• Logo

Allied Publications

Middle East & Gulf
എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം
Share
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ അ​റി​യി​ച്ചു. ഇ​തു​മാ​യി ബ​ന്ധ​പ്പെ​ട്ട ഹ​ർ​ജി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി പ​രി​ഗ​ണി​ക്ക​വെ​യാ​ണ് കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം കോ​ട​തി​യെ ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ പ്ര​ശ്ന​പ​രി​ഹാ​ര​ത്തി​നാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം നേ​രി​ട്ട്‌ ന​ട​ത്തു​ന്ന എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ ക​ഴി​ഞ്ഞ കു​റ​ച്ചു നാ​ളു​ക​ളാ​യി​ട്ട് കാ​ര്യ​ക്ഷ​മ​മ​ല്ലെ​ന്നും അ​ടു​ത്തി​ടെ​യു​ണ്ടാ​യ വ്യാ​പ​ക​മാ​യ ഫ്ലൈ​റ്റ്കാ​ൻ​സ​ലേ​ഷ​നു​ക​ളെ തു​ട​ർ​ന്ന് റീ​ഫ​ണ്ടും കോ​മ്പ​ൻ​സേ​ഷ​നും മ​റ്റും കി​ട്ടു​ന്ന​തി​ന് എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ സ​ഹാ​യ​ക​ര​മ​ല്ലെ​ന്നും മ​റ്റും ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ട് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹ​ർ​ജി ന​ൽ​കി​യി​രു​ന്നു.

ഇ​തി​ൽ അ​ടി​യ​ന്തി​ര ന​ട​പ​ടി സ്വീ​ക​രി​ക്കു​വാ​നാ​യി ഹൈ​ക്കോ​ട​തി ആ​ക്ടിം​ഗ് ചീ​ഫ് ജ​സ്റ്റി​സ് മ​ൻ​മോ​ഹ​ൻ, ജ​സ്റ്റി​സ് തു​ഷാ​ർ റാ​വു ഗെ​ഡേ​ല എ​ന്നി​വ​ർ ക​ഴി​ഞ്ഞ സെ​പ്റ്റം​ബ​ർ 27ന് ​ഉ​ത്ത​ര​വി​ട്ടി​രു​ന്നു. ഈ ​ഉ​ത്ത​ര​വ് ന​ട​പ്പാ​കു​ന്ന​തി​നാ​യി പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യെ കോ​ട​തി അ​ല​ക്ഷ്യ ഹ​ർ​ജി​യു​മാ​യി സ​മീ​പി​ച്ച​തി​നെ തു​ട​ർ​ന്നാ​ണ് ഇ​പ്പോ​ൾ കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം ഈ ​തീ​രു​മാ​നം കോ​ട​തി​യെ അ​റി​യി​ച്ച​ത്.

എ​യ​ർ​സേ​വ പോ​ർ​ട്ട​ലി​ൽ ഉ​ണ്ടാ​യ സാ​ങ്കേ​തീ​ക പ്ര​ശ്നം പ​രി​ഹ​രി​ച്ച​താ​യും കൂ​ടു​ത​ൽ ശ്ര​ദ്ധ​യോ​ടെ​യും ഉ​യ​ർ​ന്ന മേ​ൽ​നോ​ട്ട​ത്തി​ലൂ​ടെ​യും പോ​ർ​ട്ട​ൽ ഇ​പ്പോ​ൾ സു​ശ​ക്ത​മെ​ന്നും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പ​റ​യു​ന്നു. പെ​ട്ടെ​ന്നു ത​ന്നെ പ്ര​ശ്‌​ന പ​രി​ഹാ​ര​ത്തി​നാ​യി കൂ​ടു​ത​ൽ ന​ട​പ​ടി​ക​ൾ എ​ടു​ത്തു​വ​രു​ന്ന​താ​യും എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ നി​ല​വി​ൽ മി​ക​ച്ച​രീ​തി​യി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യും വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം പു​റ​ത്തി​റ​ക്കി​യ ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.

വി​മാ​ന​യാ​ത്ര​ക്കാ​രു​ടെ വി​വി​ധ പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കാ​നാ​യി വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം കൊ​ണ്ടു​വ​ന്ന എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ തു​ട​ക്ക​കാ​ല​ത്തി​ൽ വ​ൻ​വി​ജ​യ​മാ​യി​രു​ന്നു. എ​ന്നാ​ൽ ഈ ​അ​ടു​ത്ത​കാ​ല​ത്താ​യി കാ​ര്യ​ക്ഷ​മ​മ​ല്ലാ​താ​വു​ക​യാ​യി​രു​ന്നു.

ഫ്ലൈ​റ്റ്കാ​ൻ​സ​ലേ​ഷ​നു​ക​ളെ തു​ട​ർ​ന്ന് റീ​ഫ​ണ്ടും കോ​മ്പ​ൻ​സേ​ഷ​നും മ​റ്റും കി​ട്ടു​ന്ന​തി​ന് ഇ​ന്ത്യ​യി​ൽ ക​ൺ​സ്യൂ​മ​ർ കോ​ട​തി​യി​ലും മ​റ്റും ഹ​ർ​ജി ന​ൽ​കു​ന്ന​ത് പ്ര​വാ​സി​ക​ളെ സം​ബ​ന്ധി​ച്ചു വ​ള​രെ​യേ​റെ ബു​ദ്ധി​മു​ട്ടു​ണ്ടാ​ക്കു​ന്ന​താ​ണെ​ന്നും മ​റ്റും ചൂ​ണ്ടി​ക്കാ​ണി​ച്ചു​കൊ​ണ്ടാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജോ​സ് എ​ബ്ര​ഹാം ഹൈ​ക്കോ​ട​തി​യെ സ​മീ​പി​ച്ച​ത്.

അ​ഡ്വ. മ​ന​സ് ഹ​മീ​ദ്, അ​ഡ്വ. സാ​റ ഷാ​ജി, അ​ഡ്വ. ബേ​സി​ൽ ജോ​ൺ​സ​ൺ എ​ന്നി​വ​രാ​ണ് പ്ര​വാ​സി ലീ​ഗ​ൽ സെ​ല്ലി​നാ​യി ഡ​ൽ​ഹി ഹൈ​ക്കോ​ട​തി​യി​ൽ ഹാ​ജ​രാ​യ​ത്. ഡ​ൽ​ഹി​ഹൈ​ക്കോ​ട​തി ഇ​ട​പെ​ട​ലും കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യ ന​ട​പ​ടി​ക​ളും സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും പ്ര​വാ​സി​ക​ളു​ടെ യാ​ത്ര​പ്ര​ശ്ന​ങ്ങ​ൾ പ​രി​ഹ​രി​ക്കു​ന്ന​തി​നാ​യി തു​ട​ർ​ന്നും ഇ​ട​പെ​ട​ലു​ക​ൾ ന​ട​ത്തു​മെ​ന്നും പ്ര​വാ​സി ലീ​ഗ​ൽ സെ​ൽ കു​വൈ​റ്റ് ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു സ്റ്റീ​ഫ​ൻ, കെ. ​ഷൈ​ജി​ത്ത് എ​ന്നി​വ​ർ പ​ത്ര​ക്കു​റി​പ്പി​ൽ പ​റ​ഞ്ഞു.

എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌
മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന വെ​ള്ളി​യാ​ഴ്ച.
മ​നാ​മ: പ്ര​വാ​സി വെ​ൽ​ഫെ​യ​റി​ന്‍റെ ആ​തു​ര സേ​വ​ന വി​ഭാ​ഗ​മാ​യ മെ​ഡ്കെ​യ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന മീ​റ്റ് യു​വ​ർ ഡോ​ക്‌​ട​ർ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​
മ​ല​യാ​ള​ത്തി​ന്‍റെ ന​ഷ്‌​ടം; എം.​ടി​യെ അ​നു​സ്മ​രി​ച്ച് കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍.
കോഴിക്കോട്: എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​രു​ടെ നി​ര്യാ​ണ​ത്തി​ൽ കൊ​ല്ലം പ്ര​വാ​സി അ​സോ​സി​യേ​ഷ​ന്‍ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