• Logo

Allied Publications

Americas
ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്
Share
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്. വി​ദ്യാ​ർ​ഥി​ക​ളു​ടെ വ്യ​ക്തി​ത്വ വി​ക​സ​ന​ത്തി​നും സ​ർ​ഗ​വാ​സ​ന​ക​ളു​ടെ പ​രി​പോ​ഷ​ണ​ത്തി​നും ജോ​സ് തോ​മ​സ് ന​ൽ​കി​യ സം​ഭാ​വ​ന​ക​ൾ​ക്കു​ള്ള അം​ഗീ​കാ​ര​മാ​യാ​ണ് അ​വാ​ർ​ഡ്.

ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ അ​വാ​ർ​ഡ് സ​മ്മാ​നി​ച്ചു. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം "കേ​ര​ള ദി​നോ​ത്സ​വം 24' ചെ​യ​ർ​മാ​ൻ ജോ​ർ​ജ് ന​ട​വ​യ​ൽ ആ​മു​ഖ പ്ര​സ്താ​വ​ന ന​ട​ത്തി. ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ചെ​യ​ർ​മാ​ൻ അ​ഭി​ലാ​ഷ് ജോ​ൺ അ​ധ്യ​ക്ഷ​നാ​യി.

ജോ​യി​ന്‍റ് സെ​ക്ര​ട്ട​റി ജോ​ൺ പ​ണി​ക്ക​ർ സ്വാ​ഗ​ത​വും ജോ​യി​ന്‍റ് ട്ര​ഷ​റ​ർ രാ​ജ​ൻ സാ​മു​വേ​ൽ ന​ന്ദി​യും പ​റ​ഞ്ഞു. മു​തി​ർ​ന്ന മാ​ധ്യ​മ പ്ര​വ​ർ​ത്ത​ക​ൻ വി​ൻ​സെ​ന്‍റ് ഇ​മ്മാ​നു​വ​ൽ ആ​ശം​സ​ക​ൾ നേ​ർ​ന്നു. സെ​ക്ര​ട്ട​റി ബി​നു മാ​ത്യു, ട്ര​ഷ​റ​ർ ഫീ​ലി​പ്പോ​സ് ചെ​റി​യാ​ൻ, ജോ​ർ​ജ് ഓ​ലി​ക്ക​ൽ, അ​ല​ക്സ് ബാ​ബു, അ​ൻ​സു ആ​ല​പ്പാ​ട്ട് എ​ന്നി​വ​ർ യോ​ഗക്ര​മീ​ക​ര​ണ​ങ്ങ​ൾ​ക്ക് നേ​തൃ​ത്വം ന​ൽ​കി.

ബി​സി​ന​സ് പ്ര​മു​ഖ​രാ​യ മ​ണി​ലാ​ൽ മ​ത്താ​യി, അ​റ്റേ​ണി ജോ​സ​സ​ഫ് കു​ന്നേ​ൽ, പ​മ്പ, കോ​ട്ട​യം അ​സോ​സി​യേ​ഷ​ൻ, ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ, ഫൊ​ക്കാ​ന, ഫോ​മ, പി​യാ​നോ, തി​രു​വ​ല്ലാ അ​സോ​സി​യേ​ഷ​ൻ, റാ​ന്നി അ​സോ​സി​യേ​ഷ​ൻ, ഫി​ലാഡ​ൽ​ഫി​യ മ​ല​യാ​ള സാ​ഹി​ത്യ വേ​ദി, ഫി​ൽ​മ എ​ന്നി​ങ്ങ​നെ വി​വി​ധ സം​ഘ​ട​ന​ക​ളു​ടെ ഭാ​ര​വാ​ഹി​ക​ളും പ്ര​വ​ർ​ത്ത​ക​രും സ​ന്നി​ഹി​ത​രാ​യി​രു​ന്നു

പെ​ൻ​സി​ൽ​വേ​നി​യ​യി​ൽ സ്റ്റ​ഫ്ഫോ​ർ​ഡ് ഹൈ​സ്കൂ​ളി​ൽ ഗ​ണി​ത​ശാ​സ്ത്ര അ​ധ്യാ​പ​ക​നാ​ണ് ജോ​സ് തോ​മ​സ്. ഓ​ർ​മ ഇ​ന്‍റ​ർ​നാ​ഷ​ന​ൽ സ്പീ​ച്ച് കോം​പ​റ്റീ​ഷ​ൻ, പ്ര​വാ​സി തി​യ​റ്റ​റ്റേ​ഴ്‌​സി​ന്‍റെ "കു​ങ്കു​മ സ​ന്ധ്യ' എ​ന്ന നാ​ട​കം, സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ഫി​ലാഡ​ൽ​ഫി​യ ഫൊ​റോ​നാ ച​ർ​ച്ചി​ലെ പ്ര​സി​ദ്ധീ​ക​ര​ണ​ങ്ങ​ൾ എ​ന്നി​വ​യി​ലെ​ല്ലാം ജോ​സ് തോ​മ​സ് സ​ജീ​വ​മാ​യി പ​ങ്കെ​ടു​ത്തി​ട്ടു​ണ്ട്.

ജോ​സ് തോ​മ​സി​ന്‍റെ മ​ക​ൾ എ​യ്‌​മി​ലി​ൻ റോ​സ് തോ​മ​സ് പ​ഠ​നപാ​ഠ്യ​തേ​ര പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ൽ ശ്ര​ദ്ധേ​യ​മാ​യ നേ​ട്ടം കൈ​വ​രി​ച്ച വ്യ​ക്തി​യാ​ണ്.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