• Logo

Allied Publications

Americas
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന്യു മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്ക് കേ​ര​ള​ത്തി​ലേ​ക്കു​ള്ള പാ​ല​മാ​ണ് ഫൊ​ക്കാ​ന. കേ​ര​ള​ത്തി​ന്‍റെ പു​രോ​ഗ​മ​ന​ത്തി​നും വി​ക​സ​ന​ത്തി​നും ഒ​പ്പം നി​ൽ​ക്കാ​ൻ ഫൊ​ക്കാ​ന​യ്ക്ക് സാ​ധി​ച്ച​ത് അ​ഭി​മാ​ന​ക​ര​മാ​യ നി​മി​ഷ​മാ​ണെ​ന്ന് മ​ന്ത്രി സൂ​ചി​പ്പി​ച്ചു.

പ്ര​ള​യം, കോ​വി​ഡ്, നി​പ, ഓ​ഖി, വ​യ​നാ​ട് ദു​ര​ന്തം ഉ​ണ്ടാ​യ സ​മ​യ​ത്ത് അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ സ​ഹാ​യം കേ​ര​ള സ​ർ​ക്കാ​രി​ന് മ​റ​ക്കാ​ൻ സാ​ധി​ക്കി​ല്ല. പ്ര​വാ​സി​ക​ൾ ഇ​നി​യും ലോ​ക​ത്തി​ന്‍റെ ഏ​ത് ഭാ​ഗ​ത്തി​രു​ന്നാ​ലും നി​ങ്ങ​ളു​ടെ ഭൂ​മി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട റ​വ​ന്യു പ​രാ​തി​ക​ൾ പ​രി​ഹ​രി​ക്കു​വാ​ൻ ഓ​ൺ​ലൈ​ൻ സം​വി​ധാ​നം നി​ല​വി​ൽ വ​ന്നു ക​ഴി​ഞ്ഞ​താ​യും മ​ന്ത്രി പ​റ​ഞ്ഞു.

ഇ​പ്പോ​ൾ ലോ​ഞ്ച് ചെ​യ്യു​ന്ന മെ​ഡി​ക്ക​ൽ കാ​ർ​ഡ് ഫൊ​ക്കാ​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ൾ​ക്കും ഏ​റെ ഗു​ണം ചെ​യ്യു​മെ​ന്ന് പ്ര​തീ​ക്ഷ​യു​ണ്ടെ​ന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു. കൊ​ച്ചി രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ല്‍, പാ​ലാ മാ​ര്‍ സ്ലീ​വാ മെ​ഡ്‌​സി​റ്റി ഹോ​സ്പി​റ്റ​ല്‍, തി​രു​വ​ല്ല ബി​ലീ​വേ​ഴ്‌​സ് ഹോ​സ്പി​റ്റ​ല്‍ എ​ന്നി​വ​യു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് പ​ദ്ധ​തി ഒ​രു​ങ്ങു​ന്ന​ത്.



അ​മേ​രി​ക്ക​ന്‍​ക​നേ​ഡി​യ​ന്‍ മ​ല​യാ​ളി​ക​ള്‍​ക്കും അ​വ​രു​ടെ ബ​ന്ധു​ക്ക​ള്‍​ക്കും പ്ര​സ്തു​ത ഹോ​സ്പി​റ്റ​ലു​ക​ളി​ൽ ചി​കി​ത്സാ ബി​ല്ലു​ക​ളി​ൽ ഇ​ള​വു ല​ഭി​ക്കു​ന്ന​തി​ന് വേ​ണ്ടി​യാ​ണ് മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ് ന​ല്‍​കു​ന്ന​തെ​ന്ന് ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ന്‍ ആ​ന്‍റ​ണി ത​ന്‍റെ അ​ധ്യ​ക്ഷ പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.

മെ​ഡി​ക്ക​ൽ കാ​ർ​ഡ് പ​ദ്ധ​തി​യി​ൽ നി​ര​വ​ധി നൂ​ത​ന​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്. ഫൊ​ക്കാ​ന​യി​ലെ എ​ല്ലാ അം​ഗ സം​ഘ​ട​ന​യി​ലെ അം​ഗ​ങ്ങ​ൾ​ക്കും അ​വ​രു​ടെ​ബ​ന്ധു​ക്ക​ൾ​ക്കും ഈ ​പ​ദ്ധ​തി​യു​ടെ ഗു​ണ​ഭോ​ക്താ​ക്ക​ളാ​കാ​ൻ സാ​ധി​ക്കും. ഇ​ൻ പേ​ഷ്യ​ന്‍റ് ഔ​ട്ട് പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ലും റേ​ഡി​യോ​ള​ജി സ്കാ​നിം​ഗ് ഉ​ൾ​പ്പെ​ടെ​യു​ള്ള ടെ​സ്റ്റു​ക​ൾ​ക്കും ഇ​ള​വു​ക​ൾ ല​ഭി​ക്കും.

