• Logo

Allied Publications

Americas
"കേ​ര​ള​ത്തി​ലെ അ​വ​സാ​ന ജൂ​ത​ര്‍' ചി​ത്ര​പ്ര​ദ​ര്‍​ശ​നം വാ​ഷിം​ഗ്ട​ണി​ല്‍
Share
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് കൊ​ച്ചി​യി​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വ​ഴി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ന​മു​ക്ക് മു​ന്നി​ല്‍ ക​ട​ന്നു​വ​രു​ന്ന പ്ര​ധാ​ന കാ​ര്യ​ങ്ങ​ളാ​ണ് ജൂ​ത തെ​രു​വും ജൂ​ത പ​ള്ളി​യു​മൊ​ക്കെ.

നൂ​റ്റാ​ണ്ടു​ക​ള്‍ പ​ഴ​ക്ക​മു​ള്ള പു​രാ​ത​നാ​യ യ​ഹൂ​ദ ആ​രാ​ധ​നാ​ല​യം ഇ​ന്ന് ഒ​രു ച​രി​ത്ര സ്മാ​ര​ക​മാ​യി മാ​റി​ക്ക​ഴി​ഞ്ഞു. അ​തു​മ​ല്ല കേ​ര​ള​ത്തി​ലെ യ​ഹൂ​ദ​ന്മാ​രെ​ക്കു​റി​ച്ചു​ള്ള എ​ല്ലാ കാ​ര്യ​ങ്ങ​ളും ഇ​ന്ന് ഏ​റെ​ക്കു​റെ ഒ​രു ച​രി​ത്ര സ്മ​ര​ണ​ക​ളാ​യി മാ​റി​യി​രി​ക്കു​ന്നു. അ​തി​നു​ള്ള കാ​ര​ണം ഇ​സ്ര​യേ​ല്‍ എ​ന്ന ജൂ​ത രാ​ജ്യ​മു​ണ്ടാ​യ​പ്പോ​ള്‍, കേ​ര​ള​ത്തി​ലെ ജൂ​ത​ന്മാ​ര്‍ ഇ​സ്ര​യേ​ലി​ലേ​ക്ക് കു​ടി​യേ​റി എ​ന്നു​ള്ള​താ​ണ്.

ബി​സി കാ​ല​ഘ​ട്ട​ത്തി​ല്‍ ത​ന്നെ യ​ഹൂ​ദ​ന്മാ​ര്‍ വാ​ണി​ജ്യ കാ​ര്യ​ങ്ങ​ളാ​ല്‍ കേ​ര​ള മേ​ഖ​ല​യി​ല്‍ എ​ത്തി എ​ന്നാ​ണ് നി​ഗ​മ​നം. എ​ഡി 68ല്‍ ​ജ​റു​സ​ലേ​മി​ലെ ജൂ​ത ദേ​വാ​ല​യം റോ​മാ​ക്കാ​ര്‍ ന​ശി​പ്പി​ച്ച​പ്പോ​ള്‍ ഏ​താ​ണ് പ​തി​നാ​യി​ര​ത്തോ​ളം സ്ത്രീ​ക​ളും കു​ട്ടി​ക​ളും അ​ട​ങ്ങു​ന്ന യ​ഹൂ​ദ​ന്മാ​ര്‍ കൊ​ടു​ങ്ങ​ല്ലൂ​രി​ലെ​ത്തി എ​ന്ന് ച​രി​ത്രം പ​റ​യു​ന്നു.

കൊ​ടു​ങ്ങ​ല്ലൂ​ര്‍, ചാ​വ​ക്കാ​ട്, മാ​ടാ​യി​പ്പാ​റ, മാ​ള എ​ന്നീ സ്ഥ​ല​ങ്ങ​ളി​ല്‍ പ്ര​താ​പി​ക​ളാ​യി ജീ​വി​ച്ചി​രു​ന്ന യ​ഹൂ​ദ​ന്മാ​ര്‍, സാ​മൂ​ഹി​ക, സാം​സ്‌​കാ​രി​ക, വാ​ണി​ജ്യ, സാ​മ്പ​ത്തി​ക രം​ഗ​ങ്ങ​ളി​ല്‍ പ്ര​മാ​ണി​മാ​രാ​യി​രു​ന്നു.

