• Logo

Allied Publications

Americas
കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു
Share
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​ട​ങ്ങു​ക​ളാ​ടെ ന​ട​ന്നു. പി.​പി. ചി​ത്ത​ര​ഞ്ജ​ൻ എം​എ​ൽ​എ വീ​ടി​ന്‍റെ താ​ക്കോ​ൽ കു​ടും​ബ​ത്തി​നു കൈ​മാ​റി.

മ​ണ്ണ​ഞ്ചേ​രി 21ാം വാ​ർ​ഡി​ലുള്ള ര​ണ്ടു മ​ക്ക​ളും അ​ച്ഛ​നും അ​മ്മ​യും അ​മ്മൂ​മ്മ​യും അ​ട​ങ്ങു​ന്ന അ​ഞ്ചം​ഗ​ങ്ങ​ളു​ൾ​പ്പെ​ടു​ന്ന​ കുടുംബത്തിനാണ് വീ​ട് നി​ർ​മി​ച്ച് ന​ൽ​കി​യ​ത്. ഒ​രാ​ൾ ആ​ല​പ്പു​ഴ മു​ഹ​മ്മ​ദ​ൻ​സ് ഗേ​ൾ​സ് സ്കൂ​ളി​ൽ പ്ല​സ് വ​ൺ വി​ദ്യാ​ർ​ഥി​നി​യാ​ണ്. സ​ഹോ​ദ​ര​ൻ മ​ണ്ണ​ഞ്ചേ​രി സ്കൂ​ളി​ൽ ആ​റാം ക്ലാ​സി​ലും പ​ഠി​ക്കു​ന്നു.

അ​മേ​രി​ക്ക​യി​ലെ ഫ്ലോ​റി​ഡ​യി​ലെ ന​വ കേ​ര​ള മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളാ​യ സു​ശീ​ൽ കു​മാ​ർ നാ​ല​ക​ത്ത്, ജ​യി​ൻ വാ​ത്തി​യേ​ലി​ൽ, മാ​ത്യു വ​ർ​ഗീ​സ്, ജോ​സ​ഫ് പാ​ണി​കു​ള​ങ്ങ​ര എ​ന്നി​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു. തി​ര​ക്ക​ഥാ​കൃ​ത്ത് സു​നീ​ഷ് വാ​ര​നാ​ട് മു​ഖ്യാ​തി​ഥി​യാ​യി.

2024ലെ ​എ​സ്എ​സ്എ​ൽ​സി പ​രീ​ക്ഷ​യി​ൽ ഉ​ന്ന​ത വി​ജ​യം ക​ര​സ്ഥ​മാ​ക്കി​യ മ​ണ്ണ​ഞ്ചേ​രി ഹൈ​സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി​യെ അ​നു​മോ​ദി​ക്കാ​നാ​യി അ​ധ്യാ​പ​ക​രും പി​ടി​എ, എ​സ്എം​സി ഭാ​ര​വാ​ഹി​ക​ളും എ​ത്തി​യ​പ്പോ​ഴാ​ണ് വീ​ടി​ന്‍റെ അ​വ​സ്ഥ മ​ന​സി​ലാ​ക്കി​യ​ത്.

ടി​ൻ​ഷി​റ്റു പാ​കി​യ പാ​ർ​പ്പി​ട​ത്തി​ലെ ഇ​ത്തി​രി വെ​ട്ട​ത്തി​ൽ അ​ധ്യാ​പ​ക​രെ അ​പ്ര​തീ​ക്ഷി​ത​മാ​യി ക​ണ്ട​പ്പോ​ൾ വി​ദ്യാ​ർ​ഥി​നി​യു​ടെ മു​ഖ​ത്ത് മി​ന്നി​യ അ​ങ്ക​ലാ​പ്പും പ​ത​ർ​ച്ച​യു​മാ​ണ് അ​ധ്യാ​പ​ക​രു​ടെ മ​ന​സി​ൽ കൊ​ണ്ട​ത്.

വി​ദ്യാ​ർ​ഥി​നി​യു​ടെ വീ​ട്ടി​ൽ നി​ന്ന് ഇ​റ​ങ്ങു​മ്പോ​ഴും ആ ​മു​ഖ​ഭാ​വം അ​വ​രെ വേ​ട്ട​യാ​ടി. പി​ന്നീ​ട് ക്ലാ​സ് അ​ധ്യാ​പി​ക​യാ​യ വി​ധു ന​ഹാ​ർ ഈ ​വി​വ​രം മ​ല​യാ​ളി അ​സോ​സി​യേ​ഷ​ൻ ഭാ​ര​വാ​ഹി​ക​ളു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി വീ​ട് നി​ർ​മാ​ണ​ത്തി​ന് അ​നു​കൂ​ല​മാ​യ തീ​രു​മാ​നം നേ​ടി​യെ​ടു​ത്തു. എ​ൻ​ജി​നി​യ​ർ അ​നി​ൽ​കു​മാ​ർ ജി​ത്തൂ​സി​നാ​യി​രു​ന്നു നി​ർ​മാ​ണ ച്ചു​മ​ത​ല.

ആ​റു​മാ​സം കൊ​ണ്ട് ഏ​ഴ​ര ല​ക്ഷം രൂ​പ ചെ​ല​വി​ൽ 500 ച​തു​ര​ശ്ര അ​ടി​യി​ലു​ള്ള വീ​ടി​ന്‍റെ പ​ണി പൂ​ർ​ത്തി​യാ​യി. ര​ണ്ടു​മൂ​റി, അ​ടു​ക്ക​ള, ഹാ​ൾ, ശു​ചി​മു​റി സൗ​ക​ര്യ​മു​ള്ള​താ​ണ് വീ​ട്.

കെെ​ത്താ​ങ്ങാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ; വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ളു​ടെ വീ​ടെ​ന്ന സ്വ​പ്നം പൂ​വ​ണി​ഞ്ഞു.
ആ​ല​പ്പു​ഴ: വി​ദ്യാ​ർ​ഥി​ക​ളാ​യ സ​ഹോ​ദ​ര​ങ്ങ​ൾ​ക്ക് വി​ദേ​ശ​മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യ​ത്തോ​ടെ നി​ർ​മി​ച്ച വീ​ടി​ന്‍റെ താ​ക്കോ​ൽ​ദാ​നം വ​ർ​ണാ​ഭ​മാ​യ ച​
മ​ന്ത്ര ക​ണ്‍​വ​ന്‍​ഷ​ന്‍ ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
ന്യൂ​ജ​ഴ്സി: മ​ന്ത്ര ക​ണ്‍​വന്‍​ഷ​ന്‍ 2025 ശു​ഭാ​രം​ഭ​വും തി​രു​വാ​തി​ര മ​ഹോ​ത്സ​വ​വും ന്യൂ​ജ​ഴ്സി​യി​ല്‍ ന​ട​ന്നു.
നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സ്.
ഡാ​ള​സ്: നാ​ല് ഔ​ൺ​സോ അ​തി​ൽ കു​റ​വോ ക​ഞ്ചാ​വ് കൈ​വ​ശം വ​ച്ചാ​ൽ അ​റ​സ്റ്റ് ചെ​യ്യ​രു​തെ​ന്ന് ഡാ​ള​സ് പോ​ലീ​സിന്‍റെ നി​ർ​ദേ​ശം.
പ്രമുഖ മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
കൊ​ച്ചി: ലോ​ക​ത്തി​ന്‍റെ വി​വി​ധ കോ​ണു​ക​ളി​ൽ അ​ഭി​മാ​ന​ക​ര​മാ​യ നേ​ട്ട​ങ്ങ​ൾ കൈ​വ​രി​ച്ച മ​ല​യാ​ളി​ക​ളെ പ്ര​വാ​സി കോ​ൺ​ക്ലേ​വ് ആ​ദ​രി​ച്ചു.
തീ ​അ​ണ​യാ​തെ ലോ​സ് ആ​ഞ്ച​ല​സ്.
ലോ​സ് ആ​ഞ്ച​ല​സ്: ലോ​ക​ത്തി​ന്‍റെ സി​നി​മ ന​ഗ​ര​മാ​യ ലോ​സ് ആ​ഞ്ച​ല​സി​ന്‍റെ നെ​ഞ്ചി​ലെ തീ ​ഇ​നി​യും അ​ണ​യു​ന്നി​ല്ല.