ഫിലാഡൽഫിയ: മലയാളി അസോസിയേഷൻ ഓഫ് ഗ്രേറ്റർ ഫിലഡൽഫിയയുടെ(മാപ്പ്) 2024ലെ ഭാരവാഹികളെ തെരഞ്ഞെടുത്തു. അലക്സ് അലക്സാണ്ടർ, ജോൺ സാമുവൽ, ജെയിംസ് പീറ്റർ എന്നിവരടങ്ങുന്ന തെരഞ്ഞെടുപ്പ് കമ്മീഷണമാർ സുതാര്യമായ ഇലക്ഷൻ പ്രക്രിയയ്ക്ക് നേതൃത്വം നൽകി.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ശ്രീജിത്ത് കോമത്ത് ഫിലാഡൽഫിയയിലെ മലയാളികൾക്കിടയിൽ സുപരിചിതനാണ്. കഴിഞ്ഞവർഷം മാപ്പിന്റെ ഓണം വ്യത്യസ്തതകൾ കൊണ്ട് ശ്രദ്ധേയമാക്കുന്നതിന് മുഖ്യപങ്കുവഹിച്ചത് ശ്രീജിത്ത് ആണ്. നല്ലൊരു കലാകാരൻ കൂടിയായ അദ്ദേഹം ഐടി രംഗത്ത് പ്രവർത്തിക്കുന്നു.
ജനറൽ സെക്രട്ടറി ബെൻസൺ വർഗീസ് പണിക്കർ രണ്ടു പതിറ്റാണ്ടായി ഫിലാഡൽഫിയയിലെ നിറസാന്നിധ്യമാണ്. സാമൂഹ്യ സംസ്കാരിക ആത്മീയ രംഗത്ത് വ്യക്തിമുദ്രപതിപ്പിച്ച വ്യക്തിയാണ് ബെൻസൺ.
ട്രഷാററായി തെരഞ്ഞെടുക്കപ്പെട്ട ജോസഫ് കുരുവിള (സാജൻ) ഫിലാഡൽഫിയ മലയാളികൾക്ക്സുപരിചിതനാണ്. സ്വതസിദ്ധമായ പുഞ്ചിരി കൊണ്ട് തന്റെ സാന്നിധ്യം മറ്റുള്ളവർക്ക് ഉപകാരപ്പെടുത്തുന്നസാജൻ എക്യൂമെനിക്കൽ ഫെലോഷിപ്പിന്റെ ചാരിറ്റി കോഓർഡിനേറ്റർ കൂടിയാണ്.
മറ്റു ഭാരവാഹികൾ വൈസ് പ്രസിഡന്റ് കൊച്ചുമോൻ വയലത്തു, സെക്രട്ടറി സ്റ്റാൻലി ജോൺ, അക്കൗണ്ടന്റ് ജിജു കുരുവിള, ബോർഡ് ഓഫ് ട്രസ്റ്റീസ് തോമസ് ചാണ്ടി, ഷാലു പുന്നൂസ്.
ചെയർപേഴ്സൺ ആർട്സ് മില്ലി ഫിലിപ്പ്, സ്പോർട്സ് ലിജോ ജോർജ്, യൂത്ത് സാഗർ ജോൺസ്, പി ആർഒ സജു വർഗീസ്, എജുക്കേഷൻ ആൻഡ് ഐടി ഫെയ്ത്ത് എൽദോ, മാപ്പ് ഐസിസി ഫിലിപ്പ് ജോൺ,
ചാരിറ്റി ആൻഡ് കമ്യൂണിറ്റി ലിബിൻ കുര്യൻ പുന്നശേരിയിൽ, ലൈബ്രറി ജോൺസൺ മാത്യു, ഫണ്ട് റൈസിംഗ് തോമസുകുട്ടി വർഗീസ്, മെന്പർഷിപ് എൽദോ വർഗീസ്, വിമൻസ് ഫോറം ദീപ തോമസ് എന്നിവരാണ്.
പുതിയ കമ്മിറ്റി അംഗങ്ങൾക്കായി ഏലിയാസ് പോൾ, അനു സ്കറിയ, ബിനു ജോസഫ്, ദീപു ചെറിയാൻ, ജെയിംസ്പീറ്റർ, ലിസി തോമസ്, മാത്യു ജോർജ്, റോജിഷ് സാമുവൽ, റോയ് വർഗീസ്, സാബു സ്കറിയ, സന്തോഷ് ഫിലിപ്പ്, ഷാജി സാമുവൽ, സിജു ജോൺ, സോബി ഇട്ടി, വിൻസെന്റ് ഇമ്മാനുവൽ ഓഡിറ്റേഴ്സായി ജേക്കബ് സി. ഉമ്മൻ, മാർഷൽ വർഗീസ് എന്നിവരെ തെരഞ്ഞെടുത്തു.
ഏറ്റവും മികച്ച ടീമിനെയാണ് ഈ വർഷം ലഭിച്ചിരിക്കുന്നത് എന്നും 2024 വൈവിധ്യങ്ങളായപ്രവർത്തനശൈലിയിൽ കൂടി നൂതന ആശയങ്ങൾ നടപ്പാക്കുവാൻ ശ്രമിക്കുന്നതാണെന്നും അതിന് എല്ലാമലയാളി സുഹൃത്തുക്കളുടെയും സഹകരണം പ്രതീക്ഷിക്കുന്നതായി പ്രസിഡന്റ് ശ്രീജിത്ത് കോമത്ത് പ്രസ്താവനയിൽ അറിയിച്ചു.
|