നാഷ്വിൽ: കേരള അസോസിയേഷൻ ഓഫ് നാഷ്വില്ലിന്റെ(കാൻ) നേതൃത്വത്തിൽ നോളൻസ്വിൽ ഹിസ്റ്റോറിക്കൽ സൊസൈറ്റി ഓഡിറ്റോറിയത്തിൽ വച്ച് നടന്ന "ജിംഗിൽ & മിംഗിൽ 2025' ക്രിസ്മസ്, പുതുവത്സര ആഘോഷം പങ്കെടുത്തവർക്ക് ഒരു പുത്തൻ അനുഭവം സമ്മാനിച്ചു.
വിവിധ തീമുകൾ അടിസ്ഥാനമാക്കിയുള്ള ഫാഷൻ ഷോ, ഡിജിറ്റൽ സാങ്കേതികവിദ്യയുടെ സഹായത്തോടെയുള്ള നൂതനമായ അവതരണം, മനോഹരമായി അലങ്കരിച്ച ഫോട്ടോ ബൂത്ത്, സ്വാദിഷ്ടമായ ഭക്ഷണം എന്നിവയെല്ലാം പങ്കെടുത്തവരുടെ പ്രശംസ പിടിച്ചു പറ്റി. നാഷ്വിൽ മാർത്തോമ്മാ പള്ളിയിലെ കുട്ടികൾ അവതരിപ്പിച്ച മാർഗംകളിയും അലബാമയിൽ നിന്നുള്ള പ്രശസ്തനായ ഡിജെ കൃഷ് അവതരിപ്പിച്ച സംഗീത വിരുന്നും പരിപാടിക്ക് വളരെ മികവും നൽകി.
കാൻ ഭരണസമിതി ഒരുമിച്ചു കേക്ക് മുറിച്ചാണ് പുതു വർഷത്തെ വരവേറ്റത്. അതോടൊപ്പം കഴിഞ്ഞ വർഷം നടപ്പാക്കിയ പരിപാടികളും പുതിയ വർഷത്തിൽ നടപ്പാക്കാൻ പോകുന്ന പ്രവർത്തനങ്ങളുടെ ഒരു രൂപരേഖയും ഒരു വീഡിയോ രൂപത്തിൽ അവതരിപ്പിക്കുകയും ചെയ്തു.
വിനോദത്തോടൊപ്പം, സന്നദ്ധ സേവനം, സാഹിത്യം, സംസ്കാരം, കായികം എന്നിവക്കുള്ള ഊന്നൽ, അംഗങ്ങളുടെ കുട്ടികളുടെ വികസനം എന്നിവയെല്ലാം ചേർന്ന ഒരു സമഗ്ര രൂപരേഖയാണ് അവതരിപ്പിക്കപ്പെട്ടത്. 2025 ജൂലൈ മാസത്തിൽ സംഘടിപ്പിക്കുന്ന കാൻ ക്രൂസിന്റെ ഔദ്യോഗികമായ ഉദ്ഘാടനവും തദവസരത്തിൽ നടന്നു.
കാൻ വിമൻസ് ഫോറത്തിന്റെ നേതൃത്വത്തിൽ നടന്ന ഫാഷൻ ഷോ "ഫാഷൻ ഫേബിൾ 2025' അവതരണം കൊണ്ടും പുതുമ കൊണ്ടും ഒട്ടേറെ മികവാർന്നതായിരുന്നു. രാജാ രവിവർമ്മ ഇൻസ്പിറേഷൻ, ഇൻഡോ വെസ്റ്റേൺ ഫാഷൻ, നോർത്ത് ഇന്ത്യൻ ബ്രൈഡൽ, കേരള കസവ്: കഥകളി തെയ്യത്തോടൊപ്പം, ഹെർ സ്റ്റോറി ഹെർ ഗ്ലോറി, ഇന്ത്യൻ റോയൽ ക്യാരക്ടർസ് എന്നിങ്ങനെ വ്യത്യസ്ത വിഷയങ്ങളെ അടിസ്ഥാനമാക്കി 52 കലാപ്രതിഭകൾ ചേർന്നൊരുക്കിയ വർണക്കാഴ്ചകളും, ഒരു കപ്പിൾ വാക്ക് റൗണ്ടും നിറഞ്ഞ ഈ ഫാഷൻ ഷോയിൽ ഡിജെയുടെ പശ്ചാത്തലസംഗീതവും ഡിജിറ്റൽ സ്ക്രീനിന്റെ മിഴിവും കൂടെ വന്നതോടെ പുതുവർഷം ആഘോഷിക്കാനെത്തിയവർക്ക് മികച്ച ഒരു ദൃശ്യാനുഭവം തന്നെയായി. വിമൻസ് ഫോറം ചെയർ സുമ ശിവപ്രസാദ് ഇതിനു നേതൃത്വം നൽകി.
പ്രസിഡന്റ് ഷിബു പിള്ള അധ്യക്ഷനായ പരിപാടിയിൽ വൈസ് പ്രസിഡന്റ് ശങ്കർ മന സ്വാഗതവും, ട്രഷറർ അനന്ത ലക്ഷ്മണൻ നന്ദിയും രേഖപ്പെടുത്തി. കൾച്ചറൽ കമ്മിറ്റി ചെയർ സന്ദീപ് ബാലൻ, കോചെയർ ദീപാഞ്ജലി നായർ എന്നിവർ കലാ പരിപാടികളുടെ നേതൃത്വം വഹിച്ചു. ഇവർക്ക് പുറമെ കാനിന്റെ മറ്റു ഭാരവാഹികളായ സുശീല സോമരാജൻ (ജനറൽ സെക്രട്ടറി), അനിൽ പത്യാരി (ജോയിന്റ് സെക്രട്ടറി),
ജിനു ഫിലിപ്പ് സൈമൺ (ജോ. ട്രഷറർ), സുജിത് പിള്ള (മെംബർഷിപ്പ് കമ്മിറ്റി ചെയർ), മനീഷ് രവികുമാർ (ഫൂഡ് കമ്മിറ്റി ചെയർ), നിജിൽ ഉണ്ണിയാൻ പടേമ്മൽ (ഫൂഡ് കമ്മിറ്റി വൈസ് ചെയർ), മനോജ് രാജൻ (ഔട്ട് റീച്ച് കമ്മിറ്റി ചെയർ), രാകേഷ് കൃഷ്ണൻ (മുൻ പ്രസിഡന്റ്), അഡ്വസറി കമ്മിറ്റി അംഗങ്ങളായ സാം ആന്റോ, ആദർശ് രവീന്ദ്രൻ, തോമസ് വർഗീസ് അനിൽകുമാർ ഗോപാലകൃഷ്ണൻ, ബിജു ജോസഫ്, അശോകൻ വട്ടക്കാട്ടിൽ, ബബ്ലൂ ചാക്കോ തുടങ്ങിയവരും പരിപാടിക്ക് നേതൃത്വം നൽകി.
|