|
Americas |
|
|
|
|
സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം
കാലിഫോർണിയ: സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ഫൊറോനാ ഇടവകയിലെ ചെറുപുഷ്പ മിഷൻ ലീഗിന് നവ നേതൃത്വം. പുതിയ ഭാരവാഹികളായി നാഥൻ പാലക്കാട്ട് (പ്രസിഡന്റ്), തെരേസാ വട്ടമറ്റത്തിൽ (വൈസ് പ്രസിഡന്റ്), നിഖിത പൂഴിക്കുന്നേൽ (സെക്രട്ടറി), ജോഷ്വ തുരുത്തേൽകളത്തിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ ചുമതലയേറ്റു.
മിഷൻ ലീഗ് യുണിറ്റ് ഡയറക്ടർ ഫാ. ജെമി പുതുശേരിൽ, വൈസ് ഡയറക്ടർ അനു വേലികെട്ടേൽ, ഓർഗനൈസരായ ശീതൾ മരവെട്ടികൂതത്തിൽ, റോബിൻ ഇലഞ്ഞിക്കൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|
ജോ ബൈഡനെ ഫോണിൽ വിളിച്ച് ഫ്രാൻസിസ് മാർപാപ്പ
വത്തിക്കാൻ സിറ്റി: സ്ഥാനമൊഴിയുന്ന അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡനുമായി ഫ്രാൻസിസ് മാർപാപ്പ ഫോണിൽ സംസാരിച്ചു. ലോകത്ത് സമാധാനം പ്രോത്സാഹിപ്പിക്കുന്നതിനുള്ള വിവിധ ശ്രമങ്ങൾ ഇരുവരും ചർച്ച ചെയ്തു.
മനുഷ്യാവകാശങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനും മതസ്വാതന്ത്ര്യം സംരക്ഷിക്കുന്നതിനും ആഗോള ദുരിതങ്ങൾ ലഘൂകരിക്കുന്നതിനുമായി മാർപാപ്പ നടത്തിയ പരിശ്രമങ്ങളെയും പ്രതിബദ്ധതയെയും ബൈഡൻ കൃതജ്ഞതയോടെ അനുസ്മരിച്ചു.
അടുത്ത മാസം വത്തിക്കാൻ സന്ദർശിക്കാനുള്ള ഫ്രാൻസിസ് മാർപാപ്പയുടെ ക്ഷണം ജോ ബൈഡൻ സ്വീകരിച്ചു. ജനുവരി 20നാണ് അമേരിക്കയുടെ പുതിയ പ്രസിഡന്റായി ഡോണൾഡ് ട്രംപ് സ്ഥാനമേൽക്കുന്നത്.
|
മിസ് ഇന്ത്യ യുഎസ്എ കിരീടം കെയ്റ്റ്ലിന്
വാഷിംഗ്ടൺ: ന്യൂജഴ്സിയിൽ നടന്ന വാർഷിക മത്സരത്തിൽ ഇന്ത്യൻ വംശജയായ കെയ്റ്റ്ലിൻ സാന്ദ്ര നീൽ മിസ് ഇന്ത്യ യുഎസ്എ ആയി തെരഞ്ഞെടുക്കപ്പെട്ടു. ചെന്നൈയിൽ ജനിച്ച കെയ്റ്റ്ലിൻ ഡേവിസിലെ കലിഫോർണിയ സർവകലാശാലയിലെ രണ്ടാം വർഷ വിദ്യാർഥിനിയാണ്.
കഴിഞ്ഞ 14 വർഷമായി അമേരിക്കയിൽ താമസിക്കുന്ന 19 വയസുകാരിയായ കെയ്റ്റ്ലിൻ വെബ് ഡിസൈനിംഗ്, മോഡലിംഗ്, അഭിനയം എന്നിവയിൽ ശ്രദ്ധ പതിപ്പിക്കാനാണ് ആഗ്രഹിക്കുന്നത്. ഇന്ത്യ ഫെസ്റ്റിവൽ കമ്മിറ്റി (ഐഎഫ്സി) സംഘടിപ്പിച്ച മത്സരത്തിൽ ഇല്ലിനോയിയിൽ നിന്നുള്ള സംസ്കൃതി ശർമ മിസിസ് ഇന്ത്യ യുഎസ്എയും വാഷിംഗ്ടണിൽ നിന്നുള്ള അർഷിത കത്പാലിയ മിസ് ടീൻ ഇന്ത്യ യുഎസ്എയും തെരഞ്ഞെടുക്കപ്പെട്ടു.
റിജുൽ മൈനി (മിസ് ഇന്ത്യ യുഎസ്എ 2023), സ്നേഹ നമ്പ്യാർ (മിസിസ് ഇന്ത്യ യുഎസ്എ 2023) എന്നിവർ യഥാക്രമം കെയ്റ്റ്ലിൻ സാന്ദ്ര നീൽ, സംസ്കൃതി ശർമ എന്നിവരെ കിരീടമണിയിച്ചു. മിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ ഇല്ലിനോയിയിൽ നിന്നുള്ള നീരാളി ദേശിയയും ന്യൂജേഴ്സിയിലെ മണിനി പട്ടേലും ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി.
മിസിസ് ഇന്ത്യ യുഎസ്എ മത്സരത്തിൽ വെർജീനിയയിൽ നിന്നുള്ള സ്വപ്ന മിശ്രയും കനക്ടികട്ടിൽ നിന്നുള്ള ചിന്മയി അയാചിതും ഒന്നും രണ്ടും റണ്ണറപ്പുകളായി. കൗമാര വിഭാഗത്തിൽ റോഡ് ഐലൻഡിലെ ധൃതി പട്ടേൽ, സൊനാലി ശർമ എന്നിവർ ഫസ്റ്റ് റണ്ണറപ്പും സെക്കൻഡ് റണ്ണറപ്പുമായി. മത്സരത്തിന്റെ മൂന്ന് വിഭാഗങ്ങളിലായി 25 സംസ്ഥാനങ്ങളിൽ നിന്നുള്ള 47 മത്സരാർഥികൾ പങ്കെടുത്തു.
|
കാലിഫോർണിയയിൽ പക്ഷിപ്പനി വ്യാപകം; സംസ്ഥാനത്ത് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു
കാലിഫോർണിയ: പക്ഷിപ്പനി സ്ഥിരീകരിച്ചതിനെ തുടർന്ന് കലിഫോർണിയ സംസ്ഥാനത്ത് ബുധനാഴ്ച അടിയന്തരാവസ്ഥ പ്രഖ്യാപിച്ചു. തെക്കൻ കലിഫോർണിയയിലെ ഡയറി ഫാമിൽ പക്ഷിപ്പനി സ്ഥിരീകരിച്ച സാഹചര്യത്തിലാണിത്.
അതേസമയം പൊതുജനങ്ങൾക്ക് രോഗം വരാനുള്ള അപകടസാധ്യത കുറവാണെന്നും അധികൃതർ വ്യക്തമാക്കി. രോഗ വ്യാപനം തടയാനുള്ള നടപടികൾ സജീവമാണ്. കലിഫോർണിയയിൽ വാണിജ്യ കൃഷിയും അനുബന്ധ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ടുള്ള മേഖലകളിൽ പ്രവർത്തിക്കുന്ന 34 പേർക്കാണ് ഇതുവരെ പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഇവരിൽ 33 പേരും ഡയറി ഫാമുകളുമായി ബന്ധപ്പെട്ടുള്ളവരാണ്.
പൊതുജനാരോഗ്യം സംരക്ഷിക്കുന്നതിനായാണ് അടിയന്തരാവസ്ഥ പ്രഖ്യാപിച്ചതെന്ന് ഗവർണർ ഗാവിൻ ന്യൂസോം പ്രസ്താവനയിൽ വ്യക്തമാക്കി. രോഗവ്യാപനം തടയാൻ കൂടുതൽ ശ്രമങ്ങൾ നടത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പക്ഷിപ്പനി മൂലമുണ്ടാകുന്ന നാശനഷ്ടങ്ങൾ നേരിടാൻ പ്രാദേശിക അധികാരികൾ അപര്യാപ്തമാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.രോഗം പിടിപെടാൻ സാധ്യത കൂടുതലുള്ള തൊഴിലാളികൾക്ക് മുൻകരുതലുകളുടെ ഭാഗമായി വ്യക്തിഗത സംരക്ഷണ ഉപകരണങ്ങളും വിതരണം ചെയ്തിട്ടുണ്ട്.
സീസനൽ ഫ്ളൂ വാക്സീനും നൽകുന്നുണ്ട്. ജനങ്ങൾക്കിടയിലെ വ്യാപനം തടയാൻ കർശന പ്രതിരോധ നടപടികളാണ് സ്വീകരിച്ചു വരുന്നത്.ഈ വർഷം മാർച്ചിലാണ് ടെക്സാസ്, കൻസാസ് എന്നിവിടങ്ങളിൽ പക്ഷിപ്പനി സ്ഥിരീകരിച്ചത്. നിലവിൽ യുഎസിലെ 16 സ്റ്റേറ്റുകളിലായി 61 ആളുകൾക്കാണ് പക്ഷിപ്പനി സ്ഥിരീകരിച്ചിരിക്കുന്നത്. ഡയറി, പൗൾട്രി ഫാമുകളിൽ നിന്നാണ് കൂടുതൽ കേസുകളും.
|
അപകടദൃശ്യം ചിത്രീകരിച്ച സ്ത്രീയെ അറസ്റ്റ് ചെയ്ത് പോലീസ് ഉദ്യോഗസ്ഥനെ സർവീസിൽ നിന്ന് പുറത്താക്കി
ഫോർട്ട് വർത്ത്: അപകടദൃശ്യം വിഡിയോയിൽ പകർത്തിയ സ്ത്രീയെ അറസ്റ്റ് ചെയ്യുന്നതിനിടെ അമിതബലം പ്രയോഗിച്ചതിന് പോലീസ് ഉദ്യോഗസ്ഥനെ സേനയിൽ നിന്ന് പുറത്താക്കി. ജൂൺ 23ന് മാത്യു ക്രൂഗർ എന്ന ഉദ്യോഗസ്ഥന്റെ ബലപ്രയോഗം ന്യായീകരിക്കാനാകില്ലെന്ന് ഫോർട്ട് വർത്ത് പോലീസ് ഡിപ്പാർട്ട്മെന്റ് കണ്ടെത്തി.
ഡിപ്പാർട്ട്മെന്റിന്റെ നയങ്ങൾ ലംഘിച്ചതിനെ തുടർന്ന് ക്രൂഗറിനെ ബുധനാഴ്ച പുറത്താക്കിയതായി അധികൃതർ അറിയിച്ചു. ജൂൺ 23ന് ഉച്ചയ്ക്ക് 3.30ന് മുൻപ്, ഫോച്ച് സ്ട്രീറ്റിന്റെ 1000 ബ്ലോക്കിൽ വാഹനം അപകടത്തിൽപ്പെട്ടതായി പോലീസിന് വിവരം ലഭിച്ചു.
മദ്യപിച്ച് വാഹനം ഓടിച്ച ഡ്രൈവർ അപകടസ്ഥലത്ത് രക്ഷപ്പെട്ടിരുന്നു. ഇവിടെ കരോലിൻ റോഡ്രിഗസ് എന്ന സ്ത്രീ തന്റെ മൊബൈൽ ഫോൺ ഉപയോഗിച്ച് അപകടസ്ഥലം ചിത്രീകരിക്കുകയായിരുന്നു.
റോഡ്രിഗസിനോട് തെരുവിന്റെ മറുവശത്തേക്ക് മാറാൻ ക്രൂഗർ പലതവണ ആവശ്യപ്പെട്ടു. കരോലിൻ റോഡ്രിഗസ് അനുസരിക്കാതിരുന്നപ്പോൾ, ക്രൂഗർ അവരെ അറസ്റ്റ് ചെയുകയായിരുന്നു.അറസ്റ്റിനിടെ ക്രൂഗർ അമിതബലപ്രയോഗം നടത്തിയതോടെ റോഡ്രിഗസിന് പരിക്കേറ്റു. ഇതേതുടർന്ന് റോഡ്രിഗസിന് ആശുപത്രിയിൽ ചികിത്സ തേടേണ്ടിവന്നു. ഈ സംഭവത്തെ തുടർന്നാണ് ഉദ്യോഗസ്ഥനെതിരെ കേസ് എടുത്തത്.
മൂന്ന് ദിവസങ്ങൾക്ക് ശേഷം, റോഡ്രിഗസ് സംഭവത്തെക്കുറിച്ച് സിബിഎസ് ന്യൂസ് ടെക്സസിനോട് വിവരിച്ചു. ക്രൂഗർ ഏകദേശം എട്ട് വർഷമായി ഫോർട്ട് വർത്ത് പൊലീസ് ഡിപ്പാർട്ട്മെന്റിൽ ജോലി ചെയ്തിരുന്നതായും സംഭവസമയത്ത് പട്രോളിങ് ബ്യൂറോയിലാണ് ഡ്യൂട്ടി ചെയ്തതെന്നും അധികൃതർ ബുധനാഴ്ച അറിയിച്ചു.
അന്വേഷണത്തിന്റെ ഫലം ലഭിക്കുന്നതുവരെ ക്രൂഗറിനെ പൊതുജനങ്ങളുമായി ഇടപഴകേണ്ടതില്ലാത്ത യൂണിറ്റിലേക്ക് മാറ്റിയിരുന്നു.അതേസമയം, ഫോർട്ട് വർത്ത് പൊലീസ് ഓഫിസേഴ്സ് അസോസിയേഷൻ പ്രസിഡന്റ് ലോയ്ഡ് കുക്ക്, ക്രൂഗറിനെ പുറത്താക്കിയതിൽ ഞെട്ടലും നിരാശയും പ്രകടിപ്പിച്ചു.
ക്രൂഗർ ഉപയോഗിച്ച സാങ്കേതികത എഫ്ഡബ്ല്യുപിഡി അക്കാദമി പരിശീലനത്തിൽ പഠിപ്പിക്കുന്നതാണ്. ക്രൂഗറിനെ പുറത്താക്കാനുള്ള തീരുമാനത്തിൽ പോലീസ് മേധാവി നീൽ നോക്സ്, യൂസ് ഓഫ് ഫോഴ്സ് റിവ്യൂ ബോർഡിന്റെ റിപ്പോർട്ട് അവഗണിച്ചതായി കുക്ക് കുറ്റപ്പെടുത്തി.
|
റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ് നടത്തപ്പെട്ടു
റിച്ചാർഡ്സൺ (ഡാളസ്): റിച്ചാർഡ്സൺ സയോൺ ചർച്ചിൽ ക്രിസ്മസ് കരോൾ സർവിസ് ഡിസംബർ 20 വെള്ളിയാഴ്ച വിവിധ പരിപാടികളോടെ സംഘടിപ്പിച്ചു . വൈകീട്ട് 7 മണിക്ക് ചർച്ച ഗായക സംഘത്തിന്റെ ഗാനശുശ്രുഷയോടെ സർവീസ് ആരംഭിച്ചു. തുടർന്ന് വിവിധ ഭാഷകളിൽ ക്രിസ്മസ് ഗാനം ആലപിച്ചു. ശുശ്രുഷ മദ്ധ്യേ പാസ്റ്റർ റവ ജസ്റ്റിൻ ബാബു ക്രിസ്മസ് സന്ദേശം നൽകി.
വിവിധ മത്സരങ്ങൾ ,ലഘു ഭക്ഷണം എന്നിവയും ഇതിനോടനുബന്ധിച്ചു ക്രമീകരിച്ചിരുന്നു. മനോഹരമായ സംഗീതവും സീസണിന്റെ ചൈതന്യവും നിറഞ്ഞ ഒരു സായാഹ്നത്തിൽ പങ്കെടുത്ത എല്ലാവരേടും നന്ദി അറിയിക്കുന്നതായി സംഘാടകർ അറിയിച്ചു .
|
അപ്പീൽ സുപ്രീം കോടതി തള്ളി; അർധരാത്രിയിൽ ഇൻഡ്യാനയിൽ വധശിക്ഷ നടപ്പാക്കി
മിഷിഗൻ സിറ്റി: 15 വർഷത്തിനിടെ ആദ്യമായി ഇൻഡ്യാനയിൽ വധശിക്ഷ നടപ്പാക്കി. 49 കാരനായ ജോസഫ് കോർകോറനെയാണ് ബുധനാഴ്ച പുലർച്ചെ കുത്തിവയ്പ്പിലൂടെ വധിച്ചത്. 2009ന് ശേഷം സംസ്ഥാനം നടപ്പാക്കുന്ന ആദ്യ വധശിക്ഷയാണിത്.
1997ൽ കോർകോറൻ നാലുപേരെ കൊലപ്പെടുത്തിയതിനായിരുന്നു വധശിക്ഷ ലഭിച്ചത്. 1997 ജൂലൈ 26ന് സംഭവം നടന്നത്. കോർകോറൻ സഹോദരനായ ജെയിംസ് കോർകോറനൊപ്പമായിരുന്നു താമസം.
കോർകോറന്റെ സഹോദരി കെല്ലി നീറ്റോ, പ്രതിശ്രുത വരൻ റോബർട്ട് ടർണർ എന്നിവരും അവരോടൊപ്പമുണ്ടായിരുന്നു. ടർണറും സഹോദരന്റെ രണ്ട് സുഹൃത്തുക്കളായ തിമോത്തി ബ്രിക്കറും ഡഗ് സ്റ്റിൽവെല്ലും തന്നെക്കുറിച്ച് സംസാരിക്കുന്നത് കേട്ടപ്പോൾ കോർകോറൻ പ്രകോപിതനായി.
ഏഴു വയസുള്ള മരുമകളെ മുകളിലത്തെ നിലയിലെ കിടപ്പുമുറിയിൽ കിടത്തിയ ശേഷം, കോർകോറൻ തന്റെ സെമി ഓട്ടോമാറ്റിക് റൈഫിൾ നിറച്ച് സഹോദരനെയും സഹോദരന്റെ രണ്ട് സുഹൃത്തുക്കളെയും ടർണറെയും വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു.
വധശിക്ഷ നടപ്പാക്കാൻ പാടില്ലെന്ന കോർകോറന്റെ അഭിഭാഷകരുടെ അഭ്യർഥന യുഎസ് സുപ്രീം കോടതി നിരസിച്ചതിന് ഏതാനും മണിക്കൂറുകൾക്ക് ശേഷമാണ് കോർകോറനെ വധിച്ചത്. അധരാത്രിക്കു ശേഷമാണ് വധശിക്ഷാ പ്രക്രിയ ആരംഭിച്ചത്.
പുലർച്ചെ 12:44ന് കോർകോറൻ മരിച്ചതായി ഇൻഡ്യാന ഡിപ്പാർട്ട്മെന്റ് ഓഫ് കറക്ഷൻ പ്രഖ്യാപിച്ചു. വധശിക്ഷ കാണുന്നതിന് മാധ്യമങ്ങളെ അനുവദിച്ചില്ല.
|
ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു
ന്യൂയോർക്ക്: ബ്ലിസ് ഓഫ് ഹോളിഡേയ്സ് ആൻഡ് ന്യൂ ഇയർ എന്ന തീമിൽ ഫൊക്കാന വിമൻസ് ഫോറം സംഘടിപ്പിക്കുന്ന ഫോട്ടോഗ്രാഫി മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിച്ചു തുടങ്ങി.
16 വയസിനു മുകളിൽ ഉള്ള എല്ലാവർക്കും, സ്ത്രീ പുരുഷ ഭേദമന്യെ മത്സരത്തിൽ പങ്കെടുക്കാൻ യോഗ്യതയുണ്ട് . അപേക്ഷകൾ സ്വീകരിക്കുന്ന അവസാന തീയതി ജനുവരി 15 ആണ്. അപേക്ഷയോടൊപ്പം മത്സരത്തിനുള്ള ഫോട്ടോയും സമർപ്പിക്കേണ്ടതാണ്.
10 ഡോളറാണ് രജിസ്ട്രേഷൻ ഫീസ്. ഏറ്റവും മികച്ച ഫോട്ടോയ്ക്ക് 250 ഡോളർ പോപ്പുലർ ഫോട്ടോക്ക് 150 ഡോളർ ക്യാഷ് പ്രൈസ് ആകും സമ്മാനമായി നൽകുക. ജനുവരി 30ആണ് ഫലപ്രഘ്യാപനം നടത്തുക.
കൂടുതൽ വിവരങ്ങൾ ഫ്ലയറിലും, അപേക്ഷാഫോമിലും ഉൾപ്പെടുയത്തിയിട്ടുണ്ട്. താഴെ കാണുന്ന ലിങ്കിൽ ക്ലിക്ക് ചെയ്താൽ അപേക്ഷ ഫോം ലഭ്യമാകുന്നത് ആണ്.
https://forms.gle/d5RbtyxarMAWQafW7
|
കേരള അസോസിയേഷൻ ഓഫ് ഡാലസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു
ഡാളസ്: ഡാളസിലെ ദി ബ്രിഡ്ജ് ഹോംലെസ് ഷെൽട്ടറിലെ ഭവനരഹിതരായ വ്യക്തികൾക്ക് കേരള അസോസിയേഷൻ ഓഫ് ഡാലസ് ശൈത്യകാല വസ്ത്രങ്ങൾ വിതരണം ചെയ്തു.
ഷെൽട്ടറിന് കൂടുതൽ പിന്തുണ നൽകുന്നതിനായ്, കേരള അസോസിയേഷൻ ഓഫ് ഡാലസ് (കഐഡി) ആവശ്യമുള്ളവർക്ക് ശൈത്യകാല വസ്ത്രങ്ങൾ നൽകുന്നതിന് ’വിന്റർ ക്ലോത്ത്സ് ഡ്രൈവ്’ ആരംഭിച്ചിരുന്നു.
കമ്മ്യൂണിറ്റി എൻഗേജ്മെന്റ് മാനേജർ, കഐഡി സോഷ്യൽ സർവീസ് ഡയറക്ടർ മിസ്. കാറ്റേറ ജെഫേഴ്സൺ എന്നിവരുമായി ചേർന്ന് പ്രവർത്തിച്ച ജെയ്സി രാജു സീസണിന് ആവശ്യമായ വസ്ത്രങ്ങളുടെ ഒരു ലിസ്റ്റ് തയ്യാറാക്കി, പ്രധാനമായും പുരുഷന്മാരുടെയും സ്ത്രീകളുടെയും വസ്ത്രങ്ങളിലും പുതപ്പുകളിലും ശ്രദ്ധ കേന്ദ്രീകരിച്ചു. നവംബർ 10 മുതൽ ഡിസംബർ 10 വരെ, ശൈത്യകാല വസ്ത്രങ്ങൾ കഐഡി ശേഖരിച്ചു.
സംഭാവനയായി ലഭിച്ച സാധനങ്ങൾ കഐഡി പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ, ഐസിഇസി പ്രസിഡന്റ് ഷിജു എബ്രഹാം, ലൈബ്രറി ഡയറക്ടർ ബേബി കൊടുവത്ത്, സോഷ്യൽ സർവീസ് ഡയറക്ടർ ജെയ്സി രാജു എന്നിവർ ചേർന്ന് കാറ്റേര ജെഫേഴ്സൺ, റോബർട്ട് പെരിറ്റ് എന്നിവർക്ക് കൈമാറി. കോൺട്രാക്ട് മാനേജർ ടെന്നി കോരുത് ആണ് പരിപാടി സംഘടിപ്പിച്ചത്. സന്ദർശന വേളയിൽ, കഐഡി ഭാരവാഹികളെ ഉദ്യോഗസ്ഥർ ഊഷ്മളമായി സ്വാഗതം ചെയ്തു .
|
യു എസ് ഹൗസ് ഡെമോക്രാറ്റ് ഓവർസൈറ്റ് കമ്മിറ്റി തെരഞ്ഞെടുപ്പിൽ എഒസിക് പരാജയം
വാഷിംഗ്ടൺ: യു എസ് ഹൗസ് ഓവർസൈറ്റ് കമ്മിറ്റിയിലെ ടോപ്പ് ഡെമോക്രാറ്റിനെ തെരഞ്ഞെടുക്കാൻ നടത്തിയ തെരഞ്ഞെടുപ്പിൽ വിർജീനിയയിലെ ജനപ്രതിനിധി ജെറി കനോലി വിജയിച്ചു.
74 കാരനായ കനോലി 13184 വോട്ടുകൾക്ക് 35 കാരനായ ജനപ്രതിനിധി അലക്സാൻഡ്രിയ ഒകാസിയോകോർട്ടെസിനെ പരാജയപ്പെടുത്തി ശക്തമായ കമ്മിറ്റിയിലെ റാങ്കിംഗ് അംഗമായി. 2009ൽ കോൺഗ്രസിലെത്തിയ കനോലി, ജനുവരി 3ന് പുതിയ കോൺഗ്രസ് ചേരുമ്പോൾ ജുഡീഷ്യറി കമ്മിറ്റിയിലെ റാങ്കിംഗ് ഡെമോക്രാറ്റായി സേവനമനുഷ്ഠിക്കുന്ന മേരിലാൻഡിലെ ജനപ്രതിനിധി ജാമി റാസ്കിന്‍ പകരക്കാരനാകും.
2022ൽ, ആ വർഷത്തെ ഇടക്കാല തെരഞ്ഞെടുപ്പിൽ റിപ്പബ്ലിക്കൻ സഭയുടെ നിയന്ത്രണം ഏറ്റെടുത്തപ്പോൾ, ഡെമോക്രാറ്റുകൾ അവരുടെ റാങ്കുകളുടെ ഏറ്റവും ഉയർന്ന തലത്തിൽ ഒരു നേതൃമാറ്റം കണ്ടു. നാൻസി പെലോസി, സ്റ്റെനി ഹോയർ, ജിം ക്ലൈബേൺ എന്നിവർ യുവ അംഗങ്ങൾക്ക് വഴിയൊരുക്കുന്നതിനായി തങ്ങളുടെ സ്ഥാനങ്ങളിൽ നിന്ന് ഇറങ്ങിപ്പോയി.
|
ഫ്ലോറിഡയിൽ അഞ്ച് സ്ത്രീകളെ കൊലപ്പെടുത്തിയ മുൻ ജയിൽ ഗാർഡ് ട്രെയിനിക്ക് വധശിക്ഷ
ഫ്ലോറിഡ: ഫ്ലോറിഡയിലെ ഒരു ബാങ്കിനുള്ളിൽ അഞ്ച് സ്ത്രീകളെ വധിച്ച മുൻ ജയിൽ ഗാർഡ് ട്രെയിനിയെ തിങ്കളാഴ്ച വധശിക്ഷയ്ക്ക് വിധിച്ചു. ഇരകളുടെ കുടുംബങ്ങൾ പ്രതിക്ക് കേസിൽ വധശിക്ഷ നൽകിയതിനെ പിന്തുണയ്ക്കുന്നതായി സ്റ്റേറ്റ് അറ്റോർണി ബ്രയാൻ ഹാസ് പറഞ്ഞു.
2019 ജനുവരിയിൽ സെബ്രംഗിന്റെ സൺട്രസ്റ്റ് ബാങ്കിലായിരുന്നു കേസിനാസ്പദമായ സംഭവം നടക്കുന്നത്. സിന്തിയ വാട്സ് (65), ബാങ്ക് ടെല്ലർ കോർഡിനേറ്റർ മാരിസോൾ ലോപ്പസ് (55), ബാങ്കർ ട്രെയിനി അന പിനോൺവില്യംസ് (38), ടെല്ലർ ഡെബ്ര കുക്ക് (54), ബാങ്കർ ജെസീക്ക മൊണ്ടേഗ് (31), എന്നിവരെ സെഫെൻ സേവർ (27) വെടിവച്ച് കൊലപ്പെടുത്തകയായിരുന്നു.
കൊലപാതകത്തിൽ സേവർ കഴിഞ്ഞ വർഷം കുറ്റസമ്മതം നടത്തി. 2016ൽ സൈന്യത്തിൽ ചേർന്ന സേവറിനെ മാനസിക പ്രശ്നങ്ങളെ തുടർന്ന് സൈന്യത്തിൽ നിന്ന് പിരിച്ചുവിട്ടു. തുടർന്ന് 2018 നവംബറിൽ സെബ്രിംഗിന് സമീപമുള്ള ഒരു ജയിലിൽ ഗാർഡ് ട്രെയിനിയായി സേവർ ജോലിയിൽ പ്രവേശിച്ചു. ഈ ജോലി ഉപേക്ഷിച്ച് രണ്ടാഴ്ചയ്ക്കുശേഷമാണ് സേവർ ബാങ്കിനുള്ളിൽ വെടിവയ്പ്പ് നടത്തിയത്.
|
കെഎച്ച്എൻ.ജെയുടെ ധനുമാസ തിരുവാതിര അത്യന്തം ഹൃദ്യമായി
ന്യുജേഴ്സി: കലയും ഭക്തിയും സംഗമിക്കുന്ന അപൂർവവേദിയിൽ സ്തുതിഗീതങ്ങളും ചടുല നടനങ്ങളും മനം കവർന്ന കേരള ഹിന്ദുസ് ഓഫ് ന്യു ജേഴ്സിയുടെ (കെഎച്ച്എൻജെ) ധനുമാസ തിരുവാതിര ആഘോഷം ബ്രിഡ്ജ് വാട്ടറിലെ ശ്രീ ബാലാജി ക്ഷേത്രം ഓഡിറ്റോറിയത്തിൽ വർണശബളവും അതീവ ഹൃദ്യവുമായി.
ഡിസംബർ 15ന് 300ലധികം പേർ പങ്കെടുക്കുകയും 700ഓളം പേർ കാണികളായെത്തുകയും ചെയ്ത ആഘോഷം അമേരിക്കയിലെ തന്നെ ഏറ്റവും വലിയ ധനുമാസ തിരുവാതിര ഉത്സവമായി . ട്രൈസ്റ്റേറ്റ് മേഖലയിൽ നിന്നു മാത്രമല്ല മറ്റു സംസ്ഥാനങ്ങളിൽ നിന്നും ടീമുകൾ എത്തി എന്നതും ആഘോഷത്തിന്റെ ജനപ്രിയത വ്യക്തമാക്കി.
പരമ്പരാഗത വസ്ത്രങ്ങൾ ധരിച്ച കൗമാരപ്രായക്കാർ മുതൽ മുതിർന്നവർ വരെ വിവിധ പ്രായത്തിലുള്ള 22 ടീമുകൾ പരമശിവനെയും പാർവതി ദേവിയെയും സ്തുതിക്കുന്ന രാഗങ്ങൾക്കനുസരിച്ച് നൃത്തം ചെയ്തപ്പോൾ കാണികൾക്ക് അത് അഭൗമമായ അനുഭവമായി.
കൾച്ചറൽ സെക്രട്ടറി ലിഷ ഐശ്വര്യ അതിഥികളെ ക്ഷണിക്കുകയും എംസി ആയ കെഎച്ച്എൻജെ ജനറൽ സെക്രട്ടറി രൂപാ ശ്രീധറിനെ പരിചയപ്പെടുത്തുകയും ചെയ്തു.
കെ.എച്ച്.എൻ.ജെ സ്പിരിച്വൽ കോഓർഡിനേറ്റർ ഡോ. പ്രസാദ് അകവൂർ പ്രാർത്ഥനാ ഗാനത്തോടെ പരിപാടികൾക്ക് തുടക്കമിട്ടു. തുടർന്ന് കെ.എച്ച്.എൻ.ജെ വനിതാ നേതാക്കൾ ചേർന്ന് ദീപം തെളിച്ചു.
പരിപാടിയുടെ ആദ്യ സെഷൻ കുട്ടികളുടെയും കൗമാരക്കാരുടെയും തിരുവാതിര ആയിരുന്നു. തുടർന്ന് മുതിർന്നവരുടെ എല്ലാ ടീമുകളും ഒന്നൊന്നായി മാറ്റുരച്ചു.
പങ്കെടുത്ത കുട്ടികൾക്കും കൗമാരക്കാർക്കുമായി പാവാട സെറ്റുകളും എല്ലാ മുതിർന്നവർക്കും മനോഹരമായ കേരള സാരികളും അഭിനന്ദന സൂചകമായി സമ്മാനിച്ചു. പരിപാടിയുടെ അവസാനം വിഭവസമൃദ്ധമായ അത്താഴവും ഒരുക്കിയിരുന്നു.
ഒട്ടേറെ പേരുടെ ആത്മാർത്ഥമായ സഹകരണവും കഠിനാധ്വാനവുമാണ് ഈ മെഗാ പരിപാടി ഇത്ര വിജയകരമാക്കിയത്. ട്രസ്റ്റി അംഗവും തിരുവാതിര കോഓർഡിനേറ്ററുമായ റുബീന സുധർമൻ, ട്രസ്റ്റിമാരായ മധു ചെറിയേടത്ത്, ജിതേഷ് നമ്പ്യാർ, രവികുമാർ, സിന്ധു സുരേഷ്, വനിതാ ചെയർ മാലിനി നായർ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ ആശ അജയ്, സുജ വിമൽ, ദിലീപ് നായർ, വിനോദ് നമ്പ്യാർ, ഹരീഷ് കാലടി, സിജി ആനന്ദ്, ട്രഷറർ രഞ്ജിത്ത് പിള്ള, പ്രസിഡൻ്റ് ലത നായർ, ട്രസ്റ്റി ബോർഡ് ചെയർപേഴ്സൺ അജിത് ഹരിഹരൻ എന്നിവരുടെ അർപ്പണബോധവും പരിശ്രമവും ഇല്ലായിരുന്നെങ്കിൽ ഈ മെഗാ ഇവൻ്റ് സാധ്യമാകുമായിരുന്നില്ല.
സംഘടനയുടെ എല്ലാ സംരംഭങ്ങളിലും ഉറച്ച പിന്തുണ നൽകുന്ന സമൂഹത്തോട് കെഎച്ച്എൻജെ നന്ദി പറയുന്നു.
2024ലെ അവസാന ഇവൻ്റ് ആയ ജനറൽ ബോഡി മീറ്റിംഗും ലൈഫ് മെമ്പേഴ്സ് ഫാമിലി നൈറ്റും ഈ ശനിയാഴ്ച, (ഡിസംബർ 21) നടക്കും വില്ലാസ് അറ്റ് ഫെയർവേ ക്ലബ്ബ് ഹൗസ് 95 ആൻഡ്രൂസ് വേ, പിസ്കാറ്റവേ, ന്യുജേഴ്സി .
|
മെഹ്താബ് സന്ധുവിനെ ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ജഡ്ജിയായി നിയമിച്ചു
സാക്രമെന്റോ (കലിഫോർണിയ): ഓറഞ്ച് കൗണ്ടി സുപ്പീരിയർ കോടതിയിൽ ഇന്ത്യൻ വംശജനായ മെഹ്താബ് സന്ധുവിനെ ജഡ്ജിയായി നിയമിച്ചതായി കലിഫോർണിയ ഗവർണർ ഗാവിൻ ന്യൂസോം അറിയിച്ചു.
2022 മുതൽ സുപ്പീരിയർ കോടതിയിൽ കമ്മ്യൂണിറ്റി പ്രോസിക്യൂട്ടറായി സേവനമനുഷ്ഠിച്ച മെഹ്താബ് സിറ്റി ഓഫ് അനാഹൈം സിറ്റി അറ്റോർണി ഓഫിസിൽ അസിസ്റ്റന്റ്സിറ്റി അറ്റോർണിയായി പ്രവർത്തിച്ചിട്ടുണ്ട്.
2012 മുതൽ 2021 വരെ സാൻ ബെർണാർഡിനോ കൗണ്ടിയിൽ ഡപ്യൂട്ടി ഡിസ്ട്രിക്റ്റ് അറ്റോർണിയായിരുന്നുയ യൂണിവേഴ്സിറ്റി ഓഫ് സാൻ ഡിയാഗോ സ്കൂൾ ഓഫ് ലോയിൽ നിന്ന് ജൂറിസ് ഡോക്ടർ ബിരുദം നേടിയ മെഹ്താബ് ഡെമോക്രാറ്റിക് പാർട്ടി അംഗമാണ്. ജഡ്ജി സ്റ്റീവൻ ബ്രോംബർഗ് വിരമിച്ച ഒഴിവിലേക്കാണ് പുതിയ നിയമനം.
|
കമ്പ്യൂട്ടർ നെറ്റ്വർക്കിംഗ് സാധ്യതകൾ: സെമിനാർ സംഘടിപ്പിച്ചു
തിരുവനന്തപുരം: നാഷണൽ കോളജിൽ കമ്പ്യൂട്ടർ നെറ്റ്വർക്കിംഗിൽ തുടർപഠനവും തൊഴിൽ ആഗോള സാധ്യതകളും എന്ന വിഷയത്തിൽ ഇന്റർനാഷണൽ സെമിനാർ സംഘടിപ്പിച്ചു.
അമേരിക്കയിലെ ഓഹിയോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി കമ്പ്യൂട്ടർ സയൻസ് വിഭാഗം പ്രഫസർ ഡോ. ഹരിസുബ്രമണി സെമിനാർ ഉദ്ഘാടനം ചെയ്തു.
ശാസ്ത്രവേദി പ്രസിഡന്റ് ഡോ. അച്യുത്ശങ്കർ എസ്. നായർ, നാഷണൽ കോളേജ് പ്രിൻസിപ്പൾ ഡോ. എസ്. എ. ഷാജഹാൻ, കമ്പ്യൂട്ടർ സയൻസ് വിഭാഗം മേധാവി ഡോ. ഡി. ആൽവിൻ, ഇലക്ട്രോണിക്സ് വിഭാഗം മേധാവി എ. സുധീർ എന്നിവർ പങ്കെടുത്തു.
|
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിൽ "ഗ്ലോറിയ' സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദേവാലയത്തിലെ മതബോധന സ്കൂളിന്റെ ആഭിമുഖ്യത്തിൽ ക്രിസ്മസ് ആഘോഷങ്ങൾ "ഗ്ലോറിയ 2024' എന്ന പേരിൽ സംഘടിപ്പിച്ചു.
സ്കൂളിലെ വിവിധ ക്ലാസുകളുടെ നേതൃത്വത്തിൽ ക്രിസ്മസ് കരോൾ ഒരുക്കി. മതബോധന സ്കൂളിന്റെ അസിസ്റ്റന്റ് ഡയറക്ടർ മനീഷ് കൈമൂലയിലിന്റെ നേതൃത്വത്തിലുള്ള ടീച്ചേഴ്സും വെളാന്റിയർമാരും ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
സെന്റ് മേരീസ് ഗായക സംഘം ഒരുക്കിയ കാരൾ ഗാനങ്ങളും കുടുംബായോഗങ്ങളുടെ ആഭിമുഖ്യത്തിൽ നടത്തിയ ക്രിസ്മസ് പാപ്പാ മത്സരവും ആഘോഷങ്ങൾക്ക് നിറപ്പകിട്ടേകി.
വികാരി ഫാ. സിജു മുടക്കോടിയിൽ, കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം, വിസിറ്റേഷൻ സന്യാസിനി സമൂഹാംഗങ്ങൾ എന്നിവരടക്കമുള്ള പാരിഷ് കമ്മിറ്റി ആഘോഷങ്ങൾക്ക് നേതൃത്വം നൽകി.
|
യുഎസില്‍ പരിശീലന വിമാനം കെട്ടിടത്തിലേക്കിടിച്ചു കയറി; ആളപായമില്ല
ഹവായ്: പരിശീലന പറക്കലിനിടെ വിമാനം ആളൊഴിഞ്ഞകെട്ടിട്ടത്തിലേക്ക് ഇടിച്ചു കയറി കത്തിയമർന്നു. പൈലറ്റ് മാത്രമാണു വിമാനത്തിലുണ്ടായിരുന്നത്. അപകടത്തിനു തൊട്ടുമുമ്പ് ഇദ്ദേഹം പാരച്യൂട്ടിൽ രക്ഷപ്പെട്ടു.
അമേരിക്കയിലെ ഹവായിയിലെ ഹോണോലുലു വിമാനത്താവളത്തിന് സമീപത്തെ വ്യവസായ മേഖലയിലായിരുന്നു സംഭവം. കമല എയറിന്റെ ഉടമസ്ഥതയിലുള്ള സെസ്ന 208 പരിശീലന വിമാനമാണു നിയന്ത്രണം നഷ്ടപ്പെട്ട് കെട്ടിടത്തിലേക്കിടിച്ച് കയറിയത്.
പരിശീലന പറക്കലിനിടെ വിമാനം അപ്രതീക്ഷിതമായി ഉയര്‍ന്നു പൊങ്ങുകയും പിന്നാലെ താഴ്ന്നു പറന്ന് ആളില്ലാത്ത കെട്ടിടത്തിലേക്കിടിച്ചു കയറുകയുമായിരുന്നു. അപ്പോൾതന്നെ വിമാനത്തിനു തീയും പിടിച്ചു.
ഇതിന്റെ ദൃശ്യങ്ങൾ പുറത്തുവന്നിട്ടുണ്ട്. അപകടത്തെക്കുറിച്ച് ഫെഡറൽ ഏവിയേഷൻ അഡ്മിനിസ്ട്രേഷൻ (എഫ്എഎ) അന്വേഷണം ആരംഭിച്ചു.
|
പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകം ലേലം ചെയ്തു
ന്യൂയോർക്ക്: ബൈബിളിലെ പത്തു കല്പനകൾ രേഖപ്പെടുത്തിയ ശിലാഫലകത്തിനു ലേലത്തിൽ ലഭിച്ചത് അരക്കോടി ഡോളർ. ഇന്ന് ഇസ്രയേലിലുള്ള സ്ഥലത്തുനിന്ന് 1913ൽ കണ്ടെടുത്ത ഫലകത്തിന് ബിസി 300 മുതൽ 800വരെ പഴക്കം അനുമാനിക്കുന്നു.
ബൈബിളിലെ കല്പനകൾ രേഖപ്പെടുത്തിയ, അറിയപ്പെടുന്നതും ഏറ്റവും പഴക്കമുള്ളതുമായ ശിലാഫലകമാണിത്. റെയിൽപാത നിർമിക്കാൻ ഖനനം നടക്കുന്നതിനിടെയാണു ഫലകം കണ്ടെത്തുന്നത്. ഇസ്രയേലിലുള്ള ഒരു പുരാവസ്തു ഗവേഷകനാണ് ഇതിന്റെ പ്രാധാന്യം തിരിച്ചറിഞ്ഞത്.
പ്രാചീന ഹീബ്രു ഭാഷയിലാണ് കല്പനകൾ രേഖപ്പെടുത്തിയിരിക്കുന്നത്. ഒന്‍പതു കല്പനകളേ ഫലകത്തിൽ രേഖപ്പെടുത്തിയിട്ടുള്ളൂ എന്നും പറയുന്നു. അമേരിക്കയിൽ ബ്രൂക്ലിനിലെ ലിവിംഗ് തോറ മ്യൂസിയത്തിൽ സൂക്ഷിച്ചിരുന്ന ഫലകം പിന്നീട് സ്വകാര്യവ്യക്തി വാങ്ങുകയായിരുന്നു.
20 ലക്ഷം ഡോളറാണു വില പ്രതീക്ഷിച്ചിരുന്നതെന്നു ലേലം നടത്തിയ സത്ബീസ് കന്പനി പറഞ്ഞു. 42 ലക്ഷം ലേലത്തുകയും ഫീസും മറ്റ് ചാർജുകളും അടക്കം 50 ലക്ഷം ഡോളറിനു വിറ്റു പോകുകയായിരുന്നു.
|
ഹൂസ്റ്റണിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം നിർമിക്കും
ഹൂസ്റ്റൺ: പെയർലാൻഡിൽ സ്വാമി സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ അയോദ്ധ്യ മാതൃകയിൽ ക്ഷേത്രം നിർമിക്കും. പ്രശസ്തമായ ശ്രീമീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായി അഞ്ച് ഏക്കർ ഭൂമിയിലാണ് പുതിയ ക്ഷേത്രം ഉയരുന്നത്.
കേരളത്തിലെ കുടുംബക്ഷേത്രങ്ങളിലോ പരദേവതാ ക്ഷേത്രങ്ങളിലോ നിന്ന് ഒരു പിടി മണ്ണ് കൊണ്ടുവന്ന് പുതിയ ക്ഷേത്ര ഭൂമിയിൽ പ്രതിഷ്ഠിക്കാനുള്ള അവസരവും ഒരുക്കിയിട്ടുണ്ട്. ക്ഷേത്ര നിർമാണ വിളംബരം ആറ്റുകാൽ തന്ത്രി വാസുദേവൻ ഭട്ടതിരിപ്പാടിന്റെ പ്രാർഥനയോടെ നടന്നു.
ബിജെപി നേതാക്കളായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, മുൻ ഗവർണർ കുമ്മനം രാജശേഖരൻ, എസ്എൻഡിപി യോഗം ഉപാധ്യക്ഷൻ തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് എം. സംഗീത് കുമാർ, മുംബൈ രാമഗിരി ആശ്രമത്തിലെ സ്വാമി കൃഷ്ണാനന്ദഗിരി, കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക പ്രസിഡന്റ് നിഷ പിള്ള തുടങ്ങിയവർ ചടങ്ങിൽ സന്നിഹിതരായിരുന്നു.
കേരളത്തിലെ കുടുംബ ക്ഷേത്രങ്ങളിൽനിന്നോ പരദേവതാ ക്ഷേത്രങ്ങളിൽനിന്നോ കലശത്തിൽ കൊണ്ടുവരുന്ന മണ്ണ് മൂല പ്രതിഷ്ഠയ്ക്ക് സമീപം പ്രത്യേകമായി സംരക്ഷിക്കും. ആവശ്യമുള്ളപ്പോൾ കലശം പുറത്തെടുത്ത് പൂജ ചെയ്യാനും അവസരം നൽകും. ഇത് അവരുടെ കുടുംബക്ഷേത്രമായി ഔദ്യോഗികമായി ബന്ധപ്പെടുത്തുമെന്ന് കോഓർഡിനേറ്റർ രഞ്ജിത് പിള്ള അറിയിച്ചു.
2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ നടത്തും. 2026 നവംബർ 24ന് ആദ്യഘട്ടം പൂർത്തിയാകും. ഈ ഘട്ടത്തിൽ വിശാലമായ ആശ്രമം, അയോദ്ധ്യ ക്ഷേത്രത്തിന്റെ മാതൃകയിൽ ഹനുമാൻ പ്രതിഷ്ഠ ഉൾപ്പെടെ ദേവീദേവതാ പ്രതിഷ്ഠകളുള്ള ക്ഷേത്രം, കുടുംബ പാരമ്പര്യത്തിലെ ക്ഷേത്ര സങ്കൽപ ഇടങ്ങൾ എന്നിവ ഉണ്ടാകും.
2027 നവംബർ 24ന് ആഗോള ധനകാര്യ സ്ഥാപനത്തിന്റെ രൂപീകരണവും സനാതന ഹിന്ദു സർവകലാശാലയുടെ സ്ഥാപനവും നടക്കും. ഫൗണ്ടേഷൻ ഭാരവാഹികളായ ശ്രീശക്തി ശാന്താനന്ദ മഹർഷി, ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള എന്നിവരാണ് ഇക്കാര്യം അറിയിച്ചത്.
|
ഹെയർസ്റ്റൈൽ മാറ്റി ട്രംപ്!
ഫ്ലോറിഡ: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ പുതിയ ഹെയർ സ്റ്റൈൽ ലോകമാകെ ചർച്ചാവിഷയമാകുന്നു. സൈഡിലേക്ക് ഒതുക്കിനിർത്തിയിട്ടുള്ള പഴയ സ്റ്റൈൽ മാറ്റി, തലമുടി നേരെ പിന്നിലേക്ക് വച്ചുകൊണ്ടുള്ള ഹെയർസ്റ്റൈലിലാണ് ട്രംപ് ഇപ്പോൾ പ്രത്യക്ഷപ്പെടുന്നത്.
പഴയ സ്റ്റൈലിൽ മുടി കുറച്ച് ചെമ്പിച്ച രീതിയിലായിരുന്നെങ്കിൽ പുതിയ സ്റ്റൈലിൽ മുടി മുഴുവനും വെളുത്തിട്ടാണ്. ഫ്ലോറിഡയിലെ വെസ്റ്റ് പാം ബീച്ചിലെ, ട്രംപ് ഇന്റർനാഷണൽ ഗോൾഡ് ക്ലബിലാണ് ട്രംപ് പുതിയ ലുക്കിൽ ആദ്യം പ്രത്യക്ഷപ്പെട്ടത്.
വെള്ള ഷർട്ടും ഇൻസൈഡ് ചെയ്ത പാന്റ്സും ധരിച്ചു വന്ന ട്രംപ് തന്നെ കാണാൻ കാത്തുനിൽന്നവരെ അഭിസംബോധന ചെയ്യുന്ന ദൃശ്യങ്ങൾ വൈറലായി. അതേസമയം, ട്രംപിന്റെ പഴയ സ്റ്റൈൽ കണ്ടു പരിചയിച്ചവർക്കു പുതിയ സ്റ്റൈൽ ഇഷ്ടപ്പെടുമോ എന്ന സംശയം സോഷ്യൽ മീഡിയയിൽ ഉയർന്നിട്ടുണ്ട്.
|
വവ്വാൽ കാഷ്ഠം ശേഖരിച്ചവർക്ക് അണുബാധ; ന്യൂയോര്‍ക്കിൽ രണ്ടു മരണം
ന്യൂയോര്‍ക്ക്: ന്യൂയോര്‍ക്കിലെ റോസെസ്റ്ററില്‍ വീട്ടുവളപ്പില്‍ കൃഷി ചെയ്ത കഞ്ചാവിനു വളം ഇടാനായി വവ്വാലുകളുടെ കാഷ്ഠം ശേഖരിച്ച രണ്ടുപേർ അണുബാധയേറ്റു മരിച്ചു. 59 ഉം 64 ഉം വയസ് പ്രായമുള്ളവരാണു മരിച്ചത്.
വീട്ടിൽ നിയമപരമായി വളര്‍ത്തുന്ന കഞ്ചാവിന് വളമായി ചേര്‍ക്കാനായി നൈട്രജൻ, ഫോസ്ഫറസ് എന്നിവയടങ്ങിയ വവ്വാൽ കാഷ്ഠം ഇരുവരും ശേഖരിച്ചിരുന്നു. വവ്വാലിന്റെ കാഷ്ഠങ്ങളില്‍ കാണപ്പെടുന്ന ഹിസ്റ്റോപ്ലാസ്മ കാപ്സുലേറ്റം എന്ന ഫംഗസിലൂടെ ശ്വാസകോശ രോഗമായ ഹിസ്റ്റോപ്ലാസ്മോസിസ് പിടിപെട്ടതാണു മരണകാരണമെന്നു പറയുന്നു.
പനി, വിട്ടുമാറാത്ത ചുമ, ശരീരഭാരം കുറയൽ എന്നിവയാണ് ഈ രോഗത്തിന്റെ ലക്ഷണങ്ങൾ. നേരത്തെ ഒഹായോ, മിസിസിപ്പി നദീതടങ്ങളിലാണ് ഇത്തരം അണുബാധകള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നതെങ്കില്‍ ഇപ്പോള്‍ രാജ്യത്തുടനീളം ഇത്തരം കേസുകള്‍ ഉണ്ടാകുന്നതായി റിപ്പോര്‍ട്ടുകളിൽ പറയുന്നു.
|
സുനിതയുടെ മടക്കം വൈകും
ഹൂസ്റ്റൺ: അന്താരാഷ്ട്ര ബഹിരാകാശ സ്റ്റേഷനിൽ കുടുങ്ങിയ ഇന്ത്യൻ വംശജ സുനിത വില്യംസിന്റെയും ബുച്ച് വിൽമറുടെയും മടക്കം വൈകും. അടുത്തവർഷം മാർച്ച് അവസാനമേ ഇവരെ ഭൂമിയിൽ മടക്കിയെത്തിക്കൂ എന്ന് നാസ അറിയിച്ചു.
ഫെബ്രുവരിയിൽ എത്തിക്കുമെന്നായിരുന്നു മുന്‍പത്തെ അറിയിപ്പ്. ജൂണിലാണ് സുനിതയും വിൽമറും ബോയിംഗ് കന്പനിയുടെ സ്റ്റാർലൈനർ പേടകത്തിൽ സ്റ്റേഷനിലെത്തിയത്.
എട്ടുദിവസം സ്റ്റേഷനിൽ തങ്ങി മടങ്ങാനായിരുന്നു പദ്ധതി. എന്നാൽ സ്റ്റാർലൈനർ പേടകം തകരാറിലായതോടെ ഇരുവരും സ്റ്റേഷനിൽ കുടുങ്ങുകയായിരുന്നു. ഇതിനിടെ പേടകം സെപ്റ്റംബറിൽ അളില്ലാതെ ഭൂമിയിൽ തിരിച്ചിറക്കി.
|
ക്രിസ്മസ് ആഘോഷം: തോമസ് മാർ ഇവാനിയോസ് മെത്രാപ്പൊലീത്ത നേതൃത്വം നൽകും
ഡാളസ്: മെക്കിനിയിലെ സെന്റ് പോൾസ് ഓർത്തഡോക്സ് ഇടവകയുടെ ക്രിസ്മസ് ആഘോഷങ്ങൾക്ക് ഇടവക മെത്രാപ്പൊലീത്ത ഡോ. തോമസ് മാർ ഇവാനിയോസ് നേതൃത്വം നൽകും.
ശനിയാഴ്ച വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരവും തുടർന്ന് സ്കൂൾ കുട്ടികളുടെയും മറ്റു ആത്മീയ സംഘടനകളുടെയും ചേർന്നവതരിപ്പിക്കുന്ന "മിറക്കിൾസ് ഓഫ് ക്രിസ്മസ് 2024' എന്ന പരിപാടി നടക്കും.
24ന് വൈകുന്നേരം ആറിന് സന്ധ്യാ നമസ്കാരവും തുടർന്ന് ക്രിസ്മസ് സന്ദേശവും ഇടവക മെത്രാപ്പൊലീത്ത നൽകും. 25ന് രാവിലെ അഞ്ചിന് രാത്രി നമസ്കാരവും തുടർന്ന് തീജ്വാലയുടെ ശുശ്രൂഷ, പ്രഭാത നമസ്കാരം, വിശുദ്ധ കുർബാന, സ്ലീബാ ആഘോഷം എന്നിവ ഇടവക മെത്രാപ്പൊലീത്തായുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടും.
ഇടവക വികാരി റവ. രാജു ദാനിയേൽ കോറെപ്പിസ്കോപ്പ, അസിസ്റ്റന്റ് വികാരി ഫാ. ജോൺ മാത്യു, ട്രസ്റ്റി നൈനാൻ ഏബ്രഹാം, സെക്രട്ടറി അരുൺ ചാണ്ടപ്പിള്ള, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകും. എല്ലാവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക വികാരി അറിയിച്ചു.
|
ക്രിസ്മസ് പുതുവത്സരാഘോഷം സംഘടിപ്പിച്ച് കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ്
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെട്ട 46ാമത് എക്ക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം പ്രത്യാശയുടെ നിറവ് പകരുന്ന അനുഭവമായി.
ഡാളസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ വച്ച് നടത്തപ്പെട്ട ക്രിസ്മസ് ആഘോഷത്തിന് മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച്ബിഷപ് എൽദോ മാർ തിത്തോസ് ക്രിസ്മസ് ന്യുഇയർ സന്ദേശം നൽകി.
കനത്ത മഴയെ വകവെയ്ക്കാതെ ഡാളസിലെ വിവിധ സിറ്റികളിലുള്ള എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങൾ ആലപിച്ച അതിമനോഹരമായ ഗാനശുശ്രൂഷയും വിശ്വാസ സമൂഹത്തിന്റെ സാന്നിധ്യവും പ്രത്യാശയും സ്നേഹവും സഹോദര്യവും സമന്വയിപ്പിക്കുന്ന സംഗമവേദിയായി മാറി.
കഴിഞ്ഞ 45 വർഷമായി ഡാളസിൽ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്മസ് ന്യുഇയർ ആഘോഷം എക്ക്യൂമെനിക്കൽ രംഗത്തു ഒരു മാതൃകയാണ്. കൂടാതെ ഡാളസിലെ വിവിധ സഭകളിൽപെട്ട എല്ലാ വൈദീകരുടെയും ഒന്നിച്ചുള്ള കൂടിവരവും കൂടിയാണ്.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയാണ്. ഇടവക അവതരിപ്പിച്ച ക്രിസ്തുവിന്റെ തിരുജനനത്തെ ആസ്പദമാക്കിയുള്ള സ്കിറ്റ് ഏവരുടെയും പ്രശംസപിടിച്ചുപറ്റി.
റവ.ഫാ. പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി. ജോയ് (വൈസ് പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറർ), ജോൺ തോമസ് (ക്വയർ കോഓർഡിനേറ്റർ), പ്രവീൺ ജോർജ് (യൂത്ത് കോഓർഡിനേറ്റർ) എന്നിവരുടെ നേതൃത്വത്തിൽ വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയാണ് കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
|
ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് ന്യൂയോർക്ക് ക്രിസ്മസ് ആഘോഷം 28ന്
ന്യൂയോർക്ക്: പ്രദേശത്തെ ഇന്ത്യൻ വംശജരായ നഴ്സുമാരുടെ കൂട്ടായ്മ എന്ന നിലയിൽ സമഗ്രമായ ആരോഗ്യസാമൂഹികകാരുണ്യപ്രവർത്തന സംബന്ധിയായ കാര്യങ്ങളെ പ്രവർത്തനത്തിന്റെ അതിരുകൾക്കുള്ളിലാക്കിയ ഇന്ത്യൻ നഴ്സസ് അസോസിയേഷൻ ഓഫ് അമേരിക്കയ്ക്ക് (ഐനാനി) പുതിയ നേതൃത്വം.
രണ്ടു വർഷം വീതമുള്ള രണ്ടു നേതൃകാലസമയത്ത് അസോസിയേഷനെ നയിച്ച ഡോ. അന്ന ജോർജ് പുതുതായി തെരഞ്ഞെടുക്കപ്പെട്ട കമ്മിറ്റിക്ക് ഐനാനിയുടെ ക്രിസ്മസ് ആഘോഷവേളയായ ഈ മാസം 28ന് ഉത്തരവാദിത്തം കൈമാറും.
ഡോ. ഷൈല റോഷിൻ (പ്രസിഡന്റ്), ഡോ. എസ്തേർ ദേവദോസ് (വൈസ് പ്രസിഡന്റ്), ഡോ. ഷബ്നംപ്രീത് കൗർ (സെക്രട്ടറി), ആന്റോ പോൾ (ട്രെഷറർ), ഗ്രേസ് അലക്സാണ്ടർ (ജോയിന്റ് സെക്രെട്ടറി), ജയ തോമസ് (ജോയിന്റ് ട്രെഷറർ) എന്നിവരാണ് പുതിയ പ്രവർത്തകസമിതിയുടെ എക്സിക്യൂട്ടീവ് ബോർഡിലുള്ളത്.
ബൈലോ അനുസരിച്ച് ഡോ. അന്ന ജോർജ് അഡ്വൈസറി ബോർഡ് ചെയർ സ്ഥാനം ഏറ്റെടുക്കും. ക്രിസ്മസ് ആഘോഷത്തിലേക്കും നേതൃകൈമാറ്റത്തിലേക്കും എല്ലാ നഴ്സുമാരെയും അനുഭാവികളെയുംക്ഷണിക്കുന്നുവെന്ന് ഡോ. അന്ന ജോർജ് അറിയിച്ചു.
|
ബൈഡൻ മാപ്പു നൽകിയവരുടെ പട്ടികയിൽ അഞ്ച് ഇന്ത്യൻ വംശജർ
വാഷിംഗ്ടൺ ഡിസി: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ മാപ്പ് നൽകിയ 1,500 തടവുകാരിൽ മീര സച്ച്ദേവ ഉൾപ്പെടെ അഞ്ച് ഇന്ത്യൻ വംശജരും. അമേരിക്കയിൽ സമീപകാലത്ത് നടന്ന ഏറ്റവും വലിയ മാപ്പു നൽകൽ ആണിത്.
വിവിധ കുറ്റങ്ങളാൽ ജയിൽ ശിക്ഷ അനുഭവിക്കുന്ന മീര സച്ച്ദേവ (63), ബാബുഭായ് പട്ടേൽ, കൃഷ്ണ മോട്ടെ (54), വിക്രം ദത്ത (63), ഷെലിന്ദർ അഗർവാൾ (48) എന്നീ അഞ്ച് ഇന്ത്യൻ വംശജർ ആണ് പട്ടികയിൽ ഉൾപ്പെട്ടവർ.
ഡോ.മീര സച്ച് ദേവിനെ 2012 ഡിസംബറിൽ കോടതി 20 വർഷത്തെ ജയിൽ ശിക്ഷയ്ക്ക് വിധിക്കുകയും 8.2 മില്യൺ ഡോളർ തിരിച്ചടയ്ക്കാനും ഉത്തരവിട്ടിരുന്നു. ഇവർ നടത്തിയിരുന്ന മുൻ മിസിസിപ്പി കാൻസർ സെന്ററിന്റെ പേരിൽ തട്ടിപ്പ് നടത്തിയതിനെ തുടർന്നാണിത്.
2013ൽ ആരോഗ്യപരിചരണവുമായി ബന്ധപ്പെട്ട തട്ടിപ്പിനും ഗൂഡാലോചനയ്ക്കും മയക്കുമരുന്നുമായി ബന്ധപ്പെട്ട നിയമലംഘനങ്ങൾക്കും 26 കുറ്റങ്ങൾ ചുമത്തിയാണ് ബാബുഭായ് പട്ടേലിനെ 17 വർഷം തടവിന് ശിക്ഷിച്ചത്.
2013ൽ 280 ഗ്രാമിൽ കൂടുതൽ ക്രാക്ക് കൊക്കെയ്നും 500 ഗ്രാമിൽ കൂടുതൽ കൊക്കെയ്നും വിതരണം ചെയ്തതിനും സഹായിയായി വർത്തിച്ചതിനും ജീവപര്യന്തം തടവിനാണ് കൃഷ്ണ മോട്ടെ ശിക്ഷിക്കപ്പെട്ടത്.
പെർഫ്യൂം ബിസിനസ് ഉപയോഗിച്ച് മെക്സിക്കൻ മയക്കുമരുന്ന് സംഘടനയ്ക്കായി ദശലക്ഷക്കണക്കിന് ഡോളറിന്റെ കള്ളപ്പണം വെളുപ്പിച്ചതിനെ തുടർന്ന് ഗൂഢാലോചന കുറ്റം ചുമത്തിയാണ് വിക്രം ദത്തയെ 2012 ജനുവരിയിൽ മാൻഹട്ടൻ ഫെഡറൽ കോടതി 235 മാസത്തെ തടവിന് ശിക്ഷിച്ചത്
2017ൽ നിയമവിരുദ്ധമായി ഒപിയോയിഡുകൾ നൽകിയതിനും ആരോഗ്യ പരിരക്ഷാ വഞ്ചനയ്ക്കും 15 വർഷം തടവിനാണ് ഷെലിന്ദർ അഗർവാൾ ശിക്ഷിക്കപ്പെട്ടത്. ജയിൽ ശിക്ഷയ്ക്ക് പുറമെ 6.7 മില്യൺ ഡോളർ പിഴയടക്കാനും ഹണ്ട്സ്വില്ലിലെ ടർണർ സ്ട്രീറ്റ് സൗത്ത് വെസ്റ്റിലുള്ള അദ്ദേഹത്തിന്റെ മുൻ ക്ലിനിക്ക് ജപ്തി ചെയ്യാനും ഉത്തരവിട്ടിരുന്നു.
വിവിധ കുറ്റങ്ങൾക്ക് ശിക്ഷിക്കപ്പെട്ട് കഴിയവെ ജയിലിലെ പുനരധിവാസ പ്രവർത്തനങ്ങൾ വിജയകരമായി പൂർത്തിയാക്കിയ 39 അമേരിക്കക്കാർക്കും ബൈഡൻ മാപ്പ് നൽകിയിട്ടുണ്ട്. ജീവപര്യന്തം ഉൾപ്പെടെ ദീർഘനാൾ ജയിൽ ശിക്ഷയ്ക്ക് വിധിക്കപ്പെട്ടവരാണ് ഇന്ത്യക്കാർ ഉൾപ്പെടെ മാപ്പ് ലഭിച്ച 1,500 പേർ.
|
വനിത വിംഗിന് രൂപം നൽകി കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ
ഒട്ടാവ: കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ കാനഡയിലെ വിവിധ പ്രവിശ്യകളിലെ ഹൈന്ദവ വിശ്വാസികളായ വനിതകളെ കോർത്തിണക്കി വനിത വിംഗിനു രൂപം നൽകി.
പുതുതലമുറയിലെ കുട്ടികൾക്കും കുടുംബാംഗങ്ങൾക്കും ഹൈന്ദവ ആചാര, അനുഷ്ഠാനങ്ങൾ, ആധ്യാത്മിക പഠനങ്ങൾ സംഘടിപ്പിക്കുക, കലാ, കായിക, സാഹിത്യ വാസനകളെ പ്രിത്സാഹിപ്പിക്കുക എന്നീ ലക്ഷ്യങ്ങളാണ് കൂട്ടായ്മ മുന്നോട്ടു വയ്ക്കുന്നത്.
ഓൺലൈനായി സംഘടിപ്പിച്ച പ്രസ്തുത യോഗത്തിൽ കേരള ഹിന്ദു ഐക്യവേദി സംസ്ഥാന അധ്യക്ഷ കെ.പി. ശശികല, പ്രശസ്ത ആധ്യാത്മിക പ്രഭാഷകയായ സരിത അയ്യർ എന്നിവർ കെഎച്ച്എഫ്സിയുടെ പ്രവർത്തകർക്കും സംഘാടകർക്കും വനിതാ പ്രതിനിധികൾക്കും ആശംസകൾ അർപ്പിച്ചു.
സനാതന ധർമ, കർമ പദ്ധതികളിൽ ഹൈന്ദവ അമ്മമാർ പുലർത്തുന്ന സ്വാധീനവും പുതു തലമുറയെ അടിയുറച്ച ഹൈദവ സംസ്കാരത്തിന്റെ പാതയിലേക്ക് നയിക്കുന്നതിന് അമ്മമാർക്കുള്ള പങ്കിനെ കുറിച്ചും കെ.പി. ശശികല എടുത്തുപറഞ്ഞു.
കെഎച്ച്എഫ്സിയുടെ വനിതാ കൂട്ടായ്മയ്ക്കും കെഎച്ച്എഫ്സിക്കും അവർ എല്ലാവിധ ഭാവുകങ്ങളും നേർന്നു. വനിതകൾ സനാതന ധർമ പ്രവർത്തനങ്ങളിൽ മുൻകൈ എടുത്തു പ്രവർത്തിക്കുന്നതിന്റെ ആവശ്യകതയെ കുറിച്ചും വനിതകളുടെ സേവന തത്പരത, ഭക്തി എന്നിവയെ കുറിച്ചും വിശദീകരിച്ച സരിത അയ്യർ കെഎച്ച്എഫ്സിയുടെ മുന്നോട്ടുള്ള പ്രവർത്തനങ്ങൾക്ക് എല്ലാ ഭാവുകങ്ങളും നേർന്നു.
കെഎച്ച്എഫ്സിയുടെ ഭാരവാഹികൾ നേതൃത്വം നൽകിയ ചടങ്ങിൽ രജനി പണിക്കർ, സുമി ശശികൃഷ്ണ, രാഖി ബിനോയ്, ലൗലി ശങ്കർ, ആഷ എസ്. നായർ, ബബിത ദീപക്, ലേഖ ബി മേനോൻ എന്നിവർ ചർച്ചകളെ നയിക്കുകയും ഭാവി കർമ പദ്ധതികൾക്ക് രൂപം നൽകുകയും ചെയ്തു.
|
മാർ റാഫേൽ തട്ടിലുമായി ബ്രദർ ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി
കൊച്ചി: സീറോമലബാർ സഭാ മേജർ ആർച്ചുബിഷപ്പ് മാർ റാഫേൽ തട്ടിലുമായി കാനഡയിലെ ഇന്ത്യൻ പ്രസ് ക്ലബിന്റെ പ്രസിഡന്റും മാധ്യമപ്രവർത്തകനും വചനപ്രഘോഷകനുമായ ബ്രദർ ഷിബു കിഴക്കേക്കുറ്റ് കൂടിക്കാഴ്ച നടത്തി.
സുവിശേഷകരെ ഏറ്റവുമധികം സ്നേഹിക്കുകയും സുവിശേഷം ലോകമെങ്ങും എത്തിക്കാൻ രാപകൽ പരിശ്രമിക്കുകയും ചെയ്യുന്ന പിതാവുമായുള്ള കൂടിക്കാഴ്ച പുതിയ ഉൾക്കാഴ്ച നൽകിയതായി ബ്രദർ പറഞ്ഞു.
കാനഡയിലെ വിശ്വാസി സമൂഹത്തിന്റെ ആത്മീയ ഉന്നതിയെപ്പറ്റി ആരാഞ്ഞ പിതാവ് നിരവധി പ്രതിസന്ധികളുണ്ടായിട്ടും വചനപ്രഘോഷണ രംഗത്ത് സജീവമായി തുടരുന്നു ബ്രദറിനെ അഭിനന്ദിക്കുകയും ചെയ്തു.
പ്രാർഥനയും വചനപ്രഘോഷണവും പരിത്യാഗവും കൊണ്ട് ഈ ലോകം മുഴുവൻ ക്രിസ്തുവിനായി നാം നേടണമെന്നും ക്രിസ്തുവിലൊഴികെ ഒന്നിലും നാം അഭിമാനിക്കുന്നില്ലെന്നും പിതാവ് വ്യക്തമാക്കി.
അത്മായ സുവിശേഷകർ കാലഘട്ടത്തിന്റെ ആവശ്യമാണെന്നും പിതാവ് പറഞ്ഞു. സദാസമയം ലോകമെങ്ങുമുള്ള മലയാളി വിശ്വാസി സമൂഹത്തെ പ്രാർഥനയിൽ ഓർക്കുന്നതായി അറിയിച്ച പിതാവ് ക്രിസ്തുവിന്റെ ലോകമെങ്ങും പോയി സകല സൃഷ്ടികളോടും സുവിശേഷം പ്രഘോഷിക്കുവിൻ എന്ന കൽപ്പനയുടെ ഉൾപ്പൊരുൾ വിശദീകരിക്കുകയും ചെയ്തു.
സുവിശേഷത്തിനായി സഭ നടത്തുന്ന ധീരമായ പരിശ്രമങ്ങൾ വ്യക്തമാക്കിയ രംഗത്ത് വചനപ്രഘോഷണ രംഗത്ത് കൂടുതൽ അത്മായർ കടന്നുവരേണ്ടതിന്റെ ആവശ്യകത വ്യക്തമാക്കുകയും ചെയ്തു.
കൂടാതെ കാനഡയിലെ മലയാളി സമൂഹത്തിന്റെ ക്ഷേമത്തെ കുറിച്ച് ആരാഞ്ഞ പിതാവ് കാനഡയിൽ വിദ്യാർഥികൾ നേരിടുന്ന വെല്ലുവിളികളെ കുറിച്ച് ചോദിച്ചറിയുകയും ചെയ്തു.
ലോകം നിലനിന്നാൽ ഉറപ്പായും ഇന്ത്യ ഭാവിയിലെ വികസിത രാജ്യമാകുമെന്നും ആളുകൾ ഇന്ത്യയിലെ അവസരങ്ങളന്വേഷിച്ച് വരുമെന്നും ബ്രദർ സൂചിപ്പിച്ചു.
അത്മായ വചന പ്രഘോഷണ രംഗത്ത് പിതാവ് നടത്തിയ സേവനങ്ങളെ നന്ദിയോടെ അനുസ്മരിക്കുന്നതായും ഈശോയെപ്പോലെ ജനങ്ങളിലേക്ക് ഇറങ്ങിച്ചെന്ന് അവരെ സ്നേഹിക്കുന്ന പിതാവിന്റെ മനോഭാവം എല്ലാവർക്കും മാതൃകയാണെന്ന് വ്യക്തമാക്കുകയും ചെയ്തു.
ബ്രദർ ഷിബു ടിവിയിലൂടെ നടത്തുന്ന വചനപ്രഘോഷണ ശുശ്രൂഷയെപ്പറ്റി ചോദിച്ചറിഞ്ഞ പിതാവ് പ്രാർഥനകൾ വായിക്കുകയും നാമെല്ലാം സുവിശേഷത്തിന് സാക്ഷികളായി മാറണമെന്ന് ഉത്ബോധിപ്പിക്കുകയും ചെയ്തു.
പ്രാർഥനാ രീതിപോലെ പതിമൂന്നാം തീയതി തന്നെ പിതാവിനെ കാണാൻ അവസരം തന്ന ദൈവത്തിന് ബ്രദർ ഷിബു നന്ദി പറയുകയും ചെയ്തു.
|
ഡോണള്‍ഡ് ട്രംപിനെതിരായ ഹഷ് മണി കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി
വാഷിംഗ്ടൺ ഡിസി: യുഎസ് നിയുക്ത പ്രസിഡന്റ് ഡോണള്‍ഡ് ട്രംപിനെതിരായ ഹഷ് മണി കേസ് തള്ളിക്കളയാനാവില്ലെന്ന് യുഎസ് കോടതി വിധി. ലൈംഗികാതിക്രമം മറച്ചുവയ്ക്കാന്‍ ട്രംപ് വ്യാജ രേഖകള്‍ ചമച്ചെന്നാണ് കേസ്.
ബിസിനസ് റിക്കാർഡുകള്‍ വ്യാജമായി നിര്‍മിച്ചെന്ന കേസിലെ നടപടികള്‍ ട്രംപിന് പ്രസിഡന്റ് പദം നിര്‍വഹിക്കുന്നതിന് ഒരു തടസവും സൃഷ്ക്കില്ലെന്ന് കോടതി നിരീക്ഷിച്ചു. ഒദ്യോഗിക കാര്യങ്ങളില്‍ മാത്രമായിരിക്കും പ്രസിഡന്റിന് നിയമപരമായ സംരക്ഷണം ലഭിക്കുക.
ഇതു സംബന്ധിച്ച് സുപ്രീംകോടതിയുടെ കൃത്യമായ വിധിന്യായങ്ങളുണ്ട്. നിയമപരമായ സംരക്ഷണം എന്നാല്‍, ശിക്ഷിക്കപ്പെട്ട കേസില്‍ നിന്നും അദ്ദേഹത്തെ കുറ്റവിമുക്തനാക്കണമെന്നല്ല അര്‍ഥമെന്നും കോടതി നിരീക്ഷിച്ചു.
മാന്‍ഹട്ടന്‍ കോടതിയില്‍ സമര്‍പ്പിക്കപ്പെട്ട രേഖകള്‍ ട്രംപിന്റെ ഔദ്യോഗിക കൃത്യനിര്‍വഹണവുമായി ബന്ധപ്പെട്ടതല്ലെന്നും കോടതി. 2016ലെ തെരഞ്ഞെടുപ്പിന് മുമ്പ് പോണ്‍താരം സ്റ്റോമി ഡാനിയല്‍സിന് ട്രംപിന്റെ മുന്‍ അഭിഭാഷകന് മൈക്കല്‍ കോഹന് 130,000 ഡോളര്‍ നല്കി.