വി​വി​ധ ഹെ​ൽ​ത്ത് ചെ​ക്ക​പ്പ് പാ​ക്കേ​ജു​ക​ളും ഇ​ൻ പേ​ഷ്യ​ന്‍റ് വി​ഭാ​ഗ​ങ്ങ​ളി​ൽ എ​ത്തു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ രോ​ഗി​ക​ൾ​ക്ക് മ​റ്റ് സേ​വ​ന​ങ്ങ​ളും ഹെ​ൽ​ത്ത് കാ​ർ​ഡ് ഉ​ള്ള​വ​ർ​ക്കും ല​ഭ്യ​മാ​ക്കും. സേ​വ​ന​ങ്ങ​ൾ ല​ഭ്യ​മാ​ക്കാ​ൻ ഹെ​ൽ​ത്ത് കാ​ർ​ഡ് ഈ ​ആ​ശു​പ​ത്രി​ക​ളി​ലെ ഫ്ര​ണ്ട് ഡ​സ്കി​ൽ കാ​ണി​ച്ചാ​ൽ മാ​ത്രം മ​തി​യാ​കു​മെ​ന്ന് ഫൊ​ക്കാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ർ ഉ​ണ്ണി​ത്താ​ൻ സ്വാ​ഗ​ത പ്ര​സം​ഗ​ത്തി​ൽ അ​റി​യി​ച്ചു.



ഹെ​ൽ​ത്ത് കാ​ർ​ഡ് ലോ​ഞ്ചിം​ഗ് ച​ട​ങ്ങി​ൽ മു​ൻ മ​ന്ത്രി പ്ര​ഫ. കെ.​വി. തോ​മ​സ്, ചാ​ണ്ടി ഉ​മ്മ​ന്‍ എം​എ​ൽ​എ, രാ​ജ​ഗി​രി ഹോ​സ്പി​റ്റ​ല്‍ അ​ഡ്മി​നി​സ്‌​ട്രേ​ഷ​ന്‍ ഡ​യ​റ​ക്ട​ര്‍ ഫാ. ​ജോ​യി കി​ളി​ക്കു​ന്നേ​ല്‍ സി​എം​ഐ, മാ​ര്‍ സ്ലീ​വാ മെ​ഡ്‌​സി​റ്റി എം​ഡി മോ​ണ്‍​സി​ങ്ങ​ര്‍ ഡോ. ​ജോ​സ​ഫ് ക​ണി​യോ​ടി​ക്ക​ല്‍,

ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി ശ്രീ​കു​മാ​ര്‍ ഉ​ണ്ണി​ത്താ​ന്‍, ട്ര​ഷ​റ​ര്‍ ജോ​യി ചാ​ക്ക​പ്പ​ന്‍, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി അ​പ്പു​ക്കു​ട്ട​ന്‍ പി​ള്ള, അ​ഡീ​ഷ​ണ​ല്‍ അ​സോ​സി​യേ​റ്റ് ട്ര​ഷ​റ​ര്‍ ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് ചെ​യ​ര്‍ ജോ​ജി തോ​മ​സ്, മു​ന്‍ പ്ര​സി​ഡ​ന്‍റും ബോ​ര്‍​ഡ് ഓ​ഫ് ട്ര​സ്റ്റീ​സ് മെ​മ്പ​റു​മാ​യ ജോ​ര്‍​ജി വ​ര്‍​ഗീ​സ്,

മു​ന്‍ പ്ര​സി​ഡ​ന്‍റും ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ കോ​ഓ​ര്‍​ഡി​നേ​റ്റ​റു​മാ​യ പോ​ള്‍ ക​റു​ക​പ്പി​ള്ളി​ല്‍, മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​ജോ​ൺ, ജെ​യ്ബു കു​ള​ങ്ങ​ര, ലീ​ല മാ​രേ​ട്ട്, തോ​മ​സ് തോ​മ​സ്, ഫി​ലി​പ്പോ​സ് ഫി​ലി​പ്പ്, നാ​ഷ​ണ​ൽ ക​മ്മി​റ്റി മെം​ബ​ർ മ​നോ​ജ് മാ​ത്യു, റീ​ജി​യ​ണ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​സി കാ​ര​ക്കാ​ട്, ഡോ. ​ഷീ​ല വ​ർ​ഗീ​സ്, സാ​ജ​ൻ, മി​നി സാ​ജ​ൻ തു​ട​ങ്ങി നി​ര​വ​ധി വ്യ​ക്തി​ക​ൾ ച​ട​ങ്ങി​ന്‍റെ ഭാ​ഗ​മാ​യി.



ഡോ. ​ഷീ​ല വ​ർ​ഗീ​സി​ന്‍റെ പ്രാ​ർ​ഥ​നാ ഗാ​ന​ത്തോ​ടെ തു​ട​ങ്ങി​യ ച​ട​ങ്ങി​ൽ ഫൊ​ക്കാ​ന മു​ൻ പ്ര​സി​ഡ​ന്‍റ് ജോ​ർ​ജി വ​ർ​ഗീ​സ് ആ​യി​രു​ന്നു എം​സി. ട്ര​ഷ​ർ ജോ​യി ചാ​ക്ക​പ്പ​ൻ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന