• Logo

Allied Publications

Americas
ഇ​ന്ത്യ​യു​ടെ ഉ​ഷ അ​മേ​രി​ക്ക​യു​ടെ സെ​ക്ക​ൻ​ഡ് ലേ​ഡി
Share
വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​ഷ ചി​ലു​കു​രി വാ​ൻ​സും ച​രി​ത്രം കു​റി​ച്ചു. അ​മേ​രി​ക്ക​യു​ടെ സെ​ക്ക​ൻ​ഡ് ലേ​ഡി പ​ദ​വി​യി​ലെ​ത്തു​ന്ന ആ​ദ്യ ഇ​ന്ത്യ​ക്കാ​രി​യെ​ന്ന ച​രി​ത്ര​മാ​ണ് ഉ​ഷ സ്വ​ന്ത​മാ​ക്കി​യ​ത്.

സ​ത്യ​പ്ര​തി​ജ്ഞാ ച‌​ട​ങ്ങി​ൽ പ്ര​സി​ഡ​ന്‍റ് ഡോ​ണ​ൾ​ഡ് ട്രം​പി​ന് ഉ‍​ഷ​യെ പു​ക​ഴ്ത്തി​യി​ട്ടും പു​ക​ഴ്ത്തി​യി​ട്ടും മ​തി​യാ​യി​ല്ല. പ്ര​സം​ഗ​ത്തി​ൽ ഒ​രു​വേ​ള വൈ​സ് പ്ര​സി​ഡ​ന്‍റാ​യി ഉ​ഷ​യെ തെ​ര​ഞ്ഞെ​ടു​ത്തേ​ക്കു​മാ​യി​രു​ന്നെ​ന്നു​വ​രെ ട്രം​പ് പ​റ​ഞ്ഞു.

ചി​ല കാ​ര​ണ​ങ്ങ​ളാ​ൽ അ​ത് ന​ട​ക്കാ​തെ​പോ​യി, ഉ‍​ഷ​യു​ടെ ഭ​ർ​ത്താ​വും വൈ​സ് പ്ര​സി​ഡ​ന്‍റു​മാ​യ ജെ.​ഡി. വാ​ൻ​സി​നെ​നോ​ക്കി ട്രം​പ് പ​റ​ഞ്ഞു. ഉ​ഷ മി​ടു​ക്കി​യാ​ണെ​ന്നും ട്രം​പ് പു​ക​ഴ്ത്തി. പ്ര​സി​ഡ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ പ്ര​വ​ർ​ത്തി​ച്ച ത​ന്‍റെ സം​ഘാം​ഗ​ങ്ങ​ളെ ട്രം​പ് അ​ഭി​ന​ന്ദി​ച്ചു.

ജെ.​ഡി. വാ​ൻ​സി​നെ പ്ര​ത്യേ​കം അ​ഭി​ന​ന്ദി​ക്കു​ക​യും ചെ​യ്തു. ജെ​ഡി മി​ക​ച്ച സെ​ന​റ്റ​റും മി​ടു​ക്ക​നു​മാ​ണ്. എ​ന്നാ​ൽ അ​ദ്ദേ​ഹ​ത്തി​ന്‍റെ ഭാ​ര്യ ഉ​ഷ അ​തി​ലും മി​ടു​ക്കി​യാ​ണ് ട്രം​പ് പ​റ​ഞ്ഞു. ജെ.​ഡി. വാ​ന്‍​സ് അ​മേ​രി​ക്ക​യു​ടെ 50ാം വൈ​സ് പ്ര​സി​ഡ​ന്‍റാ​യി അ​ധി​കാ​ര​മേ​റ്റ​തോ​ടെ ക​മ​ല ഹാ​രി​സി​ന് പി​ന്നാ​ലെ ഉ​ഷ ഇ​ന്ത്യ​യു​ടെ അ​ഭി​മാ​ന​മാ​യി.

പി​ങ്ക് കോ​ട്ടി​ലാ​യി​രു​ന്നു ഉ​ഷ ഭ​ർ​ത്താ​വി​നൊ​പ്പം സ​ത്യ​പ്ര​തി​ജ്ഞാ ച​ട​ങ്ങി​നെ​ത്തി​യ​ത്. മ​ക​ൾ മി​രാ​ബെ​ൽ റോ​സും കൂ​ടെ​യു​ണ്ടാ​യി​രു​ന്നു. 39ാം വ​യ​സി​ൽ യു​എ​സ് സെ​ക്ക​ൻ​ഡ് ലേ​ഡി പ​ദ​വി​യി​ലെ​ത്തു​ന്ന ഉ​ഷ ഈ ​സ്ഥാ​നം ഏ​റ്റെ​ടു​ക്കു​ന്ന ഏ​റ്റ​വും പ്രാ​യം കു​റ​ഞ്ഞ ര​ണ്ടാ​മ​ത്തെ വ​നി​ത​യാ​ണ്.

