• Logo

Allied Publications

Europe
ക്രി​സ്മ​സ് ന​വ​വ​ത്സ​രാ​ഘോ​ഷം സംഘടിപ്പിച്ച് സ​ർ​ഗം സ്റ്റീ​വ​നേ​ജ്
Share
സ്റ്റി​വ​നേ​ജ്: ഹ​ർ​ട്ട്ഫോ​ർ​ഡ്ഷ​യ​റി​ലെ മ​ല​യാ​ളി ആ​സോ​സി​യേ​ഷ​നാ​യ "സ​ർ​ഗം സ്റ്റീ​വ​നേ​ജ്’ ക്രി​സ്മ​സ്ന​വ​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു. മേ​യ​ർ ജിം ​ബ്രൗ​ൺ, എം​പി കെ​വി​ൻ ബൊ​ണാ​വി​യ, മേ​യ​റ​സ്‌​സ് പെ​ന്നി ഷെ​ങ്ക​ൽ, സ്റ്റീ​വ​നേ​ജ് ആ​ർ​ട്സ് ഗി​ൽ​ഡ് ചെ​യ​ർ ഹി​ലാ​രി സ്പി​യ​ർ, യു​ഗ്മ പ്ര​തി​നി​ധി അ​ലോ​ഷ്യ​സ് ഗ​ബ്രി​യേ​ൽ, കൗ​ൺ​സി​ല​ർ കോ​ണ​ർ മ​ക്ഗ്രാ​ത്ത്, മു​ൻ മേ​യ​ർ മൈ​ല ആ​ർ​സി​നോ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.

സ​ർ​ഗ്ഗം സ്റ്റീ​വ​നേ​ജി​ന്‍റെ ഭാ​ര​വാ​ഹി​ക​ളാ​യ അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ, സ​ജീ​വ് ദി​വാ​ക​ര​ൻ, ജെ​യിം​സ് മു​ണ്ടാ​ട്ട്, വി​ത്സി പ്രി​ൻ​സ​ൺ, പ്ര​വീ​ൺ തോ​ട്ട​ത്തി​ൽ, ഹ​രി​ദാ​സ് ത​ങ്ക​പ്പ​ൻ, അ​ല​ക്സാ​ണ്ട​ർ തോ​മ​സ്, ചി​ന്ദു ആ​ന​ന്ദ​ൻ ചേ​ർ​ന്ന് സം​യു​ക്ത​മാ​യി നി​ല​വി​ള​ക്കു തെ​ളി​ച്ച് സ​ർ​ഗം ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ന് ഔ​ദ്യോ​ഗി​ക​മാ​യ ഉ​ദ്ഘാ​ട​നം ചെ​യ്തു. മേ​യ​റും എംപി​യും ഹി​ലാ​രി​യും, അ​ലോ​ഷ്യ​സും സ​ദ​സി​ന് സ​ന്ദേ​ശം ന​ൽ​കി ആ​ശം​സ​ക​ൾ നേ​ർ​ന്നു.

പ്ര​വീ​ൺ​കു​മാ​ർ തോ​ട്ട​ത്തി​ൽ ത​യാ​റാ​ക്കി​യ "ഹോ​മേ​ജ് ടു ​ലെ​ജ​ൻ​ഡ​സ് ’ ഈ ​വ​ർ​ഷം വി​ട​പ​റ​ഞ്ഞ മു​ൻ പ്ര​ധാ​നമ​ന്ത്രി ഡോ. ​മ​ൻ​മോ​ഹ​ൻ സിംഗ്, ര​ത്ത​ൻ ടാ​റ്റ, സാ​ക്കി​ർ ഹു​സൈ​ൻ, പ​ങ്ക​ജ് ഉ​ദാ​സ്, എം ​ടി വാ​സു​ദേ​വ​ൻ നാ​യ​ർ, പി ​ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ അ​നു​സ്മ​ര​ണ​വും ശ്ര​ദ്ധാ​ഞ്ജ​ലി സ​മ​ർ​പ്പ​ണ​വും ന​ട​ന്നു.

എ​ൽ​ഇ​ഡി സ്ക്രീ​നി​ൽ മ​നോ​ഹ​ര​മാ​യ അ​നു​ബ​ന്ധ പ​ശ്ചാ​ത്ത​ല​ങ്ങ​ൾ സൃ​ഷ്ടി​ച്ച് ബെ​ത്ലേ​ഹ​മും, മം​ഗ​ള​വാ​ർ​ത്ത മു​ത​ൽ ദ​ർ​ശ്ശ​ന​ത്തി​രു​ന്നാ​ൾ വ​രെ കോ​ർ​ത്തി​ണ​ക്കി അ​വ​ത​രി​പ്പി​ച്ച "പു​ൽ​ത്തൊ​ട്ടി​ലി​ലെ ദി​വ്യ ഉ​ണ്ണി’ നേ​റ്റി​വി​റ്റി പ്ലേ ​ആ​ഘോ​ഷ​ത്തിന്‍റെ മാ​റ്റുകൂ​ട്ടി.

തി​രു​പ്പി​റ​വി പു​നാ​രാ​വി​ഷ്ക്ക​രി​ക്കു​ന്ന​തി​ൽ ബെ​ല്ലാ ജോ​ർ​ജ്, ജോ​സ​ഫ് റോ​ബി​ൻ, മ​രീ​സ്‌​സാ ജി​മ്മി, ബെ​നീ​ഷ്യ ബി​ജു, അ​യ​ന ജി​ജി, സാ​വി​യോ സി​ജോ, ആ​ബേ​ൽ അ​ജി,ജോ​ഷ് ബെ​ന്നി, ആ​രോ​ൺ അ​ജി, ജോ​ൺ അ​ഗ​സ്റ്റി​ൻ എ​ന്നി​വ​ർ ബൈ​ബി​ൾ ക​ഥാ​പാ​ത്ര​ങ്ങ​ളാ​യി.

പ്ര​സി​ഡ​ന്‍റ് അ​പ്പ​ച്ച​ൻ ക​ണ്ണ​ഞ്ചി​റ ഏ​വ​ർ​ക്കും സ്വാ​ഗ​തം ആ​ശം​സി​ച്ചു. ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തിന്‍റെ ഭാ​ഗ​മാ​യി "സ​ർ​ഗം’ സം​ഘ​ടി​പ്പി​ച്ച പു​ൽ​ക്കൂ​ട്, ഭ​വ​നാ​ല​ങ്കാ​ര മ​ത്സ​ര​ങ്ങ​ൾ​ക്കു​ള്ള സ​മ്മാ​ന​ങ്ങ​ൾ ത​ഥ​വ​സ​ര​ത്തി​ൽ വി​ശി​ഷ്ടാ​തി​ഥി​ക​ൾ വി​ത​ര​ണം ചെ​യ്തു. പു​ൽ​ക്കൂ​ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം അ​പ്പ​ച്ച​ൻ​അ​നു, ര​ണ്ടാം സ​മ്മാ​നം ജോ​യി​മെ​റ്റി​ൽ​ഡ എ​ന്നി​വ​രും ഭ​വ​നാ​ല​ങ്കാ​ര​ത്തി​ൽ അ​ല​ക്സ്ജി​ഷ ഒ​ന്നാം സ​മ്മാ​ന​വും ര​ണ്ടാം സ​മ്മാ​നം സോ​യി​മോ​ൻ​സു​ജ എ​ന്നി​വ​രും നേ​ടി.

യു​ഗ്മ റീ​ജ​ന​ൽ ക​ലോ​ത്സ​വ​ത്തി​ൽ വി​ജ​യി​യാ​യ ടി​ന തോം​സ​നു ട്രോ​ഫി​യും സ​മ്മാ​നി​ച്ചു. ക്രി​സ്മ​സി​നോ​ട് അ​നു​ബ​ന്ധി​ച്ച് സ്വ​രൂ​പി​ച്ച ജീ​വ​കാ​രു​ണ്യ നി​ധി നേ​ര​ത്തെ കൈ​മാ​റി​യി​രു​ന്നു. പു​ൽ​ക്കൂ​ട് മ​ത്സ​ര​ത്തി​ൽ ഒ​ന്നാം സ​മ്മാ​നം നേ​ടി​യ ക്രി​ബി​ന്‍റ മാ​തൃ​ക അ​നു അ​ഗ​സ്റ്റി​ൻ പ്ര​വേ​ശ​ന ക​വാ​ട​ത്തി​ൽ ഒ​രു​ക്കി​യും, ഹ​രി​ദാ​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ മു​ത്തു​ക്കു​ട​ക​ൾ നി​ര​ത്തി​യും, അ​ല​ങ്കാ​ര തോ​ര​ണ​ങ്ങ​ൾ തൂ​ക്കി​യും വീ​ഥി​യും, ഹാ​ളും "തി​രു​ന്നാ​ൾ’ പ്ര​തീ​തി ന​ൽ​കി.​ക്രിസ്​മസിന്‍റെ ഭാ​ഗ​മാ​യി ആ​ൻ​ഡ്രി​യ ജെ​യിം​സ്, ജോ​സ്ലി​ൻ ജോ​ബി, അ​സി​ൻ ജോ​ർ​ജ് എ​ന്നി​വ​ർ പ​ങ്കു​ചേ​ർ​ന്നു ന​ട​ത്തി​യ പ്രെ​യ​ർ ഡാ​ൻ​സ് പ്രാ​ർ​ഥ​നാ​നി​ർ​ഭ​ര​മാ​യി.

നോ​യ​ലും ആ​ൽ​ഫ്ര​ഡും ചേ​ർ​ന്ന് ന​ട​ത്തി​യ’​യു​ഗ്മ ഡാ​ൻ​സ്’ നൃ​ത്ത​ച്ചു​വ​ടു​ക​ളു​ടെ വ​ശ്യ​ത​യും, വേ​ഗ​ത​യും, ഹാ​സ്യാ​ൽ​മ്മ​ക​മാ​യ ഭാ​വ ച​ടു​ല​ത​യു​മാ​യി സ​ദസി​ന്‍റെ കെെയ​ടി നേ​ടി.​ക​ലാ സ​ന്ധ്യ​യി​ൽ അ​തി​ഥി​ക​ളാ​യെ​ത്തി​യ യു​ഗ്മ ക​ലാ​തി​ല​കം ആ​ൻ അ​ലോ​ഷ്യ​സും ക​ലാ​പ്ര​തി​ഭ ടോ​ണി അ​ലോ​ഷ്യ​സും ത​ങ്ങ​ളു​ടെ ഗാ​ന​വും, നൃ​ത്ത​ങ്ങ​ളു​മാ​യി വേ​ദി കീ​ഴ​ട​ക്കി​യ​പ്പോ​ൾ, അ​തി​ഥി ഗാ​യ​ക​രും മ്യൂ​സി​ക്ക​ൽ ട്രൂ​പ്പം​ഗ​ങ്ങ​ളു​മാ​യ ശ്രീ​ജി​ത്ത് ശ്രീ​ധ​ര​ൻ, അ​ജേ​ഷ് വാ​സു എ​ന്നി​വ​ർ സ​ദസി​നെ സം​ഗീ​താ​മാ​രി​യി​ൽ കോ​രി​ത്ത​രി​പ്പി​ച്ചു.

വി​ത്സി, അ​ല​ക്സാ​ണ്ട​ർ, പ്ര​വീ​ൺ​കു​മാ​ർ എ​ന്നി​വ​ർ പ്രോ​ഗ്രാം കോ​ർ​ഡി​നേ​ഷ​നി​ലും ജെ​യിം​സ്, അ​ല​ക്സാ​ണ്ട​ർ എ​ന്നി​വ​ർ അ​ഡ്മി​നി​സ്ട്രേ​ഷ​നി​ലും അ​പ്പ​ച്ച​ൻ, സ​ജീ​വ് എ​ന്നി​വ​ർ പൊ​തു വി​ഭാ​ഗ​ത്തി​ലും ആ​ഘോ​ഷ​ത്തി​ന് നേ​തൃ​ത്വം ന​ൽ​കി.​

ദൃശ്യ ശ്ര​വ​ണ വി​രു​ന്നൊ​രു​ക്കി​യ ക​ലാ​സ​ന്ധ്യ​യി​ൽ അ​തി വി​പു​ല​വും മി​ക​വു​റ്റ​തു​മാ​യ ക​ലാ​പ​രി​പാ​ടി​ക​ൾ കോ​ർ​ത്തി​ണ​ക്കി ടെ​സ്‌​സി ജെ​യിം​സ്, ജി​ന്റു ജി​മ്മി, അ​നീ​റ്റ സ​ജീ​വ് എ​ന്നി​വ​ർ അ​വ​താ​ര​ക​രാ​യി.

"ബെ​ന്നീ​സ്‌​സ് കി​ച്ച​ൻ’ ഒ​രു​ക്കി​യ വി​ഭ​വ​സ​മൃ​ദ്ധ​വും സ്വാ​ദി​ഷ്ട​വു​മാ​യ ത്രീ ​കോ​ഴ്സ് ക്രി​സ്മ​സ് ഗ്രാ​ൻ​ഡ് ഡി​ന്ന​ർ ഏ​വ​രും ഏ​റെ ആ​സ്വ​ദി​ച്ചു. സ​ജീ​വ് ദി​വാ​ക​ര​ൻ വെ​ളി​ച്ച​വും ശ​ബ്ദ​വും ന​ൽ​കു​ക​യും ബോ​ണി ഫോ​ട്ടോ​ഗ്ര​ഫി​യും, റ​യാ​ൻ ജെ​യിം​സ് വി​ഡി​യോ​ഗ്ര​ഫി​യും ചെ​യ്തു.

സ​ർ​ഗം സെ​ക്ര​ട്ട​റി സ​ജീ​വ് ദി​വാ​ക​ര​ൻ ന​ന്ദി പ്ര​കാ​ശി​പ്പി​ച്ചു. സ​ർ​ഗം സ്റ്റീ​വ​നേ​ജ് തി​രു​പ്പി​റ​വി​ന​വ​വ​ത്സ​ര ആ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ന​ട​ത്തി​യ ക​ലാ​പ​രി​പാ​ടി​ക​ളി​ൽ ആ​ന്‍റ​ണി പി. ​ടോം, ഇ​വ അ​ന്നാ ടോം, ​ടാ​നി​യ അ​നൂ​പ്, അ​ഞ്ജു മ​രി​യാ ടോം, ​ഹെ​ൻ​ട്രി​ൻ, ജെ​സ്ലി​ൻ വി​ജോ, ആ​നി അ​ലോ​ഷ്യ​സ്, ക്രി​സ്റ്റി​ന, ഏ​ഞ്ച​ൽ മേ​രി, ആ​ൻ മേ​രി എ​ന്നി​വ​ർ ആ​ല​പി​ച്ച ഗാ​ന​ങ്ങ​ൾ സം​ഗീ​ത​സാ​ന്ദ്ര​ത പ​ക​രു​ന്ന​വ​യാ​യി.

എ​ഡ്നാ ഗ്രേ​സ് ഏ​ലി​യാ​സ്, നൈ​നി​ക ദി​ലീ​പ് നാ​യ​ർ, ദ്രു​സി​ല്ല ഗ്രേ​സ് ഏ​ലി​യാ​സ്, സാ​രു ഏ​ലി​യാ​സ്, ടെ​സ്‌​സ അ​നി ജോ​സ​ഫ്, മ​രി​യാ അ​നി ജോ​സ​ഫ്, ഇ​ഷ നാ​യ​ർ എ​ന്നി​വ​ർ ന​ട​ത്തി​യ നൃ​ത്ത​ങ്ങ​ൾ ആ​ക​ർ​ഷ​ക​മാ​യി. ഇ​വാ​നി​യ മ​ഹേ​ഷ്, സൈ​റ ക്ളാ​ക്കി, ആ​ദ്യാ ആ​ദ​ർ​ശ്, ഹ​ന്നാ ബെ​ന്നി, അ​മാ​ൻ​ഡ എ​ന്നി​വ​രും, നി​നാ ലൈ​ജോ​ൺ, നി​യ ലൈ​ജോ​ൺ എ​ന്നി​വ​രും അ​ലീ​ന വ​ർഗീ​സ്, മ​രി​റ്റ ഷി​ജി, ഹ​ന്നാ ബെ​ന്നി, ബെ​ല്ല ജോ​ർ​ജ്ജ് എ​ന്നി​വ​രും ചേ​ർ​ന്നു ന​ട​ത്തി​യ ഗ്രൂ​പ്പ് ഡാ​ൻ​സു​ക​ൾ മ​നോ​ഹ​ര​മാ​യി.

അ​ദ്വി​ക്, ഷോ​ൺ, ഫെ​ലി​ക്സ്, ഫ്ര​ഡ്ഡി, ഡേ​വി​ഡ്, മീ​ര എ​ന്നി​വ​രും, മ​രീ​സ ജോ​സ​ഫ്, ജി​സ്ന ജോ​യ്, സൈ​റ ക്ലാ​ക്കി എ​ന്നി​വ​രും, അ​ക്ഷ​ര സ​ന്ദീ​പ്, അ​ദ്വ്യ​ത ആ​ദ​ർ​ശ്, അ​നി​ക അ​നീ​ഷ് എ​ന്നി​വ​രും ഗ്രൂ​പ്പു​ക​ളാ​യി ന​ട​ത്തി​യ സം​ഘ നൃ​ത്ത​ങ്ങ​ൾ വേ​ദി കെെ​യ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്.

