ന്യൂയോർക്ക്: ക്രിസ്മസ് പുതുവത്സര ആശംസകൾ നേർന്ന് ഫൊക്കാന. യേശുവിന്റെ ജനനം ലോകം മുഴുവൻ ആഘോഷിക്കുന്ന വേളയിൽ നന്മ, കരുണ, ക്ഷമ, സഹനം എന്നിവയുടെ പാതയിലേയ്ക്ക് മറ്റുള്ളവരെ നയിക്കാന്‍ കഴിയുന്ന മാർഗമായി നമുക്ക് മാറാൻ കഴിയണമെന്ന് പ്രസിഡന്റ് സജിമോൻ ആന്റണി പറഞ്ഞു.
ഓര്‍മകള്‍ക്ക് സുഗന്ധവും കാഴ്ചകള്‍ക്ക് തിളക്കവും മനസിന് മധുരവും സമ്മാനിക്കുന്ന മനോഹരമായ കാലമാണ് ക്രിസ്മസ്. സ്നേഹത്തിന്റെയും സമാധാനത്തിന്റെയും സൗഹാര്‍ദത്തിന്റെയും നാളുകള്‍ ആകട്ടെ വരും ദിനങ്ങളെന്ന് ജനറൽ സെക്രട്ടറി ശ്രീകുമാർ ഉണ്ണിത്താൻ, ട്രഷർ ജോയി ചാക്കപ്പൻ,
എക്സിക്യൂട്ടീവ് വൈസ് പ്രസിഡന്റ് പ്രവീൺ തോമസ്, വൈസ് പ്രസിഡന്റ് വിപിൻ രാജു, ജോയിന്റ് സെക്രട്ടറി മനോജ് ഇടമന, ജോയിന്റ് ട്രഷർ ജോൺ കല്ലോലിക്കൽ, അഡിഷനൽ ജോയിന്റ് സെക്രട്ടറി അപ്പുകുട്ടൻ പിള്ള, അഡിഷനൽ ജോയിന്റ് ട്രഷർ മില്ലി ഫിലിപ്പ്, വിമൻസ് ഫോറം ചെയർപേഴ്സൺ രേവതി പിള്ള, ട്രസ്റ്റീ ബോർഡ് ചെയർ ജോജി തോമസ് എന്നിവർ ആശംസിച്ചു.
ക്രിസ്മസ് എന്നാല്‍ ആഘോഷത്തിന്റെ മാത്രമല്ല, ത്യാഗത്തിന്റെയും സ്നേഹത്തിന്റെയും പങ്കുവയ്ക്കലിന്റെയും കൂടി ആഘോഷമാണ്. സഹനത്തിന്റെയും അതിജീവനത്തിന്റെയും പാഠങ്ങള്‍ പകര്‍ന്ന് നല്കിയ യേശുദേവന്റെ ജനനം നമുക്ക് ഒരുമിച്ച് ആഘോഷിക്കാമെന്നും എല്ലാവർക്കും ഫൊക്കാനയുടെ ക്രിസ്മസ് പുതുവത്സര ആശംസകൾ നേരുന്നതായും എക്സിക്യൂട്ടീവ് കമ്മിറ്റി, നാഷനൽ കമ്മിറ്റി, ട്രസ്റ്റി ബോർഡ് അംഗങ്ങൾ, വിമൻസ് ഫോറം കമ്മിറ്റി, കൺവെൻഷൻ കമ്മിറ്റി എന്നിവർ അറിയിച്ചു.
|