വാഷിംഗ്ടൺ ഡിസി: അമേരിക്കയുടെ തലസ്ഥാനമായ വാഷിംഗടൺ ഡിസി ആസ്ഥാനമായി പ്രവർത്തിക്കുന്ന ശ്രീനാരായണ മിഷൻ സെന്ററിന്റെ 2025 വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പ്രേജിത്ത് ശിവപ്രസാദ് (പ്രസിഡന്റ്), ഷാം ജീ ലാൽ(വൈസ് പ്രസിഡന്റ്), നീതു ഫൽഗുനൻ(സെക്രട്ടറി), സതി സന്തോഷ് (ജോ. സെക്രട്ടറി), വിദ്യാ അരുൺ(ട്രഷറർ), എ. വേണുഗോപാൽ(ജോ. ട്രഷറർ), സനാ സത്യൻ, ജയരാജ് ജയദേവൻ, സജി വേലായുധൻ, നന്മ ജയൻ വക്കം, അമ്പിളി അനൂപ്, കിച്ചു ശശിധരൻ, സന്ദീപ് പണിക്കർ, രത്നമ്മ നാഥൻ, പ്രണിത് നിഥിൻ കടവിൽ (ബോർഡ് ഓഫ് ഡയറക്ടർസ് ) എന്നിവരടങ്ങിയ പുതിയ ഭരണസമിതി ജനുവരി ഒന്നിന് ചുമതലയേറ്റു.
ഗുരുദേവദർശനങ്ങളെ വരും തലമുറയ്ക്ക് അഗാധമായി മനസിലാക്കാനും അവകൾ ജീവിതചര്യയുടെ ഭാഗമാക്കാനും കഴിയാൻ ഉതകുന്നവിധത്തിൽ പ്രവർത്തനങ്ങളെ മുന്നോട്ട് നയിക്കുന്നതോടൊപ്പം, ശ്രീ നാരായണ ഗുരുദേവ തത്ത്വങ്ങളിൽ അധിഷ്ഠിതമായ ഒരു മാതൃകാപരമായ സംഘടനയായി എസ്എൻഎംസി വളർത്താൻ നിസ്വാർത്ഥമായി പ്രവർത്തിക്കുമെന്ന് പ്രസിഡന്റ് പ്രേംജിത്ത് വ്യക്തമാക്കി.
വെറുമൊരു സാമുദായിക സംഘടനാ പ്രവർത്തനം ആയിരിക്കില്ല എസ്എൻഎംസിയുടെത് എന്നും, സമൂഹത്തിന്റെ വിവിധ മേഖലകളിലേക്ക് കടന്നുചെന്ന് എല്ലാവിധ ആശയങ്ങളേയും ഉൾക്കൊണ്ടുകൊണ്ട്, ശ്രീ നാരായണഗുരു ദേവൻ നിഷ്കർഷിച്ച സേവനം ലക്ഷ്യമാക്കി പ്രവർത്തനങ്ങളെ ഏകോപിപ്പിച്ചു മുന്നോട്ടു പോകുമെന്ന് സെക്രട്ടറി നീതു ഫൽഗുനൻ അറിയിച്ചു.
|