• Logo

Allied Publications

Europe
യു​ക്മ റീ​ജി​യ​ണ​ൽ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ച്ചു
Share
ഡെ​ർ​ബി​: യു​ക്മ ദേ​ശീ​യ പ്ര​സി​ഡ​ന്‍റ് ഡോ. ​ബി​ജു പെ​രി​ങ്ങ​ത്ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ഡെ​ർ​ബി​യി​ൽ ചേ​ർ​ന്ന ദേ​ശീ​യ സ​മി​തി യോ​ഗം കു​ര്യ​ൻ ജോ​ർ​ജ്, മ​നോ​ജ് കു​മാ​ർ പി​ള്ള, അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ര​ട​ങ്ങി​യ മൂ​ന്നം​ഗ തെ​ര​ഞ്ഞെ​ടു​പ്പ് ക​മ്മീ​ഷ​നെ തീ​രു​മാ​നി​ക്കു​ക​യും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​വാ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ക​യും ചെ​യ്തു.

ഇ​തി​ൻ പ്ര​കാ​രം നി​യു​ക്ത​രാ​യ യു​ക്മ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ അം​ഗ​ങ്ങ​ൾ യോ​ഗം ചേ​ർ​ന്ന് റീ​ജി​യ​ണ​ൽ, നാ​ഷ​ണ​ൽ ഇ​ല​ക്ഷ​ൻ 2025 തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യ്ക്ക് തു​ട​ക്കം കു​റി​ക്കു​ന്ന ന​ട​പ​ടി​ക​ൾ ആ​രം​ഭി​ക്കു​വാ​ൻ തീ​രു​മാ​നി​ച്ചു.

തെ​ര​ഞ്ഞെ​ടു​പ്പി​ന്‍റെ ആ​ദ്യ​പ​ടി​യാ​യി റീ​ജി​യ​ണ​ൽ തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ​ക്കു​ള്ള തീ​യ​തി​ക​ൾ പ്ര​ഖ്യാ​പി​ക്കു​ക​യാ​ണ്. ആ​ദ്യ ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി എ‌​ട്ടി​ന് യു​ക്മ നോ​ർ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണി​ലും യു​ക്മ യോ​ർ​ക്ക്ഷ​യ​ർ & ഹം​ബ​ർ റീ​ജി​യ​ണി​ലും യു​ക്മ സൗ​ത്ത് ഈ​സ്റ്റ് റീ​ജി​യ​ണി​ലും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ ന​ട​ക്കും.

രാ​വി​ലെ​യും വൈ​കു​ന്നേ​ര​വു​മാ​യി​ട്ടാ​യി​രി​ക്കും റീ​ജി​യ​ണു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ക്കു​ന്ന​ത്. ര​ണ്ടാ​മ​ത്തെ തെ​ര​ഞ്ഞെ​ടു​പ്പ് ദി​വ​സ​മാ​യ ഫെ​ബ്രു​വ​രി 15ന് ​ഈ​സ്റ്റ് ആം​ഗ്ളി​യ, ഈ​സ്റ്റ് വെ​സ്റ്റ് & മി​ഡ്‌​ലാ​ൻ​ഡ്സ്, സൗ​ത്ത് വെ​സ്റ്റ് റീ​ജി​യ​ണു​ക​ളി​ലും തെ​ര​ഞ്ഞെ​ടു​പ്പ് ന​ട​ത്തു​ന്ന​തി​നാ​ണ് തീ​രു​മാ​നി​ച്ചി​രി​ക്കു​ന്ന​ത്.



എ​ല്ലാ സ്ഥ​ല​ങ്ങ​ളി​ലേ​യും തെ​ര​ഞ്ഞെ​ടു​പ്പു​ക​ൾ യു​ക്മ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​ർ നേ​രി​ട്ടാ​യി​രി​ക്കും ന​ട​ത്തു​ന്ന​ത്. കൂ​ടാ​തെ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ൻ ചു​മ​ത​ല​പ്പെ​ടു​ത്തു​ന്ന നി​രീ​ക്ഷ​ക​രും തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​യി​ൽ പ​ങ്കാ​ളി​ക​ളാ​കും.

മ​റ്റ് റീ​ജി​യ​ണു​ക​ളി​ലെ തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​ക​ൾ പി​ന്നീ​ട് തീ​രു​മാ​നി​ക്കു​ന്ന​താ​ണ്. റീ​ജി​യ​ൻ ഇ​ല​ക്ഷ​ൻ അ​വ​സാ​നി​ക്കു​ന്ന മു​റ​യ്ക്ക് ദേ​ശീ​യ സ​മി​തി തെ​ര​ഞ്ഞെ​ടു​പ്പ് തീ​യ​തി​യും പ്ര​ഖ്യാ​പി​ക്കു​ന്ന​താ​ണ്.

