|
Delhi |
|
|
|
|
ഡിഎംഎ ജസോല ഏരിയ ക്രിസ്മസ് കരോൾ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ, ജസോല ഏരിയ ക്രിസ്മസ് കരോൾ നടത്തി.
ഡിസംബർ 15, 16, 17 തീയതികളിൽ രാത്രി 8 മണി മുതൽ 10 മണി വരെ ജസോല ഡിഡിഎ ഫ്ലാറ്റ്സിന്റെ 10, 11, 12 പോക്കറ്റുകളിലാണ് കരോൾ സംഘം ഭവന സന്ദർശനം നടത്തിയത്.
അഡ്ഹോക് കമ്മിറ്റി കൺവീനറായ പി ഡി പുന്നൂസ്, ജോയിന്റ് കൺവീനർമാരായ ദിവ്യ ജോസ്, തോമസ് മാമ്പിള്ളി, കൂടാതെ പ്രദീപൻ, സിബി പോൾ, സേവി പുതുശേരി, മുൻ ഏരിയ വൈസ് ചെയർമാനായ എസ് പി തോമസ് എന്നിവർ നേതൃത്വം നൽകി.
|
അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു
ന്യൂ ഡൽഹി: ശ്രീ അയ്യപ്പ പൂജാ സമിതി മയൂർ വിഹാർ ഫേസ്2ന്റെ 16ാമത് മണ്ഡല പൂജാ മഹോത്സവത്തിന്റെ ഭാഗമായി നടത്തിയ അന്നദാനത്തിൽ കേന്ദ്രമന്ത്രി ഹർഷ് മൽഹോത്ര പങ്കെടുത്തു. മയൂർ വിഹാർ ഫേസ്2, പോക്കറ്റ് ബിയിലെ നീലം മാതാ മന്ദിറിനു സമീപം പ്രത്യേകം സജ്ജമാക്കിയ പൂജാ പന്തലിലാണ് ചടങ്ങുകൾ നടന്നത്.
മഹാഗണപതി ഹോമത്തോടെ ആരംഭിച്ച ചടങ്ങുകളിൽ വിളക്കു പൂജ, വിഷ്ണു സഹസ്രനാമ പാരായണം, സൂര്യകാലടി ഭജന മണ്ഡലി, കോട്ടയം അവതരിപ്പിച്ച പ്രത്യേക നാമ പ്രഘോഷണം, അന്നദാനം എന്നിവയായിരുന്നു പ്രധാനം.
ചടങ്ങുകളിൽ മുഖ്യാതിഥിയായി പങ്കെടുത്ത കേന്ദ്ര മന്ത്രി ഹർഷ് മൽഹോത്ര, ഭജനയിൽ വേദി പങ്കിട്ടും അന്നദാനം വിളമ്പിയും പൂജാദികളിൽ സജീവ സാന്നിധ്യമായത് ഭക്തർക്ക് കൗതുകമായി.
വേൾഡ് മലയാളി കൗൺസിൽ പ്രസിഡന്റ് ഡോമിനിക് ജോസഫ്, ഡൽഹി മലയാളി അസോസിയേഷൻ അഡീഷണൽ ജനറൽ സെക്രട്ടറി പി എൻ ഷാജി, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ് പ്രസിഡന്റ് സി കേശവൻകുട്ടി, എൻഎസ്എസ് ഡൽഹി ജനറൽ സെക്രട്ടറി എം ഡി ജയപ്രകാശ്, മാനുവൽ മലബാർ ജൂവലേഴ്സ് ഡയറക്ടർ ഡോ ഡെലോണി മാനുവൽ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
വൈകുന്നേരം പോക്കറ്റ് എയിലെ പ്രാചീൻ ശിവ് മന്ദിറിൽ നിന്നും പൂത്താലമേന്തിയ ബാലികമാരുടെയും വാദ്യ മേളങ്ങളുടേയും അകമ്പടിയോടെ ആരംഭിച്ച താലപ്പൊലി എഴുന്നെള്ളത്ത് മയൂർ വിഹാർ ഫേസ്2വിലെ അയ്യപ്പ ഭക്തരുടെ സ്വീകരണങ്ങൾ ഏറ്റു വാങ്ങി നഗര പ്രദക്ഷിണത്തോടെ പൂജാ സന്നിധിയിൽ എത്തിയ ശേഷം മഹാദീപാരാധനയും ഹരിവരാസനവും പാടി. പ്രസാദ വിതരണത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
വിശുദ്ധ ചാവറയച്ചൻ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃക: ശശി തരൂർ
ന്യൂഡൽഹി: പാർശ്വവത്കരിക്കപ്പെട്ട ജനങ്ങളുടെ ഉന്നമനത്തിനും വിദ്യാഭ്യാസത്തിനും വേണ്ടി അക്ഷീണം പ്രവർത്തിച്ച വിശുദ്ധ ചാവറ കുര്യാക്കോസ് എലിയാസ് ഇന്ത്യയിലെ സാമൂഹിക പ്രവർത്തകർക്ക് ഉത്തമ മാതൃകയാണെന്ന് ഡോ. ശശി തരൂർ എംപി.
ഡൽഹിയിലെ ചാവറ കൾച്ചറൽ സെന്ററിന്റെ ആഭിമുഖ്യത്തിലുള്ള ചാവറ പ്രഭാഷണപരമ്പര ഉദ്ഘാടനം ചെയ്തു പ്രസംഗിക്കുകയായിരുന്നു അദ്ദേഹം. സമൂഹത്തിലെ ദരിദ്രരുടെയും അധഃസ്ഥിതരുടെയും ഉയർത്തെഴുന്നേൽപ്പിന് ഏറ്റവും അനിവാര്യമായതു വിദ്യാഭ്യാസമാണ്.
ഈ ലക്ഷ്യം സാധിക്കുന്നതിനുവേണ്ടിയാണ് വിശുദ്ധ ചാവറ കുര്യാക്കോസ് പള്ളികളോടു ചേർന്ന് പള്ളിക്കൂടങ്ങൾ സ്ഥാപിച്ചതും ഇന്ത്യയിൽ ആദ്യമായി ശമ്പളം നൽകി മികച്ച അധ്യാപകരെ നിയമിച്ചതും കുട്ടികൾക്ക് സൗജന്യ ഉച്ചഭക്ഷണം നൽകിത്തുടങ്ങിയതും.
ഇന്ത്യയിലെ മുൻനിര സാമൂഹിക പരിഷ്കർത്താക്കൾക്കും വളരെ മുന്‍പുതന്നെ സമൂഹത്തിലെ വ്യത്യസ്തമേഖലകളിൽ വിപ്ലവകരമായ മാറ്റങ്ങൾ കൊണ്ടുവരാൻ വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസിന് സാധിച്ചുവെന്നും ഡോ. ശശി തരൂർ ചൂണ്ടിക്കാട്ടി.
‘വിശുദ്ധ ചാവറ കുര്യാക്കോസ് ഏലിയാസ് മുന്നോട്ടുവച്ച മാതൃക’ എന്ന വിഷയത്തിൽ നടത്തിയ പ്രഭാഷണ പരിപാടിയിൽ ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ടൗരോ, ദീപിക അസോസിയേറ്റ് എഡിറ്റർ ജോർജ് കള്ളിവയലിൽ, ഡൽഹി ചാവറ കൾച്ചറൽ സെന്റർ ഡയറക്ടർ റവ. ഡോ. റോബി കണ്ണഞ്ചിറ സിഎംഐ എന്നിവർ പ്രസംഗിച്ചു.
എംപിമാരായ കൊടിക്കുന്നിൽ സുരേഷ്, എൻ.കെ. പ്രേമചന്ദ്രൻ, ബെന്നി ബെഹനാൻ, ആന്റോ ആന്റണി, കെ. രാധാകൃഷ്ണൻ, ഫ്രാൻസിസ് ജോർജ്, ജോസ് കെ.മാണി, ഡീൻ കുര്യാക്കോസ്, ഹൈബി ഈഡൻ, കേരളസർക്കാരിന്റെ ഡൽഹിയിലെ പ്രതിനിധി കെ.വി. തോമസ്, സിബിസിഐ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ ഫാ. മാത്യു കോയിക്കൽ തുടങ്ങിയവർ പങ്കെടുത്തു.
|
സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ക്രിസ്മസ് കരോൾ നടത്തി.
ടീം അംഗങ്ങൾ വികാരി റവ. ഫാ. ജോയ്സൺ തോമസ് നേതൃത്വം നൽകി.
|
ബേസിൽ ജെയ്സൺ പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി
ന്യൂഡൽഹി: പ്രവാസി ലീഗൽ സെൽ നാഷണൽ കോഓർഡിനേറ്ററായി അഡ്വ. ബേസിൽ ജെയ്സൺ ചുമതലയേറ്റു. സുപ്രീംകോടതി അഭിഭാഷകനായ ബേസിൽ ജെയ്സൺ പല മനുഷ്യാവകാശ സംഘടനകളിലും സേവനമനുഷ്ഠിക്കുന്നുണ്ട്.
ലോകത്തെമ്പാടുമുള്ള പ്രവാസികളെ നിയമപരമായി ശാക്തീകരിക്കുകയെന്ന ലക്ഷ്യത്തോടെ ഒന്നര പതിറ്റാണ്ടായി ഡൽഹി ആസ്ഥാനമായി പ്രവർത്തിച്ചു വരുന്ന സർക്കാരിതര സംഘടനയാണ് പ്രവാസി ലീഗൽ സെൽ.
ലോകത്തെമ്പാടും ചാപ്റ്ററുകളുള്ള പിഎൽസിയുടെ ഇന്ത്യയിലെ നാഷണൽ കോഓർഡിനേറ്ററായിട്ടാണ് ബേസിൽ ജെയ്സൺ ചുമതലയേറ്റെടുത്തത്. പൂനെ സാവിത്രിഭായ് ഫുലെ യൂണിവേഴ്സിറ്റിയിൽ നിന്നാണ് ബേസിൽ നിയമപഠനം പൂർത്തിയാക്കിയത്.
സുപ്രീംകോടതി ജഡ്ജി അഭയ് എസ്. ഓക്ക, അഡ്വ. ഗീത ലുത്ര മുതലായ പല പ്രശസ്ത സീനിയർ അഭിഭാഷകരുടെയും ഓഫീസുകളിൽ അദ്ദേഹം ജോലി ചെയ്തിട്ടുണ്ട്.
|
സെന്റ് പാദ്രെ പിയോ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമം നിർവഹിച്ചു
ന്യൂഡൽഹി: നിർമാണം ആരംഭിക്കുന്ന രോഹിണി സെന്റ് പാദ്രെ പിയോ സീറോമലബാർ ദൈവാലയത്തിന്റെ ശിലാസ്ഥാപനകർമം, ഫരീദാബാദ് രൂപതയുടെ അധ്യക്ഷൻ മാർ കുര്യാക്കോസ് ഭരണികുളങ്ങര നിർവഹിച്ചു.
ഫരീദാബാദ് രൂപത പ്രൊക്കുറേറ്റർ ഫാ. ബാബു ആനിത്താനം, പാദ്രെ പിയോ ഇടവക വികാരി ഫാ. നോബി കാലാചിറ, അസി. വികാരി ഫാ. ജോസഫ് ചൂണ്ടേൽ, കൈക്കാരൻമാർ, ചർച്ച് ബിൽഡിംഗ് കമ്മിറ്റി പ്രസിഡന്റ്, ഇടവകാംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
ദൈവാലയ നിർമാണത്തിന്റെ ധനശേഖരണാർഥം നടത്തുന്ന ബമ്പർ ടിക്കറ്റിന്റെ ആദ്യ കൂപ്പൺ വിൽപ്പന പിതാവ് ഇടകാകാംഗമായ റോസി തോമസിന് നൽകിക്കൊണ്ട് നിർവഹിച്ചു.
ദൈവാലയ നിർമാണത്തിന്റെ ഭാഗമായി പ്രകാശനം ചെയ്യുന്ന ബ്രോഷറിന്റെ പ്രകാശനവും പിതാവ് നിർവഹിച്ചു.
|
വീട്ടിൽ ഭാര്യക്കൊപ്പം കണ്ട കാമുകനെ ഭർത്താവ് മർദിച്ചുകൊന്നു
ന്യൂഡൽഹി: ഭാര്യയുടെ കാമുകനെ ഭർത്താവ് ക്രൂരമായി മർദിച്ചു കൊലപ്പെടുത്തി. 21 വയസുകാരനായ റിതിക് വർമയാണു കൊല്ലപ്പെട്ടത്.
ഡൽഹി ശാസ്ത്രി പാർക്കിലെ വീട്ടിൽ തിങ്കളാഴ്ചയായിരുന്നു സംഭവം. വീട്ടിൽ ഭാര്യയെയും കാമുകനെയും ഒരുമിച്ച് കണ്ട ഭർത്താവ് ഇരുവരെയും ക്രൂരമായി മർദിക്കുകയായിരുന്നു.
തുടർന്ന് ഇയാൾ റിതിക്കിന്റെ നഖങ്ങൾ പിഴുതെടുത്തു. ഗുരുതര പരിക്കേറ്റ യുവാവിനെ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും ചികിത്സയിലിരിക്കെ മരിക്കുകയായിരുന്നു.
|
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷന്റെ എട്ടാമത് വാർഷികാഘോഷങ്ങളും ശിവഗിരി ധർമ സംഘം ട്രസ്റ്റ് വർക്കല, പ്രസിഡന്റ് ആചാര്യശ്രീ സദ് ചിദാനന്ദ സ്വാമികളുടെ 67ാമത് ജന്മദിനാഘോഷവും റഫി മാർഗിലെ കോൺസ്റ്റിട്യൂഷൻ ക്ലബിൽ അരങ്ങേറി.
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം അപർണ സജീവിന്റെ ദൈവ ദശകാലാപനത്തോടെയാണ് ആരംഭിച്ചത്. വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ സുജയ കൃഷ്ണൻ മുഖ്യാതിഥിയായിരുന്നു.
വിശിഷ്ടാതിഥിയായി ശ്രീനാരായണ കേന്ദ്ര ഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം പങ്കെടുത്തു. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി എസ്. സുവർണകുമാർ, ലൈലാ സുകുമാരൻ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി. എസ്. അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി കെ. ആർ. മനോജ്, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, തെങ്ങു കയറ്റ പരിശീലകയായ സുനിലി എന്നിവരെ ആദരിച്ചു.
മാധ്യമപ്രവർത്തകൻ പ്രസൂൺ എസ്. കണ്ടത്ത്, ഡോ. ഡി. ധനസുമോദ്, ശരണ്യ ഭുവനേന്ദ്രൻ, സാമൂഹ്യ പ്രവർത്തകരായ ഡോ. കെ.പി.എച്ച്. ആചാരി, കല്ലറ മനോജ്, കെ.പി. പ്രകാശ്, എസ്.കെ. കുട്ടി, ഡോ. കെ. സുന്ദരേശൻ, സുധ ലച്ചു, വിതുര റഷീദ്, അഡ്വ. സഞ്ജയ് കൃഷ്ണ തുടങ്ങിയവരെയും ചടങ്ങിൽ പൊന്നാട അണിയിച്ച് ആദരിച്ചു.
തുടർന്ന് ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി അനുഗ്രഹ പ്രഭാഷണം നടത്തി. ഉച്ച ഭക്ഷണത്തിനു ശേഷമാണ് ചടങ്ങുകൾ സമാപിച്ചത്.
|
കാൻസർ ബോധവത്കരണ ക്ലാസ് നടത്തി
ന്യൂഡൽഹി: ബിവാഡി മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ കാൻസർ ബോധവത്കരണവും ആരോഗ്യ പരിശോധന ക്യാമ്പും നടന്നു.
ഡോ. ഷാൻ കാൻസർ ബോധവത്കരണ ക്ലാസ് എടുത്തു. ഇടവക വികാരി റവ. ഫാ. സജു തോമസ്, ഗ്ലാഡിസൺ ജോൺ, ജെസി ഫിലിപ്പ്, റെജി ടി. മാണി എന്നിവർ പ്രസംഗിച്ചു. ഇടവകയുടെ അടുത്ത താമസിക്കുന്ന ഗ്രാമവാസികളും ക്യാമ്പിൽ പങ്കാളികളായി. ഹെൽത്ത് ക്യാമ്പ് ഏകദേശം മൂന്നോടുകൂടി സമാപിച്ചു.
|
ഡൽഹിയിൽ വീണ്ടും 40 സ്കൂളുകള്‍ക്ക് ബോംബ് ഭീഷണി
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് 40 സ്കൂളുകള്‍ക്ക് നേരെ വീണ്ടും ബോംബ് ഭീഷണി. ഇന്ന് പുലര്‍ച്ചെ ഇ മെയിലിലൂടെയാണ് ഭീഷണി സന്ദേശം ലഭിച്ചത്.
സ്കൂൾ പരിസരത്ത് ബോംബ് വച്ചിട്ടുണ്ടെന്നും സ്ഫോടനമുണ്ടായാൽ വലിയ നാശനഷ്ടമുണ്ടാകുമെന്നുമാണ് സന്ദേശങ്ങളിലുള്ളത്. ബോംബ് നിർവീര്യമാക്കാൻ 30000 ഡോളർ ആവശ്യപ്പെട്ടതായി ഡൽഹി പോലീസ് അറിയിച്ചു. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
ആര്‍കെ പുരത്തെ ഡല്‍ഹി പബ്ലിക് സ്കൂള്‍, പശ്ചിമ വിഹാറിലെ ജിഡി ഗോയങ്ക സ്കൂള്‍ എന്നിവയ്ക്കു നേരെയാണ് ആദ്യം ഭീഷണി സന്ദേശമെത്തിയത്. ഭീഷണിയുള്ള സ്കൂളുകളിലെ വിദ്യാർഥികളെ അധികൃതർ തിരികെ വീട്ടിലേക്ക് പറഞ്ഞയച്ചിട്ടുണ്ട്.
|
ഭിവാഡി ഇടവകയിൽ കാൻസർ ബോധവത്കരണ ക്ലാസ് ഞായറാഴ്ച
ഭിവാഡി: മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഭിവാഡി ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടക്കുന്ന കാൻസർ ബോധവത്കരണവും ആരോഗ്യ പരിശോധനയ്ക്കും ഇടവകയിലെ മാർത്തമറിയം വനിതാ സമാജം യുണിറ്റ് നേതൃത്വം നൽകും.
ഡോ. ഷാൻ കാൻസർ ബോധവത്കരണ ക്ലാസ് നയിക്കും. സിസ്സർ ബീന, ഡോ. രവി, ഇടവക വികാരി റവ. ഫാ. സജു തോമസ്, ജെസി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം സമാജം), ബീന വിജു (ഡൽഹി ഭദ്രാസന മാർത്തമറിയം ട്രസ്റ്റി) റെജി ടി. മാണി, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ എന്നിവർ പങ്കെടുത്തു നേതൃത്വം നൽകുന്ന ഹെൽത്ത് ക്യാമ്പ് ഞായറാഴ്ച രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ നടക്കും.
|
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ വാർഷികാഘോഷങ്ങൾ ഞായറാഴ്ച
ന്യൂഡൽഹി: ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷന്റെ എട്ടാമത് വാർഷികാഘോഷങ്ങളും ശിവഗിരി ധർമ്മ സംഘം ട്രസ്റ്റ് വർക്കല പ്രസിഡന്റ് ആചാര്യശ്രീ സദ് ചിദാനന്ദ സ്വാമികളുടെ 67ാമത് ജന്മദിനാഘോഷവും ഞായറാഴ്ച റഫി മാർഗിലെ കോൺസ്റ്റിട്യൂഷൻ ക്ലബിൽ രാവിലെ 10 മുതൽ നടക്കും.
ആചര്യശ്രീ സ്വാമി സദ് ചിദാനന്ദജി ഫൗണ്ടേഷൻ പ്രസിഡന്റ് എം.കെ. അനിൽ കുമാറിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ വേണു ചാരിറ്റബിൾ സൊസൈറ്റി ചെയർപേഴ്സൺ സുജയ കൃഷ്ണൻ മുഖ്യാതിഥിയാവും.
വിശിഷ്ടാതിഥികളായി ടെക്സ്റ്റൈൽസ് മന്ത്രാലയം ഡവലപ്പ്മെന്റ് കമ്മിഷണർ ഡോ. എം. ബീനാ, ഐഎഎസ്, ശ്രീനാരായണ കേന്ദ്ര, ഡൽഹി പ്രസിഡന്റ് ബീനാ ബാബുറാം തുടങ്ങിയവർ പങ്കെടുക്കും. ഫൗണ്ടേഷന്റെ മുഖ്യ രക്ഷാധികാരി എസ്. സുവർണകുമാർ, ജനറൽ സെക്രട്ടറി സുധാകരൻ സതീശൻ, ട്രഷറർ ശ്രീമതി സുജാ രാജേന്ദ്രൻ തുടങ്ങിയവർ പ്രസംഗിക്കും.
ചടങ്ങിൽ എസ്എൻഡിപി ഡൽഹി യൂണിയൻ പ്രസിഡന്റ് ടി. എസ്. അനിൽ, ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ നാഷണൽ ജനറൽ സെക്രട്ടറി കെ. ആർ. മനോജ്, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ, ഡൽഹി മലയാളി അസോസിയേഷൻ മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, തെങ്ങു കയറ്റ പരിശീലകയായ സുനിലി എന്നിവരെ ആദരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 9958867361, 9810173393.
|
ഡിഎംഎ ഭാരവാഹികൾചുമതലയേറ്റു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റിയുടെ 202427 വർഷക്കാലത്തെ കമ്മിറ്റിയിലേക്ക് തെരഞ്ഞെടുക്കപ്പെട്ട ഭാരവാഹികൾ കെ. രഘുനാഥിന്റെ നേതൃത്വത്തിൽ സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു.
ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ കെ. രഘുനാഥ് ഈശ്വര നാമത്തിൽ സത്യവാചകം ചൊല്ലി പ്രസിഡന്റ് പദവി ഏറ്റെടുത്തു. തുടർന്ന് വൈസ് പ്രസിഡന്റുമാരായി കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറിയായി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറിയായി പി.എൻ. ഷാജി, ചീഫ് ട്രഷററായി മാത്യു ജോസ്, അഡീഷണൽ ട്രഷററായി മനോജ് പൈവള്ളിൽ, ചീഫ് ഇന്റേണൽ ഓഡിറ്ററായി കെ.വി. ബാബു എന്നിവരും അധികാരമേറ്റു.
നിർവാഹക സമിതി അംഗങ്ങളായി ആർ.എം.എസ് നായർ, ആർ ജി കുറുപ്പ്, ഡി ജയകുമാർ, പ്രദീപ് ദാമോദരൻ, കെ തോമസ്, പി വി രമേശൻ, എ എം സിജി, പി ഗിരീഷ്, കെ സജേഷ്, സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമാ സുനിൽ, ആശാ ജയകുമാർ എന്നിവരും യുവജന വിഭാഗത്തിലേക്ക് ടി വി സജിൻ, വീണാ എസ് നായർ എന്നിവരും സത്യവാചകം ചൊല്ലി അധികാരമേറ്റു. തുടർന്ന് നിർവാഹക സമിതി അംഗത്തിന്റെ ഒഴിവിലേക്ക് ലീനാ രമണനെ തെരഞ്ഞെടുത്തു.
|
ആറാം ക്ലാസ് വിദ്യർഥിയുടെ മരണം; സഹപാഠി കസ്റ്റഡിയിൽ
ന്യൂഡൽഹി: ഡൽഹിയിൽ ആറാം ക്ലാസ് വിദ്യാർഥിയുടെ മരണത്തിൽ സഹപാഠി പോലീസ് കസ്റ്റഡിയിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിലെ ചിന്മയ വിദ്യാലയത്തിലാണ് സംഭവം.
കുട്ടികൾ തമ്മിലുണ്ടായ ചെറിയ വഴക്കിന് പിന്നാലെയാണ് വസന്ത് വിഹാറിലെ കുടുംപൂർ പഹാരി സ്വദേശിയായ പ്രിൻസ്(12) മരിച്ചത്. സംഭവത്തിന് പിന്നാലെ നൂറു കണക്കിന് ആളുകൾ സ്കൂളിന് മുന്നിൽ പ്രതിഷേധവുമായി തടിച്ചുകൂടി.
സ്കൂളിലെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽ രാവിലെ അസംബ്ലിക്ക് ശേഷം ചില ആൺകുട്ടികൾ തമ്മിൽ വഴക്കിടുന്നത് കണ്ടതായി പോലീസ് പറഞ്ഞു.
മരണപ്പെട്ട കുട്ടിയുടെ സഹപാഠിയെ ഭാരതീയ ന്യായ സൻഹിതയുടെ (ബിഎൻഎസ്) സെക്ഷൻ 105 പ്രകാരം കേസെടുത്തുവെന്നും പോലീസ് വ്യക്തമാക്കി.
|
ഡൽഹിയിൽ ദമ്പതികളും മകളും കൊല്ലപ്പെട്ട സംഭവം; മകൻ അറസ്റ്റിൽ
ന്യൂഡൽഹി: വിവാഹവാർഷിക ദിനത്തിൽ ദമ്പതികളെയും മകളെയും വീടിനുള്ളിൽ കുത്തേറ്റ് മരിച്ച നിലയിൽ കണ്ടെത്തിയ സംഭവത്തിൽ മകൻ അറസ്റ്റിൽ. സൗത്ത് ഡൽഹിയിലെ നേബ് സരായിയിൽ ബുധനാഴ്ച രാവിലെയാണ് സംഭവം. രാജേഷ് (53), ഭാര്യ കോമൾ (47), മകൾ കവിത (23) എന്നിവരാണ് മരിച്ചത്.
സിസിടിവി കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് പ്രതി ദമ്പതികളുടെ മകൻ അർജുൻ(20) തന്നെയാണെന്ന് പോലീസ് കണ്ടെത്തിയത്. ചോദ്യം ചെയ്യലിൽ ഇയാൾ കുറ്റം സമ്മതിച്ചു. സംഭവസമയം താൻ പ്രഭാത നടത്തത്തിന് പോയെന്നായിരുന്നു അർജുൻ പോലീസിന് ആദ്യം നൽകിയ മൊഴി.
എന്നാൽ സിസിടിവി പരിശോധിച്ചപ്പോൾ പുറത്തുനിന്നാരും വീട്ടിൽ വന്നിട്ടില്ലെന്ന് പോലീസ് മനസിലാക്കി. കൂടാതെ വീട്ടിൽ നിന്നും യാതൊന്നും മോഷണം പോയിട്ടുമില്ലായിരുന്നു. പിതാവിനോടുണ്ടായിരുന്ന വൈരാഗ്യവും മുഴുവൻ സ്വത്തുക്കളും പിതാവ് സഹോദരിക്ക് നൽകുമെന്ന് പറഞ്ഞതുമാണ് ഇയാളെ കൃത്യം നടത്താൻ പ്രേരിപ്പിച്ചത്.
കൊല നടത്തിയതിന് ശേഷം പ്രഭാത നടത്തമെന്ന വ്യാജേന അർജുൻ പുറത്തേക്ക് പോയി. തുടർന്ന് വീട്ടിൽ തിരിച്ചെത്തിയതിന് ശേഷം അയൽവാസികളെയും ബന്ധുക്കളെയും വിളിച്ച് പിതാവിനെയും മാതാവിനെയും സഹോദരിയെയും ആരോ കൊലപ്പെടുത്തിയെന്ന് പറയുകയായിരുന്നു.
|
ഡൽഹിയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം: ഒരാൾ മരിച്ചു
ന്യൂഡൽഹി: എക്സ്പ്രസ് വേയിൽ ദ്വാരകയിൽ കാറുകൾ കൂട്ടിയിടിച്ച് അപകടം. ഒരാൾ അപകടത്തിൽ മരിച്ചു. നിരവധി പേർക്ക് അപകടത്തിൽ പരിക്കേറ്റു.
കൂട്ടിയിടിച്ചതിന് ശേഷം കാറുകൾക്ക് തീപിടിച്ചു. പരിക്കേറ്റവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചൊവ്വാഴ്ച രാത്രിയാണ് അപകടമുണ്ടായത്.
|
ഡൽഹിയിൽ അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി
ന്യൂഡൽഹി: അയൽവാസിയുടെ കാറിന് തീയിട്ട യുവാവിനെ പിടികൂടി. ശനിയാഴ്ച രാത്രി ഡൽഹിയിലായിരുന്നു സംഭവം. കാർ പാർക്ക് ചെയ്യുന്നതിനെച്ചൊല്ലിയുള്ള തർക്കത്തിനൊടുവിലാണ് യുവാവ് താറിന് തീയിട്ടത്.
സുഹൃത്തുക്കളുമായെത്തി വാഹനത്തിന് തീവച്ച ശേഷം രക്ഷപ്പെട്ട യുവാവിനെയും സംഘത്തെയും 600 കിലോമീറ്ററോളം പിന്തുടർന്ന് ഉത്തർപ്രദേശിൽ നിന്നാണ് പോലീസ് പിടികൂടിയത്. രാഹുൽ ഭാസിൻ എന്ന യുവാവും സുഹൃത്തുക്കളുമാണ് പിടിയിലായത്.
അയൽവാസിയായ രജ്നീത് ചൗഹാനുമായി വാഹനം പാർക്ക് ചെയ്യുന്നതിനെച്ചൊല്ലി രാഹുൽ സ്ഥിരം വഴക്കുണ്ടാക്കിയിരുന്നു. ഇത്തരമൊരു തർക്കത്തിനൊടുവിലാണ് ശനിയാഴ്ച രാത്രി കാറിന് തീയിട്ടത്. എന്നാൽ ഇതെല്ലാം പരിസരത്തെ ഒരു സിസിടിവി കാമറയിൽ പതിഞ്ഞു.
രാത്രി പത്തിന് രാഹുലും രണ്ട് സുഹൃത്തുക്കളും ഒരു കാറിലെത്തി അയൽവാസിയുടെ വാഹനത്തിനടുത്ത് നിർത്തി. ഒരാൾ പുറത്തിറങ്ങി കാറിന്റെ മുൻഭാഗത്തെ ഗ്ലാസ് തല്ലിപ്പൊട്ടിക്കാൻ തുടങ്ങി.
മറ്റൊരാൾ എന്തോ ദ്രാവകം വാഹനത്തിലേക്ക് ഒഴിക്കുന്നതും മൂന്നാമൻ തീ കൊളുത്തുന്നതും കാണാം. പിന്നീട് മൂവരും വാഹനത്തിൽ കയറി വേഗത്തിൽ ഓടിച്ചുപോവുകയായിരുന്നു.
|
വാർഷിക ആഘോഷം സംഘടിപ്പിച്ച് സ്ത്രീ ജ്വാല
ന്യൂഡൽഹി: ബിപിഡി കേരളയുടെ പോഷക സംഘടനയായ സ്ത്രീ ജ്വാല മൂന്നാം വാർഷികം ആഘോഷിച്ചു.
വസന്തകുഞ്ച് നിർമ്മൽ ജ്യോതി ഓർഫനേജിൽ നടന്ന ആഘോഷത്തിൽ സ്ത്രീ ജ്വാല ഭാരവാഹികൾ പങ്കെടുത്തു. പരിപാടിയുടെ ഉദ്ഘാടനം വൈക്കം സംഗമം സെക്രട്ടറി ഷേർലി രാജൻ നിർവഹിച്ചു.
സിസ്റ്റർ കീർത്തന, രമ സുനിൽ, സിസ്റ്റർ പ്രശാന്ത്, സ്ത്രീ ജ്വാല കൺവീനർ സന്ധ്യ അനിൽ, ഡിഎംഎസ് ട്രഷറർ തോമസ് ജോൺ എന്നിവർ പങ്കെടുത്തു.
|
അയ്യപ്പ പൂജ നടന്നു
ന്യൂഡൽഹി: അയ്യപ്പ പൂജാ സമിതിയുടെ ആഭിമുഖ്യത്തിൽ ദ്വാരക മലയാളി അസോസിയേഷന്റെ അയ്യപ്പ പൂജ നടന്നു. സെക്ടർ 14ലെ രാധികാ അപ്പാർട്ട്മെന്റിനോട് ചേർന്നുള്ള ഡിഡിഎ പാർക്കിലാണ് 23ാമത് അയ്യപ്പപൂജ നടന്നത്.
രാവിലെ 5.30ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. ശ്രീകൃഷ്ണ ഭജന സമിതിയുടെ സഹസ്രനാമാർച്ചന, ഭാഗവത പാരായണം, ദ്വാരകാധീശ് ബാലഗോകുലം അവതരിപ്പിക്കുന്ന ഭജന, ശ്രീകാന്ത് വിശ്വരൂപ അവതരിപ്പിച്ച ഭജന എന്നിവയാൽ പൂജാദിനം ഭക്തിനിർഭരമായിരുന്നു.
ചെണ്ടമേള അകമ്പടിയോടെ നടന്ന ശോഭായാത്രയിൽ നിരവധി പേർ പങ്കെടുത്തു. അന്നദാനവും മഹാദീപാരാധനയ്ക്ക് ശേഷം പ്രസാദ വിതരണവും ഉണ്ടായിരുന്നു.
|
ഡിഎംഎ തെരഞ്ഞെടുപ്പ്: ടീം രഘുനാഥ് വീണ്ടും അധികാരത്തിൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്രകമ്മിറ്റി തെരെഞ്ഞെടുപ്പിൽ ടീം രഘുനാഥ് വീണ്ടും അധികാരത്തിലെത്തി. പ്രസിഡന്റ്, വൈസ് പ്രസിഡന്റുമാർ, ജനറൽ സെക്രട്ടറി എന്നീ സ്ഥാനങ്ങളിലേക്ക് നൽകിയ മറ്റു നാമനിർദേശ പത്രികകൾ പിൻവലിച്ചതോടെയാണ് കെ. രഘുനാഥിന്റെ പാനലിൽ ഉള്ളവർ എതിരില്ലാതെ വീണ്ടും അധികാരത്തിലെത്തിയത്.
രഘുനാഥിന്റെ നേതൃത്വത്തിലുള്ള ടീം തുടർച്ചയായി ഇത് മൂന്നാം തവണയാണ് തെരഞ്ഞെടുക്കപ്പെടുന്നത്. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന വാർഷിക പൊതുയോഗത്തിൽ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ 202224 കാലഘട്ടത്തിലെ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു.
ചീഫ് ട്രെഷറർ മാത്യു ജോസ് വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു. മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ പ്രസംഗിച്ചു. അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ കൃതജ്ഞത പറഞ്ഞു. അഡ്വ. സൗരഭ് ഭാർഗവനായിരുന്നു വരണാധികാരി.
പുതിയ ഭാരവാഹികൾ: കെ. രഘുനാഥ് (പ്രസിഡന്റ്), കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ (വൈസ് പ്രസിഡന്റുമാർ), ടോണി കണ്ണമ്പുഴ (ജനറൽ സെക്രട്ടറി), പി.എൻ. ഷാജി (അഡീഷണൽ ജനറൽ സെക്രട്ടറി), മാത്യു ജോസ് (ചീഫ് ട്രെഷറർ), മനോജ് പൈവള്ളിൽ (അഡീഷണൽ ട്രെഷറർ), കെ.വി. ബാബു (ചീഫ് ഇന്റേണൽ ഓഡിറ്റർ).
കൂടാതെ നിർവാഹക സമിതി അംഗങ്ങളായി ആർ.എം.എസ്. നായർ, ആർ.ജി. കുറുപ്പ്, ഡി. ജയകുമാർ, പ്രദീപ് ദാമോദരൻ, കെ. തോമസ്, എ.എം. സിജി, പി. ഗിരീഷ്, പി.വി. രമേശൻ, കെ. സജേഷ് എന്നിവരും വനിതാ വിഭാഗം സംവരണ സീറ്റിലേക്ക് സുജാ രാജേന്ദ്രൻ, നളിനി മോഹൻ, രമ സുനിൽ, ആശ ജയകുമാർ എന്നിവരും യുവജന വിഭാഗത്തിലേക്ക് ടി.വി. സജിൻ, വീണാ എസ്. നായർ എന്നിവരും തെരഞ്ഞെടുക്കപ്പെട്ടു.
|
സംഗീത പ്രതിഭ സംഗമം: സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൗസ് ഖാസ് വിജയിയായി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയുമായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം നടത്തിവരാറുള്ള മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ വിജയിയായി എവറോളിംഗ് ട്രോഫിയും 10,001 കാഷ് പ്രൈസും മെമെന്റോയും നേടി ഒന്നാം സ്ഥാനം സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ ഹൗസ് ഖാസ് കരസ്ഥമാക്കി.
സംഗീത പ്രതിഭ സംഗമം മത്സരത്തിൽ 7,001 രൂപയും കാഷ് പ്രൈസും മെമെന്റോയും നേടി രണ്ടാം സ്ഥാനം മാർ ഗ്രിഗോറിയോസ് ഓർത്തഡോക്സ് ഇടവക, ജനക്പുരി കരസ്ഥമാക്കി. സംഗീത പ്രതിഭ സംഗമം മത്സരത്തിൽ 5001 കാഷ് പ്രൈസും മെമെന്റോയും നേടി മൂന്നാം സ്ഥാനം സെന്റ് ജോൺസ് ഓർത്തഡോക്സ് ഇടവക, മയൂർ വിഹാർ ഫെയ്സ് വൺ കരസ്ഥമാക്കി.
ഡോ. ജോൺസ് കോനാട്ട് കോറെപ്പിസ്കോപ്പ, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, റവ. ഫാ. ബിനിഷ് ബാബു എന്നിവർ ചേർന്ന് വിജയികൾക്ക് ട്രോഫികൾ നൽകി. ഡൽഹി ഭദ്രാസനത്തിലെ പതിനൊന്നു ഇടവകകളിലെ ഗായക സംഘങ്ങൾ ഈ പരിപാടിയിൽ പങ്കെടുത്തു. ജോബിൻ ടി. മാത്യു നന്ദി വോട്ട് പറഞ്ഞു.
|
സംഗീത പ്രതിഭ സംഗമം: വാർഷിക ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ മലങ്കര ഓർത്തഡോക്സ് സഭയുടെ വാനമ്പാടിയും ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയുമായിരുന്ന അഭി. ജോബ് മാർ പീലക്സിനോസ് തിരുമേനിയുടെ സ്മരണാർഥം എല്ലാവർഷവും നടത്തിവരാറുള്ള ജോബ് മാർ പീലക്സിനോസ് മെമ്മോറിയൽ സംഗീത പ്രതിഭ സംഗമം മത്സരത്തിന്റെ പന്ത്രണ്ടാമത് വാർഷിക ആഘോഷം നടത്തപ്പെട്ടു.
സംഗീത പ്രതിഭ സംഗമത്തിന്റെ ഉദ്ഘാടനം ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ നിർവഹിച്ചു. ബ്രദർ ജോഷ്വാ തോമസ്, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഭദ്രാസന സെക്രട്ടറി റവ. ഫാ. സജി എബ്രഹാം, റവ. ഫാ. ചെറിയാൻ ജോസഫ്, ഡിക്കൻ ജോയ്സൺ ജോയിസ്, ഡിക്കൻ സാജു തോമസ്, അഡ്വ. കോശി ജേക്കബ് എന്നിവർ സംഗമത്തിനു നേതൃത്വം നൽകി.
|
വാക്കുതർക്കം; ബസ് യാത്രയ്ക്കിടെ റോഡിലേക്ക് ചാടി പെൺകുട്ടി
ന്യൂഡൽഹി: ബസ് യാത്രയ്ക്കിടെ ഡ്രൈവറുമായും യാത്രക്കാരനുമായും വാക്കുതർക്കത്തിലേർപ്പെട്ട പ്രായപൂർത്തിയാകാത്ത പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടി. ബുരാരിയിലെ നാഥ്പുര മേഖലയിൽ നിന്നാണ് സംഭവം റിപ്പോർട്ട് ചെയ്തതെന്ന് പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇബ്രാഹിംപൂർ ചൗക്കിൽ നിന്ന് ബസിൽ കയറിയ പെൺകുട്ടി, ഡ്രൈവർ ദീപക്, യാത്രക്കാരനായ മനോജ് എന്നിവരുമായാണ് വാക്കുതർക്കത്തിലേർപ്പെട്ടത്. അൽപ്പ സമയത്തിനു ശേഷം പെൺകുട്ടി ബസിൽ നിന്നും പുറത്തേക്ക് ചാടുകയായിരുന്നു.
സംഭവം കണ്ടുനിന്ന രണ്ട് പേർ ഷാലിമാർ പാലസ് ചൗക്കിന് സമീപം ബസ് തടഞ്ഞുനിർത്തി. പീഡനശ്രമത്തെ തുടർന്ന് പെൺകുട്ടി രക്ഷപെടാനാണ് ബസിൽ നിന്നും ചാടിയെന്ന വാർത്ത പരന്നതോടെ തടിച്ചുകൂടിയ ജനക്കൂട്ടം ഇരുവരെയും മർദിച്ചു.
വിവരമറിഞ്ഞെത്തിയ പോലീസ് സ്ഥലത്തെത്തി പെൺകുട്ടിയെയും രണ്ട് പുരുഷന്മാരെയും മെഡിക്കൽ പരിശോധനയ്ക്കായി ആശുപത്രിയിലേക്ക് കൊണ്ടുപോയി. ഇരുവരും തന്നെ പീഡിപ്പിക്കുകയോ തന്നോട് ലൈംഗീക ഉദ്ദേശത്തോടെ പെരുമാറുകയോ ചെയ്തില്ലെന്ന് പെൺകുട്ടി പോലീസിന് മൊഴി നൽകി. സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ഡൽഹിയിലെ ചേരിയിൽ വൻ തീപിടിത്തം
ന്യൂഡൽഹി: ഷഹ്ദര റാണി ഗാർഡനിലെ ചേരി പ്രദേശത്തു വന്‍ തീപിടിത്തം. ഇന്നു പുലര്‍ച്ചെയാണ് സംഭവം. ആളപായം റിപ്പോർട്ട് ചെയ്തിട്ടില്ല. നിരവധി കുടിലുകൾ പൂർണമായും കത്തിനശിച്ചു. വിവരമറിഞ്ഞയുടൻ അഗ്നിരക്ഷാസേന സ്ഥലത്തെത്തിയതായി പോലീസ് അറിയിച്ചു.
മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. പ്രദേശത്ത് പത്തിലേറെ കുടിലുകളും ആക്രി സാധനങ്ങൾ സൂക്ഷിച്ചിരുന്ന ഒരു ഗോഡൗണും ഉണ്ടായിരുന്നതായി മുതിർന്ന അഗ്നിരക്ഷാസേന ഉദ്യോഗസ്ഥൻ പറഞ്ഞു.
ഇവ പൂർണമായും കത്തിനശിച്ചതായാണ് റിപ്പോർട്ട്. സംഭവത്തിൽ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
|
ശ്വാസംമുട്ടി ഡൽഹി; മാസ്ക് ധരിച്ച് പുറത്തിറങ്ങാൻ നിർദേശം
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായു മലിനീകരണത്തോത് അപകടാവസ്ഥയിലെത്തിയതോടെ കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തി. ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ സ്റ്റേജ് 4 (ഗ്രേപ്പ് 4) തിങ്കളാഴ്ച മുതൽ പ്രാബല്യത്തിൽ വന്നു.
“സിവിയർ പ്ലസ്’’ വിഭാഗത്തിലാണ് ഡൽഹിയിലെ വായു ഗുണനിലവാരം തുടരുന്നത്. തിങ്കളാഴ്ച രാവിലെ നഗരപ്രദേശങ്ങളിൽ പലയിടത്തും എയർ ക്വാളിറ്റി ഇൻഡക്സ് (എക്യുഐ) 490ന് മുകളിലെത്തിയിരുന്നു.
ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന തോതിന്റെ 60 മടങ്ങാണിത്. ഈ സീസണിലെ ഏറ്റവും മോശമായ അവസ്ഥയാണിത്. അടുത്ത ആറു ദിവസത്തേക്ക് സ്ഥിതി തുടരുമെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. പുറത്തിറങ്ങുന്പോൾ മാസ്ക് ധരിക്കണമെന്ന് അധികൃതർ നിർദേശം നൽകിയിട്ടുണ്ട്.
തിങ്കളാഴ്ച രാവിലെ അനുഭവപ്പെട്ട മൂടൽമഞ്ഞ് കാരണം ഡൽഹി രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് വിമാനങ്ങൾ വഴിതിരിച്ചു വിടുകയും വൈകുകയും ചെയ്തു. ട്രെയിൻ സർവീസുകളും വൈകി.
നിയന്ത്രണങ്ങൾ കടുപ്പിച്ചതോടെ 10,12 ഒഴികെയുള്ള ക്ലാസുകളിൽ ഓണ്‍ലൈൻ ക്ലാസ് ഏർപ്പെടുത്തി. വിദ്യാർഥികൾക്ക് ഓഫ് ലൈൻ ക്ലാസുകൾ നൽകുന്നില്ലെന്ന് ഉറപ്പാക്കാൻ എല്ലാ സർക്കാർ, സ്വകാര്യ സ്കൂളുകളുടെയും മേധാവികളോട് ആവശ്യപ്പെട്ടിട്ടുണ്ട്.
അവശ്യസേവനങ്ങൾക്കൊഴികെ ഡൽഹിയിലേക്കെത്തുന്ന ട്രക്കുകൾക്ക് പ്രവേശനമില്ല. ഹൈവേകൾ, റോഡുകൾ, മേൽപ്പാലങ്ങൾ, വൈദ്യുതി ലൈനുകൾ, പൈപ്പ് ലൈനുകൾ, മറ്റ് പൊതു പദ്ധതികൾ എന്നിവയുൾപ്പെടെ എല്ലാ നിർമാണ പ്രവർത്തനങ്ങളും താത്കാലികമായി നിർത്തിവച്ചു.
ഇവയ്ക്കുപുറമേ ജീവനക്കാർക്കായി വർക്ക് ഫ്രം ഹോം സാധ്യത നടപ്പാക്കാനും സർക്കാർ ശിപാർശ ചെയ്തു. പൊടി ഇല്ലാതാക്കാൻ കൂടുതൽ യന്ത്രവത്കൃത റോഡ് സ്വീപ്പിംഗ്, വെള്ളം തളിക്കൽ യന്ത്രങ്ങൾ വിന്യസിക്കാനും തീരുമാനമായി.
|
കൊടിയേറ്റ് നടത്തി
ന്യൂഡൽഹി: ഹരിനഗർ സെന്റ് ചാവറ കുര്യാക്കോസ് ദേവാലത്തിൽ തിരുനാളിന്റെ കൊടിയേറ്റ് ഫരിദാബാദ് രൂപത വികാരി ജനറൽ ഫാ.ജോൺ ചോഴിത്തറ നിർവഹിച്ചു.
