ.ഹഖ് അധ്യക്ഷത വഹിച്ചു.
ജനറൽ കൺവീനർ ഉസ്മാൻ മാങ്ങാട്ടിൽ സ്വാഗതവും കൈരളി ഫുജൈറ യൂണിറ്റ് പ്രസിഡൻ്റ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു.അൽ ഷർഖ് ഹോസ്പിറ്റർ സിഇഒ ബ്രയാൻ .ഡി.ഫ്രാൻസിസ്ക്, കേരളാ പ്രവാസി വെൽഫെയർ ബോർഡ് അംഗം കുഞ്ഞഹമ്മദ് ,ലോക കേരള സഭാംഗം ലെനിൻ. ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ ,സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി., സെൻട്രൽ കമ്മറ്റി പ്രസിഡൻ്റ് വിത്സൺ പട്ടാഴി, അൽ ഫല ഒപ്റ്റിക്സ് സി.ഇ.ഒ. ലത്തീഫ് കന്നോര, കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് , യുണിറ്റ് ജോയിന്റ് കൾച്ചറൽ കൺവീനർ ശ്രീവിദ്യ ടീച്ചർ എന്നിവർ സമ്മേളനത്തിൽ പങ്കെടുത്തു.
പ്രവാസ ജീവിതം മതിയാക്കി നാട്ടിലേക്ക് മടങ്ങുന്ന ലോക കേരള സഭാംഗവും കൈരളി മുൻ രക്ഷാധികാരിയുമായിരുന്ന സൈമൻ സാമുവേലിനും ഫുജൈറ യുണിറ്റ് മുൻ സെക്രട്ടറി അനീഷ് ആയാടത്തിലിനും സമ്മേളനത്തിൽ വച്ച് കൈരളി സ്നേഹാദരവ് നൽകി. കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ കൊണ്ട് കേരളോത്സവം ഹൃദ്യമായ ഒരനുഭവമായിമാറി.
നൂറിലധികം വനിതകൾ പങ്കെടുത്ത മെഗാ തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം, പഞ്ചാരിമേളം ,കോൽക്കളി, കളരിപ്പയറ്റ്, മംഗളംകളി,റെട്രോ ഡാൻസ്, യുവഗായകരായ അതുൽ നറുകരയും കൃതികയും നയിച്ച ഫോക്ക് ഗ്രാഫർ മ്യൂസിക്ക് ബാൻഡിൻ്റെ ഗാനമേള എന്നിവ വിവിധ വേദികളിലായി അരങ്ങേറി. തെയ്യം, കാവടിയാട്ടം, പുലികളി, പൂക്കാവടി തുടങ്ങി ഒട്ടേറെ കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരന്ന വർണ്ണ ശബളമായ ഘോഷയാത്ര കേരളോത്സവത്തിന് പൂരപ്പൊലിമയേകി.
ഉത്സവ നഗരിയിലേക്ക് കടന്നു വന്ന പ്രവാസി കലാപ്രതിഭകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള പ്രത്യേക വേദിയും കേരളോത്സവത്തിൽ സജ്ജമാക്കിയിരുന്നു. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ കേരളോത്സവ നഗരിയെ പൂരപറമ്പാക്കി മാറ്റി. മലയാളം മിഷൻ്റെയും നോർക്കയുടെയും പ്രത്യേക സ്റ്റാളുകളും ഉത്സവ നഗറിൽ സജീവമായിരുന്നു.
|
കൊല്ലം പ്രവാസി അസോസിയേഷൻ സ്നേഹസ്പർശം രക്തദാന ക്യാമ്പ് ശ്രദ്ധേയമായി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൌൺ ഏരിയ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ബഹ്റിൻ ദേശീയ ദിനാഘോഷങ്ങളോടനുബന്ധിച്ചു കിംഗ് ഹമദ് യൂണിവേഴ്സിറ്റി ഹോസ്പിറ്റലിൽ സംഘടിപ്പിച്ച സ്നേഹസ്പർശം 15ാമത് രക്തദാന ക്യാമ്പ് ശ്രദ്ധേയമായി. 90 പരം പ്രവാസികൾ രക്തദാനം നടത്തിയ ക്യാമ്പ് കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്യ്തു.
ഹമദ് ടൗൺ ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ ഏരിയ ട്രഷറർ സുജേഷ് സ്വാഗതവും ബ്ലഡ് ഡോനെഷൻ കൺവീനർ വി. എം. പ്രമോദ് നന്ദിയും പറഞ്ഞു.
44 തവണ രക്തം ദാനം നടത്തിയ ശൈലേഷിനെ ചടങ്ങിൽ ആദരിച്ചു. കെ. പി. എ. ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ, വൈസ് പ്രസിഡന്റ് കോയിവിള കുഞ്ഞു മുഹമ്മദ്, സെക്രട്ടറി അനിൽകുമാർ, ബ്ലഡ് ഡോനെഷൻ കൺവീനർ നവാസ്, ഏരിയ കോർഡിനേറ്റർ പ്രദീപ് എന്നിവർ ആശംസകൾ അറിയിച്ചു.
കെപിഎ സെൻട്രൽ, ഡിസ്ട്രിക് കമ്മിറ്റി അംഗങ്ങൾ ക്യാമ്പിൽ പങ്കെടുത്തു. ഹമദ് ടൌൺ ഏരിയ സെക്രട്ടറി റാഫി പരവൂർ, ജോയിന്റ് സെക്രട്ടറി ബിനിത അജിത്, വൈസ് പ്രസിഡന്റ് വിനോദ് പരവൂർ , ഏരിയ എക്സിക്യൂട്ടീവ്സ് രജിത് , സജികുമാർ എന്നിവർ ക്യാമ്പിന് നേതൃത്വം നൽകി.
|
കെഎംസിസി മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റി പ്രവര്‍ത്തനോദ്ഘാടനം: സന്ദീപ് വാര്യർ പങ്കെടുക്കും
മനാമ: കെഎംസിസി മനാമ സെന്‍ട്രല്‍ മാര്‍ക്കറ്റ് കമ്മിറ്റിയുടെ പ്രവര്‍ത്തനോദ്ഘാടനം വെള്ളിയാഴ്ച വൈകുന്നേരം 5.30ന് കെഎംസിസി ഹാളില്‍ സംഘടിപ്പിക്കും.
കോൺഗ്രസ് നേതാവ് സന്ദീപ് വാര്യർ, എന്‍. ഷംസുദ്ധീന് എംഎല്‍എ തുടങ്ങിയവർ പങ്കെടുക്കുമെന്ന് സംഘാടകർ അറിയിച്ചു.
|
അബ്ദുൾ റഹീമിന്റെ മോചനം വൈകും; സാങ്കേതിക കാരണങ്ങളാൽ ഹർജി മാറ്റി
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ മോചനം വൈകും. കോടതിയിലുണ്ടായ സാങ്കേതിക കാരണങ്ങളാൽ ഹർജി മാറ്റുകയായിരുന്നു. റിയാദിലെ കോടതി ഇന്ന് ഒരു കേസും പരിഗണിച്ചില്ല. എല്ലാ കേസുകളും മാറ്റിവയ്ക്കുകയായിരുന്നു.
കഴിഞ്ഞ രണ്ട് തവണയും അബ്ദുൾ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവച്ചിരുന്നു. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു.
തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.
|
ഹെല്‍ത്ത് കെയര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ്: അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ജേതാക്കൾ
അബുദാബി: ഡ്രീംസ് ക്രിക്കറ്റ് അക്കാദമിയില്‍ നടന്ന ഹെല്‍ത്ത് കെയര്‍ ക്രിക്കറ്റ് പ്രീമിയര്‍ ലീഗ് ഒന്നാം സീസണിൽ അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് ജേതാക്കളായി. വാശിയേറിയ ഫൈനല്‍ മത്സരത്തില്‍ അബുദാബി എല്‍എല്‍എച്ച് ഹോസ്പിറ്റലിനെ പരാജയപെടുത്തിയാണ് അഹല്യ ജേതാക്കളായത്.
ടൂര്‍ണമെന്റില്‍ യുഎഇയിലെ പ്രമുഖ ഹോസ്പിറ്റലുകൾ, ഫാര്‍മ കമ്പനികൾ, ഹെല്‍ത്ത് കെയര്‍ സപ്ലൈ കമ്പനികൾ എന്നിവര്‍ പങ്കെടുത്തു. സെമി ഫൈനല്‍ മത്സരങ്ങളില്‍ ശൈഖ് തനൂന് മെഡിക്കല്‍ സിറ്റി അല്‍ഐന്‍, ഫനര്‍ എഫ്20 ഗ്രൂപ്പ് എന്നീ ടീമുകളെ പരാജയപ്പെടുത്തിയാണ് അഹല്യ മെഡിക്കല്‍ ഗ്രൂപ്പും എല്‍എല്‍എച്ച് ഹോസ്പിറ്റലും ഫൈനലില്‍ പ്രവേശിച്ചത്.
വിജയികള്‍ക് ട്രോഫിയും കാഷ് പ്രൈസും സമ്മാനിച്ചു. കോഡ് ബ്ല്യൂ മെഡിക്കല്‍ സര്‍വീസ് അബുദാബി, ട്രേഡ്സ്ഫെയര് മെക്കാനിക്കല്‍ ആൻഡ് ലൈറ്റിംഗ് സൊലൂഷൻ, അഹല്യ മെഡിക്കല്‍ ഗ്രൂപ്പ് എന്നിവരായിരുന്നു പ്രായോജകർ.
ചീഫ് ഓര്‍ഗനൈസര്‍മാരായ ഹാഷിം, സജീഷ് രാജേഷ് എന്നിവര്‍ മത്സരങ്ങൾ നിയന്ത്രിച്ചു.
|
ബിരുദ സർട്ടിഫിക്കറ്റിൽ കൃത്രിമം; കണ്ണൂർ സ്വദേശിയെ ഷാർജ കോടതി കുറ്റവിമുക്തനാക്കി
ഷാർജ: ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ അറ്റസ്റ്റേഷൻ പതിപ്പിച്ചതിനെ തുടർന്ന് നിയമ കുരുക്കിൽ അകപ്പെട്ട കണ്ണൂർ തളിപ്പറമ്പ് കോലച്ചേരി സ്വദേശി സജേഷ് ചോടത്ത് വാസുദേവനെ ഷാർജ കോടതി കുറ്റവിമുക്തനാക്കി.
ബിരുദ സർട്ടിഫിക്കറ്റിൽ വ്യാജ സീലും സ്റ്റാമ്പും പതിപ്പിച്ച് ഷാർജ വിദേശകാര്യ മന്ത്രാലയത്തെ കബളിപ്പിക്കാൻ ശ്രമിച്ച് എന്നാരോപിച്ചു നീതി ന്യായ മന്ത്രാലയമാണ് പരാതി നൽകിയത്. യാബ് ലീഗൽ സർവീസസ് നടത്തിയ നിയമ മുന്നേറ്റത്തിനൊടുവിലാണ് സജേഷിന് അനുകൂല വിധി ലഭിച്ചത്.
2024 ജൂലൈ രണ്ടിനാണ് കേസിനാസ്പദമായ സംഭവം നടക്കുന്നത്. ജോലി സ്ഥാനക്കയറ്റവുമായി ബന്ധപ്പെട്ട് സജേഷ് തന്റെ നാട്ടിലുള്ള സുഹൃത്ത് വഴി 1998ലെ ബിരുദ സർട്ടിഫിക്കേറ്റ് 2010ൽ നാട്ടിൽ വച്ച് അറ്റസ്റ്റ് ചെയ്തിരുന്നു. ശേഷം 14 വർഷങ്ങൾക്കിപ്പുറം ഇഖാമ പുതുക്കുന്നതുമായി ബന്ധപ്പെട്ടു ഷാർജയിലുള്ള വിദേശകാര്യ മന്ത്രാലയത്തിന്റെ കീഴിൽ ഇത് അറ്റസ്റ്റേഷന് സമർപ്പിക്കുകയുണ്ടായി.
തുടർന്ന് സർട്ടിഫിക്കറ്റ് പരിശോധിച്ച അധികൃതർ അതിൽ പതിച്ചിരിക്കുന്ന ഡൽഹിയിലെ യുഎഇ എംബസിയുടെ സീൽ വ്യാജമാണെന്ന് കണ്ടെത്തുകയും സജേഷിനെ ഷാർജ പോലീസിന് കൈമാറി. പോലീസ് സജേഷിനെ അറസ്റ്റ് ചെയ്തു ജ്യാമത്തിൽ വിട്ടഴച്ചു.
തുടർന്ന് പ്രതിസന്ധിയിലായ സജേഷ് കുടുംബസമേതം യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരിയെ സമീപിക്കുകയായിരുന്നു. ശേഷം യാബ് ലീഗൽ സർവീസസിലെ യുഎഇ അഭിഭാഷകർ ഷാർജ പ്രോസിക്യൂഷനിൽ നിജസ്ഥിതി ബോധിപ്പിച്ചെങ്കിലും പ്രോസിക്യൂഷന്റെ ഭാഗത്തു നിന്നും സജേഷിനെതിരേ നിയമ നടപടി സ്വീകരിക്കാൻ ഷാർജ ഫസ്റ്റ് ഇൻസ്റ്റന്റ് കോടതിയിലേക്ക് കേസ് ട്രാൻസ്ഫർ ചെയ്തു.
സജേഷിന് മേൽ ആരോപിക്കപ്പെട്ട കുറ്റകൃത്യത്തിൽ ഇദ്ദേഹത്തിന് നേരിട്ടുള്ള പങ്കാളിത്തമില്ലെന്നും വ്യാജ സീൽ, സ്റ്റാമ്പ് എന്നിവ ഉണ്ടാക്കിയതും അത് സർട്ടിഫിക്കറ്റിൽ പതിപ്പിച്ചതും ഇദ്ദേഹത്തിന്റെ നാട്ടിലുള്ള സുഹൃത്ത് മുഖേനെയാണെന്നും അഭിഭാഷകനായ അഡ്വ. മുഹമ്മദ് അബ്ദു റഹ്മാൻ മുഹമ്മദ് അബ്ദുള്ള അസുവൈദി കോടതിയിൽ ആവശ്യപ്പെട്ടു.
ഇതൊന്നുമറിയാതെയാണ് സജേഷ് ഡിഗ്രി സർട്ടിഫിക്കറ്റ് വിദേശ കാര്യമന്ത്രാലയത്തിന്റെ അംഗീകാരത്തിന് നൽകിയതെന്നും ഒറിജിനൽ സർട്ടിഫിക്കറ്റിന്റെ മേൽ ഒരാളും അറിഞ്ഞുകൊണ്ട് വ്യാജമായി അറ്റസ്റ്റേഷൻ നടത്താൻ മുതിരില്ലെന്നും അതുകൊണ്ട് തന്നെ ഇദ്ദേഹത്തെ നിരപരാധിയായി വിധിക്കണമെന്നും അഭിഭാഷകൻ കോടതിയെ അറിയിച്ചു.
യാബ് ലീഗൽ സർവീസസിലെ അഭിഭാഷകന്റെ വാദവും മെമ്മോറാണ്ടം ഉൾപ്പടെയുള്ള രേഖകളും സൂക്ഷ്മമായി നിരീക്ഷിച്ച ഷാർജ കോടതിക്ക് തെറ്റ് സജേഷിന്റെ ഭാഗത്തല്ലെന്ന് ബോധ്യപ്പെട്ടു. തുടർന്ന് ബിരുദ സർട്ടിഫിക്കറ്റ് സംശയാസ്പദമായ രീതിയിൽ ഉപയോഗിച്ചതിനാൽ കണ്ടുകെട്ടാനും ശിക്ഷ നടപ്പാക്കുന്നത് നിർത്തിവയ്ക്കാനും കോടതി ഉത്തരവിട്ടു.
പ്രവാസലോകത്ത് ഒട്ടനവധി പ്രവാസികൾ പ്രത്യേകിച്ച് മലയാളികൾ വ്യാജ സർട്ടിഫിക്കറ്റ് ഒർജിനൽ അറ്റസ്റ്റേഷൻ നടത്തിയും യഥാർഥ സർട്ടിഫിക്കറ്റുകളിൽ വ്യാജ അറ്റസ്റ്റേഷൻ നടത്തിയതുമായി ബന്ധപ്പെട്ട കേസുകളിൽ അകപ്പെട്ട് ഒട്ടനവധിയാളുകൾ ജയിലിലകപ്പെടുകയും നാട്ടിലേക്ക് ഡിപ്പോട്ട് ചെയ്ത് മടങ്ങിയതായും അറിയാൻ സാധിച്ചിട്ടുണ്ടെന്ന് സലാം പാപ്പിനിശേരി പറഞ്ഞു.
കൂടുതൽ ആളുകളും അറ്റസ്റ്റേഷനായി അംഗീകാരമില്ലാത്ത ഏജന്റുമാരെയാണ് ഏൽപ്പിക്കുന്നത്. അവരവരുടെ സർട്ടിഫിക്കറ്റുകൾ സ്വന്തം ഉത്തരവാദിത്വത്തിൽ അറ്റസ്റ്റ് ചെയ്യാൻ പരമാവധി ശ്രമിക്കണമെന്നും ഏജന്റുമാരെ ഏൽപ്പിക്കുന്നവർ ആധികാരികമായ സ്ഥാപനങ്ങളിൽ മാത്രം ഏല്പിക്കാൻ ശ്രദ്ധിക്കണമെന്നും അല്ലാത്തപക്ഷം ഇത്തരത്തിലുള്ള നിയമപ്രതിസന്ധികൾ നേരിടേണ്ടി വരുമെന്നും സലാം പാപ്പിനിശേരി അറിയിച്ചു.
|
സൗദിയിൽ ഡോക്ടർമാർക്ക് അവസരം
തിരുവനന്തപുരം: കേരളസർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന സൗദി ആരോഗ്യമന്ത്രാലയത്തിനു കീഴിലുള്ള വിവിധ ആശുപത്രികളിൽ ഡോക്ടർമാരെ (കൺസൽട്ടന്റ്/സ്പെഷലിസ്റ്റ്) റിക്രൂട്ട് ചെയ്യുന്നു.
ഡിസംബർ 23 മുതൽ 26 വരെ നടത്തുന്ന ഓൺലൈൻ അഭിമുഖം വഴിയാണ് തെരഞ്ഞെടുപ്പ്, അപേക്ഷകർ എംബിബിഎസ് കൂടാതെ എംഎസ്/എംഡി/ഡിഎൻബി യോഗ്യതയുള്ളവരും ഏതെങ്കിലും മേഖലയിൽ മൂന്നുവർഷത്തെ കൺസൽട്ടൻസി/സ്പെഷലിസ്റ്റ്/തൊഴിൽപരിചയമുള്ളവരും ആയിരിക്കണം.
ഡേറ്റഫ്ലോയും പ്രോമെട്രിക്കും ഉണ്ടായിരിക്കണം. പ്രായം 55 വയസിനുതാഴെ. ശമ്പളം: ആരോഗ്യമന്ത്രാലയത്തിന്റെ നിബന്ധനകൾക്ക് വിധേയം. വീസ, താമസസൗകര്യം, എയർ ടിക്കറ്റ്, ഇൻഷ്വറൻസ് എന്നിവ സൗജന്യം.
ഫോട്ടോ പതിച്ച ബയോഡേറ്റ ആധാർ കാർഡ്, ഡിഗ്രി, പിജി, രജിസ്ട്രേഷൻ, തൊഴിൽപരിചയം, ഡേറ്റഫ്ലോ എന്നിവയുടെ സർട്ടിഫിക്കറ്റുകൾ, ഒരുവർഷത്തിൽ കൂടുതൽ കാലാവധിയുള്ള പാസ്പോർട്ട് എന്നിവ സഹിതം ഈ മാസം 20നു മുന്‍പായി GCC@odepc.in എന്ന ഇമെയിലിലേക്ക് അയയ്ക്കണം.
പൂർണമായ രേഖകൾ സമർപ്പിക്കാത്തവർക്ക് അഭിമുഖത്തിൽ പങ്കെടുക്കാൻ സാധിക്കില്ല. വിശദവിവരങ്ങൾക്ക് വെബ്സൈറ്റ്: www.odepc.kerala.gov.in. ഫോൺ: 0471 2329440/41/42/45/6238514446.
|
ഇന്ത്യ കുവൈറ്റ് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജി, ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ചാർട്ടേഡ് അകൗണ്ടന്റ്സ് ഓഫ് ഇന്ത്യ കുവൈറ്റ് ചാപ്റ്റർ എന്നിവയുടെ സഹകരണത്തോടെ കുവൈറ്റിലെ ഇന്ത്യൻ എംബസി ഇന്ത്യ കുവൈറ്റ് സ്റ്റാർട്ടപ്പ് സിനർജീസ് കോൺഫറൻസ് സംഘടിപ്പിച്ചു.
കുവൈറ്റിലെ ഗൾഫ് യൂണിവേഴ്സിറ്റി ഫോർ സയൻസ് ആൻഡ് ടെക്നോളജിയിൽ നടന്ന ചടങ്ങിൽ അംബാസഡർ ഡോ. ആദർശ് സ്വൈക ആമുഖ ഭാഷണം നടത്തി. ഇന്ത്യയും കുവൈറ്റും തമ്മിലുള്ള ചരിത്രപരമായ വ്യാപാര ബന്ധങ്ങളെ പരാമർശിക്കുകയും നിക്ഷേപ സമന്വയത്തിലൂടെ ഉഭയകക്ഷി ബന്ധം ശക്തിപ്പെടുത്തുന്നതിനുള്ള സാധ്യതകൾ ഊന്നിപ്പറയുകയും ചെയ്തു.
ബിസിനസുകാരും ഗസ്റ്റ് എംബിഎ വിദ്യാർഥികളും കുവൈറ്റ് കമ്പനികളിൽ ഉയർന്ന റാങ്കിൽ ജോലി ചെയ്യുന്ന ഇന്ത്യൻ പ്രഫഷണലുകളും കോൺഫറൻസിൽ പങ്കെടുത്തു.
|
അബ്ദുൾ റഹീമിന്റെ മോചനം; കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും
റിയാദ്: സൗദി ജയിലിൽ കഴിയുന്ന അബ്ദുൾ റഹീമിന്റെ ജയിൽ മോചനവുമായി ബന്ധപ്പെട്ട കേസ് കോടതി വ്യാഴാഴ്ച വീണ്ടും പരിഗണിക്കും. സൗദി സമയം വ്യാഴാഴ്ച ഉച്ചയ്ക്ക് 12.30 നാണ് കേസ് പരിഗണിക്കുന്നത്.
കഴിഞ്ഞ രണ്ട് തവണയും അബ്ദുൾ റഹീമിന്റെ കേസ് റിയാദിലെ ക്രിമിനൽ കോടതി മാറ്റിവച്ചിരുന്നു. ജൂലൈ രണ്ടിന് അബ്ദുൾ റഹീമിന്റെ വധശിക്ഷ കോടതി റദ്ദാക്കിയെങ്കിലും ജയിൽ മോചനം വൈകുകയാണ്.
ബ്ലഡ് മണിയുടെ ചെക്കും രേഖകളും കോടതിയിലെത്തിച്ചതോടെ മോചനത്തിനായുള്ള നടപടിക്രമങ്ങളെല്ലാം പൂർത്തിയായിരുന്നു. തുടർന്നാണ് വധശിക്ഷ റദ്ദ് ചെയ്ത് വിധിയെത്തിയത്.
സൗദി പൗരന്റെ വീട്ടിൽ ജോലി ചെയ്യുകയായിരുന്നു അബ്ദുൾ റഹീം. രോഗിയായ കുട്ടിയെ പരിചരിക്കുന്നതിനിടെ കുട്ടിയുടെ കഴുത്തില്‍ സ്ഥാപിച്ച ജീവന്‍രക്ഷ ഉപകരണം അബ്ദുൾ റഹീമിന്റെ കൈതട്ടി പോകുകയും കുട്ടി മരിക്കുകയുമായിരുന്നു. തുടര്‍ന്ന് സൗദി കോടതി അബ്ദുൾ റഹീമിന് വധശിക്ഷ വിധിക്കുകയായിരുന്നു.
|
കേളി ദിനം: സംഘാടക സമിതി ഓഫീസ് തുറന്നു
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ 24ാം വാർഷികാഘോഷം "കേളി ദിനം 2025'ന്റെ പരിപാടികളുടെ ഏകോപനത്തിനായി സംഘാടക സമിതി ഓഫീസ് തുറന്നു. ബത്തയിലെ ഹോട്ടൽ ഡി പാലസിൽ പ്രവർത്തനം ആരംഭിച്ച ഓഫീസ് കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ഉദ്ഘാടനം ചെയ്തു.
സംഘാടക സമിതി ജോയിന്റ് കൺവീനർ റഫീഖ് പാലത്ത് അധ്യക്ഷനായി. രക്ഷാധികാരി സമിതി അംഗങ്ങളായ ഫിറോഷ് തയ്യിൽ, പ്രഭാകരൻ കണ്ടോന്താർ, സുരേന്ദ്രൻ കൂട്ടായ്, ഷമീർ കുന്നുമ്മൽ, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി കേളി ജോയിന്റ് സെക്രട്ടറിമാരായ മധു ബാലുശേരി, സുനിൽ കുമാർ എന്നിവർ ആശംസകൾ അർപ്പിച്ചു.
24 വർഷമായി റിയാദിന്റെ പൊതുമണ്ഡലത്തിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരിക വേദി പ്രവാസികളുടെ നിരവധി പ്രശ്നങ്ങൾക്ക് മാർഗനിർദേശങ്ങൾ നൽകിയും പരിഹാരങ്ങൾ കണ്ടെത്തിയും പ്രവാസിക്ക് ഒരു കൈത്താങ്ങായി പ്രവർത്തിച്ചു വരുന്നു.
പ്രവാസികൾക്ക് മാത്രമല്ല, പിറന്ന നാടിനെയും പ്രയാസമനുഭവിക്കുന്നവരെയും വിവിധ ഘട്ടങ്ങളിൽ കേളി ചേർത്ത് പിടിച്ചിട്ടുണ്ട്. വർഷം തോറും ആയിരകണക്കിന് ജനങ്ങളെ പങ്കെടുപ്പിച്ചുകൊണ്ട് നടത്തുന്ന മെഗാ രക്തദാന ക്യാമ്പ് സൗദി അറേബ്യയിൽ നടത്തുന്ന സമാനതകളില്ലാത്ത ജീവകാരുണ്യ പ്രവർത്തനങ്ങളിൽ ഒന്നുമാത്രം.
കുടുംബത്തിനും ഒപ്പം നാടിന്റെ പുരോഗതിക്കുമായി പ്രവാസം സ്വീകരിച്ചവരുടെ മൂടിവയ്ക്കപ്പെട്ട സർഗവാസനകൾക്ക് ചിറക് വിരിക്കാനായി അവസരം ഒരുക്കുകയാണ് കേളിദിനം കൊണ്ട് ഉദ്ദേശിക്കുന്നത്. ജനുവരി മൂന്നിന് രാവിലെ ഒന്‍പത് മുതൽ ആരംഭിക്കുന്ന പരിപാടികൾ രാത്രി എട്ട് വരെ നീണ്ടുനിൽക്കും.
കൊച്ചു കുട്ടികൾ മുതൽ മുതിർന്നവർ വരെ അവതരിപ്പിക്കുന്ന 50ൽ പരം വ്യത്യസ്തങ്ങളായ പരിപാടികൾ അരങ്ങേറും. വൈകുന്നേരം നാലിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ റിയാദിന്റെ നനാതുറകളിലുള്ള വിശിഷ്ഠ വ്യതികൾ പങ്കെടുക്കുമെന്നും കൺവീനർ അറിയിച്ചു.
പരിപാടിയുടെ വിജയത്തിനായി വിപുലമായ സംഘാടക സമിതിക്ക് രൂപം നൽകിയിട്ടുണ്ട്. ഓഫീസ് ഉദ്ഘാടന ചടങ്ങിൽ കേളിയുടെ വിവിധ ഏരിയകളിൽ നിന്നുള്ള പ്രവർത്തകർ പങ്കെടുത്തു. സംഘാടക സമിതി കൺവീനർ റഫീക് ചാലിയം സ്വാഗതം പറഞ്ഞ പരിപാടിയിൽ പബ്ലിസിറ്റി കൺവീനർ ബിജു തായമ്പത്ത് നന്ദി പറഞ്ഞു.
|
ഗോൾഡൻ ജൂബിലി കരോൾ നടത്തി
ദുബായി: യുഎഇയിലെ ആദ്യ സിഎസ്ഐ ദേവാലയമായ ദുബായി സിഎസ്ഐ മലയാളം ഇടവകയുടെ ഗായക സംഘത്തിന്റെ ആഭിമുഖ്യത്തിലുള്ള ക്രിസ്മസ് ഗാനശുശ്രൂഷ ഊദ് മേത്തയിലെ ഹോളി ട്രിനിറ്റി ചർച്ചിൽ വച്ച് നടത്തി.
സിഎസ്ഐ ഇടവകയും ഗായക സംഘവും സ്ഥാപിതമായിട്ട് 50 വർഷം പൂർത്തീകരിച്ചു എന്ന പ്രത്യേകതയും ഈ വർഷത്തെ കരോള്‍ സർവീസിനുണ്ട്. 1975ൽ ജെ.ഇ. മാത്യുവിന്റെ നേതൃത്വത്തിൽ 12 മെയിൽ അംഗങ്ങളോടെ ആരംഭിച്ച ഗായക സംഘത്തിൽ ഇന്ന് 90 അംഗങ്ങൾ ഉണ്ട്.
55 അംഗങ്ങൾ അടങ്ങിയ ജൂനിയർ ക്വയറും ഗായക സംഘത്തിന്റെ ഭാഗമാണ്. ജൂബി എബ്രഹാം ക്വയർ മാസ്റ്റർ ആയും ജിനോ മാത്യു ജോയ് അസിസ്റ്റന്റ് ക്വയർ മാസ്റ്റർ ആയും പ്രവർത്തിച്ചുവരുന്നു. ഇടവക വികാരി റവ. രാജു ജേക്കബ് ശുശ്രൂഷകൾക്ക് മുഖ്യ കാർമികത്വം വഹിച്ചു.
റവ. സ്റ്റീഫൻ മരിയൻ ക്രിസ്മസ് സന്ദേശം നൽകുകയും റവ. പ്രേം മിത്ര ആശംസ അറിയിക്കുകയും ചെയ്തു. റവ. ചാൾസ് എം. ജെറിൽ, റവ. ബിജു കുഞ്ഞുമ്മൻ, റവ. ബ്രൈറ്റ് മോഹൻ എന്നിവർ സഹകാർമികത്വം വഹിച്ചു.
ഇടവക ഗായക സംഘത്തിന്റെ സ്ഥാപക ക്വയർ മാസ്റ്റർ ആയ ജെ.ഇ. മാത്യു, മുൻ ക്വയർ മാസ്റ്റർ മാത്യു ഫിലിപ്പ്, സ്ഥാപക അംഗം മാത്യു വർഗീസ്, ജൂബിലി ലോഗോ ഡിസൈൻ ചെയ്ത കൃപ സാറാ തോമസ് എന്നിവരെ ആദരിച്ചു.
യുഎഇയിലെ വിവിധ ഭാഗങ്ങളിലും മറ്റു രാജ്യങ്ങളിൽ നിന്നും വന്ന മുൻ ഗായക സംഘ അംഗങ്ങൾ അവതരിപ്പിച്ച കരോൾ ഗാനം വേറിട്ട അനുഭവമായി. ഈപ്പൻ കെ ജോർജ് നന്ദി പ്രകാശിപ്പിച്ചു.
|
പ്രവാസികള്‍ക്കായി നോര്‍ക്കയുടെ സൗജന്യ ബിസിനസ് ക്ലിനിക്ക്
കൊച്ചി: സംസ്ഥാന സര്‍ക്കാരിനു കീഴിലുള്ള നോര്‍ക്ക ബിസിനസ് ഫെസിലിറ്റേഷന്‍ സെന്ററി (എന്‍ബിഎഫ്സി) ന്റെ ആഭിമുഖ്യത്തില്‍ എറണാകുളം, തൃശൂര്‍ ജില്ലകളിലെ പ്രവാസി സംരംഭകര്‍ക്കായി സൗജന്യ ബിസിനസ് ക്ലിനിക്ക് സംഘടിപ്പിക്കുന്നു.
താത്പര്യമുള്ളവര്‍ ഈ മാസം 21ന് മുന്‍പായി എന്‍ബിഎഫ്സിയിൽ ഇമെയിൽ/ഫോൺ മുഖേന പേര് രജിസ്റ്റർ ചെയ്യണം. ഫോൺ: 0471 2770534/ 8592958677, ഇമെയിൽ: znbfc.coordinator @gmail.com.
പ്രവാസികള്‍ക്കും നാട്ടില്‍ തിരിച്ചെത്തിയവര്‍ക്കും ബിസിനസ് സംരംഭങ്ങളോ സ്വയംതൊഴിലോ ആരംഭിക്കുന്നതിനും നിലവിലുള്ളവ വിപുലീകരിക്കുന്നതിനും സഹായം നൽകുന്നതിനായാണ് ബിസിനസ് ക്ലിനിക്ക് നടത്തുന്നത്.
|
സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു
ന്യൂഡൽഹി: സിറിയയിൽനിന്ന് 75 ഇന്ത്യക്കാരെ ഒഴിപ്പിച്ചു. ഇവരെല്ലാം ലെബനൻ അതിർത്തി കടന്നെന്നും വിമാനങ്ങൾ ലഭ്യമാകുന്ന മുറയ്ക്ക് ഇന്ത്യയിലേക്ക് എത്തിക്കുമെന്നും വിദേശകാര്യമന്ത്രാലയം വ്യക്തമാക്കി. സിറിയയിൽ ഇനിയുള്ളവർ ജാഗ്രത പാലിക്കണമെന്നും എംബസിയുമായി സമ്പർക്കത്തിലിരിക്കണമെന്നും മന്ത്രാലയം നിർദേശിച്ചു.
സിറിയയിൽ പ്രസിഡന്റ് ബാഷർ അൽ അസദിനെ പുറത്താക്കി വിമതർ അധികാരം പിടിച്ചെടുത്ത സാഹചര്യത്തിൽ സംഘർഷാവസ്ഥ കണക്കിലെടുത്താണു നീക്കം. അതേസമയം, സിറിയയിൽ മുഹമ്മദ് അൽ ബഷിറിനെ ഇടക്കാല പ്രധാനമന്ത്രിയായി നിയമിച്ചു.
വിമത ഗ്രൂപ്പായ ഹയാത്ത് തഹ്രീർ അൽഷാം (എച്ച്ടിഎസ്) ആണ് രാജ്യത്തിന്റെ നിയന്ത്രണം ഏറ്റെടുത്തത്. ഇതിന് മുന്‍പുതന്നെ അസദ് രാജ്യം വിട്ടിരുന്നു. ഇദ്ദേഹവും കുടുംബവും റഷ്യയിൽ അഭയം തേടിയിരിക്കുകയാണ്.
|
സൗദിയുടെ പ്രവാസലോകത്ത് ഉത്സവം തീർത്ത് "നവയുഗസന്ധ്യ' അരങ്ങേറി
ദമാം: സൗദി അറേബ്യയുടെ പ്രവാസലോകത്ത് മലയാളനാട് പറിച്ച് നട്ടത് പോലെ വർണവിസ്മയങ്ങളുടെ ഉത്സവം തീർത്ത "നവയുഗസന്ധ്യ 2024' ദമാം സിഹാത്തിൽ അരങ്ങേറി. നൂറുകണക്കിന് സ്കൂൾ കുട്ടികൾ പങ്കെടുത്ത കളറിംഗ്, ചിത്രരചന മത്സരങ്ങളോടെയാണ് ഉച്ചയ്ക്ക് നവയുഗസന്ധ്യ ആരംഭിച്ചത്.
വനിതകൾക്കായി മൈലാഞ്ചി മത്സരങ്ങളും അരങ്ങേറി. ഫുഡ് ഫെസ്റ്റിവൽ, നവയുഗം വായനവേദിയുടെ പുസ്തകപ്രദർശനം, മെഡിക്കൽ ക്യാമ്പ് എന്നിവയും സജീകരിച്ചിരുന്നു. പ്രവാസലോകത്തെ ചിത്രകാരുടെ ചിത്രപ്രദർശനവും ഒരുക്കിയിരുന്നു.
തുടർന്ന് അരങ്ങേറിയ നാടൻ നൃത്തകലാരൂപങ്ങൾ മുതൽ കാവുകൾ തീണ്ടുന്ന തെയ്യം വരെ അണിനിരന്ന സാംസ്കാരിക ഘോഷയാത്ര സൗദിയിലെ പ്രവാസലോകത്തിനു വേറൊട്ടൊരു അനുഭവമായി.
തിരുവാതിരയും മാർഗംകളിയും ക്രിസ്മസ് കരോൾ സംഘവും ഒപ്പനയും ഗസലും ശാസ്ത്രീയ, നാടൻ നൃത്തങ്ങളും മനോഹരഗാനങ്ങളും സിനിമാറ്റിക്ക് നൃത്താവിഷ്കാരങ്ങളും ഒക്കെ നിറഞ്ഞ കലാസന്ധ്യ കാഴ്ചക്കാരുടെ മനം നിറച്ചു.
കിഴക്കൻ പ്രവിശ്യയിലെ നൂറോളം കലാകാരന്മാർ നവയുഗസന്ധ്യ വേദിയിൽ അണി നിരന്നിരുന്നു. സുറുമി നസീം, നീതു ശ്രീവത്സൻ എന്നിവർ കലാപരിപാടികൾക്ക് അവതാരകരായി.
നവയുഗസന്ധ്യയോട് അനുബന്ധിച്ചു നടന്ന സാംസ്കാരികസദസിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷത വഹിച്ചു. മുൻമന്ത്രിയും സിപിഐ സംസ്ഥാന സെക്രട്ടറിയുമായ ബിനോയ് വിശ്വം സമ്മേളനം ഉദ്ഘാടനം ചെയ്തു മുഖ്യപ്രഭാഷണം നടത്തി.
ഭാരതത്തിന്റെ ആത്മാവ് അതിന്റെ നാനാത്വമാണെന്നും അത് മനസിലാക്കിയാണ് സമൂഹത്തിന്റെ ആ ബഹുസ്വരതയെ ഇല്ലാതാക്കി, ഭൂരിപക്ഷമതത്തിന്റെ ഏകത്വത്തിലേയ്ക്ക് കൊണ്ട് വരാൻ ജനാധിപത്യവിരുദ്ധ ശക്തികൾ ശ്രമിക്കുന്നതെന്ന് അദ്ദേഹം പറഞ്ഞു.
ഇന്ത്യ മരിക്കാതെയിരിക്കണമെങ്കിൽ ഇന്ത്യൻ സമൂഹത്തിന്റെ നാനാത്വം മരിക്കാതെയിരിക്കണം. അതിനായി പോരാടാൻ പ്രവാസലോകത്തെ ഇന്ത്യക്കാരും അണിചേരണമെന്ന് അദ്ദേഹം ആഹ്വാനം ചെയ്തു. കാനം രാജേന്ദ്രൻ അനുസ്മരണ പ്രഭാഷണം സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി നടത്തി.
കമ്യൂണിസ്റ്റ് ആശയങ്ങളിൽ വെള്ളം ചേർക്കാതെ നിലപാടുകളെടുക്കുകയും എടുക്കുന്ന നിലപാടുകളിൽ യാതൊരു പ്രലോഭനങ്ങൾക്കും വഴിപ്പെടാതെ ഉറച്ചു നില്‍ക്കുകയും ഇഛാശക്തിയോടെ അവ നടപ്പിലാക്കുകയും ചെയ്തിരുന്ന ഇടതുപക്ഷ ജനകീയ നേതാവായിരുന്നു കാനം രാജേന്ദ്രൻ എന്ന് അദ്ദേഹം അനുസ്മരിച്ചു.
സാംസ്കാരിക സദസിൽ വച്ച് ബിനോയ് വിശ്വത്തിന് നവയുഗം കാനം രാജേന്ദ്രൻ മെമ്മോറിയൽ അവാർഡ് സത്യൻ മൊകേരി സമ്മാനിച്ചു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ പൊന്നാട അണിയിച്ചു. കേന്ദ്രകമ്മിറ്റി അംഗം ശ്രീകുമാർ കായംകുളം കാഷ് അവാർഡ് സമ്മാനിച്ചു.
അവാർഡിനൊപ്പം ലഭിച്ച കാഷ് പ്രൈസ് ആയ 50000 രൂപ ബിനോയ് വിശ്വം, വയനാട് ദുരിതതാശ്വാസ നിധിയിലേക്ക് സംഭാവന നൽകുന്നതായി പ്രഖ്യാപിച്ചു. തങ്ങൾ പ്രവർത്തിക്കുന്ന മേഖലയിൽ വ്യക്തിമുദ്ര പതിപ്പിച്ച വ്യക്തിത്വങ്ങളെ ചടങ്ങിൽ വച്ച് ആദരിച്ചു.
സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ഇല്യാസ് (യുവ ബിസിനെസ് സംരംഭകൻ), ജലീൽ കല്ലമ്പലം (സാമൂഹ്യസേവനം), കെ. വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കായികം), ആതുരമേഖലയിൽ സുത്യർഥ സേവനം ചെയ്യുന്ന ഡോക്ടർമാർ, നഴ്സുമാർ, ലാബ് ടെക്നീഷ്യന്മാർ, വിവിധ ഇന്ത്യൻ സ്കൂളുകളിലെ അധ്യാപകർ എന്നിവരെയാണ് ആദരിച്ചത്.
ബഷീർ വാരോട് (നവോദയ), അലികുട്ടി ഒളവട്ടൂർ (കെഎംസിസി), ബിജു കല്ലുമ്മല (ഒഐസിസി), ഹനീഫ അറബി (ഐഎംസിസി) എന്നിവർ ചടങ്ങിൽ ആശംസപ്രസംഗം നടത്തി.
നവയുഗം രക്ഷധികാരി ഷാജി മതിലകം, പ്രമുഖ ജ്വവകാരുണ്യ പ്രവർത്തകയും നവയുഗം വൈസ് പ്രസിഡന്റുമായ മഞ്ചു മണിക്കുട്ടൻ, നവയുഗം ട്രഷർ സാജൻ കണിയാപുരം, സംഘാടക സമിതി രക്ഷധികാരി ഉണ്ണി മാധവം തുടങ്ങിയവർ സംബന്ധിച്ചു.
തുടർന്ന് ഉച്ചയ്ക്ക് നടന്ന ചിത്രരചന, കളറിംഗ്, കേക്ക് മേക്കിംഗ്, മെഹന്തി എന്നീ മത്സരങ്ങളിൽ വിജയിച്ചവർക്കും കലാപരിപാടികളിൽ പങ്കെടുത്തവർക്കും സമ്മാനങ്ങൾ വിതരണം ചെയ്തു. ചടങ്ങിന് നവയുഗം ജനറൽ സെക്രെട്ടറി എം.എ. വാഹിദ് കാര്യറ സ്വാഗതവും സംഘാടകസമിതി ചെയർമാൻ ഗോപകുമാർ അമ്പലപ്പുഴ നന്ദിയും പറഞ്ഞു.
നവയുഗസന്ധ്യയ്ക്ക് നവയുഗം നേതാക്കളായ ബിജു വർക്കി, നിസാം കൊല്ലം, ലത്തീഫ് മൈനാഗപ്പള്ളി, അരുൺ ചാത്തന്നൂർ, പ്രിജി കൊല്ലം, ഷിബുകുമാർ, ദാസൻ രാഘവൻ, ശരണ്യ ഷിബു, പദ്മനാഭൻ മണിക്കുട്ടൻ, ബിനുകുഞ്ഞു, ജാബിർ, സംഗീത ടീച്ചർ, ഷീബ സാജൻ, റിയാസ് മുഹമ്മദ്,
സുശീൽ കുമാർ, സിയാദ് പള്ളിമുക്ക്, വേലുരാജൻ, സാബു, സുരേന്ദ്രൻ, ജിതേഷ്,മഞ്ചു അശോക്, അമീന റിയാസ്, മീനു അരുൺ, വിനീഷ്, വർഗീസ്, നന്ദകുമാർ, രാജൻ കായംകുളം, ജോസ് കടമ്പനാട്, രവി ആന്ത്രോട്, നാസർ കടവിൽ, ഹുസൈന് നിലമേൽ, തമ്പാൻ നടരാജൻ, വിനോദ് കുഞ്ഞു അനസ്, ആദർശ്, ഷെന്നി, ലാലു ദിവാകരൻ ജയേഷ് എന്നിവർ നേതൃത്വം നൽകി.
|
കാനച്ചേരി കൂട്ടം യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ സമാപിച്ചു
അബുദാബി: കാനച്ചേരി കൂട്ടം യുഎഇയുടെ ഗോൾഡൻ ജൂബിലി ആഘോഷങ്ങൾ അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടന്ന കലാവിരുന്നോടെ സമാപിച്ചു. പരിപാടിയിൽ വൈസ് പ്രസിഡന്റ് സാജിദ് കെ.എൻ അദ്ധ്യക്ഷത വഹിച്ചു.
എഴുത്തുകാരനും അധ്യാപകനുമായ കെ.പി. ഇബ്രാഹിം മാസ്റ്റർ പരിപാടി ഉദ്ഘാടനം ചെയ്തു. കാനച്ചേരിയിലെ വ്യവസായ പ്രമുഖൻ എൻ.കെ. അബ്ദുൽ സലാം, മുഖ്യ രക്ഷധികാരി പി.വി. അബ്ദുറഹിമാൻ ഹാജി, കെ.പി. റസാക്ക് എന്നിവർ ആശംസകൾ അർപ്പിച്ചു.
പരിപാടിയിൽ ദീർഘ കാല പ്രവാസ ജീവിതം നയിച്ച മുതിർന്ന അംഗങ്ങളായ പി.വി. അബ്ദു റഹിമാൻ ഹാജി, എം.പി. നൂറുദ്ദീൻ, കെ.പി. ഷംസുദ്ദീൻ, പി.വി. അബ്ദുൽ ഖാദർ, പി. അബ്ദുൽ സലാം എന്നിവരെ ഇഖ്ബാൽ സകരിയ, കെ.എൻ. സാദിഖ്, കെ.പി.റസാഖ് എന്നിവർ ആദരിച്ചു.
അബുദാബിയിൽ 1974ൽ രൂപീകൃതമായ കാനച്ചേരി കൂട്ടം, ഒട്ടേറെ സാമൂഹിക സാംസ്കാരിക ജീവകാരുണ്യ പ്രവത്തങ്ങൾ നടത്തിവരുന്ന കൂട്ടായിമയാണ്. 2024 ജനുവരി മുതൽ ഡിസംബർ വരെ യുഎഇയിലെ വിവിധ എമിറേറ്റുകളിലും നാട്ടിലുമായി വിവിധ കലാ കായിക മാമാങ്കങ്ങളും രക്തദാന ക്യാമ്പ് ഉൾപ്പെടെയുള്ള വിവിധ ജീവകാരുണ്യ പ്രവർത്തനങ്ങളും കമ്മിറ്റി നടത്തിയിരുന്നു.
ജോയിന്റ് സെക്രട്ടറി ടി.വി. മുക്താർ, ജലീൽ കൊയക്കോട്ട്, എൻ.പി.ആർ. ഷാഹിദ് എന്നിവർ അവതാരകരായ പരിപാടിയിൽ കാനച്ചേരി കൂട്ടം അംഗങ്ങളുടെയും, കുട്ടികളുടെയും വ്യത്യസ്തങ്ങളായ കലാ പരിപാടികൾ ശ്രദ്ധേയമായി.
ജനറൽ സെക്രട്ടറി ടി.വി. ഷമീം സ്വാഗതവും ട്രഷറർ ഇഖ്ബാൽ മരുവോട്ട് നന്ദിയും പറഞ്ഞു.
|
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ വാർഷിക ലോഗോ മുഖ്താർ അബ്ബാസ് നഖ്വി പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താം വാർഷിക ആഘോഷത്തിന്റെ ലോഗോ പ്രകാശനം ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസയ്ക്ക് നൽകി കൊണ്ട് ഇന്ത്യൻ മുൻ കേന്ദ്ര കാബിനറ്റ് മന്ത്രി മുഖ്താർ അബ്ബാസ് നഖ്വി പ്രകാശനം ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസിന്റെ ആഭിമുഖ്യത്തിൽ ഫഹാഹീൽ അൽ വതാനി ഇന്ത്യൻ പ്രൈവറ്റ് സ്കൂൾ വച്ച് നടന്ന "എജ്യുക്കേഷൻ എക്സലൻസ് അവാർഡ്സ് 2024' പരിപാടിയിൽ വച്ചാണ് മെട്രോയുടെ ലോഗോ പ്രകാശനം നിർവഹിച്ചത്.
|
അബുദാബി കെഎംസിസി കബഡി ടൂർണമെന്റ്: ട്രോഫി റിവീലിംഗും ടീം സെലക്ഷനും നടന്നു
അബുദാബി: സംസ്ഥാന കെഎംസിസി സംഘടിപ്പിക്കുന്ന കബഡി ടൂർണമെന്റിന്റെ ട്രോഫി റിവീലിംഗും ടീം സെലക്ഷനും നടന്നു. ഞായറാഴ്ച അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ചാണ് ടൂർണമെന്റ് നടക്കുക.
കേരളത്തിൽ നിന്നുള്ള എട്ടു ജില്ലകൾക്കായി ഇന്ത്യൻ പ്രോ കബഡി ടീം അംഗങ്ങൾ ഉൾപ്പെടുന്ന പ്രമുഖ കളിക്കാരാണ് കളത്തിലിറങ്ങുക. പരിപാടിയിൽ സംസ്ഥാന കെഎംസിസി വൈസ് പ്രസിഡന്റ് ഹനീഫ പടിഞ്ഞാറെമൂല അധ്യക്ഷത വഹിച്ചു.
ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി പരിപാടി ഉദ്ഘാടനം ചെയ്തു. ട്രോഫി റിവീലിംഗ് എമിറേറ്റ്സ്നെറ്റ് കോ ഫോണ്ടറും ചീഫ് ഓപ്പറേറ്റിംഗ് ഓഫീസറുമായ അബ്ദുൽ ഗഫൂറും ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ളയും ചേർന്ന് നിർവഹിച്ചു.
പരിപാടിയിൽ ശബാബ് അൽ മദീന എംഡി കെ.കെ. ബഷീർ സന്നിഹിതനായിരുന്നു. കെഎംസിസി നേതാക്കളായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, ഷറഫുദീൻ കുപ്പം, ഹംസ നടുവിൽ, സാബിർ മാട്ടൂൽ, ഹംസ ഹാജി പാറയിൽ, ഇ.ടി.എം. സുനീർ, മൊയ്ദൂട്ടി വേളെരി, ഷാനവാസ് പുളിക്കൽ, അസീസ് കളിയാടാൻ, ജാഫർ തങ്ങൾ, ഷിഹാബ് കരിമ്പനോത്, അൻവർ തൃശൂർ, മുസ്തഫ കുട്ടി, ഹാരിസ് കരമന, അബ്ദുൽ സമദ്, മുഹമ്മദ് ആലംപാടി എന്നിവർ സംസാരിച്ചു.
|
തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് മഹോത്സവം 13ന്
കുവൈറ്റ് സിറ്റി: തൃശൂർ അസോസിയേഷൻ ഓഫ് കുവൈറ്റ് 18ാം വാർഷികത്തോട് അനുബന്ധിച്ച് "മഹോത്സവം 2k24' ഈ മാസം 13നു വൈകുന്നേരം നാലിന് മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂളിൽ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വർണശബളമായ ഘോഷയാത്രയോടെ ആരംഭിക്കുന്ന ചടങ്ങിൽ ഇന്ത്യൻ അംബാസഡർ മുഖ്യാതിഥിയായിരിക്കും. നൃത്യദി സ്കൂൾ ഓഫ് ഡാൻസ് അവതരിപ്പിക്കുന്ന വെൽകം ഡാൻസും കുവൈറ്റിലെ വാദ്യകലാകാരന്മാരുടെ കൂട്ടായ്മയായ കേളി വാദ്യകലാപീഠം അണിയിച്ചൊരുക്കുന്ന ചെണ്ടമേളവും ഉണ്ടായിരിക്കുന്നതാണ്.
സാംസ്കാരിക സമ്മേളനത്തിൽ വച്ചു 2023 24 പ്രവർത്തനവർഷത്തിൽ അംഗങ്ങളുടെ മക്കളിൽ 10,+2 വിഭാഗത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ 11 കുട്ടികൾക്ക് മെറിറ്റ് അവാർഡും ഈ വർഷം +2 തലത്തിൽ കുവൈറ്റിൽ വച്ചു കൂടുതൽ മാർക്ക് കരസ്ഥമാക്കിയ (ഹ്യൂമാനിറ്റീസ് വിഭാഗത്തിൽ 99.4 ശതമാനം മാർക്ക്) ഇന്ത്യൻ കമ്യൂണിറ്റി സ്കൂൾ വിദ്യാർഥിനി ഹന്ന രാഹിൽ സകരിയക്ക് പ്രത്യേക അവാർഡും നൽകും.
സംഘടനയുടെ വനിതാവേദി ജനറൽ കൺവീനർ, അഡ്വൈസറി ബോർഡ് അംഗം തുടങ്ങിയ പദവികൾ വഹിച്ചിട്ടുള്ള ഈ വർഷത്തെ ഗർഷോം അവാർഡ് ലഭിച്ച ഷൈനി ഫ്രാങ്കോയെ മഹോത്സവം വേദിയിൽ വച്ച് ആദരിക്കും.
സാംസ്കാരിക സമ്മേളനത്തിന് ശേഷം പ്രശസ്ത സിനിമപിന്നണി ഗായകരായ അഞ്ചു ജോസഫ്, ലിബിൻ സക്കറിയ, വൈഷ്ണവ്, റയാനാ രാജ് കൂടാതെ ഡിജെ സാവിയോ എന്നിവർ ഒരുക്കുന്ന സംഗീത വിരുന്നു ഉണ്ടായിരിക്കുന്നതാണ്.
മീഡിയ കൺവീനർ വിഷ്ണു കരിങ്ങാട്ടിൽ, ബിജു കടവി, പ്രോഗ്രാം കൺവീനർ ജഗഡംബരൻ, സെക്രട്ടറി മുകേഷ് ഗോപാലൻ, വനിതാവേദി ജനറൽ കൺവീനർ ജസ്നി ഷമീർ, ട്രെഷർ തൃതീഷ് കുമാർ, എം.ഐ. സിജോ, ഐ.ഡി. ബിജു, ജിൽ ചിന്നൻ, ഷാന ഷൈജു, സകീന അഷ്റഫ് എന്നിവർ സന്നിഹിതരായിരുന്നു.
|
ഒമാനിൽ വാഹനാപകടത്തിൽ മരിച്ച യുവതിയുടെ സംസ്കാരം ഇന്ന്
മാന്നാർ: ഒമാൻ സോഹാറിലുണ്ടായ വാഹനാപകടത്തിൽ മരിച്ച മാന്നാർ കുളഞ്ഞിക്കാരാഴ്മ ചെറുമലക്കാട്ടിൽ സൂരജ് ഭവനം സുനിതാറാണിയുടെ(44) സംസ്കാരം ഇന്ന് നടക്കും.
സോഹാറിലെ സഹം ആയുർവേദാശുപത്രിയിലെ തെറാപ്പിസ്റ്റായ സുനിതാറാണി കഴിഞ്ഞ ദിവസം നടക്കാനിറങ്ങിയതിനിടയിൽ റോഡ് മുറിച്ച് കടക്കവേയാണ് അപകടമുണ്ടായത്.
ഇന്ന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിക്കുന്ന മൃതദേഹം കുടുംബ വീടായ കുളഞ്ഞിക്കാരാഴ്മ ചെറുമലക്കാട്ടിൽ പൊതുദർശനത്തിന് വയ്ക്കും. തുടർന്ന് വൈകുന്നേരം അഞ്ചിന് വീട്ടു വളപ്പിൽ സംസ്കരിക്കും.
കടമ്പൂർ കുടുംബാരോഗ്യ കേന്ദ്രം ജീവനക്കാരനും കേരള എൻജിഒ യൂണിയൻ ജില്ലാ കൗൺസിൽ അംഗവുമായ കണ്ടല്ലൂർ നടയിൽ പടീറ്റേതിൽ വീട്ടിൽ എൻ.സി. സുഭാഷ് ആണ് ഭർത്താവ്. മകൻ: സൂരജ്.
|
മലയാളം മിഷൻ ബുറൈദയിൽ ക്ലാസ് സംഘടിപ്പിച്ചു
ബുറൈദ: കേരള സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിലുള്ള മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ഭാഗമായി ബുറൈദയിൽ കുട്ടികൾക്കായി പഠന ക്ലാസ് സംഘടിപ്പിച്ചു. "എവിടെയെല്ലാം മലയാളി അവിടെയെല്ലാം മലയാളം' എന്ന മുദ്രാവാക്യം ഉയർത്തി പ്രവാസി മലയാളികളുടെ പുത്തൻ തലമുറയിൽ മലയാള ഭാഷയും സംസ്കാരവും പ്രചരിപ്പിക്കുന്നത്തിന്റെ ഭാഗമായാണ് ക്ലാസുകൾ സംഘടിപ്പിക്കുന്നത്.
മലയാള ഭാഷാ പഠനത്തിന് പുറമെ മലയാളി സമൂഹത്തിന്റെ സാഹിത്യ സാംസ്കാരിക പ്രവർത്തനങ്ങൾക്കും മലയാളം മിഷൻ പ്രോത്സാഹനം നൽകുന്നു. മലയാളം മിഷൻ സൗദി ചാപ്റ്ററിന്റെ ഭാഗമായ അൽഖസീം കോഓർഡിനേറ്റർ ഉണ്ണികൃഷ്ണൻ കണിയാപുരത്തിന്റെ നേതൃത്വത്തിൽ അൽഖസീംപ്രവാസിസംഘവും കുടുംബവേദിയും ചേർന്ന് സംഘടിപ്പിച്ച ക്ലാസിൽ ബുറൈദയിൽ നിന്നുള്ള നിരവധി കുട്ടികൾ പങ്കെടുത്തു.
കളി ചിരികളിലൂടെയും കഥ പറച്ചിലൂടെയും നയിച്ച ക്ലാസ് കുട്ടികൾക്ക് മാതൃഭാഷാപഠനം രസകരമായ അനുഭവം നൽകുന്ന ഒരു വേദി ഒരുക്കികൊണ്ട് മലയാളം മിഷന്റെ പ്രവർത്തനങ്ങൾ കൂടുതൽ മികവുറ്റതാക്കി.
സഹാന, സോഫിയ, അശോക് ഷാ എന്നിവർ കുട്ടികൾക്ക് വേണ്ടി രസകരമായി ക്ലാസുകൾ നയിച്ചു. കുടുംബവേദി രക്ഷധികാരി സുൽഫിക്കർ അലി, സെക്രട്ടറി ഫൗസിയ ഷാ, പ്രസിഡന്റ് ഷമീറ ടീച്ചർ എന്നിവർ നേതൃത്വം നൽകി.
കൂടുതൽ വിദ്യാർഥികളിലേക്ക് ഭാഷാ പഠനം എന്ന ആശയം എത്തിക്കാനുള്ള പ്രവർത്തങ്ങളുമായി മുന്നോട്ട് പോകുമെന്ന് ഖസീംപ്രവാസിസംഘം സെക്രട്ടറി കൂടിയായ ഉണ്ണി കണിയാപുരം പറഞ്ഞു.
|
അനിൽ നടരാജന്റെ മൃതദേഹത്തിന് അവസാന യാത്രയൊരുക്കി നോർക്ക ആംബുലൻസ്
റിയാദ്: റഫായ ജംഷിയിൽ ഹ്യദായാഘാതം മൂലം മരിച്ച കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം തേജസിൽ പരേതരായ നടരാജന്റെയും സതീദേവിയുടെയും മകൻ അനിൽ നടരാജന്റെ (57) മൃതദേഹം നാട്ടിൽ സംസ്കരിച്ചു.
റിയാദിൽ നിന്ന് 500 കിലോമീറ്റർ അകലെ റഫായ ജംഷിയിലുള്ള കൃഷി സ്ഥലത്ത് കുഴഞ്ഞുവീണ അനിലിനെ ഉടൻ തന്നെ ജനറൽ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നാട്ടിൽ നിന്ന് ഭാര്യ അനിതയുടെയും മകൾ അശ്വതിയുടെയും ആവശ്യപ്രകാരം കേളി ദവാദ്മി യൂണിറ്റും മുസാഹ്മിയ ഏരിയ ജീവ കാരുണ്യ വിഭാഗവും മൃതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളിൽ ഏർപ്പെടുകയായിരുന്നു
ഇഖാമയുടേയും പാസ്പോർട്ടിന്റെയും കാലാവധി കഴിഞ്ഞിരുന്നതിനാൽ മൃതദേഹം നാട്ടിലെത്തിക്കുന്ന പ്രവർത്തനങ്ങൾക്കാവശ്യമായ നടപടിക്രമങ്ങൾ നീണ്ടുപോയി. എങ്കിലും ഇന്ത്യൻ എംബസിയുടെ ഇടപെടലിനോടൊപ്പം കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര ജീവകാരുണ്യ വിഭാഗം പ്രവർത്തനങ്ങൾ ഏകോപിപ്പിക്കയും ചെയ്തു.
എയർ ഇന്ത്യ വിമാനത്തിൽ ഡിസംബർ അഞ്ചിന് രാവിലെ എട്ടിന് തിരുവനന്തപുരം വിമാനത്താവളത്തിൽ എത്തിയ മൃതദേഹം വീട്ടിലെത്തിക്കുന്നതിന് കേളി നേതൃത്വം ഇടപെട്ട് നോർക്ക ആംബുലൻസ് ഏർപ്പെടുത്തി. ഉച്ചയ്ക്ക് 11ന് സംസ്കാരം നടന്നു.
|
കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ "കോട്ടയം ഫെസ്റ്റ്' ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റ് (കോഡ്പാക്) കോട്ടയം ഫെസ്റ്റ് അബ്ബാസിയ അസ്പെയർ ഇന്ത്യൻ ഇന്റർനാഷണൽ സ്കൂളിൽ നടന്നു. പ്രസിഡന്റ് ഡോജി മാത്യുവിന്റെ അധ്യക്ഷതയിൽ ചേർന്ന പരിപാടി കോട്ടയം എംപി ഫ്രാൻസിസ് ജോർജ് ഉദ്ഘാടനം ചെയ്തു.
നാടുമായുള്ള ബന്ധം എപ്പോഴും കാത്തുസൂക്ഷിക്കുന്നവരാണ് പ്രവാസികൾ എന്ന് അദ്ദേഹം ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു. പാലാ എംഎൽഎ മാണി സി. കാപ്പൻ മുഖ്യപ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി സുമേഷ് ടി. സുരേഷ് സ്വാഗതം അർപ്പിച്ചു.
ചടങ്ങിൽ ട്രഷറർ പ്രജിത്ത് പ്രസാദ്, രക്ഷാധികാരി ജിയോ തോമസ് വനിതാ ചെയർപേഴ്സൺ സെനി നിജിൻ, മുൻ പ്രസിഡന്റ് അനൂപ് സോമൻ, മെഡെക്സ് മെഡിക്കൽ കെയർ സിഇഒ മുഹമ്മദ് അലി, റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്ത്,
യുണൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനി മാനേജിംഗ് ഡയറക്ടർ സിവി പോൾ, ടിവിഎസ് മാർക്കറ്റിംഗ് മാനേജർ ഗംഗി ഗോപാൽ, കുടയുടെ ജനറൽ കൺവീനർ അലക്സ് മാത്യു, കാലിക്കറ്റ് ലൈവ് റസ്റ്റോറന്റ് മാനേജർ സച്ചിൻ, അഡ്വൈസറി ബോർഡ് ചെയർമാൻ കെ.വി. വിജോ എന്നിവർ ആശംസകൾ അർപ്പിച്ചു.
