• Logo

Allied Publications

Americas
ഡോ. ​വി​ജ​യ​ശ​ങ്ക​റി​നെ അനുസ്മരിച്ച് നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ന്‍
Share
ന്യൂ​യോ​ർ​ക്ക്: 1981ൽ ​നാ​യ​ർ ബ​ന​വ​ല​ന്‍റ് അ​സോ​സി​യേ​ഷ​ൻ രൂ​പീ​ക​രി​ക്കു​ന്ന​തി​ന് സ​ജീ​വ​മാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും പി​ന്നീ​ട് പ്ര​സി​ഡ​ന്‍റാ​യും സേ​വ​ന​മ​നു​ഷ്‌​ഠി​ക്കു​ക​യും ചെ​യ്ത മ​ന്ന​ത്ത് പ​ത്മ​നാ​ഭ​ന്‍റെ ഏ​ക മ​ക​ളു​ടെ മ​ക​ൻ ഡോ. ​വി​ജ​യ​ശ​ങ്ക​റി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ അ​സോ​സി​യേ​ഷ​ന്‍റെ ആ​സ്ഥാ​ന​ത്ത് അ​നു​ശോ​ച​ന യോ​ഗം ചേ​ര്‍​ന്നു.

അ​ധ്യ​ക്ഷ​ന്‍ പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​പ്പി​ൽ പ്ര​സം​ഗി​ച്ചു. ട്ര​ഷ​റ​ർ രാ​ധാ​മ​ണി നാ​യ​ർ പ്രാ​ർ​ഥ​നാ​ഗാ​നം ആ​ല​പി​ച്ചു. സെ​ക്ര​ട്ട​റി ര​ഘു​വ​ര​ൻ നാ​യ​ർ സ്വാ​ഗ​തം ആ​ശം​സി​ക്കു​ക​യും ട്ര​സ്റ്റീ ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ നാ​യ​ർ 25ാം വാ​ർ​ഷി​ക​ത്തി​ൽ അ​വ​ത​രി​പ്പി​ച്ച ല​ഘു​ലേ​ഖ​നം വാ​യി​ച്ചു​കൊ​ണ്ട് വി​ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ചു.

അ​ദ്ദേ​ഹ​ത്തോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ള്ള മു​ൻ പ്ര​സി​ഡ​ന്‍റ് വി​ക്ര​മ​ൻ പ്ര​സം​ഗി​ച്ചു. സം​ഘ​ട​ന​യു​ടെ ആ​ദ്യ​കാ​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി വി​ക്ര​മ​ന്‍റെ വ​സ​തി​യി​ൽ ഡോ. ​വി​ജ​യ​ശ​ങ്ക​ർ സ​ന്നി​ഹി​ത​നാ​യി​രു​ന്ന കാ​ര്യം അ​ദ്ദേ​ഹം അ​നു​സ്മ​രി​ച്ചു.

ട്ര​സ്റ്റീ ബോ​ർ​ഡ് റെ​ക്കോ​ർ​ഡിം​ഗ് സെ​ക്ര​ട്ട​റി​യും മു​ൻ പ്ര​സി​ഡ​ന്‍റു​മാ​യ ജി.​കെ. നാ​യ​ർ, എ​ൻ​ബി​എ​യു​ടെ സി​ൽ​വ​ർ ജൂ​ബി​ലി​യോ​ട​നു​ബ​ന്ധി​ച്ച് പ്ര​സി​ദ്ധീ​ക​രി​ച്ച സു​വ​നീ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ വി​ജ​യ​ശ​ങ്ക​ർ പ്ര​ക​ടി​പ്പി​ച്ച താ​ത്പ​ര്യ​വും മ​റ്റും എ​ടു​ത്തു​പ​റ​ഞ്ഞ് സം​ഘ​ട​ന​യു​ടെ വ​ള​ർ​ച്ച​യി​ലു​ള്ള അ​ദ്ദേ​ഹ​ത്തി​ന്‍റെ സ​ന്തു​ഷ്ടി​യു​മൊ​ക്കെ വി​വ​രി​ച്ചു.



