സ്റ്റിവനേജ്: ഹർട്ട്ഫോർഡ്ഷയറിലെ മലയാളി ആസോസിയേഷനായ "സർഗം സ്റ്റീവനേജ്’ ക്രിസ്മസ്നവവത്സര ആഘോഷം സംഘടിപ്പിച്ചു. മേയർ ജിം ബ്രൗൺ, എംപി കെവിൻ ബൊണാവിയ, മേയറസ്സ് പെന്നി ഷെങ്കൽ, സ്റ്റീവനേജ് ആർട്സ് ഗിൽഡ് ചെയർ ഹിലാരി സ്പിയർ, യുഗ്മ പ്രതിനിധി അലോഷ്യസ് ഗബ്രിയേൽ, കൗൺസിലർ കോണർ മക്ഗ്രാത്ത്, മുൻ മേയർ മൈല ആർസിനോ തുടങ്ങിയവർ പങ്കെടുത്തു.
സർഗ്ഗം സ്റ്റീവനേജിന്റെ ഭാരവാഹികളായ അപ്പച്ചൻ കണ്ണഞ്ചിറ, സജീവ് ദിവാകരൻ, ജെയിംസ് മുണ്ടാട്ട്, വിത്സി പ്രിൻസൺ, പ്രവീൺ തോട്ടത്തിൽ, ഹരിദാസ് തങ്കപ്പൻ, അലക്സാണ്ടർ തോമസ്, ചിന്ദു ആനന്ദൻ ചേർന്ന് സംയുക്തമായി നിലവിളക്കു തെളിച്ച് സർഗം ക്രിസ്മസ് ആഘോഷത്തിന് ഔദ്യോഗികമായ ഉദ്ഘാടനം ചെയ്തു. മേയറും എംപിയും ഹിലാരിയും, അലോഷ്യസും സദസിന് സന്ദേശം നൽകി ആശംസകൾ നേർന്നു.
പ്രവീൺകുമാർ തോട്ടത്തിൽ തയാറാക്കിയ "ഹോമേജ് ടു ലെജൻഡസ് ’ ഈ വർഷം വിടപറഞ്ഞ മുൻ പ്രധാനമന്ത്രി ഡോ. മൻമോഹൻ സിംഗ്, രത്തൻ ടാറ്റ, സാക്കിർ ഹുസൈൻ, പങ്കജ് ഉദാസ്, എം ടി വാസുദേവൻ നായർ, പി ജയചന്ദ്രൻ എന്നിവരുടെ അനുസ്മരണവും ശ്രദ്ധാഞ്ജലി സമർപ്പണവും നടന്നു.
എൽഇഡി സ്ക്രീനിൽ മനോഹരമായ അനുബന്ധ പശ്ചാത്തലങ്ങൾ സൃഷ്ടിച്ച് ബെത്ലേഹമും, മംഗളവാർത്ത മുതൽ ദർശ്ശനത്തിരുന്നാൾ വരെ കോർത്തിണക്കി അവതരിപ്പിച്ച "പുൽത്തൊട്ടിലിലെ ദിവ്യ ഉണ്ണി’ നേറ്റിവിറ്റി പ്ലേ ആഘോഷത്തിന്റെ മാറ്റുകൂട്ടി.
തിരുപ്പിറവി പുനാരാവിഷ്ക്കരിക്കുന്നതിൽ ബെല്ലാ ജോർജ്, ജോസഫ് റോബിൻ, മരീസ്സാ ജിമ്മി, ബെനീഷ്യ ബിജു, അയന ജിജി, സാവിയോ സിജോ, ആബേൽ അജി,ജോഷ് ബെന്നി, ആരോൺ അജി, ജോൺ അഗസ്റ്റിൻ എന്നിവർ ബൈബിൾ കഥാപാത്രങ്ങളായി.