ഇടവക വികാരി ഫാ. ജോയ് പുതുശേരി, ഫാ. തോമസ് കൊള്ളികൊളവിൽ, കൈക്കാരന്മാർ, ജനറൽ കൺവീനർ എന്നിവർ സന്നിഹിതരായി.
|
ദേശീയ പോലീസ് മീറ്റിൽ കേരളത്തിന് രണ്ടാം സ്ഥാനം
ന്യൂഡൽഹി: ഡൽഹിയിൽ നടന്ന ദേശീയ പോലീസ് അത്ലറ്റിക് മീറ്റിൽ കേരളം രണ്ടാം സ്ഥാനം കരസ്ഥമാക്കി. ഒന്നാം സ്ഥാനം ഉത്തർപ്രദേശിനാണ്. കേരള ടീമിന് ആറ് സ്വർണവും ഏഴിന് വെള്ളിയും അഞ്ച് വെങ്കലവുമാണ് ലഭിച്ചത്.
73ാമത് ഓൾ ഇന്ത്യ അത്ലറ്റിക് ആന്റ് സൈക്കിളിംഗ് ക്ലസ്റ്റർ മത്സരങ്ങളിൽ കേരള പോലീസ് വനിതാ വിഭാഗത്തിൽ ഓവറോൾ റണ്ണേഴ്സ് അപ്പ് ആയി. മാത്രമല്ല സൈക്കിളിംഗിൽ സംസ്ഥാന ചാമ്പ്യന്മാർ ആകുകയും ചെയ്തു.
പുരുഷന്മാരുടെ 400 മീറ്റർ ഹർഡിൽസിൽ കെ. അർജുനും വനിതകളുടെ ഹൈജമ്പിൽ ആതിര സോമരാജുമാണ് റിക്കാർഡ് നേട്ടം കൈവരിച്ചത്.
|
വയനാട്ടിൽനിന്ന് ഡൽഹിയിലെത്തിയപ്പോൾ ഗ്യാസ് ചേംബറിൽ കയറിയതുപോലെ: പ്രിയങ്ക
ന്യൂഡൽഹി: വായു ഗുണനിലവാര സൂചിക (എക്യുഐ) 35 മാത്രമുള്ള, മനോഹരമായ അന്തരീക്ഷമടങ്ങിയ വയനാട്ടിൽനിന്ന് ഡൽഹിയിലേക്കു മടങ്ങിയെത്തുന്നത് ഗ്യാസ് ചേംബറിൽ പ്രവേശിക്കുന്നതുപോലെയാണെന്ന് എഐസിസി ജനറൽ സെക്രട്ടറിയും വയനാട് ലോക്സഭാ മണ്ഡലം സ്ഥാനാർഥിയുമായ പ്രിയങ്ക ഗാന്ധി.
ഡൽഹിയെ ആവരണം ചെയ്തിരിക്കുന്ന കനത്ത പുകമഞ്ഞ് ആകാശത്തുനിന്നു കാണുന്പോൾ കൂടുതൽ ഞെട്ടിക്കുന്നതാണെന്നും പ്രിയങ്ക സമൂഹമാധ്യമമായ എക്സിൽ കുറിച്ചു. ഡൽഹിയിലെ എക്യുഐ തുടർച്ചയായി രണ്ടാം ദിവസവും "രൂക്ഷമായ' നിലയിൽ തുടരുന്നതിനിടെയാണു പ്രിയങ്കയുടെ പ്രതികരണം.
രാജ്യതലസ്ഥാനത്തിന്റെ മിക്ക ഭാഗങ്ങളിലും കഴിഞ്ഞദിവസങ്ങളിൽ 400നു മുകളിലാണ് എക്യുഐ രേഖപ്പെടുത്തിയത്. ചുമയും ശ്വാസതടസങ്ങളുമായി ആശുപത്രികളിൽ അഭയം തേടുന്നവരുടെ എണ്ണത്തിൽ ഗണ്യമായ വർധനയുണ്ട്.
|
വായുമലിനീകരണം: ശ്വാസംമുട്ടി രാജ്യതലസ്ഥാനം
ന്യൂഡല്‍ഹി: വായുമലിനീകരണം പരിധി വിട്ടതോടെ രാജ്യതലസ്ഥാനത്ത് കടുത്ത നിയന്ത്രണങ്ങള്‍ ഏർപ്പെടുത്തി. അഞ്ചാം ക്ലാസ് വരെ പഠിക്കുന്ന കുട്ടികള്‍ക്ക് പഠനം ഓണ്‍ലൈനാക്കി. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെയാണ് ഈ തീരുമാനമെന്ന് മുഖ്യമന്ത്രി അതിഷി അറിയിച്ചു.
റോഡ് നിര്‍മാണം, കെട്ടിട നിര്‍മാണം, നടപ്പാത നിര്‍മാണം, നിലം കുഴിക്കല്‍, അഴുക്കുചാല്‍ നിര്‍മാണം, നിര്‍മാണ സാധനങ്ങളുടെ കയറ്റിറക്കല്‍ എന്നിവയുള്‍പ്പെടെ എല്ലാ പ്രവര്‍ത്തനം നിരോധിച്ചു.
വൈദ്യുതിയിലും സിഎന്‍ജിയിലും പ്രവര്‍ത്തിക്കുന്ന വാഹനങ്ങള്‍, ബിഎസ്6 നിലവാരത്തിലുള്ള വാഹനങ്ങള്‍ എന്നിവയൊഴികെ മറ്റെല്ലാ വാഹനങ്ങളും ഡല്‍ഹിയില്‍ ഓടുന്നതിന് നിരോധനമുണ്ട്.
അന്തർ സംസ്ഥാന ബസുകളും ട്രക്കുകളും ഡല്‍ഹിയില്‍ പ്രവേശിക്കുന്നതു തടയും. വായു ഗുണനിലവാര സൂചിക 424 എന്ന നിലയിലേക്ക് ഉയര്‍ന്നതോടെയാണ് കടുത്ത നിയന്ത്രണങ്ങള്‍ പ്രഖ്യാപിച്ചിരിക്കുന്നത്.
|
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിൽ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച
ന്യൂ ഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മ ശാസ്താ ക്ഷേത്രത്തിലെ മണ്ഡല മകര വിളക്ക് മഹോത്സവം ശനിയാഴ്ച(1200 വൃശ്ചികം 1) ശനിയാഴ്ച അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടുകൂടി ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി രാജേഷ് കുമാറിന്റെ മുഖ്യകാർമികത്വത്തിലാവും പൂജാദികൾ അരങ്ങേറുക. 2025 ജനുവരി 14 (മകരം 1) ചൊവ്വാഴ്ച വൈകുന്നേരം മകര വിളക്ക് ദർശനത്തോടെ ചടങ്ങുകൾ സമാപിക്കും.
ഉത്സവത്തോടനുബന്ധിച്ച് എല്ലാ ശനിയാഴ്ചകളിൽ വൈകുന്നേരവും ഞായറാഴ്ചകളിൽ ഉച്ചയ്ക്കും അന്നദാനം ഉണ്ടായിരിക്കുന്നതാണ്.
ഭക്തജനങ്ങൾക്ക് അന്നദാനവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിന് 01244004479, 9311874983 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹിയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു
ന്യൂഡൽഹി: ദ്വാരകയിൽ ഓടിക്കൊണ്ടിരുന്ന കാറിനു തീപിടിച്ചു. കാറിലുണ്ടായിരുന്ന രണ്ടു പേരും അദ്ഭുതകരമായി രക്ഷപ്പെട്ടു. ഇന്നലെ വൈകുന്നേരമായിരുന്നു സംഭവം. ദ്വാരക സെക്ടർ ഒന്നിൽ വച്ചാണ് കാറിനു തീപിടിച്ചത്.
കാറിന്റെ മുൻവശത്തുനിന്നു പുക ഉയരുന്നതു കണ്ടതോടെ കാറിലുണ്ടായിരുന്നവർ പുറത്തിറങ്ങി രക്ഷപ്പെടുകയായിരുന്നു. കാർ പൂർണമായും കത്തിനശിച്ചു.
|
ന്യൂഡൽഹി ശ്രീനഗർ റൂട്ടിൽ വന്ദേഭാരത് ജനുവരിയിൽ
കൊല്ലം: അന്താരാഷ്ട്ര ടൂറിസ്റ്റുകൾക്ക് കൂടി സ്വാഗതമോതി ന്യൂഡൽഹിശ്രീനഗർ റൂട്ടിൽ വന്ദേ സ്ലീപ്പർ ട്രെയിൻ ഓടിക്കാൻ റെയിൽവേ.ലോകത്തിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലത്തിലൂടെ ആയിരിക്കും ഈ ട്രെയിൻ കടന്നുപോകുക.
2025 ജനുവരി മുതൽ സർവീസ് ആരംഭിക്കാനാണ് റെയിൽവേ മന്ത്രാലയം ലക്ഷ്യമിടുന്നത്. ജമ്മു കശ്മീരിലെ ചെനാബ് നദിക്ക് കുറുകെ നിർമിച്ചിരിക്കുന്നതാണ് ഉയരം കൂടിയ പാലം. ജമ്മുബരാമുള്ള റെയിൽവേ ലൈനിന്റെ ഭാഗമാണിത്.
1315 മീറ്ററാണ് പാലത്തിന്റെ ദൈർഘ്യം. നദിയുടെ നിരപ്പിൽ നിന്ന് 359 മീറ്റർ ഉയരത്തിലാണ് ഇത് നിർമിച്ചിട്ടുള്ളത്. ഇന്ത്യയിലെ ഏറ്റവും ഉയരം കൂടിയ റെയിൽവേ പാലം എന്നതിലുപരി നദിയുടെ നിരപ്പിൽ നിന്നുള്ള ഉയരം കണക്കാക്കുമ്പോൾ ലോകത്തിലെ ഉയരം കൂടിയ പാലം കൂടിയാണിത്.
ഹിമാലയൻ മലനിരകളിലെ കാഴ്ചകളും ചെനാബ് നദിയിലെ കാഴ്ചകളും ഇതുവഴിയുള്ള ട്രെയിൻ യാത്രയിൽ വിദേശ വിനോദ സഞ്ചാരികളെയടക്കം ഏറെ ആകർഷിക്കുമെന്നാണ് റെയിൽവേ അധികൃതർ പ്രതീക്ഷിക്കുന്നത്. 11 ഏസി ത്രീ ടയർ, നാല് ഏസി ടൂടയർ, ഒരു ഏസി ഫസ്റ്റ് ക്ലാസ് എന്നിങ്ങനെ 16 കോച്ചുകൾ ഉണ്ടാകും.
ന്യൂഡൽഹിശ്രീനഗർ റെയിൽപ്പാതയുടെ ദൂരം 800 കിലോമീറ്ററിൽ അധികമാണ്. 13 മണിക്കൂറിനുള്ളിൽ ഡൽഹിയിൽ നിന്ന് ഈ ട്രെയിനിൽ ശ്രീനഗറിൽ എത്താം. അമ്പാല കാന്റ് ജംഗ്ഷൻ, ലുധിയാന ജംഗ്ഷൻ, കത്തുവ, ജമ്മുതാവി, ശ്രീ മാതാ വൈഷ്ണോ ദേവി കത്ര, സങ്കൽ ദാൻ, ബനിഹാൽ തുടങ്ങി പ്രധാന സ്റ്റേഷനുകളിൽ സ്റ്റോപ്പ് ഉണ്ടാകും.
നിലവിൽ ന്യൂഡൽഹിയിൽനിന്ന് ശ്രീ മാതാ വൈഷ്ണോ ദേവി കത്ര വരെ ഒരു വന്ദേഭാരത് എക്സ്പ്രസ് (22439) സർവീസ് നടത്തുന്നുണ്ട്. 655 കിലോ മീറ്റർ ദൈർഘ്യമുള്ള പ്രസ്തുത റൂട്ടിൽ ട്രെയിൻ എട്ട് മണിക്കൂർ 50 മിനിറ്റ് സമയമെടുത്താണ് എത്തുന്നത്.
പുതിയ വന്ദേഭാരത് വരുന്നതോടെ രാജ്യ തലസ്ഥാനത്ത് നിന്ന് ജമ്മു കശ്മീരിലേക്കുള്ള യാത്ര ഏറെ കൂടുതൽ എളുപ്പമാകും. ഇതര സംസ്ഥാനങ്ങളിലുള്ളവർക്കും ഈ ട്രെയിൻ ഏറെ പ്രയോജനം ചെയ്യും.
തേർഡ് ഏസി 2,000, സെക്കൻഡ് ഏസി 2,500, ഫസ്റ്റ് ക്ലാസ് ഏസി 3,000 രൂപ എന്നിങ്ങനെ ആയിരിക്കും ഏകദേശ ടിക്കറ്റ് നിരക്ക്.
|
സംഗീത പ്രതിഭ സംഗമം മത്സരം 24ന്
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയുടെ ആഭിമുഖ്യത്തിൽ ഡൽഹി ഭദ്രാസനത്തിന്റെ രണ്ടാമത്തെ മെത്രാപ്പോലീത്തയായിരുന്ന ജോബ് മാർ പീലക്സിനോസിന്റെ സ്മരണാർഥം നടത്തുന്ന സംഗീത പ്രതിഭ സംഗമം മത്സരം ഈ മാസം 24ന് സംഘടിപ്പിക്കും.
വിശുദ്ധ കുർബാനയ്ക്കുശേഷം രാവിലെ 11 മുതൽ ഉച്ചകഴിഞ്ഞ് മൂന്ന് വരെയാണ് പരിപാടി നടക്കുന്നത്. സംഗീത പ്രതിഭ സംഗമത്തിന്റെ മുഖ്യപ്രഭാഷകൻ മലങ്കര മൽപാൻ ഡോ. ജോൺസ് കോനാട്ട് റീഷ് കോറെപ്പിസ്കോപ്പ ആണ്.
മെമ്മോറിയൽ സന്ദേശം നൽകുന്നത് റവ. ചെറിയാൻ ജോസഫ് ( അസിസ്റ്റന്റ് വികാരി സെന്റ് തോമസ് ഓർത്തഡോക്സ് ഇടവക ഗാസിയാബാദ്) ആണ്.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, പ്രോഗ്രാം കൺവീനേഴ്സ്ന്മാരായ ജയ്മോൻ ചാക്കോ, ജോബിൻ ടി. മാത്യു, സി.ഐ. ഐപ്പ്, മാനേജിംഗ് കമ്മിറ്റി അംഗങ്ങൾ എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും.
മലങ്കര സഭയുടെ ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുള്ള ഗായക സംഘങ്ങൾ പങ്കെടുക്കും. വിജയികൾക്ക് ജോബ് മാർ പീലക്സിനോസ് എവറോളിംഗ് ട്രോഫിയും കാഷ് പ്രൈസും മൊമന്റോയും യഥാക്രമം നൽകും.
|
ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല
ന്യൂഡൽഹി: ഭക്തസഹസ്രങ്ങൾക്ക് പുണ്യം പകർന്ന് ചക്കുളത്തമ്മ പൊങ്കാല. മഞ്ഞുകണങ്ങളാൽ ഈറനണിഞ്ഞ മയൂർ വിഹാറിലെ പൊങ്കാല പാർക്കിൽ പ്രത്യേകം തയാറാക്കിയ താത്കാലിക ക്ഷേത്രങ്കണമായിരുന്നു പൊങ്കാലവേദി.
ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്രത്തിലെ ജയസൂര്യ നമ്പൂതിരി മുഖ്യകാർമികത്വം വഹിച്ചു. ആദ്യ ദിവസമായ ശനിയാഴ്ച ദീപാരാധന, ശനിദോഷ നിവാരണ പൂജ, ഡോ. രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിവയായിരുന്നു ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിച്ചു. തുടർന്ന് പൊങ്കാലയോടനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾക്കു ശേഷം ഭദ്രദീപം കൊളുത്തി.
ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ ജയസൂര്യ നമ്പൂതിരി, ഡോ. രമേശ് ഇളമൺ നമ്പൂതിരി, സ്ഥലം എംഎൽഎ കുൽദീപ് സിംഗ്, ഡൽഹി മലയാളി അസോസിയേഷൻ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, നജഫ് ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്ര ജനറൽ സെക്രട്ടറി സി. കൃഷ്ണകുമാർ, എൻഎസ്എസ് ജനറൽ സെക്രട്ടറി എം.ഡി. ജയപ്രകാശ്, ട്രസ്റ്റ് സെക്രട്ടറി ഡി. ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ 202324 അധ്യയന വർഷത്തിൽ 12ാം ക്ലാസിൽ ഉന്നത വിജയം നേടിയ ഇ.വി. അനന്തു, ബി. വൈഷ്ണവ്, രോഹിത് രാജ് എന്നിവരെ ചക്കുളത്തമ്മ അക്കാഡമിക് എക്സലൻസ് അവാർഡുകളും കാഷ് പ്രൈസും നൽകി ആദരിച്ചു.
തുടർന്ന് ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥനയ്ക്കു ശേഷം ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തിയ ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകർന്നപ്പോൾ ഭക്തജനങ്ങൾ വായ്ക്കുരവായാൽ ചക്കുളത്തമ്മയെ സ്തുതിച്ചു.
തുടർന്ന് ഭക്തർ തങ്ങളുടെ പൊങ്കാല അടുപ്പുകളിലേക്കു അഗ്നി പകർന്നതോടെ പൊങ്കാലക്ക് ആരംഭമായി. ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്2 അവതരിപ്പിച്ച ഭജനാമൃതം ക്ഷേത്രാങ്കണം ഭക്തി സാന്ദ്രമാക്കി.
പല്ലശന ഉണ്ണി മാരാരും സംഘവും ഉത്സവ ദിവസങ്ങളിൽ താള മേളങ്ങളുടെ പെരുമഴയുതിർത്തു. വിദ്യാകലശം, മഹാകലശം, പറയിടൽ എന്നിവയും ഉണ്ടായിരുന്നു. അന്നദാനത്തോടെ ചടങ്ങുകൾ സമാപിച്ചു.
|
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുകിഴക്കൻ ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു. മുസ്തഫാബാദ് പ്രദേശവാസിയായ 16 വയസുകാരനെ മറ്റു ചില ആൺകുട്ടികൾ ചേർന്ന് വയറിൽ ഒന്നിലധികം തവണ കുത്തിപ്പരിക്കേൽപ്പിക്കുകയായിരുന്നു.
കുട്ടിയെ ജഗ് പ്രവേശൻ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. സംഭവത്തിൽ ദയാൽപുർ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ഒവിബിഎസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഈ വര്‍ഷത്തെ (2024 2025) ഒവിബിഎസ്(ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ഒക്ടോബർ 31 മുതൽ നവംബർ രണ്ട് വരെ നടന്നു.
ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, റവ. ഫാ. ജോൺ കെ സാമൂവൽ, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബ്രദർ ഗീവർഗീസ് ചാക്കോ എന്നിവർ പങ്കെടുത്തു.
|
ഡൽഹി മലയാളി അസോസിയേഷൻ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ അരങ്ങേറി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ കേരളപ്പിറവി മാതൃഭാഷാ ദിനാഘോഷങ്ങൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ അരങ്ങേറി.
ഡിഎംഎ വൈസ് പ്രസിഡന്റ് കെ.വി. മണികണ്ഠന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സിഎജി ഓഫ് ഇന്ത്യ പ്രിൻസിപ്പൽ ഡയറക്ടർ സുബു ആർ (ഐഎഎഎസ്) മുഖ്യാതിഥിയും വേൾഡ് ഹെൽത്ത് ഓർഗനൈസേഷൻ നാഷണൽ പ്രഫഷണൽ ഓഫീസർ ഡോ. മുഹമ്മദ് അഷീൽ, ഇന്റർനാഷണൽ സെന്റർ ഫോർ കഥകളി പ്രസിഡന്റ് ബാബു പണിക്കർ എന്നിവർ വിശിഷ്ടാതിഥികളുമായിരുന്നു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും പ്രോഗ്രാം കൺവീനറുമായ കെ ജി രഘുനാഥൻ നായർ, ചീഫ് ട്രഷറർ മാത്യു ജോസ്, ചീഫ് ഇന്റെർണൽ ഓഡിറ്റർ കെ വി ബാബു, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ ഡിഎംഎയുടെ മുൻകാല പ്രവർത്തകരായ കെ എൻ കുമാരൻ, കെ വി മുരളീധരൻ, കെ ജി രാജേന്ദ്രൻ നായർ, അജികുമാർ മേടയിൽ, ജോൺ ഫിലിപ്പോസ് തുടങ്ങിയവരെ ആദരിച്ചു.
തുടർന്ന് വിവിധ ഏരിയകളിൽ നിന്നുള്ള മലയാള ഭാഷാദ്ധ്യാപകരും വിദ്യാർത്ഥികളും അവതരിപ്പിച്ച കലാപരിപാടികൾ ആഘോഷരാവിന് ചാരുതയേകി. തത്സമയം സംപ്രേക്ഷണം ചെയ്ത പരിപാടികൾ ഡിഎംഎയുടെ യുട്യൂബ് ചാനലിൽ ലഭ്യമാണ്.
|
ഡൽഹി മലയാളി അസോസിയേഷൻ വാർഷിക പൊതുയോഗവും തെരഞ്ഞെടുപ്പും 24ന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ (ഡിഎംഎ) വാർഷിക പൊതുയോഗവും കേന്ദ്ര നിർവാഹക സമിതി അംഗങ്ങളുടെ തെരഞ്ഞെടുപ്പും നവംബർ 24 ഞായറാഴ്ച രാവിലെ 10 മുതൽ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടക്കും. റിട്ടേണിംഗ് ഓഫീസറായി അഡ്വ സൗരഭ് ഭാർഗവനെ നിയമിച്ചു.
2024 27 വർഷക്കാലത്തേക്കാണ് പുതിയ ഭാരവാഹികളെ തെരഞ്ഞെടുക്കുക. പ്രസിഡന്റ്, വൈസ് പ്രസിഡന്റ്, ജനറൽ സെക്രട്ടറി, അഡീഷണൽ ജനറൽ സെക്രട്ടറി, ചീഫ് ട്രഷറർ, അഡീഷണൽ ട്രഷറർ, ചീഫ് ഇന്റേണൽ ഓഡിറ്റർ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ, സെൻട്രൽ എക്സിക്യൂട്ടീവ് കമ്മിറ്റിഅംഗങ്ങൾ16 (ജനറൽ, സ്ത്രീകൾക്കായി സംവരണം ചെയ്യപ്പെട്ടത്, യുവജന വിഭാഗങ്ങൾക്കായി സംവരണം ചെയ്യപ്പെട്ടത് സ്ത്രീപുരുഷൻ ഓരോന്ന് വീതം) എന്നീ തസ്തികകളിലേക്കാണ് തെരഞ്ഞെടുപ്പ് നടക്കുക.
എല്ലാ ആജീവനാന്ത അംഗങ്ങൾക്കും, കൂടാതെ തെരഞ്ഞെടുപ്പ് നോട്ടിഫിക്കേഷൻ ഇറങ്ങിയ തീയതി മുതൽ തുടർച്ചയായി മൂന്നു വർഷം പൂർത്തിയാക്കിയ സാധാരണ അംഗങ്ങൾക്കും തെരഞ്ഞെടുപ്പിൽ സ്ഥാനാർഥിയായി മത്സരിക്കാം. നാമനിർദ്ദേശ പത്രികയിൽ വോട്ടവകാശമുള്ള എക്സിക്യൂട്ടീവ് കൗൺസിൽ അംഗങ്ങളുടെ നിർദ്ദേശവും പിന്താങ്ങലും അത്യാവശ്യമാണ്.
റിട്ടേണിംഗ് ഓഫീസറിൽ നിന്നും നവംബർ നാലു മുതൽ ആറു വരെ വൈകുന്നേരം നാലു മുതൽ രാത്രി എട്ടു വരെ നാമനിർദ്ദേശ പത്രിക ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ റിട്ടേണിംഗ് ഓഫിസറിൽ നിന്നും കൈപ്പറ്റാവുന്നതാണ്. നവംബർ അഞ്ച് മുതൽ ഏഴ് വരെ വൈകുന്നേരം അഞ്ച് മുതൽ രാത്രി എട്ടു വരെ നാമനിർദ്ദേശ പത്രിക സമർപ്പിക്കാം.
നവംബർ എട്ടിന് വൈകുന്നേരം ഏഴിന് ലഭിച്ച പത്രികകളുടെ ലിസ്റ്റ് ഡിഎംഎ നോട്ടീസ് ബോർഡിൽ പ്രസിദ്ധപ്പെടുത്തും. നവംബർ 9, 10 തീയതികളിൽ വൈകുന്നേരം അഞ്ചു മുതൽ എട്ടു വരെ പത്രിക പിൻവലിക്കാവുന്നതാണ്. നവംബർ 10 രാത്രി ഒന്‍പതിന് സൂക്ഷ്മ പരിശോധനയ്ക്കു തെരഞ്ഞെടുപ്പിൽ മത്സരിക്കാൻ അർഹരായവരുടെ ഫൈനൽ ലിസ്റ്റ് പ്രസിദ്ധീകരിക്കും.
വോട്ടിംഗ് ആവശ്യമായി വന്നാൽ നവംബർ 24ന് രാവിലെ 11.30 മുതൽ വൈകുന്നേരം 5.30 വരെ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തും. വോട്ട് രേഖപ്പെടുത്തുവാൻ വരുന്ന അംഗങ്ങൾ ഫോട്ടോ പതിച്ച സർക്കാർ തിരിച്ചറിയൽ രേഖയോ ഡിഎംഎയുടെ ഐഡന്റിറ്റി കാർഡോ കൈവശം കരുതേണ്ടതാണ്.
കൂടുതൽ വിവരങ്ങൾക്ക് റിട്ടേണിംഗ് ഓഫീസറെ 9873566019 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
|
ജപമാല പ്രദക്ഷിണം സമാപിച്ചു
ന്യൂഡൽഹി: മുൻ വർഷങ്ങളിലേതു പോലെ ഈ വർഷവും ജപമാല മാസമായ ഒക്ടോബറിൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പരി. അമ്മയുടെ തിരുസ്വരൂപം എല്ലാ ഇടവകകളിലും സ്വീകരിച്ചു കൊണ്ടു നടത്തിയ ജപമാല പ്രദക്ഷിണം സമാപിച്ചു.
സെപ്റ്റംബർ 30ന് കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് വെഞ്ചിരിച്ച് രൂപതാ മാതൃവേദി ഭാരവാഹികൾക്കു കൈമാറിയ മാതാവിന്റെ രൂപം ഒക്ടോബർ ഒന്നിന് കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ നിന്ന് ആരംഭിച്ച് ഒക്ടോബർ 31ന് ജനക്പുരി സെന്റ് തോമസ് ദേവാലയത്തിൽ ഇടവക വികാരി റവ ഫാ.ഡേവിസ് കള്ളിയത്ത് പറമ്പിലും മാതൃവേദി രൂപത ഡയറക്ടർ, റവ. ഫാ. നോബി കാലച്ചിറയും ചേർന്ന് അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടുകൂടി സമാപിച്ചു.
|
റോഷ്ന ഷൈന ഷാജന് ഒന്നാം റാങ്ക്
മുംബൈ: എംഎസ്സി ന്യൂക്ലീയർ മെഡിസിൻ ടെക്നോളജി & ഹോസ്പിറ്റൽ റേഡിയോ ഫർമസിയിൽ റോഷ്ന ഷൈന ഷാജൻ ഒന്നാം റാങ്ക് കരസ്ഥമാക്കി.
ബാബ അറ്റോമിക് റിസർച്ച് സെന്ററിലെ ഹോമി ബാബ നാഷണൽ ഇൻസ്റ്റിറ്റ്യൂട്ട് യൂണിവേഴ്സിറ്റിയിലെ വിദ്യാർഥിയാണ്.
കട്ടച്ചിറ ഊന്നുകല്ലുംതൊട്ടിയിൽ ഷാജൻ കട്ടച്ചിറയുടെയും ഷൈനി ഷാജന്റെയും മകളാണ്.
|
ദീപാവലിക്കിടെ പടക്കം പൊട്ടി ഡൽഹിയിൽ 280 പേർക്ക് പൊള്ളൽ
ന്യൂഡൽഹി: ദീപാവലി ദിനത്തിൽ പടക്കം പൊട്ടിത്തെറിച്ച് പൊള്ളലേറ്റ് ഡൽഹിയിലെ ആശുപത്രികളിൽ എത്തിയത് 280ലധികം പേർ. ഇവരിൽ 15 പേരുടെ നില ഗുരുതരമാണ്. കൈക്ക് സാരമായ പരിക്കേറ്റ അഞ്ച് പേർക്ക് ശസ്ത്രക്രിയ വേണ്ടിവന്നു.
രാജ്യത്തെ ഏറ്റവും വലിയ ബേൺ യൂണിറ്റുള്ള സഫ്ദർജംഗ് ഹോസ്പിറ്റലിൽ വ്യാഴാഴ്ച മാത്രം 117 കേസുകൾ റിപ്പോർട്ട് ചെയ്തു. ഓൾ ഇന്ത്യ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ (എയിംസ്) 48 കേസുകളും എൽഎൻജെപി ഹോസ്പിറ്റലിൽ 19 കേസുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
പൊള്ളലേറ്റ 20 പേർ 12 വയസിന് താഴെയുള്ള കുട്ടികളാണെന്ന് ആശുപത്രി അധികൃതർ അറിയിച്ചു. പടക്കവുമായി ബന്ധപ്പെട്ട പരിക്കുകൾക്ക് പുറമേ മറ്റ് തരത്തിലുള്ള പൊള്ളലുകളും റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
|
ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഇടവകയിൽ ഒവിബിഎസിന് തുടക്കം
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ആരംഭിച്ചുകൊണ്ട് ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ് കൊടി ഉയർത്തി.
ബിബിൻ സണ്ണി, സി.ഐ. ഐപ്പ്, കോശി പ്രസാദ്, ബ്രദർ ഗീവർഗീസ് ചാക്കോ, ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യു, അനീഷ് പി. ജോയ് എന്നിവർ സന്നിഹിതരായി.
നിർമ്മലരായി നടക്കാം (സങ്കീർത്തനം 119.9) എന്നതാണ് മുഖ്യ ചിന്താവിഷയം.
|
ഡൽഹിയിൽ വായു ഗുണനിലവാരം അതീവ ഗുരുതര നിലയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് വായുമലിനീകരണം വീണ്ടും അതീവ ഗുരുതരനിലയിൽ. ഇന്നലെ രാവിലെ ഡൽഹിയിലെ വായുഗുണനിലവാര സൂചിക(എക്യുഐ) 507 ലെത്തി.
ലോകാരോഗ്യ സംഘടന നിർദേശിച്ചിരിക്കുന്ന പരമാവധി മലിനീകരണ തോതിനേക്കാൾ 65 മടങ്ങ് അധികം മലിനീകരണമാണ് നിലവിലുള്ളതെന്നാണു റിപ്പോർട്ട്. 12 മണിക്കൂറിനിടയിലാണ് 327 എന്നതിൽനിന്ന് 507 ലേക്ക് എക്യുഐ എത്തിയത്.
മലിനീകരണം ഗുരുതരമായതോടെ വായുമലിനീകരണ പ്രതിരോധത്തിനായി ഗ്രേഡഡ് റസ്പോണ്‍സ് ആക്ഷൻ പ്ലാൻ രാജ്യതലസ്ഥാനത്ത് നടപ്പാക്കുന്നുണ്ട്.
|
ജപമാലപ്രദക്ഷിണം സമാപിച്ചു
ന്യൂഡൽഹി: ജപമാല മാസമായ ഒക്ടോബറിൽ രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ പരി. അമ്മയുടെ തിരുസ്വരൂപം എല്ലാ ഇടവകകളിലും സ്വീകരിച്ച് കൊണ്ടു നടത്തിയ ജപമാലപ്രദക്ഷിണം സമാപിച്ചു.
സെപ്റ്റംബർ 30ന് കുര്യാക്കോസ് ഭരണിക്കുളങ്ങര പിതാവ് വെഞ്ചിരിച്ച് രൂപതാ മാതൃവേദി ഭാരവാഹികൾക്കു കൈമാറിയ മാതാവിന്റെ രൂപം ഒക്ടോബർ ഒന്നിന് കരോൾബാഗ് സെന്റ് അഗസ്റ്റിൻ ഫൊറോനാ ദേവാലയത്തിൽ നിന്നാണ് ആരംഭിച്ചത്.
ഒക്ടോബർ 31ന് ജനക്പുരി സെന്റ് തോമസ് ദേവാലയത്തിൽ ഇടവക വികാരി റവ. ഫാ.ഡേവിസ് കള്ളിയത്ത് പറമ്പിലും മാതൃവേദി രൂപത ഡയറക്ടർ, റവ.ഫാ. നോബി കാലച്ചിറയും ചേർന്ന് അർപ്പിച്ച ആഘോഷമായ ദിവ്യബലിയോടുകൂടി സമാപിച്ചു.
|
ഡൽഹിയിൽ ദീപാവലി ബോണസ് വാങ്ങി മടങ്ങിയ തൊഴിലാളികളെ കുത്തിക്കൊന്നു
ന്യൂഡൽഹി: മോഷണത്തിനിടെ തൊഴിലാളികളെ കുത്തിക്കൊന്ന സംഭവത്തിൽ നാലു കൗമാരക്കാർ പിടിയിൽ. ഡൽഹിയിലെ നരേല ഇൻഡസ്ട്രിയൽ മേഖലയിലാണു സംഭവം.
ജോലി കഴിഞ്ഞ് ശമ്പളവും ദീപാവലി ബോണസും വാങ്ങി വീട്ടിലേക്കു മടങ്ങുന്നതിനിടെയാണു മോഷണശ്രമം. 13നും 16നും ഇടയിൽ പ്രായമുള്ള നാലുപേരാണ് അറസ്റ്റിലായത്.
ബവാനയിലെ ജെജെ കോളനിയിലെ താമസക്കാരാണു തൊഴിലാളികൾ. സംഭവത്തിൽ പോലീസ് കൂടുതൽ അന്വേഷണം ആരംഭിച്ചു.
|
കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ
ന്യൂഡൽഹി: കാൽക്കാജി സെന്റ് ജോസഫ് സീറോമലബാർ ദേവാലയത്തിൽ യൗസേപ്പിന്റെ തിരുനാൾ ആഘോഷത്തിന് ഫാ. ബാബു ആനിത്താനം(ജസോല ഫൊറാന വികാരി) കൊടി ഉയർത്തിക്കൊണ്ട് ആരംഭം കുറിച്ചു.
ഒക്ടോബർ 29നു നൊവെന ആരംഭിച്ച് നവംബർ പത്തിന് ആഘോഷമായ തിരുനാൾ തിരുകർമങ്ങളോടുകൂടി തിരുനാൾ പര്യവസാനിക്കും. നവംബർ രണ്ടിന് വെെകുന്നേരം അഞ്ചിന് ഇടവകയിലെ സകല മരിച്ചവരുടെയും ഓർമയ്ക്കായുള്ള ആഘോഷമായ പ്രാർഥന ശുശ്രൂഷ തുക്ലക്കാബാദ് സെന്റ് തോമസ് സെമിത്തേരിയിൽ ഉണ്ടായിരിക്കും.
തുടർന്ന് മരിച്ചവർക്കു വേണ്ടിയുള്ള വിശുദ്ധ കുർബാന ഏഴിന് ഇടവക ദേവാലയത്തിൽ അർപ്പിക്കപ്പെടും. നവംബർ മൂന്നിന് ഇടവക ദിനമായി ആഘോഷിക്കും.
അന്നേ ദിവസം, മുഴുവൻ ഇടവക ജനങ്ങളുമായി ഫരിദാബാദ് രൂപതയുടെ കീഴിലുള്ള സാഞ്ചോപുരം ചിൽഡ്രൻസ് വില്ലേജിലേക്കു യാത്രയും അവിടെ വച്ച് കുർബാനയും ഇടവക ദിനാഘോഷ പരിപാടികളും ഉണ്ടായിരിക്കുന്നതുമാണ്.
തിരുനാൾ ദിനമായ നവംബർ 10നു വിപുലമായ തിരുനാൾ തിരുകർമങ്ങൾ രാവിലെ ഒന്പതിനു ആരംഭിക്കും. രാവിലെ പത്തിനു ഫരിദാബാദ് കത്തീഡ്രൽ പള്ളി വികാരി ഫാ. റോണി തോപ്പിലാൻ മുഖ്യകാർമികനായി ആഘോഷമായ ദിവ്യ ബലി ഇടവക ദേവാലയത്തിൽ നടക്കും.
ഗുഡ്ഗാവ് സീറോമലങ്കര രൂപത മുഖ്യ വികാരി ജനറൽ ഡോ. വർഗീസ് വള്ളിക്കാട്ട് ആണ് തിരുനാളിനോടനുബന്ധിച്ചു വചന പ്രഘോഷണം നടത്തുന്നത്. നവംബർ എട്ടിനു ലത്തീൻ റീത്തിലും ഒന്പതിനു സീറോമലങ്കര റീത്തിലുമാണ് വി. കുർബാന അർപ്പിക്കപ്പെടുന്നത്.
നവംബർ അഞ്ചിനു ഫരിദാബാദ് രൂപതയിലെ നവ വൈദീകർക്കു സ്വീകരണവും ഒരുക്കിയിട്ടുണ്ട്. ഒക്ടോബർ 29 മുതൽ നവംബർ ഒന്‍പത് വരെയുള്ള എല്ലാ ദിവസവും നൊവേനയും ആഘോഷമായ വി. കുർബാനയും ഉണ്ടായിരിക്കുന്നതാണ് എന്ന് ഇടവകയ്ക്ക് വേണ്ടി തിരുനാൾ കൺവീനർമാർ തോമസ് ജോബ്, വില്ലിംഗ്ടൺ ജോർജ്, പോളി എബ്രഹാം, ആൻസി രാജു എന്നിവർ അറിയിച്ചു.
|
ഇന്ദിരാപുരം വൈശാലി പള്ളിയിൽ തിരുനാൾ
ന്യൂഡൽഹി: ഇന്ദിരാപുരം വൈശാലി പള്ളിയിൽ ജോൺ പോൾ രണ്ടാമൻ മാർപാപ്പയുടെയും പരിശുദ്ധ കന്യമറിയത്തിന്റെയും വിശുദ്ധ സെബസ്ത്യനോസിന്റെയും തിരുനാളിനോട് അനുബന്ധിച്ച് നടന്ന വിശുദ്ധ കുർബാനയ്ക്ക് റവ. ഫാ. തോമസ് തോപ്പറത്തു മുഖ്യകാർമികത്വം വഹിച്ചു.
റവ. ഫാ. അജീഷ് പാലമറ്റം വചന പ്രഘോഷ്ണം നടത്തി. വികാരി ഫാ. ജിതിൻ മുട്ടത്തു നേതൃത്വം നൽകി. തിരുനാളിനോട് അനുബന്ധിച്ച് ചെണ്ടമേളവും സ്നേഹവിരുന്നും ഉണ്ടായിരുന്നു.
സിബി ജോസഫ്, ജോൺസൻ ജോർജ്, ജോസഫ് ഇമ്മാനുവേൽ, ടോമി എബ്രഹാം എന്നിവർ പ്രദക്ഷിണത്തിനു നേതൃത്വം നൽകി.
|
ഒവിബിഎസ് ക്ലാസ് വ്യാഴാഴ്ച മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ഒവിബിഎസ് (ഓർത്തഡോക്സ് വെക്കേഷൻ ബൈബിള്‍ സ്കൂള്‍) ക്ലാസുകൾ വ്യാഴാഴ്ച ആരംഭിച്ച് ശനിയാഴ്ച സമാപിക്കും.
നിർമ്മലരായി നടക്കാം(സങ്കീർത്തനം 119.9) എന്നതാണ് മുഖ്യ തീം. ബൈബിൾ ക്ലാസിന് നേതൃത്വം നൽകുന്നത് ബ്രദർ ഗീവർഗീസ് ചാക്കോ (നാഗ്പുരിലെ വൈദിക സെമിനാരി വിദ്യാർഥി) ആണ്.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, സൺഡേസ്കൂൾ ടീച്ചേഴ്സ്, എംജിഒസിഎസ്എം സീനിയേഴ്സ് അംഗങ്ങൾ എന്നിവർ വിവിധ സെക്ഷനിൽ ക്ലാസ് നയിക്കും.
സൺഡേസ്കൂൾ ഹെഡ് മാസ്റ്റർ ഷാജി ഫിലിപ്പ് കടവിൽ, സെക്രട്ടറി എബി മാത്യു എന്നിവരുടെ നേതൃത്വത്തിൽ ക്രമീകരണം നടക്കും. ഒവിബിഎസ് എല്ലാദിവസവും രാവിലെ 7.30ന് ആരംഭിക്കും.
മെഡിറ്റേഷൻ, സോംഗ് സെക്ഷൻസ്, ഗ്രൂപ്പ് ഡിസ്കഷൻസ്, ക്വിസ്, ഗെയിംസ്, ടാലന്റ് ഷോ എന്നിവ ഒവിബിഎസ് ക്ലാസുകളിലെ പ്രത്യേകതയാണ്.
ശനിയാഴ്ച സൺഡേസ്കൂൾ വിദ്യാർഥികളുടെ കലാപരിപാടികളും ഒവിബിഎസ് റാലിയും സ്നേഹവിരുന്നും തുടർന്ന് ഉച്ചയ്ക്ക് 1.45ന് സമാപന സമ്മേളനവും നടക്കും.
|
തിരുനാൾ സമാപിച്ചു
ന്യൂഡൽഹി: അശോകവിഹാർ സെന്റ് ജൂഡ് ഇടവകയിലെ തിരുനാൾ സമാപിച്ചു. ഫരീദാബാദ് രൂപത മെത്രാൻ ആർച്ച്ബിഷപ് കുര്യാക്കോസ് ഭരണികുളങ്ങര തിരുനാളിന് കൊടിയേറ്റി.
തിരുനാൾ സമാപനത്തോട് അനുബന്ധിച്ചു നടത്തിയ ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫാ. ജെറിൻ മങ്കരത്തിൽ മുഖ്യകാർമികത്വം വഹിച്ചു. ഇടവക വികാരി ഫാ. മാർട്ടിൻ പാലമറ്റം സഹകാർമികനായിരുന്നു.
വാദ്യമേളങ്ങളോട് കൂടിയ പ്രദക്ഷിണത്തിന് ഫാ. ജെറിൻ മങ്കരത്തിൽ നേതൃത്വം നൽകി. സ്നേഹവിരുന്നോടുകൂടി ചടങ്ങുകൾ സമാപിച്ചു.
|
ഡൽഹിയിലെ വായു മലിനീകരണം നേരിയ തോതില്‍ കുറഞ്ഞു
ന്യൂഡൽഹി: ഡൽഹിയിലെ വായു മലിനീകരണ നിലവാരത്തിൽ നേരിയ പുരോഗതി. കാറ്റിന്റെ വേഗം വർധിച്ചതാണ് വായു മലിനീകരണം കുറയ്ക്കാൻ സഹായിച്ചത്.
എന്നാൽ മലിനീകരണ തോത് ഇപ്പോഴും വളരെ മോശം എന്ന വിഭാഗത്തിൽതന്നെയാണ് തുടരുന്നത്. ഡൽഹിയിലെ ഗതാഗത മേഖലയാണ് മലിനീകരണം വർധിപ്പിക്കുന്നത്.
വായു മലിനീകരണത്തിന്റെ 16.3 ശതമാനവും വാഹനങ്ങൾ മൂലമാണ്.
|
പ്രഫ. ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു
തിരുവനന്തപുരം: ഡൽഹി സർവകലാശാല മുൻ പ്രഫസർ ജി.എൻ. സായിബാബ അനുസ്മരണം സംഘടിപ്പിച്ചു. യുക്തിവാദിസംഘത്തിന്റെയും ജനാധിപത്യവേദിയുടെയും സംയുക്ത ആഭിമുഖ്യത്തിൽ തിരുവനന്തപുരം സ്റ്റാച്യുവിലെ തായ്നാട് ഹാളിലാണ് അനുസ്മരണ സമ്മേളനം സംഘടിപ്പിച്ചത്.
യുക്തിവാദി സംഘം പ്രസിഡന്റ് ടി.എസ്. പ്രദീപ് അധ്യക്ഷത വഹിച്ചു. മുതിർന്ന സിപിഐ നേതാവ് പന്ന്യന്‍ രവീന്ദ്രന്, മാധ്യമപ്രവർത്തകൻ ആർ.രാജഗോപാൽ, വെള്ളനാട് രാമചന്ദ്രൻ, ബോബി തോമസ്, പി.സുശീലൻ, ഗോപി ആചാരി, പ്രസാദ് സോമരാജൻ, ഡോ.ജയകുമാർ, പി.കെ.വേണുഗോപാൽ, സത്യദാസ് എന്നിവർ സംസാരിച്ചു.
കാലുകള്‍ തളര്‍ന്ന് 90 ശതമാനം അംഗവൈകല്യവുമായി വീല്‍ചെയറില്‍ മാത്രം സഞ്ചരിക്കാന്‍ കഴിഞ്ഞിരുന്ന ജി.എന്‍.സായിബാബയെ വ്യാജ കേസില്‍ കുടുക്കി തടവറയ്ക്കുള്ളിലിട്ട് പത്തു വര്‍ഷത്തോളം പീഡിപ്പിക്കുകയും മരണത്തിലേക്ക് തള്ളിവിടുകയും ചെയ്തതിന് കേന്ദ്ര, മഹാരാഷ്ട്ര സര്‍ക്കാരുകൾ നഷ്ടപരിഹാരം നൽകണമെന്ന് പന്ന്യന്‍ രവീന്ദ്രന് ആവശ്യപ്പെട്ടു.
മനുഷ്യാവകാശത്തിനും നീതിക്കും വേണ്ടി ശബ്ദമുയർത്തുന്ന സായി ബാബയെ തടവറയിൽ നരകിച്ചു മരിക്കാനയക്കുന്നത് കേന്ദ്ര സർക്കാർ സുപ്രീം കോടതി നിർദേശങ്ങൾ ലംഘിച്ചത് കൊണ്ടാണെന്ന് മാധ്യമ പ്രവര്ത്തകൻ ആർ. രാജഗോപാൽ പറഞ്ഞു.
|
ലയം പുരസ്കാരം രാജ്മോഹനന്
ന്യൂഡൽഹി : ഓൾ ഇന്ത്യ മലയാളി അസോസിയേഷന്റെയും കേരള സംഗീത നാടക സമിതിയുടെയും അംഗീകാരത്തോടെ ഡൽഹി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലയം ഓർക്കസ്ട്ര കൾച്ചറൽ ഗ്രൂപ്പിന്റെ ഈ വർഷത്തെ മികച്ച നടനുള്ള പുരസ്കാരത്തിന് തിരുവനന്തപുരം സ്വദേശിയായ സീരിയൽ ആർട്ടിസ്റ്റ് രാജ്മോഹനൻ അർഹനായി.
