• Logo

Allied Publications

Middle East & Gulf
സൈ​മ​ൺ സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി
Share
അ​ബു​ദാ​ബി: യു​എ​ഇ ഈ​സ്റ്റ്‌ കോ​സ്റ്റ് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഗ​ൾ​ഫ് പ്ര​വാ​സ ജീ​വി​തം മ​തി​യാ​ക്കി ന​ട്ടി​ലേ​ക്ക് മ​ട​ങ്ങു​ന്നു. കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യു​ടെ ര​ക്ഷാ​ധി​കാ​രി​യും ലോ​ക കേ​ര​ള സ​ഭാം​ഗ​വും എ​ന്ന നി​ല​യി​ൽ പ്ര​വാ​സ മ​ല​യാ​ളി​ക​ളു​ടെ ഒ​ട്ടേ​റെ പ്ര​ശ്ന​ങ്ങ​ൾ​ക്ക് പ​രി​ഹാ​രം ക​ണ്ടെ​ത്താ​ൻ അ​ദ്ദേ​ഹ​ത്തി​ന് ക​ഴി​ഞ്ഞി​രു​ന്നു.

കേ​ര​ള സ​ർ​ക്കാ​രി​ന്‍റെ പ്ര​വാ​സി ക്ഷേ​മ ആ​നു​കൂ​ല്യ​ങ്ങ​ൾ ആ​വി​ശ്യ​കാ​ർ​ക്ക് വേ​ഗ​ത്തി​ൽ ല​ഭ്യ​മാ​ക്കാ​ൻ സൈ​മ​ണി​ന്‍റെ ഇ​ട​പെ​ട​ലു​ക​ൾ​ക്ക് ക​ഴി​ഞ്ഞി​ട്ടു​ണ്ട്. മ​ര​ണ​മ​ട​യു​ന്ന പ്ര​വാ​സി​യു​ടെ മൃ​ത​ദേ​ഹം നാ​ട്ടി​ലെ​ത്തി​ക്കു​ന്ന​തി​നും അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് ചി​കി​ത്സാ സ​ഹാ​യം ഉ​റ​പ്പാ​ക്കു​ന്ന​തി​നും അ​ദ്ദേ​ഹ​ത്തി​ന്‍റെ സേ​വ​ന​ത്തി​ന് ക​ഴി​ഞ്ഞു.

പ്ര​വാ​സി മ​ല​യാ​ളി​ക​ൾ​ക്ക് സ​ഹാ​യ​ത്തി​നാ​യി ഏ​തു സ​മ​യ​ത്തും എ​പ്പോ​ഴും സ​മീ​പി​ക്കാ​വു​ന്ന സ​ന്ന​ദ്ധ പ്ര​വ​ർ​ത്ത​ക​നാ​ണ് സൈ​മ​ൺ. ലോ​ക കേ​ര​ള സ​ഭാം​ഗ​മെ​ന്ന നി​ല​യി​ൽ പ്ര​വാ​സി മ​ല​യാ​ളി​ക​ളെ സം​ബ​ന്ധി​ക്കു​ന്ന ന​യ​പ​ര​മാ​യ കാ​ര്യ​ങ്ങ​ളി​ൽ ഫ​ല​പ്ര​ദ​മാ​യ നി​ർ​ദേ​ശ​ങ്ങ​ൾ ബ​ന്ധ​പ്പെ​ട്ട വേ​ദി​ക​ളി​ൽ അ​വ​ത​രി​പ്പി​ച്ച്‌ ന​ട​പ്പി​ലാ​ക്കി​യെ​ടു​ക്കു​ന്ന​തി​ൽ നി​ർ​ണാ​യ​ക​മാ​യ പ​ങ്കു​വ​ഹി​ച്ചു.

പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ തി​രു​വ​ല്ല​യി​ൽ ന​ട​ന്ന മൈ​ഗ്രേ​ഷ​ൻ കോ​ൺ​ക്ലേ​വി​ന്‍റെ യു​എ​ഇ കോ​ഓ​ർ​ഡി​നേ​റ്റ​റാ​യി പ്ര​വ​ർ​ത്തി​ക്കു​ക​യും അ​നേ​കം പ്ര​വാ​സി​ക​ൾ​ക്ക് അ​തി​ൽ പ​ങ്കെ​ടു​ക്കു​വാ​നും പ്ര​ബ​ന്ധ​ങ്ങ​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നും അ​വ​സ​രം ഒ​രു​ക്കി. സൈ​മ​ണും അ​തി​ൽ പ്ര​ബ​ന്ധ​മ​വ​ത​രി​പ്പി​ച്ചു.

കേ​ര​ള​ത്തി​ലും പ്ര​വാ​സ മേ​ഖ​ല​യി​ലും വ​ലി​യൊ​രു സൗ​ഹൃ​ദ വ​ല​യ​തി​ന് ഉ​ട​മ​യാ​ണ​ദ്ദേ​ഹം. സൗ​മ്യ​മാ​യ പെ​രു​മാ​റ്റ​വും മി​ക​ച്ച നേ​തൃ​ത്വ​വും അ​ദ്ദേ​ഹ​ത്തെ കൂ​ടു​ത​ൽ ജ​ന​കീ​യ​നാ​ക്കു​ന്നു. സം​ഘാ​ട​ക​നും ഉ​ജ്വ​ല വാ​ഗ്മി​യും കു​ടി​യാ​ണ​ദ്ദേ​ഹം.

കൈ​ര​ളി ക​ൾ​ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ​യെ ശ്ര​ദ്ധേ​യ​മാ​യ രീ​തി​യി​ൽ പ്ര​വാ​സ ലോ​ക​ത്ത് വ​ള​ർ​ത്തി​യെ​ടു​ക്കു​ന്ന​തി​ൽ സൈ​മ​ൺ സാ​മു​വേ​ലി​ന്‍റെ സം​ഭാ​വ​ന വ​ള​രെ വ​ലു​താ​ണ്. കേ​ര​ളോ​ത്സ​വം, സ്കൂ​ൾ യു​വ​ജ​നോ​ത്സ​വം, സാ​ഹി​ത്യ സ​ദ​സ്, സാം​സ്ക്കാ​രി​ക പ​രി​പാ​ടി​ക​ൾ, ക​ലാ​സ​ന്ധ്യ​ക​ൾ, മെ​ഡി​ക്ക​ൽ ക്യാ​മ്പു​ക​ൾ തു​ട​ങ്ങി ഒ​ട്ടേ​റെ പ​രി​പാ​ടി​ക​ളു​ടെ മു​ഖ്യ​സം​ഘാ​ട​ക​നാ​യും ഉ​പ​ദേ​ശ​ക​നാ​യും അ​ദ്ദേ​ഹം പ്ര​വ​ർ​ത്തി​ച്ചു.

കോ​വി​ഡ് കാ​ല​ത്തും പ്ര​ള​യ​കാ​ല​ത്തും വ​യ​നാ​ട് പ്ര​കൃ​തി ദു​ര​ന്ത​ത്തി​ലും സ​ഹാ​യ​ഹ​സ്ത​മൊ​രു​ക്കു​ന്ന​തി​ന് കൈ​ര​ളി​ക്കും അ​ദ്ദേ​ഹ​ത്തി​നും ക​ഴി​ഞ്ഞു. നോ​ർ​ക്ക​യു​ടെ നേ​തൃ​ത്വ​ത്തി​ൽ കോ​വി​ഡ് ഹെ​ൽ​പ്പ് ഡെ​സ്ക്ക് രൂ​പീ​ക​രി​ച്ച് എ​ല്ലാ പ്ര​വാ​സി സം​ഘ​ട​ന​ക​ളു​ടെ​യും പ്ര​വ​ർ​ത്ത​നം ഏ​കോ​പി​പ്പി​ക്കു​ന്ന​തി​ൽ സൈ​മ​ൺ സാ​മു​വേ​ൽ നേ​തൃ​ത്വം ന​ൽ​കി.


ശ​ക്ത​മാ​യ മ​ഴ​യെ ത​ട​ർ​ന്ന് യു​എ​ഇ ഈ​സ്റ്റ് കോ​സ്റ്റ് മേ​ഖ​ല​യി​ലെ താ​ഴ്ന്ന പ്ര​ദേ​ശ​ങ്ങ​ളി​ൽ വെ​ള്ള​ക്കെ​ട്ട് അ​നു​ഭ​വ​പ്പെ​ട്ട​പ്പോ​ൾ ബ​ന്ധ​പ്പെ​ട്ട​വ​രു​മാ​യി ചേ​ർ​ന്ന് സൈ​മ​ണി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കൈ​ര​ളി പ്ര​വ​ർ​ത്ത​ക​ർ ന​ട​ത്തി​യ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ പ്ര​ശം​സ​നീ​യ​മാ​ണ്.

മി​ക​ച്ച അ​ധ്യാ​പ​ക​നു​ള്ള പു​ര​സ്ക്കാ​രം പ​ല ത​വ​ണ അ​ദ്ദേ​ഹ​ത്തെ തേ​ടി​യെ​ത്തി. ഫു​ജൈ​റ ഔ​ർ ഓ​ൺ, അ​ൽ ദി​യാ​ർ സ്കൂ​ളു​ക​ളി​ൽ അ​ധ്യാ​പ​ക​നാ​യി സേ​വ​ന​മ​നു​ഷ്ഠി​ച്ചു. വി​ദ്യാ​ർ​ഥി സ​മൂ​ഹ​ത്തി​ന്‍റെ​യും സ​ഹ​പ്ര​വ​ർ​ത്ത​ക​രു​ടെ​യും പ്രി​യ​ങ്ക​ര​നാ​യ ഗ​ണി​താ​ധ്യാ​പ​ക​നാ​ണ് അ​ദ്ദേ​ഹം.

മ​ല​യാ​ളം മി​ഷ​ൻ യു​എ​ഇ കോ​ഓ​ർ​ഡി​നേ​ഷ​ൻ ക​മ്മി​റ്റി അം​ഗ​വും ഫു​ജൈ​റ മേ​ഖ​ലാ ക​മ്മി​റ്റി​യു​ടെ ആ​ദ്യ സെ​ക്ര​ട്ട​റി​യും ഉ​പ​ദേ​ശ​ക​നു​മാ​യി അ​ദ്ദേ​ഹം ദീ​ർ​ഘ​കാ​ലം പ്ര​വ​ർ​ത്തി​ച്ചു. അ​ലൈ​ൻ മ​ല​യാ​ളി സ​മാ​ജം വൈ​സ് പ്ര​സി​ഡ​ന്‍റ് കൈ​ര​ളി ഖോ​ർ​ഫ​ക്കാ​ൻ യൂ​ണി​റ്റ് പ്ര​സി​ഡ​ന്‍റ്, കൈ​ര​ളി ര​ക്ഷാ​ധി​കാ​രി, ലോ​ക കേ​ര​ള സ​ഭാം​ഗം, അ​ധ്യാ​പ​ക​ൻ എ​ന്നീ നി​ല​ക​ളി​ലെ​ല്ലാം സ്തു​ത്യ​ർ​ഹ​മാ​യ സേ​വ​ന​മാ​ണ് അ​ദ്ദേ​ഹം നി​ർ​വ​ഹി​ച്ച​ത്.