പ്രസിഡന്റ് അപ്പച്ചൻ കണ്ണഞ്ചിറ ഏവർക്കും സ്വാഗതം ആശംസിച്ചു. ക്രിസ്മസ് ആഘോഷത്തിന്റെ ഭാഗമായി "സർഗം’ സംഘടിപ്പിച്ച പുൽക്കൂട്, ഭവനാലങ്കാര മത്സരങ്ങൾക്കുള്ള സമ്മാനങ്ങൾ തഥവസരത്തിൽ വിശിഷ്ടാതിഥികൾ വിതരണം ചെയ്തു. പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം അപ്പച്ചൻഅനു, രണ്ടാം സമ്മാനം ജോയിമെറ്റിൽഡ എന്നിവരും ഭവനാലങ്കാരത്തിൽ അലക്സ്ജിഷ ഒന്നാം സമ്മാനവും രണ്ടാം സമ്മാനം സോയിമോൻസുജ എന്നിവരും നേടി.
യുഗ്മ റീജനൽ കലോത്സവത്തിൽ വിജയിയായ ടിന തോംസനു ട്രോഫിയും സമ്മാനിച്ചു. ക്രിസ്മസിനോട് അനുബന്ധിച്ച് സ്വരൂപിച്ച ജീവകാരുണ്യ നിധി നേരത്തെ കൈമാറിയിരുന്നു. പുൽക്കൂട് മത്സരത്തിൽ ഒന്നാം സമ്മാനം നേടിയ ക്രിബിന്റ മാതൃക അനു അഗസ്റ്റിൻ പ്രവേശന കവാടത്തിൽ ഒരുക്കിയും, ഹരിദാസിന്റെ നേതൃത്വത്തിൽ മുത്തുക്കുടകൾ നിരത്തിയും, അലങ്കാര തോരണങ്ങൾ തൂക്കിയും വീഥിയും, ഹാളും "തിരുന്നാൾ’ പ്രതീതി നൽകി.ക്രിസ്മസിന്റെ ഭാഗമായി ആൻഡ്രിയ ജെയിംസ്, ജോസ്ലിൻ ജോബി, അസിൻ ജോർജ് എന്നിവർ പങ്കുചേർന്നു നടത്തിയ പ്രെയർ ഡാൻസ് പ്രാർഥനാനിർഭരമായി.
നോയലും ആൽഫ്രഡും ചേർന്ന് നടത്തിയ’യുഗ്മ ഡാൻസ്’ നൃത്തച്ചുവടുകളുടെ വശ്യതയും, വേഗതയും, ഹാസ്യാൽമ്മകമായ ഭാവ ചടുലതയുമായി സദസിന്റെ കെെയടി നേടി.കലാ സന്ധ്യയിൽ അതിഥികളായെത്തിയ യുഗ്മ കലാതിലകം ആൻ അലോഷ്യസും കലാപ്രതിഭ ടോണി അലോഷ്യസും തങ്ങളുടെ ഗാനവും, നൃത്തങ്ങളുമായി വേദി കീഴടക്കിയപ്പോൾ, അതിഥി ഗായകരും മ്യൂസിക്കൽ ട്രൂപ്പംഗങ്ങളുമായ ശ്രീജിത്ത് ശ്രീധരൻ, അജേഷ് വാസു എന്നിവർ സദസിനെ സംഗീതാമാരിയിൽ കോരിത്തരിപ്പിച്ചു.
വിത്സി, അലക്സാണ്ടർ, പ്രവീൺകുമാർ എന്നിവർ പ്രോഗ്രാം കോർഡിനേഷനിലും ജെയിംസ്, അലക്സാണ്ടർ എന്നിവർ അഡ്മിനിസ്ട്രേഷനിലും അപ്പച്ചൻ, സജീവ് എന്നിവർ പൊതു വിഭാഗത്തിലും ആഘോഷത്തിന് നേതൃത്വം നൽകി.
ദൃശ്യ ശ്രവണ വിരുന്നൊരുക്കിയ കലാസന്ധ്യയിൽ അതി വിപുലവും മികവുറ്റതുമായ കലാപരിപാടികൾ കോർത്തിണക്കി ടെസ്സി ജെയിംസ്, ജിന്റു ജിമ്മി, അനീറ്റ സജീവ് എന്നിവർ അവതാരകരായി.
"ബെന്നീസ്സ് കിച്ചൻ’ ഒരുക്കിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ത്രീ കോഴ്സ് ക്രിസ്മസ് ഗ്രാൻഡ് ഡിന്നർ ഏവരും ഏറെ ആസ്വദിച്ചു. സജീവ് ദിവാകരൻ വെളിച്ചവും ശബ്ദവും നൽകുകയും ബോണി ഫോട്ടോഗ്രഫിയും, റയാൻ ജെയിംസ് വിഡിയോഗ്രഫിയും ചെയ്തു.
സർഗം സെക്രട്ടറി സജീവ് ദിവാകരൻ നന്ദി പ്രകാശിപ്പിച്ചു. സർഗം സ്റ്റീവനേജ് തിരുപ്പിറവിനവവത്സര ആഘോഷത്തിന്റെ ഭാഗമായി നടത്തിയ കലാപരിപാടികളിൽ ആന്റണി പി. ടോം, ഇവ അന്നാ ടോം, ടാനിയ അനൂപ്, അഞ്ജു മരിയാ ടോം, ഹെൻട്രിൻ, ജെസ്ലിൻ വിജോ, ആനി അലോഷ്യസ്, ക്രിസ്റ്റിന, ഏഞ്ചൽ മേരി, ആൻ മേരി എന്നിവർ ആലപിച്ച ഗാനങ്ങൾ സംഗീതസാന്ദ്രത പകരുന്നവയായി.
എഡ്നാ ഗ്രേസ് ഏലിയാസ്, നൈനിക ദിലീപ് നായർ, ദ്രുസില്ല ഗ്രേസ് ഏലിയാസ്, സാരു ഏലിയാസ്, ടെസ്സ അനി ജോസഫ്, മരിയാ അനി ജോസഫ്, ഇഷ നായർ എന്നിവർ നടത്തിയ നൃത്തങ്ങൾ ആകർഷകമായി. ഇവാനിയ മഹേഷ്, സൈറ ക്ളാക്കി, ആദ്യാ ആദർശ്, ഹന്നാ ബെന്നി, അമാൻഡ എന്നിവരും, നിനാ ലൈജോൺ, നിയ ലൈജോൺ എന്നിവരും അലീന വർഗീസ്, മരിറ്റ ഷിജി, ഹന്നാ ബെന്നി, ബെല്ല ജോർജ്ജ് എന്നിവരും ചേർന്നു നടത്തിയ ഗ്രൂപ്പ് ഡാൻസുകൾ മനോഹരമായി.
അദ്വിക്, ഷോൺ, ഫെലിക്സ്, ഫ്രഡ്ഡി, ഡേവിഡ്, മീര എന്നിവരും, മരീസ ജോസഫ്, ജിസ്ന ജോയ്, സൈറ ക്ലാക്കി എന്നിവരും, അക്ഷര സന്ദീപ്, അദ്വ്യത ആദർശ്, അനിക അനീഷ് എന്നിവരും ഗ്രൂപ്പുകളായി നടത്തിയ സംഘ നൃത്തങ്ങൾ വേദി കെെയടിയോടെയാണ് സ്വീകരിച്ചത്.
നോയൽ, ആൽഫ്രഡ്, ജോവൻ, ജോഷ്, നേഹ. മരിറ്റ, ബെല്ല എന്നിവരും ആതിര, ടെസ്സി, അനഘ, ശാരിക എന്നിവരും ചേർന്ന് നടത്തിയ "യൂത്ത് ഗൈറേറ്റ് ’ സദസ്സിനെ നൃത്തലയത്തിൽ ആറാടിച്ചു. അടുത്തവർഷത്തേക്കുള്ള പുതിയ കമ്മിറ്റി മെംബർമാരുടെ നോമിനേഷനുകൾക്ക് ശേഷം, ക്രിസ്മസ് ഡിന്നറോടെ സർഗം ക്രിസ്മസ് ന്യൂഇയർ ആഘോഷങ്ങൾക്ക് സമാപനമായി.
|