• Logo

Allied Publications

Middle East & Gulf
സ്വ​കാ​ര്യ ട്യൂ​ഷ​ൻ നി​യ​ന്ത്ര​ണം ഉ​ൾ​പ്പെ​ടെ 22 പെ​രു​മാ​റ്റ​ച്ച​ട്ട​ങ്ങ​ൾ പ്ര​ഖ്യാ​പി​ച്ച് അ​ബു​ദാ​ബി വി​ദ്യാ​ഭ്യാ​സ വ​കു​പ്പ്
Share
അ​ബു​ദാ​ബി: സ്കൂ​ൾ അ​ധ്യാ​പ​ക​ർ​ക്കും അ​ന​ധ്യാ​പ​ക​ർ​ക്കും , വി​ദ്യാ​ർ​ഥി​ക​ൾ​ക്കും ബാ​ധ​ക​മാ​കു​ന്ന പെ​രു​മാ​റ്റ ച​ട്ട​ങ്ങ​ളു​ടെ പ​ട്ടി​ക അ​ബു​ദാ​ബി വി​ദ്യാ​ഭ്യാ​സ, വി​ജ്ഞാ​ന വ​കു​പ്പ് (അ​ഡെ​ക്) പ്ര​ഖ്യാ​പി​ച്ചു. 22 ത​രം പെ​രു​മാ​റ്റ​ച​ട്ട​ങ്ങ​ൾ പ്ര​ഫ​ഷ​ണ​ൽ എ​ത്തി​ക്സ് പ​ട്ടി​ക​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

ആ​ശ​യ​വി​നി​മ​യ​ത്തി​ലും പെ​രു​മാ​റ്റ​ത്തി​ലും മാ​ന്യ​ത പാ​ലി​ക്കു​ക, പ​ര​സ്പ​ര ബ​ഹു​മാ​ന​ത്തോ​ടെ പെ​രു​മാ​റു​ക, അ​ധ്യാ​പ​ന ജോ​ലി​യു​ടെ മാ​ന്യ​ത​യ്ക്ക് നി​ര​ക്കാ​ത്ത പെ​രു​മാ​റ്റം പാ​ടി​ല്ല എ​ന്നി​വ​യാ​ണ് മു​ഖ്യ നി​ബ​ന്ധ​ന​ക​ൾ.

മൂ​ല്യ​ങ്ങ​ൾ ഉ​യ​ർ​ത്തി​പ്പി​ടി​ക്ക​ണം , ഒ​രു​ത​ര​ത്തി​ലു​ള്ള വി​വേ​ച​ന​വും പാ​ടി​ല്ല, ദേ​ശീ​യ സ്വ​ത്വ​ത്തോ​ടും ഇ​മാ​റാ​ത്തി സാം​സ്കാ​രി​ക മൂ​ല്യ​ങ്ങ​ളോ​ടും ബ​ഹു​മാ​നം ഉ​ണ്ടാ​യി​രി​ക്ക​ണം. സ്കൂ​ളി​ലെ എ​ല്ലാ അം​ഗ​ങ്ങ​ൾ​ക്കും മാ​ന്യ​മാ​യ തൊ​ഴി​ൽ അ​ന്ത​രീ​ക്ഷം ഉ​ണ്ടാ​യി​രി​ക്ക​ണം.

ജീ​വ​ന​ക്കാ​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ര​ക്ഷ​ക​ർ​ത്താ​ക്ക​ൾ എ​ന്നി​വ​ർ​ക്കി​ട​യി​ൽ വി​വേ​ച​നം പാ​ടി​ല്ല. ഗ​ർ​ഭി​ണി​ക​ളോ​ടും മു​ല​യൂ​ട്ടു​ന്ന അ​മ്മ​മാ​രോ​ടും വി​വേ​ച​നം അ​രു​ത്. സ്കൂ​ളി​ൽ മ​തം, രാ​ഷ്ട്രീ​യം, വം​ശീ​യ​ത, തീ​വ്ര​വാ​ദം, ഭീ​ഷ​ണി​പ്പെ​ടു​ത്ത​ൽ തു​ട​ങ്ങി​യ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട പ്ര​വൃ​ത്തി​ക​ൾ പാ​ടി​ല്ല.

സ്കൂ​ളി​ന്‍റെ നി​യ​മാ​വ​ലി​ക്കു വി​രു​ദ്ധ​മാ​യ വ​സ്ത്ര​ധാ​ര​ണം അ​നു​വ​ദി​ക്കി​ല്ല. അ​ധ്യാ​പ​ക​ർ പ്ര​ഫ​ഷ​ന​ൽ, ധാ​ർ​മി​ക പെ​രു​മാ​റ്റ​ച്ച​ട്ട​ത്തി​ന് വി​രു​ദ്ധ​മാ​യി പ്ര​വ​ർ​ത്തി​ക്ക​രു​ത്. ഭി​ന്ന സം​സ്കാ​ര​ങ്ങ​ളെ​യും മ​ത​വി​ഭാ​ഗ​ങ്ങ​ളെ​യും ബ​ഹു​മാ​നി​ക്ക​ണ​മെ​ന്നും വി​ദ്യാ​ർ​ഥി​ക​ൾ​ക്കി​ട​യി​ലും സ​ഹ​പ്ര​വ​ർ​ത്ത​ക​ർ​ക്കി​ട​യി​ലും വി​വേ​ച​നം പാ​ടി​ല്ലെ​ന്നും നി​ഷ്ക​ർ​ഷി​ക്കു​ന്നു.

വി​ദ്യാ​ർ​ഥി​ക​ളു​മാ​യു​ള്ള ഇ​ട​പെ​ട​ലി​ൽ അ​നു​ചി​ത പെ​രു​മാ​റ്റ​മോ, വാ​ക്കാ​ലോ ശാ​രീ​രി​ക​മാ​യോ ഉ​പ​ദ്ര​വി​ക്ക​ലോ പാ​ടി​ല്ല. കിം​വ​ദ​ന്തി​ക​ൾ പ്ര​ച​രി​പ്പി​ക്കു​ക​യോ സ​ഹ​പ്ര​വ​ർ​ത്ത​ക​ന്‍റെ പ്ര​ശ​സ്തി​ക്കു കോ​ട്ടം വ​രു​ത്തു​ക​യോ ചെ​യ്യ​രു​ത്.

സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ ര​ഹ​സ്യ​വി​വ​ര​ങ്ങ​ൾ വെ​ളി​പ്പെ​ടു​ത്തു​ക​യോ ജോ​ലി​യി​ൽ​നി​ന്ന് സ​ഹ​പ്ര​വ​ർ​ത്ത​ക​നെ മ​നഃ​പൂ​ർ​വം ഒ​ഴി​വാ​ക്കു​ക​യോ പ്ര​ഫ​ഷ​ന​ൽ വി​വ​ര​ങ്ങ​ൾ ത​ട​ഞ്ഞു​വ​യ്ക്കു​ക​യോ ചെ​യ്യു​ന്ന​ത് ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും. പ്ര​ഫ​ഷ​ന​ൽ നി​ല​വാ​രം മെ​ച്ച​പ്പെ​ടു​ത്താ​ൻ സ​ഹ​പ്ര​വ​ർ​ത്ത​ക​രെ പി​ന്തു​ണ​യ്ക്ക​ണം.

സ്വ​ന്തം സ്കൂ​ളി​ലെ കു​ട്ടി​ക​ൾ​ക്ക് സ്വ​കാ​ര്യ ട്യൂ​ഷ​ൻ ന​ൽ​കു​ന്ന​തും നി​യ​മ​ലം​ഘ​ന​മാ​ണ്. മാ​ന​വ വി​ഭ​വ​ശേ​ഷി, സ്വ​ദേ​ശി​വ​ൽ​ക്ക​ര​ണ മ​ന്ത്രാ​ല​യ​ത്തി​ൽ​നി​ന്ന് അ​നു​മ​തി എ​ടു​ത്ത ശേ​ഷ​മേ സ്വ​കാ​ര്യ ട്യൂ​ഷ​ൻ ന​ൽ​കാ​വൂ.

നി​യ​മ​ങ്ങ​ളും നി​യ​ന്ത്ര​ണ​ങ്ങ​ളും പാ​ലി​ക്കാ​നും നി​യ​മ​ലം​ഘ​ന​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട അ​ധി​കാ​രി​ക​ൾ​ക്ക് ത​ത്സ​മ​യം റി​പ്പോ​ർ​ട്ട് ചെ​യ്യാ​നും അ​ധ്യാ​പ​ക​ർ ത​യാ​റാ​ക​ണം. വ്യാ​ജ യോ​ഗ്യ​ത, തൊ​ഴി​ൽ പ​രി​ച​യ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഉ​ണ്ടാ​ക്കു​ക, മ​റ്റൊ​രാ​ളു​ടെ സൃ​ഷ്ടി സ്വ​ന്ത​മാ​ണെ​ന്ന് തെ​റ്റി​ധ​രി​പ്പി​ക്കു​ക, നി​യ​മ​ലം​ഘ​ന​ങ്ങ​ൾ മ​റ​ച്ചു​വ​യ്ക്കു​ക, നി​യ​മ​ങ്ങ​ൾ മ​നഃ​പൂ​ർ​വം ലം​ഘി​ക്കു​ക​യോ അ​വ​ഗ​ണി​ക്കു​ക​യോ ചെ​യ്യു​ക എ​ന്നി​വ​യും ഗു​രു​ത​ര കു​റ്റ​കൃ​ത്യ​മാ​യി ക​ണ​ക്കാ​ക്കും.

വി​ദ്യാ​ർ​ഥി​ക​ളു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും ഡി​ജി​റ്റ​ൽ സു​ര​ക്ഷ ഉ​റ​പ്പാ​ക്കു​ക​യും സൈ​ബ​ർ ത​ട്ടി​പ്പു​ക​ളെ കു​റി​ച്ച് വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ​വ​ൽ​ക്ക​രി​ക്കു​ക​യും ചെ​യ്യ​ണം. സ്കൂ​ളി​ലെ ഡി​ജി​റ്റ​ൽ സം​വി​ധാ​ന​ങ്ങ​ൾ ദു​രു​പ​യോ​ഗം ചെ​യ്യ​രു​ത്. വ്യ​ക്തി​ഗ​ത വി​വ​ര​ങ്ങ​ൾ പ​ക​ർ​ത്താ​നോ പ​ങ്കി​ടാ​നോ പാ​ടി​ല്ല.

മോ​ശം അ​ഭി​പ്രാ​യ​പ്ര​ക​ട​ന​മോ ശാ​രീ​രി​ക സ​മ്പ​ർ​ക്ക​മോ പാ​ടി​ല്ല. പീ​ഡ​ന​ങ്ങ​ൾ റി​പ്പോ​ർ​ട്ട് ചെ​യ്യാ​തി​രി​ക്കു​ക, വി​ദ്യാ​ർ​ഥി​ക​ളെ ദു​രു​പ​യോ​ഗം ചെ​യ്യു​ക എ​ന്നി​വ കു​റ്റ​ക​ര​മാ​ണ്. കു​റ്റ​കൃ​ത്യം റി​പ്പോ​ർ​ട്ട് ചെ​യ്യേ​ണ്ട​തി​ന്റെ പ്രാ​ധാ​ന്യം വി​ദ്യാ​ർ​ഥി​ക​ളെ ബോ​ധ്യ​പ്പെ​ടു​ത്ത​ണം.

നി​യ​മ​ലം​ഘ​ന​ങ്ങ​ൾ അ​നു​വ​ദി​ക്കി​ല്ലെ​ന്നും കു​റ്റ​ക്കാ​ർ​ക്കെ​തി​രെ ക​ടു​ത്ത ശി​ക്ഷ​യു​ണ്ടാ​കു​മെ​ന്നും അ​ഡെ​ക് ഓ​ർ​മി​പ്പി​ച്ചു. അ​ബു​ദാ​ബി​യി​ലെ എ​ല്ലാ വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ൾ​ക്കും നി​യ​മം ബാ​ധ​ക​മാ​ണെ​ന്നും അ​ധി​കൃ​ത​ർ വ്യ​ക്ത​മാ​ക്കു​ന്നു​ണ്ട്.

ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
കേ​ളി ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി 2025ലെ ​ക​ല​ണ്ട​ർ പ്ര​കാ​ശ​നം ചെ​യ്തു.
ആ​വേ​ശ​ത്തി​ര​യി​ള​ക്കി പൂ​നൂ​ർ കാ​ർ​ണി​വ​ൽ സ​മാ​പി​ച്ചു.
ദോ​ഹ: കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ പൂ​നൂ​ർ പ്ര​ദേ​ശ​ത്തു​കാ​രു​ടെ കൂ​ട്ടാ​യ​മാ​യ പാ​സ് ഖ​ത്ത​ർ (പൂ​നൂ​ർ അ​സോ​സി​യേ​ഷ​ൻ ഫോ​ർ സോ​ഷ്യ​ൽ സ​ർ​വീ​സ​സ് ഖ​ത്ത​ർ
കേ​ളി സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് മ​രി​ച്ചു.
റി​യാ​ദ്: കേ​ളി ക​ലാ സാം​സ്കാ​രി​ക വേ​ദി സു​ലൈ ഏ​രി​യ ര​ക്ഷാ​ധി​കാ​രി സ​മി​തി അം​ഗം ബ​ല​രാ​മ​ൻ മാ​രി​മു​ത്തു (58) ഹൃ​ദ​യാ​ഘാ​ത​ത്തെ തു​ട​ർ​ന്ന് റി​യാ​
ഓ​വ​ർ​സീ​സ് എ​ൻ​സി​പി പു​തു​വ​ത്സ​ര​ദി​ന കി​റ്റു​ക​ൾ വി​ത​ര​ണം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ഓ​വ​ർ​സീ​സ് എ​ൻ​സി​പി കു​വൈ​റ്റ് ക​മ്മി​റ്റി സം​ഘ​ട​ന​യു​ടെ സാ​മൂ​ഹി​ക സേ​വ​ന​ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പു​തു​വ​ത്സ​ര​ദി​ന