തുടര്‍ന്ന് ഈ പണം അഭിഭാഷകൻ നല്‍കിയതാണെന്ന് വരുത്താന്‍ വ്യാജ രേഖകള്‍ ചമച്ചുവെന്നാണ് കേസ്. ഇതുമായി ബന്ധപ്പെട്ട 34 ബിസിനസ് റിക്കാര്‍ഡുകള്‍ ട്രംപ് വ്യാജമായി നിര്‍മിച്ചുവെന്നും പ്രോസിക്യൂഷന് ആരോപിക്കുന്നു.
|
വളർത്തുമുയലിനെ കൊന്നു: രണ്ടുപേർ അറസ്റ്റിൽ
മാസച്യുസിറ്റ്സ്: വെസ്റ്റേൺ മാസച്യുസിറ്റ്സിൽ വളർത്തുമുയലിനെ കൊന്ന കേസിൽ രണ്ടുപേർ അറസ്റ്റിൽ. ഷിക്കോപ്പിയിലെ ഗബ്രിയേൽ നവ (20), വെസ്റ്റ് സ്പ്രിംഗ്ഫീൽഡിലെ അലക്സി ഡിമോഗ്ലോ(20) എന്നിവരാണ് അറസ്റ്റിലായത്.
വെസ്റ്റ്ഫീൽഡിൽ നവംബർ 27ന് നടന്ന സംഭവത്തിൽ വെസ്റ്റ്ഫീൽഡ് ജില്ലാ കോടതി പുറപ്പെടുവിച്ച വാറണ്ടിന്റെ അടിസ്ഥാനത്തിലായിരുന്നു അറസ്റ്റ്.
പാർട്ടിക്കിടെ വളർത്തുമുയലിനെ പ്രതികൾ ക്രൂരമായി കൊന്നുവെന്നാണ് കേസ്. സംഭവത്തിന്റെ ദൃശ്യങ്ങൾ വിഡിയോയിൽ പകർത്തിയതായി പോലീസ് പറഞ്ഞു.
പ്രതികളെ പാർട്ടിയുടെ ആതിഥേയർക്ക് അറിയില്ലെന്നും പോലീസ് കൂട്ടിച്ചേർത്തു. മൃഗത്തോടുള്ള ക്രൂരത, വളർത്തുമൃഗത്തെ കൊല്ലൽ എന്നീ കുറ്റങ്ങൾ പ്രതികൾക്കെതിരേ ചുമത്തി.
പ്രതികളെ വെസ്റ്റ്ഫീൽഡ് ജില്ലാ കോടതിയിൽ ഹാജരാക്കി.
|
വിദേശ ഫണ്ട് ഇടപാടുകളെക്കുറിച്ചുള്ള സെമിനാര്‍ സംഘടിപ്പിച്ച് ഡബ്ല്യുഎംസി അമേരിക്ക റീജിയൺ
ന്യൂജഴ്സി: ‘വിദേശ ഫണ്ട് ഇടപാടുകള്‍’ എന്ന വിഷയത്തെ ആസ്പദമാക്കി രാജ്യാന്തര ഫണ്ട് ഇടപാടുകളുടെ സുപ്രധാന വശങ്ങളെ കുറിച്ചുള്ള ബോധവത്കരണത്തിനായി വേള്‍ഡ് മലയാളി കൗണ്‍സില്‍ അമേരിക്ക റീജിയൺ ഓണ്‍ലൈന്‍ സെമിനാര്‍ സംഘടിപ്പിച്ചു.
യുഎസ്എയ്ക്ക് പുറത്തുള്ള വസ്തുവകകളുടെ വില്‍പ്പന, നികുതി പ്രക്രിയകള്‍, ഉടമസ്ഥാവകാശ റിപ്പോര്‍ട്ട്, വിദേശ ഫണ്ട് കൈമാറ്റങ്ങളെക്കുറിച്ചുള്ള നിര്‍ണായക വിശദാംശങ്ങള്‍ എന്നിവയായിരുന്നു പരിപാടിയുടെ പ്രധാന ചർച്ച വിഷയം
പ്രവാസി മലയാളികൾക്ക് നാട്ടിലുള്ള സ്വത്തുക്കള്‍ കൈകാര്യം ചെയ്യുന്നത് ബുദ്ധിമുട്ടാകുമ്പോള്‍ വില്‍ക്കുകയും വരുമാനം അമേരിക്കയിലേക്ക് മാറ്റുകയും ചെയ്യാം.
സങ്കീര്‍ണതകള്‍ ഒഴിവാക്കി ഇത്തരം കൈമാറ്റങ്ങള്‍ ചെയുക എന്നത് വളരെ പ്രധാനമാണ്. ഇത്തരത്തില്‍ സുരക്ഷിതവും സുതാര്യവുമായ വിദേശ ഫണ്ട് ഇടപാടുകള്‍ക്ക് ഉതകുന്ന അറിവ് പകരാന്‍ സെമിനാര്‍ ഉപകാരപ്രദമായി.
ധനകാര്യം, അക്കൗണ്ടിംഗ്, നികുതി സേവനങ്ങള്‍ എന്നിവയില്‍ അറിയപ്പെടുന്ന വിദഗ്ധനായ പി.ടി. തോമസ് ആയിരുന്നു മുഖ്യ പ്രഭാഷകന്‍. ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ജനറല്‍ സെക്രട്ടറി സിജു ജോണിന്റെ സ്വാഗത പ്രസംഗത്തോടെയാണ് പരിപാടി ആരംഭിച്ചത്.
റീജിയൺ ചെയർമാൻ ജേക്കബ് കുടശനാട് അധ്യക്ഷ പ്രസംഗവും പ്രസിഡന്റ് ജിനേഷ് തമ്പി വളരെയേറെ സമകാലീക പ്രസക്തിയുള്ള ഈ വിഷയത്തിലെ ചർച്ചയുടെ അനിവാര്യതയെ കുറിച്ചും സംസാരിച്ചു.
ഡബ്ല്യുഎംസി അമേരിക്ക റീജിയൺ വിമന്‍സ് ഫോറം പ്രസിഡന്റ് സരൂപ അനില്‍ പ്രോഗ്രാമിൽ എംസിയായി. പ്രോഗ്രാമിൽ ചോദ്യ ഉത്തരത്തിനുള്ള അവസരവും ഒരുക്കിയിരുന്നു.
ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വിപി അഡ്മിൻ ബൈജുലാൽ ഗോപിനാഥനാനോടൊപ്പം മറ്റു എക്സിക്യൂട്ടീവ്, ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിച്ചത്.
ഡബ്ല്യുഎംസി ഗ്ലോബല്‍ ചെയര്മാന് ജോണി കുരുവിള, പ്രമുഖ പത്രപ്രവർത്തകൻ ജോർജ് തുമ്പയിൽ, ഡബ്ല്യുഎംസി അമേരിക്ക റീജിയൺ, പ്രൊവിൻസ് ഭാരവാഹികൾ ഉൾപ്പെടെ അനേകർ പ്രോഗ്രാമിൽ പങ്കെടുത്തു.
|
നാൻസി പെലോസി ശസ്ത്രക്രിയയ്ക്ക് വിധേയയായി
വാഷിംഗ്ടൺ ഡിസി: യുഎസ് മുൻ ഹൗസ് സ്പീക്കർ നാൻസി പെലോസി ശസ്ത്രക്രിയയ്ക്ക് വിധേയയായി. ജർമനിയിലെ യുഎസ് മിലിട്ടറി ഹോസ്പിറ്റലിലാണ് ശസ്ത്രക്രിയ നടത്തിയത്.
84 വയസുകാരിയായ നാൻസി പെലോസി സുഖം പ്രാപിച്ചുകൊണ്ടിരിക്കുകയാണ്. യൂറോപ്യൻ പര്യടനത്തിനിടെയാണ് പെലോസിക്ക് ഇടുപ്പെല്ലിന് പരിക്കേറ്റത്.
രണ്ടാം ലോക മഹായുദ്ധത്തിലെ ബൾജ് യുദ്ധത്തിന്റെ 80ാം വാർഷികാഘോഷ പരിപാടിക്കിടെയാണ് പെലോസി കാലിടറി വീണത്.
|
തോമസ് ഇ. മാത്യു ഇലവുങ്കൽ അന്തരിച്ചു
ന്യൂയോർക്ക്: ആദ്യകാല മലയാളിയും ട്രാവൽ ഏജൻസി ഉടമയുമായ തോമസ് ഇ. മാത്യു ഇലവുങ്കൽ(82) അന്തരിച്ചു. തൊടുപുഴ തലയനാട് സ്വദേശിയായ തോമസ് മാത്യു 1973ലാണ് കുടുംബസമേതം അമേരിക്കയിൽ എത്തുന്നത്.
അതിനുമുൻപ് ഡൽഹിയിൽ ടൈം ഓഫ് ഇന്ത്യയുടെ അസോസിയേറ്റ് എഡിറ്ററായി പ്രവർത്തിച്ചു. സ്വന്തമായി ട്രാവൽ ഏജൻസി ആരംഭിച്ചു ബിസിനസ് രംഗത്ത് കാലുറപ്പിച്ച അദ്ദേഹം, ട്രൈസ്റ്റേറ്റിലെ സാമൂഹിക സാംസ്കാരിക രംഗങ്ങളിലും സജീവമായിരുന്നു.
ഇന്ത്യ കാത്തോലിക് അസോസിയേഷൻ, സീറോമലബാർ കാത്തോലിക് കോൺഗ്രസ് (എസ്എംസിസി) തുടങ്ങിവയുടെ നേതൃനിരയിൽ പ്രവർത്തിച്ച പരേതൻ, വെസ്റ്റ്ചെസ്റ്റർ മലയാളി അസോസിയേഷന്റെ പ്രസിഡന്റായും സേവനം ചെയ്തിട്ടുണ്ട്.
കൂടാതെ മാധ്യമ പ്രവർത്തകൻ, പ്രാസംഗികൻ തുടങ്ങിയ രംഗങ്ങളിലും സ്വന്തം വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്. മലയാള ഭാഷയും സംസ്കാരവും വരും തലമുറയെ പരിചയപ്പെടുത്താൻ മലയാളം സ്കൂൾ ആരംഭിക്കുവാൻ മുൻകൈയെടുക്കുകയും അതിനെ പ്രോത്സാഹിപ്പിക്കുകയും ചെയ്തിട്ടുണ്ട്.
പരേതൻ ബ്രോങ്ക്സ് സെന്റ് തോമസ് സീറോമലബാർ കത്തോലിക്ക ഇടവകാംഗമാണ്. ഭാര്യ: ചാലക്കുടി ചക്കാലക്കൽ കുടുംബാംഗം മേരി. മക്കൾ: ലവിൻ, ലിസ, ലിൻസൺ. മരുമക്കൾ: അനീഷ, മോസ്, ആലിയ. ഏഴു കൊച്ചുമക്കളുമുണ്ട്.
സണ്ണി മാത്യു ഇലവുംങ്കൽ (സണ്ണി മാത്യു ട്രാവൽസ്), ലാലി ജോസ് ഞാറക്കുന്നേൽ തുടങ്ങിയവർ പരേതന്റെ സഹോദരമക്കളാണ്.
പൊതുദർശനം വെള്ളിയാഴ്ച വെെകുന്നേരം നാലു മുതൽ എട്ട് വരെ എഡ്വേർഡ്സ് ഡൗഡിൽ ഫ്യൂണറൽ ഹോം 64 ആഷ്ഫോർഡ് അവന്യൂ, ഡോബ്സ് ഫെറി NY 10522ൽ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച ഉച്ചയ്ക്ക് 12ന് ന്യൂറോഷെൽ ഹോളി ഫാമിലി പള്ളി 83 ക്ലോവ് റോഡിൽ.
|
ട്രൂഡോയുമായി തെറ്റി; കാനഡ ഉപപ്രധാനമന്ത്രി രാജിവച്ചു
ഒട്ടാവ: പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുമായുള്ള നയപരമായ തർക്കത്തെ തുടർന്നു കാനഡ ഉപപ്രധാനമന്ത്രി ക്രിസ്റ്റിയ ഫ്രീലാൻഡ് രാജിവച്ചു. ചെലവ് വർധിപ്പിക്കാനുള്ള ട്രൂഡോയുടെ പദ്ധതികളെ രാഷ്ട്രീയ നാടകമെന്നു വിശേഷിപ്പിച്ചാണു ധനകാര്യ മന്ത്രി കൂടിയായ ക്രിസ്റ്റിയ ഫ്രീലാൻഡിന്റെ രാജി.
സാമ്പത്തിക റിപ്പോർട്ട് പാർലമെന്റിൽ അവതരിപ്പിക്കുന്നതിന് മണിക്കൂറുകൾക്ക് മുമ്പ് അപ്രതീക്ഷിതമായി രാജ പ്രഖ്യാപിക്കുകയായിരുന്നു. താത്കാലിക നികുതി ഇളവുകളുടെയും ചെലവ് നടപടികളുടെയും ചൊല്ലിയുള്ള സംഘർഷങ്ങളാണ് ഫ്രീലാൻഡിന്റെ രാജിക്ക് കാരണമായതെന്നു പറയുന്നു.
2020 ഓഗസ്റ്റ് മുതൽ ഫ്രീലാൻഡ് ധനമന്ത്രിയായിരുന്നു. ഇവരുടെ രാജി ട്രൂഡോയുടെ ന്യൂനപക്ഷ സർക്കാരിനു തിരിച്ചടിയാണ്.
|
അമേരിക്കയിലെ സ്കൂളിൽ വെടിവയ്പ്; അക്രമിയുൾപ്പടെ അഞ്ച്പേർ മരിച്ചു
വാഷിംഗ്ടൺ ഡിസി: അമേരിക്കയിലെ സ്കൂളിലുണ്ടായ വെടിവയ്പിൽ ആക്രമിയുൾപ്പടെ അഞ്ച്പേർ കൊല്ലപ്പെട്ടു. അഞ്ച്പേർക്ക് പരിക്കേറ്റു. വിസ്കോൺസിനിലെ മാഡിസണിലുള്ള സ്കൂളിലാണ് സംഭവം. മരിച്ചവരിൽ കുട്ടികളും ഉൾപ്പെടുന്നു.
കിന്റർഗാർഡൻ മുതൽ 12ാം ക്ലാസ് വരെ 400ഓളം വിദ്യാർഥികൾ പഠിക്കുന്ന സ്വകാര്യ സ്ഥാപനമായ എബണ്ടന്റ് ലൈഫ് ക്രിസ്ത്യൻ സ്കൂളിലാണ് വെടിവയ്പ് നടന്നതെന്ന് മാഡിസൺ പോലീസ് ഡിപ്പാർട്ട്മെന്റ് സോഷ്യൽ മീഡിയയിൽ അറിയിച്ചു.
വെടിവയ്പിനു പിന്നില്‍ പതിനേഴുകാരിയായ വിദ്യാർഥിയാണെന്നാണ് റിപ്പോര്‍ട്ട്. തങ്ങൾ സ്ഥലത്തെത്തിയപ്പോൾ ആക്രമി കൊല്ലപ്പെട്ടിരുന്നുവെന്നും പോലീസ് വ്യക്തമാക്കി. പരിക്കേറ്റവരെ ആശുപത്രിയിലേക്കു മാറ്റി.
|
ഡാളസ് മലയാളി അസോസിയേഷന് നവനേതൃത്വം
ഡാളസ്: നോര്‍ത്ത് ടെക്സസിലെ പ്രമുഖ സാമൂഹ്യസാംസ്കാരിക സംഘടനയായ ഡാളസ് മലയാളി അസോസിയേഷന് പുതിയ നേതൃത്വം. പ്രസിഡന്റ് ജൂഡി ജോസ്, സെക്രട്ടറി സുനു മാത്യു, ജോയിന്റ് സെക്രട്ടറി സിന്‍ജോ തോമസ്, ട്രഷറര്‍ സൈയ്ജു വര്‍ഗീസ്, കള്‍ച്ചറല്‍ ഡയറക്ടര്‍ ശ്രീനാഥ് ഗോപാലകൃഷ്ണന്, സ്പോര്‍ട്സ് ആൻഡ് മെമ്പര്‍ഷിപ്പ് ഡയറക്ടര്‍ ജയന് കോഡിയത്ത് തുടങ്ങിയവര്‍ നേതൃത്വമേകുന്ന പത്തംഗ കമ്മിറ്റി ഇര്‍വിംഗ് പസന്ത് ഹാളില്‍ നടന്ന പൊതുയോഗത്തില്‍ തെരഞ്ഞെടുക്കപ്പെട്ടു.
അടുത്ത രണ്ടു വര്‍ഷമാണ് കമ്മിറ്റിയുടെ പ്രവര്‍ത്തന കാലാവധി. 2018 മുതല്‍ നിര്‍ജീവമായി കിടക്കുന്ന അസോസിയേഷന്റെ സര്വ്വതോന്മുഖമായ പ്രവര്‍ത്തനങ്ങളെ പുനരുദ്ധരിച്ചുകൊണ്ട് സുതാര്യവും സമഗ്രവുമായ പദ്ധതികളും പൊതുപരിപാടികളും എല്ലാ വിഭാഗം ആളുകളേയും സഹകരിപ്പിച്ചുകൊണ്ട് നടപ്പിലാക്കുമെന്ന് പ്രസിഡന്റ് ജൂഡി ജോസ് പറഞ്ഞു.
വ്യാഴാഴ്ച വൈകുന്നേരം ആറിന് ഇര്‍വിംഗ് പസന്ത് ഓണിറ്റോറിയത്തില്‍ ഈ വര്‍ഷത്തെ ക്രിസ്മസ് ന്യൂഇയര്‍ നടത്തുമെന്ന് ജൂഡി ജോസ് പറഞ്ഞു. ഫോമ സതേണ്‍ റീജിയന് വൈസ് പ്രസിഡന്റ് ബിജു ലോസണ് പ്രോഗ്രാം ഉദ്ഘാടനം ചെയ്യും. അസോസിയേഷന് ഡയറക്ടര്‍ ഡക്സ്റ്റര്‍ ഫെരേരയാണ് പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍.
|
മേരി കുര്യൻ ന്യൂയോർക്കിൽ അന്തരിച്ചു
ന്യൂയോർക്ക്: ഗ്ലെൻ ഓസിൽ മേരി കുര്യൻ (റാണി 66) അന്തരിച്ചു. അവിവാഹിതയായ റാണി ഇന്ത്യ കാത്തലിക് അസോസിയേഷൻ മുൻ പ്രസിഡന്റ് വി.ജെ. കുര്യന്റെ മരുമകളാണ്.
വൃക്ക സംബന്ധമായ അസുഖമായി ചികിത്സയിലായിരുന്നു. ജാൻസിയിൽ (ഉത്തർപ്രദേശ്) ജനിച്ചു അമേരിക്കയിൽ കുടിയേറുന്നതിനു മുൻപ് മുംബെെയിൽ അഭിഭാഷകയായിരുന്നു പരേത.
ന്യൂയോർക്കിൽ ഒരു ചെറുകിട ബിസിനസ് നടത്തി ജീവിതം നയിച്ച ഇവർ ബന്ധുക്കളുടെയും വളരെയധികം സുഹൃത്തുക്കളുടെയും സാമൂഹികവലയത്തിൽ സജീവമായിരുന്നു.
വെള്ളിയാഴ്ച ന്യൂ ഹൈഡ് പാർക്കിലെ പാർക്ക് ഫ്യൂണറൽ ചാപ്പലിൽ (2175 ജെറിക്കോ ടേൺപൈക്ക്, ന്യൂ ഹൈഡ് പാർക്ക്, ന്യൂയോർക്ക് 11040) വൈകുന്നേരം ആറു മുതൽ ഒന്‍പത് വരെ സംസ്കാര ശുശ്രൂഷയും ശനിയാഴ്ച ഔർ ലേഡി ഓഫ് ദ സ്നോസ് റോമൻ കാത്തലിക് പള്ളിയിൽ സംസ്കാരവും നടക്കും.
|
ട്രംപിന് നല്ല സമയം; മാനനഷ്ടക്കേസിൽ 127 കോടി നഷ്ടപരിഹാരം
വാഷിംഗ്ടൺ ഡിസി: നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണാൾഡ് ട്രംപ് നൽകിയ മാനനഷ്ടക്കേസിൽ 15 മില്ല്യൺ ഡോളർ (127 കോടി) നഷ്ടപരിഹാരമായി നൽകാമെന്ന് സമ്മതിച്ച് എബിസി ന്യൂസ്.
മാർച്ച് പത്തിന് പ്രക്ഷേപണം ചെയ്ത ഒരു അഭിമുഖത്തിൽ ട്രംപ് ബലാത്സംഗക്കേസിൽ കുറ്റക്കാരനാണെന്ന് എബിസി ന്യൂസ് അവതാരകന് ജോർജ് സ്റ്റെഫാനോപോളോസ് ആവർത്തിച്ചു പറഞ്ഞതിനെതിരേയായിരുന്നു പരാതി.
ഒത്തുതീർപ്പിന്റെ ഭാഗമായി എബിസി ന്യൂസും ഫോക്സ് ന്യൂസ് ഡിജിറ്റലും പരാമർശത്തിൽ ഖേദം പ്രകടിപ്പിച്ച് പ്രസ്താവന പ്രസിദ്ധീകരിക്കും. ഇതിനോടൊപ്പം ട്രംപിന് ചെലവായ ഒരുമില്ല്യൺ ഡോളറും എബിസി ന്യൂസ് നൽകും.
മാധ്യമപ്രവര്‍ത്തക ഇജീൻ കരോളിനെ ട്രംപ് ലൈംഗികമായി ദുരുപയോഗം ചെയ്തുവെന്ന 1996ലെ കേസിനെ മുന്‍നിര്‍ത്തിയത് വിവാദ പരാമർശം ഉണ്ടായത്. എന്നാൽ കൃത്യമായ തെളിവുകളുടെ അഭാവത്തിൽ ബലാത്സംഗക്കേസ് തെളിയിക്കാൻ സാധിച്ചിരുന്നില്ല.
|
റെഡ് ചില്ലി ഡാളസിൽ തുറന്നു പ്രവർത്തിക്കുന്നു
ഡാളസ്: നാട്ടിലെ രുചി നുകരാൻ കൊതിയോടെ കാത്തിരിക്കുന്ന പ്രവാസികൾക്ക് ഡാളസിൽ നാടൻ രുചിയുടെ വസന്തകാലം ഒരുങ്ങുന്നു. വിൻസെന്റ് ജോണിക്കുട്ടി, ജിയോ ജോൺ എന്നിവരാണ് ഡാളസിൽ റെഡ് ചില്ലി എന്ന പേരിൽ റസ്റ്റോറന്റ് ഒരുക്കുന്നത്. ശനിയാഴ്ച മുതലാണ് റസ്റ്റോറന്റ് പ്രവർത്തനം ആരംഭിക്കുന്നത്.
കഴിഞ്ഞ രണ്ടു വർഷക്കാലമായി ചെറിയ തോതിൽ മലയാളികളുടെ ഇടയിൽ ഇരുവരും കാറ്ററിംഗ് നടത്തി വരുകയായിരുന്നു. വലിയ തോതിലുള്ള ഓർഡർ ശേഖരിച്ചു നടൻ നോർത്ത് ഇന്ത്യൻ ഫുഡ് സപ്ലൈ ചെയ്യുവാനാണ് ഇവർ ആഗ്രഹിക്കുന്നത്.
ഡാളസ് മലയാളികളുടെ ഇടയിൽ നല്ലൊരു ചങ്ങാതി വലയം സൃഷ്ടിച്ചിട്ടുള്ള ഇരുവർക്കും ബിസിനസിൽ നല്ല ശുഭാപ്തി വിശ്വാസമാണുള്ളത്. പങ്കാളിത്തത്തോടു കൂടി നടത്തപ്പെടുന്ന റെഡ് ചില്ലിയുടെ നടത്തിപ്പുകാരായ വിൻസെന്റ് ജോണിക്കുട്ടി ഒരു സ്വകാര്യ കമ്പനിയിൽ സെയിൽസ് മാനേജരും ജിയോ ജോൺ സോഫ്റ്റ്വെയർ എൻജിനിയറുമാണ്.
ഇരുവരും ജോലിയോടൊപ്പം റസ്റ്റോറന്റ് നടത്തുവാനാണ് ഉദ്ദേശം എല്ലാവിധ ആശസകളും നേരുന്നു.
|
അമേരിക്കയിൽ വാഹനാപകടം; ഇന്ത്യൻ വിദ്യാർഥി മരിച്ചു
ന്യൂയോർക്ക്: അമേരിക്കയിൽ വാഹനാപകടത്തിൽ ഇന്ത്യൻ വിദ്യാർഥിനി മരിച്ചു. അന്ധ്രാപ്രദേശ് സ്വദേശി നാഗ ശ്രീ വന്ദന പരിമളയാണ്(26) മരിച്ചത്. അപകടത്തിൽ രണ്ടു പേർക്ക് പരിക്കേറ്റിട്ടുണ്ട്.
ഇവർ സഞ്ചരിച്ചിരുന്ന കാർ മറ്റൊരു വാഹനവുമായി കൂട്ടിയിടിക്കുകയായിരുന്നു. ഒരു വാഹനത്തിന്റെ നിയന്ത്രണം നഷ്ടമായതാണ് അപകടത്തിന് കാരണമായതെന്നാണ് പ്രാഥമിക നിഗമനം.
അപകടം നടന്നയുടൻ വിദ്യാർഥിനിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാനായില്ല. ഇവരോടൊപ്പമുണ്ടായിരുന്ന പരിക്കേറ്റ രണ്ടു പേർ ആശുപത്രിയിൽ ചികിത്സയിലാണ്.
|
ചൂരൽമല ദുരിത ബാധിതർക്ക് കൈത്താങ്ങായി മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ
ഫിലാഡൽഫിയ: ചൂരൽമല ദുരന്ത ബാധിതർക്കു മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ രണ്ട് ഓട്ടോറിക്ഷയും ഒരു സൈക്കളും കൈമാറി. മുണ്ടക്കൽ സ്വദേശികളായ നൗഫൽ, ജംഷീർ എന്നിവർക്കാണ് ജീവനോപാധിക്കായി ഓട്ടോറിക്ഷകൾ കൈമാറിയത്.
കൽപറ്റയിൽ വച്ചുനടന്ന ലളിതമായ ചടങ്ങിൽ എംഎൽഎ ടി. സിദ്ദീഖ്, മലയാളി അസോസിഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ പ്രസിഡന്റ് ശ്രീജിത്ത് കോമത്തിന്റെ സാന്നിധ്യത്തിൽ കൈമാറി.
മലയാളി അസോസിഷൻ ഓഫ് ഗ്രേറ്റർ ഫിലാഡൽഫിയ ഭാരവാഹികളോട് ടി. സിദ്ദീഖ് നന്ദി അറിയിച്ചു. നാടിനെ നടുക്കിയ ഈ ദുരന്ത ബാധിരർക്കു ഒരു ചെറിയ സഹായം നൽകാൻ സാധിച്ചതിൽ അതിയായ ചരിതാർഥ്യം ഉണ്ടെന്നു ശ്രീജിത്ത് പറഞ്ഞു.
സഹായ പ്രവർത്തനം സാധ്യമാക്കിയ മാപ്പ് കമ്മിറ്റി അംഗങ്ങൾക്കും ഫിലാഡൽഫിയയിലെ മലയാളി സമൂഹത്തിനും ശ്രീജിത്ത് കോമത്തു നന്ദി അറിയിച്ചു. തുടർന്ന് മണിക്കൂറുകളോളം മുത്തശിയെ രക്ഷിക്കാൻ പ്രയത്നിച്ച ഹാനി എന്ന ബാലന് ഒരു സൈക്കളും സമ്മാനിച്ചു.
ഈ ഉദ്യമത്തിന് നേതൃത്വം നൽകിയ ചാരിറ്റി ചെയർപേഴ്സൺ ലിബിൻ പുന്ശേരി, സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ, ട്രഷറർ ജോസഫ് കുരുവിള എന്നിവരെയും പ്രത്യേകം നന്ദി അറിയിച്ചു.
|
രണ്ടു വയസുകാരൻ കാഞ്ചി വലിച്ചു; ബെഡിൽ കിടക്കുകയായിരുന്ന അമ്മ വെടിയേറ്റു മരിച്ചു
കലിഫോര്‍ണിയ: രണ്ടു വയസ് മാത്രം പ്രായമുള്ള കുഞ്ഞിന്റെ കൈയിലിരുന്ന തോക്കിൽനിന്ന് അബദ്ധത്തിൽ വെടിയേറ്റ് അമ്മ മരിച്ചു. കലിഫോര്‍ണിയയിലാണ് സംഭവം.
ബെഡിൽ വച്ചിരുന്ന തോക്ക് കുട്ടി എത്തിപ്പിടിച്ച് കാഞ്ചി വലിക്കുകയായിരുന്നു. 22 കാരിയായ മിനയാണു മരിച്ചതെന്ന് അമേരിക്കൻ മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു.
സംഭവസമയം, ബെഡിൽ കിടക്കുകയായിരുന്നു മിന. ഇവരുടെ കാമുകൻ ആൻഡ്രൂ സാഞ്ചസിന്റേതായിരുന്നു തോക്ക്. ഇയാളെ പോലീസ് അറസ്റ്റ് ചെയ്ത് ജാമ്യത്തിൽ വിട്ടു.
ആയുധങ്ങൾ സുരക്ഷിതമായി സൂക്ഷിക്കേണ്ടതിന്റെ ആവശ്യകതയാണ് സംഭവം ചൂണ്ടിക്കാട്ടുന്നതെന്നു പോലീസ് പറഞ്ഞു.
|
പക്ഷി ഇടിച്ച് യുഎസ് വിമാനത്തിന് തീപിടിച്ചു, ഉടൻ തിരിച്ചിറക്കി
ന്യൂയോർക്ക്: എഞ്ചിനിൽ പക്ഷി ഇടിച്ചതിനെത്തുടർന്നു തീപിടിച്ച അമേരിക്കൻ എയർലൈൻസ് വിമാനം അടിയന്തരമായി തിരിച്ചിറക്കി. നോർത്ത് കരോലിനയിലെ ഷാർലറ്റിലേക്കു പോകുകയായിരുന്ന വിമാനമാണു തിരിച്ചിറക്കിയത്.
വിമാനത്തിൽ 190 യാത്രക്കാരാണ് ഉണ്ടായിരുന്നത്. ഇവരെല്ലാം സുരക്ഷിതരാണ്. ന്യൂയോർക്കിലെ ലാഗ്വാർഡിയ വിമാനത്താവളത്തിൽനിന്ന് എയർബസ് A321 പറന്നുയർന്നതിനു തൊട്ടുപിന്നാലെയാണ് അപ്രതീക്ഷിതമായ സംഭവങ്ങൾ അരങ്ങേറിയത്.
ടേക്ക് ഓഫ് ചെയ്ത് ഏതാനും മിനിറ്റുകൾക്കുള്ളിൽ ഒരു പക്ഷി വിമാനത്തിന്റെ എഞ്ചിനിൽ ഇടിക്കുകയും തീ പിടിക്കുകയുമായിരുന്നു. ഉടൻതന്നെ വിമാനം ക്വീൻസിലുള്ള ജോൺ എഫ് കെന്നഡി അന്താരാഷ്ട്ര വിമാനത്താവളത്തിലേക്കു തിരിച്ചുവിട്ടു.
എഞ്ചിന് സാരമായ കേടുപാടുകൾ സംഭവിച്ചതിനാൽ സെക്കൻഡറി എൻജിനിലാണ് വിമാനം എമർജൻസി ലാൻഡിംഗ് നടത്തിയതെന്ന് അധികൃതർ അറിയിച്ചു.
|
ജന്മാവകാശ പൗരത്വം: ട്രംപിന്റെ തീരുമാനത്തിനെതിരേ താനേദർ രംഗത്ത്
ഡെട്രോയിറ്റ്: ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനുള്ള നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ പദ്ധതിക്കെതിരേ കടുത്ത വിമർശനവുമായി ഇന്ത്യൻ വംശജനും യുഎസ് ജനപ്രതിനിധി സഭാംഗവുമായ ശ്രീ താനേദർ.
അമേരിക്കൻ ജനാധിപത്യത്തിന്റെ ആണിക്കല്ലിന് നേരെയുള്ള നേരിട്ടുള്ള ആക്രമണമാണ് ട്രംപിന്റേതെന്നും ഡെമോക്രാറ്റിക് പാർട്ടി അംഗം കൂടിയായ താനേദർ ആരോപിച്ചു. 14ാം ഭേദഗതിയുടെ ഉറച്ച വക്താവായ താനേദാർ, ഭരണഘടനാപരമായ അവകാശത്തെ തുരങ്കംവയ്ക്കാനുള്ള ഏതൊരു ശ്രമത്തിനെതിരേയും പോരാടുമെന്ന് സമൂഹമാധ്യമത്തിൽ കുറിച്ചു.
ഒരു വ്യക്തി അമേരിക്കയിൽ ജനിച്ചാൽ, അവർ അമേരിക്കൻ പൗരനാണ്. ജന്മാവകാശ പൗരത്വം നിരോധിക്കാനോ മറികടക്കാനോ ഉള്ള ശ്രമങ്ങൾ തെറ്റും ഭരണഘടനാ വിരുദ്ധവുമാണ്. ഒരു കോൺഗ്രസുകാരനെന്ന നിലയിൽ, അത് പിൻവലിക്കാനുള്ള ഏത് ശ്രമത്തിനെതിരേയും പോരാടുമെന്നും താനേദർ കൂട്ടിച്ചേർത്തു.
14ാം ഭേദഗതിയിൽ ഉൾപ്പെടുത്തിയിരിക്കുന്ന അവകാശത്തിനെതിരേയുള്ള ട്രംപിന്റെ ഭീഷണി നിയമവാഴ്ചയ്ക്ക് വിരുദ്ധമാണ്. അമേരിക്കൻ പൗരന്മാരെ നാടുകടത്താനുള്ള തീരുമാനത്തെ തടയാൻ പല്ലും നഖവും ഉപയോഗിച്ച് പോരാടുമെന്നും താനേദർ വ്യക്തമാക്കി.
ട്രംപിന്റെ പദ്ധതി നടപ്പായാൽ എച്ച്1 ബി വീസയിലോ ഗ്രീൻ കാർഡിലോയുള്ള ഇന്ത്യൻ പൗരന്മാർക്ക് ജനിക്കുന്ന കുട്ടികളുടെ പൗരത്വം സംബന്ധിച്ച് അനിശ്ചിതത്വം നേരിടേണ്ടിവരുമെന്ന് മൈഗ്രേഷൻ പോളിസി ഇൻസ്റ്റിറ്റ്യൂട്ട് സൂചിപ്പിക്കുന്നുണ്ട്.
150 വർഷത്തിലേറെയായി, യുഎസ് മണ്ണിൽ ജനിച്ച ആർക്കും പൗരത്വം നൽകുന്ന ഒന്നാണ് 14ാം ഭേദഗതി. ജനുവരിയിൽ അധികാരത്തിൽ പ്രവേശിച്ചയുടൻ തന്നെ ജന്മാവകാശ പൗരത്വം ഇല്ലാതാക്കാനാണ് തീരുമാനമെന്ന് അടുത്തിടെയാണ് ട്രംപ് പ്രഖ്യാപിച്ചത്.
|
യുഎസ് എംബസി "നെക്സസ്' ബിസിനസ് ഇൻകുബേറ്റർ പരിശീലന പരിപാടി: സ്റ്റാർട്ടപ്പ് കമ്പനികളുടെ അപേക്ഷകൾ ക്ഷണിക്കുന്നു
ചെന്നൈ: ന്യൂഡൽഹിയിലെ അമേരിക്കൻ സെന്ററിൽ സംഘടിപ്പിക്കുന്ന പ്രമുഖ ബിസിനസ് ഇൻകുബേറ്റർ പരിശീലന പരിപാടിയായ "നെക്സസ്' അതിന്റെ ഇരുപതാമത് പതിപ്പിലേക്ക് സ്റ്റാർട്ടപ്പ് കമ്പനികളിൽ നിന്നും അപേക്ഷകൾ സ്വീകരിക്കുന്നതായി ന്യൂഡൽഹിയിലെ യുഎസ് എംബസി അറിയിച്ചു.
ഫെബ്രുവരി രണ്ടിന് തുടങ്ങി ഒമ്പത് ആഴ്ച നീണ്ടുനിൽക്കുന്നതാണ് ഈ പരിശീലന പരിപാടി. പതിനഞ്ച് ഇന്ത്യൻ സ്റ്റാർട്ടപ്പ് കമ്പനികൾക്ക് ഇന്ത്യൻ, അമേരിക്കൻ വിദഗ്ധരിൽ നിന്ന് പ്രത്യേക പരിശീലനം ലഭ്യമാക്കുന്ന അമൂല്യമായ അവസരമായിരിക്കും നെക്സസ് പ്രോഗ്രാം.
തങ്ങളുടെ കമ്പനികളുടെ മൂല്യത്തെക്കുറിച്ചുള്ള അവതരണം മെച്ചപ്പെടുത്തുന്നതിനും ലക്ഷ്യമിടുന്ന വിപണികൾ ഏതാണെന്ന് കൃത്യമായി നിർവചിക്കുന്നതിനും ഉത്പന്നത്തെയും സാങ്കേതികവിദ്യയെയും കുറിച്ച് വിപണിയിലുള്ള അഭിപ്രായം നേടുന്നതിനും തങ്ങളുടെ കമ്പനികൾ വിപണിയിൽ അവതരിപ്പിക്കുന്നതിനുള്ള നാഴികക്കല്ലുകൾ സൃഷ്ടിക്കുന്നതിനും സ്റ്റാർട്ടപ്പ് കമ്പനികൾക്ക് പരിശീലനം ലഭിക്കും.
സ്റ്റാർട്ടപ്പ് സംരംഭങ്ങളിൽ കൃത്രിമബുദ്ധിയുടെ സ്വാധീനം, സംരംഭകർ മികച്ച മാനസികാരോഗ്യം പുലർത്തേണ്ടതിന്റെ പ്രാധാന്യം എന്നീ വിഷയങ്ങളും പുതിയ നെക്സസ് കൂട്ടായ്മ വിശകലനം ചെയ്യും.
ഒമ്പത് ആഴ്ചത്തെ പ്രാരംഭ പരിശീലന പരിപാടിക്ക് ശേഷം തെരഞ്ഞെടുക്കുന്ന നാല് കമ്പനികളെ വരെ കൂടുതൽ ആഴത്തിലുള്ള പിന്തുണയ്ക്ക് നെക്സസ് കൂട്ടായ്മയിൽ തുടരുന്നതിനായി ക്ഷണിക്കും.
ഈ കമ്പനികൾക്ക് അധികമായി എട്ട് മാസം വരെ ഇൻകുബേറ്റർ സൗകര്യങ്ങളും നെറ്റ്വർക്കും പൂർണമായി ഉപയോഗിക്കാം. ഈ കാലയളവിൽ നെക്സസ് വിദഗ്ധരുടെ ടീം കമ്പനികളെ വളർച്ചയുടെ അടുത്ത ഘട്ടത്തിലേക്ക് കൊണ്ടുപോകാൻ അവരോട് ചേർന്ന് പ്രവർത്തിക്കും.
കമ്പനികളുടെ ഉത്പന്നങ്ങൾ വിപണിയിലെത്തിക്കുന്നതിനും ഉപഭോക്തൃവരുമാന അടിത്തറ വളർത്തുന്നതിനും ഉചിതമെങ്കിൽ, കമ്പനികളുടെ ഉത്പന്നങ്ങൾ അഥവാ സേവനങ്ങൾ ഗുണകരമായ രീതിയിൽ വർധിപ്പിക്കുന്നതിനുള്ള ധനസമാഹരണം നേടുന്നതിനും നെക്സസ് വിദഗ്ധർ മാർഗനിർദേശങ്ങൾ നൽകും.
ഈ പ്രോഗ്രാമിലേക്ക് അപേക്ഷിക്കാൻ താത്പര്യമുള്ള സംരംഭകർ www.startupnexus.in എന്ന വെബ്സൈറ്റിൽ ജനുവരി അഞ്ചിനകം അപേക്ഷകൾ സമർപ്പിക്കണം. തെരഞ്ഞെടുക്കപ്പെട്ട പങ്കാളികളെ ജനുവരി 17നകം അറിയിക്കുന്നതാണ്.
നെക്സസിന്റെ ഇരുപതാമത് കൂട്ടായ്മയ്ക്ക് പരിശീലനം നൽകുന്നതിന് ഇന്ത്യയിലെ യുഎസ് എംബസി അമേരിക്കയിലെ കണക്റ്റിക്കട്ട് സർവകലാശാലയിലെ (യുകോൺ) ഗ്ലോബൽ ട്രെയിനിംഗ് ആൻഡ് ഡെവലപ്മെന്റ് ഇൻസ്റ്റിറ്റ്യൂട്ടുമായി (ജിടിഡിഐ) പങ്കാളിത്തത്തിലേർപ്പെടുന്നു.
ന്യൂഡൽഹിയിലെ യുഎസ് എംബസിയുടെയും യുഎസ് സ്റ്റേറ്റ് ഡിപ്പാർട്ട്മെന്റിന്റെയും ഒരു ഗ്രാന്റ് മുഖേനയാണ് ഈ പ്രോഗ്രാമിന് ധനസഹായം നൽകുന്നത്. ഇന്ത്യയുടെ വിവിധ ഇടങ്ങളിൽ നിന്ന് ഈ പ്രോഗ്രാമിൽ പങ്കെടുക്കുന്നവർക്ക് നൂതനവും വളർന്നുവരുന്നതുമായ സംരംഭങ്ങളുടെ വികസനം അടുത്തറിയുന്നതിനുള്ള കാഴ്ചപ്പാടുകളും നിർണായകമായ അറിവും പകർന്ന് നൽകുന്നതിന് യുകോണിന്റെ സ്കൂൾ ഓഫ് ബിസിനസിലെ ഡെയ്ഗൽ ലാബുമായി ചേർന്നാണ് ജിടിഡിഐ പ്രവർത്തിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്സും ഇന്ത്യയും തമ്മിലുള്ള സാംസ്കാരികസാമ്പത്തിക ബന്ധങ്ങൾ പ്രോത്സാഹിപ്പിക്കുന്നതിനോടൊപ്പം സുസ്ഥിരമായ സാമൂഹികവികസനം സാധ്യമാക്കുക എന്നതാണ് ഈ പങ്കാളിത്തത്തിന്റെ ലക്ഷ്യം.
നെക്സസ് ഇൻകുബേറ്റർ പ്രോഗ്രാം ആരംഭിച്ച 2017 മുതൽ പത്തൊൻപത് പതിപ്പുകളിലായി 230 ഇന്ത്യൻ സംരംഭകർ നെക്സസിൽ നിന്ന് പരിശീലനം പൂർത്തിയാക്കിയിട്ടുണ്ട്. കൂടാതെ, ബാഹ്യമായ ധനസമാഹരണം വഴി 90 ദശലക്ഷം യുഎസ് ഡോളർ നെക്സസ് ഇൻകുബേറ്റർ പ്രോഗ്രാം സമാഹരിച്ചിട്ടുണ്ട്.
|
വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി കാരി ലേക്കിനെ തെരഞ്ഞെടുത്തു
വാഷിംഗ്ടൺ ഡിസി: മുൻ വാർത്താ അവതാരകയും റിപ്പബ്ലിക്കൻ പാർട്ടിക്കാരിയുമായ കാരി ലേക്കിനെ നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപ് വോയ്സ് ഓഫ് അമേരിക്കയുടെ ഡയറക്ടറായി തെരഞ്ഞെടുത്തു.
യുഎസ് സർക്കാർ ധനസഹായത്തോടെ പ്രവർത്തിക്കുന്ന രാജ്യത്തിന്റെ ഏറ്റവും വലിയ ഇന്റർനാഷണൽ ബ്രോഡ്കാസ്റ്റർ ആണ് വോയ്സ് ഓഫ് അമേരിക്ക. നേരത്തെ ദീർഘകാലം ഫോക്സ് 10 ൽ അവതാരകയായിരുന്നു കാരി ലേക്ക്.
2022ൽ സ്വിംഗ് സ്റ്റേറ്റ് അരിസോണയിൽ ഗവർണറുടെ മത്സരത്തിലും കഴിഞ്ഞമാസം അരിസോണ സെനറ്റ് സീറ്റിൽ വിജയിക്കുന്നതിലും ഇവർ പരാജയപ്പെട്ടിരുന്നു.
|
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തനം കാഴ്ചവച്ചവരെ കണ്ടെത്തുന്നതിന് ഡോ. ഹരി നമ്പൂതിരി, ഡോ. സ്റ്റീവൻ പോട്ടൂർ, എബ്രഹാം മാത്യൂസ് (കൊച്ചുമോൻ), ലാലി ജോസഫ് എന്നിവർ ഉൾപ്പെടുന്ന നാലംഗ അവാർഡ് കമ്മിറ്റി പ്രഖ്യാപിച്ചു.
ഡാളസിൽ ജനുവരി 26നു ഐപിസിഎൻടി സ്ഥാപക പ്രസിഡന്റ് എബ്രഹാം തെക്കേമുറി ഹാളിൽ പ്രസിഡന്റ് സണ്ണിമാളിയേക്കൽ അധ്യക്ഷതയിൽ ചേരുന്ന ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് 2024 പ്രവർത്തന സമാപന സമ്മേളനത്തിലാണ് അവാർഡ് ചടങ്ങു സംഘടിപ്പിക്കുന്നത്.
മലയാളികളിലെ നന്മയും കാരുണ്യവും എടുത്തു കാട്ടിയ സ്വന്തം കാര്യവുമായി വീട്ടിൽ ഒതുങ്ങി പോകാതെ സമൂഹത്തിനായി പ്രവർത്തന നിരതരായി ഒട്ടേറെ പേരുണ്ട്. അവരെ ആദരിക്കുന്നത് തങ്ങളുടെ കടമ തന്നെയാണെന്ന് പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
സംഘടനാ ഭാരവാഹികള്‍ക്കും വ്യക്തികള്‍ക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാം. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതി അംഗീകാരം അർഹിക്കുന്നവരെ തെരഞ്ഞെടുക്കും. ഇമെയില്‍ വഴി നിർദേശങ്ങൾ അയക്കാം.
ഈ മാസം 31നു മുന്‍പായി അറിയിക്കുന്ന മികച്ച വ്യക്തികളെ ആദരിക്കുക എന്നത് തങ്ങളുടെ കടമയായി കരുതുന്നുവെന്നു ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോര്‍ത്ത് ടെക്സസ് ജനറല്‍ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറര്‍ ബെന്നി ജോൺ എന്നിവര്‍ ചൂണ്ടിക്കാട്ടി.
നിര്‍ദേശങ്ങള്‍ അയക്കാനുള്ള ഈമെയില്‍: ipcnt2020@gmail.com,asianettv@gmail.com. അല്ലെങ്കില്‍ ഐപിസിഎൻടി സംഘടനാ ഭാരവാഹികളായ സാം മാത്യു, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാംമ്പിള്ളി, സിജു ജോർജ് എന്നിവരുമായി ബന്ധപ്പെടാവുന്നതാണ്.
|
മസ്കിന്റെ സമ്പത്ത് 40,000 കോടി ഡോളർ ഭേദിച്ചു
ന്യൂയോർക്ക്: എതിരാളികളൊന്നുമില്ലാതെ സമ്പന്നലോകത്തെ ഒന്നാം നമ്പർ പദവിയിലേറി കുതിക്കുകയാണ് യുഎസ് ശതകോടീശ്വരനും പ്രമുഖ വ്യവസായിയുമായ ഇലോൺ മസ്ക്.
യുഎസ് ഇലക്ട്രിക് വാഹന നിർമാണ കന്പനിയായ ടെസ്ല, മൈക്രോബ്ലോഗിംഗ് പ്ലാറ്റ്ഫോമായ എക്സ് (ട്വിറ്റർ), സ്വകാര്യ ബഹിരാകാശ ദൗത്യസ്ഥാപനമായ സ്പേസ് എക്സ് എന്നിവയുടെ തലവനായ മസ്കിന്റെ ആസ്തി 40,000 കോടി ഡോളർ ഭേദിച്ചു.
യുഎസ് ഓഹരിവിപണികൾ വ്യാപാരം അവസാനിപ്പിച്ചപ്പോൾ ബ്ലൂംബെർഗിന്റെ റിയൽടൈം ശതകോടീശ്വര പട്ടികപ്രകാരം മസ്കിന്റെ സമ്പത്ത് 44,700 കോടി ഡോളറായി (ഏകദേശം 37.90 ലക്ഷം കോടി രൂപ).
ബ്ലൂംബെർഗിന്റെ പട്ടികയിൽ രണ്ടാമതുള്ള ആമസോൺ സ്ഥാപകൻ ജെഫ് ബെസോസിന്റെ ആസ്തി 24,900 കോടി ഡോളറാണ് (21.11 ലക്ഷം കോടി രൂപ).
|
ചാരിറ്റി സ്ഥാപനങ്ങൾക്ക് സഹായവുമായി സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്
ഡാളസ്: അമേരിക്കയിലെ മാർത്തോമ്മാ ദേവാലയങ്ങളിൽ നിന്നും പിരിച്ചെടുക്കുന്ന ചാരിറ്റി പ്രവർത്തനങ്ങൾക്കുള്ള തുക ഇന്ത്യയിലേക്ക് മാത്രമല്ല അമേരിക്കയിലെ ചാരിറ്റി പ്രവർത്തനങ്ങൾക്കും ഉപകരിക്കണമെന്ന് ലക്ഷ്യം പൂർത്തീകരിച്ച് ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച്.
സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് "ഫാമിലി സൺഡേ' ആഘോഷിക്കുന്നതിന്റെ ഭാഗമായി ചാരിറ്റി സംഘടനകളെ പിന്തുണയ്ക്കുന്നതിനായി പള്ളി അംഗങ്ങൾ അവരുടെ ഒരു ദിവസത്തെ വരുമാനം സംഭാവന ചെയ്തിരുന്നു. സംഭാവനയായി ലഭിച്ച തുകയുടെ 50 ശതമാനം ഈ വർഷം രണ്ട് പ്രാദേശിക ചാരിറ്റി പ്രസ്താനങ്ങൾക്ക് സംഭാവന ചെയ്തു.
ഷെയറിംഗ് ലൈഫ് കമ്യൂണിറ്റി ഔട്ട്റീച്ച് സാമ്പത്തിക ബുദ്ധിമുട്ടുകൾ നേരിടുന്ന വ്യക്തികളെയും കുടുംബങ്ങളെയും സഹായിക്കുന്നതിനായി പ്രവർത്തിക്കുന്ന ലാഭേച്ഛയില്ലാത്ത സ്ഥാപനം.
മെസ്ക്വിറ്റ് പൊലീസ് ഡിപ്പാർട്ട്മെന്റ് സാന്റ കോപ് പ്രോഗ്രാം ക്രിസ്മസിൽ പാവപ്പെട്ട കുട്ടികളെയും കുടുംബങ്ങളെയും പിന്തുണയ്ക്കുന്നതിനായി മെസ്ക്വിറ്റ് പോലീസ് ഡിപ്പാർട്ട്മെന്റ് നടത്തുന്ന ഒരു പ്രോഗ്രാം.
ഈ രണ്ടു ഗ്രൂപ്പിന്റെയും പ്രതിനിധികൾക്കു നവംബർ ഒന്നിനും രണ്ടിനും കുർബാനക്കുശേഷം നടന്ന ലളിതമായ ചടങ്ങിൽ ട്രസ്റ്റിമാരായ എബി തോമസും വിനോദ് ചെറിയാനും ചെക്ക് കൈമാറി.
ഡാളസിൽ ചാരിറ്റി പ്രവർത്തനം നടത്തുന്ന അർഹരായ സംഘടനകളെ കണ്ടെത്തുന്ന ചുമതല ഇടവകയുടെകമ്മിറ്റി അംഗം സോജി സ്കറിയയെയാണ് ചുമതലപ്പെടുത്തിയിരുന്നത്.
ചടങ്ങിനെത്തിയ ഇരുപ്രതിനിധികളെയും വികാരി റവ.ഷൈജു സി. ജോയ് ഇടവകയിലേക്ക് സ്വാഗതം ചെയ്തു. സോജി സ്കറിയ ഇരുവരെയും പരിചയപ്പെടുത്തി.
ഇരുപ്രതിനിധികളും ഇടവകയ്ക്കു നന്ദി രേഖപ്പെടുത്തുകയും ഇടവകയുടെ ചാരിറ്റി പ്രവർത്തനങ്ങളെ അഭിനന്ദിക്കുകയും ചെയ്തു. ഇടവക സെക്രട്ടറി അജു മാത്യു നന്ദി പറഞ്ഞു.
|
മാഗിന്റെ ഔദ്യോഗിക ഭരണസമിതിയെ പ്രഖ്യാപിച്ചു
ഹൂസ്റ്റൺ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) 2025ലേക്ക് പുതുതായി എതിരില്ലാതെ തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികളെ അഭിമാനപൂർവം പ്രഖ്യാപിക്കുന്നു.
സമൂഹത്തോട് പ്രതിജ്ഞാബദ്ധരും ഹൂസ്റ്റണിലെ മലയാളി സമൂഹത്തെ സേവിക്കുന്നതിൽ അർപ്പണബോധമുള്ളവരുമായ ഈ വ്യക്തികൾ ഈ മാസം 28ന് ഇമ്മാനുവൽ മാർത്തോമ്മാ ഓഡിറ്റോറിയത്തിൽ നടത്താൻ നിശ്ചയിച്ചിരിക്കുന്ന മാഗ് ക്രിസ്മസ് പുതുവത്സര ആഘോഷ വേളയിൽ ഔദ്യോഗികമായി സത്യപ്രതിജ്ഞ ചെയ്യും.
മാഗ് 2025 ലീഡർഷിപ്പ് ടീം
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രസിഡന്റ് ജോസ് കെ. ജോണിന്റെ നേതൃത്വത്തിൽ മാഗ് നൂതനമായ പരിപാടികളുടെയും പ്രവർത്തനങ്ങളുടെയും ഒരു വർഷത്തിനായി കാത്തിരിക്കുന്നു.
തെരഞ്ഞെടുക്കപ്പെട്ട ടീമിൽ പരിചയസമ്പന്നരായ പ്രഫഷണലുകളും അസോസിയേഷനിലേക്ക് വൈവിധ്യമാർന്ന വൈദഗ്ധ്യം കൊണ്ടുവരുന്ന വ്യക്തികളും ഉൾപ്പെടുന്നു.
ട്രസ്റ്റി ബോർഡ് അംഗങ്ങൾ: മാത്യൂസ് മുണ്ടക്കൽ, എസ്.കെ. ചെറിയാൻ. എക്സിക്യൂട്ടീവ് അംഗങ്ങൾ: രാജേഷ് വർഗീസ്, സുജിത്ത് ചാക്കോ, മാത്യൂസ് ചാണ്ടപ്പിള്ള, മൈക്കിൾ ജോയ്, ക്രിസ്റ്റഫർ ജോർജ്, ബിജോയ് തോമസ്, അലക്സ് മാത്യു, ജോസഫ് കൂനത്താൻ, ജോൺ ഡബ്ല്യു. വർഗീസ്, സുനിൽ തങ്കപ്പൻ, പ്രെബിറ്റ്മോൻ സിറിയക്.
വിമൻസ് ഫോറം: രേഷ്മ വിനോദ്, റീനു വർഗീസ്. യൂത്ത് കോഓർഡിനേറ്റർ: വിഘ്നേഷ് ശിവൻ
2025ലെ വിഷൻ
"കമിറ്റഡ് ടു എക്സലൻസ്" എന്ന പ്രമേയവുമായി, ഹൂസ്റ്റണിലെ വർധിച്ചുവരുന്ന മലയാളി സമൂഹത്തിനായി കമ്യൂണിറ്റി ഇടപഴകൽ, സാംസ്കാരിക സംരക്ഷണം, സാമൂഹിക പിന്തുണാ സംരംഭങ്ങൾ എന്നിവ വർധിപ്പിക്കുകയാണ് ടീം ലക്ഷ്യമിടുന്നത്.
കേരളത്തിന്റെ സമ്പന്നമായ പൈതൃകം നഷ്ടപ്പെടുത്താത്ത പരിപാടികളിലൂടെ ഐക്യബോധം വളർത്തിയെടുക്കുന്നതിലും അസോസിയേഷന്റെ പങ്ക് നിർണായകമാണ്.
ക്രിസ്മസ് & ന്യൂ ഇയർ ആഘോഷം
വരാനിരിക്കുന്ന ആഘോഷം സാംസ്കാരിക പ്രകടനങ്ങൾ, ഡിന്നർ, കരോൾ മത്സരം, പുതിയ നേതൃത്വ ടീമിന്റെ ഔദ്യോഗിക പ്രവേശനം എന്നിവ ഉൾക്കൊള്ളുന്ന ഒരു മഹത്തായ ഇവന്റ് ആയിരിക്കും.
മാഗിന്റെ നേട്ടങ്ങളെ ആദരിക്കുന്നതിനും വരും വർഷത്തേക്കുള്ള അതിന്റെ റോഡ്മാപ്പ് രൂപപ്പെടുത്തുന്നതിനുമുള്ള ഒരു വേദിയായി ഈ ഇവന്റ് മാറുമെന്ന് സംഘാടകർ അറിയിച്ചു.
|
കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് ആഘോഷം ജനുവരി നാലിന്
ഗാർലാൻഡ്: കേരള അസോസിയേഷൻ ഓഫ് ഡാളസ് ക്രിസ്മസ് ന്യൂഇയർ ആഘോഷം ജനുവരി നാലിന് വിവിധ പരിപാടികളോടെ ആഘോഷിക്കുന്നു. ഇന്ത്യൻ ഫിലിം ആക്ടർ ആൻഡ് പ്രൊഡ്യൂസർ പ്രേം പ്രകാശാണ് മുഖ്യാതിഥിയായി പങ്കെടുക്കുന്നത്.
സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാൾ, ഗാർലൻഡിൽ(4922 Rosehill Rd, Garland, TX 75043) വൈകുന്നേരം ആറിന് പ്രസിഡന്റ് പ്രദീപ് നാഗനൂലിന്റെ അധ്യക്ഷതയിൽ പരിപാടികൾ ആരംഭിക്കും.
ഏവരെയും ഞങ്ങളുടെ ക്രിസ്മസ്, ന്യൂ ഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി സെക്രട്ടറി മൻജിത് കൈനിക്കര അറിയിച്ചു. കൂടുതൽ വിവരങ്ങൾക്കു ആർട്ട് ഡയറക്ടർ സുബി ഫിലിപ്പ്, വിനോദ് ജോർജ് എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.
|
പടിയിറങ്ങും മുന്‍പ് ശിക്ഷായിളവും മാപ്പുമായി ബൈഡൻ
വാഷിംഗ്ടൺ ഡിസി: അമേരിക്കയിൽ സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ 39 തടവുകാർക്കു മാപ്പു നല്‍കുകയും 1500ഓളം തടവുകാരുടെ ശിക്ഷയിൽ ഇളവ് നല്‍കുകയും ചെയ്തു.
ആരുടെയും പേരുവിവരങ്ങൾ പുറത്തുവിട്ടിട്ടില്ല. നികുതിവെട്ടിപ്പ്, തോക്കു കേസുകളിൽ ഉൾപ്പെട്ട സ്വന്തം മകൻ ഹണ്ടറിനു ബൈഡൻ ഈ മാസം ആദ്യം മാപ്പുകൊടുത്തിരുന്നു.
|
ട്രംപ് ‘പേഴ്സൺ ഓഫ് ദ ഇയർ’
ന്യൂയോർക്ക്: ടൈം മാഗസിന്റെ ‘പേഴ്സൺ ഓഫ് ദ ഇയർ’ ആയി നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് തെരഞ്ഞെടുക്കപ്പെട്ടു.
തെരഞ്ഞെടുപ്പിൽ ജയിച്ച് യുഎസ് പ്രസിഡന്റായി മടങ്ങിയെത്തിയ ട്രംപ് അമേരിക്കൻ രാഷ്ട്രീയത്തെ പൊളിച്ചെഴുതിയതായി മാഗസിൻ വിലയിരുത്തി.
2016ലെ തെരഞ്ഞെടുപ്പിൽ ജയിച്ചപ്പോഴും ട്രംപിനെ ‘വർഷത്തിലെ പ്രമുഖ വ്യക്തിത്വം’ ആയി ടൈം മാഗസിൻ തെരഞ്ഞെടുത്തിരുന്നു.
|
കാൽഗറി കാവ്യസന്ധ്യയുടെ കൂട്ടായ്മ അവിസ്മരണീയമായി
കാൽഗറി: കാൽഗറിയിൽ 14 വർഷമായി തുടർന്നു വരുന്ന മലയാള സാഹിത്യത്തിന്റെ കൂട്ടായ്മയായ കാവ്യസന്ധ്യയുടെ ശൈത്യകാലത്തിന്റെ കവിതാ സായാഹ്നം പൂർവാധികം ജനപങ്കാളിത്തത്തോടെ പനോരമ ഹിൽസിലെ ആർസിസിജി ചർച്ചിൽ ആഘോഷിച്ചു.
മഞ്ഞു പെയ്യുന്ന രാത്രിയിൽ തണുപ്പിനെയും വെറുപ്പിനെയും തോൽപ്പിച്ചു കൊണ്ട് 27 കുട്ടികളും 18 മുതിർന്നവരും ആവേശത്തോടെ, അക്ഷര സ്ഫുടതയോടെ, സന്തോഷത്തോടെ കവിതകൾ ചൊല്ലി.
ചൊല്ലുന്നവരുടെയും കേൾക്കുന്നവരുടെയും മനസ് നിറഞ്ഞു. ചിലപ്പോൾകണ്ണും നിറഞ്ഞിരിയ്ക്കാം. ജാതി മത വർണ ലിംഗ ഭേദമെന്യേ ഏവർക്കും സൗജന്യമായി പങ്കെടുക്കാനുള്ള വേദിയായാണ് കാവ്യസന്ധ്യ കാൽഗറി ഇക്കാലമത്രയും പ്രവർത്തിച്ചു വരുന്നത്.
ആദ്യ കാലങ്ങളിൽ കവിതകൾ ചൊല്ലിയിരുന്ന കുട്ടികൾ ഇന്ന് മുതിർന്നവർ ആയെങ്കിലും അവരുടെ ഉള്ളിലെ ആർദ്രത ആണ് കാവ്യസന്ധ്യയുടെ സമ്പത് എന്ന് സംഘാടകർ അഭിമാനിക്കുമ്പോൾ വീണ്ടും പുതു നാമ്പുകൾ പുതിയ ഈണങ്ങളുമായി മലയാള കവിതയ്ക്ക് ഗോളത്തിന്റെ മറുപുറത്തു പുതിയ ഭാഷ്യങ്ങൾ ചമയ്ക്കുന്നു. നാം മലയാളികൾ കാല ദേശങ്ങൾ മറന്ന് ആത്മ നിർവൃതി പൂകുന്നു.
|
നിമ്മി റോസ് ദാസിന്റെ "ഭരതം ഡാൻസ് അക്കാദമി’ വയനാട് പ്രകൃതി ദുരന്ത സമാശ്വാസ തുക കൈമാറി
ഫിലഡൽഫിയ: "ഭരതം ഡാൻസ് അക്കാദമി’യുടെ രജതജൂബിലിയാഘോഷത്തിൽ സമാഹരിച്ച വയനാട് പ്രകൃതിദുരന്ത സമാശ്വാസത്തുക ഓർമ ഇന്റർനാഷനലിലൂടെ കൈമാറി. "നൃത്തവർഷിണി’ പുരസ്കാര ജേതാവ് നിമ്മി റോസ് ദാസാണ് , ന്ധഭരതം ഡാൻസ് അക്കാദമി’യിലെ അധ്യാപിക.
ജോസ് ആറ്റുപുറം (ചെയർമാൻ), ജോർജ് നടവയൽ (പ്രസിഡന്റ്), റോഷിൻ പ്ലാമൂട്ടിൽ (ട്രഷറർ), ജോസ് തോമസ് (ടാലന്റ് പ്രമോഷൻ ഫോറം ചെയർ), സജി സെബാസ്റ്റ്യൻ (ഫിനാൻസ് ഓഫിസർ), സെബിൻ സ്റ്റീഫൻ (ഫിലഡൽഫിയാ ചാപ്റ്റർ ജോയിന്റ് സെക്രട്ടറി), ആലീസ് ജോസ്, സ്വപ്നാ സജി എന്നിവർ സംസാരിച്ചു.
പ്രകൃതി ദുരന്ത ബാധിതർക്ക് സഹായം നൽകുന്നതിനുള്ള ഭരതം ഡാൻസ് അക്കാദമിയുടെ ജീവകാരുണ്യ നിലപാടിനെയും അവരുടെ പ്രവർത്തനങ്ങളെയും അഭിനന്ദിക്കുന്നതായി ഓർമ ഇന്റർനാഷണൽ ഇന്ത്യ പ്രൊവിൻസ് പ്രസിഡന്റ് കെ ജെ ജോസഫും സെക്രട്ടറി ഷീജാ കെ.പിയും പ്രവർത്തകരും വിഡിയോ കോൺഫറൻസിലൂടെ അറിയിച്ചു.
|
മാത്യൂസ് മാർ ബർന്നബാസിന്റെയും സാമുവൽ കോർ എപ്പിസ്കോപ്പയുടെയും ചരമവാർഷികം സംയുക്തമായി ആചരിക്കുന്നു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സഭ അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത ആയിരുന്ന മാത്യൂസ് മാർ ബർന്നബാസിന്റെ പന്ത്രണ്ടാമത് ദുഖ്റോനയും ചെറി ലെയിൻ ഓർത്തഡോക്സ് പള്ളിയുടെയും അമേരിക്കയിലെ ഇതര ഇടവകകളുടെയും വികാരിയും സംഘാടകനുമായിരുന്ന ഡോ. പി. എസ്. സാമുവൽ കോർ എപ്പിസ്കോപ്പയുടെ ഒന്നാം ചരമവാർഷികവും സംയുക്തമായി കൊണ്ടാടുന്നു.
14ന് ന്യൂയോർക്കിലെ ചെറി ലെയിൻ സെന്റ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ദേവാലയത്തിൽ രാവിലെ 8.30ന് പ്രഭാത നമസ്കാരവും തുടർന്ന് വിശുദ്ധ കുർബാനയും നടക്കും. വിശുദ്ധ കുർബാനയ്ക്കുശേഷം ഇരുപിതാക്കന്മാരെയും അനുസ്മരിച്ചുകൊണ്ടുള്ള പൊതുസമ്മേളനവും നടക്കും. നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പൊലീത്ത സക്കറിയാസ് മാർ നിക്കോളാവോസ് മുഖ്യ കാർമികത്വം വഹിക്കും.
ഓർമ കുർബാനയിലും സമ്മേളനത്തിലും പങ്കെടുക്കുവാൻ എല്ലാവരെയും ക്ഷണിക്കുന്നതായി വികാരി ഫാ. ഗ്രിഗറി വർഗീസ് അറിയിച്ചു.കൂടുതൽ വിവരങ്ങൾക്ക്: ഫാ. ഗ്രിഗറി വർഗീസ്, വികാരി (06:752281), കെൻസ് ആദായി, സെക്രട്ടറി (479921154), മാത്യൂ മാത്തൻ, (എസ്ടിവി) (5167243304), ബിജു മത്തായി, ട്രസ്റ്റി (6317416126)
|
ക്രിസ്മസ്, പുതുവത്സരാഘോഷത്തിൽ കേരള വിഭവങ്ങളുമായി "തട്ടുകട തെരുവൊരുക്കാൻ' ലീഗ് സിറ്റി മലയാളികൾ
ലീഗ് സിറ്റി (ടെക്സസ്): ക്രിസ്മസ്, ന്യൂ ഇയർ ആഘോഷങ്ങളുടെ ഭാഗമായി അമേരിക്കയിലെതന്നെ ഏറ്റവും വലിയ ഭക്ഷ്യ മേളക്കുള്ള ഒരുക്കങ്ങൾ വെബ്സ്റ്ററിലെ ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് ഗ്രൗണ്ടിൽ ആരംഭിച്ചു. നൂറുകണക്കിന് കേരള വിഭവങ്ങളായിരിക്കും ഇവിടെ ന്ധതട്ടുകട തെരുവിൽന്ധ തത്സമയം ഒരുക്കി നൽകുന്നത്.
രാജേഷ് ചന്ദ്രശേഖരൻ, ബിജു ശിവാനന്ദൻ, ബിജി കൊടക്കേരിൽ, കൃഷ്ണരാജ് കരുണാകരൻ, ജോബിൻ പന്തലാടി, ജിന്റോ കാരിക്കൽ, സുമേഷ് സുബ്രമണ്യൻ, ആന്റണി ജോസഫ്, മൊയ്ദീൻ കുഞ്ഞു, ഷോണി ജോസഫ്, തോമസ് ജോസഫ് എന്നിവരായിരിക്കും മേളയുടെ ചുക്കാൻ പിടിക്കുക.
കൂടാതെ വിനേഷ് വിശ്വനാഥന്റെയും ഷിബു ജോസഫിന്റെയും സോജൻ പോളിന്റെയും നേതൃത്വത്തിൽ ഒരുക്കുന്ന ഗംഭീര അലങ്കാരങ്ങളും നൂറു കണക്കിന് നക്ഷത്രങ്ങളും പരിപാടികൾക്ക് മാറ്റുകൂട്ടും.
എമി ജെയ്സൺ, സാരംഗ് രാജേഷ്, റിജോ ജോർജ്, എലേന ടെൽസൺ എന്നിവരായിരിക്കും ആർട് ഡയറക്ടർമാർ. ലീഗ് സിറ്റി മലയാളികൾ നിർമിച്ച ന്ധമഞ്ഞിൽ സഞ്ചരിക്കുന്ന സ്ലെയിൽ എത്തുന്ന സാന്റാക്ലോസ്’ കൗതുക കാഴ്ചയാകും.
ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ "പ്രജാപതി’, ലീഗ് സിറ്റി മലയാളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉണ്ടായിരിക്കും. പ്രോഗ്രാം ഡയറക്ടർ ജിജു കുന്നംപള്ളിയായിരിക്കും സ്റ്റേജ് പ്രോഗ്രാമുകൾക്ക് നേതൃത്വം കൊടുക്കുക.
കൂടുതൽ വിവരങ്ങൾക്ക് പ്രസിഡന്റ് ബിനീഷ് ജോസഫ് (4092560873), വൈസ് പ്രസിഡന്റ് ലിഷ ടെൽസൺ (9734777775), വൈസ് പ്രസിഡന്റ് സോജൻ ജോർജ് (4092569840), സെക്രട്ടറി ഡോ.രാജ്കുമാർ മേനോൻ (2627440452), ജോയിന്റ് സെക്രട്ടറി സിഞ്ചു ജേക്കബ് (2404261845), ജോയിന്റ് സെക്രട്ടറി ബിജോ സെബാസ്റ്റ്യൻ (4092566427), ട്രെഷറർരാജൻകുഞ്ഞ് ഗീവർഗീസ് (5078220051), ജോയിന്റ് ട്രെഷറർ മാത്യു പോൾ (4094543472).
|
അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ലയനം ഫെഡറൽ ജഡ്ജി തടഞ്ഞു
ഒറിഗോൺ: അമേരിക്കൻ സൂപ്പർമാർക്കറ്റ് ചരിത്രത്തിലെ ഏറ്റവും വലിയ ആൽബർട്ട്സണുമായി ക്രോഗറിന്റെ നിർദിഷ്ട 25 ബില്യൺ ഡോളർ ലയനം ഒറിഗോണിലെ ഒരു ഫെഡറൽ ജഡ്ജി തടഞ്ഞു. ലയനം സൂപ്പർമാർക്കറ്റുകൾ തമ്മിലുള്ള മത്സരം പരിമിതപ്പെടുത്തുകയും ഉപഭോക്താക്കൾക്ക് ദോഷം വരുത്തുകയും ചെയ്യുമെന്ന് ഫെഡറൽ ജഡ്ജി അഭിപ്രായപ്പെട്ടു.
ഈ വിധി ആൽബെർട്ടനും ക്രോഗറിനും വലിയ തിരിച്ചടിയും ലയന സാധ്യതയെ അപകടത്തിലാക്കുകയും ചെയ്യുന്നു. വിധിയെ തുടർന്ന് ഇരു കമ്പനികളും ഉടൻ പ്രതികരിച്ചിട്ടില്ല. 2022ൽ പ്രഖ്യാപിച്ച ലയനം, രാജ്യത്തെ അഞ്ചാമത്തെയും പത്താമത്തെയും വലിയ റീട്ടെയിലർമാർ തമ്മിലായിരുന്നു. സേഫ്വേ, വോൺസ്, ഹാരിസ് ടീറ്റർ, ഫ്രെഡ് മേയർ എന്നിവയുൾപ്പെടെ ഡസൻ കണക്കിന് ഗ്രോസറി ശൃംഖലകൾ കമ്പനികൾ സ്വന്തമാക്കി.
അടുത്ത ദശകങ്ങളിൽ സൂപ്പർമാർക്കറ്റുകൾ മത്സരത്തിൽ നിലംപതിക്കുകയാണ്, വാൾമാർട്ടിനെയും ആമസോണിനെയും നന്നായി നേരിടാനാണു ക്രോജറും ആൽബർട്ട്സണും ലയിക്കാൻ ആഗ്രഹിച്ചത്.
സൂപ്പർമാർക്കറ്റുകൾ ന്ധമറ്റ് പലചരക്ക് ചില്ലറ വ്യാപാരികളിൽ നിന്ന് വ്യത്യസ്തമാണ് എന്നും വാൾമാർട്ട്, ആമസോൺ, കൂടാതെ വിപുലമായ ശ്രേണിയിലുള്ള സാധനങ്ങൾ വിൽക്കുന്ന മറ്റ് കമ്പനികൾ എന്നിവയ്ക്ക് നേരിട്ട് എതിരാളികളല്ലെന്നും വിധിയിൽ അവർ പറഞ്ഞു.
ലയനം ആൽബർട്ട്സണും ക്രോഗറും തമ്മിലുള്ള മത്സരം ഇല്ലാതാക്കുമെന്നും ഇത് ഉപഭോക്താക്കൾക്ക് വില വർദ്ധിപ്പിക്കുമെന്നും അവർ വിധിയിൽ പറഞ്ഞു.
|
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഡയറക്ടർ ബോർഡ് അംഗങ്ങളെ തെരഞ്ഞെടുത്തു
ഗാർലാൻഡ്: ഇന്ത്യാ കൾച്ചറൽ & എഡ്യൂക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഞായറാഴ്ച ഡാളസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ പ്രസിഡന്റ് ഷിജു അബ്രഹാമിന്റെ അധ്യക്ഷതയിൽ ചേർന്നു. പ്രസിഡന്റ് സ്വാഗതം ആശംസിച്ചു.
സെക്രട്ടറി ജേക്കബ് സൈമൺ റിപ്പോർട്ട് അവതരിപ്പിക്കുകയും മുൻ യോഗ തീരുമാനങ്ങൾ അവലോകനം ചെയ്യുകയും അംഗങ്ങൾ നിർദേശിച്ച ഭേദഗതികളോടെ റിപ്പോർട്ട് പാസാക്കാമെന്ന് രമണി കുമാർ നിർദ്ദേശിക്കുകയും പി.സി. മാത്യു പിന്താങ്ങുകയും ചെയ്തു.
അർധവാർഷിക കണക്കുകൾ ട്രഷറർ ടോമി നെല്ലുവേലിൽ പ്രവർത്തന ബാലൻസ് സഹിതം അവതരിപ്പിച്ചു. പുരുഷന്മാരുടെ റസ്റ്റ് റൂം പദ്ധതി രണ്ടാം പാദത്തിന്റെ തുടക്കത്തിൽ പൂർത്തിയാക്കാൻ നേതൃത്വം നൽകിയ നെബു കുര്യാക്കോസിനെ യോഗം അനുമോദിച്ചു.
.
നിലവിലെ പ്രസിഡന്റ് ഷിജു എബ്രഹാമിനെ "എക്സ് ഒഫീഷ്യൽ’ ആയി തെരഞ്ഞെടുക്കാൻ ജനറൽ ബോഡി ഐകകണ്ഠേന തീരുമാനിച്ചു. 2025 26ലേക്കുള്ള പുതിയ ബോർഡ് ഓഫ് ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പ് നടത്തി.
ഷിജു എബ്രഹാം (മുൻ പ്രസിഡന്റ്), ജേക്കബ് സൈമൺ, സിജു വി. ജോർജ്, മാത്യു നൈനാൻ,ടോമി നെല്ലുവേലിൽ, നെബു കുര്യാക്കോസ്, പി.ടി. സെബാസ്റ്റ്യൻ, റോയ് കൊടുവത്ത്, തോമസ് ഈശോ, ഷിബു ജെയിംസ് എന്നിവരെ പൊതുയോഗം തെരഞ്ഞെടുത്തു. യോഗം രാത്രി ഏഴിന് അവസാനിച്ചു.
|
കിംബർലി ഗിൽഫോയിൽ ഗ്രീസിലെ യുഎസ് അംബാസഡർ
വാഷിംഗ്ടൺ ഡിസി: ഗ്രീസിലെ യുഎസ് അംബാസഡറായി മുൻ ഫോക്സ് ന്യൂസ് അവതാരക കിംബർലി ഗിൽഫോയിലിനെ ട്രംപ് നിർദേശിച്ചു. ഗിൽഫോയിലിന്റെ നാമനിർദേശത്തിന് സെനറ്റ് അംഗീകാരം ആവശ്യമാണ്.
2020ൽ ട്രംപി മകൻ ഡോണൾഡ് ട്രംപ് ജൂനിയറുമായി ഗിൽഫോയിലിന്റെ വിവാഹനിശ്ചയം കഴിഞ്ഞിരുന്നു. ടെലിവിഷൽ അവതാരകയാകുന്നതിന് മുൻപ് കലിഫോർണിയയിൽ പ്രോസിക്യൂട്ടറായി ജോലി ചെയ്തിട്ടുണ്ട്. വർഷങ്ങളായി കിംബർലി ഒരു അടുത്ത സുഹൃത്താണെന്ന് ട്രംപ് പ്രസ്താവനയിൽ അറിയിച്ചു.
ഗ്രീസുമായി ശക്തമായ ഉഭയകക്ഷി ബന്ധം വളർത്തിയെടുക്കുന്നതിനും പ്രതിരോധ സഹകരണം മുതൽ വ്യാപാരം, സാമ്പത്തിക നവീകരണം വരെയുള്ള വിഷയങ്ങളിൽ ഞങ്ങളുടെ താത്പര്യങ്ങൾ മുന്നോട്ട് കൊണ്ടുപോകുന്നതിനും കിംബർലി തികച്ചും അനുയോജ്യമാണെന്നും ട്രംപ് പറഞ്ഞു.
ഗ്രീസിലെ അംബാസഡറായി പ്രവർത്തിക്കാനുള്ള പ്രസിഡന്റ് ട്രംപിന്റെ നാമനിർദേശം അംഗീകരിക്കുന്നതിൽ എനിക്ക് ബഹുമതിയുണ്ട്, യുഎസ് സെനറ്റിന്റെ പിന്തുണ നേടാൻ ഞാൻ ആഗ്രഹിക്കുന്നു എന്ന് ഗിൽഫോയിൽ പറഞ്ഞു.
|
ഒക്ലഹോമയിൽ ടോൾ നിരക്ക് വർധിക്കും
ഒക്ലഹോമ: ഒക്ലഹോമ ടേൺപൈക്കുകളിൽ ജനുവരി ഒന്ന് മുതൽ ടോൾ വർധന പ്രാബല്യത്തിൽ വരും. ടോൾ വരുമാനത്തിൽ 15 ശതമാനം വർധനവാണ് ഇതിലൂടെ ലഭിക്കുക.
പൈക് പാസ് ഉപയോഗിക്കുന്നവർ പ്ലേറ്റ് പേ ഉപയോക്താക്കളെ അപേക്ഷിച്ച് കുറഞ്ഞ തുകയാണ് നൽകേണ്ടി വരിക. നിലവിൽ, പൈക് പാസ് ഉപയോഗിച്ച് ഒക്ലഹോമ സിറ്റിയിൽ നിന്ന് തുൾസയിലേക്ക് യാത്ര ചെയ്യുന്ന ഡ്രൈവർമാർ 4.50 ഡോളർ നൽകണം.
2025 മുതൽ പക്ഷേ ഇത് 5.40 ഡോളർ ആയി ഉയരും. വർധിച്ച ടോൾ ചെലവുകൾ ആക്സസ് ഒക്ലഹോമ പ്രോഗ്രാമിന്റെ പണം നൽകാൻ സഹായിക്കുമെന്ന് അധികൃതർ പറഞ്ഞു.
|
കൂട്ടായ്മയുടെ മധുരം നുകർന്ന് കോട്ടയം ക്ലബിന്റെ ഫാമിലി നൈറ്റ്
ഹൂസ്റ്റണ്‍: ഒരുമയുടെ സന്തോഷം പങ്കിട്ട് ഹൂസ്റ്റണ്‍ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന കോട്ടയം ക്ലബ് ഫാമിലി നൈറ്റ് ആഘോഷിച്ചു. സ്റ്റാഫോര്‍ഡിലെ മലയാളി അസോസിയേഷന് ഓഫ് ഗ്രേറ്റര്‍ ഹൂസ്റ്റന്റെ (മാഗ്) ആസ്ഥാനത്ത് നവംബർ 17 നു ഞായറാഴ്ച വൈകുന്നേരം നടന്ന പരിപാടികള്‍ സ്റ്റഫോര്‍ഡ് സിറ്റി മേയര്‍ കെന്‍ മാത്യു നിലവിളക്ക് കൊളുത്തി ഉദ്ഘാടനം ചെയ്തു. തെരേസ ജെയിംസിന്റെ ഈശ്വര പ്രാര്‍ഥനയോടെ ആരംഭിച്ച ഫാമിലി നൈറ്റില്‍ കോട്ടയം ക്ലബ് പ്രസിഡന്റെ സുഗു ഫിലിപ്പ് അധ്യക്ഷത വഹിച്ച ചടങ്ങിൽ വൈസ് പ്രസിഡന്റ് ജോമോന് ഇടയാടി സ്വാഗതമാശംസിച്ചു.
അമേരിക്കയില്‍ ജീവിക്കുമ്പോഴും ജന്മനാടിനെയും കേരള സംസ്കാരത്തെയും നെഞ്ചോടു ചേര്‍ത്ത് വയ്ക്കുകയും നമ്മുടെ പൈതൃകം പുതുതലമുറയ്ക്ക് പകര്‍ന്ന് നല്‍കുകയും ചെയ്യുന്നതിന്റെ ഉത്തമ ഉദാഹരണമാണ് കോട്ടയം ക്ലബിന്റെ ഈ കൂട്ടായ്മയെന്ന് മേയര്‍ കെന്‍ മാത്യു പറഞ്ഞു. മാത്രമല്ല, കോട്ടയം ക്ലബിന്റെ ത്വരിത വളര്‍ച്ചയാണ് ഈ വന്‍ ജനപങ്കാളിത്തം സൂചിപ്പിക്കുന്നതെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
കോട്ടയം ക്ലബിന്റെ പ്രഥമ പ്രസിഡന്റ് തോമസ് കെ വര്‍ഗീസ് ക്ലബിന്റെ ആരംഭവും അതിന്റെ പശ്ചാത്തലവും വിവരിച്ചു. പ്രമുഖ മാധ്യമ പ്രവര്‍ത്തകനും കോളമിസ്റ്റുമായ ബ്ലസന്‍ ഹൂസ്റ്റണ്‍, ക്ലബിന്റെ മുന്‍ പ്രസിഡന്റ് റാണി വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. തുടര്‍ന്ന് വിവിധ കലാപരിപാടികള്‍ സ്റ്റേജില്‍ അരങ്ങേറി.
തെരേസ ജെയിംസ്, വേണുനാഥ് മനോജ്, ജെയ്സി ജേക്കബ് എന്നിവരുടെ ഗാനമേളയും ജോഹന അജിയുടെ നൃത്തവും ഹര്‍ഷ ഷിബു, ആന്‍ ഫിലിപ്പ്, അബ്സ സാം, ആഞ്ജലീന ജോസഫ്, ആഷ്ലി എബ്രഹാം, ഡാനിയ ഷിബു, ഫെബ ഹെനി, ജോഫിന ജോയി, ജ്യോത്സാന ജോയി ടീമിന്റെ ഗ്രൂപ്പ് ഡാന്‍സും ആകര്‍ഷകമായി.
ബിജു ശിവന്, ലതീഷ് കൃഷ്ണന്, ബിജോയ് തോമസ്, ജെയിംസ് സേവ്യര്‍, ഷെന്സണ് ജോണ്‍, ഷൈനി സെബാസ്റ്റിയന്, ജെയേഷ് ജോസ്, ടീമിന്റെ കോമഡി ഡാന്‍സും മോന്‍സി കുര്യന്, സുഗു ടീമിന്റെ മിമിക്രിയും സ്പോട്ട് ഡബിംഗും പാമിലി നൈറ്റിന്റെ ഹൈലൈറ്റുകളായിരുന്നു.
സെക്രട്ടറി ഷിബു കെ മാണിയുടെ നന്ദി പ്രകാശിപ്പിച്ചു. പ്രോഗ്രാം കോഓര്‍ഡിനേറ്റര്‍മാരായ ബിജു ശിവന്, ആന്‍ഡ്രൂസ് ജേക്കബ് എന്നിവര്‍ ഫാമിലി നൈറ്റിന് നേതൃത്വം നല്കി. ഡോ. റെയ്ന സുനില്‍ ആയിരുന്നു എംസി. വിഭവ സമൃദ്ധമായ ഡിന്നറോടെ പരിപാടികള്‍ക്ക് ശുഭപര്യവസാനമായി.
|
വാഹനപരിശോധനയ്ക്കിടെ പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റു മരിച്ചു; പ്രതി അറസ്റ്റിൽ
ടെറൽ(ടെക്സസ്): ഞായറാഴ്ച രാത്രി ട്രാഫിക് സ്റ്റോപ്പിൽ വച്ച് പോലീസ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ട സംഭവത്തിൽ പ്രതി അറസ്റ്റിൽ. പോലീസ് ഉദ്യോഗസ്ഥനായ കാൻഡനോസ് ജേക്കബ് കൊല്ലപ്പെട്ട സംഭവത്തിലാണ് പ്രതിയായ 25 വയസുകാരനായ ഡാരിയൻ കോർട്ടെസ് ജോൺസൺ അറസ്റ്റിലായത്.
രാത്രി 11 മണിയോടെ വാഹന പരിശോധന നടത്തുന്നതിനിടെ പോലീസ് ഉദ്യോഗസ്ഥനായ കാൻഡനോസിനു നേരെയാണ് ആക്രമണമുണ്ടായത്.
വാഹനം പരിശോധനയ്ക്കായി തടഞ്ഞുനിർത്തിയപ്പോഴാണ് ഡ്രൈവറായ ഡാരിയൻ പോലീസ് ഉദ്യോഗസ്ഥനു നേരെ നിറയൊഴിച്ചത്. ഗുരുതരമായി പരുക്കേറ്റതിനെ തുടർന്ന് ഫോർണിയിലെ ബെയ്ലർ സ്കോട്ട് ആൻഡ് വൈറ്റ് ഫാമിലി മെഡിക്കൽ സെന്ററിലേക്ക് കൊണ്ടുപോയ കാൻഡനോസ് പിന്നീട് മരണത്തിന് കീഴടങ്ങിയതായി പോലീസ് അറിയിച്ചു.
പ്രതിയുടെ വിവരങ്ങൾ കാൻഡനോസ് പോലീസിന് കൈമാറിയിരുന്നത് അന്വേഷണത്തിന് സഹായകരമായി. തിങ്കളാഴ്ച പുലർച്ചെയോടെ മിൽ ക്രീക്ക് റിസോർട്ടിനു സമീപത്ത് നിന്ന് പ്രതിയെ കസ്റ്റഡിയിലെടുത്തു.
|
ഡാളസിൽ വാഹനാപകടം; മക് ലാരൻ സ്പോർട്സ് കാർ രണ്ടായി പിളർന്നു, രണ്ടുപേർ മരിച്ചു
ഡാളസ്: ഡാളസിൽ കാറുകൾ കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ആഡംബര സ്പോർട്സ് കാർ ആയ മക്ലാരൻ രണ്ടായി പിളർന്നു കാറിനുള്ളിലുണ്ടായിരുന്ന രണ്ടുപേർ മരിച്ചു. ഒരാൾക്ക് പരുക്കേറ്റു.
ലേക്ക് ഹൈലാൻഡ്സിലെ അബ്രാംസ് റോഡിന്റെ 8500 ബ്ലോക്കിൽ തിങ്കളാഴ്ച ഉച്ചകഴിഞ്ഞ് 3.10നാണ് അപകടമുണ്ടായതെന്ന് ഡാളസ് ഫയർറെസ്ക്യൂ അധികൃതർ വ്യക്തമാക്കി.
മക്ലാരൻ കാർ മരത്തിൽ ഇടിക്കുകയും ഇടിയുടെ ആഘാതത്തിൽ രണ്ടായി പിളരുകയുമായിരുന്നു. കാറിനുള്ളിൽ ഉണ്ടായിരുന്ന രണ്ടുപേരും തൽക്ഷണം മരിച്ചു.
പരിക്കേറ്റ ഒരാളെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അതേസമയം സംഭവത്തിൽ ഉദ്യോഗസ്ഥർ കൂടുതൽ വിവരങ്ങൾ പുറത്തുവിട്ടിട്ടില്ല.
|
സഖറിയ മാത്യു അന്തരിച്ചു
ഡാളസ്: പത്തനംതിട്ട കുഴിക്കാല മുള്ളനാക്കുഴി വട്ടമുരുപ്പേൽ സഖറിയ മാത്യു (സണ്ണി 64) അന്തരിച്ചു. ഡാളസിലെ കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പ് എക്സിക്യുട്ടീവ് കമ്മിറ്റി അംഗവും പ്ലാനോ സെഹിയോൻ മാർത്തോമ്മാ ഇടവകാംഗവുമായ ഫിലിപ്പ് മാത്യുവിന്റെ സഹോദരനാണ്.
ഭാര്യ പത്തനംതിട്ട തോന്ന്യാമല കണികുളത്ത് ഓമന. മക്കൾ: പ്രീതി, പ്രിൻസി, പ്രിൻസ്. മരുമക്കൾ: പുനലൂർ പുതുവേൽ പുത്തൻവീട്ടിൽ ബിജോ, പുല്ലാട് ചെറുകാട്ട് റിജോ.
സംസ്കാരം ശനിയാഴ്ച രാവിലെ 10.30ന് ഭവനത്തിലും പള്ളിയിലും വച്ചുള്ള ശുശ്രൂഷകൾക്ക് ശേഷം കുഴിക്കാല മാർത്തോമ്മാ പള്ളി സെമിത്തേരിയിൽ.
|
സ്റ്റാർസ് ഓഫ് ഹൂസ്റ്റണിന് പുതിയ നേതൃത്വം
ഹൂസ്റ്റൺ: സ്റ്റാർസ് ഓഫ് ഹൂസ്റ്റണിന്റെ (എസ്ഒഎച്ച്) പത്താം വാർഷികാഘോഷങ്ങളുടെ ഭാഗമായി വാർഷിക ജനറൽ ബോഡിയും ക്രിക്കറ്റ് ടീം ഭാരവാഹികളുടെ തെരഞ്ഞെടുപ്പും നടന്നു.
പ്രസിഡന്റായി വിനയൻ മാത്യു തെരഞ്ഞെടുക്കപ്പെട്ടു. ബിജേഷ് ജോൺ സെക്രട്ടറി, അരുണ്‍ ജോസ് ട്രഷറർ, ശ്രീജിത് പറമ്പിൽ വൈസ് പ്രസിഡന്റ് എന്നിവർ പ്രധാന സ്ഥാനങ്ങളിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു.
എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായി മിഖായേൽ ജോയ്, സുബിൻ മാരെട്ട്, ജോബി ചെറിയാൻ, പ്രേംദാസ് മാമഴിയിൽ, ബർഫിൻ ബാബു എന്നിവരെ ഉൾപ്പെടുത്തി.
2025ലെ ക്രിക്കറ്റ് ടീം ഭാരവാഹികൾ: ക്യാപ്റ്റൻ: മിഖായേൽ ജോയ്. വൈസ് ക്യാപ്റ്റന്മാർ: 1. ബിജേഷ് ജോൺ, 2. ജോഹുൾ കുറുപ്പ്, 3. ശ്രീജിത് പറമ്പിൽ.
2024ൽ മിഖായേൽ ജോയിയുടെ നേതൃത്വത്തിൽ എസ്ഒഎച്ച്, ഹൂസ്റ്റൺ ക്രിക്കറ്റ് ലീഗും മാഗ് ചാമ്പ്യൻഷിപ്പും കരസ്ഥമാക്കി ശ്രദ്ധേയമായ നേട്ടം കൈവരിച്ചിരുന്നു.
പുതുതായി തെരഞ്ഞെടുക്കപ്പെട്ട പ്രവർത്തകരുടെയും കളിക്കാരുടെയും നേതൃത്വത്തിൽ സംഘടനയും ടീമും കൂടുതൽ ഉയരങ്ങളിലേക്ക് എത്തുമെന്ന് അംഗങ്ങൾ പ്രത്യാശ പ്രകടിപ്പിച്ചു.
|
ക്രിസ്മസ് സംഗീത പരിപാടി "ഹെവൻലി ട്രംപറ്റ്' സംഘടിപ്പിച്ചു
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ സംഘടിപ്പിച്ച ഹെവൻലി ട്രംപറ്റ് എന്ന ക്രിസ്മസ് സംഗീത പരിപാടി ശ്രദ്ധേയമായി. സമാധാനവും സ്നേഹവും പ്രോത്സാഹിപ്പിക്കുന്ന കൂടിവരവുകളായിരിക്കണം ക്രിസ്മസ് നാളുകളിൽ ഉണ്ടാകേണ്ടതെന്ന് ഹെവൻലി ട്രംപറ്റ് ഉദ്ഘാടനം ചെയ്തുകൊണ്ട് നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു.
വേൾഡ് കൗൺസിൽ ഓഫ് ചർച്ചസ് എക്സിക്യൂട്ടിവ് കമ്മിറ്റി അംഗം കൂടിയാണ് അദ്ദേഹം. മലങ്കര കത്തോലിക്കാ സഭ ബിഷപ് ഡോ. ഡോ. ഫിലിപ്പോസ് മാർ സ്തേഫാനോസ് മുഖ്യ സന്ദേശം നൽകി. ന്യൂയോർക്ക് സീറോമലങ്കര കത്തോലിക്കാ എപ്പാർക്കി ഓഡിറ്റോറിയത്തിൽ വച്ചാണ് പരിപാടി സംഘടിപ്പിച്ചത്.
ഭദ്രാസനത്തിന്റെ നോർത്ത് ഈസ്റ്റ് റീജനൽ ആക്ടിവിറ്റി കമ്മിറ്റിയും (നോർത്ത് ഈസ്റ്റ് ആർഎസി), സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്മ്യൂണിക്കേഷൻസും (ഡിഎസ്എംസി) ചേർന്നാണ് പരിപാടി സംഘടിപ്പിച്ചത്.
ഡിഎസ്എംസി മുൻ ഡയറക്ടറും ബോസ്റ്റൺ ഇടവക വികാരിയുമായ റവ. ആശിഷ് തോമസ് ജോർജിന്റെ നേതൃത്വത്തിലുള്ള ഗായകസംഘം എല്ലാവരുടെയും പ്രശംസ പിടിച്ചുപറ്റി. തുടർവർഷങ്ങളിൽ ഹെവൻലി ട്രംപറ്റ് എന്ന ഈ ക്രിസ്മസ് സംഗീത പരിപാടി ഭദ്രാസനത്തിന്റെ വിവിധ മേഖലകളിൽ സംഘടിപ്പിക്കുമെന്ന് ബിഷപ് ഡോ. ഏബ്രഹാം മാർ പൗലോസ് അഭിപ്രായപ്പെട്ടു.
പരിപാടിയിൽ ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം സ്വാഗതവും നോർത്ത് വെസ്റ്റ് ആർഎസി സെക്രട്ടറി തോമസ് ജേക്കബ് നന്ദിയും പറഞ്ഞു.
|
ഡബ്ല്യുഎംസി അമേരിക്ക റീജിയണിന്റെ ആഭിമുഖ്യത്തിൽ പി.ടി. തോമസ് നയിക്കുന്ന സെമിനാർ ഇന്ന്
ന്യൂജഴ്സി: ഡബ്ല്യുഎംസി അമേരിക്ക റീജിയണിന്റെ ആഭിമുഖ്യത്തിൽ പി.ടി. തോമസ് നയിക്കുന്ന സെമിനാർ ഇന്ന് സൂം പ്ലാറ്റ്ഫോമിലൂടെ രാത്രി എട്ടിന് നടക്കും. വിദേശ ഫണ്ട് ഇടപാട്, യുഎസ്എയ്ക്ക് പുറത്തുള്ള വസ്തുവില്പന, ടാക്സ്, ബെനിഫിഷ്യൽ ഓണർഷിപ്പ് ഇൻഫോർമേഷൻ റിപ്പോർട്ട് എന്നീ വിഷയങ്ങളെ ആസ്പദമാക്കിയാണ് സെമിനാർ ഒരുക്കിയിരിക്കുന്നത്
പി.ടി. തോമസ് നയിക്കുന്ന ഈ പ്രോഗ്രാമിൽ ചോദ്യ ഉത്തരത്തിനുള്ള അവസരവും ഉണ്ടായിരിക്കും. ഡബ്ല്യുഎംസി അമേരിക്ക റീജിയൺ ചെയർമാൻ ജേക്കബ് കുടശനാട്, പ്രസിഡന്റ് ജിനേഷ് തമ്പി, സെക്രട്ടറി സിജു ജോൺ, ട്രഷറർ തോമസ് ചെല്ലേത്, വിപി അഡ്മിൻ ബൈജുലാൽ ഗോപിനാഥനാനോടൊപ്പം മറ്റു എക്സിക്യൂട്ടീവ്, ഫോറം പ്രതിനിധികളാണ് പരിപാടിയുടെ വിജയത്തിനായി ചുക്കാൻ പിടിക്കുന്നത്
പ്രോഗ്രാമിന് ഗ്ലോബൽ ചെയർമാൻ ജോണി കുരുവിള, പ്രസിഡന്റ് തോമസ് മൊട്ടക്കൽ എന്നിവർ വിജയാശംസകൾ നേർന്നു. ഡബ്ല്യുഎംസി അമേരിക്ക റീജിയൺ വനിതാ ഫോറം പ്രസിഡന്റ് സരൂപ അനിൽ സെമിനാറിൽ എംസിയാകും.
പ്രവാസി സമൂഹത്തിനു ഉപകാരപ്രദമായ ഇത്തരം വിജ്ഞാനപ്രദമായ പരിപാടികൾ സംഘടന സംഘടിപ്പിക്കുന്നതിൽ അഭിമാനമുണ്ടെന്ന് പ്രസിഡന്റ് ജിനേഷ് തമ്പി പറഞ്ഞു.
|
നമഹയ്ക്ക് പുതിയ ഭാരവാഹികൾ
എഡ്മിന്റൺ: കാനഡയിലെ ആൽബർട്ടയിൽ എഡ്മിന്റൺ ആസ്ഥാനമായുള്ള നോർത്തേൺ ആൽബർട്ട മലയാളി ഹിന്ദു അസോസിയേഷൻ 2024ലെ പ്രത്യേക വാർഷിക പൊതുയോഗത്തിൽ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ദിനേശ് രാജൻ (പ്രസിഡന്റ്), സിദ്ധാർഥ് ബാലൻ (വൈസ് പ്രസിഡന്റ്), അജയ് കുമാർ .കെ (സെക്രട്ടറി), പ്രജീഷ് നാരായണൻ (ജോയിന്റ് സെക്രട്ടറി), ഡാക്സ് വിജയഭാനു (ട്രെഷറർ), വിബിൻകുമാർ നെല്ലിശേരി, അരുൺ രാമചന്ദ്രൻ, റിമ പ്രകാശ്, നീതു ഡാക്സ് (ബോർഡ് അംഗങ്ങൾ) എന്നിവരാണ് ഭാരവാഹികൾ.
മാതൃസമിതി കോഓർഡിനേറ്ററായി ജോത്സ്ന സിദ്ധർഥിനെയും മാതൃസമിതി വൈസ് കോഓർഡിനേറ്ററായി സുഷമ ദിനേശിനേയും തെരഞ്ഞെടുത്തു. കാനഡ ഫെഡറൽ ഗവൺമെന്റ് ഒരു ചാരിറ്റബിൾ ഓർഗനൈസേഷനായി നമാഹായെ അംഗീകരിച്ചതിനു ശേഷമുള്ള പൊതുയോഗത്തിൽ 2024ൽ കൈവരിച്ച പ്രധാന നേട്ടങ്ങളേയും പ്രവർത്തനങ്ങളേയും വിലയിരുത്തി.
ഒപ്പം 2024 വർഷത്തെ സാമ്പത്തിക കണക്കുകളും അവതരിപ്പിക്കപ്പെട്ടു. എല്ലാ അംഗങ്ങളും എത്തിയ ചടങ്ങിൽ പ്രത്യേക പ്രമേയത്തിലൂടെ പുതിയ നിയമഭേദഗതികൾ പാസാക്കി. കാനഡ ഗവൺമെന്റ് അംഗീകൃത ചാരിറ്റബിൾ ഓർഗനൈസേഷൻ എന്ന നിലയിലുള്ള എല്ലാ നയങ്ങളും മാനദണ്ഡങ്ങളും പൂർണമായി പാലിക്കാൻ പ്രതിജ്ഞാബദ്ധരാണെന്ന് പുതിയ ഭാരവാഹികൾ അറിയിച്ചു.
കുട്ടികളും മുതിർന്നവരും സന്നിഹിതരായ ചടങ്ങിൽ നമഹയുടെ 2025ൽ നടപ്പാക്കേണ്ട കാര്യങ്ങളുടെ ചെറിയ രൂപരേഖ ദിനേഷ് രാജൻ അവതരിപ്പിച്ചു. കൂടാതെ അജയ് കുമാർ നമഹാ വിഷൻ 2030 എന്ന മഹത്തരമായ ആശയം അവതരിപ്പിക്കുകയും എല്ലാ അംഗങ്ങളും അംഗീകരിക്കുകയും ചെയ്തു.
ഒരു ഹിന്ദു സംഘടന എന്ന രീതിയിൽ കൂടുതൽ ആഴങ്ങളിലേക്ക് പ്രവർത്തനം വ്യാപിപ്പിക്കലാണ് നമഹാ വിഷൻ 2030. ഇതിന്റെ പ്രവർത്തനം ഏകികരിപ്പിക്കാൻ വേണ്ടി സിദാർഥ് ബാലൻറെയും പ്രജീഷ് നാരായണന്റെയും നേതൃത്വത്തിൽ ഒരു കോർ കമ്മിറ്റിക്ക് രൂപം നല്കാൻ തീരുമാനിച്ചു.
നമഹയുടെ കുരുന്ന് കുട്ടികൾ അവതരിപ്പിച്ച കലാപരിപാടികളോട് കൂടി വാർഷിക പൊതുയോഗം സമാപിച്ചു.
|
പായൽ കപാഡിയയ്ക്ക് ഗോൾഡൻ ഗ്ലോബ് നോമിനേഷൻ
ന്യൂയോർക്ക്: 82ാമത് ഗോൾഡൻ ഗ്ലോബ് പുരസ്കാരത്തിനുള്ള നോമിനേഷൻ കരസ്ഥമാക്കി പായൽ കപാഡിയ. മികച്ച സംവിധാനത്തിനുള്ള പട്ടികയിലാണ് പായൽ കപാഡിയ ഇടംപിടിച്ചിരിക്കുന്നത്. ഈ പുരസ്കാരത്തിന് നാമനിർദേശം ചെയ്യപ്പെടുന്ന ആദ്യ ഇന്ത്യൻ സംവിധായികയാണ് കപാഡിയ.
മോഷൻ പിക്ചർ വിഭാഗത്തിൽ കപാഡിയയുടെ "ഓൾ വി ഇമാജിൻ ആസ് ലൈറ്റ്' എന്ന സിനിമ മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ ചിത്രം, മികച്ച സംവിധാനം എന്നിങ്ങനെ രണ്ടു വിഭാഗങ്ങളിലാണ് നാമനിർദേശം ചെയ്യപ്പെട്ടത്.
മികച്ച ഇംഗ്ലിഷ് ഇതര ഭാഷാ മോഷൻ പിക്ചർ വിഭാഗത്തിൽ, ഫ്രാൻസിന്റെ എമിലിയ പെരസ് (ഈ വർഷത്തെ ഗോൾഡൻ ഗ്ലോബിൽ ഏറ്റവും കൂടുതൽ നാമനിർദേശം ചെയ്യപ്പെട്ട ചിത്രം), ദ ഗേൾ വിത്ത് ദ നീഡിൽ, ഐ ആം സ്റ്റിൽ ഹിയർ എന്നിവയുൾപ്പെടെ പ്രശസ്തമായ രാജ്യാന്തര സിനിമകൾക്കൊപ്പമാണ് ഓൾ വി ഇമാജിൻ ആസ് ലൈറ്റ് മത്സരിക്കുന്നത്.
മികച്ച സംവിധാനത്തിനുള്ള പുരസ്കാരത്തിന് പ്രശസ്ത ചലച്ചിത്ര സംവിധായകരായ ജാക്വസ് ഓഡിയാർഡ് (എമിലിയ പെരസ്), സീൻ ബേക്കർ (അനോറ), എഡ്വേർഡ് ബെർഗർ (കോൺക്ലേവ്), ബ്രാഡി കോർബറ്റ് (ദ ബ്രൂട്ടലിസ്റ്റ്), കോറലി ഫാർഗേറ്റ് (ദ സബ്സ്റ്റൻസ്) എന്നിവർക്കൊപ്പമാണ് കപാഡിയ മത്സരിക്കുന്നത്.
ഓൾ വി ഇമാജിൻ ആസ് ലൈറ്റ്, 2024ലെ കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരവിഭാഗത്തിൽ പ്രദർശിപ്പിച്ചിരുന്നു. മൂന്ന് പതിറ്റാണ്ടിനിടയിൽ മത്സരിച്ച് അഭിമാനകരമായ ഗ്രാൻഡ് പ്രിക്സ് നേടുന്ന ആദ്യത്തെ ഇന്ത്യൻ സിനിമയെന്ന നേട്ടം കൈവരിച്ചാണ് കപാഡിയയുടെ സിനിമ ഗോൾഡൻ ഗ്ലോബിലേക്ക് എത്തുന്നത്.
ഏഷ്യാ പസഫിക് സ്ക്രീൻ അവാർഡിലെ ജൂറി ഗ്രാൻഡ് പ്രൈസ്, ഗോതം അവാർഡിലെ മികച്ച ഇന്റർനാഷനൽ ഫീച്ചർ, ന്യൂയോർക്ക് ഫിലിം ക്രിട്ടിക്സ് സർക്കിളിൽ മികച്ച രാജ്യാന്തര ചിത്രം എന്നീ നേട്ടങ്ങളും കൈവരിച്ചു.
ചലച്ചിത്ര ടെലിവിഷൻ രംഗത്തെ മികച്ച നേട്ടങ്ങളെ അംഗീകരിക്കുന്നതിനായി ഹോളിവുഡ് ഫോറിൻ പ്രസ് അസോസിയേഷൻ നൽകുന്ന പുരസ്കാരമാണ് ഗോൾഡൻ ഗ്ലോബ് അവാർഡ്.
|
ഷിക്കാഗോ സെന്റ് മേരീസ് ഇടവകയിൽ "ലഞ്ച് വിത്ത് സാന്റാ' വിജയകരമായി നടത്തി
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ കത്തോലിക്കാ ദൈവാലയത്തിലെ തിരുബാല സഖ്യത്തിന്റെ ആഭിമുഖ്യത്തിൽ നടത്തപ്പെട്ട "ലഞ്ച് വിത്ത് സാന്റാ' എന്ന ക്രിസ്മസ് ആഘോഷ പരിപാടി സംഘടിപ്പിച്ചു.
ക്രിസ്മസിനൊരുക്കമായി ഒരുമിച്ചുകൂടിയ ഇടവകയിലെ ഏറ്റവും ചെറിയ കുട്ടികൾക്കായുള്ള മിനിസ്ട്രിയായ തിരുബാലസഖ്യത്തിലെ (Holy Childhood Ministry) അംഗങ്ങൾക്കായി വൈവിധ്യമാർന്ന പരിപാടികളാണ് ആസൂത്രണം ചെയ്തിരുന്നത്.
ഗെയിമുകളും ക്രിസ്മസ് കരോളുമൊക്കെയായി സന്തോഷത്തിൽ ആറാടിയിരുന്ന കുട്ടികളുടെ ഇടയിലേക്ക് സാന്റാക്ളോസ് എത്തിയതോടെ സന്തോഷം ആഘോഷമായി മാറുകയായിരുന്നു. ഓരോ കുട്ടികളുടെ അടുത്ത് ചെന്ന് കുശലം പറയുകയും അവരോടൊപ്പം ഫോട്ടോക്ക് പോസ് ചെയ്യുകയും കഥ ചൊല്ലിക്കൊടുക്കുകയും ചെയ്തുകൊണ്ട് സാന്റാ കുട്ടികളോടൊപ്പം സമയം ചിലവൊഴിച്ചു.
ക്രിസ്മസ് ആഘോഷങ്ങളുടെ പ്രാധാന്യത്തെക്കുറിച്ചും ചരിത്രത്തെക്കുറിച്ചുമൊക്കെ കുട്ടികൾക്ക് വികാരി ഫാ. സിജു മുടക്കോടിയിൽ പറഞ്ഞുകൊടുത്തു. തിരുബാല സഖ്യം കോഓർഡിനേറ്റേഴ്സ് ആയ മിന്റു മണ്ണൂകുന്നേൽ, മീന പുന്നശേരിൽ എന്നിവർ ചുക്കാൻ പിടിച്ച കമ്മറ്റിയാണ് ആഘോഷങ്ങൾക്ക് നേതൃത്വം നൽകിയത്.
എൽമ പൂഴിക്കുന്നേൽ മനോഹരമായ ഡെക്കറേഷൻസ് ഒരുക്കികൊണ്ട് വേദി സജ്ജമാക്കി. വികാരി ഫാ. സിജു മുടക്കോടിയിൽ, സാബു കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട്,
മതബോധന സ്കൂൾ ഡയറക്ടർ സജി പുതൃക്കയിൽ, മനീഷ് കൈമൂലയിൽ, ഫെലിക്സ് പുതൃക്കയിൽ, പാരിഷ് കൗൺസിൽ സെക്രട്ടറി സണ്ണി മേലേടം വിസിറ്റേഷൻ സന്ന്യാസ സമൂഹാംഗങ്ങൾ എന്നിവരടക്കമുള്ള പാരിഷ് കമ്മിറ്റി ആഘോഷങ്ങളുടെ സജീകരണങ്ങൾക്ക് ചുക്കാൻ പിടിച്ചു.
സിറിയക്ക് & സിജു കൂവക്കാട്ടിൽ, ജെസ്ലിൻ & ടാനിയ പ്ലാത്താനത്ത്, ഷാബിൻ & ജീന കുരുട്ടുപറമ്പിൽ, ജോബിൽ & ജെയ്മി ചോരത്ത് എന്നിവർ ഈ പരിപാടിയുടെ സ്പോൺസേർസ് ആയി പ്രവർത്തിച്ചു.
|
ബ്രസീലിയൻ പ്രസിഡന്റിന് അടിയന്തര ശസ്ത്രക്രിയ
ബ്രസീലിയ: തലച്ചോറിലുണ്ടായ രക്തസ്രാവത്തെ തുടര്‍ന്ന് ബ്രസീലിയൻ പ്രസിഡന്റ് ലൂയിസ് ഇനാസിയോ ലുല ഡാ സില്‍വയെ അടിയന്തര ശസ്ത്രക്രിയയ്ക്ക് വിധേയനാക്കി. സാവോ പോളോയിലെ ആശുപത്രിയില്‍ തീവ്രപരിചരണ വിഭാഗത്തിലാണ് സില്‍വ നിലവിലുള്ളത്.
ശസ്ത്രക്രിയ വിജയകരമായിരുന്നുവെന്നും ഏതാനും ദിവസം കൂടി ആശുപത്രിയില്‍ തുടരേണ്ടിവരുമെന്നും സര്‍ക്കാര്‍ പുറത്തിറക്കിയ മെഡിക്കല്‍ കുറിപ്പില്‍ പറയുന്നു. കഴിഞ്ഞ ഒക്ടോബറില്‍ തലയിടിച്ച് വീണതിനെ തുടര്‍ന്നാണ് 79കാരനായ സില്‍വയ്ക്ക് തലച്ചോറില്‍ രക്തസ്രാവമുണ്ടായത്.
വീഴ്ചയ്ക്കുശേഷം യാത്രകള്‍ ഒഴിവാക്കിയിരുന്നു. തലവേദന അസഹീനമായതോടെയാണ് ഡോക്ടര്‍മാര്‍ അടിയന്തര ശസ്ത്രക്രിയയ്ക്ക് നിർദേശിച്ചത്. പ്രായാധിക്യമുള്ളതിനാല്‍ പ്രസിഡന്റിന്റെ ആരോഗ്യ വിഷയത്തില്‍ ആശങ്കകള്‍ നിലനില്‍ക്കുന്നുണ്ട്. സന്ദര്‍ശകരെ വിലക്കിയിരിക്കുകയാണ്.
|
ട്രംപ് സംഘത്തിൽ ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനും
വാഷിംഗ്ടൺ ഡിസി: ഇന്ത്യൻ വംശജ ഹർമീത് കെ. ധില്ലനെ യുഎസ് നീതിന്യായ വകുപ്പിലെ സിവിൽ റൈറ്റ്സ് അസിസ്റ്റന്റ് അറ്റോർണി ജനറലായി നാമനിർദേശം ചെയ്ത് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ്.
സമൂഹമാധ്യമമായ ട്രൂത്ത് സോഷ്യലിലാണ് ട്രംപ് ഇക്കാര്യം അറിയിച്ചത്. പൗരാവകാശങ്ങൾ സംരക്ഷിക്കാൻ തന്റെ കരിയറിലുടനീളം ശ്രമിച്ചയാളാണ് ഹർമീതെന്ന് ട്രംപ് പറഞ്ഞു. രാജ്യത്തെ മികച്ച അഭിഭാഷകരിലൊരാളെന്നും നിയുക്ത പ്രസിഡന്റ് പ്രശംസിച്ചു.
ഡാർട്ട്മൗത്ത് കോളജിൽനിന്നും വിർജീനിയ യൂണിവേഴ്സിറ്റി ലോ സ്കൂളിൽനിന്നും ബിരുദം നേടിയ ഹർമീത് (54) യുഎസ് ഫോർത്ത് സർക്യൂട്ട് കോർട്ട് ഓഫ് അപ്പീൽസിൽ ക്ലാർക്ക് ആയിരുന്നു. സിക്ക് മതത്തിൽപ്പെട്ടയാളാണ്. ജൂലൈയിൽ നടന്ന റിപ്പബ്ലിക്കൻ ദേശീയ കൺവൻഷനിൽ അർദാസ് ചൊല്ലിയതിനെത്തുടർന്ന് വംശീയ ആക്രമണത്തിനു വിധേയയായിരുന്നു.
കഴിഞ്ഞ വർഷം റിപ്പബ്ലിക്കൻ നാഷണൽ കമ്മിറ്റി അധ്യക്ഷസ്ഥാനത്തേക്കു മത്സരിച്ച് ഹർമീത് പരാജയപ്പെട്ടിരുന്നു. ചണ്ഡിഗഡുകാരിയായ ഹർമീത് കുട്ടിയായിരുന്നപ്പോൾ മാതാപിതാക്കളോടൊപ്പം യുഎസിലേക്കു കുടിയേറുകയായിരുന്നു.
|
ഫ്രിസ്കോയിൽ മൂന്ന് പേർ വീട്ടിൽ മരിച്ചനിലയിൽ
ഫ്രിസ്കോ: നോർത്ത് ടെക്സസിലെ ഫ്രിസ്കോയിലെ വീട്ടിൽ മൂന്ന് പേരെ മരിച്ചനിലയിൽ കണ്ടെത്തി. വെള്ളിയാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. ബാൻക്രോഫ്റ്റ് ലെയ്നിലെ 10200 ബ്ലോക്കിലാണ് സംഭവം.
റൊണാൾഡ് മോറിസ് (54), സ്റ്റേസി വൈറ്റ് (53), ഗാവിൻ മോറിസ് (15) എന്നിവരെയാണ് മരിച്ചനിലയിൽ കണ്ടെത്തിയത്. ജോലിക്ക് ഹാജരാകാത്തതിനെ തുടർന്ന് മരിച്ചവരിൽ ഒരാളുടെ സഹപ്രവർത്തകൻ പോലീസിനെ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് പോലീസ് സ്ഥലത്തെത്തിയപ്പോഴാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്. സ്റ്റേസി വൈറ്റിന് ഉടമസ്ഥതയിലുള്ള വീട്ടിലാണ് സംഭവം നടന്നത്. രണ്ട് പേരെ വീടിനുള്ളിലും മൂന്നാമത്തെയാളെ ഗാരേജിലുമാണ് മരിച്ചനിലയിൽ കണ്ടെത്തിയത്.
രണ്ട് പേരെ കൊലപ്പെടുത്തിയ ശേഷം ഒരാൾ ജീവനൊടുക്കിയതാവാനാണ് സാധ്യതയെന്ന് പോലീസ് സൂചിപ്പിച്ചു. സംഭവത്തിൽ ഡിറ്റക്ടീവുകൾ അന്വേഷണം ആരംഭിച്ചു. നിലവിൽ കൂടുതൽ വിവരം പോലീസ് പുറത്ത് വിട്ടിട്ടില്ല.
വീടിന്റെ ഉടമസ്ഥതയുണ്ടെന്നും 20 വർഷമായി അവിടെ താമസിക്കുന്നുണ്ടെന്നും അയൽവാസി പറഞ്ഞു. മോറിസ് അവരോടൊപ്പമാണ് താമസം. ഡിറ്റക്ടീവുകൾ അന്വേഷണം തുടരുന്നു.
|
ഷിക്കാഗോ മലയാളി അസോസിയേഷന്റെ ഇന്റര്‍നാഷണല്‍ ലീഡേഴ്സ് കോണ്‍ക്ലേവ് ജനുവരി ഏഴിന്
ഷിക്കാഗോ: നോര്‍ത്ത് അമേരിക്കയിലെ ഏറ്റവും പ്രബല സംഘടനകളിലൊന്നായ ഷിക്കാഗോ മലയാളി അസോസിയേഷന്റെ നേതൃത്വത്തില്‍ ഇന്റര്‍നാഷണല്‍ ലീഡേഴ്സ് കോണ്‍ക്ലേവ് സംഘടിപ്പിച്ചിരിക്കുന്നു.
2025 ജനുവരി ഏഴിന് തിരുവനന്തപുരത്തെ കെടിഡിസി മാസ്കോട്ട് ഹോട്ടലിലെ സിംഫണി ഹാളില്‍ വൈകുന്നേരം അഞ്ച് മുതലാണ് കോണ്‍ക്ലേവ് നടക്കുന്നത്. നോര്‍ത്ത് അമേരിക്കയിലെ വിവിധ സംഘടനാ പ്രതിനിധികളും കേരളത്തിലെ കലാസാംസ്കാരികരാഷ്ട്രീയം ഉള്‍പ്പെടെയുള്ള പല രംഗങ്ങളിലെ പ്രമുഖ വ്യക്തിത്വങ്ങളും തമ്മില്‍ ആരോഗ്യകരമായ ആശയവിനിമയം നടത്തി പരസ്പരം വിവരങ്ങള്‍ കൈമാറുകയെന്നതാണ് കോണ്‍ക്ലേവിലൂടെ ലക്ഷ്യമിടുന്നത്.
വിവര സാങ്കേതിക വിദ്യ, ജൈവ സാങ്കേതിക വിദ്യ, ബഹിരാകാശ ശാസ്ത്രം, കയറ്റുമതി ഇറക്കുമതി, നിര്‍മാണ പ്രവര്‍ത്തനങ്ങള്‍ തുടങ്ങിയ മേഖലകളിലെ ലോകത്തിന്റെ വളര്‍ച്ച സംബന്ധിച്ച ചര്‍ച്ചയാണ് കോണ്‍ക്ലേവിന്റെ ഹൈലൈറ്റ്.
കഴിഞ്ഞ 52 വര്‍ഷമായി ഷിക്കാഗോ മലയാളികള്‍ക്ക് താങ്ങും തണലുമായി നിലകൊള്ളുന്ന ഷിക്കാഗോ മലയാളി അസോസിയേഷന് മാതൃകാപരമായ ജനപക്ഷ പ്രവര്‍ത്തനങ്ങളിലൂടെ സമൂഹത്തിന്റെ ശ്രദ്ധയാകര്‍ഷിച്ചിട്ടുണ്ട്.
സംഘടനയുടെ പ്രസിഡന്റ് ജെസി റിന്‍സി, സെക്രട്ടറി ആല്വിന് ഷുക്കൂര്‍, ട്രഷറർ മനോജ് അച്ചേട്ട്, ഇവന്റ് ഓര്‍ഗനൈസര്‍ ജോസ് മണക്കാട്ട് എന്നിവര്‍ കോണ്‍ക്ലേവിന് നേതൃത്വം നല്കുന്നു.
എക്സിക്യൂട്ടീവ് അംഗങ്ങളായ വൈസ് പ്രസിഡന്റ് ഫിലിപ്പ് പുത്തൻപുരയിൽ, ജോയിന്റ് സെക്രട്ടറി വിവിഷ് ജേക്കബ്, ജോയിന്റ് ട്രഷറർ സിബിൾ ഫിലിപ്പ്, ഷിക്കാഗോ മലയാളി അസോസിയേഷൻ ബോർഡ് മെംബേഴ്സും കൂട്ടായി കോൺക്ലേവ് വിജയത്തിനായി പ്രവർത്തിച്ചുവരുന്നു.
|
ഇന്ത്യൻ ആർമി ഉദ്യോഗസ്ഥരെ ആദരിച്ചു
ന്യൂയോർക്ക്: ഇന്ത്യ അമേരിക്ക സംയുക്ത സൈനീക അഭ്യാസത്തിന്റെ പതിനഞ്ചാമത്തെ പതിപ്പായ വജ്ര പ്രഹാറിന്റെ ഭാഗമായി അമേരിക്കയിൽ പരിശീലനത്തിനെത്തിയ ഇന്ത്യൻ ആർമിയിലെ പ്രത്യേക സേന ഉദ്യോഗസ്ഥരെ ബോയ്സി ഇന്ത്യൻ അസോസിയേഷൻ സ്നേഹവിരുന്ന് നൽകി ആദരിച്ചു.
ഇന്ത്യയും യുഎസും തമ്മിലുള്ള സൈനിക സഹകരണം, പ്രത്യേക പ്രവർത്തന തന്ത്രങ്ങളുടെ പരസ്പര കൈമാറ്റം മുതലായവ മെച്ചപ്പെടുത്തുകയാണ് ഐഡാഹോ ഓർച്ചാർഡ് കോംബാറ്റ് ട്രെയിനിംഗ് സെന്ററിൽ വച്ച് നടത്തിയ ‘വജ്ര പ്രഹാർ’ സൈനികാഭ്യാസം കൊണ്ട് ലക്ഷ്യമിടുന്നത്.
ഐഡാഹോയിലെ വിവിധ ഇന്ത്യൻ സംഘടനകൾ പങ്കെടുത്ത പരിപാടിക്ക് മലയാളിയായ മഞ്ജു രാഗേഷ് നേതൃത്വം നൽകി.
|
ഡോ. ദർശന ആർ. പട്ടേൽ കാലിഫോർണിയ അസംബ്ലി അംഗമായി സത്യപ്രതിജ്ഞ ചെയ്തു
കാലിഫോർണിയ: കാലിഫോർണിയ സംസ്ഥാന അസംബ്ലി അംഗമായി ഇന്ത്യൻ അമേരിക്കൻ വംശജയും ഡെമോക്രാറ്റുമായ ഡോ. ദർശന ആർ. പട്ടേൽ സത്യപ്രതിജ്ഞ ചെയ്തു. കാലിഫോർണിയയിലെ 76ാമത് അസംബ്ലി ഡിസ്ട്രിക്റ്റിലേക്കാണ് ദർശന തെരഞ്ഞെടുക്കപ്പെട്ടത്.
എസ്കോണ്ടിഡോ, സാൻ മാർക്കോസ്, സാൻഡിയാഗോയുടെ ചില ഭാഗങ്ങൾ, കൂടാതെ റാഞ്ചോ സാന്താ ഫേ, സാൻ മാർക്കോസ് തടാകം, ഹാർമണി ഗ്രോവ് എന്നീ പ്രദേശങ്ങൾ ഉൾപ്പെടെ വിവിധ കമ്മ്യൂണിറ്റികളാണ് ഈ ജില്ലയിലുള്ളത്.
ഒരുകാലത്ത് റിപ്പബ്ലിക്കൻ പാർട്ടിയുടെ ശക്തികേന്ദ്രമായിരുന്ന ജില്ലയിൽ ഡെമോക്രാറ്റുകളുടെ സുപ്രധാന വിജയമാണ് പട്ടേലിന്റെ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കൻ സ്ഥാനാർഥിയായ ക്രിസ്റ്റി ബ്രൂസ് ലെയ്നിനെതിരെ നിർണായക ലീഡ് നിലനിർത്തിയ ശേഷമാണ് പട്ടേലിന്റെ വിജയം പ്രഖ്യാപിച്ചത്. അവർ 53 ശതമാനം വോട്ടുകളാണ് പിടിച്ചെടുത്തത്.
തന്നിൽ വിശ്വാസമർപ്പിച്ച ജനങ്ങൾക്കായി മികച്ച പ്രവർത്തനം കാഴ്ചവയ്ക്കുമെന്ന് പട്ടേൽ പറഞ്ഞു. അസംബ്ലിയിൽ, പൊതു സുരക്ഷ, പ്രത്യുൽപാദന സ്വാതന്ത്ര്യം, മെച്ചപ്പെടുത്തിയ വിദ്യാഭ്യാസ ധനസഹായം, വിപുലീകരിച്ച ആരോഗ്യ പരിരക്ഷാ ലഭ്യത, ഭവനരഹിതർക്കുള്ള പരിഹാരങ്ങൾ എന്നിവയ്ക്ക് മുൻഗണന നൽകുകയാണ് ലക്ഷ്യം.
കമ്മ്യൂണിറ്റികളെ സുരക്ഷിതവും ശക്തവും ഭാവി തലമുറകൾക്ക് താങ്ങാക്കി മാറ്റുകയും ചെയ്യുന്നതിൽ പ്രതിജ്ഞാബദ്ധമാണെന്നും അവർ കൂട്ടിച്ചേർത്തു. ബിഎ ഓക്സിഡന്റൽ കോളജിൽ നിന്ന് ബയോകെമിസ്ട്രിയിൽ പിഎച്ച്ഡി നേടിയ പട്ടേൽ ബയോടെക്നോളജിയിൽ കരിയർ തുടങ്ങും മുൻപേ യുസി ഇർവിനിൽ നിന്ന് ബയോഫിസിക്സിൽ.
കമ്മ്യൂണിറ്റി നേതൃത്വത്തിലേക്ക് മാറുകയും പോകെ യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്റ്റിന്റെ സ്കൂൾ ബോർഡ് പ്രസിഡന്റായി സേവനമനുഷ്ഠിക്കുകയും ചെയ്തു. കൂടാതെ ഏഷ്യൻ പസഫിക് ഐലൻഡർ അമേരിക്കൻ അഫയേഴ്സ് സംബന്ധിച്ച കാലിഫോർണിയ കമ്മീഷൻ, ഉൾപ്പെടുത്തലിനും അവസരത്തിനും വേണ്ടി ശക്തമായി വാദിക്കുകയും ചെയ്തിരുന്നു.
|
കാനഡയിൽ ഇന്ത്യൻ വിദ്യാർഥിയുടെ മരണം: കൂടുതൽ വിവരങ്ങൾ പുറത്ത്
എഡ്മിന്റൻ: കാനഡയിലെ എഡ്മിന്റനിൽ ഇന്ത്യൻ വിദ്യാർഥി മരിച്ച സംഭവത്തിൽ കൂടുതൽ വിവരങ്ങൾ പുറത്ത് വിട്ട് എഡ്മിന്റൻ പോലീസ്. എഡ്മിന്റനിൽ അപ്പാർട്ട്മെന്റിൽ സെക്യൂരിറ്റി ജീവനക്കാരൻ കൂടിയായിരുന്ന ഹർഷൻദീപ് വെടിയേറ്റു മരിക്കുകയായിരുന്നു.
സെക്യൂരിറ്റി ഗാർഡായി ജോലിയിൽ പ്രവേശിച്ച് മൂന്നാം ദിവസമാണ് ഹർഷൻദീപ് കൊല്ലപ്പെട്ടതെന്ന് പോലീസ് സ്ഥിരീകരിച്ചു. സ്റ്റുഡന്റ് വീസയിൽ ഒന്നര വർഷം മുമ്പ് കാനഡയിലെത്തിയ ഹരിയാന സ്വദേശിയായ ഹർഷൻദീപ് നോർക്വസ്റ്റ് കോളജ് വിദ്യാർഥിയാണ്.
കഴിഞ്ഞ വെളളിയാഴ്ചയാണ് ഇരുപതുകാരനായ ഹർഷൻദീപ് വെടിയേറ്റു മരിച്ചത്. സംഭവത്തിൽ ഇവാൻ റെയ്ൻ (30), ജൂഡിത്ത് സോൾട്ടോ (30) എന്നിവരെ അറസ്റ്റ് ചെയ്തതായി എഡ്മിന്റൻ പോലീസ് അറിയിച്ചു.
പ്രതികളിൽനിന്നു തോക്ക് കണ്ടെടുത്തതായും പോലീസ് പറഞ്ഞു. സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്.
|
ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് അനുമോദിച്ചു
ഡാളസ്: ഈ വർഷത്തെ സ്പെഷ്യൽ വാർത്താവിഭാഗത്തിൽ അഞ്ച് എമ്മി അവാർഡുകൾ കരസ്ഥമാക്കുകയെന്ന അസുലഭ നേട്ടത്തിന് അർഹനായ എബിസി ന്യൂസ് റിപ്പോർട്ടറും മലയാളിയുമായ ജോബിൻ പണിക്കരെ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് കമ്മിറ്റി അനുമോദിച്ചു. ഒരൊറ്റ വർഷത്തിൽ തന്നെ അത്യപൂർവമായി അഞ്ച് എമ്മി അവാർഡുകൾ കരസ്ഥമാക്കിയ ജോബി പണിക്കർ, മലയാളികൾക്ക് എന്നും സുപരിചിതനാണ്.
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസിന്റെ ആരംഭ കാലം മുതൽ തന്നെ എല്ലാവിധ പ്രോത്സാഹനം നൽകുകയും സംഘടയുടെ സുപ്രധാന ചടങ്ങുകളിൽ പങ്കെടുകുന്നതിൽ അദ്ദേഹം പ്രത്യേക താത്പര്യം പ്രകടിപ്പിച്ചിരുന്നതായി പ്രസിഡന്റ് സണ്ണി മാളിയേക്കൽ പറഞ്ഞു.
ജോബി പണിക്കർ സുതാര്യ മാധ്യമ പ്രവർത്തനത്തിലൂടെ നേടിയെടുത്ത എമ്മി അവാർഡ്, മാധ്യമ രംഗത്ത് പ്രവർത്തിക്കുന്ന എല്ലാവർക്കും ഉത്തേജനം നൽകുന്നതാണെന്നും പ്രസിഡന്റ് കൂട്ടിച്ചേർത്തു.
ലോക മലയാളി സമൂഹത്തെ പിടിച്ചുലച്ച ഷെറിൻ മാത്യുസ് കൊലപാതകത്തിന്റെ പൊരുൾ തേടി, ഇൻവെസ്റ്റിഗേറ്റീവ് ജേർണലിസത്തിന്റെ സത്യസന്ധത മനസിലാക്കിത്തന്ന ജോബിൻ പണിക്കർ അമേരിക്കൻ ദേശീയ പത്രങ്ങളുടെ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു.
മാധ്യമപ്രവർത്തന രീതി ജനാധിപത്യത്തിന്റെ നെടുംതൂണാണന്നു ജോബിൻ പണിക്കർ ഒരിക്കൽ കൂടി തെളിയിച്ചതായി മാധ്യമ പ്രവർത്തകൻ പി.പി. ചെറിയാൻ അഭിപ്രായപ്പെട്ടു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് ഈ സന്തോഷത്തിൽ പങ്കുകൊള്ളുകയും അദ്ദേഹത്തിന് എല്ലാവിധ ആശംസകൾ നേരുകയും ചെയ്യുന്നതായി സെക്രട്ടറി ബിജിലി ജോർജ് പറഞ്ഞു
|
പോർട്ട് ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂയോർക്ക്: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷന് പോർട്ട് ചെസ്റ്റർ സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവകയിൽ തുടക്കമായി.
ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിനെ പ്രതിനിധീകരിച്ച് ഒരു ടീം ഇടവക സന്ദർശിച്ചു. ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ഡോ. ഷെറിൻ ഏബ്രഹാം (ജോയിന്റ് സെക്രട്ടറി), മാത്യു വർഗീസ് (ഫിനാൻസ്), ജേക്കബ് എബ്രഹാം (ഫിനാൻസ് ആൻഡ് പ്രൊസഷൻ), തോമസ് ഏബ്രഹാം (രജിസ്ട്രേഷൻ), കെസിയ ഏബ്രഹാം (മീഡിയ ആൻഡ് എന്റർടൈൻമെന്റ്), ലീലാമ്മ ഏബ്രഹാം (ഫിനാൻസ്), അഖിൽ തരൻസൺ (മീഡിയ) എന്നിവരായിരുന്നു കോൺഫറൻസ് ടീം അംഗങ്ങൾ.
ഇടവക വികാരി ഫാ. ഡോ. ജോർജ് കോശിയുടെ അഭാവത്തിൽ ഫാ. പോൾ ചെറിയാൻ (അസി. വികാരി) കമ്മിറ്റി അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു. ഡോ. ഷെറിൻ ഏബ്രഹാം കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി.
കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രാസംഗികർ തുടങ്ങിയ വിശദ വിവരങ്ങൾ ജെയ്സൺ തോമസ് പങ്കുവച്ചു. കോൺഫറൻസിൽ തന്റെ കഴിഞ്ഞ വർഷത്തെ അനുഭവം അദ്ദേഹം വിശദീകരിച്ചു. ഒരു മികച്ച അനുഭവത്തിനായി വന്നു പങ്കെടുക്കാൻ എല്ലാവരേയും പ്രത്യേകിച്ച് യുവതീയുവാക്കളെ അദ്ദേഹം ക്ഷണിച്ചു.
മാത്യു വർഗീസ് രജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകുകയും പങ്കാളിത്തം ഉറപ്പാക്കാൻ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. നിരവധി ആനുകൂല്യങ്ങളുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് ഡോ. ഷെറിൻ ഏബ്രഹാം സംസാരിച്ചു.
കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന്റെ വിശദാംശങ്ങൾ തോമസ് ഏബ്രഹാം അറിയിച്ചു. കെസിയ ഏബ്രഹാം എന്റർടൈൻമെന്റ് നൈറ്റിൽ പങ്കെടുക്കുവാൻ ഏവരെയും ആഹ്വാനം ചെയ്തു. കഴിഞ്ഞ വർഷത്തെ കോൺഫറൻസിലെ തന്റെ അനുഭവം അഖിൽ തരൻസൺ പങ്കുവച്ചു.
ഫാ. പോൾ ചെറിയാൻ രജിസ്റ്റർ ചെയ്യാനും പിന്തുണയ്ക്കാനും ഇടവകാംഗങ്ങളോട് അഭ്യർഥിച്ചു. ആത്മീയ കൂട്ടായ്മയായ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന് ഇടവകയുടെ പിന്തുണ അദ്ദേഹം വാഗ്ദാനം ചെയ്തു.
രജിസ്ട്രേഷനുകളിലൂടെയും വ്യക്തിഗത പരസ്യങ്ങളിലൂടെയും ഇടവകയിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു. 2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി(ടെന്നി), തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
“നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു.” (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 9148064595), ജെയ്സൺ തോമസ് കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ കോൺഫറൻസ് ട്രഷറർ (ഫോൺ: 917.533.3566).
|
സാൻഫ്രാൻസിസ്കോയിൽ കേരള ഹൗസ് പ്രവർത്തനമാരംഭിക്കുന്നു
സാൻഫ്രാൻസിസ്കോ: സാൻഫ്രാൻസിസ്കോയിൽ കേരള ഹൗസ് പ്രവർത്തനമാരംഭിക്കുന്നു. സിലിക്കൻ വാലിയുടെ ഹൃദയഭാഗത്ത് അഞ്ച് ഏക്കറോളം വരുന്ന ക്യാന്പസിലാണ് കേരള ഹൗസ്.
ഗ്രേറ്റർ സാൻഫ്രാൻസിസ്ക്കോ ബേ ഏരിയയിലെ മലയാളി സമൂഹത്തിന്റെ ശാരീരികവും മാനസികവുമായ വളർച്ചയ്ക്കും ഉല്ലാസത്തിനും സഹായകരമായ വിവിധ പരിപാടികൾക്ക് വേദിയാകും വിധത്തിൽ ആഴ്ചയിലെ എല്ലാ ദിവസവും പ്രവർത്തിക്കുന്ന രീതിയിലാണ് കേരള ഹൗസിന്റെ പ്രവത്തനങ്ങൾ ക്രമീകരിക്കുന്നത്.
4,500 ചതുരശ്ര അടി വലിപ്പമുള്ള ഒരു സാമൂഹിക സാംസ്കാരിക കേന്ദ്രം, കുട്ടികൾക്ക് സുരക്ഷിതമായ കളിസ്ഥലം, സ്പോർട്സിനും ഗെയിമുകൾക്കുമുള്ള സൗകര്യം, അത്ലറ്റിക്സിനുള്ള ഗ്രൗണ്ട് എന്നിവ അടങ്ങിയ കേരള ഹൗസ് സമുച്ചയത്തിന്റെ പ്രവർത്തനം സ്ത്രീകളും കുട്ടികളും ഉൾപ്പെടെ എല്ലാ പ്രായത്തിലും ഉള്ളവർക്ക് ഒന്നിച്ചു ചേരാനും വിവിധ പരിപാടികൾക്കും ഉള്ള വേദിയാകുമെന്നു ബേ മലയാളി പ്രസിഡന്റ് ലെബോൺ മാത്യു, സെക്രട്ടറി ജീൻ ജോർജ്, ട്രഷറർ സുഭാഷ് സ്കറിയ എന്നിവർ പ്രസ്താവനയിൽ അറിയിച്ചു.
|
സുജാത രാമചന്ദ്രന് അമേരിക്കയില്‍ അന്തരിച്ചു
ചങ്ങനാശേരി: പുഴവാത് ആരാധനയില്‍ പരേതനായ രാമചന്ദ്രന്‍പിള്ളയുടെ ഭാര്യ സുജാത രാമചന്ദ്രന് (73) അന്തരിച്ചു. സംസ്കാരം ബുധനാഴ്ച അമേരിക്കയില്‍ വച്ച് നടക്കും.
പരേത മിത്രക്കരി നാരായണംപാക്കല് കുടുംബാംഗമാണ്. മക്കള്‍: ഷീബ സുധീര്‍, മഞ്ജു രാജ്, ശ്രീജു (എല്ലാവരും യുഎസ്എ).
|
ക്രിസ്മസിനെ വരവേൽക്കാനൊരുങ്ങി കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ്
ന്യൂയോർക്ക്: കൗൺസിൽ ഓഫ് ഇന്ത്യൻ ഓർത്തഡോക്സ് ചർച്ചസ് (സിഐഒസി) ക്രിസ്മസ് പുതുവത്സര ആഘോഷങ്ങൾക്കായി ഒരുങ്ങുന്നു.
ബ്രൂക്ലിൻ, ക്വീൻസ്, ലോംഗ് ഐലൻഡ് ഏരിയയിലെ പള്ളികളുടെ നേതൃത്വത്തിൽ ഈ മാസം 29ന് 4.30നു സെന്റ് തോമസ് ഓർത്തഡോക്സ് ചർച്ചിൽ (സ്കൂൾ ഹൗസ് റോഡ്, ലെവിടൗൺ) ആഘോഷങ്ങൾക്ക് തുടക്കമിടും.
സഖറിയ മാർ നിക്കളാവോസ് മെത്രാപ്പോലീത്ത ക്രിസ്മസ് സ്നേഹ സന്ദേശം നൽകും.
കൂടുതൽ വിവരങ്ങൾക്ക്: പ്രസിഡന്റ് ഫാ. ജോൺ തോമസ് ആലുംമൂട്ടിൽ (516) 996 4887), സെക്രട്ടറി ഫിലിപ്പോസ് സാമുവേൽ (917) 3122902, ട്രഷറർ ജോൺ (സജി) താമരവേലിൽ (917) 533 3566, ക്വയർ ഡയറക്ടർ ഫാ .ജോർജ് മാത്യു, ക്വയർ മാസ്റ്റർ ജോസഫ് പാപ്പൻ, ക്വയർ കോഓർഡിനേറ്റർ സിസി മാത്യു, പ്രോഗ്രാം കോ ഓർഡിനേറ്റർ മോൻസി മാണി, ഗ്രേസി മോഹൻ & എൽസിക്കുട്ടി മാത്യു,
ഓഡിറ്റർ: മിനി കോശി. വൈസ് പ്രസിഡന്റ്സ്: ഫാ. ഡോ. സി.കെ. രാജൻ, ഫാ. ജോർജ് മാത്യു, ഫാ. തോമസ് പോൾ, ഫാ. ഗ്രിഗറി വർഗീസ്, ഫാ. ജോർജ് ചെറിയാൻ, ഫാ. എബ്രഹാം ഫിലിപ്പ്, ഫാ. ഡോ. എബി ജോർജ്, ഫാ. ജെറി വർഗീസ്.
|
കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡ അനുശോചന യോഗം കൂടി
തിരുവനന്തപുരം: കേരളം ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ ആഭിമുഖ്യത്തിൽ അനുശോചനം യോഗം കൂടി അന്തരിച്ച വിജയകുമാറിനും(കുഞ്ഞുമണിയേട്ടൻ) പ്രഫ. വി.പി. വിജയമോഹനും ആദരാഞ്ജലികൾ അർപ്പിച്ചു.
ഹിന്ദു ഐക്യവേദി സംസ്ഥാന രക്ഷധികാരി കെ.പി. ശശികലയുടെ ഭർത്താവും കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രവർത്തനങ്ങൾക്ക് എന്നും വഴികാട്ടിയുമായിരുന്ന വിജയകുമാറിന്റെ(70) നിര്യാണത്തിൽ കെഎച്ച്എഫ്സി അഗാധ ദുഃഖം രേഖപ്പെടുത്തി.
അർബുദബാധയെ തുടർന്ന് ചികിത്സയിലായിരുന്ന മണിയേട്ടൻ തന്റെ ജീവിതം സനാതന ധർമപരിപാലനത്തിനായി ഉഴിഞ്ഞുവച്ചായാലും മുഴുവൻ സമയ സാന്ത ധർമ പ്രവർത്തകനുമായിരുന്നു.
ആർഎസ്എസ് ശബരിഗിരി സംഘ ജില്ലയുടെ സംഘചാലകും തിരുവല്ല മാക്ഫാസ്റ്റ് കോളജ് പ്രഫസറുമായിരുന്ന ഡോ. വി.പി. വിജയമോഹന് കേരള ഹിന്ദു ഫെഡറേഷൻ ഓഫ് കാനഡയുടെ പ്രമുഖ പ്രഭാഷകരിൽ ഒരാളും കെഎച്ച്എഫ്സിയുടെ പ്രവർത്തനങ്ങളെ വിലയിരുത്തി മാർഗനിർദേശങ്ങൾ നൽകുന്നതിലും പങ്കുവഹിച്ചിട്ടുണ്ട്.
ചെറുപ്പകാലം മുതൽ മത്സ്യ മാംസാദികൾ ഉപേക്ഷിച്ചു ആധ്യാത്മിക രംഗത്തും,അദ്ധ്യാപന രംഗത്തും മികവ് പുലർത്തിയിട്ടുണ്ട്. വിദ്യാർഥികൾക്കും പൊതുസമൂഹത്തിനും ശാന്തമായ മനസ്സോടെ നല്ല കാര്യങ്ങൾ പറഞ്ഞു കൊടുത്തു കൊണ്ട്, ജാതി മത വ്യത്യാസമില്ലാതെ നേർവഴിക്ക് നയിക്കുന്നതിനും നിരന്തരം പ്രവർത്തിച്ചു മാതൃകാ അധ്യാപകനായിരുന്ന വിജയമോന്റെ നിര്യാണം മലയാളികൾക്ക് തീരാ നഷ്ടമാണ്.
2025 ജനുവരി മുതൽ കെഎച്ച്എഫ്സിയുമായി സഹകരിച്ചു ശ്രീനാരായണ ഗുരു ദർശനങ്ങളെ കുറിച്ച് ഒരു വർഷം നീണ്ടു നിൽക്കുന്ന പ്രതിമാസ പരിപാടിയ്ക്കുള്ള തയാറെടുപ്പിലായിരുന്നു അദ്ദേഹം.
വിജയകുമാരന്റെയും പ്രഫ. വി.പി. വിജ്മോന്റെയും അകാല നിര്യാണത്തിൽ കെഎച്ച്എഫ്സി സംഘടിപ്പിച്ച അനുശോചന യോഗത്തിൽ ഹിന്ദു ഐക്യവേദി പ്രവർത്തകൻ പ്രതീഷ് വിശ്വനാഥ് സന്നിഹിതനായിരുന്നു.
പരേതാത്മാക്കളുടെ ആത്മാവിനു നിത്യശാന്തിയും, കുടുംബാങ്ങങ്ങൾക്കു നേരിട്ട ഈ ദുഃഖത്തിലും പങ്കു ചേർന്ന് കൊണ്ട് ഹിന്ദു ഫെഡറേഷൻ അംഗങ്ങൾ പ്രാർത്ഥന അർപ്പിച്ചു.
|
കാനഡയിൽ ഇന്ത്യൻ പൗരൻ കൊല്ലപ്പെട്ട സംഭവം; അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്
വാൻകൂവർ: കാനഡയിൽ ഇന്ത്യൻ പൗരൻ വെടിയേറ്റു മരിച്ച സംഭവത്തിൽ അനുശോചനം രേഖപ്പെടുത്തി ഇന്ത്യൻ കോൺസുലേറ്റ്. സംഭവവുമായി ബന്ധപ്പെട്ട് രണ്ട് വ്യക്തികളെ അറസ്റ്റ് ചെയ്യുകയും ഫസ്റ്റ് ഡിഗ്രി കൊലപാതകത്തിന് കുറ്റം ചുമത്തുകയും ചെയ്തതായി കോൺസുലേറ്റ് ഞായറാഴ്ച പ്രസ്താവനയിൽ അറിയിച്ചു.
പ്രാദേശിക അധികാരികളുമായി അടുത്ത ബന്ധം പുലർത്തുമെന്നും മരിച്ചയാളുടെ കുടുംബത്തിന് ആവശ്യമായ സഹായം നൽകുമെന്നും കോൺസുലേറ്റ് ഉറപ്പുനൽകി. കാനഡയിലെ എഡ്മിന്റണിലാണ് ഹർഷൻദീപ് സിംഗ്(20) എന്ന ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ടത്.
സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു. ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്.
ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഹർഷൻദീപ് സിംഗിനെ കോണിപ്പടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി.
ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
|
അഡ്വ. തോമസ് മാത്യു അന്തരിച്ചു
തിരുവല്ല: നെടുവേലിൽ കുടുംബയോഗം വൈസ് പ്രസിഡന്റും മുതിർന്ന അഭിഭാഷകനും മുന്‍ ജില്ലാ പഞ്ചായത്ത് അംഗവുമായിരുന്ന അഡ്വ. തോമസ് മാത്യു (റോയി 72) അന്തരിച്ചു. മല്ലപ്പള്ളി കീഴ്വായ്പൂര് പയറ്റുകാലായില്‍ കുടുംബാംഗമാണ്.
ഡാളസ് സെന്റ് പോൾസ് മാർത്തോമ്മാ ചർച്ച് അംഗവും ഡാളസിലെ സാമൂഹ്യ സാംസ്കാരിക രാഷ്ട്രീയ രംഗത്തെ സജീവ സാന്നിധ്യവുമായ രാജൻ മാത്യുവിന്റെ സഹോദരനാണ് പരേതൻ
ഭാര്യ മേപ്രാല്‍ പൂതികോട്ട് പുത്തന്‍പുരയ്ക്കല്‍ അഡ്വ. റേച്ചല്‍ പി. മാത്യു. മക്കള്‍: അഡ്വ. വിനു എം. തോമസ് (ചലച്ചിത്ര സംഗീത സംവിധായകന്), രശ്മി ആന്‍ തോമസ് (ആസാപ്, കേരള), ആനന്ദ് മാത്യു തോമസ് (ഫോട്ടോഗ്രാഫര്‍, കൊച്ചി).
മരുമക്കള്‍: ചേന്നങ്കരി വാഴക്കാട് ദീപക് അലക്സാണ്ടര്‍, ആനിക്കാട് കൊച്ചുവടക്കേല്‍ പ്രീതി സാറാ ജോണ്‍ (ഫെഡറല്‍ ബാങ്ക്, കുരിശുംമൂട് ബ്രാഞ്ച്, ചങ്ങനാശേരി).
കെപിസിസി അംഗം, മല്ലപ്പള്ളി ബ്ലോക്ക് കോണ്‍ഗ്രസ് കമ്മിറ്റി പ്രസിഡന്റ്, തിരുവല്ല ബാര്‍ അസോസിയേഷന് പ്രസിഡന്റ് എന്നീ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ 8.30ന് ഭവനത്തിലെ ശുശ്രൂഷയ്ക്കുശേഷം 9.30ന് തിരുവല്ല എസ്സിഎസ് വളപ്പിലെ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളിയില്‍ പൊതുദര്‍ശനം നടക്കും. 11.30ന് സംസ്കാര ശുശ്രൂഷകൾ ആരംഭിക്കും.
കൂടുതൽ വിവരങ്ങൾക്കു: രാജൻ മാത്യു (ഡാളസ്) 469 855 2733.
|
കാനഡയിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവം: രണ്ട് പേർ അറസ്റ്റിൽ
എഡ്മിന്റൺ: കാനഡയിലെ എഡ്മിന്റണിൽ ഇന്ത്യൻ വംശജൻ കൊല്ലപ്പെട്ട സംഭവത്തിൽ രണ്ട് പേർ അറസ്റ്റിൽ. ഹർഷൻദീപ് സിംഗ് എന്ന ഇന്ത്യൻ വംശജനാണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ ഇവാൻ റെയിൻ, ജൂഡിത്ത് സോൾട്ടോക്സ് എന്നിവരാണ് അറസ്റ്റിലായത്.
വെള്ളിയാഴ്ച പുലർച്ചെ 12:30 ഓടെയാണ് ഹർഷൻദീപ് സിംഗ് കൊല്ലപ്പെട്ടത്. സെക്യൂരിറ്റി ജീവനക്കാരനായി ജോലി ചെയ്യുകയായിരുന്ന ഹർഷൻദീപിനെ മൂന്നംഗ സംഘം ചേർന്ന് ആക്രമിക്കുകയും വെടിവെച്ച് കൊലപ്പെടുത്തുകയുമായിരുന്നു.
ഇതിന്റെ സിസിടിവി ദൃശ്യങ്ങൾ സമൂഹ മാധ്യമങ്ങളിലൂടെ പുറത്തുവന്നിട്ടുണ്ട്. ഒരാൾ ഹർഷൻദീപിനെ കോണിപ്പടിയിൽ നിന്ന് താഴേക്ക് തള്ളിയിടുകയും മറ്റൊരാൾ പിന്നിൽ നിന്ന് വെടിയുതിർക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഹർഷൻദീപ് സിംഗിനെ കോണിപ്പടിയിൽ അബോധാവസ്ഥയിൽ കിടക്കുന്നതായി കണ്ടെത്തി. ഉടൻ തന്നെ ഹർഷൻദീപിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. പ്രതികൾ കൊലപാതകത്തിന് ഉപയോഗിച്ച ആയുധം പോലീസ് കണ്ടെടുത്തു.
|
കാനഡയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥിയെ റൂം മേറ്റ് കുത്തിക്കൊന്നു
സർനിയ: കാനഡയിൽ ഇന്ത്യൻ വംശജനായ വിദ്യാർഥി കുത്തേറ്റ് മരിച്ചു. ഗുറാസിസ് സിംഗ് ആണ് മരിച്ചത്. സർനിയയിലെ ക്യൂൻ സ്ട്രീറ്റിലാണ് സംഭവം.
ഇയാളുടെ റൂം മേറ്റ് ക്രോസ്ലി ഹണ്ടർ ആണ് ഗുറാസിസ് സിംഗിനെ കുത്തിക്കൊന്നത്. അടുക്കളയിൽവച്ച് ഇരുവരും തമ്മിലുണ്ടായ വാക്കുതർക്കമാണ് കൊലപാതകത്തിൽ കലാശിച്ചത്.
കത്തി ഉപയോഗിച്ച് ഇയാളെ ഒന്നിലധികം തവണ കുത്തിയതായാണ് വിവരം.
|
രാജു പള്ളത്ത് ഇന്ത്യ പ്രസ് ക്ലബ് നിയുക്ത പ്രസിഡന്റ്
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളി മാധ്യമപ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) 2026 2027 കാലയളവിലെ നിയുക്ത പ്രസിഡന്റായി രാജു പള്ളത്തിനെ (വർഗീസ് ജോൺ) അഡ്വൈസറി ബോർഡ് യോഗം തെരെഞ്ഞെടുത്തു
ഇന്ത്യ പ്രസ് ക്ലബിന്റെ വിവിധ തലങ്ങളിൽ പ്രവർത്തിച്ച രാജു പള്ളത്ത് ന്യൂയോർക്ക് ചാപ്റ്റർ പ്രസിഡന്റായിരുന്നു. പിന്നീട് ദേശീയ തലത്തിൽ വൈസ് പ്രസിഡന്റായി പ്രവർത്തിച്ചശേഷമാണ് സുനിൽ തൈമറ്റം പ്രസിഡന്റായപ്പോൾ ജനറൽ സെക്രട്ടറിയായി തെരഞ്ഞെടുക്കപ്പെട്ടത്.
രണ്ടു പതിറ്റാണ്ടിലേറെയായി മികച്ച പ്രവർത്തനത്തിലൂടെ ജനഹൃദയങ്ങളിൽ സ്ഥാനം നേടിയ ഇന്ത്യ പ്രസ് ക്ലബിന്റെ പ്രസിഡന്റ് സ്ഥാനത്തേക്ക് തെരെഞ്ഞെടുക്കപ്പെട്ടതിൽ സന്തോഷമുണ്ട്.
മാധ്യമ പ്രവർത്തനം പലതരം വെല്ലുവിളികൾ നേരിടുന്ന ഈ കാലത്ത് മാധ്യമങ്ങൾക്കും മാധ്യമപ്രവർത്തകർക്കും തുണയായി പ്രവർത്തിക്കുകയെന്ന ദൗത്യം ആയിരിക്കും തന്നെ നയിക്കുക.
കേരളത്തിലെ മാധ്യമപ്രവർത്തകരുമായും അമേരിക്കയിലെ സംഘടനകളുമായുളള നല്ല ബന്ധം തുടരുമെന്നും രാജു പള്ളത്ത് പറഞ്ഞു.
മാവേലിക്കര സ്വദേശിയായ രാജു ഡൽഹിയിൽ നിന്ന് ഇലക്ട്രോണിക്സ് എൻജിനിയറിംഗ് പഠിച്ച ശേഷം, സിംഗപ്പുരിലെ പാനസോണിക്കിൽ മീഡിയ ഡിവിഷനിൽ ഉദ്യോഗസ്ഥനായി. അവിടെ നിന്ന് കമ്പനി തന്നെയാണ് അമേരിക്കയിലേക്ക് അയച്ചത്.
ഇപ്പോൾ ഫെഡറൽ എംപ്ലോയി ആണെങ്കിലും മാധ്യമപ്രവർത്തനവും അദ്ദേഹം മുന്നോട്ടു കൊണ്ടു പോകുന്നുണ്ട്. തനിക്കൊപ്പം പ്രവർത്തിക്കുന്ന അൻപത് പേരും മറ്റ് ജോലികൾ ഉള്ളവരായതുകൊണ്ട് ഇതിൽ നിന്നൊരു സാമ്പത്തിക ലാഭം പ്രതീക്ഷിക്കാതെയാണ് ജോലി ചെയ്യുന്നതെന്ന് രാജു ചൂണ്ടിക്കാട്ടി
|
ഡാളസിൽ എക്ക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം ഇന്ന്
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 46ാമത് എക്ക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഡാളസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ ( 11550 Luna Road, Farmers Branch, Tx 75234) വച്ച് നടത്തും.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച്ബിഷപ് എൽദോ മാർ തിത്തോസ് ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ എപ്പിസ്കോപ്പൽ സഭകളിൽപ്പെട്ട 21 ഇടവകളിലെ ഗായകസംഘങ്ങളുടെ അതിമനോഹരമായ ഗാനശുശ്രൂഷ ഉണ്ടായിരിക്കും.
കഴിഞ്ഞ 45 വർഷമായി ഡാളസിൽ വളരെ ചിട്ടയോടും ഐക്യത്തോടും കൂടി നടത്തിവരുന്ന ക്രിസ്തുമസ് ന്യുഇയർ ആഘോഷം എക്ക്യൂമെനിക്കൽ രംഗത്തു ഒരു മാതൃകയാണ്. ഓരോ വർഷവും ഓരോ ഇടവകളാണ് നേതൃത്വം നൽകുന്നത്.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരിസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയാണ്. വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മറ്റിയാണ് കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എല്ലാ വിശ്വാസ സമൂഹത്തെയും ശനിയാഴ്ച നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂഇയർ ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി. ജോയ് (വൈസ്.പ്രസിഡന്റ്), ഷാജി എസ്. രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറർ), ജോൺ തോമസ് (ക്വയർ കോഓർഡിനേറ്റർ), പ്രവീൺ ജോർജ് (യൂത്ത് കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
|
കുരുവിള കുര്യൻ ന്യൂജഴ്സിയിൽ അന്തരിച്ചു
ന്യൂജേഴ്സി : തിരുവൻവണ്ടൂരിലെ തൈക്കുറുഞ്ഞിയിൽ കുടുംബാംഗം കുരുവിള കുര്യൻ (തങ്കച്ചൻ77) ന്യൂജഴ്സിയിൽ അന്തരിച്ചു. തൈക്കുറുഞ്ഞിയിൽ ഇടിക്കുള കുരുവിളയുടെയും സാറാമ്മ കുരുവിളയുടെയും മകനാണ് പരേതൻ.
അമേരിക്കയിലേക്ക് ആദ്യകാലങ്ങളിൽ കുടിയേറിയ തങ്കച്ചൻ സംമൂഹ്യ സാംസ്കാരിക രംഗത്തും , ഫൊക്കാനയുടെ സജീവ പ്രവർത്തകനായിരുന്നു. ന്യൂജേഴ്സി ഇമ്മാനുവേൽ ചർച്ച ഓഫ് ഗോഡ് അംഗമാണ്.
ഭാര്യ: ഏലിയാമ്മ. മക്കൾ: ബിനു വി. കുര്യൻ, ഐവ് ഫ്രാൻസിസ്, ഹനു കുര്യൻ. മരുമക്കൾ: സൂസൻ കുര്യൻ, ലിയോനാർഡ് ഫ്രാൻസിസ്, ഐറിൻ കുര്യൻ. കൊച്ചുമക്കൾ :ബ്രൈസ്, ആലിയ,സാറ, സാര്യ, എസ്ര, മീഖ.ഏലിയാ, ജോനാ, യെശയ്യാ, ജോഷ്വ.
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ ഒന്‍പത് വരെ ജി. തോമസ് ജെൻ റെെൽ ഫ്യൂണറൽ സർവീസസ് 397 യൂണിയൻ സ്ട്രീറ്റ് ഹാക്കൻസാക്ക്, NJ 07601ൽ.
സംസ്കാര ശുശ്രൂഷ തിങ്കളാഴ്ച രാവിലെ 10 മുതൽ 11 വരെ ജി. തോമസ് ജെൻ റെെൽ ഫ്യൂണറൽ സർവീസസിൽ. തുടർന്നു സംസ്കാരം ജോർജ് വാഷിംഗ്ടൺ മെമ്മോറിയൽ പാർക്കിൽ.
കൂടുതൽ വിവരങ്ങൾക്കു: ബിനു വി. കുര്യൻ 973 800 0390.
|
റോക്ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമ്മാ ഇടവകയുടെ കൂദാശ ശനിയാഴ്ച
ന്യൂയോർക്ക്: റോക്ലാൻഡ് കൗണ്ടിയിലെ ആദ്യ മാർത്തോമ്മാ ഇടവകയായ സെന്റ് ജെയിംസ് മാർത്തോമ്മാ ചർച്ച് പുതുതായി പേർൽ റിവറിൽ (253 Ehrhardt Rd, Pearl River) വാങ്ങി നവീകരിച്ച ദേവാലയത്തിന്റെ കൂദാശ ശനിയാഴ്ച രാവിലെ 9.30 നു നടത്തപ്പെടും.
മാർത്തോമ്മാ സഭയുടെ പരമാധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയുടെ അനുഗ്രഹാശിസുകളോടു കൂടി നോർത്ത് അമേരിക്ക ഭദ്രാസനാധിപൻ ഡോ. എബ്രഹാം മാർപൗലോസ് എപ്പിസ്കോപ്പ കൂദാശ കർമം നിർവഹിക്കും.
തുടർന്ന് 11 മണിക്ക് നടക്കുന്ന പൊതുസമ്മേളനം ഡോ. എബ്രഹാം മാർ പൗലോസ് എപ്പിസ്കോപ്പ ഉൽഘാടനം ചെയ്യും. മലങ്കര ഓർത്തഡോക്സ് സഭയുടെ അഭിവന്ദ്യ സഖറിയാ മാർനിക്കോളോവോസ് മെത്രാപ്പോലീത്ത അനുഗ്രഹ പ്രഭാഷണം നടത്തും.
സമ്മേളനത്തിൽ കോൺഗ്രസ്മെൻ ഹോണ. മൈക്ക്ലൗലേർ, ഓറഞ്ച് ടൗൺ സൂപ്പർവൈസർ തെരേസ കെന്നി, ക്ലാർക്സ്ടൌൺ സൂപ്പർവൈസർ ജോർജ് ഹോഹ്മാൻ, കേരളകൌൺസിൽ ഓഫ് ചർച്ചസ് ന്യൂ യോർക്ക് സോൺ പ്രസിഡന്റ്വെരി റെവ. ഗീവര്‍ഗീസ് ചട്ടത്തിൽ കോർ എപ്പിസ്കോപ്പ, സഭയുടെ ഭദ്രാസന സെക്രറി റെവ. ജോർജ് എബ്രഹാംഎന്നിവർ ആശംസകളറിയിക്കും.
ദേവാലയ കൂദാശയോടനുബന്ധിച്ചു ഇടവക നിർമിച്ചുനൽകുന്ന ഭവനത്തിന്റെ രൂപരേഖ സമ്മേളനത്തിൽ അവതരിപ്പിക്കും. ഭദ്രാസനത്തിലെ വിവിധ റീജണിലുകളിലുള്ള പട്ടക്കാരും, ഇടവക ചുമതലക്കാരും, സഭാ, ഭദ്രാസനകൌൺസിൽ അംഗംങ്ങൾ, വിവിധ സംഘടനകളുടെചുമതലക്കാരും, സമീപ ഇടവക പ്രതിനിധികളുംസമ്മേളനത്തിൽ സംബന്ധിക്കും.
ദേവാലയ കൂദാശയുടെ തത്സമയ സംപ്രേഷണം DSMCമീഡിയയും, മാർത്തോമാ മീഡിയയും സംയുക്തമായിനിർവഹിക്കും. സെന്റ് ഇടവക ഗായക സംഘം ശ്രുതി മധുരമായഗാനങ്ങൾ ആലപിക്കും.
കൂദാശയുടെയും, പൊതു സമ്മേളനത്തിന്റെയും സുഗമമായനടത്തിപ്പിനായി ഇടവക ചുമതലക്കാരായ റവ. അജിത്വര്ഗീസ് (വികാരി/പ്രസിഡന്റ്) പി. എ. ചാക്കോ (വൈസ്പ്രസിഡന്റ്) ജോൺ ജോബ് (സെക്രട്ടറി) ലിനു എബ്രഹാം, സ്റ്റാൻലി വർഗീസ് (ട്രെസ്ടിമാർ) ജിജി ടോം, ജോനാഥൻജോഷുവ ( ലെയ്ലീഡേഴ്സ്) തോമസ് വര്‍ഗീസ് (ബിൽഡിംഗ്കമ്മിറ്റി കൺവീനർ) എന്നിവരെ കൂടാതെ നവിത ജോൺ, മർലിൻ ടോം, ജിജോ ഉമ്മൻ, ഏലിക്കുട്ടി ഈപ്പൻ, ശാമുവേൽ മാത്യു എന്നിവർ കൺവീനർമാരുമായി വിവിധ കമ്മറ്റികൾപ്രെവർത്തിക്കുന്നു.
പുതിയ ദേവാലയത്തിലുള്ള ആദ്യ വിശുദ്ധ കുർബാന ശുശ്രൂഷ ഞായറാഴ്ച രാവിലെ ഒന്‍പതിന് ദേവാലയത്തിൽനടത്തപ്പെടും. അന്നേ ദിവസം 12 കുട്ടികളുടെ ആദ്യകുർബാനയും ഇടവകയുടെ 34ാമത് വാർഷികവും നടത്തപ്പെടും.
കൂദാശയിലേക്കും പൊതുസമ്മേളനത്തിലേക്കും തുടർന്നു നടക്കുന്ന ശുശ്രൂഷകളിലേക്കും ഏവരുടെയും പ്രാർഥനപൂർണമായ സാന്നിധ്യ സഹായ സഹകരണങ്ങൾപ്രതീക്ഷിക്കുന്നു .
|
ഫോർട്ട്വർത്ത് കൊലപാതകം: പ്രതി ജേസൺ അലൻ തോൺബർഗിന് വധശിക്ഷ
ഫോർട്ട്വർത്ത്: 2021 ശരത് കാലത്തിൽപെടുത്തി മൃതദേഹങ്ങൾ മാലിന്യകൂമ്പാരത്തിൽ കത്തിച്ച കേസിൽ ജേസൺ അലൻ തോൺബർഗിനെ കോടതി വധശിക്ഷയ്ക്ക് വിധിച്ചു. ഉരകളുമായി ചങ്ങാത്തം കൂടിയ ശേഷമാണ് പ്രതി അവരെ കൊലപ്പെടുത്തിയത്.
ദൈവത്തിന്റെ കൽപ്പന പ്രകാരം നടത്തിയ ആചാരപരമായ ത്യാഗങ്ങളാണ് ഇതെന്നാണ് കൊലപാതകങ്ങളെക്കുറിച്ച് ജേസൺ പോലീസിനോട് പറഞ്ഞത്.
എട്ട് ദിവസത്തെ സാക്ഷി വിസ്താരത്തിനും രണ്ട് മണിക്കൂർ നീണ്ട വാദപ്രതിവാദത്തിനും ശേഷമാണ് ജൂറി അദ്ദേഹത്തെ കുറ്റക്കാരനാണെന്ന് വിധിച്ചത്. പ്രതിക്ക് മാനിസകരോഗമുണ്ടെന്നും അതുകൊണ്ട് കുറ്റക്കാരനല്ലെന്ന് വിധിക്കണമെന്ന പ്രതിഭാഗം അഭിഭാഷകരുടെ അഭ്യർഥന ജൂറി നിരസിച്ചു.
2021 സെപ്റ്റംബറിൽ, ഡേവിഡ് ലൂറസ് (42), ലോറൻ ഫിലിപ്സ് (34), മാരിക്രൂസ് മാത്തിസ് (33) എന്നിവരെ ജേസൺ അലൻ കൊലപ്പെടുത്തിയതായി പോ പ്രോസിക്യൂട്ടർമാരും ആരോപിച്ചു. ഇവരുടെ മൃതദേഹങ്ങൾ സെപ്റ്റംബർ 22ന് ഫോർട്ട്വർത്ത് അഗ്നിശമന സേനാംഗങ്ങൾ കത്തുന്ന മാലിന്യകൂമ്പാരത്തിൽ കണ്ടെത്തി. ഒരു ഘട്ടത്തിൽ, ഇരകളുടെ ചിത്രങ്ങളും അവരുടെ ശരീരത്തിന്റെ അവസ്ഥ കാണിക്കുന്ന ചിത്രങ്ങളും പ്രോസിക്യൂട്ടർ ജൂറിക്ക് മുന്നിൽ ഹാജരാക്കിയിരുന്നു. ഇത് ജൂറിയിലെ പലരെയും വികാരഭരിതരാക്കി.
|
ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്റർ ജനറൽ ബോഡി ഞായറാഴ്ച
ഗാർലൻഡ്: ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്റർ ജനറൽ ബോഡി യോഗം ഞായറാഴ്ച വൈകുന്നേരം 3.30 മുതൽ അഞ്ച് വരെ ഡാളസ് കേരള അസോസിയേഷൻ കോൺഫറൻസ് ഹാളിൽ(3821 Broadway Blvd, Garland, TX) നടക്കും. പ്രസിഡന്റ് ഷിജു ഏബ്രഹാം അധ്യക്ഷത വഹിക്കും.
മുൻപത്തെ യോഗത്തിലെ മിനിറ്റ്സ് അവലോകനം ചെയ്യുകയും അംഗീകരിക്കുകയും ചെയ്യുക, അംഗത്വ വിവരങ്ങൾ, പരിഷ്കരിച്ച ഫോം, പുതുക്കിയ പട്ടിക, ബൈലോ ഭേദഗതി, ബിഎൽ കമ്മിറ്റിയുടെ പ്രവർത്തന പദ്ധതി, കെട്ടിട സുരക്ഷ, അപ്ഡേറ്റ് ചെയ്ത കാമറ, സിസ്റ്റം, പ്രോജക്റ്റ് അപ്ഡേറ്റുകൾ, അർധ വാർഷിക അക്കൗണ്ടുകൾ എഒബി എന്നിവ ചർച്ചചെയ്യും.
തുടർന്ന് 20252026ലേക്കുള്ള ബോർഡ് ഓഫ് ഡയറക്ടർമാരുടെ തെരഞ്ഞെടുപ്പ് നടക്കും. പൊതുയോഗത്തിൽ ഇന്ത്യൻ കൾച്ചറൽ ആൻഡ് എജ്യൂക്കേഷൻ സെന്റർ അംഗങ്ങൾ പങ്കെടുക്കണമെന്ന് സെക്രട്ടറി സൈമൺ ജേക്കബ് അറിയിച്ചു.
|
തീപിടിത്തത്തിൽ മരിച്ച മൂന്ന് വിദ്യാർഥികളെ തിരിച്ചറിഞ്ഞു
കാലിഫോർണിയ: താങ്ക്സ്ഗിവിംഗ് അവധിയുടെ തുടക്കത്തിൽ പീഡ്മോണ്ടിലുണ്ടായ അപകടത്തെ തുടർന്ന് ടെസ്ല സൈബർട്രക്ക്നു തീപിടിച്ച് മരിച്ച മൂന്ന് കോളജ് വിദ്യാർഥികളെ തിരിച്ചറിഞ്ഞതായി പീഡ്മോണ്ട് പോലീസ് സ്ഥിരീകരിച്ചു.
സോറൻ ഡിക്സൺ, ക്രിസ്റ്റ സുകാഹാര, ജാക്ക് നെൽസൺ എന്നീ വിദ്യാർഥികളെയാണ് തിരിച്ചറിഞ്ഞത്. കഴിഞ്ഞ ബുധനാഴ്ച പുലർച്ചെ മൂന്നിന് ടെസ്ല സൈബർട്രക്ക് ഹാംപ്ടൺ റോഡിൽ നടന്ന അപകടത്തിലാണ് വിദ്യാർഥികൾ മരിച്ചത്.
അപകടത്തിൽ ഗുരുതരമായ പൊള്ളലേറ്റ ആശുപത്രിയിൽ കഴിയുന്ന ഒരാൾ അപകടാവസ്ഥ തരണം ചെയ്തുവെന്ന് അധികൃതർ പറഞ്ഞു.
നാഷണൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷനും നാഷണൽ ട്രാഫിക് സേഫ്റ്റി ബോർഡും അപകടത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചു.
|
ബൈഡനൊപ്പം യോഗത്തിൽ പങ്കാളിയായി തമ്പി പോത്തൻ കാവുങ്കൽ
ഫിലാഡൽഫിയ: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പങ്കെടുത്ത യോഗത്തിൽ തമ്പി പോത്തൻ കാവുങ്കലും പങ്കാളിയായി. അമേരിക്കയിലുള്ള ഇന്ത്യൻ വംശജരുടെ രാഷ്ട്രീയ കാഴ്ചപ്പാട് വിലയിരുത്തുന്നതിനായി ഫിലാഡൽഫിയയിലെ ഡെമോക്രാറ്റിക് പാർട്ടി ഓഫീസിൽ നടന്ന ചടങ്ങിലാണ് തമ്പി പോത്തനു പങ്കെടുക്കുവാൻ അവസരം ലഭിച്ചത്.
ഫിലാഡൽഫിയ കോൺഗ്രസ് അംഗം ബ്രെണ്ടൻ ബോയ്ലേന്റെയും പ്രസിഡന്റ് ജോ ബൈഡന്റെയും പ്രത്യേക ക്ഷണപ്രകാരമായിരുന്നു ഇത്.
35 വർഷമായി ഫിലാഡൽഫിയയിലെ സാമൂഹിക സാംസ്കാരിക സാമുദായിക രാഷ്ട്രീയ രംഗങ്ങളിൽ സജീവമായി പ്രവർത്തിക്കുന്ന തമ്പി പോത്തൻ റാന്നി കാവുങ്കൽ കുടുംബാംഗവും റാന്നി ക്നാനായ വലിയപള്ളി ഇടവകാംഗവുമാണ്.
|
കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ സുവനീർ പ്രസിദ്ധീകരിക്കുന്നു
മയാമി: അമേരിക്കന്‍ മലയാളി സംഘടനകളിലെ പ്രമുഖ സംഘടനയായ കേരള സമാജം ഓഫ് സൗത്ത് ഫ്ലോറിഡ ജനപങ്കാളിത്തത്തോടെ സുവനീർ പ്രസിദ്ധീകരിക്കുന്നു. സുവനീറിന് "ശംഖൊലി' എന്നു നാമകരണം ചെയ്താണ് പ്രസിദ്ധീകരിക്കുന്നത്.
ഈ സാമൂഹിക ഡയറക്ടറിയില്‍ ആയിരങ്ങളുടെ കുടുംബചിത്രങ്ങള്‍ സൗജന്യമായി ചേര്‍ത്താണ് പ്രസിദ്ധീകരിക്കുന്നത്. സൗത്ത് ഫ്ലോറിഡയിലെ പാംബീച്ച്, ബ്രോവാര്‍ഡ്, മയാമിഡേയ്ഡ് കൗണ്ടികളില്‍ താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്കാണ് ഈ സുവനീറിന്റെ പേജുകളെ ധന്യമാക്കുവാന്‍ അവസരമുള്ളത്.
അടിസ്ഥാന വിവരങ്ങള്‍, സൗത്ത് ഫ്ലോറിഡയിലെ മലയാളികളുടെ നേതൃത്വത്തിലുള്ള ക്രിസ്ത്യന്‍, ഹിന്ദു, മുസ്ലിം ആരാധനാലയങ്ങളുടെ വിവരങ്ങള്‍, സര്‍വീസ് സമയം, സൗത്ത് ഫ്ലോറിഡ മലയാളി കുടിയേറ്റത്തിന്റെ ചരിത്രം, ആരോഗ്യം, വിദ്യാഭ്യാസം, തൊഴില്‍, നിയമ മേഖലകളെക്കുറിച്ചുള്ള അടിസ്ഥാന അറിവുകള്‍, നിരവധിയായ വിഷയങ്ങളില്‍ റഫറന്‍സ് മെറ്റീരിയല്‍സ് സുവനീറില്‍ ഒരുക്കും.
ഡിജിറ്റല്‍ കോപ്പി ലഭിക്കുവാനുള്ള ഒരു ക്യൂആര്‍ കോഡ് സുവനീറില്‍ ക്രമീകരിച്ചിരിക്കുന്നതിലൂടെ സ്മാര്‍ട്ട് ഫോണ്‍ ഉപയോഗിച്ച് സുവനീറിന്റെ ഡിജിറ്റല്‍ പകര്‍പ്പ് എളുപ്പത്തില്‍ ലഭിക്കാനുള്ള സൗകര്യവും ക്രമീകരിക്കുന്നുണ്ട്.
വരും തലമുറയ്ക്ക് ഇതൊരു ചരിത്ര പുസ്തകമാക്കുവാന്‍ കേരള സമാജം ജനപങ്കാളിത്തത്തോടുകൂടി തയാറാക്കുന്ന ഈ സ്മരണികയില്‍ ഇംഗ്ലീഷിലും മലയാളത്തിലും ലേഖനങ്ങളും ചെറുകഥകളും കവിതകളും കാര്‍ട്ടൂണുകളും പെയിന്റിംഗുകളും പാചക കുറിപ്പുകളും തയാറാക്കി അയക്കാവുന്നതാണ്.
നിങ്ങളുടെ സൃഷ്ടികള്‍ keralasamajamsouvenir@gmail.com മെയിലിലേക്ക് ഈ മാസം 20ന് മുമ്പ് അയക്കാവുന്നതാണ്. ലേഖനങ്ങള്‍ ഇംഗ്ലീഷിലും മലയാളത്തിലും എഴുതാവുന്നതാണ്.
ഇംഗ്ലീഷിലും മലയാളത്തിലും തന്നിരിക്കുന്ന വിഷയത്തില്‍ മാത്രമാണ് ലേഖനങ്ങള്‍ എഴുതി അയയ്ക്കേണ്ടത്. വിദഗ്ധസമിതി പരിശോധിച്ച് തെരഞ്ഞെടുക്കുന്ന ലേഖനങ്ങള്‍ മാത്രമാണ് സ്മരണികയില്‍ പ്രസിദ്ധീകരിക്കുന്നത്.
ശംഖൊലിയുടെ എഡിറ്റോറിയല്‍ ബോര്‍ഡില്‍ കേരള സമാജം പ്രസിഡന്റ് ഷിബു ജോസഫ്, വൈസ് പ്രസിഡന്റ് ജോസ് വെമ്പാല, സെക്രട്ടറി നിബു പുത്തേത്ത്, ട്രഷറര്‍ ജറാള്‍ഡ് പേരേരേ, മുന്‍ പ്രസിഡന്റുമാരായ ജോജോ വാത്യോലില്, സാജന് മാത്യു, ബാബു കല്ലിടുക്കില്‍, സജി സക്കറിയാസ്, ജോയി കുറ്റിയാനി, 2025 പ്രസിഡന്റ് ഇലക്ട് ബിജു ജോണ്‍ എന്നിവര്‍ നേതൃത്വം നല്കുന്നു.
ശനിയാഴ്ച കൂപ്പര്‍ സിറ്റി ഹൈസ്കൂള്‍ ഓഡിറ്റോറിയത്തില്‍ വച്ച് നടക്കുന്ന കേരള സമാജം ക്രിസ്മസ് പരിപാടിയില്‍ ഈ സ്മരണികയുടെ ഒരു ഡമ്മി പ്രകാശനം ചെയ്യും.
ക്രിസ്മസ് ആഘോഷങ്ങളോടനുബന്ധിച്ച് ഫാമിലി പിക്ച്ചര്‍ എടുക്കുന്നതിനായി സൗജന്യമായി ഫോട്ടോ ബൂത്ത് ക്രമീകരിക്കുന്നുണ്ട്. ഈ അവസരം ഉപയോഗപ്പെടുത്തണമെന്ന് എഡിറ്റോറിയല്‍ ബോര്‍ഡ് ഓര്‍മിപ്പിച്ചു.
|
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റിൽ വൻ വരവേൽപ്പ്
മിഷിഗൺ: അമേരിക്കയിൽ ഹൃസ്വ സന്ദർശനത്തിനായി എത്തിയ മലങ്കര മാർത്തോമ്മാ സുറിയാനി സഭയുടെ അധ്യക്ഷൻ ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലീത്തയ്ക്ക് ഡിട്രോയിറ്റ് മെട്രോ വിമാനത്താവളത്തിൽ വൈദികരും സഭാ പ്രതിനിധികളും ചേർന്ന് വൻ വരവേൽപ്പ് നൽകി.
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവക വികാരി റവ. സന്തോഷ് വർഗീസ്, റവ. പി. ചാക്കോ, ഭദ്രാസന കൗൺസിൽ അംഗം ബോബൻ ജോർജ്, ഇടവക സെക്രട്ടറി ജോൺ മാത്യൂസ്, സഭാ പ്രതിനിധി മണ്ഡലാംഗം സാൻസു മത്തായി, ഭദ്രാസന അസ്സംബ്ലി അംഗം റൻസി ചാക്കോ, മുൻ സഭാ പ്രതിനിധി മണ്ഡലാംഗം ഡോ. സോമൻ ഫിലിപ്പ് ചാക്കോ, മുൻ ഭദ്രാസന കൗൺസിൽ അംഗം അലൻ ജി. ജോൺ, ഡോണ സന്തോഷ്, ഷാലൻ ജോർജ് എന്നിവർ മെത്രാപ്പോലീത്തായെ സ്വീകരിക്കുവാൻ എത്തിയിരുന്നു.
ഡിട്രോയിറ്റ് മാർത്തോമ്മാ ഇടവകയിൽ ഞായറാഴ്ച രാവിലെ 9.30ന് മെത്രാപ്പോലീത്ത വിശുദ്ധ കുർബാനയ്ക്കു നേതൃത്വം നൽകും. തുടർന്ന് മെത്രാപ്പോലീത്തയുടെ എപ്പിസ്കോപ്പൽ സ്ഥാനാരോഹണത്തിന്റെ 35ാമത് വാർഷികാഘോഷങ്ങളുടെ ഭാഗമായിട്ടുള്ള അനുമോദന സമ്മേളനവും നടക്കും. ഇതിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി ഇടവക ചുമതലക്കാർ അറിയിച്ചു.
|
യുഎസിൽ ബഹുരാഷ്ട്ര കമ്പനി സിഇഒയെ വെടിവച്ചുകൊന്നു
ന്യൂയോർക്ക്: അമേരിക്കയിലെ മിനസോട്ട ആസ്ഥാനമായി പ്രവർത്തിക്കുന്ന ബഹുരാഷ്ട്ര കന്പനിയായ യുണൈറ്റഡ് ഹെൽത്ത്കെയർ സിഇഒ ബ്രയൻ തോംസൺ (50) കൊല്ലപ്പെട്ടു. അമേരിക്കൻ സമയം ബുധനാഴ്ച രാവിലെ 6.45ന് മൻഹാട്ടനിലാണ് കൊലപാതകം നടന്നത്.
കന്പനിയുടെ വാർഷിക നിക്ഷേപ സമ്മേളനം നടക്കുന്ന ഹോട്ടലിലേക്കു പോവുകയായിരുന്ന ബ്രയൻ തോംസണെ അജ്ഞാതൻ വെടിവച്ചു കൊലപ്പെടുത്തുകയായിരുന്നു. അക്രമി പിന്നീട് ഓടിരക്ഷപ്പെട്ടു. കൊലപാതകത്തിന് പിന്നാലെ ഇന്നു നടക്കാനിരുന്ന നിക്ഷേപക സമ്മേളനം കമ്പനി റദ്ദാക്കി.
ലോകത്തെതന്നെ ഏറ്റവും വലിയ ഹെൽത്ത് ഇൻഷ്വറൻസ് കമ്പനിയാണ് യുണൈറ്റഡ് ഹെൽത്ത്കെയർ. 2021 ഏപ്രിലിലാണ് കമ്പനിയുടെ സിഇഒ ആയി ബ്രയാൻ തോംസൺ ചുമതലയേറ്റത്.
|
ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പളളിയുടെ ക്രിസ്മസ് കരോൾ ആരംഭിച്ചു
ഷിക്കാഗോ: ഷിക്കാഗോ സെന്റ് മേരീസ് ക്നാനായ പളളിയുടെ ഈ വർഷത്തെ ക്രിസ്മസ് കരോളിന് തുടക്കമായി. ഇടവകയിലെ കൂടാരയോഗ ഭാരവാഹികൾക്കും ഷിക്കാഗോ കെസിഎസ് ഭാരവാഹികൾക്കും യേശുവിന്റെ തിരുസ്വരൂപങ്ങൾ വെഞ്ചരിച്ച് നൽകിക്കൊണ്ടാണ് ഈ വർഷത്തെ ക്രിസ്മസ് കരോളിന് വികാരി ഫാ. സിജു മുടക്കോടിയിൽ തുടക്കമിട്ടത്.
വിശുദ്ധ കുർബാനയ്ക്ക് ശേഷം സെന്റ് സേവ്യേഴ്സ് കൂടാരയോഗത്തിന്റെ നേതൃത്വത്തിൽ പള്ളിയിൽ പ്രഥമ ക്രിസ്മസ് കാരളും നടത്തി. ഇത്തവണത്തെ കരോളിലൂടെ സമാഹരിക്കുന്ന തുകകൊണ്ട് ദേവാലയത്തിന്റെ മുഖാവരണത്തിന്റെ പുനരുദ്ധാരണ പ്രവർത്തനങ്ങളും ഇടവകയിലെ വിവിധ മിനിസ്ട്രികളുടെ പ്രവർത്തനങ്ങളും നടത്തുകയാണ് ലക്ഷ്യമിടുന്നത്.
ഇടവകയുടെ പൊതുവായ ക്രിസ്മസ് കരോൾ ഈ മാസം 15ന് വിശുദ്ധ കുർബാനയ്ക്ക് ശേഷം ഇടവകയിലെ മതബോധന സ്കൂളിന്റെ നേതൃത്വത്തിലാണ് നടക്കുക. പള്ളിയിലെ കൈക്കാരന്മാരായ സാബു കട്ടപ്പുറം, ബിനു പൂത്തുറയിൽ, ലൂക്കോസ് പൂഴിക്കുന്നേൽ, ജോർജ് മറ്റത്തിപ്പറമ്പിൽ, നിബിൻ വെട്ടിക്കാട്ട് എന്നിവർക്കൊപ്പം പോൾസൺ കുളങ്ങര, റ്റാജു കണ്ടാരപ്പള്ളിൽ തുടങ്ങിയവരാണ് കരോൾ കോഓർഡിനേറ്റർമാരായി പ്രവർത്തിക്കുന്നത്.
ക്രിസ്മസ് കരോളിനോടനുബന്ധിച്ച് നടത്തുന്ന മികച്ച ക്രിസ്മസ് ഡെക്കറേഷൻ, പുൽക്കൂട്, പ്രാർഥനാമുറി, ക്രിസ്മസ് പാപ്പാ, കാരൾ പങ്കാളിത്തം എന്നിവ ഉൾപ്പെടെയുള്ള വിവിധ കൂടാരയോഗതല മത്സരങ്ങളുടെ കോഓർഡിനേറ്ററായി ജോയിസ് ആലപ്പാട്ട് പ്രവർത്തിക്കും.
|
കൊച്ചിയിൽ പൊതുജനത്തിനായി അമേരിക്കൻ കോർണർ തുറന്നു
കളമശേരി: സംസ്ഥാനത്തെ ആദ്യത്തെ "അമേരിക്കൻ കോർണർ’ കൊച്ചി ശാസ്ത്ര സാങ്കേതിക സർവകലാശാലയിൽ തുറന്നു. കുസാറ്റും ചെന്നൈയിലെ യുഎസ് കോൺസുലേറ്റ് ജനറലും സംയുക്തമായി ആരംഭിച്ച അമേരിക്കൻ കോർണർ യുഎസ് കോൺസുലേറ്റ് ജനറൽ പബ്ലിക് അഫയേഴ്സ് ഓഫിസർ ജീൻ ബ്രിഗന്തി ഉദ്ഘാടനം ചെയ്തു.
വൈസ്ചാൻസലർ ഡോ.എം.ജുനൈദ് ബുഷിരി അധ്യക്ഷത വഹിച്ചു. യുഎസ് കോൺസുലേറ്റ് ജനറൽ ചെന്നൈ അമേരിക്കൻ സെന്ററിന്റെ ഡയറക്ടർ സീമ മസോട്ട്, ഉന്നത വിദ്യാഭ്യാസ കൗൺസിൽ മെംബർ സെക്രട്ടറി ഡോ രാജൻ വർഗീസ്, രജിസ്ട്രാർ എ.യു.അരുൺ, കുസാറ്റ് മുൻ വൈസ്ചാൻസലർ ഡോ.പി. ജി.ശങ്കരൻ, സിൻഡിക്കറ്റ് അംഗം ഡോ.എസ്.എം.സുനോജ്, ഇന്റേണൽ ക്വാളിറ്റി അഷ്വറൻസ് സെൽ ഡയറക്ടർ ഡോ സാം തോമസ്, ഇന്റർനാഷനൽ റിലേഷൻസ് ഡയറക്ടർ ഡോ.ഹരീഷ് എൻ.രാമനാഥൻ എന്നിവർ പ്രസംഗിച്ചു.
130 രാജ്യങ്ങളിലായി 600ലധികം സൗകര്യങ്ങൾ ലഭ്യമാക്കുന്ന ആഗോള ശൃംഖലയുടെ ഭാഗമാണ് അമേരിക്കൻ കോർണറുകൾ. ഇന്ത്യയിലെ മൂന്നാമത്തെ സെന്ററാണ് കുസാറ്റിലേത്. അമേരിക്കൻ സാമ്പത്തിക പിന്തുണയോടെ സ്വതന്ത്രമായി പ്രവർത്തിക്കുന്ന സംവിധാനമായ അമേരിക്കൻ കോർണറുകൾ വിദ്യാർഥികൾക്കു വിവിധ തരത്തിലുള്ള സഹായവും പരിശീലനവും പിന്തുണയും നൽകുന്നു.
ഇത് സംയുക്ത പദ്ധതികൾക്കുള്ള ഉയർന്ന ഫണ്ടിങ്, സ്റ്റാഫിനും വിദ്യാർഥികൾക്കും പരിശീലന അവസരങ്ങൾ, വിപുലമായ ഡിജിറ്റൽ വിഭവങ്ങളിൽ സൗജന്യപ്രവേശനം, യുഎസ്എയിലെ പൊതു, സ്വകാര്യ മേഖലയുമായി പങ്കാളിത്തങ്ങൾ തുടങ്ങിയവ ലഭ്യമാക്കും.
സർവകലാശാലയുടെ അക്കാദമിക, ഗവേഷണ അന്തരീക്ഷത്തെ പ്രയോജനപ്പെടുത്തുകയും സാങ്കേതികവിദ്യ, നവീകരണം, പൊതു പങ്കാളിത്തം എന്നിവ സംയോജിപ്പിച്ച് സംവാദത്തിനും പഠനത്തിനും സാംസ്കാരിക സഹകരണത്തിനുമുള്ള സജീവമായ ഒരു ഇടം സൃഷ്ടിക്കുകയും ചെയ്യും.
കുസാറ്റിനു രാജ്യാന്തര ബന്ധങ്ങൾ ശക്തമാക്കാനും ആഗോള പങ്കാളിത്തങ്ങൾക്കും പരസ്പര ധാരണകൾക്കും സഹായകമായ മുന്നേറ്റമുണ്ടാക്കാനും അമേരിക്കൻ കോർണർ സഹായകമാകും.∙ പ്രവർത്തനം ദിവസവും രാവിലെ 10 മുതൽ കളമശേരി കുസാറ്റിലെ അമിനിറ്റി സെന്ററിൽ ആരംഭിച്ച അമേരിക്കൻ കോർണർ തിങ്കൾ മുതൽ ശനി വരെ രാവിലെ 10 മുതൽ വൈകുന്നേരം അഞ്ച് വരെ തുറന്നു പ്രവർത്തിക്കും.
യുഎസ് ഫുൾബ്രൈറ്റ് പ്രോഗ്രാമുകൾ, എക്സ്ചേഞ്ച് പ്രോഗ്രാമുകൾ എന്നിവയെക്കുറിച്ച് അറിയാൻ യുഎസ് ഇന്ത്യ എജ്യുക്കേഷനൽ ഫൗണ്ടേഷൻ ഒരുക്കുന്ന ഉന്നതവിദ്യാഭ്യാസ കൺസൽറ്റേഷൻ ഇവിടെ നടത്തും.
|
ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ പുരസ്കാരം ജനുവരി 10ന്
ന്യുയോർക്ക്: വടക്കേ അമേരിക്കയിലെ മലയാളി മാധ്യമ പ്രവർത്തകരുടെ കൂട്ടായ്മയായ ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ (ഐപിസിഎൻഎ) മാധ്യമശ്രീ, മാധ്യമരത്ന. മീഡിയ എക്സലൻസ് പുരസ്കാരങ്ങൾക്കുള്ള നോമിനേഷനു മികച്ച പ്രതികരണം. നവംബർ 30 ആയിരുന്നു നോമിനേഷൻ നൽകാനുള്ള സമയപരിധി. ഇത് ആദ്യമായാണ് ഇത്രയധികം നോമിനേഷനുകൾ മാധ്യമ പ്രവർത്തകരിൽ നിന്ന് ലഭിക്കുന്നത്.
നോമിനേഷനിൽ നിന്ന് തിരഞ്ഞെടുക്കുന്നവർക്ക് ജനുവരി 10 നു വൈകിട്ട് 5 മണിക്ക് കൊച്ചിയിലെ ഗോകുലം കൺവൻഷൻ സെന്ററിൽ നടക്കുന്ന നിറപ്പകിട്ടാർന്ന ചടങ്ങിൽ പുരസ്ക്കാരങ്ങൾ സമ്മാനിക്കും. സാമൂഹിക സാംസ്ക്കാരിക രാഷ്ട്രീയ മാധ്യമ രംഗത്തെ പ്രമുഖർ പങ്കെടുക്കും.
എഴുത്തുകാരൻ, മുൻ പത്രപ്രവർത്തകൻ എന്നീ നിലകളിൽ ശോഭിച്ച ഇപ്പോൾ നിയമവ്യവസായ മന്ത്രിയായ പി. രാജീവ്, റവന്യു മന്ത്രി കെ. രാജൻ, ഗതാഗത മന്ത്രി കെ.ബി. ഗണേഷ് കുമാർ, ജലവിഭവ വകുപ്പ് മന്ത്രി റോഷി അഗസ്റ്റിൻ പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ എന്നിവർ പപങ്കെടുക്കും.
മാധ്യമശ്രീ പുരസ്കാര ജേതാവിന് ഒരു ലക്ഷം രൂപയും പ്രശംസാ ഫലകവും, മാധ്യമ രത്ന പുരസ്കാര ജേതാവിന് അൻപതിനായിരം രൂപയും പ്രശംസാ ഫലകവും നൽകി ആദരിക്കും. മീഡിയ എക്സലൻസ് പുരസ്കാരത്തോടൊപ്പം ഫലകവും ക്യാഷ് അവാർഡും നൽകുന്നതാണ്.
അച്ചടിദൃശ്യഓൺലൈൻ മാധ്യമ രംഗത്തും, ഈ വർഷം ആദ്യമായി വിനോദാത്മക ടെലിവിഷൻ രംഗത്ത് പ്രവർത്തിക്കുന്നവരെയും പുരസ്കാര വേദിയിൽ ആദരിക്കുന്നതാണ്. മികച്ച എക്സ്ക്ലൂസീവ് വാർത്തയ്ക്കും അച്ചടിദൃശ്യഓൺലൈൻ മാധ്യമങ്ങൾക്ക് പ്രത്യേകം അവാർഡ് നൽകുന്നതാണ്.
മികച്ച ഫീച്ചർ, മികച്ച വാർത്ത, അവതാരകൻ അവതാരക, മികച്ച അന്വേഷണാത്മക വാർത്ത, മികച്ച ഫോട്ടോഗ്രാഫർ, മികച്ച വിഡിയോഗ്രാഫർ, മികച്ച ന്യൂസ് എഡിറ്റർ, മികച്ച വിഡിയോ എഡിറ്റർ, മികച്ച വാർത്ത നിർമാതാവ് മികച്ച റേഡിയോ പരിപാടി, യുവ മാധ്യമ പ്രവർത്തകൻപ്രവർത്തക എന്നിങ്ങനെ നിരവധി അവാർഡുകൾ നൽകി മാധ്യമ പ്രവർത്തകരെ ആദരിക്കും. കേരളത്തിലെ ഏറ്റവും മികച്ച പ്രസ് ക്ലബിന് അവാർഡ് നൽകി ആദരിക്കുന്നു എന്ന പുതുമയും ഇപ്രാവശ്യമുണ്ട്.
ആദ്യമായി മികച്ച വാർത്ത പരിപാടിയുടെ നിർമാതാവിനും, മികച്ച എന്റർടൈൻമെന്റ് പരിപാടിയുടെ നിർമാതാവിനും അവതാരകൻഅവതാരക എന്നിവർക്കും വർത്തമാന പത്രങ്ങളിലെ മികച്ച തലക്കെട്ട്, ലേ ഔട്ട്, ഒപ്പം ഓൺലൈൻ മാധ്യമ രംഗത്തെ തെളിമയാർന്ന പ്രവർത്തനം എന്നിവയ്ക്കും അവാർഡുകൾ നൽകാൻ തീരുമാനം എടുത്തിട്ടുണ്ട്.
മുതിർന്ന മാധ്യമ പ്രവർത്തകരെയും വിവിധ മേഖലകളിൽ മികവാർന്ന പ്രവർത്തനങ്ങൾ കാഴ്ച്ചവച്ചവരെയും പയനിയർ അവാർഡുകൾ നൽകി ആദരിക്കും.
മാധ്യമ രംഗത്തെ പ്രമുഖർ അടങ്ങിയ ജൂറിയോടൊപ്പം, ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയും ഒന്നിച്ചു പുരസ്ക്കാരത്തിന് അർഹരായവരെ തിരഞ്ഞെടുക്കുന്നതാണ്.
കൂടുതൽ വിവരങ്ങൾക്ക് സുനിൽ ട്രൈസ്റ്റാർ 19176621122 ഷിജോ പൗലോസ് 12012389654, വിശാഖ് ചെറിയാൻ 17577567374, അനിൽ ആറൻമുള 17138827272, ആശ മാത്യു 16129862663, റോയ് മുളകുന്നം 16473630050 കൂടാതെ കേരളത്തിലെ ഈ പരിപാടിയുടെ റീജനൽ കോഓർഡിനേറ്റർ പ്രതാപുമായും 91 984 633 3435.
|
ഫോമയുടെ ഭരണഘടനാ പരിഷ്കരണത്തിന് ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു
ന്യൂയോർക്ക്: ഫോമയുടെ ഭരണഘടനയിൽ കാലാനുസൃതമായ മാറ്റങ്ങൾ കൊണ്ടുവരുവാൻ വേണ്ടി ബൈലോ കമ്മിറ്റി പുനഃസംഘടിപ്പിച്ചു. ജോൺ സി. വർഗീസ് (സലിം ന്യൂയോർക്ക്) ആണ് കമ്മിറ്റി ചെയർമാൻ ജെ. മാത്യു (ന്യൂയോർക്ക്), മാത്യു വൈരമൻ (ഹൂസ്റ്റൺ), സജി എബ്രഹാം (ന്യൂയോർക്ക്), സിജോ ജയിംസ് (ടെക്സസ്), ബബ്ലു ചാക്കോ (കോഓർഡിനേറ്റർ) എന്നിവരാണ് ബൈലോ കമ്മിറ്റിയിലെ മറ്റ് അംഗങ്ങൾ.
ഫോമയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും മുൻ ജനറൽ സെക്രട്ടറിയുമാണ് ജോൺ സി. വർഗീസ്. ഫോമാ അഡ്വൈസറി കൗൺസിൽ ചെയർമാൻ, വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റ് തുടങ്ങിയ നിലകളിലും പ്രവർത്തിച്ചിട്ടുണ്ട്.
ഫോമയുടെ സ്ഥാപക നേതാക്കളിൽ പ്രമുഖനും ഫൊക്കാനയുടെ മുൻ പ്രസിഡന്റുമാണ് ജെ. മാത്യു. ഫോമയുടെ നിരവധി കമ്മിറ്റികളിൽ അംഗമായിരുന്നു. വെസ്റ്റ് ചെസ്റ്റർ മലയാളി അസോസിയേഷൻ പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്. ലാനയുടെ മുൻ പ്രസിഡന്റും ജനനി മാസികയുടെ ചീഫ് എഡിറ്ററുമായ ജെ. മാത്യു അമേരിക്കയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ നിറസാന്നിധ്യമാണ്.
ഹൂസ്റ്റൺ മലയാളി അസോസിയേഷന്റെ സജീവ പ്രവർത്തകനും ഇമിഗ്രേഷൻ ലോയറുമാണ് മാത്യു വൈരമൻ. ടെക്സസ് എ ആൻഡ് എം യൂണിവേഴ്സിറ്റിയിലെ ഫാക്കൽറ്റിയായ മാത്യു നിരവധി ഗ്രന്ഥങ്ങളുടെ രചയിതാവ് കൂടിയാണ്.ഫോമയുടെ സ്ഥാപക നേതാവാണ് സജി ഏബ്രഹാം.
നാഷനൽ കമ്മിറ്റി അംഗം, ഫോമാ ന്യൂസിന്റെ ആദ്യ ചീഫ് എഡിറ്റർ, കേരള കൺവൻഷൻ ചെയർമാൻ, ബൈലോ കമ്മിറ്റിയുടെ സെക്രട്ടറി, അഡ്വൈസറി കൗൺസിൽ സെക്രട്ടറി, മലയാളി സമാജം പ്രസിഡന്റ്, കേരള സമാജം സെക്രട്ടറി തുടങ്ങി വിവിധ മേഖലകളിൽ പ്രവർത്തിച്ചു വ്യക്തിമുദ്ര പതിപ്പിച്ച നേതാവാണ്.
കേരള അസോസിയേഷൻ ഓഫ് റിയോ ഗ്രാൻഡെ വാലിയുടെ നിലവിലെ പ്രസിഡന്റാണ് സിജോ ജയിംസ്. സംഘടനയുടെ മുൻ സെക്രട്ടറിയായും സേവനം ചെയ്തിട്ടുണ്ട്.ഫോമയുടെ നാഷനൽ കമ്മിറ്റി അംഗമാണ് ബബ്ലു ചാക്കോ. ബൈലോ കമ്മിറ്റിയെയും ഫോമാ നാഷനൽ കമ്മിറ്റിയെയും തമ്മിൽ ഏകോപിപ്പിക്കുന്നതിന്റെ ചുമതലയാണ് ബബ്ലു ചാക്കോയ്ക്കുള്ളത്.
പുതിയ ബൈലോ കമ്മിറ്റിയെ ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ എന്നിവർ അനുമോദിക്കുകയും ആശംസകൾ നേരുകയും ചെയ്തു.
|
ടെക്സസ് പൊതു സുരക്ഷാ വകുപ്പ് ഡയറക്ടറായി ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു
ഓസ്റ്റിൻ: ടെക്സസ് പൊതുസുരക്ഷാ വകുപ്പ് (ഡിപിഎസ്) ഡയറക്ടർ ആയി കേണൽ ഫ്രീമാൻ മാർട്ടിൻ ചുമതലയേറ്റു. ഓസ്റ്റിനിലെ ഡിപിഎസ് ആസ്ഥാനത്തെ ഫാളൻ ഓഫിസേഴ്സ് മെമ്മോറിയൽ സൈറ്റിൽ നടന്ന സത്യപ്രതിജ്ഞാ ചടങ്ങിൽ ഗവർണർ ഗ്രെഗ് ആബട്ട് ഫ്രീമാൻ സത്യവാചകം ചൊല്ലിക്കൊടുത്തു.
15 വർഷത്തെ സേവനത്തിന് ശേഷം വിരമിക്കുന്ന സ്റ്റിവൻ മക്രോയ്ക്ക് പകരമാണ് ഫ്രീമാൻ മാർട്ടിൻ ചുമതലയേൽക്കുന്നത്. 56 കാരനായ മാർട്ടിൻ ഇതിനകം നർക്കോട്ടിക് സർവീസിൽ ഉൾപ്പെടെ വിവിധ ഇടങ്ങളിൽ സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
ക്രിമിനൽ ജസ്റ്റിസിൽ സയൻസ് ബിരുദം നേടിയ മാർട്ടിൻ നോർത്ത് വെസ്റ്റേൺ യൂണിവേഴ്സിറ്റിയിലെ സ്കൂൾ ഓഫ് പോലീസ് സ്റ്റാഫ് ആൻഡ് കമാൻഡിൽ നിന്ന് ബിരുദം നേടി.
|
യുഎസിൽ 40 മില്യൺ ഡോളറിന്റെ ലഹരിമരുന്നുമായി രണ്ട് ഇന്ത്യക്കാർ അറസ്റ്റിൽ
അയോവ: യുഎസിൽ 40 മില്യൺ ഡോളർ വിലമതിക്കുന്ന ലഹരിമരുന്നുമായി രണ്ട് ഇന്ത്യക്കാരെ പൊലീസ് അറസ്റ്റു ചെയ്തു. വലിയ ട്രക്കിനുള്ളിൽ ഷിപ്പിംഗ് കണ്ടെയ്നറിൽ മയക്കുമരുന്ന് കടത്തുന്നതിനിടെയാണ് ഇരുവരും പോലീസ് പിടിയിലായത്.
കാനഡയിലെ ഒന്റാറിയോ നിവാസികളും ഇന്ത്യൻ വംശജരുമായ വൻഷ്പ്രീത് സിംഗ് (27), മൻപ്രീത് സിംഗ് (36) എന്നിവരെയാണ് അറസ്റ്റ് ചെയ്തത്. ലഹരിമരുന്ന് കടത്തൽ, കൈവശം വെയ്ക്കൽ എന്നീ കുറ്റങ്ങൾ ചുമത്തി ഇരുവരും ജയിലിലാണ്.
|
വിവിധ മേഖലകളിൽ തിളങ്ങുന്ന മലയാളികളെ ആദരിക്കാൻ ഐപിസിഎൻടി
ഡാളസ്: ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് (ഐപിസിഎൻടി) 2024 പ്രവർത്തന സമാപന സമ്മേളനത്തിൽ അമേരിക്കയിലെ മികച്ച മാധ്യമ പ്രവർത്തകൻ, മികച്ച മലയാളി സംഘടനാ പ്രവർത്തകൻ, സാമൂഹിക സാംസ്കാരിക പ്രവർത്തകൻ തുടങ്ങിയവരെ ആദരിക്കും.
ഡാളസിൽ ജനുവരി 26ന് ഐപിസിഎൻടി സ്ഥാപക പ്രസിഡന്റ് ഏബ്രഹാം തെക്കേമുറി ഹാളിൽ നടക്കുന്ന ചടങ്ങിൽ സാൻ അന്റോണിയോ, ഫ്ലോറിഡ, ഫിലാഡൽഫിയ പ്രസ് ക്ലബ് പ്രതിനിധികളും പങ്കെടുക്കും.
ഐപിസിഎൻടി എക്സിക്യൂട്ടീവ് യോഗത്തിൽ പ്രസിഡന്റ് സണ്ണി മാളിയേക്കൽ അധ്യക്ഷത വഹിച്ചു. മലയാളികളിലെ നന്മയും കാരുണ്യവും എടുത്തുകാട്ടി സമൂഹത്തിനായി പ്രവർത്തിക്കുന്നവരെ ആദരിക്കുന്നത് ഐപിസിഎൻടിയുടെ കടമയാണെന്ന് അദ്ദേഹം പറഞ്ഞു.
സാമ്പത്തിക സഹായം ആവശ്യമുള്ളവർക്ക് കൈത്താങ്ങാവുന്നതിനും മെഡിക്കൽ പ്രഫഷണലുകൾ സമൂഹത്തിന് നൽകുന്ന സംഭാവനകളും മലയാളി സമൂഹത്തിന് അഭിമാനകരമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനാ ഭാരവാഹികൾക്കും വ്യക്തികൾക്കും മികച്ച വ്യക്തികളെ നോമിനേറ്റ് ചെയ്യാവുന്നതാണ്. പ്രസ് ക്ലബ് നിയോഗിക്കുന്ന വിദഗ്ധ സമിതിയാണ് അന്തിമ തീരുമാനമെടുക്കുക. നിർദേശങ്ങൾ asianettv@gmail.com എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കാം.
ഈ മാസം 31ന് മുൻപ് നിർദേശങ്ങൾ സമർപ്പിക്കണമെന്ന് ഐപിസിഎൻടി ജനറൽ സെക്രട്ടറി ബിജിലി ജോർജ്, ട്രഷറർ ബെന്നി ജോൺ എന്നിവർ അറിയിച്ചു.
ഐപിസിഎൻടി ഭാരവാഹികളായ സാം മാത്യു, ലാലി ജോസഫ്, പ്രസാദ് തിയോടിക്കൽ, തോമസ് ചിറമേൽ, അനശ്വർ മാമ്പിള്ളി, സിജു ജോർജ് എന്നിവരുമായി ബന്ധപ്പെട്ടും നിർദേശങ്ങൾ സമർപ്പിക്കാവുന്നതാണ്.
|
ഐകെസിസി ക്രിസ്മസ് കരോൾ കിക്ക് ഓഫ് നടത്തി
ലോംഗ് ഐലൻഡ്: ക്രിസ്മസ് കരോളിന് തുടക്കം കുറിച്ചുകൊണ്ട് നടത്തിയ കിക്ക് ഓഫ് ലോംഗ് ഐലൻഡിലെ ക്നാനായ സെന്ററിൽ നടത്തി. ഇത്തവണ വാർഡ് അടിസ്ഥാനത്തിൽ കരോൾ മത്സരവും നടത്തും.
വിജയിക്കുന്നവർക്ക് കോട്ടയം രൂപതയുടെ തുടക്കത്തിന് കാരണക്കാരായവരിൽ ഒരാളായ ഫാ. മാത്യു വട്ടക്കളത്തിലിന്റെ നാമധേയത്തിൽ എവർ റോളിംഗ് ട്രോഫിയും കാഷ് അവാർഡും നൽകും.
ഐകെസിസിയുടെ ഫൗണ്ടിംഗ് പ്രസിഡന്റായിരുന്ന മാത്യു വട്ടക്കളം ആണ് സമ്മാനങ്ങൾ സ്പോൺസർ ചെയ്തിരിക്കുന്നത്. തുടർന്ന് മാത്യു വട്ടക്കളം, ക്നാനായ സമുദായത്തിനു വട്ടക്കളത്തിലച്ചൻ നൽകിയ സംഭാനകളെക്കുറിച്ചു സംസാരിച്ചു. ബിക്യുഎൽഐ ക്നാനായ കൂട്ടായ്മയുടെ നേതൃത്വത്തിൽ കരോളും നടത്തി.
പരിപാടികൾക്ക് ഐകെസിസി പ്രസിഡന്റ് എബ്രഹാം പെരുമനശേരിൽ, കെസിസിഎൻഎ സെക്രട്ടറി അജീഷ് താമരത്തു, നിയുക്ത പ്രസിഡന്റ് സ്റ്റീഫൻ കിടാരത്തിൽ, സെക്രട്ടറി സാൽബി മാക്കിൽ, ജോ. സെക്രട്ടറി സാബു തടിപ്പുഴ, ട്രെഷറർ രഞ്ജി മണലെല്,
വുമൺസ് ഫോറം പ്രസിഡന്റ് നിറ്റാ കിടാരത്തിൽ ബിക്യുഎൽഐ കോഓർഡിനേറ്റർ ജസ്റ്റിൻ വട്ടക്കളം, സജി ഒരപ്പാങ്കൽ, ജോയ് പാറടിയിൽ, എബ്രഹാം പെരുമ്പളത്തു, സിറിയക് തോട്ടം തുടങ്ങിയവർ നേതൃത്വം കൊടുത്തു.
|
നടൻ ശ്രീനിവാസനെ കെഎച്ച്എന്‍എ ആദരിക്കുന്നു
ന്യൂയോര്‍ക്ക്: നടനും തിരക്കഥാകൃത്തുമായ ശ്രീനിവാസനെ കേരള ഹിന്ദൂസ് ഓഫ് നോർത്ത് അമേരിക്ക ഫെബ്രുവരി ഒന്നിന് കേരളത്തിൽ വച്ച് നടക്കുന്ന കെഎച്ച്എന്‍എയുടെ കേരള സംഗമ വേദിയിൽ ചലച്ചിത്ര പ്രതിഭാ പുരസ്കാരം നല്കി ആദരിക്കുന്നു.
അന്നേ ദിവസം തന്നെ സുപ്രസിദ്ധ സാഹിത്യകാരിയും നിരൂപകയുമായ പ്രഫ. ഡോ. എം. ലീലാവതിക്ക് കെഎച്ച്എന്‍എ നാലാമത് ആർഷദർശന പുരസ്കാരം നൽകി ആദരിക്കും. ഇതിനുമുമ്പ് അക്കിത്തം, സി. രാധാകൃഷ്ണൻ, ശ്രീകുമാരൻ തമ്പി എന്നിവർക്കാണ് ഈ പുരസ്കാരം ലഭിച്ചിട്ടുള്ളത്.
കെഎച്ച്എന്‍എ രജത ജൂബിലി ആഘോഷങ്ങളുടെ ഭാഗമായി “കെഎച്ച്എന്‍എ ഫോർ കേരള” ചാരിറ്റി പദ്ധതിയും ഇതോടൊപ്പം നടപ്പാക്കും. വിവിധ പദ്ധതികളിലായി ഒരു കോടി രൂപയുടെ ധനസഹായമാണ് കേരളത്തിനുവേണ്ടി ഡോ. ജയരാമൻ നേതൃത്വം നൽകുന്ന സേവാ ഫോറം നടപ്പിലാക്കുന്നത്.
പ്രഫഷണൽ വിദ്യാർഥികൾ, വിധവകൾ, ക്ഷേത്രകലാകാരന്മാർ തുടങ്ങിയവർക്ക് സഹായം, സ്ത്രീകൾക്ക് ബിസിനസ് വായ്പ, ശാരീരിക മാനസിക വൈകല്യങ്ങൾ ഉള്ളവർക്ക് ചികിത്സാ സഹായം, ബാലാശ്രമങ്ങൾ, വിദ്യാലയങ്ങൾ, വൃദ്ധസദനങ്ങൾ മുതലായ സ്ഥാപനങ്ങൾക്ക് സഹായം, വനവാസി മേഖലയിൽ അടിസ്ഥാന സൗകര്യങ്ങൾ തുടങ്ങി നിരവധി കർമപദ്ധതികളാണ് ഈ ബൃഹത് സംരംഭത്തിൽ കെഎച്ച്എന്‍എ ഏറ്റെടുത്തിട്ടുള്ളത്.
കേന്ദ്ര മന്ത്രിമാർ, കേരള ഗവർണർ, സംസ്ഥാന മന്ത്രിമാർ തുടങ്ങിയവർ പങ്കെടുക്കുന്ന പരിപാടി എറണാകുളത്തുള്ള അഡ്ലക്സ് ഇന്റർനാഷണൽ കൺവൻഷൻ സെന്ററിൽ വച്ചാണ് നടക്കുക. സമൂഹത്തിലെ വിവിധ ശ്രേണികളിൽ നിന്നുള്ള പ്രമുഖർ പ്രത്യേക ക്ഷണിതാക്കളായി പരിപാടിയിൽ പങ്കെടുക്കുമെന്ന് കെഎച്ച്എന്‍എ പ്രസിഡന്റ് അറിയിച്ചു.
2025 ഓഗസ്റ്റ് 17,18,19 തീയതികളിൽ ന്യൂജഴ്സിയിലെ അറ്റ്ലാന്റിക് സിറ്റിയിൽ വച്ചു നടക്കുന്ന കെഎച്ച്എന്‍എയുടെ വിരാട് 25 എന്ന രജത ജൂബിലി കൺവൻഷൻ വിജയിപ്പിക്കുന്നതിന് വിപുലമായ ഒരു കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
|
എം.എസ്. സ്കറിയ അമേരിക്കയിൽ അന്തരിച്ചു
ന്യൂയോർക്ക്: അരീപ്പറമ്പ് തേമ്പള്ളിൽ കുടുംബാംഗമായ മറ്റത്തിൽ എം.എസ്.സ്കറിയ (അച്ചൻ കുഞ്ഞ് 88 ) അമേരിക്കയിൽ അന്തരിച്ചു. സംസ്കാരം പിന്നീട് അമേരിക്കയിൽ.
ഭാര്യ: തങ്കമ്മ ചെന്നാമറ്റം ഇലപ്പനാൽ കുടുംബാംഗം. മക്കൾ: റോയ്സൺ, റീനാമോൾ (ഇരുവരും യുഎസ്), റൂബി (സ്റ്റാഫ് നഴ്സ് മെഡിക്കൽ കോളജ് കോട്ടയം). മരുമക്കൾ: നിർമ്മല ആലുങ്കൽ പാമ്പാടി, കുരുവിള മൂത്തേടത്ത് രാമമംഗലം (ഇരുവരും യുഎസ്), നോബി ചേർക്കമണ്ണിൽ, വെള്ളൂർ.
കാലം ചെയ്ത ഡോ. യൂഹാനോൻ മോർ പീലക്സീനോസ് മെത്രാപ്പോലീത്തായുടെ സഹോദരീ ഭർത്താവാണ് പരേതൻ.
|
മകന് മാപ്പുനൽകി ജോ ബൈഡൻ
വാഷിംഗ്ടൺ ഡിസി: ക്രിമിനൽ കേസുകൾ നേരിടുന്ന മകൻ ഹണ്ടർ ബൈഡനു മാപ്പുനൽകി സ്ഥാനമൊഴിയാൻ പോകുന്ന പ്രസിഡന്റ് ജോ ബൈഡൻ. മകനെതിരായ കേസുകൾ നിയമവ്യവസ്ഥയുടെ ദുരുപയോഗമെന്നു ചൂണ്ടിക്കാട്ടിയാണു നടപടി.
പ്രസിഡന്റ് പദവിയുടെ അധികാരം ഉപയോഗിച്ച് ഹണ്ടറിനു മാപ്പുനൽകില്ലെന്ന് ബൈഡൻ നേരത്തെ ആവർത്തിച്ചു പറഞ്ഞിരുന്നു. ഇതിൽ നിന്നും വ്യതിചലിച്ചാണ് പുതിയ തീരുമാനം ബൈഡൻ പ്രഖ്യാപിച്ചത്
നികുതിവെട്ടിപ്പ്, മയക്കുമരുന്ന് ഉപയോഗം മറച്ചുവച്ച് തോക്കുവാങ്ങൽ എന്നീ രണ്ടു കേസുകളാണു ഹണ്ടറിനെതിരേയുള്ളത്. 25 വർഷം വരെ ശിക്ഷ ലഭിക്കാവുന്ന തോക്കുകേസിൽ കോടതി ജൂണിൽ ഹണ്ടർ കുറ്റക്കാരനെന്നു വിധിച്ചിരുന്നു.
ശിക്ഷാപ്രഖ്യാപനത്തിന് വരുന്നയാഴ്ച കോടതി ചേരാനിരിക്കേയാണു ബൈഡൻ മകന് ഉപാധികളില്ലാതെ മാപ്പുനല്‍കിയത്. 17 വർഷം വരെ തടവു ലഭിക്കാവുന്ന നികുതി വെട്ടിപ്പു കേസിൽ ഹണ്ടർ സെപ്റ്റംബറിൽ കോടതിയിൽ കുറ്റം സമ്മതിച്ചിരുന്നു.
നിയമവ്യവസ്ഥയിൽ വിശ്വാസമുണ്ടെങ്കിലും രാഷ്ട്രീയം നിയമവ്യവസ്ഥയെ ബാധിച്ചുവെന്നും പ്രസിഡന്റിനു പുറമേ പിതാവുകൂടിയായ ഒരാൾ എടുത്ത തീരുമാനത്തെ അമേരിക്കൻ ജനത അംഗീകരിക്കുമെന്നും ബൈഡൻ വിശദീകരിച്ചു.
ബൈഡന്റെ നടപടി നിയമവ്യവസ്ഥയുടെ ദുരുപയോഗമാണെന്നു നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രതികരിച്ചു. മുൻ പ്രസിഡന്റ് ബിൽ ക്ലിന്റൺ 2001ൽ മയക്കുമരുന്നു കേസ് നേരിടുന്ന തന്റെ അർധസഹോദരൻ റോജർ ക്ലിന്റന് മാപ്പു നല്‍കിയിരുന്നു.
2020ൽ ഡോണൾഡ് ട്രംപ് മകൾ ഇവാങ്കയുടെ ഭർതൃപിതാവ് ചാൾസ് കുഷ്നർക്കും മാപ്പുനല്കിയിട്ടുണ്ട്.
|
മോഷ്ടിച്ച വാഹനവുമായി സഞ്ചരിച്ച പന്ത്രണ്ടുകാരൻ പിടിയിൽ
വാഷിംഗ്ടൺ ഡിസി: സ്വന്തം മുത്തച്ഛന്റെ വാഹനം മോഷ്ടിച്ച് സഞ്ചരിച്ചത് 160 മൈൽ. 12 വയസുകാരൻ ഒടുവിൽ പോലീസ് പിടിയിൽ. മുത്തച്ഛന്റെ ഫോക്സ് വാഗൺ ഹാച്ച് ബാക്കുമായി 160 മൈൽ സഞ്ചരിച്ച 12 കാരനെ ഡപ്യൂട്ടികളാണ് പിടികൂടിയതെന്ന് ഗ്രാന്റ് കൗണ്ടി ഷെരീഫ് ഓഫീസ് അധികൃതർ അറിയിച്ചു.
അന്വേഷണത്തിൽ മോസസ് തടാകത്തിലെ റസിഡൻഷ്യൽ ഏരിയയിൽ കാർ പാർക്ക് ചെയ്തിരിക്കുന്നതായി പോലീസ് കണ്ടെത്തുകയായിരുന്നു. കാറുമായി കടക്കാൻ ശ്രമിച്ച ബാലനെ പിന്തുടർന്നാണ് റാൻഡോൾഫിന്റെയും സ്റ്റേറ്റ് റൂട്ട് 17ന്റെയും സമീപത്തുള്ള റോഡിൽ വച്ചു പോലീസ് അറസ്റ്റ് ചെയ്തത്.
ബാലന് ഗ്രാന്റ് കൗണ്ടിയിലെ മോസസ് തടാകവുമായി ബന്ധമുണ്ടെന്ന സംശയത്തെ തുടർന്നാണ് അങ്ങോട്ടേക്കായിരിക്കും ബാലൻ വാഹനം ഓടിച്ചതെന്ന് കരുതിയതെന്ന് ഇസാക്വ പോലീസ് വകുപ്പ് അധികൃതർ വ്യക്തമാക്കി.
ഇസാക്വയിലെ പോലീസ് അധികൃതർ ഗ്രാന്റ് കൗണ്ടി ഷെരീഫ് ഓഫിസിൽ മോഷ്ടിച്ച വാഹനവുമായി ബാലൻ മോസസിലേക്ക് കടന്നതായുള്ള വിവരം അറിയിച്ചതിനെ തുടർന്നാണ് പോലീസ് അന്വേഷണം നടത്തിയത്.
|
പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡാളസിൽ സംഘടിപ്പിച്ചു
ഡാളസ്: മാധ്യമപ്രവർത്തകനും സാഹിത്യകാരനും സാമൂഹ്യസാംസ്കാരിക പ്രവർത്തകനുമായ പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡാളസിൽ നടന്നു. പി.പി. ചെറിയാന്റെ സപ്തതി ആഘോഷം ഡി മലയാളി കൂട്ടായ്മയും സാമൂഹ്യസാംസ്കാരിക മേഖലയിലെ പ്രവർത്തകരും സംയുക്തമായിട്ടാണ് സംഘടിപ്പിച്ചത്. പ്രസ്തുത പരിപാടിക്ക് മാറ്റുകൂട്ടുവാൻ പ്രശസ്ത ഗായകൻ വിൽ സ്വരാജിന്റെ ഗാനങ്ങളും ഉണ്ടായിരുന്നു.
തൃശൂർ നെല്ലിക്കുന്ന് സ്വദേശിയായ പുലിക്കോട്ടിൽ പാവു, അച്ചാമ്മ ദമ്പതികളുടെ ഇളയ മകനായി 1954 നവംബറിൽ ജനിച്ച പി.പി. ചെറിയാൻ സെന്റ് തോമസ് കോളജിൽ പ്രീഡിഗ്രിയും ശ്രീ കേരളവർമ്മ കോളജിൽ നിന്നും ഡിഗ്രി (ഫിസിക്സ്) പാസായതിനുശേഷം ജവഹർലാൽ നെഹ്റു മെഡിക്കൽ കോളജിൽ നിന്ന് 1981ൽ റേഡിയോളജിയിൽ ബിരുദം നേടി.
തുടർന്ന് തൃശൂർ ആസ്ഥാനമായി പ്രവർത്തിക്കുന്ന അമല കാൻസർ സെന്റർ മെഡിക്കൽ കോളജ്, തൃശൂർ കോഓപ്പറേറ്റീവ് ഹോസ്പിറ്റൽ എന്നിവിടങ്ങളിൽ റേഡിയോളജിസ്റ്റായി പ്രവർത്തിച്ചിട്ടുണ്ട്.
പഠനകാലഘട്ടത്തിൽ വിദ്യാർഥി രാഷ്ട്രീയ പ്രവർത്തനത്തിലും യുവജനപ്രസ്ഥാനത്തിലും സജീവ സാന്നിധ്യമായിരുന്നു. കെഎസ്യു തൃശൂർ ജില്ലാ പ്രസിഡന്റ്, കോൺഗ്രസ് ജില്ലാ കമ്മിറ്റിയംഗം തുടങ്ങി വിവിധ കർമമണ്ഡലങ്ങളിലും പ്രവർത്തിച്ചു.
കോൺഗ്രസ് പ്രവർത്തകനായ ചെറിയാൻ ഒല്ലൂക്കര പഞ്ചായത്തിലേക്ക് മത്സരിക്കുകയും ചെയ്തിട്ടുണ്ട്. കൂടാതെ കേരള ലാബ് ആൻഡ് എക്സ്റേ ടെക്നീഷ്യൻ സംഘടനയുടെ കേരള സംസ്ഥാന പ്രസിഡന്റായും പ്രവർത്തിച്ചിട്ടുണ്ട്.
1995ൽ അമേരിക്കയിലേക്ക് വന്ന ചെറിയാൻ, കേരള അസോസിയേഷൻ ട്രഷററായും സെക്രട്ടറിയായും ലൈബ്രേറിയനായും പ്രവർത്തിച്ചു. കൂടാതെ കേരള ലിറ്റററി സൊസൈറ്റിയുടെ ട്രഷററയും സെക്രട്ടറിയായും ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് ടെക്സസ് സെക്രട്ടറിയായും പ്രവർത്തിച്ചിട്ടുണ്ട്.
കൂടാതെ ഡി മലയാളി കൂട്ടായ്മയുടെ സ്ഥാപകരിൽ ഒരാളാണ്. ശാലോം മാർത്തോമ്മാ സഭയുടെ അസംബ്ലി മെമ്പറായും സെന്റ് പോൾ മാർത്തോമ്മാ സഭയുടെ അസംബ്ലി മെമ്പറായും ആത്മായ ശുശ്രൂഷകനായും സേവനമനുഷ്ഠിക്കുന്നു.
നിലവിൽ പി.പി. കിൻ റെഡ് ഹോസ്പിറ്റലിൽ റേഡിയോളജിസ്റ്റായും പ്രവർത്തിക്കുകയാണ്. കഴിഞ്ഞ 25 വർഷമായി മാധ്യമ രംഗത്ത് സജീവമാണ്. ഭാര്യ ഓമന ചെറിയാൻ. മക്കൾ: കേസിയ, കേരൻ, കെവിൻ, തുടങ്ങിയവരോടൊപ്പം ചെറിയാൻ ഡാളസിലാണ് താമസിക്കുന്നത്.
|
ജൂതനെ വെടിവച്ചുകൊന്ന കേസിലെ പ്രതിയെ സെല്ലിനുള്ളിൽ മരിച്ചനിലയിൽ കണ്ടെത്തി
ഷിക്കാഗോ: കുക്ക് കൗണ്ടി ജയിലിൽ തടവിൽ കഴിഞ്ഞിരുന്ന കൊലക്കേസ് പ്രതിയെ ജീവനൊടുക്കിയ നിലയിൽ ജയിലിനുളളിലെ സെല്ലിൽ കണ്ടെത്തി.
ഒരു മാസം മുൻപ് വെസ്റ്റ് റോജേഴ്സ് പാർക്കിലെ സിനഗോഗിന് സമീപം ജൂതനെ വെടിവച്ചുകൊന്നതിനെ തുടർന്ന് ജയിൽ ശിക്ഷ അനുഭവിക്കുകയായിരുന്ന സിദി മുഹമ്മദ് അബ്ദല്ലാഹി(22) ആണ് സെല്ലിനുള്ളിൽ തൂങ്ങിമരിച്ചത്.
വധശ്രമം, അനധികൃതമായുള്ള തോക്ക് ഉപയോഗം, തീവ്രവാദം, വിദ്വേഷ കുറ്റകൃത്യം എന്നീ കുറ്റങ്ങളാണ് അബ്ദുള്ളക്കെതിരെ ചുമത്തിയിരുന്നത്. കുക്ക് കൗണ്ടി ജയിലിലെ മെഡിക്കൽ വിഭാഗമായ സെർമാക് ഹെൽത്ത് സർവീസസിലാണ് സിദി മുഹമ്മദ് അബ്ദല്ലാഹിയെ പാർപ്പിച്ചിരുന്നത്.
സെല്ലിനുള്ളിൽ നിന്ന് പ്രതികരണമൊന്നുമില്ലാതെ വന്നതോടെ ഉദ്യോഗസ്ഥരെത്തി പരിശോധിക്കുകയും സിദി മുഹമ്മദിനെ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തുകയുമായിരുന്നു.
പ്രതിയെ ഷിക്കാഗോ ഫയർ ഡിപ്പാർട്ട്മെന്റ് ഉദ്യോഗസ്ഥർ ചേർന്ന് മൗണ്ട് സിനായ് ആശുപത്രിയിലേക്ക് കൊണ്ടു പോകുന്നതിനിടെയാണ് മരണമടഞ്ഞത്.
ജീവനൊടുക്കാനുള്ള സാധ്യതയെക്കുറിച്ച് മുൻകൂർ സൂചനയൊന്നും ലഭിച്ചിട്ടില്ലെന്നും അധികൃതർ പറഞ്ഞു.
|
മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർക്ക് ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസ്
ന്യൂയോർക്ക്: ന്യൂയോർക്ക് അക്കാദമി ഓഫ് സയൻസസിന്റെ പങ്കാളിത്തത്തോടെ, ദേശീയ വെല്ലുവിളികളെ അഭിമുഖീകരിക്കുന്നതിൽ നൂതനമായ പ്രവർത്തനങ്ങൾ നടത്തിയതിന് അമർത്യ മുഖോപാധ്യായ, സി. ആനന്ദരാമകൃഷ്ണൻ, രാഘവൻ വരദരാജൻ എന്നീ മൂന്ന് ഇന്ത്യൻ ശാസ്ത്രജ്ഞർ പുരസ്കാര നിറവിൽ.
2024ലെ ടാറ്റ ട്രാൻസ്ഫോർമേഷൻ പ്രൈസാണ് ഇവർ ലഭിക്കുക. ടാറ്റ സൺസാണ് പുരസ്കാരം പ്രഖ്യാപിച്ചത്. 18 സംസ്ഥാനങ്ങളിലായി 169 പേരിൽ നിന്നാണ് ഈ വർഷത്തെ വിജയികളെ വിവിധ മേഖലകളിൽ നിന്നുള്ള വിദഗ്ധരുടെ രാജ്യാന്തര ജൂറി തിരഞ്ഞെടുത്തത്. ഓരോ വിജയിക്കും 240,000 ഡോളർ സമ്മാനമായി ലഭിക്കും.
|
ഓക്ക് പാർക്ക് പോലീസ് ഉദ്യോഗസ്ഥൻ ഡ്യൂട്ടിക്കിടെ വെടിയേറ്റ് കൊല്ലപ്പെട്ടു
ഷിക്കാഗോ: ഓക്ക് പാർക്ക് പോലീസ് ഡിറ്റക്ടീവ് അലൻ റെഡ്ഡിൻസ് (40) വെടിയേറ്റ് കൊല്ലപ്പെട്ടു. വെള്ളിയാഴ്ച ബാങ്കിൽ നടന്ന ആക്രമണത്തിലാണ് ഉദ്യോഗസ്ഥൻ വെടിയേറ്റ് കൊല്ലപ്പെട്ടത്.
1938ൽ ശേഷം ഓക്ക് പാർക്ക് പോലീസ് ഡിപ്പാർട്ട്മെന്റിൽ ഡ്യൂട്ടിക്കിടെ കൊല്ലപ്പെടുന്ന ആദ്യത്തെ ഉദ്യോഗസ്ഥനാണ് റെഡ്ഡിൻസ് എന്ന് ഓക്ക് പാർക്ക് പോലീസ് മേധാവി ഷടോന്യ ജോൺസൺ പ്രസ്താവനയിൽ പറഞ്ഞു.
സംഭവത്തിൽ ജെറാൾഡ് തോമസിനെതിരേ(37) കേസ് എടുത്തിട്ടുണ്ട്. ഇയാൾ നിരവധി ക്രിമിനൽ കേസുകൾ പ്രതിയാണെന്നും പോലീസ് അറിയിച്ചു. 2019ലാണ് അലൻ റെഡിൻസ് ഓക്ക് പാർക്ക് പോലീസിൽ ചേരുന്നത്.
|
ഫിലാഡല്‍ഫിയ സീറോമലബാര്‍ പള്ളിയില്‍ ഫാമിലി നൈറ്റ് ആഘോഷം
ഫിലാഡല്‍ഫിയ: സെന്റ് തോമസ് സീറോമലബാര്‍ കത്തോലിക്കാ ഫൊറോനാ ദേവാലയത്തിലെ അഗാപ്പെ 2024 എന്ന പേരിൽ പാരിഷ് ഫാമിലി നൈറ്റ് ആഘോഷിച്ചു.
കൈക്കാരന്മാരായ സജി സെബാസ്റ്റ്യന്‍, ജോസ് തോമസ്, ജെറി കുരുവിള, പോളച്ചന് വറീദ്, ജോജി ചെറുവേലില്‍, സെക്രട്ടറി ടോം പാറ്റാനിയില്‍, പാരിഷ് കൗണ്‍സില്‍ അംഗങ്ങള്‍, റവ. ഫാ. റിനേഴ്സ് കോയിക്കലോട്ട്, റവ. ഫാ. വര്‍ഗീസ് സ്രാംബിക്കല്‍, സിഎംസി സിസ്റ്റേഴ്സ്, ഇടവകാസമൂഹം എന്നിവരുടെ സാന്നിധ്യത്തിൽ ആലുവ മംഗലപ്പുഴ സെ. ജോസഫ് പൊന്തിഫിക്കല്‍ സെമിനാരി റെക്ടര്‍ റവ. ഡോ. സെബാസ്റ്റ്യന്‍ പാലമൂട്ടില്‍, വികാരി റവ. ഡോ. ജോര്‍ജ് ദാനവേലില്‍ എന്നിവർ ഫാമിലി നൈറ്റ് ഉദ്ഘാടനം ചെയ്തു.
ഫാ. ദാനവേലില്‍ അഗാപ്പെയുടെ സന്ദേശം നല്കി. ഇടവകയിലെ 12 കുടൂംബ യൂണിറ്റുകളൂം, ഭക്തസംഘടനകളായ എസ്. എംസിസി, സെ. വിന്‍സന്റ് ഡി പോള്‍, യുവജനകൂട്ടായ്മകള്‍, മരിയന്‍ മദേഴ്സ് എന്നിവര്‍ കോമഡി സ്കിറ്റ്, ലഘുനാടകം, നൃത്തങ്ങള്‍, സമൂഹഗാനം എന്നിങ്ങനെ വിവിധ കലാപരിപാടികള്‍ അവതരിപ്പിച്ചു.
2024ലെ പ്രധാന സംഭവങ്ങള്‍ ചിത്രസഹായത്തോടെ കോര്‍ത്തിണക്കി ജോസ് തോമസ് സംഗീത മധുരമായി നന്ദിയുടെ ഒരു വര്‍ഷം എന്ന സ്ലൈഡ് ഷോ അവതരിപ്പിച്ചു. ഇടവകാംഗങ്ങളുടെ വിവരങ്ങളും കുടുംബഫോട്ടോയും ഇടവകയുടെ വിവിധങ്ങളായ പ്രവര്‍ത്തനങ്ങളുടെ വിവരണങ്ങളും ചിത്രങ്ങളും ഉള്‍പ്പെടുത്തി അഞ്ചുവര്‍ഷത്തിലൊരിക്കല്‍ പ്രസിദ്ധികരിക്കുന്ന പാരിഷ് ഡയറക്ടറിയുടെ പ്രകാശനവും നടന്നു.
ഇടവകയില്‍ പുതുതായി രജിസ്റ്റര്‍ ചെയ്ത കുടുംബങ്ങളെയും, വിവാഹജീവിതത്തിന്റെ 25, 50, 60 വര്‍ഷങ്ങള്‍ പൂര്‍ത്തിയാക്കിയ ദമ്പതിമാരെ ആദരിച്ചു. റാഫിള്‍ നറുക്കെടുപ്പിലൂടെ തെരഞ്ഞെടുക്കപ്പെട്ട ഭാഗ്യവാന്മാര്ക്ക് സമ്മാനങ്ങള്‍ ലഭിച്ചു.
ഫാമിലി നൈറ്റ് ആഘോഷത്തിൽ നിന്ന്ഇരുപതിലധികം വര്‍ഷങ്ങളായി അള്‍ത്താരശുശ്രൂഷ നിര്‍വഹിക്കുന്ന ജോസഫ് വര്‍ഗീസ് (സിബിച്ചന്), പാരിഷ് സെക്രട്ടറിയും അക്കൗണ്ടന്റുമായ ടോം പാറ്റാനിയില്‍, 10 വര്‍ഷം ചീഫ് എഡിറ്റര്‍ എന്ന നിലയില്‍ പാരിഷ്ന്യൂസ്ലെറ്റര് പ്രസിദ്ധീകരിക്കുന്നതിനു മേല്‍നോട്ടം വഹിച്ച ജോസ് തോമസ് എന്നിവരെ ആദരിച്ചു.
|
സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ന്യൂജഴ്സി: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് കമ്മിറ്റിയുടെ പ്രതിനിധി സംഘം നോർത്ത് പ്ലെയ്ൻഫീൽഡ് സെന്റ് ബസേലിയോസ് ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക നവംബർ 24ന് സന്ദർശിച്ചു.
കോൺഫറൻസ് ടീമിൽ ഫിലിപ്പ് തങ്കച്ചൻ (ഫിനാൻസ് കോർഡിനേറ്റർ), ദീപ്തി മാത്യു (ഇവന്റ് കോഓർഡിനേറ്റർ), ജാസ്മിൻ കുര്യൻ (എന്റർടൈൻമെന്റ് കോർഡിനേറ്റർ), ബിന്ദു റിനു (ഫിനാൻസ്), ഐറിൻ ജോർജ് (ഫിനാൻസ്), ജോഷിൻ എബ്രഹാം (ഫിനാൻസ്), റൂബൻ സൈമൺ (മീഡിയ) എന്നിവർ ഉണ്ടായിരുന്നു.
ഫാ. വിജയ് തോമസ് (ഇടവക വികാരി) കോൺഫറൻസ് ടീമിനെ സ്വാഗതം ചെയ്തു. ദീപ്തി മാത്യു കോൺഫറൻസിന്റെ വിശദാംശങ്ങൾ നൽകി. ഫിലിപ്പ് തങ്കച്ചൻ റജിസ്ട്രേഷൻ വിശദാംശങ്ങൾ നൽകുകയും സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ പങ്കുവച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിന് സംഭാവന നൽകി പിന്തുണയ്ക്കാൻ ബിന്ദു റിനു പ്രോത്സാഹിപ്പിച്ചു.
ജാസ്മിൻ കുര്യൻ കോൺഫറൻസിന്റെ രണ്ടാം ദിവസം സംഘടിപ്പിക്കുന്ന എന്റർടൈൻമെന്റ് നൈറ്റ് ചർച്ച ചെയ്യുകയും പങ്കാളിത്തം പ്രോത്സാഹിപ്പിക്കുകയും ചെയ്തു. കഴിഞ്ഞ സമ്മേളനങ്ങളിൽ താൻ ഉണ്ടാക്കിയ സൗഹൃദങ്ങളെ പ്രതിഫലിപ്പിച്ചുകൊണ്ട് ഐറിൻ ജോർജ് തന്റെ വ്യക്തിപരമായ അനുഭവം പങ്കുവച്ചു.
രജിസ്ട്രേഷനുകളിലൂടെയും വ്യക്തിഗത പരസ്യങ്ങളിലൂടെയും ഇടവകയിൽ നിന്ന് ലഭിച്ച മികച്ച പിന്തുണയ്ക്ക് കോൺഫറൻസ് ടീം നന്ദി അറിയിച്ചു.
2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
“നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള ‘The Way of the Pilgrim’ (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.കൂടുതൽ വിവരങ്ങൾക്ക് ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 91480 64595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 91761 28832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 91753 33566) എന്നിവരുമായി ബന്ധപ്പെടുക.
|
ക്രിസ്മസ് കേരള ഭക്ഷ്യമേളയ്ക്കു തട്ടുകട തെരുവൊരുക്കാൻ ലീഗ് സിറ്റി മലയാളികൾ
ലീഗ് സിറ്റി (ടെക്സസ്): മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ ഈ വർഷത്തെ ക്രിസ്മസ്, പുതുവത്സര കൂട്ടായ്മയായ വിന്റർബെൽസ് ഡിസംബർ 27ന് വൈകുന്നേരം അഞ്ചിന് ഹെറിറ്റേജ് പാർക്ക് ബാപ്റ്റിസ്റ്റ് ചർച്ച് വെബ്സ്റ്ററിൽ വച്ചു നടത്തപ്പെടുമെന്ന് ഇന്നലെ നടന്ന പ്രസ് മീറ്റിൽ ഭാരവാഹികൾ അറിയിച്ചു.
എന്നും വേറിട്ട പരിപാടികളും ആശയങ്ങളും ഒരുക്കി മറ്റു പ്രവാസി മലയാളി സംഘടനകൾകളുടെ ഇടയിൽ വ്യത്യസ്ഥമായി നിൽക്കുന്ന ഒരു സംഘടനയാണ് മലയാളി സമാജം ഓഫ് ലീഗ് സിറ്റി.
ഈ വർഷം തട്ടുകട തെരുവൊരുക്കി നൂറോളം കേരളത്തിന്റെ തനതു ഭക്ഷ്യ വിവവങ്ങൾ തത്സമയം ഒരുക്കി നൽകി മലയാളികൾക്ക് ഗൃഹാതുരത്വം ഉണർത്തുന്ന രീതിയിലായിരിക്കും സംഘടിപ്പിക്കുക.
കേരളശൈലിയിൽ ഒരുക്കിയ പുൽക്കൂട്, നൂറുകണക്കിനുള്ള ചെറു നക്ഷത്രങ്ങൾ, മറ്റ് അലങ്കാരങ്ങൾ ഇവയെല്ലാം ഒരുക്കിയാണ് മഞ്ഞിൽ മലകൾ താണ്ടി സ്ലെയിൽ എത്തുന്ന സാന്തയെ വരവേൽക്കുക.
ഇതോടനുബന്ധിച്ചു നൂറിലധികം കലാകാരന്മാരെ ഉൾപ്പെടുത്തി നടത്തുന്ന ലൈറ്റ് ആൻഡ് സൗണ്ട് സ്റ്റേജ് ഷോ ’പ്രജാപതി’, പ്രശസ്ത സിനി ആർട്ടിസ്റ്റ് സാബു തിരുവല്ല അവതരിപ്പിക്കുന്ന കോമഡി ഷോ, ലീഗ് സിറ്റി മലയാലയളികൾ അവതരിപ്പിക്കുന്ന ഹാസ്യ കഥാ പ്രസംഗം, കോമഡി സ്കിറ്റ്, നൃത്ത പരിപാടികൾ കൂടാതെ ലീഗ്സിറ്റിയുടെ സ്വന്തം ഗായകരെ അണിനിരത്തിയുള്ള ഗാനനിശയോടൊപ്പം വൈവിധ്യമാർന്ന മറ്റു പരിപാടികളും ഉൾകൊള്ളിച്ചു ആഘോഷിക്കുവാൻ യോഗത്തിൽതീരുമാനിച്ചു.
കൂടുതൽ വിവരങ്ങൾക്ക് സംഘാടകരുമായി ബന്ധപ്പെടേണ്ട നമ്പറുകൾ: പ്രസിഡന്റ് ബിനീഷ് ജോസഫ് 4092560873, വൈസ് പ്രസിഡന്റ് ലിഷ ടെൽസൺ 9734777775, വൈസ് പ്രസിഡന്റ് സോജൻ ജോർജ് 4092569840, സെക്രട്ടറി ഡോ. രാജ്കുമാർ മേനോൻ 2627440452, ജോയിന്റ് സെക്രട്ടറി സിഞ്ചു ജേക്കബ് 2404261845, ജോയിന്റ് സെക്രട്ടറി ബിജോ സെബാസ്റ്റ്യൻ 4092566427, ട്രെഷറർരാജൻകുഞ്ഞ് ഗീവർഗീസ് 5078220051, ജോയിന്റ് ട്രെഷറർ മാത്യു പോൾ 4094543472.
|
ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്തയ്ക്ക് ഊഷ്മള വരവേൽപ്പ്
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിൽ ഹ്രസ്വ സന്ദർശനത്തിനായി എത്തിയ സഭയുടെ പരമാധ്യക്ഷൻ മോസ്റ്റ്. റവ. ഡോ. തിയഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പോലിത്തായ്ക്ക് ന്യൂയോർക്ക് ജെഎഫ്കെ അന്താരാഷ്ട്രാ വിമാനത്താവളത്തിൽ ഊഷ്മള വരവേൽപ്പ് നൽകി.
ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം കല്ലൂപ്പാറയുടെ നേതൃത്വത്തിൽ ഭദ്രാസന ട്രഷറാർ ജോർജ് ബാബു, സഭാ കൗൺസിൽ അംഗം വർഗീസ് പി. വർഗീസ്, ഭദ്രാസന കൗൺസിൽ അംഗങ്ങളായ റവ. ക്രിസ്റ്റഫർ ഫിൽ ഡാനിയേൽ, റോയി തോമസ്,
റവ. ബിജു പി. സൈമൺ, റവ. ടി.എസ്. ജോസ്, റവ. വി.ടി. തോമസ്, റവ. ജോസി ജോസഫ്, റവ.ഡോ. പ്രമോദ് സഖറിയ, റവ. ജേക്കബ് ജോൺ, സണ്ണി എബ്രഹാം, സി.വി. സൈമൺകുട്ടി, തോമസ് ഉമ്മൻ, തോമസ് ദാനിയേൽ, തമ്പി കുരുവിള തുടങ്ങിയവർ സ്വീകരിക്കുവാൻ എത്തിയിരുന്നു.
|
സൗത്ത് കാരോലിന മേയർ കാർ അപകടത്തിൽ മരിച്ചു
സൗത്ത് കാരോലിന: സൗത്ത് കാരോലിനയിലെ മക്കോൾ മേയർ ജോർജ് ഗാർണർ(49) കാർ അപകടത്തിൽ മരിച്ചു. മെക്കാനിക്സ്വില്ലിൽ എച്ച്വൈ 34ലാണ് അപകടമുണ്ടായത്.
ഗാർണർ സഞ്ചരിച്ച കാർ ട്രക്കുമായി കൂട്ടിയിടിക്കുകയായിരുന്നു. പരിക്കേറ്റ മേയറെ ഉടനെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കനായില്ല.
അപകടത്തെക്കുറിച്ച് ഡാർലംഗ്ടൺ കൗണ്ടി കൊറോണറും സംഘവും അന്വേഷണം നടത്തുന്നുണ്ട്.
ഗാർണർക്ക് ഭാര്യയും മൂന്ന് മകളുമുണ്ട്. ചൊവ്വാഴ്ച സംസ്കാര ചടങ്ങുകൾ നടക്കും.
|
"നമ്പിമഠം കവിതകൾ' പ്രകാശനം ചെയ്തു
തിരുവനന്തപുരം: കവിതയുടെ വഴിയിലൂടെ അരനൂറ്റാണ്ട് പിന്നിട്ട് സഞ്ചരിക്കുന്ന അമേരിക്കൻ മലയാളി എഴുത്തുകാരനായ ജോസഫ് നമ്പിമഠത്തിന്റെ നാളിതുവരെയുള്ള എല്ലാ കവിതകളും പഠനങ്ങളും ഉൾക്കൊള്ളിച്ച് മുഖം ബുക്സ് മലപ്പുറം പ്രസിദ്ധീകരിച്ച "നമ്പിമഠം കവിതകൾ' പ്രകാശനം ചെയ്തു.
കവയിത്രി റോസ് മേരിക്ക് നൽകി കഥാകൃത്ത് സക്കറിയയാണ് പുസ്തകം പ്രകാശനം ചെയ്തത്. അരനൂറ്റാണ്ട് പിന്നിട്ട ജോസഫ് നമ്പിമഠത്തിന്റെ കാവ്യസപര്യ ഒരു സമ്പൂർണ കൃതിയായി മാറിയതിൽ സന്തോഷമുണ്ടെന്നും പ്രവാസ സാഹിത്യകാരന്മാരിൽ പ്രഥമഗണനീയനാണ് ജോസഫ് നമ്പിമഠമെന്നും സക്കറിയ പറഞ്ഞു.
ദീർഘകാലമായി അദ്ദേഹവുമായി അടുത്ത ബന്ധമാണുള്ളത്. ലാനയിലെ കണ്ടുമുട്ടൽ മുതൽ ഓർത്തെടുക്കാവുന്ന നിരവധി നിമിഷങ്ങൾ എഴുത്തുകാർ എന്ന നിലയിൽ ഉണ്ടായിട്ടുണ്ട്.
പ്രവാസി രചനകൾ കേരളീയ സാഹിത്യ മേഖലയിൽ സജീവമാകുന്ന കാലമാണ് ഇപ്പോഴുള്ളത്. നിരവധി അംഗീകാരങ്ങൾ പ്രവാസി എഴുത്തുകാരെ തേടിയെത്തുന്നത് പ്രവാസി എഴുത്തിനുള്ള അംഗീകാരമാണ്.
സോഷ്യൽ മീഡിയയുടെ വളർച്ച ലോകത്തെ നിരവധി എഴുത്തുകാരെ പരസ്പരം ബന്ധിപ്പിക്കുന്നതിന് ഉപകരിച്ചുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഡി. വിനയചന്ദ്രനൊപ്പം ജോസഫ് നമ്പിമഠം തന്റെ വസതിയിൽ വന്ന കഥ പുസ്തകം സ്വീകരിച്ചു കൊണ്ട് റോസ്മേരി അനുസ്മരിച്ചു. അൻപത് വർഷം കവിതകൾക്കൊപ്പം സഞ്ചരിക്കുന്നു എന്നത് തന്നെ എഴുത്തിനുള്ള അംഗീകാരമാണ്. ഇനിയും കൂടുതൽ എഴുതാൻ സാധിക്കട്ടെ എന്നും റോസ് മേരി കൂട്ടിച്ചേർത്തു.
ചങ്ങനാശേരി വടക്കേക്കര ഗ്രാമത്തിൽ നിന്നും അമേരിക്കയിലേക്ക് കുടിയേറിയപ്പോഴും തന്റെയുള്ളിൽ നാടും നാട്ടുകാരും കഥകളും മാത്രമായിരുന്നു ഉണ്ടായിരുന്നത്.
ആ ഓർമകളും അനുഭവങ്ങളും ലോകത്തിന്റെ മാറ്റവുമെല്ലാം അൻപത് വർഷം കൊണ്ട് കവിതകളാക്കി. പ്രസിദ്ധീകരിച്ച എല്ലാ രചനകളും ഉൾപ്പെടുത്തി ഒരു സമ്പൂർണ സമാഹാരം ഒരു സ്വപ്നമായരുന്നു.
രണ്ട് പ്രഗത്ഭരായ എഴുത്തുകാർ നമ്പിമഠം കവിതകൾ പ്രകാശനം ചെയ്തതിൽ സന്തോഷവും അഭിമാനവും ഉണ്ടെന്ന് ജോസഫ് നമ്പിമഠം പറഞ്ഞു.
മലപ്പുറം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന മുഖം ബുക്സാണ് പുസ്തകത്തിന്റെ പ്രസാധകർ. കേരളത്തിലെ എല്ലാ താലൂക്ക്, ജില്ലാ ലൈബ്രറികളിലും പ്രധാനപ്പെട്ട കോളജുകളിലും പുസ്തകങ്ങൾ എത്തിക്കുന്ന അക്ഷരങ്ങളിലൂടെ സാന്ത്വനം എന്ന പ്രോജക്ടിലൂടെ നാൽപ്പതിനായിരത്തിലധികം പുസ്തങ്ങൾ വായനക്കാരിൽ എത്തിച്ച മുഖം ബുക്സിലൂടെയാണ് ഈ പുസ്തകവും വായനക്കാരിൽ എത്തുന്നത്.
കഥാകൃത്ത് ശ്രീജ പ്രവീൺ, മുഖം ബുക്സ് എഡിറ്റർ അനിൽ പെണ്ണുക്കര , ഡോ. പ്രവീൺ, ജോയൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഡോ. അയ്യപ്പ പണിക്കർ, പ്രഫ. മധുസൂദനൻ നായർ, ഡോ. അജയ് നാരായണൻ എന്നിവരുടെ പഠനങ്ങൾ, കെ.പി. രാമനുണ്ണിയുടെ ആശംസകൾ, ഇംഗ്ലീഷ് കവിതകൾ എന്നിവ ചേർത്താണ് സമ്പൂർണ കവിതാ സമാഹാരം തയാറാക്കിയതെന്ന് ജോസഫ് നമ്പിമഠം അറിയിച്ചു.
|
സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് പ്രഫ. കോശി തലക്കലിന്
ഫിലാഡൽഫിയ: സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് പ്രഫ. കോശി തലക്കലിന് ലഭിച്ചു. പ്രപഞ്ച ചൈതന്യ സ്തുതിയുടെ ആന്ദോളനമാണ് കോശി തലക്കലിന്റെ സാഹിത്യ രചനകൾ എന്നതിനാലാണ് സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് കോശി തലക്കലിന് നൽകുന്നതെന്ന് സംഘാടകർ പറഞ്ഞു.
അമേരിക്കൻ മലയാള സാഹിത്യ പ്രവർത്തന മേഖലയെ പ്രതിനിധീകരിച്ച് ട്രൈസ്റ്റേറ്റ് കേരള ഫോറത്തിന്റെ "കേരളം ദിനോത്സവം' 24 വേദിയിൽ വച്ച് അവാർഡ് സമ്മാനിച്ചു. കോശി തലക്കൽ 2019ൽ രചിച്ച "ജൂസപ്പെ' എന്ന കവിത അദ്ദേഹത്തിന്റെ സാഹിത്യ സപര്യയുടെ ഏറ്റം നല്ല ദൃഷ്ടാന്തമായി എടുത്തു കാട്ടിയാണ് അവാർഡു നിർണയം നടത്തിയത്.
മുതിർന്ന മാധ്യമ പ്രവർത്തകൻ വിൻസന്റ് ഇമ്മാനുവേൽ അവാഡ് സമ്മാനം നിർവഹിച്ചു. ട്രൈസ്റ്റേറ്റ് കേരള ഫോറം "കേരളം ദിനോത്സവം 24' ചെയർമാൻ ജോർജ് നടവയൽ ആമുഖ പ്രസ്താവന നടത്തി.
ട്രൈസ്റ്റേറ്റ് കേരള ഫോറം ചെയർമാൻ അഭിലാഷ് ജോൺ അധ്യക്ഷനായി. ജോയിന്റ് സെക്രട്ടറി ജോൺ പണിക്കർ സ്വാഗതവും ജോയിന്റ് ട്രഷറർ രാജൻ സാമുവേൽ നന്ദിയും പറഞ്ഞു. സെക്രട്ടറി ബിനു മാത്യു, ട്രഷറർ ഫീലിപ്പോസ് ചെറിയാൻ, ജോർജ് ഓലിക്കൽ, അലക്സ് ബാബു, അൻസു ആലപ്പാട്ട് എന്നിവർ യോഗക്രമീകരണങ്ങൾക്ക് നേതൃത്വം നൽകി.
ബിസിനസ് പ്രമുഖരായ മണിലാൽ മത്തായി, അറ്റേണി ജോസഫ് കുന്നേൽ, പമ്പ, കോട്ടയം അസോസിയേഷൻ, ഓർമ ഇന്റർനാഷനൽ, ഫൊക്കാനാ, ഫോമാ, പിയാനോ, തിരുവല്ല അസോസിയേഷൻ, റാന്നി അസോസിയേഷൻ, ഫിലാഡൽഫിയ മലയാള സാഹിത്യ വേദി, ഫിൽമ എന്നിങ്ങനെ വിവിധ സംഘടനകളുടെ ഭാരവാഹികളും പ്രവർത്തകരും ആശംസകൾ നേർന്നു.
ആധ്യാത്മിക പ്രണയത്തിന്റെ അനാമിക സൗന്ദര്യമാണ് മേരി ബനീഞ്ഞാക്കവിതകൾ. മലയാളത്തിന്റെ മിസ്റ്റിക് കവിയാണ് സിസ്റ്റർ മേരി ബനീഞ്ഞ. ആ പാതയിലേക്കുള്ള അനുരണനം, പ്രഫ. കോശി തലക്കലിന്റെ കാവ്യ സപര്യയിലും കാണാം.
അതിനാലാണ് കോശി തൽക്കലിന് സിസ്റ്റർ മേരീ ബനീഞ്ഞാ അവാർഡ് സമ്മാനിക്കുന്നത് എന്ന് ട്രൈസ്റ്റേറ്റ് കേരള ഫോറം കേരളം ദിനോത്സവ സമിതി പ്രസ്താവിച്ചു.
|
എക്ക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷം ശനിയാഴ്ച
ഡാളസ്: കേരള എക്ക്യൂമെനിക്കൽ ക്രിസ്ത്യൻ ഫെല്ലോഷിപ്പിന്റെ നേതൃത്വത്തിൽ ഡാളസിൽ നടത്തപ്പെടുന്ന 46ാമത് എക്ക്യൂമെനിക്കൽ ക്രിസ്മസ് പുതുവത്സരാഘോഷങ്ങൾ ശനിയാഴ്ച വൈകുന്നേരം അഞ്ചിന് ഡാളസിലെ മാർത്തോമ്മാ ഇവന്റ് സെന്ററിൽ (11550 Luna Road, Farmers Branch, Tx 75234) വച്ച് നടത്തപ്പെടും.
മലങ്കര യാക്കോബായ സുറിയാനി സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസന ആർച്ച്ബിഷപ് എൽദോ മാർ തിത്തോസ് ക്രിസ്മസ് ന്യൂഇയർ സന്ദേശം നൽകും. ഡാളസിലെ വിവിധ സഭകളിൽപ്പെട്ട അനേക ഇടവകളിലെ ഗായകസംഘങ്ങളുടെ ഗാനശുശ്രുഷ ഉണ്ടായിരിക്കും.
ഈ വർഷത്തെ ആഘോഷങ്ങൾക്ക് നേതൃത്വം വഹിക്കുന്നത് ഡാളസിലെ കരോൾട്ടണിലുള്ള സെന്റ് മേരീസ് മലങ്കര യാക്കോബായ സിറിയൻ ഓർത്തഡോക്സ് ഇടവകയാണ്.
വിവിധ സഭാ വിഭാഗത്തിൽപ്പെട്ട 21 ഇടവകളിലെ വൈദീകരും വിശ്വാസികളും ഒന്നിച്ചു ചേരുന്ന ഒരു മഹാസംഗമം ആണ് കഴിഞ്ഞ 45 വർഷമായി ഡാളസിൽ നടത്തിവരുന്ന ക്രിസ്മസ് ന്യുഇയർ ആഘോഷം.
ഇന്ത്യക്ക് പുറത്തുള്ള വിദേശ രാജ്യങ്ങളിൽ ഏറ്റവും പഴക്കമുള്ള എക്ക്യൂമെനിക്കൽ കൂട്ടായ്മ എന്ന പ്രശസ്തിയും ഡാളസിലെ കെഇസിഎഫിനാണ്. വൈദീകർ ഉൾപ്പടെ 22 അംഗങ്ങൾ അടങ്ങുന്ന ഒരു എക്സിക്യുട്ടീവ് കമ്മിറ്റിയാണ് കെഇസിഎഫിന്റെ പ്രവർത്തനങ്ങൾക്ക് മേൽനോട്ടം വഹിക്കുന്നത്.
എല്ലാ വിശ്വാസ സമൂഹത്തെയും ആഘോഷത്തിലേക്ക് ക്ഷണിക്കുന്നതായി റവ.ഫാ.പോൾ തോട്ടക്കാട്ട് (പ്രസിഡന്റ്), റവ. ഷൈജു സി. ജോയ് (വൈസ് പ്രസിഡന്റ്), ഷാജി എസ്.രാമപുരം (ജനറൽ സെക്രട്ടറി), എൽദോസ് ജേക്കബ് (ട്രഷറർ), ജോൺ തോമസ് (ക്വയർ കോഓർഡിനേറ്റർ) എന്നിവർ അറിയിച്ചു.
|
അമേരിക്കന്‍ മലങ്കര അതിഭ്രദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബാവ അനുസ്മരണം ബുധനാഴ്ച
ന്യൂയോർക്ക്: അമേരിക്കന്‍ മലങ്കര അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തില്‍ ബുധനാഴ്ച വൈകുന്നേരം മലങ്കരയുടെ യാക്കോബ് ബുര്‍ദാന എന്ന് അറിയപ്പെട്ടിരുന്ന കാതോലിക്ക ആബൂര്‍ മോര് ബസേലിയോസ് തോമസ് പ്രഥമന്‍ ബാവയുടെ അനുസ്മരണം ഭദ്രാസനാസ്ഥാനമായ സെന്റ് അഫ്രേം കത്തീഡ്രലില്‍ നടത്തും.
ഭദ്രാസനാധിപന്‍ യല്‍ദോ മോര് തീത്തോസ് മെത്രാപോലീത്തയുടെ പ്രധാന കാര്‍മികത്വത്തില്‍ നടത്തപ്പെടുന്ന അനുസ്മരണ ചടങ്ങില്‍ വൈദീക ശ്രേഷ്ഠരും ഒട്ടനവധി വിശ്വാസികളും പങ്കുചേരും. വൈകുന്നേരം 6.30ന് സന്ധ്യാപ്രാര്‍ഥനയെ തുടര്‍ന്ന് കുര്‍ബാനയും തുടര്‍ന്ന് അനുസ്മരണ സമ്മേളനവും നടക്കും.
മലങ്കര യാക്കോബായ സുറിയാനി സഭയെ നിശ്ചയദാര്‍ഢ്യത്തോടെ കൈപിടിച്ചു നടത്തിയ ബാവയുടെ വേര്‍പാടില്‍ ലോകമെമ്പാടുമുള്ള സുറിയാനി സഭയുടെ വേദനയില്‍ അമേരിക്കന്‍ മലങ്കര അതിഭദ്രാസനവും പങ്കുചേര്‍ന്നുകൊണ്ട് നടത്തപ്പെടുന്ന ഈ അനുസ്മരണ ചടങ്ങിനായുള്ള ക്രമീകരണങ്ങള്‍ ഭദ്രാസന കൗണ്‍സിലിന്റെ നേതൃത്വത്തില്‍ നടന്നുവരുന്നു.
ശ്രേഷ്ഠബാവയുടെ 40ാം ഓര്‍മദിനം സമുചിതമായി പാത്രിയര്‍ക്കീസ് ബാവയുടെ നേതൃത്വത്തില്‍ മലങ്കരയില്‍ ഈ മാസം ഒന്‍പതിന് നടത്തുന്നതിനാല്‍ ആ ചടങ്ങില്‍ പങ്കെടുക്കുന്നതിന് ഭദ്രാസന മെത്രാപോലീത്തയോടൊപ്പം ഭദ്രാസന സെക്രട്ടറി റവ.ഫാ. ജെറി ജേക്കബ്, മറ്റു വൈദീകര്‍ എന്നിവർ ഇന്ത്യയിലേക്ക് പോകുന്നുവെന്നുള്ളതിനാലാണ് ഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിലുള്ള അനുസ്മരണ ചടങ്ങ് ഡിസംബര്‍ നാലിന് ക്രമീകരിച്ചിരുക്കുന്നത്.
|
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയൺ ഉദ്ഘടാനം വർണാഭമായി
വാഷിംഗ്ടൺ ഡിസി: വാഷിംഗ്ടൺ ഡിസിയിൽ നടന്ന ഫൊക്കാന റീജിയണൽ ഉദ്ഘടാനം ജനാവലികൊണ്ടും കലാപരിപാടികളുടെ മേന്മ കൊണ്ടും ഏറെ ശ്രദ്ധേയമായി.
വിമൻസ് ഫോറം എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം പാർവതി സുധീറിന്റെ പ്രാർഥനാഗാനത്തോടെ ആരംഭിച്ച യോഗത്തിൽ നാഷണൽ കമ്മിറ്റി അംഗം മനോജ് മാത്യു സ്വാഗത പ്രസംഗം നിർവഹിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി നിലവിളക്ക് കൊളുത്തി ഉദ്ഘടാനം ചെയ്തു. റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അധ്യക്ഷത വഹിച്ചു.
വസുദൈവ കുടുംബകം എന്ന മഹത്തായ സങ്കല്പം ഉൾക്കൊണ്ടു കൊണ്ടാണ് താൻ ഫൊക്കാന പ്രസിഡന്റ് പദത്തിൽ ഇരിക്കുന്നതെന്ന് സജിമോൻ ആന്റണി പറഞ്ഞു.
ഫൊക്കാന മെഡിക്കല്‍ കാര്‍ഡ് രാജഗിരിക്കു പുറമെ പാലാ മെഡിസിറ്റി, ബിലിവേഴ്സ് ഹോസ്പിറ്റല്‍ തിരുവല്ല എന്നിവയുമായി ധാരണയായെന്ന് അദ്ദേഹം പറഞ്ഞു. 23 പദ്ധതികൾ സംഘടന ഉടൻ നടത്തുമെന്ന് സജിമോൻ വിവരിച്ചു.
റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അടുത്ത രണ്ട് വർഷം വാഷിംഗ്ടൺ ഡിസി ഏരിയയിൽ റീജിയണൽ കമ്മിറ്റി നടപ്പാക്കാൻ പോകുന്ന കാര്യങ്ങൾ വിവരിച്ചു.
സ്വാർഥതാത്പര്യങ്ങൾക്കു വേണ്ടി ഫൊക്കാനയെ തകർക്കാൻ ശ്രമിക്കുന്നവരെ ലോകമലയാളികൾ മാപ്പ് കൊടുക്കില്ലെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ അറിയിച്ചു.
താൻ എന്നും ഫൊക്കാനയ്ക്ക് ഒപ്പം കാണുമെന്ന് വൈസ് പ്രസിഡന്റ് വിപിൻ രാജ് പറഞ്ഞു. ഫൊക്കാനയെ പഴയ പ്രൗഢിയിൽ എത്തിച്ച സജിമോൻ ആന്റണിക്കു പൂർണ പിന്തുണ നൽകുന്നു എന്ന് സംഘടനയുടെ സ്ഥാപക നേതാക്കളിൽ ഒരാളായ തോമസ് തോമസ് പറഞ്ഞു.
നാഷണൽ കമ്മിറ്റി അംഗം ഷിബു സാമുവേൽ, ഓഡിറ്റർ സ്റ്റാൻലി ഏതുണിക്കൽ എന്നിവർ ആശംസകൾ നേർന്നു. റീജിയണൽ ഉദ്ഘാടനം മനോഹരമാക്കി തീർത്ത റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോളിനെയും വൈസ് പ്രസിഡന്റ് വിപിൻ രാജിനെയും മനോജ് മാത്യുവിനെയും അഭിനന്ദിച്ചു.
191 തവണ രക്തദാനം നിർവഹിച്ച തോമസ് വിതയത്തിനെ ഫൊക്കാന ഡിസി റീജിയൺ പരിപാടിയിൽ പൊന്നാട അണിയിച്ചു ആദരിച്ചു. ഫൊക്കാന ന്യൂസ് കൈകാര്യം ചെയ്തു വരുന്ന ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താനെ സമഗ്ര സംഭാവനകളെ മാനിച്ചു പൊന്നാടി അണിയിച്ചു ആദരിച്ചു.
ആദ്യകാല ഫൊക്കാന നേതാക്കളായ വർഗീസ് സ്കറിയ, തോമസ് തോമസ്, ജെയിംസ് ജോസഫ് എന്നിവരെ സ്റ്റാൻഡിംഗ് ഓവഷൻ നൽകി ആദരിച്ചു. ഡോ. മാത്യു തോമസ്, ബിജോയി വിതയത്തിൽ, ബിജോയി പട്ടംപാടി, പെൻസു ജേക്കബ്, ജിജോ ആലപ്പാട്ട്, കുട്ടി മേനോൻ, മനോജ് ശ്രീനിലയം, ജോസഫ് തോമസ് തുടങ്ങിയ നിരവധി നേതാക്കൾ പങ്കെടുത്തു.
ഫൊക്കാന വിമൻസ് ഫോറത്തിന്റെ പദ്ധതികളെ പറ്റി വിമൻസ് ഫോറം കോ ചെയർ സരൂപ അനില്‍ വിശദീകരിച്ചു. വാഷിംഗ്ടൺ ഡിസി വിമൻസ് ഫോറം എക്സിക്യൂട്ടീവുകളുടെ സജീവ പങ്കാളിത്തം ഫൊക്കാന സ്ത്രീകൾക്ക് നൽകുന്ന പ്രാധാന്യം വ്യക്തമാക്കുന്ന രീതിയിൽ ആയിരുന്നു.
പരിപാടിക്ക് മിഴിവേകാൻ പാകത്തിൽ കലാപരിപാടികളും അവതരിപ്പിക്കപ്പെടുകയുണ്ടായി. നന്ദി പ്രസംഗം അവതരിപ്പിച്ചത് റീജിയണൽ സെക്രട്ടറി ജോബി സെബാസ്റ്റ്യൻ ആയിരുന്നു.
വിമൻസ് ഫോറം കോ ചെയർ സരൂപ അനില്‍ പരിപാടിയുടെ അവതാരിക ആയിരുന്നു.
|
ഹൂസ്റ്റണിൽ അമ്മയും പിഞ്ചുകുഞ്ഞും മരിച്ചനിലയിൽ; സഹോദരൻ അറസ്റ്റിൽ
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അമ്മയെയും പിഞ്ചുകുഞ്ഞിനെയും മരിച്ചനിലയിൽ കണ്ടെത്തി. റിച്ച്മണ്ട് അവന്യൂവിലെ വെസ്റ്റ്ചേസ് അപ്പാർട്ട്മെന്റിലാണ് സംഭവം.
സംഭവത്തിൽ കൊല്ലപ്പെട്ട യുവതിയുടെ സഹോദരനെ പോലീസ് അറസ്റ്റ് ചെയ്തു. അപ്പാർട്ട്മെന്റിൽ നിന്നാണ് പോലീസ് ഇയാളെ അറസ്റ്റ് ചെയ്തത്.
കുടുംബാംഗങ്ങൾക്കെതിരായ അക്രമത്തിന്റെ പേരിൽ ശിക്ഷിക്കപ്പെട്ട ഇയാൾ അടുത്തിടെയാണ് ജയിൽ മോചിതനായതെന്ന് പ്രതിയുടെ അമ്മ പോലീസിനെ അറിയിച്ചു.
കൊലപാതകത്തിന്റെ കാരണം വ്യക്തമല്ലെന്നും കേസിൽ അന്വേഷണം പുരോഗമിക്കുകയാണെന്ന് പോലീസ് അറിയിച്ചു.
|
ഡാളസിൽ വെടിവയ്പ്: രണ്ട് മരണം, രണ്ട് പേർ അറസ്റ്റിൽ
ഡാളസ്: മക്കിന്നി അപ്പാർട്ട്മെന്റ് സമുച്ചയത്തിൽ നടന്ന വെടിവയ്പിൽ രണ്ട് പേർ മരിച്ചു. സംഭവത്തിൽ രണ്ട് പേർ അറസ്റ്റിലായി. നോർത്ത് മക്ഡൊണാൾഡ് സ്ട്രീറ്റിലെ 3300 ബ്ലോക്കിലെ അപ്പാർട്മെന്റ് സമുച്ചയത്തിലാണ് വെടിവയ്പ് നടന്നത്.
കോംപ്ലക്സിൽ പാർക്ക് ചെയ്തിരുന്ന ഡോഡ്ജ് പിക്കപ്പ് ട്രക്കിലെ യാത്രക്കാരന്റെ സമീപത്തേക്ക് ഒരാൾ എത്തിയതിന് തൊട്ടുപിന്നാലെയാണ് വെടിവയ്പ് നടന്നത്. ഏറ്റുമുട്ടലിൽ രണ്ട് പേർക്ക് പരിക്കേറ്റു. ഇവരുടെ പേരുവിവരങ്ങൾ ഇതുവരെ പുറത്തുവിട്ടിട്ടില്ല.
സംഭവവുമായി ബന്ധപ്പെട്ട് പിക്കപ്പ് ഡ്രൈവറായ 21 വയസുകാരൻ ക്രിസ്റ്റഫർ പെരസ്, ആശുപത്രിയിൽ ഉണ്ടായിരുന്ന 18 വയസുകാരൻ ജോസ് മെജിയ എന്നിവരെ പോലീസ് അറസ്റ്റ് ചെയ്തു.
ഇരുവർക്കുമെതിരേ കൊലപാതകക്കുറ്റം ചുമത്തുകയും കോളിൻ കൗണ്ടി ഡിറ്റൻഷൻ ഫെസിലിറ്റിയിൽ രജിസ്റ്റർ ചെയ്യുകയും ചെയ്തതായി പോലീസ് പറഞ്ഞു.
|
വാൻകുവറിലെ കരോൾ സന്ധ്യ ഗ്ലോറിയ ഗംഭീരമായി ആഘോഷിച്ചു
വാൻകുവർ: വാൻകൂവറിലെ ഇന്ത്യൻ സഭകളുടെ കൂട്ടായ്മയിൽ നടത്തിവരാറുള്ള കരോൾ സന്ധ്യ ഗ്ലോറിയ 2024 സെന്റ് ജോർജ് മലങ്കര ഓർത്തഡോക്സ് ദേവാലയത്തിലെ മർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ നോർത്ത് ഡെൽറ്റ സെക്കൻഡറി സ്കൂൾ ഓഡിറ്റോറിയത്തിൽ നടത്തി.
കരോൾ സന്ധ്യ ഉദ്ഘാടന സമ്മേളനത്തിൽ ഓർത്തഡോക്സ് ചർച്ച് വികാരി റവ. എം. സി. കുര്യാക്കോസ് റമ്പാച്ചൻ അധ്യക്ഷത വഹിച്ചു. മാർത്തോമ്മാ ചർച്ച് വികാരി ഫാ. ഗീവർഗീസ് മാത്യു സ്നേഹ സന്ദേശം നൽകി.
മിനിസ്റ്റർ ഓഫ് മൈനിങ് ആൻഡ് ക്രിട്ടിക്കൽ മിനറൽ ഓഫ് ബ്രിട്ടീഷ് കൊളംബിയ ഹോണറബിൾ ജാഗരൂപ് ബ്രാർ മുഖ്യപ്രഭാഷണം നടത്തി. ട്രസ്റ്റി ബേബിച്ചൻ മട്ടമേൽ, സെക്രട്ടറി കുര്യൻ വർക്കി, സഭാ മാനേജ്മെന്റ് കമ്മിറ്റി അംഗം നൈനാൻ മാത്യു, മർത്തമറിയം വനിതാ സമാജം സെക്രട്ടറി കവിത ജേക്കബ്, ജോയിന്റ് സെക്രട്ടറി റീന ഏലിയാസ്, ട്രഷറർ ശോശാമ്മ സജി എന്നിവർ പങ്കെടുത്തു.
ഗ്ലോറിയ കൺവീനർമാരായ ആനി എബ്രഹാം, ഷൈനോ സഞ്ജു, ബ്ലസി സാറ എന്നിവരുടെ നേതൃത്വത്തിൽ വാൻകൂവറിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള ചർച്ച് ഗ്രൂപ്പുകളും കൊയർ ഗ്രൂപ്പുകളും മത്സരത്തിൽ പങ്കെടുത്തു.
കുട്ടികളുടെ ഫാൻസി ഡ്രസ്, കരോൾ സിംഗിംഗ്, ട്രീ ഡെക്കറേഷൻ, ക്രിബ് ഡെക്കറേഷൻ മത്സരങ്ങളും സൺഡേ സ്കൂൾ കുട്ടികളുടെ നേറ്റിവിറ്റി, ഡാൻസ്, മാർഗംകളി എന്നിവ പരിപാടിക്ക് മാറ്റ് കൂട്ടി. മുതിർന്നവരുടെ കരോൾ സിംഗിംഗ് കോമ്പറ്റീഷനിൽ സിഎസ്ഐ ചർച്ച് ഒന്നാം സമ്മാനവും ഏഞ്ചൽ വോയ്സ് വൻകോവർ രണ്ടാം സമ്മാനവും കരസ്ഥമാക്കി.
കുട്ടികളുടെ കോമ്പറ്റീഷനിൽ ടീം ഷുഗർബൽസ് ഒന്നാം സ്ഥാനവും മാർത്തോമ്മാ ചർച്ച് രണ്ടാം സ്ഥാനവും കരസ്ഥമാക്കി.കൂടാതെ ""അഗാപ്പേ 2024''ന്റെ ഭാഗമായ റാഫിൾ ടിക്കറ്റ് വിജയികൾക്ക് ഗോൾഡ് കോയിൻ സമ്മാനിച്ചു.
2024 മുഖ്യ ആകർഷണങ്ങളിൽ ഒന്നായിരുന്നു സാന്താക്ലോസിനോട് കൂടി ഫോട്ടോ എംഎംവിഎസ് ഫുഡ് സ്റ്റാളിലെ വിവിധതരത്തിലുള്ള ലഘു ഭക്ഷണ പദാർഥങ്ങൾ കൊതിയൂറുന്ന ഒരു കാഴ്ചയായിരുന്നു.
ഈ കരോൾ സന്ധ്യയിൽ പങ്കെടുത്ത എല്ലാവർക്കും ചർച്ച് കമ്മിറ്റിയുടെ നേതൃത്വത്തിൽ സ്വാദിഷ്ടമായ ഡിന്നർ ഒരുക്കിയിരുന്നു. 200 ഓളം മത്സരാർഥികളും ഏകദേശം ആയിരത്തോളം ആളുകളും പങ്കെടുത്ത ഗ്ലോറിയയുടെ വിജയത്തിൽ സഹായിച്ച എല്ലാവർക്കും സംഘാടകർ നന്ദി രേഖപ്പെടുത്തി,
വരും വർഷങ്ങളിലും പൂർവാധികം ഭംഗിയായി ഗ്ലോറിയ നടത്തുമെന്ന് സംഘാടകർ അറിയിച്ചു. അഗപ്പേയുടെ കൺവീനർ ജാക്സൺ ജോയിയാണ് വിവരങ്ങൾ നൽകിയത്.
|
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷനു തുടക്കം
ബ്രോങ്ക്സ് (ന്യൂയോർക്ക്): മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസ് കമ്മിറ്റിയിൽ നിന്നുള്ള ഒരു സംഘം സെന്റ് മേരീസ് ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു.
കോൺഫറൻസ് ടീമിൽ ജെയ്സൺ തോമസ് (കോൺഫറൻസ് സെക്രട്ടറി), ജോൺ താമരവേലിൽ (ട്രഷറർ), ഡോ. ഷെറിൻ എബ്രഹാം (ജോയിന്റ് സെക്രട്ടറി), ജേക്കബ് എബ്രഹാം (ഫിനാൻസ്), തോമസ് എബ്രഹാം (അജു, ഫിനാൻസ്) എന്നിവർ ഉണ്ടായിരുന്നു.
ബ്രോങ്ക്സ് സെന്റ് മേരീസ് ഇടവകയിലെ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ
ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ (ഇടവക വികാരി) ഊഷ്മളമായ സ്വാഗതം ആശംസിച്ചു. ജെയ്സൺ തോമസ് ടീം അംഗങ്ങളെ പരിചയപ്പെടുത്തി.
തന്റെ മാതൃ ഇടവകയായ സെന്റ് മേരീസിൽ നിന്ന് എല്ലാവരും രജിസ്റ്റർ ചെയ്യണമെന്ന് ജെയ്സൺ അഭ്യർഥിച്ചു. കോൺഫറൻസിന്റെ സ്ഥലം, തീയതി, പ്രാസംഗികർ തുടങ്ങിയ വിശദ വിവരങ്ങൾ ജെയ്സൺ പങ്കിട്ടു.
ജോൺ താമരവേലിൽ രജിസ്ട്രേഷൻ വിശദാംശങ്ങൾ പങ്കുവയ്ക്കുകയും ഭാഗവാക്കാകാൻ എത്രയും വേഗം രജിസ്റ്റർ ചെയ്യാൻ എല്ലാവരേയും പ്രോത്സാഹിപ്പിക്കുകയും ചെയ്തു. ഭാരിച്ച ചെലവുകൾക്കിടയിലും കഴിഞ്ഞ വർഷത്തെ നിരക്ക് അതേപടി നിലനിർത്തിയിട്ടുണ്ടെന്നു ഡോ. ഷെറിൻ ഏബ്രഹാം അറിയിച്ചു.
സുവനീറിന്റെ വിശദാംശങ്ങളോടൊപ്പം ആകർഷണീയമായ ആനുകൂല്യങ്ങളുള്ള സ്പോൺസർഷിപ്പ് അവസരങ്ങളെക്കുറിച്ച് ഡോ. ഏബ്രഹാം വിവരിച്ചു. നമ്മുടെ കുട്ടികൾ ആത്മീയ കൂട്ടായ്മയിൽ വളരാൻ നമ്മൾ ആഗ്രഹിക്കുന്നെങ്കിൽ അവർക്ക് അനുയോജ്യമായ അനുഭവമാണ് കോൺഫറൻസ് ഒരുക്കുന്നതെന്ന് ഡോ. ഏബ്രഹാം കൂട്ടിച്ചേർത്തു.
തോമസ് ഏബ്രഹാം എന്റർടൈൻമെന്റ് നൈറ്റിനെപ്പറ്റി സംസാരിക്കുകയും ഇടവകയുടെ സജീവ പങ്കാളിത്തം ഉറപ്പാക്കണമെന്ന് അഭ്യർത്ഥിക്കുകയും ചെയ്തു. കഴിഞ്ഞ വർഷത്തെ കോൺഫറൻസിലെ തന്റെ അനുഭവവും തോമസ് പങ്കുവച്ചു. പള്ളിയുടെ നാലു ചുവരുകൾക്കുള്ളിൽ മാത്രമല്ല, ഭദ്രാസനത്തിലുടനീളം സൗഹൃദം സ്ഥാപിക്കുന്നത് എത്ര പ്രധാനമാണെന്ന് തോമസ് എല്ലാവരേയും ഓർമിപ്പിച്ചു.
സ്പോൺസർഷിപ്പുകൾ, സുവനീർ പരസ്യങ്ങൾ, രജിസ്ട്രേഷൻ എന്നിവയിലൂടെ കോൺഫറൻസിനെ പിന്തുണയ്ക്കാൻ പ്രതിജ്ഞാബദ്ധരായ സഭാംഗങ്ങളുടെ പേരുകൾ ജെയ്സൺ അറിയിച്ചു. ഫാ. ഡോ. വർഗീസ് എം. ഡാനിയേൽ ഇടവകയുടെ ഒരു മികച്ച ആത്മീയ മിഷനായി കോൺഫറൻസിനെ കാണണമെന്ന് ഓർമിപ്പിച്ചു.
നിരവധി സ്പോൺസർഷിപ്പുകളിലൂടെയും രജിസ്ട്രേഷനുകളിലൂടെയും ഇടവക നൽകിയ മികച്ച പിന്തുണക്ക് ഇടവക വികാരിയോടും ഇടവകാംഗങ്ങളോടും കോൺഫറൻസ് ടീം കടപ്പാട് അറിയിച്ചു.
2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആൻ്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു'(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള (പരദേശിയുടെ വഴി) എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
FYC/Registration link: www.fycnead.org
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 914 806 4595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917 612 8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917 533 3566).
|
ഹെവൻലി ട്രമ്പറ്റ് ക്രിസ്മസ് സംഗീത സായാഹ്നം ഇന്ന് ന്യൂയോർക്കിൽ
ന്യൂയോർക്ക്: മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനത്തിന്റെ നേതൃത്വത്തിൽ ആദ്യമായി നടത്തപ്പെടുന്ന ക്രിസ്മസ് മ്യൂസിക്കൽ പ്രോഗ്രാം ആയ ഹെവൻലി ട്രമ്പറ്റ് ഇന്ന് (ശനിയാഴ്ച) വൈകുന്നേരം നാലിന് ന്യൂയോർക്ക് സീറോമലങ്കര കാത്തലിക് എപ്പാർക്കി ഓഡിറ്റോറിയത്തിൽ (1510 DePaul Street, Elmont, NY 11003) വച്ച് നടത്തപ്പെടുന്നു.
ഭദ്രാസനത്തിന്റെ നോർത്ത് ഈസ്റ്റ് റീജിയണൽ ആക്റ്റീവിറ്റി കമ്മിറ്റിയും (Northeast RAC), സഭയുടെ ഡിപ്പാർട്ട്മെന്റ് ഓഫ് സേക്രഡ് മ്യൂസിക് ആൻഡ് കമ്യൂണിക്കേഷൻസും (DSMC) സംയുക്തമായിട്ടാണ് ഹെവൻലി ട്രംമ്പറ്റ് എന്ന ഈ ക്രിസ്മസ് സംഗീത പരിപാടി സംഘടിപ്പിക്കുന്നത്.
ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് ഉദ്ഘാടനം ചെയ്യുന്ന ഈ സംഗീത സായാഹ്നത്തിൽ മലങ്കര കത്തോലിക്ക സഭയുടെ ബിഷപ് ഡോ. ഫിലിപ്പോസ് മാർ സ്റ്റെഫാനോസ് മുഖ്യാതിഥിയായിരിക്കുമെന്ന് മാർത്തോമ്മാ നോർത്ത് അമേരിക്ക ഭദ്രാസന സെക്രട്ടറി റവ. ജോർജ് എബ്രഹാം അറിയിച്ചു.
ഈ ക്രിസ്മസ് സംഗീത പരിപാടിയിലേക്ക് മാർത്തോമ്മാ സഭയുടെ നോർത്ത് അമേരിക്ക ഭദ്രാസനാധ്യക്ഷൻ ബിഷപ് ഡോ. എബ്രഹാം മാർ പൗലോസ് എല്ലാ വിശ്വാസികളെയും പ്രത്യേകം ക്ഷണിക്കുന്നതായി അറിയിച്ചു.
|
ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറത്തിന് പുതിയ ഭാരവാഹികൾ
ഹൂസ്റ്റൺ: ഹൂസ്റ്റണിലും സമീപപ്രദേശങ്ങളിലുമുള്ള ഇന്ത്യൻ വംശജരായ റിപ്പബ്ലിക്കൻ പാർട്ടി അനുഭാവികളുടെ പ്രമുഖ സംഘടനയായ ഇൻഡോ അമേരിക്കൻ റിപ്പബ്ലിക്കൻ ഫോറത്തിന്റെ പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഡോ.മാത്യു വൈരമൺ (ചെയർമാൻ), തോമസ് ഓലിയംകുന്നേൽ (വൈസ് ചെയർമാൻ), ജയിംസ് ചാക്കോ മുട്ടുങ്കൽ (പ്രസിഡന്റ്), സുരേന്ദ്രൻ നായർ (വൈസ് പ്രസിഡന്റ്), റീന വർഗീസ് (സെക്രട്ടറി), മാമ്മൻ ജോർജ് (ജോയിന്റ് സെക്രട്ടറി),
രാജൻ ജോർജ് (പിആർഒ), ബോബി ജോസഫ് (കമ്യൂണിറ്റി റിലേഷൻസ് ചെയർമാൻ), മാത്യു വർഗീസ് (ട്രഷറർ), ഷിജോ ജോയി (ഐടി & സോഷ്യൽ മീഡിയ ചെയർമാൻ), നെവിൻ മാത്യു (യൂത്ത് കോഓർഡിനേറ്റർ).
|
മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭം ഫെതര്സോഫ്റ്റിനെ ഏറ്റെടുത്ത് കലിഫോര്‍ണിയ കമ്പനി തിങ്ക്ബയോ
തിരുവനന്തപുരം: മലയാളികളുടെ സ്റ്റാര്‍ട്ടപ്പ് സംരംഭമായ ഫെതര്‍സോഫ്റ്റ് ഇന്‍ഫോ സൊലൂഷന്‍സിനെ ഏറ്റെടുത്ത് കലിഫോര്‍ണിയ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന തിങ്ക്ബയോ ഡോട്ട്. ബയോടെക്, ഫാര്‍മസ്യൂട്ടിക്കല്‍, ഡിജിറ്റല്‍ ഹെല്‍ത്ത്കെയര്‍ മേഖലകള്‍ക്ക് എഐ അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന കമ്പനിയാണ് തിങ്ക്ബയോ.
സോഫ്റ്റ് വേര്, ക്ലൗഡ് അധിഷ്ഠിത സേവനങ്ങള്‍ നല്കുന്ന കൊച്ചി ഇന്‍ഫോ പാര്‍ക്ക് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന സ്റ്റാര്‍ട്ടപ്പാണ് ഫെതര്‍സോഫ്റ്റ്. ഏറ്റെടുക്കല്‍ പൂര്‍ത്തിയായതോടെ അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ കേരളത്തില്‍ 200 കോടിയുടെ നിക്ഷേപം നടത്തുമെന്ന് കമ്പനി അധികൃതര്‍ അറിയിച്ചു.
350ല്‍ അധികം സ്കില്‍ഡ് പ്രഫഷണല്സുള്ള ഫെതര്‍ സോഫ്റ്റിനെ സ്വന്തമാക്കിയതിലൂടെ ക്ലൗഡ് കംപ്യൂട്ടിംഗിലും സോഫ്റ്റ്വേര്‍ എന്ജിനിയറിംഗിലുമുള്ള വൈദഗ്ധ്യവും തിങ്ക് ബയോയ്ക്ക് ലഭ്യമാകും.
ബയോ സയന്‍സിലും ലൈഫ് സയന്‍സിലും സാങ്കേതികവിദ്യയിലൂടെ നവീന മാറ്റം സൃഷ്ടിക്കാനുള്ള കമ്പനിയുടെ ദൗത്യത്തിന്റെ സുപ്രധാന ചുവടുവയ്പാണിതെന്ന് തിങ്ക് ബയോ സ്ഥാപകനും സിഇഒയുമായ പ്രദീപ് പാലാഴി പറഞ്ഞു.
നിര്‍മിത ബുദ്ധിയിലൂടെ ബയോടെക്, ഡിജിറ്റല്‍ ഹെല്‍ത്ത് കെയര്‍ എന്നിവയില്‍ നവീന മാറ്റം കൊണ്ടുവരാനുള്ള തിങ്ക് ബയോയുടെ കാഴ്ചപ്പാടിന്റെ ഭാഗമാകുവാന്‍ കഴിഞ്ഞതില്‍ സന്തോഷമുണ്ടെന്ന് ഫെതര്‍സോഫ്റ്റ് സിഇഒ ജോര്‍ജ് വര്‍ഗീസും സ്ഥാപകന്‍ സുധീഷ് ചന്ദ്രനും പറഞ്ഞു.
|
സിൻസിനാറ്റി സർവകലാശാലയ്ക്ക് നാല് മില്യൺ ഡോളർ സംഭാവന നൽകി ഇന്ത്യൻ സംരംഭകൻ
ഒഹായോ: സിൻസിനാറ്റി സർവകലാശാലയിലെ വിദ്യാർഥികളെ സഹായിക്കാനൊരുങ്ങി ഇന്ത്യൻ അമേരിക്കൻ സംരംഭകനായ ജയ് ചൗധരിയും ഭാര്യ ജ്യോതിയും. വിദ്യാർഥികൾക്കായി നാല് മില്യൺ ഡോളർ ഫാമിലി സ്കോളർഷിപ്പ് ഫണ്ട് ചൗധരി രൂപീകരിച്ചു.
2025ൽ ഏകദേശം 150 വിദ്യാർഥികൾക്ക് ഈ സ്കോളർഷിപ്പ് ലഭിക്കും. ലിവിംഗ് ലേണിംഗ് കമ്യൂണിറ്റി ഹൗസിൽ താമസിക്കുന്ന ഫസ്റ്റ് ജനറേഷൻ കോളജ് വിദ്യാർഥികൾക്ക് ഈ ഫണ്ട് പ്രയോജനപ്പെടുത്താം.
വിദ്യാർഥികൾക്ക് അവരുടെ വിദ്യാഭ്യാസം പൂർത്തിയാക്കാൻ ആവശ്യമായ പിന്തുണ ലഭിക്കുന്നുണ്ടെന്ന് സ്കോളർഷിപ്പ് ഉറപ്പാക്കും. യുസി സർവകലാശാലയിലെ പൂർവ വിദ്യാർഥികളാണ് ജയ് ചൗധരിയും ജ്യോതിയും.
|
മാനസികാരോഗ്യം സംരക്ഷിക്കാൻ സൗജന്യ ഓൺലൈൻ സേവനവുമായി റിലീഫ് കോർണർ
ഹൂസ്റ്റൺ: മാനസികാരോഗ്യ വികസനത്തെ പിന്തുണയ്ക്കുന്നതിനും വീണ്ടെടുക്കുന്നതിനും സൗജന്യ സഹായവുമായി റിലീഫ് കോർണർ. ഓൺലൈൻ മീറ്റിംഗിലൂടെ റിലീഫ് കോർണർ എന്ന ചാരിറ്റബിൾ ഓർഗനൈസേഷൻ ഡോ. സജി മത്തായി ഔദ്യോഗികമായി ഉദ്ഘാടനം ചെയ്തു.
അമേരിക്കയിൽ നിന്നും കേരളത്തിൽ നിന്നുമുള്ള നിരവധി പ്രമുഖരും മാനസികാരോഗ്യ വിദഗ്ധരും ഉദ്ഘാടനത്തിൽ പങ്കെടുക്കുകയും അവരുടെ പൂർണ പിന്തുണ അറിയിക്കുകയും ചെയ്തു. ഹൂസ്റ്റൺ സ്റ്റാഫോർഡ് സിറ്റി മേയർ കെൻ മാത്യൂസ് ഉദ്ഘാടനം നിർവഹിക്കുകയും തന്റെ പിന്തുണ പങ്കുവയ്ക്കുകയും സംരംഭത്തെ അഭിനന്ദിക്കുകയും ചെയ്തു.
പ്രശസ്ത സൈക്കോളജിസ്റ്റും അഡിക്ഷൻ സപ്പോർട്ട് സ്പെഷ്യലിസ്റ്റുമായ ഡോ.സിസ്റ്റർ ജോവാൻ ചുങ്കപ്പുരയ്ക്ക് (ട്രാഡ ഡയറക്ടർ) ചില കാരണങ്ങളാൽ ഉദ്ഘാടന ചടങ്ങിൽ പങ്കെടുക്കാനായില്ല. എന്നാൽ ഡോ. ജോവാൻ ചുങ്കപ്പുര സൗജന്യമായി സേവനമനുഷ്ഠിക്കുന്ന റിലീഫ് കോർണറിലെ പ്രഫഷനലുകളുടെ ടീമിൽ അംഗമാണെന്ന് ഡോ. സജി മത്തായി അറിയിച്ചു.
ഫോർട്ട്ബെൻഡ് കൗണ്ടി ജഡ്ജ് കെ. പി. ജോർജ് ഈ സംരംഭത്തിന് പൂർണ പിന്തുണ നൽകി അഭിനന്ദിച്ചു. ഐപ്പ് തോമസ്, അലക്സാണ്ടർ ജേക്കബ്, പ്രശസ്ത കൗൺസിലർമാരായ അഡ്വ. ഡോ. മാത്യു വൈരമൺ, ഡോ. തോമസ് പി. മാത്യു, ഡോ. ഫ്രാൻസിസ് ജേക്കബ്, പാട്രിക് എം കല്ലട എന്നിവരും പിന്തുണ അറിയിച്ചു.
പ്രശസ്ത കർണാടക സംഗീതജ്ഞൻ കുമ്മനം ശശികുമാറും കാർട്ടൂണിസ്റ്റ് പന്തളം ബാബുവും മാനസികാരോഗ്യം വീണ്ടെടുക്കുന്നതിനും നിലനിർത്തുന്നതിനും സംഗീതത്തിന്റെയും കലയുടെയും പ്രാധാന്യം പങ്കുവയ്ക്കുകയും വെർച്വൽ ക്ലാസുകൾ നൽകാനുള്ള പൂർണ പിന്തുണയും സന്നദ്ധതയും വാഗ്ദാനം ചെയ്യുകയും ചെയ്തു.
തങ്ങളുടെ കുടുംബത്തിന്റെ കഷ്ടപ്പാടുകളിൽ നിന്ന് കരകയറാൻ റിലീഫ് കോർണർ ഗ്രൂപ്പ് സഹായിച്ചതെങ്ങനെയെന്ന് അൽഫോൻസി ജെയിംസ് അനുഭവം പങ്കുവച്ചു.
കൂടുതൽ വിവരങ്ങൾക്ക് www.Reliefcorner.org എന്ന വെബ്സൈറ്റ് സന്ദർശിക്കുക.
|
ഫ്ലോറിഡയിൽ വാഹനാപകടം; ട്രാഫിക് എൻഫോഴ്സ്മെന്റിലെ മൂന്ന് ഉദ്യോഗസ്ഥർ മരിച്ചു
ഫ്ലോറിഡ: പാം ബീച്ച് കൗണ്ടി ഷെരീഫ് ഓഫീസ് മോട്ടോർ സൈക്കിൾ യൂണിറ്റിലെ മൂന്ന് ഉദ്യോഗസ്ഥർ വാഹാനാപകടത്തിൽ മരിച്ചു. ട്രാഫിക് എൻഫോഴ്സ്മെന്റിലെ ഡെപ്യൂട്ടികളാണ് മരിച്ചത്.
ഡ്യൂട്ടിക്കിടെ റോഡരികിൽ നിന്ന ഉദ്യോഗസ്ഥരുടെ നേർക്ക് എസ്യുവി ഇടിച്ചുകയറിയാണ് അപകടം ഉണ്ടായത്. അപകടത്തെ തുടർന്ന് പാരാമെഡിക്കുകൾ എത്തി ഡെപ്യൂട്ടിമാരെ ആശുപത്രിയിൽ എത്തിച്ചിരുന്നു.
കോർപ്പറൽ പേസ്, ഡെപ്യൂട്ടി വാലർ എന്നിവർ വ്യാഴാഴ്ച രാവിലെ മരിച്ചു. ശസ്ത്രക്രിയയ്ക്ക് വിധേയനായി ഗുരുതരാവസ്ഥയിലായിരുന്ന ഡെപ്യൂട്ടി ഡയസ് തിങ്കളാഴ്ച മരിച്ചതായി ഷെരീഫിന്റെ ഓഫീസ് അറിയിച്ചു.
സംഭവത്തിൽ അന്വേഷണം പുരോഗമിക്കുകയാണ്. നിലവിൽ ഡ്രൈവർക്കെതിരേ കുറ്റം ചുമത്തിയിട്ടില്ല.
|
ഓർമ ഇന്റർനാഷണൽ ഇലക്ഷൻ: നോമിനേഷനുകൾ ക്ഷണിച്ചു
ഫിലാഡൽഫിയ: ഓവർസീസ് റസിഡന്റ് മലയാളീസ് അസോസിയേഷൻ ഇന്റർനാഷണലിന്റെ 2025 വർഷത്തേയ്ക്ക് ഭാരവാഹികളെ തെരഞ്ഞെടുക്കുന്നതിനുള്ള വിജ്ഞാപനമായി. ട്രസ്റ്റീബോഡ് ചെയർമാൻ ജോസ് ആറ്റുപുറത്തെ ഇലക്ഷൻ കമ്മീഷനായി നിയമിച്ചു എന്ന് ട്രസ്റ്റീ ബോഡ് സെക്രട്ടറി പി.വി. ജോയ് അറിയിച്ചു.
ഓർമ ഇന്റർനാഷണലിലെ അംഗങ്ങൾക്ക് ഓർമ ഇന്റർനാഷണലിലെ യോഗ്യരായ ഏതെങ്കിലും അംഗത്തിനെയോ തന്നെത്തന്നെയോ നാമനിർദേശം ചെയ്യാനും വോട്ടുചെയ്യാനും കഴിയും.
പൂരിപ്പിച്ച ബാലറ്റ് പേപ്പറുകൾ ഡിസംബർ 28 ശനിയാഴ്ച ഉച്ചയ്ക്ക് 12ന് അകം (ഈസ്റ്റേൺ സ്റ്റാൻഡേഡ് ടൈം, യുഎസ്എ) attupuram.jose@gmail.com എന്ന ഇമെയിലിലോ, വാട്സാപ്പ് ഫോൺ നമ്പർ 12672314643 ലോ ലഭിക്കണം. ഡിസംബർ 30ന് പുതിയ ഭാരവാഹികളുടെ പേരു വിവരം പ്രഖ്യാപിക്കും.
501(സി)3 സ്റ്റാറ്റസുള്ള സംഘടനയായി അമേരിക്കയിൽ 2009ൽ രജിസ്റ്റർ ചെയ്ത രാജ്യാന്തര മലയാളി സംഘടനയാണ് ഓർമ ഇന്റർനാഷണൽ. മലയാളികൾ ലോക വ്യാപകമായി വളരുന്ന ആധുനിക ലോകക്രമത്തിൽ, മലയാളി പാരമ്പര്യമോ പൈതൃകമോ ഉള്ള എല്ലാ ആളുകകളുടെയും സാമൂഹികസാംസ്കാരിക ഐക്യവേദിയായും നവീനാശയങ്ങളുടെ പങ്കുവയ്ക്കൽ മുഖ്യ കാര്യപരിപാടിയാക്കിയും ലോകമെമ്പാടുമുള്ള മലയാളി കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഒപ്പം പ്രവർത്തിക്കുക എന്നതാണ് ലക്ഷ്യം.
അംഗങ്ങളുടെ സംവേദനാത്മക മഹത്വത്തെ ഉപയോഗപ്പെടുത്തി, പൗരാണികവും ആധുനികവുമായ മെച്ചപ്പെട്ട മാനുഷിക വീക്ഷണങ്ങളിൽ അവരെ പ്രചോദിപ്പിച്ചുകൊണ്ട്, ജീവകാരുണ്യ കുടുംബ മൂല്യങ്ങൾ തീവ്രമാക്കുന്നതിനും നൂതനമായ വളർച്ചയ്ക്ക് അവരെ പ്രാപ്തരാക്കുന്നതിനുമുള്ള മലയാളി കുടുംബങ്ങളുടേയും സുഹൃത്തുക്കളുടേയും ഭൂഖണ്ഡാന്തര സാഹോദര്യമാണ് ഓർമ ഇന്റർനാഷണൽ.
ഇതിന്റെ ഭാഗമായി നടത്തിയ ഓർമ രാജ്യാന്തര പ്രസംഗ മത്സര പരമ്പര അനേകം യുവ മലയാളി പ്രസംഗകരെ മുൻ നിരയിലെത്തിക്കുന്നതിന് ഉപകരിച്ചു എന്നത് അനുപമമായ പ്രവർത്തന പന്ഥാവായിട്ടുണ്ട്.
വിവിധ രാജ്യങ്ങളിൽ ഓർമ ഇന്റർനാഷണലിന്റെ പ്രൊവിൻസുകളും റീജിയണുകളും ചാപ്റ്ററുകളും യൂണിറ്റുകളും പ്രവർത്തിക്കുന്നുണ്ട്.
ഇലക്ഷൻ സംബന്ധിച്ചുള്ള കൂടുതൽ വിവരങ്ങൾക്ക്: വാട്സ്ആപ്പ് ഫോൺ നമ്പർ 12672314643.
|
1,45,000 ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിച്ചു ഹ്യുണ്ടായ്
ഇൻഡ്യാന: ദക്ഷിണ കൊറിയൻ വാഹന നിർമാതാക്കളായ ഹ്യുണ്ടായ്, തങ്ങളുടെ 1,45,000ലധികം ഇലക്ട്രിക് വാഹനങ്ങൾ തിരിച്ചുവിളിക്കുന്നു. വാഹനങ്ങളിൽ പവർ ലോസ് സംഭവിക്കാനുള്ള സാധ്യതയാണ് ഇവ തിരിച്ചുവിളിക്കുള്ള കാരണം. ഇത് അപകട സാധ്യത വർധിപ്പിക്കുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്.
2022 മുതൽ 2024 വരെയുള്ള അയോണിക് അഞ്ച് മോഡലുകളും, 2023 മുതൽ 2025 വരെയുള്ള അയോണിക് ആറ് മോഡലുകളും ജെനസിസ് ബ്രാൻഡിന്റെ നിരവധി ഇലക്ട്രിക് മോഡലുകളുമാണ് അപകട സാധ്യതയുള്ളതെന്ന് നാഷനൽ ഹൈവേ ട്രാഫിക് സേഫ്റ്റി അഡ്മിനിസ്ട്രേഷൻ കണ്ടെത്തി. ഇതിൽ 2023 2025 ജെനസിസ് ജിവി60, 2023 2025 ജെനസിസ് ജിവി70 ഇലക്ട്രിഫൈഡ്, 2023 2024 ജെനസിസ് ജി80 എന്നീ മോഡലുകളും ഉൾപ്പെടുന്നു.
ഈ വാഹനങ്ങളുടെ ഉടമകൾക്ക് അവരുടെ പ്രാദേശിക ഹ്യുണ്ടായ് ഡീലർഷിപ്പിൽ ബന്ധപ്പെട്ട് പ്രശ്നം പരിശോധിച്ച് ആവശ്യമെങ്കിൽ കേടായ ഭാഗങ്ങൾ മാറ്റിസ്ഥാപിക്കാം. ഹ്യുണ്ടായ് ജനുവരി 17 മുതൽ ഉടമകൾക്ക് ഈ തിരിച്ചുവിളിയെക്കുറിച്ചുള്ള കത്തുകൾ അയയ്ക്കും.
|
ജെയ് ഭട്ടാചാര്യയെ നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് മേധാവിയായി നിയമിക്കാൻ സാധ്യത
വാഷിംഗ്ടൺ ഡിസി: സ്റ്റാൻഫോർഡിൽ പരിശീലനം ലഭിച്ച ഇന്ത്യ അമേരിക്കൻ ഫിസിഷ്യനും ആരോഗ്യ സാമ്പത്തിക വിദഗ്ധനുമായ ജെയ് ഭട്ടാചാര്യയെ (55) നാഷനൽ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഹെൽത്ത് (എൻഐഎച്ച്) തലവനാക്കുന്നതിന് നിയുക്ത പ്രസിഡന്റ് ഡോണൾഡ് ട്രംപ് പരിഗണിക്കുന്നതായി റിപ്പോർട്ട്.
അതേസമയം, ഭട്ടാചാര്യ അടുത്തിടെ റോബർട്ട് എഫ് കെന്നഡി ജൂനിയറിനെ സന്ദർശിച്ചിരുന്നു. ക്ലിനിക്കൽ പരീക്ഷണങ്ങളും നൂതന മെഡിക്കൽ പഠനങ്ങൾക്കുള്ള ധനസഹായവും ഉൾപ്പെടെയുള്ള യുഎസ് ബയോമെഡിക്കൽ ഗവേഷണത്തിന് മേൽനോട്ടം വഹിക്കുന്ന എൻഐഎച്ച് പുനഃസ്ഥാപിക്കുന്നതിനുള്ള കാഴ്ചപ്പാടിൽ കെന്നഡിയെ അദ്ദേഹം ആകർഷിച്ചതായി റിപ്പോർട്ട് ചെയ്യുന്നു.
രാജ്യത്തിന്റെ മുൻ ചീഫ് മെഡിക്കൽ അഡൈ്വസറായ ഡോ. ആന്റണി ഫൗസിയുടെ കടുത്ത വിമർശകൻ കൂടിയാണ് അദ്ദേഹം. 1968ൽ കൊൽക്കത്തയിൽ ജനിച്ച ഭട്ടാചാര്യ സ്റ്റാൻഫോർഡ് സർവകലാശാലയിൽ നിന്ന് എം.ഡിയും പിഎച്ച്ഡിയും നേടി.
നിലവിൽ സ്റ്റാൻഫോർഡിൽ ഹെൽത്ത് പോളിസി പ്രഫസറാണ് യൂണിവേഴ്സിറ്റിയുടെ സെന്റർ ഫോർ ഡെമോഗ്രഫി ആൻഡ് ഇക്കണോമിക്സ് ഓഫ് ഹെൽത്ത് ആൻഡ് ഏജിംഗ് തലവനായും നാഷനൽ ബ്യൂറോ ഓഫ് ഇക്കണോമിക് റിസർച്ചിൽ റിസർച്ച് അസോസിയേറ്റ് ആയി പ്രവർത്തിക്കുകയും ചെയ്യുന്നു.
|
എബ്രഹാം തെക്കേമുറി സ്മാരക ചെറുകഥാ പുരസ്കാരത്തിനും മനയിൽ ജേക്കബ് സ്മാരക കവിതാപുരസ്കാരത്തിനും സൃഷ്ടികൾ ക്ഷണിക്കുന്നു
ഡാളസ്: അമേരിക്കയില്‍ സര്‍ഗവാസനയുള്ള മലയാളകവികളെയും എഴുത്തുകാരേയും പ്രോത്സാഹിപ്പിക്കുവാനായി ഡാളസിലെ എഴുത്തുകാരുടെയും സാഹിത്യാസ്വാദകരുടെയും സംഘടനയായ കേരള ലിറ്റററി സൊസൈറ്റി ഏർപ്പെടുത്തിയിരിക്കുന്ന കവിതാ അവാർഡ് ഈ വർഷവും നൽകും.
പ്രവാസി മലയാളകവി ജേക്കബ് മനയലിന്റെ സ്മരണാര്‍ഥമാണ് ഈ കവിതാ അവാർഡ് നൽകി വരുന്നത്. ഇതോടൊപ്പം 2024ൽ നമ്മെ വിട്ടുപിരിഞ്ഞ പ്രവാസി സാഹിത്യകാരൻ എബ്രഹാം തെക്കേമുറിയുടെ നാമത്തിലുള്ള ചെറുകഥാ പുരസ്കാരവും ഈ വർഷം മുതൽ നൽകപ്പെടും. വിജയികൾക്ക് 250 യുഎസ് ഡോളറും പ്രശസ്തിപത്രവും, 2025 മാർച്ച് ഏപ്രിൽ മാസങ്ങളിൽ ഡാളസിൽ നടക്കുന്ന പൊതുസമ്മേളനത്തിൽ വച്ചു നൽകപ്പെടും.
പൊതുനിബന്ധനകൾ:
1. വടക്കേ അമേരിക്കയിലും, കാനഡയിലും വസിക്കുന്ന മലയാള കവികൾക്ക് ഇതിൽ പങ്കെടുക്കാവുന്നതാണ്.
2. രചനകൾ മൗലികമായിരിക്കണം. പുസ്തകരൂപത്തിലോ മുഖ്യധാരാ മാധ്യമങ്ങൾ, സമൂഹ മാധ്യമങ്ങൾ വഴിയോ പ്രസിദ്ധീകരിക്കാത്തതായിരിക്കണം.
3. രചനകൾ മതസ്പര്‍ദ്ധ വളർത്തുന്നതോ, കക്ഷി രാഷ്ട്രീയപരമായതോ, വ്യക്തിഹത്യ നടത്തുന്ന തരത്തിലോ ആകരുത്.
4. മലയാള പദ്യഗദ്യ കവിതകളും മലയാളചെറുകഥകളും ആണ് പരിഗണിക്കപ്പെടുന്നത്.
5. ഒരു വർഷം അയച്ചു തന്ന കൃതി മറ്റൊരു വർഷം സ്വീകരിക്കുന്നതല്ല.
6. മുൻ വർഷങ്ങളിൽ ഈ അവാർഡുകൾ നേടിയവരും ഈ വർഷത്തെ കഐൽഎസ് കമ്മറ്റി അംഗങ്ങളും പങ്കെടുക്കുവാൻ അർഹരല്ലസജീവസാഹിത്യപ്രതിഭകളായ അഞ്ച് അംഗങ്ങളടങ്ങുന്നതാണ് ജഡ്ജിംഗ് കമ്മിറ്റി.
അവാർഡ് പ്രഖ്യാപനം കെഎൽഎസ് ഫേസ്ബുക്ക് പേജിലും, വെബ്സൈറ്റിലും, മുഖ്യധാരാ ഓൺലൈൻ മാധ്യമങ്ങളിലും പ്രസിദ്ധീകരിക്കുന്നതാണ്. രചയിതാവിന്റെ പേരു വയ്ക്കാതെ കൃതികൾ പിഡിഎഫ് / ഫോട്ടോ ആയി ഇമെയിലിലൂടെ അയയ്ക്കേണ്ടതാണ്.
ഒരാളിൽ നിന്നു ഒരു കവിതയും ഒരു കഥയും മാത്രമേ മൽസരത്തിനായി സ്വീകരിക്കുകയുള്ളൂ. കൃതികൾ സമർപ്പിക്കേണ്ട അവസാന തീയതി ഡിസംബർ 31, 2024. അയക്കേണ്ട വിലാസം: klsdallas90@gmail.com
|
മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു
ഷിക്കാഗോ: ഷിക്കാഗോ സീറോമലബാർ രൂപതയുടെ പ്രഥമ മെത്രാൻ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവചരിത്രം പ്രകാശനം ചെയ്തു. "അത്യുന്നതങ്ങളിൽ ദൈവത്തിനു സ്തുതി' എന്ന പേരിലുള്ള ഈ പുസ്തകം ഷിക്കാഗോയിൽ നടന്ന സീറോ മലബാർ എപ്പാർക്കിയൽ അസംബ്ലിയിലാണ് പ്രകാശനം ചെയ്തത്.
ഫാ. ജോർജ് ദാനവേലിൽ എഡിറ്റിംഗ് നിർവഹിച്ച ഈ പുസ്തകത്തിന്റെ ആദ്യ പ്രതി ബിഷപ് മാർ ജോയ് ആലപ്പാട്ട് സിറോ മലങ്കര രൂപതാ ബിഷപ് ഫിലിപ്പോസ് മാർ സ്തേഫാനോസിന് നൽകിയാണ് പ്രകാശനം നിർവഹിച്ചത്.
ഈ പുസ്തകത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ബാല്യകാലം മുതൽ ഷിക്കാഗോയിൽ സിറോ മലബാർ രൂപത സ്ഥാപിക്കുന്നതുവരെയുള്ള കാലഘട്ടം വിശദമായി വിവരിക്കുന്നു. കുടുംബത്തിലെ പ്രതിസന്ധികൾ, സെമിനാരി ജീവിതം, പൗരോഹിത്യം, അമേരിക്കയിലേക്കുള്ള യാത്ര, രൂപത സ്ഥാപനം എന്നിവയെല്ലാം ഈ പുസ്തകത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നു.
പുസ്തകത്തിൽ മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവിത സമർപ്പണവും ത്യാഗവും വ്യക്തമായി വിവരിക്കുന്നുണ്ട്. അദ്ദേഹത്തിന്റെ ജീവിതം ഷിക്കാഗോയിലെ സീറോമലബാർ സമൂഹത്തിന് ഒരു പ്രചോദനമാണ്. ഈ പുസ്തകം വരും തലമുറയ്ക്ക് സീറോമലബാർ സഭയുടെ ചരിത്രം മനസ്സിലാക്കാൻ സഹായിക്കും.
മാർ ജേക്കബ് അങ്ങാടിയത്തിന്റെ ജീവിതകഥയിലൂടെ, സിറോ മലബാർ സഭയുടെ വളർച്ചയിലെ വെല്ലുവിളികളെയും വിജയങ്ങളെയും മനസ്സിലാക്കാൻ കഴിയും. ഈ പുസ്തകം സീറോമലബാർ സമൂഹത്തിന് മാത്രമല്ല, എല്ലാ വിശ്വാസികൾക്കും പ്രചോദനമാകും.
|
സാൻ ഫ്രാൻസിസ്കോയിൽ സംസ്ഥാന രൂപീകരണ ദിനാഘോഷം സംഘടിപ്പിച്ചു
സാൻ ഫ്രാൻസിസ്കോ: സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ ഇന്ത്യൻ അസോസിയേഷനുകളുമായി ചേർന്ന് ഇന്ത്യൻ കോൺസുലേറ്റ് ഓഫ് സാൻ ഫ്രാൻസിസ്കോ സംസ്ഥാന രൂപീകരണ ദിനം ആഘോഷിച്ചു. കേരളം ഉൾപ്പെടെ പത്തോളം ഇന്ത്യൻ സംസ്ഥാനങ്ങളുടെ രൂപീകരണ ദിനമാണ് ആഘോഷിച്ചത്.
സാൻ ഫ്രാൻസിസ്കോ കോൺസുലേറ്റ് ജനറൽ ഡോ. ശ്രീകാർ റെഡ്ഡി ചടങ്ങിൽ സ്വാഗതം പറഞ്ഞു. സാൻ ഫ്രാൻസിസ്കോ ബേ ഏരിയയിലെ വിവിധ സിറ്റികളിലെ ജനപ്രതിനിധികളും ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളും കേരളത്തെ പ്രതിനിധീകരിച്ച് വിവിധ മലയാളി അസോസിയേഷനുകളും ചടങ്ങിൽ പങ്കെടുത്തു.
മിൽപിൽസ് സിറ്റി വൈസ് മേയർ എവെലിന് ചവാ, കലിഫോർണിയ അസംബ്ലി അംഗം പാട്രിക് അഹേന്, ഫ്രേമുണ്ട് സിറ്റി മേയർ ഡോ. രാജ് സെൽവൻ, സെറാടോഗ സിറ്റി കൗൺസിൽ അംഗം ടിന വലിയ, സണ്ണിവെയിൽ സിറ്റി വൈസ് മേയർ മുരളി ശ്രീനിവാസൻ, സാന്തക്ലാര സിറ്റി കൗൺസിൽ അംഗം രാജ് ചഹാൽ,
അഡ്വൈസർ ടു പ്രസിഡന്റ് ബൈഡൻ ഓൺ ഏഷ്യൻ അമേരിക്കൻസ് കമ്മ്യൂണിറ്റീസ് അജയ് ഭുട്ടോറിയ, മിൽപിൽസ് യൂണിഫൈഡ് സ്കൂൾ ഡിസ്ട്രിക്ട് ബോർഡ് അംഗം ഡോ. അനു നക്ക, സാന്റാമോൺ കൗൺസിൽ അംഗം ശ്രീധർ വേറോസ്, സാൻ ഹോസെ സിറ്റി കൗൺസിൽ അംഗം അർജുൻ ബത്ര എന്നിവർ ആശംസകൾ അറിയിച്ചു.
വിവിധ ഇന്ത്യൻ അസ്സോസിയേഷനുകളെ പ്രതിനിധീകരിച്ച്, അസോസിയേഷൻ ഓഫ് ഇന്ത്യ അമേരിക്കൻ പ്രതിനിധി വിജയ ആസുരി, ഫോഗ് പ്രതിനിധി ഡോ. റൊമേഷ് ജാപ്ര എന്നിവർ സംസാരിച്ചു. ഇന്ത്യൻ അസോസിയേഷനുകളുടെ പ്രതിനിധികളും, കേരളത്തെ പ്രതിനിധീകരിച്ച് ഫോമാ, മങ്ക, ബേ മലയാളി, ചടട, ണങഇഇ, മോഹം, തപസ്യ, ലയൺസ് ക്ലബ് തുടങ്ങിയ വിവിധ മലയാളി അസോസിയേഷനുകളും ചടങ്ങിൽ പങ്കെടുത്തു.
വിവിധ സംസ്ഥാനങ്ങളുടെ കലാ സംസ്കാരികത വിളിച്ചോതുന്ന കലാ പ്രകടനങ്ങളും, പ്രദർശന ബൂത്തുകളും ചടങ്ങിന് മാറ്റ് കൂട്ടി. കേരളത്തെ പ്രതിനിധീകരിച്ച് ബേ ഏരിയ മേളം ഗ്രൂപ്പ് അവതരിപ്പിച്ച ചെണ്ടമേളവും സ്കൂൾ ഓഫ് ഇന്ത്യൻ ഡാൻസ് അവതരിപ്പിച്ച നൃത്തരൂപവും ശ്രദ്ധേയമായിരുന്നു.
സാൻ ഫ്രാൻസികോ ഇന്ത്യൻ കോൺസുലേറ്റ് ഡപ്യൂട്ടി ജനറൽ രാകേഷ് അഡ്ലഖ കോർഡിനേറ്റ ചെയ്ത പ്രോഗ്രാമുകളുടെ ആവതരികയായതു കോൺസുലേറ്റ് കമ്യൂണിറ്റി / കൾച്ചറൽ ഓഫിസറും മലയാളിയുമായ അമ്പിളി നായർ ആയിരുന്നു.
|
ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് ഡാളസ് മേഖല റിപ്പബ്ലിക്കൻ കൺസർവേറ്റീവ് ഫോറം
ഡാളസ്: ഡോണൾഡ് ട്രംപിന്റെ വിജയം ആഘോഷിച്ച് മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സസ് ഡാളസ് ചാപ്റ്റർ. റോക്ക് വാൾ എവെന്റ് സെന്ററിൽ ഞായറാഴ്ച രാത്രി ഏഴിന് ചേര്‍ന്ന മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സസ് ഡാളസ് ചാപ്റ്ററിന്റെ സമ്മേളനത്തിൽ റിപ്പബ്ലിക്കൻ പാർട്ടി ടെക്സസ് സംസ്ഥാന അധ്യക്ഷനും മലയാളിയുമായ ഏബ്രഹാം ജോർജ് മുഖ്യപ്രഭാഷണം നടത്തി.
പാസ്റ്റർ ഷാജി കെ. ഡാനിയേലിന്റെേ പ്രാർഥനയോടെയാണ് സമ്മേളനം ആരംഭിച്ചത്. ലിയ നെബു ദേശീയഗാനം ആലപിച്ചു. ടെക്സസ് കൺസർവേറ്റീവ് ഫോറം ഡാളസ് മേഖല പ്രസിഡന്റ് നെബു കുര്യാക്കോസ് സ്വാഗതം ആശംസിച്ചു.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൗസിലും ഭൂരിപക്ഷം സീറ്റുകളും നേടി റിപ്പബ്ളിക്കന്‍ പാര്‍ട്ടി അധികാരത്തിൽ തിരിച്ചെതുവാൻ കഴിഞ്ഞതായി റോക്ക് വാൾ ജിഒപി ചെയർ ഷാരോൺ അഭിപ്രായപ്പെട്ടു.
ബിനു മാത്യു (ടെക്സസ് കൺസർവേറ്റീവ് ഫോറത്തിന്റെ ട്രഷറർ), പ്രിയ വെസ്ലി (ബോർഡ് അംഗം ടെക്സസ് കൺസർവേറ്റീവ് ഫോറം), ലിൻഡ സുനി (ബോർഡ് അംഗം ടെക്സസ് കൺസർവേറ്റീവ് ഫോറം) എന്നിവർ ട്രംപിന് ആശംസകൾ അറിയിച്ചു. തുടർന്ന് സന്തോഷ സൂചകമായി കേക്ക് മുറിച്ചു.
ഗാർലാൻഡ് മേയറോൾ സ്ഥാനാർഥി പി സി മാത്യു (ചെയർമാൻടെക്സസ് കൺസർവേറ്റീവ് ഫോറം) എത്തി ചേര്‍ന്ന ഏവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. കേരള അസോസിയേഷൻ ഭാരവാഹികളായ സിജു വി. ജോർജ്, ജെയ്സി ജോർജ്, അനസ്വർ മാംമ്പിള്ളി തുടങ്ങി നിരവധി പ്രമുഖർ സമ്മേളനത്തില്‍ പങ്കെടുത്തു.
|
വ്യഭിചാരം കുറ്റകരമല്ല; ന്യൂയോർക്കിൽ 117 വർഷം നിലനിന്നിരുന്ന നിയമം റദ്ദാക്കി
ന്യൂയോര്‍ക്ക്: വ്യഭിചാരം കുറ്റകരമല്ലാതാക്കി ന്യൂയോർക്ക്. നിയമവ്യവസ്ഥയിൽ കാര്യമായ മാറ്റം വരുത്തി, 117 വർഷമായി നിലനിന്നിരുന്ന നിയമം ഔദ്യോഗികമായി എടുത്തു കളഞ്ഞു. വ്യഭിചാരത്തെ 90 ദിവസം വരെ തടവ് ശിക്ഷ ലഭിക്കാവുന്ന ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ ആയി കണക്കാക്കിയിരുന്ന പഴയ ചട്ടം റദ്ദാക്കുന്ന ബില്ലിൽ ഗവർണർ കാത്തി ഹോച്ചുൾ വെള്ളിയാഴ്ച ഒപ്പുവച്ചു. ബന്ധങ്ങളിലെ വ്യക്തിപരമായ പ്രശ്നങ്ങൾ കൈകാര്യം ചെയ്യുന്നതിൽ കൂടുതൽ പുരോഗമനപരമായ സമീപനമാണ് തീരുമാനത്തിന് പിന്നിൽ.
വാഹമോചനത്തെ നിരുത്സാഹപ്പെടുത്തുന്നതിനായിരുന്നു 1907ൽ നിലവിൽ വന്ന വ്യഭിചാര നിയമം. എന്നാല്‍, വ്യക്തിസ്വാതന്ത്ര്യത്തെയും ബന്ധങ്ങളെയും കുറിച്ചുള്ള സമൂഹത്തിന്റെ കാഴ്ചപ്പാടുകൾ പരിണമിച്ചപ്പോൾ, പലരും അതിന്റെ പ്രസക്തിയെ ചോദ്യം ചെയ്യാൻ തുടങ്ങി. 40 വർഷമായി വിവാഹിതയായ ഗവർണർ ഹോച്ചുൾ, മനുഷ്യബന്ധങ്ങളുടെ സങ്കീർണതകൾ അംഗീകരിച്ചുകൊണ്ട് റദ്ദാക്കലിന് പിന്തുണ അറിയിച്ചു. ’മനുഷ്യബന്ധങ്ങൾ സങ്കീർണ്ണമാണ്. ക്രിമിനൽ നീതിന്യായ വ്യവസ്ഥയിലൂടെയല്ല, വ്യക്തികൾക്കിടയിലാണ് ഈ വിഷയങ്ങൾ ഏറ്റവും നന്നായി പരിഹരിക്കപ്പെടേണ്ടത്’ ഗവര്‍ണര്‍ പറഞ്ഞു.
വ്യഭിചാര നിയമം പിൻവലിക്കാനുള്ള വഴി ദീർഘവും വെല്ലുവിളി നിറഞ്ഞതുമായിരുന്നു. ഈ നിയമം വ്യാപകമായി വിമർശിക്കപ്പെട്ടിരുന്നുവെങ്കിലും പതിറ്റാണ്ടുകളായി അത് നിലനിന്നിരുന്നു. 1960 കളിൽ ഒരു കമ്മിഷൻ ഇത് റദ്ദാക്കാൻ നിർദേശിച്ചിരുന്നു. പക്ഷേ, അതിന് അംഗീകാരം നേടാനുള്ള ശ്രമം പരാജയപ്പെട്ടു. 2020 ൽ അസംബ്ലിമാൻ ഡാൻ ക്വാർട്ട് ചട്ടം നിർത്തലാക്കുന്നതിനുള്ള ബിൽ അവതരിപ്പിച്ചതോടെയാണ് നിയമം മാറ്റാനുള്ള യഥാർഥ നീക്കം ആരംഭിച്ചത്.
ഈ വർഷം, അസംബ്ലിമാൻ ചാൾസ് ലാവിൻ ഈ ശ്രമം തുടർന്നു. വ്യഭിചാരം കുറ്റവിമുക്തമാക്കുന്ന അവസാന സംസ്ഥാനമായി ന്യൂയോർക്ക് മാറി. എന്നിരുന്നാലും 2024 വരെ മറ്റ് 16 സംസ്ഥാനങ്ങളിൽ ഇത് നിയമവിരുദ്ധമായിരുന്നു. ഈ സംസ്ഥാനങ്ങളിൽ, വ്യഭിചാരം ഇപ്പോഴും ജയിൽ ശിക്ഷയോ പിഴയോ നൽകാം, എന്നാൽ അത്തരം കേസുകൾ അപൂർവമായി മാത്രമേ പ്രോസിക്യൂട്ട് ചെയ്യപ്പെടുന്നുള്ളൂ.
ഉദാഹരണത്തിന്, ഫ്ലോറിഡയിലെ വ്യഭിചാര നിയമം 60 ദിവസം വരെ തടവും 500 ഡോളർ പിഴയും ചുമത്തുന്നു, അതേസമയം ഇലിനോയ് ഇതിനെ ശിക്ഷാർഹമായ പെരുമാറ്റമോ കുറ്റകൃത്യമോ (Class A misdemeanor) ആയി കണക്കാക്കുന്നു. ഒരു വർഷം വരെ തടവും 2,500 ഡോളർ പിഴയുമാണ് ശിക്ഷ.
ന്യൂയോർക്കിലെ വ്യഭിചാരം ക്രിമിനൽ കുറ്റമല്ലാതാക്കാനുള്ള നീക്കം വ്യക്തിബന്ധങ്ങളോടുള്ള സാമൂഹിക മനോഭാവത്തിലെ വിശാലമായ മാറ്റത്തിന്റെ ഭാഗമാണ്.
|
ഇന്ത്യന്‍ എന്‍ജിനീയേഴ്സ് അസോസിയേഷന് ആനുവല്‍ ഗാല ഡിസംബര്‍ 14ന്
ഷിക്കാഗോ: അമേരിക്കന്‍ അസോസിയേഷന് ഓഫ് എന്‍ജിനീയേഴ്സ് ഓഫ് ഇന്ത്യന്‍ ഒറിജിന്റെ ആനുവല്‍ ഗാല ഓക്ക് ബ്രൂക്ക് മാരിയറ്റിന്റെ ഗ്രാൻഡ് ബാള്‍റൂമില്‍ ഡിസംബര്‍ 14ന് നടത്തപ്പെടുന്നു.
ഇല്ലിനോയ്സ് ഗവര്‍ണര്‍ ജെ.ബി. പ്രിറ്റ്സകര്‍, യു.എസ് കോണ്‍ഗ്രസ്മാന്‍ രാജാ കൃഷ്ണമൂര്‍ത്തി, പെര്‍ഡ്യൂ യൂണിവേഴ്സിറ്റി പ്രസിഡന്റ് ഡോ. മുംഗ് ചിയാഗ്, യുഎസ് കോണ്‍ഗ്രസ്മാന്‍ ബില്‍ ഫോസ്റ്റര്‍ എന്നീ പ്രമുഖ വ്യക്തികള്‍ പങ്കെടുക്കുമെന്ന് എഎഇഐഒ പ്രസിഡന്റും ജിഇഒയുടെ ഗ്ലോബല്‍ ഡയറക്ടറുമായ ഗ്ലാഡ്സണ്‍ വര്‍ഗീസ് അറിയിച്ചു.
ബിസിനസ് മീറ്റിംഗ്, ടെക്നിക്കല്‍ പ്രസന്റേഷന്‍സ്, അവാര്‍ഡ് സെറിമണി, പ്രശസ്ത ബോളിവുഡ് ഗായിക അങ്കിത മുഖര്‍ജിയുടേയും, ശ്വേത വാസുദേവയുടേയും നേതൃത്വത്തിലുള്ള ഗാനമേളയും, വിവിധ ഡാന്‍സ് ഗ്രൂപ്പുകള്‍ അവതരിപ്പിക്കുന്ന നൃത്തനൃത്യങ്ങളും ഡിന്നറും ഉണ്ടായിരിക്കും. ടിക്കറ്റുകള്‍ www.eventbrite.comലൂടെയോ, www.aaeiousa.orgല്‍ നിന്നോ ലഭിക്കുന്നതാണ്.
ഈ സമ്മേളനത്തിന്റെ വിജയത്തിനായി എഎഇഐഒ ബോര്‍ഡ് മെമ്പറും നേകസാഹോളിന്റെ സിഇഒയുമായ ഡോ. പ്രമോദ് വോറ, രജീന്ദര്‍ സിംഗ് മാങ്കോ, മോദി ഫിനാന്‍ഷ്യല്‍ ഗ്രൂപ്പ് സി.ഇ.ഒ ഡിപ്പന്‍ മോദി, സെക്രട്ടറി ജയ്സ് വാള്, വൈസ് പ്രസിഡന്റ് നിതിന്‍ മഹേശ്വരി എന്നിവരുടെ നേതൃത്വത്തില്‍ വിവിധ കമ്മിറ്റികള്‍ പ്രവര്‍ത്തിക്കുന്നു.
ഇവരെ കൂടാതെ വിവിധ കമ്പനികളുടെ സി.ഇ.ഒമാര്‍, സി.റ്റി.ഒമാര്‍, പെര്‍ഡ്യൂ യൂണിവേഴ്സിറ്റി എന്‍ജിനീയറിംഗ് ഡീന്‍, അമേരിക്കന്‍ രാഷ്ട്രീയ നേതാക്കള്‍ എന്നിവരും ഈ സമ്മേളനത്തില്‍ പങ്കെടുക്കും.
അമേരിക്കയുടെ വിവിധ സ്ഥലങ്ങളില്‍ നിന്നും ഈ സംഘടനയുടെ ഭാരവാഹികളും പങ്കെടുക്കും. കൂടുതല്‍ വിവരങ്ങള്‍ക്ക്: ഗ്ലാഡ്സണ്‍ വര്‍ഗീസ് (847 648 3300).
|
സോയുസ് റോക്കറ്റ് വഴി സുനിത വില്യംസിന് ഭക്ഷണവും ഇന്ധനവും എത്തിച്ച് നാസ
ഫ്ലോറിഡ: കഴിഞ്ഞ ആറു മാസമായി രാജ്യാന്തര ബഹിരാകാശ നിലയത്തിൽ (ഐഎസ്എസ്) കഴിയുന്ന ഇന്ത്യൻ വംശജയായ ബഹിരാകാശ സഞ്ചാരി സുനിത വില്യംസിന്റെയും പങ്കാളി ബുച്ച് വിൽമോറിന്റെയും ആരോഗ്യത്തെക്കുറിച്ച് ആശങ്ക വർധിച്ചു.
അടുത്തിടെ പുറത്തിറങ്ങിയ അവരുടെ ഫോട്ടോകളിൽ, ഇരുവരുടെയും ശരീരഭാരം കുറഞ്ഞതായി കാണപ്പെട്ടു, ഇത് ബഹിരാകാശത്ത് ഭക്ഷണത്തിന്റെ അഭാവത്തിന്റെ പ്രശ്നം തുറന്നുകാട്ടുന്നു. ഈ പ്രശ്നത്തിന് പരിഹാരം കാണുന്നതിനായി നാസ വ്യാഴാഴ്ച രക്ഷാദൗത്യം ആരംഭിച്ചു.
കസാക്കിസ്ഥാനിലെ ബൈകോണൂർ കോസ്മോഡ്രോമിൽ നിന്ന് സോയുസ് റോക്കറ്റ് ഉപയോഗിച്ച് ഇന്ത്യൻ സമയം വൈകുന്നേരം ആറിന് നാസ ഒരു അൺക്രൂഡ് ബഹിരാകാശ പേടകം വിക്ഷേപിച്ചു. ഈ ബഹിരാകാശ പേടകം ശനിയാഴ്ച രാത്രി എട്ടിന് ഐഎസ്എസിൽ എത്തുകയും ഭക്ഷണവും ഇന്ധനവും മറ്റ് അവശ്യവസ്തുക്കളും അവിടെ എത്തിക്കുകയും ചെയ്യും.
സുനിത വില്യംസും ബുച്ച് വിൽമോറും 2024 ജൂൺ അഞ്ച് മുതൽ ഐഎസ്എസിലാണ്. ദീർഘകാലം ബഹിരാകാശത്ത് തുടരുന്നത് അവരുടെ ആരോഗ്യത്തെ പ്രതികൂലമായി ബാധിച്ചു. റിപ്പോർട്ടുകൾ പ്രകാരം, ബഹിരാകാശത്ത് കൂടുതൽ സമയം ചെലവഴിക്കുന്നത് എല്ലുകൾക്ക് തളർച്ചയ്ക്കും പേശികളുടെ ഭാരം കുറയുന്നതിനും റേഡിയേഷൻ കണ്ണുകളെ ബാധിക്കുന്നതിനും കാരണമാകുന്നു.
റോസ്കോസ്മോസിന്റെ കാർഗോ സ്പേസ്ക്രാഫ്റ്റ് വഴി ഐഎസ്എസിലുള്ള എക്സ്പെഡിഷൻ72 ക്രൂവിനുള്ള മൂന്ന് ടൺ ഭക്ഷണവും ഇന്ധനവും അവശ്യവസ്തുക്കളുമാണ് നാസ അയച്ചത്. കഴിഞ്ഞ ഏതാനും ആഴ്ചകളായി ഐഎസ്എസിന്റെ ഫുഡ് സിസ്റ്റം ലബോറട്ടറിയിൽ പുതിയ ഭക്ഷണം കുറഞ്ഞിരുന്നു, അതിനാലാണ് ഈ നടപടി ഉടനടി സ്വീകരിച്ചത്.
പതിവ് മെഡിക്കൽ ചെക്കപ്പുകളിൽ ബഹിരാകാശയാത്രികരുടെ ആരോഗ്യപ്രശ്നങ്ങൾ തിരിച്ചറിഞ്ഞു. നിലവിൽ എല്ലാ ബഹിരാകാശ സഞ്ചാരികളും ഡോക്ടർമാരുടെ മേൽനോട്ടത്തിൽ സുരക്ഷിതരാണെന്ന് നാസ വക്താവ് ഉറപ്പ് നൽകി.
ഇതൊക്കെയാണെങ്കിലും, ദീർഘകാലം ബഹിരാകാശത്ത് താമസിക്കുന്നത് എല്ലുകൾക്കും പേശികൾക്കും കേടുപാടുകൾ വരുത്തുകയും ദിവസവും വ്യായാമം ചെയ്യേണ്ടത് ആവശ്യമാണെന്ന് ഡോക്ടര്‍മാര്‍ വിലയിരുത്തി.
സുനിതയുടെയും ബുച്ച് വിൽമോറിന്റെയും ദൗത്യം എട്ട് ദിവസത്തേക്കായിരുന്നു. എന്നാല്‍, സാങ്കേതിക തകരാർ മൂലം അവര്‍ക്ക് തിരികെ വരാനായില്ല. അന്നു മുതല്‍ ഇരുവരും ബഹിരാകാശ നിലയത്തിൽ കഴിയുകയാണ്.
സുരക്ഷാ കാരണങ്ങളാല്‍ അവരെ ബോയിന്റെ സ്റ്റാർലൈനറിൽ തിരികെ കൊണ്ടുവരാൻ നാസ വിസമ്മതിച്ചു. ഇനി അവര്‍ എലോൺ മസ്കിന്റെ ഡ്രാഗൺ ബഹിരാകാശ പേടകം വഴി 2025 ഫെബ്രുവരിയിൽ ഭൂമിയിലേക്ക് മടങ്ങും.
|
ആരോഗ്യരംഗത്ത് പുതിയ ദിശാബോധവുമായി നൈനയുടെ സമ്മേളനം
ന്യൂയോർക്ക്: നാഷണൽ അസോസിയേഷൻ ഓഫ് ഇന്ത്യൻ നഴ്സസ് ഓഫ് അമേരിക്കയുടെ (നൈന) ഒമ്പതാമത് ദ്വൈവാർഷിക കോൺഫറൻസ് ന്യൂയോർക്കിലെ ആൽബനിയിൽ നടന്നു. നൈന പ്രസിഡന്റ് സുജ തോമസിന്റെ നേതൃത്വത്തിൽ വ്യത്യസ്തയാർന്ന പരിപാടികളാണ് അരങ്ങേറിയത്.
സിനർജി ഇൻ ആക്ഷൻ: ഇന്നൊവേഷൻ, ടെക്നോളജി, കൊളാബറേഷൻ എന്ന ആശയത്തെ അടിസ്ഥാനമാക്കിയാണ് പരിപാടി സംഘടിപ്പിച്ചത്. നഴ്സിംഗ്, ഹെൽത്ത് കെയർ മേഖലകളിലുള്ളവർക്ക് പ്രചോദനം, സംയോജനം, നവീകരണം എന്നിവയുടെ പ്രാധാന്യം മനസിലാക്കാൻ ഈ ഒത്തുചേരൽ സഹായകമായി.
ദേശീയ കൺവീനർ താര ഷാജൻ, ചാപ്റ്റർ കൺവീനർ ഡോ. അമ്പിളി നായർ എന്നിവരുടെ ശ്രമഫലമായി രാജ്യത്തുടനീളമുള്ള 250ലധികം നഴ്സുമാരെയും ആരോഗ്യപരിപാലന വിദഗ്ധരെയും ഒരുമിച്ച് കൊണ്ടുവരാൻ സാധിച്ചു.
ഉയർന്നുവരുന്ന സാങ്കേതികവിദ്യകൾ സമന്വയിപ്പിക്കുന്നതിനും ആരോഗ്യ സംരക്ഷണ വെല്ലുവിളികൾ പരിഹരിക്കുന്ന മാർഗങ്ങൾ നവീകരിക്കുന്നതിനുമുള്ള ഒരു ഫോറമായി ഇത് പ്രവർത്തിച്ചു.
വാഷിംഗ്ടൺ ഡിസിയിലെ നഴ്സിംഗ് സർവീസസ് ഓഫീസിലെ എവിഡൻസ് ബേസ്ഡ് പ്രാക്ടീസ് അസോസിയേറ്റ് ഡയറക്ടർ കോളിൻ വാൽഷ്ഇർവിൻ മുഖ്യ പ്രഭാഷണം നടത്തി. പിറ്റേന്ന് എഎൻഎ ചീഫ് നഴ്സിംഗ് ഓഫീസർ ഡെബ്ബി ഹാറ്റ്മേക്കർ സദസ്സിനെ അഭിസംബോധന ചെയ്ത് സംസാരിച്ചു.
ഇന്നത്തെ ലോകത്തിൽ നഴ്സിംഗിന്റെ വിവിധ വശങ്ങൾ ചർച്ച ചെയ്യുന്നതോടൊപ്പം ബ്രേക്ക്ഔട്ട് സെഷനുകൾ, വർക്ക്ഷോപ്പുകൾ എന്നിവയും കോൺഫറൻസിന്റെ ഭാഗമായി നടന്നു. ടെലിമെഡിസിൻ മുതൽ ആർട്ടിഫിഷ്യൽ ഇന്റലിജൻസ് വരെ രോഗി പരിചരണരംഗത്ത് പുതിയ മാറ്റം കൊണ്ടുവരുന്നതിനെക്കുറിച്ചും കോൺഫറൻസ് ഉൾക്കാഴ്ച പകർന്നു.
രോഗികളുടെ ആവശ്യങ്ങൾ പ്രവചിക്കുന്നതിനും പരിചരണ കാര്യക്ഷമത മെച്ചപ്പെടുത്തുന്നതിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എങ്ങനെ സഹായിക്കുമെന്നും വേദിയിൽ ചർച്ചചെയ്തു.
ടെക്നോളജി ആരോഗ്യസംരക്ഷണത്തിന്റെ അവിഭാജ്യഘടകമായി മാറിയിരിക്കുന്നു എന്ന് മനസിലാക്കുന്നതിനും ഉൾക്കൊള്ളുന്നതിനുമായി ഈ സെഷൻ ഉപകാരപ്രദമായി. ഇലക്ട്രോണിക് ഹെൽത്ത് റെക്കോർഡ്സ്, റിമോട്ട് പേഷ്യന്റ് മോണിറ്ററിംഗ് തുടങ്ങിയ സാങ്കേതികവിദ്യകളുടെ പ്രയോജനങ്ങളും ചർച്ചചെയ്തു.
നൈനയുടെ ഒന്പാമത് കോൺഫറൻസിൽ, 202526 കാലയളവിലെ പുതിയ ഭാരവാഹികൾക്കുള്ള പ്രവേശന ചടങ്ങിന്റെ ഭാഗമായി നഴ്സുമാരുടെ നൃത്തപ്രകടനങ്ങൾ ഉൾപ്പെടുത്തിയുള്ള ഗാലാ നൈറ്റും സംഘടിപ്പിച്ചു. എക്സിക്യുട്ടീവ് ബോർഡിലെയും നാഷണൽ കമ്മിറ്റിയിലെയും വരാനിരിക്കുന്ന ടേമിലേക്കുള്ള അംഗങ്ങളെ ഔദ്യോഗികമായി പ്രഖ്യാപിച്ചു.
നൈനയുടെ ഒന്പാമത് കോൺഫറൻസിൽ, വിദ്യാ കനകരാജ് അവാർഡുകളും സ്കോളർഷിപ്പും പ്രഖ്യാപിച്ചു.ഇന്ത്യയിലെ 11 ബിരുദ വിദ്യാർത്ഥികൾക്കും അമേരിക്കയിലെ ഒരു ഡോക്ടറൽ വിദ്യാർത്ഥിക്കും സ്കോളർഷിപ്പ് നൽകി.
|
പയനിയർ ക്ലബ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു
ന്യൂയോർക്ക്: അമേരിക്കയിലെ മലയാളികളുടെ സംഘടനയായ പയനിർ ക്ലബ് ഓഫ് കേരളൈറ്റ്സ് ഇൻ നോർത്ത് അമേരിക്കയുടെ വാർഷിക ജനറൽ ബോഡി യോഗവും തെരഞ്ഞെടുപ്പും നടന്നു. ന്യൂയോർക്കിലെ എൽമോണ്ടിലുള്ള കേരള സെന്ററായിരുന്നു വേദി.
സെക്രട്ടറി വറുഗീസ് ഏബ്രഹാം അംഗങ്ങളെ സ്വാഗതം ചെയ്തു. പ്രസിഡന്റ് ജോണി സക്കറിയയുടെ അധ്യക്ഷ പ്രസംഗത്തിൽ, ക്ലബിന്റെ വളർച്ചയ്ക്ക് ഏവരും നൽകിയ പിന്തുണയ്ക്കും സഹകരണത്തിനും നന്ദി പറഞ്ഞു.
നിലവിൽ സംഘടനയിൽ 215ലധികം അംഗങ്ങളുണ്ട്. കഴിഞ്ഞ വർഷം സംഘടനയുടെ ആദ്യകാല അംഗങ്ങൾക്കായി നിരവധി പ്രോഗ്രാമുകൾ നടത്തിയിരുന്നു.
ന്യൂയോർക്ക് സിറ്റി മ്യൂസിക് ഹാൾ ക്രിസ്മസ് ഷോ, കാസിനോ ട്രിപ്പുകൾ, ന്യൂയോർക്കിലെ തിയറ്ററിലെ കഥകളി, അക്ഷരധാം ക്ഷേത്ര സന്ദർശനം, മാതൃദിന ആഘോഷങ്ങൾ, പിതൃദിന ആഘോഷങ്ങൾ, ഓണാഘോഷം, ഇന്ത്യയുടെ സ്വാതന്ത്ര്യദിനാഘോഷങ്ങൾ തുടങ്ങിയ പരിപാടികളാണ് സംഘടിപ്പിച്ചത്. ഏഴ് പയനിയർമാരെ ആദരിക്കുകയും ചെയ്തു.
സെക്രട്ടറി വറുഗീസ് ഏബ്രഹാം (രാജു) വിശദമായ റിപ്പോർട്ട് വായിക്കുകയും റിപ്പോർട്ട് ബുക്ക്ലെറ്റ് അംഗങ്ങൾക്ക് വിതരണം ചെയ്യുകയും ചെയ്തു. അംഗങ്ങളും സുഹൃത്തുക്കളും അഭ്യുദയകാംക്ഷികളും വയനാട് ദുരിതാശ്വാസ നിധിയിലേക്ക് 23,583 ഡോളർ സംഭാവന നൽകി.
പ്രസിഡന്റ് ജോണി സക്കറിയ നേരിട്ട് (ഇടനിലക്കാർ ഇല്ലാതെ) ആ ദുരന്തബാധിത പ്രദേശങ്ങൾ സന്ദർശിക്കുകയും നിർധനരും അർഹരുമായവർക്ക് വീട് പുനർനിർമാണം, വിദ്യാഭ്യാസം തുടങ്ങിയവയ്ക്കായി ഫണ്ട് വിതരണം ചെയ്യുകയും ചെയ്തു.
തിരഞ്ഞെടുപ്പ് കമ്മിഷണർ ജോർജ് ഏബ്രഹാം ഇലക്ഷന് മേൽനോട്ടം വഹിച്ചു. 202526 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു. തെരഞ്ഞെടുക്കപ്പെട്ടവർക്ക് ജോർജ് എബ്രഹാം സത്യവാചകം ചൊല്ലിക്കൊടുത്തു. ലോന എബ്രഹാം മുൻകാല ഭാരവാഹികൾക്കും ഇലക്ഷൻ കമ്മീഷണർക്കും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങൾക്കും നന്ദി രേഖപ്പെടുത്തി.
പ്രസിഡന്റ് ജോണി സക്കറിയ, വൈസ് പ്രസിഡന്റ് തോമസ് തോമസ് പാലാത്ര, സെക്രട്ടറി വറുഗീസ് ഏബ്രഹാം (രാജു), ജോയിന്റ് സെക്രട്ടറി ലോന ഏബ്രഹാം, ട്രഷറർ ജോൺ ജോസഫ്, പിആർഒ വി.എം. ചാക്കോ, ഓഡിറ്റർ മാത്യു സിറിയക്, നിർവാഹക സമിതി അംഗങ്ങളായി സ്കറിയ അഗസ്റ്റിൻ,
ഉഷാ ജോർജ്, കെ.ജെ. ഗ്രിഗറി, അഡ്വ.വിനോദ് കെയർകെ, ലിസ മണ്ണിക്കരോട്ട്, കൂമ്പംപാടം മാത്യു, മേരിക്കുട്ടി മൈക്കിൾ, ഗ്രേസ് മോഹൻ, തോമസ് പോൾ.
|
പെണ്ണമ്മ വർഗീസ് അന്തരിച്ചു
കോട്ടയം: മലയാളി സമാജം ഓഫ് ലീഗ് സിറ്റിയുടെ വൈസ് പ്രസിഡന്റും സൗത്ത് ഇന്ത്യൻ യുഎസ് ചേംബർ ഓഫ് കൊമേഴ്സിന്റെ ബോർഡ് ഓഫ് ഡയറക്ടറുമായ സോജൻ ജോർജിന്റെ മാതാവ് പെണ്ണമ്മ വർഗീസ് (ഏലിക്കുട്ടി 85) അന്തരിച്ചു.
പരേത മണത്തലച്ചിറയിൽ കുടുംബാംഗമായ എം.കെ. വർഗീസിന്റെ (റിട്ട. കെഎസ്ആർടിസി ഓഫീസർ) ഭാര്യയാണ്. സംസ്കാര ശുശ്രൂഷകൾ വ്യാഴാഴ്ച ഉച്ചകഴിഞ്ഞ് 3.30ന് കോട്ടയം ആർപ്പൂക്കരയിലെ ലിറ്റിൽ ഫ്ലവർ പള്ളിയിൽ വച്ചു നടത്തും.
മക്കൾ: സി.ലീസ (ആസാം), സണ്ണി വർഗീസ് (റിട്ട. ഇന്ത്യൻ ആർമി), ജാൻസി വർഗീസ് (കോട്ടയം), സജി വർഗീസ് (ഭോപ്പാൽ), സോജൻ ജോർജ് (യുഎസ്എ), ബിൻസി വർഗീസ് (യുകെ).
മരുമക്കൾ: മാത്യു (ബിസിനസ്), ജസ്റ്റിൻ (യുകെ), ക്ലാരമ്മ സണ്ണി (റിട്ട. ടീച്ചർ), ജിജി മാത്യു (ടീച്ചർ), സുജ (യുഎസ്എ).
കൂടുതൽ വിവരങ്ങൾക്ക്: സണ്ണി വർഗീസ് +91 94472 70660 (ഇന്ത്യ).
|
"ഹൂ ആം ഐ' മ്യൂസിക്ക് ആല്‍ബം മാത്യു കുഴല്നാടന് പ്രകാശനം ചെയ്തു
ഫ്ലോറിഡ: ഓര്‍ലാന്‍ഡോയില്‍ വച്ച് നടന്ന ഇന്ത്യന്‍ ഓവര്‍സീസ് കോണ്‍ഗ്രസിന്റെ സമ്മേളന ചടങ്ങില്‍ വച്ച് ഡോ. മാത്യു കുഴല്നാടന് എംഎല്‍എ "ഹൂ ആം ഐ' എന്ന മ്യൂസിക്ക് ആല്‍ബം പ്രകാശനം ചെയ്തു.
മയക്കുമരുന്നിനും പുകവലിക്കും മദ്യപാനത്തിനും അടിമയായി മരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുന്ന പുതിയ തലമുറയ്ക്ക് ഒരു പുനര്‍ചിന്തനമാണ് ഈ ആല്‍ബം എന്ന് മാത്യു കുഴല്നാടന് പറഞ്ഞു.
ബിഷപ് ജോണ്‍ ആലപ്പാട്ട് ഈ ഗാനം വരും തലമുറയ്ക്ക് ചിന്തകളും നന്മകളും പകർന്ന് നൽകട്ടെയെന്ന് പ്രാര്‍ഥിക്കുകയും ആശംസകള്‍ നേരുകയും ചെയ്തു.
ഐഒസി യുഎസ്എ കേരള നാഷണല്‍ ജനറല്‍ സെക്രട്ടറി സജി കരിമ്പന്നൂര്‍, ഐഒസി യുഎസ്എ ഫ്ലോറിഡ പ്രസിഡന്റ് ചാക്കോ കുര്യന്, ഐഒസി ട്രഷറര്‍ ലിന്റോ ജോളി, സ്കറിയ കല്ലറക്കല്‍, ജോസ് മോന് തത്തംകുളം, സോണി കണ്ണോട്ടുതറ, സണ്ണി മറ്റമന, ജെറി കാംബേല് എന്നിവരും മറ്റു പല പ്രമുഖ വ്യക്തികളും പങ്കെടുത്തു.
ഗാനരചന: പൗലോസ് കുയിലാടന്. സംഗീത സംവിധാനം, പാടിയത്: അജി ടെന്നീസ് ചാലക്കുടി.
യുട്യൂബില്‍ ഇതിന്റെ കരാക്കേ ലഭ്യാണ്. കൂടുതല്‍ വിവരങ്ങള്‍ക്ക്: പൗലോസ് കുയിലാടന് (+1 4074620713, Kuyiladan@Gmail.com).
|
ലിസ്റ്റീരിയ അണുബാധ; കാലിഫോർണിയയിൽ ഒരു കുട്ടി മരിച്ചു, 11 പേർക്ക് രോഗബാധ
കാലിഫോർണിയ: ലിസ്റ്റീരിയ ബാധിച്ച് കുട്ടി മരിക്കുകയും 11 പേർക്ക് രോഗ ബാധയേൽക്കുകയും ചെയ്ത സംഭവത്തിൽ റെഡിടു ഈറ്റ് മീറ്റ് ബ്രാൻഡിന് ബന്ധമുള്ളതായി റിപ്പോർട്ട്. യു ഷാംഗ് ഫുഡ് എന്ന സ്ഥാപനം ഉത്പാദിപ്പിച്ച ശീതികരിച്ച് ഇറച്ചി വിഭവം കഴിച്ചവർക്കാണ് രോഗം ബാധിച്ചതെന്ന് സെന്റർസ് ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷൻ അറിയിച്ചു.
ജൂലൈ 31നും ഒക്ടോബർ 24നും ഇടയിൽ കാലിഫോർണിയ, ഇല്ലിനോയിസ്, ന്യൂജഴ്സി, ന്യൂയോർക്ക് എന്നിവിടങ്ങളിൽ കേസുകൾ റിപ്പോർട്ട് ചെയ്തു. രോഗം ബാധിച്ച 11 പേരിൽ ഒൻപത് പേരെയും ആശുപത്രിയിൽ പ്രവേശിപ്പിച്ചു.
കാലിഫോർണിയയിൽ രണ്ട് നവജാത ശിശുക്കളും അവരുടെ അമ്മയും രോഗബാധിതരായി. സംഭവത്തിൽ യു ഷാംഗ് ഫുഡ് അതിന്റെ 72,000 പൗണ്ടിലധികം ഇറച്ചി, കോഴി ഉത്പന്നങ്ങൾ തിരിച്ചുവിളിച്ചു.
|
റോക്ക്ലാന്‍ഡില്‍ സെയിന്റ്സ് സിംഫണി ടാലന്റ് ഷോ വർണാഭമായി
ന്യൂയോര്‍ക്ക്: റോക്ക്ലാന്‍ഡ് കൗണ്ടിയിലുള്ള സെയിന്റ്സ് സിംഫണി പിയാനോ & മ്യൂസിക് സ്കൂളിന്റെ നേതൃത്വത്തില്‍ താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോ നടത്തപ്പെട്ടു. 2013ല്‍ സ്ഥാപിതമായ സ്കൂളിന്റെ വാര്‍ഷികാഘോഷങ്ങള്‍ പിന്നീടുള്ള എല്ലാ വര്‍ഷവും നവംബര്‍ മാസത്തില്‍ താങ്ക്സ് ഗിവിംഗിനോടനുബന്ധിച്ച് ടാലന്റ് ഷോ ആയി നടത്തി വരുന്നു.
വിദ്യാര്‍ഥികളുടെ പഠനത്തോടനുബന്ധിച്ചുള്ള പ്രസ്തുത കലാപരിപാടികളിലൂടെ അവരുടെ നൈസര്‍ഗീകമായ കലാവാസനകള്‍ പ്രോത്സാഹിപ്പിക്കുന്നതിനും അവരുടെ കഴിവുകള്‍ വര്‍ധിപ്പിക്കുന്നതിനുള്ള ഒരു വേദിയായിട്ട് താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോ അവസരം ഒരുക്കുന്നു.
സെയിന്റ്സ് സിംഫണി വിദ്യാര്‍ഥികള്‍ ഇവാന ഉമ്മന്‍, മറിയ ജോര്‍ജ്, അലൈന വര്‍ഗീസ്, ശ്രേയ സാബു എന്നിവരുടെ അമേരിക്കന്ഇന്ഡ്യന് ദേശീയ ഗാനങ്ങളോടെ ആരംഭിച്ച ടാലന്റ് ഷോയില്‍ പിയാനോ റിസൈറ്റല്‍, ഗാനാലാപനങ്ങള്, നൃത്തങ്ങള്‍ തുടങ്ങിയ കലാവാസനകള്‍ ഇടതടവില്ലാതെ വേദിയില്‍ അരങ്ങേറിയത് ഹൃദ്യവും ആനന്ദകരവും ആയിരുന്നു.
മുഖ്യാഥികളെയും വിദ്യാര്‍ഥികളെയും മാതാപിതാക്കളെയും മറ്റ് അഭ്യുദയ കാംക്ഷികളേയും സ്കൂള്‍ ഡിറക്ടര്‍ ജേക്കബ് ജോര്‍ജ് സ്വാഗതം ചെയ്തു. മുഖ്യാതിഥി റോക്ക്ലാന്‍ഡ് കൗണ്ടി ലജിസ്ലേച്ചര്‍, ഡോ. ആനി പോള്‍, തന്റെ ഉദ്ഘാടന പ്രസംഗത്തില്‍ വിദ്യാര്‍ഥികളിലുള്ള കലാവാസനയെ പ്രോത്സാഹിപ്പിക്കേണ്ടുന്നതിന്റെ ആവശ്യകതയും അതിനായി മാതാപിതാക്കള്‍ എടുക്കേണ്ടുന്ന പരിശ്രമത്തിന്റെ പ്രാധാന്യവും എടുത്തു പറയുകയുണ്ടായി.
കുഞ്ഞുങ്ങളില്‍ നല്ല ശീലങ്ങള്‍ പരിശീലിക്കപ്പെടുകയും ഒപ്പം അവരുടെ ബുദ്ധിവികാസത്തിന് ഉതകുന്ന പഠനരീതിയുമാണ് ഇതിലൂടെ സാധ്യമാകുന്നത് എന്നും ഊന്നിപ്പറഞ്ഞു.
റവ. ജോണ്‍ ഡേവിഡ്സണ് ജോണ്സന്, റവ.ഫാ. ജോബ്സണ്‍ കോട്ടപ്പുറത്ത്, റവ. അജിത് വര്‍ഗീസ്, റവ.ഫാ.മാത്യൂ തോമസ്, പോള്‍ കറുകപ്പള്ളില്‍, ഫിലിപ്പോസ് ഫിലിപ്പ്, ജോര്‍ജ് ജോസഫ്(ഇമലയാളി), ജോജി ടോം, ഫിലിപ്പ് ചെറിയാന്, ടോം നൈനാന്, കുരുവിള ചെറിയാന്, റോയി ചെങ്ങന്നൂര്‍, സജി പോത്തന്, ഷൈമി ജേക്കബ്, നോഹ ജോര്‍ജ്(ഗ്ലോബല്‍ കൊളിഷന്‍), അജി കളീക്കല്‍ തുടങ്ങിയവര്‍ വിവിധ സഭകളേയും സംഘടനകളേയും പ്രസ്ഥാനങ്ങളേയും പ്രതിനിധീകരിച്ച് പങ്കെടുക്കുകയുണ്ടായി.
സെയിന്റ്സ് സിംഫണി സ്കൂള്‍ ആരംഭിക്കുന്നതിന് താനൊരു പ്രചോദനമായി തീര്‍ന്നതില്‍ ചാരിതാര്‍ഥ്യമുണ്ടെന്ന് ജേക്ക്സ് അക്കാഡമി ഓഫ് പബ്ളിക് സ്പീക്കിംഗ് ഡയറക്ടര്‍ കൂടിയായ ഫാ.ജോബ്സണ്‍ തന്റെ ആശംസാ പ്രസംഗത്തില്‍ സൂചിപ്പിക്കുകയുണ്ടായി.
ഡോ.ആനി സാമുവേല്‍, സെയിന്റ്സ് സിംഫണി സ്കൂളിനെ, റോക്ലാന്‍ഡ് കൗണ്ടിയുടെ നെടുംതൂണായി വിശേഷിപ്പിക്കുകയും പിയാനോ, മ്യൂസിക് എന്നിവയിലൂടെ ചെയ്യുന്ന പ്രവര്‍ത്തനങ്ങള്‍ക്ക് പ്രസ്തുത സ്കൂളിലെ വിദ്യാര്‍ഥിനി എന്ന നിലയില്‍ തനിക്ക് നേരിട്ട് അനുഭവിച്ചറിയാന്‍ അവസരം ലഭിച്ചുകൊണ്ടിരിക്കുന്നതായും തന്റെ ആശംസാ പ്രസംഗത്തില്‍ ചൂണ്ടിക്കാണിച്ചു.
മൂന്ന് മണിക്കൂര്‍ നേരം തുടര്‍ച്ചയായ കലാവാസനകള്‍ക്ക് ശേഷം സ്ക്കൂളിലെ എല്ലാ വിദ്യാര്‍ത്ഥികള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ നല്കി ആദരിക്കുകയുണ്ടായി. കൗണ്ടിയുടെ സര്‍ട്ടിഫിക്കറ്റുകള്‍ തയാറാക്കി ലഭിക്കുന്നതില്‍ ഡോ.ആനി പോളിന്റെ നിസ്വാര്‍ഥ സഹകരണം ലഭിച്ചു എന്നത് പ്രസ്താവ്യമാണ്.
ന്യൂയോര്‍ക്ക് പ്ബ്ലിക്ക് സ്കൂളിന്റെ നിസ്മാ പിയാനോ ഇവാലുവേഷനില്‍ ഉയര്‍ന്ന മാര്‍ക്കു ലഭിച്ച വിദ്യാര്‍ഥികള്‍ക്ക് ട്രോഫികള്‍ നല്കുകയുണ്ടായി. ദിവ്യാ ജേക്കബ് എംസി ആയിരുന്നു. ലിസാ ജോര്‍ജിന്റെ നന്ദി പ്രകാശനത്തിനും ഡിന്നറിനും ശേഷം ഈ വര്‍ഷത്തെ താങ്ക്സ് ഗിവിംഗ് ടാലന്റ് ഷോയ്ക്ക് തിരശീല വീണു.
|
ബഹിരാകാശനിലയത്തില്‍ ദുർഗന്ധം; പരാതിയുമായി സുനിത വില്യംസ്
ന്യൂയോർക്ക്: അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ മാസങ്ങളായി തുടരുന്ന ഇന്ത്യന്‍ വംശജയായ നാസയുടെ ബഹിരാകാശ സഞ്ചാരി സുനിത വില്യംസ് പരാതിയുമായി രംഗത്ത്. അന്താരാഷ്ട്ര ബഹിരാകാശ നിലയത്തില്‍ അസാധാരണമായി ദുർഗന്ധം വമിക്കുന്നുവെന്നാണ് ഇവർ അധികൃതരെ അറിയിച്ചത്.
റഷ്യ പുതുതായി വിക്ഷേപിച്ച പ്രോഗ്രസ് എംഎസ് 29 സ്പേസ് ക്രാഫ്റ്റ് ബഹിരാകാശത്ത് എത്തിയശേഷമാണ് ദുർഗന്ധം പുറത്തേക്കു വരുന്നതെന്നും അടിയന്തര സുരക്ഷാ നടപടികൾ സ്വീകരിക്കണമെന്നും സുനിത വില്യംസ് നാസയോട് ആവശ്യപ്പെട്ടു.
സ്പേസ്ക്രാഫ്റ്റിന്റെ വാതില്‍ ബഹിരാകാശ യാത്രികർ തുറന്ന് നോക്കിയിരുന്നത്രെ. ഇതിന് പിന്നാലെയാണ് അസാധാരണമായ നിലയിൽ ദുർഗന്ധം പുറത്തേക്കു വന്നതെന്നാണ് സുനിത പറയുന്നത്.
|
മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ മീറ്റിംഗ് ശനിയാഴ്ച
ഡാളസ്: മാർത്തോമ്മാ യുവജന സഖ്യം സൗത്ത് വെസ്റ്റ് സെന്റർ എ മീറ്റിംഗ് ശനിയാഴ്ച വൈകുന്നേരം ആറിന് സംഘടിപ്പിക്കുന്നു.
ഡാളസ് സൈന്റ്റ് പോൾസ് മാർത്തോമ്മാ ചർച്ചിൽ (1002 ബാൺസ് ബ്രിഡ്ജ് റോഡ്, മെസ്ക്വിറ്റ്, TX 75150) നടക്കുന്ന സമ്മേളനത്തിൽ സെന്റ് ഇഗ്നേഷ്യസ് ചർച്ച് വികാരി റവ.ഫാ. ബേസിൽ എബ്രഹാം മുഖ്യ പ്രഭാഷണം നടത്തും.
സമ്മേളനത്തിൽ സെന്ററിൽ എല്ലാ യുവജനങ്ങളും പ്രാർഥനാപൂർവം പങ്കെടുക്കണമെന്ന് സംഘാടകർ അഭ്യർഥിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: റവ. ഷൈജു സി.ജോയ് (സെന്റർ പ്രസിഡന്റ്), സിബിൻ തോമസ് (സെന്റർ വൈസ് പ്രസിഡന്റ്), സിബി മാത്യു (സെന്റർ സെക്രട്ടറി), സിബു മാത്യു (സെന്റർ ട്രഷറർ).
|
അമേരിക്കയെ ട്രംപ് പഴയ പ്രതാപത്തിലേക്ക് കൊണ്ടുവരുമെന്ന് മലയാളി റിപ്പബ്ലിക്കൻ ഫോറം ഓഫ് ടെക്സസ്
ഹൂസ്റ്റൺ: ഡൊണാൾഡ് ട്രംപിന്റെ വിജയം അമേരിക്കയെ പഴയ പ്രതാപത്തിലേക്ക് തിരിച്ചുകൊണ്ടുവരുമെന്ന് മലയാളി റിപ്പബ്ലിക്കന്‍ ഫോറം ഓഫ് ടെക്സസ് വിലയിരുത്തി.
അമേരിക്കന്‍ പ്രസിഡന്റായി ട്രംപ് വീണ്ടും തിരഞ്ഞെടുക്കപ്പെട്ടതിന്റെ വിജയഘോഷത്തിനായി ചേര്‍ന്ന മലയാളി റിപ്പബ്ലിക്കന്‍ ഫോറം ഓഫ് ടെക്സസ് സമ്മേളത്തിലാണ് ഈ വിലയിരുത്തല്‍ നടത്തിയത്.
അമേരിക്കയുടെ ചരിത്രത്തിലെ ഏറ്റവും മോശമായ ഭരണമായിരുന്നു ജോ ബൈഡന് കമല ഹാരിസ് ഭരണമെന്നും അതിനു ജനങ്ങള്‍ നല്കിയ തിരിച്ചടിയാണ് ഡെമോക്രറ്റിക് പാര്‍ട്ടിക്ക് പൊതുതെരഞ്ഞെടുപ്പില്‍ നേരിട്ടതെന്നും സമ്മേളനം വിലയിരുത്തി.
പ്രസിഡന്റ് തെരഞ്ഞെടുപ്പില്‍ മാത്രമല്ല സെനറ്റിലും ഹൗസിലും ഭൂരിപക്ഷം ഡെമോക്രാറ്റിക് പാര്‍ട്ടിക്ക് നഷ്ടപ്പെട്ടത് അതുകൊണ്ടാണെന്നും സമ്മേളനത്തിന് എത്തിയവര്‍ ഒന്നടങ്കം അഭിപ്രായപ്പെടുകയുണ്ടായി.
ഹൂസ്റ്റനു സമീപമുള്ള ഫ്രസ്നോയില്‍ വച്ചായിരുന്നു സമ്മേളനം കൂടിയത്. റിപബ്ലിക്കൻ പാര്‍ട്ടിയില്‍ അംഗങ്ങളായവരും അനുഭവമുള്ളവരുമായ അനേകമാളുകള്‍ വിജയാഘോഷത്തില്‍ പങ്കുചേരാനായി എത്തിയിരുന്നു.
ഡാന്‍ മാത്യുസിന്റെ പ്രാര്‍ഥനയ്ക്കു ശേഷം വിജയത്തിന്റെ സന്തോഷ സൂചകമായി മേരി(പേളി) ചെറിയാന് ലഡു വിതരണം ചെയ്താണ് സമ്മേളനം തുടങ്ങിയത്. ജോണ്‍ സി. വിഴലില്‍ എംസിയായ സമ്മേളനത്തില്‍ തോമസ് ചെറിയാന് അധ്യക്ഷത വഹിച്ചു.
തോമസ് ചെറിയാന് സ്വാഗതം പറഞ്ഞു. ഫോര്‍ട്ട് ബെന്‍ഡ് കൗണ്ടി റ്റാക്സ് അസ്സെസര്‍ കളക്ടറായി മത്സരിച്ച ജെയ്സന് ജോസഫിനെ അനുമോദിച്ചു.
മാധ്യമ പ്രവര്‍ത്തകരായ ബ്ലെസ്ന് ഹൂസ്റ്റൺ, ജോര്‍ജ് കാക്കനാട്, ഇന്‍ഡോ അമേരിക്കന്‍ റിപ്പബ്ലിക്കന്‍ ഫോറത്തിന്റെ നേതാക്കളായ ഡാന്‍ മാത്യുസ്, അഡ്വ. മാത്യു വൈരമണ്, ജെയിംസ് മുട്ടുങ്കല്‍, ടോം വിരിപ്പിന്, മാഗ് മുന്‍ പ്രസിഡന്റ് മാര്ട്ടിന് ജോണ്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ജോണ്‍ സി. വിഴലില്‍ നന്ദി പറഞ്ഞു.
|
കാനഡയിൽ വാഹനാപകടം: കോട്ടയം സ്വദേശി മരിച്ചു
ഒട്ടാവ: കാനഡയിൽ വാഹനാപകടത്തിൽ കോട്ടയം സ്വദേശി യു. സന്തോഷ് വർമ(50) മരിച്ചു. മറിയപ്പള്ളി വടക്കേ മഠത്തിൽ കെ.ആർ. ഉദയവർമയുടെയും വൈക്കം പടിഞ്ഞാറേ കോവിലകത്ത് കമലാദേവിയുടെയും മകനാണ്.
സംസ്കാരം പിന്നീട്. കുടുംബസമേതം കാനഡയിലായിരുന്ന സന്തോഷ് ഐടി കമ്പനിയിൽ ഉദ്യോഗസ്ഥനായിരുന്നു.
ഭാര്യ: പ്രീത വർമ. മക്കൾ: നന്ദൻ, ഉന്നതി.
|
മൂറോന്‍ കൂദാശയ്ക്കൊരുങ്ങി ഹൂസ്റ്റണ്‍ സെന്റ് ബേസില്‍സ് ദേവാലയം
ഹൂസ്റ്റൺ: അമേരിക്കൻ മലങ്കര ഭദ്രാസനത്തിലെ ഹൂസ്റ്റൺ സെന്റ് ബേസിൽസ് യാക്കോബായ സുറിയാനി പള്ളിയുടെ സമർപ്പണ കൂദാശ കർമം ഈ മാസം 29, 30 തീയതികളിലായി ഭദ്രാസനാധിപനും പാത്രിയർക്കൽ വികാരിയുമായ യൽദോ മോർ തീത്തോസ് മെത്രാപ്പൊലീത്തയുടെ പ്രധാന കാർമികത്വത്തിൽ നടത്തപ്പെടുന്നു.
29ന് വൈകുന്നേരം അഞ്ചിന് സന്ധ്യാപ്രാർഥനയെ തുടർന്ന് ദേവാലയത്തിന്റെ വി. മുറോൻ കൂദാശയ്ക്ക് തുടക്കം കുറിക്കും. 30ന് രാവിലെ 8.30ന് പ്രഭാത പ്രാർഥനയും അതേ തുടർന്ന് ആദ്യബലി അർപ്പണവും നടക്കും. തുടർന്ന് നടക്കുന്ന പൊതുസമ്മേളനത്തിൽ പല പ്രമുഖ വ്യക്തികളും ആശംസകൾ നേരും.
പരിപാടികളുടെ സുഗമമായ നടത്തിപ്പിനായി വികാരി റവ.ഫാ. ബിജോ മാത്യു, കോശി തോമസ് (വൈസ് പ്രസിഡന്റ്), സിമി ജോസഫ് (സെക്രട്ടറി), ജോണി വർഗീസ് (ട്രഷറർ), വിബിൻ മാത്യു (ജോ. സെക്രട്ടറി), ഷാജി അബ്രാഹാം (ജോ. ട്രഷറർ), ജയ്സൻ പി.കെ, ഷാജി വർഗീസ്, തോംസൻ തോമസ് (കമ്മിറ്റി അംഗങ്ങൾ) എന്നിവരുടെ നേതൃത്വത്തിൽ വിപുലമായ ക്രമീകരണങ്ങൾ നടത്തിവരുന്നു.
ഈ ധന്യ ചടങ്ങില്‍ വന്ന് സംബന്ധിച്ച് അനുഗ്രഹീതരാകുവാന്‍ എല്ലാ വിശ്വാസികളേയും ക്ഷണിക്കുന്നതായി വികാരി അറിയിച്ചു.
|
ഹൂസ്റ്റണിൽ വാഹനാപകടം; ഡപ്യൂട്ടിയും മകളും മരിച്ചു
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ വെള്ളിയാഴ്ച രാവിലെയുണ്ടായ അപകടത്തിൽ ഓഫ് ഡ്യൂട്ടി ഡപ്യൂട്ടിയും ഇളയ മകളും കൊല്ലപ്പെട്ടതായി ഹാരിസ് കൗണ്ടി പ്രിസിന്റ്5 കോൺസ്റ്റബിൾ ഓഫിസ് അറിയിച്ചു. ഡപ്യൂട്ടി കാതറിൻ ഹട്സണും(46) മകൾ കെയ്സിയുമാണ് അപകടത്തിൽ കൊല്ലപ്പെട്ടത്.
വാലർ ഐഎസ്ഡിയിലെ ടർലിംഗ്ടൺ എലിമെന്ററി സ്കൂളിലെ രണ്ടാം ക്ലാസ് വിദ്യാർഥിയാണ് കെയ്സി. പാർക്ക് ചെയ്തിരുന്ന വാഹനത്തിൽ പിന്നിൽ മറ്റൊരു വാഹനം ഇടിക്കുകയായിരുന്നു.
സംഭവത്തിൽ ഒമർ ജോസ് അൽവാറാഡോയെ കസ്റ്റഡിയിലെടുത്തു. ലഹരി ഉപയോഗിച്ചതിനു ശേഷമാണ് ഇയാൾ വാഹനം ഓടിച്ചതെന്ന് ഹൂസ്റ്റൺ പോലീസ് അറിയിച്ചു.
|
ശാമുവേൽ ഫിലിപ്പ് ഒറ്റത്തെങ്ങിൽ ഡിട്രോയിറ്റിൽ അന്തരിച്ചു
മിഷിഗൺ: ആനപ്രമ്പാൽ ഒറ്റത്തെങ്ങിൽ കുടുംബാംഗമായ ശാമുവേൽ ഫിലിപ്പ് (ജോയിച്ചൻ 87) ഡിട്രോയിറ്റിൽ അന്തരിച്ചു. പരേതരായ ഒ.പി. ഫിലിപ്പിന്റെയും (പീലി സാർ) ശോശാമ്മ ഫിലിപ്പിന്റെയും മകനാണ്.
ഇന്ത്യൻ റെയിൽവേ, റിക്കാർഡ് സർവീസ് കോർപ്പറേഷൻ എന്നിവടങ്ങളിൽ സേവനം അനുഷ്ഠിച്ചു വിരമിച്ച ശേഷം വിശ്രമ ജീവിതം നയിക്കുകയായിരുന്നു. പൊതുദർശനം വെള്ളിയാഴ്ച വൈകുന്നേരം 4.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ.
സംസ്കാര ശുശ്രൂഷകൾ ശനിയാഴ്ച രാവിലെ 8.30 മുതൽ ഡിട്രോയിറ്റ് മാർത്തോമ്മാ പള്ളിയിൽ വച്ചും തുടർന്ന് ഗ്ലെൻ ഈഡൻ മെമ്മോറിയൽ പാർക്ക് സെമിത്തേരിയിലും നടക്കും.
ഭാര്യ: തടിയൂർ പൂഴിക്കാലയിൽ കുടുംബാംഗമായ സൂസമ്മ ഫിലിപ്പ്(ശാന്തമ്മ). മക്കൾ: സൂസൻ കോശി, സജു ഫിലിപ്പ്, ജോൺസൺ ഫിലിപ്പ്, ആലീസ് ജോൺ. മരുമക്കൾ: ജോൺസൺ കോശി, ജെസി ഫിലിപ്പ്, റീന ഫിലിപ്പ്, അലൻ ജോൺ.
കൊച്ചുമക്കൾ: നെവിൻ കോശി, ഇവാഞ്ചലിൻ ജോൺ, നിതിൻ ഫിലിപ്പ്, നോയൽ കോശി, അശ്വിൻ ഫിലിപ്പ്, ഈതൻ ജോൺ, രൂബൻ ഫിലിപ്പ്, സോഫി കോശി, ലൂക്കസ് കോശി. സഹോദരങ്ങൾ: വർഗീസ് ഫിലിപ്പ്, പരേതരായ ഒ.പി. ഫിലിപ്സ്, സാറാമ്മ ജോർജ്, ജോസഫ് ഫിലിപ്പ്.
കൂടുതൽ വിവരങ്ങൾക്ക്: അലൻ ജോൺ 313 999 3365.
ലൈവ് സ്ട്രീമിംഗ് https://www.youtube.com/@DetroitMarthomaChurch/streams.
|
സഫേൺ സെന്റ് മേരീസ് ഇടവകയിൽ ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
സഫേൺ (ന്യൂയോർക്ക്): ഫാമിലി ആൻഡ് യൂത്ത് കോൺഫറൻസിന്റെ പ്രതിനിധി സംഘം നവംബർ 17ന് സെന്റ് മേരീസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവക സന്ദർശിച്ചു. വികാരി റവ. ഡോ. രാജു വർഗീസ് വർഷങ്ങളായി ഫാമിലി യൂത്ത് കോൺഫറൻസിലൂടെ ലഭ്യമായ ആനുകൂല്യങ്ങളെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസ് ടീമിനെ സംസാരിക്കാൻ ക്ഷണിക്കുകയും ചെയ്തു.
കോൺഫറൻസ് തീം, വേദി, രജിസ്ട്രേഷൻ എന്നിവയുടെ വിശദാംശങ്ങളെക്കുറിച്ച് കോൺഫറൻസ് സെക്രട്ടറി ജെയ്സൺ തോമസ് സംസാരിച്ചു. യൂത്ത്, സൺഡേ സ്കൂൾ, ഫോക്കസ് ഗ്രൂപ്പുകൾക്കുള്ള പ്രത്യേക സെഷനുകളെക്കുറിച്ച് അദ്ദേഹം പരാമർശിക്കുകയും പ്രാസംഗികരെപ്പറ്റി ലഘുവിവരണം നൽകുകയും ചെയ്തു.
ഫിനാൻസ് കോഓർഡിനേറ്റർ ഫിലിപ്പ് തങ്കച്ചൻ സ്പോൺസർഷിപ്പ് വിശദാംശങ്ങളെക്കുറിച്ച് സംസാരിച്ചു. ഫാമിലി കോൺഫറൻസ് പോലുള്ള പരിപാടികളിൽ യുവാക്കൾ ഇടപഴകേണ്ടതിന്റെ പ്രാധാന്യത്തെക്കുറിച്ച് അദ്ദേഹം ഊന്നിപ്പറഞ്ഞു.
ഫിനാൻസ് കമ്മിറ്റി അംഗം ബിന്ദു റിനു കോൺഫറൻസിനോട് അനുബന്ധിച്ചു പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് സംസാരിച്ചു. വ്യക്തിഗത, ബിസിനസ് പരസ്യങ്ങളുടെ വിശദാംശങ്ങളും നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ എല്ലാ വീടുകളിലും സുവനീർ എത്തിച്ചേരുന്നതും ബിന്ദു റിനു ഓർമിപ്പിച്ചു.
രജിസ്ട്രേഷൻ കമ്മിറ്റിയുടെ ഭാഗമായ അജു എബ്രഹാം കോൺഫറൻസിലെ അനുഭവങ്ങൾ സംസാരിച്ചു. എന്റർടൈൻമെന്റ് സെഷന്റെ വിശദാംശങ്ങളും നൽകി. ഇടവകയിലെ രജിസ്ട്രേഷന് ഫാ. ഡോ. രാജു വർഗീസ് തുടക്കം കുറിച്ചു. തുടർന്ന് നിരവധി സ്പോൺസർഷിപ്പുകളും രജിസ്ട്രേഷനുകളും ലഭിച്ചു.
ഗോൾഡ് സ്പോൺസർമാരായി സജി എം. പോത്തൻ (മുൻ ഭദ്രാസന കൗൺസിൽ അംഗം), എബ്രഹാം പോത്തൻ (ഇടവക ട്രസ്റ്റി, ഘോഷയാത്ര കമ്മിറ്റി അംഗം), ഫിലിപ്പോസ് ഫിലിപ്പ് (മലങ്കര സഭ മുൻ മാനേജിംഗ് കമ്മിറ്റി അംഗം), ജീമോൻ വർഗീസ് (മുൻ കോൺഫറൻസ് ട്രഷറർ ആൻഡ് ഫിനാൻസ് കമ്മിറ്റി അംഗം ) എന്നിവർ പിന്തുണ അറിയിച്ചു.
ഗ്രാൻഡ് സ്പോൺസർമാരായി സാജു ജോർജ്, ജോൺ ജേക്കബ് (സൺഡേ സ്കൂൾ ഭദ്രാസന ട്രഷറർ) എന്നിവരും പിന്തുണ വാഗ്ദാനം നൽകി. മുൻ കോൺഫറൻസ് സെക്രട്ടറി കൂടിയായ സൂസൻ വർഗീസ്(കൊച്ചമ്മ) യുവാക്കൾക്കിടയിൽ നേതൃത്വത്തെ വളർത്തുന്നതിൽ കോൺഫറൻസ് വഹിച്ച സുപ്രധാന പങ്കിനെക്കുറിച്ച് പരാമർശിച്ചു.
ജെറമിയ ജയിംസ് (ഇടവക സെക്രട്ടറി), സാജു വർഗീസ് (ഇടവക ജോയിന്റ് സെക്രട്ടറി), അജിത് എബ്രഹാം (ഇടവക ജോയിന്റ് ട്രസ്റ്റി), ജോൺ വർഗീസ് (കോൺഫറൻസ് ഘോഷയാത്ര കമ്മിറ്റി അംഗം), ബെന്നി കുര്യൻ (മുൻ സുവനീർ എഡിറ്റർ), ലിസി ഫിലിപ്പ് (ഭദ്രാസന എംഎംവിഎസ് ഓഡിറ്റർ) എന്നിവരും വേദിയിൽ ഉണ്ടായിരുന്നു.
2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്.
റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി), റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
“നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു”(ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 9148064595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.3566).
|
ഫോമാ ഹെല്പിംഗ് ഹാൻഡ്സിന് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഫോമയുടെ ചാരിറ്റി പദ്ധതിയായ ഹെല്പിംഗ് ഹാൻഡ്സിന്റെ 2024 26 വർഷത്തെ ചെയർമാനായി ബിജു ചാക്കോയും (ന്യൂയോർക്ക്), സെക്രട്ടറിയായി ജോർജി സാമുവേലും (ന്യൂജഴ്സി) തെരഞ്ഞെടുക്കപ്പെട്ടു.
ഗിരീഷ് പോറ്റി (മസാച്ചുസെറ്റ്സ്), ബിനു മാമ്പിള്ളി (ഫ്ലോറിഡ), ജിയോ മാത്യൂസ് കടവേലിൽ (കാലിഫോർണിയ), ഡെന്നിസ് മാത്യു (ഹൂസ്റ്റൺ) എന്നിവരാണ് പുതിയ കോഓർഡിനേറ്റർമാർ.
ചെയർമാനായി തെരഞ്ഞെടുക്കപ്പെട്ട ബിജു ചാക്കോ ഫോമാ ഹെല്പിംഗ് ഹാൻഡ്സിന്റെ മുഖ്യ ശില്പിയും മുൻ സെക്രട്ടറിയും ആണ്. ന്യൂയോർക്ക് ലോംഗ് ഐലൻഡിൽ പ്രവർത്തിക്കുന്ന "എക്കോ' ചാരിറ്റി സംഘടനയുടെ ഓപ്പറേഷൻസ് ഡയറക്ടറായും പ്രവർത്തിക്കുന്നു.
ഫോമയുടെ മുഖ്യധാര നേതാക്കളിൽ ഒരാളായ ബിജു, ന്യൂയോർക്കിലെ രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലെ നിറസാന്നിധ്യമാണ്.
|
ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷൻ കുടുംബസംഗമം സംഘടിപ്പിച്ചു
ഷിക്കാഗോ: ഷിക്കാഗോ പോസ്റ്റൽ മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വർണാഭമായ പരിപാടികളോടെ കുടുംബസംഗമം സംഘടിപ്പിച്ചു. ഷിക്കാഗോയിലെയും പരിസരപ്രദേശങ്ങളിലെയും പ്ലാന്റുകളിലും ഓഫീസുകളിലും ജോലി ചെയ്യുന്ന നിരവധി പോസ്റ്റൽ ജീവനക്കാർ കുടുംബസമേതം സംഗമത്തിൽ പങ്കുചേർന്നു.
ഫാ. ജിബിൽ കുഴിവേലിൽ കുടുംബസംഗമം ഉദ്ഘാടനം ചെയ്തു. ഐസ് ബ്രേക്കിംഗിനുശേഷം പോസ്റ്റൽ ജീവനക്കാരെയും കുടുംബാംഗങ്ങളെയും പരസ്പരം പരിചയപ്പെടുത്തി. വിവിധ ഓഫീസുകളിൽ ഉന്നത പദവികളിൽ സേവനം ചെയ്യുന്നവരെയും പോസ്റ്റൽ സർവീസിൽ നിന്നും റിട്ടയർ ചെയ്തവരെയും സർവീസിൽ 25 വർഷം പൂർത്തിയാക്കിയവരെയും സംഗമത്തിൽ ആദരിച്ചു.
കുട്ടികളുടെ കലാപരിപാടികളും മുതിർന്നവർക്കുവേണ്ടി ഗെയിമുകളും നടത്തപ്പെട്ടു. പോസ്റ്റൽ കുടുംബാംഗങ്ങൾ ഒരുക്കിയ ഗാനമേള സംഗമത്തെ മോടിപിടിപ്പിച്ചു. സജി പൂത്തൃക്കയിൽ മാസ്റ്റർ ഓഫ് സെറിമണി ആയിരുന്നു. മനോജ് അച്ചേട്ട് സ്വാഗതവും ആനീസ് മേനമറ്റത്തിൽ നന്ദിയും പറഞ്ഞു.
|
ഇന്ത്യയിലേക്കുള്ള യാത്രക്കാര്‍ക്ക് ഏര്‍പ്പെടുത്തിയ അധിക പരിശോധന കാനഡ പിൻവലിച്ചു
ന്യൂഡൽഹി: ഇന്ത്യയിലേക്കുള്ള വിമാന യാത്രക്കാര്‍ക്ക് അധിക പരിശോധന ഏര്‍പ്പെടുത്തി ദിവസങ്ങൾക്കുശേഷം തീരുമാനം കാനഡ പിൻവലിച്ചു. ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം കൂടുതൽ വഷളായ സാഹചര്യത്തിലാണ് കാനഡയുടെ നടപടികൾ.
അതേസമയം, ഖലിസ്ഥാൻ ഭീകരൻ ഹർദീപ് സിംഗ് നിജ്ജർ കൊലപാതകത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് പങ്കുണ്ടെന്ന് കാനഡ പറഞ്ഞതായുള്ള മാധ്യമ റിപ്പോർട്ടുകൾ കാനഡ തള്ളി.
മോദിക്കും ജയശങ്കറിനും ഡോവലിനും പങ്കുണ്ടെന്ന് പറഞ്ഞിട്ടില്ലെന്നാണ് കാനഡ വ്യക്തമാക്കിയത്. ഇത്തരത്തിലുള്ള മാധ്യമ റിപ്പോർട്ടുകൾ തെറ്റാണെന്നും കാനഡ ഔദ്യോഗികമായി പ്രതികരിച്ചു.
|
വിദ്യാർഥിയുമായി ലൈംഗികബന്ധം: യുഎസ് അധ്യാപികയ്ക്ക് 30 വർഷം തടവ്
വാഷിംഗ്ടൺ ഡിസി: കൗമാരക്കാരനായ വിദ്യാർഥിയുമായി ലൈംഗികബന്ധത്തിൽ ഏർപ്പെട്ട യുഎസ് അധ്യാപികയ്ക്ക് 30 വർഷത്തെ തടവുശിക്ഷ വിധിച്ച് കോടതി. മദ്യവും ലഹരിവസ്തുക്കളും നൽകിയാണ് മേരിലാൻഡിൽനിന്നുള്ള മെലിസ കർട്ടിസ് (32) വിദ്യാർഥിയെ ലൈംഗികമായി ദുരുപയോഗം ചെയ്തത്.
ശിക്ഷ കഴിഞ്ഞു പുറത്തിറങ്ങിയാലും 25 വർഷത്തേക്കു ലൈംഗിക കുറ്റവാളിയായി മെലിസയെ കണക്കാക്കും. അവരുടെ കുട്ടികളെ ഒഴികെ, പ്രായപൂർത്തിയാകാത്തവരുമായി മേൽനോട്ടമില്ലാതെ കാണാൻപോലും ശിക്ഷാകാലത്ത് അനുവദിക്കില്ല.
2023 ഒക്ടോബറിലാണു പീഡനാരോപണവുമായി വിദ്യാർഥി രംഗത്തെത്തിയത്. തുടർന്ന്, കേസെടുത്ത പോലീസ് അന്വേഷണം ആരംഭിച്ചു. മെലിസയുടെ മേൽനോട്ടത്തിലുള്ള ആഫ്റ്റർസ്കൂൾ പ്രോഗ്രാമിൽ കൗമാരക്കാരൻ ചേർന്നിരുന്നു.
തുടർന്നാണ് മെലിസയുമായി കൗമാരക്കാരൻ പരിചയത്തിലാകുന്നത്. 2015 ജനുവരി മുതൽ മേയ് വരെ മെലിസയുടെ വാഹനത്തിലും വീട്ടിലും മറ്റിടങ്ങളിലും കൊണ്ടുപോയി കൗമാരക്കാരനെ ദുരുപയോഗം ചെയ്യുകയായിരുന്നു. കേസിനെത്തുടർന്ന് ഇവരെ സ്കൂൾ അധികൃതർ പുറത്താക്കിയിരുന്നു.
|
ഫൊക്കാന വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച
വാഷിംഗ്ടൺ ഡിസി: നോര്‍ത്ത് അമേരിക്കയിലെ മലയാളി സംഘടനകളുടെ സംഘടനയായ ഫൊക്കാനയുടെ വാഷിംഗ്ടൺ ഡിസി റീജിയണിന്റെ പ്രവർത്തന ഉദ്ഘാടനം ഞായറാഴ്ച വൈകുന്നേരം അഞ്ച് മുതൽ 600 പെലിക്കൺ അവന്യുവിലുള്ള ഓഡിറ്റോറിയത്തിൽ (600 Pelican Avenue ,Gaithersburg, MD 20877) വച്ച് വിപുലമായ പരിപാടികളോട് നടത്തുന്നതാണ് എന്ന് റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ അറിയിച്ചു.
ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി ഉദ്ഘാടനം നിർവഹിക്കും. സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രെഷർ ജോയി ചാക്കപ്പൻ, വൈസ് പ്രസിഡന്റ് വിപിൻ രാജ്, നാഷണൽ കമ്മിറ്റി അംഗങ്ങളായ മനോജ് മാത്യു, ഷിബു ശാമുവേൽ, ഓഡിറ്റർ സ്റ്റാൻലി എത്തുണിക്കൽ വിവിധ തലങ്ങളിൽ ഉള്ള കമ്മിറ്റിയോട് ഒപ്പം ഫൊക്കാനയുടെ നേതാക്കളും പങ്കെടുക്കും.
മാറ്റങ്ങള്‍ ഉള്‍ക്കൊണ്ട് ഫൊക്കാനാ ഇന്ന് അമേരിക്കന്‍ മലയാളികള്‍ക്ക് പ്രിയപ്പെട്ട സംഘടനയായി മാറിയിരിക്കുകയാണ്. ഫൊക്കാനയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ജനകീയമാക്കുന്നതിന്റെ ഭാഗമായിട്ടാണ് ഓരോ റീജിയണിലും ഉള്ള പ്രവർത്തനം കുടുതൽ ശക്തമാക്കുന്നത്. അതിവിപുലമായ പരിപാടികളോട് ആണ് ഓരോ റീജിയണൽ കൺവൻഷനും നടത്തുന്നത്. വാഷിംഗ്ടൺ ഡിസി റീജിയൺ എന്നും ഫൊക്കാനയുടെ ഒരു കരുത്താണ്.
ഞായറാഴ്ച നടക്കുന്ന റീജിയണൽ കൺവൻഷനിലേക്ക് ഏവരെയും സ്വാഗതം ചെയ്യുന്നതായി റീജിയണൽ വൈസ് പ്രസിഡന്റ് ബെൻ പോൾ, റീജിയണൽ ഭാരവാഹികൾ ആയ ജോബി സെബാസ്റ്റ്യൻ, ജോൺസൺ കോണ്ടംകുളത്തിൽ, വർഗീസ് സ്കറിയ, ജെയിംസ് ജോസഫ്, ബിജോ വിതയത്തിൽ, ജോബി ജോസഫ്, ബോസ് വർഗീസ്, ഫിനോ അഗസ്റ്റിൻ, നബീൽ മറ്റര, ആന്റണി കാണപ്പള്ളി, നിജോ പുത്തൻപുരക്കൽ അജയ് ചാക്കോ, വിമൻസ് ഫോറം ഭാരവാഹികൾ ആയ സരൂപ അനിൽ, അബ്ജ അരുൺ തുടങ്ങിയവർ അറിയിച്ചു.
|
റവ.ഫാ. ജോസ് പൈറ്റേലിന്റെ കോർപ്പിസ്കോപ്പ സ്ഥാനാരോഹണം ഞായറാഴ്ച
ഫിലാഡൽഫിയ: നോർത്ത് അമേരിക്കൻ സിറിയൻ ഓർത്തഡോക്സ് അതി ഭദ്രാസനത്തിലെ സീനിയർ വൈദികനും ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ മുൻ വികാരിയുമായിരുന്ന റവ. ഫാ. ജോസ് ഡാനിയേൽ പൈറ്റേൽ കോർപ്പിസ്കോപ്പ സ്ഥാനത്തേക്ക് ഉയർത്തപ്പെടുന്നു.
ഞായറാഴ്ച രാവിലെ ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് കത്തീഡ്രലിൽ വച്ച് മലങ്കര അതിഭദ്രാസനാധിപന്‍ യൽദോ മോർ തീത്തോസ് മെത്രാപ്പോലീത്തായുടെ പ്രധാന കാർമികത്വത്തിലാണ് കോർപ്പിസ്കോപ്പ സ്ഥാനാരോഹണ ചടങ്ങുകൾ നടത്തപ്പെടുന്നത്.
കായംകുളം ഒന്നാംകുറ്റി പൈറ്റേൽ പുത്തൻ വീട്ടിൽ കോശി ദാനിയേലിന്റെയും ഏലിസബത്തിന്റെയും നാലാമത്തെ മകനാണ്. കായംകുളം ശ്രീ വിട്ടോബാ ഹൈസ്കൂളിൽ നിന്നും 197071ൽ എസ്എസ്എൽസിയും എംഎസ്എം കോളജിൽ നിന്നും പ്രീഡിഗ്രിയും പൂർത്തിയാക്കിയതിനുശേഷം പെരുമ്പള്ളി സെന്റ് ജയിംസ് സിറിയൻ തിയോള ജിക്കൽ സെമിനാരിയിലും മഞ്ഞിനിക്കര മോർ ഇഗ്നാത്തിയോസ് ദയറായിലും വൈദീക പഠനം നടത്തി.
1976 ജനുവരി 18ന് കായംകുളം മോർ മിഖായേൽ മെമോറിയൽ ആശ്രമ ചാപ്പലിൽ വച്ചു മോർ കൂറീലോസ് കുറിയാക്കോസ് മെത്രാപ്പോലീത്തായിൽ നിന്നും ശെമ്മാശു പട്ടമേറ്റു. തുടർന്ന് തിരുമേനിയുടെ സെക്രട്ടറിയായി, തിരുമേനി കാലം ചെയ്യുന്നതു വരെ, ശെമാശനായും കശീശാ ആയതിനു ശേഷവും സേവനമനുഷ്ഠിച്ചു. ഡിഗ്രി പഠനത്തിന് ശേഷം ദീപിക പത്രത്തിലും പിന്നീട് കൗൺസിലിംഗ് പഠനത്തിനു ശേഷം ശാന്തിഭവൻ മെന്റൽ ഹോസ്പിറ്റലിലും സേവനമനുഷ്ഠിച്ചു.
പശീത്താ സുറിയാനി ബൈബിളിന്റെ സമ്പൂർണ മലയാള പരിഭാഷയായ വിശുദ്ധ ഗ്രന്ഥത്തിന്റെ പരിഭാഷയിൽ വന്ദ്യ മലങ്കരമല്പാൻ കണിയമ്പറമ്പിൽ അച്ചനെ സഹായിച്ചു. അതിന്റെ കെെയെഴുത്തുപ്രതിയും അതേ തുടർന്ന് പ്രിന്റിംഗിനു വേണ്ടിയുള്ള അതിന്റെ ഫെയർ കോപ്പി തയാറാക്കുവാനും അതിന്റെ പ്രൂഫ് റീഡിംഗു ചെയ്യുവാനും പ്രസിദ്ധീകരണത്തിന് തയാറാക്കുവാനും അച്ചനെ സഹായിച്ചു. അതിനു ശേഷം, പുതിയനിയമ വ്യാഖ്യാനം എഴുതിയപ്പോഴും സമാനമായ സേവനം ചെയ്തു.
കുന്നന്താനം സെന്റ് പീറ്റേഴ്സ്, കാവുംഭാഗം സെന്റ് ജോർജ്ജ് കത്തീഡ്രൽ, തിരുവനന്തപുരം സെന്റ് പീറ്റേഴ്സ് കത്തീഡ്രൽ, ചേപ്പാട് സെന്റ് ജോർജ് എന്നീ ദേവാലയങ്ങളിൽ ദീർഘകാലം വികാരിയായി സേവനം അനുഷ്ഠിച്ച ജോസ് ദാനിയേൽ അച്ചൻ, 2000 ൽ അമേരിക്കയിൽ എത്തി.
ഫിലാഡൽഫിയ സെന്റ് പീറ്റേഴ്സ് സിറിയക് ഓർത്തഡോക്സ് കത്തീഡ്രൽ, ഹാവർടൌൺ സെന്റ് പോൾസ് ചർച്ച് എന്നീ ദേവാലയങ്ങളിൽ വികാരിയായി സേവനമനുഷ്ഠിച്ചു. ഫിലാഡൽഫിയ എക്യുമെനിക്കൽ ഫെലോഷിപ്പിന്റെ ചെയർമനായും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്.
നോർത്ത് അമേരിക്കൻ ഭദ്രാസനത്തിലെ നവവൈദീകരുടെയും ശെമ്മാശന്മാരുടെയും ഗുരുവും സുറിയാനി മല്പാനുമായ അച്ചൻ, നോർത്ത് അമേരിക്കൻ അതിഭദ്രാസനത്തിന്റെ ആഭിമുഖ്യത്തിൽ സൗജന്യമായി നടത്തപ്പെടുന്ന സെന്റ് ജേക്കബ് ദസ്റൂഗ് സ്കൂൾ ഓഫ് സിറിയക് സ്റ്റഡീസിന്റെ പ്രധാന മല്പാനും ആണ്.
സുറിയാനി ഭാഷ എല്ലാ വിശ്വാസികൾക്കും അഭ്യസിക്കുവാൻ കഴിയുന്ന ഒരു സംരംഭമായി പ്രവർത്തിച്ചുകൊണ്ടിരിക്കുന്ന ഈ സ്കൂളിന്റെ പ്രധാന അധ്യാപന ചുമതല നിർവഹിച്ചുകൊണ്ട് വൈദീക വിദ്യാർത്ഥികളേയും സ്കൂൾ കലാലയ വിദ്യാർഥികളെയും സുറിയാനിയും ആരാധനകളും അഭ്യസിപ്പിക്കുന്നു. സുറിയാനിഭാഷയിലുള്ള ആരാധനയുടെ ആസ്വാദ്യത വിശ്വാസികളിലേക്ക് പകരുന്നതിന് ഈ സംരംഭം പ്രയോജനപ്പെട്ടുകൊണ്ടിരിക്കുന്നു.
|
ഹൂസ്റ്റണിൽ അന്തരിച്ച ഏബ്രഹാം പി. ജോണിന്റെ പൊതുദർശനം ഞായറാഴ്ച
ഹൂസ്റ്റൺ: ഹൂസ്റ്റണിൽ അന്തരിച്ച റാന്നി വളകൊടികാവ് പാണ്ടിയത്ത് ഏബ്രഹാം പി. ജോണിന്റെ (കുഞ്ഞുമോൻ 69) പൊതുദർശനം ഞായറാഴ്ച വൈകുന്നേരം നടക്കും. സംസ്കാരം പിന്നീട് റാന്നി നസ്റേത്ത് മാർത്തോമ്മാ ദേവാലയത്തിൽ.
റാന്നി അങ്ങാടി പഞ്ചായത്ത് മുൻ പ്രസിഡന്റും റാന്നി ബ്ലോക്ക് പഞ്ചായത്ത് മുൻ അംഗവും മഹിളാ കോൺഗ്രസ് പത്തനംത്തിട്ട ജില്ലാ വൈസ് പ്രസിഡന്റുമായ മേഴ്സി പാണ്ടിയത്താണ് പരേതന്റെ ഭാര്യ.
മക്കൾ: മെവിൻ ജോൺ എബ്രഹാം, ഹൂസ്റ്റൺ (മലയാളി അസ്സോസിയേഷാൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ (മാഗ്) മുൻ സെക്രട്ടറി), മെർലിൻ (ബഹറിൻ). മരുമക്കൾ: ലിനി മെവിൻ (ഹൂസ്റ്റൺ), അജിഷ് ചെറിയാൻ (ബഹറിൻ).
കൊച്ചുമക്കൾ: ജോഹൻ അജിഷ്, ജോന അജിഷ്, എഡ്രിയൽ മെവിൻ. സഹോദരങ്ങൾ: പരേതയായ ഏലിയാമ്മ വർഗീസ്, മേരിക്കുട്ടി സൈമൺ, ലീലാമ്മ വർഗീസ്, ജോൺസൻ ജോൺ (ഹൈടെക് ഇലക്ട്രോണിക്സ് റാന്നി), ഫിലിപ്പ് ജോൺ (പിക്ച്ചർ വേൾഡ് സ്റ്റുഡിയോസ് റാന്നി).
പൊതുദർശനം ഞായറാഴ്ച വൈകുന്നേരം 4.30 മുതൽ ഏഴു വരെ ഇമ്മാനുവേൽ മാർത്തോമ്മാ ദേവലായത്തിൽ (12803, Sugar Ridge Blvd, Stafford, Tx 77477).
പരേതന്റെ വിയോഗത്തിൽ മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഹൂസ്റ്റൺ(മാഗ്) ഓവർസീസ് ഇന്ത്യൻ കൾച്ചറൽ കോൺഗ്രസ് (ഒഐസിസി യുഎസ്എ), ഹൂസ്റ്റൺ റാന്നി അസോസിയേഷൻ (എച്ച്ആർഎ) തുടങ്ങിയ സംഘടനകൾ അനുശോചനം അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: മെവിൻ ജോൺ എബ്രഹാം 832 679 1405.
|
ടാമ്പ ഫൊറോനാ ബൈബിൾ കാലോത്സവം ഒർലാൻഡോയിൽ
ഒർലാൻഡോ: ടാമ്പ ക്നാനായ കത്തോലിക്കാ ഫൊറോനാ ബൈബിൾ കാലോത്സവം ശനിയാഴ്ച നടത്തപ്പെടും. ഒർലാൻഡോ സെന്റ് സ്റ്റീഫൻസ് ക്നാനായ കത്തോലിക്കാ ഇടവക പരിപാടികൾക്ക് ആതിഥേയത്വം വഹിക്കും.
അന്നേദിവസം രാവിലെ 9.30ന് വിശുദ്ധ കുർബാനയോടു കൂടി ബൈബിൾ കാലോത്സവത്തിന് തുടക്കമാകും. ഷിക്കാഗോ രൂപതാ വികാരി ജനറാളും ക്നാനായ റീജിയണൽ ഡയറക്ടറുമായ ഫാ. തോമസ് മുളവനാൽ കാലോത്സവം ഉദ്ഘാടനം ചെയ്യും. തുടർന്ന് ബൈബിൾ പ്രതിഷ്ഠയും നടത്തും.
തുടർന്ന് ഇരുനൂറ്റമ്പതോളം കലാ പ്രതിഭകൾ വിവിധ സ്റ്റേജുകളിലായി 26 മത്സരയിനങ്ങളിൽ മാറ്റുരയ്ക്കും. ടാമ്പ ഫൊറോനായുടെ കീഴിലുള്ള അറ്റ്ലാന്റാ, മിയാമി, ഒർലാൻഡോ, ടാമ്പ തുടങ്ങിയ ഇടവകളിൽ നിന്നുള്ള ആളുകൾ കാലോത്സവത്തിൽ പങ്കാളികളാകും.
ഫാ. ജോസ് ആദോപ്പിള്ളിൽ, ഫാ. ജോസ് ചിറപുറത്ത്, ഫാ. സജി പിണർകയിൽ, ഫാ. ജോബി പൂച്ചുകണ്ടത്തിൽ, സിജോയ് പറപ്പള്ളിൽ, ദീപക് മുണ്ടുപാലത്തിങ്കൽ, ജോൺസൺ കണ്ണാംകുന്നേൽ, ജോസഫ് പതിയിൽ, ജൂലി ചിറയിൽ,
ഫിലിപ്പ് വെള്ളാപ്പള്ളിക്കുഴിയിൽ, റെനി പച്ചിലമാക്കിൽ, സാലി കുളങ്ങര, സിസ്റ്റർ സാന്ദ്രാ എസ്.വി.എം, സുബി പനംതാനത്ത് എന്നിവരുടെ നേതൃത്വത്തിൽ വിവിധ കമ്മിറ്റികൾ പരിപാടിയുടെ വിജയത്തിനായി പ്രവർത്തിച്ചു വരുന്നു.
|
തോക്ക് വൃത്തിയാക്കുന്നതിനിടെ വെടിയേറ്റു; അറ്റ്ലാന്റയിൽ ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു
ജോര്‍ജിയ: സ്വന്തം തോക്കിൽനിന്ന് അബദ്ധത്തില്‍ വെടിയേറ്റ് ഇന്ത്യന്‍ വിദ്യാര്‍ഥി മരിച്ചു. ആര്യന് റെഡ്ഡി (23) ആണ് മരിച്ചത്. അറ്റ്ലാന്റയിലെ വീട്ടില്‍ വെച്ച് ആണ് സംഭവം നടന്നത്.
പിറന്നാള്‍ ആഘോഷത്തിനിടയിലാണ് ആര്യന് തോക്ക് വൃത്തിയാക്കാന്‍ എടുത്തത്. തുടർന്ന് അബദ്ധത്തില്‍ വെടിപൊട്ടുകയായിരുന്നു.
ഇയാളുടെ നെഞ്ചിലാണ് വെടിയേറ്റത്. തുടർന്ന് സുഹൃത്തുക്കൾ ഓടിയെത്തിയപ്പോൾ ഇയാൾ രക്തത്തിൽ കുളിച്ച് കിടക്കുകയായിരുന്നു.
|
വിനോദ് നായര്‍ പോര്ട്ട്ലാന്ഡില് അന്തരിച്ചു
ആല്‍ബനി (ന്യൂയോര്‍ക്ക്): നിസ്ക്കയൂനയില്‍ താമസക്കാരായ പരേതനായ കൃഷ്ണന് നായരുടേയും ശാന്തമ്മ നായരുടേയും മകന് വിനോദ് നായര്‍(വിനി 41) പോര്ട്ട്ലാന്ഡില് (ഒറിഗോണ്‍) അന്തരിച്ചു.
ജോലി സംബന്ധമായി പോർട്ട്ലാന്‍ഡിലായിരുന്നു താമസം. 2001ൽ സ്കെനക്റ്റഡി ഹൈസ്കൂളിൽ നിന്ന് ബിരുദം നേടിയ വിനോദ് 2005ൽ റെൻസെലേർ പോളിടെക്നിക് ഇൻസ്റ്റിറ്റ്യൂട്ടില്‍ നിന്ന് ബിസിനസ് ആൻഡ് മാനേജ്മെന്റിൽ ബിഎസ് കരസ്ഥമാക്കി.
പിന്നീട് എൻവെെയു സ്റ്റേണിൽ നിന്ന് ധനകാര്യത്തിൽ എംബിഎയും കരസ്ഥമാക്കി. നെസ്ലെ വാട്ടേഴ്സ്, ആമസോൺ, നെെക്ക് മുതലായ പ്രശസ്ത സ്ഥാപനങ്ങളില്‍ ജോലി ചെയ്തിട്ടുണ്ട്.
പിതാവ് പരേതനായ കൃഷ്ണന് നായര്‍ പത്തനംതിട്ട കുമ്പഴ സ്വദേശിയും മാതാവ് ശാന്തമ്മ നായര്‍ പത്തനംതിട്ട പറക്കോട് സ്വദേശിനിയുമാണ്. ദീര്‍ഘനാളായി ആല്‍ബനിയുടെ അടുത്ത പ്രദേശമായ നിസ്ക്കയൂനയില്‍ സ്ഥിരതാമസക്കാരാണ്. സഹോദരി: ലീന നായര്‍. സഹോദരീ ഭര്‍ത്താവ്: കെന്‍ ജോണ്‍സ്
പൊതുദര്‍ശനം വെള്ളിയാഴ്ച (നവംബര്‍ 22) വൈകുന്നേരം നാലു മുതല്‍ എട്ടു വരെ ന്യൂ കോമര് ക്രിമേഷന്‍സ് & ഫ്യൂണറല്‍ ഹോമില്‍ (New Comer Cremations & Funerals, 181 TroySchenectady Road, Watervliet, NY 12189).
അന്ത്യകര്‍മങ്ങളും സംസ്കാരവും ശനിയാഴ്ച രാവിലെ ഒന്‍പത് മുതല്‍ 12 വരെ ന്യൂ കോമര് ക്രിമേഷന്‍സ് & ഫ്യൂണറല്‍ ഹോമില്‍ (New Comer Cremations & Funerals, 181 TroySchenectady Road, Watervliet, NY 12189).
|
ജെയിംസ് പി. ജോർജ് ഹൂസ്റ്റണിൽ അന്തരിച്ചു
ഹൂസ്റ്റൺ: ജെയിംസ് പി. ജോർജ്(76) ഹൂസ്റ്റണിൽ അന്തരിച്ചു. പരേതരായ കടമ്പണ്ട് പ്ലാവിളപുത്തൻ വീട്ടിൽ പി.ഐ. ജോർജ് പെണ്ണമ്മ ജോർജ് ദമ്പതികളുടെ മകനാണ്.
1972ൽ അമേരിക്കയിലേക്ക് കുടിയേറിയ ജെയിംസ് ടെക്സസിലെ ഡാളസിൽ കുറച്ചുകാലം താമസിച്ച ശേഷം 1975ൽ ഹൂസ്റ്റണിൽ സ്ഥിരതാമസമാക്കി. ഹൂസ്റ്റണിലെ ഐപിസി ചർച്ചിന്റെ സ്ഥാപക അംഗങ്ങളിൽ ഒരാണ്.
ഭാര്യ കൊട്ടാരക്കര പനവേലിൽ വീട്ടിൽ മേരിക്കുട്ടി. മക്കൾ: ജേസൺ ജോർജ്, ജെൻസി ആന്റണി. മരുമക്കൾ: ആൻഡ്രൂ ആന്റണി, ഗ്രേസ് ജോർജ്.
സഹോദരങ്ങൾ: ലീലാമ്മ ജേക്കബ് സാം ജേക്കബ്(കാലിഫോർണിയ), മറിയാമ്മ സാം സാം കുഞ്ഞു(ഡാളസ്), ഡാർലിം ബോബൻ ഉണ്ണുണ്ണി(ഡാളസ്), ജോസ് പി. ജോർജ് മറിയാമ്മ ജോർജ് (ഹൂസ്റ്റൺ), എലിസബത്ത് ചെമ്പനാൽ ജോർജ് ചെമ്പനാൽ(ഡാളസ്).
പൊതുദർശനം വെള്ളിയാഴ്ച (നവംബർ 22) വെെകുന്നേരം 6:30 മുതൽ ഒന്‍പത് വരെ(സിടി) ഹെബ്രോൺ ഐപിസി, 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ്, ഹൂസ്റ്റൺ, TX 77048ൽ.
സംസ്കാര ശുശ്രൂഷ ശനിയാഴ്ച രാവിലെ ഒന്‍പത് മുതൽ 11.30 വരെ(സിടി) ഹെബ്രോൺ ഐപിസി 4660 സൗത്ത് സാം ഹ്യൂസ്റ്റൺ പാർക്ക്വേ ഈസ്റ്റ് ഹൂസ്റ്റൺ, TX 77048ൽ തുടർന്ന് സൗത്ത് പാർക്ക് ഫ്യൂണറൽ സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: ജോസ് പി. ജോർജ് (ഹൂസ്റ്റൺ) 832 754 9204.
|
ട്രംപിനു തിരിച്ചടി; അറ്റോർണി ജനറൽ നോമിനി മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി
വാഷിംഗ്ടൺ ഡിസി: അമേരിക്കൻ നിയുക്ത പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നിയമിച്ച അറ്റോർണി ജനറൽ മാറ്റ് ഗെയ്റ്റ്സ് സ്വയം പിന്മാറി. പുതിയ വെളിപ്പെടുത്തലുകൾക്ക് പിന്നാലെയാണ് അദ്ദേഹത്തിന്റെ പിന്മാറ്റം.
മയക്കുമരുന്ന് ഉപയോഗം, ലൈംഗിക ആരോപണം എന്നിവ അദ്ദേഹം നേരിട്ടിരുന്നു. അദ്ദേഹത്തിനെതിരേയുള്ള ആരോപണങ്ങൾ ഒരു പാനൽ അന്വേഷിച്ച് വരികയായിരുന്നു.
സെനറ്റിലെ റിപ്പബ്ലിക്കൻ സെനറ്റർമാരും നിയമനത്തിൽ എതിർപ്പ് പ്രകടിപ്പിച്ചിരുന്നു. നിയമനത്തിന് സെനറ്റ് അനുമതി നൽകേണ്ടിയിരുന്നു. ഇതിനിടെയാണ് പിന്മാറ്റം.
|
ജോർജിയയിൽ നഴ്സിംഗ് വിദ്യാർഥിനിയെ കൊലപ്പെടുത്തിയ പ്രതിക്ക് പരോളില്ലാതെ ജീവപര്യന്തം തടവ്
ഏഥൻസ്(ജോർജിയ): ജോർജിയ സർവകലാശാലയിലെ നഴ്സിംഗ് വിദ്യാർഥിനിയായ ലേക്കൻ റൈലിയെ കൊലപ്പെടുത്തിയ കേസിൽ പ്രതിയായ അനധികൃത കുടിയേറ്റക്കാരൻ ഹൊസെ ഇബാറയ്ക്ക് കോടതി ജീവപര്യന്തം തടവ് ശിക്ഷ വിധിച്ചു.
ബുധനാഴ്ച നടന്ന വിചാരണയിൽ ഇയാൾക്കെതിരെ ചുമത്തിയ 10 കേസുകളിലും പ്രതി കുറ്റക്കാരനാണെന്ന് ഏഥൻസ്ക്ലാർക്ക് കൗണ്ടി സുപ്പീരിയർ കോടതി കണ്ടെത്തി. പരോളിന്റെ സാധ്യതയില്ലാതെയാണ് ഇബാറയെ ജീവപര്യന്തം തടവിന് ശിക്ഷിച്ചിരിക്കുന്നത്.
കേസിൽ അപ്പീൽ നൽകാനോ പുതിയ വിചാരണ അഭ്യർഥിക്കാനോ ഇബാറയ്ക്ക് 30 ദിവസമുണ്ട്. റൈലിയുടെ കുടുംബാംഗങ്ങളും സുഹൃത്തുക്കളും തിങ്ങി നിറഞ്ഞ കോടതിമുറിയിലാണ് ജഡ്ജി എച്ച്. പാട്രിക് ഹാഗാർഡ് വിധി പ്രഖ്യാപിച്ചത്.
റൈലിയുടെ കുടുംബാംഗങ്ങൾ കോടതിയിൽ നൽകിയ പ്രസ്താവനകൾ കോടതിമുറിയിൽ വികാരനിർഭരമായ നിമഷങ്ങൾക്ക് കാരണമായി.
“പേടിയും പരിഭ്രാന്തിയും നിറഞ്ഞ എന്റെ കുട്ടിയോട് ഹൊസെ ഇബാറ ഒരു ദയയും കാണിച്ചില്ല. ആ ഭയാനകമായ ദിവസം, എന്റെ മകൾ ആക്രമിക്കപ്പെട്ടു. മർദിക്കപ്പെട്ടു. ക്രൂരമായ പീഡനത്തിൽ നിന്ന് സ്വയം രക്ഷ നേടാൻ പോരാടി. ഈ ദുഷ്ടനായ ഭീരു റൈലിയുടെ ജീവിതത്തോട് യാതൊരു പരിഗണനയും കാണിച്ചില്ല,” റൈലിയുടെ അമ്മ അലിസൺ ഫിലിപ്സ് വേദനയോടെ പറഞ്ഞു.
ഹൊസെ ഇബാറ എന്റെ ജീവിതം പൂർണമായും തകർത്തു. വലിയ ശിക്ഷ അദ്ദേഹത്തിന് ലഭിക്കുമെന്ന് എനിക്ക് പ്രതീക്ഷിക്കാനും പ്രാർഥിക്കാനും മാത്രമേ കഴിയൂ, റൈലിയുടെ സഹോദരി ലോറൻ ഫിലിപ്സ് പറഞ്ഞു.
|
കുട്ടികളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് തള്ളി കൊലപ്പെടുത്തിയ അമ്മയ്ക്ക് പരോൾ നിഷേധിച്ച് കോടതി
കൊളംബിയ: കൊളംബിയയിൽ 30 വർഷം മുൻപ് തന്റെ രണ്ട് കുഞ്ഞുങ്ങളെ കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട് കൊലപ്പെടുത്തിയ കേസിൽ പ്രതിയായ സൂസൻ സ്മിത്തിന് പരോൾ നിഷേധിച്ചു. ബുധനാഴ്ച നടന്ന പരോളിനു വേണ്ടിയുള്ള വാദത്തിൽ സൂസൻ സ്മിത്ത് വികാരാധീനയായി തന്റെ തെറ്റ് ഏറ്റുപറഞ്ഞെങ്കിലും ബോർഡ് അപേക്ഷ തള്ളിക്കളഞ്ഞു.
1994ൽ മൂന്ന് വയസുള്ള മൈക്കിളിനെയും 14 മാസം പ്രായമുള്ള അലക്സാണ്ടറിനെയും കാറിൽ കെട്ടിയിട്ട് തടാകത്തിലേക്ക് ഉരുട്ടിവിട്ട സംഭവം കൊളംബിയയിൽ വലിയ കോളിളക്കം സൃഷ്ടിച്ചിരുന്നു. കാർ തന്നെ നീങ്ങി പോയതാണെന്ന് സൂസൻ ആദ്യം പോലീസിന് മൊഴി നൽകിയിരുന്നത്. എന്നാൽ പിന്നീട് താൻ തന്നെയാണ് ഈ കൃത്യം ചെയ്തതെന്ന് സമ്മതിച്ചു.
""ഞാൻ ചെയ്തത് ഭയാനകമാണെന്ന് എനിക്കറിയാം. എനിക്ക് തിരികെ പോയി അത് മാറ്റാൻ കഴിയുമെങ്കിൽ ഞാൻ എന്തും നൽകും. ഞാൻ മൈക്കിളിനെയും അലക്സിനെയും പൂർണഹൃദയത്തോടെ സ്നേഹിക്കുന്നു'' വികാരാധീനനായ സൂസൻ സ്മിത്ത് പരോൾ ബോർഡിനോട് പറഞ്ഞു.
എന്നാൽ സൂസൻ സ്മിത്തിന്റെ ഭർത്താവ് ഡേവിഡ് സ്മിത്ത് പരോൾ നിരസിക്കണമെന്ന് ആവശ്യപ്പെട്ടു. ഇതൊരു ദാരുണമായ അപകടമായിരുന്നില്ല. കുട്ടികളുടെ ജീവിതം അവസാനിപ്പിക്കാൻ സൂസൻ മനഃപൂർവം ഉദ്ദേശിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
|
ഫിലാഡൽഫിയ സെന്റ് തോമസ് ഇടവകയിൽ കോൺഫറൻസ് രജിസ്ട്രേഷൻ ആരംഭിച്ചു
ഫിലഡൽഫിയ: മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന ഫാമിലി യൂത്ത് കോൺഫറൻസിന്റെ കിക്കോഫ് മീറ്റിംഗ് നവംബർ 17ന് ഫിലഡൽഫിയ സെന്റ് തോമസ് ഇന്ത്യൻ ഓർത്തഡോക്സ് ഇടവകയിൽ ചേർന്നു.
ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള വിശ്വാസികൾ ഒരുമിച്ച് ചേരുന്ന ആധ്യാത്മീയ സമ്മേളനമാണ് നാല് ദിവസം നീളുന്ന ഫാമിലി യൂത്ത് കോൺഫറൻസ്. എം. കെ. കുറിയാക്കോസ് (വികാരി), ഫാ. സുജിത് തോമസ് (അസി. വികാരി), എന്നിവരുടെ സഹകാർമികത്വത്തിൽ നടന്ന കുർബാനയ്ക്കുശേഷം ഇടവക സെക്രട്ടറി ജോബിൻ റെജി ഫാമിലി കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾക്ക് സ്വാഗതം ആശംസിച്ചു.
ഉമ്മൻ കാപ്പിൽ (ഭദ്രാസന കൗൺസിൽ അംഗം) കോൺഫറൻസ് ടീമിനെ പരിചയപ്പെടുത്തി. ജോൺ താമരവേലിൽ (ട്രഷറർ), ലിസ് പോത്തൻ (ജോയിന്റ് ട്രഷറർ), ജെയ്സി ജോൺ (സുവനീർ ചീഫ് എഡിറ്റർ), രാജൻ പടിയറ (പ്രൊസഷൻ കോർഡിനേറ്റർ), ദീപ്തി മാത്യു, ആഞ്ജലീന ജോഷ്വ, കെസിയ ഏബ്രഹാം, ഐറിൻ ജോർജ്ജ്, ജാസ്മിൻ കുര്യൻ, ജോഷിൻ ഏബ്രഹാം (കോൺഫറൻസ് കമ്മിറ്റി അംഗങ്ങൾ) എന്നിവർ കോൺഫറൻസ് ടീമിൽ ഉണ്ടായിരുന്നു.
ജോബിൻ റെജി (ഇടവക സെക്രട്ടറി), അജിൻ ഏബ്രഹാം (ഇടവക ട്രഷറർ), ഭദ്രാസന അസംബ്ലി അംഗങ്ങളായ ബിന്നി ചെറിയാൻ, ഏബ്രഹാം വറുഗീസ് എന്നിവർ വേദിയിൽ ചേർന്നു. ഉമ്മൻ കാപ്പിൽ തന്റെ ആമുഖ പ്രസംഗത്തിൽ, ഭദ്രാസനത്തിന്റ് വളർച്ചയ്ക്കും വികസനത്തിനുമായിട്ടുള്ള പുതിയ സംരംഭങ്ങളെക്കുറിച്ച് സൂചിപ്പിച്ചു.
തുടർന്ന് കോൺഫറൻസ് തീയതി, സ്ഥലം, പ്രാസംഗികർ എന്നിവയെക്കുറിച്ച് ദീപ്തി മാത്യു സംസാരിച്ചു. ജോൺ താമരവേലിൽ റജിസ്ട്രേഷൻ നടപടികൾ വിശദീകരിച്ചു. കോൺഫറൻസിന്റെ സ്മരണാർഥം പ്രസിദ്ധീകരിക്കുന്ന സുവനീറിനെ കുറിച്ച് ജെയ്സി ജോൺ സംസാരിച്ചു.
കോൺഫറൻസിനെ പിന്തുണയ്ക്കാൻ ആകർഷകമായ സ്പോൺസർഷിപ്പ് അവസരങ്ങളെപ്പറ്റി ലിസ് പോത്തൻ വിശദീകരിച്ചു. എന്റർടൈൻമെന്റ് നൈറ്റിൽ പങ്കെടുക്കാൻ ജാസ്മിൻ കുര്യൻ ഇടവകാംഗങ്ങളെ ആഹ്വാനം ചെയ്തു. കെസിയ ഏബ്രഹാമും ആഞ്ജലീന ജോഷ്വയും മുൻ കോൺഫറൻസിൽ പങ്കെടുത്ത അനുഭവം പങ്കുവച്ചു.
ഫാ. എം.കെ. കുറിയാക്കോസ് മുൻകാല സമ്മേളനങ്ങൾ നയിച്ചതിലും പങ്കെടുത്തതിലുമുള്ള തന്റെ സ്വന്തം അനുഭവത്തെക്കുറിച്ച് സംസാരിക്കുകയും കോൺഫറൻസിൽ പങ്കെടുത്ത് അനുഗ്രഹം പ്രാപിക്കണമെന്ന് എല്ലാവരോടും അറിയിച്ചു.
ഫാ. എം.കെ. കുറിയാക്കോസും ഫാ. സുജിത് തോമസും റജിസ്ട്രേഷനും സുവനീറിന് ആശംസകളും പിന്തുണയും വാഗ്ദാനം ചെയ്തു. ഇടവകയെ പ്രതിനിധീകരിച്ച് ട്രഷറർ അജിൻ ഏബ്രഹാം സുവനീറിനുള്ള സംഭാവന കൈമാറി.
വർഗീസ് തോമസ് ഡയമണ്ട് ലെവൽ സ്പോൺസർ എന്ന നിലയിൽ തന്റെ പിന്തുണ വാഗ്ദാനം ചെയ്തു. ലിസ് ആൻഡ് അലക്സ് പോത്തൻ ഗോൾഡ് സ്പോൺസർഷിപ്പും ലീലാമ്മ വർഗീസ് ഗ്രാൻഡ് സ്പോൺസർഷിപ്പും നൽകി.
നൈനാൻ മത്തായി ആൻഡ് മാത്യു സാമുവൽ (ലവ് ആൻഡ് ഗ്ലോറി ഹോം കെയർ സർവീസസ്), സുവർണ വർഗീസ് എന്നിവർ ബിസിനസ് പരസ്യങ്ങൾ നൽകി. കോൺഫറൻസിൽ പങ്കെടുക്കാൻ രജിസ്റ്റർ ചെയ്തു സുവനീറിൽ വ്യക്തിപരമായ ആശംസകൾ ഉൾപ്പെടുത്തിക്കൊണ്ടും നിരവധി ഇടവക അംഗങ്ങൾ പിന്തുണ വാഗ്ദാനം ചെയ്തു. വൈദികർക്കും ഇടവക അംഗങ്ങൾക്കും കോൺഫറൻസ് ടീമിനെ പ്രതിനിധീകരിച്ച് ജോൺ താമരവേലിൽ നന്ദി അറിയിച്ചു.
2025 ജൂലൈ ഒന്‍പത് മുതൽ 12 വരെ കണക്ടിക്കട് ഹിൽട്ടൺ സ്റ്റാംഫർഡ് ഹോട്ടൽ ആൻഡ് എക്സിക്യൂട്ടീവ് മീറ്റിംഗ് സെന്ററിലാണ് കോൺഫറൻസ് നടക്കുന്നത്. റവ. ഡോ. നൈനാൻ വി. ജോർജ് (ഓർത്തഡോക്സ് വൈദിക സംഘം ജനറൽ സെക്രട്ടറി, റവ. ഡോ. റ്റിമത്തി (ടെന്നി) തോമസ് (നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന സൺഡേ സ്കൂൾ ഡയറക്ടർ), റവ. ഡീക്കൻ ജോൺ (ജോഷ്വ) വർഗീസ്, (സൗത്ത് വെസ്റ്റ് അമേരിക്കൻ ഭദ്രാസന യൂത്ത് മിനിസ്റ്റർ), റവ. ഡീക്കൻ അന്തോണിയോസ് (റോബി) ആന്റണി (ടാൽമീഡോ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെൻസ് മിനിസ്ട്രി ഡയറക്ടർ) എന്നിവരാണ് മുഖ്യ പ്രാസംഗികർ.
"നമ്മുടെ പൗരത്വം സ്വർഗത്തിലാണ്, അവിടെനിന്നുള്ള ഒരു രക്ഷകനായ കർത്താവായ യേശുക്രിസ്തുവിനെ ഞങ്ങൾ ആകാംക്ഷയോടെ കാത്തിരിക്കുന്നു’ (ഫിലിപ്പിയർ 3:20) എന്ന ബൈബിൾ വാക്യത്തെ അടിസ്ഥാനമാക്കിയുള്ള പരദേശിയുടെ വഴി എന്നതാണ് കോൺഫറൻസിന്റെ പ്രമേയം.
ബൈബിൾ, വിശ്വാസം, പാരമ്പര്യം, സമകാലിക വിഷയങ്ങൾ എന്നിവയെ അടിസ്ഥാനമാക്കി കുട്ടികൾക്കും യുവജനങ്ങൾക്കും മുതിർന്നവർക്കും പ്രത്യേകം സംവേദനാത്മക സെഷനുകൾ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: ഫാ. അബു വർഗീസ് പീറ്റർ, കോൺഫറൻസ് കോഓർഡിനേറ്റർ (ഫോൺ: 9148064595), ജെയ്സൺ തോമസ്, കോൺഫറൻസ് സെക്രട്ടറി (ഫോൺ: 917.612.8832), ജോൺ താമരവേലിൽ, കോൺഫറൻസ് ട്രഷറർ) (ഫോൺ: 917.533.35666).
|
ശശിധരൻ നായർക്കു മന്ത്ര ഭീഷ്മാചാര്യ പുരസ്കാരം
ഹൂസ്റ്റൺ: അമേരിക്കയിലെ മലയാളി സംഘടനാ രംഗത്ത് പ്രവർത്തിക്കുന്ന ശശിധരൻ നായർക്കു മന്ത്ര (മലയാളി അസോസിയേഷൻ ഓഫ് നോർത്ത് അമേരിക്കൻ ഹിന്ദൂസ്) ഭീഷ്മാചാര്യ പുരസ്കാരം സമ്മാനിച്ചു.
അമേരിക്കയിലെ മലയാളി സമൂഹത്തിനു സംഘടനാ രംഗത്ത് നൽകിയ സംഭാവനകൾ പരിഗണിച്ചാണ് പുരസ്കാരം. പ്രമുഖ കലാകാരനും ആർട്സ് അധ്യാപകനും ഷാർലറ്റിലെ നൂറു കണക്കിന് കുട്ടികൾക്ക് ക്ലാസ് എടുക്കുന്ന സ്റ്റുഡിയോ ഓഫ് വിഷ്വൽ ആർട്സിന്റെ ഉടമയുമായ ഗിരീഷ് നായരിൽ നിന്നും ഷാർലറ്റിൽ വച്ചു നടന്ന ശിവോഹം കൺവൻഷൻ ശുഭാരംഭം ചടങ്ങിൽ ശശിധരൻ നായർ പുരസ്കാരം ഏറ്റു വാങ്ങി.
മന്ത്രയുടെ ഹൂസ്റ്റൺ കൺവൻഷന്റെ വിജയത്തിനു പിന്നിലെ ചാലക ശക്തിയായ ശശിധരൻ നായരെ പോലെയുള്ളവരെ ആദരിക്കുന്നതിൽ അഭിമാനിക്കുന്നുവെന്ന് പ്രസിഡന്റ് ശ്യാം ശങ്കർ അറിയിച്ചു.
സമഗ്രവും വ്യത്യസ്തവുമായ കർമ്മ പരിപാടികൾ ആവിഷ്ക്കരിച്ചു മുന്നോട്ടു പോകാൻ കാര്യപ്രാപ്തിയുള്ള യുവാക്കൾക്കു മുൻതൂക്കം ഉള്ള ശക്തമായ നേതൃനിര മന്ത്രയ്ക്കുണ്ടെന്ന് മറുപടി പ്രസംഗത്തിൽ ശശിധരൻ നായർ അഭിപ്രായപ്പെട്ടു.
ശശിധരൻ നായരുടെ സാമൂഹ്യ പ്രവർത്തനങ്ങളിൽ ഭാര്യ പൊന്നമ്മ നായർ മികച്ച പിന്തുണ നൽകുന്നു. ഫോമാ, ഫൊക്കാന, കഐച്എസ്, കഐച്എൻഎ, കേരള കൾച്ചറൽ അസോസിയേഷൻ ഹൂസ്റ്റൺ, മലയാളി അസോസിയേഷൻ ഓഫ് ഗ്രെയ്റ്റർ ഹൂസ്റ്റൺ തുടങ്ങിയ സംഘടനകളുടെ പ്രസിഡന്റ് സ്ഥാനം വഹിച്ച അദ്ദേഹം ഫോമയുടെയും ഗുരുവായൂരപ്പൻ ക്ഷേത്രം നിർമാണം സാധ്യമാക്കിയ കെഎച്ച്എസിന്റെയും സ്ഥാപക പ്രസിഡന്റ് കൂടിയാണ്.
ഗുരുവായൂരപ്പൻ ക്ഷേത്രത്തിന്റെ പ്രാരംഭ ഘട്ടം മുതൽ നേതൃ നിരയിൽ ട്രസ്റ്റീ ബോർഡ് ചെയർമാൻ ഉൾപ്പടെയുള്ള പദവികൾ വഹിച്ചിട്ടുള്ള അദ്ദേഹം വിവിധ കമ്മിറ്റികളിൽ സേവനം അനുഷ്ഠിച്ചു വരുന്നു. മൂന്ന് പതിറ്റാണ്ടിൽ ഏറെയായി ബിസിനസ് രംഗത്ത് വ്യക്തി മുദ്ര പതിപ്പിച്ച അദ്ദേഹം നിരവധി സംരഭങ്ങൾക്കു ചുക്കാൻ പിടിച്ചു.
ഹെൽത്ത് കെയർ രംഗത്തും റിയൽ എസ്റ്റേറ്റ് രംഗത്തും ഒരു പോലെ തിളങ്ങിയ അദ്ദേഹം പിന്നീട് സംഘടനാ രംഗത്തും തന്റെ സാന്നിധ്യം ശക്തമാക്കി. അഡ്വൈസറി ബോർഡിലെ സാന്നിധ്യം, മന്ത്രയുടെ മുന്നോട്ടുള്ള പ്രവർത്തനത്തിന് മാർഗ ദീപം ആയിരിക്കും എന്ന് മന്ത്രയുടെ വിവിധ ഭാരവാഹികൾ അഭിപ്രായപ്പെട്ടു.
|
ഫോമാ ന്യൂയോർക്ക് എംപയർ റീജിയൺ പ്രവർത്തനോദ്ഘാടനം 24ന്
ന്യൂയോർക്ക്: ഫോമാ ന്യൂയോർക്ക് എംപയർ റീജിയണിന്റെ 2024 26 വർഷത്തെ പ്രവർത്തനോദ്ഘാടനം 24ന് വൈകുന്നേരം 4.30ന് യോങ്കേഴ്സിലുള്ള സെന്റ് തോമസ് മാർത്തോമ്മാ ദേവാലയ പാരിഷ് ഹാളിൽ വച്ച് വിവിധ കലാപരിപാടികളോടെ നടക്കും.
ആർവിപി പി.ടി. തോമസിന്റെ അധ്യക്ഷതയിൽ കൂടുന്ന യോഗം ഫോമ പ്രസിഡന്റ് ബേബി മണക്കുന്നേൽ ഉദ്ഘാടനം ചെയ്യും. ജനറൽ സെക്രട്ടറി ബൈജു വർഗീസ്, ട്രഷറർ സിജിൽ പാലക്കലോടി, വൈസ് പ്രസിഡന്റ് ഷാലൂ പുന്നൂസ്, ജോയിന്റ് സെക്രട്ടറി പോൾ ജോസ്, ജോയിന്റ് ട്രഷറർ അനുപമ കൃഷ്ണൻ,
നാഷനൽ കമ്മിറ്റി അംഗങ്ങളായ സുരേഷ് നായർ, മോളമ്മ വർഗീസ്, ഡൊണാൾഡ് ജോഫ്രിൻ, അഡ്വൈസറി ബോർഡ് ചെയർമാൻ ഷിനു ജോസഫ്, കംപ്ലെയ്ൻസ് കമ്മിറ്റി വൈസ് ചെയർ ഷോബി ഐസക്, ജുഡീഷ്യൽ കമ്മിറ്റി ചെയർ ജോഫ്രിൻ ജോസ്, ബൈലോ കമ്മിറ്റി ചെയർമാൻ ജോൺ സി. വർഗീസ്, പിആർഒ ഷോളി കുമ്പിളുവേലി, നേതാക്കളായ തോമസ് കോശി, ജെ.മാത്യു എന്നിവർ സംസാരിക്കും.
വിവിധ അംഗ സംഘടനാ പ്രസിഡന്റുമാരായ പ്രദീപ് നായർ, ഫിലിപ്പ് ചെറിയാൻ, വർഗീസ് എം. കുര്യൻ, കോട്ടക്കൽ എം. ചാക്കോ, ജോസ് മലയിൽ, ജിജോ ആന്റണി, സുരേഷ് മുണ്ടക്കൽ, ജയേഷ് തളിയക്കാട്ടിൽ, രാജേഷ് ഗോപാൽ, അനീഷ് കണ്ണംപുറത്തു തുടങ്ങിയവർ ചടങ്ങിൽ സംബന്ധിക്കും.
റീജിയണൽ നേതാക്കളായ മോൻസി വർഗീസ്, സന്തോഷ് എബ്രഹാം, ആശിഷ് ജോസഫ്, എൽസി ജൂബ്, സണ്ണി കല്ലൂപ്പാറ, തോമസ് സാമുവേൽ, ജോസഫ് വടശേരി, റോയ് ചെങ്ങന്നൂർ, സോണി വടക്കേൽ, ഫിലിപ്പ് സാമുവേൽ തുടങ്ങിയവർ പരിപാടികൾക്ക് നേതൃത്വം നൽകും.
നടനും പ്രമുഖ മിമിക്രി കലാകാരനുമായ വിപിൻ കുമാറിന്റെ നേതൃത്വത്തിൽ കലാപരിപാടികളും വിവിധ ഡാൻസ് സ്കൂളിലെ കുട്ടികൾ അവതരിപ്പിക്കുന്ന നൃത്തങ്ങളും ചടങ്ങിൽ അവതരിപ്പിക്കും.
വിലാസം: 34 മോറിസ് സ്ട്രീറ്റ്, യോങ്കേഴ്സ്, 10705
|
മാർത്തോമ്മാ സഭ നോർത്ത് അമേരിക്ക ഭദ്രാസനം 24ന് ഡയസ്പോറ ഞായറായി ആചരിക്കും
ന്യൂയോർക്ക്: മലങ്കര മാർത്തോമ്മാ സഭ ഈ മാസം 24ന് ഡയസ്പോറ ഞായറായി (പ്രവാസി ഞായർ) ആചരിക്കും. മാർത്തോമ്മാ സഭയുടെ പ്രവാസി അംഗങ്ങളുടെ സംഭാവനകളെ ആദരിക്കുന്ന ദിനമായിട്ടാണ് പ്രവാസി ഞായറാഴ്ച ആചരിക്കുന്നതെന്ന് തിയോഡോഷ്യസ് മാർത്തോമ്മാ മെത്രാപ്പൊലീത്ത അറിയിച്ചു.
നോർത്ത് അമേരിക്ക ഭദ്രാസനത്തിലെ എല്ലാ ഇടവകകളും ഈ ദിവസം അർഥവത്തായ രീതിയിൽ ആചരിക്കണം. സഭയുടെ ആത്മീയവും ഭൗതികവുമായ പുരോഗതിക്ക് പ്രവാസി അംഗങ്ങൾ നൽകുന്ന സഹകരണം ശ്ലാഘനീയമാണ്.
ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ വസിക്കുന്ന മാർത്തോമ്മാ വിശ്വാസികൾ സഭയുടെ വ്യക്തിത്വം സജീവമായി ഉയർത്തിപ്പിടിക്കുകയും ആരാധനകളിലും സേവനങ്ങളിലും പങ്കെടുക്കുകയും ശുശ്രൂഷാ പ്രവർത്തനങ്ങളിൽ ആവേശത്തോടെ സംഭാവന ചെയ്യുകയും ചെയ്യുന്നു.
യുവാക്കളിൽ പലരും ഉന്നത വിദ്യാഭ്യാസത്തിനും ജോലിക്കുമായി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ താമസിക്കുന്നു. ഈ യുവജനങ്ങൾക്ക് ആവശ്യമായ മാർഗനിർദേശം നൽകാനും അവരെ പ്രോത്സാഹിപ്പിക്കാനും അവർക്ക് ആത്മീയ കൂട്ടായ്മ നൽകാനുമുള്ള ഉത്തരവാദിത്തത്തെക്കുറിച്ച് പ്രാദേശിക സഭകളെയും ഇടവകകളെയും ഓർമിപ്പിക്കുന്നു.
പ്രവാസി ഞായറാഴ്ച ദൈവത്തിന്റെ മാർഗനിർദേശത്തിന് നന്ദി പ്രകടിപ്പിക്കുന്നതിനും പ്രവാസികളുടെ അനുഗ്രഹീതമായ ജീവിതത്തിനായി പ്രാർഥിക്കുന്നതിനുമായി വേർതിരിച്ചിരിക്കുന്നതാണ്.
ഈ ദിവസം സഭയിലും സമൂഹത്തിലും ഫലപ്രദമായ ശുശ്രൂഷയെ പിന്തുണയ്ക്കുന്നതിനുള്ള അവസരമായി മാറണമെന്ന് മെത്രാപ്പൊലീത്ത കൂട്ടിച്ചേർത്തു.
|
അമേരിക്കയിൽ അയോധ്യ ക്ഷേത്രം ഉയരുന്നു
ഹൂസ്റ്റൺ: ലോകത്തിലെ വിവിധ നഗരങ്ങളിൽ അയോധ്യ ക്ഷേത്രങ്ങൾ ഉയരുന്നു. ടെക്സസിലെ ഹൂസ്റ്റണിൽ ശ്രീ സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ നേതൃത്വത്തിൽ പെയർലാൻഡിൽ ആയിരിക്കും അയോധ്യ ക്ഷേത്രം ഉയരുക.
ടെക്സസിൽ പെയർലാൻഡിലെ പ്രശസ്തമായ ശ്രീ മീനാക്ഷി ക്ഷേത്രത്തിന് അഭിമുഖമായിട്ടായിരിക്കും ക്ഷേത്രം ഉയരുക. അതിനായി അഞ്ചേക്കർ സ്ഥലം സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ നേരത്തെ തന്നെ വാങ്ങിയിരുന്നു.
ശനിയാഴ്ച(നവംബർ 23) രാവിലെ സെൻട്രൽ സമയം 9.30ന് സൂമിലായിരിക്കും ക്ഷേത്ര നിർമാണ വിളംബരം ഔദ്യോഗികമായി ഉണ്ടാവുക. ആറ്റുകാൽ തന്ത്രി ശ്രീ വാസുദേവ ഭട്ടതിരിയുടെ പ്രാർഥനയോടെയായിരിക്കും ചടങ്ങുകൾ ആരംഭിക്കുക.
ചടങ്ങിന് സാക്ഷിയാകാൻ ചേങ്കോട്ടുകോണം ശ്രീരാമദാസ ആശ്രമത്തിൽ നിന്നുമുല്ല സത്യാനന്ദ സരസ്വതി ഫൗണ്ടേഷൻ ചെയർമാൻ ശ്രീശക്തി ശാന്താനന്ത മഹർഷിയോടൊപ്പം മുൻ കേന്ദ്രമന്ത്രിമാരായ രാജീവ് ചന്ദ്രശേഖർ, വി. മുരളീധരൻ, കുമ്മനം രാജശേഖരൻ, തുഷാർ വെള്ളാപ്പള്ളി, അയ്യപ്പ സേവാസംഘം പ്രസിഡന്റ് സംഗീത് കുമാർ എന്നിവർ സന്നിഹിതരായിരിക്കും.
കഴിഞ്ഞവർഷം നവംബർ 23 കെഎച്ച്എൻഎയുടെ ഭാഗമായി മീനാക്ഷി ക്ഷേത്രത്തിൽ ആറ്റുകാൽ പൊങ്കാല നടന്നിരുന്നു. ഈ വർഷം നവംബർ 23ന് ക്ഷേത്ര നിർമാണ വിളംബരത്തോടെ ക്ഷേത്രത്തിന്റെ പ്ലാനുകളും മറ്റും സിറ്റിക്കു സമർപ്പിക്കുന്നതും 2025 നവംബർ 23ന് ബാലാലയ പ്രതിഷ്ഠ കർമങ്ങൾ നടത്താനുമാണ് സത്യാനന്ദ സരസ്വതി ഫൗണ്ടേഷന്റെ തീരുമാനമെന്ന് ഫൗണ്ടേഷൻ ഡയറക്ടർമാരായ ജി.കെ. പിള്ള, രഞ്ജിത്ത് പിള്ള, ഡോ. രാമദാസ് പിള്ള, അശോകൻ കേശവൻ, സോമരാജൻ നായർ, അനിൽ ആറന്മുള, ജയപ്രകാശ് നായർ, മാധവൻ നായർ, സുനിൽ നായർ, വിശ്വനാഥൻ പിള്ള, രവി വള്ളത്തേരി, ഡോ. ബിജു പിള്ള എന്നിവർ അറിയിച്ചു.
വിശ്വാസികൾക്ക് തങ്ങളുടെ കേരളത്തിലെ കുടുംബ ക്ഷേത്രത്തിൽനിന്നോ ഭരദേവതാ ക്ഷേത്രത്തിൽനിന്നോ ഒരുപിടി മണ്ണ് കൊണ്ടുവന്ന് ക്ഷേത്ര ഭൂമിയിൽ ലയിപ്പിക്കാനും ഒപ്പം ഈ ക്ഷേത്രം തങ്ങളുടെ കുടുംബ ക്ഷേത്രമാക്കി മാറ്റാനും അപൂർവമായ അവസരമുണ്ടാക്കുമെന്നു ക്ഷേത്ര സമിതി കോഓർഡിനേറ്റർ രഞ്ജിത് പിള്ള പറഞ്ഞു. അങ്ങനെയുള്ള കുടുംബങ്ങളുടെ വിവരങ്ങൾ തകിടിൽ ആലേഖനം ചെയ്ത് ക്ഷേത്രത്തിൽ സൂക്ഷിക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു.
അയോധ്യ ക്ഷേത്രത്തിന്റെ മാതൃകയിലുള്ള ക്ഷേത്രവും അവിടെ ഉയരുന്ന ഹനുമാൻ പ്രതിഷ്ഠയും അമേരിക്കയിലെ മറ്റു ക്ഷേത്രങ്ങളിൽ നിന്നും ധാരാളം പ്രത്യേകത ഉള്ളതായിരിക്കുമെന്നും രഞ്ജിത് അവകാശപ്പെട്ടു.
ക്ഷേത്രത്തിന്റെ കൂടുതൽ വിവരങ്ങൾ അറിയാൻ 23ന് നടക്കുന്ന സൂം മീറ്ററിംഗിൽ ലോകത്തിന്റെ നാനാഭാഗത്തുമുള്ളവരോടൊപ്പം ഭാഗമാകാൻ ഭക്തജനങ്ങളോട് രഞ്ജിത്ത് അഭ്യർഥിച്ചു.
|
അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം രൂപീകരിച്ചു
ഫ്ലോറിഡ: ഫൊക്കാന ഇന്റർനാഷണലിന്റെ നേതൃത്വത്തിൽ അന്താരാഷ്ട്ര ലീഗൽ അഫയേഴ്സ് ഫോറം നിലവിൽ വന്നതായി പ്രസിഡന്റ് സണ്ണി മറ്റമന അറിയിച്ചു. ഫ്ലോറിഡയിൽ നിന്നുള്ള അറ്റോർണി അഭിലാഷ് ടി. മത്തായി (എൽഎൽഎം ഇന്റർനാഷണൽ ലോ) ചെയർ പേഴ്സണും ടെക്സസിലെ ഡാളസിൽ നിന്നുള്ള ബെനഡിക്ട് ജോർജ് (എൽഎൽബി, സിപിഎ), ബാൾട്ടിമോറിൽനിന്നുള്ള അഡ്വ. ജോയ് കൂടാലി, ന്യൂജഴ്സിയിൽ നിന്നുള്ള ജീമോൻ ജോസഫ് (എൽഎൽബി) എന്നിവർ ലീഗൽ കോർഡിനേറ്റർമാരുമായിരിക്കും.
ഇന്ത്യയിൽ നിന്നും അമേരിക്കയിലെത്തുന്ന നിയമ ബിരുദധാരികൾക്കു അമേരിക്കയിൽ നിയമ പഠനം തുടർന്ന് ഇവിടത്തെ ഡിഗ്രി കരസ്ഥമാക്കാനുള്ള ക്ലാസുകൾ, പരീക്ഷാ സഹായം തുടങ്ങിയ മാർഗനിർദേശങ്ങൾ നൽകുക, ഇന്ത്യയിൽ വസ്തുവകകളിലും മറ്റും നിയമ പ്രശ്നങ്ങൾ ഉള്ളവർക്ക് ആവശ്യമായ ഉപദേശ നിർദേശങ്ങൾ നൽകാനും ഉദ്ദേശിച്ചുള്ളതാണ് ലീഗൽ അഫയേഴ്സ് ഫോറം അഥവാ നിയമോപദേശക സമിതി.
അമേരിക്കയിലെ ഇന്ത്യൻ ലീഗൽ എംപവർമെന്റ് ഫോറത്തിന്റെ നാഷണൽ അംബാസിഡർ ആണ് അഭിലാഷ് മത്തായി. ഇന്ത്യയിൽ നിന്നുള്ള നിയമജ്ഞരെയും നിയമ വിദ്യാർഥികളെയും അമേരിക്കയിൽ മുന്നേറാൻ സഹായിക്കുക അതുപോലെ ഇന്ത്യക്കാരായ നിയമ ബിരുദധാരികൾക്ക് യുണൈറ്റഡ് നേഷൻ, ഇന്റർനാഷണൽ ക്രിമിനൽ കോർട്ട്, വേൾഡ് ട്രേഡ് ഓർഗനൈസഷൻ, ഇന്റർനാഷണൽ മോണിറ്ററി ഫണ്ട് എന്നീ സംരംഭങ്ങളിൽ ജോലി കരസ്ഥമാക്കാനും അന്താരാഷ്ട്ര നിയമത്തിൽ പ്രാവീണ്യം നേടാനും സഹായിക്കുന്ന സംഘടനയാണ് ലീഗൽ എംപവർമെന്റ് ഫോറം.
ഫൊക്കാന ഇന്റർനാഷണലിലൂടെ തന്റെ പ്രവർത്തനങ്ങൾക്ക് പുതിയ മാനം കൈവരിക്കാനാകുമെന്നു അഭിലാഷ് മത്തായി പറഞ്ഞു. ടെക്സസിലെ ഡാളസിൽ സ്വന്തം സിപിഎ സ്ഥാപനം നടത്തുകയാണ് ബെനഡിക്ട് ജോർജ് എന്ന ബെന്നി. കേരളത്തിൽ നിന്നും നിയമബിരുദവും അമേരിക്കയിൽ സെർട്ടിഫൈഡ് പബ്ലിക് അക്കൗണ്ടന്റുമായ ബെന്നി നാൽപതു വർഷത്തിലധികമായി ഡാലസിലാണ്.
നാട്ടിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ആളാണ് അഡ്വക്കേറ്റ് ജോയ് കൂടാലി. അമേരിക്കയിലെ സാമൂഹിക സാംസ്കാരിക സംഘടനാ രംഗത്തു സജീവ സാന്നിധ്യമായ ജോയ് ബാൾട്ടിമോർ കൈരളിയുടെ അഡ്വൈസറി ബോർഡ് ചെയർമാനാണ്.
മാംഗ്ലൂർ സർവകലാശാലയിൽ നിന്നും നിയമബിരുദം കരസ്ഥമാക്കിയ ജീമോൻ ജോസഫ് 2003ലാണ് അമേരിക്കയിലെത്തുന്നത്. ന്യൂജഴ്സിയിൽ ന്യൂ ബ്രെൻസ്വിക്കിൽ താമസിക്കുന്നു.
ഇന്ത്യയിൽ ഉടമസ്ഥാവകാശമുള്ള സ്വത്തുക്കളിൽ തർക്കങ്ങൾ ഉള്ള ധാരാളം മലയാളികൾക്ക് ഈ നിയമസഹായ വേദി ഉപകരിക്കുമെന്ന് പ്രസിഡന്റ് സണ്ണി മറ്റമന പ്രത്യാശ പ്രകടിപ്പിച്ചു.
|
കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് അനിവാര്യം: റവ. ജോർജ് ജോസ്
ഹൂസ്റ്റൺ: ബാഹ്യ നേത്രങ്ങളിലൂടെയുള്ള കാഴ്ചയേക്കാൾ വിശ്വാസത്തിന്റെ ഉൾക്കാഴ്ചയാണ് ഇന്ന് വിശ്വാസ സമൂഹത്തിനു അനിവാര്യമായിരിക്കുന്നതെന്നു ഹൂസ്റ്റൺ ഇമ്മാനുവേൽ മാർത്തോമ്മാ ചർച്ച മുൻ വികാരി റവ. ജോർജ് ജോസ്.
വഴിയരികിൽ ഭിക്ഷ യാചിച്ചുകൊണ്ടിരുന്ന ബർത്തിമായി എന്ന അന്ധനായ മനുഷ്യന് ആ വഴി കടന്നുവന്ന ക്രിസ്തുവിനെ ബാഹ്യ നേത്രങ്ങളിലൂടെയല്ല കേൾവി ശക്തി കൊണ്ടാണ് തിരിച്ചറിയാൻ കഴിഞ്ഞത്.
കരുണ ലഭ്യമാകുന്ന വിശ്വാസത്തിന്റെ ഉടമയായിരുന്നു അന്ധനായ ബർത്തിമായി വല്ലതും തരണേ എന്നല്ല എന്നോട് കരുണ തോന്നേണമേ എന്ന പ്രാർഥനയാണ് നടത്തിയത്, കാഴ്ച ലഭിച്ചപ്പോൾ തുറന്ന് കണ്ണുകൊണ്ട് ആദ്യം ദർശിക്കുന്നതും അവനെ കാഴ്ച നൽകിയ ക്രിസ്തുവിനെയാണെന്നും അദ്ദേഹം പറഞ്ഞു.
നോർത്ത് അമേരിക്ക മാർത്തോമ്മാ ഭദ്രാസനം സൗത്ത് വെസ്റ്റ് റീജിയൺ സന്നദ്ധ സുവിശേഷക സംഘത്തിന്റെ ആഭിമുഖ്യത്തിൽ സൂം പ്ലാറ്റ്ഫോമിലൂടെ സംഘടിപ്പിച്ച പ്രത്യേക പ്രാർഥനാ സമ്മേളനത്തിൽ "ക്രൂശിങ്കൽ' എന്ന വിഷയത്തെ ആസ്പദമാക്കി സംസാരിക്കുകയായിരുന്നു മുഖ്യാതിഥിയായ റവ.ജോർജ് ജോസ്.
പ്രാർഥനാ സമ്മേളനത്തിൽ റവ. ഉമ്മൻ സാമുവേൽ പ്രാരംഭ പ്രാർഥന നടത്തി. സോഫി പരേൽ (എംടിസി ഡാളസ് കരോൾട്ടൻ) ഗാനമാലപിച്ചു. ഡാനിയൽ വർഗീസ് (ഇമ്മാനുവൽ എംടിസി ഹൂസ്റ്റൺ), പി.കെ. തോമസ് (ട്രിനിറ്റി എംടിസി, ഹൂസ്റ്റൺ) എന്നിവർ മധ്യസ്ഥ പ്രാർഥനയ്ക്കു നേതൃത്വം നൽകി.
പ്രസിഡന്റ് റവ.ഫാ. അലക്സ് അധ്യക്ഷ പ്രസംഗം നടത്തി. ലില്ലി അലക്സ് നിശ്ചയിക്കപ്പെട്ട പാഠഭാഗം വായിച്ചു. സൗത്ത് വെസ്റ്റ് റീജിയൺ മാർത്തോമ്മാ ഇടവകകളിലെ നിരവധി അംഗങ്ങൾ പ്രാർഥനാ സമ്മേളനത്തിൽ പങ്കെടുത്തു.
റോബി ചേലഗിരി (സെക്രട്ടറി) സ്വാഗതവും വൈസ് പ്രസിഡന്റ് സാം അലക്സ് നന്ദിയും പറഞ്ഞു. സമാപന പ്രാർഥനയും ആശീർവാദവും റവ. ഉമ്മൻ സാമുവേൽ നിർവഹിച്ചു.
|
മറിയാമ്മ മാത്യൂസ് ഡാളസിൽ അന്തരിച്ചു
ഡാളസ്: അടൂർ വടക്കകടത്തു കാവ് വൈദ്യൻ പറമ്പിൽ സൈമൺ മാത്യൂസ് ഭാര്യ മറിയാമ്മ മാത്യൂസ് (86) ഡാളസിൽ അന്തരിച്ചു കൊട്ടാരക്കര വാളകം കുമ്പകാട്ട് കുടുംബാംഗവും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പൽ അംഗവുമാണ്.
1971ൽ അമേരിക്കയിലേക്ക് കുടുംബ സമേതം കുടിയേറിയ മറിയാമ്മ മാത്യൂസ് ന്യൂയോർക് ആൽബനിയിൽ രജിസ്റ്റേർഡ് നഴ്സായിരുന്നു. 2019ൽ സർവീസിൽ നിന്നും റിട്ടയർ ചെയ്ത് ഡാളസിലേക്കു താമസം മാറ്റി മകനോടൊപ്പം വിശ്രമ ജീവിതം നയിച്ച് വരികയായിരുന്നു.
മക്കൾ: സജി മാത്യുസ് (മെക്കനി, ഡാളസ്), സണ്ണി മാത്യുസ് (ബോസ്റ്റൺ), മരുമക്കൾ: അമാൻഡ, ജൂലി.
പൊതുദർശനവും സംസ്കാര ശുശ്രൂഷയും കരോൾടൺ ബിലീവേഴ്സ് ബൈബിൾ ചാപ്പലിൽ (2116 Old Denton rd) ഡിസംബർ ഏഴിന് നടക്കും. തുടർന്ന് കോപ്പേൽ റോളിംഗ് ഓക്സ് സെമിത്തേരിയിൽ സംസ്കാരം നടക്കും.
കൂടുതൽ വിവരങ്ങൾക്ക്: സാമുവേൽ തമ്പി ചീരൻ 91 999 587 5894.
|
ഇന്ത്യയിലേക്കുള്ള യാത്രക്കാർക്ക് പരിശോധന കർശനമാക്കി കാനഡ
ഓട്ടവ: കാനഡയിൽനിന്ന് ഇന്ത്യയിലേക്ക് യാത്ര ചെയ്യുന്നവർക്ക് കാനഡയിലെ വിമാനത്താവളങ്ങളിൽ പരിശോധനകൾ കർശനമാക്കി. ഇരുരാജ്യങ്ങളും കടുത്ത നയതന്ത്ര തർക്കത്തിൽ ഏർപ്പെട്ടിരിക്കുന്ന സാഹചര്യത്തിലാണു കാനഡയുടെ തീരുമാനം.
ഇതുമൂലം പ്രീബോർഡിംഗ് പരിശോധനകൾക്ക് അന്താരാഷ്ട്ര യാത്രക്കാർക്ക് ദീർഘനേരം വിമാനത്താവളത്തിൽ കാത്തിരിക്കേണ്ടി വരും. വിമാനം പുറപ്പെടുന്നതിന് നാല് മണിക്കൂർ മുമ്പെങ്കിലും വിമാനത്താവളങ്ങളിൽ എത്തിച്ചേരണമെന്നു യാത്രക്കാരോട് എയർകാനഡ അഭ്യർഥിച്ചു.
|
ഡൊമിനിക്കയുടെ പരമോന്നത ബഹുമതി ഏറ്റുവാങ്ങി മോദി
ജോർജ്ടൗൺ (ഗയാന): കരീബിയൻ ദ്വീപ് രാജ്യമായ ഡൊമിനിക്കയുടെ പരമോന്നത ദേശീയ ബഹുമതി പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു സമ്മാനിച്ചു.
കൊവിഡ്19 മഹാമാരിയുടെ കാലത്ത് കരീബിയൻ രാജ്യത്തിനു നൽകിയ സംഭാവനകൾക്കും ഇന്ത്യഡൊമിനിക്ക ഉഭയകക്ഷി പങ്കാളിത്തം വർധിപ്പിക്കുന്നതിനുള്ള അദ്ദേഹത്തിന്റെ സമർപ്പണത്തിനുമാണ് ഡൊമിനിക്കൻ പ്രസിഡന്റ് സിൽവാനി ബർട്ടൺ പുരസ്കാരം നൽകി ആദരിച്ചത്.
ത്രിരാഷ്ട്ര സന്ദർശനത്തിന്റെ അവസാനഘട്ടത്തിൽ ഗയാനയിൽ എത്തിയ പ്രധാനമന്ത്രിക്ക് ബുധനാഴ്ച നടന്ന ഇന്ത്യകാരികോം ഉച്ചകോടിയിലാണു രാജ്യത്തിന്റെ പരമോന്നത ബഹുമതി സമ്മാനിച്ചത്.
|
അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലിക്കും തട്ടിപ്പിനും കേസ്
ന്യൂയോർക്ക്: ശതകോടീശ്വരനും അദാനി ഗ്രൂപ്പ് ചെയർമാനുമായ ഗൗതം അദാനിക്കെതിരേ അമേരിക്കയിൽ കൈക്കൂലി നൽകിയതിനും തട്ടിപ്പിനും കേസ്. അഴിമതിക്കുറ്റത്തിന് ന്യൂയോർക്ക് കോടതിയിൽ കുറ്റപത്രവും സമർപ്പിച്ചു.
20 വർഷത്തിനുള്ളിൽ രണ്ടു ബില്യൺ ഡോളർ ലാഭം പ്രതീക്ഷിക്കുന്ന ഇന്ത്യയിലെ സൗരോർജ വിതരണക്കരാറുകൾ നേടാൻ 250 ദശലക്ഷം ഡോളറിന്റെ (2,100 കോടി രൂപ) കൈക്കൂലി ഇടപാടുകൾ നടത്തിയെന്നും ഇക്കാര്യം മറച്ചുവച്ച് അമേരിക്കയിൽ നിക്ഷേപത്തട്ടിപ്പ് നടത്തിയെന്നുമാണ് കേസ്.
ഗൗതം അദാനിക്കു പുറമേ അദാനി ഗ്രീൻ എനർജി ലിമിറ്റഡ് എക്സിക്യൂട്ടീവ് ഡയറക്ടർമാരായ സാഗർ അദാനിക്കും വിനീത് ജെയ്നുമെതിരെയും കേസെടുത്തിട്ടുണ്ട്. പണവും ബോണ്ടുകളും സ്വന്തമാക്കുന്നതിനായി അദാനിയും കൂട്ടരും യുഎസ് നിക്ഷേപകരെ കബളിപ്പിച്ചെന്നു കുറ്റപത്രത്തിൽ പറയുന്നു.
യുഎസ് നിക്ഷേപകരിൽനിന്ന് 175 മില്യൻ സമാഹരിച്ചെന്നും കുറ്റപത്രത്തിലുണ്ട്. അഴിമതി, വഞ്ചന, ഗൂഢാലോചന എന്നീ കുറ്റങ്ങളാണ് ചുമത്തിയിരിക്കുന്നത്. ന്യൂയോർക്കിൽ യുഎസ് അറ്റോർണി ഓഫീസ് ആണ് കുറ്റപത്രം സമർപ്പിച്ചത്.
യുഎസ് സെക്യൂരിറ്റിസ് ആൻഡ് എക്സ്ചേഞ്ച് കമ്മീഷൻ അദാനി ഗ്രീൻ എനെർജിക്കെതിരേ അഴിമതി കുറ്റം ചുമത്തി സിവിൽ കേസും ഫയൽ ചെയ്തിട്ടുണ്ട്. വിദേശ വ്യാപാര ഇടപാടുകളിലെ കൈക്കൂലിക്കെതിരായ ഫോറിന് കറപ്റ്റ് പ്രാക്ടീസ് ആക്ടിന്റെ കീഴിലാണ് ആരോപണങ്ങള്‍ ഉന്നയിച്ചിട്ടുള്ളത്.
കുറ്റപത്രത്തിൽ തമിഴ്നാട്ടിലെ കരാറിനും ഗൗതം അദാനി കൈക്കൂലി കൊടുത്തെന്ന പരാമർശമുണ്ടെന്നു സൂചനയുണ്ട്. ഇതുസംബന്ധിച്ച റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതോടെ അദാനി ഗ്രൂപ്പ് കമ്പനികളുടെ ഓഹരികള്‍ 20 ശതമാനംവരെ തകര്‍ച്ച നേരിട്ടു.
അദാനി എനര്‍ജി സൊലൂഷന് 20 ശതമാനം തകര്‍ച്ച നേരിട്ടു. അദാനി ഗ്രീന്‍ 18 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 13 ശതമാനവും അദാനി പവര്‍ 14 ശതമാനവും നഷ്ടത്തിലായി. അദാനി ഗ്രൂപ്പിന്റെ മറ്റ് ഓഹരികളും പത്ത് ശതമാനത്തിലേറെ ഇടിവിലാണ്.
|
റീറ്റ ജോസഫ് ബിനോയ് യുഎസിൽ അന്തരിച്ചു
റോച്ചസ്റ്റർ: തിരുവനന്തപുരം കേശവദാസപുരം ആനന്ദ് നഗർ എഎൻആർഎ12 വേങ്ങൽ പരേതനായ ബിനോയ് ചെറിയാന്റെ (പ്രൊജക്ടറ്റ് മാനേജർ, ഷെറോക്സ്, റോച്ചസ്റ്റർ യുഎസ്എ) ഭാര്യ റീറ്റ ജോസഫ് ബിനോയ് (64, സീനിയർ സിസ്റ്റംസ് അനലിസ്റ്റ്, കൂപ്പർവിഷൻ, റോച്ചസ്റ്റർ യുഎസ്എ) അന്തരിച്ചു.
സംസ്കാരം ശനിയാഴ്ച റോച്ചസ്റ്റർ ഔവർ ലേഡി ക്വീൻ പീസ് പള്ളിയിൽ. പരേത പൊൻകുന്നം കരിക്കാട്ടുകുന്നേൽ റിട്ട. വിദ്യാഭ്യാസ ഡെപ്യൂട്ടി ഡയറക്ടർ പരേതനായ എം.ഇ. ജോസഫ് കാവാലം കണ്ണാടി തറയിൽ പരേതയായ മേരി ജോസഫിന്റെയും മകളാണ്.
മക്കൾ: ഡോ. മറിയ ബിനോയ് (ജനറൽ ഫിസിഷ്യൻ, മെമ്മോറിയൽ ഹെൽത്ത് സിസ്റ്റംസ്, ഒഹായോ), അന്ന ബിനോയ് (സീനിയർ കൺസൾട്ടന്റ് സൗത്ത് വെസ്റ്റ് എയർലയൻസ് ഡാളസ്). മരുമക്കൾ: ഡോ. സൈറസ് കെല്ലർമിയർ (അസി. പ്രഫസർ, അനസ്തയോളജി, ഒഹായോ സ്റ്റേറ്റ് യൂണിവേഴ്സിറ്റി), ലോഗൻ ഹെരിംഗ്ടെൻ (സീനിയർ കൺസൾട്ടന്റ് സൗത്ത് വെസ്റ്റ് എയർലയൻസ്, ഡാളസ്).
സഹോദരങ്ങൾ: ഈപ്പൻ ജോസഫ് (റിട്ട. എംഡി, ടിടിപി), ജയിംസ് കെ. ജോസഫ് ഐഎസ് ആൻഡ് എഎസ് (റിട്ട. അക്കൗണ്ടന്റ് ജനറൽ), പ്രഫ. ടോം ജോസഫ് (സെന്റ് സേവ്യേഴ്സ് കോളജ്), സിറിയക് ജോസഫ് (ബിസിനസ്), പ്രഫ. ലീല പോൾ, ഡോ. അമ്മിണി ജോസഫ്, പ്രഫ. അച്ചാമ്മ ചാക്കോ, തങ്കമ്മ ജോസ്, റാണി ജോർജ്, ഡോ. മിനി മൈക്കിൾ (എല്ലാവരും യുഎസ്എ), ചാച്ചിമ്മ ക്രിസ്റ്റി (ഡൽഹി), ബീന ബാബു (ബംഗളൂരു), മഞ്ജു ജിമ്മി (സിഡ്നി).
പരേതയയുടെ ആത്മശാന്തിക്കായി മുട്ടട ഹോളി ക്രോസ് പള്ളിയിൽ ശനിയാഴ്ച നാലിനു കുർബാനയും മറ്റു തിരുക്കർമ്മങ്ങളും ഉണ്ടായിരിക്കും.
|
മോദി ഗയാനയിൽ
ജോർജ്ടൗൺ: ദക്ഷിണ അമേരിക്കൻ രാജ്യമായ ഗയാനയിൽ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് ഊഷ്മള സ്വീകരണം. അഞ്ച് പതിറ്റാണ്ടിനിടെ ആദ്യമായാണ് ഒരു ഇന്ത്യൻ പ്രധാനമന്ത്രി ഗയാനയുടെ മണ്ണിൽ കാലുകുത്തുന്നത്.
പ്രധാനമന്ത്രി മോദിയെ സ്വീകരിക്കാൻ ഗയാന പ്രസിഡന്റ് ഇർഫാൻ അലി വിമാനത്താവളത്തിലെത്തി. പ്രസിഡന്റിനൊപ്പം ഗയാന പ്രധാനമന്ത്രി മാർക് ആന്റണി ഫിലിപ്സും കാബിനറ്റ് മന്ത്രിമാരും സ്വീകരിക്കാനെത്തിയിരുന്നു.
ഹോട്ടലിലെത്തിയ മോദിയെ സ്വീകരിക്കാൻ ഗ്രനേഡ പ്രധാനമന്ത്രി ഡിക്കൻ മിച്ചൽ, ബാർബഡോസ് പ്രധാനമന്ത്രി മിയ അമോർ മോട്ടി എന്നിവരും എത്തി. ഗയാനയുടെ പരമോന്നത ദേശീയ പുരസ്കാരമായ ‘ദി ഓർഡർ ഓഫ് എക്സലൻസ് ’, ബാർബഡോസിന്റെ ഉന്നത ബഹുമാതിയായ ‘ഓണററി ഓർഡർ ഓഫ് ഫ്രീഡം ഓഫ് ബാർബഡോസ് ’ എന്നിവ മോദിക്കു സമ്മാനിക്കും.
|
ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റ് റിട്ടയേർഡ് മലയാളി ഉദ്യോഗസ്ഥ കുടുംബസംഗമം സംഘടിപ്പിച്ചു
ന്യൂയോർക്ക്: ന്യൂയോർക്ക് സിറ്റി ട്രാൻസിറ്റിലെ വിവിധ വകുപ്പിൽ വിരമിച്ചവരുടെ കുടുംബ സംഗമം ഓറഞ്ച്ബർഗിലുള്ള സിത്താർ പാലസ് റസ്റ്റോറന്റിൽ നടന്നു. അമേരിക്കയുടെയും ഇന്ത്യയുടെയും ദേശീയ ഗാനാലാപനത്തോടെയാണ് പരിപാടികൾക്ക് തുടക്കം കുറിച്ചത്.
മുഖ്യ സംഘാടകനായ പോൾ കറകപ്പിള്ളിൽ സ്വാഗതം ആശംസിച്ചു. ലാലു മാത്യു, രാജു യോഹന്നാൻ, അപ്പുക്കുട്ടൻ നായർ എന്നിവർ ഗാനങ്ങളാലപിച്ചപ്പോൾ ജയപ്രകാശ് നായർ ഒരു കവിത ആലപിച്ചു.
ഫിലിപ്പ് ന്യൂജഴ്സി, ജയപ്രകാശ് നായർ, ചാക്കോ കോയിക്കലേത്ത്, ഏബ്രഹാം കടുവട്ടൂർ, വർഗീസ് ഒലഹന്നാൻ, ജോസഫ് വാണിയപ്പള്ളി, എല്‍സി ജൂബ് എന്നിവർ ആശംസാ പ്രസംഗം ചെയ്തു.
ബിസിനസ് രംഗത്ത് പ്രവർത്തിക്കുന്ന മലയാളി സംരംഭങ്ങളായ ഗ്ലോബൽ കൊളീഷൻ & ബോഡി വർക്സിലെ നോവ ജോർജും ഫിസിയോ തെറാപ്പി രംഗത്തുനിന്ന് സാജൻ അഗസ്റ്റിനും തങ്ങളുടെ സേവനങ്ങളെക്കുറിച്ച് വിശദീകരിച്ചു.
മാത്തുക്കുട്ടി ജേക്കബ്, ബബീന്ദ്രൻ, ഫിലിപ്പ് ന്യൂജഴ്സി, വർഗീസ് ലൂക്കോസ് എന്നിവരാണ് പോൾ കറുകപ്പിള്ളിയോടൊപ്പം കുടുംബസംഗമം സംഘടിപ്പിക്കുവാൻ പ്രയത്നിച്ചത്.
സാഹിത്യകാരൻ സി.എസ്. ചാക്കോ (രാജൂ ചിറമണ്ണിൽ) എംസിയായി പ്രവർത്തിച്ചു. പരിപാടിയിൽ പങ്കെടുത്തവർക്ക് വർഗീസ് ലൂക്കോസ് നന്ദി അറിയിച്ചു.
ചിത്രം: അജി കളീക്കല്‍
|
രാജ്യാന്തര ബഹിരാകാശ നിലയത്തിലെ 50 സ്ഥലങ്ങളിൽ ചോർച്ച
വാഷിംഗ്ടൺ: രാജ്യാന്തര ബഹിരാകാശ നിലയം(ഐഎസ്എസ്) 50ലധികം സ്ഥലങ്ങളിൽ ചോർച്ച സംഭവിക്കുന്നതായി നാസ കണ്ടെത്തിയിരിക്കുന്നു. ഈ പ്രശ്നം വളരെക്കാലമായി നിലനിൽക്കുന്നതായും ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ സുരക്ഷാ ഭീഷണിയാണെന്നും നാസയുടെ ഇൻസ്പെക്ടർ ജനറൽ ഓഫീസ് റിപ്പോർട്ട് ചെയ്തു.
രാജ്യാന്തര ബഹിരാകാശ നിലത്തിന്റെ റഷ്യൻ ഭാഗത്താണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്. നാസയും റോസ്കോസ്മോസും ചേർന്ന് ഈ പ്രശ്നം പരിഹരിക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ബഹിരാകാശയാത്രികർക്ക് ഇത് ഒരു വലിയ ആശങ്കയായി തുടരുന്നു.
ഐഎസ്എസിലെ നാല് പ്രധാന വിള്ളലുകളും ചോർച്ച സംഭവിക്കുന്ന മറ്റ് 50 പ്രദേശങ്ങളും നിരീക്ഷിച്ചു വരികയാണെന്ന് നാസ അധികൃതർ പറഞ്ഞു. റോസ്കോസ്മോസ് ഈ വിള്ളലുകൾ അടയ്ക്കാൻ ശ്രമിക്കുന്നുണ്ടെങ്കിലും ഈ ചോർച്ച ഗുരുതരമായ ആശങ്കയുണ്ടാക്കുന്ന കാര്യമാണെന്നും ‘സുരക്ഷാ ആശങ്ക’ എന്ന നിലയിൽ ഇതിന് പ്രഥമ പരിഗണന നൽകിയിട്ടുണ്ടെന്നും നാസ പറയുന്നു.
നാസ അസോസിയേറ്റ് അഡ്മിനിസ്ട്രേറ്റർ ജിം ഫ്രേ, ഈ ചോർച്ചയുടെ ഗൗരവത്തെക്കുറിച്ച് താൻ പലതവണ ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ടെന്ന് പറഞ്ഞു. ചോർച്ച ആ ഹാച്ചിനടുത്ത് നടക്കുന്നതിനാൽ, ആ ഹാച്ച് കഴിയുന്നത്ര അടച്ചിടാൻ റോസ്കോസ്മോസ് നാസയോട് ആവശ്യപ്പെട്ടിട്ടുണ്ട്.
എല്ലാ വൈകുന്നേരവും ബഹിരാകാശയാത്രികർ അത് ഓഫ് ചെയ്യുമെന്ന് ഞങ്ങൾ തീരുമാനിച്ചു എന്നും ഫ്രീ പറഞ്ഞു. ഐഎസ്എസിന്റെ അമേരിക്കൻ ഭാഗത്ത് താമസിക്കുന്ന ബഹിരാകാശയാത്രികരെ എപ്പോഴും രക്ഷപ്പെടാനുള്ള വാഹനത്തിന് സമീപം നിർത്തിയിട്ടുണ്ടെന്ന് നാസ പറഞ്ഞു.
അഞ്ച് വർഷം മുൻപാണ് ഈ ചോർച്ച ആദ്യമായി കണ്ടെത്തിയത്, അതിനുശേഷം ഇത് പരിഹരിക്കാനുള്ള നിരന്തരമായ ശ്രമങ്ങൾ നടക്കുന്നുണ്ടെന്ന് നാസ അവകാശപ്പെട്ടു. ബഹിരാകാശ നിലയം 2030വരെ പൂർണമായി ഉപയോഗിക്കാനും സുരക്ഷിതമായി പ്രവർത്തിപ്പിക്കാനും നാസ പ്രതിജ്ഞാബദ്ധമാണ്.
നാസ രാജ്യാന്തര ബഹിരാകാശ നിലയം ഡീകമ്മീഷൻ ചെയ്യുന്നതിനുള്ള നിരവധി ഓപ്ഷനുകൾ പരിശോധിച്ചു വരികയാണ്. അവ വേർപെടുത്തി ഭൂമിയിലേക്ക് മടങ്ങുക, ഉയർന്ന ഭ്രമണപഥത്തിലേക്ക് ഉയർത്തുക, ക്രമരഹിതമായ പുനഃപ്രവേശനത്തിലൂടെ, വിദൂര സമുദ്രമേഖലയിലേക്ക് നിയന്ത്രിത ടാർഗെറ്റ് റീഎൻട്രി എന്നിവ ഉൾപ്പെടെ നിരവധി ഓപ്ഷനുകളാണ് പരിശോധിക്കുന്നത്.
|
ഡാളസ് കേരള അസോസിയേഷന്റെ "കേരള പിറവി ദിനാഘോഷം' അവിസ്മരണീയമായി
ഡാളസ്: ഡാളസ് കേരള അസോസിയേഷന്റെ ആഭിമുഖ്യത്തിൽ കേരളത്തിന്റെ 68ാമത് കേരള പിറവി ദിനാഘോഷം വിവിധ പരിപാടികളോടെ ആഘോഷിച്ചത് ഡാളസ് ഫോർത്ത്വർത്ത് മെട്രോപ്ലെക്സിൽ നിന്നും എത്തിച്ചേർന്ന മലയാളി കലാസ്വാദകർക്ക് അവിസ്മരണീയ അനുഭവമായി.
ശനിയാഴ്ച "കേരളീയം' എന്നപേരിൽ ഗാർലൻഡിലെ സെന്റ് തോമസ് സീറോമലബാർ ചർച്ച് ജൂബിലി ഹാളിൽ സംഘടിപ്പിച്ച കേരളീയം ചടങ്ങിൽ പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ അധ്യക്ഷത വഹിച്ചു.
കൃത്യം ആറിന് അമേരിക്കൻ ദേശീയ ഗാനവും ഇന്ത്യൻ ദേശീയ ഗാനവും ആലപിച്ചു പരിപാടികൾക്ക് തുടക്കം കുറിച്ചു. പ്രസിഡന്റ് പ്രദീപ് നാഗനൂലിൽ ആമുഖ പ്രസംഗം നടത്തുകയും എല്ലാവരെയും സ്വാഗതം ചെയുകയും ചെയ്തു.
തുടർന്ന് രണ്ടര മണിക്കൂർ നീണ്ടു നിന്ന ഭരതനാട്യം, മോഹിനിയാട്ടം, തിരുവാതിര, മാർഗംകളി, ഒപ്പന, കേരളനടനം, കോൽക്കളി തെയ്യം തുടങ്ങിയ കേരളത്തനിമയാർന്ന തകർപ്പൻ കലാപരിപാടികൾ പങ്കെടുത്ത എല്ലാവരുടെയും കാതിനും മനസിനും കുളിർമയേകുന്നതായിരുന്നു.
ഇൻസ്ട്രുമെന്റൽ ലൈവ് മ്യൂസിക് (നൊസ്റ്റാൾജിക് മലയാളം മൂവി പശ്ചാത്തല മെഡ്ലി, ചെറിയ ബാൻഡ്, നിഹാര, നൂപുര, മെക്നാക്ഷി, കാർ സിദ്ധാർഥ്, അഭിജിത്ത്), ലളിത ഗാനം മീനാക്ഷി, തിരുവാതിര നാട്യം ടീം, മാർഗം കാളി ക്രൈസ്റ്റ് ദി കിംഗ് മാർഗം കാളി ടീം ഓഫ് ഡാളസ്,
ഭരതനാട്യം തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്,(നൃത്തസംവിധാനം ദിയുയ സനൽ), കോൽ കളി ക്രൈസ്റ്റ് ദി കിംഗ് കോൾ കലി ടീം ഓഫ് ഡാളസ്, ഒപ്പന ഡാളസ് മൊഞ്ചത്തിമാർ, നാടോടിനൃത്തം ഇന്ദുവിന്റെ ടീം, കുച്ചുപ്പുടി ശ്രീജയുടെ ടീം, തല ലയം ബാലു & ടീം, നാടോടിനൃത്തം (കൊറിയോഗ്രാഫ് ചെയ്തത് ആൽഫി മാളികലും ഏകോപിപ്പിച്ചതുമാണ്) ഷൈനി ഫിലിപ്പ്,
മോഹിനി ആട്ടം തപസ്യ സ്കൂൾ ഓഫ് പെർഫോമിംഗ് ആർട്സ്, മോണോ ആക്ട് സുബി ഫിലിപ്പ്, സെമി ക്ലാസിക്കൽ ഡാൻസ് നർത്തന ഡാൻസ് ഡാളസ്(ഹന്ന), നാടൻ പാട്ട് ഡാളസ് മച്ചന്മാർ, മാപ്പിളപ്പാട്ട്, സെമി ക്ലാസിക്കൽ ഡാൻസ് സംസ്കൃതി അക്കാദമി ഓഫ് പെർഫോമിംഗ് ആർട്സ് എന്നിവർ അവതരിപ്പിച്ച ഓരോ പരിപാടികളും ഒന്നിനോടൊന്നു മികച്ചതായിരുന്നു.
പ്രോഗ്രാം കോഓർഡിനേറ്ററും ആർട്ട് ഡിറ്റക്ടറുമായ സുബി ഫിലിപ്പ് സെക്രട്ടറി മൻജിത് കൈനിക്കര എന്നിവർ മാസ്റ്റർ ഓഫ് സെറിമണിയായിരുന്നു.അനിയൻ ഡാളസ് ശബ്ദവും വെളിച്ചവും നിയന്ത്രിച്ചു.
ഇന്ത്യൻ കൾച്ചറൽ ആൻഡ് എഡ്യൂക്കേഷൻ സെന്റർ ഷിജു എബ്രഹാം, ദീപക് മടത്തിൽ, വിനോദ് ജോർജ്, സാബു മാത്യു, ജെയ്സി രാജു, സാബു മുക്കാലടിയിൽ, അഗസ്റ്റിൻ, ബേബി കൊടുവത്ത്, അനശ്വർ മാംമ്പിള്ളി, സബ് മാത്യു, ഫ്രാൻസിസ് തോട്ടത്തിൽ,
ദീപു രവീന്ദ്രൻ, നിഷ മാത്യു, രാജൻ ചിറ്റാർ, ഹരിദാസ് തങ്കപ്പൻ, ഫ്രാൻസിസ് ആംബ്രോസ് ഡിംപിൾ ജോസഫ്, സിജു വി. ജോർജ് എന്നിവരാണ് കേരളീയം വിജയമാകുന്നതിനു പ്രവർത്തിച്ചത്.
|
സ്പേസ് എക്സിന്റെ ആറാം സ്റ്റാര്‍ഷിപ്പ് റോക്കറ്റ് വിക്ഷേപണം വിജയം
വാഷിംഗ്ടണ്‍: ലോകത്തിലെ തന്നെ എറ്റവും കരുത്തേറിയ റോക്കറ്റായ സ്പേസ് എക്സിന്റെ സ്റ്റാർഷിപ്പിന്റെ ആറാം പരീക്ഷണ വിക്ഷേപണം വിജയം. സ്പേസ് എക്സിന്റെ ടെക്സസിലെ സ്റ്റാര്‍ബേസ് കേന്ദ്രത്തിൽ നിന്ന് ഇന്ത്യൻ സമയം ഇന്ന് പുലര്‍ച്ചെ 3.30നാണ് സ്റ്റാര്‍ഷിപ്പ് വിക്ഷേപിച്ചത്.
വിക്ഷേപണത്തിനുശേഷം സ്റ്റാര്‍ഷിപ്പിനെ സുരക്ഷിതമായി ഇന്ത്യൻ സമുദ്രത്തിൽ തിരിച്ചിറക്കി. നിയുക്ത അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപ്, സ്പേസ് എക്സ് സിഇഒ ഇലോൺ മസ്ക് എന്നിവർ വിക്ഷേപണം കാണാൻ എത്തിയിരുന്നു.
കഴിഞ്ഞ ഒക്ടോബർ 13ന് നടന്ന സ്റ്റാർഷിപ്പിന്റെ അഞ്ചാം പരീക്ഷണ വിക്ഷേപണം വൻ വിജയമായിരുന്നു. റോക്കറ്റിന്റെ ബൂസ്റ്റർ തിരിച്ചിറക്കി കൂറ്റൻ യന്ത്രക്കൈകൾ വച്ച് പിടിച്ചെടുത്ത് ഇലോൺ മസ്കിന്റെ കന്പനി അന്ന് ചരിത്രം കുറിച്ചു.
എന്നാല്‍ ഇത്തവണ വിക്ഷേപണ വാഹനത്തിന്റെ പടുകൂറ്റന്‍ ബൂസ്റ്റര്‍ ഭൂമിയിലെ യന്ത്രകൈ കൊണ്ട് വായുവില്‍ വച്ച് പിടികൂടാന്‍ സ്പേസ് എക്സ് ശ്രമിച്ചില്ല. ബഹിരാകാശത്ത് വച്ച് സ്റ്റാർഷിപ്പ് എഞ്ചിനുകൾ റീ സ്റ്റാർട്ട് ചെയ്യുന്ന പരീക്ഷണവും ഇന്ന് വിജയകരമായി പൂര്‍ത്തിയാക്കി.
|
ന്യൂയോർക്ക് ഐകെസിസിക്ക് പുതിയ നേതൃത്വം
ന്യൂയോർക്ക്: ഇന്ത്യൻ ക്നാനായ കാത്തലിക് കമ്യൂണിറ്റി ഓഫ് ഗ്രേറ്റർ ന്യൂയോർക്ക് പുതിയ ഭാരവാഹികളെ തെരഞ്ഞെടുത്തു.
ഭാരവാഹികൾ
പ്രസിഡന്റ്: സ്റ്റീഫൻ കിടാരത്തിൽ, വൈസ് പ്രസിഡന്റ്: മിനി തയ്യിൽ, സെക്രട്ടറി: സാൽബി മാക്കിൽ, ജോയിന്റ് സെക്രട്ടറി: സാബു തടിപ്പുഴ, ട്രഷറർ: രഞ്ജി മണലേൽ.
റീജിയണൽ ഏരിയ കോഓർഡിനേറ്റർമാർ: ലാലി വെളുപ്പറമ്പിൽ, മേരിക്കുട്ടി കണ്ടാരപ്പള്ളി (റോക്ക്ലാൻഡ്), നിഷി കൊടിയന്തറ ജസ്റ്റിൻ വട്ടക്കളം (ബിക്യുഎൽഐ), ടിന്റു പട്ടാർകുഴി, സിബി മനയ്ക്കപറമ്പിൽ (ന്യൂജഴ്സി/സ്റ്റാറ്റൻ ഐലൻഡ്), കവിത ചെമ്മാച്ചേരിൽ, സജി കണ്ണങ്കര പുത്തൻപുരയിൽ (വെസ്റ്റ്ചെസ്റ്റർ/കണക്റ്റികട്ട്).
നാഷനൽ കൗൺസിൽ അംഗങ്ങൾ: ബെർണീ മുല്ലപ്പള്ളിൽ, ചാക്കോ മണിമല, ജേക്കബ് കുസുമാലയം (യൂത്ത് പ്രതിനിധി), സാജൻ ഭഗവതികുന്നേൽ, സജി ഒരപ്പാങ്കൽ, സിജു ചേരുവൻകാലായിൽ, ജോയ് പാറടിയിൽ.
1976ൽ തുടങ്ങിയ അസോസിയേഷന്റെ അൻപതാം വാർഷികവും 2001ൽ വാങ്ങിയ റോക്ക്ലാൻഡ് കമ്യൂണിറ്റി സെന്ററിന്റെ 25ാം വാർഷികവും അടക്കമുള്ള ഒട്ടനവധി പദ്ധതികളാണ് എക്സിക്യൂട്ടീവ് കമ്മിറ്റി ലക്ഷ്യമിടുന്നത്.
ഇതിനായി ട്രൈസ്റ്റേറ്റിലെ എല്ലാ ക്നാനായകാരുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
|
മീന വാർഷിക വിരുന്ന് ശനിയാഴ്ച
ഷിക്കാഗോ: മലയാളി എഞ്ചിനിയേഴ്സ് അസോസിയേഷൻ ഇൻ നോർത്ത് അമേരിക്കയുടെ(മീന) വാർഷിക വിരുന്ന് ശനിയാഴ്ച 6.30 മുതൽ (4265 White Eagle Dr Naperville, IL 60564) ആരംഭിക്കുന്നു. സാബു തിരുവല്ലയുടെ മുഖാമുഖമുള്ള തമാശ പ്രകടനം സദസിന് മുന്നിൽ കാഴ്ചവയ്ക്കും.
കലാരംഗത്ത് കഴിഞ്ഞ 30 വർഷമായി മിമിക്രി ആർട്ടിസ്റ്റ്, അവതാരകൻ, ഡബ്ബിംഗ് ആർട്ടിസ്റ്റ്, അഭിനേതാവ് എന്നീ നിലകളിൽ കഴിവ് തെളിയിച്ച തിരുവല്ലയുടെ അനുഗ്രഹീത കലാകാരൻ സാബു, ഏകദേശം 35 സിനിമകളിൽ അഭിനയിച്ചിട്ടുണ്ട്.
1991 മുതൽ ഷിക്കാഗോ ആസ്ഥാനമാക്കി പ്രവർത്തിച്ചുവരുന്ന മീന, വടക്കേ അമേരിക്കയിലുള്ള മലയാളി എൻജിനിയർമാർക്ക് ഒരുമിച്ചു കൂടുവാനും തങ്ങളുടെ പ്രഫഷണൽ രംഗങ്ങളിൽ വ്യക്തി മുദ്ര പതിപ്പിക്കുന്നതിനും പ്രവാസി മലയാളികളുടെ സാമ്പത്തിക സാമൂഹിക തലങ്ങളിൽ സഹായിക്കുന്നതിനും വേദി ഒരുക്കുന്നു.
അർഹരായ നൂറു കണക്കിന് എൻജിനിയറിംഗ് കോളജ് വിദ്യാർഥികൾക്കുള്ള സാമ്പത്തിക സഹായം നല്‍കുന്നതുൾപ്പടെയുള്ള പുരോഗമനപരമായ പല ദൗത്യങ്ങളും മീന ചെയ്തുകൊണ്ടിരിക്കുന്നു.
മീന കുടുംബാംഗങ്ങൾ അവതരിപ്പിക്കുന്ന രസകരവും ഉല്ലസപ്രദവുമായ രംഗങ്ങളും സ്വരലയ നൃത്ത വാദ്യ കലാപരിപാടികളും ഈ ആഘോഷത്തിന്റെ മാറ്റ് കൂട്ടും. വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കിട്ടുണ്ട്.
എല്ലാ എൻജിനിയർമാരെയും അവരുടെ കുടുംബാംഗങ്ങളെയും സുഹൃത്തുക്കളേയും സാദരം ക്ഷണിക്കുന്നതായി ഭാരവാഹികൾ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: ടോണി ജോൺ (പ്രസിഡന്റ്) (630 854 2775), ഫിലിപ്പ് മാത്യു (പിആർഒ) 224 637 0068.
|
സാക്രമെന്റോയിൽ മിഷൻ ലീഗ് പ്രവർത്തനോദ്ഘാടനം നടത്തി
കാലിഫോർണിയ: സാക്രമെന്റോ സെന്റ് ജോൺ പോൾ സെക്കൻഡ് ക്നാനായ കത്തോലിക്കാ മിഷനിലെ ചെറുപുഷ്പ മിഷൻ ലീഗിന്റെയും മതബോധന ക്ലാസിന്റെയും പ്രവർത്തനോദ്ഘാടനം സംഘടിപ്പിച്ചു.
മിഷൻ ഡയറക്ടർ ഫാ. റെജി തണ്ടാരശേരി പരിപാടികൾ ഉദ്ഘാടനം ചെയ്തു. ഡിആർഇ പ്രിൻസ് കണ്ണോത്തറ, മിഷൻ ലീഗ് യൂണിറ്റ് വൈസ് ഡയറക്ടർ ടുട്ടു ചെരുവിൽ, ഓർഗനൈസർ ആലിസ് ചാമകാലായിൽ, കൈക്കാരന്മാരായ ഫിലിപ്പ് കളപ്പുരയിൽ, ജെയിംസ് കിണറ്റുകര, മിഷൻ സെക്രട്ടറി ജെറിൻ കൊക്കരവാലയിൽ എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
മിഷൻ ലീഗിന്റെ പുതിയ ഭാരവാഹികളായി സേറാ പുത്തൻപുരയിൽ (പ്രസിഡന്റ്), ജോനാ കുടിലിൽ (വൈസ് പ്രസിഡന്റ്), നേഹ കള്ളാട്ടിൽ (സെക്രട്ടറി), ആരോൺ കറ്റുവീട്ടിൽ (ജോയിന്റ് സെക്രട്ടറി) എന്നിവർ തെരഞ്ഞെടുക്കപ്പെട്ടു.
|
ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ദേവാലയത്തില്‍ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു
ന്യൂയോര്‍ക്ക്: ചെറി ലെയിന്‍ സെന്റ് ഗ്രീഗോറിയോസ് ഓര്‍ത്തഡോക്സ് ദേവാലയത്തിലെ 84 വയസ് കഴിഞ്ഞ മുതിര്‍ന്ന വിശ്വാസികളെ ആദരിച്ചു. വിശുദ്ധ കുര്‍ബാനാനന്തരം ഇടവക വികാരി ഫാ. ഗ്രിഗറി വര്‍ഗീസിന്റെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ അഞ്ച് പേരെയാണ് പ്രത്യേകമായി ആദരിച്ചത്.
കെ.വി. ചാക്കോ, വര്‍ഗീസ് ചെറിയാന്, കെ.എസ്. മാത്യു, അന്നമ്മ മത്തായി, അന്നമ്മ തോമസ് എന്നിവരെ ശതാഭിഷിക്തരായി ആദരിച്ചു. ഇവരില്‍ കെ.വി. ചാക്കോയും അന്നമ്മ മത്തായിയും അവരുടെ നവതി (90 വയസ് തികഞ്ഞവര്‍) നിറവിലുള്ളവരുമാണ്.
ഒരു വ്യക്തിയുടെ ജീവിതത്തില്‍ 84 വയസാകുമ്പോള്‍ 1000 പൂര്‍ണ ചന്ദ്രന്മാരെ കണ്ടതായി കണക്കാക്കപ്പെടുന്നു. കൃത്യമായ കണക്കു പ്രകാരം 83 വയസും നാലു മാസവുമാണ് ഈ ശതാഭിഷേകത്തിന്റെ പ്രായം.
ഇവരെ ശതാഭിഷിക്തര്‍ എന്ന് വിളിക്കപ്പെടുന്നു. ശതാഭിഷിക്തരായ ഈ വിശിഷ്ട വ്യക്തികളെ വികാരി ഫാ. ഗ്രിഗറി വര്‍ഗീസ് പൊന്നാട ചാര്‍ത്തിയും പ്രശംസാ ഫലകം നല്‍കിയുമാണ് ആദരിച്ചത്.
ഇടവകയിലെ മര്‍ത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച പരിപാടിക്ക് സമാജം സെക്രട്ടറി ഷീല ജോസ്, ട്രഷറര്‍ റീനി ജോര്‍ജ്, പള്ളി സെക്രട്ടറി കെന്‍സ് ആദായി, ട്രസ്റ്റിമാരായ മാത്യു മാത്തന്, ബിജു മത്തായി എന്നിവര്‍ നേതൃത്വം നല്കി. വര്‍ഗീസ് പോത്താനിക്കാട് ആയിരുന്നു എംസി.
|
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് വാർഷിക ആഘോഷം സംഘടിപ്പിച്ചു
ന്യൂജഴ്സി: സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് ചർച്ച് മിഡ്ലാൻഡ് പാർക്ക് ഭക്തിസാദ്രമായ ചടങ്ങുകളോടെ 40ാം വാർഷിക ആഘോഷ ചടങ്ങുകൾ വിജയകരമായി സംഘടിപ്പിച്ചു.
ഒക്ടോബർ 23 2023നു മലങ്കര ഓർത്തഡോക്സ് സഭയുടെ പരമാധ്യക്ഷൻ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ കാർമികത്വത്തിൽ ഭദ്രദീപം കൊളുത്തി ബാനർ പ്രകാശനവും സംഘടിപ്പിച്ചാണ് 40ാം വാർഷിക ആഘോഷ പരിപാടികൾക്ക് ദേവാലയത്തിൽ തിരശീല ഉയർന്നത്.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസന മെത്രാപ്പോലീത്ത സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യത്തിലാണ് ചടങ്ങുകൾ സംഘടിപ്പിച്ചത്.
സെന്റ് സ്റ്റീഫൻസ് മിഡ് ലാൻഡ് പാർക്ക് ദേവാലയ വികാരി റവ ഫാ ഡോ.ബാബു കെ.മാത്യു വരികളെഴുതി സംഗീതസംവിധായകൻ ജോസി പുല്ലാട് കമ്പോസ് ചെയ്തു പ്രശസ്ത ഗായകരായ കെ. ജി. മാർക്കോസ്, ജയചന്ദ്രൻ എന്നിവർ ഗാനങ്ങൾ ആലപിച്ച ക്രിസ്ത്യൻ ഭക്തിഗാനങ്ങളുടെ സമാഹാരം കാദീശ് ആൽബത്തിന്റെ പ്രകാശനവും ചടങ്ങിൽ നിർവഹിച്ചു.
സിഡി വിൽപ്പനയിൽ നിന്ന് സമാഹരിക്കുന്ന തുക ബാവ തിരുമേനിയുടെ "സഹോദരൻ" ചാരിറ്റി പ്രോജക്റ്റിലൂടെ ഇന്ത്യയിലെ നിർദ്ധനരായ രോഗികൾക്ക് കൈമാറും. ആൽബത്തിലെ ഗാനങ്ങൾ ഉൾപ്പെടുന്ന സംഗീത നിശയോടെ പരിപാടികൾക്ക് സമാപനമായി
40 വാർഷികാഘോഷത്തിന്റെ ഭാഗമായി 2024 ജനുവരി 13 ശനിയാഴ്ച സംഘടിപ്പിച്ച സെന്റ് സ്റ്റീഫൻസ് ദേവാലയ പെരുന്നാൾ ആയിരുന്നു അടുത്ത പരിപാടി. സൗത്ത് വെസ്റ്റ് ഭദ്രാസനാധിപൻ ഇവാനിയോസ് മെത്രാപ്പോലീത്തയുടെ മഹനീയ സാന്നിധ്യത്തിൽ ദേവാലയം വർണശബളമായി പെരുന്നാൾ ആഘോഷങ്ങൾ സംഘടിപ്പിച്ചു.
40ാം വാർഷികാഘോഷങ്ങളുടെ സമാപന ചടങ്ങുകൾ ദേവാലയത്തിൽ 2024 ഒക്ടോബർ അഞ്ചിനും ആറിനും വിജയകരമായി ആഘോഷിച്ചു. പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവ മുഖ്യാതിഥിയായിരുന്ന ചടങ്ങുകളിൽ നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനാധിപൻ സഖറിയ മാർ നിക്കോളോവോസ് തിരുമേനിയുടെ അനുഗ്രഹീത സാന്നിധ്യവും ഉണ്ടായിരുന്നു.
നോർത്ത് ഈസ്റ്റ് അമേരിക്കൻ ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഭദ്രാസന അസംബ്ലി അംഗങ്ങളും നിരവധി വൈദികരും സഭാംഗങ്ങളും ശനിയാഴ്ച സന്ധ്യാ പ്രാർഥനയിലും ഒക്ടോബർ ആറിന് രാവിലെ പരിശുദ്ധ മാർത്തോമ്മാ മാത്യൂസ് തൃതീയൻ ബാവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന കുർബാനയിലും പങ്കെടുത്തു.
റവ. ഫാ. ജോൺ തോമസ്, (ജാക്സൺ ഹൈറ്റ്സ് സെന്റ് മേരീസ് ഓർത്തഡോക്സ് പള്ളി വികാരി), റവ. ഫാ. ഡോ.ബാബു കെ മാത്യു (സെന്റ് സ്റ്റീഫൻസ് മലങ്കര ഓർത്തഡോക്സ് പള്ളി വികാരി) തിരുകർമ്മങ്ങളിൽ പങ്കെടുത്തു.
വിശുദ്ധ കുർബാനയ്ക്കു ശേഷം നടന്ന പൊതുസമ്മേളനം ക്വയർ സോംഗുകളോടെ ആരംഭിച്ചു. തുടർന്ന് അജു തര്യൻ (40ാം വാർഷിക ആഘോഷ പരിപാടി കോഓർഡിനേറ്റർ) തയാറാക്കിയ സെന്റ് സ്റ്റീഫൻസ് ചർച്ചിന്റെ സംക്ഷിപ്ത ചരിത്രം അടങ്ങുന്ന ഡോക്യുമെന്ററി പ്രകാശിപ്പിച്ചു.
ദേവാലയ വികാരി റവ ഫാ ഡോ. ബാബു കെ. മാത്യു ഏവരെയും സ്വാഗതം ചെയ്തു സംസാരിച്ചു . 40ാം വാർഷിക ആഘോഷ പരിപാടി ജനറൽ കൺവീനർ ജോബി ജോൺ ചടങ്ങിൽ എംസി കർത്തവ്യം നിർവഹിച്ചു.
ദേവാലയത്തിന്റെ 40 വർഷത്തെ ചരിത്രയാത്രയെ അനുസ്മരിക്കുന്ന സുവനീർ ചീഫ് എഡിറ്റർ ഡോ. എബി തര്യൻ നിക്കോളോവോസ് തിരുമേനിയുടെയും ദേവാലയ വികാരി റവ. ഫാ. ഡോ. ബാബു കെ മാത്യുവിന്റെയും സാന്നിധ്യത്തിൽ ബാവ തിരുമേനിക്ക് സമ്മാനിച്ചു. ബാവ തിരുമേനി ഔദ്യോഗികമായി ചടങ്ങിൽ സുവനീർ പ്രകാശനം ചെയ്തു.
ദേവാലയത്തിലെ എല്ലാ മെമ്പേഴ്സിന്റെയും വിവരങ്ങൾ അടങ്ങിയ ചർച്ച് ഡയറക്ടറിയും ബാവ തിരുമേനി പ്രകാശനം ചെയ്തു. ആബേൽ രാജനും ധന്യ രാജനും ചേർന്നാണ് ഈ ഡയറക്ടറി ദേവാലയത്തിനു വേണ്ടി തയാറാക്കിയത്. തുടർന്ന് ബാവ തിരുമേനി, നിക്കോളോവോസ് തിരുമേനി, രൂപതാ അസംബ്ലി അംഗം ഉമ്മൻ കാപ്പിൽ എന്നിവർ ആശംസകൾ നേർന്നു സംസാരിച്ചു.
ഈ അവസരത്തിൽ ദേവാലയ രൂപീകരണത്തിന്റെ ആദ്യ വർഷങ്ങളിൽ പള്ളിയിൽ ചേർന്ന 12 സ്ഥാപക അംഗങ്ങളെ ആദരിച്ചു. സെന്റ് മേരീസ് ജാക്സൺ ഹൈറ്റ്സ് വികാരി റവ. ഫാ. ജോൺ തോമസ് അച്ഛൻ കഴിഞ്ഞ 40 വർഷമായി സെന്റ് സ്റ്റീഫൻസ് മിഡ്ലാൻഡ് പാർക്ക് ദേവാലയത്തിലെ ഏക വികാരി ഡോ. ബാബു കെ. മാത്യു അച്ഛൻ എന്നിവർ പ്രത്യേക അനുമോദനവും ആദരവും ഏറ്റു വാങ്ങി.
ദേവാലയത്തിന്റെ തുടക്കം നാളുകൾ മുതൽ പള്ളിയുടെ ചേർത്ത് പ്രവർത്തിക്കുന്ന ജോസഫ് വർക്കി & കുടുംബം, ലില്ലി മാത്യു & കുടുംബം, എം.ടി. മാത്യു & കുടുംബം, കെ.ജി. തോമസും കുടുംബവും ജെയിംസ് തോമസും കുടുംബവും ടി.വി. മത്തായിയും കുടുംബവും ഡെയ്സി ഇടിച്ചാണ്ടിയും കുടുംബവും ജേക്കബ് ചാക്കോ & കുടുംബവും ജോമി ഡേവിഡും കുടുംബവും ആലീസ് ജോണും കുടുംബവും സാറാമ്മ ജോണും കുടുംബവും വർഗീസ് ചാക്കോ & കുടുംബവും എന്നിവരെ പ്രത്യേകം ആദരിച്ചു.
ആഘോഷ പരിപാടികൾക്കു ലഭിച്ച എല്ലാ സഹായത്തിനും ഏകോപനത്തിനും പള്ളി സെക്രട്ടറി ജെറീഷ് വർഗീസ് നന്ദി പ്രകാശിച്ചു സംസാരിച്ചു. ഇന്ത്യൻ പരമ്പരാഗത ഉച്ചഭക്ഷണത്തോടെ ചടങ്ങുകൾക്ക് തിരശീല വീണു.
|
ലൈസൻസില്ലാതെ പ്രാക്ടീസ്; ഹൂസ്റ്റണിൽ ദന്തഡോക്ടർ അറസ്റ്റിൽ
ഹൂസ്റ്റൺ: ലൈസൻസില്ലാതെ വീട്ടിൽ പ്രാക്ടീസ് ചെയ്ത് ദന്തഡോക്ടറെ പോലീസ് അറസ്റ്റ് ചെയ്തു. ഹൂസ്റ്റൺ പോലീസ് ഡിപ്പാർട്ട്മെന്റിന്റെ മേജർ ഒഫൻഡേഴ്സ് ഡിവിഷൻ നടത്തിയ അന്വേഷണത്തിലാണ് ബ്രസീഡ കാൻസിനോയെ(43) പിടികൂടിയത്.
ബുധനാഴ്ചയാണ് ഡോക്ടറെ അറസ്റ്റ് ചെയ്തത്. പോലീസ് ടെക്സസ് സ്റ്റേറ്റ് ബോർഡ് ഓഫ് ഡെന്റൽ എക്സാമിനേഴ്സിൽ നിന്ന് ലഭിച്ച പരാതിയിലാണ് അന്വഷണം ആരംഭിച്ചത്.
|
ഹിന്ദു ക്ഷേത്രങ്ങള്‍ സംരക്ഷിക്കണമെങ്കില്‍ പണം നല്‍കണമെന്ന് കനേഡിയന്‍ പോലീസ്
ബ്രാംപ്ടണ്‍: കാനഡയും ഇന്ത്യയും തമ്മിലുള്ള സംഘർഷാവസ്ഥയ്ക്കിടയിൽ പുതിയൊരു തര്‍ക്കം ഇപ്പോൾ പുറത്തുവന്നിരിക്കുകയാണ്. കാനഡയിലെ ഇന്ത്യൻ എംബസി സംഘടിപ്പിക്കുന്ന കോൺസുലർ ക്യാമ്പുകളോട് അനുബന്ധിച്ചാണ് പുതിയ പ്രശ്നങ്ങള്‍ ആരംഭിച്ചിരിക്കുന്നത്.
മാധ്യമ റിപ്പോർട്ടുകൾ പ്രകാരം, കനേഡിയൻ പോലീസ് ഒരു സംഘടനയിൽ നിന്ന് സുരക്ഷാ ഫീസായി 70,000 ഡോളർ ആവശ്യപ്പെട്ടതാണ് ഇപ്പോള്‍ വിവാദമായിരിക്കുന്നത്. കനേഡിയന്‍ പോലീസിന്റെ ഈ ആവശ്യത്തില്‍ ഹിന്ദു സംഘടനകൾ അതൃപ്തി രേഖപ്പെടുത്തി.
കാനഡയിലെ ബ്രാംപ്ടണിലുള്ള ത്രിവേണി ക്ഷേത്രം ഇന്ത്യൻ എംബസിക്ക് വേണ്ടി ലൈഫ് സർട്ടിഫിക്കേഷൻ പരിപാടി സംഘടിപ്പിച്ചിരുന്നു. എന്നാല്‍, സുരക്ഷ കണക്കിലെടുത്ത് അത് റദ്ദാക്കി. ക്ഷേത്രപരിസരത്ത് നടക്കുന്ന പരിപാടിയിൽ അക്രമാസക്തമായ പ്രതിഷേധം ഉണ്ടാകുന്നത് സംബന്ധിച്ച് മുന്നറിയിപ്പ് നൽകിയിട്ടുണ്ടെന്ന് കനേഡിയൻ പോലീസ് അറിയിച്ചിരുന്നു.
എല്ലാ വർഷവും നവംബർ മാസത്തിൽ കാനഡയിൽ ഈ ക്യാമ്പുകൾ സംഘടിപ്പിക്കാറുണ്ടെന്ന് ഇന്ത്യന്‍ എംബസി അധികൃതര്‍ പറഞ്ഞു. ഇത്തവണ നവംബർ 17നാണ് ക്യാമ്പ് സംഘടിപ്പിക്കാൻ പദ്ധതിയിട്ടിരുന്നത്. ക്യാമ്പിലൂടെ പെൻഷൻകാർക്ക് ലൈഫ് സർട്ടിഫിക്കറ്റ് വിതരണം ചെയ്യണമെന്നായിരുന്നു നിർദേശം.
അക്രമാസക്തമായ പ്രതിഷേധങ്ങളുടെ ഭീഷണി വളരെ ഉയർന്നതായിരിക്കുമെന്ന് പീൽ റീജിയണൽ പോലീസിൽ നിന്ന് ഞങ്ങൾക്ക് ഔദ്യോഗിക രഹസ്യാന്വേഷണം ലഭിച്ചു. അതേത്തുടർന്ന് ക്ഷേത്ര ഭരണസമിതി പരിപാടികൾ റദ്ദാക്കി.
ക്ഷേത്രത്തിലെത്തുന്ന ഭക്തരുടെയും സമൂഹത്തിലെ അംഗങ്ങളുടെയും സുരക്ഷ ഉറപ്പാക്കണം. കാനഡയിലെ ഹിന്ദു ക്ഷേത്രങ്ങളിൽ ഇപ്പോൾ ആളുകൾ സുരക്ഷിതരല്ലെന്ന് തോന്നാൻ തുടങ്ങിയതിൽ ഞങ്ങൾക്ക് വളരെ സങ്കടമുണ്ടെന്ന് ക്ഷേത്ര ഭാരവാഹികള്‍ പ്രസ്താവനയിൽ പറഞ്ഞു.
ഇതിനു മുമ്പും കാനഡയിൽ നിലവിലുള്ള ഹിന്ദു ക്ഷേത്രങ്ങൾ ആക്രമിക്കപ്പെട്ടിട്ടുണ്ട്. ബ്രാംപ്ടണിലെ ഹിന്ദു സഭാ ക്ഷേത്രത്തിൽ ഖലിസ്ഥാനി പതാകകൾ ഉയർത്തി ക്ഷേത്രത്തിനെതിരേ അക്രമികള്‍ ആക്രമണം അഴിച്ചുവിട്ടിരുന്നു.
തുടർന്ന് ഇന്ത്യൻ എംബസി മറ്റ് പല കോൺസുലർ ക്യാമ്പുകളും റദ്ദാക്കിയിരുന്നു. അതേസമയം, ഇന്ത്യൻ പൗരന്മാരുടെ സുരക്ഷയിൽ ഇന്ത്യയും ആശങ്ക പ്രകടിപ്പിച്ചിരുന്നു. ഭാവിയിൽ ഇത്തരം സംഭവങ്ങൾ ഉണ്ടാകാതിരിക്കാൻ കാനഡയ്ക്ക് ഈ പ്രശ്നം പരിഹരിക്കേണ്ടിവരുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം അറിയിച്ചു.
|
ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം
ന്യൂയോർക്ക്: യുഎസ് പ്രസിഡന്റ് ജോ ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോക മഹായുദ്ധം ആരംഭിക്കാനുള്ള ശ്രമമാണ് നടത്തുന്നതെന്നു നിയുക്ത യുഎസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ മകൻ ട്രംപ് ജൂണിയർ.
റഷ്യയെ ലക്ഷ്യമിട്ട് അമേരിക്ക നൽകുന്ന ദീർഘദൂര മിസൈലുകൾ ഉപയോഗിക്കാൻ യുക്രെയ്ൻ സൈന്യത്തിന് അനുമതി നൽകാനുള്ള പ്രസിഡന്റ് ജോ ബൈഡന്റെ തീരുമാനത്തിന് പിന്നാലെയാണ് ആരോപണം.
നിയുക്ത പ്രസിഡന്റ് ഡോണാൾഡ് ട്രംപിന്റെ സത്യപ്രതിജ്ഞാ ചടങ്ങ് നിശ്ചയിച്ചിരിക്കുന്ന ജനുവരി 20നാണ് ബൈഡന്റെ കാലാവധി അവസാനിക്കുന്നത്. ദീര്‍ഘദൂര മിസൈലുകള്‍ ഉപയോഗിക്കുന്നതില്‍ യുക്രൈന് മേല്‍ ഏര്‍പ്പെടുത്തിയ വിലക്കാണ് യുഎസ് നീക്കിയത്.
റഷ്യയുക്രൈൻ യുദ്ധത്തിൽ യുഎസ് നയത്തിലുണ്ടാകുന്ന സുപ്രധാന മാറ്റമാണ് ദീര്‍ഘദൂര മിസൈലുകള്‍ക്കുള്ള വിലക്ക് നീക്കിക്കൊണ്ട് ബൈഡനെടുത്ത തീരുമാനം. യുദ്ധമവസാനിപ്പിക്കാന്‍ മുന്‍കൈയെടുക്കുമെന്ന ഡോണാള്‍ഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു.
ഇതിനിടെയാണ് ബൈഡന്റെ പുതിയ നീക്കമെന്നതും ശ്രദ്ധേയമാണ്.ബൈഡൻ പടിയിറങ്ങും മുൻപ് മൂന്നാം ലോകമഹായുദ്ധം തുടങ്ങാൻ ശ്രമം
|
കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്ന് ട്രൂഡോ
ഒട്ടാവ: കുടിയേറ്റ നയത്തിൽ തെറ്റുപറ്റിയെന്നു സമ്മതിച്ച് കനേഡിയൻ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോ. വ്യാജ കോളജുകളും വൻകിട കോർപറേറ്റുകളും അവരുടെ നിക്ഷിപ്ത താത്പര്യങ്ങൾക്കായി കുടിയേറ്റ സംവിധാനത്തെ ഉപയോഗപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു.
2025ലെ കാനഡയിലെ പൊതുതെരഞ്ഞെടുപ്പിനു മുന്നോടിയായി ലിബറൽ പാർട്ടിയുടെ ജനപ്രീതി ഇടിഞ്ഞ സാഹചര്യത്തിലാണ് ട്രൂഡോയുടെ പ്രസ്താവന. പണപ്പെരുപ്പം, താറുമാറായ ആരോഗ്യഗതാഗത സംവിധാനങ്ങൾ എന്നിവയിലേക്ക് നയിച്ച പുതിയ നയങ്ങൾ മൂലം ട്രൂഡോ രാജ്യത്ത് കടുത്ത വിമർശനം നേരിട്ടുകൊണ്ടിരിക്കുകയാണ്.
കഴിഞ്ഞ രണ്ടു വർഷമായി ജനസംഖ്യ അതിവേഗം വളരുകയാണ്. വ്യാജ കോളജുകളും കോർപറേറ്റുകളും ഇമിഗ്രേഷൻ സംവിധാനത്തെ ചൂഷണം ചെയ്തുവരികയുമാണ്. ഇതിനെ ചെറുക്കുന്നതിന്, അടുത്ത മൂന്നു വർഷത്തേക്കു കുടിയേറ്റക്കാരുടെ എണ്ണം കുറയ്ക്കുകയാണ്.
സർക്കാർ ചില തെറ്റുകൾ വരുത്തി, അതിനാലാണ് നയത്തിൽ മാറ്റം കൊണ്ടുവരുന്നതെന്നും ട്രൂഡോ വീഡിയോ സന്ദേശത്തിൽ പറഞ്ഞു.
|
ന്യൂ ഓർലിയൻസിൽ വെടിവയ്പ്: രണ്ടു മരണം; 10 പേർക്ക് പരിക്ക്
ന്യൂ ഓർലിയൻസ്: അമേരിക്കയിലെ ന്യൂ ഓർലിയൻസിലെ പരേഡ് റൂട്ടിൽ ഉണ്ടായ വെടിവയ്പ്പിൽ രണ്ടു പേർ കൊല്ലപ്പെടുകയും 10 പേർക്ക് പരിക്കേൽക്കുകയും ചെയ്തു. സംഭവവുമായി ബന്ധപ്പെട്ട് ആരും ഇതുവരെ അറസ്റ്റിലായിട്ടില്ല.
പരിക്കേറ്റ എട്ടു പേരെ പോലീസ് ഇടപെട്ട് ആശുപത്രിയിലെത്തിച്ചു. 45 മിനിറ്റുകൾക്കു ശേഷം മറ്റൊരു വെടിവെയ്പും കൂടി ഉണ്ടായി. പരേഡിൽ പങ്കെടുക്കുന്നവർ അൽമൊനാസ്റ്റർ അവന്യൂ പാലം കടക്കവേയായിരുന്നു സംഭവമെന്നു റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.
ഒരാൾ സംഭവസ്ഥലത്തുതന്നെ മരിച്ചുവീണെന്നും മറ്റൊരാൾ ആശുപത്രിയിൽ വച്ച് മരണമടഞ്ഞെന്നും അധികൃതർ അറിയിച്ചു. ഈ മാസം പത്തിന് ടസ്കെഗീ സർവകലാശാലയിൽ നടന്ന സമാനസംഭവത്തിൽ ഒരാൾ മരിക്കുകയും 16 പേർക്ക് പരിക്കേൽക്കുകയും ചെയ്തിരുന്നു.
|
അമേരിക്കയിലേക്കു പഠിക്കാൻ പറന്ന് ഇന്ത്യക്കാർ
ന്യൂഡൽഹി: ഏറ്റവും അധികം വിദ്യാർഥികളെ അമേരിക്കയിലേക്കു പഠിക്കാനയയ്ക്കുന്ന രാജ്യമായി ഇന്ത്യ. 15 വർഷത്തിനിടെ ഒരു അധ്യയനവർഷം ഏറ്റവും കൂടുതൽ വിദ്യാർഥികളെ അയയ്ക്കുന്ന രാജ്യമായാണ് ഇന്ത്യമാറിയത്.
ഇക്കൊല്ലം 3.3 ലക്ഷം വിദ്യാർഥികളാണ് പഠനത്തിനായി ഇന്ത്യയിൽനിന്ന് അമേരിക്കയിലെത്തിയത്. 2024 ഓപ്പൺ ഡോർസ് റിപ്പോർട്ടിലാണ് ഇക്കാര്യം പറയുന്നത്. അയൽരാജ്യമായ ചൈനയെ പിന്തള്ളിയാണ് ഇന്ത്യ ഒന്നാം സ്ഥാനത്തെത്തിയത്.
20232024 അധ്യയനവർഷത്തിൽ 3,31,602 ഇന്ത്യൻ വിദ്യാർഥികളാണ് അമേരിക്കയിലുള്ളത്. എക്കാലത്തെയും ഏറ്റവും ഉയർന്ന നിരക്കാണിത്. കഴിഞ്ഞ അധ്യയനവർഷത്തേക്കാൾ 23 ശതമാനം വർധനയാണ് ഉണ്ടായത്. അമേരിക്കയിൽ ആകെയുള്ള രാജ്യാന്തര വിദ്യാർഥികളിൽ 29 ശതമാനവും ഇന്ത്യക്കാരാണ്.
ഇന്ത്യയെ കൂടാതെ ഏറ്റവും കൂടുതൽ വിദ്യാർഥികളെ അമേരിക്കയിലേക്ക് അയച്ച രാജ്യങ്ങളിൽ ചൈന (2,77,398), ദക്ഷിണ കൊറിയ (43,149), കാനഡ (28,998), തായ്വാൻ ( 23,157) എന്നിവയാണ് പട്ടികയിൽ ആദ്യ സ്ഥാനങ്ങളിലുള്ളത്. സാധാരണയായി, യുഎസിലെ അധ്യയന വർഷം സെപ്റ്റംബറിൽ ആരംഭിച്ച് മേയ് മാസം വരെയാണ്.
ഉന്നതവിദ്യാഭ്യാസത്തിനായി (ബിരുദം, ഗവേഷണം) ഏറ്റവും കൂടുതൽ ആളുകളെ അയയ്ക്കുന്ന രാജ്യമെന്ന റിക്കാർഡ് ഇന്ത്യ നിലനിർത്തുകയും ചെയ്തു. ഈ ഗണത്തിലുള്ള വിദ്യാർഥികളുടെ എണ്ണവും 19 ശതമാനം വർധിച്ചു. 1,96,567 ഇന്ത്യക്കാരാണ് അമേരിക്കയിൽ ഉന്നതവിദ്യാഭ്യാസം നടത്തുന്നത്.
|
|
|
|
|
|