• Logo

Allied Publications

Americas
കേ​ര​ള​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​നം: ഫൊ​ക്കാ​ന​യു​ടെ ആ​വ​ശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ
Share
ന്യൂ​യോ​ർ​ക്ക്: കേ​ര​ള​ത്തി​ലേ​ക്ക് നേ​രി​ട്ട് വി​മാ​ന​ങ്ങ​ളും ഒ​സി​ഐ കാ​ർ​ഡി​ന്‍റെ റി​ന്യൂ​വ​ലി​ലെ കാ​ല​താ​മ​സ​വും ഒ​ഴി​വാ​ക്ക​ണ​മെ​ന്ന ഫൊ​ക്കാ​ന​യു​ടെ ആ​വശ്യം പ​രി​ഗ​ണി​ക്കാ​മെ​ന്ന് കേ​ന്ദ്ര സ​ർ​ക്കാ​ർ. പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി ന്യൂ​ഡ​ൽ​ഹി​യി​ൽ സി​ബി​സി​ഐ ആ​സ്ഥാ​ന​ത്ത് ന​ട​ന്ന ക്രി​സ്മ​സ് ആ​ഘോ​ഷ​ത്തി​ൽ ഫൊ​ക്കാ​ന പ്ര​സി​ഡ​ന്‍റ് സ​ജി​മോ​ൻ ആ​ന്‍റ​ണി​യും ക്ഷ​ണി​ക്ക​പ്പെ​ട്ട അ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്തി​രു​ന്നു.

അ​വി​ടെ വ​ച്ച് പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സു​മാ​യും കേ​ന്ദ്ര​മ​ന്ത്രി ജോ​ർ​ജ് കു​ര്യ​ന്‍റെ ഓ​ഫീ​സു​മാ​യും ബി​ജെ​പി വ​ക്താ​വ് ഡോ. ​ബി​സോ​യി സോ​ങ്ക​ർ ശാ​സ്ത്രി തു​ട​ങ്ങി നി​ര​വ​ധി ഒ​ഫീ​ഷ്യ​ൽ​സു​മാ​യി അ​മേ​രി​ക്ക​ൻ മ​ല​യാ​ളി​ക​ളു​ടെ പ്ര​ശ്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തു​വാ​നും കേ​ര​ള​ത്തി​ലേ​ക്ക് ന്യൂ​ജ​ഴ്സി​യി​ൽ നി​ന്നും ന്യൂ​യോ​ർ​ക്കി​ൽ നി​ന്നും നേ​രി​ട്ടു​ള്ള വി​മാ​ന​ങ്ങ​ൾ വേ​ണ​മെ​ന്ന ആ​വി​ശ്യ​വും ഒ​സി​ഐ കാ​ർ​ഡി​ന്‍റെ റി​ന്യൂ​വ​ൽ അ​നാ​വി​ശ്യ​മാ​യ കാ​ല​താ​മ​സം ഉ​ണ്ടാ​കു​ന്ന​ത് ഒ​ഴി​വാ​ക്ക​ണ​മെ​ന്നു​മു​ള്ള ആ​വി​ശ്യം സ​ർ​ക്കാ​ർ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് ഉ​റ​പ്പു​ന​ൽ​കി.

സ​ജി​മോ​ൻ ആ​ന്‍റ​ണി പ്ര​ധാ​ന​മ​ന്ത്രി​യു​ടെ ഓ​ഫീ​സി​ന് കൊ​ടു​ത്ത ലെ​റ്റെ​റി​ലെ പ്ര​ധാ​ന ആ​വി​ശ്യ​ങ്ങ​ളി​ൽ ഒ​ന്നാ​യ ഇ​ര​ട്ട പൗ​ര​ത്വം ഒ​രു ക​ര​ണ​വ​ശാ​ലം അ​നു​വ​ദി​ക്കാ​ൻ ക​ഴി​ല്ലെ​ന്നും അ​റി​യി​ച്ചു. രാ​ജ്യ സു​ര​ക്ഷ​യെ സം​ബ​ന്ധി​ക്കു​ന്ന കാ​ര്യ​മാ​യ​തി​നാ​ലും ഭ​ര​ണ​ഘ​ട​നാ ഭേ​ദ​ഗ​തി ആ​വ​ശ്യ​മു​ള്ള കാ​ര്യ​മാ​യ​തി​നാ​ലും മ​റ്റ് പ​ല കാ​ര​ണ​ങ്ങ​ളാ​ലും ഡ്യൂ​വ​ൽ സി​റ്റി​സ​ൺ​ഷി​പ്പ് ന​ട​പ്പാ​ക്കാ​ൻ വി​ഷ​മ​ത​ക​ൾ ഉ​ണ്ടെ​ന്നും അ​റി​യി​ച്ചു.



കു​ടും​ബ​മാ​യി അ​മേ​രി​ക്ക​യി​ൽ തു​ട​രു​ന്ന പ​ല​ർ​ക്കും ജ​ൻ​മ​നാ​ട്ടി​ലേ​ക്ക് പോ​കു​വാ​ൻ സ​മ​യ​ത്താ​യി​രി​ക്കും ഒ​സി​ഐ കാ​ർ​ഡ് പു​തു​ക്കേ​ണ്ട കാ​ര്യം അ​റി​യു​ന്ന​ത്. ഈ ​പു​തു​ക്കേ​ണ്ട സ​മ​യ​ത്തു സ​മ​യ​ക്കൂ​ടു​ത​ൽ മൂ​ലം പ​ല​രും വി​സ എ​ടു​ത്തു നാ​ട്ടി​ൽ പോ​കേ​ണ്ടി വ​രു​ന്നു. ഈ ​കാ​ല​താ​മ​സം ഒ​ഴി​വാ​ക്കു​ക എ​ന്ന​താ​ണ് ഫൊ​ക്കാ​ന​യു​ടെ ആ​വി​ശ്യം. ഈ ​ബു​ദ്ധി​മു​ട്ടു​ക​ൾ പ​ല​രും ഫൊ​ക്കാ​ന​യു​ടെ ശ്ര​ദ്ധ​യി​ൽ പെ​ടു​ത്തി​യി​രു​ന്നു.

കേ​ര​ള​ത്തി​ലേ​ക്ക് നേ​രി​ട്ടു​ള്ള വിമാനങ്ങൾ വേ​ണ​മെ​ന്ന ആ​വി​ശ്യം വ​ള​രെ കാ​ല​മാ​യി മ​ല​യാ​ളി​ക​ൾ ആ​വി​ശ്യ​പെ​ടു​ന്ന കാ​ര്യ​മാ​ണ്. ഇ​തി​നും പ​രി​ഹാ​രം എ​യ​ർ​ലൈ​ൻ​സു​മാ​യി ബ​ന്ധ​പെ​ട്ടു വേ​ണ്ട കാ​ര്യ​ങ്ങ​ൾ ചെ​യ്യാ​മെ​ന്നും ഉ​റ​പ്പു​ന​ൽ​കി.

കേ​ര​ള​ത്തി​ൽ നി​ന്നു​ള്ള എം​പി ജോ​ൺ ബ്രി​ട്ടാ​സും ഫൊ​ക്കാ​ന​യു​ടെ ആ​വി​ശ്യ​പ്ര​കാ​രം ഇ​തേ ആ​വി​ശ്യം ഉ​ന്ന​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. താ​ൻ കേ​ന്ദ്ര സർക്കാരു​മാ​യി ന​ട​ത്തി​യ ച​ർ​ച്ച​യി​ൽ പ്ര​വാ​സി​ക​ളു​ടെ കാ​ര്യ​ങ്ങ​ൾ അ​നു​ഭാ​വ​പൂ​ർ​വം പ​രി​ഗ​ണി​ക്കാ​മെ​ന്ന് പ​റ​ഞ്ഞ​തി​ൽ അ​തി​യാ​യ സ​ന്തോ​ഷ​മു​ണ്ടെ​ന്നും സ​ജി​മോ​ൻ ആ​ന്‍റ​ണി അ​റി​യി​ച്ചു.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു