ഫിലഡൽഫിയ: ഫിലഡൽഫിയ സ്നേഹതീരത്തിന്റെ പ്രഥമ ക്രിസ്മസ്, തുവത്സരാഘോഷം ജനുവരി 4ന് ക്രൂസ് ടൗണിലുള്ള മയൂര ഹാളിൽ വെച്ച് ആഘോഷപൂർവ്വം സമാപിച്ചു. രാവിലെ 11:30 മുതൽ 3 മണി വരെ നീണ്ടുനിന്ന പരിപാടിയിൽ ഒട്ടറേ പേർ പങ്കെടുത്തു. ഫിലഡൽഫിയ സ്നേഹതീരത്തിന്റെ പ്രഥമ ക്രിസ്മസ്ന്യൂ ഇയർ ആഘോഷം ജനുവരി 4ന് ക്രൂസ് ടൗണിലുള്ള മയൂര ഹാളിൽ വെച്ച് ആഘോഷപൂർവ്വം സമാപിച്ചു.
പരിപാടിയുടെ തുടക്കത്തിൽ ഫിലഡൽഫിയ സിറ്റി എച്ച്ആർ സൂപ്പർവൈസർ ഐവി മാത്യൂസ് ക്രിസ്മസ് സന്ദേശം നൽകി. സ്നേഹബന്ധങ്ങൾക്കും പരസ്പര സഹായ സഹകരണങ്ങൾക്കും പ്രാധാന്യം കുറഞ്ഞുവരുന്ന ഈ കാലഘട്ടത്തിൽ, ആഘോഷങ്ങളിൽ മാത്രം ഒതുങ്ങാതെ, പരസ്പര സൗഹൃദങ്ങൾക്കും സഹായങ്ങൾക്കും പ്രാധാന്യം നൽകിക്കൊണ്ട് ആരംഭിച്ച സ്നേഹതീരത്തിന്റെ പ്രവർത്തനങ്ങൾ മാതൃകാപരമാണെന്ന് അദ്ദേഹം പറഞ്ഞു.
സ്നേഹതീരത്തിന്റെ പിറവിയുടെ തുടക്കവും ഉദ്ദേശവും ഭാവി പരിപാടികളും ഷിബു വർഗീസ് കൊച്ചുമഠം വിശദീകരിച്ചു. ഈ വർഷത്തെ ഭാവി പരിപാടികൾക്കായി വിവിധ കമ്മിറ്റികളെ തിരഞ്ഞെടുത്തു. വെൽഫയർ ആൻഡ് പിക്നിക് കമ്മിറ്റി, സമ്മർ ടൂർ കമ്മിറ്റി എന്നിവയിലേക്ക് രാജു ശങ്കരത്തിൽ, കൊച്ചുകോശി ഉമ്മൻ, സാജൻ തോമസ്, ബിജു ഏബ്രഹാം എന്നിവരുടെ നേതൃത്വത്തിൽ വിവിധ അംഗങ്ങളെ തെരഞ്ഞെടുത്തു.
സജു മാത്യു, ഗ്ലാഡ്സൺ മാത്യു, ബെന്നി മാത്യു, മാത്യു ജോർജ്, ദിനേഷ് ബേബി, സാബു കുഞ്ഞുകുഞ്ഞു, ഗോഡ്ലി തോമസ്, ജോർജ് തടത്തിൽ, ഷിബു മാത്യു, അനിൽ ബാബു എന്നിവർ കമ്മറ്റിയിൽ അംഗങ്ങളാണ്.സ്നേഹതീരത്തിലെ അംഗങ്ങളുടെ വിശേഷ ദിവസങ്ങൾ ഉൾപ്പെടുത്തിക്കൊണ്ടുള്ള ഡയറക്ടറി തയ്യാറാകുന്നതിനുള്ള പ്രഥമ പ്രവർത്തനങ്ങൾക്ക് വനിതാ വിഭാഗം കോഓർഡിനേറ്റർ സുജാ കോശിയുടെ നേതൃത്വത്തിൽ തുടക്കമിട്ടു.വനിതാ കോഓർഡിനേറ്റർസായ സുനിത ഏബ്രഹാം, ദിവ്യ സാജൻ, സുജ കോശി, അനിത എന്നിവരും പരിപാടിയുടെ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകി.
ക്രിസ്മസ് ഗാനങ്ങൾ ലിസ ജോൺ, ദിവ്യ ബാബു, ലിൻസ് ജോൺ, സുനിത എബ്രഹാം, സുജാ കോശി, സൂസൻ വർഗീസ്, അനിത, ഗ്ലാഡ്സൺ മാത്യു, അനു കോശി,റെനി ജോസഫ്, എബ്രഹാം വര്ഗീസ്, ബിജു എബ്രഹാം, മനോജ് മാത്യു, അലക്സ് മാത്യു എന്നിവര് ആലപിച്ചു.പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ച വിവിധ കോഓർഡിനേറ്റേഴ്സുമാരായ രാജു ശങ്കരത്തിൽ, കൊച്ചുകോശി ഉമ്മൻ, സാജൻ തോമസ്, ബിജു ഏബ്രഹാം, സുജ കോശി, സുനിത ഏബ്രഹാം, ദിവ്യ സാജൻ, ഉമ്മൻ മത്തായി, അനിൽ ബാബു, ഗ്ലാഡ്സൺ മാത്യു, ജോർജ് തടത്തിൽ, ഉമ്മൻ പണിക്കർ, ബിനു ജേക്കബ്, മാത്യൂസ് ടി വർഗീസ്, കാരള് ഗാനപരിശീലനത്തിന് നേതൃത്വം നൽകിയ സുജ കോശി, സുനിത എബ്രഹാം, ദിവ്യ സാജൻ, സുജ ഏബ്രഹാം, അനിത ജോസി തുടങ്ങിയവരും ഫിലിപ്പ് സക്കറിയ, ഗോഡ്ലി തോമസ്, ദിനേഷ് ബേബി, അമൽ മാത്യു, ഷൈജു തമ്പി, എബ്രഹാം വർഗീസ്, സാബു കുഞ്ഞുകുഞ്ഞ്, ജിജു ജോർജ്, മാത്യു ജോർജ്, എബ്രഹാം കുര്യാക്കോസ്, ഷിബു മാത്യു എന്നിവരടങ്ങിയ എക്സിക്യൂട്ടീവ് കമ്മിറ്റിയും പരിപാടിയുടെ വിജയത്തിനായി സജീവമായി പ്രവർത്തിച്ചു.
ബ്രഹാം കുര്യാക്കോസ് ആയിരുന്നു ക്രിസ്മസ് പാപ്പയായി വേഷമിട്ടു. സാജൻ തോമസ്, ഉമ്മൻ മത്തായി എന്നിവരെയായിരുന്നു ഫുഡ് കോഓർഡിനേറ്റർ. സ്നേഹതീരത്തിന് എന്നും അഭിമാനിക്കാനുതകുന്ന മറ്റൊരു പൊൻതൂവലായി മാറിയ ഈ പ്രോഗ്രാമിന്റെ വിജയത്തിന് പിന്നിൽ പ്രവർത്തിച്ച എല്ലാവർക്കും ട്രഷറർ കൊച്ചുകോശി ഉമ്മൻ നന്ദി പറഞ്ഞു.
റിസപ്ഷൻ കമ്മിറ്റി കോഓർഡിനേറ്റഴ്സായ അനിൽ ബാബു, ഗ്ലാഡ്സൺ മാത്യു കൾച്ചറൽ കോഓർഡിനേറ്റഴ്സായ ബിജു ഏബ്രഹാം, ദിവ്യ സാജൻ, മീഡിയ കോഓർഡിനേറ്റർ ബിനു ജേക്കബ്, മാത്യൂസ് ടി വർഗീസ്, ട്രഷറർ കൊച്ചുകോശി ഉമ്മൻ, ജോർജ് തടത്തിൽ (അസിസ്റ്റന്റ് ട്രഷറർ) ഓഡിറ്റർ ഉമ്മൻ പണിക്കർ, കോഓർഡിനേറ്റർസ് രാജു ശങ്കരത്തിൽ,സുനിത എബ്രഹാം, സുജാ കോശി എന്നിവരും പരിപാടിയുടെ നേതൃത്വത്തിൽ സജീവമായി പ്രവർത്തിച്ചു.
|