കൊച്ചി: മികച്ച യുവ മാധ്യമ പ്രവർത്തകനുള്ള പ്രത്യേക പുരസ്കാരം ഗോകുൽ വേണുഗോപാൽ ഏറ്റുവാങ്ങി. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ മാധ്യമ രത്ന, മാധ്യമശ്രീ, മീഡിയ എക്സലൻസ് അവാർഡ് 2025 എന്നിവയുടെ ഭാഗമായി ബെസ്റ്റ് ആൻഡ് യംഗ് അപ്കമിംഗ് ജേണലിസ്റ്റ് പുരസ്കാരമാണ് അദ്ദേഹത്തിന് ലഭിച്ചത്.
കൊച്ചിയിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ മുൻ എംപി സെബാസ്റ്റ്യൻ പോൾ ഫലകവും ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി സർട്ടിഫിക്കറ്റും ജോൺസൺ ജോർജ് ചെക്കും നൽകി ആദരിച്ചു.
കോഴിക്കോട് ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജേണലിസത്തിൽ നിന്ന് ജേണലിസം പാസായ ഗോകുൽ തുടർന്ന് കേരളകൗമുദി ദിനപത്രത്തിൽ കോളമിസ്റ്റായും റിപ്പോർട്ടർ ആയും സബ് എഡിറ്ററായും പ്രവർത്തിച്ചു. കണ്ണൂർ വിമാനത്താവളത്തിന്റെ ദുരവസ്ഥ സംബന്ധിച്ച പരമ്പര, വടക്കേ മലബാറിന്റെ അനുഷ്ഠാനകലയായ തെയ്യത്തെ പൊതു ഇടങ്ങളിൽ കെട്ടിയാടുന്നതിനെപ്പറ്റിയുള്ള പരമ്പര എന്നിവ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു.
കൊച്ചി ഗോകുലം കൺവൻഷൻ സെന്ററിൽ നടന്ന ചടങ്ങുകൾ പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ ഉദ്ഘാടനം ചെയ്തു. ഇന്ത്യ പ്രസ് ക്ലബ് ഓഫ് നോർത്ത് അമേരിക്കയുടെ പ്രസിഡന്റ് സുനിൽ ട്രൈസ്റ്റാർ (സാമുവൽ ഈശോ) അധ്യക്ഷത വഹിച്ചു. മുൻ കേന്ദ്രമന്ത്രിയും കേരള ഗവൺമെന്റിന്റെ പ്രത്യേക പ്രതിനിധിയുമായ പ്രഫ. കെ വി തോമസ്, ഹൈബി ഈഡൻ എംപി, എംഎൽഎമാരായ മോൻസ് ജോസഫ്, അൻവർ സാദത്ത്, റോജി എം ജോൺ, മാണി സി കാപ്പൻ, ടി ജെ വിനോദ്, കെ ജെ മാക്സി, മുൻ എംപി സെബാസ്റ്റ്യൻ പോൾ, കേരള മീഡിയ അക്കാദമി ചെയർമാൻ ആർ എസ് ബാബു, മനോരമ ന്യൂസ് ഡയറക്ടർ ജോണി ലൂക്കോസ്, സാജൻ, മിനി സാജൻ, സുമേഷ് അച്ചുതൻ, ഫൊക്കാന പ്രസിഡന്റ് സജിമോൻ ആന്റണി, ഫോമാ പ്രസിഡന്റ് ബേബി മണക്കുന്നേൽ, ഫൊക്കാന മുൻ പ്രസിഡന്റ് ബാബു സ്റ്റീഫൻ, ദിലീപ് വർഗീസ്, അനിയൻ ജോർജ്, ഷിജോ പൗലോസ്, സുനിൽ തൈമറ്റം, രാജു പള്ളത്ത്, വൈസ് പ്രസിഡന്റ് അനിൽകുമാർ ആറന്മുള, ജോയിന്റ് സെക്രട്ടറി ആശ മാത്യു, ജോയിന്റ് ട്രെഷറർ റോയ് മുളകുന്നംപുരസ്കാരദാന ചടങ്ങിന്റെ കോഓർഡിനേറ്റർ ആയി പ്രതാപ് ജയലക്ഷ്മി നായർ തുടങ്ങിയവരും ചടങ്ങിൽ പങ്കെടുത്തു.
|