• Logo

Allied Publications

Americas
നി​രാ​ശ​യി​ൽ വീ​ണു പോ​കാ​തെ ദൈ​വ​കൃ​പ​യെ അ​നു​ഭ​വി​ച്ച​റി​യാ​ൻ ക​ഴി​യ​ണം: ബി​ഷ​പ് ഡോ.​സി.​വി.​ മാ​ത്യു
Share
ന്യൂ​ജ​ഴ്സി: ക​ഷ്‌​ട​ത നി​റ​ഞ്ഞ ജീ​വി​ത​ത്തി​നി​ടെ നി​രാ​ശ​യി​ൽ വീ​ണു​പോ​കാ​തെ, ന​മ്മെ പി​ന്തു​ട​രു​ന്ന ദൈ​വ​കൃ​പ​യെ അ​നു​ഭ​വി​ച്ച​റി​യു​വാ​ൻ ക​ഴി​യു​ന്ന​വ​രാ​ക​ണം മ​നു​ഷ്യ​രെ​ന്ന് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ മു​ൻ പ്രി​സൈ​ഡിം​ഗ് ബി​ഷ​പ് ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ മോ​സ്റ്റ് റ​വ. ഡോ. ​സി.​വി. മാ​ത്യു.

ഹൂ​സ്റ്റ​ണ്‍ ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ പ്ര​യ​ർ​ലെെ​ൻ ഓ​ൺ​ലൈ​നി​ൽ സം​ഘ​ടി​പ്പി​ച്ച ഈ ​വ​ർ​ഷ​ത്തെ സ​മാ​പ​ന സ​മ്മേ​ള​ന​ത്തി​ല്‍ മു​ഖ്യ സ​ന്ദേ​ശം ന​ൽ​കു​ക​യാ​യി​രു​ന്നു ബി​ഷപ്. പു​സ്ത​ക​ത്തി​ന്‍റെ താ​ളു​ക​ളി​ൽ നി​ന്നോ കേ​ട്ടു​കേ​ൾ​വി​യി​ലൂ​ടെ​യോ അ​ല്ല ജീ​വി​താ​നു​ഭ​വ​ങ്ങ​ളി​ൽ നി​ന്നാ​ണ് ദാ​വീ​ദ് രാ​ജാ​വ് ദൈ​വ​കൃ​പ രു​ചി​ച്ച​റി​ഞ്ഞ​തെ​ന്നും ബി​ഷ​പ്പ് കൂ​ട്ടി​ച്ചേ​ർ​ത്തു.

പി​ന്നി​ട്ട വ​ർ​ഷ​ത്തി​ൽ ന​മ്മു​ടെ ജീ​വി​ത​ത്തി​ൽ വ​ന്നു പോ​യ വീ​ഴ്ച​ക​ളെ ക​ണ​ക്കാ​ക്കാ​തെ ദൈ​വ​ത്തി​ൽ നി​ന്നും അ​ന​വ​ധി അ​നു​ഗ്ര​ഹ​ങ്ങ​ൾ ല​ഭി​ച്ചി​ട്ടു​ണ്ടെ​ന്നും അ​ദ്ദേ​ഹം ഓ​ർ​മ​പ്പെ​ടു​ത്തി. പു​തു വ​ർ​ഷ​ത്തി​ൽ മു​ൻ വ​ർ​ഷ​ത്തെ വീ​ഴ്ച​ക​ളെ ക​ണ്ടെ​ത്തി അ​തി​നെ പൂ​ർ​ണ​മാ​യും ത്യ​ജി​ച്ചു കൂ​ടു​ത​ൽ അ​നു​ഗ്ര​ഹ​ങ്ങ​ളും കൃ​പ​ക​ളും ദൈ​വ​ത്തി​ൽ നി​ന്നും ല​ഭി​ക്ക​ട്ടെ എ​ന്നാ​ശം​സി​ച്ചു കൊ​ണ്ടാ​ണ് ബി​ഷ​പ്പ് പ്ര​സം​ഗം അ​വ​സാ​നി​പ്പി​ച്ച​ത്.

1977 മു​ത​ൽ 1981 വ​രെ ല​ളി​ത​മാ​യ ജീ​വി​ത​ത്തി​നും മ​നു​ഷ്യ​ത്വ​പ​ര​മാ​യ സേ​വ​ന​ങ്ങ​ൾ​ക്കും പേ​രു​കേ​ട്ട 39ാമ​ത് യു ​എ​സ് പ്ര​സി​ഡ​ന്‍റാ​യി​രു​ന്ന, ജി​മ്മി കാ​ർ​ട്ട​റി​ന്‍റെ വേ​ർ​പാ​ടി​ൽ ആ​ദ​രാ​ജ്ഞ​ലി അ​ർ​പ്പി​ച്ചാ​ണ് സ​മ്മേ​ള​നം തു​ട​ങ്ങി​യ​ത്. ഇ​ക്ക​ഴി​ഞ്ഞ ഞാ​യ​റാ​ഴ്ച ജോ​ർ​ജി​യ​യി​ലെ പ്ലെ​യി​ൻ​സി​ലെ വ​സ​തി​യി​ൽ ആ​ണ് അ​ദ്ദേ​ഹം മ​ര​ണ​മ​ട​ഞ്ഞ​ത്. 100 വ​യ​സാ​യി​രു​ന്നു.

ന്യൂ​ജഴ്സി മാ​ർ​ത്തോ​മ്മാ പ​ള്ളി വി​കാ​രി റ​വ. മാ​ത്യു വ​ർ​ഗീ​സ് പ്രാ​രം​ഭ പ്രാ​ർ​ഥ​ന ന​ട​ത്തി. അ​ഞ്ചു പേ​രാ​യി ആ​രം​ഭി​ച്ച പ്രാ​ർ​ഥ​ന​യി​ൽ 555ാം സെ​ഷ​ൻ പി​ന്നി​ടു​മ്പോ​ൾ ലോ​ക​ത്തി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ നി​ന്നും അ​ഞ്ഞൂ​റോ​ളം പേ​ർ എ​ല്ലാ ചൊ​വാ​ഴ്ച​യി​ലും പ​ങ്കെ​ടു​ക്കു​ന്നു​വെ​ന്ന​ത് ദൈ​വാ​നു​ഗ്ര​ഹ​മാ​യി കാ​ണു​ന്നു​വെ​ന്നും ആ​മു​ഖ​പ്ര​സം​ഗ​ത്തി​ൽ സി.​വി. സാ​മു​വ​ൽ, ഡി​ട്രോ​യി​റ്റ് പ​റ​ഞ്ഞു. ടി.​എ. മാ​ത്യു മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യ്ക്കു നേ​തൃ​ത്വം ന​ൽ​കി.

പി.​കെ.​തോ​മ​സ് കു​ട്ടി സ​ങ്കീ​ർ​ത്ത​ന​ങ്ങ​ൾ വാ​യി​ച്ചു. റ​വ.​എ​ൻ.​വൈ ജോ​ർ​ജ് എ​ബ്ര​ഹാം ക​ല്ലൂ​പ്പാ​റ, റ​വ. ഡോ. ​ജെ​യിം​സ് എ​ൻ. ജേ​ക്ക​ബ് എ​ന്നി​വ​ർ ആ​ശീ​ർ​വാ​ദ​വും സ​മാ​പ​ന പ്രാ​ർ​ഥ​ന​യും ന​ട​ത്തി.​ അ​ല​ക്സ് തോ​മ​സ്, ജാ​ക്സ​ൺ ന​ന്ദി പ​റ​ഞ്ഞു. ജോ​സ​ഫ് ടി. ​ജോ​ർ​ജ് (രാ​ജു), ഹൂ​സ്റ്റ​ൺ, ഷി​ജു ജോ​ർ​ജ് ഹൂ​സ്റ്റ​ൺ എ​ന്നി​വ​ർ സാ​ങ്കേ​തി​ക പി​ന്തു​ണ ന​ൽ​കി.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു