• Logo

Allied Publications

Delhi
ഡി​എം​എ​യു​ടെ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി
Share
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന്ന പേ​രി​ൽ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം സം​ഘ​ടി​പ്പി​ച്ചു.

ക​രോ​ൾ ഗാ​ന മ​ത്സ​ര​വും വി​വി​ധ ഏ​രി​യ​ക​ൾ ന​ട​ത്തി​യ സി​നി​മാ​റ്റി​ക് ഡാ​ൻ​സു​ക​ളും അ​ർ​ധ ശാ​സ്ത്രീ​യ നൃ​ത്ത​വും ഫ്യൂ​ഷ​ൻ ഡാ​ൻ​സും നാ​ട​ൻ പാ​ട്ടു​ക​ളും എ​ല്ലാം പ​രി​പാ​ടി​യു​ടെ ഭാ​ഗ​മാ​യി അ​ര​ങ്ങേ​റി.

ആ​ഘോ​ഷ​ങ്ങ​ളോ​ട് അ​നു​ബ​ന്ധി​ച്ച് ഡി​എം​എ വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​വി. മ​ണി​ക​ണ്ഠ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന സാം​സ്‌​കാ​രി​ക സ​മ്മേ​ള​നം, മ​യൂ​ർ വി​ഹാ​ർ ഫേ​സ്3 ഗാ​സി​പ്പു​ർ ഏ​രി​യ​യി​ലെ അ​മൃ​താ റാ​വു​വി​ന്‍റെ പ്രാ​ർ​ഥ​നാ ഗീ​താ​ലാ​പ​ന​ത്തോ​ടെ​യാ​ണ് ആ​രം​ഭി​ച്ച​ത്.

ചാ​വ​റ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ ഡ​യ​റ​ക്ട​ർ ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ മു​ഖ്യാ​തി​ഥി​യും ഏ​ഷ്യ​ൻ ഫു​ട്ബോ​ൾ കോ​ൺ​ഫെ​ഡ​റേ​ഷ​ൻ നി​ർ​വാ​ഹ​ക സ​മി​തി അം​ഗം ഡോ. ​ഷാ​ജി പ്ര​ഭാ​ക​ര​നും ഇ​ന്ദ്രി​യ ജൂ​വ​ല​റി​യു​ടെ സീ​നി​യ​ർ ജൂ​വ​ല​റി ക​ൺ​സ​ൾ​ട്ട​ന്‍റു​മാ​യ അ​ശ്വ​തി ര​മേ​ശും വി​ശി​ഷ്ടാ​തി​ഥി​യു​മാ​യി​രു​ന്നു.



ജ​ന​റ​ൽ സെ​ക്ര​ട്ട​റി ടോ​ണി ക​ണ്ണ​മ്പു​ഴ, ക​രോ​ൾ ഗാ​ന മ​ത്സ​രം കോ​ഓ​ർ​ഡി​നേ​റ്റ​ർ മാ​ത്യു ജോ​സ്, അ​ഡീ​ഷ​ണ​ൽ ജ​ന​റ​ൽ സെ​ക്ര​ട്ട​റി പി.​എ​ൻ. ഷാ​ജി തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ച​ട​ങ്ങി​ൽ പ്ര​ശ​സ്ത സം​രം​ഭ​ക​നാ​യ ഡോ. ​ടി.​ഒ. തോ​മ​സി​നെ​യും ട്രെ​യി​ൻ​ഡ് ന​ഴ്സ​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റ് ആ​നി​കു​മാ​റി​നെ​യും ആ​ദ​രി​ച്ചു.

കൂ​ടാ​തെ കേ​ര​ള സ്‌​കൂ​ളു​ക​ളി​ൽ പ​ഠി​ക്കു​ന്ന നി​ർ​ധ​ന​രാ​യ കു​ട്ടി​ക​ൾ​ക്ക് ഡി​എം​എ ന​ൽ​കു​ന്ന ഫീ​സ് ഏ​രി​യ ഭാ​ര​വാ​ഹി​ക​ൾ ഏ​റ്റു​വാ​ങ്ങി. തു​ട​ർ​ന്ന് ഡി​എം​എ ത്രൈ​മാ​സി​ക​യു​ടെ ഒ​ന്പ​താം ല​ക്ക​ത്തി​ന്‍റെ ആ​ദ്യ പ്ര​തി മു​ഖ്യാ​തി​ഥി ഫാ. ​റോ​ബി ക​ണ്ണ​ഞ്ചി​റ, വി​ശി​ഷ്ടാ​തി​ഥി ഡോ. ​ഷാ​ജി പ്ര​ഭാ​ക​ര​നു ന​ൽ​കി​കൊ​ണ്ട് പ്ര​കാ​ശ​നം ചെ​യ്തു.

ക​രോ​ൾ ഗാ​ന മ​ത്സ​ര​ത്തി​ൽ പ​ട്ടേ​ൽ ന​ഗ​ർ ഏ​രി​യ ഒ​ന്നാം സ​മ്മാ​ന​മാ​യ 15,000 രൂ​പ​യും മ​യൂ​ർ വി​ഹാ​ർ ഫേ​സ്1 ഏ​രി​യ ര​ണ്ടാം സ​മ്മാ​ന​മാ​യ 10,000 രൂ​പ​യും മ​യൂ​ർ വി​ഹാ​ർ ഫേ​സ് 3 ഗാ​സി​പ്പു​ർ ഏ​രി​യ മൂ​ന്നാം സ​മ്മാ​ന​മാ​യ 7,500 രൂ​പ​യും ക​ര​സ്ഥ​മാ​ക്കി.



വ​ർ​ഗീ​സ് ജോ​ൺ, എം.​ജി. ര​തീ​ഷ്, പ്രി​ൻ​സി പു​ന്നൂ​സ് എ​ന്നി​വ​രാ​യി​രു​ന്നു വി​ധി ക​ർ​ത്താ​ക്ക​ൾ. മ​ത്സ​ര​ത്തി​ൽ അം​ബേ​ദ്‌​ക​ർ ന​ഗ​ർ പു​ഷ്പ് വി​ഹാ​ർ, ആ​ശ്ര​മം ശ്രീ​നി​വാ​സ്‌​പു​രി, മെ​ഹ്റോ​ളി, ര​ജൗ​രി ഗാ​ർ​ഡ​ൻ, വി​കാ​സ്‌​പു​രി ഹ​സ്‌​ത​സാ​ൽ, വി​ന​യ് ന​ഗ​ർ കി​ദ്വാ​യ് ന​ഗ​ർ എ​ന്നീ ഏ​രി​യ​ക​ളും പ​ങ്കെ​ടു​ത്തു. പ്ര​ദീ​പ് സ​ദാ​ന​ന്ദ​നാ​യി​രു​ന്നു അ​വ​താ​ര​ക​ൻ.

രാ​ത്രി ഏ​ഴ് മു​ത​ൽ ഡി​എം​എ കേ​ന്ദ്ര​ക്ക​മ്മി​റ്റി ഗു​രു മേ​ഘാ നാ​യ​രു​ടെ ശി​ക്ഷ​ണ​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച രം​ഗ​പൂ​ജ​യോ​ടെ​യാ​ണ് ക​ലാ​പ​രി​പാ​ടി​ക​ൾ ആ​രം​ഭി​ച്ച​ത്. സ്നേ​ഹ​ഭോ​ജ​ന​ത്തോ​ടു കൂ​ടി​യാ​ണ് പ​രി​പാ​ടി​ക്കു തി​ര​ശീ​ല വീ​ണ​ത്.

ഡി​എം​എ​യു​ടെ ക്രി​സ്‌​മ​സ്‌ പു​തു​വ​ത്സ​ര ആ​ഘോ​ഷം ഗം​ഭീ​ര​മാ​യി.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി മ​ല​യാ​ളി അ​സോ​സി​യേ​ഷ​നും ആ​ദി​ത്യ ബി​ർ​ള ഗ്രൂ​പ്പ് ഇ​ന്ദ്രി​യ ജൂ​വ​ല്ല​റി​യും സം​യു​ക്ത​മാ​യി "ശാ​ന്ത രാ​ത്രി പു​തു രാ​ത്രി' എ​ന
ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
ന്യൂ​ഡ​ൽ​ഹി: ഡ​ൽ​ഹി​യി​ൽ ഭാ​ര്യ​യെ കൊ​ന്ന് മൃ​ത​ദേ​ഹം ഒ​ളി​പ്പി​ച്ച യു​വാ​വ് അ​റ​സ്റ്റി​ൽ.
സാമൂഹിക സേവനത്തിനുള്ള അവാർഡ് സുധീർ പ്രകാശ് ഏറ്റുവാങ്ങി.
ന്യൂ​ഡ​ൽ​ഹി: ഉ​ത്ത​ർ​പ്ര​ദേ​ശ് ബ​റെ​യി​ലി ജ​യ​നാ​രാ​യ​ൻ സ​ര​സ്വ​തി മ​ന്ദി​റി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ വ​നം​വ​കു​പ്പ് മ​ന്ത്രി ഡോ.
രാ​ക്കു​ളി​പ്പെ​രു​ന്നാ​ൾ: തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു.
ന്യൂ​ഡ​ൽ​ഹി: രാ​ക്കു​ളി​പ്പെ​രു​ന്നാ​ളി​നോ​ട് അ​നു​ബ​ന്ധി​ച്ച് ബെ​ർ​സ​റാ​യി സെ​ന്‍റ് പീ​റ്റേ​ഴ്സ് ഭ​വ​നി​ൽ തി​രു​ക്ക​ർ​മ​ങ്ങ​ൾ ന​ട​ന്നു. ഫാ.
സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഇ​ട​വ​ക​യി​ൽ മാ​ർ സ്തേ​ഫാ​നോ​സ് സ​ഹ​ദാ​യു​ടെ ഓ​ർ​മ​പ്പെ​രു​ന്നാ​ൾ.
ന്യൂഡൽഹി: ദി​ൽ​ഷാ​ദ് ഗാർ​ഡൻ സെ​ന്‍റ് സ്റ്റീ​ഫ​ൻ​സ് ഓ​ർ​ത്ത​ഡോ​ക്സ് ദേ​വാ​ല​യ​ത്തി​ന്‍റെ കാ​വ​ൽ പി​താ​വും ശെ​മ്മാ​ശ​ന്മാ​രി​ൽ പ്ര​ധാ​നി​യും സ​ഹ​ദേ​ന്മാ