ഡോ. ​ച​ന്ദ്ര​മോ​ഹ​ൻ വി​ജ​യ​ശ​ങ്ക​റോ​ടൊ​പ്പം എ​ൻ​ബി​എ​യി​ൽ പ്ര​വ​ർ​ത്തി​ച്ച​തു കൂ​ടാ​തെ ആ​തു​ര​സേ​വ​ന രം​ഗ​ത്തും സ​ഹ​പ്ര​വ​ർ​ത്ത​ക​രാ​യി​രു​ന്നു​വെ​ന്നും അ​നു​സ്മ​രി​ച്ചു​കൊ​ണ്ട് അ​നു​ശോ​ച​നം അ​റി​യി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ജ​യ​പ്ര​കാ​ശ് നാ​യ​ർ, വി​ജ​യ​ശ​ങ്ക​റി​ന്‍റെ ആ​ത്മാ​ർ​ഥ സേ​വ​നം മാ​തൃ​ക​യാ​ക്കി പ്ര​വ​ർ​ത്തി​ച്ച​വ​രി​ൽ ഒ​രാ​ളാ​ണെ​ന്നു പ​റ​ഞ്ഞു. പ​ണ്ട​ത്ത് രാ​മ​ൻ കു​ട്ടി ത​ന്‍റെ പ്ര​സം​ഗ​ത്തി​ൽ, നേ​രി​ട്ട് വി​ജ​യ​ശ​ങ്ക​റോ​ടൊ​പ്പം പ്ര​വ​ർ​ത്തി​ച്ചി​ട്ടി​ല്ലെ​ങ്കി​ലും അ​ദ്ദേ​ഹ​ത്തി​ന്‍റെ ക​ലാ​ഭി​രു​ചി​യും മ​റ്റും ത​ന്‍റെ കു​ട്ടി​ക​ളു​ടെ നൃ​ത്ത​വി​ദ്യാ​ല​യ​ത്തി​ന് ഒ​രു മാ​ർ​ഗ​ദ​ർ​ശ​ന​മാ​യി​രു​ന്നു​വെ​ന്നും അ​നു​സ്മ​രി​ച്ചു.

മു​ൻ പ്ര​സി​ഡ​ന്‍റ് ഗോ​പി​നാ​ഥ​ക്കു​റു​പ്പ്, മ​ന്ന​ത്തു പ​ത്മ​നാ​ഭ​നെ ത​ന്‍റെ ചെ​റു​പ്പ​ത്തി​ൽ ത​ങ്ങ​ളു​ടെ വ​സ​തി​യി​ൽ വ​ച്ച് ക​ണ്ടി​ട്ടു​ള്ള ഓ​ർ​മ​ക​ളും അ​തേ മി​ക​വോ​ടെ​യു​ള്ള കൊ​ച്ചു​മ​ക​നാ​യ വി​ജ​യ​ശ​ങ്ക​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​മി​ക​വും അ​നു​സ്മ​രി​ച്ചു. പ്ര​സി​ഡ​ന്‍റ് ക്രി​സ് തോ​പ്പി​ലും സം​സാ​രി​ച്ചു. ജ​യ​പ്ര​കാ​ശ് നാ​യ​ർ ന​ന്ദി രേ​ഖ​പ്പെ​ടു​ത്തി.

സോ​മ​ർ​സെ​റ്റ് ദേ​വാ​ല​യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
ന്യൂ​ജ​ഴ്സി: നി​ലാ​വി​ന്‍റെ​യും ന​ക്ഷ​ത്ര​ങ്ങ​ളു​ടെ​യും ചി​മ്മി​നി​വെ​ട്ട​ത്തി​ന്‍റെ​യും ഇ​ത്തി​രി​വെ​ളി​ച്ച​ത്തി​ൽ യേശുദേവന്‍റെ ജ​ന​നം വി​ളി​ച്ച​റി​യ
ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.
ന്യൂ​യോ​ർ​ക്ക്: ഇ.​എം. സ്റ്റീ​ഫ​ൻ ര​ചി​ച്ച "കേ​ര​ള സെ​ന്‍റ​ർ (ഒ​രു ച​രി​ത്ര​രേ​ഖ)' എ​ന്ന പു​സ്ത​കം പ്ര​സി​ദ്ധീ​ക​രി​ച്ചു.
നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ കൊ​ല​പ്പെ​ടു​ത്തി​യ പ്ര​തി ക​സ്റ്റ​ഡി​യി​ൽ.
ഗ്രീ​ൻ​സ്‌​ബോ​റോ: നോ​ർ​ത്ത് ക​രോ​ലി​ന​യി​ൽ പോ​ലീ​സ് ഓ​ഫീ​സ​റെ വെ​ടി​വ​ച്ച് കൊ​ല​പ്പെ​ടു​ത്തി​യ കേ​സി​ലെ പ്ര​തി അ​റ​സ്റ്റി​ൽ.
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന.
ന്യൂ​യോ​ർ​ക്ക്: ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഫൊ​ക്കാ​ന.
ക്രി​സ്മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്ന് ഡബ്ല്യുഎംസി അ​മേ​രി​ക്ക റീ​ജി​യ​ൺ.
ന്യൂ​ജഴ്‌​സി: ക്രി​സ്​മ​സ് പു​തു​വ​ത്സ​ര ആ​ശം​സ​ക​ൾ നേ​ർ​ന്നു വേ​ൾ​ഡ് മ​ല​യാ​ളി കൗ​ൺ​സി​ൽ അ​മേ​രി​ക്ക റീ​ജി​യ​ൺ.