ആ​ന്ധ്ര​യി​ലെ വെ​സ്റ്റ് ഗോ​ദാ​വ​രി ജി​ല്ല​യി​ലെ വ​ഡ്‌​ലൂ സ്വ​ദേ​ശി​ക​ളാ​യ രാ​ധാ​കൃ​ഷ്ണ​ൻ​ല​ക്ഷ്മി ദ​മ്പ​തി​ക​ളു​ടെ മ​ക​ളാ​ണ് ഉ​ഷ. 1980ക​ളി​ലാ​ണ് രാ​ധാ​കൃ​ഷ്ണ​യും ല​ക്ഷ്മി​യും യു​എ​സി​ലെ​ത്തി​യ​ത്.

യേ​ൽ ലോ ​സ്കൂ​ളി​ൽ​വ​ച്ചാ​ണ് ഉ​ഷ​യും വാ​ൻ​സും ക​ണ്ടു​മു​ട്ടി​യ​ത്. പ്ര​ണ​യം 2014 ൽ ​ഇ​രു​വ​രേ​യും വി​വാ​ഹ​ത്തി​ലൂ​ടെ ഒ​ന്നാ​ക്കി. ദ​മ്പ​തി​ക​ൾ​ക്ക് മൂ​ന്ന് മ​ക്ക​ളാ​ണു​ള്ള​ത്​ഇ​വാ​ൻ, വി​വേ​ക്, മി​രാ​ബെ​ൽ.

ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കി​യാ​ൽ 48 ല​ക്ഷ​ത്തോ​ളം ഇ​ന്ത്യ​ക്കാ​രെ ബാ​ധി​ക്കും.
വാഷിംഗ്ടൺ ഡിസി: ജ​ന്മാ​വ​കാ​ശ പൗ​ര​ത്വം നി​ർ​ത്ത​ലാ​ക്കു​മെ​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന്‍റെ പ്ര​ഖ്യാ​പ​നം ആ​ശ​ങ്ക​യോ​ടെ​യാ​ണ് ഇ​ന്ത്യ​ക്കാ​ര​ട​ക്ക​മു​ള്ള
മ​റി​യാ​മ്മ തോ​മ​സ് അ​ന്ത​രി​ച്ചു.
എ​ട​ത്വ: വ​ട​ശേ​രി​ക്ക​ര ത​ക​ടി​യി​ൽ ഹൗ​സി​ലെ പ​രേ​ത​നാ​യ ടി.​ജെ. തോ​മ​സി​ന്‍റെ ഭാ​ര്യ മ​റി​യാ​മ്മ തോ​മ​സ് (കൊ​ച്ചു​മാ​രി​യ​മ്മ 95) അ​ന്ത​രി​ച്ചു.
ഇ​ന്ത്യ​യു​ടെ ഉ​ഷ അ​മേ​രി​ക്ക​യു​ടെ സെ​ക്ക​ൻ​ഡ് ലേ​ഡി.
വാ​ഷിം​ഗ്ട​ൺ ഡി​സി: ട്രം​പി​ന്‍റെ ര​ണ്ടാം വ​ര​വി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ ഉ​ഷ ചി​ലു​കു​രി വാ​ൻ​സും ച​രി​ത്രം കു​റി​ച്ചു.
അ​മേ​രി​ക്ക പാ​ടു​ന്നു; ഭൂ​മി​ക്കൊ​രു ച​ര​മ​ഗീ​തം?.
ന്യൂ​യോ​ർ​ക്ക്: ആ​ഗോ​ള​താ​പ​നം നി​യ​ന്ത്രി​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്ന പാ​രീ​സ് ഉ​ട​മ്പ​ടി​യി​ല്‍​നി​ന്നു​ള്ള അ​മേ​രി​ക്ക​യു​ടെ പി​ന്മാ​റ്റം വ​ൻ പ്ര​ത്
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാളസിന്‍റെ ലൈ​ഫ് ടൈം ​അ​ച്ചീ​വ്മെ​ന്‍റ് അ​വാ​ർ​ഡ് പ്രേം ​പ്ര​കാ​ശി​ന്.
ഡാ​ള​സ്: ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​റും കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ഡാ​ള​സും ചേ​ർ​ന്ന് നി​ർ​മാ​താ​വും ന​ട​നു​മാ​യ പ്രേം ​പ്ര​കാ​ശി​ന്