മികച്ച ഹോസ്പിറ്റലിനുള്ള അവാർഡ് ഫ്രാൻസിസ് ജോർജ് എംപിയുടെ കെെയിൽ നിന്ന് മെഡെക്സ് മെഡിക്കൽ കെയർ സിഇഒ മുഹമ്മദ് അലി ഏറ്റുവാങ്ങി. കോഡ്പാക് ബിസിനസ് എക്സിലെന്റ് അവാർഡുകൾ റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറകപാടത്തിന് മാണി സി. കാപ്പൻ എംഎൽഎയും യുണൈറ്റഡ് ലോജിസ്റ്റിക്സ് കമ്പനി മാനേജിംഗ് ഡയറക്ടർ സിവി പോളിന് ഫ്രാൻസിസ് ജോർജ് എംപിയും നൽകി.
സംഘടനയുടെ വക പൊന്നാടയും മോമെന്റോയും പ്രസിഡന്റ് ഡോജി മാത്യു ഫ്രാസിസ് ജോർജ് എംപിക്കും ജനറൽ സെക്രട്ടറി സുമേഷ് ടി. സുരേഷ് മാണി സി. കാപ്പൻ എംഎൽഎയ്ക്കും നൽകി. സുവനീർ കൺവീനർ ജിത്തു തോമസിന്റെ സാന്നിധ്യത്തിൽ ഫ്രാൻസിസ് ജോർജ് സുവനീർ പ്രകാശനകർമം നിർവഹിച്ചു.
സംഘടനയുടെ ഡിജിറ്റൽ പ്ലാറ്റ്ഫോം അപ്ലിക്കേഷൻ മാണി സി. കാപ്പൻ നിർവഹിച്ചു. സിന്ധു സുരേന്ദ്രൻ അവതാരകരായെത്തിയ ചടങ്ങിന് പ്രോഗ്രാം കൺവീനർ നിജിൻ ബേബി മൂലയിൽ നന്ദി അറിയിച്ചു. ഡാൻസ് കോമ്പറ്റിഷൻ വിജയികൾക്ക് എംപിയും എംഎൽഎയും ട്രോഫി നൽകി.
തുടർന്ന് പ്രശസ്ത സിനിമാ താരം ലക്ഷ്മി ഗോപാലസ്വാമിയുടെ ക്ലാസിക്കൽ ഡാൻസും പിന്നണി ഗായകർ അഭിജിത്ത് കൊല്ലം, അഖില ആനന്ദ്, സാംസൺ സിൽവ, കീബോർഡിസ്റ്റ് ഷിനോ പോൾ, റിധം സുമിത് സെബാസ്റ്റ്യൻ എന്നിവരുടെ നേതൃത്വത്തിലുള്ള സംഗീത നിശയും അരങ്ങേറി.
ജോയിന്റ് സെക്രട്ടറി റോബിൻ ലുയിസ്, ഷൈജു എബ്രഹാം, ജോയിന്റ് ട്രെഷറർ സിജോ കുര്യൻ, ചാരിറ്റി കൺവീനർ ബുപേഷ്, ജോയിന്റ് ചാരിറ്റി കൺവീനർ ജോസഫ്, ബീന വർഗീസ്, അഡ്വൈസറി ബോർഡ് അംഗം നിധി സുനീഷ്, ജസ്റ്റിൻ ജെയിംസ്, പ്രവീൺ ചങ്ങനാശേരി, ഏരിയ കോഓർഡിനേറ്റർസ് നിവാസ് ഹംസ, പ്രദീപ് കുമാർ, ഹരി കൃഷ്ണൻ, റോബിൻ തോമസ്,
എക്സിക്യൂട്ടീവ് അംഗങ്ങളായ രതീഷ് കുമ്പളത്, സിബി പീറ്റർ, ഷെലിൻ ബാബു, സവിത രതീഷ്, രശ്മി രവീന്ദ്രൻ, ടിബാനിയ, ബിനു യേശുദാസ്, സുബിൻ ജോർജ്, പ്രസാദ് നായർ, സി.ജി. ദീപു, മനോജ് ഇത്തിത്താനം, ഷൈൻ പി. ജോർജ്, ജിജുമോൻ, സുഭാഷ്, വനിതാ വേദി അംഗങ്ങൾ സാന്ദ്ര രാജു, ഷിഫാ എന്നിവർ നേതൃത്വം നൽകി.
|
കൊല്ലം പ്രവാസി അസോസിയേഷൻ ബഹറിൻ കാൻസർ സൊസൈറ്റിക്ക് കേശദാനം നടത്തി
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ചാരിറ്റി പ്രവർത്തനങ്ങളുടെ ഭാഗമായി കെപിഎ മുഹറഖ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കെപിഎ അംഗങ്ങൾ ബഹറിൻ കാൻസർ സൊസൈറ്റിക്ക് കേശദാനം നടത്തി. സ്നിഗ്ധ പ്രമോദ്, രമ്യ അജി, അജൂബ് ഭദ്രൻ, ആൻസി, സുമയ്യ, മാലിനി എന്നിവരാണ് ഈ പുണ്യപ്രവർത്തിയിൽ പങ്കാളികളായത്.
ബഹറിൻ കാൻസർ സൊസൈറ്റിയിൽ നടന്ന ചടങ്ങിൽ കാൻസർ സൊസൈറ്റി പ്രതിനിധി അബ്ദുല്ല ബുച്ചീരി, കെപിഎ പ്രസിഡന്റ് അനോജ് മാസ്റ്റർ, സെൻട്രൽ കമ്മിറ്റി അംഗം ഷഹീൻ മഞ്ഞപ്പാറ, മുഹറഖ് ഏരിയ പ്രസിഡന്റ് മുനീർ, ഏരിയ സെക്രട്ടറി ഷഫീഖ്, ഏരിയ ട്രഷറർ അജി അനുരുദ്ധൻ, ഏരിയ വൈസ് പ്രസിഡന്റ് അജൂബ് ഭദ്രൻ, ഏരിയ ജോയിന്റ് സെക്രട്ടറി നിതിൻ ജോർജ് എന്നിവർ സന്നിഹിതരായിരുന്നു.
|
ലോക മണ്ണ് ദിനത്തിൽ സുസ്ഥിര മണ്ണ് പരിപാലനവുമായി പ്രവാസി മിത്ര
മനാമ: ഭൂമിയുടെ ആരോഗ്യകരമായ പ്രാധാന്യത്തിൽ ശ്രദ്ധ കേന്ദ്രീകരിക്കുന്നതിനും മണ്ണിലെ വിഭവങ്ങളുടെ സുസ്ഥിര പരിപാലനത്തിനും പ്രവാസികളെ ബോധവാന്മാരാക്കുന്നതിന്റെ ഭാഗമായി ലോക മണ്ണ് ദിനത്തോടനുബന്ധിച്ച് പ്രവാസി മിത്ര ന്യൂ ഹൊറൈസൺ സ്കൂളിന് വൃക്ഷത്തൈകൾ സമ്മാനിച്ചു.
പ്രവാസി മിത്ര സെക്രട്ടറിമാരായ സബീന അബ്ദുൽ ഖാദർ, റെനി വിനേഷ് എന്നിവരുടെ നേതൃത്വത്തിൽ നടന്ന ചടങ്ങിൽ റഷീദ ബദർ, അസൂറ പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, ഫസൽ റഹ്മാൻ പൊന്നാനി, വിനേഷ് എന്നിവർ പങ്കെടുത്തു.
പുതിയ തലമുറയ്ക്ക് പ്രകൃതിയോടുള്ള താത്പര്യം വളർത്തുന്നതിനും ഭക്ഷ്യസുരക്ഷയ്ക്കും പാരിസ്ഥിതിക പ്രതിരോധത്തിനും വേണ്ടി നാം അധിവസിക്കുന്ന മണ്ണിനെ നിരീക്ഷിക്കുന്നതിനും സുസ്ഥിരമായ മണ്ണ് പരിപാലന രീതികളും വൃക്ഷത്തൈകൾ നട്ടു പിടിപ്പിക്കുന്നതിനും സ്കൂൾ നടത്തുന്ന പ്രവർത്തനങ്ങളെയും കുട്ടികൾക്ക് നൽകിവരുന്ന ബോധവത്കരണ പ്രോത്സാഹനങ്ങളേയും പ്രിൻസിപ്പൽ വന്ദന സതീഷ്, നോൺ അക്കാഡമിക് സൂപ്പർവൈസർ ലിജി ശ്യാം എന്നിവർ പ്രവാസി മിത്ര സംഘത്തോട് വിശദീകരിച്ചു.
പ്രവാസി മിത്ര നടത്തുന്ന സാമൂഹിക സേവന പ്രവർത്തനങ്ങൾ ചോദിച്ചറിഞ്ഞ പ്രിൻസിപ്പൽ വന്ദന സതീഷ് പ്രവാസി മിത്രയുടെ പ്രവർത്തനങ്ങൾക്ക് ആശംസകൾ നേർന്നു.
|
അജ്പക് ബാഡ്മിന്റൺ ടൂർണമെന്റ്: ഫ്ലയർ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ (അജ്പക്) നേതൃത്വത്തിൽ ഈ മാസം 13ന് ഐസ്മാഷ് ബാഡ്മിന്റൺ കോർട്ട് അഹമ്മദിയിൽ നടത്തപെടുന്ന അജ്പക് ട്രാവൻകൂർ "അമ്പിളി ദിലി മെമ്മോറിയൽ എവർറോളിംഗ് ട്രോഫിക്കു' വേണ്ടിയുള്ള ടൂർണമെന്റ് ഫ്ലയർ അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂളിൽ നടന്ന ചടങ്ങിൽ ചെയർമാൻ രാജീവ് നടുലിമുറി സ്പോർട്സ് വിംഗ് ചുമതലയുള്ള വൈസ് പ്രസിഡന്റ് ലിബു പായിപ്പാടന് നൽകി പ്രകാശനം ചെയ്തു.
ടീം അംഗങ്ങൾക്കുള്ള ജഴ്സി പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ ബെല്ലാ ചാവോ ആർക്കിറ്റെക്റ്റൽ & ഇന്റീരിയർ സൊല്യൂഷൻ മാനേജിംഗ് ഡയറക്ടർ മനോജ് കുമാർ ചെങ്ങന്നൂരിന് നൽകി പ്രകാശനം ചെയ്തു.
പ്രസിഡന്റ് കുര്യൻ തോമസ് പൈനുംമൂട്ടിൽ അധ്യക്ഷത വഹിച്ച യോഗത്തിൽ ചെയർമാൻ രാജീവ് നടുവിലേമുറി, രക്ഷാധികാരി ബാബു പനമ്പള്ളി, ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം എന്നിവർ ആശംസകൾ നേർന്നു. സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽദേവ് സ്വാഗതവും ട്രഷറർ സുരേഷ് വരിക്കോലിൽ നന്ദിയും പറഞ്ഞു.
പ്രോഗ്രാം കൺവീനർ മനോജ് പരിമണം, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, വൈസ് പ്രസിഡന്റ് പ്രജീഷ് മാത്യു, സെക്രട്ടറിമാരായ, ജോൺ തോമസ് കൊല്ലക്കടവ്, സജീവ് കായംകുളം, അജി ഈപ്പൻ എടത്വ, സാം ആന്റണി, ജോയിൻ ട്രഷറർ മനു പത്തിച്ചിറ, അബ്ബാസിയ യൂണിറ്റ് കൺവീനർ സിഞ്ചു ഫ്രാൻസിസ്, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ്, വനിതാവേദി ട്രഷറർ അനിത അനിൽ, പ്രോഗ്രാം കൺവീനർ സുനിതാ രവി, ജോയിൻ ട്രഷറർ ആനി മാത്യു എക്സിക്യൂട്ടീവ് അംഗങ്ങളായ സന്ദീപ് നായർ, പ്രദീപ് അഞ്ചിൽ, വിനോദ് ജേക്കബ് എന്നിവർ പങ്കെടുത്തു.
|
വലതുപക്ഷവ്യതിയാനങ്ങളെ ഇടതുപക്ഷം അതിജീവിക്കേണ്ടത് കാലഘട്ടത്തിന്റെ ആവശ്യം: ബിനോയ് വിശ്വം
ദമാം: ഇടതുപക്ഷ മൂല്യങ്ങളുടെ തകർച്ച ഇല്ലാതാക്കാൻ ജാഗ്രത പാലിക്കേണ്ടത് എല്ലാ ഇടതുപക്ഷക്കാരുടെയും കടമയാണ് എന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. നവയുഗം സാംസ്ക്കാരികവേദിയുടെ 2025ലെ മെമ്പർഷിപ്പ് വിതരണോദ്ഘാടനം നിർവഹിക്കുന്ന യോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
വലതുപക്ഷവും ഇടതുപക്ഷവും തമ്മിൽ യാതൊരു വ്യത്യാസവും ഇല്ലെന്ന് വരുത്തി തീർക്കാൻ വ്യാപകമായ നുണപ്രചാരങ്ങൾ മാധ്യമങ്ങളിലൂടെയും സോഷ്യൽ മീഡിയയിലൂടെയും നടത്തുകയാണ് ഇടതുപക്ഷവിരോധികൾ.
മാറുന്ന കാലത്തിന്റെ പുഴുക്കുത്തുകൾ ഇടതുപക്ഷ പ്രവർത്തിക്കുന്ന ചിലവരെ ബാധിക്കാറുണ്ട്. ഇടതുപക്ഷത്തിന് അത്തരം മൂല്യച്യുതികൾ സംഭവിക്കുമ്പോൾ എല്ലാം അത്തരം ചോർച്ചകൾ ചൂണ്ടിക്കാണിക്കുകയും അതിനെതിരേ ശക്തമായ നിലപാട് എടുക്കുകയും ചെയ്യുക എന്നത് ഒരു യഥാർഥ ഇടതുപക്ഷ പ്രവർത്തകന്റെ കടമയാണ് എന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
ദമാം റോസ് ആഡിറ്റോറിയത്തിൽ നടന്ന യോഗത്തിൽ നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി അധ്യക്ഷനായിരുന്നു. നവയുഗം ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറ സ്വാഗതം പറഞ്ഞു.
നവയുഗത്തിന്റെ 2025ലെ മെമ്പർഷിപ്പ് വിതരണം ബിനോയ് വിശ്വം ഉദ്ഘാടനം ചെയ്യുകയും മുഖ്യപ്രഭാഷണം നടത്തുകയും ചെയ്തു. സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരി, നവയുഗം രക്ഷാധികാരി ഷാജി മതിലകം എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിക്കും യോഗത്തിൽ നവയുഗത്തിന്റെ വിവിധ മേഖല കമ്മിറ്റികളും ബഹുജന സംഘടനകളെയും പ്രതിനിധീകരിച്ച് ഷിബു കുമാർ, മഞ്ജു മണിക്കുട്ടൻ, പ്രിജി കൊല്ലം, ഉണ്ണി മാധവം, നിസാം കൊല്ലം, ബിജു വർക്കി, ശരണ്യ ഷിബു, ബിനുകുഞ്ഞു, തമ്പാൻ നടരാജൻ, ഷീബ സാജൻ, നന്ദകുമാർ, റിയാസ്, രാജൻ കായംകുളം എന്നിവർ സ്വീകരണം നൽകി.
|
അബ്ദുൾ റഹീമിന്റെ മോചനം നീളും; ഹർജി പരിഗണിക്കുന്നത് വീണ്ടും മാറ്റി
റിയാദ്: സൗദിയിൽ ജയിലിൽ കഴിയുന്ന കോഴിക്കോട് സ്വദേശി അബ്ദുൾ റഹീമിന്റെ മോചനം വൈകും. ഹർജി പരിഗണിക്കുന്നത് കോടതി വീണ്ടും നീട്ടി. മുൻപും റഹീമിന്റെ മോചന ഹർജി പരിഗണിക്കുന്നത് കോടതി നീട്ടിയിരുന്നു.
കേസ് ഇന്ന് പരിഗണിക്കുമെന്നാണ് കോടതി അറിയിച്ചിരുന്നത്. എന്നാൽ ഹർജി പരിഗണിക്കുന്നത് വീണ്ടും നീട്ടിയതായി കോടതി ഇന്ന് അറിയിച്ചു. റിയാദ് കോടതി ആണ് ഹർജി പരിഗണിക്കുന്നത്. കേസ് ഒരുതവണ മാറ്റി ഇന്ന് വീണ്ടും പരിഗണിക്കാനിരിക്കെ മോചന ഉത്തരവ് ഇന്ന് ഉണ്ടായേക്കുമെന്ന പ്രതീക്ഷയിലായിരുന്നു റഹീമിന്റെ കുടുംബം.
നേരത്തെ ജയിലിൽ കഴിയുന്ന റഹീമിനെ മാതാവും ബന്ധുക്കളും കണ്ടിരുന്നു. ആദ്യം റഹീം സന്ദർശനാനുമതി നൽകിയില്ലെങ്കിലും പിന്നീട് കുടുംബം ജയിലിൽ എത്തി കൂടിക്കാഴ്ച നടത്തുകയായിരുന്നു.
|
ഐഎംസിസി കുവൈറ്റ് ബാബറി ദിനം സെമിനാർ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: വഖഫ് നിയമ ഭേദഗതിക്കും ഭരണകൂട ഭീകരതക്കുമെതിരേ ബാബറി ദിനത്തില്‍ കുവൈറ്റ് ഐഎംസിസി അബ്ബാസിയ സംസം റസ്റ്റോറന്റിൽ ബാബറി ദിനം സെമിനാർ സംഘടിപ്പിച്ചു. കുവൈറ്റ് ഐഎംസിസി പ്രസിഡന്റ് ഹമീദ് മധൂർ അധ്യക്ഷത വഹിച്ചു.
ഐഎംസിസി ജിസിസി കൺവീനറും സൗദി കമ്മിറ്റി സെക്രട്ടറിയുമായ മുഫീദ് കൂരിയാടൻ ഉദ്ഘാടനം ചെയ്തു. നാഷണൽ ലീഗ് സംസ്ഥാന സെക്രട്ടറി സത്താർ കുന്നിൽ മുഖ്യപ്രഭാഷണം നടത്തി.
ഭരണകൂടയും ഭീകരതയുടെ നീതിനിഷേധത്തിന്റെയും പ്രതീകമാണ് ബാബരി മസ്ജിദ് എന്നും ഇനിയും ഇത്തരം സംഭവങ്ങൾ ആവർത്തിക്കാൻ സാധ്യതയുണ്ടെന്നും സെമിനാർ അഭിപ്രായപ്പെട്ടു. ഇന്ത്യയിലെ മതേതര സമൂഹം ഫാസിസത്തിനെതിരേ ഒരുമിച്ച് നിൽക്കണമെന്നും യോഗം അഭിപ്രായപ്പെട്ടു.
ഷരീഫ് താമരശേരി, ഹാരിസ് പൂച്ചക്കാട്, റഷീദ് ഉപ്പള, മുനീര്‍ തൃക്കരിപ്പൂര്‍, റിയാസ് തങ്ങൾ കൊടുവള്ളി, മുബാറക് കൂളിയങ്കൽ, അഷറഫ് ചാപ്പയിൽ എന്നിവര്‍ സംസാരിച്ചു. ട്രഷറർ അബൂബക്കര്‍ എആർ നഗർ സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഉമ്മര്‍ കൂളിയാങ്കൽ നന്ദിയും പറഞ്ഞു.
|
ഹൃദയാഘാതം: കണ്ണൂർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: കണ്ണൂർ ഇടയ്ക്കാട് കുറുവ വായനശാലയ്ക്ക് സമീപം സരോജിനി നിവാസിൽ പരേതരായ സി.എച്ച്. ഭരതന്റെയും കെ.പി. സരോജിനിയുടെയും മകൻ സി.എച്ച്. ഉദയഭാനു ഭരതൻ(60) ആണ് ദരയ്യ ഹോസ്പിറ്റലിൽ വച്ച് ഹൃദയാഘാതം മൂലം മരിച്ചു.
കഴിഞ്ഞ 28 വർഷമായി റിയാദ് ബദിയയിൽ സുവൈദി കേന്ദ്രീകരിച്ച് പ്ലംബിംഗ് ജോലി ചെയ്ത് വരികയായിരുന്നു ഉദയഭാനു. ഭാര്യ: ദീപ്തി. സഹോദരങ്ങൾ: ലതിക, ജയകുമാർ, ശാലിനി, മധുസൂദനൻ. മൃതദേഹം നാട്ടിലെത്തിച്ച് സംസ്കരിച്ചു.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കാൻ കേളി കലാസാംസ്കാരിക വേദി കേന്ദ്ര ജീവകാരുണ്യ വിഭാഗവും കേന്ദ്ര ജീവകാരുണ്യ വൈസ് ചെയർമാനും ബദിയ ഏരിയ ജീവകാരുണ്യ കൺവീനറുമായ ജാർനെറ്റ് നെൽസൺ, കൺവീനർ നസീർ മുള്ളൂർക്കര, ഏരിയ വൈസ് പ്രസിഡന്റ് സത്യവാൻ എന്നിവർ രംഗത്തുണ്ടായിരുന്നു.
|
വായ്പയെടുത്തു മുങ്ങിയവരെ പൂട്ടാൻ കുവൈറ്റ്
കൊച്ചി: കുവൈറ്റിലെ ബാങ്കുകളില്‍നിന്നെടുത്ത കോടികളുടെ വായ്പ തിരിച്ചടയ്ക്കാതെ രാജ്യം വിട്ട മലയാളികളെ പൂട്ടാൻ തീരുമാനിച്ച് ബാങ്കുകൾ. ഇവരില്‍നിന്നു കിട്ടാക്കടം തിരിച്ചുപിടിക്കാന്‍ കുവൈറ്റ് ഗള്‍ഫ് ബാങ്ക് അധികൃതര്‍ കേരളത്തിലെത്തി.
തിരുവനന്തപുരം പോലീസ് ആസ്ഥാനത്തു നേരിട്ടെത്തി ഇവര്‍ നല്കിയ പരാതിയുടെ അടിസ്ഥാനത്തില്‍ സംസ്ഥാനത്തുടനീളം പോലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചു. നിലവില്‍ പത്ത് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തതില്‍ ഒമ്പത് എണ്ണവും എറണാകുളം സ്വദേശികള്ക്കെതിരേയാണ്. കോട്ടയം കുമരകം സ്വദേശിക്കെതിരേയും എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.
പോലീസ് ആസ്ഥാനത്തുനിന്നുള്ള പ്രത്യേക ഉത്തരവിന്റെ അടിസ്ഥാനത്തില്‍ ജില്ലാ ക്രൈംബ്രാഞ്ചുകള്ക്ക് കേസ് കൈമാറും. ദക്ഷിണമേഖല ഐജി അന്വേഷണം ഏകോപിപ്പിക്കും. തട്ടിപ്പ് നടത്തിയവര്‍ക്കെതിരേ കടുത്ത ക്രിമിനല്‍ നിയമനടപടികള്‍ സ്വീകരിക്കാനാണു ബാങ്കധികൃതര്‍ ഉദ്ദേശിക്കുന്നതെന്ന് ബാങ്കിനു കേരളത്തില്‍ നിയമസഹായം നല്കുന്ന ഹൈക്കോടതി അഭിഭാഷകന് തോമസ് ജെ. ആനക്കല്ലുങ്കല്‍ പറഞ്ഞു.
കേരളത്തില്‍നിന്നു മാത്രം 1425 ഓളം പേര് കുവൈറ്റില്‍ തട്ടിപ്പ് നടത്തി ഇവിടേക്കു വന്നിട്ടുണ്ടെന്നും അദ്ദേഹം പറഞ്ഞു. 201920 കാലഘട്ടത്തിലാണ് തട്ടിപ്പുകള്‍ ഏറെയും നടത്തിയിട്ടുള്ളത്. ആദ്യം ബാങ്കില്‍നിന്നു ചെറിയ തുക വായ്പയെടുത്ത് ഇതു കൃത്യമായി തിരിച്ചടച്ച് ക്രെഡിറ്റ് സ്കോര്‍ ഉയര്‍ത്തിയശേഷം വലിയ തുക വായ്പയെടുത്ത് മുങ്ങുകയായിരുന്നു.
കുവൈറ്റിനുപുറമേ യുഎഇയും സൗദി അറേബ്യയും ഖത്തറും ഒമാനും ഉള്‍പ്പെടെ മിക്ക ഗള്‍ഫ് രാജ്യങ്ങളിലുമുള്ള ബാങ്കുകള്‍ മുമ്പുണ്ടാകാത്തവിധം കഴിഞ്ഞ ആറു വര്‍ഷത്തിനുള്ളില്‍ വായ്പാതട്ടിപ്പിനിരയായിട്ടുണ്ട്.
സ്വത്ത് ജപ്തി ചെയ്തു കുടിശികത്തുക ഈടാക്കുന്നതിന് പുറമെ പ്രതികള്‍ക്ക് ഏഴു വര്‍ഷം വരെ തടവുശിക്ഷ നല്‍കാനും വ്യവസ്ഥ ചെയ്യുന്ന വകുപ്പുകള്‍ കേസുകളില്‍ ഉള്‍പ്പെടുന്നു. ഇതിനകം രജിസ്റ്റര്‍ ചെയ്തിട്ടുള്ള ഭൂരിഭാഗം എഫ്ഐആറിലെയും പ്രതികള്‍ കുവൈറ്റ് മിനിസ്ട്രി ഓഫ് ഹെല്‍ത്ത് ജീവനക്കാരായിരുന്നവരാണ്.
ഇവരില്‍ ചിലര്‍ മാത്രമാണു നിലവില്‍ കേരളത്തിലുള്ളതെന്നും മിക്കവരും യൂറോപ്യന്‍ രാജ്യങ്ങളിലോ യുഎസ്, കാനഡ, ഓസ്ട്രേലിയ, ന്യൂസിലാൻഡ് തുടങ്ങിയ രാജ്യങ്ങളിലോ ആണെന്നുമാണ് പ്രാഥമിക അന്വേഷണത്തിനുശേഷമുള്ള പോലീസ് നിഗമനം.
ഇന്ത്യന്‍ പൗരന് വിദേശത്ത് കുറ്റകൃത്യത്തിലേര്‍പ്പെടുന്ന പക്ഷം ഇന്ത്യയിലെന്നതുപോലെതന്നെ നിയമനടപടികള്‍ നേരിടണമെന്നു വ്യവസ്ഥ ചെയ്യുന്ന സിആര്‍പിസി സെക്ഷന്‍ 188 ചൂണ്ടിക്കാട്ടിയാണ് ബാങ്കുകള്‍ കേസുമായി മുന്നോട്ടുപോകുന്നത്.
ഗള്‍ഫ് രാജ്യങ്ങളിലെ മിക്ക ബാങ്കുകളും ഇന്ത്യന്‍ പൗരന്മാരില്നിന്ന് ഇപ്രകാരം കുടിശിക ഈടാക്കാനുള്ള തയാറെടുപ്പിലാണ്.
|
മഴയ്ക്കായി പ്രാർഥിച്ച് യുഎഇ
അബുദാബി: മഴയ്ക്കായി പ്രാർഥനകൾ നടത്തി യുഎഇ. രാജ്യത്തെ പള്ളികളിൽ വിശ്വാസികൾ ഒരുമിച്ചുകൂടി ഇന്നു രാവിലെ 11നാണ് പ്രാർഥന നടത്തിയത്. മഴയ്ക്കുവേണ്ടി പ്രാർഥന നടത്താൻ യുഎഇ പ്രസിഡന്റ് ശൈഖ് മുഹമ്മദ് ബിൻ സായിദ് അൽ നഹ്യാൻ ആഹ്വാനം ചെയ്തിരുന്നു. അറബിയില്‍ സലാത്തുൽ ഇസ്തിസ്ഖ എന്നാണ് ഈ പ്രത്യേക പ്രാർഥന അറിയപ്പെടുന്നത്.
അറബ് രാജ്യങ്ങളിൽ മഴയ്ക്കായുള്ള സമൂഹ പ്രാർഥനകൾ സാധാരണമാണ്. മഴയ്ക്കായുള്ള ക്ലൗഡ് സീഡിംഗ് പ്രവർത്തനങ്ങളും നടക്കും. നിലവിൽ തണുത്ത കാലാവസ്ഥയാണ് യുഎഇയിൽ.
ഏപ്രിൽ വരെയുള്ള മാസങ്ങളിലാണ് രാജ്യത്തെ മഴയുടെ നല്ലൊരു പങ്കും ലഭിക്കുക. കഴിഞ്ഞ സീസണിൽ ഏപ്രിലിൽ ശക്തമായ മഴ ലഭിച്ചിരുന്നു.
|
കേളി കുടുംബ വേദി "സിനിമാ കൊട്ടക' തുറന്നു
റിയാദ്: കേളി കുടുംബ വേദിയുടെ നേതൃത്വത്തിൽ സിനിമാ പ്രദർശനവും നിരൂപണവും ചർച്ചയും ലക്ഷ്യം വച്ചുകൊണ്ട് "സിനിമാ കൊട്ടക' എന്നപേരിൽ ഒരു പുതിയ സംരംഭത്തിന് തുടക്കം കുറിച്ചു.
ദേശ ഭാഷാ വ്യത്യസമന്യേ കാമ്പുള്ള നല്ല സിനിമകള്‍ പ്രത്യേകിച്ച് സ്ത്രീപക്ഷ സിനിമകൾക്ക് മുൻതൂക്കം നൽകി ഒരുക്കുന്ന പരിപാടിയിൽ മാസത്തിൽ ഒരു സിനിമ വീതം പ്രദർശിപ്പിക്കുകയും അതിന്മേൽ ചർച്ചകൾ സംഘടിപ്പിക്കുകയും ചെയ്യും.
കാണുക, ആസ്വദിക്കുക, ചര്‍ച്ച ചെയ്യുക, പ്രചോദിതരാകുക എന്നതാണ് സിനിമ കൊട്ടകയുടെ മുദ്രാവാക്യം. നാട്ടിലെ ഫിലിം സൊസൈറ്റികളുടെ മാതൃകയിൽ റിയാദിൽ ഒരു വേദി ഒരുക്കുന്നത്തിലൂടെ സിനിമയെ കുറിച്ചും സിനിമയുടെ ഉള്ളറകളെ കുറിച്ചും വിനോദത്തോടൊപ്പം സിനിമയെ എങ്ങനെ ഗൗരവപൂര്‍വം വീക്ഷിക്കാം എന്നും മനസിലാക്കുക എന്നതാണ് സിനിമ കൊട്ടകയുടെ പ്രഥമ ലക്ഷ്യം.
സാമൂഹ്യ പ്രതിബദ്ധതയോടെ സിനിമകൾ നിർമിക്കേണ്ടതിന്റെ ആവശ്യകതയെ കുറിച്ചും സിനിമ സമൂഹത്തിൽ ചെലുത്തുന്ന സ്വാധീനത്തെ കുറിച്ചും പ്രവാസി സമൂഹത്തിന് കൂടുതൽ അറിവുകൾ നൽകുവാന് ഇതിലൂടെ കഴിയുമെന്നും കേളി കുടുംബ വേദി സെക്രട്ടറി സീബാ കൂവോട് പറഞ്ഞു.
പ്രവാസി പശ്ചാത്തലത്തിൽ ഒരുക്കുന്ന സിനിമകൾക്ക് മുൻതൂക്കം നൽകും. ആദ്യ പ്രദർശനം വെള്ളിയാഴ്ച വൈകുന്നേരം നാലിന് ബത്ത ഡി പാലസ് ഓഡിറ്റോറിയത്തിൽ നടക്കും.
എഴുത്തുകാരി ബീന സിനിമ കൊട്ടക ഉദ്ഘാടനവും റിയാദ് മീഡിയ ഫോറം ജനറൽ സെക്രട്ടറിയും സംവിധായകനുമായ ഷംനാദ് കരുനാഗപള്ളി ലോഗോ പ്രകാശനവും നിർവഹിക്കുമെന്നും ഭാരവാഹികൾ അറിയിച്ചു.
|
ജലയാത്രയുടെ നൂറുവർഷങ്ങൾ: ചില്ല സംവാദം സംഘടിപ്പിച്ചു
റിയാദ്: കുമാരനാശാൻ വിടപറഞ്ഞിട്ട് ഒരു നൂറ്റാണ്ട് പിന്നിടുമ്പോൾ ‘ജലയാത്രയുടെ നൂറുവർഷങ്ങൾ’ എന്ന ശീർഷകത്തിൽ റിയാദിലെ ചില്ല അദ്ദേഹത്തിന്റെ കവിതകളെ ആധാരമാക്കി വിപുലമായ സംവാദം സംഘടിപ്പിച്ചു.
ബത്തയിലെ ലുഹ ഹാളിൽ നടന്ന വായനാവതരണങ്ങൾക്ക് എഴുത്തുകാരി ഷിംന സീനത്ത് തുടക്കം കുറിച്ചു. "ആശാൻ കവിതയിലെ പെൺഭാവങ്ങൾ' എന്ന വിഷയത്തിൽ കാലത്തിനപ്പുറം സഞ്ചരിച്ച ആശാന്റെ ഗുണവതികളായ, ദൃഢതയുള്ള സ്ത്രീ കഥാപാത്രങ്ങളുടെ പ്രണയശക്തിയെ ഷിംന വിശകലനം ചെയ്തു.
പ്രധാനമായി ലീല, നളിനി, സീത എന്നീ സ്ത്രീകഥാപാത്രങ്ങളെ അവതരിച്ചുകൊണ്ടാണ് ഷിംന സംസാരിച്ചത്. ഈ കഥാപാത്രങ്ങളെല്ലാം പ്രണയത്തിന്റെ ഉജ്വലമുഹൂർത്തത്തിൽ മരണം കൈവരിക്കുന്നു. എഴുന്നേൽക്കാൻ ശ്രമിക്കുന്ന സ്ത്രീയാണ് ആശാന്റെ കാവ്യഭാഷയെന്ന നിരീക്ഷണം ഷിംന പങ്കുവച്ചു.
സീബ കൂവോട് ‘ആശാൻ കവിതയിലെ ബുദ്ധഗുരുദർശനങ്ങൾ’ എന്ന പ്രബന്ധാവതരണമാണ് നടത്തിയത്. ചണ്ഡാലഭിക്ഷുകി, കരുണ എന്നീ കൃതികളെ അടിസ്ഥാനമാക്കി സീബ നടത്തിയ പഠനം ആശാൻ നടത്തിയ നവോഥാന പ്രവർത്തനങ്ങളുടെ കൂടി വിശകലനമായി.
നാരായണഗുരുവിന്റെ പ്രഥമ ശിഷ്യരിലൊരാളായ കുമാരനാശാന്റെ ചിന്തകളെ സ്വാധീനിച്ച ഗുരുചിന്തകളും ബുദ്ധദർശനങ്ങളും എങ്ങനെ ആശാന്റെ കവിതകളിൽ ദീപ്തമായി നിൽക്കുന്നുവെന്ന് സീബ വിശദീകരിച്ചു.
ആശാന്റെ കവിതകൾ ഉയർത്തുന്ന ചിന്തകൾ ഒരു നൂറ്റാണ്ടിനു ശേഷവും കേരളത്തിൽ നിലനിൽക്കുന്ന ജാതിമതവിദ്വേഷങ്ങളുടെ അപകടത്തെ കുറിച്ച് വീണ്ടും ഓർമ്മിപ്പിക്കുന്നു. കുമാരനാശാൻ നയിച്ച ശ്രീനാരായണ ധർമ പരിപാലനയോഗം വെറും ജാതിസംഘമായി മാറിയതിലുള്ള ആശങ്കയും സീബ സദസുമായി പങ്കുവച്ചു.
‘ആശാൻ കവിതയിലെ ജാതിവ്യവസ്ഥ' എന്ന വിഷയത്തെ അധികരിച്ചുകൊണ്ട് പ്രബന്ധാവതരണം നടത്തിയ ബീന ‘ദുരവസ്ഥ’യിലൂടെ ആശാൻ നടത്തിയ അപകടകരമായ വിഭാഗീയ അധിക്ഷേപങ്ങളെ വിമർശനവിധേയമാക്കി.
ഒപ്പം തന്നെ കുമാരനാശാന്റെ അപകടമരണവുമായി ബന്ധപ്പെട്ട് ഉയർത്തിക്കൊണ്ടുവന്ന ആരോപണങ്ങളെ നിരാകരിക്കും വിധം ഡോ. എം.എ. സിദ്ധീഖ് രചിച്ച ‘കുമാരു’ എന്ന നോവലിന്റെ പ്രസക്തിയും വിശദീകരിച്ചു.
കരുണ, ചണ്ഡാലഭിക്ഷുകി ഉൾപ്പടെയുള്ള കവിതകളിലൂടെ ഉയർത്തിയ ജാതിവിരുദ്ധചിന്തകൾ ബീന സദസുമായി പങ്കുവച്ചു. കുമാരനാശാൻ ദുരവസ്ഥയിൽ പ്രധാനമായും ഉന്നയിച്ച ജാതിവ്യവസ്ഥ എന്ന സാമൂഹ്യതിന്മയെ മറച്ചുപിടിക്കാനാണ് ഇന്ന് സംഘപരിവാർ ആ കവിതയിലെ ചില പ്രയോഗങ്ങളെ ഉപയോഗിക്കുന്നതെന്നും ബീന കൂട്ടിച്ചേർത്തു.
"ആശാന്റെ കാവ്യഭാവനകൾ' എന്ന വിഷയത്തെ ആസ്പദമാക്കി സബീന എം. സാലി അവതരണം നടത്തി. ‘വീണപൂവ്’ എന്ന കൃതിമാത്രം മതി കുമാരനാശാനെ ലോകോത്തരകവികളുടെ ഗണത്തിൽ പെടുത്താനെന്ന് സബീന അഭിപ്രായപ്പെട്ടു.
ആശാന്റെ വിവിധ കവിതകളിൽ തെളിയുന്ന ഭാവനാസമ്പന്നമായ കാവ്യാലങ്കാരങ്ങളെ സബീന വിശദീകരിച്ചു. സ്നേഹരാഹിത്യം മരണമാണെന്ന് വിശ്വസിക്കുന്ന കവി കവിതയെ പ്രണയസമ്പന്നമാക്കുന്നു എന്ന് സബീന പറഞ്ഞു.
കാവ്യാനുഭവങ്ങളുടെ പൂർത്തീകരണത്തിന് ആശാൻ കഥാപാത്രങ്ങളുടെ വിശദമായ ആകാരആഹാര്യഭംഗി വായനക്കാർക്കു മുന്നിൽ അവതരിപ്പിക്കുന്നുണ്ടെന്ന് സബീന കൂട്ടിച്ചേർത്തു. വിപിൻകുമാറിന്റെ ആമുഖ പ്രഭാഷണത്തോടെയാണ് പ്രബന്ധാവതരണങ്ങൾ തുടങ്ങിയത്.
കുമാരനാശനെ പോലെയൊരു കവിയെ ഓർക്കുകയും ചർച്ച ചെയ്യുകയും ചെയ്യുന്നത് മഹത്തായ സാംസ്കാരിക പ്രവർത്തനമാണെന്ന് അദ്ദേഹം പറഞ്ഞു. സൗരവ് വീണപൂവ് എന്ന കവിത ആലപിച്ചു. തുടർന്നു നടന്ന സംവാദത്തിന് എം. ഫൈസൽ തുടക്കം കുറിച്ചു.
കവിതയിൽ മഹാമേരുവായി നിൽക്കുമ്പോഴും മലബാർ കലാപം പോലെയുള്ള ചരിത്രസംഭവത്തെ പൂർണമായി മനസ്സിലാക്കാൻ ആശാന് കഴിയാതെ പോയെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു. റസൂൽ സലാം, പ്രഭാകരൻ കണ്ടോന്താർ, പ്രദീപ് ആറ്റിങ്ങൽ, കമർ ബാനു, ജോണി പനംകുളം, കെ.പി .എം സാദിഖ് തുടങ്ങിയവർ സംവാദത്തിൽ ഇടപെട്ടു സംസാരിച്ചു.
ചർച്ചകൾ ഉപസംഹരിച്ചു കൊണ്ട് ജോമോൻ സ്റ്റീഫൻ സംസാരിച്ചു. പ്രബന്ധാവതരണങ്ങളിൽ തെളിഞ്ഞ സൂക്ഷ്മതയും ഗവേഷണമൂല്യവും ഉദാഹരണസഹിതം അദ്ദേഹം ചൂണ്ടിക്കാട്ടി. ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ അവതരണങ്ങളും സംവാദവും മോഡറേറ്റ് ചെയ്തു.
|
കസവ് ഭാരവാഹികളെ തെരഞ്ഞെടുത്തു
ഷാർജ: കണ്ണൂർ സാംസ്കാരിക വേദി (കസവ്) ഭാരവാഹികളെ തെരഞ്ഞെടുത്തു. പി.ആർ. പ്രകാശ് (പ്രസിഡന്റ്), ഷിജി അന്ന ജോസഫ് (ജനറൽ സെക്രട്ടറി), ദിവ്യ നമ്പ്യാർ (ട്രഷറർ), അബ്ദുമനാഫ് മാട്ടൂൽ (വർക്കിംഗ് പ്രസിഡന്റ്), ബുഹാരി തലശേരി, ഹംസ കുട്ടി,
സന്ധ്യ സജേഷ് (വൈസ് പ്രസി), നഹീദ് ആറാം പീടിക, ജഗദീഷ് പഴശി (ജോയിന്റ് സെക്രട്ടറി), റഹ്മാൻ കാസിം (ജോയിന്റ് ട്രഷറർ), ഫാസിൽ മാങ്ങാട്, കെ.ടി.പി. ഇബ്രാഹിം (കോഓർഡിനേറ്റർ), 29 അംഗ എക്സിക്യൂട്ടീവ് അംഗങ്ങളെയും തെരഞ്ഞെടുത്തു.
|
കുവൈറ്റിൽ ബസ് അപകടം: രണ്ട് പേർ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ആറാം നമ്പർ റോഡിൽ ബസ് മണൽത്തിട്ടയിലിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർ മരിച്ചു.
മരിച്ചവരെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമായിട്ടില്ല. നിയമനടപടികൾ നടന്നുവരുന്നതായി അധികൃതർ അറിയിച്ചു.
|
കൈരളി കേരളോത്സവം ശനിയാഴ്ച ഫുജൈറ എക്സ്പോ സെന്ററിൽ
ഫുജൈറ: ഈദ് അൽ ഇത്തിഹാദ് ആഘോഷങ്ങളുടെ ഭാഗമായി കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ യൂണിറ്റ് സംഘടിപ്പിക്കുന്ന കൈരളി കേരളോത്സവം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഫുജൈറ എക്സ്പോ സെന്റർ അങ്കണത്തിൽ നടക്കപ്പെടും. അഡ്വ. കെ.പ്രേംകുമാർ എംഎൽഎ, ഹിസ് എക്സലൻസി ഷേക്ക് സയീദ് സെറൂർ സൈഫ് അൽ ശർഖി എന്നിവർ വിശിഷ്ടാതിഥികളായി പങ്കെടുക്കും.
കേരളത്തിന്റെ സാംസ്കാരികപ്പെരുമ വിളിച്ചോതുന്ന വൈവിധ്യമാർന്ന കലാപരിപാടികൾ, നൂറിലധികം വനിതകൾ പങ്കെടുക്കുന്ന മെഗാ തിരുവാതിര, ഒപ്പന, അറബിക് ഡാൻസ്, ശാസ്ത്രീയ നൃത്തങ്ങൾ, നാടോടി നൃത്തം, സിനിമാറ്റിക് ഡാൻസ്, നാടൻപാട്ട്, ശിങ്കാരിമേളം,കോൽക്കളി, കളരിപ്പയറ്റ്, യുവഗായകരായ അതുൽ നറുകരയും കൃതികയും നയിക്കുന്ന ഫോക്ക് ഗ്രാഫർ മ്യൂസിക്ക് ബാൻഡിന്റെ ഗാനമേള, സാംസ്കാരിക സമ്മേളനം എന്നിവ വിവിധ വേദികളിലായി അരങ്ങേറും.
തെയ്യം, കാവടിയാട്ടം, പുലികളി തുടങ്ങി ഒട്ടേറെ കേരളീയ കലാരൂപങ്ങളും വാദ്യമേളങ്ങളും അണിനിരക്കുന്ന വർണശബളമായ ഘോഷയാത്ര കേരളോത്സവത്തിന് പൂരപ്പൊലിമയേകും. ഉത്സവ നഗരിയിലേക്ക് കടന്നു വരുന്ന പ്രവാസി കലാപ്രതിഭകൾക്ക് കലാപരിപാടികൾ അവതരിപ്പിക്കുവാനുള്ള പ്രത്യേക വേദി കേരളോത്സവത്തിന്റെ പ്രത്യേകതയാണ്. രുചിഭേദങ്ങളുടെ കലവറ തീർക്കുന്ന ഭക്ഷണശാലകൾ, പുസ്തക സ്റ്റാളുകൾ തുടങ്ങി വ്യത്യസ്തങ്ങളായ സ്റ്റാളുകൾ കേരളോത്സവത്തിന് സജ്ജമാകും.
മലയാളം മിഷന്റെയും നോർക്കയുടെയും പ്രത്യേക സ്റ്റാളുകളും ഉത്സവ നഗറിൽ പ്രവർത്തിക്കുന്നതായിരിക്കും.
കേരളോത്സവം വിജയകരമാക്കുന്നതിന് ആവിശ്യമായ എല്ലാ ഒരുക്കങ്ങളും പൂർത്തികരിച്ച് വരുന്നതായി സംഘാടക സമിതി ജനറൽ കൺവീനർ ഉസ്മാൻ മാങ്ങാട്ടിൽ, ചെയർമാൻ അബ്ദുൾ ഹക്ക്, മീഡിയ കൺവീനർ ഹരിഹരൻ കൈരളി ഫുജൈറ യൂണിറ്റ് സെക്രട്ടറി വിഷ്ണു അജയ്, പ്രസിഡന്റ് പ്രദീപ് കുമാർ ,ട്രഷറർ മുഹമ്മദ് നിഷാൻ, സെൻട്രൽ കമ്മറ്റി സെക്രട്ടറി സുജിത്ത് വി.പി,
പ്രസിഡന്റ് വിത്സൺ പട്ടാഴി, സന്തോഷ് ഓമല്ലൂർ, ലോക കേരള സഭാംഗങ്ങളായ സൈമൻ സാമുവേൽ, ലെനിൻ ജി.കുഴിവേലി എന്നിവർ അറിയിച്ചു. ഗുഹാതുരത്വമുണർത്തുന്ന കേരളോത്സവത്തിന്റെ വർണ വിസ്മയത്തിലേക്ക് എല്ലാവരേയും സഹർഷം സ്വാഗതം ചെയ്യുന്നതായി ഭാരവാഹികൾ പറഞ്ഞു.
|
പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന ഭാരവാഹികളെ തെരഞ്ഞെടുത്തു
മസ്ക്കറ്റ് : പത്തനംതിട്ട പ്രവാസി സംസ്കൃതി അസോസിയേഷൻ സംസ്ഥാന പ്രസിഡന്റായി സാമുവൽ പ്രക്കാനവും ജനറൽ സെക്രട്ടറിയായി ബിജു ജേക്കബ് കൈതാരവും തെരഞ്ഞെടുക്കപ്പെട്ടു . മറ്റു ഭാരവാഹികളായി വർഗീസ് കെ മാത്യു (വൈസ് പ്രസിഡന്റ് ), മുഹമദ് സാലി ( ജോയിൻ സെക്രട്ടറി ) സോനു എബ്രഹാം ( ട്രഷറാർ) എക്സിക്യൂട്ടീവ് മെമ്പർമാരായി ഉണ്ണികൃഷ്ണൻ നായർ , ടി . ടി .ചാക്കോ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
|
ദമാമിലെത്തിയ ബിനോയ് വിശ്വത്തിനും സത്യൻ മൊകേരിക്കും നവയുഗം സ്വീകരണം നൽകി
ദമാം: സൗദി അറേബ്യയിൽ ഹ്രസ്വസന്ദർശനത്തിനെത്തിയ സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനും സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിക്കും നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റിയുടെ നേതൃത്വത്തിൽ ദമാം എയർപോർട്ടിൽ വച്ച് ഊഷ്മളമായ സ്വീകരണം നൽകി.
നവയുഗം കേന്ദ്രനേതാക്കളായ എം.എ. വാഹിദ് കാര്യറ, ജമാൽ വില്യാപ്പള്ളി, ഷാജി മതിലകം, സാജൻ കണിയാപുരം, മഞ്ജു മണിക്കുട്ടൻ, അരുൺ ചാത്തന്നൂർ, ഷിബുകുമാർ, ഗോപകുമാർ, പദ്മനാഭൻ മണിക്കുട്ടൻ, തമ്പാൻ നടരാജൻ, ശരണ്യ ഷിബു, ഷീബ സാജൻ, ജാബിർ, സാബു എന്നിവരും നവയുഗം പ്രവർത്തകരും സ്വീകരണത്തിൽ പങ്കെടുത്തു.
നവയുഗം സാംസ്കാരികവേദിയുടെ കാനം രാജേന്ദ്രൻ സ്മാരകപുരസ്കാരം ഏറ്റുവാങ്ങാനും "നവയുഗസന്ധ്യ2024'ൽ പങ്കെടുക്കാനുമായിട്ടാണ് ബിനോയ് വിശ്വം ദമാമിൽ എത്തിച്ചേർന്നത്. നവയുഗസന്ധ്യയിലെ മുഖ്യാതിഥിയാണ് സത്യൻ മൊകേരി.
ദമാമിലെ നവയുഗത്തിന്റെ വിവിധ പരിപാടികളിൽ പങ്കെടുക്കുന്നതിനോടൊപ്പം റിയാദിൽ ന്യൂഏജ് സാംസ്കാരികവേദി വ്യാഴാഴ്ച വൈകുന്നേരം സംഘടിപ്പിക്കുന്ന സർഗസന്ധ്യ എന്ന പരിപാടിയിലും രണ്ടുപേരും പങ്കെടുക്കും.
വിവിധ സംഘടന പ്രതിനിധികളുമായും സാമൂഹ്യപ്രവർത്തകരുമായും മാധ്യമപ്രവർത്തകരുമായും പ്രവാസി തൊഴിലാളികളുമായും കൂടിക്കാഴ്ച നടത്തുകയും ദമാമിലെ ഇന്ത്യൻ സ്കൂളുകളും തൊഴിലാളി ക്യാമ്പുകളും സന്ദർശിക്കാനും അവർ സമയം കണ്ടെത്തും. ഞായറാഴ്ച രാവിലെ കേരളത്തിലേയ്ക്ക് മടങ്ങി പോകും
|
കുവൈറ്റ് ദുരന്തത്തിൽ മരിച്ച സ്റ്റെഫിന്റെ പിതാവ് അന്തരിച്ചു
പാമ്പാടി: കുവൈറ്റ് ദുരന്തത്തിൽ മരിച്ച സ്റ്റെഫിൻ സാബുവിന്റെ പിതാവ് പാമ്പാടി ഇടിമാരിൽ സാബു ഏബ്രഹാം (61) അന്തരിച്ചു. സംസ്കാരം ശനിയാഴ്ച 12ന് ഭവനത്തിലെ ശുശ്രൂഷക്ക് ശേഷം ഐപിസി പാമ്പാടി ബെഥേൽ സഭയുടെ ഒൻപതാംമൈൽ സെമിത്തേരിയിൽ.
ഭാര്യ ഷേർലി നിരണം പഴങ്ങേരിൽ കുടുംബാംഗം. മറ്റു മക്കൾ: ഫെബി സാബു (കുവൈറ്റ്), കെവിൻ സാബു.
|
യുഎഇയിൽ പുരുഷനഴ്സുമാർക്ക് അവസരം
തിരുവനന്തപുരം: കേരള സർക്കാർ സ്ഥാപനമായ ഒഡെപെക് മുഖേന യുഎഇ ഇൻഡസ്ട്രിയൽ മേഖലയിൽ പുരുഷ നഴ്സുമാരുടെ സൗജന്യ നിയമനം. 100 ഒഴിവ്.
യോഗ്യത: നഴ്സിംഗ് ബിരുദവും ഐസിയു, എമർജൻസി, അർജന്റ് കെയർ, ക്രിട്ടിക്കൽ കെയർ, ഓയിൽ ആൻഡ് ഗ്യാസ് നഴ്സിംഗ് മേഖലകളിലൊന്നിൽ രണ്ടുവർഷ പരിചയവും. പ്രായം: 40ൽ താഴെ. ശമ്പളം: AED 5000. വീസ, ടിക്കറ്റ്, താമസം, ഇൻഷുറൻസ് എന്നിവ സൗജന്യം.
ബയോഡേറ്റ, പാസ്പോർട്ട്, വിദ്യാഭ്യാസ യോഗ്യത, രജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പും സഹിതം ഡിസംബർ എട്ടിനു രാവിലെ 8.30നും 10നുമിടയിൽ ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly എന്ന വിലാസത്തിൽ ഇന്റർവ്യൂവിന് എത്തണം.
വിവരങ്ങൾക്ക്: www.odepc.kerala.gov.in
|
യുഎഇയിൽ നിരവധി തൊഴില്‍ അവസരങ്ങള്‍
തിരുവനന്തപുരം: യുഎഇയിൽ ഒഡെപെക് മുഖേന ഇലക്ട്രിക്കൽ സൈറ്റ് എൻജിനിയർ, ഇലക്ട്രിക്കൽ ക്യുഎക്യുസി എൻജിനിയർ, ഇലക്ട്രിക്കൽ സൂപ്പർവൈസർ/ ഫോർമാൻ തസ്തികകളിൽ നിയമനം.
45 ഒഴിവിൽ പുരുഷൻമാർക്കാണ് അവസരം. ഡിസംബർ 5 വരെ recruit@odepc in എന്ന ഇമെയിലിൽ സിവി അയയ്ക്കണം.
യോഗ്യത: ബിടെക്, 17 വർഷ പരിചയം. മറ്റു വിശദാംശങ്ങൾക്ക്: www.odepc.kerala.gov
|
ദുബായിയിലെ ആശുപത്രിയിൽ നിരവധി ഒഴിവുകൾ
തിരുവനന്തപുരം: ഒഡെപെക് മുഖേന ദുബായിയിലെ ആശുപത്രി ശൃംഖലയിൽ ക്വാളിറ്റി മാനേജർ, ഒക്യുപേഷനൽ സ്പെഷലിസ്റ്റ്, ഓപ്പറേഷൻസ് മാനേജർ, ഓപ്പറേഷൻസ് എക്സിക്യൂട്ടീവ്, എച്ച്എസ്ഇ ആൻഡ് സേഫ്റ്റി, അക്കൗണ്ടന്റ് തസ്തികകളിൽ നിയമനം.
ഇന്റർവ്യൂ ഡിസംബർ എട്ടിന് അങ്കമാലിയിൽ. യോഗ്യത: അതതു തസ്തികയിൽ ആശുപത്രി മേഖലയിൽ അഞ്ച് വർഷ പരിചയം. പ്രായം: 40ൽ താഴെ.
വീസ, ടിക്കറ്റ്, ഇൻഷുറൻസ് എന്നിവ സൗജന്യം. ബയോഡേറ്റ, പാസ്പോർട്ട്, യോഗ്യത, രജിസ്ട്രേഷൻ, പരിചയം എന്നിവ തെളിയിക്കുന്ന സർട്ടിഫിക്കറ്റുകളും പകർപ്പുമായി ഡിസംബർ എട്ടിനു രാവിലെ 8.30നും 10നുമിടയിൽ ODEPC Training Centre, Floor 4, Tower 1, Inkel Business Park, Angamaly സൗത്തിൽ ഇന്റർവ്യൂവിന് എത്തണം.
www.odepc.kerala.gov.in
|
മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ പ്രകാശനം ചെയ്തു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ പ്രമുഖ ആരോഗ്യ സേവന ശൃംഖലയായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ആഘോഷത്തിന്റെ ലോഗോ, ഗ്രൂപ്പ് ചെയർമാൻ ആൻഡ് സിഇഒ മുസ്തഫ ഹംസക്ക് നൽകി കൊണ്ട് സയിദ് മുനവർ അലി തങ്ങൾ പ്രകാശനം ചെയ്തു.
കേരള മുസ്ലിം കൾച്ചറൽ സെന്റർ (കെഎംസിസി) ഇന്ത്യൻ സെൻട്രൽ സ്കൂളിൽ സംഘടിപ്പിച്ച പരിപാടിയിൽ വച്ചാണ് ലോഗോ പ്രകാശനം നിർവഹിച്ചത്. ദുരിതമനുഭവിക്കുന്നവർക്ക് ആരോഗ്യ സംരക്ഷണവും പിന്തുണയും നൽകുന്നതിൽ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ സമർപ്പണത്തെ സയിദ് മുനവർ അലി തങ്ങൾ പ്രശംസിച്ചു.
ലോഗോ പ്രകാശന ചടങ്ങിൽ മെട്രോ ഗ്രൂപ്പ് ചെയർമാൻ ആൻഡ് സി.ഇ.ഒ മുസ്തഫ ഹംസ സംസാരിച്ചു. 10 വർഷമായി വിജയകരമായി പ്രവർത്തിക്കുന്ന മെട്രോ മെഡിക്കൽ ഗ്രൂപ്പ് , 2025ഓടു കൂടി 10 ബ്രാഞ്ചുകളായി കുവൈറ്റിൽ വികസിക്കുമെന്ന് അദ്ദേഹം പറഞ്ഞു.
അന്താരാഷ്ട്രതലത്തിൽ വിപുലീകരണത്തിന്റെ ആദ്യപടിയായി യുഎഇയിലെ ഷാർജയിൽ ഒരു ശാഖയും പ്രവർത്തിക്കുന്നുണ്ട്.
മെട്രോ മെഡിക്കൽ ഗ്രൂപ്പ് ഒരു വർഷം മുഴുവൻ നീണ്ടുനിൽക്കുന്ന വാർഷിക ആഘോഷത്തിലുടനീളം സവിശേഷവും സാധാരണക്കാർക്ക് ഏറ്റവും താങ്ങാനാവുന്നതുമായ ചികിത്സകളും സേവനങ്ങളും വാഗ്ദാനം ചെയ്യുമെന്നും 2025 ജനുവരി ഒന്ന് മുതൽ ഡിസംബർ 31 വരെ വാർഷിക ആഘോഷങ്ങൾ നടക്കുമെന്നും അദ്ദേഹം പറഞ്ഞു.
ഡേ കെയർ സർജറി, ഡിജിറ്റൽ എക്സ്റേകൾ, ക്ലോസ്ഡ് ആൻഡ് ഓപ്പൺ എം.ആർ.ഐ സ്കാനുകൾ, സിടി സ്കാനുകൾ, മാമ്മോഗ്രഫി, ബോൺ മിനറൽ ഡെൻസിറ്റി (ബിഎംഡി) ടെസ്റ്റുകൾ തുടങ്ങിയ അത്യാധുനിക സേവനങ്ങൾ മെട്രോയിൽ ലഭ്യമാന്നെന്നും മെട്രോ മാനേജ്മന്റ് അറിയിച്ചു.
|
കേരള അസോസിയേഷന് കുവൈറ്റ് "നോട്ടം' ഫിലിം ഫെസ്റ്റിവല്‍ വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കേരള അസോസിയേഷന് കുവൈറ്റ് കണിയാപുരം രാമചന്ദ്രന് സ്മാരക 11ാമത് ഇന്റര്‍നാഷണല്‍ ഷോര്‍ട്ട് ഫിലിം ഫെസ്റ്റിവല്‍ "നോട്ടം2024’ വെള്ളിയാഴ്ച നടക്കുമെന്ന് സംഘാടകർ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.
ഉച്ചയ്ക്ക് ഒന്ന് മുതല്‍ അബ്ബാസിയ ഇന്ത്യന്‍ സെന്‍ട്രല്‍ സ്കൂളിൽ നടക്കുന്ന ഫെസ്റ്റിവലിന് പ്രവേശനം സൗജന്യമായിരിക്കും. മലയാള സിനിമയില്‍ കഥ, തിരക്കഥ, സംഭാഷണം, സംവിധാനം, അഭിനയം എന്നിവയില്‍ തന്റേതായ കെെയൊപ്പ് ചാര്‍ത്തിയ വിഷ്ണു ഉണ്ണികൃഷ്ണന് കണിയാപുരം രാമചന്ദ്രൻ സ്മാരക "യുവ പ്രതിഭ പുരസ്കാരം’ നല്കി ചടങ്ങിൽ ആദരിക്കും.
പ്രശസ്തി പത്രവും ഫലകവും കാഷ് അവാര്‍ഡും അടങ്ങുന്നതാണ് പുരസ്കാരം. പ്രശസ്ത സിനിമ നിരൂപകൻ ഡോ. സി.എസ്. വെങ്കിടേശ്വരൻ, സിനിമ സംവിധായകരായ വി.സി. അഭിലാഷ്, ഡോണ്‍ പാലത്തറ എന്നിവരാണ് നോട്ടം ജൂറി അംഗങ്ങള്‍.
പതിനൊന്നു ഹ്രസ്വ സിനിമകളുമായ് 2013ൽ ആരംഭിച്ചതാണ് നോട്ടം ഫിലിം ഫെസ്റ്റിവൽ. ഇത്തവണ 32 സിനിമകൾ ആണ് മത്സര വിഭാഗത്തിൽ ഉള്ളത്. പ്രദർശന വിഭാഗം സിനിമ, മത്സര വിഭാഗം സിനിമ, ഓപ്പൺ ഫോറം എന്നിങ്ങിനെയാണ് മേളയെ തരം തിരിച്ചിരിക്കുന്നത്.
ഗ്രാൻഡ് ജൂറി അവാർഡ്, മികച്ച പ്രവാസി സിനിമ, മികച്ച പ്രേക്ഷക സിനിമ, മികച്ച സ്റ്റുഡന്റ്സ് ഫിലിം എന്നിവ കൂടാതെ 10 വ്യകതിഗത അവാർഡുകൾ കൂടിയാണ് അവാർഡുകൾ.
ഫെസ്റ്റിവൽ സ്പോൺസർ ചെയ്യുന്നത് ഫിനിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, നീൽസജ് ഗ്രൂപ്പ് ഓഫ് കമ്പനീസ്, ഗ്ലോബൽ ഇന്റർനാഷണൽ, കാക്കി ഹോളിഡേയസ്, ബോസ്കോ പ്രിന്റിംഗ് പ്രെസ്സ് എന്നിവർ ആണ്.
ഫിലിം ഫെസ്റ്റിവെലിനോട് അനുബന്ധിച്ച് സിനിമ മേഖലയിലേക്ക് കടന്നു വരാൻ ആഗ്രഹിക്കുന്നവർക്കായി ശനിയാഴ്ച വൈകുന്നേരം ആറിന് മെട്രോ ഹെഡ് ഓഫീസ് ഹാളിൽ ജൂറി അംഗങ്ങൾ നയിക്കുന്ന ടെക്നിക്കൽ വർക്ക്ഷോപ്പ് സംഘടിപ്പിക്കുന്നു.
നോട്ടത്തിൽ പങ്കെടുത്ത സിനിമകളിൽ നിന്ന് മൂന്ന്പേർക്ക് അതിൽ പങ്കെടുക്കാവുന്നതാണ്. വർക്ക് ഷോപ്പിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്ട്രേഷന് സംഘടകരെ 55831679,99647998,63336967,9975 3705, 69064246 എന്നീ നമ്പറിൽ വിളിക്കേണ്ടതാണ്.
കേരള അസോസിയേഷൻ ജനറൽ സെക്രട്ടറി മണിക്കുട്ടൻ എടക്കാട്ട്, പ്രസിഡന്റ് ബേബി ഔസേഫ്, വൈസ് പ്രസിഡന്റ് മഞ്ജു, എക്സിക്യൂട്ടീവ് അംഗം ഷംനാദ് തോട്ടത്തിൽ, ഫെസ്റ്റിവൽ ഡയറക്ടർ വിനോദ് വലൂപറമ്പിൽ, ഫെസ്റ്റിവൽ കൺവീനർമാരായ ബിവിൻ തോമസ്, അനിൽ കെ.ജി, ലോക കേരള സഭ അംഗം ഉണ്ണിമായ ഉണ്ണികൃഷ്ണൻ, ശ്രീംലാൽ, ഷാജി രഘുവരൻ, ബൈജു തോമസ് എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
താലന്തുകളുടെ പങ്കിടലും സമർപ്പണവുമാണ് ആദ്യഫലപ്പെരുന്നാൾ: ഡോ. യൂഹാനോൻ മാർ മിലിത്തിയോസ്
കുവൈറ്റ് സിറ്റി: നമുക്ക് ലഭിച്ചിരിക്കുന്ന താലന്തുകളെ ദൈവമുമ്പാകെ സമർപ്പിക്കുന്നതും മറ്റുള്ളവർക്കുവേണ്ടി പങ്കിടുന്നതുമാണ് ആദ്യഫലപ്പെരുന്നളിന്റെ പൂർത്തീകരണമെന്ന് മലങ്കര സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ പറഞ്ഞു.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് നടന്ന പൊതുസമ്മേളനത്തിൽ മുഖ്യപ്രഭാഷണം നടത്തികൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഹവല്ലി പാലസ് ഹാളിൽ നടന്ന പരിപാടികൾ കുവൈറ്റിലെ ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഭദ്രദീപം തെളിയിച്ച് ഉദ്ഘാടനം ചെയ്തു. മഹാഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ് ക്കൽ അദ്ധ്യക്ഷത വഹിച്ച യോഗത്തിൽ സഹവികാരി റവ. ഫാ. മാത്യൂ തോമസ് സ്വാഗതവും ആദ്യ ഫലപ്പെരുന്നാൾ 2024 ജനറൽ കൺവീനർ ഷാജി വർഗീസ് നന്ദിയും പ്രകാശിപ്പിച്ചു.
നാഷണൽ ഇവഞ്ചലിക്കൽ ചർച്ച് കുവൈറ്റ് പ്രതിനിധി അജോഷ് മാത്യൂ, കുവൈറ്റ് എപ്പിസ്ക്കോപ്പൽ ചർച്ചസ് ഫെല്ലോഷിപ്പ് പ്രസിഡന്റ് റവ. സിബി പി.ജെ. എന്നിവർ ആശംസകൾ അർപ്പിച്ചു.
ഇന്ത്യൻ എംബസ്സി ഹെഡ് ഓഫ് ചാൻസെറി ജെയിംസ് ജേക്കബ്, മഹാ ഇടവക ട്രഷറർ സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, മലങ്കര സഭാ മാനേജിംഗ് കമ്മിറ്റിയംഗം തോമസ് കുരുവിള, മാത്യൂ കെ.ഇ, ഭദ്രാസന കൗൺസിൽ അംഗം ദീപക്ക് അലക്സ് പണിക്കർ, ബഹ്റിൻ എക്സ്ചെയിഞ്ച് കമ്പനി സിഇഒ മാത്യൂസ് വർഗീസ് എന്നിവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
ആദ്യഫലപ്പെരുന്നാളിനോടനുബന്ധിച്ച് പ്രസിദ്ധീകരിച്ച സ്മരണിക, സുവനീർ കൺവീനർ ടിജു അലക്സ് പോളിൽ നിന്നും ഏറ്റുവാങ്ങി മാത്യൂസ് വർഗീസിനു നൽകി കൊണ്ട്, ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്താ പ്രകാശനം ചെയ്തു.
സിനിമാതാരവുംഗായികയുമായ അനാർക്കലി മരയ്ക്കാർ, ഫൈസൽ, ശിഖാ പ്രഭാകർ എന്നിവർ നേതൃത്വം നൽകിയ സംഗീത വിരുന്ന്, മഹേഷ് കുഞ്ഞുമോൻ അവതരിപ്പിച്ച കോമഡി ഷോ, മഹാ ഇടവകയിലെ സണ്‍ഡേ സകൂൾ കുട്ടികളും പ്രാർഥനായോഗങ്ങളും ആത്മീയ പ്രസ്ഥാനങ്ങളും അവതരിപ്പിച്ച കലാപരിപാടികൾ, നാടൻ രുചിഭേദങ്ങളുമായി ഊട്ടുപുര, മർത്തമറിയം ഫുഡ് സ്റ്റാൾ എന്നിവ ആദ്യഫലപ്പെരുന്നാൾ 2024ന്റെ ആകർഷണങ്ങളായി.
ആദ്യഫലപ്പെരുന്നാൾ ആഘോഷങ്ങളിൽ പങ്കെടുക്കാൻ വമ്പിച്ച ജനാവലിയാണെത്തിച്ചേർന്നത്.
|
കിഴക്കൻ പ്രവിശ്യയിലെ പ്രമുഖ വ്യക്തിത്വങ്ങളെ നവയുഗം ആദരിക്കും
ദമാം: സൗദി അറേബ്യയുടെ കിഴക്കൻ പ്രവിശ്യയിൽ വിവിധ മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ച നാല് പേരെയും ഒരു കൂട്ടായ്മയെയും നവയുഗം സാംസ്കാരികവേദി ആദരിക്കും. ഈ മാസം ആറിന് നടക്കുന്ന "നവയുഗസന്ധ്യ 2024’ന്റെ വേദിയിൽ വച്ചാണ് ചടങ്ങ്.
സൗമ്യ വിനോദ് (കലാരംഗം), ബോബൻ തോമസ് (വ്യവസായം), ജലീൽ കല്ലമ്പലം (സാമൂഹ്യസേവനം), കെ വെങ്കിടേശൻ (ജീവകാരുണ്യം), കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് (കായികം) എന്നിവരെയാണ് നവയുഗം ആദരിക്കുന്നത്.
കഴിഞ്ഞ 17 വർഷമായി ദമാമിൽ ദേവിക കലാക്ഷേത്ര എന്ന നൃത്തവിദ്യാലയം നടത്തുന്ന നർത്തകിയാണ് സൗമ്യ വിനോദ്. പ്രവാസലോകത്തെ ആയിരത്തിലധികം വിദ്യാർഥികളെ ഭരതനാട്യം, മോഹിനിയാട്ടം, കുച്ചുപ്പുടി, കേരളനടനം എന്നീ കലാരൂപങ്ങൾ പഠിപ്പിച്ചിട്ടുണ്ട്.
സൗദി അറേബ്യയിലും ഇന്ത്യയിലും അമേരിക്കയിലും ബഹ്റനിലുമായി ഓയിൽ ആൻഡ് ഗ്യാസ് മേഖലയിൽ പ്രവർത്തിക്കുന്ന പ്രമുഖ കമ്പനിയായ ബോബ്സ്കോ കമ്പനിയുടെ ചെയർമാനും മാനേജിംഗ് ഡയറക്ടറുമാണ് ബോബൻ തോമസ്.
കേന്ദ്രസർക്കാരിന്റെ ഒട്ടേറെ പുരസ്കാരങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ 30 വർഷമായി കിഴക്കൻ പ്രവിശ്യയിലെ അൽഹസ കേന്ദ്രീകരിച്ച് പ്രവാസി ക്ഷേമത്തിനായി പ്രവർത്തിക്കുന്ന ജീവകാരുണ്യപ്രവർത്തകനാണ് ജലീൽ കല്ലമ്പലം.
അൽ ഹസ കേന്ദ്രീകരിച്ച് നവയുഗം നടത്തുന്ന ജീവകാരുണ്യ പ്രവർത്തനങ്ങളിൽ പങ്കാളിയാണ്. മാനുഷിക മൂല്യങ്ങളിൽ അധിഷ്ഠിതമായ സാമൂഹ്യക്ഷേമ പ്രവർത്തനങ്ങൾക്കാണ് നവയുഗം അദ്ദേഹത്തെ ആദരിക്കുന്നത്.
സൗദിയുടെ കിഴക്കൻ പ്രവിശ്യലുള്ള കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബ് പ്രവാസലോകത്തെ കായികപ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകും.
കായിക മേഖലക്ക് നൽകിയ സമഗ്ര സംഭാവന മുൻനിർത്തിയാണ് നവയുഗംകേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിനെ ആദരിക്കുന്നത്.
തമിഴ്നാട് നാഗപട്ടണം സ്വദേശിയായ കലിയപെരുമാൾ വെങ്കിടേശൻ എന്ന കെ.വെങ്കിടേശൻ സൗദിയുടെ കിഴക്കൻ പ്രവിശ്യയിലെ ജീവകാരുണ്യപ്രവർത്തകനാണ്.
സൗദി അധികാരികളുമായും, പ്രവാസി സംഘടനകളുമായുള്ള ബന്ധം ഉപയോഗപ്പെടുത്തി, വീസ, തൊഴിൽ, നിയമ കുരുക്കുകളിൽപ്പെട്ട നൂറുകണക്കിന് ഇന്ത്യക്കാരെ നിയമപോരാട്ടത്തിലൂടെ രക്ഷപ്പെടുത്തി നാട്ടിലയയ്ക്കാൻ അദ്ദേഹത്തിന് കഴിഞ്ഞിട്ടുണ്ട്.
കഴിഞ്ഞ 32 വർഷത്തിലധികമായി സൗദി പ്രവാസിയായ അദ്ദേഹം ജീവകാരുണ്യമേഖലയിൽ നടത്തിയ നിസ്വാർഥ സേവനങ്ങൾക്കാണ് ആദരം ർപ്പിക്കുന്നത്.
നവയുഗസന്ധ്യയുടെ വേദിയിൽ വച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വവും സിപിഐ ദേശീയ കൗൺസിൽ അംഗം സത്യൻ മൊകേരിയും ചേർന്ന് നവയുഗത്തിന്റെ ആദരവ് സമ്മാനിക്കും.
|
വിമർശനങ്ങൾ നൽകുന്ന ഊർജം ചെറുതല്ല: അഖിൽ പി. ധർമജൻ
മനാമ: വിമർശനങ്ങളും അവഗണനയും തിരിച്ചടികളും തന്റെ എഴുത്തിന് വളമായിട്ടുണ്ടെന്ന് കഥാകാരൻ അഖിൽ പി. ധർമജൻ. യാത്രകളും ആ യാത്രകൾക്കിടയിൽ കണ്ടെത്തിയ മനുഷ്യരും അവരുടെ അനുഭവങ്ങളുമാണ് തന്റെ എഴുത്തിന്റെ കരുത്ത്. സാധാരണക്കാരന് മനസിലാക്കാൻ കഴിയുന്ന തരത്തിൽ കഥ പറഞ്ഞു പോകുന്ന ലളിതമായ രചന രീതിയാണ് തന്റേതെന്നും അദ്ദേഹം പറഞ്ഞു.
ബഹറിൻ കേരളീയ സമാജത്തിൽ നടന്നുവരുന്ന എട്ടാമത് അന്താരാഷ്ട്ര പുസ്തകമേളയുടെ ഭാഗമായി നടന്ന മുഖാമുഖം പരിപാടിയിൽ പങ്കെടുത്ത് സംസാരിക്കുകയായിരുന്നു അഖിൽ പി. ധർമജൻ. ഓജോബോർഡ്, മെർക്കുറി ഐലൻഡ്, റാം കെയർ ഓഫ് ആനന്ദി എന്നീ പുസ്തകങ്ങൾ രചയിതാവിന്റെ കൈയൊപ്പോടെ വാങ്ങാനുള്ള അവസരവും ഒരുക്കിയിരുന്നു.
സമാജം പ്രസിഡന്റ് പി.വി. രാധാകൃഷ്ണപിള്ളയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ ആക്ടിംഗ് ജനറൽ സെക്രട്ടറി മഹേഷ് പിള്ള, സാഹിത്യ വിഭാഗം സെക്രട്ടറി വിനയചന്ദ്രൻ ആർ.നായർ, പുസ്തകമേളയുടെ ജനറൽ കോഓർഡിനേറ്റർ ഹരീഷ് നായർ തുടങ്ങിയവരും ഭരണസമിതിയംഗങ്ങളുമടക്കം നിരവധി പേർ സന്നിഹിതരായിരുന്നു.
മലയാളം മിഷൻ കുട്ടികൾക്കായി ഒരുക്കിയിട്ടുള്ള "ഒരിടത്തൊരിടത്തൊരിടത്ത്' എന്ന കഥയിടത്തോടെ ആരംഭിച്ച സാംസ്കാരിക സന്ധ്യയിൽ ഗോപിക അഖിലേഷിന്റെ നൃത്തസംവിധാനത്തിൽ ടീം നർത്തന അവതരിപ്പിച്ച നൃത്തങ്ങളും ബഹറിൻ ഏഷ്യൻ സ്കൂൾ മലയാള വിഭാഗം അവതരിപ്പിച്ച "മലയാണ്മ' എന്ന നൃത്ത സംഗീത പരിപാടിയും അരങ്ങേറി.
|
എസ്എംസിഎ കുവൈറ്റ് കലാ മേളയ്ക്ക് കൊടിയിറങ്ങി
കുവൈറ്റ് സിറ്റി: എസ്എംസിഎ കുവൈറ്റിന്റെ നേതൃത്വത്തിൽ കലാരംഗത്തെ പ്രതിഭകളെ കണ്ടെത്തുവാനുള്ള വാർഷിക കലോത്സവം “ഫെസ്റ്റി വിസ്ത 24'' അബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ നടന്നു. 27 ഇനങ്ങളിലായി നടത്തപ്പെട്ട മത്സരങ്ങളിൽ കുട്ടികളും മുതിർന്നവരും അടക്കം ആയിരകണക്കിനാളുകളാണ് പങ്കെടുത്തു.
കുവൈറ്റിലെ കലാ സാംസാരിക രംഗത്തെ പ്രഗത്ഭരായ 50ൽ പരം വ്യക്തിത്യങ്ങൾ ആണ് മത്സരങ്ങളുടെ വിധി കർത്താക്കളായത്. കോട്ടയം എംപി ഫ്രാൻസിസ് ജോർജ്, പാലാ എംഎൽഎ മാണി സി. കാപ്പൻ, ഭരണങ്ങാനം പഞ്ചായത്ത് പ്രസിഡന്റ് വിനോദ് എന്നിവർ കലാമത്സരവേദി സന്ദർശിച്ചു ആശംസകൾ അർപ്പിക്കുകയുണ്ടായി.
എസ്എംസിഎ വൈസ് പ്രസിഡന്റ് ബിജു എണ്ണംപ്രയിൽ, ജനറൽ സെക്രട്ടറി ജോർജ് വാക്യത്തിനാൽ, ട്രെഷറർ ഫ്രാൻസിസ് പോൾ കോയിക്കകുടി, ജോയിന്റ് സെക്രട്ടറി തോമസ് മുണ്ടിയാനി, ആർട്സ് കൺവീനർ അനിൽ ചെന്നങ്കര എന്നിവരുടെ നേതൃത്വത്തിൽ ഏരിയ കൺവീനർമാരായ സിജോ മാത്യു, ജോബി വർഗീസ്, ജോബ് ആന്റണി, ഫ്രാൻസിസ് പോൾ എന്നിവർ ചേർന്ന് മത്സരങ്ങൾ നിയന്ത്രിച്ചു.
സോഷ്യൽ കമ്മിറ്റി കൺവീനർ മോനിച്ചൻ, കൾച്ചറൽ കമ്മിറ്റി കൺവീനർ ടോമി സിറിയക്, മീഡിയ കോഓർഡിനേറ്റർ ജിസ് ജോസഫ്, പനീഷ് ജോർജ് എസ്എംവെെഎം പ്രസിഡന്റ് ജിഞ്ചു ചാക്കോ, വുമൺസ് വിംഗ് സെക്രട്ടറി ട്രിൻസി ഷാജു എന്നിവരുടെ നേതൃത്വത്തിൽ100ൽ അധികം വോളന്റേഴ്സ് കലാ മേളയ്ക്ക് നേതൃത്വം നൽകി.
എസ്എംവെെഎമ്മിന്റെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഭക്ഷണങ്ങളുടെ തട്ടുകടയും ഒരുക്കിയിരുന്നു. അബാസിയ സെന്റ് ദാനിയേൽ ഇടവകയിലെ ബിജു അച്ചൻ കലാമേളയ്ക്ക് ആശംസകൾ അർപ്പിക്കുകയും മത്സര വിജയികൾക്ക് ട്രോഫിയും, സർട്ടിഫിക്കറ്റും വിതരണം നടത്തുകയും ചെയ്തു.
കൂട്ടത്തിൽ എസ്എംസിഎ ക്രിസ്മസ് ന്യൂഇയർ മെഗാ പ്രോഗ്രാമിനോടനുബന്ധിച്ച് പുറത്തിറക്കാറുള്ള റാഫിൾ കൂപ്പണുകൾ ജോയിന്റ് ട്രഷറർ റിജോ ജോർജിന്റെ നേതൃത്വത്തിൽ ഏരിയ സോണൽ ട്രെഷർമാർക്ക് നൽകികൊണ്ട് വിതരണ ഉദ്ഘാടനവും വീശിഷ്ടതിഥികൾ നിർവഹിച്ചു.
|
തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരവും പേൾ ഓഫ് ദ സ്കൂൾ അവാർഡ് ദാനവും വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള തനിമ കുവൈറ്റ് 18ാം ദേശീയ വടംവലി മത്സരം വെള്ളിയാഴ്ച അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപ്പൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
തനിമ മുൻ ഹാർഡ്കോർ അംഗം പരേതനായ രാജു സക്കറിയയുടെ സ്മരണാർഥം രാജു സക്കറിയ നഗർ എന്നു നാമകരണം ചെയ്തിട്ടൂള്ള മത്സരവേദി മുഖ്യാതിഥി മുൻ കായികതാരവും കുവൈറ്റ് സംരംഭകനുമായ സുരേഷ് കാർത്തിക് കാണികൾക്കായി സമർപ്പിക്കും.
പൊതുസമ്മേളനത്തിൽ ദക്ഷിണാഫ്രിക്കൻ അംബാസഡർ ഡോ. മനേലിസി പി. ഗെൻഗേ മുഖ്യാതിഥിയായിരിക്കും. കുവൈറ്റിലെ 26 ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠനപഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ചവയ്ക്കുന്ന വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദ സ്കുൾ അവാർഡ് ദാനവും അന്നേ ദിവസം നടക്കും.
മാസങ്ങളോളം പരീശീലനത്തിലുള്ള 20ൽ പരം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കുന്നു എന്നത് ഇത്തവണത്തെ സവിശേഷതയാണ്.
ടാഗ് ഓഫ് വാർ ഫെഡറേഷൻ ഓഫ് ഇന്ത്യയുടെ അംഗീകാരത്തോട് കൂടി നടക്കുന്ന മത്സരങ്ങളിൽ നിന്ന് തെരഞ്ഞെടുക്കപ്പെടുന്ന കായിക താരങ്ങൾ ഇന്ത്യയിൽ നടക്കുന്ന ദേശീയ മത്സരങ്ങളിൽ കുവൈറ്റിനെ പ്രതിനിധീകരിക്കാൻ അവസരമുണ്ടാകും. ആറ് അടിയിൽ അധികം ഉയരമുള്ള എവർറോളിംഗ് ട്രോഫിയാണ് ജേതാക്കൾക്ക് സമ്മാനിക്കുക.
ഓണത്തനിമ കൺവീനർ ഡി.കെ. ദിലീപ്, പ്രൊഗ്രാം കൺവീനർ ബാബുജി ബത്തേരി, ഓഫീസ് സെക്രട്ടറി ജിനു കെ. അബ്രഹാം, ജനറൽ കൺവീനർ ജോജിമോൻ തോമസ്, ട്രഷറർ റാണാ വർഗീസ്, ജോയിന്റ് കൺവീനർ കുമാർ ത്രിത്താല, ഫിനാൻസ് കൺവീനർ ഷാജി വർഗീസ് എന്നിവർ പത്രസമ്മേളനത്തിൽ പങ്കെടുത്തു.
|
കെടിഎംസിസി ക്രിസ്മസ് കാരോൾ ബുധനാഴ്ച
കുവൈറ്റ് സിറ്റി: സമാധാനത്തിന്റെയും സന്തോഷത്തിന്റെയും സന്ദേശങ്ങൾ പകരുന്ന ക്രിസ്മസ് കാലങ്ങൾക്ക് ആരംഭം കുറിച്ചുകൊണ്ട് കുവൈറ്റിലെ പ്രഥമ ക്രൈസ്തവ സംഘടനയായ കുവൈറ്റ് ടൗൺ മലയാളി ക്രിസ്ത്യൻ കോൺഗ്രിഗേഷന്റെ(കെടിഎംസിസി) കരോൾ ഗാന ശുശ്രുഷ ബുധനാഴ്ച രാത്രി ഏഴിന് നാഷണൽ ഇവാഞ്ചലിക്കൽ(എൻഇസികെ) പള്ളിയിലും പാരിഷ് ഹാളിലും ദേവാലായത്തിൻ നടത്തപ്പെടുന്നു.
കുവൈറ്റിലെ വിവിധ ക്രൈസ്തവ സഭ ഗായകസംഘങ്ങൾ ഒപ്പം കെടിഎംസിസി ഗായകസംഘവും ഗാനശുശ്രൂഷകൾക്ക് നേതൃത്വം നൽകും. കുവൈറ്റിലെ ആത്മീയ സാമൂഹ്യ നേതാക്കന്മാർ കാരോൾ ഗാന ശുശ്രൂഷയിൽ പങ്കെടുക്കുന്നതായിരിക്കും.
കരോൾ ഗാന ശുശ്രൂഷയുടെ ഒരുക്കങ്ങൾക്കായി റോയി കെ. യോഹന്നാൻ (എൻഇസികെ സെക്രട്ടറി), വിനോദ് കുര്യൻ (പ്രസിഡന്റ്), ഷിജോ തോമസ് (സെക്രട്ടറി), ജീസ് ജോർജ് (ട്രഷറർ), ഷിലു ജോർജ് (കൺവീനർ), സജു വാഴയിൽ തോമസ്, അജോഷ് മാത്യു, കമ്മിറ്റി അംഗങ്ങൾ തുടങ്ങിയവരുടെ നേതൃത്വത്തിൽ കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
|
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമദ് ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ച ബാഡ്മിന്റ്ൺ സീസൺ ടു ടൂർണമെന്റിൽ അജീഷ് സൈമൺ, അമീർ സഖ്യം ലെവൽ വണ്ണിൽ വിജയികളായി. ഫൈസൽ സലിം മുഹമ്മദ് , സ്മിജോ ബേബി സഖ്യമാണ് ലെവൽ ടൂ വിജയികൾ .
ആവേശകരമായ മത്സരത്തിൽ അർജുൻ, സുജിത് സാമുവേൽ സഖ്യം ലെവൽ വൺ റണ്ണേഴ്സ് അപ്പ് ആയപ്പോൾ ജുബിൻ, അർജുൻ സഖ്യം ലെവൽ ടു റണ്ണേഴ്സ് അപ്പ് ആയി. കൊല്ലം പ്രവാസി അസ്സോസിയേഷൻ പ്രസിഡന്റ് അനോജ് മാസ്റ്റർ ഉത്ഘാടനം ചെയ്ത ടൂർണ്ണമെന്റിൽ ബാഡ്മിന്റൺ വേൾഡ് ഫെഡറേഷൻ അപ്പ്രൂവ്ഡ് അമ്പയർ ഷാനിൽ അബ്ദുൽ റഹീം മുഖ്യ അതിഥിയായി പങ്കെടുത്തു.
വിജയികൾക്ക് ക്യാഷ് അവാർഡും, ട്രോഫിയും വിതരണം ചെയ്ത സമ്മാനദാന ചടങ്ങിന് ഏരിയ പ്രസിഡന്റ് ജ്യോതി പ്രമോദ് അധ്യക്ഷത വഹിച്ചു . കെ.പി.എ ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ, ട്രഷറർ മനോജ് ജമാൽ എന്നിവർ ആശംസകൾ അറിയിച്ചു.
ഏരിയ സെക്രട്ടറി റാഫി പരവൂർ സ്വാഗതവും ഏരിയ ട്രഷറർ സുജേഷ് നന്ദിയും അറിയിച്ചു . ഹമദ് ടൗൺ ഏരിയ കോഓർഡിനേറ്റർ വിഎം പ്രമോദ്, പ്രദീപ്, ഹമദ് ടൗൺ ഏരിയ എക്സിക്യൂട്ടീവ്സ്, സജി, രജിത് എന്നിവർ ടൂർണമെന്റിന് നേതൃത്വം നൽകി .
പ്രമുഖ ബാഡ്മിന്റൺ റഫറികൾ ആയ വിനോദ്, വിശാൽ പെരേര, ശക്തിവേൽ കന്തസ്വാമി, ജ്യോത്സ്ന റെദ, ബ്ലെസി തോമസ്, റഷീദ്, തമിഴ്സിൽവി ശക്തിവേൽ, ഡെൽവിൻ ഡേവിസ് തുടങ്ങിയർ കളികൾ നിയന്ത്രിച്ചു.
|
പുസ്തകോത്സവത്തോടനുബന്ധിച്ചു നടത്തപ്പെട്ട ’കലൈഡോസ്കോപ്പ്’ ശ്രദ്ധേയമായി
മനാമ: ബഹ്റിൻ കേരളീയ സമാജം ഡിസി ബുക്സുമായി സഹകരിച്ചുകൊണ്ട് നടത്തുന്ന ബുക്ക് ഫെയറിന്റെ രണ്ടാം ദിനമായ 29ന് വെള്ളിയാഴ്ച നടത്തപ്പെട്ട ’കലൈഡോസ്കോപ്പ്’ കാണികളുടെ പ്രശംസ പിടിച്ചുപറ്റി.
സാംസ്കാരിക വൈവിധ്യങ്ങളുടെ കലവറയായ ഇന്ത്യയുടെ വിവിധ സംസ്ഥാനങ്ങളിലെ പരമ്പരാഗത നൃത്ത രൂപങ്ങളിൽ ശ്രദ്ധയൂന്നിക്കൊണ്ടു നടത്തപ്പെട്ട പരിപാടിയിൽ പതിമൂന്നോളം നൃത്ത രൂപങ്ങളാണ് അവതരിപ്പിക്കപ്പെട്ടത്. കേരളത്തിന്റെ തനതു നൃത്തരൂപമായ മോഹിനിയാട്ടത്തിൽ തുടങ്ങി, ഗുജറാത്തി ഗർഭ, പശ്ചിമ ബംഗാളി പരമ്പരാഗത നൃത്തം, ഒഡീഷ സമ്പൽപ്പൂരി, ഉത്തർപ്രദേശുകാരുടെ കഥക്, കന്നഡികരുടെ പരമ്പരാഗത നൃത്തം, മണിപ്പൂരി, തമിഴരുടെ കരകാട്ടം, സിലമ്പാട്ടം, ഒയിലാട്ടം, രാജസ്ഥാനികളുടെ ഘൂമറും പരമ്പരാഗത നൃത്തവും കടന്നു പഞ്ചാബി നൃത്തത്തിലൂടെ സഞ്ചരിച്ച പരിപാടി അക്ഷരാർത്ഥത്തിൽ ഇന്ത്യയിൽ അങ്ങോളം ഇങ്ങോളം സഞ്ചരിച്ചു പരമ്പരാഗത നൃത്തരൂപങ്ങൾ ആസ്വദിക്കുന്ന ഒരു സഞ്ചാരിയുടെ അനുഭവം കാണികൾക്കു സമ്മാനിച്ചു.
നൂറ്റിയന്‍പതോളം നൃത്തകലാകാരന്മാർ പങ്കെടുത്ത ’കലൈഡോസ്കോപ്പ്’ പരിപാടിയുടെ അവതരണരീതികൊണ്ട് തന്നെ ശ്രദ്ധേയമായി. കലൈഡോസ്കോപ്പിനു മുൻപായി നടത്തപ്പെട്ട ഹ്രസ്വ പൊതുസമ്മേളനത്തിൽ, സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള അധ്യക്ഷത വഹിച്ചു സംസാരിച്ചു. സമാജം ട്രഷറർ ദേവദാസ് കുന്നത്ത് സ്വാഗതം ആശംസിച്ച യോഗത്തിൽ സമാജം സാഹിത്യ വിഭാഗം സെക്രട്രറി വിനയചന്ദ്രൻ നായർ, പുസ്തകമേള കൺവീനർ ഹരീഷ് നായർ എന്നിവർ സന്നിഹിതരായിരുന്നു. സാംസ്കാരിക പരിപാടികളുടെ കൺവീനർ അഭിലാഷ് വെളുക്കൈ നന്ദി രേഖപ്പെടുത്തിയ പരിപാടിയിൽ ആഷ്ലി കുരിയൻ അവതാരകനായിരുന്നു.
പുസ്തകമേളയോടനുബന്ധിച്ചു സമാജം ചിത്രകലാ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട ’മാസ്സ് പെയിന്റിംഗ്’ പരിപാടിയിൽ നിരവധി കലാകാരന്മാർ പങ്കെടുത്തു. വലിയ ക്യാൻവാസിൽ പെയിന്റിങ്ങിനു അവസരമൊരുക്കിയ പരിപാടിയിൽ ’സാംസ്കാരിക പ്രതിഫലനം’ എന്ന വിഷയത്തിലൂന്നി നിരവധി മികച്ച ചിത്രങ്ങളാണ് കലാകാരന്മാർ വരച്ചു ചേർത്തത്. പരിപാടിക്ക് ചിത്രകലാ ക്ലബ് കൺവീനർ ആൽബർട്ട് ആന്റണി, ജയരാജ് ശിവ, ഹരീഷ് മേനോൻ എന്നിവർ നേതൃത്വം നൽകി.
നവംബർ 28 ന് ആരംഭിച്ച അന്താരാഷ്ട്ര പുസ്തകമേള ഡിസംബർ 8 നാണു അവസാനിക്കുക. പുസ്തകമേളയോടനുബന്ധിച്ചുള്ള ഫോട്ടോഗ്രാഫി എക്സിബിഷനും ബാബുരാജ് ഹാളിൽ നടന്നുവരുന്നുണ്ട്. വരുംദിവസങ്ങളിലും പുസ്തകമേളയിൽ അതിഥികളായി പ്രശസ്ത എഴുത്തുകാർ എത്തുന്നുണ്ട്. കാണികൾക്കുള്ള സ്പോട് ക്വിസ്സുകൾ ഉൾപ്പെടെ നിരവധി പരിപാടികളാണ് പുസ്തകോത്സവുമായി ബന്ധപ്പെട്ടു സംഘാടകർ ഒരുക്കിയിരിക്കുന്നത്.
|
കേരളീയ സമാജം വനിതാവേദി ഏകദിന ശിൽപശാല സംഘടിപ്പിച്ചു
മനാമ: ബഹ്റിൻ കേരളീയ സമാജം വനിതാവേദി ലാക്മേ എന്ന പേരിൽ ഏകദിന ശിൽപശാല നടത്തി. ലീഡിംഗ് ഏങ്കേഴ്സ് ടു നോളജ് എന്ന ശിൽപശാലയിൽ അവതാരകർ വേദിയിൽ എത്തുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ, അവതരണം, ശബ്ദ നിയന്ത്രണം, പ്രേക്ഷകരുടെ ശ്രദ്ധ, തുടങ്ങിയ വിഷയങ്ങളിൽ ബഹ്റനിലെ പ്രമുഖ പത്ര പ്രവർത്തകയും അവതാരകയുമായ രാജി ഉണ്ണികൃഷ്ണൻ പരിശീലനം നൽകി.
കേരളീയ സമാജത്തിലെ പി.വി.ആർ.ഹാളിൽ നടന്ന ശിൽപശാലയിൽ സമാജം പ്രസിഡന്റ് പി. വി. രാധാകൃഷ്ണപിള്ള, വനിതാ വേദി പ്രസിഡന്റ് മോഹിനി തോമസ്, സെക്രട്ടറി ജയ രവികുമാർ, വൈസ് പ്രസിഡന്റ് നിമ്മി റോഷൻ, കോ ഓർഡിനേറ്റർമാരായ വിജിന സന്തോഷ്, ജോബി ഷാജൻ എന്നിവർ സംസാരിച്ചു. വിദ്യാർത്ഥികൾ ഉൾപ്പെടെ പങ്കെടുത്ത എല്ലാവർക്കും സെർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
|
കൊച്ചി കൂട്ടായ്മ ജിദ്ദയ്ക്കു പുതിയ നേതൃത്വം
ജിദ്ദ: 24 വർഷമായി ജിദ്ദയിൽ പ്രവർത്തിക്കുന്ന കൊച്ചിക്കാരുടെ സംഘടനയായ കൊച്ചി കൂട്ടായ്മക്ക് ജിദ്ദയ്ക്ക് പുതിയ നേതൃത്വം. കൂട്ടായ്മയുടെ സ്ഥാപകൻ പരേതനായ ഗഫൂർ കൊച്ചി 1990കളിൽ ആരംഭിച്ച കൊച്ചി കൂട്ടായ്മ നാളിതുവരെയായി സൗദിയിലുടനീളവും പശ്ചിമ കൊച്ചി കേന്ദ്രികരിച്ചും കാരുണ്യപ്രവർത്തനങ്ങളിൽ നിറഞ്ഞു നിൽക്കുന്ന പ്രാദേശിക സംഘടകളിലൊന്നാണ്.
ജിദ്ദ ഷറഫിയയിൽ സഫയർ ഓഡിറ്റോറിയത്തിൽ അരങ്ങേറിയ ജനറൽ ബോഡി യോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. മുതിർന്ന അംഗം സൈനുദ്ധീൻ കൊച്ചി ആമുഖ പ്രഭാഷണം നടത്തി.
ജിദ്ദ കേരളൈറ്റ്സ് ഫോറം ചെയർമാൻ കെ.ടി.എ. മുനീർ അധ്യക്ഷതവഹിച്ച യോഗത്തിൽ ചെയർമാൻ ജിബിൻ സമദ് കൊച്ചി, പ്രസിഡന്റ് സനോജ് സൈനുദ്ധീൻ, ജനറൽ സെക്രട്ടറി മൻസൂർ, ട്രഷറർ ബാബു മുണ്ടൻവേലി, സിയാദ് വൈസ് പ്രസിഡന്റ്, അമീഷ് മക്ക കോഓർഡിനേറ്റർ,
ഷാഹിർ കോഓർഡിനേറ്റർ, ശാരിക് ജീവകാരുണ്യ കൺവീനർ, അനീസ് ജോയിന്റ് സെക്രട്ടറി, ബാബു ഫിറോസ് ആർട്സ് & സ്പോർട്സ്, ജോൺ സിജു പിആർഒ, സൈനുദ്ധീൻ അബൂബക്കർ വെൽഫെയർ വിംഗ് കൺവീനർ, അഷ്റഫ് ട്രസ്റ്റ് വിംഗ് കൺവീനർ എന്നിവരെ തെരഞ്ഞെടുത്തു.
അബ്ദുൽ മജീദ്, ഷമീർ ബാബു, കെ.ബി. ഷാജി, നാസർ (ഗഫൂർ ജേഷ്ടൻ) എന്നിവരെ ഉപദേശ സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു. കൂട്ടായ്മയുടെ അംഗങ്ങളായ ശ്രീധർ സ്വാഗതവും ബിനോയ് ഫൈസൽ നന്ദിയും പറഞ്ഞു.
|
കുവൈറ്റ് വയനാട് അസോസിയേഷൻ വിന്റർ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് വയനാട് അസോസിയേഷൻ കുവൈറ്റിലെ കബ്ദിൽ വച്ച് അംഗങ്ങൾക്കായി ഗെയിമുകളും കലാപരിപാടികളും ഗാനമേളയും അടങ്ങിയ വിന്റർ പിക്നിക് സംഘടിപ്പിച്ചു.
നാടും വീടും വിട്ട് ജീവിതപ്രാരാബ്ദങ്ങളുടെ മാറാപ്പുമായി പ്രവാസത്തിൽ കഴിയുന്ന നാട്ടുകാരുടെ ഒത്തുചേരൽ എല്ലാവർക്കും മനസികമായും ശാരീരികമായും പുത്തൻ ഉണർവ് നൽകുന്ന വേറിട്ട അനുഭവമായിരുന്നു.
പ്രസിഡന്റ് ജിനേഷ് ജോസ്, ജനറൽ സെക്രട്ടറി മെനീഷ് വാസ്, ട്രഷറർ അജേഷ് സെബാസ്റ്റ്യൻ, വൈസ് പ്രസിഡന്റ് ജിജിൽ മാത്യു, മിനി കൃഷ്ണ, വനിതാ കൺവീനർ പ്രസീത വയനാട് തുടങ്ങിയവർ നേതൃത്വം നൽകി.
|
കുവൈറ്റിൽ തീപിടിത്തം; രണ്ട് സ്ത്രീകൾ മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ രണ്ട് സ്ത്രീകള്‍ക്ക് ദാരുണാന്ത്യം. തിങ്കളാഴ്ച ഉച്ചയോടെ അദാൻ പ്രദേശത്തെ ഒരു വീട്ടിലാണ് തീപിടിത്തം ഉണ്ടായത്
വിവരം ലഭിച്ചതിനെ തുടർന്ന് അല്‍ഖുറൈൻ, അല്‍ബൈറഖ് കേന്ദ്രങ്ങളില്‍ നിന്നുള്ള അഗ്നിശമന സേനാംഗങ്ങള്‍ എത്തിയാണ് തീ നിയന്ത്രണവിധേയമാക്കിയത്.
വീട്ടിനകത്ത് കുടുങ്ങി കിടന്ന ആറ് പേരെ പുറത്ത് എത്തിക്കുകയും ചെയ്തു. സംഭവത്തില്‍ ഊർജിതമായ അന്വേഷണം ആരംഭിച്ചതായി മന്ത്രാലയം അറിയിച്ചു.
|
ഗള്‍ഫ് എയര്‍ കുവൈറ്റിലിറക്കി; ഇന്ത്യക്കാർ 20 മണിക്കൂറോളം കുടുങ്ങി
ന്യൂഡല്‍ഹി: സാങ്കേതിക തകരാറിനെത്തുടര്‍ന്ന് കുവൈറ്റിലിറക്കിയ ഗള്‍ഫ് എയര്‍ വിമാനത്തിലെ ഇന്ത്യന്‍ യാത്രക്കാര്‍ 20 മണിക്കൂറോളം വിമാനത്താവളത്തിൽ കുടുങ്ങി.
ബഹ്റിനിൽനിന്നു മാഞ്ചസ്റ്ററിലേക്കു പോയ ഗൾഫ് എയറിന്റെ ജിഎഫ്5 വിമാനമാണ് സാങ്കേതിക തകരാറിനെത്തുടർന്ന് കുവൈറ്റിലിറക്കിയത്.
തങ്ങള്‍ക്ക് വെള്ളമോ ഭക്ഷണമോ ലഭിച്ചില്ലെന്ന് ഇന്ത്യന്‍ യാത്രക്കാര്‍ പറഞ്ഞു. തങ്ങള്‍ക്ക് താമസ സൗകര്യവും ഭക്ഷണവും ബ്ലാങ്കറ്റും അനുവദിക്കണമെന്ന് ആവശ്യപ്പെട്ടു.
എന്നാല്‍ അതൊന്നും ചെവിക്കൊള്ളാന്‍ വിമാന കമ്പനി തയാറായില്ലെന്നു യാത്രക്കാര്‍ പറഞ്ഞു. നാലു മണിക്കൂര്‍ കഴിഞ്ഞാണ് വെള്ളമെങ്കിലും കിട്ടിയതെന്ന് ഇന്ത്യന്‍ യാത്രക്കാര്‍ പറഞ്ഞു.
ഇതോടെ വിഷയത്തില്‍ ഇടപെട്ട് കുവൈറ്റിലെ ഇന്ത്യന്‍ എംബസി രംഗത്തെത്തി. കുവൈറ്റിലെ വീസ ഓണ്‍ അറൈവല്‍ സൗകര്യം ഇന്ത്യന്‍ പൗരന്മാര്ക്ക് ലഭ്യമല്ലാത്തിനാലാണ് അസൗകര്യങ്ങള്‍ നേരിട്ടതെന്ന് ഇന്ത്യന്‍ എംബസി വ്യക്തമാക്കി.
യാത്രക്കാര്‍ക്ക് വേണ്ട സൗകര്യം ഉറപ്പാക്കാനും വിമാന കമ്പനിയുമായി ആശയവിനിമയം നടത്താനും ഒരു സംഘം ഇന്ത്യന്‍ എംബസി ഉദ്യോഗസ്ഥര്‍ വിമാനത്താവളത്തിലെത്തി.
നീണ്ട അനിശ്ചിതത്വത്തിനൊടുവില്‍ ഇന്നലെ രാവിലെ 4.34നു കുടുങ്ങിക്കിടന്ന 60 ഇന്ത്യന്‍ യാത്രക്കാരുമായി ഗള്‍ഫ് എയര്‍ വിമാനം മാഞ്ചസ്റ്റിലേക്ക് തിരിച്ചതായി ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.
വിമാനം പറന്നുയരുന്നതുവരെ ഉദ്യോഗസ്ഥര്‍ എയര്പോര്ട്ടിലുണ്ടായിരുന്നുവെന്ന് ഇന്ത്യന്‍ എംബസി എക്സില്‍ കുറിച്ചു.
|
ഷെയ്ഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിലെ ജിസിസി പവലിയൻ ശ്രദ്ധേയമായി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ(ജിസിസി) 45ാമത് ഉച്ചകോടിയുടെ ഭാഗമായി മാധ്യമപ്രവർത്തകർക്ക് ഷെയ്ഖ് അബ്ദുല്ല അൽ സാലിം കൾച്ചറൽ സെന്ററിലെ ജിസിസി പവലിയൻ സന്ദർശിക്കാൻ സംഘാടകർ സൗകര്യമൊരുക്കി.
ഗൾഫ് സഹകരണ കൗൺസിലിന്റെ ചരിത്രവും പിന്നിട്ട നാൾ വഴികളും മനോഹരമായി കോർത്തിണക്കിയ പവലിയൻ ശ്രദ്ധേയമായി.
ജിസിസി സ്ഥാപക നേതാക്കളുടെയും നിലവിലെ ഭരണാധികാരികളുടെയും ഫോട്ടോഗ്രാഫുകളും സുപ്രധാന നേട്ടങ്ങളും ഗൾഫ് രാജ്യങ്ങളുടെ പൈതൃകവും പ്രദർശനത്തിന്റെ പ്രധാന ഭാഗമാണ്.
സംസ്കാരം, മതം, ഭാഷ എന്നിവയിലൂടെ ഒരു പ്രവിശാല ഭൂവിഭാഗം വൈവിധ്യങ്ങൾ നിലനിർത്തി ഒന്നായതിന്റെ ചരിത്രമാണ് പവലിയൻ വരച്ചു കാണിക്കുന്നത്.
1981ൽ കൗൺസിലിന്റെ തുടക്കം മുതൽ കൈവരിച്ച നേട്ടങ്ങളും വികസിച്ചു കൊണ്ടിരിക്കുന്ന വിവിധ മേഖലകളും ഉൾപ്പെടെയുള്ളവയെപ്പറ്റിയുള്ള ഉൾക്കാഴ്ചകളും പവലിയൻ നൽകി.
1981 മേയ് 25ന് അബുദാബിയിൽ നടന്ന ആദ്യ ജിസിസി ഉച്ചകോടി എടുത്തുകാണിച്ചു കൊണ്ടാണ് പവലിയൻ ആരംഭിക്കുന്നത്.
ലോകമെമ്പാടുമുള്ള മാധ്യമപ്രവർത്തകരുടെ സംഘത്തെ ഊഷ്മളമായാണ് കൾച്ചറൽ സെന്റർ അധികൃതർ സ്വീകരിച്ചത്.
|
കുവൈറ്റ് ബ്രിട്ടീഷ് ഓർക്കസ്ട്ര യുണൈറ്റഡ് ഇൻ ഹാർമണി പരിപാടി ഗംഭീരമായി
കുവൈറ്റ് സിറ്റി: കുവൈറ്റും യുണൈറ്റഡ് കിംഗ്ഡവും തമ്മിലുള്ള 125 വർഷമായുള്ള നയതന്ത്ര ബന്ധത്തെ അടയാളപ്പെടുത്താനായി നടക്കുന്ന ഒരു വർഷം നീണ്ടുനിൽക്കുന്ന ആഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിച്ച കുവൈറ്റ് ബ്രിട്ടീഷ് ഓർക്കസ്ട്ര യുണൈറ്റഡ് ഇൻ ഹാർമണി പരിപാടി ഗംഭീരമായി.
റോയൽ ഫിൽ ഹാർമോണിക് ഓർക്കസ്ട്രയിലെ(ആർപിഒ) സംഗീതജ്ഞരെയും കഴിവുള്ള കുവൈറ്റ് കലാകാരന്മാരെയും അണിനിരത്തിയായിരുന്നു ഓർക്കസ്ട്ര സംഘടിപ്പിച്ചത്.
ഇരുരാജ്യങ്ങളും തമ്മിലുള്ള ആഴത്തിലുള്ള സാംസ്കാരികവും ചരിത്രപരവുമായ ബന്ധം ആഘോഷിക്കുന്നതായി പരിപാടി. പാശ്ചാത്യ ശാസ്ത്രീയ സംഗീതത്തിന്റെയും പരമ്പരാഗത കുവൈറ്റ് മെലഡികളുടെയും സമന്വയമായിരുന്നു പരിപാടി.
കുവൈറ്റ് സാംസ്കാരിക പൈതൃകത്തിൽ നിന്ന് പ്രചോദനം ഉൾക്കൊണ്ട മൊസാർട്ട്, എൽഗർ തുടങ്ങിയ പ്രമുഖ സംഗീത സംവിധായകരുടെ സംഗീത നിശയായിരുന്നു മുഖ്യ ഇനം.
കുവൈറ്റിൽ നടക്കുന്ന ഗൾഫ് സഹകരണ കൗൺസിലിന്റെ(ജിസിസി) 45ാമത് ഉച്ചകോടി റിപ്പോർട്ട് ചെയ്യാൻ വന്ന മാധ്യമപ്രവർത്തകർക്ക് ജാബിർ അൽ അഹ്മദ് ഹാളിൽ നടന്ന ഓർക്കസ്ട്ര ആസ്വദിക്കാൻ സംഘാടകർ സൗകര്യമൊരുക്കിയിരുന്നു.
|
ജിസിസി സമ്മിറ്റ് സമാപിച്ചു
കുവൈറ്റ് സിറ്റി: 45ാമത് ജിസിസി സമ്മിറ്റിന് കുവൈറ്റിൽ പ്രൗഢമായ സമാപനം. ഡിസംബർ ഒന്നിന് ഉച്ചയോടെയാണ് ആറു ജിസിസി രാഷ്ട്രങ്ങളുടെയും തലവന്മാർ സമ്മേളിച്ച ഗൾഫ് ഉച്ചകോടി കുവൈറ്റിലെ ബയാൻ പാലസിൽ നടന്നത്.
പലസ്തീൻ ജനതയുടെ അവകാശങ്ങൾ സംരക്ഷിക്കാൻ ലോകസമൂഹം മുന്നിട്ടിറങ്ങണമെന്നും പലസ്തിനൊപ്പം ഗൾഫ് രാജ്യങ്ങൾ ഉറച്ചു നിൽക്കുമെന്നും ഉച്ചകോടിക്ക് ശേഷം പുറത്തിറക്കിയ സംയുക്ത പ്രസ്താവനയിൽ ജിസിസി നേതാക്കൾ പറഞ്ഞു.
1967ലെ കെെയേറ്റങ്ങൾക്ക് മുന്നേയുള്ള രീതി പുനഃസ്ഥാപിച്ച് കിഴക്കൻ ജറുസലേം ആസ്ഥാനമായുള്ള സ്വതന്ത്ര പലസ്തീൻ രാജ്യമെന്ന ആശയമാണ് ജിസിസി മുന്നോട്ട് വയ്ക്കുന്നതെന്നും പ്രസ്താവനയിൽ പറഞ്ഞു.
ഉച്ചകോടിക്ക് ശേഷം വിളിച്ചു ചേർത്ത വാർത്താസമ്മേളനത്തിൽ കുവൈറ്റ് വിദേശ കാര്യ മന്ത്രി അബ്ദുല്ല അലി അൽ യഹ്യയും ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവിയും ചേർന്നാണ് ഉച്ചകോടി തീരുമാനങ്ങൾ വിശദീകരിച്ചത്.
ലെബനോനിൽ പ്രഖ്യാപിച്ച താത്കാലിക വെടിനിർത്തലിനെ സ്വാഗതം ചെയ്യുന്നതായും ഇക്കാര്യത്തിൽ കുവൈറ്റിന്റെയും മറ്റു ജിസിസി രാജ്യങ്ങളുടെയും ഇടപെടലിനെ വിലമതിക്കുന്നതായും പ്രസ്താവനയിൽ പറഞ്ഞു.
മേഖലയിലെയും ആഗോളതലത്തിലെയും സാമ്പത്തിക, സുരക്ഷാ, രാഷ്ട്രീയ രംഗങ്ങളിലെ വെല്ലുവിളികളെ നേരിടാൻ ജിസിസി രാജ്യങ്ങൾ സജ്ജമാണ്. ലോകസുരക്ഷക്ക് ഭീഷണിയാകുന്ന ഘടകങ്ങളെ നേരിടുന്നതിൽ ജിസിസി രാഷ്ട്രങ്ങളുടെ സംഭാവന നിർണായകമാണ്.
കാലാവസ്ഥാ വ്യതിയാനത്തെ ഫലപ്രദമായി നേരിടാനും സുസ്ഥിര വികസനവും ഡിജിറ്റൽ ട്രാൻസ്ഫോമേഷനും വേഗത്തിലാക്കാനും ഊർജ മേഖലയ്ക്ക് മുന്തിയ പരിഗണന നൽകാനും അംഗരാജ്യങ്ങളോട് ഉച്ചകോടി ആഹ്വാനം ചെയ്തു.
മേഖലയെ ആഗോള വ്യാപാര, സാമ്പത്തിക ഹബാക്കുകയാണ് ലക്ഷ്യം. അറബ്, ഇസ്ലാമിക് മൂല്യങ്ങളും ഗൾഫ് വ്യക്തിത്വവും ഉയർത്തിപ്പിടിക്കുന്നതിൽ സർവകലാശാലകൾക്കും ഗവേഷണ സ്ഥാപനങ്ങൾക്കുമുള്ള പങ്ക് ഉച്ചകോടി എടുത്തുപറഞ്ഞു.
സാമ്പത്തിക വികാസത്തിൽ ഡിജിറ്റൽ എക്കോണമിയുടെ പ്രാധാന്യം വളരെ വലുതാണെന്നും ഈ രംഗത്തെ സാധ്യതകൾ ഉപയോഗപ്പെടുത്തണമെന്നും നേതാക്കൾ ചൂണ്ടിക്കാട്ടി.
വനിതകളുടെയും യുവാക്കളുടെയും സര്വതോന്മുഖ ശാക്തീകരണത്തിന് ജിസിസി രാഷ്ട്രങ്ങൾ പ്രതിജ്ഞാബദ്ധമാണെന്ന് രാഷ്ട്രത്തലവന്മാർ പറഞ്ഞു. ഉച്ചകോടിയുടെ ഉദ്ഘാടന സമ്മേളനത്തിൽ കുവൈറ്റ് അമീർ ശൈഖ് മിശ്അൽ അൽ അഹ്മദ് അൽ അൽജാബിർ അൽ സബാഹ് അധ്യക്ഷനായി.
വൈവിധ്യവൽക്കരണത്തിലൂടെ സാമ്പത്തിക വളർച്ച ത്വരിതപ്പെടുത്തുവാൻ അദ്ദേഹം ആഹ്വാനം ചെയ്തു. ഏകീകൃത നയങ്ങളിലൂടെയും പാരമ്പര്യേതര വരുമാനത്തിലൂടെയും സാമ്പത്തിക സുസ്ഥിരത കൈവരിക്കണം. എഐ അടക്കമുള്ള നൂതന സാങ്കേതിക വിദ്യകൾ സമർത്ഥമായി ഉപയോഗിക്കണമെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
ഖത്വർ അമീർ ശെയ്ഖ് തമീം ബിൻ ഹമദ് അൽ താനി, സൗദി കിരീടാവകാശി പ്രിൻസ് മുഹമ്മദ് ബിൻ സൽമാൻ അൽ സഊദ്, ബഹറിൻ കിരീടാവകാശി പ്രിൻസ് സൽമാൻ ബിൻ ഹമൂദ് ആൽ ഖലീഫ, യുഎഇ വൈസ് പ്രസിഡന്റ് ഷൈഖ് മൻസൂർ ബിൻ സായിദ്, ഒമാൻ ഡെപ്യൂട്ടി പ്രധാനമന്ത്രി ഫഹദ് ബിൻ മഹ്മൂദ് ആൽ സൈദ്, ജിസിസി സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി എന്നിവർ ഉച്ചകോടിയിൽ പങ്കെടുത്തു.
|
സൗദിയിൽ പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു
റിയാദ്: സൗദിയിലെ ദമാമിൽ താമസസ്ഥലത്ത് പാചകവാതകം ചോർന്ന് തീപിടിച്ച് മലയാളി മരിച്ചു. കൊല്ലം കരുനാഗപ്പള്ളി സ്വദേശി അസീസ് സുബൈർകുട്ടി(48) ആണ് മരിച്ചത്.
ഉറക്കമുണർന്ന ഇയാൾ പാചക വാതകം ചോർന്നത് അറിയാതെ സ്വിച്ച് ഓൺ ചെയ്യുകയായിരുന്നു. തുടർന്ന് വലിയ പൊട്ടിത്തെറിയോടെ തീ പടർന്ന് പിടിക്കുകയായിരുന്നു.
തുടർന്ന് ഇയാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരണം സംഭവിക്കുകയായിരുന്നു. ഹൗസ് ഡ്രൈവറായി ജോലി ചെയ്യുകയായിരുന്നു.
|
മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിത നിരക്ക്: ജാഗ്രതാനിർദേശവുമായി ഇന്ത്യൻ കോണ്‍സുലേറ്റ്
തിരുവനന്തപുരം: യുണൈറ്റഡ് അറബ് എമിറേറ്റ്സിൽ മരിക്കുന്ന പ്രവാസികളുടെ മൃതദേഹം നാട്ടിലെത്തിക്കുന്നതിന് അമിതനിരക്ക് ഈടാക്കുന്ന ഏജന്റുമാർക്കെതിരേ ജാഗ്രത പാലിക്കണമെന്ന് ദുബായിയിലെ ഇന്ത്യൻ കോണ്‍സുലേറ്റ് അറിയിച്ചു.
ഏജന്റുമാരുടെ ചൂഷണം സംബന്ധിച്ച് നിരവധി പരാതികൾ കോണ്‍സുലേറ്റിന് ലഭിച്ചിട്ടുണ്ട്. കോണ്‍സുലേറ്റ് അംഗീകരിച്ച നിരക്കുകൾ മാത്രമേ ഇക്കാര്യത്തിൽ ഏജന്റുമാർ ഈടാക്കാവൂ.
വിവിധ എമിറേറ്റുകളിലായി ഇന്ത്യൻ കോണ്‍സുലേറ്റ് അംഗീകരിച്ച പാനലിൽ ഉൾപ്പെട്ട കമ്യൂണിറ്റി അസോസിയേഷനുകൾ മേൽ സേവനങ്ങൾ സൗജന്യമായി ലഭ്യമാക്കുന്നുണ്ട്.
ഇതുമായി ബന്ധപ്പെട്ട് പ്രവാസികൾക്ക് 0507347676, 800 46342 എന്നീ നന്പരുകളിൽ 24 മണിക്കൂറും കോണ്‍സുലേറ്റുമായി ബന്ധപ്പെടാം.
|
ജിസിസി സമ്മിറ്റ് ഞായറാഴ്ച കുവൈറ്റിൽ
കുവൈറ്റ് സിറ്റി: 45ാമത് ജിസിസി സമ്മിറ്റിന് കുവൈറ്റ് ആതിഥ്യമരുളുമെന്ന് ഗൾഫ് കോഓപ്പറേഷൻ കൗൺസിൽ സെക്രട്ടറി ജനറൽ ജാസിം മുഹമ്മദ് അൽ ബുദൈവി വാർത്താ സമ്മേളനത്തിൽ പറഞ്ഞു. ഞായറാഴ്ചയാണ് ബയാൻ പാലസിൽ വച്ച് സമ്മിറ്റ് നടക്കുക.
ആറു ജിസിസി രാജ്യങ്ങളിലെയും ഭരണതലവൻമാർ ഉച്ചകോടിയിൽ സംബന്ധിക്കുന്നതിനായി കുവൈറ്റിൽ എത്തിച്ചേരും. ജിസിസി രാജ്യങ്ങളുടെ സാമ്പത്തിക, വ്യാപാര, രാഷ്ട്രീയ മേഖലകളിലെ ഉന്നമനങ്ങൾ കൂടുതൽ വേഗത്തിലാക്കുന്നതിനാവശ്യമായ തീരുമാനങ്ങൾ ഉച്ചകോടിയിലുമുണ്ടാകുമെന്ന് സെക്രട്ടറി ജനറൽ പറഞ്ഞു.
കഴിഞ്ഞ 44 സമ്മിറ്റുകളിലെ നിർണായകമായ തീരുമാനങ്ങൾ അംഗരാജ്യങ്ങളുടെ പുരോഗതിയിൽ വലിയ സ്വാധീനമാണ് ചെലുത്തിയത്. 16747 ബാരൽ എണ്ണയാണ് ജിസിസി രാജ്യങ്ങൾ ഇപ്പോൾ പ്രതിദിനം ഉത്പാദിപ്പിക്കുന്നത്.
ജിസിസി രാജ്യങ്ങളുടെ സ്റ്റോക്ക് മാർക്കറ്റ് മൂല്യം നാലു ട്രില്യൺ ഡോളർ വരും. 2026ൽ പ്രതിശീർഷ വരുമാനം ആറു ട്രില്യൺ ഡോളറായി വളരും. ജിസിസി രാജ്യങ്ങളെ പരസ്പരം ബന്ധിപ്പിക്കുന്ന 2117 കിലോ മീറ്റർ നീളമുള്ള റയിൽ പാത 2030ൽ പൂർത്തിയാകും.
ആറു മില്യൺ യാത്രക്കാരെയും 22 മില്യൺ ടൺ ചരക്കുകളെയും പ്രതിവർഷം വഹിക്കാൻ ഇതിന് ശേഷിയുണ്ടാകും. പലസ്തീൻ പ്രശ്നമടക്കമുള്ള മേഖലയിലെയും അന്താരാഷ്ട്ര രംഗത്തെയും പ്രശ്നങ്ങൾ പരിഹരിക്കുന്നതിന് മുന്തിയ പരിഗണനയാണ് ജിസി കൗൺസിൽ നൽകുന്നത്.
രാഷ്ട്രീയവും മാനവികവുമായ പരിഹാരങ്ങൾക്കും ശാശ്വത സമാധാനത്തിനുമാണ് ശ്രമിക്കുന്നത്. അംഗരാജ്യങ്ങക്ക് പുറമെ മിക്കവാറും ലോകരാജ്യങ്ങളുമായി വാണിജ്യ വികസന രംഗങ്ങളിൽ ജിസിസി കൗൺസിൽ കരാറിലെത്തിയിട്ടുണ്ട്.
അമേരിക്ക, തുർക്കി, യൂറോപ്യൻ യൂണിയൻ രാജ്യങ്ങൾ, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളുമായുണ്ടാക്കിയ കരാറുകൾ അദ്ദേഹം ഉദാഹരണമായി ചൂണ്ടിക്കാട്ടി. സമ്മിറ്റിനു ശേഷം രാഷ്ട്രത്തലവന്മാരുടെ സംയുക്ത പ്രഖ്യാപനമുണ്ടായേക്കും.
|
കെ.സുധാകരൻ ശനിയാഴ്ച ദുബായിയിൽ; വിവിധ പരിപാടികളിൽ പങ്കെടുക്കും
ദുബായി: രണ്ടുദിവസത്തെ സന്ദർശനത്തിനായി കെപിസിസി പ്രസിഡന്റ് കെ. സുധാകരൻ എംപി ശനിയാഴ്ച ദുബായിയിൽ എത്തും. രാവിലെ 8.30ന് ദുബായി വിമാനത്താവളത്തിൽ സുധാകരനെ കോൺഗ്രസ് പ്രവർത്തകർ സ്വീകരിക്കും.
രാത്രി 7.30ന് ഷാർജ ഇന്ത്യൻ അസോസിയേഷനിൽ ഇൻകാസ് യുഎഇ കമ്മിറ്റി സംഘടിപ്പിക്കുന്ന യുഎഇ ദേശീയ ദിനാഘോഷച്ചടങ്ങ് സുധാകരൻ ഉദ്ഘാടനം ചെയ്യും.
ഞായറാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് ദുബായി മംസാറിലെ ഫോക്ലോർ അക്കാദമിയിൽ സദ്ഭാവന ഗ്ലോബൽ കൾചറൽ ഫോറം സംഘടിപ്പിക്കുന്ന സദ്ഭാവനോത്സവത്തിലും അദ്ദേഹം പങ്കെടുക്കും.
ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തം, ഹരീഷ് കണാരന്റെ കോമഡി ഷോ, അജയ് ഗോപാലും സംഘവും അവതരിപ്പിക്കുന്ന ഗാനമേള എന്നിവ പരിപാടിയുടെ ഭാഗമായി അരങ്ങേറും.
|
കേരള സോഷ്യൽ സെന്ററിൽ ഇൻഡോ യുഎഇ കൾച്ചർ ഫെസ്റ്റിവൽ
അബുദാബി: കേരള സോഷ്യൽ സെന്ററിന്റെ ആഭിമുഖ്യത്തിൽ സംഘടിപ്പിച്ച ശില്പശാലയുടെ സമാപന സമ്മേളനവും ഒരു വർഷം നീണ്ടുനിൽക്കുന്ന ഇൻഡോ യുഎഇ കൾച്ചർ ഫെസ്റ്റിന്റെ ഉദ്ഘാടനവും പ്രമുഖ അറബ് കവി ഖാലിദ് അൽ ബദൂർ നിർവഹിച്ചു.
വയലാർ അവാർഡ് ജേതാവ് അശോകൻ ചരുവിലിനെ ഖാലിദ് അൽ ബദൂർ പൊന്നാട അണിയിച്ചു. സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി മൊമന്റോ സമ്മാനിച്ചു. സമാപന സമ്മേളനത്തിൽ ആർട്ടിസ്റ്റാ ആർട്ട് ഗ്രൂപ്പിന്റെ വിവിധ കലാകാരന്മാർ "ഇന്ത്യയും അറബ് സംസ്കാരവും' എന്ന വിഷത്തെ ആസ്പദമാക്കി വരച്ച ചിത്രങ്ങൾ പ്രദർശിപ്പിച്ചു.