2005 ഒ​ക്ടോ​ബ​റി​ലാ​ണ് സൈ​മ​ൺ സാ​മു​വേ​ൽ യു​എ​യി​ലെ​ത്തു​ന്ന​ത്. ഗ​ണി​ത ശാ​സ്ത്ര​ത്തി​ൽ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ​ധാ​രി​യാ​ണ്. പ​ത്ത​നം​തി​ട്ട ജി​ല്ല​യി​ലെ അ​യി​രൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ സാ​മു​വേ​ൽ സൈ​മ​ൺ​ന്‍റെ​യും, ഏ​ലി​യാ​മ്മ സാ​മു​വേ​ലി​ന്‍റെ​യും മ​ക​നാ​ണ്. ഭാ​ര്യ ജി​ജി പി. ​എ​ബ്ര​ഹാം ന​ഴ്സാ​യി സേ​വ​ന​മ​നു​ഷ്ഠി​ക്കു​ന്നു. മ​ക്ക​ൾ ജ​സി​ന്ത ,ജ​യ്സ് എ​ന്നി​വ​ർ സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ളാ​ണ്.

കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ സെ​ൻ​ട്ര​ൽ ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​ഹ​പ്ര​വ​ർ​ത്ത​ക​രും സു​ഹൃ​ത്തു​ക്ക​ളും ചേ​ർ​ന്ന് വി​പു​ല​മാ​യ യാ​ത്ര​യ​യ​പ്പ് അ​ദ്ദേ​ഹ​ത്തി​ന് ന​ൽ​കി. സെ​ൻ​ട്ര​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റ് വി​ൽ‌​സ​ൺ പ​ട്ടാ​ഴി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു സെ​ക്ര​ട്ട​റി വി.​പി. സു​ജി​ത് മൊ​മെ​ന്‍റോ സ​മ​ർ​പ്പി​ച്ചു.

മ​ല​യാ​ളം മി​ഷ​ൻ ഫു​ജൈ​റ ചാ​പ്റ്റ​ർ പ്ര​വ​ർ​ത്ത​ക​യോ​ഗം ചെ​യ​ർ​മാ​ൻ ഡോ.​പു​ത്തൂ​ർ അ​ബ്ദു​ൾ റ​ഹ്മാ​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി സൈ​മ​ൺ സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി. കേ​ര​ളോ​ത്സ​വ​ത്തി​ൽ വ​ച്ച് കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റി​ന്‍റെ സ്നേ​ഹോ​പ​ഹാ​രം അ​ഡ്വ.​കെ.​പ്രേം​കു​മാ​ർ എം​എ​ൽ​എ സൈ​മ​ണി​ന് കൈ​മാ​റി.

കൈ​ര​ളി ദി​ബ്ബ യൂ​ണി​റ്റി​ന്‍റെ കു​ടും​ബ സം​ഗ​മ​ത്തി​ൽ വ​ച്ച് യൂ​ണി​റ്റ് സൈ​മ​ൺ മാ​ഷി​ന് സ്നേ​ഹോ​പ​ഹാ​രം സ​മ​ർ​പ്പി​ച്ചു. ഖോ​ർ​ഫ​ക്കാ​ൻ ഇ​ന്ത്യ​ൻ സോ​ഷ്യ​ൽ ക്ല​ബ്, ഫു​ജൈ​റ​യി​ലെ അ​ധ്യാ​പ​ക കു​ടും​ബ സു​ഹൃ​ത്തു​ക​ൾ എ​ന്നി​വ​രും അ​ദ്ദേ​ഹ​ത്തി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
സൈ​മ​ൺ സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: യു​എ​ഇ ഈ​സ്റ്റ്‌ കോ​സ്റ്റ് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഗ​ൾ​ഫ് പ്ര​വാ​സ ജീ​
പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ അം​ഗ​ത്വ കാ​ന്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും 30ന്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അം​​​ഗ​​​ത്വ ര​​​ജി​​
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ എം​പി​മാ​ര്‍ ഇ​ട​പെ​ട​ണം: സി​പി​എം.
മ​ല​പ്പു​റം: ഗ​ള്‍​ഫ് സെ​ക്‌​ട​റി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ജി​ല്ല​
മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു.
അ​ബു​ദാ​ബി​: ​മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു.