അബുദാബി: ഇൻകാസ് അബുദാബിയുടെ നേതൃത്വത്തിൽ കുടുംബ സംഗമം സംഘടിപ്പിച്ചു. പ്രസിഡന്റ് എ.എം. അൻസാർ അധ്യക്ഷത വഹിച്ചു. നാഷണൽ കമ്മിറ്റി വൈസ് പ്രസിഡന്റ് ഷാജി ഷംസുദ്ധീൻ ഉദ്ഘാടനം ചെയ്തു. ജനറൽ സെക്രട്ടറി എം.യു. ഇർഷാദ്, ട്രഷറർ സബ് അഗസ്റ്റിൻ, ഷണൽ കമ്മിറ്റി വർക്കിംഗ് പ്രസിഡന്റ് ബി.യേശുശീലൻ, സമാജം ആക്ടിംഗ് പ്രസിഡന്റ് ടി.എം.നിസാർ, ജനറൽ സെക്രട്ടറി ടി.വി. സുരേഷ്കുമാർ, കോഓർഡിനേഷൻ ജനറൽ കൺവീനർ സുരേഷ് പയ്യന്നൂർ, ജനറൽ സെക്രട്ടറി ഗഫൂർ എടപ്പാൾ എന്നിവർ സംസാരിച്ചു. 60 വർഷത്തിലധികമായി കോൺഗ്രസ് പ്രവർത്തകനായി പ്രവർത്തിക്കുന്ന ചോലയിൽ മുഹമ്മദ് എന്ന കുഞ്ഞാനിക്കയ്ക്ക് ഇൻകാസ് ആദരം നൽകി.
ഇൻകാസ് വൈസ് പ്രസിഡന്റുമാരായ സയീദ് മുണ്ടയിൽ, ദശപുത്രൻ, സംസ്ഥാന ഭാരവാഹികളായ യാസർ ടി.കെ, ഷൈജു പവിത്രൻ, ചാറ്റർജി, ബിനു ബാനർജി, മുജീബ് അബ്ദുൽ സലാം, അനീഷ് മോൻ, അനിൽ കുമാർ, ബിനു വാസുദേവ്, രഘു സീനിയർ നേതാക്കളായ എൻ.പി. മുഹമ്മദാലി, കെ.എച്ച്. താഹിർ, നിബു സാം ഫിലിപ്പ്, സതീഷ്കുമാർ, ജില്ലാ ഭാരവാഹികളായ ഷാജികുമാർ, ജയരാമൻ, നാസർ ആലംകോട്, ബഷീർ, ഓസ്റ്റിൻ, അമീർ കല്ലമ്പലം, നവാസ് എന്നിവർ പരിപാടികൾക്ക് നേതൃത്വം നൽകി.
|