• Logo

Allied Publications

Americas
പി. ​സി. മാ​ത്യു​വി​ന്‍റെ ഓ​ൺ​ലൈ​ൻ കാ​മ്പ​യി​ൻ പാ​സ്റ്റ​ർ ഷാ​ജി കെ. ​ഡാ​നി​യേ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു
Share
ഡാ​ള​സ്: ഗാ​ർ​ല​ൻ​ഡ് മേ​യ​ർ സ്ഥാ​നാ​ർ​ഥി പി. ​സി. മാ​ത്യു​വി​ന്‍റെ ഓ​ൺ​ലൈ​ൻ കാ​മ്പ​യി​ൻ അ​ഗ​പ്പേ ഹോം ​ഹെ​ൽ​ത്ത് പ്ര​സി​ഡ​ന്‍റും അ​ഗ​പ്പേ ച​ർ​ച്ച് സീ​നി​യ​ർ പാ​സ്റ്റ​റു​മാ​യ ഷാ​ജി കെ. ​ഡാ​നി​യേ​ൽ പ്രാ​ർ​ഥ​ന​യോ​ടെ ഉ​ദ്ഘാ​ട​നം ചെ​യ്തു.

പി. ​സി. മാ​ത്യു​വു​മാ​യി ത​നി​ക്കു​ള്ള പ​രി​ച​യ​ത്തെ​പ്പ​റ്റി​യും പി. ​സി. മാ​ത്യു​വി​ന്‍റെ ക​മ്യൂ​ണി​റ്റി​യോ​ടു​ള്ള സ്നേ​ഹ​ത്തെ​പ്പ​റ്റി​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു. എ​ല്ലാ​വി​ധ പി​ന്തു​ണ​യും ഷാ​ജി കെ. ​ഡാ​നി​യേ​ൽ വാ​ഗ്ദാ​നം ചെ​യ്തു.

2021ൽ ​പി. സി ​മാ​ത്യു ഗാ​ർ​ല​ൻ​ഡ് ഡി​സ്ട്രി​ക്ട് മൂ​ന്നി​ൽ മ​ത്സ​രി​ക്കു​ക​യും നാ​ലു സ്ഥാ​നാ​ർ​ഥി​ക​ളി​ൽ ര​ണ്ടാ​മ​നാ​വു​ക​യും ചെ​യ്തി​രു​ന്നു. പി​ന്നീ​ട് 2023ൽ ​മ​ത്സ​രി​ച്ചു. സീ​നി​യ​ർ സി​റ്റി​സ​ൺ​സ് ക​മ്മി​ഷ​ണ​റാ​യി. ഇ​പ്പോ​ൾ ഒ​രു വ​ലി​യ ക​മ്യൂ​ണി​റ്റി​യു​ടെ ഹോം ​ഓ​ണേ​ഴ്‌​സ് അ​സോ​സി​യേ​ഷ​ൻ പ്ര​സി​ഡ​ന്‍റാ​യി പ്ര​വ​ർ​ത്തി​ക്കു​ന്നു.

ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ ഗ്ലോ​ബ​ൽ പ്ര​സി​ഡ​ന്‍റും 2005 മു​ത​ൽ കേ​ര​ള അ​സോ​സി​യേ​ഷ​ൻ, ഇ​ന്ത്യ ക​ൾ​ച്ച​റ​ൽ ആ​ൻ​ഡ് എ​ജ്യു​ക്കേ​ഷ​ൻ സെ​ന്‍റ​ർ അം​ഗ​വു​മാ​ണ്. ഡ​ബ്ല്യു​എം​സി എ​ന്ന സം​ഘ​ട​ന വ​ഴി​യാ​യി പ​ല ന​ല്ല പ്ര​വ​ർ​ത്ത​ന​ങ്ങ​ളും കാ​ഴ്ച​വ​ച്ച് ഗ്ലോ​ബ​ൽ വൈ​സ് പ്ര​സി​ഡ​ന്‍റ് സ്ഥാ​ന​ത്തും പ്ര​വ​ർ​ത്തി​ച്ചി​ട്ടു​ണ്ട്.

ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ കു​ട്ടി​ക​ൾ​ക്ക് വേ​ണ്ടി ഗ്ലോ​ബ​ൽ ഇ​ന്ത്യ​ൻ കൗ​ൺ​സി​ൽ വ​ഴി​യാ​യി ഗോ​പി​നാ​ഥ് മു​തു​കാ​ടി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ​ക്ക് സ​ഹാ​യം ന​ൽ​കു​ക​യു​ണ്ടാ​യി. ടി​ക്ക​റ്റ് പി​രി​ക്കാ​തെ പ​ല ഓ​ണാ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ന​ട​ത്തി മ​ല​യാ​ളി മ​ന​സു​ക​ളി​ൽ സ്ഥാ​നം നേ​ടി​യ ഒ​രു വ്യ​ക്തി​ത്വ​മാ​ണ് പി​സി​യു​ടേ​ത്.

താ​ൻ വി​ജ​യി​ച്ചാ​ൽ ജ​ന​ങ്ങ​ളു​ടെ സു​ര​ക്ഷി​ത​ത്വ​ത്തി​നു പ്രാ​ധാ​ന്യം ന​ൽ​കു​മെ​ന്ന് അ​ദ്ദേ​ഹം അ​റി​യി​ച്ചു. പ്ര​ത്യേ​കി​ച്ച് മു​തി​ർ​ന്ന പൗ​ര​ൻ​മാ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​ക്കും. ജ​ന​ങ്ങ​ളു​ടെ ആ​ര്യോ​ഗ​ത്തി​നും മു​ൻ​തൂ​ക്കം കൊ​ടു​ക്കും. പു​തി​യ ഹോ​സ്പി​റ്റ​ലി​നു​ള്ള സാ​ധ്യ​ത ആ​രാ​യും.

ഗാ​ർ​ല​ൻ​ഡി​ൽ ജീ​വി​ക്കു​ന്ന ഓ​രോ വ്യ​ക്തി​യെ​യും സാ​മ്പ​ത്തി​ക​മാ​യി പ​ര്യ​പ്ത​ത പ്രാ​പി​ക്കാ​ൻ സ​ഹാ​യി​ക്കും. റോ​ഡു​ക​ൾ, പാ​ല​ങ്ങ​ൾ, പൊ​തു​വാ​യ സ്ഥ​ല​ങ്ങ​ൾ ഒ​ക്കെ മ​നോ​ഹ​ര​മാ​ക്കും. പ്രോ​പ്പ​ർ​ട്ടി ടാ​ക്സ് മു​ത​ലാ​യ​വി​ൽ കു​റ​വ് വ​രു​ത്തു​വാ​ൻ ബ​ന്ധ​പ്പെ​ട​ട്ടെ അ​ധി​കാ​രി​ക​ളു​മാ​യി സം​സാ​രി​ക്കു​മെ​ന്നും പി. ​സി. മാ​ത്യു പ​റ​ഞ്ഞു.

കാ​മ്പ​യി​ൻ മാ​നേ​ജ​ർ മാ​ർ​ട്ടി​ൻ പാ​ലേ​റ്റി, സെ​ക്ര​ട്ട​റി കാ​ർ​ത്തി​ക പോ​ൾ, ജോ​ഷ് ഗാ​ർ​ഷ്യ, ട്രെ​ഷ​റ​ർ ബി​ൽ ഇ​ൻ​ഗ്രാം, ടോം ​ജോ​ർ​ജ്, പ്രീ​തി പ​ണ​യി​ട​ത്തി​ൽ, പ്ര​ഫ​സ​ർ ജോ​യ് പ​ല്ലാ​ട്ടു​മ​ഠം, മാ​ത്യു​ക്കു​ട്ടി ആ​ലും പ​റ​മ്പി​ൽ മു​ത​ലാ​യ​വ​ർ പ​ങ്കെ​ടു​ത്തു ആ​ശം​സ​ക​ൾ നേ​ർ​ന്നു.

29ന് ​വൈ​കു​ന്നേ​രം 4.30ന് ​ഗാ​ർ​ല​ൻ​ഡി​ലു​ള്ള കി​യ, 580 KASTLEGLEN DRIVE ഹാ​ളി​ൽ ഡി​ന്ന​റോ​ടു​കൂ​ടി​യ ഫി​സി​ക്ക​ൽ മീ​റ്റിം​ഗ് (കി​ക്ക്‌ ഓ​ഫ്) ന​ട​ത്തു​മെ​ന്നും കാ​മ്പ​യി​ൻ മാ​നേ​ജ​ർ അ​റി​യി​ച്ചു. പി. ​സി. മാ​ത്യു​വി​നെ പി​ന്തു​ണ​ക്കു​ന്ന ഏ​വ​രെ​യും സ്വാ​ഗ​തം ചെ​യ്യു​ന്നു എ​ന്ന് മാ​ർ​ട്ടി​ൻ പാ​ലേ​റ്റി അ​റി​യി​ച്ചു.

ജോ​സ് തോ​മ​സി​ന് ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ്.
ഫി​ലാ​ഡ​ൽ​ഫി​യ: ട്രൈ​സ്റ്റേ​റ്റ് കേ​ര​ള ഫോ​റം ഏ​ർ​പ്പെ​ടു​ത്തി​യ ഡോ. ​സ​ർ​വേ​പ്പ​ള്ളി രാ​ധാ​കൃ​ഷ്ണ​ൻ അ​വാ​ർ​ഡ് ജോ​സ് തോ​മ​സി​ന്.
ബ​ലാ​ത്സം​ഗം, കൊ​ല​പാ​ത​കം: പ്ര​തി​ക​ൾ​ക്കു വ​ധ​ശി​ക്ഷ ‌ന​ൽ​കു​മെ​ന്നു ട്രം​പ്.
വാ​ഷിം​ഗ്ട​ൺ ഡി​സി: ജ​നു​വ​രി 20ന് ​അ​ധി​കാ​ര​ത്തി​ലേ​റു​മ്പോ​ൾ അ​മേ​രി​ക്ക​ക്കാ​രെ അ​ക്ര​മാ​സ​ക്ത​രാ​യ ബ​ലാ​ത്സം​ഗ​ക്കാ​ർ, കൊ​ല​പാ​ത​കി​ക​ൾ എ​ന്നി​വ​
ഫോ​മ കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ഹൂ​സ്റ്റ​ണി​ൽ ജൂ​ലൈ 30 മു​ത​ൽ.
ഹൂ​സ്റ്റ​ൺ: ഫോ​മ​യു​ടെ 2026ലെ ​കു​ടും​ബ ക​ൺ​വ​ൻ​ഷ​ൻ ജൂ​ലൈ 30, 31, ഓ​ഗ​സ്റ്റ് ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ ഹൂ​സ്റ്റ​ണി​ലെ "വി​ൻ​ഡം' ഹോ​ട്ട​ലി​ൽ വ​ച്ച്
ഹൂ​സ്റ്റ​ൺ എ​ക്യൂ​മെ​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് 29ന്.
ഹൂ​സ്റ്റ​ൺ: ഇ​ന്ത്യ​ൻ ക്രി​സ്ത്യ​ൻ എ​ക്യൂ​മി​നി​ക്ക​ൽ ക​മ്യൂ​ണി​റ്റി ഓ​ഫ് ഹൂ​സ്റ്റ​ണി​ന്‍റെ (ഐ​സി​ഇ​സി​എ​ച്ച്) ആ​ഭി​മു​ഖ്യ​ത്തി​ൽ ക്രി​സ്മ​സ് ക​രോ​ൾ സ
ഫാ. ​ജോ​സ് ക​ണ്ട​ത്തി​ക്കു​ടി​യു​ടെ സം​സ്കാ​രം ജ​നു​വ​രി നാ​ലി​ന്.
ന്യൂ​യോ​ർ​ക്ക്: സീ​റോ​മ​ല​ബാ​ർ സ​ഭ​യി​ലെ സീ​നി​യ​ർ വൈ​ദി​ക​നും ബ്രോ​ങ്ക്സ് സെ​ന്‍റ് തോ​മ​സ് സീ​റോ​മ​ല​ബാ​ർ ഇ​ട​വ​ക​യു​ടെ സ്ഥാ​പ​ക വി​കാ​രി​യു​മാ​യ റ​വ