ആർട്ട് ക്യാമ്പിന് പ്രുമുഖ ചിത്രകാരൻ ശശിൻസ് നേതൃത്വം നൽകി. നോവൽ, കഥ, കവിത, റേഡിയോ, മൈഗ്രേഷൻ ആൻഡ് മോഡേനിറ്റി എന്നീ നാല് വിഭാഗമായി നടന്ന ശില്പശാലയിൽ ഇ.കെ. ദിനേശൻ, ഐഎസ്സി സാഹിത്യ വിഭാഗം സെക്രട്ടറി നാസർ വിളഭാഗം, വെള്ളിയോടൻ, ഒമർ ഷരീഫ് എന്നിവർ മോഡറേറ്റർമാരായും
അശോകൻ ചരുവിൽ, റഫീഖ് അഹമ്മദ്, സ്മിത നെരവത്ത്, കെ.പി.കെ. വെങ്ങര, സർജു ചാത്തന്നൂർ, കുഴൂർ വിത്സൻ, കമറുദ്ദീൻ ആമയം, പി. ശിവപ്രസാദ് എന്നിവർ "ഒരു നോവൽ എങ്ങിനെ തുടങ്ങുന്നു', "മലയാളകവിതയുടെ ഭൂമിക', "ചെറുകഥ പ്രമേയത്തിലേക്കുള്ള വേറിട്ട വഴികൾ', "ശബ്ദം സഞ്ചരിച്ച ദൂരങ്ങൾ' എന്നീ വിഷയങ്ങളെക്കുറിച്ച് സംസാരിച്ചു.
അനന്ത ലക്ഷ്മി, സർജു ചാത്തന്നൂർ എന്നിവർ അറബ് കവി ഖാലിദ് അൽ ബദൂറിന്റെ കവിതകൾ ചൊല്ലി. പ്രീയ ശിവദാസ്, റഷീദ് പാലക്കൽ, മൊഹമ്മദാലി, രമേഷ് പെരിമ്പിലാവ്, അസി, ഹമീദ് ചങ്ങരംകുളം, എം.സി. നവാസ് എന്നിവർ വിവിധ എഴുത്തുകാരുടെ നോവലും കഥയും കവിതയും വായിക്കുകയും ചൊല്ലുകയും ചെയ്തു.
സർജു ചാത്തന്നൂർ, കമറുദ്ധീൻ ആമയം, സെന്റർ ജനറൽ സെക്രട്ടറി നൗഷാദ് യൂസഫ്, സാഹിത്യവിഭാഗം സെക്രട്ടറി ഷെറീഫ് മാന്നാർ, ഷഹീർ ഹംസ, ഹിഷാം സെൻ, സഫറുള്ള പാലപ്പെട്ടി, ധനേഷ് കുമാർ അനീഷ് എന്നിവർ നേത്യത്വം നൽകി.
|
ശരീരം തളർന്ന യുപി സ്വദേശിക്ക് നാടണയാൻ തുണയായി കേളി
റിയാദ്: പക്ഷാഘാതത്തെ തുടർന്ന് ആശുപത്രിയിൽ കിടപ്പിലായിരുന്ന ഉത്തർപ്രദേശ് സ്വദേശി അജാജ് അഹമ്മദിന് നാടണയാൻ തുണയായി കേളിയും ആശുപത്രി അധികൃതരും. നാല് മാസത്തോളമായി അൽ ഖർജ് കിംഗ് ഖാലിദ് ആശുപത്രിയിൽ പ്രവേശിപ്പിച്ച അജാജ് അഹമ്മദിനെ നാട്ടിലെത്തിക്കുന്നതിനായി ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടുകയായിരുന്നു.
17 വർഷത്തോളമായി റിയാദിൽ ജോലി ചെയ്യുന്ന അജാജ് അഹമ്മദ് കഴിഞ്ഞ നാല് മാസമായി കിംഗ് ഖാലിദ് ആശുപത്രിയിൽ ചികിത്സയിലായിരുന്നു. തീർത്തും അവശനിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ച ഇദ്ദേഹത്തെ ആശുപത്രിയിലെ പരിചരണത്തിന്റെ ഭാഗമായാണ് യാത്ര ചെയ്യാവുന്ന അവസ്ഥയിലേക്ക് എത്തിച്ചത്.
ആശുപത്രി അധികൃതരുടെയും ജീവനക്കാരുടെയും ആത്മാർഥമായ സഹകരണം ലഭിച്ചതിനെ തുടർന്നാണ് അജാജ് ജീവിതത്തിലേക്ക് തിരിച്ചു വന്നത്. സംഭവത്തെ കുറിച്ച് കേളി ജീവകാരുണ്യ വിഭാഗം കേന്ദ്രകമ്മിറ്റി അംഗം നാസർ പൊന്നാനി പറയുന്നത് ഇങ്ങിനെ.
മറ്റൊരു കിടപ്പ് രോഗിയുടെ വിവരങ്ങൾ അന്വേഷിക്കാൻ ആശുപത്രിയിൽ എത്തുകയും അദ്ദേഹത്തിന്റെ കാര്യത്തിൽ കേളി നടത്തുന്ന ഇടപെടലുകൾ കണ്ട ആശുപത്രി അധികൃതർ, നാലുമാസത്തോളമായി ചികിത്സയിൽ കഴിയുന്ന ഒരു ഇന്ത്യക്കാരനെ നാട്ടിലെത്തിക്കാൻ സഹായിക്കാമോ എന്ന് ചോദിക്കുകയായിരുന്നു.
തുടർന്ന് കാര്യങ്ങൾ അന്വേഷിച്ച നാസറിന് അറിയാൻ കഴിഞ്ഞത് അജാജിന്റെ ദയനീയ അവസ്ഥയായിരുന്നു. 17 വർഷത്തിലേറെയായി ഒരു സ്പോൺസറുടെ കീഴിൽ ജോലി ചെയ്യുന്ന അജാജ് ആദ്യം ഹൗസ് ഡ്രൈവർ വിസയിലാണ് സൗദിയിൽ എത്തിയത്.
ദീർഘകാലം ഡ്രൈവറായി ജോലി ചെയ്യുകയും ഈ അടുത്തിടെ സ്പോൺസറുടെ തന്നെ ഒരു സ്ഥാപനത്തിലേക്ക് ജോലി മാറുകയായിരുന്നു. ജോലിക്കിടെ പക്ഷാഘാതം പിടിപെട്ട അജാജിനെ സ്പോൺസർ ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും തുടർന്ന് യാതൊരുവിധ അന്വേഷണവും നടത്തിയില്ല.
അബോധാവസ്ഥയിൽ പ്രവേശിപ്പിച്ച അജാജിന് ദിവസങ്ങൾക്ക് ശേഷമാണ് ബോധം തിരിച്ചു കിട്ടിയത്. ആശുപത്രി ജീവനക്കാരുടെ കൃത്യമായ പരിചരണം അജാജിന്റെ രോഗത്തിന് അൽപ്പം ആശ്വാസം ലഭിച്ചു.
സ്പോൺസറുടെ ഭാഗത്തുനിന്നും യാതൊരുവിധ ഇടപെടലും ഇല്ലാത്തതിനാൽ ഇദ്ദേഹത്തെ തുടർ ചികിത്സയ്ക്ക് നാട്ടിലെത്തിക്കുകയാണ് ഗുണകരമെന്നതിന്റെ അടിസ്ഥാനത്തിലാണ് ആശുപത്രി അധികൃതർ കേളിയുടെ സഹായം തേടിയത്.
തുടർന്ന് നാസർ പൊന്നാനി ആശുപത്രിയിൽ നിന്നും രേഖകൾ ശേഖരിക്കുകയും ഇന്ത്യൻ എംബസി മുഖേന നാട്ടിലെ ബന്ധുക്കളുമായി ബന്ധപ്പെടുകയും ചെയ്തു. നാട്ടിലേക്ക് എത്തിക്കാനുള്ള ബന്ധുക്കളുടെ നിർദ്ദേശാനുസരണം നടപടി ക്രമങ്ങൾ നീക്കി.
സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ടിക്കറ്റും എക്സിറ്റ് അടിച്ച പാസ്പോർട്ടും നൽകി. കൂടെ യാത്രചെയ്യാൻ സഹായത്തിനായി സോഷ്യൽ മീഡിയ വഴി അഭ്യർത്ഥന നൽകി. അഭ്യർഥന സ്വീകരിച്ച് അജാജിന്റെ തന്നെ നാട്ടുകാരനായ ഒരാൾ വന്നെങ്കിലും എയർപോർട്ടിലെത്തിയ സമയം അദ്ദേഹം അവസാന നിമിഷം പിന്മാറി.
തുടർന്ന് മടക്കയാത്രയ്ക്ക് ഒരുങ്ങിയപ്പോൾ, വിവരങ്ങൾ അന്വേഷിച്ച മുഹമ്മദ് ഉമർ എന്ന ഡൽഹി സ്വദേശി മുന്നോട്ട് വന്ന് ഇദ്ദേഹത്തെ ഏറ്റെടുത്തു. തുടർന്ന് മണിക്കൂറുകളോളം യാത്രാ രേഖകൾ ശരിയാക്കാൻ സമയമെടുത്തു. അത്രയും നേരം അദ്ദേഹവും അജാജിന് വേണ്ടി സഹകരിച്ചു.
ആശുപത്രിയിൽ നിന്നും എയർപോർട്ടിൽ എത്തിക്കുന്നതിനുള്ള എല്ലാ സൗകര്യങ്ങളും ആശുപത്രി അതികൃതർ ചെയ്ത് നൽകി. കഴിഞ്ഞ ദിവസം സൗദി എയർലൈൻസ് വിമാനത്തിൽ വീൽചെയർ സൗകര്യത്തോടെ അജാജ് നാടണഞ്ഞു.
|
അറബ് രാജ്യങ്ങളിൽനിന്ന് 700 കോടി തട്ടിയെടുത്തു: കണ്ണൂർ സ്വദേശി അറസ്റ്റിൽ
തലശേരി: നാല് ഗൾഫ് രാജ്യങ്ങളിൽനിന്നായി കണ്ണൂർ സ്വദേശി തട്ടിയെടുത്തത് 700 കോടി. സംഭവത്തിൽ ഖത്തർ ആസ്ഥാനമായുള്ള ഗ്രാന്റ് മാർട്ട് മാനേജിംഗ് ഡയറക്ടർ പാനൂർ മേക്കുന്ന് സ്വദേശി ഇസ്മയിൽ ചക്കാറത്തിനെ കഴിഞ്ഞ ദിവസം എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ് അറസ്റ്റ് ചെയ്തിരുന്നു.
ഇയാളെ കോഴിക്കോട് കോടതി റിമാൻഡ് ചെയ്തിരിക്കുകയാണ്. ഖത്തർ, ഒമാൻ, യുഎഇ, സൗദ്യ അറേബ്യ തുടങ്ങിയ രാജ്യങ്ങളിൽ പ്രവർത്തിച്ചിരുന്ന ഗ്രാന്റ് മാർട്ട് ചെയർമാനായ ഇസ്മയിലും സഹോദരങ്ങളും ചേർന്ന് 700 കോടിയിലേറെ രൂപയാണ് അറബ് രാജ്യങ്ങളിലെ വിവിധ ബാങ്കുകളിൽ നിന്നായി തട്ടിയെടുത്തിട്ടുള്ളതെന്നാണ് പുറത്ത് വരുന്ന വിവരം.
ഇതിൽ ഒരു ബാങ്ക് നൽകിയ പരാതിയിലാണ് ഇപ്പോൾ അറസ്റ്റ് നടന്നിട്ടുള്ളത്.
|
കോട്ടയം ഫെസ്റ്റ് വെള്ളിയാഴ്ച; ഫ്രാന്‍സിസ് ജോര്‍ജ് എംപി മുഖ്യാതിഥി
കുവൈറ്റ് സിറ്റി: കോട്ടയം ജില്ലാ പ്രവാസി അസോസിയേഷന് കുവൈറ്റ്(കോഡ്പാക്) എട്ടാം വാര്‍ഷികാഘോഷം "കോട്ടയം ഫെസ്റ്റ് 2024' വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
അബ്ബാസിയ അസ്പയര്‍ ഇന്ത്യന്‍ ഇന്റര്‍നാഷണല്‍ സ്കൂളില്‍ വൈകുന്നേരം നാലു മുതലാണ് പരിപാടി. കോട്ടയം എംപി ഫ്രാന്‍സിസ് ജോര്‍ജ് മുഖ്യാതിഥിയാകുന്ന ചടങ്ങില്‍ പാലാ എംഎല്‍എ മാണി സി. കാപ്പനും സംബന്ധിക്കും.
പ്രശസ്ത സിനിമാതാരം ലക്ഷ്മി ഗോപാലസ്വാമിയുടെ നൃത്തവും ചലച്ചിത്ര പിന്നണി ഗായിക അഖില ആനന്ദ്, ഗായകരായ അഭിജിത് കൊല്ലം, സാംസണ് സില്‍വ എന്നിവര്‍ നയിക്കുന്ന സംഗീത നിശയുമുണ്ടായിരിക്കും. കുവൈറ്റിലെ കലാകാരന്മാരുടെ നൃത്താവിഷ്കാരവും ഒരുക്കിയിട്ടുണ്ട്.
ആതുര സേവന രംഗത്തെ മികച്ച സംഭാവനകൾക്ക് ഏര്‍പ്പെടുത്തിയ അവാര്‍ഡ് മെഡക്സ് ഹോസ്പിറ്റൽ സിഇഒ മുഹമ്മദ് അലിക്കും ബിസിനസ് എക്സലന്റ് അവാര്‍ഡുകള്‍ റോയല്‍ സീഗല്‍ ചെയര്മാന് സുനില്‍ പറക്കപാടത്തിനും യുണൈറ്റഡ് ലോജിസ്റ്റിക് കമ്പനി മാനേജിഗ് ഡയറക്ടര്‍ സിവി പോളിനും നല്‍കുമെന്നും ഭാരവാഹികള്‍ അറിയിച്ചു.
ഒന്നാം വാര്‍ഷികത്തില്‍ സ്കൂള്‍ കുട്ടികള്‍ക്കള്‍ക്കായി ആരംഭിച്ച "കനിവ്' വിദ്യാഭ്യാസ പദ്ധതി കൂടുതല്‍ വിദ്യാര്‍ഥികളിലേക്ക് എത്തിക്കും. കഴിഞ്ഞ കാലങ്ങളില്‍ കുവൈത്തിലും നാട്ടിലുമായി ചികിത്സാസഹായങ്ങള്‍, പാവപ്പെട്ട പ്രവാസികൾക്ക് മടക്കയാത്രയ്ക്കുള്ള വിമാന ടിക്കറ്റുകൾ എന്നിവ നൽകിയിട്ടുണ്ട്. വയനാട് ദുരിതാശ്വാസ ഫണ്ടിലേക്ക് നല്ലൊരു തുക നൽകിയിട്ടുമുണ്ട്.
വാര്‍ത്താസമ്മേളനത്തില്‍ ഡോജി മാത്യു (പ്രസിഡന്റ്), സുമേഷ് ടി. സുരേഷ് (ജനറല്‍ സെക്രട്ടറി), പ്രജിത് പ്രസാദ് (ട്രഷറര്‍), നിജിന്‍ ബേബി (പ്രോഗ്രാം കണ്‍വീനര്‍), അനൂപ് സോമന് ( മുന്‍ പ്രസിഡന്റ്), സെനി നിജിന്‍ (വനിതാ ചെയര്‍പേഴ്സണ്‍) എന്നിവര്‍ പരിപാടികള്‍ വിശദീകരിച്ചു.
|
കേളി അബീർ മെഡിക്കൽ സെന്റർ സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: ലോക പ്രമേഹദിനത്തോടനുബന്ധിച്ച് കേളി കലാ സാംസ്കാരികവേദി ബത്ഹ ഏരിയ ശുമേസി യൂണിറ്റും അബീർ മെഡിക്കൽ സെന്റർ ശുമേസിയും സംയുകതമായി സൗജന്യ മെഡിക്കൽ ക്യാമ്പ് സംഘടിപ്പിച്ചു.
ശുമേസി അബീർ മെഡിക്കൽ സെന്ററിൽ നടന്ന മെഡിക്കൽ ക്യാമ്പ് ഡോ. നമിത സെബാസ്റ്റ്യൻ ഉദ്ഘാടനം ചെയ്തു. ജീവിത ശൈലി രോഗങ്ങളെക്കുറിച്ചും പ്രവാസികൾ സ്വീകരിക്കേണ്ട മുൻകരുതലുകളെക്കുറിച്ചും ഡോക്ടർ വിശദീകരിച്ചു.
യൂണിറ്റ് പ്രസിഡന്റ് മൻസൂർ അധ്യക്ഷനായ ഉദ്ഘാടന ചടങ്ങിൽ കേളി മുഖ്യ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ്, മർഗബ് രക്ഷാധികാരി സമിതി സെക്രട്ടറി സെൻ ആന്റണി, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, കേളി കേന്ദ്ര കമ്മിറ്റി അംഗങ്ങളായ കിഷോർ ഇ. നിസാം, പ്രദീപ് ആറ്റിങ്ങൽ,
ഏരിയ ട്രഷറർ കൂടിയായ ബിജു തായമ്പത്ത്, ബത്ഹ ഏരിയ സെക്രട്ടറി രാമകൃഷ്ണൻ, കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റി ചെയർമാൻ മധു പട്ടാമ്പി, ഏരിയ പ്രസിഡന്റ് ഷഫീഖ് , ബദിയ രക്ഷാധികാരി സമിതി അംഗം റഫീഖ് പാലത്ത്, അബീർ മെഡിക്കൽ സെന്റർ റിയാദ് സീനിയർ ബിസിനസ് ഡവലപ്മെന്റ് എക്സിക്യൂട്ടീവ് ജോബി ജോസ് തുടങ്ങിയവർ ഉദ്ഘാടന ചടങ്ങിൽ സംസാരിച്ചു.
ശുമേശി യൂണിറ്റിൽനിന്നും ബത്ഹ ഏരിയായിലെ വിവിധ യൂണിറ്റുകളിൽ നിന്നും പങ്കെടുത്ത കേളി അംഗങ്ങളെ കൂടാതെ നിരവധി മലയാളികളും ഇതര സംസ്ഥാനക്കാരും വിവിധ രാജ്യക്കാരുമടക്കം നൂറിലധികം പേർ മെഡിക്കൽ ക്യാമ്പിന്റെ ഗുണഭോക്താക്കളായി.
ക്യാമ്പിന്റെ ഭാഗമായി നോർക്ക രജിസ്ട്രേഷനും പ്രവാസി ക്ഷേമനിധി അംശാദായം അടക്കുന്നതിനും സൗകര്യമൊരുക്കിയിരുന്നു. മർഗബ് രക്ഷാധികാരി സമിതി അംഗങ്ങളായ അനിൽ അറക്കൽ, കെ.പി. കൃഷ്ണൻ, ബിജു ഉള്ളാട്ടിൽ, ബത്ഹ രക്ഷാധികാരി സമിതി അംഗങ്ങളായ ഉമ്മർ, തങ്കച്ചൻ, സുധീഷ്, സബീഷ്, ഹുസൈൻ, അബീർ മെഡിക്കൽ സെന്റർ ശുമേസി ഓപ്പറേഷൻ മാനേജർ ജോസ് പീറ്റർ തുടങ്ങിയവർ ക്യാമ്പിന് നേതൃത്വം നൽകി.
യൂണിറ്റ് സെക്രട്ടറി സലീം മടവൂർ സ്വാഗതവും യൂണിറ്റ് ട്രഷറർ ജ്യോതിഷ് നന്ദിയും രേഖപ്പെടുത്തി.
|
മലയാളി യുവാവ് കുഴഞ്ഞുവീണ് മരിച്ചു
അബുദാബി: നാട്ടില്‍ പോയ കാഞ്ഞങ്ങാട് സ്വദേശി അബുദാബിയില്‍ തിരികെയെത്തിയതിനു പിന്നാലെ കുഴഞ്ഞുവീണ് മരിച്ചു. അബുദാബിയില്‍ വ്യാപാരിയായ മാണിക്കോത്ത് മഡിയനിലെ എം.പി. ഇര്‍ഷാദ്(26) ആണ് മരിച്ചത്.
രണ്ടാഴ്ച മുമ്പാണ് ഇര്‍ഷാദിന്റെ മാതാവ് മൈമൂന മരിച്ചത്. ഇതേത്തുടര്‍ന്ന് ഇര്‍ഷാദ് നാട്ടിലെത്തുകയും സംസ്കാരച്ചടങ്ങുകളും മറ്റും പൂര്‍ത്തിയാക്കിയ ശേഷം കഴിഞ്ഞദിവസം അബുദാബിയില്‍ മടങ്ങിയെത്തുകയുമായിരുന്നു.
ബുധനാഴ്ച വൈകുന്നേരം ആറിന് കടയ്ക്കുള്ളില്‍ കുഴഞ്ഞുവീണ യുവാവിനെ ഉടന്‍ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
ഗൾഫിലെ ഓണാഘോഷങ്ങൾക്ക് സമാപനമൊരുക്കി അബുദാബി മലയാളി സമാജം
അബുദാബി: രണ്ടായിരത്തി അഞ്ഞൂറ് പേർക്ക് വിഭവ സമൃദ്ധമായ സദ്യ ഒരുക്കി അബുദാബി മലയാളി സമാജം ഓണാഘോഷം ഏറെ ശ്രദ്ദേയമായി. മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കലിന്റെ അധ്യക്ഷതയിൽ ഇന്ത്യൻ എംബസി കമ്യൂണിറ്റി വിഭാഗം ഫസ്റ്റ് സെക്രട്ടറി ജോർജി ജോർജ് ഉദ്ഘാടനം ചെയ്തു.
അബുദാബി എയർപോർട്ടിലെ മുൻ ബ്രിംഗേഡിയർ പൈലറ്റ് റാഷിദ് അബ്ദുള്ള അൽ ദഹൈരി മുഖ്യാതിഥിയായ ചടങ്ങിൽ പ്രശ്സത സാഹിത്യകാരൻമാരായ അശോകൻ ചരുവിൽ, റഫീക് അഹമ്മദ്, അബുദാബി പോലീസ് കമ്യൂണിറ്റി വിഭാഗം വാറണ്ട് ഓഫീസർ ആയിഷ അൽ ദഹൈരി, ഐസ്എസ്സി ജനറൽ സെക്രട്ടറി രാജേഷ് നായർ, കെഎസ്സി പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി,
ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള, സമാജം കോർഡിനേഷൻ കമ്മിറ്റി ചെയർമാൻ ബി. യേശുശീലൻ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, ട്രഷറർ യാസിർ അറാഫത്ത്, രക്ഷാധികാരി ലൂയീസ് കൂര്യാക്കോസ്, വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ചീഫ് കോഓർഡിനേറ്റർ ഗോപകുമാർ,
കോർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, വനിതാ വിഭാഗം കൺവീനർ ലാലി സാംസൺ ബാലവേദി പ്രസിഡന്റ് വൈദർശ്, ജെമിനി ബിൽഡിംഗ് മെറ്റീരിയൽ പ്രതിനിധി വിനിഷ് ബാബു, അൽനാസർ കോൺട്രാക്ടിംഗ് മാനേജിംഗ് ഡയറക്ടർ രാജൻ അമ്പലത്തറ,
സമാജം ആർട്സ് സെക്രട്ടറി ജാസിർ, അസിസ്റ്റന്റ് ആർട്സ് സെക്രട്ടറി സാജൻ ശ്രീനിവാസൻ എന്നിവരുടെ നേതൃത്വത്തിൽ പ്രശസ്ത ഫാഷൻ ഡിസൈനർ മിസ്സി മാത്യു ഒരുക്കിയ സമാജം വനിതാ വിഭാഗത്തിന്റെ ഫാഷൻ ഷോ, തിരുവാതിര, കൈ കൊട്ടിക്കളി തുടങ്ങി വ്യത്യസ്തങ്ങളായ പരിപാടികൾ ആഘോഷത്തിനു കൊഴുപ്പേകി.
ഓണാഘോഷ പരിപാടികൾക്ക് ഷാജഹാൻ ഹൈദർ അലി, ഷാജികുമാർ, അഹദ് വെട്ടൂർ, അബ്ദുൾ ഗഫൂർ, സൈജു പിള്ള, സുധീഷ് കൊപ്പം, അനിൽകുമാർ എ.പി, മഹേഷ് എളനാട് , ബിജു.കെ. സി, നടേശൻ ശശി, കോർഡിനേഷൻ വൈസ് ചെയർമാൻ എ.എം. അൻസാർ, സമാജം വനിതാ വിഭാഗം ജോയിന്റ് കൺവീനർമാരായ ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു വോളണ്ടിയർ ടീം ക്യാപ്റ്റൻ അഭിലാഷ്, വൈസ് ക്യാപ്റ്റന്മാരായ രാജേഷ് മഠത്തിൽ, രാജേഷ് കുമാർ കൊല്ലം, ബിബിൻ ചന്ദ്രൻ ഷാനു ഷാജി എന്നിവർ നേതൃത്വം നൽകി.
രണ്ടായിരത്തി അഞ്ഞൂറ് പേർക്കുള്ള സദ്യക്ക് അനൂപ് നമ്പ്യാരുടേയും പുന്നൂസ് ചാക്കോയുടെയും നേതൃത്വത്തിൽ സമാജം കോർഡിനേഷനിലെ പന്ത്രണ്ടു സംഘടനകളിലെ വോളന്റിയേഴ്സ് നേതൃത്വം നൽകി.
|
ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ കരുതലും കാവലും എന്ന ശീർഷകത്തിൽ ബോധവൽക്കരണ ക്യാമ്പ് സംഘടിപ്പിച്ചു.
മാലാസിലെ അൽ യാസ്മിൻ സ്കൂൾ ഓഡിറ്റോറിയത്തിൽ രാവിലെ ഒന്‍പത് മുതൽ ആരംഭിച്ച ക്യാമ്പിൽ നൂറിലധികം പേർക്ക് നോർക്കയുമായി ബന്ധപ്പെട്ടതും പ്രവാസി ക്ഷമനിധിയുമായി ബന്ധപ്പെട്ടതുമായ സേവനങ്ങൾ ചെയത് കൊടുക്കാൻ സാധിച്ചതിന് പുറമേ നൂറാന പോളിക്ലീനിക്കിന്റെ സഹകരണത്തോടെ സംഘടിപ്പിച്ച മെഡിക്കൽ ക്യാമ്പിൽ നൂറിൽപരം പേർ പങ്കാളികളാവുകയും ചെയ്തു.
നോർക്ക പ്രവാസി ക്ഷേമനിധി ക്യാമ്പിന് മലാസ് ഏരിയ നോർക്ക കോർഡിനേറ്റർ ഗിരീഷ്കുമാർ, മെഡിക്കൽ ക്യാമ്പിന് മലാസ് ഏരിയ വോളന്റിയർ ക്യാപ്റ്റൻ റനീസ് എന്നിവരും നേതൃത്വം നൽകി. അതിനു ശേഷം വിവിധ വിഷയങ്ങളിലായി ആരോഗ്യ ബോധവത്കരണ ക്ലാസുകൾ നടന്നു.
ഏരിയ പ്രസിഡന്റ് മുകുന്ദന്റെ അധ്യക്ഷതയിൽ ആരംഭിച്ച ബോധവൽക്കരണ ക്ലാസ് ഡോ. അബ്ദുൾ അസീസ് (ഫാമിലി ഫിസിഷ്യൻ, കിംഗ് അബ്ദുൾ അസീസ് മെഡിക്കൽ സിറ്റി, റിയാദ്) ഉദ്ഘാടനം ചെയ്തു. കേളി മുഖ്യ രക്ഷധികാരി സെക്രട്ടറി കെ പി എം സാദിഖ്, കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, ട്രഷറർ ജോസഫ് ഷാജി എന്നിവർ ആശംസകൾ അർപ്പിച്ച് സംസാരിച്ചു.
ഏരിയ ജോയിന്റ് സെക്രട്ടറി സുജിത് വി. എം ബോധവത്ക്കരണ ക്ലാസ്സുകൾക്കാവശ്യമായ പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു. ജീവിത ശൈലി രോഗങ്ങൾ എന്ന വിഷയത്തിൽ ഡോ: അബ്ദുൾ അസീസും, പ്രാഥമിക ശുശ്രൂഷ എന്ന വിഷയത്തിൽ ഡോ: സഫീർ എൻ.ആർ (ജനറൽ ഫിസിഷ്യൻ, നൂറാന പൊളി ക്ലിനിക്ക് ) ക്ലാസ്സെടുത്തു.
"കരുതലും കാവലും’ എന്ന വിഷയത്തിൽ ഡോ: ജയചന്ദ്രനും ( ചീഫ് കൺസൽട്ടന്റ്, റീഹാബ്) ക്ലാസെടുത്തു. തുടർന്ന് ഏരിയയിൽ നിന്നുള്ള പ്രവർത്തകരുടെ വിവിധ കലാ പരിപാടികൾ അരങ്ങേറി.
രാവിലെ മുതൽ നടന്ന ക്യാമ്പിന് ഏരിയ കമ്മിറ്റി അംഗങ്ങൾ, ഏരിയ രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, മേഖല ഭാരവാഹികൾ, വിവിധ യൂണിറ്റ് ഭാരവാഹികൾ എന്നിവർ നേതൃത്വം നൽകി. ഏരിയ സെക്രട്ടറി നൗഫൽ ഉള്ളാട്ട് ചാലി സ്വഗതവും ഏരിയ ജോയിന്റ് സെക്രട്ടറി സമീർ നന്ദിയും രേഖപ്പെടുത്തി.
|
നാട്ടുരുചികളും നാടോർമകളും നിറച്ച് അബുദാബി മാർത്തോമ്മാ ഇടവകയുടെ കൊയ്ത്തുത്സവം
അബുദാബി: വ്യത്യസ്തമാർന്ന ഭക്ഷണ വിഭവങ്ങളുടെ വിപുലമായ ശേഖരവും നിറഞ്ഞ ജനപങ്കാളിത്വവും കൊണ്ട് ശ്രദ്ധേയമായി അബുദാബി മാർത്തോമ്മാ ഇടവക ഒരുക്കിയ കൊയ്ത്തുത്സവം.
മുസഫയിലെ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കിയ വമ്പൻ മേളയ്ക്ക് അരങ്ങൊരുങ്ങിയത്. രാവിലെ നടന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിച്ചു.
വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിച്ചത്. കേരളത്തിലെ പഴയകാല നസ്രാണി വേഷവിധാനങ്ങളോടെ സീനിയർ സിറ്റിസൺ അംഗങ്ങളും ബൈബിളിലെയും ലോക ചരിത്രത്തിൽ ഇടം നേടിയ വ്യക്തികളെയും വേഷവിധാനങ്ങളിലൂടെ അവതരിപ്പിച്ച് സണ്ടേസ്കൂൾ വിദ്യാർഥികളും ഘോഷയാത്രയിൽ അണിനിരന്നിരുന്നു.
പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെൻട്രി, വിജയ് ടിവി സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൾ എന്നിവർ നയിച്ച ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറി.
ഈ വർഷത്തെ ചിന്താ വിഷയം "സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതായിരുന്നു'. 52 ഭക്ഷണ സ്റ്റാളുകളിലൂടെ നടന്ന ഭക്ഷ്യമേളയായിരുന്നു കൊയ്ത്തുത്സവത്തിന്റെ മുഖ്യാകർഷണം.
കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങളും വ്യത്യസ്ത വിഭവങ്ങൾ പാകം ചെയ്തു ചൂടോടെ വിളമ്പിയ ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമായി.
ഇടവക വികാരി റവ.ജിജോ സി.ഡാനിയേൽ, സഹ വികാരി റവ. ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു,
ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് .ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ നേതൃത്വം കൊടുത്തു.
|
സുൽത്വാനിയ പീസ് കോൺഫറസ് ശ്രദ്ധേയമായി
ഷാർജ: മാനവിക ഐക്യത്തിന്റെ സന്ദേശം വിളിച്ചോതി സുൽത്വാനിയ ഫൗണ്ടേഷൻ പീസ് കോൺഫറൻസ് സംഘടിപ്പിച്ചു. ഷാർജ അൽ നഹ്ദയിൽ മിയാ മാളിൽ നടന്ന സംഗമത്തിൽ സുൽത്വാനിയ ഫൗണ്ടേഷൻ കാര്യദർശി ശൈഖ് മുഹമ്മദ് ബാവ ഉസ്താദ് അനുഗ്രഹ ഭാഷണം നടത്തി.
അൽ ഐനിലെ യുഎഇ യൂണിവേഴ്സിറ്റിയിലെ ഫിസിക്സ് വിഭാഗം പ്രഫസർ ഡോ. മുഹമ്മദ് ഹാജ് യൂസുഫ് മുഖ്യാതിഥിയായിരുന്നു. സുൽത്വാനിയ ഫൗണ്ടേഷൻ യുഎഇ പ്രസിഡന്റ് സയ്യിദ് മുസ്ഥഫ അൽ ഐദറൂസി കോൺഫറൻസ് ഉൽഘാടനം ചെയ്തു.
മൈനോരിറ്റി എഡ്യുകേഷൻ കൗൺസിൽ അംഗവും വേൾഡ് ഹ്യൂമൻ റൈറ്റ്സ് പ്രൊട്ടക്ഷൻ കമ്മീഷൻ മെമ്പറും സുൽത്വാനിയ ഫൗണ്ടേഷൻ ജനറൽ സെക്രട്ടറിയുമായ ഡോ. അബ്ദുന്നാസ്വിർ മഹ്ബൂബി മുഖ്യപ്രഭാഷണം നടത്തി.
മതാർ അഹ്മറ് സഖർ അൽമെരി, വേൾഡ് മലയാളി കൗൺസിൽ അജ്മാൻ പ്രസിഡന്റ് ഡയസ് ഇടിക്കുള, അജ്മാനിലെ അൽ അമീർ ഇംഗ്ലീഷ് സ്കൂൾ പ്രിൻസിപ്പൽ എസ്.എ. ജേക്കബ്, ന്യൂ ഇന്ത്യൻ മോഡൽ സ്കൂൾ മലയാളം വിഭാഗം തലവൻ മംഗളത്ത് മുരളി, ദിൽസെ എംഎം റേഡിയോ ചീഫ് എഡിറ്റർ അനൂപ് കീച്ചേരി,
എഴുത്തുകാരനും വ്യവസായിയുമായ ബഷീർ വടകര, ഗായകൻ യൂസുഫ് കാരക്കാട്, നസീർ മഹ്ബൂബി ഖത്തർ, മുഹമ്മദ് നബീൽ മഹ്ബൂബി അബുദാബി, മുഹമ്മദ് സ്വാലിഹ് മഹ്ബൂബി ഷാർജ, അലിഅസ്ഗർ മഹ്ബൂബി ദുബായി, ഗായകനും മാർഷ്യൽ ആർട്സ് ട്രെയിനറുമായ ജഅ്ഫർ സ്വാദിഖ്, അബ്ദുറശീദ് സുൽത്വാനി, ആരിഫ് സുൽത്വാനി തുടങ്ങിയവർ സംസാരിച്ചു.
|
അജ്പക് കുടുംബ സംഗമം നടത്തി
കുവൈറ്റ് സിറ്റി: ആലപ്പുഴ ജില്ലാ പ്രവാസി അസോസിയേഷൻ കുവൈറ്റിന്റെ(അജ്പക്) നേതൃത്വത്തിൽ കബ്ദ് ശാലയിൽ കുടുംബസംഗമം നടത്തി. പ്രസിഡന്റ് കുര്യൻ തോമസ് പൈനുമ്മൂട്ടിലിന്റെ അധ്യക്ഷതയിൽ കൂടിയ യോഗം രക്ഷാധികാരി ബാബു പനമ്പള്ളി ഉദ്ഘാടനം ചെയ്തു.
ചെയർമാൻ രാജീവ് നടുവിലെമുറി മുഖ്യപ്രഭാഷണം നടത്തി. ട്രഷറർ സുരേഷ് വരിക്കോലിൽ, അഡ്വൈസറി ബോർഡ് ചെയർമാൻ മാത്യു ചെന്നിത്തല, വനിതാ വേദി ജനറൽ സെക്രട്ടറി ഷീന മാത്യു, വനിതാ വേദി ട്രഷറർ അനിത അനില്‍ എന്നിവർ ആശംസകൾ അറിയിച്ചു.
അടുക്കും ചിട്ടയോടും കൂടി നടന്ന പരിപാടികൾ മനോജ് പരിമണം, സിബി പുരുഷോത്തമൻ, സുനിത രവി എന്നിവർ നിയന്ത്രിച്ചു. ജനറൽ സെക്രട്ടറി സിറിൽ ജോൺ അലക്സ് ചമ്പക്കുളം സ്വാഗതം പറഞ്ഞ യോഗത്തിൽ പ്രോഗ്രാം കമ്മിറ്റി കൺവീനർ മനോജ് പരിമണം നന്ദി പറഞ്ഞു.
സംഘടനാ ചുമതലയുള്ള സെക്രട്ടറി രാഹുൽ ദേവ്, ജോയിന്റ് ട്രഷറർ മനു പത്തിച്ചിറ, അബ്ബാസിയ യൂണിറ്റ് കൺവീനർ ഷിഞ്ചു ഫ്രാൻസിസ്, മംഗഫ് യൂണിറ്റ് കൺവീനർ ലിനോജ് വർഗീസ് എന്നിവർ കുടുംബ സംഗമത്തിന്റെ പൊതുവായ കാര്യങ്ങളെ നിയന്ത്രിച്ചു.
കുടുംബ സംഗമത്തിൽ പങ്കെടുത്ത കുട്ടികൾ, സ്ത്രീകൾ, പുരുഷന്മാർ വിവിധങ്ങളായ കലാകായിക പരിപാടികൾ അവതരിപ്പിച്ചു. കുവൈറ്റിലെ പ്രമുഖ മ്യൂസിക്കൽ ബാൻഡ് ലയ തരംഗിന്റെ ഗാനമേള എല്ലാവർക്കും ആവേശമായി.
ഐഡിയ സ്റ്റാർ സിംഗർ ഫെയ്മും ഗാനഗന്ധർവ്വ വിജയിയുമായ മുസ്തഫ ഗാനമേളയ്ക്ക് നേതൃത്വം നൽകി. ശ്രീനിവാസ്, ആർച്ച സജി, മനോജ് കുമാർ ചെങ്ങന്നൂർ, ജീജോ കായംകുളം, കൊച്ചുമോൻ പള്ളിക്കൽ, അജി ഈപ്പൻ, ഹരി പത്തിയൂർ, വിനീത് കാരിച്ചാൽ, ദിവ്യ സേവ്യർ, അഞ്ജലി അശോകൻ, പ്രദീപ് ജോസഫ്, അനന്തകൃഷ്ണൻ കൈനകരി, എന്നിവർ ഗാനങ്ങൾ ആലപിച്ചു.
വൈവിധ്യമാർന്ന വിഭവങ്ങളടങ്ങിയ ഭക്ഷണം ഒരുക്കിയിരുന്നു. കുടുംബ സംഗമത്തിൽ പങ്കെടുത്തവർക്ക് വേണ്ടി ഹരി പത്തിയൂർ ക്യാമ്പ് സേഫ്റ്റിയെ കുറിച്ചുള്ള ക്ലാസ് എടുത്തു. ആവേശകരമായ വടംവലിയോട് കൂടി കുടുംബ സംഗമം സമാപിച്ചു.
അശോകൻ വെൺമണി ഷംസു താമരക്കുളം, ലിബു പായിപ്പാടൻ, ജോൺ തോമസ് കൊല്ലകടവ്, സുമേഷ് കൃഷ്ണൻ, സന്ദീപ് നായർ, സുരേഷ് കുമാർ കെ.എസ്, ഷാജി ഐപ്പ്, സേവ്യർ വർഗീസ്, രതീഷ് കുട്ടൻപേരൂർ, വിനോദ് കുട്ടൻപേരൂർ, നന്ദു എസ്. ബാബു, ആനി മാത്യു, ബിന്ദു ജോൺ, അശ്വതി സന്ദീപ്, ജയശ്രീ തുടങ്ങിയവർ നേതൃത്വം നൽകി.
|
അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം വൈസ് ചാന്‍സിലര്‍ പ്രകാശനം ചെയ്തു
ദോഹ: കാലിക്കറ്റ് സർവകലാശാല അറബി വിഭാഗം ഗവേഷക വിദ്യാര്‍ഥിയായ അമാനുല്ല വടക്കാങ്ങരയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥമായ തഅ് വീദാത്തുന്നജാഹ് (വിജയമന്ത്രങ്ങള്‍) വൈസ് ചാന്‍സിലര്‍ ഡോ. പി. രവീന്ദ്രന് പ്രകാശനം ചെയ്തു .
ഡെന്മാര്ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ ഡയറക്ടര്‍ ഫാത്തിമ ഇഗ്ബാരിയ പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റുവാങ്ങി.
കാലിക്കറ്റ് സർവകലാശാല അറബി വിഭാഗവും ഡെന്മാര്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഹംസ സമാഅ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്ററും സംയുക്തമായി സംഘടിപ്പിക്കുന്ന നാലാമത് അന്താരാഷ്ട്ര അറബിക് കോണ്‍ഫറന്‍സില്‍വച്ചാണ് പുസ്തകം പ്രകാശനം ചെയ്തത്.
യൂണിവേഴ്സിറ്റി ഭാഷ ഡീന്‍ ഡോ. എബി മൊയ്തീന് കുട്ടി, വകുപ്പ് മേധാവി ഡോ. അബ്ദുല്‍ മജീദ് .ടി.എ, ഹംസതു സമാഅ് ഇന്റര്‍നാഷണല്‍ കള്‍ച്ചറല്‍ സെന്റര്‍ കേരള ചാപ്റ്റര്‍ അധ്യക്ഷന്‍ അബ്ദുല്‍ സലാം ഫൈസി അമാനത്ത്, യൂണിവേഴ്സിറ്റി സിണ്ടിക്കേറ്റ് മെമ്പര്‍ ഡോ. പ്രദ്യുംനന്‍ പി.പി,
ഫാറൂഖ് കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ.എ. ആയിഷ സ്വപ്ന, എംഇഎസ് മമ്പാട് കോളജ് അറബി വകുപ്പ് മേധാവി ഡോ.എം.കെ. സാബിഖ്, തിരൂരങ്ങാടി പിഎസ്എംഒ കോളജ് വൈസ് പ്രിന്‍സിപ്പല്‍ ലഫ്റ്റന്റ് ഡോ. കെ.നിസാമുദ്ധീന്‍, മുട്ടില്‍ ഡബ്ല്യുയുഎംഒ ആര്‍ട്സ് ആന്റ് സയന്‍സ് കോളജ് അറബി വകുപ്പ് മേധാവി ഡോ.യുസുഫ് നദ് .വി,
സാഫി ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് അഡ് വാന്‍സ്ഡ് സ്റ്റഡി പ്രിന്‍സിപ്പല്‍ പ്രഫസര്‍ ഇ.പി. ഇമ്പിച്ചിക്കോയ, മദ്രാസ് യൂണിവേഴ്സിറ്റി അറബിക്, പേര്‍ഷ്യന്‍ ആന്റ് ഉറുദു വകുപ്പ് മേധാവി ഡോ. എ. ജാഹിര്‍ ഹുസൈന്, ഡോ. സി.എച്ച് ഇബ്രാഹീം കുട്ടി തുടങ്ങിയവര്‍ സംബന്ധിച്ചു.
|
ഓൾ ഇന്ത്യ കബഡി ടൂർണമെന്റ്: പോസ്റ്റർ പ്രകാശനം ചെയ്തു
അബുദാബി: അബുദാബി സംസ്ഥാന കെഎംസിസി സ്പോർട്സ് വിംഗിന്റെ നേതൃത്വത്തിൽ ഡിസംബർ 15ന് ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ വച്ച് നടക്കുന്ന ഓൾ ഇന്ത്യ കബഡി ടൂർണമെന്റിന്റെ പോസ്റ്റർ പ്രകാശനം ചെയ്തു.
അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലികല്ലുങ്ങൽ അധ്യക്ഷത വഹിച്ചു. യുഎഇ കെഎംസിസി വർക്കിംഗ് പ്രസിഡന്റ് അബ്ദുല്ല ഫാറൂഖി പോസ്റ്റർ പ്രകാശനം നിർവഹിച്ചു. ഇന്ത്യൻ ഇസ്ലാമിക് സെന്റർ വൈസ് പ്രസിഡന്റ് വി.പി.കെ. അബ്ദുള്ള ഉദ്ഘാടനം ചെയ്തു.
യുഎഇയിലെ പ്രഗത്ഭരായ എട്ട് ജില്ലാ ടീമുകൾ ആണ് ടൂർണമെന്റിൽ മത്സരിക്കുന്നത്. ഇന്ത്യ കബഡി ഫെഡറേഷനുമായി സഹകരിച്ചു നടത്തുന്ന ടൂർണമെന്റിൽ ഇന്ത്യൻ പ്രൊ ലീഗ് പ്ലേയേഴ്സ് അടക്കമുള്ള കളിക്കാർ ഓരോ ടീമിന് വേണ്ടിയും അണിനിരക്കും. ആദ്യ നാല് സ്ഥാനക്കാർക്ക് ആകർഷകമായ കാഷ് പ്രൈസും ട്രോഫിയുമാണ് സമ്മാനം.
പ്രകാശന ചടങ്ങിൽ ഇന്ത്യൻ ഇസ്ലാമിക് സെന്റർ ജനറൽ സെക്രട്ടറി ഹിദായത്തുള്ള പറപ്പൂർ, ട്രഷറർ ബി.സി. അബൂബക്കർ, കെഎംസിസി നേതാക്കളായ അഡ്വ. കെ.വി. മുഹമ്മദ് കുഞ്ഞി, അഷ്റഫ് പൊന്നാനി, റഷീദ് പട്ടാമ്പി, ഹംസ ഹാജി പാറയിൽ, മൊയ്ദൂട്ടി വേളേരി, ഷറഫുദീൻ കൊപ്പം, അബ്ദുൽ ബാസിത് കായക്കണ്ടി,
ഖാദർ ഒളവട്ടൂർ, ഹനീഫ പടിഞ്ഞറെമൂല, ഇ.ടി.എം. സുനീർ, ഷാനവാസ് പുളിക്കൽ, അൻവർ ചുള്ളിമുണ്ട, ജാഫർ തങ്ങൾ, ശിഹാബ് കരിമ്പനാട്ടിൽ, അബ്ദുറഹ്മാൻ ഹാജി, അൻവർ കൈപ്പമംഗലം, ഹാരിസ് ആറ്റിങ്ങൽ, ഹസൻ കുഞ്ഞി വട്ടക്കോൽ, പി.കെ. അഷ്റഫ്, അബ്ദുൽ സമദ് തുടങ്ങിയവർ സംസാരിച്ചു.
|
ശിശുദിനം ആഘോഷിച്ച് പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ്
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് പൽപക് ബാലസമിതി ഭാരവാഹികൾ നേതൃത്വം നൽകി.
ബാല സമിതി പ്രസിഡന്റ് അനാമിക അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎക്സ് റൈഡിംഗ്, ഹോഴ്സ് റൈഡിംഗ്, സ്വിമ്മിംഗ് എന്നിവയിൽ മികവ് തെളിയിച്ച കുമാരി കേത്ല്യൻ റെയ്മണ്ട് മുഖ്യ അതിഥിയായി പങ്കെടുക്കുകയും ചടങ്ങുകളുടെ ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തു.
സിദ്ധാർത് പ്രസാദ് ശിശുദിന സന്ദേശം നൽകി. വൈഭവ് ധീരജ് സ്വാഗതം പറഞ്ഞു. ഹന ജസനിയ, രാജി ജയരാജ്, സക്കീർ പുതുനഗരം, പ്രേംരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചന്ദന സതീഷ് നന്ദി പറഞ്ഞു.
കുട്ടികളിൽ സ്വയം അച്ചടക്കം എങ്ങനെ വളർത്തിയെടുക്കാമെന്നതിനെ കുറിച്ച് ചിത്ര വെല്ലോലികലം പ്രബന്ധം അവതരിപ്പിച്ചു. കേരള സക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ നടത്തിയ പരീക്ഷയിൽ കണിക്കൊന്ന പരീക്ഷ എഴുതി വിജയിച്ച 17 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബാലസമിതി കുട്ടികളുടെ രചനകളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഇ മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. മ്യൂസിക് ബാൻഡ്, സംഘഗാനം തുടങ്ങിയവ ചടങ്ങിനു മാറ്റുകൂട്ടി.
നവനീത് കൃഷ്ണൻ, തനുശ്രീ, ദൃശ്യപ്രസാദ്, ശ്രീജ മധു, ശോഭ ദിനേശ്, ശ്വേതാ സുരേഷ് എന്നിവർ നേതൃത്വം നൽകി.
|
കേളി ദിനം: ലോഗോ പ്രകാശനം ചെയ്തു
റിയാദ്: കേളി കലാസാംസ്കാരിക വേദി 24ാം വാർഷികാഘോഷത്തിന്റെ ഭാഗമായി ലോഗോ പ്രകാശനം ചെയ്തു. ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ ചേർന്ന ലോഗോ പ്രകാശന ചടങ്ങിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു.
കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് ലോഗോ പ്രകാശനം ചെയ്തു. കേളി സൈബർ വിഭാഗം അംഗം സിജിൻ കൂവള്ളൂരാണ് ലോഗോ തയാറാക്കിയത്. 2025 ജനുവരി മൂന്നിനാണ് കേളിയുടെ 24ാം വാർഷികം "കേളിദിനം2025 ' എന്ന പേരിൽ ആഘോഷിക്കുന്നത്.
കേളി അംഗങ്ങളുടെയും കേളി കുടുംബ വേദി അംഗങ്ങളുടേയും കുട്ടികളുടെയും സർഗവാസനകൾ പ്രകടിപ്പിക്കാനൊരു ദിനം എന്നതാണ് കേളിദിനം. സിൽവർ ജൂബിലിയിലേക്ക് പ്രവേശിക്കുന്ന കേളി കലാസാംസ്കാരിക വേദിയുടെ ഒരു വർഷം നീണ്ടു നിൽക്കുന്ന പരിപാടികൾക്ക് ഈ കേളി ദിനത്തോടെ തുടക്കമാകും.
ലോഗോ പ്രകാശന ചടങ്ങിൽ സംഘടക സമിതി ചെയർമാൻ രജീഷ് പിണറായി ആമുഖ പ്രസംഗം നടത്തി. രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഗീവർഗീസ് ഇടിച്ചാണ്ടി, സീബാ കൂവോട് എന്നിവർ ആശംസകൾ അർപ്പിച്ചു.
കേളി സെക്രട്ടറി സുരേഷ് കണ്ണപുരം സ്വാഗതവും സംഘടക സമിതി കൺവീനർ റഫീക് ചാലിയം നന്ദിയും പറഞ്ഞു.
|
മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈറ്റ് കേരളോത്സവത്തിന് പരിസമാപ്തി
കുവൈറ്റ് സിറ്റി: മാംഗോ ഹൈപ്പർ പ്രവാസി വെൽഫെയർ കുവൈറ്റ് കേരളോത്സവം മൂന്നാം സീസണിന് ഉജ്വല പരിസമാപ്തി. അബ്ബാസിയ ആസ്പയർ ഇന്ത്യ ഇന്റർനാഷണൽ സ്കൂളിൽ നടന്ന കേരളോത്സവത്തിൽ പുരുഷന്മാരും സ്ത്രീകളും കുട്ടികളുമടക്കം അബ്ബാസിയ, ഫർവാനിയ ഫഹാഹീൽ, സാൽമിയ എന്നീ നാലു സോണുകളുടെ കീഴിൽ ആയിരത്തോളം മത്സരാർഥികളാണ് പങ്കെടുത്തത്.
വാശിയേറിയ മത്സരങ്ങൾക്കൊടുവിൽ ഫർവാനിയ സോൺ ആണ് ചാമ്പ്യൻമാരായത്. കഴിഞ്ഞ വർഷത്തെ ചാമ്പ്യൻമാരായ അബ്ബാസിയയാണ് റണ്ണർ അപ്പ്. കുവൈറ്റിലെ കലാ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖ വ്യക്തിത്വങ്ങൾ വിധി കർത്താക്കളായി.
വൈകുന്നേരം നടന്ന സമാപന സമ്മേളനത്തിൽ കേന്ദ്ര പ്രസിഡന്റ് ലായിക് അഹ്മദ് അധ്യക്ഷത വഹിച്ചു. പ്രശസ്ത നടിയും ഗായികയും ഡബ്ല്യുസിസി സ്ഥാപകാംഗവുമായ രമ്യാ നമ്പീശൻ മുഖ്യാതിഥി ആയിരുന്നു.
മാംഗോ ഹൈപ്പർ എംഡി റഫീഖ് അഹ്മദ്, ശിഫ അൽ ജസീറ എംഡി അസീം സേട്ട് സുലൈമാൻ, മുറാനോ ബേക്സ് എംഡി അബുസലിം എന്നിവർ ആശംസകൾ നേർന്നു. ജനറൽ സെക്രട്ടറി രാജേഷ് മാത്യു സ്വാഗതവും കൺവീനർ നയീം ചാലാട്ട് നന്ദി പറഞ്ഞു.
ട്രഷറർ വിഷ്ണു നടേശ്, അസി. കൺവീനർമാരായ ജസീൽ ചെങ്ങളാൻ, സഫ്വാൻ, വൈസ് പ്രസിഡന്റുമാരായ അനിയൻ കുഞ്ഞു, ഷൗക്കത്ത് വളഞ്ചേരി, റഫീഖ് ബാബു, റസീന മുഹ്യുദ്ധീൻ, അബ്ദുറഹ്മാൻ.കെ, വഹീദ കലാം, ഫായിസ് അബ്ദുള്ള, ഗീത പ്രശാന്ത്, ജോയ്, നജീബ് വി.എസ്, ആയിഷ പി.ടി. പി, അഷ്കർ മാളിയേക്കൽ, ഗിരീഷ് വയനാട്, ജവാദ് കെ.എം, നൈസാം സി.പി, റിഷ്ദിൻ അമീർ, ഷംസീർ ഉമർ എന്നിവർ നേതൃത്വം നൽകി.
|
കുവൈറ്റിൽ മലയാളി അന്തരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ മലയാളി അന്തരിച്ചു. പത്തനംതിട്ട ജില്ലയിലെ തിരുവല്ല പൊടിയാടി സ്വദേശി കുറ്റിച്ചേരിൽ വീട്ടിൽ ജിജി ജോസഫ്(41) ആണ് മരിച്ചത്.
കഴിഞ്ഞ ഒരാഴ്ചയായി ഫർവാനിയ ആശുപത്രിയിൽ ചികിത്സയിൽ ആയിരുന്നു. ഭർത്താവ് ബിനുമോൻ ബേബി, മകൻ: എറിക്ക് പോൾ ബിനു.
മൃതദേഹം നാട്ടിലേക്ക് കൊണ്ടു പോകുന്നതിനുള്ള നടപടികൾ ഒഐസിസി കെയർ ടീം ചെയ്തു വരുന്നു.
|
പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ശിശുദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: പാലക്കാട് പ്രവാസി അസോസിയേഷൻ ഓഫ് കുവൈറ്റ് ബാലസമിതിയുടെ ആഭിമുഖ്യത്തിൽ ശിശുദിനം ആഘോഷിച്ചു. അബ്ബാസിയ യുണൈറ്റഡ് ഇന്ത്യൻ സ്കൂൾ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച ആഘോഷ പരിപാടികൾക്ക് പൽപക് ബാലസമിതി ഭാരവാഹികൾ നേതൃത്വം നൽകി.
ബാല സമിതി പ്രസിഡന്റ് അനാമിക അപ്പുക്കുട്ടൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ എംഎക്സ് റൈഡിംഗ്, ഹോഴ്സ് റൈഡിംഗ് , സ്വിമ്മിംഗ് എന്നിവയിൽ മികവ് തെളിയിച്ച കുമാരി കേത്ല്യൻ റെയ്മണ്ട് മുഖ്യ അതിഥിയായി പങ്കെടുക്കുകയും ചടങ്ങുകളുടെ ഉദ്ഘാടന കർമം നിർവഹിക്കുകയും ചെയ്തു.
സിദ്ധാർഥ് പ്രസാദ് ശിശുദിന സന്ദേശം നൽകി. വൈഭവ് ധീരജ് സ്വാഗതം പറഞ്ഞു. ഹന ജസനിയ, രാജി ജയരാജ്, സക്കീർ പുതുനഗരം, പ്രേംരാജ് എന്നിവർ ആശംസകൾ അർപ്പിച്ചു. ചന്ദന സതീഷ് നന്ദി പറഞ്ഞു.
കുട്ടികളിൽ സ്വയംഅച്ചടക്കം എങ്ങനെ വളർത്തിയെടുക്കാമെന്നതിനെ കുറിച്ച് ചിത്ര വെല്ലോലികലം പ്രബന്ധം അവതരിപ്പിച്ചു. കേരള സക്കാരിന്റെ കീഴിലുള്ള മലയാളം മിഷൻ നടത്തിയ പരീക്ഷയിൽ കണിക്കൊന്ന പരീക്ഷ എഴുതി വിജയിച്ച 17 കുട്ടികൾക്ക് സർട്ടിഫിക്കറ്റുകൾ വിതരണം ചെയ്തു.
ബാല സമിതി കുട്ടികളുടെ രചനകളും അവർ വരച്ച ചിത്രങ്ങളും ഉൾപ്പെടുത്തിക്കൊണ്ട് തയാറാക്കിയ ഇ മാഗസിൻ ചടങ്ങിൽ പ്രകാശനം ചെയ്തു. മ്യൂസിക് ബാൻഡ്, സംഘഗാനം തുടങ്ങിയവ ചടങ്ങിനു മാറ്റ് കൂട്ടി.
നവനീത് കൃഷ്ണൻ, തനുശ്രീ, ദൃശ്യപ്രസാദ്, ശ്രീജ മധു, ശോഭ ദിനേശ്, ശ്വേതാ സുരേഷ് എന്നിവർ നേതൃത്വം നൽകി.
|
കെഎസ്സിയിൽ പുസ്തക അവലോകനവും ചർച്ചയും നടന്നു
അബുദാബി: കെഎസ്സി ലൈബ്രറി ഫെസ്റ്റിവലിന്റെ ഭാഗമായി കേരള സോഷ്യൽ സെന്ററിൽ പുസ്തക അവലോകനവും ചർച്ചയും നടന്നു.
അഖിൽ പി. ധർമജൻ എഴുതിയ ജനപ്രിയ നോവൽ റാം c/o ആനന്ദി അനു ജോണും സുധാമേനോൻ എഴുതിയ ഓർമ പുസ്തകം ചരിത്രം അദൃശ്യമാക്കിയ മുറിവുകൾ അനീഷ് ശ്രീദേവിയും ഇ. സന്തോഷ്കുമാർ എഴുതിയ നോവൽ തപോമയിയുടെ അച്ഛൻ സേതുമാധവനും
അജയ് പി. മങ്ങാട് എഴുതിയ നോവൽ ദേഹം മൊഹമ്മദലിയും കണ്ണൻ എസ്. ദാസ് എഴുതിയ കവിത ജാലകമില്ലാത്ത ഒറ്റ വാതിൽ മുറി ജമാൽ മൂക്കുതലയും അവലോകനം ചെയ്തു.
ചർച്ചയിൽ കെഎസ്സി പ്രസിഡന്റ് ബീരാൻകുട്ടി, സാഹിത്യവിഭാഗം സെക്രട്ടറി ഷെറീഫ് മാന്നാർ, സുനീർ, പ്രീത നാരായൺ, മുനീറ, ഷബീർ, ഉണ്ണികൃഷ്ണൻ, ലൈബ്രേറിയൻ ധനേഷ് കുമാർ, റഷീദ് പാലക്കൽ എന്നിവർ സംസാരിച്ചു. വൈസ് പ്രസിഡന്റ് ശങ്കർ അധ്യക്ഷത വഹിച്ചു.
|
തംകീൻ മഹാസമ്മേളനത്തിന് പ്രൗഢമായ സമാപനം
കുവൈറ്റ് സിറ്റി: "തംകീൻ'(ശാക്തീകരണം) എന്ന പ്രമേയവുമായി കുവൈറ്റ് കെഎംസിസി രണ്ടു മാസക്കാലം നടത്തിയ പ്രമേയ ചർച്ചയ്ക്ക് മഹാസമ്മേളനത്തോടെ പ്രൗഢമായ സമാപനം.
അബ്ബാസിയ സെൻട്രൽ സ്കൂൾ ഓപ്പൺ ഗ്രൗണ്ടിൽ നടന്ന മഹാ സമ്മേളനം മുസ്ലിം യൂത്ത് ലീഗ് സംസ്ഥാന പ്രസിഡന്റ് പാണക്കാട് സയ്യിദ് മുനവ്വറലി ശിഹാബ് തങ്ങൾ ഉദ്ഘാടനം ചെയ്തു.
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മശ്ഹൂർ തങ്ങൾ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം മുഖ്യാതിഥി ആയിരുന്നു. സെക്രട്ടറി കെ.എം. ഷാജി മുഖ്യപ്രഭാഷണം നടത്തി.
കുവൈറ്റ് കെഎംസിസി മൂന്നാമത് ഇ. അഹമ്മദ് എക്സലൻസി അവാർഡ് എം.എ. ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം. ഹൈദറലിക്ക് ചടങ്ങിൽ വച്ച് കൈമാറി. മുഖ്യസ്പോൺസർ ആയ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ പത്താംവാർഷിക ലോഗോ പ്രകാശനം മെട്രോ ഗ്രൂപ്പ് എം.ഡി. മുസ്തഫ ഹംസയ്ക്ക് നൽകി കൊണ്ട് സയ്യിദ് മുനവ്വർ അലി തങ്ങൾ നിർവഹിച്ചു.
കുവൈറ്റ് കെഎംസിസി പുതിയ അപ്ലിക്കേഷൻ ലോഞ്ചിംഗും പുതിയ മെമ്പർഷിപ് കാർഡ് വിതരണോദ്ഘാടനവും 2025 കലണ്ടർ പ്രകാശനവും സമ്മേളനോപഹാരമായ ‘ദർശനം തംകീൻ’ സ്പെഷ്യൽ പതിപ്പ് സോവനീർ റിലീസിംഗും ചടങ്ങിൽ നടന്നു.
ഇന്ത്യൻ ഡോക്ടേർസ് ഫോറം മുൻ പ്രസിഡന്റ് ഡോ. അമീർ അഹമ്മദ് മുനവ്വറലി തങ്ങളിൽ നിന്നും കുവൈത്ത് കെഎംസിസി അംഗത്വം സ്വീകരിച്ചു. യുഎന്നിലെ കുവൈറ്റ് അംബാസിഡർ ഷെയ്ഖ ഉമ്മ് അബ്ദില്ല അൽ സബാഹ്, ബ്രിഗേഡിയർ അബ്ദുല്ല ഖാലിദ് അൽ ദുവൈല,
ഇ. അഹമ്മദ് എക്സലൻസി അവാർഡ് ജേതാവ് ഡോ. എസ്. എം. ഹൈദർ, മെട്രോ മെഡിക്കൽ എം.ഡി. മുസ്തഫ ഹംസ, അൽ അൻസാരി എക്സ്ചേഞ്ച് ജനറൽ മാനേജർ അബ്ദുറഹിമാൻ, "മാംഗോ' മാനേജിംഗ് ഡയറക്ടർ റഫീഖ് അഹമ്മദ് എന്നിവർ പ്രസംഗിച്ചു.
കുവൈറ്റ് കെഎംസിസി ഉപദേശക സമിതി ചെയർമാൻ ടി.ടി. സലിം, വൈസ് ചെയർമാൻ ബഷീർ ബാത്ത, സംസ്ഥാന ഭാരവാഹികളായ റഊഫ് മശ്ഹൂർ തങ്ങൾ, ഇഖ്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം. ആർ. നാസർ, ഡോക്ടർ മുഹമ്മദലി, എം.കെ. അബ്ദുറസാഖ്,
സിറാജ് എരഞ്ഞിക്കൽ, ഗഫൂർ വയനാട്, ഷാഹുൽ ബേപ്പൂർ, ഫാസിൽ കൊല്ലം എൻജിനിയർ മുഷ്താഖ്, ഇല്യാസ് വെന്നിയൂർ, ഉപദേശക സമിതി അംഗങ്ങളായ സിദ്ധിഖ് വലിയകത്ത്, ഇസ്മായിൽ ബെവിഞ്ച, കെ.കെ.പി. ഉമർകുട്ടി, മുൻ പ്രസിഡന്റ് കുഞ്ഞമ്മദ് പേരാമ്പ്ര, ലത്തീഫ് നീലഗിരി എന്നിവർ സംബന്ധിച്ചു.
ഡോ. ഗാലിബ് അൽ മശ്ഹൂർ തങ്ങൾ അറബ് നേതാക്കളുടെ പ്രസംഗം പരിഭാഷപ്പെടുത്തി. കുവൈറ്റ് കെഎംസിസി ജനറൽ സെക്രട്ടറി മുസ്തഫ കാരി സ്വാഗതവും ട്രഷർ ഹാരിസ് വള്ളിയോത്ത് നന്ദിയും പറഞ്ഞു.
|
അബുദാബി മലയാളി സമാജം വനിതാ വിഭാഗത്തിന് പുതിയ ഭാരവാഹികൾ
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ വനിതാ വിഭാഗം പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു. കൺവീനറായി ലാലി സാംസൺ, ജോയിന്റ് കൺവീനർമാരായി ശ്രീജ പ്രമോദ്, ഷീന അൻസാബ്, നമിത സുനിൽ, ചിലു സൂസൻ മാത്യു എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
മലയാളി സമാജത്തിൽ വച്ച് നടന്ന യോഗത്തിൽ സമാജം പ്രസിഡന്റ് സലീം ചിറക്കൽ അധ്യക്ഷത വഹിച്ചു. നിലവിലുള്ള വനിത വിഭാഗം ജോയിന്റ് കൺവീനർമാരായ സൂര്യ അഷർലാൽ, രാജലക്ഷ്മി, അമൃത അജിത് എന്നിവർ ആശംസകൾ നേർന്നു.
സമാജം വൈസ് പ്രസിഡന്റ് ടി.എം. നിസാർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ, ജോ. സെക്രട്ടറി ഷാജഹാൻ ഹൈദരലി, ഭാരവാഹികളായ ഗോപകുമാർ, ഷാജികുമാർ, ജാസിർ, സാജൻ ശ്രീനിവാസൻ, നടേശൻ ശശി,
സമാജം കോഓർഡിനേഷൻ ഭാരവാഹികളായ എ.എം. അൻസാർ, രെഖിൻ സോമൻ, സാബു അഗസ്റ്റിൻ, ബിജു വാര്യർ, പുന്നൂസ് ചാക്കോ, മനു കൈനക്കരി, മുൻ വനിതാ വിഭാഗം കൺവീനർമ്മാരായ സിന്ധു ലാലി, അനുപ ബാനർജി എന്നിവർ സംസാരിച്ചു.
|
കൊല്ലം സ്വദേശി റഫായയിൽ അന്തരിച്ചു
റിയാദ്: കൊല്ലം പാരിപ്പള്ളി കല്ലുവാതുക്കൽ പാമ്പുറം സ്വദേശി റിയാദിൽ നിന്നും 500 കിലോമീറ്റർ അകലെ റഫായ ജംഷിയിൽ ഹൃദയാഘാതത്തെ തുടർന്ന് അന്തരിച്ചു.
പരേതരായ നടരാജന്റെയും സതീദേവിയുടേയും മകൻ തേജസിൽ അനിൽ നടരാജനാണ്(57) ജോലിക്കിടയിൽ കുഴഞ്ഞുവീണത്. ഉടൻ തന്നെ റഫായ ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
റിയാദിൽ ഇലക്ട്രിക്കൽ പ്ലംബിംഗ് ജോലികൾ ചെയ്ത് വരികയായിരുന്ന അനിലിന് കഴിഞ്ഞ പത്ത് ദിവസമായി സ്പോൺസറുടെ റഫായയിലുള്ള വീട്ടിലായിരുന്നു ജോലി. ഭാര്യ അനിത. ഏകമകൾ: അശ്വതി.
റഫായ ജനറൽ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മുതദേഹം നാട്ടിലെത്തിക്കുന്നതിനാവശ്യമായ പ്രാഥമിക നടപടികൾ ദവാദ്മി യൂണിറ്റ് ഭാരവാഹികൾ ചെയ്തു.
തുടർന്നുള്ള പ്രവർത്തനങ്ങൾക്ക് കേളി കേന്ദ്ര ജീവകാരുണ്യ കമ്മിറ്റിയുടെ നേതൃത്വത്തിൽ മുസാഹ്മിയ ഏരിയ ജീവകാരുണ്യ പ്രവർത്തകരും റഫായ ജംഷിയിലെ സാമൂഹിക പ്രവർത്തകൻ സലീം കൂട്ടായിയും രംഗത്തുണ്ട്.
|
നവയുഗം കാനം രാജേന്ദ്രൻ പുരസ്കാരം ബിനോയ് വിശ്വത്തിന്
ദമാം: നവയുഗം സാംസ്കാരികവേദിയുടെ സാമൂഹ്യപ്രതിബദ്ധതയ്ക്കുള്ള 2024ലെ കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരത്തിന് സിപിഐ സംസ്ഥാന സെക്രട്ടറിയും മുൻ മന്ത്രിയുമായ ബിനോയ് വിശ്വത്തിനെ തെരഞ്ഞെടുത്തു.
നവയുഗം സാംസ്കാരികവേദി എല്ലാവർഷവും നൽകി വരുന്ന അവാർഡിന് ഇത്തവണ പരേതനായ കാനം രാജേന്ദ്രന്റെ പേര് നൽകാൻ നവയുഗം കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കഴിഞ്ഞ നാലര പതിറ്റാണ്ടിലധികമായി പൊതുപ്രവർത്തനരംഗത്തും കേരളരാഷ്ട്രീയത്തിലും സാമൂഹ്യ, സാംസ്കാരിക, പരിസ്ഥിതി രംഗത്തും വ്യക്തിമുദ്ര പതിപ്പിച്ച ബിനോയ് വിശ്വത്തെ ഈ അവാർഡിന് നവയുഗം കേന്ദ്രകമ്മിറ്റി തെരഞ്ഞെടുക്കുകയായിരുന്നു.
മുൻ വൈക്കം എംഎൽഎയും കമ്യൂണിസ്റ്റ് നേതാവുമായ സി.കെ. വിശ്വനാഥൻ, സി.കെ. ഓമന എന്നിവരുടെ മകനായി 1955 നവംബർ 25ന് കോട്ടയം ജില്ലയിലെ വൈക്കത്ത് ജനിച്ച ബിനോയ് വിശ്വം, വൈക്കം ഗവ. ബോയ്സ് ഹൈസ്കൂളിലെ എഐഎസ്എഫ് സെക്രട്ടറിയായി രാഷ്ട്രീയ പ്രവർത്തനം തുടങ്ങി.
എഐഎസ്എഫ് സംസ്ഥാനപ്രസിഡന്റ്, അഖിലേന്ത്യാ പ്രസിഡന്റ്, എഐവൈഎഫ് സംസ്ഥാന സെക്രട്ടറി, വേൾഡ് ഫെഡറേഷൻ ഓഫ് ഡെമോക്രാറ്റിക് യൂത്തിന്റെ വൈസ് പ്രസിഡന്റ് തുടങ്ങി ഒട്ടേറെ പദവികളിൽ പ്രവർത്തിച്ചു.
എംഎ, എൽഎൽബി പരീക്ഷകളിൽ മികച്ച വിജയം നേടിയ അദ്ദേഹം 2001, 2006 നിയമസഭാതെരഞ്ഞെടുപ്പുകളിൽ കോഴിക്കോട് ജില്ലയിലെ നാദാപുരത്തുനിന്നും നിന്നും രണ്ടുതവണ തുടർച്ചയായി മത്സരിച്ചു വിജയിക്കുകയും 20062011 കാലയളവിലെ വി.എസ്. അച്യുതാനന്ദൻ മന്ത്രിസഭയിൽ വനം വകുപ്പ് മന്ത്രിയായി മികച്ച പ്രവർത്തനം നടത്തുകയും ചെയ്തു.
2018 മുതൽ 2024 വരെ കേരളത്തിൽ നിന്നുള്ള രാജ്യസഭാംഗമായും പ്രവർത്തിച്ചിട്ടുണ്ട്. പരിസ്ഥിതി പ്രവർത്തകനും ഗ്രന്ഥകാരനും, പത്രപ്രവർത്തകനുമായ അദ്ദേഹം ആനുകാലികങ്ങളിലൂടെ നിരവധി ലേഖനങ്ങളും കവിതകളും പ്രസിദ്ധീകരിച്ചിട്ടുണ്ട്. ഓരോ പൊതുപ്രവർത്തകനും അദ്ദേഹം മാതൃകയാണ് എന്ന് നവയുഗം കേന്ദ്രകമ്മിറ്റി നിരീക്ഷിച്ചു.
ഡിസംബർ ആറിന് ദമാമിൽ നടക്കുന്ന നവയുഗസന്ധ്യ2024 എന്ന മെഗാപരിപാടിയുടെ സാംസ്കാരിക സമ്മേളനത്തിൽ വച്ച് സിപിഐ സംസ്ഥാന അസിസ്റ്റന്റ് സെക്രട്ടറിയും മുൻ എംഎൽഎയുമായ സത്യൻ മൊകേരി അദ്ദേഹത്തിന് അവാര്‍ഡ് സമ്മാനിക്കുമെന്ന് നവയുഗം കേന്ദ്രകമ്മിറ്റി പ്രസിഡന്റ് ജമാൽ വില്യാപ്പള്ളിയും ജനറൽ സെക്രട്ടറി എം.എ. വാഹിദ് കാര്യറയും അറിയിച്ചു.
സർവ്വശ്രീ വെളിയം ഭാർഗവൻ, ഷാജി മതിലകം, സാജിദ് ആറാട്ടുപുഴ, ശ്രീദേവി ടീച്ചർ, മുഹമ്മദ് നജാത്തി, പി.എ.എം. ഹാരിസ്, ഡോ. സിദ്ദിഖ് അഹമ്മദ്, ഇ.എം. കബീർ, ടി.സി. ഷാജി, കെ.രാജൻ എന്നിവരായിരുന്നു മുൻവർഷങ്ങളിൽ നവയുഗം പുരസ്ക്കാരം നേടിയ വ്യക്തിത്വങ്ങൾ.
|
അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ കൊയ്ത്തുത്സവം ഞായറാഴ്ച
അബുദാബി: ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കുന്ന പഴയ കാല കാർഷിക സംസ്കാരത്തിന്റെ ഓർമയുണർത്തുന്ന കൊയ്ത്തുത്സവത്തിനു അബുദാബി മാർത്തോമ്മാ ദേവാലയത്തിൽ വിപുലമായ ഒരുക്കങ്ങൾ ആരംഭിച്ചു.
ഞായറാഴ്ച മുസഫ ദേവാലയാങ്കണത്തിലാണ് ഇടവകയിലെ രണ്ടായിരത്തിലേറെ കുടുംബങ്ങൾ ചേർന്നൊരുക്കുന്ന വമ്പൻ മേളയ്ക്ക് അരങ്ങൊരുങ്ങുക. രാവിലെ 9.30നു നടക്കുന്ന വിശുദ്ധ കുർബാന ശുശ്രൂഷയിൽ വിശ്വാസികൾ ആദ്യഫലങ്ങൾ ദേവാലയത്തിൽ സമർപ്പിക്കും.
ഈ വർഷത്തെ ചിന്താ വിഷയം "സുസ്ഥിര ജീവിതം ദൈവസ്നേഹത്തിൽ എന്നതാണ്'. വൈകുന്നേരം മൂന്നിനു നടക്കുന്ന വർണാഭമായ വിളംബര യാത്രയോടെയാണ് കൊയ്ത്തുത്സവത്തിനു തുടക്കം കുറിക്കുക.
പ്രശസ്ത പിന്നണി ഗായകൻ ഇമ്മാനുവേൽ ഹെന്റി, വിജയ് ടിവി സ്റ്റാർ സിംഗർ ഫെയിം അഫിനാ അരുൺ എന്നിവർ നയിക്കുന്ന ഗാനസന്ധ്യ, അറബിക്, ഫ്യൂഷൻ നൃത്തങ്ങൾ തുടങ്ങിയ പരിപാടികൾ ഉൾപ്പെടുന്ന സ്നേഹതാളം എന്ന സാംസ്കാരിക പരിപാടിയും അരങ്ങേറും.
52 ഭക്ഷണ സ്റ്റാളുകളിലൂടെ നടക്കുന്ന ഭക്ഷ്യമേളയാണ് മുഖ്യാകർഷണം. കേരളത്തനിമ നിറഞ്ഞ ഭക്ഷണവിഭവങ്ങളും ലൈവ് തട്ടുകടകളും വ്യാപാര സ്ഥാപനങ്ങളുടെ സ്റ്റാളുകളും മേളയുടെ ഭാഗമാകും.
ഇടവക വികാരി റവ. ജിജോ സി. ഡാനിയേൽ, സഹ വികാരി റവ. ബിജോ എ.തോമസ്, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ജോസഫ് മാത്യു, ഇടവക സെക്രട്ടറി ബിജോയ് സാം ടോം, ട്രസ്റ്റിമാരായ റോണി ജോൺ വർഗീസ്, റോജി മാത്യു,
ജോയിന്റ് ജനറൽ കൺവീനർ ബോബി ജേക്കബ്, പബ്ലിസിറ്റി കൺവീനർ നോബിൾ സാം സൈമൺ, അത്മായരായ ബിജു ഫിലിപ്പ്, രഞ്ജിത് .ആർ, വിവിധ കമ്മിറ്റികളുടെ കൺവീനർമാർ എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി
കുവൈറ്റ് സിറ്റി: കുവൈറ്റിൽ എത്തിയ മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ തൃശൂർ ഭദ്രാസനാധിപൻ ഡോ. യൂഹാനോൻ മാർ മിലിത്തിയോസ് മെത്രാപ്പോലിത്തയ്ക്ക് സ്വീകരണം നൽകി.
സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാഇടവകയുടെ ആദ്യഫലപ്പെരുന്നാളിനു മുഖ്യാതിഥിയായി എത്തിച്ചേർന്നതായിരുന്നു മെത്രാപ്പോലീത്ത.
ഇടവക വികാരി റവ.ഫാ.ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ.ഫാ. തോമസ് മാത്യൂ, മഹാഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, ഹാർവെസ്റ്റ് ഫെസ്റ്റിവൽ ജനറൽ കൺവീനർ ഷാജി വർഗീസ്, ആദ്യഫലപ്പെരുന്നാൾ കമ്മിറ്റിയംഗങ്ങൾ എന്നിവർ ചേർന്നാണ് കുവൈറ്റ് വിമാനത്താവളത്തിൽ മെത്രാപ്പോലിത്തയെ സ്വീകരിച്ചത്.
|
വാഹനാപകടം: ബീഹാർ സ്വദേശി റിയാദിൽ മരിച്ചു
റിയാദ്: ലിഫ്റ്റ് ചോദിച്ച് കയറിയ വാഹനം അപകടത്തിൽ പെട്ട് ബീഹാർ സ്വദേശി അഷ്റഫ് അലി(25) മരിച്ചു. റിയാദിലെ അൽഖർജ് അൽമറായ് റോഡിലാണ് സംഭവം.
20 ദിവസമായി തിരിച്ചറിയാത്ത ഇന്ത്യക്കാരന്റെ മൃതദേഹവുമായി ബന്ധപ്പെട്ട് കേളി അൽഖർജ് ജീവകാരുണ്യ കമ്മിറ്റി കൺവീനർ നാസർ പൊന്നാനിയെ പോലീസ് സ്റ്റേഷനിൽ നിന്നും വിളിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് ആളെ തിരിച്ചറിഞ്ഞത്.
പോലീസ് പറയുന്നത് അനുസരിച്ച് 20 ദിവസങ്ങൾക്ക് മുൻപ് അൽമറായ് റോഡിൽ രണ്ട് ട്രെയിലറുകൾ തമ്മിൽ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ മൂന്ന് പേർ മരണമടഞ്ഞിരുന്നു. പൂർണമായും തകർന്ന രണ്ടു വാഹനങ്ങളിലെയും ഡ്രൈവർമാരായ പാക്കിസ്ഥാനിയും നേപ്പാളിയും തിരിച്ചറിഞ്ഞു.
എന്നാൽ മൂന്നാമത്തെ ആൾ ആരെന്നോ ഏത് രാജ്യക്കാരാണെന്നോ അറിയാതെ മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയായിരുന്നു. പാക്കിസ്ഥാനിയുടെ വാഹനത്തിലായിരുന്നു മൃതദേഹം കണ്ടെത്തിയത്. ലിഫ്റ്റ് ചോദിച്ചു കയറിയതാവാം എന്ന് പോലീസ് പറഞ്ഞു.
ആശുപത്രിയിൽ എത്തിച്ച സമയത്ത് മൃതദേഹത്തിൽ നിന്നും ലഭിച്ച വസ്തുക്കളിൽ നിന്നും പോലീസിന് ഇഖാമ നമ്പർ ലഭിക്കുകയും അതുമായി നടത്തിയ പരിശോധനയിൽ ഇന്ത്യക്കാരനാണെന്ന് മനസിലായതിനെ തുടർന്നാണ് പോലീസ് നാസറിനെ വിളിച്ചു വരുത്തി വിവരങ്ങൾ കൈമാറിയത്.
നാസർ പൊന്നാനി ഇന്ത്യൻ എംബസിയിൽ വിവരമറിയിക്കുകയും പോലീസ് നൽകിയ രേഖകളിൽ നിന്നും കൂടുതൽ അന്വേഷണം നടത്തി അഷ്റഫ് അലിയുടെ കൂടുതൽ വിവരങ്ങൾ തരപ്പെടുത്തുകയുമായിരുന്നു. തുടർനടപടികൾ സ്വീകരിക്കാൻ നാസർ പൊന്നാനിയെ ചുമതല പെടുത്തുകയും ചെയ്തു.
തുടർന്ന് സ്പോൺസറുമായി ബന്ധപ്പെട്ടപ്പോൾ ഒരു വർഷം മുൻപ് ഹെവി ഡ്രൈവർ ജോലിക്കായി എത്തിയ അഷ്റഫ് അലി, ഇക്കാമ കിട്ടിയതിനു ശേഷം ജോലിക്ക് ഹാജരായിട്ടില്ലെന്നും തുടർന്ന് ഉറൂബ് ആക്കിയതായും അതിനാൽ തന്നെ മറ്റ് നടപടികളുമായി സഹകരിക്കാൻ തയാറല്ലെന്നും സ്പോൺസർ അറിയിച്ചു.
ഇന്ത്യൻ എംബസി നാടുമായി ബന്ധപ്പെട്ട രേഖകൾ ശേഖരിക്കുകയും നാസർ പൊന്നാനി മറ്റ് നടപടിക്രമങ്ങൾ പൂർത്തിയാക്കി വ്യാഴാഴ്ച വൈകിട്ടുള്ള എയർ ഇന്ത്യ വിമാനത്തിൽ മൃതദേഹം നാട്ടിലെത്തിച്ചു
ഇന്ത്യൻ എംബസി ഡത്ത് വിഭാഗം ഉദ്യോഗസ്ഥന്മാരായ പ്രവീൺകുമാർ, ഹരീഷ്, ശ്യാമ പ്രസാദ്, റിനീഫ് എന്നിവർ മൃതദേഹം വേഗത്തിൽ നാട്ടിലെത്തിക്കാനുള്ള പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുകയും ചെലവ് ഇന്ത്യൻ എംബസി വഹിക്കുകയും ചെയ്തു.
|
"നവയുഗസന്ധ്യ2024' മെഗാപ്രോഗ്രാം ഡിസംബർ ആറിന്
ദമാം: നവയുഗം സാംസ്കാരികവേദി സംഘടിപ്പിക്കുന്ന "നവയുഗസന്ധ്യ2024' എന്ന കലാസാംസ്കാരിക മെഗാപ്രോഗ്രാം, ഡിസംബർ ആറിന് ഉച്ചയ്ക്ക് രണ്ടു മുതൽ ദമാമിൽ വച്ച് നടക്കുമെന്ന് നവയുഗം സാംസ്കാരികവേദി കേന്ദ്രകമ്മിറ്റി അറിയിച്ചു. പ്രവാസികൾക്കും കുടുംബങ്ങൾക്കുമായി വൈവിധ്യങ്ങളായ ഒട്ടേറെ ആഘോഷപരിപാടികൾ നവയുഗസന്ധ്യയിൽ ഒരുക്കിയിട്ടുണ്ട്.
വിവിധ മത്സരങ്ങൾ, പുസ്തകമേള, ചിത്രപ്രദർശനം, കുടുംബസംഗമം, ഭക്ഷ്യമേള, മെഡിക്കൽ ക്യാംപ്, സാംസ്കാരിക സദസ്, "നവയുഗം കാനം രാജേന്ദ്രൻ സ്മാരക പുരസ്കാരം' വിതരണം, പ്രവാസലോകത്തു വിവിധ മേഖലകളിൽ സേവനം ചെയ്യുന്ന സമൂഹം ആദരിക്കുന്ന പ്രമുഖവ്യക്തിത്വങ്ങളെ ആദരിക്കൽ, നൂറിലധികം കലാകാരൻമാർ അണിനിരക്കുന്ന വിവിധ സംഗീത, നൃത്ത, അഭിനയ, ഹാസ്യ, കലാപ്രകടനങ്ങൾ, മത്സരവിജയികൾക്കുള്ള സമ്മാനദാനം എന്നീ പരിപാടികളാണ് നവയുഗസന്ധ്യയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരിപാടിയുടെ വിജയത്തിനായി, ഉണ്ണി മാധവം (രക്ഷാധികാരി), ഗോപകുമാർ അമ്പലപ്പുഴ (ചെയർമാൻ), ബിജു വർക്കി (ജനറൽ കൺവീനർ), സാജൻ കണിയാപുരം, അരുൺ ചാത്തന്നൂർ, നിസാം കൊല്ലം, ജാബിർ മുഹമ്മദ്, ബിനു കുഞ്ഞു, മുഹമ്മദ് റിയാസ് (സബ്ബ് കമ്മിറ്റി കൺവീനർമാർ) എന്നിവർ നേതൃത്വം നൽകുന്ന നൂറ്റിഇരുപതംഗ സ്വാഗതസംഘം നവയുഗം രൂപീകരിച്ചിട്ടുണ്ട്.
നവയുഗസന്ധ്യ2024ന്റെ ഭാഗമായി സ്കൂൾ കുട്ടികൾക്കായി ചിത്രരചന, കളറിംഗ് എന്നീ മത്സരങ്ങളും സ്ത്രീകൾക്കായി മെഹന്ദി, കേക്ക് മേക്കിംഗ് എന്നീ മത്സരങ്ങളും സംഘടിപ്പിക്കുന്നുണ്ട്. ഇതിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ 0572287065, 0596567811, 0503383091 എന്നീ നമ്പറുകളിൽ ബന്ധപ്പെട്ട് പേര് രജിസ്റ്റർ ചെയ്യാം. മത്സരവിജയികൾക്ക് ആകർഷകങ്ങളായ സമ്മാനങ്ങൾ ഉണ്ടായിരിക്കും.
പരിപാടിയിലേക്കുള്ള പ്രവേശനം സൗജന്യമായിരിക്കും. പരിപാടിയിലേയ്ക്ക് എല്ലാ പ്രവാസികളെയും കുടുംബങ്ങളെയും സ്വാഗതം ചെയ്യുന്നതായി നവയുഗം കേന്ദ്രകമ്മിറ്റി രക്ഷാധികാരി ഷാജി മതിലകം, പ്രസിഡന്റ് ജമാൽ വില്യാപ്പള്ളി, ജനറൽ സെക്രെട്ടറി വാഹിദ് കാര്യറ എന്നിവർ അറിയിച്ചു.
|
രാജൻ പള്ളിത്തടത്തിന് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ സെക്രട്ടറിയുമായ രാജൻ പള്ളിത്തടത്തിന് അൽഖർജ് ഏരിയ യാത്രയയപ്പ് നൽകി. 33 വർഷമായി അൽഖർജ് സനയ്യ വർക്ക്ഷോപ്പിൽ മെക്കാനിക്കായി ജോലി ചെയ്തു വരികയായിരുന്ന രാജൻ പള്ളിത്തടം പത്തനംതിട്ട മുണ്ടു കോട്ടക്കൽ സ്വദേശിയാണ്.
അൽഖർജ് റൗള റസ്റ്റോറന്റ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പ് യോഗത്തിൽ ഏരിയ പ്രസിഡന്റ് ഷബി അബ്ദുൾ സലാം അധ്യക്ഷത വഹിച്ചു. കേന്ദ്ര രക്ഷാധികാരി സമിതി അംഗവും കേളി ട്രഷറുമായ ജോസഫ് ഷാജി, രക്ഷാധികാരി സമിതി അംഗങ്ങളായ ഗീവർഗീസ് ഇടിച്ചാണ്ടി, ഷമീർ കുന്നുമ്മൽ, വൈസ് പ്രസിഡന്റ് ഗഫൂർ ആനമങ്ങാട്,
കേന്ദ്ര കമ്മിറ്റി അംഗങ്ങളായ സതീഷ് കുമാർ വളവിൽ, ഷാജി റസാക്ക്, ലിപിൻ പശുപതി, കേന്ദ്ര കമ്മിറ്റി അംഗവും അൽഖർജ് ഏരിയ രക്ഷാധികാരി സമിതി കൺവീനറുമായ പ്രദീപ് കൊട്ടാരത്തിൽ, ഏരിയ രക്ഷാധികാരി സമിതി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, അൽ ഖർജിലെ ജനകീയ ഡോക്ടർ എന്നറിയപ്പെടുന്ന അൽ ദോസരി ക്ലിനിക്കിലെ ഡോ. അബ്ദുൾ നാസർ,
കെഎംസിസി അൽഖർജ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷബീബ് കൊണ്ടോട്ടി, കെഎംസിസി ടൗൺ കമ്മറ്റി ട്രഷറർ നൗഫൽ, ഡബ്ലുഎംഎഎഫ് പ്രതിനിധി അയൂബ് പനച്ചമൂട്, ഗോപൻ, യൂണിറ്റ് സെക്രട്ടറിമാർ, മറ്റ് പ്രവർത്തകർ എന്നിവർ ആശംസകൾ നേർന്ന് സംസാരിച്ചു.
രക്ഷാധികാരി കമ്മിറ്റി അംഗങ്ങൾ, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ രാജൻ പള്ളിത്തടത്തിന് ഉപഹാരങ്ങൾ നൽകി ആദരിച്ചു. ജോയിന്റ് സെക്രട്ടറി റാഷിദ് അലി സ്വാഗതവും രാജൻ പള്ളിത്തടം നന്ദിയും പറഞ്ഞു.
|
കുവൈറ്റ് സാംസ്കാരിക കാര്യ മന്ത്രിയുമായി ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി
കുവൈറ്റ് സിറ്റി: കുവൈറ്റ് ഇൻഫർമേഷൻ, യുവജനകാര്യ, സാംസ്കാരിക മന്ത്രി അബ്ദുൾറഹ്മാൻ ബദ്ദ അൽ മുതൈരിയുമായി ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക കൂടിക്കാഴ്ച നടത്തി.
ഇരുരാജ്യങ്ങൾക്കുമിടയിലെ സാംസ്കാരിക വിവര കൈമാറ്റ മേഖലകളിലെ സഹകരണം ശക്തിപ്പെടുത്തുന്നതിനാവശ്യമായ നിർദ്ദേശങ്ങൾ ചർച്ച ചെയ്തു.
|
യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷണല്‍ തിയറ്ററില്‍
അബുദാബി: കലാലയം സാംസ്കാരിക വേദിയുടെ കീഴില്‍ നടത്തുന്ന പതിനാലാം എഡിഷന് യുഎഇ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച അബുദാബി നാഷനല്‍ തിയറ്ററില്‍ നടക്കും.
രജിസ്റ്റർ ചെയ്ത 7119 മത്സരികളിൽ നിന്ന് യൂണിറ്റ്, സെക്ടർ, സോൺ ഘടകങ്ങളിൽ മത്സരിച്ച് വിജയിയായ ആയിരം പ്രതിഭകളാണ് നാഷണൽ സാഹിത്യോത്സവിൽ മത്സരിക്കുന്നത്.
"പരദേശിയുടെ നിറക്കൂട്ട്’ എന്ന പ്രമേയത്തില്‍ സംഘടിപ്പിക്കപ്പെടുന്ന പ്രവാസി സാഹിത്യോത്സവില്‍ ജൂണിയർ, സെക്കൻഡറി, സീനിയർ, ജനറൽ എന്നീ വിഭാഗങ്ങളിലാണ് മത്സരങ്ങൾ നടക്കുന്നത്. യുഎഇയിലെ വിവിധ സ്കൂളുകളിൽ നിന്ന് ക്യാമ്പസ് വിഭാഗത്തിൽ പ്രത്യേക മത്സരങ്ങളും നടക്കും
പ്രവാസി വിദ്യാർഥി യുവജനങ്ങളിൽ നിന്ന് കലാ സാഹിത്യ അഭിരുചിയുള്ളവരെ കണ്ടെത്തി അവസരവും പരിശീലനവും നല്കി പ്രതിഭാത്വം ഉയർത്തി കൊണ്ടുവരികയും സാമൂഹിക പ്രതിബദ്ധതയുള്ള യുവതയെ സൃഷ്ടിക്കുകയും ചെയ്യുക എന്നതാണ് സാഹിത്യോത്സവിലൂടെ ലക്ഷ്യമാക്കുന്നത്.
മാപ്പിളപ്പാട്ട്, ഖവാലി, ദഫ്, മദ്ഹ്ഗാനം, സൂഫിഗീതം, മലയാള പ്രസംഗം, കഥാരചന, കവിതാരചന, കോറൽ റീഡിങ്, കൊളാഷ്, സ്പോട് മാഗസിൻ തുടങ്ങി 73 മത്സര ഇനങ്ങള്‍ 12 വേദികളിലായി നടക്കുന്ന സാഹിത്യോത്സവ് രാവിലെ ഏഴിന് ആരംഭിക്കും.
വൈവിധ്യമായ പ്രാചാരണ പ്രവർത്തനങ്ങൾ സംഘാടക സമിതി യുടെ നേതൃത്വത്തിൽ നടക്കുന്നു. വൈകുന്നേരം ഏഴിന് നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ ശൈഖ് അലി അൽ ഹാഷ്മി ഉത്ഘാടനം നിർവഹിക്കും.
എസ്എസ്എഫ് സംസ്ഥാന പ്രസിഡന്റ് ഫിർദൗസ് സഖാഫി കടവത്തൂർ സന്ദേശ പ്രഭാഷണം നടത്തും. സാമൂഹിക സാംസ്കാരിക വ്യവസായ പ്രമുഖർ പങ്കെടുക്കും. ഗ്ലോബൽ കലാലയം കഥ, കവിത പുരസ്കാര ജേതാക്കൾക്കുള്ള പുരസ്കാര വിതരണവും സാംസ്കാരിക സമ്മേളനത്തിൽ നടക്കും.
സംഘാടക സമിതി ചെയർമാൻ ഉസ്മാൻ സഖാഫി തിരുവത്ര, കൺവീനർ ഹംസ അഹ്സനി, ആർഎസ്സിസി ഗ്ലോബൽ ചെയർമാൻ സകരിയ ശാമിൽ ഇർഫാനി, ഗ്ലോബൽ സെക്രട്ടറി മുസ്തഫ കൂടല്ലൂർ, ആർഎസ്സി യുഎഇ നാഷണൽ സെക്രട്ടറിമാരായ സിദ്ധീഖ് പൊന്നാട്, സഈദ് സഅദി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
അബുദാബി മലയാളീസ് സംഘടനയുടെ പ്രവർത്തനോദ്ഘാടനം നടന്നു
അബുദാബി: അബുദാബി മലയാളീസ് 202425 കമ്മിറ്റിയുടെ പ്രവർത്തനോദ്ഘാടനം നടന്നു. പ്രസിഡന്റ് വിദ്യ നിഷൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ജനറൽ സെക്രട്ടറി റാഫി വാസ്മ സ്വാഗതവും ട്രെഷറർ മുബാറക് നന്ദിയും പറഞ്ഞു.
60ൽ പരം ടീം അംഗങ്ങൾ പങ്കെടുത്തു. കമ്മിറ്റി ചെയർമാൻ ഗ്രൂപ്പ് ഫൗണ്ടർ മമ്മിക്കുട്ടി കുമരനെല്ലൂർ ചടങ്ങിൽ സംബന്ധിച്ചു. അബുദാബി മലയാളി സമാജം പ്രസിഡന്റ് സലീം ചിറക്കൽ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് സമീർ, ലേഡീസ് കൺവീനർ നാദിയ മുസ്തഫ, പ്രോഗ്രാം ഡയറക്ടർ ഫിറോസ് ഇ.എം.കെ, ആർട്ട് സെക്രട്ടറി ശ്രീജ, അസിസ്റ്റന്റ് ആർട്ട് സെക്രട്ടറി സുബിന, ലേഡീസ് ജോയിന്റ് കൺവീനർ രാജി, ഗ്രൂപ്പ് കോഓർഡിനേറ്റർ സുമോദ് എന്നിവർ ആശംസകൾ നേർന്നു.
|
എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം
ദോഹ: ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്വിബിഎസിന് കാലിക്കറ്റ് സർവകലാശാലയുടെ ആദരം. നൂതനമായ മാര്‍ഗങ്ങളിലൂടെ വിദഗ്ധമായ പരിശീലനം നല്കി മികച്ച റിസല്‍ട്ട് നിലനിര്‍ത്തുന്നത് പരിഗണിച്ചാണ് സർവകലാശാല കൊമേഴ്സ് ആൻഡ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് എന്‍വിബിഎസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ്, ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ എന്നിവരെ ഇന്റര്‍നാഷണല്‍ എക്സലന്‍സ് അവാര്‍ഡ് നല്കി ആദരിച്ചത്.
യൂണിവേര്സിറ്റി ഇഎംഎസ് സെമിനാര്‍ കോംപ്ലക്സില്‍ നടന്ന നാഷണല്‍ മാനേജ്മെന്റ് കോണ്‍ഫറന്‍സായ അസന്റ് 2024 സമാപന ചടങ്ങില്‍ സർവകലാശാല സിണ്ടിക്കേറ്റ് മെമ്പറും ഫിസിക്സ് വകുപ്പിലെ സീനിയര്‍ പ്രഫസറുമായ ഡോ. പ്രദ്യുപ്നന്‍ അവാര്‍ഡ് സമ്മാനിച്ചു.
സെന്റര്‍ ഫോര്‍ ഇന്നൊവേഷന് ആന്റ് എന്‍ട്രപ്രണര്‍ഷിപ്പ് ഡയറക്ടര്‍ ഡോ. മുഹമ്മദ് ഷാഹീന്‍ തയ്യില്‍, സർവകലാശാല കൊമേഴ്സ് ആന്റ് മാനേജ്മെന്റ് സ്റ്റഡീസ് വകുപ്പ് മേധാവി ഡോ. ശ്രീഷ സി.എച്ച്, ഫാക്കല്‍ട്ടി കോഓര്‍ഡിനേറ്റര്‍ ഡോ.നതാഷ, അസിസ്റ്റന്റ് പ്രഫസര്‍ ഡോ.ഹരികുമാര്‍, അസന്‍ഡ് കോഓര്‍ഡിനേറ്റര്‍ മുഹമ്മദ് ബിലാല്‍, കണ്‍വീനര്‍ നബീഹ് ഫാറൂഖ് എന്നിവര്‍ സംസാരിച്ചു.
ബാഡ്മിന്റണ്‍ പരിശീലന രംഗത്തെ എന്‍വിബിഎസിന്റെ മികവിനെ അംഗീകരിക്കുകയും പുരസ്കാരം നല്കി ആദരിക്കുകയും ചെയ്തതില്‍ അഭിമാനമുണ്ടെന്നും കൂടുതല്‍ ഇന്നൊവേഷനുകളുമായി മുന്നോട്ടുപോകുവാന്‍ ഇത് പ്രചോദനമാകുമെന്നും ചടങ്ങില്‍ സംസാരിച്ച എന്‍വിബിഎസ് ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജും ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാനും പറഞ്ഞു.
|
തനിമ കുവൈറ്റ് ദേശീയ വടംവലി മത്സരവും അവാർഡ് ദാനവും ഡിസംബർ ആറിന്
കുവൈറ്റ് സിറ്റി: തനിമ കുവൈറ്റിന്റെ ബാനറിൽ സൻസീലിയ എവർ റോളിംഗ് ട്രോഫിക്ക് വേണ്ടിയുള്ള 18ാം ദേശീയ വടംവലി മത്സരം ഡിസംബർ ആറിന് അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിലെ ഓപൺ ഫ്ലഡ് ലൈറ്റ് സ്റ്റേഡിയത്തിൽ ഉച്ചയ്ക്ക് 12 മുതൽ രാത്രി എട്ട് വരെ നടക്കും.
കുവൈറ്റിലെ മുപ്പതോളം ഇന്ത്യൻ സ്കൂളുകളിൽ നിന്ന് പഠന പഠനേതര വിഷയങ്ങളിൽ മികച്ച പ്രകടനം കാഴ്ച വച്ച വിദ്യാർഥികൾക്കുള്ള ഡോ. അബ്ദുൽ കലാം പേൾ ഓഫ് ദ സ്കുൾ അവാർഡ് ദാനവും ഇതോട് അനുബന്ധിച്ച് നടക്കും.
20ലധികം ടീമുകൾ മാറ്റുരയ്ക്കുന്ന മത്സരത്തിൽ ഇത്തവണ ആദ്യമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള വടംവലി കായികതാരങ്ങൾ പങ്കെടുക്കും. പ്രവേശനം സൗജന്യമായിരിക്കും.
|
സൗദി എംഒഎച്ചിൽ സ്റ്റാഫ് നഴ്സ് ഒഴിവുകൾ; നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റിലേക്ക് അപേക്ഷിക്കാം
തിരുവനന്തപുരം: സൗദി അറേബ്യ ആരോഗ്യമന്ത്രാലയത്തിലേക്കുളള സ്റ്റാഫ് നഴ്സ് (വനിതകൾ) ഒഴിവുകളിലേക്കു നോർക്ക റൂട്ട്സ് റിക്രൂട്ട്മെന്റ് സംഘടിപ്പിക്കുന്നു.
ബേൺസ്, ക്രിട്ടിക്കൽ കെയർ യൂണിറ്റ് (സിസിയു), ഡയാലിസിസ്, എമർജൻസി റൂം, ഐസിയു (അഡൾറ്റ്), ന്യൂബോൺ ഇന്റൻസീവ് കെയർ യൂണിറ്റ്, ഓങ്കോളജി, ഓപ്പറേറ്റിംഗ് റൂം, പീഡിയാട്രിക് ഇന്റൻസീവ് കെയർ യൂണിറ്റ്, റിക്കവറി എന്നീ സ്പെഷാലിറ്റികളിലാണ് ഒഴിവുകൾ.
നഴ്സിംഗിൽ ബിഎസ്സി പോസ്റ്റ് ബിഎസ്സി വിദ്യാഭ്യാസയോഗ്യതയും സ്പെഷാലിറ്റികളിൽ കുറഞ്ഞത് രണ്ടു വർഷത്തെ പ്രവൃത്തിപരിചയവുമുളള ഉദ്യോഗാർഥികൾക്ക് അപേക്ഷിക്കാം.
വിശദമായ സിവിയും വിദ്യാഭ്യാസം, പ്രവൃത്തിപരിചയം, പാസ്പോർട്ട്, മറ്റ് അവശ്യരേഖകൾ എന്നിവയുടെ പകർപ്പുകൾ സഹിതം www.norkaroots.org, www. nifl.norkaroots.org വെബ്സൈറ്റുകൾ സന്ദർശിച്ച് 30 നകം അപേക്ഷ സമർപ്പിക്കണം.
സൗദി കമ്മീഷൻ ഫോർ ഹെൽത്ത് സ്പെഷലിസ്റ്റുകളിൽ നിന്നുള്ള പ്രഫഷണൽ ക്ലാസിഫിക്കേഷൻ (മുമാരിസ് + ) യോഗ്യതയും, ഡാറ്റാഫ്ലോ വെരിഫിക്കേഷൻ, എച്ച്ആർഡി അറ്റസ്റ്റേഷനും രജിസ്റ്റർ ചെയ്യുന്നതിനാവശ്യമാണ്.
അപേക്ഷകർ മുൻപ് SAMR പോർട്ടലിൽ രജിസ്റ്റർ ചെയ്തവരാകരുത്. കുറഞ്ഞത് ആറു മാസത്തെ കാലാവധിയുള്ള സാധുതയുള്ള പാസ്പോർട്ടും ഉള്ളവരാകണം. അഭിമുഖ സമയത്ത് പാസ്പോർട്ട് ഹാജരാക്കണം.
അഭിമുഖം ഡിസംബർ രണ്ടാംവാരം കൊച്ചിയിൽ നടക്കും. കൂടുതൽ വിവരങ്ങൾക്ക് നോർക്ക റൂട്ട്സ് ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾഫ്രീ നമ്പറുകളിൽ 18004253939 (ഇന്ത്യയിൽ നിന്നും) +91 8802012345 (വിദേശത്തുനിന്നും മിസ്ഡ് കോൾ സൗകര്യം) ബന്ധപ്പെടാം.
|
ഇശൽ ഓണം വർണാഭമായ പരിപാടികളോടെ അരങ്ങേറി
അബുദാബി: കലാകാരന്മാരുടെ കൂട്ടായ്മയായ ഇശൽ ബാൻഡ് അബുദാബിയുടെ ഓണാഘോഷ പരിപാടി ഇശൽ ഓണം മാവേലി എഴുന്നള്ളത്ത്, പുലിക്കളി, താലപ്പൊലി, തിരുവാതിര, കൈകൊട്ടിക്കളി, നാടൻ പാട്ട് എന്നിങ്ങനെ വർണാഭമായ ഓണപ്പരിപാടികളോടെ അരങ്ങേറി.
സിനിമാ നടൻ സെൻതിൽ കൃഷ്ണ മുഖ്യ അതിഥിയായി പങ്കെടുത്തു. അബുദാബി കമ്യൂണിറ്റി പോലീസ് ഫസ്റ്റ് വാറന്റ് ഓഫീസർ ആയിഷ അലി അൽഷഹീ പൊതുസമ്മേളനം ഉദ്ഘാടനം ചെയ്തു.
ഇശൽ ബാൻഡ് അബുദാബി മുഖ്യരക്ഷാധികാരി ഹാരിസ് തായമ്പത്ത്, ഉപദേശക സമിതി അംഗം മഹ്റൂഫ് കണ്ണൂർ, ചെയർമാൻ റഫീക്ക് ഹൈദ്രോസ്, ഇവന്റ് കോഓർഡിനേറ്റർ ഇഖ്ബാൽ ലത്തീഫ്, ട്രഷറർ സാദിഖ് കല്ലട, ബേയ്പ്പുർ ബോട്ട് റസ്റ്റോറന്റ് മാനേജർ ഷിഹാജ് റഹീം, ഹാപ്പി ബേബി മൊബൈൽസ് ഉടമ മുഹമ്മദ് എന്നിവര്‍ പങ്കെടുത്തു.
ബിസിനസ് രംഗത്തെ മികവിനെ പരിഗണിച്ച് റഹ്മത്ത് കാലിക്കറ്റ് റസ്റ്റോറന്റ് ഉടമ കോഴിക്കോട് കുറ്റിയാടി തൊട്ടിൽപ്പാലം സ്വദേശി കുനിയിൽ ഇസ്മായിൽ അഹമ്മദിനെ ബിസിനസ് എക്സലൻസ് അവാർഡ് നൽകി ചടങ്ങിൽ ആദരിച്ചു.
ഇശൽ ബാൻഡ് അബുദാബിയുടെ രണ്ട് ലക്ഷം രൂപയുടെ ധനസഹായ വിതരണം ബെൻസർ ട്രാൻസ്പോർട്ട് ഉടമ മുഹമ്മദ് ഷരീഫ്, ക്യുപ്കോ ജനറൽ ട്രെഡിംഗ് ഉടമ ഒ.കെ. മൻസൂർ, ഡീപ് സീ ഫിഷ് ട്രെഡിംഗ് ഉടമ ഹാരിസ് പാങ്ങാട്ട് എന്നിവർ ചേർന്ന് നിർവഹിച്ചു.
ഇശൽ ബാൻഡ് അബുദാബി കലാകാരന്മാർ അണിനിരന്ന മെഗാ മ്യൂസിക്കൽ ഷോയിൽ ഇൻസ്റ്റാഗ്രാമിലൂടെ വയറലായ ഹിഷാം അങ്ങാടിപ്പുറവും മീരയും പങ്കെടുത്തു. തുടർന്ന് പരിപാടിയുടെ മുഖ്യ ആകർഷണമായ മിസി മാത്യൂസ് നയിച്ച ഓണം തീം ഫാഷൻ ഷോയും അരങ്ങേറി.
ഇശൽ ബാൻഡ് അബുദാബി ഓർഗനൈസിംഗ് സെക്രട്ടറി അൻസർ വെഞ്ഞാറമൂട്, എക്സിക്യൂട്ടീവ് അംഗങ്ങളായ സമീർ മീന്നേടത്ത്, സിയാദ് അബ്ദുൾ അസിസ്, നിഷാൻ അബ്ദുൾ അസിസ്, മുഹമ്മദ് ഇർഷാദ്, വോളണ്ടിയർ ക്യാപ്റ്റൻ മുജീബ് എന്നിവർ ചേർന്ന് പരിപാടികൾ നിയന്ത്രിച്ചു.
|
പീഡനക്കേസ്; പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി
റിയാദ്: പീഡനക്കേസ് പ്രതിയെ സൗദിയിൽ വധശിക്ഷയ്ക്ക് വിധേയനാക്കി. സൗദിയിലെ അല്‍ഖസീമില്‍ ആണ് സംഭവം.
അഹ്മദ് ബിന്‍ സുനൈതാന്‍ ബിന്‍ ഹമദ് അല്‍റശൂദ് അല്‍നോംസിയുടെ വധശിക്ഷയാണ് നടപ്പാക്കിയത്. ഇയാളുടെ വധശിക്ഷ നടപ്പാക്കിയതായി ആഭ്യന്തര മന്ത്രാലയം അറിയിച്ചു.
ലഹരി ഉപയോഗവുമായി ബന്ധപ്പെട്ട കേസിലും ഇയാള്‍ പ്രതിയായിരുന്നു.
|
കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം വെള്ളിയാഴ്ച
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസി "തംകീൻ' മഹാസമ്മേളനം അബ്ബാസിയ ഇന്ത്യൻ സെൻട്രൽ സ്കൂളിൽ മർഹൂം ഹൈദരലി ശിഹാബ് തങ്ങൾ നഗറിൽ വെള്ളിയാഴ്ച നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ അറിയിച്ചു.
വൈകുന്നേരം ആറിന് ആരംഭിക്കുന്ന സമ്മേളനത്തിൽ മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ പാണക്കാട് സയ്യിദ് സാദിഖലി ശിഹാബ് തങ്ങൾ, അഖിലേന്ത്യ ജനറൽ സെക്രട്ടറി പി.കെ. കുഞ്ഞാലികുട്ടി, സംസ്ഥാന ജനറൽ സെക്രട്ടറി പി.എം.എ. സലാം, സെക്രട്ടറി കെ.എം. ഷാജി തുടങ്ങിയവർ പങ്കെടുക്കും.
മൂന്നാമത് ഇ. അഹമ്മദ് എക്സലൻസി അവാർഡിന് അർഹനായ എം.എ. ഹൈദർ ഗ്രൂപ്പ് ചെയർമാൻ ഡോ. എസ്.എം. ഹൈദറലിക്ക് അവാർഡ് കൈമാറും.
"തംകീൻ' അഥവാ "ശാക്തീകാരണം' എന്ന സമ്മേളനപ്രമേയത്തെ അടിസ്ഥാനപെടുത്തി സാമൂഹിkകസാംസ്കാരികരാഷ്ട്രീയസാമ്പത്തിക രംഗങ്ങളിൽ കുവൈറ്റ് കെഎംസിസി അംഗങ്ങളെയും പ്രവാസികളെയും ശാക്തീകരിക്കാൻ ആവശ്യമായ ചർച്ചകളും പദ്ധതികളും നടപ്പിൽ വരുത്തുക എന്നതാണ് സമ്മേളനം ലക്ഷ്യം വയ്ക്കുന്നത്.
സമ്മേളന വിജയത്തിനായി 359 അംഗങ്ങൾ ഉൾകൊള്ളുന്ന സ്വാഗതസംഘം രൂപീകരിച്ച് രണ്ടു മാസത്തോളം വിവിധ സംഘടനാ തലങ്ങളിൽ വ്യത്യസ്തവും ആകർഷകവുമായ പ്രചാരണ പരിപാടികൾ സംഘടിപ്പിച്ചു. തംകീൻ എന്ന സമ്മേളന പ്രമേയം കുവൈറ്റിലുടനീളം ചർച്ച ചെയ്തു.
മുസ്ലിം ലീഗ് നേതാക്കളുടെ കുവൈറ്റിലേക്കുള്ള വരവ് പ്രവർത്തകർക്കിടയിൽ വലിയ ആവേശമാണ് ഉണ്ടാക്കിയിരിക്കുന്നത്. മുസ്ലിം ലീഗ് മുന്നോട്ട് വയ്ക്കുന്ന ന്യൂനപക്ഷ രാഷ്ട്രീയത്തിന്റെ പ്രസക്തി കുവൈറ്റിലെ പ്രവാസി പൊതു സമൂഹത്തിൽ പ്രചരിപ്പിക്കുകയും ലീഗിന്റെ രാഷ്ട്രീയധാരയിലേക്ക് പ്രവാസികളെ ആകർഷിക്കുകയുമാണ് കെഎംസിസിയുടെ ലക്ഷ്യങ്ങളിലൊന്ന്.
മുൻകാലങ്ങളിൽ കുവൈറ്റ് കെഎംസിസി നടപ്പിൽ വരുത്തിയിരുന്ന പല ജനക്ഷേമ പദ്ധതികളും തിരിച്ചുകൊണ്ടുവരാനും സോഷ്യൽ സെക്യൂരിറ്റി സ്കീം പോലുള്ള സുപ്രധാനമായ പദ്ധതികളിൽ കാലാനുസൃത മാറ്റങ്ങൾ കൊണ്ടുവരാനും കമ്മിറ്റി ഉദ്ദേശിക്കുന്നുണ്ടെന്നും ഭാരവാഹികൾ പറഞ്ഞു.
കുവൈറ്റ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ, ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, ഓർഗനൈസിംഗ് സെക്രട്ടറി സിറാജ് എരഞ്ഞിക്കൽ, മീഡിയ ചാർജുള്ള വൈസ് പ്രസിഡന്റ് ഫാറൂഖ് ഹമദാനി എന്നിവർ വാർത്താസമ്മേളനത്തിൽ പങ്കെടുത്തു.
|
സലാം പാപ്പിനിശേരിയുടെ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു
ഷാർജ: യുഎഇയിൽ നിയമ പ്രതിസന്ധികളിൽ അകപ്പെട്ട് നീതിക്കുവേണ്ടി പ്രയാസപ്പെട്ട നിരാശ്രയരായ പ്രവാസികളുടെ അനുഭവങ്ങൾ കോർത്തിണക്കി യാബ് ലീഗൽ സർവീസസ് സിഇഒ സലാം പാപ്പിനിശേരി എഴുതിയ ഒലീസിയ എന്ന പുസ്തകം പ്രകാശനം ചെയ്തു.
43ാമത് ഷാർജ അന്താരാഷ്ട്ര പുസ്തകോത്സവത്തിൽ യുഎഇ പൗരനും ഇനായ ഗ്രൂപ്പിന്റെ ചെയർമാനുമായ റിയാദ് അഹമ്മദ് ടിം മുൻ റേഡിയോ അവതാരകൻ കെ.പി.കെ. വേങ്ങരയ്ക്ക് നൽകി കൊണ്ടാണ് പുസ്തകം പ്രകാശനം ചെയ്തത്.
നിയമ കുരുക്കിൽ അകപ്പെട്ട് പ്രതിസന്ധിയിലായവരുടേതുൾപ്പടെ പ്രവാസലോകത്തെ അനുഭവങ്ങൾ വരച്ചു കാട്ടുന്ന പുസ്തകമാണ് ഒലീസിയ.
മരുപ്പച്ചയ്ക്കും മണൽക്കാറ്റിനുമിടയിൽ ജീവിതത്തിന്റെ രണ്ടറ്റം കൂട്ടിമുട്ടിക്കാൻ പാടുപെടുന്ന പ്രതിസന്ധികളുടെ പ്രവാസത്തിൽ നീതിക്ക് വേണ്ടി വിലപിക്കുന്ന കുറെയേറെ മനുഷ്യരുടെ കഥയാണ് ഒലീസിയ എന്ന പുസ്തകത്തിൽ പറയുന്നത്. ലിപി പബ്ലിക്കേഷൻസാണ് പുസ്തകത്തിന്റെ പ്രസാധകർ.
ചടങ്ങിൽ യുഎഇ അഭിഭാഷകരായ അഡ്വ. ഇബ്രാഹിം ഹദ്ദാദ്, അഡ്വ. മുഹമ്മദ് അബ്ദുൽ റഹ്മാൻ അൽ സുവൈദി, സഫ്വാൻ അറഫ, എഴുത്തുകാരൻ ബഷീർ തിക്കോടി, ലിപി പബ്ലിക്കേഷൻസ് മാനേജിംഗ് ഡയറക്ടർ ലിപി അക്ബർ, മുന്ദിർ കൽപകഞ്ചേരി, അഡ്വ. ഷൗക്കത്തലി സഖാഫി, അഡ്വ. ഷുഹൈബ് സഖാഫി, ഫർസാന അബ്ദുൾജബ്ബാർ, അൻഷീറ അസീസ്, ഷഫ്ന ഹാറൂൺ, ആയിഷ മുഹമ്മദ് തുടങ്ങിയവർ സന്നിഹിതരായിരുന്നു.
|
മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും പ്രമേഹ ബോധവത്കരണം സംഘടിപ്പിച്ചു
ദോഹ: ലോക പ്രമേഹ ദിനത്തോടനുബന്ധിച്ച് മീഡിയ പ്ലസും ഖത്തര്‍ ഡയബറ്റിക് അസോസിയേഷനും സംയുക്തമായി സ്കില്‍ ഡലവപ്മെന്റ് സെന്ററില്‍ സംഘടിപ്പിച്ച പ്രമേഹ ബോധവത്കരണം ശ്രദ്ധേയമായി.
മോഡേണ്‍ മെഡിസിനും ആയുര്‍വേദയും കുംഗ്ഫുവും യോഗയും അക്യപംക്ചറുമൊക്കെ പ്രമേഹം നിയന്ത്രിക്കുവാന്‍ എങ്ങനെ സഹായകമാകുമെന്നാണ് ബോധവത്കരണ പരിപാടിയില്‍ ശ്രദ്ധ കേന്ദീകരിച്ചത്.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആൻഡ് വെല്‍വനസ് എഡ്യൂക്കേറ്റര്‍ ഡോ. ഫഹദ് അബ്ദുല്ല പരിപാടി ഉദ്ഘാടനം ചെയ്തു. ഡോ. അഹ് മദ് മുഖ്യ പ്രഭാഷണം നടത്തി. ജീവിത ശൈലി മാറ്റുന്നതിലൂടെ പ്രമേഹം നിയന്ത്രിക്കാമെന്നും ഭക്ഷണം, ഉറക്കം, നടത്തം എന്നിവ പ്രധാനമാണെന്നും അദ്ദേഹം പറഞ്ഞു.
ആയുര്‍വേദ പരിശീലിക്കുന്നതിലൂടെ ശരീരത്തിന്റെ സന്തുലിതാവസ്ഥ നിലനിര്‍ത്താനും പ്രമേഹത്തെ പ്രതിരോധിക്കുവാനും സാധിക്കുമെന്ന് ആയുര്‍വേദ ഡോക്ടര്‍ ഡോ. ഫസീഹ അസ്കര്‍ പറഞ്ഞു.
രാവിലെ എഴുന്നേല്ക്കുന്നതുമുതല് ഉറങ്ങുന്നതുവരേയും ആരോഗ്യം സംരക്ഷിക്കുന്നതില്‍ ശ്രദ്ധവേണമെന്നും ശാസ്ത്രീയമായ രീതിയിലുള്ള ബോഡി സ്ട്രച്ചിംഗ്, ബ്രീത്തിംഗ് എക്സര്‍സൈസ്, നടത്തം എന്നിവ ജീവിത ശൈലി മെച്ചപ്പെടുത്താനും പ്രമേഹം പോലുള്ള പ്രയാസങ്ങളെ നിയന്ത്രിക്കുവാനും സഹായിക്കുമെന്ന് യുഎംഎഐ ഫൗണ്ടറും ഗ്രാൻഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി അഭിപ്രായപ്പെട്ടു.
ശാസ്ത്രീയമായ രീതിയില്‍ യോഗ പരിശീലിക്കുന്നത് രക്തസംക്രണം അനായാസമാക്കാനും വിവിധ തരം രോഗങ്ങളെ പ്രതിരോധിക്കുവാനും സഹായിക്കുമെന്ന് യോഗ ഇന്‍സ്ട്രക്ടര്‍ ഇറ്റി ബെല്ല പറഞ്ഞു.
നേരത്തെ ഉണരുക, വ്യായാമം പരിശീലിക്കുക, രാത്രി നേരത്തെ ഭക്ഷണം കഴിച്ച് ഉറങ്ങുക തുടങ്ങിയവ ആരോഗ്യ സംരംക്ഷണത്തില്‍ പ്രധാനമാണെന്നും ജീവിത ശൈലി ക്രമീകരിക്കുന്നതിലൂടെ നിരവധി രോഗങ്ങളെ പ്രതിരോധിക്കാനാകുമെന്നും അക്യൂപംക്ചറിസ്റ്റ് നിജാസ് ഹസൈനാര്‍ അഭിപ്രായപ്പെട്ടു.
ജീവിതത്തല്‍ സമ്മര്‍ദ്ധങ്ങള്‍ ഒഴിവാക്കുകയും ആത്മാര്‍ഥമായ സൗഹൃദങ്ങള്‍ സ്ഥാപിച്ചും പൊട്ടിച്ചിരിച്ചും ജീവിതം മനോഹരമാക്കുവാന്‍ ചടങ്ങില്‍ സംസാരിച്ച ഖത്തര്‍ ഇന്ത്യന്‍ പ്രവാസി അസോസിയേഷന് പ്രതിനിധി ഉണ്ണികൃഷ്ണന് പറഞ്ഞു. ആരോഗ്യ സംരംക്ഷണത്തിന്റെ ഉദാത്തമായ മാതൃകയാണ് പ്രവാചക വചനങ്ങളെന്നും അവ ജീവിതത്തില്‍ പാലിക്കുന്നതിലൂടെ വ്യക്തിയിലും സമൂഹത്തിലും വലിയ മാറ്റങ്ങളുണ്ടാകുമെന്നും സൂപ്പര്‍ഫൈന്‍ ഡോക്യൂമെന്റ് ക്ളിയറന്‍സ് മാനേജര്‍ മുഹമ്മദ് ഫാറുഖ് പറഞ്ഞു.
ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഇവന്റ് ഓഫീസര്‍ അഷ്റഫ് പി എ നാസര്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. മീഡിയ പ്ളസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങര പരിപാടി നിയന്ത്രിച്ചു. നേരത്തെ ഖത്തര്‍ ഡയബറ്റിക് അസോസിയേഷനിലെ ഹെല്‍ത്ത് ആന്റ് വെല്‍വനസ് എഡ്യൂക്കേറ്റര്‍ ഡോ.ഫഹദ് അബ്ദുല്ലയുടേയും ഇവന്റ് ഓഫീസര്‍ അഷ്റഫ് പി എ നാസറിന്റേയും നേതൃത്വത്തില്‍ പരിപാടിക്കെത്തിയ മുഴുവനാളുകളേയും രക്ത പരിശോധനയ്ക്ക് വിധേയരാക്കുകയും ആവശ്യമായ മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കുകയും ചെയ്തു.
അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ് ചടങ്ങില്‍ വിശിഷ്ട അതിഥിയായിരുന്നു.
|
ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറിയുടെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനും പുറത്തിറക്കി
ദോഹ: ഖത്തറിലെ പ്രമുഖ അഡ് വര്‍ട്ടൈസിംഗ് ആൻഡ് ഈവന്റ് മാനേജ്മെന്റ് കമ്പനിയായ മീഡിയ പ്ലസ് പ്രസിദ്ധീകരിച്ച ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി പതിനെട്ടാമത് എഡിഷന്റെ ഓണ്‍ലൈന്‍ പതിപ്പും മൊബൈല്‍ ആപ്ലിക്കേഷനുകളും പുറത്തിറക്കി.
സീ ഷെല്‍ റസ്റ്റോറന്റ് ഹാളില്‍ നടന്ന ചടങ്ങില്‍ ഓണ്‍ലൈന്‍ പതിപ്പിന്റെ ഉദ്ഘാടനം ഏജ് ഇന്റര്‍നാഷണല്‍ മാനേജിംഗ് ഡയറക്ടര്‍ ശെല്‍വ കുമാരന് നിര്‍വഹിച്ചു. ഐഒഎസ് ആപ്ലിക്കേഷന്‍ ദോഹ ബ്യൂട്ടി സെന്ററര്‍ മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷീല ഫിലിപ്പോസും അക്കോണ്‍ പ്രിന്റിംഗ് പ്രസ് ഡയറക്ടര്‍ പി.ടി. മൊയ്തീന്‍കുട്ടിയും ചേര്‍ന്നാണ് പുറത്തിറക്കിയത്.
ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഗുഡ് വില്‍ കാര്‍ഗോ മാനേജിംഗ് ഡയറക്ടര്‍ നൗഷാദ് അബുവും അല്‍ മവാസിം ഗ്രൂപ്പ് മാനേജിംഗ് ഡയറക്ടര്‍ ഡോ.ഷഫീഖ് ഹുദവിയും ചേര്‍ന്ന് പ്രകാശനം ചെയ്തു. ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ. ജോണ്‍, യുഎംഎഐ ഫൗണ്ടറും ഗ്രാന്‍ഡ് മാസ്റ്ററുമായ ഡോ. ആരിഫ് സിപി എന്നിവര്‍ വിശിഷ്ട അതിഥികളായിരുന്നു.
പ്രിന്റ്, ഓണ്‍ലൈന്‍, മൊബൈല്‍ ആപ്ലിക്കേഷന്‍ എന്നീ മൂന്ന് പ്ലാറ്റ്ഫോമുകളിലും ലഭ്യമായ ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ഉപഭോക്താക്കളേയും സംരംഭകരേയും തൃപ്തിപ്പെടുത്തിയാണ് മുന്നേറുന്നതെന്നും ഓരോ പതിപ്പിലും കൂടുതല്‍ പുതുമകള്‍ അവതരിപ്പിക്കുവാന്‍ ശ്രമിക്കാറുണ്ടെന്നും മീഡിയ പ്ലസ് സിഇഒയും ഖത്തര്‍ ബിസിനസ് കാര്‍ഡ് ഡയറക്ടറി ചീഫ് എഡിറ്ററുമായ ഡോ. അമാനുല്ല വടക്കാങ്ങര പറഞ്ഞു.
