• Logo

Allied Publications

Americas
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്
Share
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ. ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ പൊ​തു​ദ​ർ​ശ​നം ജ​നു​വ​രി ര​ണ്ട്, മൂ​ന്ന് തീ​യ​തി​ക​ളി​ൽ ന​ട​ക്കും. സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ ജ​നു​വ​രി നാ​ലി​ന് ന‌​ട​ക്കും.

ജ​നു​വ​രി രണ്ടിന് ​വൈ​കു​ന്നേ​രം 4.30 മു​ത​ൽ 8.30 വ​രെ യോ​ങ്കേ​ഴ്സി​ലു​ള്ള ഫ്ലി​ൻ മെ​മ്മോ​റി​യ​ൽ ഫ്യൂ​ണ​റ​ൽ ഹോ​മി​ലും (1652 സെ​ൻ​ട്ര​ൽ പാ​ർ​ക്ക് അ​വ​ന്യൂ, യോ​ങ്കേ​ഴ്‌​സ്, ന്യൂ​യോ​ർ​ക്ക് 10710), ജ​നു​വ​രി മൂന്നിന് ​വൈ​കു​ന്നേ​രം മൂന്ന് മു​ത​ൽ രാ​ത്രി ഒന്പത് ​വ​രെ ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീറോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ലു​മാ​ണ് പൊ​തു​ദ​ർ​ശ​നം.

സം​സ്കാ​ര ശു​ശൂ​ഷ​ക​ൾ ജ​നു​വ​രി നാലിന് ​രാ​വി​ലെ 8.30ന് ​ബ്രോ​ങ്ക്സ് സെന്‍റ് തോ​മ​സ് സീ​റോമ​ല​ബാ​ർ ദേ​വാ​ല​യ​ത്തി​ൽ ആ​രം​ഭി​ക്കും. തു​ട​ർ​ന്ന് വൈ​റ്റ് പ്ലൈ​ൻ​സി​ലു​ള്ള മൗ​ണ്ട് കാ​ൽ​വ​രി സെ​മി​ത്തേ​രി​യി​ൽ സം​സ്കാ​രം ന​ട​ക്കും.

സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്ക് മാ​ന​ന്ത​വാ​ടി രൂ​പ​ത​യു​ടെ ബി​ഷ​പ് മാ​ർ ജോ​സ് പൊ​രു​ന്നേ​ടം മു​ഖ്യ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. കൂ​ടാ​തെ, മ​റ്റു മെ​ത്രാ​ൻ​മാ​രും നി​ര​വ​ധി വൈ​ദി​ക​രും ര​ണ്ടു ദി​വ​സ​ത്തെ പൊ​തു​ദ​ർ​ശ​ന​ത്തി​ലും സം​സ്കാ​ര ശു​ശ്രു​ഷ​യി​ലും കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

രൂ​പ​ത ബി​ഷ​പ് മാ​ർ ജോ​യ് ആ​ല​പ്പാ​ട്ടാ​ണ് സം​സ്കാ​ര ശു​ശ്രൂ​ഷ​ക​ൾ​ക്കു വേ​ണ്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ ന​ട​ത്തു​ന്ന​ത്. മാ​ർ ജോ​യ് ആ​ല​പ്പാ​ട്ട്‌ തി​ങ്ക​ളാ​ഴ്ച ബ്രോ​ങ്ക്സ് ഇ​ട​വ​ക സ​ന്ദ​ർ​ശി​ക്കു​ക​യും ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്തു​ക​യും ദേ​വാ​ല​യ​ത്തി​ൽ പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ൾ ന​ട​ത്തു​ക​യും ചെ​യ്തു.

കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: ഫാ. ​കു​ര്യാ​ക്കോ​സ് വ​ട​ന വി​കാ​രി, എ​സ്ടി​എ​സ്എം​സി​സി, ഷോ​ളി കു​മ്പി​ളു​വേ​ലി: 914 330 6340, ജോ​ജോ ഒ​ഴു​ക​യി​ൽ – 646 523 3710 (ഗ​താ​ഗ​തം), ഷാ​ജി​മോ​ൻ വ​ട​ക്ക​ൻ 914 752 1368 (താ​മ​സ സൗ​ക​ര്യം), ജോ​ർ​ജ് ക​രോ​ട്ട് 347 542 2713 (പാ​ർ​ക്കിംഗ്).

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