എ​ന്നാ​ല്‍ പോ​ര്‍​ച്ചു​ഗീ​സു​കാ​രു​ടെ വ​ര​വോ​ടെ അ​വ​രു​ടെ അ​ടി​ച്ച​മ​ര്‍​ത്ത​ലും പീ​ഡ​ന​ങ്ങ​ളാ​ലും യ​ഹൂ​ദ​ര്‍ കൊ​ച്ചി രാ​ജ്യ​ത്തി​ലേ​ക്ക് പ​ലാ​യ​നം ചെ​യ്യു​ക​യും കൊ​ച്ചി രാ​ജാ​വ് അ​വ​രെ സ്വീ​ക​രി​ച്ചു​വെ​ന്നും അ​ങ്ങ​നെ​യാ​ണ് മ​ട്ടാ​ഞ്ചേ​രി​യി​ലെ ജൂ​ത തെ​രു​വും ജൂ​ത പ​ള്ളി​യു​മൊ​ക്കെ ഉ​ണ്ടാ​കു​ന്ന​ത്.

1948ല്‍ ​ഇ​സ്ര​യേ​ല്‍ ഒ​രു സ്വ​ത​ന്ത്ര രാ​ഷ്ട്ര​മാ​യി പ്ര​ഖ്യാ​പി​ക്ക​പ്പെ​ട്ട​പ്പോ​ള്‍ കേ​ര​ള​ത്തി​ലെ​ത്തി​യ യ​ഹൂ​ദ​ര്‍ മി​ക്ക​വ​രും ഇ​സ്ര​യേ​ലി​ലേ​ക്ക് മ​ട​ങ്ങി. 1961ലെ ​സെ​ന്‍​സ​സ് പ്ര​കാ​രം 359 യൂ​ദാ​ന്മാ​ര്‍ ആ​ണ് അ​ന്ന് കേ​ര​ള​ത്തി​ല്‍ ഉ​ണ്ടാ​യി​രു​ന്ന​തെ​ങ്കി​ല്‍ 1991ല്‍ ​അ​വ​രു​ടെ എ​ണ്ണം 120ല്‍ ​താ​ഴെ​യാ​യി. 2024ല്‍ ​പ​തി​നാ​ല് മ​ല​ബാ​ര്‍ യ​ഹൂ​ദ​ന്മാ​രും ഒ​രു പ​ര​ദേ​ശി യ​ഹൂ​ദ​നു​മാ​ണ് കേ​ര​ള​ത്തി​ല്‍ അ​വ​ശേ​ഷി​ക്കു​ന്ന​ത്.

ഈ ​അ​വ​ശേ​ഷി​ക്കു​ന്ന യ​ഹൂ​ദ​ന്മാ​രു​ടെ ക​ഥ കാ​മ​റ​ക്ക​ണ്ണി​ലൂ​ടെ എ​മ്മി അ​വാ​ര്‍​ഡ് ജേ​താ​വാ​യ ജോ​ഷ്വ കോ​ഗ​ന്‍ പ​ക​ര്‍​ത്തി​യ ചി​ത്ര​പ്ര​ദ​ര്‍​ശ​നം "The Latest Jews of Cochin' എ​ന്ന പേ​രി​ല്‍ വാ​ഷിം​ഗ്ട​ണ്‍ ഹൂ​ബ്രൂ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍റെ ക്രീ​ഗ​ര്‍ ലോ​ബി​യി​ല്‍ ജ​നു​വ​രി 14ന് ​ആ​രം​ഭി​ച്ചു.

മാ​ര്‍​ച്ച് അ​വ​സാ​നം വ​രെ ചി​ത്ര​പ്ര​ദ​ര്‍​ശ​നം തു​ട​രു​ന്ന​താ​ണ്. സീ​നി​യ​ര്‍ റാ​ബി സൂ​സ​ന്‍ ഷാ​ങ്ക്മാ​ന്‍, ഇ​ന്ത്യ​ന്‍ സ​മൂ​ഹ​ത്തെ പ്ര​തി​നി​ധീ​ക​രി​ച്ച് ബി​നോ​യ് തോ​മ​സ്, ഫോ​ട്ടോ ജേ​ര്‍​ണ​ലി​സ്റ്റ് ജോ​ഷ്വാ കോ​ഗ​ന്‍ എ​ന്നി​വ​ര്‍ ചി​ത്ര​പ്ര​ദ​ര്‍​ശ​ന ഉ​ദ്ഘാ​ട​ന ച​ട​ങ്ങി​ല്‍ പ​ങ്കെ​ടു​ത്തു.