ഡയറക്ടറിയുടെ സൗജന്യ കോപ്പികള്‍ക്ക് ഖത്തറിലുള്ളവര്‍ 4324853 എന്ന നമ്പറില്‍ ബന്ധപ്പെടണം. ഓണ്‍ലൈന്‍ വിലാസം www.qatarcontact.com.
|
ക്യുകെഐസി കലണ്ടർ പ്രകാശനം ചെയ്തു
ദോഹ: ഖത്തർ കേരള ഇസ്ലാഹി സെന്റർ പുറത്തിറക്കുന്ന 2025 വർഷത്തെ കലണ്ടർ ട്രഷറർ മുഹമ്മദലി മൂടാടിക്ക് നൽകി പ്രസിഡന്റ് കെ.ടി. ഫൈസൽ സലഫി പ്രകാശനം ചെയ്തു. ഇസ്ലാമിലെ പ്രധാനപ്പെട്ട മസ്ജിദുകൾ എന്ന തീമിൽ തയാറാക്കിയ കലണ്ടർ ഏതാനും ദിവസങ്ങൾക്കകം വിതരണത്തിന് തയാറാവും.
ചടങ്ങിൽ ജനറൽ സെക്രട്ടറി മുജീബ് റഹ്മാൻ മിശ്കാത്തി, ശബീറലി അത്തോളി, ഉമർ ഫൈസി, ഷാനിബ്, കബീർ എന്നിവർ സംബന്ധിച്ചു. കോപ്പികൾ ആവശ്യമുള്ളർ 6000 4485 എന്ന നമ്പറിൽ ബന്ധപ്പെടുക.
|
അൽഫസാഹ: ടീം റെഡ് ഓവറോൾ ചാമ്പ്യന്മാർ
ദോഹ: അൽമനാർ മദ്റസ ആർട്സ് ഡേ അൽഫസാഹ'24ൽ 150 പോയിന്റ് നേടി ടീം റെഡ് ഓവറോൾ ചാമ്പ്യന്മാരായി. 131 പോയിന്റോടെ ടീം ബ്ലൂ റണ്ണേഴ്സ് അപ്പായി. നാലു ടീമുകളായി തിരിച്ച് അഞ്ച് കാറ്റഗറികളിലായി നടത്തിയ കലാമത്സരങ്ങൾ പങ്കാളിത്തം കൊണ്ടും അവതരണ മികവ് കൊണ്ടും ഏറെ മികച്ചതായിരുന്നു.
കിഡ്സ് വിഭാഗത്തിൽ വ്യക്തിഗത ചാമ്പ്യനായി ഫാതിമ അബ്ദുൽ ഗഫൂറും(റെഡ്) സബ്ജൂനിയർ വിഭാഗത്തിൽ ആയിഷ അബ്ദുൽ ഗഫൂറും(ബ്ലൂ) ജൂണിയർ വിഭാഗത്തിൽ ഇഹാൻ അബ്ദുൽ വഹാബും(റെഡ്) സീനിയർ ബോയ്സിൽ ഇജാസ് അബ്ദുല്ലയും(ബ്ലൂ) സീനിയർ ഗേൾസിൽ റന ഫാതിമയും(യെല്ലൊ) തെരഞ്ഞെടുക്കപ്പെട്ടു.
ഏഷ്യൻ ടൗൺ ക്രിക്കറ്റ് സ്റ്റേഡിയത്തിലെ വിഐപി റിക്രിയേഷൻ ഹാളിൽ നടന്ന പരിപാടി ആസ്വദിക്കാൻ രക്ഷിതാക്കൾ അടക്കമുള്ള നൂറുകണക്കിനാളുകൾ സന്നിഹിതരായിരുന്നു.
സമാപന സെഷനിൽ സ്വലാഹുദ്ധീൻ സ്വലാഹി, മുജീബ് റഹ്മാൻ മിഷ്കാത്തി, കെ.ടി. ഫൈസൽ സലഫി, ഉമർ ഫൈസി, ഷാനിബ്,ഷബീറലി അത്തോളി എന്നിവർ സംബന്ധിച്ചു.
|
പ്രവാസി സാഹിത്യോത്സവ് കിരീടം കുവൈറ്റ് സിറ്റി സോണിന്
കുവൈറ്റ് സിറ്റി: രിസാല സ്റ്റഡി സർക്കിളിനു കീഴിലുള്ള കലാലയം സാംസ്കാരിക വേദിയുടെ പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവിൽ കുവൈറ്റ് സിറ്റി സോണിന് കലാ കിരീടം.
ദഫ്മുട്ട്, ഖവാലി, സംഘഗാനം, മാപ്പിളപ്പാട്ട്, മദ്ഹ്ഗാനം, പ്രസംഗം, പ്രബന്ധരചന, കഥ കവിതാരചന, മാഗസിൻ ഡിസൈനിംഗ് തുടങ്ങിയ 59 ഇന മത്സരങ്ങളിൽ കുവൈത്തിലെ അഞ്ചു സോണുകളിൽ നിന്നായി നാന്നൂറോളം മത്സരാർഥികൾ പങ്കെടുത്തു.
ഫാമിലി, യൂണിറ്റ്, സെക്ടർ മത്സരങ്ങൾക്ക് ശേഷം സോൺ തലങ്ങളിൽ നടന്ന മത്സരങ്ങളിൽ ഒന്നാം സ്ഥാനം നേടിയ പ്രതിഭകളാണ് ഖൈത്താനിൽ മൂന്ന് വേദികളിലായി നടന്ന നാഷനൽ സാഹിത്യോത്സവിൽ മാറ്റുരച്ചത്.
ഫർവാനിയ സോൺ ഫസ്റ്റ് റണ്ണറപ്പും, ജലീബ് സോൺ സെകന്റ് റണ്ണറപ്പുമായി. കലാപ്രതിഭയായി നവീൻ ബദറുദ്ദീൻ (ജലീബ്), സർഗപ്രതിഭയായി അൻസില സവാദ് (ജഹ്റ) എന്നിവരെ തെരെഞ്ഞെടുത്തു.
സാംസ്കാരിക സമ്മേളനം അലവി സഖാഫി തെഞ്ചേരിയുടെ അധ്യക്ഷതയിൽ അഹമ്മദ് കെ. മാണിയൂർ ഉദ്ഘാടനം ചെയ്തു. എസ്എസ്എഫ് ഇന്ത്യ സെക്രട്ടറി ജഅഫർ സ്വാദിഖ് സി.എൻ സാംസ്കാരിക പ്രഭാഷണം നടത്തി.
മത്സരങ്ങളും സ്വാർഥതയും കൊടികുത്തുന്ന ആധുനിക ലോകത്ത് പരസ്പ്പരം ഉൾക്കൊള്ളാനുള്ള അവസരങ്ങൾ സൃഷ്ടിക്കുന്നതിന് വലിയ പ്രാധാന്യമുണ്ടെന്നും കഴിഞ്ഞ കുറേ കാലങ്ങളിലായ് സാഹിത്യോത്സവിലൂടെ അത് സാധ്യമാക്കിക്കൊണ്ടിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.
യുജിസി നെറ്റ് പരീക്ഷയിൽ വിജയം നേടിയ മുൻ ആർഎസ്സി സെക്രട്ടറി സലീം മാസ്റ്ററെ അനുമോദിച്ചു. ഷിഫ അൽജസീറ ഹെഡ് ഓഫ് ഡിപ്പാർട്ട്മെന്റ് അസീം സേട്ട് സുലൈമാൻ, അബ്ദുല്ല വടകര, സത്താർ ക്ലാസിക്ക്, ഹാരിസ് പുറത്തീൽ, അൻവർ ബലക്കാട്, ശിഹാബ് വാരം തുടങ്ങിയവർ സംബന്ധിച്ചു.
|
കേരളാ ദിനം ആഘോഷിച്ച് കുവൈറ്റിലെ ഇന്ത്യൻ എംബസി
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി വൈവിധ്യമാർന്ന പരിപാടികളോടെ കേരളാ ദിനം ആഘോഷിച്ചു. ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ നടന്ന പരിപാടിയിൽ നിരവധി മലയാളി അസോസിയേഷനുകൾ കേരളത്തിന്റെ പരമ്പരാഗതവും വൈവിധ്യമാർന്നതുമായ കലാരൂപങ്ങൾ അവതരിപ്പിച്ചു.
ചെണ്ട മേളത്തോടെ ആരംഭിച്ച പരിപാടിയിൽ ആയോധനകലയായ കളരിപ്പയറ്റ്, അനുഷ്ഠാന കലാരൂപമായ തെയ്യം, തിരുവാതിര, കേരളനടനം, നടവിളി, മാർഗംകളി, ദഫ് മുട്ട്, കോൽക്കളി, കൊളുന്ത് പാട്ട്, ഒപ്പന, ഗസൽ എന്നിവയുമുണ്ടായിരുന്നു.
മഹാരാജ മാർത്താണ്ഡവർമ, പഴശിരാജ, കുഞ്ഞാലി മരക്കാർ, ആനി മസ്കരീൻ, ദാക്ഷായണി നാരായണൻ, അമ്മു സ്വാമിനാഥൻ, ഹെർമൻ ഗുണ്ടർട്ട് തുടങ്ങിയ ചരിത്രപ്രസിദ്ധമായ കേരളത്തിലെ കഥാപാത്രങ്ങളെ പരിചയപ്പെടുത്തുന്ന സ്കിറ്റുകളും മോണോലോഗുകളും അവതരിപ്പിക്കപ്പെട്ടു.
വിജയകരമായ ആഘോഷം സംഘടിപ്പിച്ചതിനും അതിശയിപ്പിക്കുന്ന പ്രകടനങ്ങൾ കാഴ്ചവച്ചതിനും അംബാസഡർ ഇന്ത്യൻ സമൂഹത്തെ അഭിനന്ദിച്ചു.
|
ലിറ്റിൽവേൾഡ് എക്സിബിഷന് ബുധനാഴ്ച തുടക്കമാകും
കുവൈറ്റ് സിറ്റി: വിവിധ രാജ്യങ്ങളുടെ സാംസ്കാരിക, പൈതൃക പ്രദർശനങ്ങൾ ഉൾക്കൊള്ളുന്ന ലിറ്റിൽവേൾഡ് എക്സിബിഷൻ ബുധനാഴ്ച ആരംഭിക്കുമെന്ന് പ്രൊമോട്ടർമാർ വാർത്താക്കുറിപ്പിൽ അറിയിച്ചു.
വിവിധ രാജ്യങ്ങളുടെ പവലിയനുകൾ, സാംസ്കാരിക പരിപാടികൾ, വൈവിധ്യങ്ങളായ ഭക്ഷണങ്ങൾ തുടങ്ങിയവ ഒരേ കുടക്കീഴിൽ ഒരുക്കുന്ന കുവൈറ്റിലെ ആദ്യ സംരംഭമായിരിക്കുമിത്.
മിശിരിഫ് എക്സിബിഷൻ സെൻട്രൽ ഏരിയയിൽ ഹാൾ നമ്പർ ആറിന് സമീപത്തുള്ള പാർക്കിംഗ് ഏരിയയിൽ തുറസായ സ്ഥലത്താണ് കാണികൾക്ക് വിസ്മയം ഒരുക്കി ലിറ്റിൽ വേൾഡ് ഒരുങ്ങുന്നത്.
കുവൈറ്റ്, ഇന്ത്യ, ചൈന, കൊറിയ, ജപ്പാൻ, തായ്ലൻഡ്, വിയറ്റ്നാം, ഫിലിപ്പിൻസ്, തുർക്കി, ഈജിപ്ത്, വിവിധ യൂറോപ്യൻ രാജ്യങ്ങൾ, ജിസിസി രാജ്യങ്ങൾ എന്നിവയുടെ പതിനാലോളം പവലിയനായാണ് ലിറ്റിൽ വേൾഡ് ആദ്യ സീസണിൽ ഉണ്ടാവുക.
വിവിധ രാജ്യങ്ങളില്‍ നിന്നുള്ള ഉത്പന്നങ്ങള്‍, സാംസ്കാരിക പ്രകടനങ്ങള്‍, അന്താരാഷ്ട്ര ഭക്ഷണ അനുഭവങ്ങള്‍, കുട്ടികള്‍ക്കായി പ്രത്യേകമായി രൂപകല്പന ചെയ്ത വിനോദങ്ങള്‍ക്കായുള്ള സൗകര്യങ്ങൾ തുടങ്ങിയവ ഉണ്ടായിരിക്കും.
വിവിധ പവലിയനുകളിൽ അതാത് രാജ്യങ്ങളുടെ തനത് ഉത്പന്നങ്ങൾ വാങ്ങാനുള്ള സുവർണാവസരമാണ് സന്ദർശകർക്കായി ഒരുങ്ങിയിരിക്കുന്നത്. വ്യത്യസ്തമായ കാഴ്ച ഒരുക്കുന്നതിന്റെ ഭാഗമായി സന്ദർശകർക്കായി മിനി മൃഗശാല കൂടി ഒരുക്കുന്നതാണ് സംഘാടകർ അറിയിച്ചു.
സർക്കാർ സംവിധാനമായ കുവൈറ്റ് ഇന്റർനാഷണൽ ഫെയർ അതോറിറ്റിയാണ് ഈ പദ്ധതി അവതരിപ്പിക്കുന്നത്. ഇരുപത്തിയഞ്ച് വർഷത്തോളം ദുബായി ഗ്ലോബൽ വില്ലേജിൽ വിവിധ പവലിയനുകൾ ഒരുക്കിയ വേഗ ഇന്റർനാഷണൽ എക്സിബിഷൻസ് ആണ് പരിപാടിയുടെ മുഖ്യസംഘാടകർ. മേളയിലെ ഏറ്റവും വലിയ പവലിയനുകളിൽ ഒന്നായ ഇന്ത്യ പവലിയൻ തലയെടുപ്പോടെ മുഖ്യ ആകർഷകമായി മേളയിൽ ഒരുങ്ങിക്കഴിഞ്ഞു.
ഇന്ത്യയുടെ വിവിധ മേഖലയിൽ നിന്നുള്ള തുണിത്തരങ്ങൾ, തനത് ആഭരണങ്ങൾക്കായുള്ള പ്രത്യേക വിഭാഗം, ലോക പ്രശസ്തമായ കാശ്മീർ തുണിത്തരങ്ങൾ, ഇന്ത്യൻ നിർമ്മിത സുഗന്ധ വസ്തുക്കൾ, ആസ്സാമിൽ നിന്നുള്ള ഊദ് അനുബന്ധ ദ്രവ്യങ്ങൾ, ഇന്ത്യൻ ചാറ്റ് വിഭവങ്ങൾ,
ഹോം ഡെക്കറേഷൻ, കൈത്തറി വസ്ത്രങ്ങൾ, പഞ്ചാബി തുകൽ ചെരിപ്പുകൾ, ഫാഷൻ തുണിത്തരങ്ങൾ, ആദിവാസി ഹെർബർ എണ്ണകൾ, പരമ്പരാഗത രീതിയിൽ ഉണ്ടാക്കിയ വേദന സംഹാരികൾ ഹെർബൽ എണ്ണ അനുബന്ധ വസ്തുക്കൾ, ആയുവേദ വസ്തുക്കൾ എന്നിവയുടെ വിശാലമായ ശേഖരം തന്നെ ഇന്ത്യ പവലിയനിൽ ഉണ്ടാകും.
സാധാരണ ദിവസങ്ങളിൽ രാവിലെ 10 മുതൽ രാത്രി 10 വരെയും അവധി ദിവസങ്ങളിൽ മൂന്നു മുതൽ രാത്രി 10 വരെയാകും സന്ദർശന സമയം. ലിറ്റിൽവേൾഡിലേക്കുള്ള പ്രവേശനം തികച്ചും സൗജന്യമായിരിക്കുമെന്നും മാർച്ച് ഒന്ന് വരെ നീണ്ടു നിൽക്കുമെന്നും സംഘാടകർ പറഞ്ഞു.
|
ഫോക്ക് ഫഹാഹീൽ സോണൽ പിക്നിക് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പ്പാറ്റ്സ് അസോസിയേഷൻ (ഫോക്ക്) ഫഹാഹീൽ സോണൽ "ഒരു ഓർഡിനറി യാത്ര' എന്ന പേരിൽ വഫ്രയിലേക്ക് വിനോദയാത്ര സംഘടിപ്പിച്ചു.
പ്രസിഡന്റ് പി. ലിജീഷ് ഉദ്ഘാടനം ചെയ്ത ചടങ്ങിൽ സോണൽ ചാർജുള്ള വൈസ് പ്രസിഡന്റ് നിഖിൽ രവീന്ദ്രൻ അധ്യക്ഷനായിരുന്നു. പ്രോഗ്രാം കൺവീനർ സുരേഷ് ബാബു സ്വാഗതവും പ്രോഗ്രാം ജോയിന്റ് കൺവീനർ സുവിത ഉണ്ണികൃഷ്ണൻ നന്ദിയും പറഞ്ഞു.
ജനറൽ സെക്രട്ടറി ഹരിപ്രസാദ് യുകെ, ട്രെഷറർ ടി.വി. സാബു, ഉപദേശക സമിതി അംഗം കെ.ഇ. രമേശ്, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാ വേദി സോണൽ കോഓർഡിനേറ്റർ രമ സുധീർ, ബാലവേദി കൺവീനർ ജീവ സുരേഷ് എന്നിവരും മറ്റു ഫോക്ക് ഭാരവാഹികളും ആശംസകൾ നേർന്നു.
കണ്ണൂർ മഹോത്സവത്തിൽ അവതാരികയായിരുന്ന രശ്മി രമേശിന് ഫോക്കിന്റെ ഉപഹാരം ചടങ്ങിൽ വച്ച് കൈമാറി. ഫഹാഹീൽ സോണലിലെ മഹ്ബുള, അബുഹലിഫ, മംഗഫ്, മംഗഫ് ഈസ്റ്റ്, മംഗഫ് സെൻട്രൽ, ഫഹാഹീൽ നോർത്ത്, ഫഹാഹീൽ എന്നീ യൂണിറ്റിലെ ഭാരവാഹികളും കമ്മിറ്റി അംഗങ്ങളും പരിപാടിക്ക് നേതൃത്വം നൽകി.
കുട്ടികളുടെ കലാപരിപാടികളും വിവിധ ഗെയിംസും വടം വലിയും വിനോദ യാത്രയ്ക്ക് ആവേശം നൽകി.
|
റഹീമിനുവേണ്ടി പിരിച്ചതില്‍ ബാക്കിയുള്ളത് 11.60 കോടി
കോഴിക്കോട്: സൗദി അറേബ്യയിലെ ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് കോടമ്പുഴ മച്ചിലകത്ത് അബ്ദുറഹീമിന്റെ മോചനത്തിനായി പിരിച്ചെടുത്തതില്‍ ബാക്കി തുക 11.60 കോടി. ക്രൗഡ് ഫണ്ടിംഗില്‍ പിരിഞ്ഞുകിട്ടിയത് 47.87 കോടി രൂപയാണ്.
സൗദി കുടുംബത്തിനു ദിയ ധനവും അഭിഭാഷക ഫീസും നല്‍കിയശേഷമുള്ള തുകയാണ് 11,60,30,420 രൂപ. 36,27,34,927 രൂപ ചെലവ് വന്നതായി അബ്ദുറഹീം ലീഗല്‍ അസ്സിസ്റ്റന്‍സ് ട്രസ്റ്റ് കമ്മിറ്റി ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു.
2024 മാര്‍ച്ച് പത്തുമുതല്‍ ഏപ്രില്‍ 12 വരെയാണ് ആപ്പ് വഴി ധനസമാഹരണം നടന്നത്. റഹീമിന്റെ ഉമ്മ ഫാത്തിമയുടെ പത്ത് ബാങ്ക് അക്കൗണ്ടുകളിലേക്ക് 3,54,96,942 രൂപയും ട്രസ്റ്റിന്റെ അക്കൗണ്ടുകളിലേക്ക് 44,32,68,404 രൂപയുമാണ് പിരിഞ്ഞുകിട്ടിയത്. റിയാദ് ഓഡിറ്റ് റിപ്പോര്‍ട്ട് ഉള്‍പ്പടെ വ്യക്തമായ കണക്കുകള്‍ കമ്മിറ്റി പുറത്ത് വിട്ടു.
ബാങ്കില്‍ ബാക്കിയുള്ള തുക അബ്ദുറഹീം ജയില്‍ മോചിതനായി നാട്ടില്‍ തിരിച്ചെത്തിയ ശേഷം എന്ത് ചെയ്യണമെന്ന് സര്‍വകക്ഷി സമിതിയുടെ മേല്‍നോട്ടത്തിലുള്ള ട്രസ്റ്റ് തീരുമാനമെടുക്കും. സമാനതകളില്ലാത്ത ദൗത്യമാണ് നിറവേറ്റിയത്.
റിയല്‍ കേരള സ്റ്റോറിയായി മാറിയ ഫണ്ട് സമാഹരണത്തില്‍ ലോകം കൈകോര്‍ത്തത് കേരള ചരിത്രത്തില്‍ സുവര്‍ണ രേഖയായി അവശേഷിക്കുമെന്നു ഭാരവാഹികള്‍ പറഞ്ഞു. നാളെയാണ് റിയാദിലെ ക്രിമിനല്‍ കോടതിയുടെ സിറ്റിംഗ്.
ദിയ ധനം സ്വീകരിച്ചതിന് ശേഷം സൗദി കുടുംബം മാപ്പ് നല്കാന് തയാറാണെന്ന് റിയാദ് ക്രിമിനല്‍ കോടതിയെ അറിയിച്ചതിനെത്തുടര്‍ന്ന് കഴിഞ്ഞ ജൂലൈ രണ്ടിനാണ് അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കി കൊണ്ടുള്ള കോടതി ഉത്തരവുണ്ടായത്. കോടതിയുടെ സ്വാഭാവികമായ നടപടികള്‍ പൂര്‍ത്തിയായാല്‍ ഉടനെ അബ്ദുറഹീം നാട്ടിലെത്തും.
അതിനിടെ റിയാദിലെത്തിയ റഹീമിന്റെ മാതാവും സഹോദരനും അമ്മാവനും ജയിലില്‍ റഹീമുമായി കൂടിക്കാഴ്ച്ച നടത്തിയത് ഈ മഹാ ദൗത്യത്തില്‍ പങ്കാളികളായിരുന്ന എല്ലാവര്ക്കും ഏറെ സന്തോഷം പകര്‍ന്നുവെന്ന് അവര്‍ പറഞ്ഞു.
സൗദി പൗരന്റെ മരണത്തെ തുടര്‍ന്ന് കഴിഞ്ഞ പതിനെട്ട് വര്‍ഷമായി റിയാദിലെ ജയിലില്‍ കഴിയുന്ന അബ്ദുറഹീമിന്റെ മോചനത്തിന് സൗദി കുടുംബം 15 മില്യണ്‍ റിയാലായിരുന്നു ആവശ്യപ്പെട്ടത്.
റിയാദിലെ അബ്ദുറഹീം നിയമ സഹായ സമിതിയുടെ കഴിഞ്ഞ 17 വര്‍ഷത്തിലധികമായി നടത്തി വരുന്ന നിയമ പോരാട്ടത്തിനൊടുവിലാണ് സൗദി കുടുംബത്തിന്റെ വക്കീല്‍ മുഖാന്തരം നടത്തിയ പ്രത്യേക ഇടപെടല്‍ മൂലം പതിനഞ്ച് മില്യണ്‍ റിയാലിന് മോചനംനല്കാന് തീരുമാനിച്ചത്.
മലപ്പുറത്തെ സ്പെയിന് കോഡ് എന്ന കമ്പനിയുടെ പ്രത്യേക ആപ്പ് വഴിയാണ് ഫണ്ട് സമാഹരണം നടത്തിയത്. സോഷ്യല്‍ മീഡിയ വഴി ചിലര്‍ അപവാദ പ്രചാരണങ്ങള്‍ നടത്തുന്ന സാഹചര്യത്തിലാണ് കമ്മിറ്റി കണക്കുകള്‍ പുറത്തുവിട്ടത്. പ്രചാരണങ്ങള്‍ അടിസ്ഥാന രഹിതമാണ്.
ജയില്‍മോചനത്തിന് ഇടപെടുന്നതില്‍ കാലതാമസമുണ്ടായെന്ന വിമര്‍ശനമാണ് കുടുംബത്തിന് ഉണ്ടായിരുന്നത്. റിയാദിലെത്തി ഉമ്മയും സഹോദരനും റഹീമിനെ കാണുകയും നിയമസഹായ സമിതി സ്വീകരണത്തില്‍ പങ്കെടുക്കുകയും ചെയ്തതോടെ യഥാര്‍ഥ വസ്തുതകള്‍ കുടുംബത്തിനു മനസിലാക്കാന്‍ കഴിഞ്ഞതായി അവര്‍ പറഞ്ഞു.
ചെയര്മാന് കെ.സുരേഷ്കുമാര്‍, കെ.കെ.ആലിക്കുട്ടി, ഓഡിറ്റര്‍ പി.എം. സമീര്‍, അഷ്റഫ് വേങ്ങാട്, എം.മൊയ്തീന്‍കോയ, ഷക്കീബ് കൊളക്കാടന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.
|
ശ്രവണ സഹായി കൈമാറി കേളി
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ സാമൂഹ്യക്ഷേമ പദ്ധതി പ്രകാരമുള്ള ശ്രവണ സഹായി മന്ത്രി വി.എൻ. വാസവൻ കൈമാറി. കേളി നാട്ടിൽ നടത്തുന്ന സാമൂഹ്യ ഇടപെടലുകളുടെ ഭാഗമായാണ് ശ്രവണ സഹായി കൈമാറിയത്.
കോട്ടയം പാമ്പാടി സ്വദേശിയായ സ്കൂൾ വിദ്യാർഥിക്ക് ജന്മനാടായുള്ള കേൾവി പരിമിതി മൂലം തുടർ വിദ്യാഭ്യാസത്തിന് തടസം നേരിടുന്നതായി മന്ത്രി വാസവൻ സംഘടനയെ അറിയിക്കുകയും സാമ്പത്തികമായി പരാധീനതയുള്ള കുടുബത്തെ സഹായിക്കാൻ കേളി കേന്ദ്രകമ്മിറ്റി തീരുമാനിക്കുകയായിരുന്നു.
കോട്ടയത്തെ മന്ത്രിയുടെ ഓഫീസിൽ നടന്ന ചടങ്ങിൽ പ്രവാസി സംഘം കോട്ടയം ജില്ലാ ട്രഷറർ സി. ജോർജ്, പ്രവാസി സംഘം ഏറ്റുമാനൂർ ഏരിയ പ്രസിഡന്റ് ഷിൻസി തോമസ്, സെക്രട്ടറി അജയകുമാർ, കേളിയുടെ കോട്ടയം ജില്ലാ കോഓര്‍ഡിനേറ്റർ പ്രതീപ് രാജ് എന്നിവർ സന്നിഹിതരായി.
ആംബുലൻസ്, ഡയാലിസിസ് മിഷ്യനുകൾ, ഭക്ഷണ വിതരണം, വിശ്രമ ജീവിതം നയിക്കുന്ന അംഗങ്ങൾക്കുള്ള പെൻഷൻ, മുൻ അംഗങ്ങൾക്കുള്ള ചികിത്സാ സഹായം, എസ്എംഎ രോഗികൾക്കുള്ള ബൈപാസ് മിഷ്യനുകൾ തുടങ്ങി ഒട്ടനവധി ഇടപെടലുകൾ കൂടാതെ നാട് അഭിമുഖീകരിക്കുന്ന പ്രകൃതിക്ഷോഭങ്ങളിലും മറ്റും കേളി ക്രിയാത്മകമായി നാട്ടിൽ ഇടപെടുന്നുണ്ട്.
|
കേളി സംഘടിപ്പിക്കുന്ന ക്യാന്പ് "കരുതലും കാവലും' വെള്ളിയാഴ്ച
റിയാദ്: കേളി കലാസാംസ്കാരിക വേദി മലാസ് ഏരിയ സംഘടിപ്പിക്കുന്ന "കരുതലും കാവലും' എന്ന ക്യാമ്പ് വെള്ളിയാഴ്ച്ച നടക്കും. രാവിലെ ഒന്‍പത് മുതൽ രാത്രി ഏഴ് വരെ അൽ യാസ്മിൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നടക്കുന്ന പരിപാടിയിൽ നോർക്കയുമായി ബന്ധപ്പെട്ട സേവനങ്ങളും രോഗനിർണയ ക്യാമ്പും ആരോഗ്യ ബോധവത്കരണ ക്ലാസും ഉണ്ടായിരിക്കും.
രാവിലെ ഒന്‍പത് മുതൽ വൈകുന്നേരം നാലു വരെ നോർക്കയുമായി ബന്ധപ്പെട്ട ഐഡി രജിസ്റ്റ്ട്രേഷൻ പ്രവാസിരക്ഷ ഇൻഷുറൻസ് പ്രവാസി ക്ഷേമനിധി രജിസ്ട്രേഷൻ തുടങ്ങി പ്രവാസികൾക്ക് നോർക്കയുമായി ബന്ധപ്പെട്ട എല്ലാ സേവനങ്ങളും നൽകും.
ഒപ്പം തന്നെ മലാസിലെ നൂറാന പോളിക്ലിനിക്കുമായി സഹകരിച്ച് രാവിലെ 10 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് മണി വരെ സൗജന്യ ആരോഗ്യ പരിശോധനയും നാലു മുതൽ ഡോ. അബ്ദുൾ അസീസ് ജീവിത ശൈലീ രോഗങ്ങളെകുറിച്ചും ഡോ. കെ.ആർ ജയചന്ദ്രൻ ആരോഗ്യ രംഗത്തെ കരുതലും കാവലും എന്ന വിഷയത്തെ ആസ്പദമാക്കി നടത്തുന്ന പ്രഭാഷണവും പ്രാഥമിക മുൻകരുതലുകളെ കുറിച്ച് ഡോ. എൻ. ആർ. സഫീറും നടത്തുന്ന ആരോഗ്യ ബോധവത്കരണ ക്ലാസുകളും അരങ്ങേറും.
സൗജന്യമായി നടത്തുന്ന ക്യാമ്പിനെ കുറിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: നൗഫൽ 053 862 9786, മുകുന്ദൻ 050 944 1302, സിംനേഷ് 056 975 6445, ഗിരീഷ് കുമാർ 050 090 5913 എന്നിവരുമായി ബന്ധപെടാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
|
കുവൈറ്റിൽ വാഹനാപകടം; മലയാളി ഹോം നഴ്സ് മരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലുണ്ടായ വാഹനാപകടത്തിൽ മലയാളി ഹോം നഴ്സ് മരിച്ചു. കൈതക്കോട് വേലംപൊയ്ക മിഥുൻ ഭവനത്തിൽ ജയകുമാരി(51) ആണ് മരിച്ചത്.
കഴിഞ്ഞ ദിവസം ജോലിക്കു പോകാനായി ടാക്സിയിൽ സഞ്ചരിക്കുമ്പോൾ കുവൈറ്റിലെ ഫർവാനിയയിൽവച്ച് മറ്റൊരു വാഹനവുമായി കൂട്ടിയിടിച്ചാണ് അപകടം.
കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റ് അബ്ബാസിയ നിർവാഹക സമിതിയംഗമായ ജയകുമാരി കുവൈറ്റിൽ തന്നെ ജോലി ചെയ്യുന്ന സഹോദരിയോടൊപ്പമായിരുന്നു താമസം.
ഭർത്താവ്: പരേതനായ ബാബു. മക്കൾ: പരേതനായ മിഥുൻ, മീദു. മരുമകൻ രാഹുൽ.
|
ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ശ്രദ്ധയാകര്‍ഷിച്ച് മലയാളിയുടെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം
ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ ജനശ്രദ്ധയാകര്‍ഷിച്ച് മലയാളി ഗ്രന്ഥകാരന്റെ അറബി മോട്ടിവേഷണല്‍ ഗ്രന്ഥം. ഗ്രന്ഥകാരനും കാലിക്കറ്റ് യൂണിവേഴ്സിറ്റി അറബി വിഭാഗം ഗവേഷകനുമായ അമാനുല്ല വടക്കാങ്ങരയുടെ തഅ് വീദാത്തുന്നജാഹ് എന്ന മോട്ടിവേഷണല്‍ ഗ്രന്ഥമാണ് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ വിവിധ ദേശക്കാരെ വായനക്കാരെ ആകര്‍ഷിക്കുന്നത്.
ഈ വര്‍ഷം ഷാര്‍ജ പുസ്തകോത്സവത്തില്‍ പുറത്തിറങ്ങിയ മലയാളി ഗ്രന്ഥകാരന്റെ ഏക അറബി ഗ്രന്ഥം എന്നതും പുസ്തകത്തിന്റെ സവിശേഷതയാകും. മലയാളത്തിലും ഇംഗ്ലീഷിലും മോട്ടിവേഷണല്‍ ഗ്രന്ഥങ്ങള്‍ പ്രസിദ്ധീകരിച്ച് ശ്രദ്ധേയനായ അമാനുല്ല വടക്കാങ്ങരയുടെ എണ്‍പത്തിയാറാമത് പുസ്തകമാണ് തഅ് വീദാത്തുന്നജാഹ്.
കഴിഞ്ഞ ദിവസം ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തിലെ റൈറ്റേര്‍സ് ഫോറം ഹാളില്‍ നടന്ന ചടങ്ങില്‍ പ്രശസ്ത ഇമാറാത്തി എഴുത്തുകാരിയും സാമൂഹ്യ സാംസ്കാരിക പ്രവര്‍ത്തകയുമായ ഡോ. മറിയം ശിനാസിയാണ് പുസ്തകം പ്രകാശനം ചെയ്തത്.
അറബി ഭാഷയോടും സാഹിത്യത്തോടും ഇന്ത്യന്‍ സമൂഹം പൊതുവിലും മലയാളി സമൂഹം വിശേഷിച്ചും കാണിക്കുന്ന താത്പര്യം പ്രശംസനീയമാണെന്നും അറബി ഭാഷയിലുള്ള ഇന്ത്യന്‍ ഗ്രന്ഥകാരന്റെ മോട്ടിവേഷണല്‍ ഗ്രന്ഥം ഏറെ ശ്ലാഘനായീമണെന്നും അവര്‍ പറഞ്ഞു.
ഖത്തറിലെ പ്രമുഖ ബാഡ്മിന്റണ്‍ അക്കാദമിയായ എന്‍വിബിഎസ് കോഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍, ഗ്രന്ഥകാരനായ സലീം അയ്യനത്ത്, ലിപി അക്ബര്‍, ഷാജി ,സുഹൈല്‍ തുടങ്ങിയവര്‍ സംബന്ധിച്ചു.
ഡോ. അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു. കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്.
|
ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ്’ ഇനി അറബി ഭാഷയിലും
കൊച്ചി: പ്രമുഖ വ്യവസായിയും ജോയ്ആലുക്കാസ് ഗ്രൂപ്പ് ചെയർമാനും മാനേജിംഗ് ഡയറക്ടറുമായ ജോയ് ആലുക്കാസിന്റെ ആത്മകഥ ‘സ്പ്രെഡിംഗ് ജോയ് ഹൗ ജോയ് ആലുക്കാസ് ബികേം ദ വേള്‍ഡ്സ് ഫേവറിറ്റ് ജുവലര്‍’ എന്ന പുസ്തകം അറബി ഭാഷയില്‍ പ്രകാശനം ചെയ്തു.
ദുബായിയില്‍ നടന്ന പരിപാടിയില്‍ യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സെയൂദി മുഖ്യാതിഥിയായി. നിരവധി ബിസിനസ് സംരംഭകരെ വാര്‍ത്തെടുക്കാന്‍ സഹായിച്ച ദുബായി നഗരത്തോടുള്ള ആദരക സൂചകമായാണ് അറബി പതിപ്പ് അവതരിപ്പിച്ചിരിക്കുന്നത്.
ഇന്ത്യയില്‍ ആരംഭിച്ച് യുഎഇയില്‍ വളർന്ന ജോയ്ആലുക്കാസ് എന്ന സംരംഭം ലോകമെമ്പാടും പ്രശസ്തി നേടി എന്നത് ഏറെ അഭിമാനകരമാണെന്ന് യുഎഇയുടെ ഫോറിന് ട്രേഡ് സഹമന്ത്രി ഡോ. താനി ബിന്‍ അഹ്മദ് അല്‍ സെയൂദി പറഞ്ഞു.
സ്വര്‍ണ വ്യവസായത്തിന്റെ വളര്‍ച്ചയ്ക്ക് മികച്ച പിന്തുണ നല്കി യുഎഇയും ഇന്ത്യയും തമ്മിലുള്ള വാണിജ്യ ബന്ധം ശക്തിപ്പെടുത്താന്‍ ജോയ് ആലുക്കാസ് ഏറെ സഹായിച്ചിട്ടുണ്ട്. ഇത്തരത്തില്‍ വിജയകരമായ ബിസിനസ് നേതാക്കള്‍ കൊണ്ടുവന്ന പ്രചോദനത്തെയും ഐക്യത്തെയും കുറിച്ച് പുസ്തകം പറയുമെന്ന് എനിക്ക് ഉറപ്പുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
അറബ് ലോകത്തേക്ക് ‘സ്പെഡിംഗ് ജോയ്’ എത്തിക്കണമെന്നത് ഒരു സ്വപ്നമായിരുന്നെന്നും എന്നെപ്പോലെ തന്നെ നിരവധി ആളുകളുടെ സ്വപ്നങ്ങള്‍ സാക്ഷാത്ക്കരിക്കാന്‍ യുഎഇ സഹായിച്ചിട്ടുണ്ടെന്നും ജോയ് ആലുക്കാസ് പറഞ്ഞു.
ബിസിനസിന് അനുകൂലമായ അന്തരീക്ഷം സൃഷ്ടിച്ചതിന് ഈ രാഷ്ട്രത്തിലെ നേതാക്കളോടുള്ള നന്ദിസൂചകം കൂടിയാണ് ഈ പുസ്തകം. എല്ലാ വായനക്കാര്‍ക്കും പിന്തുണച്ചവര്ക്കും നന്ദി രേഖപ്പെടുത്തുവാന്‍ ഈ അവസരം ഉപയോഗിക്കുന്നുവെന്നും അദ്ദേഹം പറഞ്ഞു.
തൃശൂര്‍ ജില്ലയില്‍ ആരംഭിച്ച്, മികച്ച നേതൃപാടവത്തിലൂടെയും ഉപഭോക്താക്കളോടുള്ള പ്രതിബദ്ധതയിലൂടെയും ജോയ്ആലുക്കാസ് എന്ന ബ്രാന്‍ഡിനെ ആഗോളതലത്തില്‍ പ്രശസ്തമാക്കിയ ജോയ് ആലുക്കാസിന്റെ സംരംഭകത്വയാത്രയാണ് സ്പ്രെഡിംഗ് ജോയ് എന്ന പുസ്തകത്തില്‍ പറയുന്നത്. യുഎഇയിലും മറ്റ് സ്ഥലങ്ങളിലും അറബി പതിപ്പ് ലഭ്യമാണ്.
|
ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്തയാളെ പരസ്യമായി തൂക്കിലേറ്റി
ടെഹ്റാന്: ഇരുനൂറോളം സ്ത്രീകളെ ബലാത്സംഗം ചെയ്ത യുവാവിനെ ഇറാനിൽ പരസ്യമായി തൂക്കിലേറ്റ. മുഹമ്മദ് അലി സലാമത്തി (43) നെയാണ് വധശിക്ഷയ്ക്ക് വിധേയനാക്കിയത്.
ഹമേദാൻ നഗരത്തിൽ ബുധനാഴ്ച പുലര്‍ച്ചെയാണ് വധശിക്ഷ നടപ്പിലാക്കിയത്. ഈ വര്‍ഷം ജനുവരിയിലാണ് ഇയാള്‍ അറസ്റ്റിലാകുന്നത്. 20 വര്‍ഷമായി സ്ത്രീകളെ വലയിലാക്കി പീഡിപ്പിച്ചെന്നാണു കുറ്റം.
ഇറാന്റെ ചരിത്രത്തില്‍ ആദ്യമായാണ് ഒരാള്‍ക്കെതിരേ ഇത്രയേറെ ബലാത്സംഗ പരാതികള്‍ ലഭിക്കുന്നത്. ഇയാൾക്ക് വധശിക്ഷ നല്‍കണമെന്നാവശ്യപ്പെട്ട് നിരവധി പേർ രംഗത്തെത്തിയിരുന്നു.
|
എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ട് റഹീമിന്റെ കുടുംബം; തെറ്റിദ്ധാരണകൾ നീങ്ങിയതായി സഹോദരൻ
റിയാദ്: കൊലപാതകക്കുറ്റത്തിന് വധശിക്ഷ വിധിച്ച് റിയാദ് ജയിലിൽ കഴിയുന്ന കോഴിക്കോട് ഫറോഖ് സ്വദേശി അബ്ദുൽ റഹീമിനെ സന്ദർശിക്കാനായി റിയാദിലെത്തിയ ഉമ്മയും ബന്ധുക്കളും എല്ലാം നേരിൽ കണ്ട് ബോധ്യപ്പെട്ടതായി വാർത്താസമ്മേളനത്തിൽ അറിയിച്ചു.
പലരുടെയും വാക്കുകൾ കേട്ട് റഹീമിന്റെ മോചനത്തിനായി വർഷങ്ങളായി ശ്രമിച്ചു കൊണ്ടിരിക്കുന്ന നിയമസഹായ സമിതിയെ തെറ്റിദ്ധരിച്ചിരുന്നതായും ഇന്ത്യൻ എംബസിയിൽ വച്ച് വിധിപ്പകർപ്പ് അടക്കമുള്ള എല്ലാ രേഖകളും കണ്ടതോടെ അതെല്ലാം മാറിയതായും സഹോദരൻ നസീർ കോടമ്പുഴ പറഞ്ഞു.
റിയാദിൽ ഇതിനായി പ്രയത്നിച്ച സമിതി അംഗങ്ങളോടും മാധ്യമ പ്രവർത്തകരോടും മുഴുവൻ നാട്ടുകാരോടും അകമഴിഞ്ഞ നന്ദി അറിയിക്കുന്നതായും അദ്ദേഹം പറഞ്ഞു. നസീറിനോടൊപ്പം ഉമ്മ ഫാത്തിമയും അമ്മാവൻ അബ്ബാസും അമ്മാവന്റെ ഭാര്യയുമാണ് സൗദിയിലെത്തിയത്.
രണ്ടാഴ്ച മുൻപ് സൗദിയിലെ അബഹയിൽ എത്തിയെങ്കിലും കഴിഞ്ഞദിവസമാണ് അവർക്ക് അബ്ദുറഹീമിനെ ജയിലിൽ സന്ദർശിക്കാനായത്. അതിന് ശേഷം റിയാദിലെ ഇന്ത്യൻ എംബസിയിൽ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ അടക്കമുള്ള ഉദ്യോഗസ്ഥരെ കണ്ടിരുന്നു.
തങ്ങൾക്കുള്ള അറിവുകൾ പരിമിതമായിരുന്നെന്നും അതുകൊണ്ടു തന്നെ പലരും ഈ വിഷയത്തിൽ തെറ്റിദ്ധാരണ സൃഷ്ടിക്കാൻ മനഃപൂർവം ശ്രമിച്ചിരുന്നതായാണ് ഇപ്പോൾ തിരിച്ചറിയുന്നതിനും മുഴുവൻ രേഖകളുടെയും കോപ്പികൾ തന്റെ കെെയിലുണ്ടെന്ന് അബ്ദുറഹീം തന്നെ പറഞ്ഞതായും നസീർ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഈ കേസുമായി വർഷങ്ങളായി റഹീമിന്റെ കൂടെയുള്ള റിയാദ് റഹീം നിയമ സഹായ സമിതിയെയും അതിന്റെ തലപ്പത്തുള്ള നാട്ടുകാരൻ കൂടിയായ അഷ്റഫ് വേങ്ങാട്ടിനെയും പൂർണ വിശ്വസമാണെന്നും സഹോദരൻ പറഞ്ഞു.
അബ്ദുറഹീമിന്റെ വധശിക്ഷ റദ്ദാക്കിയ സ്ഥിതിക്ക് ഇനി സാങ്കേതികമായ ചില നടപടിക്രമങ്ങൾ കൂടി പൂർത്തിയായാൽ മോചനം സാധ്യമാകുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ഉമ്മയും ബന്ധുക്കളും പറഞ്ഞു. ഇതിനായി പ്രയത്നിച്ചവർ ഇനിയും കൂടെയുണ്ടാകണമെന്നും എന്നും തങ്ങൾ അവരോട് കടപ്പെട്ടിരിക്കുന്നതായും നസീർ അറിയിച്ചു. .
|
ചലച്ചിത്രക്കാഴ്ചപ്പാടുകൾ നവീകരിക്കപ്പെടണം: വി.കെ. ജോസഫ്
റിയാദ്: ഇന്ത്യൻ സിനിമയെന്നാൽ ഹിന്ദി സിനിമയാണെന്ന പൊതുബോധത്തിൽ പ്രാദേശിക ഭാഷാസിനിമകളെയെല്ലാം ആസൂത്രിതമായി പാർശ്വവത്കരിക്കുകയാണ് ചെയ്തതെന്ന് പ്രശസ്ത ചലച്ചിത്ര നിരൂപകൻ വി.കെ. ജോസഫ്.
റിയാദിലെ ചില്ലയുടെ ചലച്ചിത്ര സംവാദത്തിന് ആമുഖപ്രഭാഷണം നിർവഹിക്കുകയായിരുന്നു അദ്ദേഹം. ഇന്റർനാഷണൽ ഫെഡറേഷൻ ഫോർ ഫിലിം ക്രിട്ടിക്സ് ഇന്ത്യ ചാപ്റ്ററിന്റെ അധ്യക്ഷനായ അദ്ദേഹം സൗദി മിനിസ്ട്രി ഓഫ് കൾച്ചർ ആൻഡ് ഫിലിം കമ്മീഷൻ സംഘടിപ്പിക്കുന്ന ഫിലിം ക്രിട്ടിക്സ് കോൺഫറൻസിൽ പങ്കെടുക്കുന്നതിനാണ് റിയാദിൽ എത്തിയത്.
ചലച്ചിത്രപഠനത്തിന് ഇന്ത്യൻ പ്രസിഡന്റിൽ നിന്ന് സുവർണകമലം ഏറ്റുവാങ്ങിയിട്ടുള്ള വി.കെ. ജോസഫ് ചലച്ചിത്ര സംബന്ധിയായ നിരവധി പുസ്തകങ്ങളുടെ രചയിതാവാണ്.
ഇന്ത്യൻ സിനിമയുടെയും മലയാള സിനിമയുടെയും പശ്ചാത്തലത്തിൽ ജോസഫ് നടത്തിയ വിലയിരുത്തലുകൾ സംവാദത്തിൽ പങ്കെടുത്തവരുടെ കാഴ്ച്ചകളെ കൂടുതൽ തെളിച്ചമുള്ളതാക്കാൻ സാധിക്കുന്നതായിരുന്നു.
സിനിമ കാണുന്നതിന്റെയും അതിനെ വിലയിരുത്തുന്നതിന്റെ സമീപനങ്ങളും നവീകരിക്കപ്പെടേണ്ടതുണ്ടെന്നും അത് നിരന്തരമായ ഒരു വിദ്യാഭ്യാസമാണെന്നും അദ്ദേഹം സൂചിപ്പിച്ചു.
സൗദി അറേബ്യയിൽ നടന്ന ചലച്ചിത്രമേളകളിൽ ക്ഷണിക്കപ്പെട്ട ഡെലിഗേറ്റായി പങ്കെടുക്കാൻ കഴിഞ്ഞതിന്റെ അനുഭവത്തിൽ സൗദി അറേബ്യ ചലച്ചിത്രമേഖലയിൽ നടത്തുന്ന ഇടപെടലുകളും പരീക്ഷണങ്ങളും വലിയ പ്രതീക്ഷ നൽകുന്നതാണ് എന്ന് അദ്ദേഹം പറഞ്ഞു.
ചില്ല കോഓർഡിനേറ്റർ സുരേഷ് ലാൽ സ്വഗതം പറഞ്ഞുകൊണ്ട് ആരംഭിച്ച പരിപാടിയിൽ എം. ഫൈസൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി കമ്മിറ്റി കൺവീനർ കെ.പി.എം. സാദിഖ് സംസാരിച്ചു.
വി.കെ. ജോസഫിന്റെ ദീർഘമായ പ്രഭാഷണത്തിന് ശേഷം നടന്നചർച്ചയിൽ സിജിൻ കൂവള്ളൂർ, നജീം കൊച്ചുകലുങ്ക്, ബിനീഷ്, റസൂൽ സലാം, സുമിത്, സതീഷ് വളവിൽ, ഇസ്മായിൽ, നാസർ കാരക്കുന്ന്, വിപിൻ കുമാർ, ഷമീർ കുന്നുമ്മൽ, ബീന, പ്രഭാകരൻ കണ്ടോന്താർ തുടങ്ങിയവർ പങ്കെടുത്തു. സീബ കൂവോട് നന്ദി പറഞ്ഞു.
|
സൗദിയിൽ മലയാളി ദമ്പതികൾ മരിച്ചനിലയിൽ
റിയാദ്: സൗദി അറേബ്യയിൽ താമസസ്ഥലത്ത് മലയാളി ദമ്പതികളെ മരിച്ചനിലയിൽ കണ്ടെത്തി. കൊല്ലം കടയ്ക്കൽ ചിതറ ചിതറ ഭജനമഠം പത്മവിലാസത്തിൽ ശരത്ത് (40), ഭാര്യ കൊല്ലം സ്വദേശി പ്രീതി (32) എന്നിവരെയാണ് അൽ ഖസീം പ്രവിശ്യയിലെ ബുറൈദക്ക് സമീപം ഉനൈസയിൽ മരിച്ചനിലയിൽ കണ്ടെത്തിയത്.
മുറിയിൽ ശരത് തൂങ്ങിനിൽക്കുന്ന നിലയിലും പ്രീതി തറയിൽ മരിച്ചുകിടക്കുന്ന നിലയിലുമാണ് കണ്ടെത്തിയത്. ജോലിക്ക് എത്താഞ്ഞതിനെ തുടർന്ന് സ്പോൺസർ ഫോണിൽ ബന്ധപ്പെട്ടിട്ടും കിട്ടാതെ അന്വേഷിച്ച് ഫ്ലാറ്റിലെത്തുകയായിരുന്നു.
പൂട്ടിയ നിലയിലായിരുന്ന ഫ്ലാറ്റിൽ തട്ടിവിളിച്ചിട്ടും മറുപടിയില്ലാത്തതിനെ തുടർന്ന് പോലീസിന്റെ സഹായത്തോടെ വാതിൽ തകർത്ത് അകത്ത് കയറി നോക്കുമ്പോഴാണ് ഇരുവരേയും മരിച്ച നിലയിൽ കണ്ടെത്തിയത്.
മൃതദേഹങ്ങൾ ബുറൈദ സെൻട്ര ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. മരണ കാരണങ്ങൾ വ്യക്തമല്ല.
|
എം.എ. അബ്ബാസിന് യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി ന്യൂ സനയ്യ രക്ഷാധികാരി കമ്മിറ്റി അംഗവും ഏരിയകമ്മിറ്റി അംഗവും പവർ ഹൗസ് യൂണിറ്റ് സെക്രട്ടറിയുമായിരുന്ന എം.എ. അബ്ബാസിനു കേളി ന്യൂസനയ രക്ഷാധികാരി കമ്മിറ്റിയുടെ നേതൃത്വത്തിൽ യാത്രയയപ്പു നൽകി.
30 വർഷമായി റിയാദിലെ സി.എം.സി കമ്പനിയിൽ ഫോർമാനായി ജോലിചെയ്തു വരുകയായിരുന്ന അബ്ബാസ് തൃശൂർ ജില്ലയിലെ മുള്ളൂർക്കര സ്വദേശിയാണ്.
ഏരിയ രക്ഷാധികാരി സെക്രട്ടറി ബൈജു ബാലചന്ദ്രന്റെ അധ്യക്ഷതയിൽ ന്യൂ സനയ്യ ഒയാസിസ് ഹാളിൽ സംഘടിപ്പിച്ച യാത്രയയപ്പു യോഗത്തിൽ കേളി രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കുട്ടായി, പ്രസിഡന്റ് സെബിൻ ഇഖ്ബാൽ, സെക്രട്ടറി സുരേഷ് കണ്ണപുരം, ട്രഷറർ ജോസഫ് ഷാജി ഏരിയ ചാർജുകാരനായ കേന്ദ്രകമ്മിറ്റി അംഗം ലിബിൻ പശുപതി,
അൽഖർജ് ഏരിയ സെക്രട്ടറി രാജൻ പള്ളിടത്തടം, ന്യൂ സനയ്യ രക്ഷാധികാരി സമിതി അംഗങ്ങളായ അബ്ദുൽ നാസർ, നിസാർ മണ്ണഞ്ചേരി, ജയപ്രകാശ്, ഷിബു എസ്, ഷമൽ രാജ് ഏരിയകമ്മിറ്റി അംഗങ്ങളായ ഷൈജു ചാലോട്, സജീഷ്, കരുണാകരൻ മണ്ണടി പവർ ഹൗസ് യൂണിറ്റ് അംഗങ്ങളായ രാജശേഖരൻ, വിജയാനന്ദൻ എന്നിവർ ആശംസകൾ അർപ്പിച്ചു സംസാരിച്ചു.
കൂടാതെ വിവിധ യൂണിറ്റുകളിൽ നിന്നും നിരവധി അംഗങ്ങളും യാത്രയയപ്പു ചടങ്ങിൽ പങ്കെടുത്തു. ഏരിയ രക്ഷധികാരി സമിതി കൺവീനവർ, ഏരിയ ആക്ടിങ് സെക്രട്ടറി സുവി പയസ് എന്നിവർ ഉപഹാരങ്ങൾ നൽകി.ഏരിയ ആക്ടിംഗ് സെക്രട്ടറി താജുദീൻ സ്വാഗതവും യാത്ര പോകുന്ന എം. എ. അബ്ബാസ് നന്ദിയും പറഞ്ഞു.
|
ഉത്സവരാവായി കണ്ണൂർ മഹോത്സവം
കുവൈറ്റ് സിറ്റി: ആസ്വാദനത്തിന്റെ ഉത്സവരാവൊരുക്കി ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷന്റെ 19ാം വാർഷികമായ കണ്ണൂർ മഹോത്സവം 2024 സമാപിച്ചു. പ്രശസ്ത പിന്നണി ഗായിക ജ്യോത്സ്ന, ഭാഗ്യരാജ്, ശ്രീനാഥ്, വയലിനിസ്റ്റ് മാളവിക എന്നിവർ ചേർന്നൊരുക്കിയ സംഗീത വിരുന്ന്, അഹമ്മദി ഡിപിഎസ് ഓഡിറ്റോറിയത്തിൽ തിങ്ങി നിറഞ്ഞ സദസിനെ ഇളക്കി മറിച്ചു.
ഫോക്ക് പ്രസിഡന്റ് ലിജീഷ് പിയുടെ അധ്യക്ഷതയിൽ നടന്ന സാംസ്കാരിക സമ്മേളനം ഇന്ത്യൻ എംബസ്സി സെക്കന്റ് സെക്രട്ടറി ജെയിംസ് ജേക്കബ് ഉദ്ഘാടനം ചെയ്തു. ഫോക്ക് ജനറൽ സെക്രട്ടറി ഹരിപ്രസാദ് ചടങ്ങിന് സ്വാഗതവും പ്രോഗ്രാം കൺവീനർ വിനോജ് കുമാർ നന്ദിയും പറഞ്ഞു.
പരിപാടിയുടെ മുഖ്യ സ്പോൺസർമാരായ അൽ മുല്ല എക്സ്ചേഞ്ച് ഡിജിറ്റൽ മാർക്കറ്റിംഗ് ഹെഡ് നജിബുൽ ഹക്കിം, ദാർ അൽ സഹ പോളിക്ലിനിക് മാർക്കറ്റിംഗ് മാനേജർ നിതിൻ മേനോൻ എന്നിവർ ചേർന്ന് വാർഷിക സുവനീർ "അലോഹ' പ്രകാശന കർമ്മം നിർവഹിച്ചു.
ഫോണിക്സ് ഗ്രൂപ്പ് ഓഫ് കമ്പനീസ് കൺട്രി ഹെഡ് രാജീവ്, വർബ ഇൻഷുറൻസ് പ്രതിനിധി അദീപ്, യമാമ ഫുഡ്സ് ഓപ്പറേഷൻ മാനേജർ സുരേഷ് കുമാർ, ടി.വി.എസ് പ്രതിനിധി ഗംഗേയി ഗോപാൽ, ഫോക്ക് ട്രഷറർ സാബു ടി.വി, വനിതാവേദി ചെയർപേഴ്സൺ ഷംന വിനോജ്, വനിതാവേദി ജനറൽ കൺവീനർ അഖില ഷാബു, ബാലവേദി കൺവീനർ ജീവ സുരേഷ്, രക്ഷാധികാരി അനിൽ കേളോത്, ഉപദേശക സമിതി അംഗം ഓമനക്കുട്ടൻ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
പതിനേഴാമത് ഗോൾഡൻ ഫോക് അവാർഡും ചടങ്ങിൽ സമർപ്പിച്ചു. വിവിധ മേഖലകളിൽ സ്തുത്യർഹ സേവനം നൽകുന്ന കണ്ണൂർ ജില്ലയിൽ നിന്നുള്ള വ്യക്തികൾക്കോ സ്ഥാപനങ്ങൾക്കോ സംഘടനകൾക്കോ നൽകി വരുന്ന അവാർഡിന് ഇത്തവണ പ്രവാസി സംരംഭകൻ മുസ്തഫ ഹംസ ആണ് അർഹനായത് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ പ്രശസ്തി പത്രം വായിച്ചു.
പ്രസിഡന്റ് ലിജീഷ് അവാർഡ് കൈമാറി പ്രശസ്തിപത്രം ജനറൽ സെക്രട്ടറി ഹരിപ്രസാദും ക്യാഷ് അവാർഡ് ട്രെഷറർ സാബുവും കൈമാറി. പത്ത്, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച ഫോക്ക് മെമ്പർമാരുടെ കുട്ടികളെ വേദിയിൽ ആദരിച്ചു.
സുഗതാഞ്ജലി കാവ്യാലപന മത്സരത്തിൽ മികച്ച നേട്ടം കൈവരിച്ച ആവണി പേരോട്ടിനും അന്വിത പ്രതീശനും മികവുറ്റ മെമ്പർഷിപ് പ്രവർത്തനങ്ങൾ കാഴ്ച്ച വെച്ച സജിൽ പി.കെ, ഗിരീശൻ എം.വി എന്നിവരെയും ചടങ്ങിൽ ആദരങ്ങൾ കൈമാറി.
|
ജികെപിഎ കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി രൂപീകരിച്ചു
കുവൈറ്റ് സിറ്റി: ഗ്ലോബൽ കേരള പ്രവാസി അസോയിയേഷൻ (ജികെപിഎ) കുവൈറ്റ് ചാപ്റ്റർ സെൻട്രൽ അഡ്ഹോക്ക് കമ്മിറ്റി സാൽമിയയിൽ ചേർന്ന ഓർഗനൈസേർസ് മീറ്റിംഗിൽ വച്ചു രൂപീകരിച്ചു. ഏരിയ കോഓർഡിനേറ്റർമാർ വഴി ഏരിയ കമ്മിറ്റികൾ വിപുലീകരിച്ച് ജെനറൽ ബോഡി മീറ്റിംഗ് വിളിക്കാൻ തീരുമാനമായി.
ജസ്റ്റിൻ പി ജോസ് (പ്രസിഡന്റ്), ബിനു യോഹന്നാൻ (ജെനറൽ സെക്രട്ടറി), ലെനീഷ് കെ.വി.(ട്രഷറർ), അംബിളി നാരായണൻ (വനിതാ ചെയർപെർസ്സൺ), സലീം കൊടുവള്ളി (വൈസ് പ്രസിഡന്റ്), വനജ രാജൻ (ജോയിന്റ് സെക്രെട്ടറി), ലിസ്സി ബേബി (ജോയിന്റ് ട്രഷറർ), റസിയത്ത് ബീവി (വനിതാ സെക്രെട്ടറി) എന്നിവർ സെൻട്രൽ കമ്മിറ്റി ഭാരവാഹികളായി ചുമതലയേറ്റു.
ഏരിയ കമ്മിറ്റികളുടെ വിപുലീകരണത്തിന്റെ ചുമതല പ്രസീത, മെനീഷ് വാസ് (സാല്‍മിയ), ജലീൽ കോട്ടയം, സലീം കൊടുവള്ളി ( ഹവല്ലി), റഹീം ആരിക്കാടി, റഷീദ് കണ്ണവം (റിഗഗായ്) അഷറഫ് ചൂരൂട്ട്, മുജീബ് കെ.ടി, ലത്തീഫ് (മഹ്ബൂല), ഗിരീഷ് ഗോവിന്ദൻ, പ്രീത ശ്രീഹരി (മംഗഫ്), ഷിയാസ്, അജിത ഷാജി (ഫഹഹീൽ), ബിനു യോഹന്നാൻ, സജിനി ബിജു (ഫർവാനിയകൈത്താൻ), ഷാജി, ഷാനവാസ്, ഉലാസ് (അബ്ബാസിയ) എന്നിവർക്കാണ്.
ഡോ. സാജു, സാബു മാത്യു, ഷിയാസ്, മിനി കൃഷ്ണ, മനോജ് കോന്നി, നളിനാക്ഷൻ, അജിതാ ജോയ്, മൻസൂർ കിനാലൂർ, സാബു മാത്യു, പ്രമോദ് കുറുപ്പ്, നസീർ അസ്സൈനാർ, വിബിൻ, ഷെരീഫ, ഷീജ സജീവൻ, ഷിൽജു പി.വി, ഗഫൂർ, ഷോബി ജോർജ് എന്നിവർ പ്രസംഗിച്ചു.
|
ഷാർജ രാജ്യാന്തര പുസ്തകമേളയിൽ "സ്മൃതിലയം' പുസ്തകം പ്രകാശനം ചെയ്തു
ദുബായി: ലോകത്തിലെ ഏറ്റവും വലിയ പുസ്തക മേളയായ ഷാർജ അന്താരാഷ്ട്ര പുസ്തക മേളയിൽ ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ വിദ്യാർഥികൾ രചിച്ച "സ്മൃതിലയം' എന്ന കൃതി ഡോ. മുരളി തുമ്മാരുകുടി പ്രകാശനം ചെയ്തു.
കേരളത്തിലെ കോളേജ് പൂർവ വിദ്യാർഥികളുടെ സംഘടനയായ അക്കാഫ് അസോസിയേഷൻ ഭാരവാഹികളുടെ നേതൃത്വത്തിൽ ഹരിതം ബുക്സ് ആണ് പുസ്തകം പ്രസിദ്ധീകരിച്ചത്.
ചരിത്രത്തിലാദ്യമായാണ് പത്തു കോളേജുകളിലെ ഇത്രയധികം പൂർവ്വ വിദ്യാർഥികൾ ലോകത്തിന്റെ വിവിധ രാജ്യങ്ങളിലിരുന്ന് രചിച്ച പത്തു പുസ്തകങ്ങൾ ഒരു വേദിയിൽ ഒന്നിച്ച് പ്രസിദ്ധീകരിക്കുന്നതെന്ന് അക്കാഫ് പ്രസിഡന്റ് പോൾ ടി. ജോസഫ് അധ്യക്ഷ പ്രസംഗത്തിൽ പറഞ്ഞു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് പൂർവ്വ വിദ്യാർഥിയായിരുന്ന സാംസ്കാരിക മന്ത്രി സജി ചെറിയാൻ ആശംസകൾ എഴുതിയ സ്മൃതിലയം, കലാലയ ജീവിതത്തിലെ വിവിധ കാലഘട്ടങ്ങളുടെ വിശേഷങ്ങൾ പങ്കുവയ്ക്കുന്നു.
അനുഭവങ്ങളുടെ രസച്ചരടിൽ കോർത്തിണക്കിയ, കലാലയ സ്മരണകളുടെ കഥയും കവിതയും ലേഖനവും കൊണ്ടു നിറച്ച നിറക്കൂട്ട് ആയിരിക്കും ഈ ഓർമച്ചെപ്പ് എന്ന് എഡിറ്റർമാരായ മോഹൻ ജോർജ് പുളിന്തിട്ട, ഡോ. ചെറിയാൻ ടി. കീക്കാട് എന്നിവർ അറിയിച്ചു.
ചെങ്ങന്നൂർ ക്രിസ്ത്യൻ കോളജ് അലുമിനൈ ഫെഡറേഷൻ (യുഎഇ) ഭാരവാഹികളായ ഡോ. തോമസ് കോയാട്ട് (പ്രസിഡന്റ്), ഉദയവർമ്മ (സെക്രട്ടറി), ബിജി സ്ക്കറിയ(ട്രഷറർ), ജേക്കബ് ഈപ്പൻ (അക്കാഫ് പ്രതിനിധി) എന്നിവർ പങ്കെടുത്തു.
|
ഇന്ത്യൻ എംബസി കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നു
കുവൈറ്റ് സിറ്റി: കോൺസുലാർ സേവനങ്ങൾ വേഗത്തിലും ആയാസരഹിതമായും കുവൈറ്റിലെ ഇന്ത്യൻ സമൂഹത്തിന് ലഭ്യമാക്കുന്നതിനായി വഫ്രയിൽ കോൺസുലാർ ക്യാമ്പ് സംഘടിപ്പിക്കുന്നതായിൽ ഇന്ത്യൻ എംബസി വാർത്താക്കുറിപ്പിൽ അറിയിച്ചു.
ഈ മാസം 29നു രാവിലെ 9.30 മുതൽ ഉച്ച കഴിഞ്ഞു 3.30 വരെയാണ് ക്യാമ്പ്. വഫ്ര ജംഇയ്യക്ക് സമീപമുള്ള അൽ ഫൈസൽ ഫാമിൽ നടക്കുന്ന ക്യാമ്പിൽ പാസ്പോർട്ട് പുതുക്കൽ, റിലേഷൻഷിപ് സർട്ടിഫിക്കറ്റുകൾ, ഡ്രൈവിംഗ് ലൈസൻസ് എക്സ്ട്രാക്ട്, പവർ ഓഫ് അറ്റോർണി, സിഗ്നേച്ചർ അറ്റസ്റ്റേഷൻ, തൊഴിൽ പരാതികളുടെ രജിസ്ട്രഷൻ തുടങ്ങി നിരവധി സേവനങ്ങൾ ലഭ്യമായിരിക്കും.
ഇന്ത്യൻ ഡോക്ടേഴ്സ് ഫോറത്തിന്റെ മേൽനോട്ടത്തിൽ സൗജന്യ മെഡിക്കൽ പരിശോധനയും ഉണ്ടായിരിക്കും.
|
ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇടപ്പാളയം അബുദാബി ചാപ്റ്റർ ഓണാഘോഷം സംഘടിപ്പിച്ചു. മാവേലിയും താലപ്പൊലിയും ചെണ്ടമേളങ്ങളുടെയും അകമ്പടിയോടെ നടന്ന ഘോഷയാത്രയോടെയാണ് ആഘോഷങ്ങൾ തുടങ്ങിയത്.
കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് ബീരാൻ കുട്ടി ഉൽഘാടനം ചെയ്തു. ഇടപ്പാളയം അബുദാബി ചാപ്റ്റർ പ്രസിഡന്റ് രാജേഷ് കായലം പള്ളത്ത് അധ്യക്ഷത വഹിച്ചു. സ്വാഗതസംഘം ചെയർപേഴ്സൺ റബിത രാജേഷ് ചടങ്ങുകൾക്ക് നേതൃത്വം നൽകി.
ഗഫൂർ എടപ്പാൾ, കെഎസ്സി സെക്രട്ടറി നൗഷാദ് യൂസഫ്, ചാപ്റ്റർ ചീഫ് കോഓർഡിനേറ്റർ റഹീദ്, ഉപദേശക സമിതി അംഗങ്ങളായ അഷ്റഫ് ലിവ, ബഷീർ കെ.വി, പ്രകാശ് പള്ളിക്കാട്ടിൽ, നൗഷാദ് എൻ.പി, ഇടപ്പാളയം യുഎഇ സെൻട്രൽ കമ്മിറ്റി കോഓർഡിനേറ്റർ ഷറഫ് സി.വി എന്നിവർ ആശംസകൾ നേർന്നു. വിവിധ കലാ കായിക പരിപാടികൾ അരങ്ങേറി.
|
അബുദാബി മലയാളി സമാജം കോഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു
അബുദാബി: അബുദാബി മലയാളി സമാജം കോർഡിനേഷൻ കമ്മിറ്റി പുന:സംഘടിപ്പിച്ചു. ബി. യേശുശീലനെ ചെയർമാനായും സുരേഷ് പയ്യന്നൂർ ജനറൽ കൺവീനറായും തെരഞ്ഞെടുത്തു.
സമാജം ഭരണ സമിതിയിലെ 12 സംഘടനകളെ ഏകോപിപ്പിച്ച് സമാജത്തിന്റെ പ്രവർത്തനം സുഗമമാക്കുന്നതിനു വേണ്ടിയാണ് കോർഡിനേഷൻ കമ്മിറ്റി.
ബാബു വടകര, എ.എം. അൻസാർ എന്നിവർ വൈസ് ചെയർമാന്മാരും രഖിൻ സോമൻ, ബഷീർ.കെ.വി, ദശപുത്രൻ, നസീർ പെരുമ്പാവൂർ എന്നിവർ ജോയിന്റ്കൺവീനർമാരുമാണ്.
12 സംഘടനകളിലെ പ്രസിഡന്റ്, സെക്രട്ടറി എന്നിവരും കോഡിനേഷൻ കമ്മിറ്റിയിൽ അംഗങ്ങളാണ്.
|
നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ലവം സൃഷ്ടിക്കും: താഹ മുഹമ്മദ്
ദോഹ: കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കും ജീവിതത്തിന്റെ എല്ലാ ഘട്ടങ്ങളിലും പ്രചോദനം പ്രധാനമാണെന്നും നിരന്തരമായ പ്രചോദനം കര്‍മ രംഗത്ത് വിപ്ലവം സൃഷ്ടിക്കുമെന്നും ഖത്തറിലെ ഇന്ത്യന്‍ ബിസിനസ് ആൻഡ് പ്രഫഷണല്‍ കൗണ്‍സില്‍ പ്രസിഡന്റ് താഹ മുഹമ്മദ് അഭിപ്രായപ്പെട്ടു.
ദോഹ സ്കില്‍സ് ഡവലപ്മെന്റ് സെന്റര്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങില്‍ പ്രവാസി ഗ്രന്ഥകാരനായ ഡോ. അമാനുല്ല വടക്കാങ്ങരയുടെ വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പരയുടെ ഏഴാം ഭാഗത്തിന്റെ പ്രകാശനം നിര്‍വഹിച്ച് സംസാരിക്കുകയായിരുന്നു അദ്ദേഹം.
ജീവിതത്തില്‍ പ്രതിസന്ധികളും വെല്ലുവിളികളും സ്വാഭാവികമാണെന്നും അത്തരം ഘട്ടങ്ങളില്‍ മോട്ടിവേഷണല്‍ സന്ദേശങ്ങള്‍ക്കും പുസ്തകങ്ങള്‍ക്കും ജീവിതം മാറ്റി മറിക്കാനാകുമെന്നും അദ്ദേഹം പറഞ്ഞു.
തിരക്ക് പിടിച്ച ജീവിതയാത്രയില്‍ പലപ്പോഴും വായന പരിമിതപ്പെടുകയാണെന്നും ഏത് പ്രായത്തില്‍പെടുന്നവര്‍ക്കും പ്രയോജനപ്പെടുന്ന ചരിത്ര കഥകളും പ്രചോദിപ്പിക്കുന്ന ഉദ്ധരണികളും ഉള്‍കൊള്ളുന്ന വിജയ മന്ത്രങ്ങള്‍ എന്ന പുസ്തക പരമ്പര വായന സംസ്കാരം പുനര്ജീവിപ്പിക്കുവാന് സഹായകമാകുമെന്നും അദ്ദേഹം പറഞ്ഞു.
സെപ്രോടെക് സിഇഒ ജോസ് ഫിലിപ്പ്, ഖത്തര്‍ ടെക് മാനേജിംഗ് ഡയറക്ടര്‍ ജെബി കെ ജോണ്‍, അല്‍ സുവൈദ് ഗ്രൂപ്പ് ഡയറക്ടര്‍ ഫൈസല്‍ റസാഖ്, ക്ളിക്കോണ്‍ ഖത്തര്‍ മാനേജര്‍ അബ്ദുല്‍ അസീസ്, ഡോം ഖത്തര്‍ പ്രസിഡന്റ് ഉസ്മാന് കല്ലന്, ഡോ.സിമി പോള്‍, ലോക കേരള സഭ അംഗം അബ്ദുല്‍ റഊഫ് കൊണ്ടോട്ടി, ഐ സിസി മാനേജിംഗ് കമ്മറ്റി അംഗം അഡ്വ. ജാഫര്‍ ഖാന് കേച്ചേരി, അബ്ദുല്ല പൊയില്‍, വെസ്റ്റ് പാക് മാനേജര്‍ മശ്ഹൂദ് തങ്ങള്‍, ശൈനി കബീര്‍, മീഡിയ പെന്‍ ജനറല്‍ മാനേജര്‍ ബിനു കുമാര്‍, സോഷ്യല്‍ മീഡിയ ഇന്‍ഫ്ളുവന്‍സര്‍ ഏയ്ഞ്ചല്‍ റോഷന് എന്നിവര്‍ സംസാരിച്ചു.
എന്‍വിബിഎസ് കോ ഫൗണ്ടറും സിഇഒയുമായ ബേനസീര്‍ മനോജ് പുസ്തകത്തിന്റെ ആദ്യ പ്രതി ഏറ്റു വാങ്ങി. എന്‍വിബിഎസ് ഫൗണ്ടറും ചീഫ് കോച്ചുമായ മനോജ് സാഹിബ് ജാന്‍ ചടങ്ങില്‍ അധ്യക്ഷത വഹിച്ചു. ഡോ.അമാനുല്ല വടക്കാങ്ങര നന്ദി പറഞ്ഞു.
ഏഴ് വാല്യങ്ങളായുള്ള വിജയമന്ത്രം യുവാക്കള്‍ക്കും മുതിര്‍ന്നവര്‍ക്കും ഒരു പോലെ പ്രചോദനമുണ്ടാക്കുന്ന ഗ്രന്ഥമാണെന്ന് പ്രസംഗകര്‍ അഭിപ്രായപ്പെട്ടു.
കോവിഡ് കാലത്ത് ചലചിത്ര നടനും അധ്യാപകനുമായ ബന്ന ചേന്ദമംഗല്ലൂരിന്റെ അനുഗൃഹീത ശബ്ദത്തില്‍ ലോകമെമ്പാടുമുള്ള മലയാളികള്‍ നെഞ്ചേറ്റിയ പോഡ്കാസ്റ്റാണ് വിജയമന്ത്രങ്ങള്‍ എന്ന പേരില്‍ പുസ്തക പരമ്പരയായത്.
കോഴിക്കോട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ലിപി പബ്ലിക്കേഷന്‍സാണ് പുസ്തകത്തിന്റെ പ്രസാധകര്.
|
മലയാളം മിഷൻ അബുദാബി ചാപ്റ്റർ ഭരണസമിതി നിലവിൽ വന്നു
അബുദാബി: സംസ്ഥാന സർക്കാരിന്റെ സാംസ്കാരിക വകുപ്പിന് കീഴിൽ പ്രവർത്തിച്ചുവരുന്ന മലയാളം മിഷൻ അബുദാബി ചാപ്റ്ററിന്റെ 202426 പ്രവർത്തനകാലയളവിലേക്കുള്ള ഭരണസമിതിയെ മലയാളം മിഷൻ ഡയറക്ടർ മുരുകൻ കാട്ടാക്കട പ്രഖ്യാപിച്ചു.
സൂരജ് പ്രഭാകർ (ഉപദേശകസമിതി ചെയർമാൻ), എ. കെ. ബീരാൻകുട്ടി (ചെയർമാൻ), സഫറുള്ള പാലപ്പെട്ടി (പ്രസിഡന്റ്), ടി. എം. സലിം (വൈസ് പ്രസിഡന്റ്), സി. പി. ബിജിത്കുമാർ (സെക്രട്ടറി), ടി. ഹിദായത്തുള്ള (ജോ. സെക്രട്ടറി), എ. പി. അനിൽകുമാർ (കൺവീനർ), എന്നിവരാണ് ഭരണസമിതി അംഗങ്ങൾ.
മലയാളം അബുദാബി ചാപ്റ്ററിനു കീഴിൽ പ്രവൃത്തിച്ചുകൊണ്ടിരിക്കുന്ന വിവിധ മേഖലകളുടെ കോർഡിനേറ്റർമാരായി പ്രീത നാരായണൻ (കേരള സോഷ്യൽ സെൻർ), ബിൻസി ലെനിൻ (അബുദാബി മലയാളി സമാജം), രമേശ് ദേവരാഗം (അബുദാബി സിറ്റി), ഷൈനി ബാലചന്ദ്രൻ (ഷാബിയ), സെറിൻ അനുരാജ് (അൽ ദഫ്റ) എന്നിവരെയും 17 അംഗ ഉപദേശകസമിതിയെയും, 15 അംഗ വിദഗ്ധസമിതിയെയും, 31 അംഗ ജനറൽ കൗൺസിലിനെയും തെരഞ്ഞെടുത്തു. 114 അധ്യാപകരുടെ കീഴിൽ രണ്ടായിരത്തിലേറെ വിദ്യാർഥികളാണ് സൗജന്യമായി മലയാള ഭാഷ പഠിച്ചുവരുന്നത്.
|
പാറശാല സ്വദേശിക്ക് പുതു ജീവനേകി കേളി ജീവകാരുണ്യ വിഭാഗം
റിയാദ് : ശരീരം തളർന്നു കിടപ്പിലായ പാറശാല സ്വദേശിക്ക് നാടണയുന്നതിന്ന് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗം തുണയായി. മൂന്നു വർഷം മുമ്പാണ് കന്യാകുമാരി പാറശാല സ്വദേശി സ്റ്റാലിൻ ശരീരം തളർന്ന് കിടപ്പിലാകുന്നത്.
റിയാദിലെ അൽഖർജ് പ്രവിശ്യയിൽ കെട്ടിട നിർമാണ തൊഴിലാളിയായ സ്റ്റാലിൻ, അവശ്യ സാധനങ്ങൾ വാങ്ങുന്നതിനായി റൂമിൽ നിന്നും പുറത്തിറങ്ങിയപ്പോൾ റോഡിൽ കുഴഞ്ഞു വീഴുകയായിരുന്നു.
ഉടൻ തന്നെ പ്രദേശവാസികൾ അൽഖർജ് ജനറൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും ശരീരം തളർന്ന് അബോധാവസ്ഥയിലായി. ഒന്നരമാസത്തെ ചികിത്സക്ക് ശേഷം ബോധം തിരിച്ചു കിട്ടിയെങ്കിലും പിന്നീട് ആറു മാസത്തോളം സമയമെടുത്തു ആരോഗ്യം വീണ്ടെടുക്കാൻ.
അതിനിടയിൽ വിദഗ്ദ ചികിൽസക്ക് നാട്ടിലയക്കാനായി സ്പോൺസർ എക്സിറ്റ് അടിക്കുന്നതിനായി ശ്രമിച്ചപ്പോഴാണ് ഇദ്ദേഹത്തിന്റെ പേരിൽ കേസ് ഉള്ളതായി അറിയുന്നത്. തുടർന്ന് വിവിധ സംഘടനകളുടെ സഹായത്തോടെ കേസിന്റെ വിശദാംശങ്ങൾ ആരായാൻ ശ്രമിച്ചെങ്കിലും കൃത്യമായ വിവരങ്ങൾ ലഭിച്ചില്ല.
അപ്പോഴേക്കും ആറുമാസത്തിലേറെയായിരുന്നു. ഇതിനിടെ അൽഖർജ് ജനറൽ ആശുപത്രിയിലെ ചികിത്സയിൽ അസുഖം ഒരുവിധം ഭേദമായി. തുടർന്ന് സ്റ്റാലിൻതന്നെ നാടണയാനുള്ള ശ്രമം നടത്തി. പക്ഷെ തന്റെ പേരിലുള്ള കേസ് എന്താണ് അറിയാതെ കുഴഞ്ഞു. ഒടുവിൽ സഹായത്തിനായി കേളി പ്രവർത്തകരെ സമീപിക്കുകയായിരുന്നു.
2013ൽ സൗദിയിലെത്തിയ സ്റ്റാലിൻ2018ലാണ് അവസാനമായി നാട്ടിൽ പോയി വന്നത്. മൂത്ത മകളുടെ വിവാഹവുമായി ബന്ധപ്പെട്ടായിരുന്നു 2018ൽ നാട്ടിൽ പോയത്. രണ്ടാമത്തെ മകളുടെ വിവാഹത്തിന് 2021ൽ നാട്ടിൽ പോകാനിരിക്കുന്ന സമയത്താണ് ശരീരം തളർന്ന് കിടപ്പിലാകുന്നത്. സ്റ്റാലിന്റെ പേരിലുണ്ടായിരുന്ന കേസ് പിൻവലിച്ച് ഇന്ത്യൻ എംബസ്സിയുടെ സഹായത്തോടെ എക്സിറ്റ് തരപെടുത്തി.
ദീർഘകാലം രോഗാവസ്ഥയിലും ജോലിയില്ലാതെയും കഴിഞ്ഞ സ്റ്റാലിന് സഹപ്രവർത്തകരും, സുമനസുകളുമാണ് തുണയായത്. കേസുമായി ബന്ധപ്പെട്ട രേഖകൾ ശരിയാവാനെടുത്ത കാലതാമസം ഒരു തരത്തിൽ അനുഗ്രഹമായി മാറി.
ഈ കാലയളവിനുള്ളിൽ അസുഖം പൂർണമായി മാറുകയും പൂർണ ആരോഗ്യം വീണ്ടെടുക്കുകയും ചെയ്തു. എക്സിറ്റ് ലഭിച്ച സ്റ്റാലിന് യാത്രാ ടിക്കറ്റും, വസ്ത്രങ്ങളുമെല്ലാം സുഹൃത്തുക്കൾ നൽകി. ആറുവർഷത്തിനു ശേഷം സ്റ്റാലിൻ വെറും കയ്യോടെ കഴിഞ്ഞ ദിവസം നാട്ടിലേക്ക് മടങ്ങി.
|
ഹൃദയാഘാതം: കൊല്ലം സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: റിയാദിൽ ചികിത്സയിലായിരുന്ന കൊല്ലം കരുനാഗപ്പള്ളി ആദിനാട് വീണാഭവനിൽ വേണു(58) അന്തരിച്ചു. വീണാഭവനിൽ രാഘവന്റെയും കുഞ്ഞുലക്ഷ്മിയുടെയും മകനാണ്.
24 വർഷമായി ബുറൈദ ഉനൈസയിലെ ഒരു കമ്പനിയിൽ പ്ലമ്പറായി ജോലി ചെയ്യുകയായിരുന്നു. വെള്ളിയാഴ്ച വൈകുന്നേരം നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് ബുറൈദ കിംഗ് ഫഹദ് ആശുപത്രിയിൽ പ്രവേശിപ്പിച്ചുവെങ്കിലും വിദഗ്ധ ചികിത്സയ്ക്കായി റിയാദിലേക്ക് മാറ്റുകയായിരുന്നു.
ഖസീം പ്രവാസി സംഘം ഉനൈസ ടൗൺ യുണിറ്റ് അംഗമാണ്. മൃതദേഹം നാട്ടിൽ കൊണ്ടുപോകുന്നതിനുള്ള നടപടിക്രമങ്ങൾ കേളി ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്വത്തിൽ നടന്നു വരുന്നു.
ഭാര്യ വി. മണി. മക്കൾ: വീണ, വിപിൻ.
|
ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം
അബുദാബി: മാധ്യമ പ്രവർത്തകരുടെ കൂട്ടയ്മയായ ഇന്ത്യൻ മീഡിയ അബുദാബിക്ക് പുതിയ നേതൃത്വം. പ്രസിഡന്റ് എൻ.എം. അബൂബക്കറിന്റെ അധ്യക്ഷതയിൽ ഇന്ത്യ സോഷ്യൽ കൾച്ചറൽ സെന്ററിൽ നടന്ന വാർഷിക ജനറൽ ബോഡിയോഗത്തിൽ സെക്രട്ടറി ടി.എസ്. നിസാമുദ്ധീൻ വാർഷിക റിപ്പോർട്ട് അവതരിപ്പിച്ചു.
പുതിയ ഭാരവാഹികൾ
സമീർ കല്ലറ (പ്രസിഡന്റ്), റാശിദ് പൂമാടം (ജനറൽ സെക്രട്ടറി), ഷിജിന കണ്ണൻദാസ് (ട്രഷറർ), റസാഖ് ഒരുമനയൂർ (വൈസ് പ്രസിഡന്റ്), ടി.എസ്. നിസാമുദ്ധീൻ (ജോയിന്റ് സെക്രട്ടറി).
അനിൽ സി. ഇടിക്കുള, പി.എം. അബ്ദുൽ റഹ്മാൻ, സഫറുള്ള പാലപ്പെട്ടി, ടി.പി. ഗംഗാധരൻ, എൻ.എം. അബൂബക്കർ എന്നിവരെ പ്രവർത്തക സമിതി അംഗങ്ങളായും തെരഞ്ഞെടുത്തു.
|
18 വർഷത്തെ കാത്തിരിപ്പ്; റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മയും ബന്ധുക്കളും
റിയാദ്: 18 വർഷത്തെ കാത്തിരിപ്പിനൊടുവിൽ അബ്ദുൽ റഹീമിനെ ജയിലിലെത്തി ഒരുനോക്ക് കണ്ട് ഉമ്മ ഫാത്തിമ. റഹീമിന്റെ മാതാവ് ഫാത്തിമയ്ക്കൊപ്പം സഹോദരൻ, അമ്മാവൻ എന്നിവരാണ് റഹീമിനെ കണ്ടത്.
റിയാദ് അൽഖർജ് റോഡിലെ അൽ ഇസ്ക്കാൻ ജയിലിൽ എത്തിയാണ് കുടുംബം റഹീമിനെ കണ്ടത്. ഉംറ നിർവഹിച്ച ശേഷം തിരിച്ച് റിയാദിലെത്തിയാണ് ഫാത്തിമ മകനെ കണ്ടത്. കഴിഞ്ഞ ദിവസം ഫാത്തിമ ജയിലിൽ എത്തിയിരുന്നെങ്കിലും കൂടിക്കാഴ്ചയ്ക്ക് റഹീം തയാറായിരുന്നില്ല.
ഉമ്മയെ ജയിലിൽ വെച്ച് കാണാൻ മനസ് അനുവദിക്കാത്തത് കൊണ്ടാണ് കാണാതിരുന്നതെന്നാണ് റഹീം അന്ന് പ്രതികരിച്ചത്. കോഴിക്കോട് കോടമ്പുഴ സ്വദേശി ആണ് അബ്ദുൽ റഹീം. 18 വർഷമായി അദ്ദേഹം റിയാദിലെ ജയിലിൽ ശിക്ഷ അനുഭവിക്കുകയാണ്.
|
ഹരിദാസൻ ആചാരിക്ക് കേളി യാത്രയയപ്പ് നൽകി
റിയാദ്: കേളി കലാ സാംസ്കാരിക വേദി മുസാഹ്മിയ ഏരിയ അൽഗുവയ്യ യൂണിറ്റ് എക്സിക്യൂട്ടീവ് അംഗം ഹരിദാസൻ ആചാരിക്ക് യൂണിറ്റ് തലത്തിൽ കേളി യാത്രയയപ്പ് നൽകി.
22 വർഷമായി അൽഗുവയ്യയിൽ ഇലക്ട്രീഷ്യനായി ജോലി ചെയ്തു വരികയായിരുന്ന ഹരിദാസൻ ആലപ്പുഴ ജില്ലയിലെ ചെങ്ങന്നൂർ താലൂക്ക് പൊതിനൂർ തോനക്കാട് സ്വദേശിയാണ്. യൂണിറ്റ് പ്രസിഡന്റ് നൗഷാദിന്റെ അധ്യക്ഷത വഹിച്ചു.
ഏരിയ രക്ഷധികാരി സെക്രട്ടറി ഷമീർ പുലാമന്തോൾ, കേളി ജോയിന്റ് സെക്രട്ടറി മധു ബാലുശേരി, ഏരിയ സെക്രട്ടറിയും കേന്ദ്രകമ്മിറ്റി അംഗവുമായ നിസാർ റാവുത്തർ, കേന്ദ്ര കമ്മിറ്റി അംഗം കിഷോർ ഇ. നിസാം, ഏരിയ പ്രസിഡന്റ് നടരാജൻ, യൂണിറ്റ് എക്സിക്യൂട്ടീവ് അംഗങ്ങളായ രതിൻ ലാൽ, ശ്യാം, നെൽസൺ, സുരേഷ്, ഏരിയ കമ്മിറ്റി അംഗങ്ങൾ, യൂണിറ്റ് കമ്മിറ്റി അംഗങ്ങൾ എന്നിവർ ആശംസകൾ അർപ്പിച്ചു.
കൂടാതെ നിരവധി യൂണിറ്റംഗങ്ങളും യാത്രയയപ്പ് യോഗത്തിൽ പങ്കെടുത്തു. യൂണിറ്റ് സെക്രട്ടറി അനീസ് അബൂബക്കർ യൂണിറ്റിന്റെ ഉപഹാരം യാത്രപോകുന്ന ഹരിദാസന് കൈമാറി. യാത്രയയപ്പ് യോഗത്തിന് യൂണിറ്റ് സെക്രട്ടറി സ്വാഗതവും ഹരിദാസൻ ആചാരി നന്ദിയും പറഞ്ഞു.
|
കൊല്ലം പ്രവാസി അസോസിയേഷൻ ബാഡ്മിന്റൺ ടൂർണമെന്റ് 29ന്
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ഹമ്മദ്ടൗൺ ഏരിയ കമ്മിറ്റിയുടെ നേതൃത്വത്തിൽ ബാഡ്മിന്റ്ൺ ടൂർണമെന്റ് സീസൺ2 സംഘടിപ്പിക്കുന്നു. ഈ മാസം 29ന് വൈകുന്നേരം നാലു മുതൽ എട്ട് വരെ മുഹറഖ് സ്പോർട്സ് ക്ലബിൽ വച്ചാണ് മത്സരങ്ങൾ.
ലെവൽ 1, 2 വിഭാഗങ്ങളിലായി നടക്കുന്ന ഡബിൾസ് ടൂർണമെന്റിലേക്കുള്ള ടീം രജിസ്ട്രേഷനും കൂടുതൽ വിവരങ്ങൾക്കും 35021944, 37795068, 33738091 എന്നീ നമ്പറിൽ ബന്ധപ്പെടേണ്ടതാണ്.
|
പ്രവാസി സംഘടനകള്‍ സംഘടിപ്പിക്കുന്ന ഡയസ്പോറ സമ്മിറ്റ് ഡിസംബർ അഞ്ചിന്
അബുദാബി: സീസണ് സമയത്തെ അനിയന്ത്രിത വിമാന യാത്രാക്കൂലി വര്‍ധനവിനും പ്രവാസി വോട്ടവകാശത്തിൽ സുപ്രീംകോടതി വിധി നടപ്പിലാക്കുന്നതിനുമുള്ള ശാശ്വത പരിഹാരം തേടി വിവിധ പ്രവാസി സംഘടനകള്‍ ഡല്‍ഹിയില്‍ സംഘടിപ്പിക്കുന്ന "ഡയസ്പോറ സമ്മിറ്റ് ഇന്‍ ഡല്‍ഹി' ഡിസംബർ അഞ്ചിന് നടക്കും.
ഡൽഹി കോണ്‍സ്റ്റിറ്റിയൂഷന്‍ ക്ലബ് ഹാളിലാണ് സമ്മിറ്റ് സംഘടിപ്പിച്ചിരിക്കുന്നത്. പരിപാടിയുടെ പ്രചാരണ കൺവൻഷൻ ഇന്ത്യൻ ഇസ്ലാമിക് സെന്ററിൽ നടന്നു. കൺവൻഷൻ ഇന്ത്യൻ ഇസ്ലാമിക് സെന്റർ പ്രസിഡന്റ് പി. ബാവ ഹാജി ഉദ്ഘടാനം ചെയ്തു. അബുദാബി കെഎംസിസി പ്രസിഡന്റ് ഷുക്കൂർ അലി കല്ലുങ്ങൽ അധ്യക്ഷത വഹിച്ചു.
ലുലു എക്സ്ചേഞ്ച് മാനേജർ അജിത് ജോൺസൻ, കാസർഗോഡ് ജില്ലാ മുസ്ലിം ലീഗ് വൈസ് പ്രസിഡന്റ് അബ്ദുറഹ്മാൻ, ബി. യേശുശീലൻ (ഇൻകാസ് യുഎഇ കമ്മറ്റി), സലിം ചിറക്കൽ, ടി.വി. സുരേഷ് കുമാർ, ടി.എം. നാസിർ (അബുദാബി മലയാളി സമാജം), ജോൺ പി വർഗീസ് (വേൾഡ് മലയാളി ഫോറം ), ഹിദായത്തുള്ള പറപ്പൂര്,
ബി.സി. അബൂബക്കർ (ഇന്ത്യൻ ഇസ്ലാമിക് സെന്റർ), മുഹമ്മദ് അലി (കെഎസ്സി അബുദാബി), എം.യു. ഇർഷാദ് (ഗാന്ധി വിചാർ വേദി), മുഹമ്മദ് അലി, അബ്ദുൽ കരീം (ഇന്ദിര ഗാന്ധി വീക്ഷണം ഫോറം), ബഷീർ, നൗഷാദ് എ.കെ.(അനോറ), ഫസലുദ്ധീൻ (കുന്നംകുളം എൻആർഐ ), ജിഷ ഷാജി, ശരീഫ് സി.പി (അബുദാബി മലയാളി ഫോറം), റഷീദ് ഇ.കെ, അലി അക്ബർ (വഫ അബുദാബി ) എന്നിവർ സംസാരിച്ചു.
അബുദാബി കെഎംസിസി വൈസ് പ്രസിഡന്റ് അബ്ദുൽ ബാസിത് കായക്കണ്ടി സ്വാഗതവും ട്രഷറർ പി.കെ. അഹമ്മദ് നന്ദിയും പറഞ്ഞു.
|
സൗദിയിൽ വാഹനാപകടം: വയനാട് സ്വദേശി മരിച്ചു
ബുറൈദ: പിന്നിലേക്ക് എടുത്ത വാഹനം തട്ടി ഗുരുതര പരിക്കുകളോടെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ ചികിത്സയിലിരുന്ന വയനാട് സുൽത്താൻ ബത്തേരി സ്വദേശി കൊക്കനാടൻ വീട്ടിൽ മുഹമ്മദ് റാഫി(54) മരിച്ചു.
കൊക്കനാടൻ വീട്ടിൽ മുഹമ്മദ് മരക്കാർ ഖദീജ മുഹമ്മദ് ദമ്പതികളുടെ മകനാണ്. കഴിഞ്ഞമാസം 28ന് രാത്രി സുഹൃത്തിനൊപ്പം ബുറൈദ ദാഹിലിയ മാർക്കറ്റിൽ(സൂക്ക് ദാഹിലിയ) നിന്നും അവശ്യ സാധനങ്ങൾ വാങ്ങി മടങ്ങവെയായിരുന്നു അപകടം.
പിന്നിൽ നിന്നും അമിത വേഗതയിൽ വന്ന സ്വദേശി പൗരന്റെ കാർ റാഫിയെ ഇടിച്ച് തെറിപ്പിക്കുകയായിരുന്നു. ഗുരുതരമായ പരിക്കുകളോടെ ഉടൻ തന്നെ ബുറൈദ സെൻട്രൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചു എങ്കിലും അഞ്ചാം ദിവസം മരിക്കുകയായിരുന്നു.
കൂടെ ഉണ്ടായിരുന്ന സുഹൃത്ത് നിസാര പരിക്കുകളോടെ രക്ഷപെട്ടു. വയനാട് സുൽത്താൻബത്തേരി സ്വദേശിയായ റാഫി 32 വർഷമായി ബുറൈദയിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു.
ഖസീം പ്രവാസി സംഘം ഷാര സന യൂണിറ്റ് അംഗമായിരുന്ന റാഫി പ്രദേശത്തെ സ്വദേശികൾക്കും വിദേശികൾക്കുമിടയിൽ ഒരുപോലെ സ്വീകാര്യതയുള്ള വ്യക്തികൂടിയായിരുന്നു.
പ്രവാസി സംഘം ജീവകാരുണ്യ വിഭാഗത്തിന്റെ നേതൃത്ത്വത്തിൽ നിയമ നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം ബുറൈദ ഖലീജ് ഖബറിസ്ഥാനിൽ മറവ് ചെയ്തു.
ഭാര്യ ഹാജറ. മക്കൾ: അനസ്, അനീഷ്, റഫാൻ.
|
റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി ഇന്ദിര
റിയാദ്: സൗദിയിലെ റിയാദിൽ മെട്രോ ഓടിക്കാൻ ഇന്ത്യക്കാരി ഇന്ദിര ഈഗലപാട്ടിയും. അടുത്തവർഷം ആദ്യം ഓടിത്തുടങ്ങുന്ന മെട്രോ നിയന്ത്രിക്കാൻ ചുരുക്കം വനിതാ ലോക്കോ പൈലറ്റുമാരിൽ ഒരാളായി ഇന്ദിരയുമുണ്ടാകും.
നിലവിൽ മെട്രോ ട്രയൽ റണ്ണുകൾ നടന്നുകൊണ്ടിരിക്കുകയാണ്. റാപ്പിഡ് ട്രാൻസിറ്റ് സംവിധാനം പൂർത്തിയാകുമ്പോൾ മെട്രോ ഓടിത്തുടങ്ങും. ഈ ലോകോത്തര പദ്ധിയുടെ ഭാഗമാകാൻ കഴിഞ്ഞത് അഭിമാനകരമാണെന്ന് മുപ്പത്തുമൂന്നുകാരിയായ ഇന്ദിര പറയുന്നു.
അഞ്ച് വർഷമായി റിയാദ് മെട്രോയിലെ ട്രെയിൻ പൈലറ്റായും സ്റ്റേഷൻ മാസ്റ്ററായും ഇന്ദിര ജോലി ചെയ്തുവരികയാണ്. ഹൈദരബാദ് മെട്രോയിൽ ജോലി ചെയ്യുമ്പോഴാണ് റിയാദ് മെട്രോയിലെ ജോലിക്കായി അപേക്ഷിച്ചത്. ഇന്ത്യയിൽനിന്ന് ഇന്ദിരയും മറ്റ് രണ്ട് പേരും 2019ൽ ജോലിക്ക് പ്രവേശിച്ചു.
സ്ത്രീയെന്ന നിലയിൽ ഒരു വെല്ലുവിളിയും താൻ ഇവിടെ നേരിട്ടിട്ടില്ലെന്ന് ഇന്ദിര പറയുന്നു. ആന്ധ്രാപ്രദേശിലെ ഗുണ്ടൂർ ജില്ലയിലെ ധുള്ളിപ്പള്ള സ്വദേശിയാണ് ഇന്ദിര. 2006മുതൽ ഹൈദരാബാദിൽ സ്ഥിരതാമസമാണ്.
ഇന്ദിരയുടെ ഇളയ സഹോദരി സായി ഗംഗയും ലോക്കോ പൈലറ്റാണ്. സായി ഹൈദരാബാദ് മെട്രോയിലാണ് ജോലി ചെയ്യുന്നത്. മൂത്ത സഹോദരി ശ്രീലക്ഷ്മി അധ്യാപികയാണ്. ഇവർ കുടുംബമായി സ്വദേശത്താണ്.
ഇന്ദിരയുടെ ഭർത്താവ് ലോകേശ്വരസ്വാമിയും റിയാദ് മെട്രോയിലെ ജീവനക്കാരനാണ്. ഇദ്ദേഹം ഇവിടെ മെയിന്റനൻസ് വിഭാഗത്തിലാണ് ജോലി ചെയ്യുന്നത്.
|
കുവൈറ്റ് കെഎംസിസി ജില്ലാ കമ്മിറ്റികൾ ഉപതെരെഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റ് കെഎംസിസിയുടെ മൂന്ന് ജില്ലാ കമ്മിറ്റികൾ സംയുക്തമായി ഉപ തെരെഞ്ഞെടുപ്പ് കൺവൻഷനും തംകീൻ മഹാ സമ്മേളന പ്രചരണവും സംഘടിപ്പിച്ചു. ദജീജ് മെട്രോ കോർപ്പറേറ്റ് ഹാളിൽ നടന്ന പരിപാടി കുവൈറ്റ് കെഎംസിസി സ്റ്റേറ്റ് പ്രസിഡന്റ് സയ്യിദ് നാസർ അൽ മഷ്ഹൂർ തങ്ങൾ ഉദ്ഘാടനം ചെയ്തു.
കെഎംസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ഹബീബുള്ള മുറ്റിച്ചൂർ അധ്യക്ഷത വഹിച്ചു. മുസ്ലിം ലീഗ് നിലമ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് അബ്ദുൽ നാസർ കൈപ്പഞ്ചേരി മുഖ്യപ്രഭാഷണം നടത്തി. പാലക്കാട് ജില്ലാ പ്രസിഡന്റ് അഷ്റഫ് അപ്പക്കാടൻ തംകീൻ മഹാ സമ്മേളനം പ്രമേയം അവതരിപ്പിച്ചു.
കെഎംസിസി സ്റ്റേറ്റ് ജനറൽ സെക്രട്ടറി മുസ്തഫ കാരി, ട്രഷറർ ഹാരിസ് വള്ളിയോത്ത്, സ്റ്റേറ്റ് സെക്രട്ടറി ഗഫൂർ വയനാട്, സലാം പട്ടാമ്പി, ഒഐസിസി വയനാട് ജില്ലാ പ്രസിഡന്റ് അക്ബർ വയനാട്, ഒഐസിസി പാലക്കാട് ജില്ലാ പ്രസിഡന്റ് ഇസ്മായിൽ, ഒഐസിസി തൃശൂർ ജില്ലാ പ്രസിഡന്റ് ജലിൻ തൃപ്രയാർ,
കെഎംസിസി വയനാട് ജില്ലാ പ്രസിഡന്റ് ഇബ്രാഹിം ഹാജി, പാലക്കാട് ജില്ലാ ജനറൽ സെക്രട്ടറി ബഷീർ തെങ്കര, തൃശൂർ ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി പി.കെ, കോഴിക്കോട് ജില്ലാ പ്രസിഡന്റ് അസീസ് തിക്കോടി, മലപ്പുറം ജില്ലാ പ്രസിഡന്റ് അജ്മൽ വേങ്ങര എന്നിവർ സംസാരിച്ചു.
സ്റ്റേറ്റ് ഭാരവാഹികൾ ആയ ഇക്ബാൽ മാവിലാടം, ഫാറൂഖ് ഹമദാനി, എം.ആർ. നാസർ, അബ്ദുൽ റസാഖ് വാളൂർ, ഷാഹുൽ ബേപ്പൂർ, എഞ്ചിനീയർ മുഷ്താഖ്, ഉപദേശക സമിതി വൈസ് ചെയർമാൻ ബഷീർ ബാത്ത, തൃശൂർ ജില്ലാ ട്രഷറർ അസീസ് പാടൂർ, വയനാട് ജില്ലാ ട്രഷറർ മുഹമ്മദലി ബാവ എന്നിവർ സന്നിഹിതാരായി.
ആബിദ് ഖാസിമി ഖിറാഅത് നടത്തി. വയനാട് ജില്ലാ ആക്ടിംഗ് ജനറൽ സെക്രട്ടറി അഷ്റഫ് ദാരിമി സ്വാഗതവും പാലക്കാട് ജില്ലാ ട്രഷറർ റസാഖ് കുമരനെല്ലൂർ നന്ദിയും പറഞ്ഞു.
|
കേരള സോഷ്യൽ സെന്ററിൽ ലൈബ്രറി ഫെസ്റ്റിവൽ
അബുദാബി : കേരള സോഷ്യൽ സെന്റർ ലൈബ്രറി വിഭാഗം സംഘടിപ്പിക്കുന്ന ഒരു മാസം നീണ്ടു നിൽക്കുന്ന ലൈബ്രറി ഫെസ്റ്റിവലിന്റെ ഉദ്ഘാടനം മലയാളം മിഷൻ അബുദാബി ചാപ്റ്റർ ചെയര്മാന് സൂരജ് പ്രഭാകർ നിർവഹിച്ചു.പുസ്തക സമാഹരണത്തിന്റെ ഭാഗമായി ഇന്ത്യൻ എംബസിയിൽ നിന്നും ലഭിച്ച 205 പുസ്തകങ്ങൾ ലൈബ്രേറിയൻ ധനേഷ് കുമാറിന് കൈമാറി.
പുസ്തക ചർച്ച, കുട്ടികളുടെ വായനോത്സവം , അംഗത്വ പ്രചാരണം , സിനിമ പ്രദർശനം ,പുസ്തക സമാഹരണം തുടങ്ങിയ നിരവധി പരിപാടികൾ ഇതിനോട് അനുബന്ധിച്ചു നടക്കും .
വിവിധങ്ങളായ മലയാളം പുസ്തകങ്ങളെ ഉൾകൊള്ളുന്ന വലിയ ലൈബ്രറിയാണ് കെ എസ് സി ഒരുക്കിയിരിക്കുന്നത്. പുതിയതായി ലൈബ്രറിയിൽ കുട്ടികളുടെ പ്രത്യേക വിഭാഗം തന്നെ ഒരുക്കിയിട്ടുണ്ട്. മറ്റു നിരവധി ഇംഗ്ലീഷ് പുസ്തകങ്ങളും ഈ ലൈബ്രറിയിൽ എത്തിച്ചേർന്നിട്ടുണ്ട്.
|
ഫോക് കണ്ണൂർ മഹോത്സവം വെള്ളിയാഴ്ച അഹമ്മദിയിൽ
കുവൈറ്റ് സിറ്റി: കുവൈറ്റിലെ കണ്ണൂർ ജില്ലക്കാരുടെ കൂട്ടായ്മയായ ഫ്രണ്ട്സ് ഓഫ് കണ്ണൂർ കുവൈറ്റ് എക്സ്പാറ്റ്സ് അസോസിയേഷൻ(ഫോക്ക്) പത്തൊമ്പതാമത് വാർഷികാഘോഷമായ "കണ്ണൂർ മഹോത്സവം 2024' വെള്ളിയാഴ്ച വൈകുന്നേരം മൂന്നു മുതൽ അഹമ്മദി ഡിപിഎസ് സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് നടക്കുമെന്ന് ഭാരവാഹികൾ വാർത്താസമ്മേളനത്തിൽ പറഞ്ഞു.
എസ്എസ്എൽസി, പ്ലസ് ടു ക്ലാസുകളിൽ ഉന്നത വിജയം നേടിയ ഫോക്ക് മെമ്പർമാരുടെ കുട്ടികൾക്കുള്ള മെറിറ്റോറിയസ് അവാർഡ് വിതരണം, പതിനേഴാമത് ഗോൾഡൻ ഫോക്ക് അവാർഡ് വിതരണം, സാംസ്കാരിക സമ്മേളനം എന്നിവയാണ് കണ്ണൂർ മഹോത്സവത്തിൽ നടക്കുക.
പ്രശസ്ത സിനിമ പിന്നണി ഗായിക ജ്യോത്സ്ന, ഐഡിയ സ്റ്റാർ സിംഗർ ഫെയിം ശ്രീനാഥ് , വയലിനിസ്റ്റ് മാളവിക, സിംഗർ & പെർഫോർമർ ഭാഗ്യരാജ് എന്നിവർ ചേർന്ന് നയിക്കുന്ന സംഗീത വിരുന്നായിരിക്കും പരിപാടിയുടെ മുഖ്യ ആകർഷണം.
ഗോൾഡൻ ഫോക് പുരസ്കാരത്തിന് അർഹനായ മെട്രോ മെഡിക്കൽ ഗ്രൂപ്പിന്റെ ചെയർമാനും സിഇഒയുമായ മുസ്തഫ ഹംസയ്ക്ക് (ഹംസ പയ്യന്നൂർ) ചടങ്ങിൽ അവാർഡ് നൽകും. ഈ വർഷം ഗൾഫ് മേഖലയിൽ നിന്നുള്ള കണ്ണൂർ ജില്ലക്കാരനായ പ്രവാസി സംരംഭകൻ/ സംരംഭക എന്ന മേഖലയിലാണ് മുസ്തഫ ഹംസയെ അവാർഡിനായി പരിഗണിച്ചത്.
ശില്പവും പ്രശസ്തിപത്രവും 25,000 രൂപയും അടങ്ങുന്നതാണ് അവാർഡ്. ഫോക്ലോർ അക്കാദമി സെക്രട്ടറി എ.വി. അജയകുമാർ, മാധ്യമപ്രവർത്തകനായ ദിനകരൻ കൊമ്പിലാത്ത്, നർത്തകിയും അധ്യാപികയുമായ സുമിത നായർ എന്നിവർ അംഗങ്ങളായ ജൂറിയാണ് മുസ്തഫ ഹംസയെ തിരഞ്ഞെടുത്തത്.
കണ്ണൂർ ജില്ലയിലെ വിവിധ ഭാഗങ്ങളിലായി കുടിവെള്ളത്തിനായുള്ള പ്രൊജക്റ്റും വയനാടിനുള്ള കൈത്താങ്ങുമാണ് ഈ മഹോത്സവത്തിലൂടെ ഫോക് ഏറ്റെടുത്തിരിക്കുന്നമറ്റു പദ്ധതികൾ.
ഫഹഹീൽ കാലിക്കറ്റ് ലൈവ് റെസ്റ്ററന്റിൽ നടന്ന വാർത്താ സമ്മേളനത്തിൽ പ്രസിഡന്റ് ലിജീഷ്, ജനറൽ സെക്രട്ടറി ഹരിപ്രസാദ്, പ്രോഗ്രാം കമ്മിറ്റി കൺവീനർ വിനോജ്, ട്രഷറർ സാബു ടി.വി, ഗോൾഡൻ ഫോക്ക് അവാർഡ് കമ്മിറ്റി കൺവീനർ ബാലകൃഷ്ണൻ, വനിതാ വേദി ചെയർ പേഴ്സൺ ഷംന വിനോജ് എന്നിവരും മറ്റു ഭാരവാഹികളും പങ്കെടുത്തു.
|
കേളിദിനം: സംഘാടക സമിതി രൂപീകരിച്ചു
റിയാദ്: പ്രവാസികൾക്ക് താങ്ങും തണലുമായി റിയാദിന്റെ മണ്ണിൽ പ്രവർത്തിക്കുന്ന കേളി കലാസാംസ്കാരികവേദി 24ാം വാർഷികം ആഘോഷിക്കുന്നു. "കേളിദിനം 2025' എന്നപേരിൽ ജനുവരി മൂന്നിന് നടത്തുന്ന ആഘോഷങ്ങളുടെ ഏകോപനത്തിനായി 251 അംഗ സംഘാടകസമിതിക്ക് രൂപം നൽകി.
ബത്ത ലൂഹ ഓഡിറ്റോറിയത്തിൽ സംഘടിപ്പിച്ച സംഘാടക സമിതി രൂപീകരണ യോഗത്തിൽ കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ അധ്യക്ഷത വഹിച്ചു. കേളി രക്ഷാധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് യോഗം ഉദ്ഘാടനം ചെയ്തു.
2001 ജനുവരി ഒന്നിന് പിറവിയെടുത്ത കേളി കലാസാംസ്കാരിക വേദി റിയാദിന്റെ മണ്ണിൽ മാത്രമല്ല പിറന്ന നാടിനും കൈത്താങ്ങായിമാറിയിട്ട് 24 വർഷങ്ങൾ പിന്നിടുന്നു.
ജീവകാരുണ്യ പ്രവർത്തനങ്ങളിലൂടെ സൗദിയിലെ പ്രവാസി സമൂഹത്തിന് കൈത്താങ്ങായി തുടക്കം കുറിച്ച കേളിയുടെ പ്രവർത്തനങ്ങൾ പിന്നീട് കലാ, കായിക, സാംസ്കാരിക, മാധ്യമ രംഗത്ത് ശക്തമായ വേരുറപ്പിച്ചു.
2024ൽ മാത്രം നടത്തിയ പ്രവർത്തനങ്ങൾ വിലമതിക്കാനാവാത്തതാണ്. തുടർച്ചയായ ഏട്ടാം വർഷവും "ജീവ സ്പന്ദനം' എന്നപേരിൽ വിശുദ്ധ ഹജ്ജിനോടാനുബന്ധിച്ച് ആയിരത്തിലധികം പ്രവാസികളെ പങ്കെടുപ്പിച്ചുകൊണ്ട് രക്തദാന ക്യാമ്പ് നടത്തി.
ഈ അധ്യയന വർഷത്തിൽ 240 വിദ്യാർഥികൾക്ക് നൽകിയ "പ്രതീക്ഷ'വിദ്യാഭ്യാസ പുരസ്കാരം, "ഹൃദയപൂർവ്വം കേളി' പദ്ധതി വഴി കേരളത്തിൽ നൽകിയ എഴുപതിനായിരത്തിൽ പരം പൊതിച്ചോറുകൾ, ഉരുൾപൊട്ടലിൽ തകർന്ന വയനാട്ടിലെ ഗ്രാമങ്ങളുടെ പുനഃരുദ്ധാരണത്തിനായി മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് നൽകിയ 50 ലക്ഷം തുടങ്ങി നിരവധി പ്രവർത്തനങ്ങൾ സംഘടന നടത്തി.
വലിയ പദ്ധതികൾക്ക് പുറമെ ഇന്ത്യൻ എംബസിയുടെ സഹായത്തോടെ, കൊലകുറ്റം ചുമത്തി ജയിലിലടക്കപ്പെട്ട നാല് ഉത്തർ പ്രദേശ് തമിഴ്നാട് സ്വദേശികളുടെ നിരപരാധിത്വം തെളിയിച്ച് നാട്ടിലെത്തിക്കാൻ കഴിഞ്ഞതും മരണമടഞ്ഞവരുടെ മൃതദേഹങ്ങൾ നാട്ടിലെത്തിക്കുന്നതും രോഗങ്ങളാൽ ദുരിതമനുഭിക്കുന്നവരെ സഹായിക്കുന്നതുമടക്കം എണ്ണമറ്റ ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്താൻ കഴിഞ്ഞതായും കെ.പി.എം. സാദിഖ് പറഞ്ഞു.
കേളി അംഗങ്ങളുടെയും കുട്ടികളുടെയും സർഗവാസനകൾ പ്രകടിപ്പിക്കുന്നതിന്നും പ്രോത്സാഹിപ്പിക്കുന്നതിന്ന് കൂടിയാണ് കേളി വാർഷികം മുൻതൂക്കം നൽകുന്നത്. സംഘാടക സമിതി രൂപീകരണയോഗത്തിൽ ജോയിന്റ് സെക്രട്ടറി മധു ബാലുശേരി പാനൽ അവതരിപ്പിച്ചു.
കേന്ദ്ര രക്ഷാധികാരി സമിതി അംഗങ്ങളായ ജോസഫ് ഷാജി, ഷമീർ കുന്നുമ്മൽ, പ്രഭാകരൻ കണ്ടോന്താർ, ഫിറോഷ് തയ്യിൽ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, സുരേന്ദ്രൻ കൂട്ടായ്, കുടുംബവേദി സെക്രട്ടറി കൂടിയായസീബാ കൂവോട് എന്നിവർ രൂപീകരണ യോഗത്തിൽ സന്നിഹിതരായിരുന്നു.
രജീഷ് പിണറായി ചെയർമാൻ, ശ്രീഷ സുകേഷ് വൈസ് ചെയർപേഴ്സൺ, നൗഫൽ സിദ്ദിഖ് വൈസ് ചെയർമാൻ, റഫീക്ക് ചാലിയം കൺവീനർ, ലാലി രജീഷ്, റഫീഖ് പാലത്ത് ജോയിന്റ് കൺവീനർമാർ സുനിൽ സുകുമാരൻ സാമ്പത്തിക കൺവീനർ സുജിത് ജോയിന്റ് കൺവീനർ.
ഫൈസൽ കൊണ്ടോട്ടി, ഷെബി അബ്ദുൾ സലാം(പ്രോഗ്രാം), ബിജു തായമ്പത്ത്, സതീഷ് കുമാർ വളവിൽ (പബ്ലിസിറ്റി), കിഷോർ ഇ നിസാം, നിസാർ റാവുത്തർ (ഗതാഗതം), റിയാസ് പള്ളത്ത്, ഷാജഹാൻ (സ്റ്റേജ് ആൻഡ് ഡെക്കറേഷൻ), കരീം പെരുങ്ങാട്ടൂർ, സുനിൽ ബാലകൃഷ്ണൻ (ഭക്ഷണം) എന്നിവരെ യഥാക്രമം കൺവീനറും ജോയിന്റ് കൺവീനർമാരായും ബിജി തോമസ് സ്റ്റേഷനറി ചുമതല, ഗഫൂർ ആനമങ്ങാട് വളണ്ടിയർ ക്യാപ്റ്റൻ എന്നിങ്ങനെ 251 അംഗ സംഘാടക സമിതിക്ക് രൂപം നൽകി.
കേളി ജോയിന്റ് സെക്രട്ടറി സുനിൽ കുമാർ സ്വാഗതം പറഞ്ഞ ചടങ്ങിൽ സംഘാടക സമിതി കൺവീനർ റഫീഖ് ചാലിയം നന്ദി രേഖപ്പെടുത്തി.
|
വീസ കച്ചവടം, മനുഷ്യക്കടത്ത്; കുവൈറ്റില്‍ ഏഴ് പേര് അറസ്റ്റില്‍
കുവൈറ്റ് സിറ്റി: മനുഷ്യക്കടത്ത്, വീസ കച്ചവടം, കള്ളപ്പണം വെളുപ്പിക്കല്‍ എന്നീ കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെട്ട ഏഴ് പേരെ കുവൈറ്റ് ആഭ്യന്തര മന്ത്രാലയം അറസ്റ്റ് ചെയ്തു.
കാവല്‍ പ്രധാനമന്ത്രിയും ആഭ്യന്തര പ്രതിരോധ വകുപ്പ് മന്ത്രിയുമായ ഷെയ്ഖ് ഫഹദ് അല്‍ യൂസഫ് അല്‍ സബാഹിന്റെ നിര്‍ദ്ദേശപ്രകാരം നടത്തിയ അന്വേഷണത്തിലാണ് ഇവര്‍ അറസ്റ്റിലായത്.
രണ്ടു കേസുകളിലായാണ് ഏഴുപേര്‍ പിടിയിലായത്. ആദ്യ കേസില്‍, സ്വദേശികളും വിദേശികളും ചേര്‍ന്ന് വര്‍ക്ക് വീസകള്‍ വില്പന നടത്തിയിരുന്നു. ഇതിനായി പ്രതികള്‍ ആളുകളില്‍ നിന്നും 800 ദിനാര്‍ മുതല്‍ 1,300 കുവൈറ്റ് ദിനാര്‍ വരെ തട്ടിയെടുത്തിരുന്നു.
പ്രതികളെ പബ്ലിക് പ്രോസിക്യൂഷന് കൈമാറി. ഹവല്ലി ഗവര്‍ണറേറ്റിലെ ക്രിമിനല്‍ ഇന്‍വെസ്റ്റിഗേഷന്‍സ് ഡിപ്പാര്‍ട്ട്മെന്റ് നടത്തിയ അന്വേഷണത്തിലാണ് മറ്റൊരു കേസിൽ രണ്ടു പേര് പിടിയിലായി.
വീസ കച്ചവടം, മനുഷ്യക്കടത്ത്, കള്ളപ്പണം വെളുപ്പിക്കല്‍ തുടങ്ങിയ കുറ്റങ്ങളാണ് ഇവര്‍ക്കെതിരേ ചുമത്തിയിരിക്കുന്നത്. പ്രതികള്‍ കുറ്റം സമ്മതിച്ചതായാണ് വിവരം.
ഇടപാടുകളില്‍ ഇവരെ സഹായിച്ചവരെ കണ്ടെത്താനുള്ള നീക്കം അധികൃതര്‍ ആരംഭിച്ചിട്ടുണ്ട്.
|
പ്രവാസി മലയാളികളുടെ മക്കൾക്കായി നോർക്ക റൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പ്
തിരുവനന്തപുരം: പ്രവാസി കേരളീയരുടെയും തിരികെയെത്തിയ പ്രവാസികളുടെയും മക്കൾക്ക് ഉന്നതവിദ്യാഭ്യാസത്തിന് ധനസഹായം നൽകുന്ന നോർക്കറൂട്ട്സ് ഡയറക്ടേഴ്സ് സ്കോളർഷിപ്പിന് അപേക്ഷ ക്ഷണിച്ചു.
രണ്ട് വർഷത്തിലധികമായി വിദേശത്ത് ജോലി ചെയ്യുന്ന വാർഷിക വരുമാനം മൂന്നു ലക്ഷം രൂപ വരെയുളള പ്രവാസി കേരളീയരുടെയും മുൻ പ്രവാസികളുടേയും മക്കൾക്ക് അപേക്ഷിക്കാം.
ബിരുദാനന്തര ബിരുദ കോഴ്സുകൾക്കും പ്രഫഷണൽ ഡിഗ്രി കോഴ്സുകൾക്കും 202425 അധ്യയന വർഷത്തിലെ ഒന്നാം വർഷ വിദ്യാർഥികൾക്കാണ് സ്കോളർഷിപ്പ്.
താത്പര്യമുള്ളവർ 30നകം അപേക്ഷ നൽകണമെന്ന് നോർക്ക റൂട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ അജിത് കോളശേരി അറിയിച്ചു. www.scholarship.norkaroots.org വഴി ഓൺലൈനായി അപേക്ഷിക്കാം.
വിശദവിവരങ്ങൾക്ക്: 04712770528/2770543/2770500, നോർക്ക ഗ്ലോബൽ കോൺടാക്ട് സെന്ററിന്റെ ടോൾ ഫ്രീ നമ്പർ: 1800 425 3939 (ഇന്ത്യയിൽ നിന്നും) +918802 012 345 (വിദേശത്തുനിന്നും, മിസ്സ്ഡ് കോൾ സർവീസ്).
|
ഇന്ത്യൻ മീഡിയ അബുദാബി ഓണാഘോഷം സംഘടിപ്പിച്ചു
അബുദാബി: ഇന്ത്യൻ മീഡിയ അബുദാബി(ഇമ) ഓണാഘോഷവും കുടുംബ സംഗമവും നടത്തി. ബുർജീൽ ഹോൾഡിംഗ്സിന്റെയും നോട്ട്ബുക്ക് റസ്റ്റോറന്റിന്റെയും സഹകരണത്തോടെയായിരുന്നു പരിപാടി.
അബുദാബി മദീനാ സായിദ് ഷോപ്പിംഗ് കോംപ്ലക്സിലെ നോട്ട്ബുക്ക് റസ്റ്റോറന്റിൽ നടന്ന പരിപാടിയിൽ അംഗങ്ങളും കുടുംബാംഗങ്ങളും പങ്കെടുത്തു.
ചടങ്ങിൽ ബുർജീൽ ഹോൾഡിംഗ്സിനുള്ള ഉപഹാരം റീജണൽ മാനേജർ (ബിസിനസ് ഡവലപ്മെന്റ്) സി.എം.നിർമലും നോട്ട്ബുക്ക് റസ്റ്റോറന്റ് ഗ്രൂപ്പിനുള്ള ഉപഹാരം എം.ഡി. സതീഷ്കുമാറും മാനേജർ ഷംലാക് പുനത്തിലും ചേർന്ന് ഏറ്റുവാങ്ങി.
ഇന്ത്യൻ മീഡിയ അബുദാബി പ്രസിഡന്റ് എൻ.എം.അബൂബക്കർ, ജനറൽ സെക്രട്ടറി ടി.എസ്. നിസാമുദ്ദീൻ, ട്രഷറർ ഷിജിന കണ്ണൻദാസ്, വൈസ് പ്രസിഡന്റ് അബ്ദുൽറഹ്മാൻ, ജോയിന്റ് സെക്രട്ടറി അനിൽ സി. ഇടിക്കുള എന്നിവർ ചേർന്നാണ് ഉപഹാരം നൽകിയത്.
ഗോൾഡൻ വീസ നേടിയ റാഷിദ് പൂമാടം, അംഗങ്ങളുടെ മക്കളിൽ വിദ്യാഭ്യാസ മികവു പുലർത്തിയ ഹനാൻ റസാഖ്, ആമിന പി.എം. എന്നിവരെയും ആദരിച്ചു.
എൻ.എം.അബൂബക്കറിന്റെ അധ്യക്ഷതയിൽ നടന്ന പരിപാടിയിൽ ടി.എസ്.നിസാമുദ്ദീൻ സ്വാഗതവും ഷിജിന കണ്ണൻദാസ് നന്ദിയും പറഞ്ഞു. റസാഖ് ഒരുമനയൂർ, സമീർ കല്ലറ എന്നിവർ നേതൃത്വം നൽകി.
|
അഴീകോട് സോക്കർ ചാമ്പ്യൻസ് 16ന്
അബുദാബി: അബുദാബി കെഎംസിസി അഴീക്കോട് മണ്ഡലം കമ്മിറ്റിയുടെ കായിക വിഭാഗം സ്പോർട്ടിംഗ് അഴീക്കോട് ദഹർ ടൂർസിന്റെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന അഴീക്കോട് സോക്കർ ചാമ്പ്യൻസ് രണ്ടാം സീസൺ ഈ മാസം 16ന് അബുദാബി 321 സ്പോർട്സ് സ്റ്റേഡിയം ഹുദൈരിയാത്തിൽ വെച്ച് നടക്കും.
യുഎഇയിലെ 16 ടീമുകൾ മാറ്റുരയ്ക്കുന്ന ഫുട്ബോൾ ടൂർണമെന്റിന് പുറമെ, അണ്ടർ 14 ഫുട്ബോൾ മത്സരം, പുഡിംഗ് കോമ്പറ്റീഷൻ, കാലിഗ്രഫി, ക്വിസ് മത്സരങ്ങൾ തുടങ്ങിയവയും ഒരുക്കുന്നുണ്ട്. പരിപാടിയുടെ ലോഗോ പ്രകാശനം അബുദാബി ഇസ്ലാമിക് സെന്ററിൽ വച്ച് മുസ്ലിം ലീഗ് സംസ്ഥാന സെക്രട്ടറി കെ.എം. ഷാജി നിർവഹിച്ചു.
അബുദാബി കെഎംസിസി സംസ്ഥാന സെക്രട്ടറി ഇ.ടി. മുഹമ്മദ് സുനീർ, ജില്ലാ സെക്രട്ടറി ആഷിഖ് കെ. എം, മണ്ഡലം നേതാക്കളായ സക്കീർ കൈപ്രത്ത്, സവാദ് നാറാത്ത്, ഫാറൂഖ് പുഴാതി , മുഹമ്മദലി സി.എച്ച്, ഹാരീഫ് എം.കെ, സജീർ എം.കെ.പി ,അബ്ദുള്ള എം.വി, സി.ബി. റാസിക്, നൗഷാദ് കുട്ടി, സുഹൈൽ കല്ലയ്ക്കൽ, ഇബ്രാഹിം വളപട്ടണം, ജാസിബ് അലവിൽ, ശംസു പുഴാതി തുടങ്ങിയവർ പങ്കെടുത്തു.
|
മൂന്ന് ഭാഷകളില്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി
ദോഹ: മൂന്ന് വ്യത്യസ്ത ഭാഷകളില്‍ മോട്ടിവേഷണല്‍ പുസ്തകം പ്രസിദ്ധീകരിക്കുകയെന്ന അപൂര്‍വ ബഹുമതിയുമായി ഖത്തര്‍ മലയാളി. മീഡിയ പ്ലസ് സിഇഒ ഡോ. അമാനുല്ല വടക്കാങ്ങരയാണ് ഇംഗ്ലീഷ്, അറബിക്, മലയാളം എന്നീ ഭാഷകളില്‍ പുസ്തകമെഴുതി ഈ ബഹുമതി സ്വന്തമാക്കിയത്.
സക്സസ് മന്ത്രാസ് എന്ന പേരില്‍ ഇംഗ്ലീഷില്‍ പുസ്തകം ജൂലൈ മാസം പുറത്തിറങ്ങിയിരുന്നു. ത അ് വീദാത്തുന്നജാഹ് എന്ന പേരില്‍ അറബിയിലും വിജയമന്ത്രങ്ങള്‍ ഏഴാം ഭാഗം എന്ന പേരില്‍ മലയാളത്തിലും പുസ്തകം അടുത്ത ആഴ്ച പുറത്തിറങ്ങും.
പുസ്തകങ്ങളുടെ ഔപചാരികമായ പ്രകാശനം ഈ മാസം ആറു മുതല്‍ 17 വരെ ഷാര്‍ജ എക്സ്പോ സെന്ററില്‍ നടക്കുന്ന 43ാമത് ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ നടക്കും.
ഖത്തറിലും ഇന്ത്യയിലും പ്രകാശന ചടങ്ങുകള്‍ സംഘടിപ്പിക്കുമെന്ന് ഗ്രന്ഥകാരന് പറഞ്ഞു. കോഴിക്കോട് കേന്ദ്രമായി പ്രവര്‍ത്തിക്കുന്ന ലിപി ബുക്സാണ് പുസ്തകങ്ങള്‍ പ്രസിദ്ധീകരിക്കുന്നത്.
|
അബുദാബി മലയാളി സമാജത്തിന്റെ പുതുനേതൃത്വം സ്ഥാനമേറ്റെടുത്തു
അബുദാബി: അബുദാബി മലയാളി സമാജത്തിന്റെ 202425 വർഷത്തേക്കുള്ള ഭാരവാഹികൾ സ്ഥാനമേറ്റെടുത്തു. സ്ഥാന മൊഴിയുന്ന വൈസ് പ്രസിഡന്റ് രഖിൻ സോമന്റെ അധ്യക്ഷതയിൽ ചേർന്ന ചടങ്ങിൽ സമാജത്തിന്റെ പുതിയ കമ്മിറ്റിയെ പ്രതിനിധീകരിച്ച് കൊണ്ട് പ്രസിഡന്റ് സലീം ചിറക്കൽ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ് കുമാർ എന്നിവർ സംസാരിച്ചു.
സമാജം മുൻ സെക്രട്ടറി എം യു ഇർഷാദ്, ട്രഷറർ യാസിർ അറാഫത്, കോഓർഡിനേഷൻ കമ്മിറ്റി ചെയർമ്മാൻ ബി. യേശുശീലൻ, വൈസ്. ചെയർമാൻ ബാബു വടകര, കേരള സോഷ്യൽ സെന്റർ പ്രസിഡന്റ് എ.കെ. ബീരാൻകുട്ടി, ജനറൽ സെക്രട്ടറി നൗഷാദ് സലീം, വൈസ് പ്രസിഡന്റ് ശങ്കർ സത്യൻ,
ലേഡീസ് വിംഗ് കൺവീനർ ഗീത ജയചന്ദ്രൻ,മലയാളി സമാജം മുൻ പ്രസിഡന്റ് വക്കം ജയലാൽ, സമാജം മുൻ ജനറൽ സെക്രട്ടറിമാരായ എൻ.പി മുഹമ്മദലി, കെ.എച്ച്. താഹിർ, എ.എം. അൻസാർ, സുരേഷ് പയ്യന്നൂർ, നിബു സാം ഫിലിപ്പ്, ഷഹന മുജീബ് എന്നിവർ ആശംസകൾ അർപ്പിച്ചു
സലീം ചിറക്കൽ (പ്രസിഡന്റ്), നിസാർ .ടി.എം. (വൈസ് പ്രസിഡന്റ് ), ടി.വി. സുരേഷ് കുമാർ (ജനറൽ സെക്രട്ടറി), യാസിർ അറാഫത്ത് (ട്രഷറർ), ഷാജഹാൻ ഹൈദർ അലി (ജോ. സെക്രട്ടറി), അഹദ് വെട്ടൂർ(ഓഡിറ്റർ), അബ്ദുൾ ഗഫൂർ .വി (ലാൻഡ് & ഫൈനാൻസ് കൺവീനർ), ഗോപകുമാർ ഗോപാലൻ (ചീഫ് കോഓർഡിനേറ്റർ ),
സൈജു രാധാകൃഷ്ണ പിള്ള (അസി. ട്രഷറർ), ഷാജികുമാർ എ. ശശിധരൻ (അസി. ഓഡിറ്റർ), ജാസിർ സലീം (ആർട്സ് സെക്രട്ടറി), സാജൻ ശ്രീനിവാസൻ (അസി. ആർട്സ് സെക്രട്ടറി), സുധീഷ് വെള്ളാടത്ത് (സ്പോർട്സ് സെക്രട്ടറി), നടേശൻ ശശി (അസി. സ്പോർട്സ് സെക്രട്ടറി), മഹേഷ് എളനാട് (ലിറ്റററി സെക്രട്ടറി), അനിൽ കുമാർ .എ.പി (ലൈബ്രേറിയൻ & മലയാളം മിഷൻ), ബിജു കെ.സി.(സോഷ്യൽ വെൽഫയർ സെക്രട്ടറി ) എന്നിവരാണ് പുതിയ ഭാരവാഹികൾ.
|
പരുമല തിരുമേനിയുടെ ഓർമപ്പെരുന്നാളിനു കൊടിയേറി
കുവൈറ്റ് സിറ്റി: കുവൈറ്റ് സെന്റ് ഗ്രീഗോറിയോസ് ഇന്ത്യൻ ഓർത്തഡോക്സ് മഹാ ഇടവകയുടെ കാവൽ പിതാവും മലങ്കര സഭയുടെ പ്രഥമ പ്രഖ്യാപിത പരിശുദ്ധനുമായ പരുമല മാർ ഗ്രീഗോറിയോസ് തിരുമേനിയുടെ 122ാമത് ഓർമപ്പെരുന്നാളിനു കൊടിയേറി.
നാഷണൽ ഇവഞ്ചലിക്കൽ ദേവാലയത്തിലെ വിശുദ്ധ കുർബാനയ്ക്ക് ശേഷം നടന്ന ചടങ്ങുകൾക്ക് മഹാ ഇടവക വികാരി റവ. ഫാ. ഡോ. ബിജു പാറയ്ക്കൽ, സഹവികാരി റവ. ഫാ. മാത്യൂ തോമസ്, ഇടവക ട്രസ്റ്റി സിബു അലക്സ് ചാക്കോ, സെക്രട്ടറി ബിനു ബെന്ന്യാം, പെരുന്നാൾ കൺവീനർ സജിമോൻ തോമസ് എന്നിവർ നേതൃത്വം നൽകി.
|
ആയുർവേദ ദിനം ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി ഓഡിറ്റോറിയത്തിൽ ഒന്‍പതാമത് ആയുർവേദ ദിനം ഘോഷിച്ചു. ആയുർവേദ രംഗത്തെ പ്രഗത്ഭരുടെ പ്രഭാഷണങ്ങളും പ്രമേയാവതരണങ്ങളും സംഘടിപ്പിക്കപ്പെട്ടു.
3000 വർഷങ്ങൾക്ക് മുമ്പ് ഇന്ത്യയിൽ ആരംഭിച്ച ഒരു പുരാതന ഇന്ത്യൻ പാരമ്പര്യമാണ് "ജീവന്റെ ശാസ്ത്രം' എന്നർത്ഥം വരുന്ന ആയുർവേദമെന്നും ഓരോ വ്യക്തിക്കും ചില ജീവശക്തികൾ (ദോഷങ്ങൾ) ഉണ്ടെന്നും പ്രപഞ്ചത്തിലെ എല്ലാം പരസ്പരം ബന്ധപ്പെട്ടിരിക്കുന്നു എന്നുമുള്ള ആശയമാണ് ആയുർവേദത്തിന്റെ അടിസ്ഥാനമെന്നും ഇന്ത്യൻ അംബാസഡർ ഡോ. ആദർശ് സ്വൈക ഉദ്ഘാടനപ്രസംഗത്തിൽ പറഞ്ഞു.
ജീവിതത്തിന്റെ ഒരു മേഖലയിലെ അസന്തുലിതാവസ്ഥ മറ്റൊന്നിനെ ബാധിക്കും. അസന്തുലിതാവസ്ഥ പരിഹരിക്കപ്പെടുന്നില്ലെങ്കിൽ, രോഗങ്ങളും അസുഖങ്ങളും ഉണ്ടാകാം. ആയുർവേദം കൂടുതലും പോഷകാഹാരം, ജീവിതശൈലി മാറ്റങ്ങൾ, പ്രകൃതി ചികിത്സകൾ എന്നിവയിൽ ശ്രദ്ധയൂന്നുന്നു. അദ്ദേഹം കൂട്ടിച്ചേർത്തു.
കുവൈറ്റി പ്രമുഖർ ഉൾപ്പെടെയുള്ള വിദഗ്ധർ ആയുർവേദയെക്കുറിച്ചു സംസാരിച്ചു. ആക്രൊ യോഗാ ഡാൻസും മറ്റു നൃത്ത പരിപാടികളും ഉണ്ടായിരുന്നു. ആയുർവേദ ഉത്പന്നങ്ങളുടെ പ്രദർശനവും നടന്നു.
|
കൈരളി ഫുജൈറ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു
ഫുജൈറ: കൈരളി കൾച്ചറൽ അസോസിയേഷൻ ഫുജൈറ സെൻട്രൽ കമ്മറ്റിയുടെ നേതൃത്വത്തിൽ കേരളപ്പിറവിദിനാഘോഷം സംഘടിപ്പിച്ചു. ഫുജൈറ കൈരളി ഓഫീസിൽ വച്ച് നടന്ന കേരളപ്പിറവിദിനാഘോഷം കവിയും എഴുത്തുക്കാരനുമായ എം.ഒ.രഘുനാഥ് ഉദ്ഘാടനം ചെയ്തു.
കൈരളി സെൻട്രൽ കമ്മറ്റി പ്രസിഡന്റ് വിത്സൺ പട്ടാഴി അധ്യക്ഷത വഹിച്ചു. ലോക കേരളാ സഭാംഗം സൈമൺ സാമുവൽ, ലോക കേരള സഭാംഗം ലെനിൻ. ജി. കുഴിവേലി, കൈരളി സെൻട്രൽ കമ്മറ്റി മുൻ സെക്രട്ടറി സന്തോഷ് ഓമല്ലൂർ, സെൻട്രൽ കമ്മിറ്റി മുൻ ട്രഷറർ കെ.പി.സുകുമാരൻ, സെൻട്രൽ കമ്മറ്റി കൾച്ചറൽ കൺവീനർ നമിതാ പ്രമോദ് എന്നിവർ ആശംസകൾ അറിയിച്ചു.
സെൻട്രൽ കമ്മിറ്റി സെക്രട്ടറി സുജിത്ത് വി.പി.സ്വാഗതവും ഫുജൈറ യൂണിറ്റ് പ്രസിഡന്റ് പ്രദീപ് കുമാർ നന്ദിയും പറഞ്ഞു. തുടർന്ന് കൈരളി ഫുജൈറ, കോർഫക്കാൻ യൂണിറ്റുകളിലെ കലാപ്രതിഭകൾ വിവിധ കലാപരിപാടികൾ അവതരിപ്പിച്ചു.
|
കൊല്ലം പ്രവാസി അസോസിയേഷൻ കേരളപ്പിറവിദിനം ആഘോഷിച്ചു
മനാമ: കൊല്ലം പ്രവാസി അസോസിയേഷൻ ബഹ്റിൻ കേരളപ്പിറവിദിനം വിപുലമായി ആഘോഷിച്ചു . ടൂബ്ലി കെപിഎ ആസ്ഥാനത്തു നടന്ന പരിപാടി പ്രസിഡന്റ് അനോജ് മാസ്റ്റർ ഉദ്ഘാടനം ചെയ്തു.
മാധ്യമപവർത്തകനും കൗൺസിലറുമായ പ്രദീപ് പുറവങ്കര മുഖ്യതിഥിയായി പങ്കെടുത്തു കേരളപ്പിറവി ദിനത്തിൽ സന്ദേശം നൽകി. വൈസ് പ്രസിഡന്റ് കോയിവിള മുഹമ്മദ് അദ്ധ്യക്ഷനായിരുന്ന ചടങ്ങിന് ജനറൽ സെക്രട്ടറി പ്രശാന്ത് പ്രബുദ്ധൻ സ്വാഗതവും ട്രഷറർ മനോജ് ജമാൽ നന്ദിയും അറിയിച്ചു.
സെക്രട്ടറിമാരായ അനിൽ കുമാർ, രജീഷ് പട്ടാഴി, അസി. ട്രഷറർ കൃഷ്ണകുമാർ, സ്ഥാപക പ്രസിഡന്റ് നിസാർ കൊല്ലം, സ്ഥാപക ജനറൽ സെക്രെട്ടറി ജഗത് കൃഷ്ണകുമാർ, സ്ഥാപക സെക്രെട്ടറി കിഷോർ കുമാർ, സ്ഥാപക വൈസ് പ്രസിഡന്റ് വിനു ക്രിസ്റ്റി എന്നിവർ ആശംസകൾ അറിയിച്ചു. തുടർന്ന് കുട്ടികളും മറ്റു കെപിഎ കലാകാരന്മാരും അവതരിപ്പിച്ച വിവിധ കലാപരിപാടികൾ അരങ്ങേറി.
|
കുടുംബ സംഗമം സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: ക്യുകെഐസി വക്റ ഏരിയ കുടുംബ സംഗമം സംഘടിപ്പിച്ചു. സംഗമത്തിൽ പ്രമുഖ പണ്ഡിതൻ ഉമർ ഫൈസിയും മുനീർ സലഫിയും പ്രഭാഷണം നടത്തി. ഖത്തർ കേരള ഇസ്ലാഹി സെ ഡിസംബറിൽ സംഘടിപ്പിക്കുന്ന അൽഫുർഖാൻ ഖുർആൻ വിജ്ഞാന പരീക്ഷയുടെ വക്റ ഏരിയ മൊഡ്യൂൾ പ്രകാശനം ചടങ്ങിൽ വച്ചു അൻവർ ഷമീമിന് (ഖത്തർ എനർജി) നൽകി ഉമർ ഫൈസി നിർവഹിച്ചു.
ചടങ്ങിൽ കുട്ടികളുടെ വിവിധ പരിപാടികളും അരങ്ങേറി. കുട്ടികൾക്കായി സംഘടിപ്പിച്ച പ്രത്യേക സെഷന് അബ്ദുൽ വഹാബ് നേതൃത്വം നൽകി. അബ്ദുൽ റഊഫ് അധ്യക്ഷത വഹിച്ച സംഗമത്തിൽ അബ്ദുൽ ഗഫൂർ സ്വാഗതവും ശമീർ പൂനൂർ നന്ദിയും പറഞ്ഞു. സി.പി. ഷംസീർ, അനീസ് റഹ്മാൻ, മുർഷിദ് എന്നിവർ സംബന്ധിച്ചു.
|
കേളി ഓൺലൈൻ ക്വിസ് മത്സരം: പി. യാസറിന് ഒന്നാം സ്ഥാനം
റിയാദ്: കേളി കലാസാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിച്ച "നവകേരളം കേരള ചരിത്രം' ഓൺലൈൻ ക്വിസ് മത്സരത്തിലെ വിജയികളെ പ്രഖ്യാപിച്ചു.
ലോകത്തിന്റെ വിവിധകോണുകളിൽ നിന്നായി 152 പേർ പങ്കെടുത്ത മത്സരത്തിൽ ഒന്നാം സ്ഥാനം മലപ്പുറം മൊറയൂർ സ്വദേശി പി. യാസർ കരസ്ഥമാക്കി.
രണ്ടാം സ്ഥാനം തിരുവനന്തപുരം അഞ്ചുതെങ്ങ് സ്വദേശി ജിതിൻ ശ്രീറാമും മൂന്നാം സ്ഥാനം കണ്ണൂർ സ്വദേശിനി നവ്യ സിംനേഷും കരസ്ഥമാക്കി. നവ്യ "റിയാദ് ജീനിയസ് 2024' ലെ വിജയിയാണ്.
|
കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ ലിസ്റ്റ് ഇന്ത്യൻ എംബസി പ്രസിദ്ധീകരിച്ചു
കുവൈറ്റ് സിറ്റി: കുവൈറ്റിലെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കമ്പനികളുടെ പേര് വിവരങ്ങൾ പുതുക്കി പ്രസിദ്ധീകരിച്ചു. 18 ഇന്ത്യൻ ഏജൻസികളും 160 കുവൈറ്റ് കമ്പനികളുമാണ് പുതിയ പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്നത്.
ഡൽഹിയിലെ എട്ടും മുംബൈയിലെ നാലും അടക്കം 18 ഏജൻസികളാണ് പുതുക്കിയ പട്ടികയിലുള്ളത്. ജനറൽ ട്രേഡിംഗ്, കോൺട്രാക്ടിംഗ്, കേറ്ററിംഗ്, റസ്റ്റോറന്റുകൾ, മെഡിക്കൽ, ട്രാൻസ്പോർട്ടേഷൻ തുടങ്ങിയ മേഖലകളിൽ കുവൈത്തിൽ പ്രവർത്തിക്കുന്ന 160 കമ്പനികളും കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.
തൊഴിലാളിയുടെ പാസ്പോർട്ട് പിടിച്ചുവയ്ക്കൽ, ശമ്പളം നൽകാതിരിക്കൽ, ശാരീരിക പീഡനം മുതലായ പരാതികളുടെ അടിസ്ഥാനത്തിലാണ് ഈ സ്ഥാപനങ്ങളെ ഇന്ത്യൻ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്.
പരാതികൾ പരിഹരിക്കാത്ത സാഹചര്യങ്ങളിൽ കമ്പനികളെ എംബസി കരിമ്പട്ടികയിൽ ഉൾപ്പെടുത്തി കുവൈറ്റ് വിദേശകാര്യ മന്ത്രാലയത്തിന്റെ സഹകരണത്തോടെ തൊഴിലാളികളോട് കോടതിയിൽ കേസ് ഫയൽ ചെയ്യാൻ നിർദ്ദേശിക്കുകയും ചെയ്യും.
ഇതിനു പുറമെ കരിമ്പട്ടികയിൽ ഉൾപ്പെട്ട കമ്പനികളിലേക്ക് പുതിയ ഇന്ത്യൻ തൊഴിലാളികളെ നേരിട്ടോഅല്ലെങ്കിൽ ഓൺലൈൻ വഴിയോ റിക്രൂട്ട് ചെയ്യുന്നതിന് എംബസി നിരോധനം ഏർപ്പെടുത്തുകയും ചെയ്യും.
|
നാഫോ ഗ്ലോബൽ കുവൈറ്റ് വാർഷികം ഗംഭീരമായി ആഘോഷിച്ചു
കുവൈറ്റ് സിറ്റി: കഴിഞ്ഞ രണ്ട് പതിറ്റാണ്ടായി കുവൈറ്റിലെ സാമൂഹിക സാംസ്കാരിക രംഗത്ത് സജീവമായി പ്രവർത്തിക്കുന്ന നാഫോ ഗ്ലോബൽ കുവൈറ്റ് 20ാം വാർഷിക പരിപാടിയായ "മേഘം' മൈദാൻ ഹവല്ലിയിലെ അമേരിക്കൻ ഇന്റർനാഷണൽ സ്കൂൾ ഓഡിറ്റോറിയത്തിൽ നവംബർ ഒന്നിന് ഗംഭീരമായി നടന്നു.
വൈദ്യുതി ജല മന്ത്രാലയത്തിലെ ഉപദേഷ്ടാവും കുവൈറ്റ് മുനിസിപ്പാലിറ്റി അംഗവുമായ ഫഹദ് അൽ അറാദിയായിരുന്നു വിശിഷ്ടാതിഥി. സാംസ്കാരിക സമ്മേളനത്തിന്റെയും സംഗീതനിശയുടെയും തുടക്കം ഭദ്രദീപം തെളിച്ച് ഫഹദ് അൽ അറാദി നിർവഹിച്ചു.
പ്രശസ്ത പിന്നണി ഗായകനും സംഗീതസംവിധായകനുമായ ജോബ് കുര്യന്റെയും പ്രശസ്ത പിന്നണി ഗായിക അനില രാജീവിന്റെയും മിന്നുന്ന സംഗീത പ്രകടനമായിരുന്നു സായാഹ്നത്തിന്റെ മുഖ്യ ആകർഷണം. വാർഷിക ആഘോഷങ്ങളുടെ ഭാഗമായി നാഫോ ഗ്ലോബൽ കുവൈറ്റ് നാല് പ്രമുഖ വ്യക്തികളെ നാഫോ ഗ്ലോബൽ ബിസിനസ് അവാർഡുകൾ നൽകി ആദരിച്ചു.
സംരംഭകത്വ അവാർഡ് റോയൽ സീഗൾ ഗ്രൂപ്പ് ചെയർമാൻ സുനിൽ പറക്കപാടത്ത്, എക്യു ഗ്ലോബൽ ഡയറക്ടർ സുനിൽ മേനോൻ എന്നിവർക്കും കോർപ്പറേറ്റ് ഐക്കൺ അവാർഡ് ജസീറ എയർവേയ്സിലെ ഡെപ്യൂട്ടി സിഇഒയും സിഎഫ്ഒയുമായ കൃഷ്ണൻ ബാലകൃഷ്ണനും അൽ റഷീദ് ഗ്രൂപ്പിലെ സിഎഫ്ഒ പ്രദീപ് മേനോനും നൽകി.
കുവൈറ്റിലെ രാജകുടുംബാംഗമായ ഷൈഖ ഇൻതിസാർ അൽ മുഹമ്മദ് അൽ സബാഹിന്റെ ആശംസ സഹപ്രവർത്തകനായ ബദർ ബരാക്ക് വായിച്ചു. നാഫോയുടെ 20 വർഷത്തെ ചരിത്രത്തെ അടയാളപ്പെടുത്തുന്ന ഒരു സ്മരണിക സ്പോൺസർമാരുടെയും ഉദ്യോഗസ്ഥരുടെയും സാന്നിധ്യത്തിൽ ഫീനിക്സ് ഗ്രൂപ്പിന്റെ സിഒഒ നിഷാ സുനിൽ പ്രകാശനം ചെയ്തു.
നാഫോയുടെ ക്ഷേമ സംരംഭമായ നഫോ ഗ്ലോബൽ സ്നേഹസ്പർശത്തിന്റെ 20 പ്രോജക്റ്റുകളെക്കുറിച്ചുള്ള ദൃശ്യാവിഷ്കാരവും നടന്നു. ഈ സംരംഭങ്ങളിലെ സമർപ്പണത്തിനും നേതൃത്വത്തിനും സ്നേഹ സ്പർശം ചെയർമാൻ വിജയകുമാർ മേനോനെ ചടങ്ങിൽ പൊന്നാട നൽകി ആദരിച്ചു.
നാഫോ ഗ്ലോബൽ കുവൈറ്റ് ജനറൽ സെക്രട്ടറി അനീഷ് നായർ സ്വാഗതം പറഞ്ഞ ചടങ്ങിൽ പ്രസിഡണ്ട് നവീൻ സി.പി പ്രസംഗിച്ചു. നാഫോ അഡൈ്വസറി ബോർഡ് ചീഫ് വിജയൻ നായർ, ട്രഷറർ ഉണ്ണിക്കൃഷ്ണ കുറുപ്പ്, ലേഡീസ് വിംഗ് ചീഫ് കോഓർഡിനേറ്റർ സുനിത വിജയകൃഷ്ണൻ എന്നിവർ സംബന്ധിച്ചു.
രോഹിത് ശ്യാമിന്റെ നേതൃത്വത്തിൽ നാഫോയുടെ ബാലികാ ബാലന്മാർ നടത്തിയ നാഫോ സിംഫണി ഗണേശ സ്തുതിയും കേരളപ്പിറവി ഗാനവും അവതരിപ്പിച്ചു. പ്രോഗ്രാം കൺവീനർ രാകേഷ് ഉണ്ണിത്താൻ നന്ദി പ്രകാശിപ്പിച്ചതോടെ ചടങ്ങുകൾക്കു സമാപനമായി.
|
ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ച് പ്രവാസി വെൽഫെയർ
മനാമ: കേരളപ്പിറവി ദിനാഘോഷത്തിന്റെ ഭാഗമായി പ്രവാസി വെൽഫെയർ അന്താരാഷ്ട്ര നിലവാരത്തിൽ നവീകരിച്ച സിഞ്ചിലുള്ള പ്രവാസി സിന്തറ്റിക് മാറ്റ് കോർട്ടിൽ ബാഡ്മിന്റൺ ടൂർണമെന്റ് സംഘടിപ്പിച്ചു.
ആവേശകരമായ പോരാട്ടത്തിനൊടുവിൽ അജീഷ് സൈമൺ, റിജോ ചാക്കോ ടീം ലെവൽ വണ്ണിൽ ജേതാക്കൾ ആയപ്പോൾ രെജീഷ് പി. പി, ഷമീം മൊയ്തുണ്ണി കുട്ടി ടീം ലെവൽ ടു ജേതാക്കളായി.
ഇഞ്ചോടിഞ്ച് പൊരുതികളിച്ച മനോജ് ആർ. ജയൻ, ഷിഹാസ് ഷാനവാസ് ടീം ലെവൽ വണ്ണിൽ റണ്ണേഴ്സ് അപ്പ് ട്രോഫി നേടിയപ്പോൾ ജൂബിൻ വർഗീസ്, മനോജ് ആർ ജയൻ ടീം ലെവൽ ടു റണ്ണേഴ്സ് അപ്പ് ട്രോഫിക്ക് അർഹരായി.
വിജയികൾക്ക് പ്രവാസി വെൽഫെയർ പ്രസിഡന്റ് ബദറുദ്ദീൻ പൂവാർ, അബ്ദുൽ ഖാദർ മറാസീൽ, അൻവർ സാദത്ത് എന്നിവർ ട്രോഫികൾ സമ്മാനിച്ചു. ജോഷി ജോസഫ്, അസ്ലം വേളം, മൊയ്തു തിരുവള്ളൂർ എന്നിവർ അമ്പയർമാർക്കുള്ള ഉപഹാരങ്ങൾ നൽകി. ബഹറനിലെ പ്രമുഖ പ്രവാസി ബാഡ്മിന്റൺ ടീമുകൾ മാറ്റുരച്ച ടൂർണമെന്റ് ഫ്രണ്ട്സ് ബഹറിൻ പ്രസിഡന്റ് എം. എം സുബൈർ ഉദ്ഘാടനം ചെയ്തു.
ബഹറനിലെ സാമൂഹിക സാംസ്കാരിക മേഖലകളിൽ നിറസാന്നിധ്യമായ ബോബി പാറയിൽ, മനു മാത്യു, സൽമനുൽ ഫാരിസ്, അൻവർ നിലമ്പൂർ, റംഷാദ് അയലക്കാട്, സയ്ദ് ഹനീഫ്, മൻഷീർ, മുസ്തഫ പടവ്, സാനി പോൾ, പ്രവാസി വെൽഫെയർ ജിദ്ദ പ്രൊവിൻസ് സെക്രട്ടറി മുഹ്സിൻ ആറ്റശേരി, ബിനു കുന്നന്താനം,
അഹ്മദ് റഫീഖ്, മുഹമ്മദലി മലപ്പുറം, മൊയ്തു ടി. കെ, അബ്ദുല്ല കുറ്റ്യാടി, ജാഫർ മുണ്ടാളി, അബ്ദുൽ ഗഫൂർ മൂക്കുതല, ജൗദർ ഷമീം, നൗഷാദ് വി.പി, അബ്ദുൽ ജലീൽ മുട്ടിക്കൽ, മുജീബ് മാഹി, നിയാസ് മാഹി, അഫ്സൽ ഔജാൻ, ഷാഹിദ് എൻഗേജ് സ്പോർട്സ്, കരീം ഡെയ്ലി സ്പോർട്സ്, ഫസൽ റഹ്മാൻ മൂചിക്കൽ എന്നിവർ കളിക്കാരെ അഭിവാദ്യം ചെയ്തു.
ബാഡ്മിന്റൺ ഏഷ്യ സർട്ടിഫൈഡ് ഇന്റർനാഷണൽ അമ്പയർ ഷാനിൽ അബ്ദുറഹീമിന്റെ നേതൃത്വത്തിൽ ബഹറിൻ നാഷണൽ അക്രഡിറ്റഡ് അമ്പയർമാരായ ശ്യാം, ഡൊറീൻ, കാതറീൻ എന്നിവർ കളി നിയന്ത്രിച്ചു.
ടൂർണമെന്റ് ജനറൽ കൺവീനർ അബ്ദുൽ റഷീദ് എസ്.എ, അൻവർ സാദത്ത് എന്നിവരുടെ നേതൃത്വത്തിൽ ഷാഹുൽ വെന്നിയൂർ, ഫൈസൽ, മുഹമ്മദലി സി. എം, ജോഷി ജോസഫ്, ഇർഷാദ് കോട്ടയം, അനിൽ ആറ്റിങ്ങൽ, സഫീർ, റഈസ്, അൻസാർ, അനസ് കാഞ്ഞിരപ്പള്ളി എന്നിവർ നേതത്വം നൽകി.
|
ഹൃദയാഘാതം: കണ്ണൂർ സ്വദേശി റിയാദിൽ അന്തരിച്ചു
റിയാദ്: ഹൃദയാഘാതത്തെ തുടർന്ന് കണ്ണൂർ വെങ്ങര സ്വദേശി കനാടത്ത് മുരളീധരൻ(52) റിയാദിൽ അന്തരിച്ചു. പരേതരായ മുണ്ടക്കതറമ്മൽ പവിത്രൻ കാനാടത്ത് സാവിത്രി ദമ്പതികളുടെ മകനാണ്.
ആറു മാസം മുമ്പാണ് റിയാദിലെ സുലൈയിലുള്ള ടിഎസ്ടി കമ്പനിയിൽ മുരളീധരൻ ജോലിയിൽ പ്രവേശിച്ചത്. മോർച്ചറിയിൽ സൂക്ഷിച്ച മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തയാക്കി കോഴിക്കോട് എത്തിക്കും.
മൃതദേഹം നാട്ടിൽ എത്തിക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്ക് കേളി കലാസാംസ്കാരിക വേദി ജീവകാരുണ്യ വിഭാഗമാണ് നേതൃത്വം നൽകുന്നത്.
|
ഉപതെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ച് കേളി
റിയാദ്: വയനാട് ലോക്സഭാ മണ്ഡലത്തിലേക്കും ചേലക്കര, പാലക്കാട് നിയമസഭാ മണ്ഡലങ്ങളിലേക്കും നടക്കുന്ന ഉപതെരഞ്ഞെടുപ്പിൽ മത്സരിക്കുന്ന ഇടതുപക്ഷ ജനാതിപത്യ മുന്നണി സ്ഥാനാർഥികളെ വിജയിപ്പിക്കുന്നതിനാവശ്യമായ പ്രവർത്തനങ്ങളുടെ ഭാഗമായി കേളി കലാസംസ്കാരിക വേദി റിയാദിൽ തെരഞ്ഞെടുപ്പ് കൺവൻഷൻ സംഘടിപ്പിച്ചു.
മൂന്ന് മണ്ഡലങ്ങളിലെയും എൽഡിഎഫ് സ്ഥാനാർഥികളായ സത്യൻ മൊകേരി, ഡോ. പി. സരിൻ, യു. ആർ. പ്രദീപ് എന്നിവർ വീഡിയോ കോളിലൂടെ കൺവൻഷനെ അഭിസംബോധന ചെയ്തു സംസാരിച്ചു.
കേളി രക്ഷധികാരി സെക്രട്ടറി കെ.പി.എം. സാദിഖ് അധ്യക്ഷനായ പരിപാടിയിൽ രക്ഷാധികാരി സമിതി അംഗം സുരേന്ദ്രൻ കൂട്ടായ് കൺവെൻഷൻ ഉദ്ഘാടനം ചെയ്തു. വയനാട് മണ്ഡലത്തിൽ നാമനിർദ്ദേശ പത്രിക സമർപ്പണ വേളയിൽ റോബർട്ട് വദേര പങ്കെടുത്തതിലൂടെ എന്ത് സന്ദേശമാണ് യുഡിഎഫ് ജനങ്ങൾക്ക് നൽകുന്നത് എന്ന് വ്യക്തമാക്കണമെന്ന് സുരേന്ദ്രൻ കൂട്ടായ് ആവശ്യപ്പെട്ടു.
ഇന്ത്യ കണ്ട ഏറ്റവും വലിയ അഴിമതിയായ ഇലക്ടറൽ ബോണ്ട് അഴിമതിയുടെ ഭാഗമായ റോബർട്ട് വദേര നയിക്കുന്ന യുഡിഎഫ് ആരുടെ താൽപര്യമാകും സംരക്ഷിക്കുക എന്നും അദ്ദേഹം ചോദിച്ചു.
വർഗീയതയും കേരളത്തിനെതിരായ പ്രചാരണവും ഒരു വശത്ത് നടക്കുമ്പോൾ മനുഷ്യപക്ഷത്ത് നിന്ന് സംസാരിക്കാൻ ഇടതുപക്ഷം മാത്രമേ ഉള്ളൂ എന്നും എന്നാൽ അത്തരം പ്രവർത്തനങ്ങളെ മാധ്യമങ്ങൾ തമസ്കരിക്കുന്നതായും സംസാരിച്ചവർ അഭിപ്രായപെട്ടു.
കേളി കുടുംബവേദി സെക്രട്ടറി സീബാ കൂവോട്, രക്ഷാധികാരി സമിതി അംഗങ്ങളായ പ്രഭാകരൻ കണ്ടോന്താർ, ചന്ദ്രൻ തെരുവത്ത്, ഗീവർഗീസ് ഇടിച്ചാണ്ടി, ജോസഫ് ഷാജി, ഫിറോഷ് തയ്യിൽ എന്നിവർ സംസാരിച്ചു.
കേളി പ്രസിഡന്റ് സെബിൻ ഇഖ്ബാൽ സ്വാഗതവും രക്ഷാധികാരി സമിതി അംഗം ഷമീർ കുന്നുമ്മൽ നന്ദിയും പറഞ്ഞു.
|
മുഖ്യമന്ത്രിയുടെ പ്രസ്താവന പ്രതിഷേധാർഹം: ജിസിസി കെഎംസിസി
ദമാം: സങ്കുചിതമായ രാഷ്ട്രീയ താത്പര്യങ്ങൾക്ക് വേണ്ടി പരിശുദ്ധരായ ഖലീഫമാരുടെ ജീവചരിത്രം പോലും വക്രീകരിച്ച് അവതരിപ്പിച്ച മുഖ്യമന്ത്രി പിണറായി വിജയന്റെ നിലപാട് പ്രതിഷേധാർഹമാണെന്ന് ജിസിസി കെഎംസിസി പേങ്ങാട് 11ാം കൗൺസിൽ മീറ്റ്.
ലോകചരിത്രത്തിൽ മാനവ സമൂഹത്തിന്നാകെ വിപ്ലവകരവും മാതൃകപരവും മഹോന്നതവുമായ ജീവചരിത്രം തീർത്ത ഖലീഫമാരെകുറിച്ചുള്ള തികഞ്ഞ അജ്ഞതയാണ് മുഖ്യമന്ത്രിക്കുള്ളത്. സംഘപരിവാർ ഫാസിസത്തിനും ഇസ്ലാമോഫോബിയക്കും ആയുധമൊരുക്കുന്ന നിരുത്തരവാദിത്വ പ്രസ്താവന തിരുത്താൻ മുഖ്യമന്ത്രി തയാറാവണമെന്നും യോഗം അഭിപ്രായപ്പെട്ടു.
കള്ളിയിൽ ഗഫൂർ അധ്യക്ഷത വഹിച്ച യോഗം മുസ്ലിം ലീഗ് കൊണ്ടോട്ടി നിയോജക മണ്ഡലം വൈസ് പ്രസിഡന്റ് കെ.ടി. ശക്കീർ ബാബു ഉദ്ഘാടനം ചെയ്തു. വാർഷിക വരവ് ചെലവ് കണക്കും റിപ്പോർട്ടും കൺവീനർ മുഷ്താഖ് പേങ്ങാട് അവതരിപ്പിച്ചു.
2024 26 വർഷത്തേക്കുള്ള കമ്മിറ്റി ഭാരവാഹികളെ തെരഞ്ഞെടുത്തു. കെഎംസിസി ജിസിസി ചെറുകാവ് ചീഫ് കോഓഡിനേറ്റർ കുഞ്ഞിബാവ ഓട്ടുപാറ തെരഞ്ഞെടുപ്പ് നിയന്ത്രിച്ചു. ടി. ബഷീർ ഖിറാഅത്ത് നിർവഹിച്ച ചടങ്ങിൽ കെ.എം. ഉസ്മാൻ നന്ദി പറഞ്ഞു.
ഭാരവാഹികൾ: അബ്ദുല്ല .ടി (രക്ഷധികാരി), കള്ളിയിൽ ഗഫൂർ ദുബൈ (ചെയർമാൻ), മുഷ്താഖ് പേങ്ങാട് ദമാം (ജനറൽ കൺവീനർ), ഉസ്മാൻ കെ.എം ദമാം (ട്രഷറർ), എ.കെ. ബിച്ചു ഷാർജ (സീനിയർ വൈസ് പ്രസി.), ഹബീബ് റഹ്മാൻ ജിദ്ദ,
കുഞ്ഞിബാവ എം. ജിസാൻ (വൈസ് പ്രസിഡന്റുമാർ), ഫിറോസ് കെവി (ജുബൈൽ), മുജീബ് (കുവൈത്ത്), സിറാജ് പി.കെ (ജിദ്ദ) (ജോയിന്റ് കൺവീനർ), ജിംഷാദ് അഹമ്മദ് (അഡ്മിൻ),നാസർ .എം (ചീഫ് കോ ഓഓർഡിനേറ്റർ).
|
ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ എഐ കാമറകൾ സ്ഥാപിക്കുന്നു
കുവൈറ്റ് സിറ്റി: കുവൈറ്റിൽ ട്രാഫിക് നിയമലംഘനങ്ങൾ കണ്ടുപിടിക്കാൻ എഐ കാമറകൾ സ്ഥാപിക്കാനുള്ള നടപടികൾക്ക് തുടക്കമായി.
വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നതും സീറ്റ് ബെൽറ്റ് ധരിക്കാതിരിക്കുന്നതും അടക്കമുള്ള നിയമലംഘനങ്ങൾ സ്വയമേവ നിരീക്ഷിക്കുന്ന പുതിയ കാമറകൾ ജനറൽ ട്രാഫിക് ഡിപ്പാർട്ട്മെന്റ് സ്ഥാപിക്കാൻ തുടങ്ങി.
ഇത്തരം 298 കാമറകൾ ട്രാഫിക് വിഭാഗം സ്ഥാപിക്കും. നിലവിൽ സ്ഥാപിച്ചിട്ടുള്ള കാമറകൾ പ്രവർത്തനക്ഷമമാക്കുകയും ട്രാഫിക് ഓപ്പറേഷൻസ് റൂമുമായി ബന്ധിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പുതിയ കാമറകൾ വഴി കണ്ടെത്തുന്ന ലംഘനങ്ങൾ ഉടൻ തന്നെ വാഹന ഉടമയെ അറിയിക്കുകയും സഹേൽ ആപ്പ് വഴി വാഹന ഉടമയ്ക്ക് കൈമാറുകയും ചെയ്യും.
|
രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
കുവൈറ്റ് സിറ്റി: കൊല്ലം ജില്ലാ പ്രവാസി സമാജം കുവൈറ്റും ബിഡികെ കുവൈറ്റ് ചാപ്റ്ററും സംയുക്തമായി 68ാമത് കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് രക്തദാന ക്യാമ്പ് സംഘടിപ്പിച്ചു
വെള്ളിയാഴ്ച ഉച്ചയ്ക്ക് ഒന്ന് മുതൽ ജാബ്രിയ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ച് നടന്ന ക്യാമ്പിൽ 30 ഓളം പേർ രക്തം ദാനം ചെയ്തു. മെട്രോ മെഡിക്കൽ ഗ്രൂപ്പ് മാർക്കറ്റിംഗ് ഹെഡ് ബഷീർ ബത്ത ഉദ്ഘാടനം നിർവഹിച്ച ക്യാമ്പിന്റെ ഔദ്യോഗിക ചടങ്ങുകൾക്ക് സമാജം പ്രസിഡന്റ് അലക്സ് മാത്യു അധ്യക്ഷത വഹിച്ചു.
ജനറൽ സെക്രട്ടറി ടി.ഡി. ബിനിൽ സ്വാഗതവും ട്രഷറർ തമ്പി ലൂക്കോസ് നന്ദിയും പറഞ്ഞു. രക്ഷാധികാരി ജേക്കബ് ചണ്ണപ്പെട്ട, ബിഡികെ ജനറൽ കൺവീനർ രാജൻ തോട്ടത്തിൽ, മനോജ് മാവേലിക്കര, രക്തദാന ക്യാമ്പിന്റെ കൺവീനർ ഷാഹിദ് ലബ്ബ എന്നിവർ ആശംസകൾ അർപ്പിച്ചു.
ക്യാമ്പിൽ പങ്കെടുത്തവർക്ക് സർട്ടിഫിക്കറ്റുകൾ നൽകി ആദരിച്ചു. കൊല്ലം ജില്ലാ പ്രവാസി സമാജം സെക്രട്ടറിമാർ, യൂണിറ്റ് കൺവീനർമാർ, വനിതാവേദി അംഗങ്ങൾ, ബിഡികെ കുവൈറ്റ് പ്രവർത്തകർ, ബിഡികെ ഏയ്ഞ്ചൽ വിംഗ് പ്രവർത്തകർ എന്നിവരുടെ നേതൃത്വത്തിൽ ക്യാമ്പ് വിജയകരമായി സമാപിച്ചു.
സാമൂഹികക്ഷേമ തത്പരരായ വ്യക്തികൾ, സംഘടനകൾ എന്നിവർക്ക് രക്തദാന ക്യാമ്പുകൾ സംഘടിപ്പിക്കുന്നതിന് ബിഡികെ കുവൈറ്റ് ചാപ്റ്ററിനെ 99811972, 90041663 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
യുഎഇ പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടി
തിരുവനന്തപുരം: അനധികൃത താമസക്കാർക്കായി യുഎഇ സർക്കാർ പ്രഖ്യാപിച്ച പൊതുമാപ്പ് ഡിസംബർ 31 വരെ നീട്ടിയതായി ഫെഡറൽ അഥോറിറ്റി ഫോർ ഐഡന്റിറ്റി ആൻഡ് സിറ്റിസണ്‍ഷിപ്പ് കസ്റ്റംസ് ആൻഡ് പോർട്ട് സെക്യൂരിറ്റി അറിയിച്ചു. പൊതുമാപ്പിന്റെ കാലാവധി ഒക്ടോബർ 31 ന് അവസാനിക്കാനിരിക്കെയാണ് തീരുമാനം.
വീസ കാലാവധി കഴിഞ്ഞിട്ടും യുഎഇയിൽ തുടരുന്ന പ്രവാസികൾക്ക് പിഴയില്ലാതെ നാട്ടിലേക്കുമടങ്ങാനും രേഖകൾ ശരിയാക്കി വീസ നിയമവിധേയമാക്കാനും അവസരം പ്രയോജനപ്പെടുത്താവുന്നതാണ്.
ഐസിപി സെന്ററുകൾ വഴിയോ, ഐസിപി അംഗീകാരമുള്ള ടൈപ്പിംഗ് സെന്ററുകൾ വഴിയോ, ഓണ്‍ലൈനായോ അപേക്ഷിക്കാം. പൊതുമാപ്പിന്റെ ആനുകൂല്യം പ്രയോജനപ്പെടുത്താൻ പ്രവാസികേരളീയർക്ക് നോർക്ക ഹെൽപ്ഡെസ്ക് നന്പറുകളിൽ ബന്ധപ്പെടാം.
മെഡിക്കൽ ഫിറ്റ്നസ് സർട്ടിഫിക്കറ്റ്, പാസ്പോർട്ട് ഫോട്ടോ, അപേക്ഷകന്റെയും സ്പോണ്‍സറുടേയും പാസ്പോർട്ടുകളുടെ പകർപ്പ്, ആശ്രിതരുടെ സർട്ടിഫിക്കറ്റുകൾ (കുട്ടികൾക്ക്), എൻട്രി പെർമിറ്റ്, എമിറേറ്റ്സ് ഐഡി അപേക്ഷയുടെ രസീത് എന്നീ രേഖകൾ അപേക്ഷ നൽകുന്നതിന് ആവശ്യമായി വന്നേക്കും.
അബുദാബിയിലെ ഇന്ത്യൻ എംബസിയിലും ദുബായ് ഇന്ത്യൻ കോണ്‍സുലേറ്റ് ജനറൽ ഓഫീസുകളിലും ഇന്ത്യൻ പൗരന്മാർക്ക് സഹായം ലഭ്യമാണ്. അനധികൃത താമസക്കാർക്ക് ജോലി നൽകുന്നത് ഒഴിവാക്കണമെന്ന് യുഎഇയിലെ തൊഴിലുടമകൾക്കും നിർദേശമുണ്ട്. ഇത് ലംഘിക്കുന്നവർ കനത്ത പിഴയും ഒടുക്കേണ്ടിവരും.
നോർക്ക ഹെൽപ്ഡെസ്ക് നന്പറുകൾ
ദുബായി: പ്രവീണ്‍ കുമാർ +971 50 351 6991, അഡ്വ. ഗിരിജ +971 55 3963907, രാജൻ കെ. +971 55 7803261 അബുദാബി: ഉബൈദുള്ള +971 50 5722959, റാസൽഖൈമ: ഷാജി കെ. +971 50 3730340, അൽ ഐൻ: റസൽ മുഹമ്മദ് +971 50 4935402, ഫുജൈറ: ഉമ്മർ ചൊലക്കൽ +971 56 2244522, ഷാർജ: ജിബീഷ് കെ. ജെ. +971 50 4951089 ഇമെയിലിലോ uaeamnetsy@gmail.com ബന്ധപ്പെടാം.
|
ഇന്ദിരാഗാന്ധിയെ അനുസ്മരിച്ച് ഇൻകാസ് അബുദാബി
അബുദാബി: ഇന്ദിരാഗാന്ധിയുടെ 40ാമത് രക്തസാക്ഷിത്വ ദിനത്തോടനുബന്ധിച്ച് ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ വിപുലമായ അനുസ്മരണ പരിപാടികൾ അബുദാബി മലയാളി സമാജത്തിൽ സംഘടിപ്പിച്ചു.
ഇന്ദിരാഗാന്ധിയുടെ ഛായാചിത്രത്തിൽ പുഷ്പാർച്ചനയോടെ ആരംഭിച്ച ചടങ്ങുകൾക്ക് പ്രസിഡന്റ് എ.എം.അൻസാർ അധ്യക്ഷതവഹിച്ചു. ഇൻകാസ് കേന്ദ്ര വർക്കിംഗ് പ്രസഡന്റ് ബി.യേശുശീലൻ അനുസ്മരണ പ്രഭാഷണം നടത്തി. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ് സ്വാഗതവും ട്രഷറർ സാബു അഗസ്റ്റിൻ നന്ദിയും പറഞ്ഞു.
സമാജം പ്രസിഡന്റ് സലിം ചിറക്കൽ, ജനറൽ സെക്രട്ടറി സുരേഷ്കുമാർ ടി.വി, വൈസ് പ്രസിഡന്റ് നിസാർ ടി.എം, ഇൻകാസ് അബുദാബി ജനറൽ സെക്രട്ടറി നൗഷാദ്, വൈസ്പ്രസിഡന്റുമാരായ ഷാജഹാൻ ഹൈദർ അലി, സയീദ്, സെക്രട്ടറി അനുപ ബാനർജി, ഇൻകാസ് ഭാരവാഹികളായ ചാറ്റർജി, യാസർ, നാസർ ആലംകോട്, ബാജു അബ്ദുൽ സലാം, ഓസ്റ്റിൻ എന്നിവർ ഇന്ദിരാഗാന്ധിയെ അനുസ്മരിച്ചു.
|
അജ്മാൻ സോൺ പ്രവാസി സാഹിത്യോത്സവ് ഞായറാഴ്ച
അജ്മാൻ: പതിനാലാമത് എഡിഷൻ പ്രവാസി സാഹിത്യോത്സവ് അജ്മാൻ സോൺ തല മത്സരങ്ങൾ ഞായറാഴ്ച ഉമ്മുൽ മുഅ്മിനീൻ ഓഡിറ്റോറിയത്തിൽ വച്ച് നടക്കും. പ്രൈമറി, ജൂനിയർ, സെക്കണ്ടറി, സീനിയർ, ജനറൽ തുടങ്ങിയ കാറ്റഗറികളിലായി 500ൽ അധികം മത്സരാർഥികൾ മാറ്റുരക്കും.
ഫാമിലി, യൂണിറ്റ്, സെക്ടർ തുടങ്ങിയ വ്യത്യസ്ത ഘടകങ്ങളിലെ മത്സരങ്ങൾക്ക് ശേഷമാണ് സോൺ തല മത്സരം അരങ്ങേറുന്നത്. 99 ഇന മത്സരങ്ങളിൽ അഞ്ച് സെക്ടർ മത്സരങ്ങളിലെ വിജയികൾക്ക് പുറമെ വ്യത്യസ്തങ്ങളായ ക്യാമ്പസുകളിലെ വിദ്യാർഥികളും പങ്കെടുക്കും.
രാവിലെ എട്ടിന് തുടങ്ങി രാത്രി എട്ട് വരെ നീണ്ടുനിൽക്കുന്ന പരിപാടിയിൽ കലാ സാഹിത്യ സാംസ്കാരിക രംഗത്തെ പ്രമുഖർ സംബന്ധിക്കും. ഫാമിലികൾ, വിദ്യാർഥികൾ, രക്ഷിതാക്കൾ തുടങ്ങി പരിപാടിക്കെത്തുന്ന മുഴുവനാളുകൾക്കും ആവശ്യമായ സജ്ജീകരണങ്ങൾ സംഘടക സമിതി ഒരുക്കിയിട്ടുണ്ട്.
സോൺ തല മത്സര വിജയികൾ ഈ മാസം 24നു അബുദാബി നാഷണൽ തിയറ്ററിൽ വച്ചു നടക്കുന്ന യുഎഇ നാഷണൽ സാഹിത്യോത്സവിൽ പങ്കെടുക്കും.
|
18 വര്‍ഷത്തെ കാത്തിരിപ്പ് തീരുമോ?; ദിവസങ്ങളെണ്ണി മതിയായി ഒരു കുടുംബം
കാത്തിരിപ്പെന്ന വാക്കിന് ഇത്രത്തോളം ഹൃദയത്തെ തകര്‍ക്കാനുള്ള ശേഷിയുണ്ടാകുമെന്ന് അബ്ദുള്‍ റഹീമിന്റെ കുടുംബം മനസിലാക്കിയത് ഇപ്പോഴാണ്. മിനിറ്റുകള്‍ മണിക്കൂറുകളും ദിവസങ്ങള്‍ക്ക് മനുഷ്യായുസിന്റെ ദൈര്‍ഘ്യവും ഈ കുടുംബം അനുഭവിക്കാന്‍ തുടങ്ങിയിട്ട് നാളുകളേറെയായി.
സ്പോണ്‍സറുടെ ചലനശേഷി നഷ്ടപ്പെട്ട മകന് മരണപ്പെട്ട കേസില്‍ വധശിക്ഷ വിധിക്കപ്പെട്ട് 18 വര്‍ഷമായി കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദുൾ റഹീം സൗദിയില്‍ ജയിലില്‍ കഴിയുകയാണ്. നാട്ടില്‍ ഡ്രൈവറായിരുന്ന റഹീം 2006ലാണ് സൗദിയില്‍ ജോലിക്ക് എത്തിയത്.
സൗദി പൗരന്റെ ഭിന്നശേഷിക്കാരനായ മകന് അനസ് അല്‍ശഹ്റി മരണപ്പെട്ട കേസിലാണ് അബ്ദുള്‍ റഹീമിനു വധശിക്ഷ ലഭിച്ചത്. കഴുത്തിനു താഴേക്കു ചലനശേഷി നഷ്ടപ്പെട്ട അനസ് പ്രത്യേക ഉപകരണത്തിന്റെ സഹായത്തോടെയാണ് ജീവന് നിലനിറുത്തിയിരുന്നത്.
കാര്‍ യാത്രയ്ക്കിടെ അബ്ദുൾ റഹീമിന്റെ കൈ തട്ടി ഉപകരണത്തിന്റെ പ്രവര്‍ത്തനം നിലച്ച് അനസ് മരണപ്പെടുകയായിരുന്നു.
നാടൊന്നിച്ചു, റഹീമിനെ ജീവിതത്തിലേക്ക് തിരികേ എത്തിക്കാന്‍
വാര്‍ത്ത പുറംലോകം അറിഞ്ഞതോടെ അബ്ദുള്‍ റഹീമിനെ എങ്ങിനെ വധ ശിക്ഷയില്‍ നിന്ന് ഒഴിവാക്കാമെന്ന ചിന്തകള്‍ക്ക് ബലം വച്ചു. ഒടുവില്‍ ബോബി ചെമ്മണൂര്‍ ഉള്‍പ്പെടെയുള്ളവരുടെ സഹായ ഹസ്തം നീണ്ടപ്പോള്‍ മോചനദ്രവ്യമായ 34 കോടി മരണപ്പെട്ട ഭിന്നശേഷിക്കാരനായിരുന്ന അനസിന്റെ കുടുംബത്തിന് നല്കി.
മോചനത്തിനായുള്ള അനുരഞ്ജന കരാറിൽ എതിർഭാഗത്തുള്ളവർ ഒപ്പിട്ടു സൗദി റിയാലിന്റെ ചെക്ക് റഹീമിന് വേണ്ടി സൗദി ഗവർണറേറ്റിന് കൈമാറിയതിനു പിന്നാലെയാണ് അനസിന്റെ അനന്തരാവകാശികൾ അനുരഞ്ജന കരാറിൽ ഒപ്പുവച്ചത്.
അനുരഞ്ജന കരാറിൽ ഒപ്പിട്ടതോടെ കോടതി നിർദേശം അനുസരിച്ച് ഒറിജിനൽ ചെക്ക് ഉൾപ്പടെയുള്ള രേഖകൾ സമർപ്പിച്ചു. ഇതോടെ രേഖാമൂലമുള്ള എല്ലാ ഇടപാടുകളും അവസാനിച്ചു. ഇനി മുന്നിലുള്ളത് നിയമപരമായ നടപടികള്‍ മാത്രം.
പക്ഷെ അത് ചില്ലറയൊന്നുമല്ല ഈ കുടുംബത്തെ അലോസരപ്പെടുത്തുന്നത്. കുടുംബം ആ തുക സ്വീകരിക്കാന്‍ തയാറായതോടെ പാതി ആശ്വാസമായെന്ന് ബന്ധുക്കളും സഹായവുമായി എത്തിയ സംഘടനകളും പറയുന്നു.
ഏപ്രില്‍ 19ന് മുന്‍പായിരുന്നു തുക നല്‍കേണ്ടിയിരുന്നത്. മലയാളികളും പ്രവാസി സംഘടനകളും ഒരു മിച്ചപ്പോള്‍ നിശ്ചയിച്ച തീയതിക്കകം തുക കുടുംബത്തിന് കൈമാറാനായി. പക്ഷെ ഇപ്പോഴും സാങ്കേതികപരമായ തടസങ്ങള്‍ മൂലം അബ്ദുള്‍ റഹീം നാട്ടിലെത്തിയിട്ടില്ല.
നവംബര്‍ 17ന് അവസാന പ്രതീക്ഷ
പതിനെട്ടുവര്‍ഷമായി സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് രാമനാട്ടുകര കോടമ്പുഴ സ്വദേശി അബ്ദുള്‍ റഹീമിനെ ജയില്‍ മോചിതനാക്കുന്നതിനുള്ള ഹര്‍ജി നവംബര്‍ 17ന് കോടതി പരിഗണിക്കും. റഹീമിന്റെ വധശിക്ഷ റദ്ദ് ചെയ്ത അതേ ബഞ്ചാണ് 17ന് ഞായറാഴ്ച കേസ് പരിഗണിക്കുന്നത്.
നേരത്തെ നവംബര്‍ 21നായിരുന്നു കേസിന്റെ തീയതി കോടതി നിശ്ചയിച്ചിരുന്നത്. പ്രതിഭാഗത്തിന്റെ അപേക്ഷ പരിഗണിച്ച് 17ലേക്ക് മാറ്റുകയായിരുന്നു. കേസ് പരിഗണിക്കുന്നതു കുറച്ചുകൂടി നേരത്തെയാക്കാന്‍ കോടതി വഴി അഭിഭാഷകനും വിദേശകാര്യമന്ത്രാലയം വഴി ഇന്ത്യന്‍ എംബസിയും ശ്രമം നടത്തുന്നുണ്ട്.
ചീഫ് ജസ്റ്റിസിന്റെ നിര്‍ദേശപ്രകാരമാണ് വധശിക്ഷ റദ്ദാക്കിയ അതേ ബഞ്ചിനുതന്നെ മോചന ഹര്‍ജി കൈമാറിയിരിക്കുന്നത്. നിര്‍ദിഷ്ട ബഞ്ചില്‍ കേസിന്റെ എല്ലാ രേഖകളും എത്തിയതായി റഹീമിന്റെ അഭിഭാഷകന് പറഞ്ഞു. ഈ സിറ്റിംഗില്‍ അന്തിമവിധിയുണ്ടാകുമെന്നാണ് പ്രതീക്ഷ.
നിയമ നടപടികള്‍ക്കിടെ ഒരു നോക്കുകാണാന്‍
മോചനം നീളുന്ന സാഹചര്യത്തില്‍ റഹീമിനെ കാണാന്‍ ഉമ്മ ഫാത്തിമ റിയാദിലെത്തി. റഹീമിന്റെ സഹോദരനും അമ്മാവനും ഫാത്തിമക്കൊപ്പമുണ്ട്. കഴിഞ്ഞ തിങ്കളാഴ്ച നടന്ന കോടതി സിറ്റിംഗില്‍ റഹീമിന്റെ മോചന ഉത്തരവ് ഉണ്ടാകുമെന്നാണ് പ്രതീക്ഷിച്ചിരുന്നത്.
എന്നാല്‍ കേസിന്റെ വിശദ വിവരങ്ങള്‍ പരിശോധിച്ച കോടതി വധശിക്ഷ റദ്ദാക്കിയ ബഞ്ച് തന്നെ വിധി പറയട്ടെ എന്ന നിലപാടാണ് സ്വീകരിച്ചത്. റഹീമിന്റെ അഭിഭാഷകന് ഒസാമ അല്‍ അംബര്‍, എംബസി ഉദ്യോഗസ്ഥന് യൂസഫ് കാക്കഞ്ചേരി, കുടുംബ പ്രതിനിധി സിദ്ധിഖ് തുവ്വൂര്‍ അടക്കമുള്ളവര്‍ അന്ന് കോടതിയില്‍ എത്തിയിരുന്നു.
പ്രതീക്ഷകള്‍ നിറയുന്ന 17നും ഇവര്‍ കോടതിയിലുണ്ടാകും. ഒപ്പം കണ് നിറയുന്ന പ്രാര്ത്ഥനകേളാടെ അബ്ദുള്‍ റഹീമിന്റെ ഉമ്മയും ബന്ധുക്കളും.
|
കേളി ഓൺലൈൻ ക്വിസ് മത്സരം ശനിയാഴ്ച
റിയാദ്: കേളി കലാ സാംസ്കാരിക വേദിയുടെ കേന്ദ്ര സാംസ്കാരിക കമ്മിറ്റിയും സൈബർ വിഭാഗവും സംയുക്തമായി കേരളപ്പിറവി ദിനത്തോടനുബന്ധിച്ച് സംഘടിപ്പിക്കുന്ന കേരള ചരിത്ര സംബന്ധിയായ ഓൺലൈൻ ക്വിസ് മത്സരം "നവകേരളം കേരള ചരിത്രം' ശനിയാഴ്ച വൈകുന്നേരം അഞ്ചിന് (സൗദി സമയം) നടക്കും.
ലോകത്തിന്റെ ഏതു കോണിൽ നിന്നും പ്രായ, ലിംഗ വ്യത്യാസമന്യേ ആർക്കും മത്സരത്തിന് മുൻപ് നൽകുന്ന ലിങ്ക് വഴി മത്സരത്തിൽ പങ്കാളികളാകാമെന്നും മത്സരാർഥികൾ തങ്ങളുടെ മൊബൈൽ നമ്പറും പേരും ലിങ്കിൽ കയറി രജിസ്റ്റർ ചെയ്യണമെന്നും സംഘാടകർ അറിയിച്ചു.
കേരളത്തിന്റെ ചരിത്രത്തിലേക്ക് ആഴത്തിൽ ഇറങ്ങിചെല്ലും വിധത്തിലുള്ള 30 ചോദ്യങ്ങളായിരിക്കും ഉണ്ടായിരിക്കുക. ഓരോ ചോദ്യത്തിനും 25 സെക്കൻഡിനുള്ളിൽ ഉത്തരങ്ങൾ നൽകുന്ന വിധത്തിലാണ് മത്സരം ഒരുക്കിയിരിക്കുന്നത്.
കൂടുതൽ പേർ ഒന്നാം സ്ഥാനത്തിന് അർഹരായൽ വിജയികളെ നറുക്കെടുപ്പിലൂടെ തീരുമാനിക്കുമെന്നും സംഘാടകർ അറിയിച്ചു. മത്സരത്തിന്റെ നിയമാവലികൾ മത്സരം തുടങ്ങുന്നതിന്ന് മുൻപ് പ്രസിദ്ധീകരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: കേളി സാംസ്കാരിക വിഭാഗം കൺവീനർ ഷാജി റസാഖുമായി ബന്ധപ്പെടാം 053 530 6310.
|
|
|
|
|
|