• Logo

Allied Publications

Americas
ജോ​ർ​ജി​യ​യി​ലെ ജ​ഡ്ജി കോ​ട​തി​മു​റി​യി​ൽ ജീ​വ​നൊ​ടു​ക്കി
Share
ജോ​ർ​ജി​യ: എ​ഫിം​ഗ്ഹാം കൗ​ണ്ടി സ്റ്റേ​റ്റ് കോ​ട​തി​യി​ൽ ജ​ഡ്ജി സ്റ്റീ​ഫ​ൻ യെ​ക്ക​ൽ (74) ജീ​വ​നൊ​ടു​ക്കി. തി​ങ്ക​ളാ​ഴ്ച രാ​ത്രി വൈ​കി​യോ ചൊ​വ്വാ​ഴ്ച പു​ല​ർ​ച്ചെ​യോ ആ​ണ് മ​ര​ണം സം​ഭ​വി​ച്ച​തെ​ന്നാ​ണ് പ്രാ​ഥ​മി​ക നി​ഗ​മ​നം. സ്വ​യം വെ​ടി​വ​ച്ചാ​ണ് ജ​ഡ്ജി ജീ​വ​നൊ​ടു​ക്കി​യ​ത്.

2022ൽ ​സം​സ്ഥാ​ന കോ​ട​തി​യി​ലേ​ക്ക് നി​യ​മി​ത​നാ​യ യെ​ക്ക​ൽ അ​ടു​ത്തി​ടെ രാ​ജി​വ​യ്ക്കാ​ൻ ശ്ര​മി​ച്ചി​രു​ന്നു. എ​ന്നാ​ൽ, ജോ​ർ​ജി​യ ഗ​വ​ർ​ണ​ർ ബ്ര​യാ​ൻ കെ​മ്പ് ഇ​ത് നി​ര​സി​ച്ചു. യെ​ക്ക​ൽ ത​ന്‍റെ സ്ഥാ​ന​ത്തു​നി​ന്ന് തെ​റ്റാ​യി പി​രി​ച്ചു​വി​ട്ട​താ​യി ആ​രോ​പി​ച്ച് കോ​ട​തി ജീ​വ​ന​ക്കാ​രി​യാ​യ ലി​സ ക്രോ​ഫോ​ർ​ഡ് കേ​സ് ഫ​യ​ൽ ചെ​യ്തി​രു​ന്നു. വി​വാ​ഹി​ത​നും നാ​ലു മ​ക്ക​ളു​ടെ പി​താ​വു​മാ​ണ് യെ​ക്ക​ൽ.

ചാ​ത്താം കൗ​ണ്ടി​യി​ൽ മു​ൻ അ​സി​സ്റ്റ​ന്‍റ് ഡി​സ്ട്രി​ക്റ്റ് അ​റ്റോ​ർ​ണി​യും ജോ​ർ​ജി​യ​യി​ലെ ആ​ൽ​ക്ക​ഹോ​ൾ ആ​ൻ​ഡ് ടു​ബാ​ക്കോ ടാ​ക്സ് യൂ​ണി​റ്റി​ന്‍റെ പ്ര​ത്യേ​ക ഏ​ജ​ന്‍റു​മാ​യി​രു​ന്നു. യെ​ക്ക​ലി​ന്‍റെ മ​ര​ണ​ത്തി​ൽ എ​ഫി​ങ്ഹാം കൗ​ണ്ടി ബോ​ർ​ഡ് ഓ​ഫ് ക​മ്മീ​ഷ​ണ​ർ​മാ​ർ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.

ജ​ഡ്ജി​യു​ടെ മൃ​ത​ദേ​ഹം ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് കോ​ട​തി​മു​റി അ​ട​ച്ചി​ട്ടു. ജ​നു​വ​രി ര​ണ്ടി​ന് കോ​ട​തി സാ​ധാ​ര​ണ നി​ല​യി​ൽ പ്ര​വ​ർ​ത്തി​ക്കും. എ​ഫിം​ഗ്ഹാം കൗ​ണ്ടി ഷെ​രീ​ഫി​ന്‍റെ ഓ​ഫി​സും ജോ​ർ​ജി​യ ബ്യൂ​റോ ഓ​ഫ് ഇ​ൻ​വെ​സ്റ്റി​ഗേ​ഷ​നും സം​ഭ​വം അ​ന്വേ​ഷി​ക്കു​ന്നു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു