• Logo

Allied Publications

Americas
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു
Share
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച്ചു ന​ട​ത്ത​പ്പെ​ട്ടു. മ്പേ​ഴ്സ് ഫാ​മി​ലി മീ​റ്റ് എ​ന്ന പ​രി​പാ​ടി​യി​ൽ കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ അം​ഗീ​കാ​ര​മു​ള്ള ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വം കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​ൻ ഡ​യ​റ​ക്ട​ർ ആ​യ മു​രു​ക​ൻ കാ​ട്ടാ​ക്ക​ട ഉ​ദ്ഘാ​ട​നം ചെ​യ്തു.

ന​യാ​ഗ്ര പാ​ന്തേ​ഴ്സ് പ്ര​സി​ഡന്‍റ്​ ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ലൂ​ക്കോ​സ് (ലൈ​ജു), എ​ക്സ് ഒ​ഫി​ഷ്യ​ൽ ആ​ഷ്ലി ജെ. ​മാ​ങ്ങ​ഴ, ഡ​യ​റ​ക്ട​ർ ഷെ​ജി ജോ​സ​ഫ് ചാ​ക്കും​ക​ൽ, വൈ​സ് പ്ര​സി​ഡന്‍റ് തോ​മ​സ് ഫി​ലി​പ്പ്, സെ​ക്ര​ട്ട​റി നി​ഖി​ൽ ജേ​ക്ക​ബ്, ട്ര​ഷ​റ​ർ ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ, ന​യാ​ഗ്ര പാ​ന്തേ​ഴ്സി​ന്‍റെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ (മോ​ർ​ട്ട​ഗേ​ജ് അ​ഡ്വൈ​സ​ർ) ര​ഞ്ജു കോ​ശി എ​ന്നി​വ​ർ ചേ​ർ​ന്ന് ഭ​ദ്ര​ദീ​പം കൊ​ളു​ത്തി, മ​ല​യാ​ളം മി​ഷ​ൻ കാ​ന​ഡ കോ​ർ​ഡി​നേ​റ്റ​ർ ജോ​സ​ഫ് ജോ​ൺ കാ​ൽ​ഗ​രി ആ​ശം​സാ​പ്ര​സം​ഗം ന​ട​ത്തി.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ സം​സ്കാ​രി​ക വ​കു​പ്പി​ന്‍റെ ​കീ​ഴി​ലു​ള്ള മ​ല​യാ​ളം മി​ഷ​നു​മാ​യി ചേ​ർ​ന്ന് ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം എ​ന്ന പാ​ഠ്യ​പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. മ​ല​യാ​ളം മി​ഷ​ന്‍റെ പ​രി​ശീ​ല​നം ല​ഭി​ക്കു​ന്ന അ​ധ്യാ​പ​ക​രായി​രി​ക്കും പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ​ഠ​ന​ത്തി​ന് നേ​തൃ​ത്വം വ​ഹി​ക്കു​ന്ന​ത്, കൂ​ടാ​തെ കോ​ഴ്സ് പൂ​ർ​ത്തി​യാ​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ മ​ല​യാ​ളം മി​ഷ​ന്‍റെ സ​ർ​ട്ടി​ഫി​ക്ക​റ്റും നൽകു​ന്ന​താ​യി​രി​ക്കും.

മ​ലയാ​ളി​ക​ൾ താ​മ​സി​ക്കു​ന്ന വ​ട​ക്കേ അ​മേ​രി​ക്ക​യി​ലെ ന​ഗ​ര​ങ്ങ​ളി​ൽ, പ്രാ​ദേ​ശി​ക​മാ​യി​ട്ടു​ള്ള സം​ഘ​ട​ന​ക​ളു​മാ​യി കൈ​കോ​ർ​ത്ത് മ​ല​യാ​ളം പ​ഠി​പ്പി​ക്കു​ന്ന​തോ​ടൊ​പ്പം മ​ല​യാ​ള​ത്തി​നെ പ്രോ​ത്സാ​ഹി​പ്പി​ക്കു​ന്ന പ​ദ്ധ​തി​ക​ളും ഒ​രു​ക്കു​ക. വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ വ​ള​രു​ന്ന എ​ഴു​ത്തു​കാ​രെ​യും, പ്രാ​സം​ഗി​ക​രെ​യും ക​ലാ​കാ​ര​ന്മാ​രെ​യും പ്രോ​ത്സാ​ഹി​പ്പി​ക്കു​ക, മ​ല​യാ​ള​രം​ഗ​ത്ത് പ്ര​സി​ദ്ധ​രാ​യി​ട്ടു​ള്ള ക​ലാ​കാ​ര​ന്മാ​രെ​യും എ​ഴു​ത്തു​കാ​രെ​യും വ​ട​ക്കേ അ​മേ​രി​ക്ക​യി​ൽ പ​രി​ച​യ​പ്പെ​ടു​ത്തു​ക എ​ന്നി​വ​യാ​ണ് ന​യാ​ഗ്ര പാ​ന്തേ​ഴ്സ് വി​ഭാ​വ​നം ചെ​യ്തി​രി​ക്കു​ന്ന​തെ​ന്ന് പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ഇ​തി​നോ​ട​നു​ബ​ന്ധി​ച്ച് ന​ട​ന്ന മെ​മ്പേ​ഴ്സ് ഫാ​മി​ലി മീ​റ്റി​ൽ കു​ടും​ബാം​ഗ​ങ്ങ​ൾ അ​വ​ത​രി​പ്പി​ച്ച ക​ലാ​പ​രി​പാ​ടി​ക​ൾ ഏ​വ​രി​ലും കൗ​തു​കം ഉ​ണ​ർ​ത്തി. ഫൊ​ക്കാ​ന അ​സോ​സി​യേ​റ്റ് സെ​ക്ര​ട്ട​റി മ​നോ​ജ് എ​ട​മ​ന​യേ​യും ഫോ​മ റീ​ജ​ന​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സു​ബി​ൻ സ്ക്ക​റി​യ​യെ​യും പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ലൂ​ക്കോ​സ്, എ​ക്സ് ഒ​ഫീ​ഷ്യ​ൽ ആ​ഷ്ലി ജെ ​മാ​ങ്ങ​ഴാ, ഡ​യ​റ​ക്ട​ർ ഷെ​ജി ജോ​സ​ഫ് ചാ​ക്കും​ക​ൽ എ​ന്നി​വ​ർ ചേ​ർ​ന്ന് ആ​ദ​രി​ച്ചു.

ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ചു​രു​ങ്ങി​യ സ​മ​യം കൊ​ണ്ട് നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ സം​ഘ​ട​ന ഒ​ന്നാ​മ​ത് എ​ത്തി​യ വ​ഴി​ക​ളെ​ക്കു​റി​ച്ച് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ലൂ​ക്കോ​സ് പ്ര​സം​ഗ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ചു. മെ​മ്പേ​ഴ്സിന്‍റെ അ​ഭി​രു​ചി​ക്ക​നു​സ​രി​ച്ച് ക​മ്മ്യൂ​ണി​റ്റി​ക്ക് ഗു​ണ​ക​ര​മാ​കു​ന്ന വ​ഴി​യി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​താ​ണ് ന​യാ​ഗ്ര പാ​ന്തേ​ഴ്സി​ന്‍റെ വി​ജ​യ​മാ​ന്ത്ര​മെ​ന്ന് എ​ക്സ് ഒ​ഫീ​ഷ്യ​ൽ ആ​ഷ്ലി ജെ ​മാ​ങ്ങ​ഴാ ത​ന്റെ പ്ര​സം​ഗ​ത്തി​ൽ സൂ​ചി​പ്പി​ച്ചു.

ഡീ​ന ജോ​ണും തോ​മ​സ് ഫി​ലി​പ്പും ആ​ങ്ക​ർ​മാ​രാ​യ ആ​ഘോ​ഷ രാ​വി​ൽ വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ൾ മാ​റ്റു​കൂ​ട്ടി. പ​ങ്കെ​ടു​ത്ത മു​ഴു​വ​ൻ പേ​രെ​യും പ​രി​ച​യ​പ്പെ​ടു​ത്തി സൗ​ഹൃ​ദം ഊ​ഷ്മ​ള​മാ​ക്കി​യ പ​രി​പാ​ടി മ​റ​ക്കാ​ൻ പ​റ്റാ​ത്ത അ​നു​ഭ​വ​മാ​യി​രു​ന്നു​വെ​ന്ന് ന​യാ​ഗ്ര പാ​ന്തേ​ഴ്സ് അം​ഗ​ങ്ങ​ൾ അ​ഭി​പ്രാ​യ​പ്പെ​ട്ടു.

അ​നൂ​ബ് രാ​ജു​വും ഷി​ബി അ​നൂ​ബും ചേ​ർ​ന്ന് ഒ​രു​ക്കി​യ സ്റ്റേ​ജും ഹാ​ളും വേ​റി​ട്ട അ​നു​ഭ​വ​മാ​യി​രു​ന്നു. അ​തി​നോ​ട് അ​നു​ബ​ന്ധി​ച്ച് ന​ട​ന്ന സ്വാ​ദി​ഷ്ട​മാ​യ സ്നേ​ഹ​വി​രു​ന്ന് ഒ​രു​ക്കി​യ ടോ​ണി ജോ​സ്, പ്ര​ദീ​പ് ച​ന്ദ്ര​ൻ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ആ​യി​രു​ന്നു.​

പ്ര​സി​ഡ​ന്‍റ് ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ, ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ തോ​മ​സ് ലൂ​ക്കോ​സ്, മ​റ്റു ഡ​യ​റ​ക്ട​ർ​മാ​രാ​യ ഷെ​ജി ജോ​സ​ഫ് ചാ​ക്കും​ക​ൽ, ആ​ഷ്ലി ജെ ​മാ​ങ്ങ​ഴാ, അ​നി​ൽ ച​ന്ദ്ര​പ്പി​ള്ളി​ൽ, എ​ബി​ൻ മാ​ത്യു, ലി​ജോ വാ​ത​പ്പി​ള്ളി, എ​ൽ​ഡ്രി​ഡ് കാ​വു​ങ്ക​ൽ, ബി​ജു ജ​യിം​സ്, അ​നീ​ഷ് കു​ര്യ​ൻ വൈ​സ് പ്ര​സി​ഡന്‍റ് തോ​മ​സ് ഫി​ലി​പ്പ്, നി​ഖി​ൽ ജേ​ക്ക​ബ് സെ​ക്ര​ട്ട​റി ട്ര​ഷ​റ​ർ ബി​ബി​ൻ സെ​ബാ​സ്റ്റ്യ​ൻ,

ജോ​യി​ൻ സെ​ക്ര​ട്ട​റി ലി​റ്റി ലൂ​ക്കോ​സ്, ജോ​യി​ൻ ട്ര​ഷ​റ​ർ ജേ​ക്ക​ബ് പ​ച്ചി​ക്ക​ര, ജാ​ക്സ​ൺ ജോ​സ്, ത​ങ്ക​ച്ച​ൻ ചാ​ക്കോ, ഡീ​ന ജോ​ൺ, അ​ഭി​ജി​ത്ത് തോ​മ​സ്, റ്റി​നേ​ഷ് ജെ​റോം, ടെ​ൽ​ബി​ൻ തോ​മ​സ്, സ്റ്റാ​നി ജെ. ​തോ​ട്ടം, ബി​നോ​യ് അ​ബ്ര​ഹാം, ദി​ലീ​പ് ദേ​വ​സ്യ, മ​നു അ​ബ്ര​ഹാം, ൽ​വി​ൻ ഇ​ട​മ​ന, ശ്രു​തി തൊ​ടു​ക​യി​ൽ,അ​നീ​ഷ് കു​മാ​ർ പി.​ആ​ർ, ജോ​ർ​ജ് തോ​മ​സ്, ഷി​ന്‍റോ തോ​മ​സ്, ജോ​യ്സ് കു​ര്യാ​ക്കോ​സ്, പ്ര​ദീ​പ് ച​ന്ദ്ര​ൻ, ബി​ജു അ​വ​റാ​ച്ച​ൻ തു​ട​ങ്ങി​യ ക​മ്മി​റ്റി അം​ഗ​ങ്ങ​ളും പ​രി​പാ​ടി​യു​ടെ വി​ജ​യ​ത്തി​നാ​യി പ്ര​വ​ർ​ത്തി​ച്ചു.

റി​യ​ൽ​റ്റ​ർ​മാ​രാ​യ പ​യ​സ് ജോ​സ​ഫ് റോ​യ് ജോ​സ​ഫ് എ​ന്നി​വ​രാ​ണ് ന​യാ​ഗ്ര പാ​ന്തേ​ഴ്സി​ന്റെ മെ​ഗാ സ്പോ​ൺ​സേ​ർ​സ്. ന​യാ​ഗ്ര പാ​ന്തേ​ഴ്സി​ന്‍റെ പ്ലാ​റ്റി​നം സ്പോ​ൺ​സ​ർ മോ​ർ​ട്ട​ഗേ​ജ് അ​ഡ്വൈ​സ​ർ ര​ഞ്ജു കോ​ശി​യും ഗോ​ൾ​ഡ് സ്പോ​ൺ​സ​ർ റോ​യ​ൽ കേ​ര​ള ഫു​ഡ്സും ആ​ണ്.

പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പാ​ഠ്യ​പ​ദ്ധ​തി​യു​ടെ രജി​സ്ട്രേ​ഷ​നു വേ​ണ്ടി ഡെ​ന്നി ക​ണ്ണൂ​ക്കാ​ട​ൻ 1 (647) 6483735 ഡീ​ന ജോ​ൺ +1 (306) 5017512 എ​ന്നി​വ​രെ ബ​ന്ധ​പ്പെ​ടാം.

കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ "മ​ക​ര​ജ്യോ​തി 2025' സം​ഘ​ടി​പ്പി​ക്കു​ന്നു.
ഒ​ട്ടാ​വ: കാ​ന​ഡ​യി​ലെ ശ​ബ​രി​മ​ല ഭ​ക്ത​ർ​ക്ക് മ​ക​ര​വി​ള​ക്ക് ആ​ഘോ​ഷി​ക്കാ​ൻ അ​വ​സ​ര​മൊ​രു​ക്കി കേ​ര​ള ഹി​ന്ദു ഫെ​ഡ​റേ​ഷ​ൻ ഓ​ഫ് കാ​ന​ഡ.
ഫൊ​ക്കാ​ന മെ​ഡി​ക്ക​ല്‍ പ്രി​വി​ലേ​ജ് കാ​ര്‍​ഡ് പ​ദ്ധ​തി: മ​ന്ത്രി കെ. ​രാ​ജ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു.
കൊ​ച്ചി: ഫൊ​ക്കാ​ന​യു​ടെ പ​ദ്ധ​തി​യാ​യ മെ​ഡി​ക്ക​ല്‍ കാ​ര്‍​ഡ്, പ്രി​വി​ലേ​ജ് കാ​ർ​ഡ് പ​ദ്ധ​തി കൊ​ച്ചി ഗോ​കു​ലം ക​ണ്‍​വ​ന്‍​ഷ​ന്‍ സെ​ന്‍റ​റി​ല്‍ റ​വ​ന
ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും സം​ഘ​ടി​പ്പി​ച്ചു.
ന​യാ​ഗ്ര: ന​യാ​ഗ്ര പാ​ന്തേ​ഴ്സ് ന​ന്മ മ​ല​യാ​ളം പ്ര​വേ​ശ​നോ​ത്സ​വ​വും പുതുവത്സരാ​ഘോ​ഷ​വും ന​യാ​ഗ്ര ഔ​വ​ർ ലേ​ഡി ഓ​ഫ് ദ ​സ്കാ​പു​ല​ർ പാ​രി​ഷ് ഹാ​ളി​ൽ വച
ടെ​ക്സ​സി​ലെ ഓ​സ്റ്റിനിൽ താറാവുകളിൽ പക്ഷിപ്പനി കണ്ടെത്തി.
ടെ​ക്സ​സ്: ഓ​സ്റ്റി​ൻ ട്രാ​വി​സ് കൗ​ണ്ടി​യി​ലെ താ​റാ​വു​ക​ളി​ൽ പ​ക്ഷി​പ്പ​നി ക​ണ്ടെ​ത്തി​യ​താ​യി സ്ഥി​രീ​ക​രി​ച്ചു.
ട്രംപിന്‍റെ സത്യപ്രതിജ്ഞയോടനുബന്ധിച്ച് ഷിക്കാഗോ മലയാളി സമൂഹത്തിന്‍റെ പൊതുസമ്മേളനം.
ഷി​ക്കാ​ഗോ: ജ​നു​വ​രി 20ന് ​അ​മേ​രി​ക്ക​യു​ടെ 47ാമ​ത്തെ പ്ര​സി​ഡ​ന്‍റ് സ​ത്യ​പ്ര​തി​ജ്ഞ ചെ​യ്ത് ര​ണ്ടാ​മ​ത്തെ പ്രാ​വ​ശ്യം അ​ധി​കാ​ര​മേ​റ്റെ​ടു​ക്കു​ന