ലയത്തിന്റെ നാൽപതാം വാർഷികത്തോടനുബന്ധിച്ചു ഡൽഹി മയൂർ വിഹാറിലെ കാർത്യായനി ഓഡിറ്റോറിയത്തിൽ 26ന് പ്രമുഖ വ്യക്തികൾ പങ്കെടുക്കുന്ന ചടങ്ങിൽ ഫലകവും പ്രശസ്തി പത്രവും സമ്മാനിക്കും.
|
തിരുനാൾ ആഘോഷങ്ങൾക്കു തുടക്കം
ന്യൂഡൽഹി: ലുധിയാന മേരിമാതാ സീറോമലബാർ ഇടവകയിൽ പരി. കന്യാകാമാതാവിന്റെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ആഘോഷങ്ങൾക്കു തുടക്കമായി.
ഒന്‍പത് ദിവസത്തെ നൊവേനയ്ക്കു ശേഷം വെള്ളിയാഴ്ച വികാരി ഫാ. ആൽബിൻ താന്നിക്കാട്ടിൽ തിരുനാൾ കൊടി ഉയർത്തി.
ബിഷപ് മാർ ജോസ് പുത്തൻവീട്ടിലും ഫാ.സോജിൻ എംഎസ്ടിയും തിരുക്കർമങ്ങൾക്കു നേതൃത്വം നൽകി.
|
ബൈബിൾ കൺവൻഷൻ: ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിലെ ബൈബിള്‍ കൺവൻഷൻ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയെ തുടർന്ന് ഉദ്ഘാടനം ചെയ്തു.
റവ. ഫാ. വർഗീസ് മാത്യു (സുനിൽ അച്ചൻ, സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ) ധ്യാന പ്രസംഗം നയിച്ചു. ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസ്, റവ.ഫാ. ബിജു ഡാനിയേൽ, റവ.ഫാ. ചെറിയാൻ ജോസഫ്, റവ.ഫാ. ജോൺ കെ. സാമുവേൽ എന്നിവർ പങ്കെടുത്തു.
|
കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തഡോക്സ് കത്തീഡ്രൽ സൺഡേ സ്കൂൾ പ്രസ്ഥാനം നടത്തിയ ഒവിബിഎസിന്റെ ഭാഗമായി മുതിർന്ന കുട്ടികൾക്കായി ക്യാമ്പ് സംഘടിപ്പിച്ചു. " KNOW YOUR CHILD(KYC)' എന്ന പേരിൽ നടത്തിയ ക്യാമ്പ് വേറിട്ട അനുഭവമായി.
നാഗപുർ ഓർത്തോഡോക്സ് വൈദിക വിദ്യാർഥികളായ ഡീക്കൻ ഫെബിൻ മാത്യു, ബ്രദർ ജസ്റ്റിൻ എന്നിവർ ക്ലാസുകൾക്ക് നേതൃത്വം നൽകി. ക്രമീകരണങ്ങൾക്ക് വികാരി ഫാ. ഷാജി മാത്യൂസ്, അസി. വികാരി ഫാ. അൻസൽ ജോൺ, ട്രസ്റ്റി രാജീവ് പാപ്പച്ചൻ, ഹെഡ്മാസ്റ്റർ പി. എം. സാമൂവേൽ, വോളന്റീയർ, ഫുഡ് കമ്മിറ്റി അംഗങ്ങൾ എന്നിവർ നേതൃത്വം നൽകി.
|
ഡൽഹി മെഗാഫെസ്റ്റ് ഞായാറാഴ്ച
ന്യൂഡൽഹി: ഹോളി ഫാമിലി ചർച്ച് നെബ് സാറായിയുടെ നേതൃത്വത്തിൽ ഗാനമേളയും കോമഡിയും ഇൻസ്ട്രുമെന്റൽ മ്യൂസിക്കും കൂട്ടിചേർത്ത് ഡൽഹി മെഗാഫെസ്റ്റ് ഞായറാഴ്ച വൈകുന്നേരം അഞ്ചിന് ഐഎൻഎ ത്യാഗരാജ സ്റ്റേഡിയത്തിൽ വച്ച് നടത്തും.
അഫ്സൽ, ജോസ്ന, അൽഫോൻസ് & ടീം, ഹരീഷ് കണാരൻ & ടീം, മഹേഷ് കുഞ്ഞുമോൻ & ടീം, ഫ്രാൻസിസ് സേവ്യർ, നിർമൽ പാലേരി, നിർമൽ പാലഴി തുടങ്ങിയ കലാകാരൻമാർ പങ്കെടുക്കും.
പ്രവേശന പാസുകൾക്കായി ഭാരവാഹികളുമായി ബന്ധപ്പെടുക: 93121 75254, 99719 19579 ,88005 29918, 96504 15309.
|
ജപമാല പ്രയാണം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരീദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ജപമാല പ്രയാണം ഫരീദാബാദ് കത്തീഡ്രൽ ക്രിസ്തു രാജ പള്ളിയിൽ നിന്നും ജസോള അവർ ലേഡി ഓഫ് ഫാത്തിമ ഫൊറോന പള്ളിയിലേക്ക് നടന്നു.
|
ഡിഎംഎ ആശ്രം ശ്രീനിവാസ്പുരി ഏരിയ കളരി ക്ലാസ് ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി ഏരിയയും നിത്യ ചൈതന്യ കളരി സംഘവും സംയുക്തമായി കളരി ക്ലാസ് ആരംഭിച്ചു.
ഏരിയ ചെയർമാൻ എം. ഷാജിയുടെ അധ്യക്ഷതയിൽ ഏരിയ ഓഫീസിൽ ചേർന്ന യോഗത്തിൽ ഡിഎംഎ കേന്ദ്രക്കമ്മിറ്റി അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി, നിത്യ ചൈതന്യ കളരി സംഘം പ്രതിനിധി സുധാ മുരുകൻ, ഏരിയ സെക്രട്ടറി എം. എസ്. ജെയിൻ, ട്രഷറർ റോയി ഡാനിയേൽ തുടങ്ങിയവർ പ്രസംഗിച്ചു.
ഡിഎംഎ ഓഫീസിൽ എല്ലാ ബുധനാഴ്ചകളിലും വൈകുന്നേരം ആറു മുതൽ ഏഴു വരെയാണ് ക്ലാസുകൾ. ആശ്രം, ശ്രീനിവാസ്പുരി, കാലേഖാൻ, ജുലെന തുടങ്ങിയ സ്ഥലങ്ങളിലെ കുട്ടികളും അവരുടെ മാതാപിതാക്കളും ഉദ്ഘാടന ചടങ്ങുകളിൽ പങ്കെടുത്തു.
വിജയദശമി ദിനത്തിൽ ആരംഭിച്ച ആദ്യ ക്ലാസിൽ 15 കുട്ടികൾ പേര് രജിസ്റ്റർ ചെയ്ത് പഠനം ആരംഭിച്ചു.
|
ജപമാല പ്രയാണത്തിന് ഇന്ന് തുടക്കം
ന്യൂഡൽഹി: ഫരിദാബാദ് രൂപത മാതൃവേദിയുടെ നേതൃത്വത്തിൽ ഇടവകകളിലൂടെ നടത്തുന്ന മാതാവിന്റെ തിരുസ്വരൂപവും വഹിച്ചുള്ള ജപമാല പ്രയാണത്തിന് ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവക ബെർസാറായിൽ ശനിയാഴ്ച വൈകുന്നേരം 5.30ന് മാതൃവേദിയുടെ നേതൃത്വത്തിൽ സ്വീകരണം നൽകും.
തുടർന്ന് ജപമാല, വിശുദ്ധ കുർബാന ആരാധന, നേർച്ച വിതരണം എന്നിവ ഉണ്ടായിരിക്കും.
|
ബൈബിൾ കൺവൻഷൻ ഇന്ന് മുതൽ
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ ബൈബിള്‍ കൺവൻഷൻ ഇന്ന് മുതല്‍ ഞായറാഴ്ച വരെ നടത്തപ്പെടുന്നു.
മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മെത്രാപ്പോലീത്ത ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് സന്ധ്യാപ്രാർഥനയ്ക്ക് നേതൃത്വം നൽകുകയും കൺവൻഷൻ ഉദ്ഘാടനം ചെയ്യുകയും ചെയ്യും.
എല്ലാ ദിവസവും വൈകുന്നേരം സന്ധ്യപ്രാർഥനയെ തുടർന്ന് ധ്യാനപ്രസംഗത്തിന് നേതൃത്വം നല്‍കുന്നത് റവ. ഫാ. വർഗീസ് മാത്യു ആണ്(സുനിൽ അച്ചൻ, സെന്റ് ജോർജ് ഓർത്തഡോക്സ് ഇടവക വികാരി ചെമ്മണ്ണൂർ).
ഇന്ന് വൈകുന്നേരം 6.30 ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഗം), 7.15ന് ധ്യാന പ്രസംഗം, 8.30ന് പ്രാർഥനയും, ആശിർവാദവും.
ശനിയാഴ്ച വൈകുന്നേരം 6.30ന് സന്ധ്യ പ്രാർഥന, ഏഴിന് ഭക്തിഗാനങ്ങൾ (ഇടവക ഗായകസംഘം) 7.15ന് ധ്യാന പ്രസംഗവും 8.30 ന് പ്രാർഥനയും ആശിർവാദവും.
ഞായറാഴ്ച രാവിലെ ഏഴിന് പ്രഭാത പ്രാർഥന, എട്ടിന് വിശുദ്ധ കുർബാനയെ തുടർന്നു ബൈബിള്‍ കൺവൻഷൻ സമാപനവും ആശിർവാദവും.
ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ഇടവക മാനേജിംഗ് കമ്മിറ്റി അംഗങ്ങളും ബൈബിള്‍ കൺവൻഷൻ ക്രമീകരണത്തിന് നേതൃത്വം നൽകും.
|
യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്ററീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ യുവജനപ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ അക്ഷരജ്യോതി (ആദ്യാക്ഷരം കുറിക്കൽ) സംഘടിപ്പിച്ചു.
ഇടവക വികാരി ഫാ. ജോയ്സൺ തോമസിന്റെ നേതൃത്വത്തിൽ നടത്തിയ പരിപാടിയിൽ യുവജനപ്രസ്ഥാന അംഗങ്ങളും സജീവമായി പങ്കെടുത്തു.
|
കിഷൻഗഡിൽ മലിനജലം റോഡിലേക്ക് ഒഴുകുന്നു
ന്യൂഡൽഹി: മലയാളികൾ ഉൾപ്പെടെ നിരവധി ആളുകൾ താമസിക്കുന്ന കിഷൻഗഡ് പഞ്ചാബി ധാബ ഗോശാല റോഡിൽ അൽന റസ്റ്റോറന്റിന് മുൻവശത്തായി ദിവസങ്ങളായി മലിനജലം റോഡിലേക്ക് ഒഴുകുന്നു.
നാളിതുവരെ അധികൃതരുടെ ഭാഗത്തുനിന്നും ഒരു നടപടിയും ഉണ്ടായിട്ടില്ല. കാൽനട സ്കൂട്ടർ യാത്രക്കാർക്ക് യാത്ര വളരെയധികം ദുഷ്ക്കരമായിരിക്കുകയാണ്. കൂടാതെ പലവിധ പകർച്ചവ്യാധികൾക്കും മലിനജല വെള്ളക്കെട്ട് കാരണമായേക്കുമെന്ന് സ്ഥിരനിവാസികൾ അഭിപ്രായപ്പെടുന്നു.
കാലങ്ങളായി അറ്റകുറ്റപ്പണി നടക്കാത്തതും ഡൽഹി ജലബോർഡിനു വേണ്ടി റോഡുകൾ വെട്ടിപ്പൊളിച്ചതും മലിനജലം പുറത്തേക്കൊഴുകുന്നതിനു കാരണമായെന്ന് നിവാസികൾ പറയുന്നു.
|
ഡൽഹിയിൽ ചക്കുളത്തമ്മ പൊങ്കാല നവംബർ രണ്ട്, മൂന്ന് തീയതികളിൽ
ന്യൂഡൽഹി: ഭക്തമനസുകൾക്ക് പുണ്യം പകരാൻ 22ാമത് ചക്കുളത്തമ്മ പൊങ്കാല മഹോത്സവം നവംബർ രണ്ട്, മൂന്ന് മയൂർ വിഹാർ ഫേസ് 3ലെ എ1 പാർക്കിൽ അരങ്ങേറും. ചടങ്ങുകൾക്ക് ചക്കുളത്തു കാവ് ക്ഷേത്ര കാര്യദർശി മണിക്കുട്ടൻ നമ്പൂതിരി മുഖ്യ കാർമികത്വം വഹിക്കും.
ആദ്യ ദിവസമായ ശനിയാഴ്ച രാവിലെ അഞ്ചിന് സ്ഥല ശുദ്ധി, 5.15ന് ഗണപതി ഹോമം, വൈകുന്നേരം 6.25ന് ദീപാരാധന, 6.30 മുതൽ ജയസൂര്യാ നമ്പൂതിരിയുടെ കാർമികത്വത്തിൽ ശനിദോഷ നിവാരണ പൂജ, തുടർന്ന് രമേശ് ഇളമൺ നമ്പൂതിരിയുടെ ആത്മീയ പ്രഭാഷണം, ലഘുഭക്ഷണം എന്നിയാണ് ആദ്യ ദിവസത്തെ ചടങ്ങുകൾ.
രണ്ടാം ദിവസം രാവിലെ 5.15ന് മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് പൊങ്കാലയോട് അനുബന്ധിച്ചുള്ള വിശേഷാൽ പൂജകൾ അരങ്ങേറും. 8.45ന് ചക്കുളത്തുകാവിലെ രമേശ് ഇളമൺ നമ്പൂതിരി ഭദ്രദീപ പ്രകാശനം നിർവഹിക്കും.
ഒന്‍പതിന് ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ഡൽഹി പ്രസിഡന്റ് സി. കേശവൻ കുട്ടിയുടെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ ഡൽഹിയിലെ സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖർ പങ്കെടുക്കും.
തുടർന്ന് മണിക്കുട്ടൻ നമ്പൂതിരി അനുഗ്രഹ പ്രഭാഷണം, ചക്കുളത്തുകാവിലെ പ്രശസ്തമായ വിളിച്ചു ചൊല്ലി പ്രാർഥന, ശ്രീകോവിലിൽ നിന്നും പണ്ടാര അടുപ്പിലേക്ക് ദിവ്യാഗ്നി ജ്വലിപ്പിക്കുന്നതോടെ പൊങ്കാലയ്ക്ക് ആരംഭമാവും.
ചടങ്ങിൽ 202324 അധ്യയന വർഷത്തിൽ സയൻസ്, കോമേഴ്സ്, ഹ്യൂമാനിറ്റീസ് എന്നീ ശ്രേണികളിൽ ഉന്നത വിജയം കരസ്ഥമാക്കിയ 12ാം ക്ലാസിലെ ഓരോ വിദ്യാർഥികൾക്ക് ചക്കുളത്തമ്മ എഡ്യൂക്കേഷണൽ എക്സലൻസ് അവാർഡുകളും വിതരണം ചെയ്യും.
അവാർഡുകളുടെ പരിഗണനയ്ക്കായി ഒക്ടോബർ 20 വരെ നിർദ്ധിഷ്ട അപേക്ഷ ഫാറം, ഫോട്ടോ എന്നിവയോടൊപ്പം മാർക്ക് ഷീറ്റുകൾ ഭാരവാഹികൾക്ക് നൽകേണ്ടതാണ്.
9.45ന് ക്ഷേത്ര ശ്രീകോവിലിൽനിന്നും കൊളുത്തുന്ന ദിവ്യാഗ്നി പണ്ടാര അടുപ്പിലേക്ക് പകരുന്നതോടെ പൊങ്കാലക്ക് ആരംഭമാവും. 10 മണിക്ക് ശ്രീധർമ്മ ശാസ്താ സേവാ സമിതി, മയൂർ വിഹാർ ഫേസ്2 അവതരിപ്പിക്കുന്ന ഭജനാമൃതം.
വിദ്യകലാശം, മഹാകലാശം, പറയിടൽ എന്നിവയും ഉണ്ടാവും. തുടർന്ന് അന്നദാനത്തോടെ ചടങ്ങുകൾക്ക് സമാപനമാകും.
കൂടുതൽ വിവരങ്ങൾക്കും പൊങ്കാലയും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്ക് ചെയ്യുന്നതിനുമായി സെക്രട്ടറി ഡി ജയകുമാർ, ജോയിന്റ് സെക്രട്ടറിമാരായ രഘുനാഥൻ വി. മാലിമേൽ, ലേഖാ സോമൻ, ട്രെഷറർ എസ്. മുരളി എന്നിവരുമായി 8130595922, 9899861567, 8750138768, 9871011229 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഓണാഘോഷം സംഘടിപ്പിച്ച് ഡിഎംഎ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയ
ന്യൂഡൽഹി: ഡൽഹി മലയാളി അസ്സോസിയേഷൻ കരോൾ ബാഗ് കൊണാട്ട് പ്ലേസ് ഏരിയയുടെ ഓണാഘോഷം രജീന്ദർ നഗറിലെ ഡൽഹി സിന്ധു സമാജം ഓഡിറ്റോറിയത്തിൽ അരങ്ങേറി. ഏരിയ ചെയർമാൻ എ.കെ. സുബ്രഹ്മണ്യന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥി ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ പരിപാടികൾ ഉദ്ഘാടനം ചെയ്തു.
പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചീഫ് ട്രഷറർ മാത്യു ജോസ്, അഡീഷണൽ ട്രഷറർ പി. എൻ. ഷാജി, ഏരിയ സെക്രട്ടറി സജിത്ത് കൊമ്പൻ, പ്രോഗ്രാം കണ്‍വീനറും ട്രഷററുമായ വിജയകുമാരൻ നായർ, വനിതാ വിഭാഗം കൺവീനർ നിർമ്മല നന്ദകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
ചടങ്ങിൽ വിശിഷ്ട വൃക്തികളെ ആദരിച്ചു. തുടർന്ന് ഏരിയയിലെ കലാകാരന്മാരും കലാകാരികളും അവതരിപ്പിച്ച നൃത്ത നൃത്യങ്ങളും ഓണപ്പാട്ടുകളും അരങ്ങേറി. ജീവകാരുണ്യ പ്രവർത്തനങ്ങൾക്കുള്ള ധന സമാഹരണത്തിനായി ഓണാഘോഷത്തോടനുബന്ധിച്ച് ലക്കി ഡ്രോ കൂപ്പണുകളുടെ നറുക്കെടുപ്പും നടത്തി.
കൂടാതെ വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
|
ഡിഎംഎ ജനക്പുരി ഏരിയയുടെ നവീകരിച്ച ഓഫീസ് ഉദ്ഘാടനം ചെയ്തു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ജനക് പുരി ഏരിയയുടെ നവീകരിച്ച ഓഫീസിന്റെ ഉദ്ഘാടനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഏരിയ ചെയർമാൻ സി.ഡി. ജോസ് അധ്യക്ഷത വഹിച്ച സാംസ്കാരിക സമ്മേളനത്തിൽ മുഖ്യാതിഥിയായി മലബാർ മാനുവൽ ജൂവല്ലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, ജനക്പുരി സെന്റ് തോമസ് പള്ളി വികാരി റവ.ഫാ. ഡേവിസ് കളിയത്തുപറമ്പിൽ, ഡിഎംഎ വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ,
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രഷറർ പി എൻ ഷാജി, നിർവാഹക സമിതി അംഗം ആർ.എം.എസ്. നായർ, ഡിഎംഎ പശ്ചിമ വിഹാർ ഏരിയ സെക്രട്ടറി ജെ. സോമനാഥൻ, മുൻ ജനറൽ സെക്രട്ടറി സി. ചന്ദ്രൻ, മുൻ പ്രസിഡന്റ് ജി. ശിവശങ്കരൻ,
പത്തിയൂർ രവി, ഏരിയ വൈസ് ചെയർമാൻ ബാബു നാരായണൻ, സെക്രട്ടറി കെ.സി. സുശീൽ, ട്രഷറർ വി. ആർ. കൃഷ്ണദാസ്, ജിനു എബ്രഹാം, സിന്ധു സതീഷ്, ഷീന രാജേഷ്, മുൻകാല പ്രവർത്തകരായ ജി. ഗോപാൽ, കെ.എൻ. കുമാരൻ, എം.പി. രാമകൃഷ്ണൻ തുടങ്ങിയവർ സംസാരിച്ചു.
ഏരിയയിലെ കുട്ടികളായ അനുഷ്ക നായർ, ഐശ്വര്യ സുനിൽ, ദീപിക എന്നിവർ ആലപിച്ച പ്രാർഥനാ ഗീതാലാപനത്തോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്. മധുര പലഹാര വിതരണത്തോടെയാണ് പരിപാടികൾ സമാപിച്ചത്.
|
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഓണാഘോഷം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം നടത്തി. ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി മാനുവൽ മലബാർ ജൂവല്ലറി മാനേജിംഗ് ഡയറക്ടർ മാനുവൽ മെഴുക്കനാൽ ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ വൈസ് പ്രസിഡന്റുമാരായ കെ.വി. മണികണ്ഠൻ, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, സർവ്വോദയ കന്യാ വിദ്യാലയം പ്രിൻസിപ്പൾ അനുപമ തനേജ, യശ്വന്ത് സിംഗ്, സെബാസ്റ്റ്യൻ ജോസഫ്, സജിത ജയപ്രകാശ്, ഏരിയ സെക്രട്ടറി പി.പി. പ്രിൻസ്, ട്രഷറർ അഖിൽ കൃഷ്ണൻ, ഡിഎംഎ മുൻ പ്രസിഡന്റ് സി. ചന്ദ്രൻ തുടങ്ങിയവർ പ്രസംഗിച്ചു.
കഴിഞ്ഞ അധ്യയന വർഷത്തിൽ പത്ത്, 12 ക്ലാസുകളിൽ ഉന്നത വിജയം കരസ്ഥമാക്കിയ കുട്ടികൾക്ക് കാഷ് അവാർഡുകളും ചടങ്ങിൽ വിതരണം ചെയ്തു. തുടർന്ന് ആഘോഷ പരിപാടികളോട് അനുബന്ധിച്ച് നടത്തിയ ഭാഗ്യ പരീക്ഷണത്തിൽ നറുക്കുവീണവർക്ക് വിവിധ സമ്മാനങ്ങളും നൽകി.
ആഘോഷ പരിപാടികളുടെ മുഖ്യ ആകർഷണം മെഗാ തിരുവാതിരകളിയും വടംവലി മത്സരവുമായിരുന്നു. ഏരിയയിലെ കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാ പരിപാടികളും അരങ്ങേറി.
മാനുവൽ മലബാർ ജൂവല്ലറി ഒരുക്കിയ ലക്കി ഡ്രോയിലെ ഭാഗ്യശാലികൾക്കും സമ്മാനങ്ങൾ നൽകി. വിഭവ സമൃദ്ധമായ ഓണ സദ്യയിൽ ധാരാളം പേർ പങ്കെടുത്തു.
|
ഡിഎംഎ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയയുടെ ആഭിമുഖ്യത്തിൽ വിവിധ കലാപരിപാടികളോടെ ഓണാഘോഷം അരങ്ങേറി. മയൂർ വിഹാർ ഫേസ്2 ലെ പ്രാചീന ശിവ മന്ദിറിലാണ് ആഘോഷ പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ എം. എൽ. ഭോജന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ചീഫ് ട്രഷറർ മാത്യു ജോസ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രഷറർ പി. എൻ. ഷാജി, ഏരിയ സെക്രട്ടറി പ്രസാദ് കെ. നായർ, ട്രഷറർ സി. പി. മോഹനൻ, പ്രോഗ്രാം കൺവീനർ സി. പി. സനിൽ, ജോയിന്റ് കൺവീനർമാരായ ജോണി തോമസ്, കെ. രമേശ്, അനിതാ ഉണ്ണികൃഷ്ണൻ തുടങ്ങിയവർ പ്രസംഗിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടത്തിയ കസേരകളി, ചിത്ര രചന, പെയിന്റിംഗ് മത്സരങ്ങളിലെ വിജയികൾക്ക് ചടങ്ങിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.
കേന്ദ്ര കമ്മിറ്റി നടത്തിയ പൂക്കള മത്സരത്തിൽ രണ്ടാം സമ്മാനത്തിന് അർഹമായ ഏരിയ ടീമിലെ നൈസി ജോണി, ധെൻഷാ ദിനേശ്, മിനി ഉണ്ണികൃഷ്ണൻ, ബീന പ്രസാദ്, രമ ആനന്ദ്, അനക അനിൽ, അനിതാ ഉണ്ണികൃഷ്ണൻ, ഡോളി ആന്റണി എന്നിവരെ ചടങ്ങിൽ ആദരിച്ചു.
വനിതാ വിഭാഗം കൺവീനർ അനിതാ ഉണ്ണികൃഷ്ണന്റെ നേതൃത്വത്തിൽ രുക്മിണി നായർ, മിനി ഉണ്ണികൃഷ്ണൻ, അനുപമ നായർ, ശിഖാ ആർ. നായർ, ഇന്ദു പിള്ള, നിധിഷ നായർ എന്നിവരുടെ തിരുവാതിരകളിയോടെ കലാപരിപാടികൾ ആരംഭിച്ചു. പ്രദീപ് സദാനന്ദനായിരുന്നു അവതാരകൻ.
പി. ആർ. മനോജ് കോഴിക്കോട്, നിധിഷ നായർ, മനോജ് ജോർജ്, മിനി മനോജ്, സി. പി. എസ്. പണിക്കർ, സി.പി. സനിൽ, തങ്കം ഹരിദാസ്, രാജീവ് കുമാർ എന്നിവർ ആലപിച്ച ഓണപ്പാട്ടുകൾ ഹൃദ്യമായി.
വിഭവ സമൃദ്ധമായി ഒരുക്കിയ ഓണ സദ്യയിൽ നാനൂറിൽപ്പരം ആളുകളും ഗാന്ധിജയന്തിയോട് അനുബന്ധിച്ച് അശരണർക്കായി ഒരുക്കിയ ആഹാരത്തിൽ ഇരുനൂറിലധികം ആളുകളും പങ്കെടുത്തു.
|
മലയാള ഭാഷാ പഠനം: ഡിഎംഎ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയ പ്രവേശനോത്സവം നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മഹിപാൽപുർ കാപ്പസ്ഹേഡാ ഏരിയയുടെ ആഭിമുഖ്യത്തിൽ മലയാള ഭാഷാ പഠന ക്ലാസുകളിലേക്കുള്ള പ്രവേശനോത്സവം സംഘടിപ്പിച്ചു.
മഹിപാൽപൂരിലെ കെ 383ന്റെ മൂന്നാം നിലയിൽ ഗാന്ധി ജയന്തി ദിനമായ ഒക്ടോബർ രണ്ടിന് ബുധനാഴ്ച വൈകുന്നേരം അഞ്ചിനാണ് പരിപാടികൾ അരങ്ങേറിയത്.
ഏരിയ ചെയർമാൻ ഡോ. ടി. എം. ചെറിയാൻ അധ്യക്ഷത വഹിച്ച സമ്മേളനം മലയാളം മിഷൻ വൈസ് പ്രസിഡന്റും ഡിഎംഎ ജനറൽ സെക്രട്ടറിയുമായ ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റും ഡിഎംഎയുടെ മലയാള ഭാഷ പഠന കേന്ദ്രങ്ങളുടെ കോഓർഡിനേറ്ററുമായ കെ.ജി. രഘുനാഥൻ നായർ, മേഖലാ കോഓർഡിനേറ്റർ കെ.സി. സുശീൽ, വൈസ് ചെയർമാൻ സജി ഗോവിന്ദൻ, ജോയിന്റ് സെക്രട്ടറി പി. മണികണ്ഠൻ, അഡ്വ. കെ. വി. ഗോപി, മലയാളം ക്ലാസ് അധ്യാപികമാരായ മോളി ജോൺ, പി. പി. സരിത തുടങ്ങിയവർ പ്രസംഗിച്ചു.
|
പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ തീരുമാനിച്ചു
ന്യൂഡൽഹി: വികാസ്പുരി എബനേസർ മാർത്തോമ്മാ ചർച്ചിന്റെ സിൽവർ ജൂബിലി വർഷം കൊണ്ടാടുന്ന വേളയിൽ പല പൊതുജനക്ഷേമ പരിപാടികൾ നടത്തുവാൻ കമ്മിറ്റി തീരുമാനിച്ചു. അതിനോട് അനുബന്ധിച്ചു ജൂബിലിയുടെ മൂന്നാം ഘട്ടത്തിൽ അടൂർ ഭദ്രാസന അധിപൻ റവ. മാത്യൂസ് മാർ സെറാഫിം തിരുമേനി ഇടവക സന്ദേർശിച്ചു.
തിരുമേനിയുടെ സന്ദർശനവേളയിൽ ജൂബിലി കൺവീനർ പി.ടി. മത്തായി ഈ ഘട്ടം വിശദികരിക്കുകയും തിരുമേനി, റാന്നി മാർത്തോമമെഡിക്കൽ മിഷൻ ഹോസ്പിറ്റലിനു ഒരു ഡയാലിസിസ് യൂണിറ്റും മെത്രാപ്പോലീത്തയുടെ അഭയപ്രോജക്ടിലേക്കുള്ള ഒരു ഭവനവും കൊടുക്കുവാനുള്ള തീരുമാനത്തിനു തുടക്കം കുറിച്ചു.
ഇടവക വികാരി റവ. റെന്നി വർഗീസ് ഫിലിപ്പ്, കോകൺവിനർ ഡാനിയൽ സ്കറിയ, ഇടവക സെക്രട്ടറി ഷാജി ജോൺ, ട്രസ്റ്റി പി.ടി. സ്കറിയ, സി. ഫിലിപ്പ് എന്നിവർ പ്രസംഗിച്ചു.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കമായി
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ നവരാത്രി ആഘോഷങ്ങള്‍ക്കു തുടക്കമിട്ടു. രാവിലെ 5.15ന് നിർമ്മാല്യ ദർശനത്തിനു ശേഷം മഹാഗണപതി ഹോമത്തോടെയാവും ചടങ്ങുകൾ നടക്കുക. വിശേഷാൽ പൂജകളും ഉണ്ടാവും.
നവരാത്രി ആഘോഷങ്ങളുടെ ഭാഗമായി 12 വരെ പ്രഭാത പൂജകൾക്കു ശേഷം രാവിലെ സരസ്വതി പൂജ, വിദ്യാ രാജഗോപാല മന്ത്രാർച്ചന, ദേവീ മാഹാത്മ്യ പാരായണം എന്നിവയും വൈകുന്നേരം ദിവസവും 6.30ന് മഹാ ദീപാരാധനയും ഉണ്ടാവും.
വ്യാഴാഴ്ച ദുർഗാഷ്ടമി ദിനത്തിൽ വൈകുന്നേരം ആറു മുതൽ എട്ട് വരെ പൂജവപ്പ്. ഞായറാഴ്ച രാവിലെ ഒന്‍പതിന് പൂജയെടുപ്പും തുടർന്ന് വിദ്യാരംഭവും സർവൈശ്വര്യ പൂജയും (വിളക്ക് പൂജ) നടക്കും. തുടർന്ന് സമൂഹ ഊട്ടും ഉണ്ടാവും.
അറിവിന്റെ ആദ്യാക്ഷരങ്ങൾ കുറിക്കാനെത്തുന്ന കുരുന്നുകൾക്ക് അക്ഷര മധുരം പകർന്നു നൽകാൻ ഇത്തവണയും ചോറ്റാനിക്കരയമ്മയുടെ തിരുസന്നിധിയിൽ പ്രത്യേക സൗകര്യം ഒരുക്കിയിട്ടുണ്ട്.
വിദ്യാരംഭം കുറിക്കുവാനും സർവൈശ്വര്യ പൂജയിൽ പങ്കെടുക്കുവാനും പേരുകൾ മുൻകൂട്ടി രജിസ്റ്റർ ചെയ്യുവാൻ 9868990552, 9289886490, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
രക്തദാന ക്യാമ്പ് നടത്തി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ ആർകെ പുരം ഏരിയയും എയിംസ് ബ്ലഡ് ബാങ്ക്, ബ്ലഡ് ഡോണേഴ്സ് കേരള ഡൽഹി ചാപ്റ്റർ എന്നിവരുടെ സംയുക്താഭിമുഖ്യത്തിൽ ഡിഎംഎ സമുച്ചയത്തിൽ വച്ച് രക്തദാന ക്യാമ്പ് നടത്തി.
രാവിലെ നടന്ന ചടങ്ങിൽ മഹാത്മാ ഗാന്ധിയുടെ ഛായാ ചിത്രത്തിൽ പുഷ്പാർച്ചന നടത്തിയ ശേഷം ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
വൈസ് പ്രസിഡന്റ് രഘുനാഥൻ നായർ, രത്നാകരൻ നമ്പ്യാർ, പവിത്രൻ കൊയിലാണ്ടി, എം.ഡി. പിള്ള, പി.വി. രമേശൻ, കെ. സജേഷ്,പ്രകാശൻ, കുഞ്ഞപ്പൻ, ജഗന്നിവാസൻ, ദീപാമണി എന്നിവർ നേതൃത്വം നൽകി.
|
ഡിഎംഎ പട്ടേൽ നഗർ ഏരിയ ഗാന്ധി ജയന്തി ആഘോഷിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഗാന്ധി ജയന്തി ആഘോഷിച്ചു. ന്യൂ രഞ്ജിത്ത് നഗർ ബാബാ ഭൂമിക ശിവമന്ദിർ ഹാളിൽ ചെയർമാൻ കല്ലറ മനോജിന്റെ അധ്യക്ഷതയിൽ ചേർന്ന ഗാന്ധി ജയന്തി അനുസ്മരണ സമ്മേളനം ഏരിയ സെക്രട്ടറി പി.പി. പ്രിൻസ് നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ്, ജോയിന്റ് സെക്രട്ടറിമാരായ അമ്പിളി സതീഷ്, സുനു ജോസഫ്, ട്രഷറർ അഖിൽ കൃഷ്ണൻ, നിർവാഹക സമിതി അംഗങ്ങളായ ഓമന ബിജു, ബിജു നാരായണൻ, എബി, വി.പി. ജോയി, ബെന്നി ജോസഫ്, സനീഷ് ആന്റണി, ഷിബു തോമസ്, ബിജുകുമാർ തുടങ്ങിയവരും പങ്കെടുത്തു.
|
തിരുനാളിന് കൊടിയേറി
ന്യൂഡൽഹി: ലാടോസറായി ലിറ്റിൽ ഫ്ലവർ ദേവാലയത്തിലെ തിരുനാളിന് ഇടവക വികാരി ഫാ. ജോമി വാഴക്കാലായിൽ കൊടിയേറ്റി. ഫാ. സിജോ പുൽപറമ്പിൽ, കൈകാരന്മാരായ സിറിൽ ഗർവാസീസ്, ബെജി സെബാസ്റ്റ്യൻ തുടങ്ങിയവർ സന്നിഹിതരായി.
|
ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ബിഗ് ബ്രദഴ്സ് ജനക്പുരി ഓണാഘോഷം സംഘടിപ്പിച്ചു. ജനക്പുരി സെന്റ് തോമസ് പള്ളി വികാരി റവ. ഫാ. ഡേവിസ് കള്ളിയത്തുപറമ്പിൽ ഉദ്ഘാടനം ചെയ്തു.
|
സംയുക്ത തിരുനാൾ ആഘോഷിച്ചു
ന്യൂഡൽഹി: ലാടോ സറായി ലിറ്റിൽ ഫ്ലവർ ദേവാലയത്തിൽ വിശുദ്ധ കൊച്ചുത്രേസ്യയുടെയും വിശുദ്ധ സെബസ്ത്യാനോസിന്റെയും സംയുക്ത തിരുനാൾ ഒക്ടോബർ 4, 5, 6 തീയതികളിൽ നടത്തുന്നു. നാലിന് വൈകുന്നേരം 6.30 ന് കൊടിയേറ്റ് വിശുദ്ധ കുർബാന നൊവേന തുടങ്ങിയ തിരുക്കർമങ്ങൾക്ക് ഫാ. സിജോ പുൽപ്പറമ്പിൽ കാർമികത്വം വഹിച്ചു.
അഞ്ചിന് വൈകുന്നേരം 5.30ന് ആഘോഷമായ തിരുനാൾ കുർബാനയും ലദീഞ്ഞും നൊവേനയും തുടർന്ന് കലാസന്ധ്യയും അണിയിച്ചൊരുക്കിയിരിക്കുന്നു ശനിയാഴ്ചത്തെ തിരുകർമങ്ങൾക്ക് ഫരീദാബാദ് കത്തീഡ്രൽ പള്ളിയുടെ അസിസ്റ്റന്റ് വികാരി ഫാ. നിവിൻ കുന്നപ്പള്ളി മുഖ്യകാർമികത്വം വഹിക്കും.
ഞായറാഴ്ച വൈകുന്നേരം നാലിന് ആഘോഷമായ തിരുനാൾ കുർബാനയ്ക്ക് ഫരിദാബാദ് രൂപതയുടെ വികാരി ജനറൽ മോൻസിഞ്ഞോർ ജോൺ ചോഴിത്തറ മുഖ്യകാർമികത്വം വഹിക്കും. ഫാ. അരുൺ മഠത്തുംപടി, ഫാ. തരുൺ ചെറുകാട്ടുപറമ്പിൽ തുടങ്ങിയവർ സഹകാർമികരാകും. തുടർന്ന് തിരുനാൾ പ്രദക്ഷിണവും സ്നേഹ സ്നേഹവിരുന്നും നടത്തപ്പെടും.
|
ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ വിനയ് നഗർ കിദ്വായ് നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഓണാഘോഷം സംഘടിപ്പിച്ചു. ചടങ്ങിൽ മലയാള ഭാഷാ പഠന കേന്ദ്രത്തിലേക്കുള്ള പ്രവേശനോത്സവവും നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലാണ് പരിപാടികൾ അരങ്ങേറിയത്
ആഘോഷ പരിപാടികളോടനുബന്ധിച്ച് ഏരിയ ചെയർമാൻ സുനിൽ കുമാർ ഗോപാലകൃഷ്ണന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനംചെയ്തു.
ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, മലയാളം മിഷൻ ഡൽഹി ചാപ്റ്റർ സെക്രട്ടറി എൻ. വി. ശ്രീനിവാസ്, ഫാ. സുനിൽ ആഗസ്റ്റിൻ (ആർകെ പുരം സെന്റ് പീറ്റേഴ്സ് ചർച്ച്), അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി,
അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീന രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ഏരിയ ട്രെഷറർ അജി ചെല്ലപ്പൻ, പ്രോഗ്രാം കൺവീനർ ശിരീഷ് മുള്ളങ്കണ്ടി തുടങ്ങിയവർ പ്രസംഗിച്ചു. കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ആർ.എം.എസ്. നായർ, പ്രദീപ് ദാമോദരൻ തുടങ്ങിയവരും ചടങ്ങുകളിൽ പങ്കെടുത്തു.
202324 അധ്യായന വർഷത്തിൽ മലയാളം മിഷന്റെ ആഭിമുഖ്യത്തിൽ നടത്തിയ കണിക്കൊന്ന, സൂര്യകാന്തി എന്നീ പരീക്ഷകളിൽ വിജയികളായ ഏരിയയിലെ കുട്ടികളെയും 10, 12 ക്ലാസുകളിൽ ഉന്നത വിജയം കൈവരിച്ച കുട്ടികളെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് ഏരിയയിലെ കലാകാരന്മാർ അവതരിപ്പിച്ച നൃത്തനൃത്യങ്ങളും മിമിക്സ് പരേഡും കരോക്കെ സിനിമാ ഗാനങ്ങളും ഓണപ്പാട്ടുകളും ഓണാഘോഷ ചടങ്ങുകൾക്ക് മിഴിവേകി. വിഭവ സമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
|
ഓണാഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ജനക്പുരി മാർ ഗ്രീഗോറിയോസ് ഇടവകയിലെ സെന്റ് ഗ്രീഗോറിയോസ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടന്ന ഓണാഘോഷ പരിപാടികളുടെ ഉദ്ഘാടനം ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ ചെയർമാൻ ബാബു പണിക്കർ നിർവഹിച്ചു.
ഇടവക വികാരി റവ.ഫാ. പത്രോസ് ജോയ്, സഹവികാരിയും യൂണിറ്റ് വൈസ് പ്രസിഡന്റുമായ റവ.ഫാ. ഗിവർഗീസ് ജോസ്, കൺവീനർ ബിജോ വർഗീസ്, സെക്രട്ടറി പ്രിൻസി കുരിയാക്കോസ്, ട്രെഷറർ ഷെബിൻ റോയ്, ജോയിന്റ് സെക്രട്ടറി ഷെറിൻ ടി. കോശി എന്നിവർ നേതൃത്വം നൽകി.
തിരുവാതിര കളി, സിനിമാറ്റിക് ഡാൻസ്, വടംവലി എന്നിവ ഓണാഘോഷ പരിപാടികൾക്ക് മാറ്റുകൂട്ടി.
|
ക്യാമ്പ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിൽ യുടിഐ ഇൻഫ്രാസ്ട്രക്ചർ ടെക്നോളജി ആൻഡ് സർവീസസ് ലിമിറ്റഡ് കീഴിലുള്ള ആധാർ സേവാ കേന്ദ്രവുമായി സഹകരിച്ച് ആധാർ കാർഡിന്റെയും പാൻ കാർഡിന്റെയും അപ്ഡേറ്റ് എൻറോൾമെന്റ് ക്യാമ്പ് സംഘടിപ്പിച്ചു.
|
ഡല്‍ഹിയില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു
ന്യൂഡല്‍ഹി: ജയ്ത്പുരില്‍ ചികിത്സയ്ക്കെത്തിയവര്‍ ഡോക്ടറെ വെടിവച്ചു കൊന്നു. ഡോക്ടര്‍ ജാവേദ് ആണ് കൊല്ലപ്പെട്ടത്. കാളിന്ദി കുഞ്ചിലെ നീമ ആശുപത്രിയില്‍ വ്യാഴാഴ്ച രാവിലെയാണ് സംഭവം.
ചികിത്സ തേടി ആശുപത്രിയിലെത്തിയ രണ്ടുപേരാണ് ആക്രമണം നടത്തിയത്. പ്രഥമ ശുശ്രൂഷയ്ക്കായി നീമ ആശുപത്രിയില്‍ എത്തിയ ഇവര്‍. പിന്നീട് ഡോക്ടര്‍ ജാവേദിനെ കാണമെന്ന് മറ്റ് ജീവനക്കാരോട് ആവശ്യപ്പെടുകയായിരുന്നു.
കാബിനുള്ളില്‍ കയറിയ ഉടന്‍ അക്രമികള്‍ ഡോക്ടറെ വെടിവയ്ക്കുകയായിരുന്നു. പ്രതികളെ തിരിച്ചറിഞ്ഞിട്ടില്ല. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ചു വരികയാണെന്ന് ഡല്‍ഹി പോലീസ് അറിയിച്ചു.
|
റിയ വർഗീസ് വെെഡബ്ല്യുസിഎ ന്യൂഡൽഹി പ്രസിഡന്റ്
ന്യൂഡൽഹി: വെെഡബ്ല്യുസിഎ ന്യൂഡൽഹിയുടെ പ്രസിഡന്റായി റിയ വർഗീസിനെ തെരഞ്ഞെടുത്തു. നിഷാ സാമുവൽ, സോ ക്രിസ്റ്റഫർ എന്നിവർ വൈസ് പ്രസിഡന്റുമാരായും ജയശ്രീ സാമുവൽ ട്രഷററായും തെരഞ്ഞെടുക്കപ്പെട്ടു.
|
ആയില്യ പൂജ നടന്നു
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമികത്വത്തിൽ കന്നി ആയില്യ പൂജ നടന്നു.
|
യുവജനവാര സമാപനവും ഓണഘോഷവും നടത്തി
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്തിൽ യുവജനവാരഘോഷ സമാപനവും ഓണഘോഷവും നടത്തി. ഇതിന്റെ ഭാഗമായി നടത്തപ്പെട്ട പൂക്കള മത്സര വിജയികൾക്ക് അലക്സാണ്ടർ ജോർജ് മുത്തൂറ്റ് സമ്മാനം വിതരണം ചെയ്തു.
അർജുൻ വിഹാർ ആർകെ പുരം ഏരിയ ഒന്നാം സമ്മാനവും മർത്ത മറിയം വനിതാ സമാജം രണ്ടാം സമ്മാനവും കിട്വെയ് നഗർ ലോധി കോളനി മൂന്നാം സമ്മാനവും ലഭിച്ചു. തുടർന്ന് നടന്ന പൊതു സമ്മേളനത്തിൽ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രഫസർ ഡോ. ബാബു തല്യയത്ത് മുഖ്യപ്രഭാഷണം നടത്തി.
കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികൾ നടന്നു. കത്തീഡ്രൽ വികാരി ഫാ. ഷാജി മാത്യൂസ്, സഹ വികാരി ഫാ. അൻസൽ ജോൺ, യുവജന പ്രസ്ഥാന ട്രഷറർ ലിബിൻ മാത്യു എന്നിവർ ആശംസകൾ അറിയിച്ചു.
|
ദ്വാരക മലയാളി അസോസിയേഷന്റെ ഓണാഘോഷം ബുധനാഴ്ച
ന്യൂഡൽഹി: ദ്വാരക മലയാളി അസോസിയേഷന്റെ ഓണാഘോഷം ബുധനാഴ്ച നടക്കും. ദ്വാരക സെക്ടർ 11ലെ എൻഎസ്എസ് ഹാളിലാണ് ആഘോഷപരിപാടികൾ നടക്കുക.
രാവിലെ 8.30ന് പൂക്കളമിട്ട് തുടങ്ങുന്ന ആഘോഷങ്ങളിൽ തിരുവാതിരകളി അടക്കമുള്ള കലാപരിപാടികൾ ഉണ്ടാവും.
|
ഡൽഹിയിൽ യുവാവ് കുത്തേറ്റ് മരിച്ചു
ന്യൂഡൽഹി: ദിൽഷദ് ഗാർഡന് സമീപം 22 വയസുകാരൻ കുത്തേറ്റ് മരിച്ചു. അനുരാഗ് എന്ന യുവാവാണ് മരിച്ചത്. ഞായറാഴ്ച രാത്രിയാണ് അനുരാഗിന് കുത്തേറ്റത്. അനുരാഗിനൊപ്പമുണ്ടായിരുന്ന സുഹൃത്ത് റിങ്കുവിനും കുത്തേറ്റു.
റിങ്കു ആശുപത്രിയിൽ ചികിത്സയിലാണ്. ഇരുവരും ബൈക്കിൽ സഞ്ചരിക്കുന്ന സമയത്ത് മൂന്ന് പേരുള്ള സംഘം ഇവരെ തടഞ്ഞു നിർത്തി ആക്രമിക്കുകയായിരുന്നു. സംഘത്തിലെ ഒരാളാണ് അനുരാഗിനെയും റിങ്കുവിനെയും കുത്തിയത്.
ഇതിന് ശേഷം സംഘം കടന്നുകളഞ്ഞു. പട്രോളിംഗിന് വന്ന പോലീസ് സംഘമാണ് ഇരുവരേയും കുത്തേറ്റ നിലയിൽ കണ്ടെത്തിയത്. ഇരുവരേയും ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും അനുരാഗ് മരിച്ചു.
സംഭവത്തിൽ പോലീസ് അന്വേഷണം ആരംഭിച്ചു. പ്രതികളെ ഉടൻ പിടികൂടുമെന്നും പോലീസ് അറിയിച്ചു.
|
വാർഷിക ദിനാഘോഷം ഒക്ടോബർ ആറിന്
ന്യൂഡൽഹി: ഫരീദബാദ് രൂപത മാതൃവേദിയുടെ വാർഷിക ദിനാഘോഷം ഞായറാഴ്ച (ഒക്ടോബർ ആറ്) അളകനന്ദ ഡോൺ ബോസ്കോ സ്കൂളിൽ വച്ച് രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ച് വരെ നടത്തും.
ഫരീദാബാദ് രൂപതാധ്യക്ഷൻ കുര്യാക്കോസ് പിതാവിന്റെ അധ്യക്ഷതയിൽ നടക്കുന്ന മീറ്റിംഗിൽ കേന്ദ്ര ന്യൂനപക്ഷ, ഫിഷറീസ് വകുപ്പ് സഹമന്ത്രി ജോർജ് കുര്യൻ മുഖ്യാതിഥിയായി പങ്കെടുക്കും.
|
ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ പോലീസ് ഉദ്യോഗസ്ഥനെ കാറിടിപ്പിച്ച് കൊലപ്പെടുത്തി. നഗ്ലോയിയില്‍ ആണ് സംഭവം. നഗ്ലോയി പോലീസ് സ്റ്റേഷനിലെ കോണ്‍സ്റ്റബിളായ സന്ദീപാണ് കൊല്ലപ്പെട്ടത്. വാഹനം നിര്‍ത്താന്‍ ആവശ്യപ്പെട്ടതില്‍ പ്രകോപിതനായ ഡ്രൈവര്‍ കാര്‍ ഇടിച്ചു കയറ്റുകയായിരുന്നു.
തുടർന്ന് പത്ത് മീറ്ററോളം ദൂരം പോലീസ് ഉദ്യോഗസ്ഥനെ വലിച്ചിഴച്ചു. അനധികൃത മദ്യ വില്പന നടത്തുന്നയാൾ വാഗൺ ആര് കാറില്‍ കടന്നുപോകുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തില്‍ പരിശോധനയ്ക്ക് എത്തിയതായിരുന്നു സന്ദീപ് അടക്കമുള്ള ഉദ്യോഗസ്ഥര്‍.
ഇതിനിടെ കാര്‍ എത്തി. വാഹനം നിര്‍ത്താന്‍ സന്ദീപ് ആവശ്യപ്പെട്ടു. എന്നാല്‍ ഉദ്യോഗസ്ഥനെ ഇടിച്ചിട്ട ശേഷം പത്ത് മീറ്ററോളം വലിച്ചിഴക്കുകയായിരുന്നു. കാര്‍ പോലീസ് കണ്ടെടുത്തു. സംഭവത്തിന് ശേഷം ഒളിവില്‍ പോയ പ്രതിക്കായി അന്വേഷണം ഊര്‍ജിതമാക്കിയിട്ടുണ്ട്.
|
യുവജനവാര സമാപനവും ഓണഘോഷവും ഞായറാഴ്ച
ന്യൂഡൽഹി: ഹോസ്ഖാസ് സെന്റ് മേരീസ് ഓർത്തോഡോക്സ് യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ നടക്കുന്ന യുവജന വാരഘോഷത്തിന്റെ സമാപനവും ഓണഘോഷവും ഞായറാഴ്ച രാവിലെ 10.30 മുതൽ നടത്തുന്നു.
ഇതിന്റെ ഭാഗമായി നടത്തപ്പെടുന്ന പൂക്കള മത്സരം ശനിയാഴ്ച വൈകുന്നേരം സെന്റ് പോൾസ് സ്കൂളിൽ വച്ചു നടത്തപെടും. ഞായറാഴ്ച രാവിലെ വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തപ്പെടുന്ന പൊതുസമ്മേളനത്തിൽ ജവാഹർലാൽ നെഹ്റു യൂണിവേഴ്സിറ്റി പ്രഫസർ ഡോ. ബാബു തല്യയത്ത് മുഖ്യതിഥിയായി പങ്കെടുക്കും.
തുടർന്ന് കുട്ടികളുടെയും മുതിർന്നവരുടെയും വിവിധ കലാപരിപാടികളും ഓണസദ്യയും നടത്തപെടും.
|
ഡി. സുരേഷ് കുമാർ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: കായംകുളം പട്ടോളി മാർക്കറ്റ് പുതിയവിള വളവൂർ കിഴക്കത്തിൽ വീട്ടിൽ പരേതരായ ദാസപ്പൻ പിള്ളയുടെയും സരസ്വതി അമ്മയുടെയും മകൻ ഡി. സുരേഷ് കുമാർ(52) ഡൽഹിയിൽ (വസുന്ധര എൻക്ലേവ്, സി611, ന്യൂ അശോക് നഗർ പോലീസ് ക്വാർട്ടേഴ്സ്) അന്തരിച്ചു.
സംസ്കാരം ഗാസിപ്പുർ സെമിത്തേരിയിൽ നടത്തി. ഭാര്യ: ജ്യോതി. മക്കൾ: സ്വാതി, ശ്രുതി. സഹോദരങ്ങൾ: പരേതയായ സതി ദേവി, വിജയ കുമാർ, ശശികുമാർ, ഹരികുമാർ (ഡൽഹി), രമാദേവി (ഡൽഹി), ശ്രീകുമാർ, രതി ദേവി (ഡൽഹി), ഉണ്ണികൃഷ്ണൻ, ജയകുമാർ (ഡൽഹി).
|
ഓണാഘോഷം സംഘടിപ്പിച്ച് ഉദയ കേരള ക്ലബ്
ലുധിയാന: ഉദയ കേരള ആർട്സ് ആൻഡ് സ്പോർട്സ് ക്ലബിന്റെ ആഭിമുഖ്യത്തിൽ ലുധിയാനയിൽ ഓണം ആഘോഷിച്ചു. മുൻ എംഎൽഎ സഞ്ജയ് തൽവാർ നിലവിളക്കു കൊളുത്തി ഉദ്ഘാടനം ചെയ്തു.
മലേർകോട്ട്ല സബ് ഡിവിഷണൽ മജിസ്ട്രേറ്റ് അപർണ മുഖ്യ അതിഥിയായി പങ്കെടുത്ത് ഓണ സന്ദേശം നൽകി. ചടങ്ങിൽ പ്രസിഡന്റ് കെ.വി. ചാക്കോ, ജനറൽ സെക്രട്ടറി അലക്സ് പി. സുനിൽ, ഫാ. ആൽബിൻ കുര്യൻ, ഫാ. ലിജു, ടി.എ. മാത്യു, പി.ടി. ചാക്കോ, ഐമ സെക്രട്ടറി കെ.വി. ശ്രീജിത്ത് തുടങ്ങിയവർ പ്രസംഗിച്ചു.
കലാ പരിപാടികളും ഓണസദ്യയും ഉണ്ടായിരുന്നു.
|
സെമിനാർ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരിദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റും കാറ്റക്കിസം ഡിപ്പാർട്മെന്റും സംയുകതമായി സംഘടിപ്പിച്ച " #RRR‘24 & Alive' കാറ്റക്കിസം ഡയറക്ടർ ഫാ. ജിന്റോ കെ. ടോമും സോഷ്യൽ സർവീസ് ഡിപ്പാർട്മെന്റ് ഡയറക്ടർ ഫാ. സുനിൽ ആഗസ്റ്റിനും ചേർന്ന് തിരികൊളുത്തി ഉദ്ഘാടനം ചെയ്തു.
രൂപതയുടെ കാറ്റക്കിസം ജോയിന്റ് സെക്രട്ടറി സണ്ണി സേവിയർ, കെ.സി. ജോർജ്, ഫാ. എബ്രഹാം ചെമ്പോറ്റിക്കൽ, കാറ്റക്കിസം ഹെഡ് ഗേൾ, ഹെഡ് ബോയ് എന്നിവർ സന്നിഹിതരായി.
കുട്ടികളുടെ മാനസിക സമ്മർദം കുറയ്ക്കുന്നതിനും അവരുടെ മാനസിക ഉല്ലാസത്തിനുമായിട്ടാണ് സെമിനാർ സംഘടിപ്പിച്ചത്. രൂപതയുടെ ഈസ്റ്റ് സോൺ ഇടവകകളിലെ കുട്ടികൾക്കായിരുന്നു ഈ സെമിനാർ സംഘടിപ്പിച്ചത്.
|
ഡിഎംഎസിന്റെ ഓണാഘോഷവും അവാർഡ് ദാനവും നടന്നു
ന്യൂഡൽഹി: ഡൽഹി മലയാളി സംഘത്തിന്റെ ഓണാഘോഷ പരിപാടികൾ ജികെ2ബിസി പാൽ ഓഡിറ്റോറിയത്തിൽ നടന്നു. രാജ്യസഭാ എംപി അഡ്വ. ഹാരിസ് ബീരാൻ ഉദ്ഘാടനം ചെയ്തു. പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ അധ്യക്ഷത വഹിച്ചു.
പവിലിയൻ ഇന്റീരിയേഴ്സ് പ്രൈവറ്റ് ലിമിറ്റഡിന്റെ സിഎംഡി ബീനാ ബാബുറാം, ഡോ. രാജൻ സ്കറിയ, ജി. ശിവശങ്കരൻ, കെ. എൻ ജയരാജ്, ഡോ. ശ്രീനിവാസൻ തമ്പുരാൻ എന്നിവർ ചടങ്ങിൽ പ്രസംഗിച്ചു.
മെഡിക്കൽ, ആരോഗ്യ രംഗത്തെ സ്തുത്യർഹ സേവനങ്ങൾ മുൻനിർത്തി വിശിഷ്ട സേവന പുരസ്കാരവും സേവന പുരസ്കാരവും വിതരണം ചെയ്തു. കെ.എൻ. ജയരാജ്, പവിത്രൻ കൊയിലാണ്ടി, ഡോ. ആൽഫി ഗീവർ, കെ.വി ഹംസ, വി. മാത്യു, വിപിൻ കൃഷ്ണ, ആൻസി ഡാനിയേൽ, ബിജി മനോജ്, ദീപ്തി ഗോപകുമാർ, സന്ധ്യ അനിൽ എന്നിവർക്കാണ് പുരസ്ക്കാരങ്ങൾ ലഭിച്ചത്.
മാർഷ്യൽ ആർട്ട്സിൽ ഉജ്വൽ സുഭാഷ്, നിത്യശ്രീ, ഏഞ്ചൽ മറിയം, ബിജോയ് എന്നിവർക്കാണ് ബഹുമതികൾ ലഭിച്ചത്. പ്രോഗ്രാം അവതരണത്തിന് മേഘ എം.നായർ സമ്മാനം ഏറ്റുവാങ്ങി.
ജയപ്രഭ മേനോന്റെ ഇന്റർനാഷണൽ അക്കാദമി ഓഫ് മോഹിനിയാട്ടം അവതരിപ്പിച്ച നൃത്യ, എൻഎഫ്ഐ വിദ്യാർഥികളുടെ തിരുവാതിര, എസ്എൻഡിപി ശാഖ ഫരീദാബാദിന്റെ വഞ്ചിപ്പാട്ട്, ചംഗ്സ് വനിതാ കൂട്ടായ്മയായ വികാസിന്റെ ഫ്യൂഷൻ ഡാൻസ്, നിത്യചൈതന്യ കളരിയുടെ കളരി, ബിജു ജനതയും പാർട്ടിയും ചേർന്ന് മാടതരംഗിണി ഓർക്കസ്ട്രയുടെ ഗാനമേള എന്നിവ അവതരിപ്പിച്ചു.
പി.എൻ. വിജയൻ നായർ നന്ദി പറഞ്ഞു. ക്യാപ്റ്റൻ കൃഷ്ണയും സംഘവും ദേശീയഗാനം ആലപിച്ചു. സ്നേഹവിരുന്നോടെ ചടങ്ങുകൾ സമാപിച്ചു.
|
ഡൽഹിയിൽ മാനസികവൈകല്യമുള്ളയാളെ മർദിച്ച് കൊന്നു
ന്യൂഡൽഹി: വാഹനത്തിന്റെ ചില്ല് അടിച്ച് തകർത്തതിന് മാനസികവൈകല്യമുള്ളയാളെ മർദിച്ച് കൊന്നു. ഡൽഹിയിലെ രോഹിണിയിലെ പ്രേം നഗർ മേഖലയിലാണ് സംഭവം. 32 വയസുകാരനായ ദീപക്ക് എന്ന യുവാവാണ് കൊല്ലപ്പെട്ടത്.
സംഭവവുമായി ബന്ധപ്പെട്ട് അഞ്ച് പ്രതികളെ പിടികൂടിയിട്ടുണ്ടെന്നും മറ്റുള്ളവരെ കണ്ടെത്താനുള്ള അന്വേഷണം പുരോഗമിക്കുകയാണെന്നും പോലീസ് പറഞ്ഞു. തിങ്കളാഴ്ച രാത്രി പ്രേം നഗറിലെ അഗർ നഗർ പ്രദേശത്താണ് സംഭവം നടന്നതെന്ന് പോലീസ് കൂട്ടിച്ചേർത്തു.
വീടിന് പുറത്ത് നിൽക്കുകയായിരുന്ന ദീപക്കിനെ ഒരു സംഘം ആളുകൾ വടിയും വടിയും ഉപയോഗിച്ച് ആക്രമിക്കുകയായിരുന്നു. ചോദ്യം ചെയ്യലിൽ ദീപക്ക് മാനസിക വൈകല്യമുള്ളയാളാണെന്നും അയൽവാസിയുടെ വാഹനത്തിന്റെ ചില്ല് തകർത്തതായും കണ്ടെത്തി.
പ്രകോപിതനായ അയൽവാസി രാത്രിയാണ് ദീപക്കിനെ മർദിച്ചത്. വീട്ടുകാർ യുവാവിനെ ആശുപത്രിയിലെത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.
|
വടംവലി മത്സരം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫന്‍സ് ഓർത്തഡോക്സ് ഇടവകയിലെ യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ ഞായറാഴ്ച ഓണാഘോഷത്തിന്റെ ഭാഗമായി വടംവലി മത്സരം സംഘടിപ്പിച്ചു.
ഇടവകാംഗങ്ങള്‍ ആവേശപൂർവം മത്സരത്തിൽ പങ്കാളികളായി.
|
ഡൽഹി മലയാളി കൂട്ടായ്മയുടെ ഓണാഘോഷം ഞായറാഴ്ച
ഡൽഹി: ഡൽഹി മലയാളി കൂട്ടായ്മയുടെ അഞ്ചാമത് വാർഷികവും ഓണാഘോഷവും ഞായറാഴ്ച പുഷ്പവിഹാർ ശ്രീധർമശാസ്താ അയ്യപ്പ ടെംപിൾ ഓഡിറ്റോറിയത്തിൽ വച്ചു നടക്കും. ഡോ. രാജേഷ് സാഗർ (ഐയിംസ് സൈക്കാട്രി എച്ച്ഒഡി) ഉദ്ഘാടനം നിർവഹിക്കും.
ഡോ. കെ.സി. ജോർജ് , അരുൺ ജിസ്, ടി.എം. അജിനാസ്, അഡ്വ. യോഗമായ, ബാബു പണിക്കർ, ജൂന വിൽസൺ എന്നിവർ പ്രസംഗിക്കും. ഡോ. രമ അധ്യക്ഷ ആയിരിക്കും. പ്രകാശൻ ദാമോദരൻ സ്വാഗതവും മധുസൂദനൻ ആശംസകളും സുജാത ഹരികുമാർ നന്ദി പ്രകാശനവും നടത്തും.
ചടങ്ങിൽ അഡ്വ. കെ.വി. അരുൺ, വിജയകുമാർ എന്നിവരെ ആദരിക്കും. അഞ്ചു ആശുപത്രിയിൽ നിന്നുള്ള മികച്ച നഴ്സുമാരെയും ചടങ്ങിൽ ആദരിക്കും. തുടർന്ന് വിവിധ കളമത്സരങ്ങൾ, തിരുവാതിര, ചെണ്ട മേളം, താലപ്പൊലി നാട്യക്ഷേത്ര അവതരിപ്പിക്കുന്ന സ്നേഹ ഷാജി & ടീമിന്റെ നാട്ടരങ്ങ് എന്നിവ അരങ്ങേറും. ഓണാസദ്യയോടെ ചടങ്ങ് സമാപിക്കും.
|
മെട്രോ ട്രെയിനിന് മുന്നിൽ ചാടിയ മധ്യവയസ്കയുടെ കൈ അറ്റു
ന്യൂഡൽഹി: ഡൽഹി മെട്രോയിൽ പിതംപുര സ്റ്റേഷനില്‍ 53 വയസുകാരി ഓടിക്കൊണ്ടിരുന്ന ട്രെയിനിന്റെ മുന്നിൽ ചാടി. അപകടത്തിൽ ഇവരുടെ വലതുകൈ അറ്റുപോയി.
ഗുരുതരമായി പരിക്കേറ്റ മധ്യവയസ്കയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. അപകടത്തെത്തുടർന്ന് ഡൽഹി മെട്രോയുടെ റെഡ് ലൈനിലൂടെയുള്ള ഗതാഗതം ഏറെനേരം തടസപ്പെട്ടു.
ഡല്‍ഹിയിലെ റിതാലയില്നിന്ന് ഉത്തര്‍പ്രദേശിലെ ഗാസിയാബാദ് വരെ നീളുന്ന ലൈനാണ് റെഡ് ലൈന്‍. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ടി.ഒ. ആന്റണി അന്തരിച്ചു
ന്യൂഡൽഹി: തൃശൂർ പരപ്പുർ തെക്കേക്കര വീട്ടിൽ പരേതനായ ടി.സി. ജോസഫിന്റെ മകൻ ടി. ഒ. ആന്റണി(68) ഉത്തംനഗറിൽ (ജീവൻ പാർക്ക്, ഗലി നമ്പർ5, സി70) അന്തരിച്ചു. സംസ്കാരം പിന്നീട്.
പരേതൻ ഡൽഹി മലയാളി അസോസിയേഷൻ ജനക്പുരി ഏരിയയിലെ ആജീവനാന്ത അംഗമായിരുന്നു.
സഹോദരൻ: ടി.ഒ. ഫ്രാൻസിസ്. ഭാര്യ: ഷോലി ആന്റണി. മകൾ: ഷീന. മരുമകൻ: അനു തോമസ്.
|
കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫെറോന പള്ളി സിന്ധു സമാജ് മന്ദിറിൽ ഓണാഘോഷമൊരുക്കി
ന്യൂഡൽഹി: കരോൾ ബാഗ് സെന്റ് ആഗസ്റ്റിൻ ഫെറോന പള്ളിയുടെ ഓണാഘോഷങ്ങൾ പിതൃവേദിയുടെ ആഭിമുഖ്യത്തിൽ ഓൾഡ് രജീന്ദർ നഗറിലെ സിന്ധു സമാജ് മന്ദിറിൽ ആഘോഷിച്ചു.
ഓണാഘോഷത്തോടനുബന്ധിച്ചു നടന്ന സാംസ്കാരിക സമ്മേളനം മുഖ്യാതിഥി ഹിസ് ഗ്രേസ് ആർച്ച് ബിഷപ്പ് കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു. വിശിഷ്ടാതിഥികളായി ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ്, ഓൾ ഇന്ത്യാ മലയാളി അസോസിയേഷൻ (ഐമ) ചെയർമാൻ ബാബു പണിക്കർ,
ഐമ ജനറൽ സെക്രട്ടറി കെ. ആർ. മനോജ്, മാനുവൽ മലബാർ ജൂവലേഴ്സ് സിഎംഡി മാനുവൽ മെഴുക്കനാൽ, ദീപിക എഡിറ്റർ, നാഷണൽ അഫയേഴ്സ് ജോർജ് കള്ളിവയലിൽ തുടങ്ങിയവർ പങ്കെടുത്തു. വികാരി ഫാ. മാത്യു അഴകനാകുന്നേൽ, കൈക്കാരന്മാരായ പി പി പ്രിൻസ്, ടോണി കണ്ണമ്പുഴ തുടങ്ങിയവർ പ്രസംഗിച്ചു.
തുടർന്നു നടന്ന കലാപരിപാടികൾ സ്നേഹാ ഷാജിയുടെ നൃത്ത സംവിധാനത്തിൽ നാട്യക്ഷേത്ര സ്കൂൾ ഓഫ് ഡാൻസിന്റെ ആഭിമുഖ്യത്തിൽ നടന്ന രംഗപൂജയോടെ ആരംഭിച്ചു. ലിജിമോൾ ബോബിയും സംഘവും മാതൃവേദിയുടെ ആഭിമുഖ്യത്തിൽ തിരുവാതിരയും ഈവ മരിയ ബോബിയും സംഘവും ഫ്യൂഷൻ ഡാൻസും അവതരിപ്പിച്ചു.
അമല ബെന്നി, അരോണ ബിനു, ഏഞ്ചൽ ടോണി എന്നിവരുടെ നേതൃത്വത്തിൽ സിനിമാറ്റിക് ഡാൻസുകളും സെന്റ് തോമസ് യൂണിറ്റ് റോസ് മരിയയുടെയും സംഘത്തിന്റെയും നേതൃത്വത്തിൽ ഓണപ്പാട്ടുകളും നഴ്സസ് ഗിൽഡ് സ്കിറ്റും അവതരിപ്പിച്ചു.
തുടർന്ന് ഫെറോന പള്ളി ക്വയർ സംഘം ജിൻസന്റെയും റോണി മാത്യുവിന്റെയും നേതൃത്വത്തിൽ ഗാനമേളയും നടത്തി. മഹാബലിയായി സനൽ കാട്ടൂർ വേഷമിട്ടു. വിഭവ സമൃദ്ധമായ ഓണ സദ്യയോടുകൂടിയാണ് ചടങ്ങുകൾ സമാപിച്ചത്.
|
ഓണക്കിറ്റുകൾ നൽകി ഡിഎംഎ
ന്യൂഡൽഹി: സാധാരണ ജനങ്ങൾക്ക് സാന്ത്വനമായി ഓണക്കിറ്റുകളുടെ വിതരണവുമായി ഡൽഹി മലയാളി അസോസിയേഷൻ ആശ്രം ശ്രീനിവാസ്പുരി ഏരിയ. ഡിഎംഎ കേന്ദ്രക്കമ്മിറ്റി ചീഫ് ട്രെഷറർ കിറ്റുകളുടെ വിതരണം ഉദ്ഘാടനം ചെയ്തു.
ഏരിയ വൈസ് ചെയർമാൻ ഷാജി അപ്പൂസ്, സെക്രട്ടറി എം. എസ്. ജെയ്ൻ, ജോയിന്റ് സെക്രട്ടറി അലക്സാണ്ടർ കോട്ടൂർ, ട്രെഷറർ റോയ് ഡാനിയേൽ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
ഉപ്പ്, പഞ്ചസാര, ഉപ്പേരി, ശർക്കര വരട്ടി, കടല പരിപ്പ്, പായസം മിക്സ്, വെളിച്ചെണ്ണ, തേങ്ങ, പപ്പടം, സാമ്പാർ മസാല, തേയില, മഞ്ഞൾ പൊടി, മല്ലിപ്പൊടി, മുളക്പൊടി, പാലക്കാടൻ മട്ട അരി എന്നിവയായിരുന്നു ഓണക്കിറ്റിൽ.
ശ്രീനിവാസ്പുരിയിലും സമീപ പ്രദേശങ്ങളിലുമുള്ള സാധാരണക്കാരായ 51 കുടുംബങ്ങളാണ് കിറ്റുകൾ ഏറ്റുവാങ്ങിയത്.
|
ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ ഓണം ആഘോഷിച്ചു
ന്യൂഡൽഹി: ഫോർട്ടിസ് എസ്കോർട്ട് ആശുപത്രിയിൽ മലയാളി നഴ്സുമാരുടെ നേതൃത്വത്തിൽ ഓണം ആഘോഷിച്ചു. മറ്റു സംസ്ഥാനങ്ങളിൽ നിന്നുള്ളവരും ആഘോഷത്തിൽ പങ്കുചേർന്നു.
രണ്ട് ദിവസം നീണ്ട ആഘോഷങ്ങൾ ഓണസദ്യയോടെ സമാപിച്ചു. സമാപന ദിവസം നടന്ന സാംസ്കാരിക സമ്മേളനത്തിൽ ഡോ. അശോക് സേത്ത് മുഖ്യാതിഥിയായിരുന്നു.
എസ്കോർട്ട് ആശുപത്രിയുടെ വിവിധ നിലകളിലായി പൂക്കള മത്സരം നടത്തി. ഓണപ്പാട്ട്, തിരുവാതിര ഉൾപ്പെടെയുള്ള പലവിധ കലാപരിപാടികളും മത്സരങ്ങളും നടത്തി.
|
സെന്റ് സ്റ്റീഫൻസ് ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ അനുമോദിച്ചു
ന്യൂഡൽഹി: മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസനത്തിലെ എംജിഒസിഎസ്എം നടത്തിയ "ഒലിവ് 2024' പരിപാടിയിൽ ഓവറോൾ മത്സരത്തിൽ ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവക രണ്ടാം സ്ഥാനം നേടി.
ഇടവകയിലെ എംജിഒസിഎസ്എം അംഗങ്ങളെ കുർബാനയ്ക്കുശേഷം വികാരി റവ. ഫാ. ജോയ്സൺ തോമസ് അനുമോദിച്ചു.
|
ഡൽഹിയിൽ അഞ്ചുവയസുകാരി ബലാത്സംഗത്തിനിരയായി; 14 വയസുകാരൻ അറസ്റ്റിൽ
ന്യൂഡൽഹി: അഞ്ചുവയസുകാരിയെ ബലാത്സംഗം ചെയ്ത 14 വയസുകാരൻ അറസ്റ്റിൽ. തെക്കുപടിഞ്ഞാറൻ ഡൽഹിയിൽ വ്യാഴാഴ്ചയായിരുന്നു സംഭവം. പെൺകുട്ടിയുടെ സഹോദരന്റെ സുഹൃത്തായ 14 കാരനാണ് അറസ്റ്റിലായത്.
ഇയാളെ ഒബ്സർവേഷൻ ഹോമിലേക്ക് അയച്ചു. കൂലിപ്പണിക്കാരായ കുട്ടിയുടെ മാതാപിതാക്കൾ ജോലി കഴിഞ്ഞ് മടങ്ങിയെത്തിയപ്പോളാണ് സംഭവം ശ്രദ്ധയിൽപ്പെട്ടത്. തുടർന്ന് പോലീസ് സ്ഥലത്ത് എത്തി കുട്ടിയെ വൈദ്യപരിശോധനയ്ക്ക് വിധേയയാക്കി.
|
ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കിയ നിലയിൽ
ന്യൂഡൽഹി: രാജ്യതലസ്ഥാനത്ത് പ്രായപൂർത്തിയാകാത്ത വിദ്യാർഥിയെ ജീവനൊടുക്കിയ നിലയിൽ കണ്ടെത്തി. കരാലയിലെ ആനന്ദപൂർ ധാം മേഖലയിലാണ് സംഭവം. 16കാരനാണ് മരിച്ചത്.
വീട്ടിലെ മുറിയിൽ തൂങ്ങി മരിച്ച നിലയിലായിരുന്നു മൃതദേഹം. പോലീസ് ആത്മഹത്യാക്കുറിപ്പ് കണ്ടെടുത്തു. സംഭവവുമായി ബന്ധപ്പെട്ട് പോലീസ് കൂടുതൽ അന്വേഷണം നടത്തി വരികയാണ്.
|
ശ്രീനാരായണ കേന്ദ്രം ഗുരുജയന്തി സാമുദായിക സൗഹാർദ ദിനമായി ആചരിച്ചു
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രം ഡൽഹി 170ാമത് ഗുരുദേവ ജയന്തി സാമുദായിക സൗഹാർദ ദിനമായി ആചരിച്ചു. ദ്വാരകയിലെ ശ്രീ നാരായണ കേന്ദ്രയുടെ ആത്മീയ സാംസ്കാരിക സമുച്ചയത്തിൽ പ്രസിഡന്റ് ബീനാ ബാബുറാമിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനം "സൗരഭം' മാനേജിംഗ് ഡയറക്ടർ ഡോ. സി.എ. ശിവരാമൻ ഉദ്ഘാടനം ചെയ്തു.
ദൈവദശകാലാപനത്തിനു ശേഷം നടന്ന ഗുരുദേവ പ്രാർഥനയോടെ ചടങ്ങുകൾ ആരംഭിച്ചു. ഗുരുധർമ്മ പ്രചാരണ സഭാ ഉപദേശക സമിതി ചെയർമാൻ വി.കെ. മുഹമ്മദ്, മുതിർന്ന പത്രപ്രവർത്തകനും കേരള ക്ലബ് വൈസ് പ്രസിഡന്റുമായ എ.ജെ. ഫിലിപ്പ് എന്നിവർ വിശിഷ്ടാതിഥികൾ ആയിരുന്നു.
കേന്ദ്രയുടെ ജനറൽ സെക്രട്ടറി എൻ. ജയദേവൻ, വൈസ് പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി തുടങ്ങിയവർ പ്രസംഗിച്ചു. ചടങ്ങിൽ പഞ്ചവാദ്യ വിദ്വാൻ പത്മശ്രീ മട്ടന്നൂർ ശങ്കരൻ കുട്ടി മാരാരെ ആദരിച്ചു.
കൂടാതെ സ്കൂൾ കുട്ടികൾക്കായി നടത്തിയ ഉപന്യാസ രചനാ മത്സരത്തിൽ വിജയികളായവർക്ക് സമ്മാനങ്ങളും വിതരണം ചെയ്തു. തുടർന്ന് കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. വിഭവ സമൃദ്ധമായ ചതയ സദ്യയോടെ പരിപാടികൾ സമാപിച്ചു.
|
ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിൽ വിനായക ചതുർഥി മഹോത്സവം വിശേഷാൽ പൂജകളോടെ സെപ്റ്റംബർ ഏഴിന് അരങ്ങേറും.
ക്ഷേത്ര മേൽശാന്തി രാജേഷ് കുമാറിന്റെ കാർമികത്വത്തിൽ രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും. വൈകുന്നേരം ഗണപതിക്ക് പ്രത്യേക ദീപാരാധനയും ഉണ്ണിയപ്പം മൂടലും ഉണ്ടാവും.
ഭക്തജനങ്ങൾക്ക് വഴിപാടുകൾ മുൻകൂട്ടി ബുക്ക് ചെയ്യുവാൻ ദേവസ്വം ഓഫീസുമായി 01244004479, 9311874983 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ഡൽഹിയിൽ ഈമാസം12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ
ന്യൂഡൽഹി: ഈമാസം ഡൽഹിയിൽ 378.5 മില്ലിമീറ്റർ മഴ ലഭിച്ചതായി ഇന്ത്യൻ കാലാവസ്ഥാ വകുപ്പ്. 12 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴയാണു രാജ്യതലസ്ഥാനത്തു ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.
സഫ്ദർജംഗ് ഒബ്സർവേറ്ററി ഇന്നലെവരെ 378.5 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി. 2013 ഓഗസ്റ്റിൽ രേഖപ്പെടുത്തിയത് 321.4 മില്ലിമീറ്റർ മഴയായിരുന്നു. കഴിഞ്ഞ 15 വർഷത്തിനിടയിലെ ഏറ്റവും ഉയർന്ന മഴ രേഖപ്പെടുത്തിയത് 2010 ലാണ്.
455.1 മില്ലിമീറ്റർ മഴയാണു രേഖപ്പെടുത്തിയതെന്നു കാലാവസ്ഥാവകുപ്പിന്റെ കണക്കുകൾ സൂചിപ്പിക്കുന്നു. 2012ൽ 378.8 മില്ലീമീറ്ററും 2013ൽ 321.4 മില്ലീമീറ്ററും ആയിരുന്നു മഴ. 1961ൽ രേഖപ്പെടുത്തിയ 583.3 മില്ലിമീറ്റർ മഴയാണ് ഡൽഹിയിൽ ഓഗസ്റ്റിൽ പെയ്ത മഴയുടെ സർവകാല റിക്കാർഡ്.
|
വയനാട് ദുരന്തം: കെെത്താങ്ങായി ഡിഎംഎസ്
ന്യൂഡൽഹി: ഡൽഹി മലയാളി സംഘം മുഖ്യ രക്ഷാധികാരി ഡോ.രാജൻ സ്കറിയ, രക്ഷാധികാരി ജി.ശിവശങ്കരൻ, പ്രസിഡന്റ് ഡോ.കെ.സുന്ദരേശൻ, വൈസ് പ്രസിഡന്റ് ക്യാപ്റ്റൻ കൃഷ്ണ, ട്രഷറർ തോമസ് ജോൺ എന്നിവർ വയനാട് ദുരിതാശ്വാസ നിധിയിലേക്കുള്ള ഒരു ലക്ഷം രൂപയുടെ ചെക്ക് മുഖ്യമന്ത്രി പിണറായി വിജയന് കൈമാറി.
|
ഡൽഹിയിൽ മെഡി. വിദ്യാർഥി ഹോസ്റ്റലിൽ ജീവനൊടുക്കി
ന്യൂഡൽഹി: മധ്യഡൽഹിയിലെ മൗലാനാ ആസാദ് മെഡിക്കൽ കോളജിൽ മെഡിക്കൽ വിദ്യാർഥി ആത്മഹത്യ ചെയ്തു. എംഡി ഒന്നാം വർഷ വിദ്യാർഥിയായ അമിത് കുമാറിനെ(30)യാണ് ചൊവ്വാഴ്ച വൈകുന്നേരം ഹോസ്റ്റൽ മുറിയിൽ തൂങ്ങി മരിച്ചനിലയിൽ കണ്ടെത്തിയത്.
യുവാവ് മാനസിക വൈകല്യത്തിന് ചികിത്സയിലായിരുന്നുവെന്നും ആത്മഹത്യാക്കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നും പോലീസ് അറിയിച്ചു.
|
അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം ഏകദിന സമ്മേളനം സംഘടിപ്പിച്ചു
ന്യൂഡൽഹി: ഡൽഹി ഭദ്രാസന അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം (ആമോസ്) ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് തിങ്കളാഴ്ച നടത്തപ്പെട്ടു. യോഗം ഡൽഹി ഭദ്രാസനാധിപൻ അഭി. ഡോ. യൂഹാനോൻ മാർ ദിമെത്രിയോസ് മെത്രാപ്പോലീത്താ ഉദ്ഘാടനം ചെയ്തു.
റവ.ഫാ. പി.എ. ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) മുഖ്യ ചിന്താവിഷയമായ നിശ്ചലമായിരിക്കുക ഞാൻ ദൈവമാണെന്ന് അറിയുക (സങ്കീർത്തന പുസ്തകം 46:10) ആസ്പദമാക്കി ക്ലാസുകൾക്ക് നേതൃത്വം നൽകി. പാട്ട് സെഷൻ റവ. ഫാ. അൻസൽ ജോൺ നയിച്ചു.
ഡൽഹി ഭദ്രാസനത്തിലെ വിവിധ ഇടവകകളിൽ നിന്നുമായി 15 വൈദികരും 150 അംഗങ്ങളും പങ്കെടുത്തു. ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, മാനേജിംഗ് എക്സിക്യൂട്ടീവ് അംഗങ്ങളും ചേർന്ന് എല്ലാം ക്രമീകരണങ്ങൾക്കും നേതൃത്വം നൽകി.
|
ഡിഎംഎ പൂക്കള മത്സരം സെപ്റ്റംബർ എട്ടിന്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കേന്ദ്ര കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആർ കെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നടത്തുന്ന പൂക്കള മത്സരം സെപ്റ്റംബർ എട്ടിന് രാവിലെ ഒന്‍പതിന് പ്രസിഡന്റ് കെ. രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്യും.
രാവിലെ 9.30 മുതൽ ഉച്ചയ്ക്ക് 12.30 വരെയുള്ള മൂന്ന് മണിക്കൂറാണ് മത്സരത്തിനുള്ള സമയം.അഡീഷണൽ ട്രഷറർ പി.എൻ. ഷാജിയെ കൺവീനറായും അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരനെ ജോയിന്റ് കൺവീനറായും തെരെഞ്ഞെടുത്തു.
ഡിഎംഎയുടെ ഏരിയകൾക്കായി നടത്തപ്പെടുന്ന മത്സരത്തിൽ വിജയികളാവുന്ന ഒന്നും രണ്ടും മൂന്നും സ്ഥാനക്കാർക്ക് യഥാക്രമം 20,001, 15,001, 10,001 രൂപയും ട്രോഫിയും സമ്മാനമായി നൽകും. കൂടാതെ മത്സരത്തിൽ പങ്കെടുക്കുന്ന സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്ക് 2,500 രൂപ വീതം പ്രോത്സാഹന സമ്മാനമായി നൽകും.
വിജയികളെ അന്നുതന്നെ, വിധി നിർണയത്തിനുശേഷം നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ പ്രഖ്യാപിക്കുന്നതും തുടർന്ന് കാഷ് അവാർഡും ട്രോഫിയും സമ്മാനിക്കുന്നതുമാണ്. സമ്മാനാർഹരാവാത്ത മറ്റു ടീമുകൾക്കുള്ള സമാശ്വാസ തുകയായ 2,500 രൂപ അടുത്ത ദിവസം ഡിഎംഎ ഓഫീസിൽ നിന്നും വിതരണം ചെയ്യുന്നതുമാണ്.
പൂക്കള മത്സരത്തിൽ പങ്കെടുക്കുവാൻ ആഗ്രഹിക്കുന്ന ഏരിയ ടീമുകൾക്ക് ഓഗസ്റ്റ് 31 വരെ നിർദ്ദിഷ്ട ഫാറത്തിൽ പൂരിപ്പിച്ച അപേക്ഷകൾ dmacentre@gmail.com എന്ന ഇമെയിൽ വിലാസത്തിലോ 8287524795 എന്ന വാട്ട്സ്ആപ്പ് നമ്പറിലോ അയക്കേണ്ടതാണ്.
ഡിഎംഎയുടെ ആർകെ പുരത്തെ സാംസ്കാരിക സമുച്ചയത്തിലെ കാര്യാലയത്തിൽ നേരിട്ടും അപേക്ഷകൾ സമർപ്പിക്കാവുന്നതാണ്. നിശ്ചിത തീയതിക്ക് ശേഷം ലഭിക്കുന്ന അപേക്ഷകൾ സ്വീകരിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായി 9810791770.
|
ഇടവകദിന ആഘോഷം സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം ഞായറാഴ്ച വിശുദ്ധ കുർബാനയ്ക്കു ശേഷം നടത്തി. റവ.ഫാ. പി.എ. ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) ഉദ്ഘാടനം ചെയ്തു.
ഇടവക വികാരി ഫാ. ജോയ്സൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളായ കോശി പ്രസാദ്, ജയ്മോൻ ചാക്കോ, അനീഷ് പി. ജോയ്, കൺവീനർമാരായ ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യു എന്നിവർ സന്നിഹിതരായിരുന്നു.
ഇടവകയിലെ ആത്മീയ സംഘടനകളായ സൺഡേസ്കൂൾ, എംജിഒസിഎസ്എം, യുവജന പ്രസ്ഥാനം, മാർത്തമറിയം സമാജം, പ്രാർഥന ഗ്രൂപ്പുകൾ എന്നിവരുടെ സ്കിറ്റുകൾ, റമ്പാൻ പാട്ട്, സോളോ ഗ്രൂപ്പ് ഗാനങ്ങൾ & ഡ്യുയറ്റ്, ഗ്രൂപ്പ് ഡാൻസ്, സംഗീത കച്ചേരി എന്നി കലാപരിപാടികൾ ഇടവക ദിനത്തിന്റെ ഭാഗമായി അവതരിപ്പിച്ചു.
|
പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ ശ്രീമത് ഭാഗവത് സപ്താഹ യജ്ഞം
ന്യൂഡൽഹി: പുഷ്പവിഹാർ ശ്രീധർമ ശാസ്താ ക്ഷേത്രത്തിൽ 19ാമത് ശ്രീമത് ഭഗവത് സപ്താഹ യജ്ഞം തിങ്കളാഴ്ച(ഓഗസ്റ്റ് 26) മുതൽ സെപ്റ്റംബർ ഒന്ന് വരെ നടക്കുന്നു.
ഞായറാഴ്ച വൈകുന്നേരം ഏഴിന് ആചാര്യ വരണം നടന്നു. തിങ്കളാഴ്ച മുതൽ പുലർച്ചെ 5.30ന് ഗണപതി ഹോമം, 6.30ന് സഹസ്രനാമ ജപം, ഭഗവത് കീർത്തനങ്ങൾ, 7.30ന് ഭാഗവത പാരായണം, 8.30 മുതൽ 9.30 വരെ ലഖുഭക്ഷണം, 9.30ന് ഭാഗവത പാരായണം തുടരും.
12.30 മുതൽ 1.30 വരെ അന്നദാനം, 2.15 മുതൽ ഭാഗവത പാരായണം തുടരും, 6.30ന് ദീപാരാധന, ഏഴ് മുതൽ ഒന്‍പത് വരെ ലഖു ഭക്ഷണം/അന്നദാനം. സമാപന ദിവസമായ സെപ്റ്റംബർ ഒന്നിന് ഉച്ചയ്ക്ക് സമൂഹസദ്യ ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്ക്: 881 030 6787 , 892 001 7025, 729 180 2848.
|
ഇടവക ദിനവും തിരുനാളും ആഘോഷിച്ചു
ന്യൂഡൽഹി: ദ്വാരക വി. പത്താം പീയൂസ് ദേവാലയത്തിൽ ഇടവക ദിനവും തിരുനാളും സംയുക്തമായി ആഘോഷിച്ചു. ശനിയാഴ്ച 6.30ന് മോഡൽ ടൗൺ സെമിനാരി റെക്ടർ ഫാ. ഫ്രീജോ തറയിലിന്റെ മുഖ്യകാർമികത്വത്തിൽ ഇടവക ദിനം കൊണ്ടാടി. തുടർന്ന് കലാവിരുന്നും സ്നേഹ വിരുന്നും നടന്നു.
ദ്വാരക ഇടവകയുടെ സ്വർഗീയ മധ്യസ്ഥനായ വി. പത്താം പീയൂസിന്റെയും പരി. കന്യാക മറിയത്തിന്റെയും സംയുക്ത തിരുനാൾ ഞായറാഴ്ച രാവിലെ 9.30ന് ഫരീദാബാദ് കത്തീഡ്രൽ വികാരി ഫാ.റോണി തോപ്പിലാന്റെ മുഖ്യ കാർമികത്വത്തിൽ നടന്നു.
തുടർന്ന് തിരുസ്വരൂപവും വഹിച്ചുകൊണ്ടുള്ള തിരുനാൾ പ്രദക്ഷിണം, ചെണ്ടമേളം, ബാന്റുമേളം, സ്നേഹവിരുന്ന് എന്നിവ നടന്നു. തിങ്കളാഴ്ച നടന്ന മരിച്ചവരുടെ ഓർമ ദിനത്തോടെ തിരുനാൾ സമാപിച്ചു.
|
ഉപാധികളില്ലാതെ നിരുപാധികം മനുഷ്യനെ സ്നേഹിക്കുവാനുള്ള ആഹ്വാനമാണ് ഗുരു അരുളിയതെന്ന് മീരാ കുമാർ
ന്യൂഡൽഹി: ഉപാധികളില്ലാതെ നിരുപാധികം മനുഷ്യനെ സ്നേഹിക്കുവാനുള്ള ആഹ്വാനമാണ് ശ്രീനാരായണ ഗുരു അരുളിയതെന്ന് മുൻ ലോക് സഭാ സ്പീക്കർ മീരാ കുമാർ.
മനുഷ്യൻ സമ്പന്നനോ ദരിദ്രനോ, കറുപ്പോ, വെളുപ്പോ, ഉയർന്നവരോ, താഴ്ന്നവരോ എന്നീ മുൻവിധികളില്ലാതെ ജാതിമത ഭേദമന്യേ എല്ലാവരെയും സ്നേഹിക്കണമെന്നും, മനുഷ്യൻ എന്ന ഒരു ജാതി മാത്രമാവണം നമ്മുടെ മനസുകളിലെന്നുമുള്ള സന്ദേശമാണ് ശ്രീനാരായണ ഗുരു ലോകത്തിനു നൽകിയതെന്ന് അവർ പറഞ്ഞു. ശ്രീനാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ശാഖാ നമ്പർ 4351 ഗുരുദേവ ജയന്തി ആഘോഷങ്ങൾ ഉദ്ഘാടനം ചെയ്തുകൊണ്ട് പ്രസംഗിക്കുകയായിരുന്നു അവർ.
ശാഖാ പ്രസിഡന്റ് ഷാജി എം.ആർ. അധ്യക്ഷത വഹിച്ചു. പ്രസീനാ ഭദ്രൻ ദൈവ ദശകം ആലപിച്ചു. ശാഖാ സെക്രട്ടറി ലൈന അനിൽ കുമാർ സ്വാഗതം ആശംസിച്ചു. വിശിഷ്ടാതിഥിയായി ഡൽഹി ശ്രീനാരായണ കേന്ദ്രം ജനറൽ സെക്രട്ടറി എൻ ജയദേവൻ, ഡൽഹി യൂണിയൻ വനിതാ സംഘം സെക്രട്ടറി ജ്യോതി ബാഹുലേയൻ, കൗൺസിലറും മുൻ യൂണിയൻ സെക്രട്ടറിയുമായ സി.കെ. പ്രിൻസ്, ശാഖാ വനിതാ സംഘം പ്രസിഡന്റ് വാസന്തി ജനാർദ്ദനൻ, സെക്രട്ടറി ഡോ. ഷെറിൻ ബാലൻ തുടങ്ങിയവർ പ്രസംഗിച്ചു.
ശാഖയിലെ മുതീർന്ന അംഗവും ശ്രീനാരായണ കേന്ദ്ര മുൻ ജനറൽ സെക്രട്ടറിയുമായ എസ് കെ കുട്ടിയെയും കളരിപ്പയറ്റിൽ നിരവധി പുരസ്കാരങ്ങൾ കരസ്ഥമാക്കിയ അതുൽ കൃഷ്ണയെയും ചടങ്ങിൽ ആദരിച്ചു.
ചിങ്ങമാസത്തിലെ ചതയ ദിനമായ ഓഗസ്റ്റ് 20ന് മയൂർ വിഹാർ ഫേസ്2 ലെ പോക്കറ്റ് എയിലുള്ള, പ്രാചീൻ ശിവ് മന്ദിറിൽ ഗുരു സ്മരണ, ഗുരു പുഷ്പാഞ്ജലി, ചതയ പ്രാർഥന എന്നിവയോടെയാണ് ചടങ്ങുകൾ ആരംഭിച്ചത്.
ഡൽഹി മലയാളി അസോസിയേഷൻ, ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, ശ്രീധർമ്മ ശാസ്താ സേവാ സമിതി, ശ്രീഅയ്യപ്പ പൂജാ സമിതി, നായർ സർവീസ് സൊസൈറ്റി, വേൾഡ് മലയാളി കൗൺസിൽ, കലാമധുരി ഇൻസ്റ്റിറ്റ്യൂട്ട് ഫോർ പെർഫോമിംഗ് ആർട്ട്സ്, എക്യുമെനിക്കൽ ചർച്ച് തുടങ്ങിയ സാംസ്കാരിക, സാമുദായിക സംഘടനാ ഭാരവാഹികളും ആഘോഷ പരിപാടികളിൽ പങ്കെടുത്തു.
ഡൽഹി പോലീസ് സൗത്ത് ഡിസ്ട്രിക്ട്, ടീം കോർഡിനേറ്റർ സുനിത അജയകുമാർ, പുഷ്പ വിഹാറിന്റെ നേതൃത്വത്തിൽ നൃത്യാഞ്ജലി, അവതരിപ്പിച്ച കൈകൊട്ടിക്കളി അവതരണ ഭംഗികൊണ്ട് ശ്രദ്ധേയമായി. തുടർന്ന് ശാഖയിലെ അദിതി പദ്മൻ, നൈറാ സൗരഭ്, ശ്രീനിധി എസ് ബിജു, അനിക, വർണികാ വിനീത് എന്നീ കുട്ടികൾ അവതരിപ്പിച്ച വിവിധ കലാ പരിപാടികൾ അരങ്ങേറി. മനോജ് ജോർജ്ജ്, സൗപർണികാ സന്തോഷ്, ദേവിക മേനോൻ, പി ടി സുജയ് എന്നിവർ ഗാനങ്ങൾ ആലപിച്ചു. തുടർന്ന് വിഭവ സമൃദ്ധമായ ചതയ സദ്യയോടെ പരിപാടികൾ സമാപിച്ചു.
|
ശുശ്രൂഷകരുടെ സംഗമം തിങ്കളാഴ്ച
ന്യൂഡൽഹി: അഖില മലങ്കര ഓർത്തഡോക്സ് ശുശ്രൂഷകസംഘം(ആമോസ്) ഡൽഹി ഭദ്രാസനം സംഘടിപ്പിക്കുന്ന ഏകദിന സമ്മേളനം ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വച്ച് തിങ്കളാഴ്ച രാവിലെ പത്തു മുതൽ നടക്കും.
റവ. ഫാ. പി.എ. ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) ആണ് മുഖ്യാതിഥി.
"നിശ്ചലമായിരിക്കുക, ഞാൻ ദൈവമാണെന്ന് അറിയുക' (സങ്കീർത്തന പുസ്തകം 46:10) എന്നതാണ് മുഖ്യ ചിന്താവിഷയം.
|
ഇടവകദിന ആഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് പള്ളിയിൽ ഇടവകദിന ആഘോഷം ഞായറാഴ്ച(ഓഗസ്റ്റ് 25) കുർബാനയ്ക്കു ശേഷം 10.30ന് ആരംഭിച്ച് ഉച്ചയ്ക്ക് ഒന്നിന് നടത്തുന്നു. റവ.ഫാ. പി.എ. ഫിലിപ്പ് (ഡയറക്ടർ, മലങ്കര ഓർത്തഡോക്സ് സുറിയാനി സഭയുടെ മാനവ ശാക്തീകരണ വകുപ്പ്) ചടങ്ങിൽ മുഖ്യാതിഥിയാക്കും.
ഇടവക വികാരി ഫാ. ജോയ്സൺ തോമസ്, എക്സിക്യൂട്ടീവ് അംഗങ്ങളും കൺവീനർമാരായ ഷാജി ഫിലിപ്പ് കടവിൽ, എബി മാത്യു എന്നിവർ ചേർന്ന് മുഴുവൻ പരിപാടികളും ഏകോപിപ്പിക്കും.
ഇടവകയിലെ ആത്മീയ സംഘടനകളായ സൺഡേ സ്കൂൾ, എംജിഒസിഎസ്എം, യുവജന പ്രസ്ഥാനം, മാർത്തമറിയം സമാജം, പ്രാർഥന ഗ്രൂപ്പുകൾ എന്നിവരുടെ സ്കിറ്റുകൾ, റമ്പാൻ പാട്ട്, സോളോ ഗാനങ്ങൾ, ഗ്രൂപ്പ് ഗാനങ്ങൾ, ആക്ഷൻ ഗാനങ്ങൾ & ഡ്യുയറ്റ്, ഗ്രൂപ്പ് ഡാൻസ്, സംഗീത കച്ചേരി എന്നിവ ഇടവക ദിനത്തിന്റെ ഭാഗമായി നടക്കും.
|
ഫരീദാബാദ് സെന്റ് ആൻഡ്രൂസ് ദേവാലയത്തിന്റെ കൂദാശ നിർവഹിച്ചു
ഫരീദാബാദ്: ഫരീദാബാദ് സെക്ടർ 28 ൽ പുതുതായി നിർമ്മാണം പൂർത്തിയാക്കിയ സെന്റ് ആൻഡ്രൂസ് ദേവാലയത്തിന്റെ കൂദാശ കർമം ഡൽഹി അതിരൂപതയുടെ മെത്രാപ്പോലീത്താ അനിൽ കൂട്ടോ ഓഗസ്റ്റ് 15 നു പരിശുദ്ധ കന്യകാമറിയത്തിന്റെ സ്വർഗരോപണ ദിനത്തിൽ നിരവധി വൈദികരെയും സന്യസ്ഥരെയും നൂറു കണക്കിന് വിശ്വാസികളെ സാക്ഷിനിർത്തി നിർവഹിച്ചു.
ഡൽഹി അതിരൂപതയുടെ മുൻ മെത്രാപ്പോലിത്ത വിൻസെന്റ് കൺസസ്സവോ, ഫരീദാബാദ് ഡീൻ റവ. ഫാ. ജോർജ് മണിമല, ഇടവക വികാരി റവ. ഫാ. മാത്യു കോയിക്കൽ, അതിരൂപത ചാൻസലർ റവ. ഫാ. അൽഫോൺസ് ഷാ, സ്ഥാപക വികാരി റവ. ഫാ. തോമസ് ചമ്പക്കട്ടു ഇടവകയിലെ മുൻ വികാരിമാർ, അതിരൂപതയിലെ മറ്റു വൈദികർ എന്നിവർ കൂദശാ കർമത്തിൽ സഹകാർമികരായിരുന്നു.
മനോഹരമായ ഈ ദൈവാലയത്തിന്റെ ശിൽപി ഏറ്റവും കൂടുതൽ ദൈവാലയങ്ങൾ രൂപകൽപന ചെയ്തതിനു ലിംകാ ബുക്കിൽ പേരുള്ള ചങ്ങനാശേരിയിൽ നിന്നുള്ള ഡൽഹിയിലെ കെട്ടിടശില്പികളിൽ പ്രശസ്തുനുമായ രഞ്ജിത് ജോൺ പറമ്പത്ത് ആണ്.
ഈ ദേവാലയത്തിന്റെ അതിമനോഹരമായ മദുബഹ ആരാധനാ കത്തോലിക്കാ ആരാധനാ ദൈവശസ്ത്രത്തിന് അനുസരിച്ച് ഇടവക വികാരി കോയിക്കൽ അച്ചൻ രൂപകൽപന ചെയ്തത് കേരളത്തിൽ നിന്നുള്ള ആരാധനകലയിൽ പ്രാവണ്യം നേടിയിട്ടുള്ള ദിവ്യകാരുണ്യ സഭാ വൈദികൻ സാബു മണ്ണടയുടെ നിർദേശനുസരണം കൊച്ചി കേന്ദ്രമാക്കി പ്രവർത്തിക്കുന്ന വിസ്ഡം ഫൈൻ ആർട്സ് ഡയറക്ടർ സെബിന്റെ നേതൃത്വത്തിലുള്ള കലാകാരന്മാരാണ് പണി പൂർത്തിയാക്കിയത്.
ഡൽഹി അതിരൂപതയിൽ കോയിക്കൽ അച്ചൻ പണി കഴിപ്പിക്കുന്ന രണ്ടാമത്തെ ദൈവാലയമാണ്. വടക്കേ ഇന്ത്യയിൽ ആദ്യമായി വിശുദ്ധ അൽഫോൻസാമ്മയുടെ നാമത്തിൽ 2006ൽ ഡൽഹിയിൽ വസന്തുകുഞ്ചിൽ സ്ഥാപിതമായിരിക്കുന്ന ദൈലയമാണ് അച്ചന്റെ ആദ്യ ദേവാലയം.
കോയിക്കൽ അച്ചൻ പാലാ രൂപതയിലെ കരിമ്പനി ഇടവകയിലെ കോയിക്കൽ ജോസഫ് മേരി ദമ്പതികളുടെ മൂത്ത മകനാണ്.
|
ഡിഎംഎ കലാഭവൻ അക്കാദമി ക്ലാസുകളുടെ ഉദ്ഘാടനം നടത്തി
ന്യൂഡൽഹി: ഡിഎംഎ കലാഭവൻ അക്കാദമി ക്ലാസുകളുടെ 202425 വർഷക്കാലത്തേക്കുള്ള വിവിധ മ്യൂസിക്, ഇൻസ്ട്രമെന്റ്സ് സർട്ടിഫിക്കറ്റ് കോഴ്സുകൾക്കുള്ള രജിസ്ട്രേഷൻ ഡിഎംഎ പ്രസിഡന്റ് കെ രഘുനാഥ് ഭദ്രദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
കോഓർഡിനേറ്റർമാരായ സുജാ രാജേന്ദ്രൻ, എ മുരളീധരൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, സിനിമാറ്റിക് ഡാൻസ് അധ്യാപികയായ സൗമ്യാ കൃഷ്ണാ തുടങ്ങിയവർ സംസാരിച്ചു.
ഡിഎംഎ ഉപദേശക സമിതി അംഗം ബാബു പണിക്കർ, വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെ.വി. മണികണ്ഠൻ, അഡീഷണൽ ട്രെഷറർ പി.എൻ. ഷാജി, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ.വി ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, എക്സ് ഒഫീഷ്യോ സി ചന്ദ്രൻ തുടങ്ങിയവർ ചടങ്ങിൽ പങ്കെടുത്തു.
അഭിനയം, ആർട്ട് & ക്രാഫ്റ്റ്സ്, സിനിമാറ്റിക് ഡാൻസ്, മ്യൂസിക്, ചിത്ര രചന, പെയിന്റിംഗ്, ഗിറ്റാർ, യുക്ലേൽ, ഓടകുഴൽ, കീ ബോർഡ്, മൃദംഗം, തബല, വയലിൻ എന്നിവ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ 8287524795, 01135561333 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി അറിയിച്ചു.
|
ഡിഎംഎയുടെ പുതിയ ശാഖ പ്രവർത്തനം ആരംഭിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 30ാമത് ശാഖ "പട്പ്പർ ഗഞ്ച് ഐപി എക്സ്റ്റൻഷൻ' ഉദ്ഘാടനം ചെയ്തു. ജോഷി കോളനി, മണ്ഡാവലി, ലക്ഷ്മി നഗർ, നിർമ്മാൺ വിഹാർ, പ്രീത് വിഹാർ, കൃഷ്ണാ നഗർ, തുടങ്ങി സമീപ പ്രദേശങ്ങൾ ഉൾപ്പെടുത്തിയാണ് പുതിയ ശാഖ പ്രവർത്തിക്കുക.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റ് കെ. ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗം ഡി ജയകുമാർ തുടങ്ങിയവർ പ്രസംഗിച്ചു.
മയൂർ വിഹാർ ഫേസ്1 ഏരിയ ട്രെഷറർ രഘുനാഥൻ വി. മാലിമേൽ സന്നിഹിതനായിരുന്നു. യോഗത്തിൽ പുതിയ അഡ്ഹോക് കമ്മിറ്റി അംഗങ്ങളെ തെരെഞ്ഞെടുത്തു.
അഡ്ഹോക് കമ്മിറ്റി അംഗങ്ങൾ
കൺവീനർ സാജു എബ്രഹാം, ജോയിന്റ് കൺവീനർമാർ പി.വി. പിള്ള, റോജി ചെറിയാൻ, അംഗങ്ങൾ സി.ആർ. റെജി, എസ്. അജികുമാർ, രമേശ് തങ്കപ്പൻ, ടി. ശിവരാമൻ, മഹേഷ് കുമാർ, അനുരാധ, സൗമ്യ രജീഷ്, സുരഭി ദിവാൻ.
|
എസ്എൻഡിപി യോഗം മെഹ്റോളി ശാഖയുടെ വനിതാ സംഘം സാരഥികളെ തെരഞ്ഞെടുത്തു
ന്യൂഡൽഹി: ശ്രീനാരായണ ധർമ്മ പരിപാലന (എസ്എൻഡിപി) യോഗം ഡൽഹി യൂണിയൻ മെഹ്റോളി ശാഖ നമ്പർ 4354ന്റെ കീഴിലെ വനിതാ സംഘത്തിന്റെ 202427 വർഷക്കാലത്തേക്കുള്ള പുതിയ സാരഥികളെ തെരെഞ്ഞെടുത്തു.
മെഹ്റോളി ശാഖ പ്രസിഡന്റ് കെ.ജി. സുനിലിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിൽ വൈസ് പ്രസിഡന്റ പി. വി. സാബു, ശാഖ സെക്രട്ടറി സിജി, യൂണിയൻ കമ്മിറ്റി അംഗം ടി.കെ. പുരുഷോത്തമൻ, കേന്ദ്രക്കമ്മിറ്റി വനിതാ സംഘം പ്രസിഡന്റ് സുധാ ലച്ചു, സെക്രട്ടറി ജ്യോതി ബാഹുലേയൻ തുടങ്ങിയവർ സംസാരിച്ചു.
തുടർന്ന് പുതിയ സാരഥികളായി പ്രസിഡന്റ് ജെയ്നി ബിജു, വൈസ് പ്രസിഡന്റ് രഞ്ജു മണികണ്ഠൻ, സെക്രട്ടറി സിജി ഗോപി, ട്രെഷറർ സിന്ധു പണിക്കർ, കമ്മിറ്റി അംഗങ്ങളായി അമ്പിളി ശശാങ്കൻ, രമ്യാ സുധീഷ്, സുധാ സജി, മഞ്ജു രാജ്, ഷീബ മോഹൻദാസ്, യൂണിയൻ കമ്മിറ്റി അംഗങ്ങളായി ഷായരി പ്രദീപ്, സുധാ കരുണാകരൻ, സുനിത പ്രദീഷ് എന്നിവരെയും തെരെഞ്ഞെടുത്തു.
|
ഫാൻസി ഡ്രസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ 78ാം സ്വാതന്ത്ര്യദിനത്തോട് അനുബന്ധിച്ച് ഇടവക യുവജന പ്രസ്ഥാനത്തിന്റെ നേതൃത്വത്തിൽ കുട്ടികൾക്കായി ഫാൻസി ഡ്രസ് സംഘടിപ്പിച്ചു.
പരിപാടി കാണുവാൻ ഇടവക വികാരി റവ.ഫാ. ജോയ്സൺ തോമസും ഇടവകാഗംങ്ങളും എത്തി.
|
ഡിഎംഎ കലാഭവൻ ക്ലാസുകൾ വ്യാഴാഴ്ച മുതൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ കൊച്ചിൻ കലാഭവന്റെ സഹകരണത്തോടെ നടത്തി വരുന്ന ക്ലാസുകളുടെ 202425 വർഷക്കാലത്തേക്കുള്ള വിവിധ മ്യൂസിക്, ഇൻസ്ട്രമെന്റ്സ് സർട്ടിഫിക്കറ്റ് കോഴ്സുകൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ വ്യാഴാഴ്ച രാവിലെ 10.30ന് ആരംഭിക്കും.
അഭിനയം, ആർട്ട് & ക്രാഫ്റ്റ്സ്, സിനിമാറ്റിക് ഡാൻസ്, മ്യൂസിക്, ചിത്ര രചന, പെയിന്റിംഗ്, ഗിറ്റാർ, യുക്ലേൽ, ഓടകുഴൽ, കീ ബോർഡ്, മൃദംഗം, തബല, വയലിൻ എന്നിവ പഠിക്കുവാൻ ആഗ്രഹിക്കുന്നവർ 8287524795, 01135561333 എന്നീ നമ്പറുകളിൽ ബന്ധപ്പെടേണ്ടതാണെന്ന് ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ അറിയിച്ചു.
|
ഡൽഹിയിൽ ക്രിക്കറ്റ് കളിക്കുന്നതിനിടെ ഷോക്കേറ്റ് 13 വയസുകാരൻ മരിച്ചു
ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ക്രിക്കറ്റ് കളിക്കിടെ കാണാതായ പന്ത് തിരഞ്ഞ് പോയ 13 വയസുകാരൻ ഷോക്കേറ്റ് മരിച്ചു. ശനിയാഴ്ച ഉച്ച കഴിഞ്ഞായിരുന്നു സംഭവം.
പശ്ചിമ ഡൽഹിയിലെ കോട്ല വിഹാറിലെ മൈതാനത്തായിരുന്നു ബാലൻ സുഹൃത്തുക്കള്‍ക്കൊപ്പം ക്രിക്കറ്റ് കളിച്ചിരുന്നത്. മൈതാനത്തിന്റെ പരിസരത്തുള്ള ഗോശാലയുടെ സമീപത്തുണ്ടായിരുന്ന ഇരുമ്പ് തൂണില്‍ നിന്ന് ഷോക്കേറ്റാണ് അപകടമുണ്ടായത്.
ഗോശാലയിലേക്ക് കറന്റ് കണക്ഷന് നല്‍കാനായി സ്ഥാപിച്ച തൂണിലാണ് ബാലൻ പന്ത് തെരയുന്നതിനിടെ സ്പര്‍ശിച്ചത്. കൂട്ടുകാരും സമീപവാസികളും ചേര്‍ന്ന് ഉടനേ തന്നെ കൗമാരക്കാരനെ ആശുപത്രിയിലെത്തിച്ചെങ്കിലും രക്ഷിക്കാനായില്ല.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ശനിയാഴ്ച(ഓഗസ്റ്റ് 10) രാവിലെ എട്ടിന് നടത്തും.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമ്മികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്കു ചെയ്യുവാൻ 9289886490, 9868990552, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ശ്രീനാരായണ കേന്ദ്ര സംഘടിപ്പിക്കുന്ന വാർഷിക ഉപന്യാസ രചനാ മത്സരം ഞായറാഴ്ച
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയുടെ ആഭിമുഖ്യത്തിൽ നടത്തുന്ന ഉപന്യാസ രചനാമത്സരം ഞായറാഴ്ച രാവിലെ 10.30 മുതൽ 11.30 വരെ വിവിധ കേന്ദ്രങ്ങളിൽ നടക്കും.
ഇംഗ്ലീഷ്, ഹിന്ദി, മലയാളം എന്നീ ഭാഷകളിൽ അഞ്ചാം ക്ലാസു മുതൽ എട്ടാം ക്ലാസുവരെയുള്ളവർ ജൂനിയർ വിഭാഗത്തിലും ഒന്‍പതാം ക്ലാസു മുതൽ മുതൽ 12ാം ക്ലാസുവരെയുള്ളവർ സീനിയർ വിഭാഗത്തിലും മത്സരമുണ്ടാവും.
കേരള സ്കൂളുകളായ മയൂർ വിഹാർ3, കാനിംഗ് റോഡ്, വികാസ്പുരി, ആർകെ പുരം, വിസ്ഡം പബ്ലിക് സ്കൂൾ മുനീർക, ഡിഎംഎ ഏരിയ ഓഫീസ് മെഹ്റോളി, ശ്രീനാരായണ കേന്ദ്രം ദ്വാരക തുടങ്ങിയ ഏഴ് കേന്ദ്രങ്ങളിലാവും ഉപന്യാസ രചനാ മത്സരം നടക്കുക.
ജൂനിയർ വിഭാഗത്തിനുള്ള വിഷയങ്ങൾ: 1. വിദ്യകൊണ്ട് സ്വതന്ത്രരാവുക (ശ്രീനാരായണ ഗുരു), 2. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത വിദ്യാഭ്യാസത്തിന്റെ പ്രസക്തി. 3. വൃക്ഷങ്ങൾ നടുക തണലുമായി ഫലവുമായി (ശ്രീനാരായണ ഗുരു), 4. ഹരിതഗൃഹ വാതക (ജിഎച്ച്ജി) പുറന്തള്ളൽ കുറയ്ക്കുന്നതിലൂടെ പരിസ്ഥിതി സംരക്ഷണം.
സീനിയർ വിഭാഗത്തിനുള്ള വിഷയങ്ങൾ: 1. ഒരു ജാതി, ഒരു മതം, ഒരു ദൈവം മനുഷ്യന് (ശ്രീനാരായണ ഗുരു), 2. ശ്രീനാരായണ ഗുരു വിഭാവനം ചെയ്ത ഏകലോക സാക്ഷാത്കാരം. 3. യുവാക്കൾക്കിടയിലെ മയക്കുമരുന്ന് ഭീഷണി നിർമ്മാർജ്ജനം ഭാവി സമൂഹത്തിന്റെ ആവശ്യം.
സമ്മാനമായി ജൂനിയർ വിഭാഗത്തിൽ ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്നവർക്ക് യഥാക്രമം 3000, 2000, 1000 രൂപ കാഷ് അവാർഡും ഒന്നും രണ്ടും മൂന്നും സ്ഥാനങ്ങൾ നേടുന്ന സീനിയർ വിഭാഗത്തിന് യഥാക്രമം 5000, 3000, 2000 രൂപയും ക്യാഷ് അവാർഡും നൽകും.
കൂടാതെ മെമന്റോയും സർട്ടിഫിക്കറ്റും നൽകും. ഏറ്റവും കൂടുതൽ കുട്ടികൾ പങ്കെടുക്കുന്ന സ്കൂളിനോ കേന്ദ്രത്തിനോ ഡോ. എം. ആർ. ബാബുറാം മെമ്മോറിയൽ എവർ റോളിംഗ് ട്രോഫി ലഭിക്കും. പങ്കെടുക്കുന്ന എല്ലാ സ്കൂളുകൾക്കും കേന്ദ്രങ്ങൾക്കും പങ്കാളിത്തത്തിനുള്ള അവാർഡ് ലഭിക്കും.
ആന്ധ്ര എജ്യുക്കേഷൻ സൊസൈറ്റി സ്കൂൾ, സർവോദയ സ്കൂൾ, ഡൽഹി തമിഴ് സ്കൂൾ തുടങ്ങിയ സ്കൂകളിൽ നിന്നുള്ള കുട്ടികളെ അടുത്തുള്ള കേന്ദ്രങ്ങളിൽ ഉൾപ്പെടുത്താനുള്ള സൗകര്യങ്ങൾ ഒരുക്കുമെന്ന് വൈസ് പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ അറിയിച്ചു.
കൂടുതൽ വിവരങ്ങൾക്ക്: പത്തിയൂർ രവി (ഉപന്യാസ മത്സരം ജനറൽ കൺവീനർ) 9810699696.
|
ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ മലങ്കര ഓർത്തഡോക്സ് ഡൽഹി ഭദ്രാസന മാർത്തമറിയം വനിതാ സമാജത്തിന്റെ ആഭിമുഖ്യത്തിൽ സഭാംഗങ്ങൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു.
രാജീവ് ഗാന്ധി കാൻസർ ഇൻസ്റ്റിറ്റ്യൂട്ടും, ഗവേഷണ കേന്ദ്രത്തിലെ ഡോക്ടർമാരുടെയും ജീവനക്കാരുടെയും നേതൃത്വത്തിൽ നടന്ന ക്യാൻസർ ബോധവൽക്കരണവും ആരോഗ്യ പരിശോധനയ്ക്കും ഡോ. ഷാൻ ബോധവത്കരണ ക്ലാസിന് നേതൃത്വം വഹിച്ചു.
ബീന, ഡോക്ടർ രവി, ഇടവക വികാരി റവ. ഫാ. ജോയ്സൺ തോമസ്, ബാലകൃഷ്ണൻ, ജെസ്സി ഫിലിപ്പ് (ജനറൽ സെക്രട്ടറി ഡൽഹി ഭദ്രാസന മാർത്തമറിയം), സുജാ വർഗീസ്(കോർ കമ്മിറ്റി മെമ്പർ), റെജി റ്റി മാണി, ഡോ. സാകിയ പെർവീൻ ഖാൻ, മൊഹ്തേഷ്ം ഹുസൈൻ ഖാൻ എന്നിവർ നേതൃത്വം നൽകി.
ഓഗസ്റ്റ് നാലിന് രാവിലെ 10 മുതൽ ഉച്ചയ്ക്ക് 2.30 വരെ നടന്ന ഈ ക്യാമ്പിൽ ഏകദേശം നൂറിൽ കൂടുതൽ അംഗങ്ങൾ പങ്കെടുത്തു
|
വയനാട് ദുരന്തം: മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥിച്ച് ഡൽഹി മലയാളികൾ
ന്യൂഡൽഹി: വയനാട് ഉരുൾപൊട്ടൽ ദുരന്തത്തിൽ മരണപ്പെട്ടവരുടെ ആത്മശാന്തിക്കായി പ്രാർഥനകളോടെ ദീപം കൊളുത്താൻ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ നൂറുക്കണക്കിന് പേർ ഒത്തുകൂടി.
ദുരന്തത്തിലായവർക്ക് സാന്ത്വനമേകാൻ ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ വിളിച്ചു ചേർത്ത യോഗത്തിനു മുന്നോടിയായി ഒത്തുകൂടിയവർ ദീപം തെളിയിച്ച പ്രാർഥനാ നിരതരായി നിന്നു.
ഡൽഹിയിലും എൻസിആർ മേഖലകളിലുമുള്ള വിവിധ മലയാളി സംഘടനകളുടെ ഭാരവാഹികൾ യോഗത്തിൽ പങ്കെടുത്തു. ഡൽഹി മലയാളി അസോസിയേഷൻ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ചു. ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ സ്വാഗതം പറഞ്ഞു.
ബാബു പണിക്കർ, ജോർജ് കള്ളിവയലിൽ, അഡ്വ. ദീപ ജോസഫ്, ജി. ശിവശങ്കരൻ, ജയരാജ് നായർ, സത്യബാലൻ, കെ.വി. ആന്റണി, അൽഹാൻ, ഷംസുദിൻ, അജിത് മഴുവാഞ്ചേരി, കെ. ജി. രഘുനാഥൻ നായർ, സി. കേശവൻ കുട്ടി, കല്ലറ മനോജ്, സജി പി. രാജ്, സവിതാ നാരായണൻ, പിരിയാട്ട് രവീന്ദ്രൻ, തമ്പി ജോർജ്, പി. പി. പ്രിൻസ്, ഫിലിപ്പ്, സുരേഷ് നായർ തുടങ്ങിയവർ പ്രസംഗിച്ചു.
ഓൾ ഇന്ത്യ മലയാളി അസോസിയേഷൻ, വൈക്കം സംഗമം, ഡിസ്ട്രെസ് മാനേജ്മന്റ് കളക്റ്റീവ്, ഫരീദാബാദ് മലയാളി അസോസിയേഷൻ, ശ്രീനാരായണ കേന്ദ്ര, കൈരളി കൾച്ചറൽ വെൽഫെയർ (ഡൽഹി പോലീസ്), ചക്കുളത്തമ്മ സഞ്ജീവനി ആശ്രമം ചാരിറ്റബിൾ ട്രസ്റ്റ്, കേരള മുസ്ലിം വെൽഫെയർ അസോസിയേഷൻ,
കൊയിലാണ്ടി കൂട്ടം, സെന്റ് അഗസ്റ്റിൻ ഫോറോന ചർച്ച് കരോൾ ബാഗ്, എസ്എൻഡിപി ഡൽഹി യൂണിയൻ, എൻഎസ്എസ് ഡൽഹി, മൈത്രി, പാലക്കാടൻ കൂട്ടായ്മ, ശ്രീനാരായണ ഗുരു ത്രിഫ്റ്റ് & ക്രെഡിറ്റ് സൊസൈറ്റി, ഡൽഹി മുത്തപ്പാ സേവാ സമിതി, മാഗ്ന ഗ്രെയ്റ്റർ നോയിഡ, തുടങ്ങിയ സംഘടനകളുടെ പ്രതിനിധികൾ യോഗത്തിൽ പങ്കെടുത്തു.
രക്ഷാധികാരിയായി ബാബു പണിക്കരും കൺവീനറായി ജയരാജ് നായരും ജോയിന്റ് കൺവീനർമാരായി അഡ്വ. ദീപാ ജോസഫ്, കെ.ജി. രഘുനാഥൻ നായർ, സി. ജയകുമാരൻ എന്നിവരും വിവിധ സംഘടനകളെ പ്രതിനിധികരിച്ച 12 പേർ അംഗങ്ങളായും തെരെഞ്ഞെടുത്തുകൊണ്ട് ഭാവി നടപടികൾക്കായി കമ്മിറ്റി രൂപീകരിച്ചു.
സംഘടനകൾ ഒരേ മനസോടെ പ്രവർത്തിച്ച് ധനസമാഹരണം നടത്തുവാനും സ്ഥിതി ഗതികൾ ശാന്തമായ ശേഷം ആശ്രയമറ്റവരെ കണ്ടെത്തി അവരുടെ പുനരധിവാസത്തിനുള്ള സഹായങ്ങൾ നേരിട്ട് എത്തിക്കുവാനും തീരുമാനിച്ചു.
|
ഡൽഹിയിലെ സർക്കാർ ഷെൽട്ടർ ഹോമിൽ 20 ദിവസത്തിനുള്ളിൽ മരിച്ചത് 13 കുട്ടികൾ
ന്യൂഡൽഹി: കഴിഞ്ഞ 20 ദിവസത്തിനുള്ളിൽ ഡൽഹിയിലെ സർക്കാർ ഷെൽട്ടർ ഹോമിൽ മരിച്ചത് അന്തേവാസികളായ 13 കുട്ടികൾ. രോഹിണിയിലെ ആശാ കിരൺ ഷെൽട്ടർ ഹോമിലാണു സംഭവം. ജനുവരി മുതൽ ഇതുവരെ 27 മരണങ്ങൾ ഇവിടെ റിപ്പോർട്ട് ചെയ്യപ്പെട്ടിട്ടുണ്ട്.
സബ് ഡിവിഷണൽ മജിസ്ട്രേറ്റിന്റെ അന്വേഷണത്തിലാണ് കുട്ടികളുടെ മരണക്കണക്ക് പുറത്തുവന്നത്. മരണങ്ങളുടെ യഥാർഥ കാരണം പോസ്റ്റ്മോർട്ടം റിപ്പോർട്ടുകൾക്കുശേഷമേ വ്യക്തമാകൂവെന്ന് എസ്ഡിഎം പറഞ്ഞു.
കുട്ടികൾക്ക് നൽകുന്ന കുടിവെള്ളത്തിന്റെ ഗുണനിലവാരം സംബന്ധിച്ച് എസ്ഡിഎമ്മിന്റെ റിപ്പോർട്ട് ചോദ്യങ്ങൾ ഉയർത്തിയിട്ടുണ്ട്. ദേശീയ വനിതാ കമ്മീഷൻ വസ്തുതാന്വേഷണ സംഘത്തെ ഷെൽട്ടർ ഹോമിലേക്ക് അയച്ചു.
|
ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടം തകര്‍ന്നു: മൂന്ന് മരണം
ന്യൂഡല്‍ഹി: ഡല്‍ഹി ജഹാംഗിര്‍പുരിയില്‍ കെട്ടിടം തകര്‍ന്നുവീണ് മൂന്ന് പേര് മരിച്ചു. നാല് പേര്‍ക്ക് പരിക്കേറ്റു. വെള്ളിയാഴ്ച ഉച്ചയ്ക്കാണ് അപകടമുണ്ടായത്.
കെട്ടിടം പഴയതായിരുന്നുവെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ കെട്ടിടം തകര്‍ന്നതിന്റെ കാരണം എന്താണെന്ന് വ്യക്തമായിട്ടില്ല.
|
വയനാട്ടിലെ ജനതയ്ക്കായി പ്രാർഥനയോടെ കൈകോർക്കാൻ ഫാരിദാബാദ് രൂപത
ന്യൂഡൽഹി: വയനാട്ടിലുണ്ടായ അതിതീവ്രമായ ഉരുൾ പൊട്ടൽ ദുരന്തത്തിൽ ഒരു നാടാകെ വിറങ്ങലിച്ചു നിൽക്കുന്ന സങ്കടകരമായ കാഴ്ചയാണ് നാം ഇപ്പോൾ കാണുന്നത്. ദുരന്തത്തിൽ അകപ്പെട്ടവരുടെ രക്ഷയ്ക്കായി രക്ഷാപ്രവർത്തകർ വളരെ ശ്രമകരമായ ദൗത്യം നിർവഹിച്ചുകൊണ്ടിരിക്കുകയാണ്.
ഈ ദുരന്തത്തിന്റെ ആഘാതത്തിൽ സകലതും നഷ്ടപ്പെട്ട നമ്മുടെ പ്രിയ സഹോദരങ്ങളെ സഹായിക്കുകയും അവരെ സമാശ്വസിപ്പിക്കുകയും ചെയ്യേണ്ടത് നമ്മുടെ കടമയും ഉത്തരവാദിത്വവുമാണ്.
ഫാരിദാബാദ് രൂപതയും സോഷ്യൽ സർവീസ് സൊസൈറ്റിയും സംയുക്തമായി കൈകോർക്കാം വയനാടിനായി എന്ന ആശയത്തോടുകൂടി അവർക്ക് വേണ്ട ആവശ്യമായ ആഹാരം, വസ്ത്രം, മറ്റ് ആവശ്യസാധനങ്ങൾ എന്നിവ നൽകുവാൻ വേണ്ടുന്ന ക്രമീകരണങ്ങൾ ഉടൻതന്നെ എല്ലാ ഇടവകളിലും ആരംഭിക്കുന്നതാണ്.
തോരാത്ത മഴയും അതുമൂലം ഉണ്ടായ കനത്ത പ്രകൃതിക്ഷോഭവും മൂലം വേദനിക്കുന്ന പ്രിയപ്പെട്ടവർക്കായി പ്രാർഥനയും മരണമടഞ്ഞവർക്ക് ആദരാഞ്ജലിയും അർപ്പിക്കുന്നു....
വയനാട്ടിലെ ജനതക്കായി പ്രാർഥനയോടെ കൈകോർക്കാം....നിങ്ങൾ ഒറ്റയ്ക്കല്ല ഞങ്ങൾ കൂടെയുണ്ട്...
ഇതിനായി ഫാരിദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയുടെ ഡയറക്ടർ ഫാ. സുനിൽ അഗസ്റ്റിനെ കൂടുതൽ കാര്യങ്ങൾക്കായി ബന്ധപ്പെടാവുന്നതാണ്.
ഫോൺ നമ്പർ: 7028437616/ 9633096529
|
അമ്മയെ ആക്രമിക്കുന്നതിനിടെ ഇടപെട്ട മകൾ അച്ഛന്റെ കുത്തേറ്റു മരിച്ചു
ന്യൂഡൽഹി: ഡൽഹിയിലെ ദ്വാരകയിൽ അമ്മയെ ആക്രമിക്കുന്നതിനിടെ ഇടപെട്ട മകൾ അച്ഛന്റെ കുത്തേറ്റു മരിച്ചു. രശ്മിന ഖാത്തൂൻ(22) ആണ് കൊല്ലപ്പെട്ടത്. രശ്മിനയുടെ അമ്മ സുഫിയ പരിക്കേറ്റ് ചികിത്സയിലാണ്.
സുഫിയയും ഭർത്താവ് അബ്ബാസ് അലിയും തമ്മിലുള്ള സാമ്പത്തിക തർക്കമാണു കൊലപാതകത്തിൽ കലാശിച്ചത്. കത്തിയെടുത്ത് സുഫിയയെ ആക്രമിക്കുന്നതിനിടെ ഇടപെട്ട മകൾ രശ്മിനയെയും അബ്ബാസ് ആക്രമിക്കുകയായിരുന്നു.
രശ്മിനയുടെ സഹോദരിയാണ് പോലീസിനെ വിവരമറിയിച്ചത്. കുത്തേറ്റ രണ്ടു പേരെയും ഉടൻതന്നെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രശ്മിനയുടെ ജീവൻരക്ഷിക്കാനായില്ല. സംഭവത്തിന് പിന്നാലെ ഒളിവിൽ പോയ അബ്ബാസ് അലിയെ പിടികൂടാൻ പോലീസ് അന്വേഷണം ആരംഭിച്ചു.
|
ഡൽഹിയിൽ ഐഎഎസ് അക്കാദമിയിൽ വെള്ളം ഇരച്ചെത്തി; മരിച്ച മൂന്നുപേരിൽ മലയാളി വിദ്യാർഥിയും
ന്യൂഡൽഹി: ഡൽഹിയിലെ ഓൾഡ് രാജേന്ദ്രനഗറിലുള്ള സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിന്റെ ബേസ്മെന്റിൽ വെള്ളം കയറി മരിച്ച മൂന്നു വിദ്യാർഥികളിൽ മലയാളിയും. കാലടി നീലീശ്വരം ലാൻസ് വില്ലയിൽ നെവിൻ ഡാൽവിൻ (23) ആണു മരിച്ച മലയാളി.
റിട്ട. ഡിവൈഎസ്പി ഡാൽവിൻ സുരേഷിന്റെയും കാലടി സംസ്കൃത സർവകലാശാല മുൻ സിൻഡിക്കറ്റ് അംഗവും ജ്യോഗ്രഫി വകുപ്പ് മുൻ മേധാവിയുമായ ഡോ. ടി.എസ്. ലിൻസ്ലെറ്റിന്റെയും മകനാണ് നെവിൻ.
ഡൽഹി ജവർലാൽ നെഹ്റു യൂണിവേഴ്സിറ്റിയിലെ ഗവേഷണവിദ്യാർഥിയായിരുന്നു. നെവിനുപുറമേ തെലുങ്കാന സ്വദേശി തനിയെ സോണി (25), ഉത്തർപ്രദേശ് സ്വദേശി ശ്രേയ യാദവ് (25) എന്നിവരാണു മരിച്ചത്.
റാവു സിവിൽ സർവീസ് പരിശീലനകേന്ദ്രത്തിലെ ബേസ്മെന്റിലെ ലൈബ്രറിയിൽ ശനിയാഴ്ച രാത്രി ഏഴോടെയാണു വെള്ളം ഇരച്ചുകയറിയത്. അക്കാദമിക്കു സമീപമുള്ള ഡ്രെയ്നേജ് തകർന്നതാണു വെള്ളം കയറാൻ കാരണമായതെന്ന് ദൃക്സാക്ഷികൾ പറയുന്നു.
അപകടസമയത്ത് അക്കാദമിയിലെ ബേസ്മെന്റിലുള്ള ലൈബ്രറിയിൽ നിരവധി വിദ്യാർഥികളുണ്ടായിരുന്നു. വെള്ളം കയറുന്നത് കണ്ടതിനാൽ ഇവരിൽ പലരും മുകളിലത്തെ നിലകളിലേക്ക് ഓടി രക്ഷപ്പെട്ടു.
എന്നാൽ 14 വിദ്യാർഥികൾ ബേസ്മെന്റിൽ കുടുങ്ങി. ബയോമെട്രിക് സംവിധാനത്താൽ ലൈബ്രറി ലോക്ക് ചെയ്തിരിക്കുകയായിരുന്നു. പിന്നീട് അഗ്നിരക്ഷാസേനയും ദുരന്തനിവാരണ സേനയും എത്തിയാണ് കുടുങ്ങിക്കിടന്ന വിദ്യാർഥികളെ രക്ഷപ്പെടുത്തിയത്.
നാലു മണിക്കൂറിലധികം വിദ്യാർഥികൾ ബേസ്മെന്റിൽ കുടുങ്ങിക്കിടന്നതായാണ് റിപ്പോർട്ടുകൾ. ബേസ്മെന്റിലെ വെള്ളം നീക്കിയപ്പോഴാണ് നെവിൻ അടക്കമുള്ള മൂന്ന് വിദ്യാർഥികളുടെ മൃതദേഹം കണ്ടെത്തിയത്.
മനഃപൂർവമല്ലാത്ത നരഹത്യ ഉൾപ്പെടെ ഭാരതീയ ന്യായ സംഹിതയിലെ വിവിധ വകുപ്പുകൾ പ്രകാരമാണ് സ്ഥാപനം ഉടമ അഭിഷേക് ഗുപ്തയെയും കോഓർഡിനേറ്റർ ദേശ്പാൽ സിംഗിനെയും അറസ്റ്റ് ചെയ്തത്.
ഇവർക്കെതിരേ എഫ്ഐആർ രജിസ്റ്റർ ചെയ്തതായി ഡെപ്യൂട്ടി പോലീസ് കമ്മീഷണർ എം. ഹർഷവർധൻ അറിയിച്ചു.
|
ഡല്‍ഹി ഐഎന്‍എ മാര്‍ക്കറ്റിൽ തീപിടിത്തം
ന്യൂഡല്‍ഹി: ഐഎന്‍എ മാര്‍ക്കറ്റിലുള്ള റസ്റ്റോറന്റുകളില്‍ തീപിടിത്തം. രണ്ട് റസ്റ്റോറന്റുകളിലാണ് തീപിടിത്തമുണ്ടായത്. തിങ്കളാഴ്ച പുലര്‍ച്ചെയാണ് തീപിടിത്തമുണ്ടായത്. ആറ് പേര്‍ക്ക് പരിക്കേറ്റു.
അഗ്നിശമനസേനയുടെ ഏഴ് യൂണിറ്റുകള്‍ സ്ഥലത്തെത്തി തീയണയ്ക്കാനുള്ള ശ്രമത്തിലാണ്. തീപിടിത്തത്തിന്റെ കാരണം വ്യക്തമല്ല.
|
ബാലഗോകുലം ഡൽഹി ദക്ഷിണ മധ്യമേഖലയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻസിആറിന്റെ 24ാം വാർഷിക സമ്മേളനത്തിൽ വച്ച് ബാലഗോകുലം ദക്ഷിണ മധ്യമേഖലയുടെ 202425 ലേക്കുള്ള സാരഥികളെ പ്രഖ്യാപിച്ചു.
വി.എസ്. സജീവ് കുമാർ (അധ്യക്ഷൻ), സുജ രാജേന്ദ്രൻ ( ഉപാധ്യക്ഷ), വി.വി. മനോജ്, കെ. സി. സുശീൽ (ഉപാധ്യക്ഷൻ), ഗിരീഷ് എസ്. നായർ (പൊതുകാര്യദർശി), എ. ഹരീഷ് (സംഘടന കാര്യദർശി), വി. നാരായണൻകുട്ടി, ആര്യ വാസുദേവൻ, ഇന്ദ്ര ആനന്ദ്, എം. ആർ. രജീഷ് (കാര്യദർശി ),
ടി. കെ. സന്തോഷ് കുമാർ (ഖജാൻജി ), മായ വി. നായർ (ഭഗിനി പ്രമുഖ്), വിജയ സുനിൽ, ധന്യ വിപിൻ, മിനി സുരേഷ് (സഹ ഭഗിനി പ്രമുഖ്), സജിത ജയപ്രകാശ്, ഷിംന രത്ന പ്രകാശ്, ആശ ഗിരീഷ്, പ്രകാശ് കുമാർ, വിഷ്ണുദാസ്,
ഹൃദ്യ ഹരീഷ്, പി. വിപിൻദാസ്, രാഖി സജിത്ത്, ബിന്ദു ഷിജു, ലെജു വത്സൻ, രാധാകൃഷ്ണൻ നായർ, സുജയ്, പ്രീത സുഭാഷ് വിജി കൃഷ്ണൻ, ഉണ്ണികൃഷ്ണൻ, അശോകൻ, ബിജു കുമാർ (കോഓർഡിനേറ്റർമാർ) ബിനീഷ്, സുജ മണികണ്ഠൻ, രാജേഷ് കുമാർ (എക്സി. മെമ്പർമാർ)
കെ. എൻ. വിജു (ഉപദേശകൻ), സുനിൽകുമാർ (രക്ഷാധികാരി), രാമചന്ദ്രൻ സി. നായർ, ശശീന്ദ്രൻ നായർ (സഹരക്ഷാധികാരി) എന്നിവരെ ബാലഗോകുലം ഉത്തര കേരളം അധ്യക്ഷൻ എൻ. ഹരീന്ദ്രൻ മാസ്റ്റർ, ബാലഗോകുലം ഡൽഹി എൻസിആർ അധ്യക്ഷൻ പി. കെ. സുരേഷ്, രക്ഷാധികാരി ബാബു പണിക്കർ പൊതുകാര്യദർശി ബിനോയ് ബി. ശ്രീധർ എന്നിവരുടെ സാന്നിധ്യത്തിൽ വച്ച് ബാലഗോകുലം ഡൽഹി എൻസിആർ സംഘടനാ കാര്യദർശി അജികുമാർ പ്രഖ്യാപിച്ചു.
|
അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ചു; നീന്തൽ പരിശീലകനെതിരേ കേസ്
ന്യൂഡൽഹി: അഞ്ച് വയസുകാരൻ സ്വിമ്മിംഗ് പൂളിൽ മുങ്ങി മരിച്ച സംഭവത്തിൽ നീന്തൽ പരിശീലകനെതിരേ പോലീസ് കേസെടുത്തു. ഡൽഹി ഗുരുഗ്രാമിൽ സംഭവത്തിൽ കുട്ടിയുടെ പിതാവ് ബിന്നി സിംഗ്ലയുടെ പരാതിയിലാണ് കേസെടുത്തത്.
സ്വിമ്മിംഗ് പൂളിൽ കുട്ടികളെ വിടുന്നത് പരിശീലകനെ വിശ്വസിച്ചാണെന്നും എങ്ങനെ കുട്ടികളെ ഇനി പറഞ്ഞയക്കുമെന്നാണ് രക്ഷിതാക്കൾ ചോദിക്കുന്നത്. കേസിൽ ഉചിതമായ അന്വേഷണം വേണമെന്നും കുറ്റക്കാർക്കെതിരേ നടപടിയെടുക്കണമെന്നും രക്ഷിതാക്കൾ ആവശ്യപ്പെട്ടു.
ലൈഫ് ഗാർഡ് സ്ഥലത്തുണ്ടായിരുന്നെങ്കിലും അപകടം ശ്രദ്ധിച്ചില്ലെന്നാണ് ആരോപണമുയരുന്നത്. കുട്ടിയുടെ ലൈഫ് ജാക്കറ്റ് അയഞ്ഞതായിരുന്നുവെന്നും ജാക്കന്റിലെ ലോക്ക് തുറന്നിരിക്കുകയായിരുന്നുമെന്നാണ് ദൃക്സാക്ഷികൾ പറയുന്നത്.
ഗുരുഗ്രാമിലെ സെക്ടർ 37 ഡിയിലുള്ള ബിപിടിപി പാർക്ക് സെറീൻ സൊസൈറ്റിയുടെ കീഴിലുള്ള നീന്തൽക്കുളത്തിലാണ് കുട്ടി മരിച്ചത്.
|
ഡല്‍ഹിയില്‍ യുവാവിന് വെടിയേറ്റു
ന്യൂഡല്‍ഹി: ഡല്‍ഹിയിലെ ഉത്തംനഗറില്‍ യുവാവിന് വെടിയേറ്റു. സജ്ഞയ് എന്‍ക്ലേവില്‍ പ്രവര്‍ത്തിക്കുന്ന ഗാരേജിന്റെ ഉടമസ്ഥന് പവന് ഗാര്‍ഗിനാണ് വെടിയേറ്റത്. ബുധനാഴ്ച വൈകുന്നേരമാണ് സംഭവം.
പവന്റെ ഗാരേജിലെത്തിയ അക്രമി വെടിവയ്ക്കുകയായിരുന്നു. കഴുത്തിന് ഗുരുതരമായി പരിക്കേറ്റ പവന് ഗാര്‍ഗിനെ പിന്നീട് ആശുപത്രിയിലേക്ക് മാറ്റി. പവനെ വെടിവച്ചതിന് ശേഷം ആക്രമി കടന്നുകളഞ്ഞു.
സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു. കുറ്റവാളിയെ വൈകാതെ തന്നെ പിടികൂടുമെന്നും പോലീസ് അറിയിച്ചു. ആശുപത്രിയില്‍ ചികിത്സയിലുള്ള പവന്റെ നില മെച്ചപ്പെട്ടതായും പോലീസ് അറിയിച്ചു.
|
ബാലഗോകുലം സംസ്ഥാന വാർഷിക സമ്മേളനം ഞായറാഴ്ച
ന്യൂഡൽഹി: ബാലഗോകുലം ഡൽഹി എൻസിആർ സംസ്ഥാന വാർഷിക സമ്മേളനം ഞായറാഴ്ച രാവിലെ 9.30നു കേന്ദ്ര സഹമന്ത്രി ജോർജ് കുര്യൻ ഉദ്ഘാടനം ചെയ്യും. ഐഐഎംസി ഓഡിറ്റോറിയത്തിൽ വെച്ച് (അരുണാ അസഫലി മാർഗ്) നടക്കുന്ന ചടങ്ങിൽ രാഷ്ട്രീയ സ്വയം സേവക സംഘം ഭാരത് ഭാരതി പ്രാന്തീയ സംയോജക് ഡോ. അംബരീഷ് കുമാർ മുഖ്യ പ്രഭാഷണം നടത്തും.
202324 വർഷത്തെ പ്രവർത്തന റിപ്പോർട്ടും സംഘടനാ റിപ്പോർട്ടും വരവ് ചിലവ് കണക്കുകളും അവതരിപ്പിച്ച ശേഷം 202324 അധ്യായന വർഷത്തിൽ സംസ്ഥാന തലത്തിൽ പത്തിലും പന്ത്രണ്ടിലും മികച്ച വിജയം കൈവരിച്ച വിദ്യാർഥികൾക്കുള്ള പുരസ്കാരങ്ങളും മികച്ച കെെയെഴുത്തു പതിപ്പുകൾക്കുള്ള പുരസ്കാരങ്ങളും വിതരണം ചെയ്യും.
തുടർന്ന് ബാലഗോകുലം ഉത്തര കേരളം അധ്യക്ഷൻ എൻ ഹരീന്ദ്രൻ മാസ്റ്റർ കാര്യകർത്താക്കൾക്കു മാർഗദർശനം നൽകും. പുതിയ വർഷത്തേക്കുള്ള മേഖല സമിതി പ്രവർത്തകരെയും സംസ്ഥാന സമിതി പ്രവർത്തകരെയും പ്രഖ്യാപിച്ച ശേഷം അടുത്ത വർഷത്തേക്കുള്ള പ്രവർത്തന രൂപരേഖ സമ്മേളനം ചർച്ച ചെയ്യും.
ഡൽഹി ബാലഗോകുലത്തിന്റെ രജത ജയന്തി ആഘോഷങ്ങളെക്കുറിച്ചും സമ്മേളനം ചർച്ച ചെയ്യും.
|
ഡിഎംഎയുടെ വാർഷികാഘോഷങ്ങൾ സമാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 75ാമത് വാർഷികാഘോഷങ്ങൾ സമാപിച്ചു. ഇന്ദ്രപ്രസ്ഥത്തിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ തിങ്ങി നിറഞ്ഞ ആസ്വാദക വൃന്ദത്തിന്റെ സംഗീതനൃത്ത മോഹങ്ങൾ സഫലമാക്കി ഡിഎംഎയുടെ 19 ഏരിയകൾ കലാപരിപാടികൾ അവതരിപ്പിച്ചു.
കുമാരി ദേവിക മേനോനും മിനി മനോജും ചേർന്നാലപിച്ച പ്രാർഥനാ ഗീതത്തോടെ പരിപാടികൾ ആരംഭിച്ചു. കേന്ദ്രക്കമ്മിറ്റിയുടെ രംഗപൂജ, കൈകൊട്ടിക്കളി, ഭാരതീയം, ത്രിവർണിക, കുച്ചിപ്പുടി, ഫ്യൂഷൻ ഡാൻസ്, മാർഗം കളി, ത്രിവേണി സംഗമം ഫിൽമി ഡാൻസ്, ട്രഡീഷണൽ ഫോക് ഡാൻസ്, വൺ ഇന്ത്യാ അർദ്ധ ശാസ്ത്രീയ നൃത്തം, മലയാളം, തമിഴ്, ഹരിയാൻവി, രാജസ്ഥാനി, പഞ്ചാബി, ഗുജറാത്തി, എന്നീ നാടോടിനൃത്തങ്ങൾ, ഒപ്പന, കേരളീയം നൃത്ത ശിൽപ്പം എന്നിവ അരങ്ങേറി.
വികാസ്പുരിഹസ്തസാൽ, മയൂർ വിഹാർ ഫേസ്2, വസുന്ധര എൻക്ലേവ്, പശ്ചിംവിഹാർ, അംബേദ്കർ നഗർ, ബദർപ്പുർ, രോഹിണി, ദ്വാരക, മഹിപാൽപ്പൂർകാപ്പസ്ഹേഡാ, ദിൽഷാദ് കോളനി, ജനക് പുരി, ആർകെ പുരം, കാൽക്കാജി, പട്ടേൽ നഗർ, സൗത്ത് നികേതൻ, കരോൾ ബാഗ്കൊണാട്ട് പ്ലേസ്, മെഹ്റോളി എന്നീ ഏരിയകളാണ് പരിപാടികൾ അവതരിപ്പിച്ചത്.
ഡിഎംഎയുടെ 29 ശാഖകൾ ഫ്ലാഗ് മാർച്ച് നടത്തി. താലപ്പൊലി, ചെണ്ടമേളം, മയൂർ വിഹാർ ഫേസ്1 ശാഖ ഒരുക്കിയ തീം സോംഗും സാംസ്കാരിക സമ്മേളനത്തിനു മുന്നോടിയായി അരങ്ങേറി. പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേർന്ന സാംസ്കാരിക സമ്മേളനത്തിൽ സിനിമാ താരം ജോജു ജോർജ് മുഖ്യാതിഥിയും സൈജു കുറുപ്പ് വിശിഷ്ടാതിഥിയുമായി.
ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, മലബാർ ഗോൾഡ് & ഡയമണ്ട്സ് നോർത്തേൺ റീജിയൺ ഹെഡ് എൻ. കെ. ജിഷാദ്, ആഘോഷക്കമ്മിറ്റി ചെയർപേഴ്സൺ ഡോ. ലില്ലി ജോർജ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും വാർഷികാഘോഷക്കമ്മിറ്റി ജനറൽ കൺവീനറുമായ കെ. വി. മണികണ്ഠൻ, റിസോഴ്സ് കമ്മിറ്റി കൺവീനർ കെ. ജി. രഘുനാഥൻ നായർ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചീഫ് ട്രെഷറർ മാത്യു ജോസ്, അഡീഷണൽ ട്രെഷറർ പി. എൻ. ഷാജി, ചീഫ് ഇന്റേണൽ ഓഡിറ്റർ കെ. വി. ബാബു, അഡീഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ തുടങ്ങിയവർ പങ്കെടുത്തു.
മാളവിക അജികുമാറും എൻ നിശയുമായിരുന്നു അവതാരകർ. ചടങ്ങിൽ ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡിഎംഎ മുൻ പ്രസിഡന്റ് എ. വി. ഭാസ്കരനും ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം, സാമൂഹിക പ്രവർത്തകനായ കെ. ആർ. മനോജും ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം മുൻ പ്രസിഡന്റ് സി. എ. നായരും മുൻ വൈസ് പ്രസിഡന്റ് എം. പി. സുരേഷും, ഡിഎംഎ കലാഭാരതി പുരസ്കാരം കലാമണ്ഡലം രാധാ മാരാരും ഏറ്റുവാങ്ങി.
75 വർഷത്തെ ഡിഎംഎയുടെ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ സൂചകമായി "ഇന്ദ്രോദയം' സുവനീർ പ്രകാശനവും ചെയ്തു. കൂടാതെ 202324 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ ഗായത്രി അജിത് (സയൻസ്), അശ്വിൻ എ. കേശവ് (ഹ്യൂമാനിറ്റീസ്), അഞ്ജന പി. കെ. (കോമേഴ്സ്) എന്നിവർക്ക് ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡുകളും മലയാളം മിഷന്റെ ഹയർ ഡിപ്ലോമ കോഴ്സായ "നീലക്കുറിഞ്ഞി' പരീക്ഷയിൽ വിജയികളായ അശ്വതി .ബി, രഞ്ജിതാ റജി, മാളവിക അജികുമാർ എന്നീ വിദ്യാർഥികളെയും മുൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളെയും ഏരിയ പ്രതിനിധികളെയും ചടങ്ങിൽ ആദരിച്ചു.
തുടർന്ന് പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങിയവർ നയിച്ച മെഗാ മ്യൂസിക് ഷോ ആഘോഷ രാവിനെ സംഗീത സാന്ദ്രമാക്കി.
|
ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു
ന്യൂഡൽഹി: ഡൽഹിയിലെ ആശുപത്രിയിൽ ആളുമാറി രോഗിയെ വെടിവച്ചു കൊന്നു. റിയാസുദ്ദീൻ(32) എന്നയാളാണ് ഗുരു തേജ് ബഹാദൂർ ആശുപത്രിയിൽ കൊല്ലപ്പെട്ടത്. ഗുണ്ടാ സംഘങ്ങൾ തമ്മിലുള്ള ഏറ്റുമുട്ടലിന്റെ ഭാഗമായാണ് വെടിവയപുണ്ടായത്.
ഗുണ്ടാ തലവൻ ഹാഷിം ബാബയുടെ സംഘത്തിലെ നാലുപേരടങ്ങിയ ആക്രമികൾ എതിർ സംഘത്തിലെ ഒരാളെ കൊലപ്പെടുത്താനാണ് ആശുപത്രിയിലെത്തിയത്. 18 വയസുള്ള ഒരാളാണ് റിയാസുദ്ദീനെ വെടിവച്ചത്.
എന്നാൽ ഇവർ ലക്ഷ്യമിട്ടു വന്നയാൾ റിയാസുദ്ദീൻ കിടന്ന കട്ടിലിന് എതിർ വശത്താണുണ്ടായിരുന്നത്. ആക്രമിസംഘത്തിന് അബദ്ധം സംഭവിച്ചതിനാൽ നിരപരാധിയായ റിയാസുദ്ദീൻ കൊല്ലപ്പെട്ടു. ജൂൺ 23നാണ് വയറിലെ അണുബാധയെ തുടർന്ന് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്.
ആക്രമിസംഘത്തിലെ രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തിട്ടുണ്ട്. ഷൂട്ടർ ഫായിസിനെ ലോണിയിൽ നിന്നും ഫർഹാനെ ഡൽഹിയിലെ സീലംപൂരിൽ നിന്നുമാണ് പിടികൂടിയതെന്ന് പോലീസ് പറഞ്ഞു.
|
ഡിഎംഎയുടെ വാർഷികം ആഘോഷം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 75ാമത് വാർഷികാഘോഷങ്ങൾക്കായി ഇന്ദ്രപ്രസ്ഥത്തിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയം അണിഞ്ഞൊരുങ്ങി. ദിവസം മുഴുവൻ നീണ്ടു നിൽക്കുന്ന ആഘോഷ പരിപാടികൾ ഞായറാഴ്ച രാവിലെ 10ന് ഉദ്ഘാടനം ചെയ്യും. രാത്രി 10ന് സമാപിക്കും.
കേന്ദ്രക്കമ്മിറ്റി അവതരിപ്പിക്കുന്ന രംഗപൂജയോടെ പരിപാടികൾ ആരംഭിക്കും. കൈകൊട്ടിക്കളി, ഭാരതീയം, ത്രിവർണികാ, കുച്ചിപ്പുടി, ഫ്യൂഷൻ ഡാൻസ്, മാർഗം കളി, ത്രിവേണി സംഗമം ഫിൽമി ഡാൻസ്, ട്രഡീഷണൽ ഫോക് ഡാൻസ്, വൺ ഇന്ത്യാ അർധ ശാസ്ത്രീയ നൃത്തം, മലയാളം, തമിഴ്, ഹരിയാൻവി, രാജസ്ഥാനി, പഞ്ചാബി, ഗുജറാത്തി, എന്നീ നാടോടിനൃത്തങ്ങൾ, ഒപ്പന, കേരളീയം നൃത്ത ശിൽപ്പം എന്നിവ അരങ്ങേറും.
വികാസ്പുരിഹസ്തസാൽ, മയൂർ വിഹാർ ഫേസ്2, വസുന്ധര എൻക്ലേവ്, പശ്ചിമ വിഹാർ, അംബേദ്കർ നഗർ, ബദർപ്പുർ, രോഹിണി, ദ്വാരക, മാഹിപാൽപ്പൂർകാപ്പസ് ഹേഡാ, ദിൽഷാദ് കോളനി, ജനക് പുരി, ആർകെ പുരം, കാൽക്കാജി, പട്ടേൽ നഗർ, സൗത്ത് നികേതൻ, കരോൾ ബാഗ്കൊണാട്ട് പ്ലേസ്, മെഹ്റോളി എന്നീ ഏരിയകളാണ് പരിപാടികൾ അവതരിപ്പിക്കുക.
വൈകുന്നേരം മൂന്നിന് 75ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു ഡിഎംഎയുടെ 29 ശാഖകൾ നടത്തുന്ന ഫ്ലാഗ് മാർച്ചും താലപ്പൊലി, ചെണ്ടമേളം എന്നിവയും മയൂർ വിഹാർ ഫേസ്1 ശാഖ ഒരുക്കുന്ന തീം സോംഗും സാംസ്കാരിക സമ്മേളനത്തിനു മുന്നോടിയായി അരങ്ങേറും.
തുടർന്ന് പ്രസിഡന്റ് കെ. രഘുനാഥിന്റെ അധ്യക്ഷതയിൽ ചേരുന്ന സാംസ്കാരിക സമ്മേളനത്തിൽ സിനിമാ താരം ജോജു ജോർജ് മുഖ്യാതിഥിയും സൈജു കുറുപ്പ് വിശിഷ്ടാതിഥിയുമാകും. ഡിഎംഎ രക്ഷാധികാരി ഗോകുലം ഗോപാലൻ, ആഘോഷക്കമ്മിറ്റി ചെയർപേഴ്സൺ ഡോ ലില്ലി ജോർജ്, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, വൈസ് പ്രസിഡന്റും വാർഷികാഘോഷക്കമ്മിറ്റി ജനറൽ കൺവീനറുമായ കെ. വി. മണികണ്ഠൻ, സാമൂഹിക സാംസ്കാരിക രംഗത്തെ പ്രമുഖരും ചടങ്ങിൽ പങ്കെടുക്കും.
ഡിഎംഎ ലൈഫ് ടൈം അച്ചീവ്മെന്റ് അവാർഡ് ഡിഎംഎ മുൻ പ്രസിഡന്റ് എ. വി. ഭാസ്കരനും ഡിഎംഎ വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം, മനുഷ്യ സ്നേഹിയും സാമൂഹിക പ്രവർത്തകനുമായ കെ. ആർ. മനോജും ഡിഎംഎ വിശിഷ്ട സേവാ പുരസ്കാരം മുൻ പ്രസിഡന്റ് സി. എ. നായരും മുൻ വൈസ് പ്രസിഡന്റ് എം. പി. സുരേഷും ഡിഎംഎ കലാഭാരതി പുരസ്കാരം കലാമണ്ഡലം രാധാ മാരാരും ചടങ്ങിൽ ഏറ്റുവാങ്ങും.
75 വർഷത്തെ ഡിഎംഎയുടെ പാരമ്പര്യം ആഘോഷിക്കുന്നതിന്റെ സൂചകമായി "ഇന്ദ്രോദയം' എന്ന സുവനീർ പ്രകാശനവും ചെയ്യും. കൂടാതെ 202324 അധ്യയന വർഷത്തിൽ ഉന്നത വിജയം നേടിയ ഗായത്രി അജിത് (സയൻസ്), അശ്വിൻ എ. കേശവ് (ഹ്യൂമാനിറ്റീസ്), അഞ്ജന പി കെ (കോമേഴ്സ്) എന്നിവർക്ക് ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡുകൾ വിതരണം ചെയ്യും.
മലയാളം മിഷന്റെ ഹയർ ഡിപ്ലോമ കോഴ്സായ 'നീലക്കുറിഞ്ഞി' പരീക്ഷയിൽ വിജയികളായ ഐശ്വര്യ ബി, രഞ്ജിതാ റജി, മാളവിക അജികുമാർ എന്നീ വിദ്യാർഥികളെയും മുൻ കേന്ദ്രക്കമ്മിറ്റി ഭാരവാഹികളെയും ചടങ്ങിൽ ആദരിക്കും.
തുടർന്ന് പിന്നണി ഗായകരായ വിധു പ്രതാപ്, രഞ്ജിനി ജോസ് തുടങ്ങിയവർ നയിക്കുന്ന സംഗീത സായാഹ്നം ആഘോഷ രാവിന് ചാരുതയേകും.
കൂടുതൽ വിവരങ്ങൾക്ക്: 9810791770, 9810388593.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ശനിയാഴ്ച(ജൂലെെ 13) രാവിലെ എട്ടിന് നടത്തും.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമികത്വത്തിൽ മഹാ ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്കു ചെയ്യുവാൻ 92898 86490, 98689 90552, 88005 52070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണം: ടി.കെ. അനിൽ
ന്യൂഡൽഹി: ജീവിതത്തിൽ ഉണ്ടാകുന്ന വെല്ലുവിളികളെ നേരിടുവാൻ സ്ത്രീകൾ സ്വയം ശാക്തീകരിക്കണമെന്നും ഓരോ ദിവസവും പുതിയ ഉത്സാഹത്തോടെ ജീവിതത്തെ ആലിംഗനം ചെയ്യുവാൻ നമുക്ക് കഴിയണമെന്നും ബ്ലഡ് പ്രൊവിഡഴ്സ് ഡ്രീം കേരള(ബിപിഡി കേരള) ചെയർമാൻ ടി.കെ. അനിൽ പറഞ്ഞു.
ഭാരതീയ പൂർവ സൈനിക നഴ്സിംഗ് ഓഫീസേഴ്സ് അസോസിയേഷന്റെ ഓഫീസ് മെഹരുളിയിൽ ഉദ്ഘാടനം ചെയ്തുകൊണ്ട് സംസാരിക്കുകയായിരുന്നു അദ്ദേഹം. യോഗത്തിൽ നടിയും പ്രമുഖ ജീവകാരുണ്യ പ്രവർത്തകയുമായ ഡോ. സോണിയ മൽഹാർ, എം.ആർ. രജീഷ്, ബ്രിഗേഡിയർ എസ്. സുലോചന, കേണൽ ടി.പി. പൊന്നമ്മ എന്നിവർ പ്രസംഗിച്ചു.
ഭാരവാഹികൾ: രക്ഷാധികാരി മേജർ ജനറൽ എ. കമലം, പ്രഭാരി ബ്രിഗേഡിയർ എസ്. സുലോചന, പ്രസിഡന്റ് കേണൽ ടി.പി. പൊന്നമ്മ, വെെസ് പ്രസിഡന്റ് കേണൽ ജെ. സുഷമ്മ, ജനറൽ സെക്രട്ടറി ബ്രിഗേഡിയർ സുനിത ശർമ, ഇവന്റ് മാനേജർ കേണൽ കാന്ത, ട്രഷറർ കേണൽ റോസക്കുട്ടി, കേണൽ ലളിതമ്മ ബാലൻ തുടങ്ങി 25 എക്സിക്യൂട്ടീവ് കമ്മിറ്റി പ്രവർത്തിച്ചുവരുന്നു.
|
റവ. ഫാ. ജോയ്സൺ തോമസിന് സ്വീകരണം നൽകി
ന്യൂഡൽഹി: ദിൽഷാദ് ഗാർഡൻ സെന്റ് സ്റ്റീഫൻസ് ഓർത്തഡോക്സ് ഇടവകയിൽ വികാരിയായി ചുമതലയേറ്റ റവ. ഫാ. ജോയ്സൺ തോമസിനും ഭാര്യ ബീന മേരി വർഗീസിനും മക്കളായഏബൽ വി. തോമസിനും അലൻ വി. തോമസിനും സ്വീകരണം നൽകി.
ഇടവകയുടെ വൈസ് ചെയർമാൻ ജയ്മോൻ ചാക്കോ, ട്രസ്റ്റി അനീഷ് പി. ജോയ്, സെക്രട്ടറി കോശി പ്രസാദ് എന്നിവർ ചേർന്ന് പൂച്ചെണ്ടു നൽകി സ്വീകരിച്ചു.
|
ജാനകി അമ്മ ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: തൃശൂർ കൊണ്ടാഴി പാറമേൽ പടി മേലേ മുറി മണ്യംകോട്ട് വീട്ടിൽ ജാനകി അമ്മ(100) ഡൽഹി ദിൽഷാദ് കോളനിയിൽ അന്തരിച്ചു. സംസ്കാരം ഡൽഹി സീമാപുരിയിൽ ശനിയാഴ്ച നടത്തി.
ഭർത്താവ് പരേതനായ കുഞ്ഞുക്കുട്ടൻ നായർ. മക്കൾ: ഗംഗാധരൻ ഉണ്ണികൃഷ്ണൻ, സുകുമാരൻ. മരുമക്കൾ: വിലാസിനി, സുമതി, വിജയമ്മ (എല്ലാവരും ഡൽഹിയിൽ).
|
ആരുമില്ലാത്തവർക്ക് ആശ്രമയമായ എംഡിഡി ബാലഭവന് 25 വർഷത്തിന്റെ വർണപ്പകിട്ട്
ന്യൂഡൽഹി: അനാഥരായ കുട്ടികളെ സംരക്ഷിച്ച് വിദ്യാഭ്യാസം നല്കുവാനും വടക്കേ ഇന്ത്യയിലെ സാധാരണക്കാരായ ജനങ്ങള്‍ക്ക് ആവശ്യമായ സേവനങ്ങള്‍ നല്കി അവരുടെ ജീവിതത്തില്‍ വെളിച്ചവും വഴികാട്ടിയുമായി ഹരിയാനയിലെ കര്‍ണാലില്‍ സ്ഥാപിതമായ എംഡിഡി ബാലഭവൻ (അനാഥാലയം) മഹത്തായ സേവനങ്ങളുടെ 25 വര്‍ഷം പൂര്‍ത്തിയാക്കി.
1996 ജൂലൈ ആറിനാണ് ആരുമില്ലാത്തവർക്ക് ആശ്രയമായി എംഡിഡി ബാലഭവൻ സ്ഥാപിക്കുന്നത്. സാമൂഹിക പ്രവർത്തകനും മലയാളിയുമായ പി.ആർ. നാഥാണ് ഈ തുടക്കത്തിന് പിന്നിൽ. ഭാരതീയ സംസ്കാരത്തില്‍ വേരൂന്നിയ ജീവിതശൈലിയും ആശയങ്ങളും പകര്‍ന്നു നല്കി, സ്നേഹവും സുരക്ഷിതത്വവും നല്കുന്ന ആശ്രമത്തിൽ ഇപ്പോൾ ആറ് മുതൽ 22 വയസ് വരെ പ്രായമുള്ള 96 കുട്ടികളുണ്ട്.
"ഭയപ്പെടേണ്ട ഞാൻ നിങ്ങളോട് കൂടെയുണ്ട്' എന്ന ദൈവ വചനമാണ് മിഷന് ടു ദ ഡെസ്പറേറ്റ് ആന്‍ഡ് ഡെസ്റ്റിറ്റിയൂട്ട് ഓഫ് ഇന്ത്യ എന്ന ചാരിറ്റബിള്‍ സൊസൈറ്റി രൂപപ്പെടുത്തുന്നതിൽ അദ്ദേഹത്തിന് പ്രചോദനമായത്. അങ്ങനെ ഭവനരഹിതര്‍ക്കും മാതാപിതാക്കളില്ലാത്ത കുട്ടികള്‍ക്കും ഒരു തണലായി എംഡിഡി ബാലഭവനും പി.ആർ. നാഥും മാറി. പിന്തുണയുമായി ഭാര്യ സുഷമനാഥ് ഒപ്പം നിന്നു.
ദ സ്വീറ്റ് ഹോം കോള്‍ഡ് എന്ന പേരിൽ നൂറിലധികം കുട്ടികളെ ഉൾക്കൊള്ളാവുന്ന പുതിയ കെട്ടിടത്തലേക്ക് ബാലഭവനെ കൈപിടിച്ച് ഉയർത്താൻ കഴിഞ്ഞ വർഷം പി.ആർ. നാഥിന് കഴിഞ്ഞു. ഭിന്നശേഷിയുള്ള കുട്ടികൾക്കായി മറ്റൊരു യൂണിറ്റും ഇവിടെ പ്രവർത്തിക്കുന്നുണ്ട്. നിലവിൽ എട്ട് വയസിനും 16 വയസിനും ഇടയിലുള്ള 28 ഭിന്നശേഷി വിഭാഗക്കാർ ഇവിടെ അന്തേവാസികളായിട്ടുണ്ട്.
2013 നവംബർ 14 ശിശുദിനത്തിൽ ഒരു തൊഴിലധിഷ്ഠിത സ്ഥാപനവും ബാലഭവനോട് ചേർന്ന് സ്ഥാപിച്ചു. സ്ഥാപനത്തിന്റെ പരിസരത്തുള്ള ഗ്രാമീണരായ കുട്ടികൾക്ക് കമ്പ്യൂട്ടർ പരിശീലനമടക്കമുള്ള കാര്യങ്ങൾ ഇവിടെ നടത്തുന്നുണ്ട്. കൂടാതെ ബ്യൂട്ടീഷ്യന്, കട്ടിംഗ്, ടൈലറിംഗ് എന്നീ പരിശീലനങ്ങളും നല്കി വരുന്നു.
2014 നവംബർ 14നാണ് ബാലഭവൻ അമ്മത്തൊട്ടിൽ ആരംഭിക്കുന്നത്. അമ്മത്തൊട്ടിൽ ആരംഭിച്ച് ഇന്ന് വരെ 18 കുട്ടികളെ ബാലഭവന് ലഭിച്ചു. 2022 ഡിസംബറിൽ ബാലഭന്റെ നേതൃത്വത്തിൽ സൗജന്യ ഡിസ്പെന്‍സറി & ഹെല്‍ത്ത് കെയര്‍ യൂണിറ്റ് സ്ഥാപിച്ചു.
സമീപത്തെ ഗ്രാമീണർക്കും ബാലഭവനിലെ കുട്ടികൾക്കും ഈ ഡിസ്പെൻസറിയുടെ സേവനം ലഭിക്കുന്നുണ്ട്. കൈലാഷ് സത്യാര്‍ഥി ചില്‍ഡ്രന്‍ ഫൗണ്ടേഷന്റെ പിന്തുണയോടെ ആക്സസ് ടു ജസ്റ്റിസ് എന്ന പദ്ധതിക്ക് തുടക്കം കുറിക്കുകയും ശൈശവ വിവാഹം, ബാലലൈംഗിക ദുരുപയോഗം, ബാലക്കടത്ത്, ബാലവേല എന്നിവ തടയലും ഉന്മൂലനം ചെയ്യലും ഇരകള്‍ക്ക് നീതിയും പുനരധിവാസവും ഉറപ്പാക്കല്‍ തുടങ്ങിയ കാര്യങ്ങൾക്ക് നേതൃത്വം നൽകുകയും ചെയ്തുവരുന്നു.
കഠിനമായ ഈ സംരഭം പടുത്തുയർത്താൻ കഴിഞ്ഞ 25 വർഷമായി കൂടെ നിന്ന നല്ലവരായ ആളുകളെ നന്ദിയോടെ ഓർക്കുന്നതായി പി.ആർ. നാഥ് പറഞ്ഞു.
|
ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ ഉത്സവത്തോട് അനുബന്ധിച്ച് ജീവിത എഴുന്നള്ളത്ത്
ന്യൂഡൽഹി: ഗുരുഗ്രാം സെക്ടർ 21 ശ്രീധർമ്മശാസ്താ ക്ഷേത്രത്തിലെ 19ാമത് തിരുവുത്സവത്തോട് അനുബന്ധിച്ച് ഇത്തവണ ജീവിത എഴുന്നള്ളത്ത് ഉണ്ടായിരിക്കും. ജൂലെെ 13, 14 തീയതികളിലാണ് ഉത്സവം.
13ന് രാവിലെ ആറിന് അഷ്ടദ്രവ്യ മഹാഗണപതി ഹോമത്തോടെ ഉത്സവ ചടങ്ങുകൾ ആരംഭിക്കും. തുടർന്ന് മൃത്യഞ്ജയ ഹോമവും നടക്കും. വൈകുന്നേരം 6.30ന് ദീപാരാധന, ഏഴ് മുതൽ ഗുഡ്ഗാവ് എൻഎസ്എസ് കരയോഗം ഭജന സംഘം അവതരിപ്പിക്കുന്ന ഭജന. രാത്രി 8.30നു ഹരിവരാസനം പാടി നട അടക്കും. തുടർന്ന് ലഘുഭക്ഷണം.
പ്രതിഷ്ഠാ ദിനമായ 14ന്(മിഥുനം 30 ചിത്തിര നക്ഷത്രം) രാവിലെ ക്ഷേത്ര തന്ത്രി പുതുമന ദാമോദരൻ നമ്പൂതിരിയുടെ മുഖ്യ കാർമികത്വത്തിൽ പ്രാസാധ ശുദ്ധി മുതൽ കലശ പൂജകളും കലശാഭിഷേകം, കളഭാഭിഷേകം, തിമില, പാണി, നാഗപൂജ തുടങ്ങിയവയും ഉണ്ടാവും. ഉച്ചയ്ക്ക് അന്നദാനം ഉണ്ടായിരിക്കും.
വൈകുന്നേരം അഞ്ചിന് നട തുറക്കും. തുടർന്ന് വാദ്യ മേളത്തിന്റെയും താലപ്പൊലിയുടെയും അകമ്പടിയോടെ ഭഗവാനെ ജീവതയിൽ ആവാഹിച്ച് എഴുന്നെള്ളത്ത് നടക്കും. 6.30ന് ഭഗവതിസേവ, പുഷ്പാഭിഷേകം, 8.30നു ഹരിവരാസനം പാടി നട അടക്കും. തുടർന്ന് ലഘുഭക്ഷണം.
കൂടുതൽ വിവരങ്ങൾക്കും മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും ബുക്ക് ചെയ്യുവാനും 9311874983 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
|
നാടിന്റെ വെളിച്ചമായി ഒരു സ്കൂൾ
ന്യൂഡൽഹി: ഫാ. ജാസ് ഇലഞ്ഞിക്കൽ 2009ൽ റോത്തക്കിലെ സെന്റ് മേരീസ് സ്കൂളിന്റെ ചുമതലയേറ്റെടുക്കുമ്പോൾ 160 കുട്ടികൾ മാത്രമാണുണ്ടായിരുന്നത്. വെള്ളമില്ല, വൈദ്യുതിയില്ല, കൃത്യമായ യൂണിഫോമുള്ള കുട്ടികൾ പോലും വളരെ കുറവ്.
ഒന്നും ഇല്ലാതിരുന്ന അവസ്ഥയിൽ നിന്നും ഒരു നാടിന്റെ മുഖമുദ്രയായി സെന്റ് മേരീസ് സ്കൂളിനെ വളർത്തിയതിൽ ഫാ. ജാസിന്റെ സംഭാവന വളരെ വലുതാണ്. ഹരിയാനയിലെ റോത്തക്കിൽ ബാഹു അക്ബർപുർ എന്ന ഗ്രാമത്തിലാണ് സ്കൂൾ. വിദ്യാർഥികളിൽ ഭൂരിഭാഗവും സാധാരണക്കാരായ ഗ്രാമീണരുടെ മക്കളാണ്.
സെന്റ് മേരീസ് സ്കൂളിൽ പഠിച്ച ആ സാധാരണക്കാരുടെ മക്കളിൽ പലരും അഭിമാനകരമായ പല തസ്തികകളിലായി രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ സേവനമനുഷ്ടിക്കുന്നുണ്ട്. നിലവിൽ ഡൽഹി കരോൾബാഗിലെ സെന്റ് മൈക്കിൾസ് സീനിയർ സെക്കണ്ടറി സ്കൂളിലെ പ്രിൻസിപ്പലാണ് ഫാ. ജാസ്.
പ്രിൻസിപ്പലായി ചുമതലയേറ്റ ശേഷം കോവിഡ് പ്രതിസന്ധിമൂലം പഠന സാഹചര്യങ്ങൾ ബുദ്ധിമുട്ടിലായപ്പോൾ അച്ചന്റെ നേതൃത്വത്തിൽ ഓൺലൈൻ ക്ലാസുകൾ കുട്ടികൾക്ക് ഏറെ ആശ്വാസമായി.
റോത്തക് സ്കൂളിൽ സേവനമാനുഷിട്ടക്കുന്ന കാലത്ത് സ്കൂളിന്റെ യശസ് ഉയർത്തിയ അമൻ ബെൽഹറ എന്ന വിദ്യാർഥിയെ ഫാ. ജാസ് ഓർമിക്കുന്നു. പഠനത്തിൽ വലിയ മികവ് തെളിയിക്കാത്ത വിദ്യാർഥിയായിരുന്നു അമൻ. പിതാവ് കാറപകത്തിൽ മരിച്ചതോടെ ഇളയച്ഛനായിരുന്നു അമനെ വളർത്തിയത്.
സ്കൂളിനിന്നും മികച്ച പിന്തുണ ലഭിച്ച അമനെ പഠനകാര്യങ്ങളിൽ സഹായിക്കാൻ അധ്യാപകർ ഒരു വിമുഖതയും കാണിച്ചിരുന്നില്ല. 12ാം ക്ലാസ് കഴിഞ്ഞതോടെ നാഷണൽ ഡിഫൻസ് അക്കാദമിയിലേക്കുള്ള ശ്രമം അമൻ ആരംഭിച്ചു. ആ ശ്രമം വിജയിച്ച അമൻ കരസേനയിൽ ലഫ്. കേണലായി.
പരിശീലനം പൂർത്തിയാക്കിയ അമൻ ആദ്യമെത്തിയത് തന്നെ താനാക്കിയ സ്കൂളിലേയ്ക്കായിരുന്നു. ഇത് സ്കൂളിലെ മറ്റ് വിദ്യാർഥികൾക്ക് പ്രചോദനമായി. ഫാ. ജാസിന്റെ നേതൃത്വത്തിലുള്ള അധ്യാപകർ തന്റെ നേട്ടത്തിൽ വലിയ പങ്ക് വഹിച്ചു എന്ന അമൻ ഓർത്തെടുത്തു.
കൂട്ടത്തിലൊരാൾ സ്വപ്നത്തിൻ പിന്നാലെ സഞ്ചരിച്ച വിജയിച്ചത് മറ്റ് കുട്ടികൾക്ക് കൂടുതൽ ഉത്സാഹം പകർന്ന് നൽകി. ഇത് അവരുടെ പഠനത്തിലടക്കം കാണാൻ സാധിച്ചതായി ഫാ. ജാസ് ഓർക്കുന്നു. സിവിൽ സർവീസ് പരീക്ഷയടക്കം കരസ്ഥമാക്കാൻ സ്കൂളിലെ വിദ്യാഥികൾക്ക് സാധിച്ചു.
ഒന്നും ഇല്ലായ്മയിൽ നിന്ന് വളർന്ന നാടിന്റെ മുഖമാണ് സെന്റ് മേരീസ് സ്കൂൾ ഇന്ന്. സ്കൂളിൽ നടത്തിയ പ്രവർത്തങ്ങളുടെയും ഇടപെടലുകളുടെയും അടിസ്ഥാനത്തിൽ ഹരിയാന സർക്കാരിന്റെ 2016 ലെ മികച്ച പ്രിൻസിപ്പലിനുള്ള പുരസ്ക്കാരത്തിനും ഫാ. ജാസ് അർഹനായി.
തൃശൂർ സ്വദേശിയായ അദ്ദേഹം അഭിഭാഷകനെന്ന നിലയിലും ശ്രദ്ധേയനാണ്. ഹരിയാന ഗൗരവ് അവാർഡ് ഉൾപ്പെടെയുള്ള അംഗീകാരങ്ങൾ ലഭിച്ചിട്ടുണ്ട്.
|
ഡിഎംഎയുടെ അവാർഡുകൾ പ്രഖ്യാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 2024ലെ അവാർഡുകൾ പ്രഖ്യാപിച്ചു. അവാർഡ് സെലക്ഷൻ കമ്മിറ്റി അംഗങ്ങൾ ഏകകണ്ഠമായാണ് ജേതാക്കളെ തെരെഞ്ഞെടുത്തത്.
ലൈഫ് ടൈം അച്ചീവ്മെന്റ അവാർഡ് ഡിഎംഎയുടെ മുൻ പ്രസിഡന്റ് എ. വി. ഭാസ്കരനും വിശിഷ്ട സാമൂഹ്യ സേവാ പുരസ്കാരം, മനുഷ്യ സ്നേഹിയും സാമൂഹിക പ്രവർത്തകനുമായ കെ.ആർ. മനോജിനും ലഭിച്ചു.
വിശിഷ്ട സേവാ പുരസ്കാരം (രണ്ടു പേർക്ക്) മുൻ പ്രസിഡന്റ് സി.എ. നായർക്കും മുൻ വൈസ് പ്രസിഡന്റ് എം.പി. സുരേഷിനും കലാഭാരതി പുരസ്കാരം കലാമണ്ഡലം രാധാ മാരാർക്കുമാണ് ലഭിച്ചത്. കാഷ് അവാർഡും പ്രശസ്തി പത്രവും ഫലകവുമാണ് ജേതാക്കൾക്കു ലഭിക്കുക.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ്, വൈസ് പ്രസിഡന്റുമാരായ മണികണ്ഠൻ കെ.വി, കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡീഷണൽ ജനറൽ സെക്രട്ടറി എ. മുരളീധരൻ, ചീഫ് ട്രെഷറർ മാത്യു ജോസ്,
ഏരിയ ചെയർമാൻമാരായ എൻവി ചാക്കോ (ദ്വാരക), സുനിൽ കുമാർ ഗോപാലകൃഷ്ണൻ (വിനയ് നഗർകിദ്വായ് നഗർ), സിഡി ജോസ് (ജനക് പുരി), എ.കെ. സുബ്രഹ്മണ്യൻ (കരോൾ ബാഗ് കൊണാട്ട് പ്ലേസ്) എം ജയചന്ദ്രൻ (ആർകെ പുരം) എന്നീ 11 അംഗ സെലക്ഷൻ കമ്മിറ്റിയാണ് അവാർഡിനർഹരായവരെ തെരഞ്ഞെടുത്തത്.
14നു ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ അരങ്ങേറുന്ന ഡൽഹി മലയാളി അസോസിയേഷന്റെ 75ാമത് വാർഷിക ആഘോഷങ്ങളോടനുബന്ധിച്ചു നടക്കുന്ന സാംസ്കാരിക സമ്മേളനത്തിൽ അവാർഡുകൾ വിതരണം ചെയ്യും.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ചൊവ്വാഴ്ച കാർത്തിക പൊങ്കാല നടക്കും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും.
കൂടുതൽ വിവരങ്ങൾക്കും വഴിപാടുകളുടെ ബുക്കിംഗിനുമായി ക്ഷേത്ര മാനേജരുമായി 92898 86490, 98689 90552 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
വിമാനത്താവള അപകടം; മരിച്ചയാളുടെ കുടുംബത്തിന് 20 ലക്ഷം, പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം വീതം
ന്യൂഡല്‍ഹി: ഇന്ദിരാ ഗാന്ധി അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ മേല്‍ക്കൂര തകര്‍ന്നുണ്ടായ അപകടത്തില്‍ മരിച്ച ടാക്സി ഡ്രൈവറുടെ കുടുംബത്തിന് ധനസഹായമായി 20 ലക്ഷം രൂപ നല്‍കും. പരിക്കേറ്റവര്‍ക്ക് മൂന്ന് ലക്ഷം രൂപ ധനസഹായവും പ്രഖ്യാപിച്ചിട്ടുണ്ട്.
അപകടസ്ഥലം സന്ദര്‍ശിച്ച ശേഷം വ്യോമയാനമന്ത്രി രാം മോഹന്‍ നായിഡു കിഞ്ചാരാപുവാണ് ഇക്കാര്യം അറിയിച്ചത്. സംഭവം നിര്‍ഭാഗ്യകരമാണെന്നും അപകടത്തില്‍ അന്വേഷണത്തിന് ഉത്തരവിട്ടതായും മന്ത്രി പറഞ്ഞു.
അപകടത്തിന്റെ പശ്ചാത്തലത്തില്‍ ഡല്‍ഹി വിമാനത്താവളത്തിലും രാജ്യത്തെ മറ്റ് വിമാനത്തവളങ്ങളിലും പരിശോധന നടത്തുമെന്ന് മന്ത്രി പറഞ്ഞു. ആശുപത്രിയില്‍ ചികിത്സയിലുള്ളവരെയും മന്ത്രി സന്ദര്‍ശിച്ചു.
ഇന്നു രാവിലെയാണ് ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരുഭാഗം തകര്‍ന്നുവീണത്. അപകടത്തില്‍ ഒരാള്‍ മരിക്കുകയും ആറുപേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.
|
ഡിഎംഎയുടെ 29ാമത് ഏരിയ ഉദ്ഘാടനം ഞായറാഴ്ച്
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ 29ാമത് ഏരിയ "ഉത്തം നഗർ നവാദ' എന്ന പേരിൽ ഞായറാഴ്ച (ജൂൺ 30) രാവിലെ 11ന് ഉത്തം നഗറിലെ ഓംവിഹാർ, രാംനഗർ ബി/6970ൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ഭദ്രദീപം കൊളുത്തി ഉത്ഘാടനം ചെയ്യും.
യോഗത്തിൽ ഡിഎംഎയുടെ വികാസ്പുരിഹസ്തസാൽ, ജനക് പുരി, ദ്വാരക എന്നീ ഏരിയകളിലെ ഭാരവാഹികൾ ആശംസകൾ നേരും.
ആറ് മാസത്തേക്കുള്ള താത്കാലിക കമ്മിറ്റിയുടെ കൺവീനർ (1), ജോയിന്റ് കൺവീനർമാർ (2), അംഗങ്ങൾ (4) എന്നിവരെ ഉത്തം നഗർ, ഓംവിഹാർ, മോഹൻ ഗാർഡൻ, നവാദ, ദ്വാർക മോഡ്, സൈനിക് വിഹാർ എന്നീ പ്രദേശങ്ങൾ ഉൾപ്പെടുന്ന "ഉത്തം നഗർ നവാദ' എന്ന ഏരിയയിലേക്ക് തെരഞ്ഞെടുക്കും.
|
ഡൽഹിയിൽ കനത്ത മഴ; വിമാനത്താവളത്തിലെ മേല്‍ക്കൂര തകര്‍ന്ന് വീണ് നാലു പേർക്ക് പരിക്ക്
ന്യൂഡൽഹി: അതിശക്തമായ കാറ്റിലും മഴയിലും വിറച്ച് രാജ്യതലസ്ഥാനം. വ്യാഴാഴ്ച ആരംഭിച്ച മഴ ഇന്നു രാവിലെയും തുടരുകയാണ്. മഴയ്ക്കൊപ്പമുണ്ടായ കാറ്റിൽ ഡൽഹി അന്താരാഷ്ട്ര വിമാനത്താവളത്തിലെ ടെര്‍മിനല്‍ ഒന്നിലെ മേല്‍ക്കൂരയുടെ ഒരു ഭാഗം തകര്‍ന്നുവീണ് ഒരാൾ മരിച്ചു.
വിമാനത്താവളത്തിൽ യാത്രക്കാരുമായി എത്തിയ ടാക്സി ഡ്രൈവർ ആണ് മരിച്ചത്. അഞ്ച് പേർക്ക് പരിക്കുണ്ട്. ഇവരെ ആശുപത്രിയിലേക്ക് മാറ്റി. ഇവരിൽ മൂന്ന് പേരുടെ നില ഗുരുതരമാണ്. ഡിപ്പാര്‍ച്ചര്‍ മേഖലയിലാണ് അപകടമുണ്ടായത്.
മേൽക്കൂര തകർന്നതോടെ തൂണുകള്‍ മറിഞ്ഞ് ടാക്സി കാറുകളുടെ മുകളിലേക്ക് വീഴുകയായിരുന്നു. നിരവധി വാഹനങ്ങള്‍ക്കു കേടുപാടുകൾ സംഭവിച്ചു. അപകടത്തെത്തുടർന്നു ടെര്‍മിനല്‍ ഒന്നില്‍നിന്നുള്ള വിമാനസര്‍വീസുകള്‍ താല്കാലികമായി നിര്‍ത്തി.
ദേശീയ ദുരന്ത നിവാരണ സേനയടക്കം സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം തുടരുകയാണ്. വ്യാപക നാശനഷ്ടമാണ് ഡൽഹിയിൽ ഉണ്ടായിരിക്കുന്നത്. ഡൽഹിയിലെ പലയിടങ്ങളും രൂക്ഷമായ വെള്ളക്കെട്ടിലാണ്.
മരങ്ങൾ ഒടിഞ്ഞുവീണ് റോഡ് ഗതാഗതവും തടസപ്പെട്ടു. ഡൽഹിയിൽ അടുത്ത ഏഴു ദിവസത്തേക്ക് മിതമായതോ കനത്തതോ ആയ മഴ തുടരും. 20 മുതൽ 40 കിലോമീറ്റർ വേഗതയിൽ കാറ്റ് വീശിയടിക്കുമെന്നു കാലാവസ്ഥാവകുപ്പ് മുന്നറിയിപ്പു നൽകിയിട്ടുണ്ട്.
ജൂലൈ മൂന്നുവരെ യെലോ അലർട്ടും പുറപ്പെടുവിച്ചു. ജാഗ്രതാ നടപടികൾ സ്വീകരിക്കാൻ നിര്‍ദേശം നല്കി. അടുത്ത രണ്ടു മൂന്നു ദിവസത്തിനുള്ളിൽ ഡൽഹിയിൽ മൺസൂൺ എത്തുമെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
രാജസ്ഥാൻ, ഹരിയാന, മധ്യപ്രദേശ്, ഉത്തർപ്രദേശ്, ബിഹാർ, പശ്ചിമ ബംഗാൾ, അരുണാചൽ പ്രദേശ്, അസം, മേഘാലയ, നാഗാലാൻഡ്, മണിപുർ, മിസോറാം, ത്രിപുര, ഗുജറാത്ത്, വിദർഭ, തെലങ്കാന, ആന്ധ്രപ്രദേശ്, കർണാടക എന്നിവിടങ്ങളിൽ ഇന്നു ശക്തമായ മഴയ്ക്കു സാധ്യതയുണ്ടെന്നും കാലാവസ്ഥാവകുപ്പ് അറിയിച്ചു.
|
ഡൽഹിയിൽ പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ തീപിടിത്തത്തെ തുടർന്ന് പുക ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേർ മരിച്ചു. ദ്വാരകയിലെ പ്രേം നഗർ ഏരിയയിലാണ് സംഭവം. ഇൻവെർട്ടറിൽ ഷോർട്ട് സർക്യൂട്ട് സംഭവിച്ചത് മൂലമാണ് തീപിടിത്തമുണ്ടായത്.
ഹീരാ സിംഗ് കക്കർ (48), ഭാര്യ നീതു (40), മക്കളായ റോബിൻ (22), ലക്ഷയ് (21) എന്നിവരാണ് മരിച്ചത്. പുലർച്ചെ 3.30 ഓടെയാണ് തീപിടിത്തത്തെക്കുറിച്ച് ഡിപ്പാർട്ട്മെന്റിനെ അറിയിച്ചതെന്നും രണ്ട് ഫയർ യൂണിറ്റുകൾ സംഭവസ്ഥലത്തേക്ക് അയച്ചതായും ഡൽഹി ഫയർ സർവീസസ് (ഡിഎഫ്എസ്) ഉദ്യോഗസ്ഥൻ പറഞ്ഞു.
രണ്ട് നിലകളുള്ള വീടിന്റെ ഒന്നാം നിലയിലാണ് തീ പിടിച്ചത്. അത് അടുത്തുള്ള സോഫയിലേക്ക് പടർന്നതാണ് അപകടത്തിന്റെ വ്യാപ്തി വർധിപ്പിച്ചത്. അകത്ത് നിന്ന് പൂട്ടിയ ഇരുമ്പ് ഗേറ്റ് മുറിച്ചാണ് രക്ഷാപ്രവർത്തകർ അകത്ത് പ്രവേശിച്ചത്.
അബോധാവസ്ഥയിലായവരെ റാവു തുലാറാം മെമ്മോറിയൽ ഹോസ്പിറ്റലിൽ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. മൃതദേഹങ്ങൾ പോസ്റ്റ്മോർട്ടത്തിനായി മോർച്ചറിയിലേക്ക് മാറ്റി. ബന്ധപ്പെട്ട വകുപ്പുകൾ പ്രകാരം കേസ് രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും കൂടുതൽ അന്വേഷണം നടന്നുവരികയാണെന്നും പോലീസ് അറിയിച്ചു.
|
ജോർജ് കുര്യന് ആശംസകളുമായി ഡിഎംഎ
ന്യൂഡൽഹി: കേന്ദ്രമന്ത്രി ജോർജ് കുര്യന് ഡൽഹി മലയാളികളുടെ ആശംസകളും സ്നേഹാദരങ്ങളുമായി ഡൽഹി മലയാളി അസോസിയേഷൻ പ്രവർത്തകർ സുൻഹേരി ബാഗ് റോഡിലെ ഔദ്യോഗിക മന്ത്രിവസതിയായ ഒന്നാം നമ്പരിൽ എത്തി.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അദ്ദേഹത്തെ പൊന്നാട അണിയിച്ചു. ഡൽഹി മലയാളി അസോസിയേഷൻ വൈസ് പ്രസിഡന്റും വാർഷികാഘോഷ കമ്മിറ്റി കൺവീനറുമായ കെ.വി. മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ തുടങ്ങിയവർ പങ്കെടുത്തു.
ജൂലൈ 14നു ഡൽഹിയിലെ താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഡൽഹി മലയാളി അസോസിയേഷന്റെ 75ാമത് വാർഷിക ആഘോഷങ്ങളിൽ പങ്കെടുക്കുവാനായി അദ്ദേഹത്തിന് ക്ഷണക്കത്തും കൈമാറി.
|
ഡൽഹിയിൽ ആൺകുട്ടിയെ പീഡിപ്പിച്ച പ്രതിക്ക് 20 വർഷം തടവ്
ന്യൂഡൽഹി: ആൺകുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസിൽ പ്രതിക്ക് ഇരുപതു വർഷം കഠിനതടവു വിധിച്ച് ഡൽഹി കോടതി. കുട്ടികൾക്കെതിരായ ലൈംഗികാതിക്രമങ്ങളിൽനിന്നുള്ള സംരക്ഷണ നിയമം (പോക്സോ) പ്രകാരമാണ് നടപടി.
നിലവിൽ കോളജ് വിദ്യാർഥിയായ കുട്ടി സംഭവസമയം പ്രായപൂർത്തിയായിരുന്നില്ല. കുട്ടിയുടെ പിതാവ് രജൗരി ഗാർഡൻ പോലീസ് സ്റ്റേഷനിലാണ് എഫ്ഐആർ ഫയൽ ചെയ്തത്.
പ്രത്യേക ജഡ്ജി(പോക്സോ) പ്രീതി പരേവ കുറ്റവാളിയെ ഇരുപതുവർഷം കഠിന തടവും 52,000 രൂപ പിഴയും വിധിച്ചു. കുട്ടിയുടെ പുനരധിവാസത്തിനായി ഇരുപതു ലക്ഷം രൂപ നഷ്ടപരിഹാരമായി കോടതി അനുവദിച്ചു.
|
ഡിഎംഎയുടെ നേതൃത്വത്തിൽ യോഗ സംഘടിപ്പിച്ചു
ന്യൂഡൽഹി: ഇന്റർനാഷണൽ യോഗാ ദിനത്തോട് അനുബന്ധിച്ച് ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ യോഗ നടത്തി. ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ വെള്ളിയാഴ്ച 6.30 മുതൽ എട്ട് വരെയായിരുന്നു യോഗ.
ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ ടീച്ചറും പ്രഭാഷകനുമായ ഷാനു ശ്യാമള നിലവിളക്കു കൊളുത്തി പരിപാടികൾ ഉദ്ഘാടനം ചെയ്തു.
ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, അഡിഷണൽ ഇന്റേണൽ ഓഡിറ്റർ ലീനാ രമണൻ, നിർവാഹക സമിതി അംഗം സുജാ രാജേന്ദ്രൻ, ജനക്പുരി ഏരിയ സെക്രട്ടറി കെ സി സുശീൽ, വിനയ് നഗർ കിഡ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ, ആർകെ പുരം ഏരിയ വനിതാ വിഭാഗം കൺവീനർ സവിത നാരായണൻ തുടങ്ങിയവർ പങ്കെടുത്തു.
|
ഉഷ്ണതരംഗം: ഡൽഹിയിൽ ഈ മാസം 192 പേർ മരിച്ചതായി റിപ്പോർട്ട്
ന്യൂഡൽഹി: ഉത്തരേന്ത്യയിൽ ഉഷ്ണതരംഗം ആഞ്ഞടിച്ചതോടെ താപനില 40 ഡിഗ്രി സെൽഷസിനു മുകളിൽ ഉയർന്നു. ഡൽഹി, പഞ്ചാബ്, ഹരിയാന, ഉത്തർപ്രദേശ്, മധ്യപ്രദേശ് സംസ്ഥാനങ്ങളിൽ താപനില 50 സെൽഷസിന് അടുത്തെത്തി.
ഈ മാസം 11 മുതൽ രാജ്യതലസ്ഥാനത്ത് 192 പേർ ഉഷ്ണത്തെത്തുടർന്നു മരിച്ചതായി സന്നദ്ധസംഘടന അറിയിച്ചു. ഡൽഹിയിലെ ഒരു ആശുപത്രിയിൽ മാത്രം 13 പേർ മരിച്ചതായി റിപ്പോർട്ടുണ്ട്. വഴിയോരങ്ങളിൽ താമസിക്കുന്ന ഭവനരഹിതരാണ് മരിച്ചവരിൽ ഭൂരിപക്ഷവും.
കഴിഞ്ഞ 48 മണിക്കൂറിൽ 50 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി പോലീസ് അറിയിച്ചു. ഉഷ്ണതരംഗത്തെത്തുടർന്നുള്ള മരണമാണോയെന്നു പോലീസ് സ്ഥിരീകരിച്ചിട്ടില്ല. ഉഷ്ണതരംഗത്തിൽ ഭവനരഹിതരായവർക്ക് ശീതീകരണ സംവിധാനം ഇല്ലാത്തതാണു കാരണം.
ക്ഷീണം, സൂര്യാതപം, നിർജലീകരണം എന്നിവ ബാധിച്ചാണ് കൂടുതൽ മരണങ്ങളും. രണ്ടു ദിവസമായി ചൂടുമായി ബന്ധപ്പെട്ട മരണത്തിൽ വർധനയുണ്ടായിട്ടുണ്ടെന്ന് ആശുപത്രികൾ അറിയിച്ചു. ബുധനാഴ്ച സഫ്ദർജംഗ് ആശുപത്രിയിൽ 13 മരണമാണു റിപ്പോർട്ട് ചെയ്തത്.
ആർഎംഎൽ ആശുപത്രി, എൽഎൻജെപി ആശുപത്രി, സർ ഗംഗാ റാം ആശുപത്രി എന്നിവിടങ്ങളിലും ചൂട് സംബന്ധമായ മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
|
ഡൽഹിയിൽ വെടിവയ്പ്; കൗമാരക്കാരി ഉൾപ്പടെ നാലുപേർക്ക് പരിക്ക്
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ഷാലിമാർ ബാഗ് മേഖലയിൽ വ്യാഴാഴ്ച വൈകുന്നേരം നടന്ന വെടിവയ്പിൽ 14 വയസുകാരി ഉൾപ്പെടെ നാലുപേർക്ക് പരിക്കേറ്റു.
മോട്ടോർ സൈക്കിളിൽ എത്തിയ ആക്രമിയാണ് വെടിവയ്പ് നടത്തിയത്. പരിക്കേറ്റ എല്ലാവരെയും ബാബു ജഗ്ജീവൻ റാം ഹോസ്പിറ്റലിൽ പ്രവേശിപ്പിച്ചു.
അവിടെ നിന്ന് മൂന്ന് പേരെ എൽഎൻജെപി ആശുപത്രിയിലേക്ക് മാറ്റി. സംഭവത്തിൽ കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് ഒരു ഉദ്യോഗസ്ഥൻ പറഞ്ഞു.
|
320 ഐ ഫോണുകൾ മോഷ്ടിച്ചു; ഡൽഹിയിൽ രണ്ടുപേർ പിടിയിൽ
ന്യൂഡൽഹി: മൂന്നരക്കോടി രൂപയുടെ 320 ആപ്പിൾ ഐഫോണുകൾ മോഷ്ടിച്ച കേസിൽ രണ്ടുപേർ ഡൽഹിയിൽ അറസ്റ്റിൽ. വടക്കേ ഇന്ത്യയിലെ വിവിധ കടകളിൽ വിതരണം ചെയ്യാനായി മുംബൈയിൽനിന്നു കൊണ്ടുവന്ന ഫോണുകൾ പാഴ്സൽ കമ്പനിയായ എഎം എക്സ്പ്രസിന്റെ ഉടമയുടെ ഡ്രൈവറുടെ നേതൃത്വത്തിലാണ് മോഷ്ടിച്ചത്.
കമ്പനിയുടെ ഗോഡൗണിൽനിന്ന് 36 പെട്ടികളിലായാണ് 320 ഫോണുകളും വാഹനത്തിൽ കയറ്റിയത്. പിടിയിലായ ഡ്രൈവറടക്കമുള്ള പ്രതികളിൽനിന്ന് 318 ഫോണുകൾ കണ്ടെത്തി. പോലീസിനെ തെറ്റിദ്ധരിപ്പിക്കാൻ പ്രതികൾ വാഹനത്തിൽ സ്ഥാപിച്ചിരുന്ന ജിപിഎസ് ട്രാക്കർ സ്വിച്ച് ഓഫ് ചെയ്തിരുന്നു.
പിന്നീട് അവർ അത് ഓണാക്കി. കൂടാതെ മൊബൈൽ ഫോൺ സ്വിച്ച് ഓഫ് ചെയ്ത പ്രതികൾ നമ്പറും മാറ്റി. കണ്ടെടുത്ത മൊബൈൽ ഫോണുകൾ ഐഫോൺ 13, 14, 15 എന്നിവയാണെന്നും ഓരോ ഫോണിനും ഒരു ലക്ഷം രൂപയോ അതിൽ കൂടുതലോ വിലയുണ്ടെന്നും മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ അറിയിച്ചു. സംഭവത്തിൽ തുടരന്വേഷണം നടക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.
|
ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പ് നൽകി
ഇന്‍ഡോര്‍: ഇന്‍ഡോര്‍ മലയാളി കാത്തോലിക് അസോസിയേഷന്റെ(ഐഎംസി) നേതൃത്വത്തില്‍ വര്‍ഷങ്ങള്‍ നീണ്ട സേവനത്തിനുശേഷം വിരമിച്ച ഇന്‍ഡോര്‍ ബിഷപ് ചാക്കോ തോട്ടുമാരിക്കലിനു യാത്രയയപ്പും പുതുതായി സ്ഥാനമേല്‍ക്കുന്ന ഇന്‍ഡോര്‍ ബിഷപ് തോമസ് മാത്യു കുട്ടിമാക്കല്‍, ഖ്വാണ്ട്വാ ബിഷപ് അഗസ്റ്റിന് മഠത്തികുന്നേല്‍ എന്നിവര്‍ക്കു സ്വീകരണവും നല്കി.
ജൂണ്‍ 16ന് വിശുദ്ധ കുര്‍ബാനയ്ക്കുശേഷം ഇന്‍ഡോര്‍ സെന്റ് റാഫേല്‍ സ്കൂള്‍ ഓഡിറ്റോറിയത്തില്‍ നടന്ന ചടങ്ങ് ബിഷപ് തോമസ് മാത്യു കുട്ടിമാക്കല്‍, ബിഷപ് ചാക്കോ തോട്ടുമാരിക്കല്‍, ബിഷപ് അഗസ്റ്റിന് മഠത്തികുന്നേല്‍ എന്നിവര്‍ ചേര്‍ന്നു ഉദ്ഘാടനം ചെയ്തു.
ഇന്‍ഡോര്‍ മലയാളി കാത്തോലിക് സംഘടനയുടെ കൂട്ടായ്മയെ നിര്‍വചിക്കുന്ന ഐക്യത്തിന്റെയും സാംസ്കാരിക ഏകോപനത്തിന്റെയും തെളിവാണ് പരിപാടിയെന്ന് അദേഹം പറഞ്ഞു. സംഘടനാ പ്രസിഡന്റ് അലക്സ് തോമസ് കളരിമുറിയില്‍ അധ്യക്ഷ വഹിച്ചു.
അലക്സ് തോമസ്, മാത്യു എബ്രഹാം, ജോണ്സണ്, മാത്യു എബ്രഹാം, ഡോ. ജോസഫ് തറയില്‍, ടി.വി. ജോസഫ്, റോസലിന്റ് ജോസഫ്, കമ്മിറ്റി അംഗം അജി എന്നിവര്‍ പ്രസംഗിച്ചു. തുടർന്ന് ഇന്‍ഡോര്‍ റോട്ടറി ക്ലബിന്റെ നേതൃത്വത്തില്‍ അവയവദാന ബോധവത്കരണ പരിപാടിയും നടത്തി.
ജിജു ജേക്കബിന്റെ നേതൃത്വത്തിലുള്ള ഗായകസംഘവും സെന്റ് വിന്‍സെന്റ് പള്ളോട്ടി ഇടവകയുടെ ചെണ്ടമേളവും സെന്റ് ഫ്രാന്‍സിസ് ഹോസ്പിറ്റല്‍ ആന്‍ഡ് റിസേര്‍ച്ച് സെന്ററിന്റെ നൃത്തവിരുന്നുമുണ്ടായിരുന്നു.
|
ജോർജ് കുര്യന് ആശംസകൾ നേർന്ന് സിബിസിഐ
ന്യൂഡൽഹി: ഭാരതീയ മെത്രാൻ സമിതിക്ക്(സിബിസിഐ) വേണ്ടി റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐ ഡെ. സെക്രട്ടറി ജനറൽ, റവ. ഫാ. ചാൾസ് എസ്ഡിബി, റവ. ഫാ. സുശീൽ മോദി, റവ. ഫാ. സെൽവദാസ് എന്നിവർ കേന്ദ്രമന്ത്രി ജോർജ് കുര്യനെ കണ്ട് അദ്ദേഹത്തിന്റെ സ്ഥാനലബ്ദിയിൽ ആശംസകൾ അറിയിച്ചു.
രാജ്യത്തിന്റെ ഭരണഘടനയ്ക്ക് അനുസരണമായിട്ടുള്ള ഭരണം നടത്തുവാൻ കഴിയട്ടെയെന്നും ഇവർ ആശംസിച്ചു.
|
പാസ്റ്റർ അലക്സ് ഡോണാൾഡ് അന്തരിച്ചു
ന്യൂഡൽഹി: ബഥേൽ ഗോസ്പൽ ഫെലോഷിപ്പ് സ്ഥാപക പ്രസിഡന്റ് പാസ്റ്റർ അലക്സ് ഡൊണാൾഡ് അന്തരിച്ചു. ഡൽഹി ബംഗളൂരു യാത്രാമധ്യേ വിമാനത്തിൽ വച്ചുണ്ടായ ഹൃദയാഘാതത്തെ തുടർന്നാണ് അന്ത്യം.
ഗ്രേറ്റർ ഡൽഹി പെന്തോകൊസ്റ്റൽ ഫെല്ലോഷിപ്പ് ട്രഷറർ, ബത്ര ഹോസ്പ്പിറ്റലിനു സമീപമുള്ള സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയുടെ സെക്രട്ടറി എന്നീ നിലകളിലും സേവനം ചെയ്തുവരികയായിരുന്നു. ഡൽഹി ഛത്തർപൂരിലായിരുന്നു താമസം.
ഭാര്യ പരേതയായ ലില്ലി, മകൾ ഐവി അനുമോദ് (ബംഗളൂരു). ബംഗളൂരു സിറ്റി ഫെലോഷിപ്പ് ചർച്ചിന്റെ ആഭിമുഖ്യത്തിൽ ഹോർമവു ഐപിസി ചർച്ചിൽ ശനിയാഴ്ച രാവിലെ ഒന്‍പതിന് നടക്കുന്ന പ്രാർഥനാ ശുശ്രൂഷകൾക്ക് ശേഷം ഹെഗ്ഡെ നഗർ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കരിക്കും.
|
അശരണർക്ക് കൈത്താങ്ങായി ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസി
ന്യൂഡൽഹി: ഡൽഹി ക്നാനായ കാത്തലിക് മിഷൻ ചാപ്ലിയൻസിയിലെ മൂന്നു ഇടവക കൂട്ടായ്മകളിൽ നിന്ന് ദാരിദ്ര്യവും രോഗവും മൂലം ക്ലേശിക്കുന്നവരെ സഹായിക്കുന്നതിനായി 2023 ലെ വലിയ നോയമ്പുകാലത്ത് തദവസരത്തിൽ അവിടെ ശുശ്രൂഷ ചെയ്തിരുന്ന വൈദികരുടെ നേതൃത്വത്തിൽ പ്രത്യേക ധനസമാഹരണം നടത്തിയ പണം കോട്ടയം അതിരൂപതയുടെ ഇടുക്കിയിലെ സാമൂഹ്യസേവന വിഭാഗമായ ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റിക്ക് കൈമാറി.
ദിൽഷാദ് ഗാർഡൻ, വസന്ത് കുഞ്ച്, ഹരിനഗർ എന്നീ ഇടവകകൾ കേന്ദ്രീകരിച്ച് പ്രവർത്തിച്ചിരുന്ന ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ. മാത്യു കുളക്കാട്ടുകുടിയിൽ, ഫാ. സാമുവൽ ആനിമൂട്ടിൽ എന്നിവരുടെ നേതൃത്വത്തിലാണ് 2024 ഏപ്രിൽ മാസത്തിൽ ധനസമാഹരണം നടത്തിയത്.
ഡൽഹിയിലെ ക്നാനായ മക്കൾ ഉദാരമനസ്സോടെ സഹകരിച്ചതുവഴി സമാഹരിച്ച ഒരു ലക്ഷം രൂപയുടെ ചെക്ക് ഗ്രീൻവാലി ഡെവലപ്പ്മെന്റ് സൊസൈറ്റി സെക്രട്ടറി ഫാ. ജോബിൻ പ്ലാച്ചേരിപ്പുറത്തിന് ഫാ. സ്റ്റീഫൻ വെട്ടുവേലിൽ, ഫാ. മാത്യു കുളക്കാട്ടുകുടിയിൽ എന്നിവർ ജി.ഡി.എസ് പ്രസിഡന്റ് ഫാ. മൈക്കിൾ വെട്ടിക്കാട്ടിന്റെ സാന്നിധ്യത്തിൽ കൈമാറി.
ജിഡിഎസിന്റെ പടമുഖം ഫൊറോനയിലെ നിർധന കുടുംബങ്ങളിൽ അടിസ്ഥാന സൗകര്യവികസന പ്രവർത്തനങ്ങൾക്കും (ലൂ ഹോം) ദാരിദ്ര്യരോഗ നിവാരണ പ്രവർത്തനങ്ങൾക്കുമായി ഈ തുക വിനിയോഗിക്കും.
|
ഡൽഹിയിൽ കൗമാരക്കാരനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ ജഹാംഗീർപുരി പ്രദേശത്ത് 15 വയസുള്ള ആൺകുട്ടിയെ അജ്ഞാതർ കുത്തിക്കൊന്നു. വീടിന് സമീപത്തു വച്ചാണ് സംഭവം.
മനീഷ് കുമാർ എന്ന ബാലനാണ് കൊല്ലപ്പെട്ടത്. അബോധാവസ്ഥയിൽ കിടക്കുന്നത് കണ്ട മനീഷ് കുമാറിനെ കുടുംബാംഗങ്ങൾ ആശുപത്രിയിലെത്തിച്ചു. എന്നാൽ അപ്പോഴേക്കും മരണം സംഭവിച്ചിരുന്നു.
വ്യക്തിവൈരാഗ്യമായിരിക്കാം സംഭവത്തിന് പിന്നിലെ കാരണമെന്നും എല്ലാ കോണുകളിൽ നിന്നും അന്വേഷണം നടക്കുന്നുണ്ടെന്ന് ഒരു പോലീസ് ഉദ്യോഗസ്ഥൻ പറഞ്ഞു.
മനീഷ് കുമാറിന്റെ കുടുംബാംഗങ്ങളുടെ മൊഴി പോലീസ് രേഖപ്പെടുത്തിയിട്ടുണ്ടെന്നും പ്രദേശത്തെ സിസിടിവി ദൃശ്യങ്ങളും പോലീസ് ശേഖരിച്ചിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
|
ഹാരിസ് ബീരാന്റെ രാജ്യസഭാ സ്ഥാനാർഥിത്വം; മധുരം പങ്കുവച്ച് കെഎംസിസി പ്രവർത്തകർ
ന്യൂഡൽഹി: മുസ്ലിം ലീഗിന്റെ രാജ്യസഭാ സ്ഥാനാർഥിയായി ഹാരിസ് ബീരാനെ തെരഞ്ഞെടുത്തത്തിൽ സന്തോഷം പങ്കുവച്ച് ഡൽഹി കെഎംസിസി പ്രവർത്തകർ. ഡൽഹിയിലെ വിവിധ സ്ഥലങ്ങളിൽ പ്രവർത്തകർ മധുരം വിതരണം ചെയ്തു.
ഡല്‍ഹി കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്ന ഹാരിസ് ബീരാൻ സുപ്രീം കോടതി അഭിഭാഷകനും ഡൽഹി കെഎംസിസി പ്രസിഡന്റുമാണ്. 2011ലാണ് ഡല്‍ഹി കെഎംസിസിയുടെ പ്രസിഡന്റായി അദ്ദേഹം ചുമതലയേൽക്കുന്നത്.
എറണാകുളം ആലുവ സ്വദേശിയാണ്. മുന്‍ അഡിഷനല്‍ അഡ്വക്കറ്റ് ജനറല്‍ വി.കെ.ബീരാന്റെയും കാലടി ശ്രീ ശങ്കരാചാര്യ കോളജിലെ മുന്‍ പ്രഫസര്‍ ടി.കെ. സൈനബയുടെയും മകനാണ്. ടാനിയയാണ് ഭാര്യ. മക്കള്‍: ആര്യന്, അര്മാന്.
|
ജോർജ് കുര്യന് ഡൽഹിയിൽ ഉജ്വല സ്വീകരണം
ന്യൂഡൽഹി: ഡൽഹിയിലെ മെഹ്റോളിയിൽ ബിജെപി കേരള സെൽ പ്രവർത്തകർ കേന്ദ്രമന്ത്രി ജോർജ് കുര്യനെ ആദരിച്ചു.
സെൽ കൺവീനർ ശശിധരൻ, പ്രഭാരി ശശിമേനോൻ, കോകൺവീനർ ജയകുമാർ നായർ, എസ്. പത്മകുമാർ, കെ.വി. സന്തോഷ്, സഹപ്രഭാരി വിനോദ് കല്ലെത്ത്, ബിജോയ്, എൻ. ശശിധരൻ തുടങ്ങിയവർ പങ്കെടുത്തു.
ന്യൂനപക്ഷക്ഷേമം, ഫിഷറീസ് മൃഗസംരക്ഷണ വകുപ്പുകളിൽ സഹമന്ത്രിയായി ആണ് ജോർജ് കുര്യനെ പ്രധാനമന്ത്രി നരേന്ദ്ര മോദി നിയമിച്ചത്.
|
ഡല്‍ഹിയില്‍ ഭക്ഷ്യസംസ്കരണ യൂണിറ്റില്‍ തീപിടിത്തം; മൂന്നുപേര്‍ മരിച്ചു
ന്യൂഡല്‍ഹി: നരേല വ്യവസായ മേഖലയിലെ ഭക്ഷ്യ സംസ്കരണ യൂണിറ്റിലുണ്ടായ തീപിടിത്തത്തില്‍ മൂന്ന് തൊഴിലാളികള്‍ മരിച്ചു. ആറുപേര്‍ക്ക് പരിക്ക്. ശ്യാം (24), രാം സിംഗ് (30), ബീര്‍പാല്‍ (42) എന്നിവരാണ് മരിച്ചത്. പുഷ്പേന്ദര്‍ (26), ആകാശ് (19), മോഹിത് കുമാര്‍ (21), മോനു (25), ലാലു (32), രവി കുമാര്‍(19) എന്നിവര്‍ക്കാണ് പരിക്കേറ്റത്.
ഇവരെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ശനിയാഴ്ച പുലര്‍ച്ചെ 3.35നാണ് സംഭവം.രോഹിണി സ്വദേശികളായ അങ്കിത് ഗുപ്തയുടെയും വിനയ് ഗുപ്തയുടെയും ഉടമസ്ഥതയിലുള്ള ശയം കൃപ ഫുഡ്സ് പ്രൈവറ്റ് ലിമിറ്റഡ് എന്ന സ്ഥാപനത്തിലാണ് അപകടമുണ്ടായത്.
പൈപ്പ് ലൈനുകളില്‍ നിന്നുള്ള വാതക ചോര്‍ച്ചയാണ് തീപിടിത്തമുണ്ടാകാന്‍ കാരണമെന്നാണ് പ്രാഥമിക നിഗമനം. തീപിടിത്തത്തില്‍ കംപ്രസര്‍ അമിതമായി ചൂടാകുകയും പൊട്ടിത്തെറി ഉണ്ടാവുകയുമായിരുന്നു.
അപകടത്തെ തുടര്‍ന്ന് ഡല്‍ഹി ഫയര്‍ സര്‍വീസ് സ്ഥലത്തെത്തി രക്ഷാപ്രവര്‍ത്തനം നടത്തി. സംഭവത്തില്‍ ഉചിതമായ വകുപ്പുകള്‍ പ്രകാരം കേസ് രജിസ്റ്റര്‍ ചെയ്ത് അന്വേഷണം ആരംഭിച്ചതായി പോലീസ് പറഞ്ഞു.
|
നജഫ്ഗഡ് ക്ഷേത്രത്തിൽ മൃത്യുഞ്ജയ ഹോമം ശനിയാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും രണ്ടാമത്തെ ശനിയാഴ്ചകളിൽ നടത്തിവരാറുള്ള മൃത്യുഞ്ജയ ഹോമം ശനിയാഴ്ച രാവിലെ എട്ടിന് നടത്തപ്പെടും.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാട കാർമ്മികത്വത്തിൽ മഹാ ഗണപതി ചടങ്ങുകൾ ആരംഭിക്കും.
മൃത്യുഞ്ജയ ഹോമവും മറ്റു വഴിപാടുകളും മുൻകൂട്ടി ബുക്കു ചെയ്യുവാൻ 9289886490, 9868990552, 8800552070 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
വിദ്യാർഥികൾക്കായി ബോധവത്കരണ ക്ലാസ് സംഘടിപ്പിച്ചു
ന്യൂഡൽഹി: ഫരിദാബാദ് രൂപതയുടെ സോഷ്യൽ സർവീസ് സൊസൈറ്റിയും വിശ്വാസ പരിശീലന കേന്ദ്രവും സംയുക്തമായി നടത്തിയ വിദ്യാർഥികൾക്ക് പരീക്ഷയുടെ സമ്മർദം എങ്ങനെ ശരിയായി കൈകാര്യം ചെയാം എന്നതിനെക്കുറിച്ചുള്ള ബോധവത്കരണ ക്ലാസ് ഫാരിദാബാദ് രൂപത അധ്യക്ഷൻമാർ കുര്യാക്കോസ് ഭരണികുളങ്ങര ഉദ്ഘാടനം ചെയ്തു.
ഞായറാഴ്ച രാവിലെ 10 മുതൽ അഞ്ച് വരെ ജസോള ഫാത്തിമ്മാ മാതാ ഫൊറോന ദൈവലയത്തിന്റെ ഹാളിൽ വച്ചു നടന്ന ക്ലാസുകൾക്ക് മുൻ കേന്ദ്ര മന്ത്രിമായ അൽഫോൻസ് കണ്ണന്താനവും അഡ്വ. ഡോ. കെ.സി. ജോർജ്, ഫാ. സ്റ്റാൻലി കോഴിച്ചിറ, ജിതിൻ തോമസ്, സജീവ് ബി. എൽ, അനീഷ് അമ്പൂരി എന്നിവർ ക്ലാസുകൾ നയിച്ചു. ഫാ. സുനിൽ അഗസ്റ്റിൻ പനിചേമ്പള്ളിൽ നേതൃത്വം നൽകി.
|
യാത്രയയപ്പ് നൽകി
ന്യൂഡൽഹി: ഡൽഹി മലയാളി അസോസ്സിയേഷൻ പട്ടേൽ നഗർ ഏരിയയുടെ ആഭിമുഖ്യത്തിൽ ഏരിയയിലെ സ്ഥാപക അംഗവും മുൻ കേന്ദ്ര കമ്മിറ്റി അംഗവും വിവിധ ആത്മീയ സംഘടനകളിലൂടെ സാമൂഹിക സേവന രംഗത്തു പ്രവർത്തിക്കുന്ന ഓമന ഷാജിക്ക് യാത്രയയപ്പു നൽകി.
ഡൽഹിയിലെ ഗംഗാറാം ആശുപത്രിയിൽ 33 വർഷത്തെ സേവനത്തിന് ശേഷം കേരളത്തിൽ കോട്ടയം ജില്ലയിലെ മാഞ്ഞൂർ ചാമക്കാലയിലേക്ക് സ്ഥിര താമസമാക്കുകയാണ് ഷാജി. ഏരിയ ചെയർമാൻ കല്ലറ മനോജ് അധ്യക്ഷത വഹിച്ച യാത്രയയപ്പ് സമ്മേളനം കേന്ദ്രക്കമ്മിറ്റി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ ഉദ്ഘാടനം ചെയ്തു.
ഏരിയ മുഖ്യ ഉപദേഷ്ടാവ് സി. ജി. ജോൺ കുട്ടി, ഏരിയ സെക്രട്ടറി പി.പി. പ്രിൻസ്, വൈസ് ചെയർമാൻ സെബാസ്റ്റ്യൻ ജോസഫ്, വനിതാ വിഭാഗം കൺവീനർ എസ്. സജിത, ട്രഷറർ അഖിൽ കൃഷ്ണൻ, ജോയിന്റ് സെക്രട്ടറി അമ്പിളി സതീശൻ, ഇന്റേണൽ ഓഡിറ്റർ ലിസി ജേക്കബ് തുടങ്ങിയവർ പ്രസംഗിച്ചു.
|
സലിൽ ശിവദാസ് മെമ്മോറിയൽ എക്സലൻസ് അവാർഡിന് അപേക്ഷിക്കാം
ന്യൂഡൽഹി: കഴിഞ്ഞ അധ്യയന വർഷത്തിൽ 12ാം ക്ലാസിൽ കൊമേഴ്സ്, സയൻസ്, ഹ്യൂമാനിറ്റീസ്, എന്നീ സ്ട്രീമുകളിൽ ഉന്നത വിജയം കൈവരിച്ച വിദ്യാഥികൾക്കു വീതം നൽകി വരുന്ന ഡിഎംഎ സലിൽ ശിവദാസ് മെമ്മോറിയൽ സ്റ്റുഡന്റ്സ് എക്സലൻസ് അവാർഡുകൾക്കുള്ള അപേക്ഷകൾ ഈ മാസം 20 വരെ സമർപ്പിക്കാവുന്നതാണെന്ന് സംഘാടകർ അറിയിച്ചു.
തെരഞ്ഞെടുക്കപ്പെടുന്ന കുട്ടികളെ ജൂലെെ 14ന് താൽക്കത്തോറ ഇൻഡോർ സ്റ്റേഡിയത്തിൽ നടക്കുന്ന ഡിഎംഎയുടെ 75ാമത് വാർഷികാഘോഷങ്ങളിൽ മികവിനുള്ള സർട്ടിഫിക്കറ്റും കാഷ് അവാർഡും നൽകി ആദരിക്കും.
ഡിഎംഎയുടെ അംഗങ്ങൾക്കു മാത്രമായി നിജപ്പെടുത്തിയിരിക്കുന്ന അവാർഡുകൾക്കായി സമർപ്പിക്കേണ്ട ഫോമുകൾ ഏരിയാ ഭാരവാഹികളിൽ ലഭ്യമാണ്. അപൂർണമായവയും നിശ്ചിത തീയതിക്കു ശേഷം ലഭിക്കുന്നതുമായ ഫോമുകൾ പരിഗണിക്കുന്നതല്ല.
കൂടുതൽ വിവരങ്ങൾക്ക് ഡിഎംഎയുടെ ഏരിയാ ഭാരവാഹികളുമായോ ജനൽ സെക്രട്ടറി ടോണി കണ്ണമ്പുഴയുമായോ 9810791770 എന്ന നമ്പരിൽ ബന്ധപ്പെടാവുന്നതാണ്.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച കാർത്തിക പൊങ്കാല
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ ബുധനാഴ്ച (ജൂൺ 5) കാർത്തിക പൊങ്കാല. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമ്മികത്വത്തിൽ രാവിലെ 8:30ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കും. കൂടുതൽ വിവരങ്ങൾക്കും വഴിപാടുകളുടെ ബുക്കിംഗിനുമായി ക്ഷേത്ര മാനേജരുമായി 9289886490, 9868990552 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
സൗത്ത് നികേതൻ ഏരിയയിലെ വിദ്യാർഥികളെ ആദരിച്ച് ഡിഎംഎ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ സൗത്ത് നികേതൻ ഏരിയ 202324 അധ്യയന വർഷത്തിൽ ഉന്നത വിജയം കരസ്ഥമാക്കിയ ഏരിയയിലെ വിദ്യാർഥികളെ ആദരിച്ചു. വിജയികൾക്ക് കാഷ് അവാർഡുകളും മലയാള ഭാഷാ പഠനത്തിൽ വിജയികളായവർക്ക് സർട്ടിഫിക്കറ്റുകളും വിതരണം ചെയ്തു.
ഏരിയ ചെയർമാൻ രാജു യോഹന്നാൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ ഡിഎംഎ വൈസ് പ്രസിഡന്റ് കെ.ജി. രഘുനാഥൻ നായർ നിലവിളക്കു കൊളുത്തി പരിപാടികളുടെ ഉദ്ഘാടനം നിർവഹിച്ചു. ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രെഷറർ മാത്യു ജോസ്, ഏരിയ സെക്രട്ടറി സഞ്ജീവ് പണിക്കർ തുടങ്ങിയവർ ആശംസകൾ നേർന്നു സംസാരിച്ചു.
തുടർന്ന് മാതാപിതാക്കൾക്കും യുവജനങ്ങൾക്കും ചെറിയ കുട്ടികൾക്കുമായി ജെയിംസ് വെളിയത്ത് മോട്ടിവേഷണൽ ക്ലാസ് നടത്തി.
|
കൊടുംചൂടിൽ പരിശീലനം; ഡല്‍ഹിയിൽ മലയാളി പോലീസുകാരന് സൂര്യാഘാതമേറ്റു മരിച്ചു
ന്യൂഡൽഹി: ഡല്‍ഹിയിൽ പരിശീലനത്തിനിടെ കടുത്ത ചൂടില്‍ മലയാളി പോലീസുകാരന് സൂര്യാഘാതമേറ്റു മരിച്ചു. ഉത്തംനഗർ ഹസ്ത്സാലിൽ താമസിക്കുന്ന കോഴിക്കോട് വടകര ചോറോട് മാങ്ങാട്ടുപാറസ്വദേശി കെ. ബിനേഷ്(50) ആണ് മരിച്ചത്.
ഡൽഹി പോലീസിൽ അസി. സബ് ഇൻസ്പെക്ടറാണ്. വസീറാബാദ് പോലീസ് ട്രെയിനിംഗ് സെന്ററിൽ നടക്കുന്ന പ്രത്യേക പരിശീലനത്തിനിടെയാണ് ബിനേഷിന് സൂര്യാഘാതമേറ്റത്. പരിശീലനത്തിനുള്ള 1,400 അംഗ പോലീസ് സംഘത്തിൽ ബിനേഷ് ഉൾപ്പെടെ 12 മലയാളികളാണുണ്ടായിരുന്നത്.
ചൂടേറ്റു തളർന്നു തലകറങ്ങി വീണ ബിനേഷിനെ ആദ്യം അടുത്തുള്ള ആശുപത്രിയിലെത്തിച്ചു. ആരോഗ്യസ്ഥിതി മോശമായതോടെ പശ്ചിംവിഹാർ ബാലാജി ആശുപത്രിയിലേക്കു മാറ്റി. ഇവിടെ വച്ച് ചൊവ്വാഴ്ച രാത്രിയായിരുന്നു മരണം.
മൃതദേഹം ഇന്നു നാട്ടിലെത്തിക്കും. കനത്ത ചൂടു കാരണം റെഡ് അലർട്ട് പ്രഖ്യാപിച്ചിരിക്കുന്ന ഡൽഹിയിൽ ഉയർന്ന താപനില 49.9 ഡിഗ്രി സെൽഷ്യസ് വരെയെത്തി.
|
കൊടുംചൂടിൽ വലഞ്ഞ് ഡൽഹി
ന്യൂഡൽഹി: ഡൽഹിയിലെ താപനില ചൊവ്വാഴ്ച 50 ഡിഗ്രി സെൽഷ്യസിൽ വരെ എത്തി. ഉത്തരേന്ത്യയുടെ മിക്ക ഭാഗങ്ങളിലും കടുത്ത ചൂട് തുടരുകയാണ്. ഡൽഹിയിലെ മുങ്കേഷ്പുരിലും നരേലയിലുമാണ് ഏറ്റവും കൂടിയ താപനില രേഖപ്പെടുത്തിയത്.
49.9 ഡിഗ്രി സെൽഷ്യസ്. ഇത് സാധാരണയേക്കാൾ 9 ഡിഗ്രി കൂടുതലാണ്. നജഫ്ഗഡിൽ 49.8 ഡിഗ്രി രേഖപ്പെടുത്തി. ഉത്തർപ്രദേശ്, ഹരിയാന, രാജസ്ഥാൻ, പഞ്ചാബ് എന്നിവിടങ്ങളിലും കടുത്ത ചൂട് അനുഭവപ്പെട്ടതായി കാലാവസ്ഥാ വകുപ്പ് അറിയിച്ചു.
രാജസ്ഥാനിലെ ചുരുവിൽ ചൂട് രൂക്ഷമാണ്. സാധാരണയിൽനിന്ന് 7.5 ഡിഗ്രി കൂടി 50.5 ഡിഗ്രി സെൽഷ്യസ് രേഖപ്പെടുത്തി. ഹരിയാനയിലെ സിർസയിലാണ് കൂടിയ താപനില 50.3 ഡിഗ്രി സെൽഷ്യസിലെത്തിയത്.
ഹിസാറിൽ 49.3 ഡിഗ്രി സെൽഷ്യസ് താപനില രേഖപ്പെടുത്തി. പഞ്ചാബിലെ ഭട്ടിൻഡയിൽ 49.3 ഡിഗ്രി സെൽഷ്യസാണ് ഉയർന്ന താപനില. യുപിയിലെ ഝാൻസിയിൽ 49.0 ഡിഗ്രി സെൽഷ്യസും പ്രയാഗ്രാജിൽ 48.2 ഡിഗ്രി സെൽഷ്യസും വാരണാസിയിലും കാൺപുരിലും 47.6 ഡിഗ്രി സെൽഷ്യസുമായിരുന്നു താപനില.
|
ഡൽഹിയിൽ ആശുപത്രിയിൽ തീപിടിത്തം: ഏഴു നവജാതശിശുക്കൾ മരിച്ചു
ന്യൂഡൽഹി: ഡൽഹിയിൽ കുട്ടികളുടെ ആശുപത്രിയിലുണ്ടായ തീപിടിത്തത്തിൽ ഏഴു നവജാതശിശുക്കൾ മരിച്ചു. അഞ്ചു കുട്ടികളെ രക്ഷപ്പെടുത്തി. ഇവരെ വിദഗ്ധ ചികിത്സയ്ക്കായി മറ്റൊരു ആശുപത്രിയിലേക്കു മാറ്റി.
കിഴക്കൻ ഡൽഹിയിലെ വിവേക് വിഹാറിലുള്ള ന്യൂബോൺ ബേബി കെയർ ആശുപത്രിയിലാണ് ശനിയാഴ്ച രാത്രി 11.30ഓടെ തീപിടിത്തമുണ്ടായത്. തീപിടിത്തത്തിൽ ആശുപത്രിയിൽ സൂക്ഷിച്ചിരുന്ന നിരവധി ഓക്സിജൻ സിലിണ്ടറുകൾ പൊട്ടിത്തെറിച്ചു.
ആശുപത്രിക്കുള്ളിലെ തീ സമീപത്തെ രണ്ടു കെട്ടിടങ്ങളിലേക്കും പടർന്നു. 16 ഫയർ എൻജിനുകൾ സ്ഥലത്തെത്തിയാണ് തീയണച്ചത്. സംഭവം നടന്നതിനു പിന്നാലെ ആശുപത്രി ഉടമ ഡോ. നവീൻ കിച്ചി ഒളിവിൽ പോയിരുന്നു. ഇയാളെ പിന്നീട് അറസ്റ്റ് ചെയ്തു.
സംഭവസമയത്ത് ആശുപത്രിയിലുണ്ടായിരുന്ന ഡോ. ആകാശിനെയും പോലീസ് അറസ്റ്റ് ചെയ്തു. തീപിടിത്തം ഉണ്ടായ ഉടൻ ആശുപത്രി അധികൃതർ ഓടി രക്ഷപ്പെട്ടതായി ദൃക്സാക്ഷികൾ പറഞ്ഞു.
പ്രദേശവാസികളാണ് ആദ്യം രക്ഷാപ്രവർത്തനത്തിന് നേതൃത്വം നൽകിയത്. ഓക്സിജൻ റീഫില്ലിംഗുമായി ബന്ധപ്പെട്ട് അനധികൃത നീക്കങ്ങൾ ആശുപത്രിയിൽ നടക്കാറുണ്ടെന്നും ഇതായിരിക്കാം തീപിടിത്തത്തിനു കാരണമെന്നും പ്രദേശവാസികൾ കുറ്റപ്പെടുത്തി.
അപകടത്തെക്കുറിച്ച് കൂടുതൽ അന്വേഷണം നടന്നുവരികയാണെന്ന് പോലീസ് വ്യതമാക്കി. സുരക്ഷാവീഴ്ച ഉണ്ടായിട്ടുണ്ടെങ്കിൽ കർശന നടപടി സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.
രാഷ്ട്രപതി ദ്രൗപതി മുർമുവും പ്രധാനമന്ത്രി നരേന്ദ്ര മോദിയും അപകടത്തിൽ അനുശോചനം രേഖപ്പെടുത്തി. മരിച്ച കുട്ടികളുടെ വീട്ടുകാർക്ക് രണ്ടു ലക്ഷം രൂപയും പരിക്കേറ്റ കുട്ടികൾക്ക് 50,000 രൂപയും പ്രധാനമന്ത്രിയുടെ ദുരിതാശ്വാസ ഫണ്ടിൽനിന്നു പ്രഖ്യാപിച്ചിട്ടുണ്ട്.
സംഭവത്തിൽ അശ്രദ്ധ കാണിച്ചവർക്കെതിരേ കർശന നടപടി ഉണ്ടാകുമെന്നും പരിക്കേറ്റവർക്ക് ശരിയായ ചികിത്സ ഉറപ്പുവരുത്തുമെന്നും ഡൽഹി മുഖ്യമന്ത്രി അരവിന്ദ് കേജരിവാൾ പറഞ്ഞു. അതേസമയം, ഡൽഹിയിൽത്തന്നെയുണ്ടായ മറ്റൊരു തീപിടിത്തത്തിൽ മൂന്നുപേർ മരിച്ചു.
കൃഷ്ണ നഗറിൽ നാലുനില ഭവനസമുച്ചയത്തിലാണ് ഞായറാഴ്ച പുലർച്ചെ 2.30 ഓടെ തീപിടിത്തമുണ്ടായത്. ഏഴുപേരെ അഗ്നിരക്ഷാസേന രക്ഷപ്പെടുത്തി.
|
ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ വീണ്ടും ബോംബ് ഭീഷണി. ആഭ്യന്തരമന്ത്രാലയം ഉൾപ്പെടുന്ന നോർത്ത് ബ്ലോക്കിലാണ് ബോംബ് വച്ചതായി ഭീഷണി സന്ദേശമെത്തിയത്.
ഡൽഹി പോലീസിന്റെ കണ്ട്രോൾ റൂമിലേക്കാണ് സന്ദേശമെത്തിയത്. ഇതേതുടർന്നു ഉദ്യോഗസ്ഥർ പരിശോധന നടത്തി. സന്ദേശം വ്യാജമാണെന്ന് പോലീസ് സ്ഥിരീകരിച്ചു.
നേരത്തെ, വിമാനത്താവളത്തിലും സ്കൂളുകളിലും ബോംബ് വച്ചതായി വ്യാജ ഭീഷണി വന്നിരുന്നു.
|
ഡിഎംഎയുടെ യോഗ, ധ്യാന ക്ലാസുകൾ സമാപിച്ചു
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ സൗജന്യമായി നടത്തിവന്ന യോഗ, ധ്യാന ക്ലാസുകൾ സമാപിച്ചു. ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ നേതൃത്വം നൽകിയ ക്ലാസുകൾ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ഗസ്റ്റ് സ്പീക്കർ ഷാനു ശ്യാമളയാണ് നയിച്ചത്.
സമാപനത്തോടനുബന്ധിച്ചു നടന്ന ചടങ്ങിൽ ഡിഎംഎ ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഏരിയ സെക്രട്ടറി നോവൽ ആർ തങ്കപ്പൻ തുടങ്ങിയവർ ഷാനു ശ്യാമളയെ മൊമെന്റോ നൽകി ആദരിച്ചു. വൈസ് പ്രസിഡന്റ്മാരായ കെജി രഘുനാഥൻ നായർ, കെവി മണികണ്ഠൻ, അഡീഷണൽ ഇന്റെർണൽ ഓഡിറ്റർ ലീനാ രമണൻ, ഏരിയ വനിതാ വിഭാഗം കൺവീനർ സുതിലാ ശിവകുമാർ തുടങ്ങിയവർ പങ്കെടുത്തു.
|
ഇന്ത്യന്‍ ബേക്കറി ഫെഡറേഷന് ഡല്‍ഹി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു
ന്യൂഡല്‍ഹി: ഇന്ത്യന്‍ ബേക്കറി ഫെഡറേഷന് ഡല്‍ഹി ചാപ്റ്റര്‍ ഉദ്ഘാടനം ചെയ്തു. എംഎസ്എംഇ മന്ത്രാലയത്തിലെ ജോയിന്റ് ഡയറക്ടറും ഓഫീസ് മേധാവിയുമായ ഡോ. ആര്.കെ.ഭാരതി ഉദ്ഘാടനം നിര്‍വഹിച്ചു.
ഇന്ത്യന്‍ ബേക്കറി വ്യവസായത്തിന് വളര്‍ച്ചയ്ക്കും വികസനത്തിനും വലിയ സാധ്യതകളുണ്ട്. ബേക്കറി ഫെഡറേഷന്റെ കൂട്ടായ പരിശ്രമങ്ങളിലൂടെ മുഴുവന്‍ മൂല്യ ശൃംഖലയിലുടനീളം മികവും സുസ്ഥിരതയും നവീകരണവും പ്രോത്സാഹിപ്പിക്കാനാണ് സര്‍ക്കാര്‍ ലക്ഷ്യമിടുന്നതെന്ന് ആര്.കെ. ഭാരതി പറഞ്ഞു.
ഡിഫന്‍സ് ബേക്കറി, സൗത്ത് സൈഡ് ഹാബിറ്റ്സ്, ന്യൂ ജോളി ബേക്കറി തുടങ്ങി ബേക്കിംഗ് വ്യവസായത്തിലെ പ്രമുഖരും പ്രമുഖ ബേക്കറി ശൃംഖലകളില്‍ നിന്നുള്ള പ്രതിനിധികളും ഉത്പാദകര്‍, വിതരണക്കാര്‍, യുവ സംരംഭകര്‍ എന്നിവരും ചടങ്ങില്‍ പങ്കെടുത്തു.
സാങ്കേതികവിദ്യ സ്വീകരിക്കല്‍, നൈപുണ്യ വികസനം, വിപണി വിപുലീകരണം, നിയന്ത്രണങ്ങള്‍ പാലിക്കല്‍ തുടങ്ങിയ പ്രധാന വിഷയങ്ങളെ കേന്ദ്രീകരിച്ച് ചര്‍ച്ചകള്‍ നടന്നു.
|
സെമിനാർ സംഘടിപ്പിച്ചു
ചണ്ഢീഗഡ്: ലൈംഗിക അതിക്രമങ്ങൾക്കിരയായ കുട്ടികളുടെ മാനസികാരോഗ്യവും പോക്സോ നിയമവും എന്ന വിഷയത്തെ ആസ്പദമാക്കി ഹരിയാന പൊതുഭരണ സ്ഥാപനത്തിൽ ഏകദിന ചർച്ച നടന്നു.
അഡ്വ.ഡോ. കെ.സി. ജോർജ്, ഹരിയാന ജുവനൈൽ ജസ്റ്റീസ് ബോർഡ് (ബാലനീതി സമിതി) അംഗങ്ങൾ തുടങ്ങിയവർ പങ്കെടുത്തു.
|
അഗ്നിബാധയെന്ന് സംശയം; എയർ ഇന്ത്യ വിമാനം ഡൽഹിയിൽ തിരിച്ചിറക്കി
ന്യൂഡൽഹി: എയർകണ്ടിഷനിംഗ് യൂണിറ്റിൽ തീ പടർന്നുവെന്ന സംശയത്തെത്തുടർന്ന് 175 യാത്രക്കാരുമായി ബംഗളൂരുവിലേക്കുള്ള എയർ ഇന്ത്യ വിമാനം ഡൽഹി ഇന്ദിരാഗാന്ധി രാജ്യാന്തര വിമാനത്താവളത്തിൽ തിരിച്ചിറക്കി.
വെള്ളിയാഴ്ച വൈകുന്നേരം 6:40 നാണ് എഐ 897 വിമാനം സുരക്ഷിതമായി ഡൽഹിയിൽ ഇറക്കിയത്. യാത്രക്കാർക്കായി ബദൽസംവിധാനം ഏർപ്പെടുത്തിയതായി എയർ ഇന്ത്യ അധികൃതർ പറഞ്ഞു.
|
അന്താരാഷ്ട്ര നഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു
ന്യൂഡൽഹി: ആർകെ പുരം സെന്റ് പീറ്റേഴ്സ് ഇടവകയിൽ അന്താരാഷ്ട്ര നേഴ്സസ് ദിനാഘോഷവും മാതൃ ദിനാഘോഷവും സംഘടിപ്പിച്ചു. രാവിലെ 11ന് വികാരി ഫാ സുനിൽ അഗസ്റ്റിന്റെ കാർമികത്വത്തിൽ വിശുദ്ധ കുർബാന നടന്നു.
തുടർന്ന് ഇടവകയിലെ 25 വർഷം പൂർത്തിയാക്കിയ നഴ്സുമാരെയും 60 വയസ് പൂർത്തിയാക്കിയ അമ്മമാരേയും ആദരിച്ചു. കൂടാതെ ഇടവകയിലെ നഴ്സസ് ഗിൽഡിന്റെ നേതൃത്വത്തിൽ സൗജന്യ ബ്ലഡ്, ഷുഗർ പരിശോധനയും നടന്നു.
|
പ്ലസ്ടു പരീക്ഷയിൽ തോറ്റു; ഡൽഹിയിൽ വിദ്യാർഥി ജീവനൊടുക്കി
ന്യൂഡൽഹി: പ്ലസ്ടു പരീക്ഷയിൽ തോറ്റതിൽ മനംനൊന്ത് വിദ്യാർഥി ജീവനൊടുക്കി. കിഴക്കൻ ഡൽഹിയിലെ ലക്ഷ്മി നഗറിലാണ് പരീക്ഷയിൽ രണ്ട് വിഷയങ്ങളിൽ തോറ്റതിനെത്തുടർന്ന് അർജുൻ സക്സേന(16) ജീവനൊടുക്കിയത്.
തിങ്കളാഴ്ചയായിരുന്നു സംഭവം. വാടകയ്ക്ക് താമസിച്ചിരുന്ന പേയിംഗ് ഗസ്റ്റ് മുറിയിൽ സീലിംഗ് ഫാനിൽ തൂങ്ങിമരിച്ച നിലയിലാണ് മൃതദേഹം കണ്ടെത്തിയത്. ആത്മഹത്യാ കുറിപ്പൊന്നും കണ്ടെത്തിയിട്ടില്ലെന്നു പോലീസ് അറിയിച്ചു.
മുറി അകത്തുനിന്നു പൂട്ടിയ നിലയിലായിരുന്നു. ഉത്തർപ്രദേശിലെ ഇറ്റാവ സ്വദേശിയായ സക്സേന 12ാം ക്ലാസ് പരീക്ഷയ്ക്കൊപ്പം എൻജിനീയറിംഗ് പ്രവേശന പരീക്ഷയ്ക്ക് തയാറെടുക്കാനും കൂടിയാണ് ഡൽഹിയിൽ എത്തിയത്.
പരീക്ഷാ ഫലം പ്രഖ്യാപിച്ചത് മുതൽ കുട്ടി വിഷാദാവസ്ഥയിലായിരുന്നുവെന്ന് ഒപ്പം താമസിക്കുന്നവർ പറഞ്ഞു.
|
സ്വീകരണം നൽകി
ന്യൂഡൽഹി: കൈരളി വെൽഫെയർ & കൾച്ചറൽ സൊസൈറ്റിയുടെ നേതൃത്വത്തിൽ ഡൽഹി പോലീസിൽ നിന്നും വിരമിച്ച മലയാളി പോലീസ് ഉദ്യഗസ്ഥർക്ക് പോലീസ് സെക്യുരിറ്റി ലൈൻ കോൺഫ്രൻസ് ഹാളിൽ സ്വീകരണം നൽകി.
ഇൻസ്പെക്ടർ ടോമി വർഗീസ്, സബ് ഇൻസ്പെക്ടർമാരായ പി.എം. വത്സരാജൻ, ഇ.ബി. സുരേഷ്, പി .കെ. സലിം, വിനോദ് നാനായിൽ എന്നിവരെ ചടങ്ങിൽ ആദരിച്ചു.
പ്രസിഡന്റ് പി.എൻ. രാജൻ, കൈരളി സെക്രട്ടറി വി ആർ ഷിബു, ഷാജി അപ്പൂസ്, എസ്. സുരേഷ് കുമാർ, സുദർശനൻ പിള്ള, രക്നാകരൻ നമ്പ്യാർ എന്നിവർ സംസാരിച്ചു.
|
ഡിഎംഎയുടെ ആഭിമുഖ്യത്തിൽ സൗജന്യ യോഗ, ധ്യാന ക്ലാസുകൾ ബുധനാഴ്ച മുതൽ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷന്റെ ആഭിമുഖ്യത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷന്റെ സഹകരണത്തോടെ സൗജന്യ യോഗ, ധ്യാന ക്ലാസുകൾ ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിൽ ആർട്ട് ഓഫ് ലിവിംഗ് ഫൗണ്ടേഷൻ ഗസ്റ്റ് സ്പീക്കർ ഷാനു ശ്യാമള ഭദ്ര ദീപം കൊളുത്തി ഉദ്ഘാടനം ചെയ്തു.
ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ നേതൃത്വം നൽകിയ ചടങ്ങിൽ ഡിഎംഎ അഡീഷണൽ ഇന്റേണൽ ഓഡിറ്ററും പ്രോഗ്രാം കൺവീനറുമായ ലീന രമണൻ, ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ, ജോയിന്റ് വിമൻസ് വിംഗ് കൺവീനർ എസ്. പാർവതി, ട്രഷറർ അജി ചെല്ലപ്പൻ, എക്സിക്യൂട്ടീവ് കമ്മിറ്റി അംഗങ്ങളായ എൻ.പി. തങ്കച്ചൻ, ബിന്ദു അജി തുടങ്ങിയവർ പങ്കെടുത്തു.
ബുധനാഴ്ച മുതൽ ഞായറാഴ്ച വരെ രാത്രി 7.30 മുതൽ ഒന്‍പത് വരെ സൗജന്യമായി നടക്കുന്ന ക്ലാസുകളിൽ എല്ലാവർക്കും പങ്കെടുക്കാൻ സാധിക്കുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കൂടുതൽ വിവരങ്ങൾക്ക്: ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ഡിഎംഎ വിനയ് നഗർ കിദ്വായ് നഗർ ഏരിയ സെക്രട്ടറി നോവൽ ആർ. തങ്കപ്പൻ എന്നിവരുമായി 9810791770, 9818204660 എന്നീ നമ്പറുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ദിയ എൽസ വർഗീസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: എരുമേലി തുലാപ്പള്ളി തൂമ്പുങ്കൽ ദിയ എൽസ വർഗീസ്(19) ഡൽഹിയിലെ മെഹ്റൗളിയിൽ അന്തരിച്ചു. മോൻസി ബിന്ദു ദമ്പതിമാരുടെ മകളാണ്.
സംസ്കാരം തുഗ്ലകാബാദ് സെന്റ് തോമസ് ക്രിസ്ത്യൻ സെമിത്തേരിയിൽ തിങ്കളാഴ്ച മൂന്നിന് നടക്കും. ലാഡോ സരായി ലിറ്റൽ ഫ്ലവർ പള്ളി ഇടവകാംഗമാണ്. സഹോദരങ്ങൾ: ഡയസ്, ഡയന.
|
ഡൽഹിയിൽ ആശുപത്രികളിൽ ബോംബ് ഭീഷണി
ന്യൂഡൽഹി: ഡൽഹിയിൽ രണ്ട് ആശുപത്രികളിൽ ബോംബ് ഭീഷണി. ബുരാഡി സർക്കാർ ആശുപത്രിയിലും സഞ്ജയ് ഗാന്ധി ആശുപത്രിയിലുമാണ് ഭീഷണി സന്ദേശമെത്തിയത്.
ഭീഷണിയെ തുടർന്നു ആശുപത്രികളിൽ പരിശോധന നടത്തി. ആശുപത്രിയിലെ സുരക്ഷയും വർധിപ്പിച്ചു. ഇമെയിൽ വഴിയാണ് ഭീഷണി സന്ദേശമെത്തിയത്.
കഴിഞ്ഞയാഴ്ച ഡൽഹി, ഗുജറാത്ത്, അഹമ്മദാബാദ് എന്നിവിടങ്ങളിലെ സ്കൂളുകളിലേക്ക് ബോംബ് ഭീഷണി സന്ദേശമെത്തിയിരുന്നു.
|
റവ. ഡോ. മാത്യു കോയിക്കൽ സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറൽ
ന്യൂഡൽഹി: ഡൽഹി അതിരൂപതയുടെ ജുഡീഷ്യൽ വികാരി റവ. ഡോ. മാത്യു കോയിക്കലിനെ സിബിസിഐയുടെ പുതിയ ഡെപ്യൂട്ടി സെക്രട്ടറി ജനറലായി നിയമിച്ചു. ബംഗളൂരു സെന്റ് ജോൺസിൽ കൂടിയ സിബിസിഐ സ്റ്റാൻഡിംഗ് കമ്മിറ്റിയിലാണ് തീരുമാനമുണ്ടായത്.
പാലാ രൂപതയിലെ കരിമ്പാനി ഇടവകയിൽ കോയിക്കൽ ജോസഫ് മേരി ദമ്പതികളുടെ മൂത്ത മകനാണ്. റോമിലെ ലാത്രാൻ പൊന്തിഫിക്കൽ യൂണിവേഴ്സിറ്റിയിൽ നിന്നും കാനോൻ നിയമത്തിൽ ഇദ്ദേഹം ഡോക്ടറേറ്റ് നേടിയിട്ടുണ്ട്.
ഡൽഹി അതിരൂപതയുടെ വിവിധ ഇടവകളിൽ വികാരി, അതിരൂപത ചാൻസലർ, അതിരൂപത സെക്രട്ടറി തുടങ്ങിയ വിവിധ ഉത്തരവാദിത്വങ്ങൾ വഹിച്ചിട്ടുണ്ട്.
|
ഡൽഹിയിൽ ഡോക്ടർ വീടിനുള്ളിൽ മരിച്ചനിലയിൽ
ന്യൂഡൽഹി: ഡൽഹിയിലെ ജംഗ്പുരയിൽ 63 കാരനായ ഡോക്ടറെ വീട്ടിൽ കൈകാലുകൾ ബന്ധിച്ചു കൊലപ്പെടുത്തിയനിലയിൽ കണ്ടെത്തി. ജംഗ്പുര സി ബ്ലോക്കിലെ റെസിഡൻഷൽ കെട്ടിടത്തിന്റെ ഒന്നാം നിലയിൽ താമസിക്കുന്ന ജനറൽ ഫിസിഷ്യനായ യോഗേഷ് ചന്ദ്ര പോൾ ആണു കൊല്ലപ്പെട്ടത്.
കൊല്ലപ്പെട്ട യോഗേഷ് ചന്ദ്രയുടെ ഭാര്യ നീന ഡൽഹി സർക്കാർ ആശുപത്രിയിൽ ഡോക്ടറാണ്. ഇവർ ഡ്യൂട്ടി കഴിഞ്ഞ് ഇന്നലെ വൈകുന്നേരം ആറരയോടെ തിരിച്ചെത്തിയപ്പോഴാണു മൃതദേഹം കണ്ടത്. രണ്ടുപേരും തനിച്ചായിരുന്നു താമസം.
ഇവരുടെ രണ്ടു പെൺമക്കളും വിവാഹതിരാണ്. ഡോക്ടർ ദമ്പതികളുടെ വളർത്തുനായ്ക്കളെ മറ്റൊരു മുറിയിൽ പൂട്ടിയിട്ട നിലയിൽ കണ്ടെത്തി. പ്രാഥമികാന്വേഷണത്തിൽ വീട്ടിൽ കവർച്ച നടന്നതായി വ്യക്തമായിട്ടുണ്ടെന്നു പോലീസ് പറഞ്ഞു.
സംഭവത്തിൽ മൂന്നോ നാലോ പേർക്കു പങ്കുണ്ടെന്നു സംശയിക്കുന്നതായും വിശദമായ അന്വേഷണം ആരംഭിച്ചതായും പോലീസ് പറഞ്ഞു.
|
ഡൽഹിയിൽ പൊടിക്കാറ്റ്: രണ്ടു പേർ മരിച്ചു; 23 പേർക്ക് പരിക്ക്
ന്യൂഡൽഹി: പൊടിക്കാറ്റിനെ തുടർന്നുണ്ടായ അപകടത്തിൽ ഡൽഹിയിൽ രണ്ടുപേർ മരിച്ചു. മരം വീണാണ് അപകടമുണ്ടായത്. 23 പേർക്ക് പരിക്കേൽക്കുകയും ചെയ്തു.
വെള്ളിയാഴ്ചയുണ്ടായ പൊടിക്കാറ്റിനെ തുടർന്ന് മരങ്ങൾ കടപുഴകി വീണതിനെ കുറിച്ച് 152 പരാതികളും കെട്ടിടങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായി 55 പരാതികളും ലഭിച്ചതായി ഡൽഹി പോലീസ് അറിയിച്ചു.
200ലധികം താമസക്കാർക്ക് വൈദ്യുതി തടസപ്പെട്ടു. ഇടിമിന്നലും ശക്തമായ കാറ്റും നഗരത്തിൽ ഗതാഗത തടസത്തിനും വിമാനം വഴിതിരിച്ചുവിടുന്നതിനും കാരണമായി. ഡൽഹിയിലേക്കുള്ള ഒമ്പത് വിമാനങ്ങൾ ജയ്പൂരിലേക്ക് തിരിച്ചുവിട്ടതായി വിമാനത്താവള അധികൃതർ അറിയിച്ചു.
മരങ്ങൾ കടപുഴകി വീണത് പലയിടത്തും ഗതാഗതത്തെ ബാധിച്ചു. നോയിഡയിലെ സെക്ടർ 58ൽ ഒരു കെട്ടിടത്തിന്റെ അറ്റകുറ്റപ്പണികൾക്കായി സ്ഥാപിച്ച ഷട്ടറിംഗ് വാഹനങ്ങൾക്ക് മുകളിൽ വീണതിനെ തുടർന്ന് നിരവധി കാറുകൾക്ക് കേടുപാടുകൾ സംഭവിച്ചതായി വാർത്താ ഏജൻസിയായ എഎൻഐ റിപ്പോർട്ട് ചെയ്തു.
രാജ്യതലസ്ഥാനത്ത് ഇന്ന് കൂടുതൽ മഴയ്ക്കും ഇടിമിന്നലിനും സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. അടുത്ത മൂന്ന് മണിക്കൂറിൽ തെക്കൻ പഞ്ചാബ്, ഹരിയാന, ഡൽഹി, പടിഞ്ഞാറൻ ഉത്തർപ്രദേശ്, മേഘാലയ, തെക്ക്കിഴക്കൻ അരുണാചൽ പ്രദേശ്, തെക്ക്കിഴക്കൻ ആസാം, മണിപ്പുർ, കർണാടക, കേരളം എന്നിവിടങ്ങളിൽ ഇടിമിന്നലോട് കൂടിയ ചെറിയ മഴയ്ക്കും സാധ്യതയുണ്ട്.
|
ഫരീദാബാദ് ഡിവൈനിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി
ന്യൂഡൽഹി: ഫരീദാബാദ് ഡിവൈൻ ആശ്രമത്തിൽ പന്തക്കുസ്താ മഹോത്സവത്തിന് തുടക്കമായി. ഡൽഹി അതിരൂപത സഹായമെത്രാൻ ഡോ. ദീപക് വലേറിയൻ ഉദ്ഘാടനം ചെയ്ത മഹോത്സവത്തിൽ ഡൽഹിയുടെ വിവിധ ഭാഗങ്ങളിൽനിന്നുള്ള നൂറുകണക്കിനാളുകൾ പങ്കെടുത്തുവരുന്നു.
എല്ലാ ദിവസവും രാവിലെ 9.30 മുതൽ ഉച്ചകഴിഞ്ഞ് മൂന്നു വരെയുള്ള ശുശ്രൂഷയിൽ വിശുദ്ധ കുർബാന, കുന്പസാരം, വചനശുശ്രൂഷ, ആരാധന എന്നിവ ഉണ്ടായിരിക്കും. ശുശ്രൂഷയിൽ പങ്കെടുക്കുന്നവർക്കായി സൗജന്യ ഭക്ഷണവും താമസസൗകര്യവും ഒരുക്കിയിട്ടുണ്ട്.
സമാപനദിനമായ 18ന് രാവിലെ ഒന്‍പതിന് ആരംഭിക്കുന്ന ശുശ്രൂഷകൾ രാത്രി പന്തക്കുസ്താ ജാഗരണ പ്രാർത്ഥനയോടെ സമാപിക്കും. ഡൽഹിയിലെ വിവിധ പ്രദേശങ്ങളിൽനിന്ന് എത്തുന്നവർക്കായി വാഹനസൗകര്യം ക്രമീകരിച്ചിട്ടുണ്ട്.
|
രാജഗോപാലിന് ഡിഎംഎയുടെ നേതൃത്വത്തിൽ ഡൽഹി മലയാളികളുടെ ആദരം
ന്യൂഡൽഹി: മുൻ കേന്ദ്ര മന്ത്രിയും ഡൽഹി മലയാളി അസോസിയേഷൻ മുൻ രക്ഷാധികാരിയുമായ ഒ. രാജഗോപാലിനെ ഡിഎംഎയുടെ നേതൃത്വത്തിൽ ഡൽഹി മലയാളികൾ ആദരിച്ചു.
ഡിഎംഎ പ്രസിഡന്റ് കെ. രഘുനാഥ് അധ്യക്ഷത വഹിച്ച ചടങ്ങിൽ തനിക്കു ഡൽഹി മലയാളികൾ ഒരുക്കിയ സ്നേഹാദരങ്ങൾക്ക് മറുമൊഴി നൽകി. വൈസ് പ്രസിഡന്റുമാരായ കെ.ജി. രഘുനാഥൻ നായർ, കെവി മണികണ്ഠൻ, ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ എന്നിവർ ആശംസകൾ നേർന്നു കൊണ്ട് സംസാരിച്ചു.
രാജ്യം നൽകുന്ന പദ്മ ഭൂഷൺ ബഹുമതി സ്വീകരിക്കാൻ ഡൽഹിയിൽ എത്തിയ അദ്ദേഹത്തെ ആദരിക്കാനും ആശംസകൾ നൽകുവാനായി ഒരുക്കിയ ’അൽപ്പ സമയം രാജേട്ടനോടൊപ്പം’ എന്ന പരിപാടി ആർകെ പുരത്തെ ഡിഎംഎ സാംസ്കാരിക സമുച്ചയത്തിലെ കോൺഫറൻസ് ഹാളിൽ ബുധനാഴ്ച വൈകുന്നേരം 6.30നാണ് അരങ്ങേറിയത്.
|
സ്വർണ ജയന്തി ട്രയിൻ റദ്ദാക്കൽ: മലയാളികളെ യാത്രാദുരിതത്തിലാക്കിയെന്ന് ഡിഎംഎ
ന്യൂഡൽഹി: സാങ്കേതികമായ കാരണങ്ങൾ പറഞ്ഞ് കേരളത്തിലേക്കുള്ള സ്വർണ ജയന്തി എക്സ്പ്രസ് റദ്ദാക്കിയ റയിൽവേയുടെ നടപടി മലയാളികളെ കൂടുതൽ യാത്രാ ദുരിതത്തിലാക്കിയെന്ന് ഡൽഹി മലയാളി അസോസിയേഷൻ.
ട്രെയിൻ റദ്ദാക്കിയ നടപടി പിൻവലിക്കുകയോ ടിക്കറ്റെടുത്തു കാത്തിരിക്കുന്ന യാത്രക്കാർക്ക് ബദൽ സംവിധാനം ഒരുക്കുകയോ വേണമെന്ന് കേന്ദ്ര റെയിൽവേ മന്ത്രി അശ്വനി വൈഷ്ണവിനു നൽകിയ നിവേദനത്തിൽ ഡിഎംഎ ആവശ്യപ്പെട്ടു. കൂടാതെ വേനലവധി പ്രമാണിച്ചു ഡൽഹിയിൽ നിന്നും കേരളത്തിലേക്ക് ആഴ്ച്ചയിൽ ഒരു ട്രെയിൻ കൂടി അനുവദിക്കണമെന്നും ഡിഎംഎ ആവശ്യപ്പെട്ടു.
വന്ദേഭാരത് പോലെ ആധുനിക സംവിധാനങ്ങളും സൗകര്യങ്ങളുമുള്ള ട്രെയിനുകൾ ഓടാൻ തുടങ്ങിയിട്ടും കേരളത്തിലേക്കുള്ള ട്രെയിനുകളിലെ ടിക്കറ്റ് ക്ഷാമം, പഴക്കമുള്ള ബോഗികൾ, മോശം ഭക്ഷണം എന്നിങ്ങനെ യാത്രക്കാർ നേരിടുന്ന പ്രശ്നങ്ങൾക്ക് ശാശ്വത പരിഹാരം കാണാനാവാത്തത് ഖേദകരമാണന്നും എത്രയും വേഗം അവക്ക് പരിഹാരം കണാനാവുമെന്ന് ആഗ്രഹിക്കുന്നതായും ഡിഎംഎ ഭാരവാഹികൾ പറഞ്ഞു.
സാധാരണക്കാരായ യാത്രക്കാരുടെ ബുദ്ധിമുട്ടുകൾ പരിഹരിക്കാൻ റെയിൽവേ മന്ത്രാലയത്തിൽ നിന്നും അനുഭാവ പൂർണമായ നടപടി ഉണ്ടാവുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് കെ. രഘുനാഥും ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴയും ഒപ്പിട്ട നിവേദനത്തിൽ പറഞ്ഞു.
|
നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ കാർത്തിക പൊങ്കാല വ്യാഴാഴ്ച
ന്യൂഡൽഹി: നജഫ്ഗഡ് ശ്രീചോറ്റാനിക്കര ഭഗവതി ക്ഷേത്രത്തിൽ എല്ലാ മാസവും കാർത്തിക നക്ഷത്രത്തിൽ നടത്തി വരുന്ന കാർത്തിക പൊങ്കാല വ്യാഴാഴ്ച അരങ്ങേറും. രാവിലെ 5.30ന് നിർമ്മാല്യ ദർശനം. തുടർന്ന് ഗണപതി ഹോമത്തോടെ ചടങ്ങുകൾ ആരംഭിക്കും.
ക്ഷേത്ര മേൽശാന്തി അനീഷ് മേപ്പാടന്റെ കാർമ്മികത്വത്തിൽ രാവിലെ 8.30ന് ശ്രീകോവിലിലെ നെയ് വിളക്കിൽ നിന്നും കൊളുത്തുന്ന ദിവ്യാഗ്നി പൊങ്കാല അടുപ്പുകളിലേക്ക് പകരുന്നതോടെ കാർത്തിക പൊങ്കാല ആരംഭിക്കും.
പ്രഭാത പൂജകൾക്കുശേഷം വിശേഷാൽ പൂജകളും ലഘുഭക്ഷണവും കാർത്തിക പൊങ്കാലയോടനുബന്ധിച്ച് ഉണ്ടായിരിക്കുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് ക്ഷേത്ര മാനേജരുമായി 9289886490, 9868990552 എന്നീ നമ്പരുകളിൽ ബന്ധപ്പെടാവുന്നതാണ്.
|
ശ്രീനാരായണ കേന്ദ്രയിൽ പൂജയും ഭജനയും നടത്തി
ന്യൂഡൽഹി: ശ്രീനാരായണ കേന്ദ്രയിൽ പ്രതിമാസ പൂജയും ഭജനയും നടത്തി. കേന്ദ്രയുടെ ദ്വാരകയിലെ ആത്മീയസാംസ്കാരിക സമുച്ചയത്തിന്റെ ഗ്രൗണ്ട് ഫ്ലോറിലുള്ള ഡോ. ബാബുറാം മെമ്മോറിയൽ ഹാളിലെ ഗുരുദേവ സന്നിധിയിലാണ് കെ.എൻ. കുമാരനും കുടുംബവും സ്പോൺസർ ചെയ്ത ചടങ്ങുകൾ അരങ്ങേറിയത്. ദൈവദശകാലാപനത്തോടെയാണ് ഭജന ആരംഭിച്ചത്.
കേന്ദ്രയുടെ വനിതാ വിഭാഗത്തിലെ അംഗങ്ങളായ ശ്രീമതിമാർ, കുശല ബാലൻ, ആശ രവി, സജിനി രവി, അംബിക വിനുദാസ്, വാസന്തി ശശിധരൻ, ഗീത അനിൽ തുടങ്ങിയവരും വൈസ് പ്രസിഡന്റ് ഡോ. കെ. സുന്ദരേശൻ, ജനറൽ സെക്രട്ടറി എൻ. ജയദേവൻ, അഡീഷണൽ ജനറൽ സെക്രട്ടറി പത്തിയൂർ രവി, ട്രഷറർ സുരേന്ദ്രൻ ഗോപി, മാനേജിംഗ് കമ്മറ്റി അംഗങ്ങളായ വി.കെ. ബാലൻ, സി.കെ. ചന്ദ്രൻ, വി.എസ്. സുരേഷ്, ജയപ്രകാശ്, മുൻ കമ്മിറ്റി അംഗങ്ങളായ രാജേന്ദ്രൻ, തുളസീധരൻ, പ്രകാശ് മാധവൻ തുടങ്ങിയവർ പങ്കെടുത്തു.
തുടർന്ന് പ്രസാദ വിതരണവും ഉണ്ടായിരുന്നു. ലഘുഭക്ഷണത്തോടെ പരിപാടികൾ സമാപിച്ചു.
|
ഡിഎംഎ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ് ത്രീ ഗാസിപ്പുർ ഏരിയയ്ക്ക് പുതിയ സാരഥികൾ. മയൂർ വിഹാർ ഫേസ്ത്രീ, പോക്കറ്റ് സിക്സിലെ ജനതാ മാർക്കറ്റിൽ ഏരിയ ചെയർമാൻ ടി.എൽ. മാത്തുക്കുട്ടിയുടെ അധ്യക്ഷതയിൽ നടന്ന വാർഷിക പൊതുയോഗത്തിൽ 2024 2027 വർഷക്കാലത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
യോഗത്തിൽ കേന്ദ്രക്കമ്മിറ്റി ജനറൽ സെക്രട്ടറി ടോണി കണ്ണമ്പുഴ, ചീഫ് ട്രഷറർ മാത്യു ജോസ് തുടങ്ങിയവർ പ്രസംഗിച്ചു. അഡീഷണൽ ട്രഷറർ പിഎൻ ഷാജി, കേന്ദ്ര നിർവാഹക സമിതി അംഗങ്ങളായ ഡി ജയകുമാർ, നളിനി മോഹൻ, എസ് അജികുമാർ, ആർജി കുറുപ്പ്, മയൂർ വിഹാർ ഫേസ്വൺ ഏരിയ നിർവാഹക സമിതി അംഗം ഇകെ ശശിധരൻ തുടങ്ങിയവരുടെ നേതൃത്വത്തിലാണ് തെരഞ്ഞെടുപ്പ് നടന്നത്. രാജീവൻ ഒതയത്ത് റിട്ടേണിംഗ് ഓഫീസറായിരുന്നു.
പുതിയ ഭാരവാഹികൾ: ചെയർമാൻ ടിഎൽ മാത്തുക്കുട്ടി, സെക്രട്ടറി രാജ്കുമാർ പണ്ടാരത്തിൽ, ജോയിന്റ് സെക്രട്ടറിമാർ എം.എസ്. ദീപക്, കെ. സോമൻ, ട്രഷറർ ജോബിൻസൺ ജോസഫ്, ജോയിന്റ് ട്രഷറർ കെ.ഐ. അമീറുദീൻ, ഇന്റേർണൽ ഓഡിറ്റർ ജോഷി ജോസഫ്, വനിതാ വിഭാഗം കൺവീനർ ബിന്ദു ലാൽജി, ജോയിന്റ് കൺവീനർമാർ പ്രീതാ നമ്പ്യാർ, റെനി റെജി എന്നിവരാണ്.
നിർവാഹക സമിതി അംഗംങ്ങളായി കെവി ബേബി, സിഎസ് മഹേഷ്, ടിജി മോഹൻകുമാർ, നന്ദകുമാർ, പദ്മകുമാരി, രാജിതാ പ്രകാശ്, ആർ ബൈജു, ഷാജി ദാസൻ എന്നിവരെയും തെരഞ്ഞെടുത്തു.
|
ടി.വി. തോമസ് ഡൽഹിയിൽ അന്തരിച്ചു
ന്യൂഡൽഹി: വലക്കാട്ട് തോട്ടത്തിൽ വീട് തിരുത്തിപ്പറമ്പ് പടിഞ്ഞാറേ ചാലക്കുടി ടി.വി. തോമസ്(89) ഡൽഹി ഇന്ദ്രപ്രസ്ഥ എക്സ്റ്റൻഷനിലെ നീതി അപ്പാർട്ട്മെന്റിൽ അന്തരിച്ചു.
ബുധനാഴ്ച ഉച്ചയ്ക്ക് രണ്ട് മുതൽ മൂന്ന് വരെ 84 ഐപി എക്സ്റ്റൻഷനിൽ പൊതുദർശനവും മൂന്ന് മുതൽ 3.30 വരെ പ്രാർഥനായോഗവും നടക്കും. വൈകുന്നേരം നാലിന് പൃഥ്വിരാജ് റോഡിലെ ക്രിസ്ത്യൻ സെമിത്തേരിയിൽ സംസ്കാരം നടക്കും.
ഭാര്യ: ലിസി തോമസ്. മക്കൾ: ഡാലി, ടോബി, ലിബി. മരുമക്കൾ ജൂലിയാന, ബിന്ദു, വീണ.
കൂടുതൽ വിവരങ്ങൾക്ക്: 99990 55032.
|
ഡല്‍ഹിയിലെ എട്ട് സ്കൂളുകളില്‍ ബോംബ് ഭീഷണി; വിദ്യാര്‍ഥികളെ ഒഴിപ്പിച്ചു
ന്യൂഡല്‍ഹി: രാജ്യതലസ്ഥാന മേഖലയിലെ എട്ട് സ്കൂളുകളില്‍ ബോംബ് ഭീഷണി. ഡല്‍ഹിയിലെ മയൂര്‍ വിഹാര്‍ മദര്‍ മേരി സ്കൂള്‍, ദ്വാരകയിലെ സന്‍സ്കൃതി സ്കൂള്‍, നോയിഡയിലെ ഡല്‍ഹി പബ്ലിക് സ്കൂള്‍ എന്നിവിടങ്ങളിലാണ് ആദ്യം ഭീഷണി സന്ദേശം എത്തിയത്.
ഇമെയിലിലൂടെയായിരുന്നു ഭീഷണി. പിന്നീട് മറ്റ് ചില സ്കൂളുകളിലേക്കും ഭീഷണി സന്ദേശം എത്തി. ഡല്‍ഹി പോലീസിന്റെ ബോംബ് സ്ക്വാഡും അഗ്നിശമനസേനാ വിഭാഗവും സ്കൂളുകളിൽ എത്തിയിട്ടുണ്ട്.
വിദ്യാര്‍ഥികളെ സ്കൂളില്‍നിന്ന് ഒഴിപ്പിച്ച ശേഷം ഇവര്‍ പരിശോധന തുടരുകയാണ്. ഇതുവരെ അസ്വാഭാവികമായി ഒന്നും കണ്ടെത്തിയിട്ടില്ല. ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും സുരക്ഷയുടെ ഭാഗമായാണ് സ്കൂളുകൾ ഒഴിപ്പിച്ചതെന്നും പോലീസ് അറിയിച്ചു.
|
ഡൽഹിയിൽ യുവാവിനെ കുത്തിക്കൊന്നു
ന്യൂഡൽഹി: വടക്കുപടിഞ്ഞാറൻ ഡൽഹിയിലെ മഹീന്ദ്ര പാർക്ക് ഏരിയയിൽ മെക്കാനിക്ക് കുത്തേറ്റു മരിച്ചു. സാഹിദ്(33) ആണ് മരിച്ചത്.
കേസിലെ പ്രതിയായ രവിയെ പോലീസ് അറസ്റ്റ് ചെയ്തു. ഒരു പെൺകുട്ടിയുമായി ബന്ധപ്പെട്ട തർക്കം കൊലപാതകത്തിൽ കലാശിക്കുകയായിരുന്നുവെന്ന് പോലീസ് അറിയിച്ചു.
സംഭവത്തിന് ശേഷം രവിയാണ് പോലീസിനെ വിവരമറിയിച്ചത്. രവിക്കും പരിക്കുണ്ട്. ഇയാൾ ആശുപത്രിയിൽ ചികിത്സയിലാണ്. ഇയാളെയും യുവതിയെയും ചോദ്യം ചെയ്യുമെന്ന് പോലീസ് അറിയിച്ചു.
|
ഡിഎംഎ സംഘടിപ്പിക്കുന്ന സിപിആർ പരിശീലനം ഞായറാഴ്ച
ന്യൂഡൽഹി: ഡൽഹി മലയാളി അസോസിയേഷൻ മയൂർ വിഹാർ ഫേസ്2 ഏരിയ ഡിനിപ് കെയറിന്റെ പങ്കാളിത്തത്തോടെ സാന്ത്വന പരിചരണവും ജീവ രക്ഷക്കുള്ള സിപിആർ പരിശീലനവും നടത്തുന്നു.
ഞായറാഴ്ച വൈകുന്നേരം നാലു മുതൽ മയൂർ വിഹാർ ഫേസ്2ലെ പോക്കറ്റ് ബിയിലുള്ള ആര്യ സമാജ് മന്ദിറിലാണ് പരിശീലനത്തിനായി വേദി ഒരുക്കിയിരിക്കുന്നത്.
സൗജന്യമായി നടത്തുന്ന പരിപാടിയിൽ എല്ലാവർക്കും പങ്കെടുക്കാവുന്നതാണെന്ന് സെക്രട്ടറി പ്രസാദ് കെ. നായർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക്: 98182 65337, 93505 67975.
|
ഡൽഹി ബാലഗോകുലങ്ങളിൽ വിഷു ഗ്രാമോത്സവം
ന്യൂഡൽഹി: ഡൽഹിബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖലയിലെ രാധാമാധവം ബാലഗോകുലത്തിന്റെ വിഷു ഗ്രാമോത്സവം ഏപ്രിൽ 21 ഞായറാഴ്ച ആഘോഷിച്ചു.
ബാലഗോകുലം രക്ഷാധികാരി കെ .സി സുശീൽ അധ്യക്ഷത വഹിച്ച ചടങ്ങിൽ ബാലഗോകുലം ഡൽഹി എൻ സി ആർ അധ്യക്ഷൻ പി കെ സുരേഷ് വിഷു ഗ്രാമോത്സവം ഉദ്ഘാടനം ചെയ്തു.
ചടങ്ങിൽ സംസ്ഥാന സമിതി അംഗം മോഹനൻ കുമാർ, ബാലഗോകുലം ദക്ഷിണ മദ്ധ്യ മേഖല ഭാരവാഹികളായ വി എസ് സജീവ് കുമാർ (അധ്യക്ഷൻ ), രാമചന്ദ്രൻ നായർ (ഉപാധ്യക്ഷൻ), ഗിരീഷ് (പൊതു കാര്യദർശി), ഹരീഷ് (സംഘടന കാര്യദർശി), സേതു ലക്ഷ്മി (കാര്യദർശി) തുടങ്ങിയവർ പങ്കെടുത്തു സംസാരിച്ചു. തുടർന്ന് ബാലഗോകുലത്തിലെ മുതിർന്ന അംഗം മോഹൻ കുമാർ ഗോകുലാംഗങ്ങക്ക് വിഷു കൈനീട്ടം നൽകുകയും വിഷുവിന്റെ ഐതിഹ്യത്തെ കുറിച്ച് സംസാരിക്കുകയും ചെയ്തു. തുടർന്ന് കുട്ടികൾ കലാപരിപാടികൾ അവതരിപ്പിച്ചു.കുട്ടികൾക്ക് പിറന്നാൾ സമ്മാനങ്ങളും മറ്റു സമ്മാനങ്ങളും നൽകി..
തുടർന്ന് ഗോകുലാംഗങ്ങൾ ഓരോരുത്തരും അവരവരുടെ വീടുകളിൽ നിന്നും ഉണ്ടാക്കി കൊണ്ടുവന്ന വിഭവ സമൃദ്ധമായ വിഭവങ്ങളോടെ വിഷു സദ്യയും കഴിച്ച് മംഗള ശ്ലോകത്തോടെ ഈ വർഷത്തെ വിഷു ഗ്രാമോത്സവത്തിന് പരിസമാപ്തി ആയി.
|
|
|
|
|
|