ചി​ത്ര​പ്ര​ദ​ര്‍​ശ​നം കാ​ണു​വാ​ന്‍ താ​ത്പ​ര്യ​മു​ള്ള​വ​ര്‍ 3935 Maconb Street, N.Wലു​ള്ള വാ​ഷിം​ഗ്ട​ണ്‍ ഹീ​ബ്രൂ കോ​ണ്‍​ഗ്രി​ഗേ​ഷ​ന്‍ സ​ന്ദ​ര്‍​ശി​ക്കു​ക.

പ​തി​മൂ​ന്നു​കാ​ര​നി​ൽ​നി​ന്നു ഗ​ര്‍​ഭം ധ​രി​ച്ച് പ്ര​സ​വി​ച്ച അ​ധ്യാ​പി​ക അ​റ​സ്റ്റി​ൽ.
ന്യൂ​ജ​ഴ്‌​സി: പ​തി​മൂ​ന്നു​കാ​ര​നാ​യ സ്‌​കൂ​ള്‍ വി​ദ്യാ​ര്‍​ഥി​യെ ലൈം​ഗി​ക​മാ​യി പീ​ഡി​പ്പി​ച്ച കേ​സി​ല്‍ അ​ധ്യാ​പി​ക അ​റ​സ്റ്റി​ല്‍.
ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് എ​ബി തോ​മ​സ്.
ഡാ​ള​സ്: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ചു​മ​ത​ല​യേ​ൽ​ക്കു​ന്ന ഡോ​ണ​ൾ​ഡ് ട്രം​പി​ന് ആ​ശം​സ നേ​ർ​ന്ന് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി വെ​ൽ​ഫെ​യ​ർ
"കേ​ര​ള​ത്തി​ലെ അ​വ​സാ​ന ജൂ​ത​ര്‍' ചി​ത്ര​പ്ര​ദ​ര്‍​ശ​നം വാ​ഷിം​ഗ്ട​ണി​ല്‍.
വാ​ഷിം​ഗ്ട​ണ്‍ ഡി​സി: കേ​ര​ള​ത്തി​ല്‍ പ്ര​ത്യേ​കി​ച്ച് കൊ​ച്ചി​യി​ലെ മ​ട്ടാ​ഞ്ചേ​രി​യി​ലെ വ​ഴി​ക​ളി​ലൂ​ടെ യാ​ത്ര ചെ​യ്യു​മ്പോ​ള്‍ ന​മു​ക്ക് മു​ന്നി​ല്
ഇ​നി ട്രം​പ് 2.0! യു​എ​സി​ന്‍റെ 47ാം പ്ര​സി​ഡ​ന്‍റാ​യി ഇ​ന്ന് ചു​മ​ത​ല​യേ​ല്ക്കും.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​യു​ടെ 47ാമ​ത് പ്ര​സി​ഡ​ന്‍റാ​യി ഡോ​ണ​ൾ​ഡ് ട്രം​പ് ഇ​ന്ന് ചു​മ​ത​ല​യേ​ൽ​ക്കും. ഇ​ന്ത്യ​ൻ​സ​മ​യം രാ​ത്രി 10.
ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഒ​റ്റ​ത്ത​വ​ണ ധ​ന​സ​ഹാ​യ​മാ​യി 770 ഡോ​ള​ർ ന​ൽ​കും.
ക​ലി​ഫോ​ർ​ണി​യ: ക​ലി​ഫോ​ർ​ണി​യ​യി​ലെ കാ​ട്ടു​തീ ദു​രി​ത​ബാ​ധി​ത​ർ​ക്ക് ഫെ​ഡ​റ​ൽ പി​ന്തു​ണ ന​ൽ​കാ​നു​ള്ള ശ്ര​മ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി പ്ര​സി​ഡ​ന്‍റ് ജോ ​