കേംബ്രിജ്: പത്മഭൂഷൺ ഒ എൻ വി കുറുപ്പ് മാഷിന്റെ അനുസ്മരണവും, പി ജയചന്ദ്രന് ശ്രദ്ധാഞ്ജലിയും, യുകെയിലെ സംഗീതോത്സവ വേദിയിൽ വച്ച് സമർപ്പിക്കുന്നു. ’7 ബീറ്റ്സ്’ ആണ് കേംബ്രിജ് നെതർഹാൾ സ്കൂൾ ഓഡിറ്റോറിയത്തിൽ വച്ച് മലയാള ഭാഷയുടെ അനശ്വര ഇതിഹാസങ്ങൾക്കായി സംഗീതാർച്ചനക്കും, ശ്രദ്ധാഞ്ജലിക്കുമായി വേദിയൊരുക്കുന്നത്.
ഫെബ്രുവരി 22 ന് സീസൺ 8 ന് വേദി ഉയരുമ്പോൾ, 7 ബീറ്റ്സിനോടൊപ്പം ഈ വർഷം അണിയറയിൽ കൈകോർക്കുന്നത് ഈസ്റ്റ് ആംഗ്ലിയായിലെ പ്രമുഖ സാസ്കാരിക സാമൂഹികകലാ കൂട്ടായ്മയായ ’കേംബ്രിജ് മലയാളി അസോസിയേഷൻ’ ആണ്. ഒഎൻവിയുടെ തന്നെ ഗാന ശകലങ്ങൾ കോർത്തിണക്കി ’ദേവദൂതർ പാടിയ’, ’മധുരിക്കും ഓർമ്മകളെ’ ആരാധകർക്കായി ’ഒരുവട്ടം കൂടി’ 7 ബീസ്റ്റ്സ് സമർപ്പിക്കുക.
യൂകെയിലെ നിരവധി ഗായക പ്രതിഭകൾ ഒ എൻ വി സംഗീതവുമായി അരങ്ങിൽ ഗാനങ്ങൾ ആലപിക്കും.ഒ എൻ വി അനുസ്മരണത്തോടൊപ്പം, പി ജയചന്ദ്രൻ, ’രാഗം ശ്രീരാഗ’ങ്ങളിലൂടെ പാടിയ ’അനുരാഗഗാനം പോലെ’ ഇഷ്ടപ്പെടുന്ന ’മലയാള ഭാഷതൻ’ പ്രിയ ഭാവഗായകന് സംഗീതാർച്ചനയും അനുസ്മരണവും ആവും കേംബ്രിജിൽ നൽകുക.സംഗീതോത്സവത്തിൽ എട്ടാം തവണയും ടൈറ്റിൽ സ്പോൺസറായി എത്തുന്നത്, മോർട്ടഗേജ് ആൻഡ് ഇൻഷുറൻസ് സ്ഥാപനമായ ലൈഫ് ലൈൻ പ്രൊട്ടക്ട് ഇൻഷുറൻസ് ആൻഡ് മോർട്ടഗേജ് സർവീസസ് ആണ്.
ഷാൻ പ്രോപ്പർട്ടീസ്, ടിഫിൻ ബോക്സ് റസ്റ്ററന്റ്, ഡ്യു ഡ്രോപ്സ് കരിയർ സൊല്യൂഷൻസ്, പോൾ ജോൺ സോളിസിറ്റേഴ്സ്, ഗ്ലോബൽ സ്റ്റഡി ലിങ്ക്, മലബാർ ഫുഡ്സ്, ട്യൂട്ടേഴ്സ് വാലി മ്യൂസിക് അക്കാദമി, ജോയ് ആലുക്കാസ് ജ്യുവലേഴ്സ്, ഐഡിയൽ സോളിസിറ്റേഴ്സ്, കേരള ഡിലൈറ്റ്സ്, തട്ടുകട റസ്റ്ററന്റ്, അച്ചായൻസ് ചോയ്സ് ലിമിറ്റഡ്, റേഡിയോ ലൈം, ബ്രെറ്റ് വേ ഡിസൈൻസ് ലിമിറ്റഡ്, സ്റ്റാൻസ് ക്ലിക്ക് ഫോട്ടോഗ്രഫി, ഗിയാ ട്രാവൽസ്, ഫ്രണ്ട്സ് മൂവേഴ്സ് എന്നിവരും 7 ബീറ്റ്സ് സംഗീതോത്സവത്തിൽ സ്പോൺസേഴ്സാണ്.
കേംബ്രിജിലെ സംഗീതോത്സവ വേദിയിൽ ലഭിക്കുന്ന ഫുഡ് സ്റ്റാൾ തുറന്നു പ്രവർത്തിക്കുന്നതാണ്. ’മന്നാ ഗിഫ്റ്റ്’ റസ്റ്ററന്റ്സ് ആൻഡ് പ്രഫഷനൽ കാറ്ററിംഗ് സർവീസ്സാണ് ഭക്ഷണ വിഭവങ്ങളുമായി എത്തുക.സൗജന്യ പ്രവേശനമാണ്. സംഗീതോത്സവത്തോടൊപ്പം നടത്തപ്പെടുന്ന ചാരിറ്റി ഈവന്റിൽ സ്വരൂപിക്കുന്ന സഹായ നിധിയിലൂടെ, കേരളത്തിലെ നിരവധി നിർധനരായ കുടുംബങ്ങൾക്ക് കഴിഞ്ഞ 7 വർഷങ്ങളിൽ സഹായം നൽകുവാൻ ’7 ബീറ്റ്സിന്’ ഇതിനോടകം സാധിച്ചിട്ടുണ്ട്.
സംഗീത വിരുന്നും, സംഘാടക മികവും, ഒപ്പം ജീവ കാരുണ്യ പ്രവർത്തനവും കൊണ്ട് യുകെ മലയാളികൾ ഹൃദയത്തിലേറ്റിയ 7 ബീറ്റ്സ് സംഗീതോത്സവം സീസൺ 8 ന്റെ ഭാഗമാകുവാൻ ഏവരെയും ഹൃദയപൂർവ്വം ക്ഷണിച്ചുകൊള്ളുന്നു.
കൂടുതൽ വിവരങ്ങൾക്ക് ബന്ധപ്പെടുക:Abraham Lukose: 07886262747, Sunnymon Mathai:07727993229, JomonMammoottil:07930431445, Manoj Thomas:07846475589,Appachan Kannanchira: 07737 956977.
|