നോ​യ​ൽ, ആ​ൽ​ഫ്ര​ഡ്, ജോ​വ​ൻ, ജോ​ഷ്, നേ​ഹ. മ​രി​റ്റ, ബെ​ല്ല എ​ന്നി​വ​രും ആ​തി​ര, ടെ​സ്‌​സി, അ​ന​ഘ, ശാ​രി​ക എ​ന്നി​വ​രും ചേ​ർ​ന്ന് ന​ട​ത്തി​യ "യൂ​ത്ത് ഗൈ​റേ​റ്റ് ’ സ​ദ​സ്‌​സി​നെ നൃ​ത്ത​ല​യ​ത്തി​ൽ ആ​റാ​ടി​ച്ചു. അ​ടു​ത്ത​വ​ർ​ഷ​ത്തേ​ക്കു​ള്ള പു​തി​യ ക​മ്മി​റ്റി മെം​ബ​ർ​മാ​രു​ടെ നോ​മി​നേ​ഷ​നു​ക​ൾ​ക്ക് ശേ​ഷം, ക്രി​സ്മ​സ് ഡി​ന്ന​റോ​ടെ സ​ർ​ഗം ക്രി​സ്മ​സ് ന്യൂഇ​യ​ർ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് സ​മാ​പ​ന​മാ​യി.

അ​യ​ർ​ല​ൻ​ഡി​ൽ കൊ​ടു​ങ്കാ​റ്റ് മു​ന്ന​റി​യി​പ്പ്.
ഡ​ബ്ലി​ൻ: അ​യ​ർ​ല​ണ്ടി​ൽ ശ​ക്ത​മാ​യ കൊ​ടു​ങ്കാ​റ്റ് മു​ന്ന​റി​യി​പ്പ്.
ല​ണ്ട​ൻ റീ​ജി​യ​ണ​ൽ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച വെം​ബ്ലി​യി​ൽ.
ല​ണ്ട​ൻ: ല​ണ്ട​ൻ റീ​ജി​യ​ണ​ൽ നൈ​റ്റ് വി​ജി​ൽ വെ​ള്ളി​യാ​ഴ്ച വെം​ബ്ലി സെ​ന്‍റ് ചാ​വ​റ കു​ര്യാ​ക്കോ​സ് സീ​റോ​മ​ല​ബാ​ർ പ്രോ​പോ​സ്ഡ് മി​ഷ​നി​ൽ വെ​ച്ച് ന​ട
ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ൻ​ഡ്: യു​കെ​യി​ലെ മ​ല​യാ​ളി സ​മൂ​ഹ​ത്തി​നാ​യി ഒ​ഐ​സി​സി യു​കെ സം​ഘ​ടി​പ്പി​ക്കു​ന്ന പ്ര​ഥ​മ മെ​ൻ​സ് ഡ​ബി​ൾ​സ് ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ
ജ​ർ​മ​നി​യി​ൽ ക​ത്തി​യാ​ക്ര​മ​ണം; ര​ണ്ടു​വ​യ​സു​കാ​ര​ൻ അ​ട​ക്കം രണ്ടുപേർ കൊ​ല്ല​പ്പെ​ട്ടു.
ബെ​ർ​ലി​ൻ: ബ​വേ​റി​യ​യി​ലെ അ​ഷാ​ഫ​ൻ​ബ​ർ​ഗ് പ​ട്ട​ണ​ത്തി​ലെ പാ​ർ​ക്കി​ലു​ണ്ടാ‌​യ ക​ത്തി​യാ​ക്ര​മ​ണ​ത്തി​ൽ ര​ണ്ടു വ​യ​സു​ള്ള ആ​ൺ​കു​ഞ്ഞ് അ​ട​ക്കം ര​ണ്ടു
ജ​ര്‍​മ​ന്‍ മ്യൂ​സി​യം ഇ​ലോ​ണ്‍ മ​സ്കി​ന്‍റെ ഛായാ​ചി​ത്രം നീ​ക്കം ചെ​യ്തു.
ബെ​ര്‍​ലി​ന്‍: ബ​ഹി​രാ​കാ​ശ യാ​ത്ര​യു​ടെ ഒ​രു ദ​ര്‍​ശ​ക​ന്‍ ആ​യി ക​ണ​ക്കാ​ക്കി ജ​ര്‍​മ​ന്‍ മ്യൂ​സി​യ​ത്തി​ല്‍ സ്ഥാ​പി​ച്ചി​രു​ന്ന ഇ​ലോ​ണ്‍ മ​സ്കി​ന്‍