ഫിലാഡൽഫിയ: പെൻസിൽവാനിയയിലെ പ്രമുഖ മലയാളി സംഘടനയായ പമ്പ അസോസിയേഷൻ (പെൻസിൽവാനിയ അസോസിയേഷൻ ഓഫ് മലയാളി പ്രോസ്പിരിറ്റി ആൻഡ് അഡ്വാൻസ്മെന്റ്) പുതിയ വർഷത്തേക്കുള്ള ഭാരവാഹികളെ തെരഞ്ഞെടുത്തു.
പമ്പ കമ്മ്യൂണിറ്റി ഹാളിൽ റവ. ഫിലിപ്സ് മോടയിൽ അധ്യക്ഷത വഹിച്ച പൊതു സമ്മളനത്തിൽ ജോൺ പണിക്കർ വാർഷീക റിപ്പോർട്ടും സുമോദ് നെല്ലിക്കാല വാർഷീക കണക്കും അവതരിപ്പിച്ചു.
തുടർന്നു ബോർഡ് ഓഫ് ട്രസ്റ്റീ ചെയർമാൻ സുധ കർത്തായുടെ നേതൃത്വത്തിൽ നടന്ന തിരഞ്ഞെടുപ്പിൽ ജോൺ പണിക്കർ (പ്രസിഡന്റ്), ജോർജ് ഓലിക്കൽ (ജനറൽ സെക്രട്ടറി), സുമോദ് തോമസ് നെല്ലിക്കാല (ട്രഷറർ), അലക്സ് തോമസ് (വൈസ് പ്രസിഡന്റ്), തോമസ് പോൾ (അസോസിയേറ്റ് സെക്രട്ടറി), രാജൻ സാമുവേൽ (അസോസിയേറ്റ് ട്രഷറർ), ഫിലിപ്പോസ് ചെറിയാൻ (അക്കൗണ്ടന്റ്), ജോർജ് പണിക്കർ (ഓഡിറ്റർ) എന്നിക്കരെ കൂടാതെ
ചെയർ പേഴ്സൺസ് ആയി സുരേഷ് നായർ (ആർട്സ്), സുധ കർത്താ (സിവിക് ആൻഡ് ലീഗൽ), റെവ. ഫിലിപ്സ് മോടയിൽ (എഡിറ്റോറിയൽ ബോർഡ്), ജേക്കബ് കോര (ഫെസിലിറ്റി), മോഡി ജേക്കബ് (ഐ റ്റി കോർഡിനേറ്റർ), എബി മാത്യു (ലൈബ്രററി), ഈപ്പൻ ഡാനിയേൽ (ലിറ്റററി ആക്ടിവിറ്റീസ്), രാജു പി ജോൺ (മെമ്പർഷിപ്), മോൺസൺ വർഗീസ് (ഫണ്ട് റൈസിംഗ്), ജോയ് തട്ടാരംകുന്നേൽ (ഇൻഡോർ ഗെയിംസ്), ടിനു ജോൺസൻ (യൂത്ത് ആക്ടിവിറ്റീസ്), വത്സ തട്ടാർകുന്നേൽ (വിഷ്വൽ മീഡിയ), സെലിൻ ജോർജ് (വുമൺസ് ഫോറം കോർഡിനേറ്റർ), അലക്സ് തോമസ് (ബിൽഡിംഗ് കമ്മിറ്റി ചെയർമാൻ) എന്നിവരെ തെരഞ്ഞെടുത്തു.
പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ട ജോൺ പണിക്കർ ഫിലാഡൽഫിയയിലെ സാമൂഹ്യ സാംസ്കാരിക സമുദയിക മേഖലകളിലെ നിറസാന്നിധ്യമാണ്. ഇന്ത്യൻ റെയിൽവേ കൂടാതെ അമേരിക്കൻ ആരോഗ്യ രംഗത്തും സേവനം അനുഷ്ഠിച്ചിട്ടുണ്ട്.
സെക്രട്ടറി ജോർജ് ഓലിക്കൽ ട്രഷറർ സുമോദ് നെല്ലിക്കാല എന്നിവരും നിരവധി സാമൂഹിക സാംസ്കാരിക സംഘടനകളിൽ നേതൃത്വം ഏറ്റെടുത്തു പ്രവർത്തന പരിചയമുള്ളവരാണ്.
തെരഞ്ഞെടുക്കപ്പെട്ടവരുടെ സ്ഥാനാരോഹണ ചടങ്ങും ഒഴിവുള്ള സ്ഥാനങ്ങളിലേക്കുള്ള തെരഞ്ഞെടുപ്പും ജനുവരി നാലിനു നടത്തപ്പെടുന്ന ക്രിസ്മസ് ന്യൂഇയർ പ്രോഗ്രാമിൽ വച്ച് നടത്തപ്പെടുമെന്നു സംയുക്ത എക്സിക്യൂട്ടീവ് കമ്മിറ്റി അറിയിച്ചു.
|