• Logo

Allied Publications

Americas
ജ​ന​കീ​യ സ​മി​തി പു​ര​സ്കാ​ര വി​ത​ര​ണം ചൊ​വ്വാ​ഴ്ച; പ്രവാസി പുരസ്കാരം ഉമ്മന്‍ പി. ഏബ്രഹാമിന്
Share
കോ​ട്ട​യം: സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി അ​ന്ത​രി​ച്ച കെ.​ഇ. മാ​മ്മ​ന്‍ രൂ​പം കൊ​ടു​ത്ത് കേ​ര​ള​ത്തി​ലെ സാ​മൂ​ഹി​ക, സാം​സ്കാ​രി​ക, ജീ​വ​കാ​രു​ണ്യ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളി​ല്‍ ശ്ര​ദ്ധ പ​തി​പ്പി​ച്ച സം​ഘ​ട​ന​യാ​യ ജ​ന​കീ​യ സ​മി​തി​യു​ടെ മു​പ്പ​താം വാ​ര്‍​ഷി​കാ​ഘോ​ഷ​വും സ്മാ​ര​ക പു​ര​സ്കാ​ര സ​മ​ര്‍​പ്പ​ണ​വും ചൊ​വ്വാ​ഴ്ച ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​കോ​ട്ട​യം പ്ര​സ് ക്ല​ബ് ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.

ഗോ​വ ഗ​വ​ര്‍​ണ​ര്‍ ഡോ. ​പി.​എ​സ്. ശ്രീ​ധ​ര​ന്‍​പി​ള്ള പ​രി​പാ​ടി​ക​ൾ ഉ​ദ്ഘാ​ട​നം ചെ​യ്യും. 25,000 രൂ​പ​യും പ്ര​ശ​സ്തി​പ​ത്ര​വും ശി​ല്പ​വും അ​ട​ങ്ങു​ന്ന​താ​ണ് കെ.​ഇ.​മാ​മ്മ​ന്‍ സ്മാ​ര​ക പു​ര​സ്കാ​രം. ജ​ന​കീ​യ സ​മി​തി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍റും കേ​ര​ള ഗാ​ന്ധി സ്മാ​ര​ക നി​ധി ചെ​യ​ര്‍​മാ​നു​മാ​യ ഡോ.​ എ​ന്‍.​ രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.

വാ​ര്‍​ഷി​ക​ത്തോ​ട് അനു​ബ​ന്ധി​ച്ച് ജ​ന​കീ​യ സ​മി​തി പ്ര​സി​ദ്ധീ​ക​രി​ക്കു​ന്ന ദ​ര്‍​ശ​ന രേ​ഖ മു​ന്‍ മ​ന്ത്രി തി​രു​വ​ഞ്ചൂ​ര്‍ രാ​ധാ​കൃ​ഷ്ണ​ന്‍ എംഎ​ല്‍എ പ്ര​കാ​ശ​നം ചെ​യ്യും.

മ​ല​ങ്ക​ര ഓ​ര്‍​ത്ത​ഡോ​ക്സ് സ​ഭ​യു​ടെ പ​ര​മാ​ധ്യ​ക്ഷ​ന്‍ മോ​റാ​ന്‍ മാ​ര്‍ ബസേലി​യോ​സ് മാ​ര്‍​ത്തോ​മ്മാ മാ​ത്യൂ​സ് തൃ​തീ​യ​ന്‍ കാ​തോ​ലി​ക്ക ബാ​വ രാ​ഷ്ട്ര​സേ​വ പു​ര​സ്കാ​രവും മു​തി​ര്‍​ന്ന മാ​ധ്യ​മ​പ്ര​വ​ര്‍​ത്ത​ക​നാ​യ എം.​ജി. രാ​ധാ​കൃ​ഷ്ണ​ന്‍ മാ​ധ്യ​മ പു​ര​സ്കാ​ര​വും ഏ​റ്റു​വാ​ങ്ങും.

ഐഎ​ന്‍എ സ​മ​ര​ഭ​ട​നു​മാ​യ ല​ഫ്.​ കെ.​സി.​ ഏ​ബ്ര​ഹാ​മി​ന്‍റെ ജീ​വ​ച​രി​ത്ര​ഗ്ര​ന്ഥ​കാ​ര​നും ജീ​വ​കാ​രു​ണ്യ​പ്ര​വ​ര്‍​ത്ത​ക​നുമായ ഡോ. ​ഉ​മ്മ​ന്‍ പി.​ ഏ​ബ്ര​ഹാം പ്ര​വാ​സി പു​ര​സ്കാ​ര​വും ഏ​റ്റു​വാ​ങ്ങും. പ്ര​വാ​സി സാം​സ്കാ​രി​ക പ്ര​വ​ര്‍​ത്ത​ക​നാ​ണ് ഉ​മ്മ​ന്‍ പി.​ഏ​ബ്ര​ഹാം. മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​നും ന്യൂ​യോ​ര്‍​ക്കി​ല്‍ ഐ​ടി പ്ര​ഫ​ഷണ​ലുമാണ്.

വാ​ഴൂ​ര്‍ തീ​ര്‍​ഥപാ​ദാ​ശ്ര​മം മ​ഠാ​ധി​പ​തി സ്വാ​മി പ്ര​ജ്ഞാ​ന​ന്ദ തീ​ര്‍​ഥ​പാ​ദ​ര്‍ പ​ര​മ​ഹം​സ സ്വാ​മി മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വ​ര്‍​ക്കിംഗ് ചെ​യ​ര്‍​മാ​ന്‍ എ​ന്‍.​വി.​ പ്ര​ദീ​പ് കു​മാ​ര്‍, ജ​ന​റ​ല്‍ സെ​ക്ര​ട്ട​റി അ​നി വ​ര്‍​ഗീ​സ്, ട്ര​ഷ​റ​ര്‍ അ​ഴീ​ക്കോ​ട് ഹു​സൈ​ന്‍, പ്രോ​ഗ്രാം ക​മ്മി​റ്റി ക​ണ്‍​വീ​ന​ര്‍ വി.​പി.​ ജ​യ​ച​ന്ദ്ര​ന്‍, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍, വ​ര്‍​ഗീ​സ് ചെ​മ്പോ​ല എ​ന്നി​വ​ര്‍ പ​രി​പാ​ടി​യി​ല്‍ പ​ങ്കെ​ടു​ക്കും.

ഡാ​ള​സി​ലെ ഷോ​പ്പിം​ഗ് സെ​ന്‍റ​റി​ൽ തീ​പി​ടി​ത്തം; 579 മൃ​ഗ​ങ്ങ​ൾ ച​ത്തു.
ഡാ​ള​സ്: വ​ട​ക്കു​പ​ടി​ഞ്ഞാ​റ​ൻ ഡാളസി​ലെ ഹാ​രി ഹൈ​ൻ​സ് ബൊ​ളി​വാ​ർ​ഡി​ലെ പ്ലാ​സ ലാ​റ്റി​ന ബ​സാ​റി​ലു​ണ്ടാ​യ തീ​പി​ടി​ത്ത​ത്തി​ൽ 579 മൃ​ഗ​ങ്ങ​ൾ ച​ത്തു​വ
ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ണ​ലി​ന് ന​വ നേ​തൃ​ത്വം.
ഫി​ലാ​ഡ​ൽ​ഫി​യ: 2009ൽ ​ഫി​ലാ​ഡ​ൽ​ഫി​യ​യി​ൽ തു​ട​ക്കം കു​റി​ച്ച് ഇ​ന്ന് ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ പ​ട​ർ​ന്നു പ​ന്ത​ലി​ച്ചി​രി​ക്കു​ന്ന ഓ​ർ
കാ​ന​ഡ​യി​ൽ അ​ന്ത​രി​ച്ച യു​വാ​വി​ന്‍റെ സം​സ്കാ​രം ഇ​ന്ന്.
ക​ടു​ത്തു​രു​ത്തി: ക​ഴി​ഞ്ഞ ദി​വ​സം കാ​ന​ഡ​യി​ല്‍ അ​ന്ത​രി​ച്ച കു​റു​പ്പ​ന്ത​റ കു​റ്റി​ക്കാ​ലാ​യി​ല്‍ ബാ​ബു​രാ​ജി​ന്‍റെ മ​ക​ന്‍ അ​രു​ണ്‍ ദാ​നി​യേ​ലി​ന
കനേഡിയൻ പ്രധാനമന്ത്രി ജ​സ്റ്റി​ൻ ട്രൂ​ഡോ രാജിവച്ചു.
ടൊ​​​​​​റൊ​​​​​​ന്‍റോ: ക​​​​​​​നേ​​​​​​​ഡി​​​​​​​യ​​​​​​​ൻ പ്ര​​​​​​​ധാ​​​​​​​ന​​​​​​​മ​​​​​​​ന്ത്രി ജ​​​​​​​സ്റ്റി​​​​​​​ൻ ട്രൂ​​​​​​​ഡോ രാ​​​ജി​​​വ​
മാ​ർ​ക്കോ​യി​ൽ ഉ​ണ്ണി​യു​ടെ അ​നി​യ​നാ​യി തി​ള​ങ്ങി​യ​ത് ഇ​ൻ​ഡ്യാ​ന യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ലെ മു​ൻ വി​ദ്യാ​ർ​ഥി.
ഇ​ൻ​ഡ്യാ​ന: ഉ​ണ്ണി​ മു​കു​ന്ദ​ൻ നാ​യ​ക​നാ​യ "മാ​ർ​ക്കോ' തി​യ​റ്റ​റു​ക​ളി​ൽ ത​രം​ഗ​മാ​വു​ന്പോ​ൾ അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ൾ​ക്കും അ​ഭി​മാ​നി​ക്കാ​ൻ വ​ക