യു​ക്മ​യു​ടെ പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ എ​ല്ലാ റീ​ജി​യ​നു​ക​ളി​ലും തു​ട​ർ​ന്ന് ദേ​ശീ​യ ഭ​ര​ണ സ​മി​തി​യും നി​ല​വി​ൽ വ​രു​ന്ന​തി​നു​ള്ള തി​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക്കാ​ണ് തു​ട​ക്കം കു​റി​ക്കു​ന്ന​ത്.

യു​ക്മ​യു​ടെ അം​ഗ അ​സോ​സി​യേ​ഷ​നു​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ജ​ന​റ​ൽ കൗ​ൺ​സി​ൽ അം​ഗ​ങ്ങ​ൾ​ക്കാ​യി​രി​ക്കും അ​താ​തു റീ​ജി​യ​ണു​ക​ളി​ലും ദേ​ശീ​യ ത​ല​ത്തി​ലും ഭാ​ര​വാ​ഹി​ക​ളെ തി​ര​ഞ്ഞെ​ടു​ക്കു​ന്ന​തി​നു​ള്ള വോ​ട്ട​വ​കാ​ശം ഉ​ണ്ടാ​യി​രി​ക്കു​ന്ന​ത്.

യു​ക്മ ഇ​ല​ക്ഷ​ൻ ഏ​റ്റ​വും നീ​തി​പൂ​ർ​വ​മാ​യി ന​ട​ത്തി പു​തി​യ ഭ​ര​ണ​സ​മി​തി​ക​ൾ നി​ല​വി​ൽ വ​രു​വാ​ൻ എ​ല്ലാ​വ​രു​ടേ​യും സ​ഹാ​യ സ​ഹ​ക​ര​ണ​ങ്ങ​ൾ അ​ഭ്യ​ർ​ഥി​ച്ചു കൊ​ള്ളു​ന്ന​താ​യി യു​ക്മ ഇ​ല​ക്ഷ​ൻ ക​മ്മീ​ഷ​ണ​ർ​മാ​രാ​യ കു​ര്യ​ൻ ജോ​ർ​ജ്, മ​നോ​ജ് കു​മാ​ർ പി​ള്ള, അ​ല​ക്സ് വ​ർ​ഗീ​സ് എ​ന്നി​വ​ർ അ​റി​യി​ച്ചു.

ഒ​ഐ​സി​സി യു​കെ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന്; ​രാ​ഹു​ൽ മാ​ങ്കൂ​ട്ട​ത്തി​ൽ ഉ​ദ്ഘാ​ട​ക​ൻ.
സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്: ഒ​ഐ​സി​സി യു​കെ​യു​ടെ പ്ര​ഥ​മ ബാ​ഡ്മി​ന്‍റ​ൺ ടൂ​ർ​ണ​മെ​ന്‍റ് ഫെ​ബ്രു​വ​രി 15ന് ​സം​ഘ​ടി​പ്പി​ക്കും.
പു​ടി​നു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തു​മെ​ന്ന് ഡോണള്‍​ഡ് ട്രം​പ്.
ബ​ര്‍​ലി​ന്‍: റ​ഷ്യ​ന്‍ പ്ര​സി​ഡ​ന്‍റ് വ്ലാ​ഡി​മി​ര്‍ പു​ടി​നു​മാ​യു​ള്ള കൂ​ടി​ക്കാ​ഴ്ച​യ്ക്കു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പു​രോ​ഗ​മി​ക്കു​ക​യാ​ണെ​ന്ന് നി​യ
യൂ​റോ​പ്പി​ല്‍ ഇ​ന്‍​ഫ്ളു​വ​ന്‍​സ പി​ടി​മു​റു​ക്കി; ആ​ശു​പ​ത്രി കേ​സു​ക​ളും മ​ര​ണ​ങ്ങ​ളും വ​ർ​ധി​ക്കു​ന്നു.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ല്‍ ഉ​യ​ര്‍​ന്നു​വ​രു​ന്ന ഫ്ലൂ ​ബാ​ധി​ത​രു​ടെ എ​ണ്ണ​ത്തി​ൽ ആ​ശ​ങ്ക​യു​മാ​യി ആ​രോ​ഗ്യ വി​ദ​ഗ്ധ​ര്‍.
ജോ​ൺ അ​ല​ക്സാ​ണ്ട​ർ ആ​ന്ത്ര​പ്പ​റു​ടെ സം​സ്കാ​രം 18ന്.
ഡാ​ള​സ്: ഡി​സം​ബ​ർ 24ന് ​ടെ​ക്സ​സി​ലെ ഗ്രേ​പ്പ്‌​വൈ​നി​ൽ അ​ന്ത​രി​ച്ച വ്യ​വ​സാ​യ പ്ര​മു​ഖ​നും ചാ​രി​റ്റി പ്ര​വ​ർ​ത്ത​ക​നു​മാ​യ ജോ​ൺ അ​ല​ക്സാ​ണ്ട​ർ ആ​ന