• Logo

Allied Publications

Americas
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ശ​നി​യാ​ഴ്ച
Share
ന്യൂ​യോ​ർ​ക്ക്: ഡി​സം​ബ​ർ 21ന് ​അ​ന്ത​രി​ച്ച സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്‌​ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ന‌ടക്കും.

പൊ​തു​ദ​ർ​ശ​നം വ്യാഴം, വെള്ളി ദിവസങ്ങളി​ൽ ന​ട​ക്കും. വ്യാഴാഴ്ച ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ യോ​ങ്കേ​ഴ്സി​ലു​ള്ള ഫ്ലി​ൻ മെ​മ്മോ​റി​യ​ൽ ഫ്യൂ​ണ​റ​ൽ ഹോ​മി​ലും (1652 സെ​ൻ​ട്ര​ൽ പാ​ർ​ക്ക് അ​വ​ന്യൂ, യോ​ങ്കേ​ഴ്‌​സ്, ന്യൂ​യോ​ർ​ക്ക് 10710), വെള്ളിയാഴ്ച ​വൈ​കു​ന്നേ​രം മൂന്ന് ​മു​ത​ൽ രാ​ത്രി ഒന്പത് ​വ​രെ ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ (810 ഈ​സ്റ്റ്, 221 സ്ട്രീ​റ്റ്, ബ്രോ​ങ്ക്സ്, ന്യൂ​യോ​ർ​ക്ക്, 10467) വ​ച്ചും പൊ​തു​ദ​ർ​ശ​നം ഉ​ണ്ടാ​യി​രി​ക്കും.

സം​സ്കാ​ര ശു​ശൂ​ഷ​ക​ൾ ശ​നി​യാ​ഴ്ച ​രാ​വി​ലെ 8.30ന് ​ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വൈ​റ്റ് പ്ലൈ​ൻ​സി​ലു​ള്ള മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും (575 ഹി​ൽ​സൈ​ഡ് അ​വ​ന്യൂ, വൈ​റ്റ് പ്ലെ​യി​ൻ​സ്‌, ന്യൂ ​യോ​ർ​ക്ക് 10603).

സം​സ്കാ​ര ശു​ശ്രൂഷ​ക​ൾ​ക്ക് ഫാ. ​ജോ​സി​ന്‍റെ സ്വ​ന്തം രൂ​പ​ത​യാ​യ മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൂ​ടാ​തെ, മ​റ്റു മെ​ത്രാ​ൻ​മാ​രും നി​ര​വ​ധി വൈ​ദി​ക​രും ര​ണ്ടു ദി​വ​സ​ത്തെ പൊ​തു​ദ​ർ​ശ​ന​ത്തി​ലും സം​സ്കാ​ര ശു​ശ്രൂ​ഷ​യ്ക്കും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

പൊ​തു​ദ​ർ​ശ​ന, സം​സ്കാ​ര ദി​വ​സ​ങ്ങ​ളി​ൽ വി​പു​ല​മാ​യ പാ​ർ​ക്കിംഗ് സൗ​ക​ര്യ​ങ്ങ​ളും ഒ​രു​ക്കി​യി​ട്ടു​ണ്ട്. അ​ടു​ത്തു​ള്ള വിമാനത്താവളങ്ങൾ: വൈ​റ്റ് പ്ലെ​യി​ൻ​സ്‌, ല​ഗാ​ഡി​യ, ജോ​ൺ എ​ഫ് കെ​ന്ന​ഡി.

അ​നു​സ്മ​ര​ണ കു​ർ​ബാ​ന​യും ശു​ശ്രൂ​ഷ​ക​ളും ഞായറാഴ്ച ​രാ​വി​ലെ പ​ത്തിന് ബ്രോ​ങ്ക്സ് ദേ​വാ​ല​യ​ത്തി​ൽ വ​ച്ച് ന​ട​ക്കും. മാ​ന​ന്ത​വാ​ടി രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം തി​രു​ക്ക​ർമ​ങ്ങ​ൾ​ക്ക് മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. അ​തി​നു​ശേ​ഷം അ​നു​ശോ​ച​ന യോ​ഗ​വും പാ​രി​ഷ്ഹാ​ളി​ൽ കൂ​ടും.

അം​ബേ​ദ്ക​ർ​ക്കെ​തി​രാ​യ അ​മി​ത് ഷാ​യു​ടെ പ​രാ​മ​ർ​ശ​ത്തി​ൽ ഫ്രി​സ്കോ​യി​ൽ പ്ര​തി​ഷേ​ധം.
ഫ്രി​സ്കോ(​ഡാ​ള​സ്): ഇ​ന്ത്യ​ൻ ഭ​ര​ണ​ഘ​ട​ന ശി​ല്പി ഡോ. ​ബി.​ആ​ർ.
കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​ക്ക് പു​തി​യ നേ​തൃ​ത്വം.
ന്യൂ​ജ​ഴ്‌​സി: നോ​ർ​ത്ത് അ​മേ​രി​ക്ക​യി​ലെ ഏ​റ്റ​വും വ​ലി​യ മ​ല​യാ​ളി സം​ഘ​ട​ന​ക​ളി​ലൊ​ന്നാ​യ കേ​ര​ള അ​സോ​സി​യേ​ഷ​ൻ ഓ​ഫ് ന്യൂ​ജ​ഴ്‌​സി​യു​ടെ (കാ​ൻ​ജ്)
യു​എ​സ് പ്ര​ഥ​മ​വ​നി​ത​യ്ക്ക് മോ​ദി ന​ൽ​കി​യ​ത് 17.15 ല​ക്ഷ​ത്തി​ന്‍റെ വ​ജ്രം.
വാ​ഷിം​ഗ്ട​ൺ: അ​മേ​രി​ക്ക​ൻ പ്ര​സി​ഡ​ന്‍റ് ജോ ​ബൈ​ഡ​നും പ്ര​ഥ​മ വ​നി​ത ജി​ൽ ബൈ​ഡ​നും ക​ഴി​ഞ്ഞ​വ​ർ​ഷം ല​ഭി​ച്ച സ​മ്മാ​ന​ങ്ങ​ളി​ൽ ഏ​റ്റ​വും വി​ല കൂ​ടി​യ
ഡോ. ​മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ വേ​ർ​പാ​ടി​ൽ ഇ​ന്ത്യ​ൻ ഓ​വ​ർ​സീ​സ് കോ​ൺ​ഗ്ര​സ്.
ഷി​ക്കാ​ഗോ: ഇ​ന്ത്യ​യി​ൽ സാ​മ്പ​ത്തി​ക ഉ​ദാ​ര​വ​ത്‌​ക​ര​ണ​ത്തി​നു വാ​തി​ൽ തു​റ​ന്ന ധ​ന​കാ​ര്യ വി​ദ​ഗ്ധ​നും മു​ൻ പ്ര​ധാ​ന​മ​ന്ത്രി​യും കോ​ൺ​ഗ്ര​സ് നേ​ത
മാ​ത്യൂ​സ് മു​ണ്ട​ക്ക​ൽ ഫോ​മാ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​ൻ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ൽ ​ഹൂ​സ്റ്റ​ണി​ൽ വ​ച്ചു ന​ട​ക്കു​ന്ന ഇ​ന്‍റ​ർ​നാ​ഷ​ന​ൽ ക​ൺ​വ​ൻ​ഷ​ൻ ചെ​യ​ർ​മാ​നാ​യി മാ​ത്യൂ​സ് മു​ണ്ട​ക്ക​ലി​നെ തെ​ര​ഞ്ഞെ​ടു