• Logo

Allied Publications

Europe
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ
Share
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന വി​ശു​ദ്ധ വാ​തി​ൽ, ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഇ​ന്നു തു​റ​ക്കു​ന്ന​തോ​ടെ ലോ​കം മു​ഴു​വ​നും ജൂ​ബി​ലി വ​ത്സ​ര​ത്തി​ന്‍റെ ആ​ച​ര​ണ​ത്തി​ന് തി​രി തെ​ളി​യും.

ഇ​ന്ത്യ​ൻ സ​മ​യം രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് ലോ​ക​ത്തി​ലെ ഏ​റ്റ​വും വ​ലി​യ ക​ത്തോ​ലി​ക്കാ ദൈ​വാ​ല​യ​ത്തി​ൽ സ്ഥി​തി​ചെ​യ്യു​ന്ന ഈ ​വാ​തി​ൽ തു​റ​ക്ക​പ്പെ​ടു​ന്ന​ത്. തു​ട​ർ​ന്നു പി​റ​വി​ത്തി​രു​നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി. ​പ​ത്രോ​സി​ന്‍റെ മ​ഹാ ദൈ​വാ​ല​യം സാ​ക്ഷ്യം വ​ഹി​ക്കും.

പ​തി​വു​ക​ൾ​ക്കു വി​പ​രീ​ത​മാ​യി ഇ​റ്റ​ലി​യി​ലെ ഒ​രു ജ​യി​ലി​നു​ള്ളി​ൽ​കൂ​ടി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ വി​ശു​ദ്ധ വാ​തി​ൽ പ്ര​ഖ്യാ​പി​ക്കു​ക​യും തു​റ​ക്കു​ക​യും ചെ​യ്യു​ന്ന​ത്, ഇ​തി​നോ​ട​കം വ​ലി​യ ച​ർ​ച്ച​യാ​യി​ട്ടു​ണ്ട്. ഡി​സം​ബ​ർ 26നാ​ണു റോ​മി​ലെ റെ​ബീ​ബി​യ​യി​ലു​ള്ള ജ​യി​ൽ മാ​ർ​പാ​പ്പ സ​ന്ദ​ർ​ശി​ച്ച് അ​വി​ടെ പ്ര​ഖ്യാ​പി​ച്ച വി​ശു​ദ്ധ വാ​തി​ൽ തു​റ​ക്കു​ന്ന​ത്.

മാ​ർ​പാ​പ്പ​യു​ടെ തീ​രു​മാ​നം വി​വാ​ദ​മാ​ക്കേ​ണ്ട​തി​ല്ലെ​ന്നും ലോ​കം മു​ഴു​വ​ൻ ഏ​റ്റ​വും അ​വ​ഗ​ണി​ക്ക​പ്പെ​ടു​ന്ന​വ​രോ​ടു താ​ദാ​ത്മ്യ​പ്പെ​ടു​ന്ന ക്രി​സ്തു​വി​ന്‍റെ മു​ഖ​മാ​ണ് ഇ​തി​ലൂ​ടെ വെ​ളി​വാ​ക്കു​ന്ന​തെ​ന്നും വ​ത്തി​ക്കാ​ൻ ഔ​ദ്യോ​ഗി​ക പ​ത്ര​ക്കു​റി​പ്പി​ലൂ​ടെ അ​റി​യി​ച്ചു.

യോ​ഹ​ന്നാ​ന്‍റെ സു​വി​ശേ​ഷ​ത്തി​ലെ “ഞാ​നാ​ണ് വാ​തി​ൽ; എ​ന്നി​ലൂ​ടെ പ്ര​വേ​ശി​ക്കു​ന്ന​വ​ൻ ര​ക്ഷ പ്രാ​പി​ക്കും” എ​ന്ന തി​രു​വ​ച​ന​ത്തെ അ​ടി​സ്ഥാ​ന​മാ​ക്കി, വി​ശ്വാ​സീ​സ​മൂ​ഹ​ത്തി​നു പ്രാ​ർ​ഥ​ന​യോ​ടും പ്രാ​യ​ശ്ചി​ത്ത പ്ര​വൃ​ത്തി​ക​ളോ​ടും കൂ​ടെ തീ​ർ​ഥാ​ട​ക​രാ​യി പ്ര​വേ​ശി​ച്ച് ആ​ത്മീ​യ സ​ന്തോ​ഷ​വും സ​മാ​ധാ​ന​വും സ്വീ​ക​രി​ക്കു​വാ​ൻ ത​ക്ക​വി​ധ​മാ​ണ് വി​ശു​ദ്ധ വാ​തി​ൽ പ്ര​വേ​ശ​നം ഈ ​ജൂ​ബി​ലി​യി​ൽ ഒ​രു​ക്കി​യി​രി​ക്കു​ന്ന​തെ​ന്നു സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ ആ​ർ​ച്ച്പ്രീ​സ്റ്റ് ക​ർ​ദി​നാ​ൾ മൗ​റോ ഗം​ബേ​ത്തി പ​റ​ഞ്ഞു.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യു​ടെ ആ​ഹ്വ​നം അ​നു​സ​രി​ച്ച് “പ്ര​ത്യാ​ശ ന​മ്മെ നി​രാ​ശ​രാ​ക്കു​ന്നി​ല്ല” എ​ന്ന ആ​പ്ത​വാ​ക്യ​മാ​ണ് ഈ ​വ​ർ​ഷ​ത്തെ ജൂ​ബി​ലി​ക്കാ​യി വ​ത്തി​ക്കാ​ൻ തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്. “യു​ദ്ധ​ത്തി​ന്‍റെ മു​റി​വു​ക​ൾ രാ​ജ്യ​ങ്ങ​ളെ മാ​ത്ര​മ​ല്ല, കു​ടും​ബ​ങ്ങ​ളെ​യും വ്യ​ക്തി​ക​ളെ​യും നി​രാ​ശ​യി​ലാ​ക്കു​ന്നു​ണ്ടെ​ന്നും എ​ന്നാ​ൽ ക്രി​സ്തു​വി​ലു​ള്ള പ്ര​ത്യാ​ശ​യാ​ണ് ന​മ്മെ മു​ൻ​പോ​ട്ടു ന​യി​ക്കേ​ണ്ട​തെ​ന്നും’’ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ജൂ​ബി​ലി​ക്കൊ​രു​ക്ക​മാ​യു​ള്ള ത​ന്‍റെ സ​ന്ദേ​ശ​ത്തി​ൽ അ​റി​യി​ച്ചു.

എ​ഡി 1300ൽ ​ബോ​നി​ഫ​സ് ഏ​ഴാ​മ​ൻ മാ​ർ​പാ​പ്പ​യാ​ണ് ജൂ​ബി​ലി വ​ർ​ഷം ആ​ഘോ​ഷി​ക്കാ​ൻ തീ​രു​മാ​ന​മെ​ടു​ത്ത​തെ​ങ്കി​ലും ഇ​ന്ന് ആ​ഘോ​ഷി​ക്ക​പ്പെ​ടു​ന്ന​തു​പോ​ലെ 25 വ​ർ​ഷ​മാ​യി ജൂ​ബി​ലി​യു​ടെ നാ​ളു​ക​ൾ നി​ജ​പ്പെ​ടു​ത്തി​യ​ത് 1470ൽ ​പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ ആ​യി​രു​ന്നു.

എ​ഡി 1500ൽ ​അ​ല​ക്‌​സാ​ണ്ട​ർ ആ​റാ​മ​ൻ മാ​ർ​പാ​പ്പ തു​ട​ക്കം​കു​റി​ച്ച പ​തി​വ​നു​സ​രി​ച്ചാ​ണ് ജൂ​ബി​ലി വ​ർ​ഷ​ത്തി​ന്‍റെ ആ​രം​ഭം അ​റി​യി​ച്ചു​കൊ​ണ്ട് റോ​മി​ലെ മ​റ്റു മൂ​ന്ന് മേ​ജ​ർ ബ​സി​ലി​ക്ക​ക​ളി​ലും വി​ശു​ദ്ധ വാ​തി​ലു​ക​ൾ ഈ ​ക്രി​സ്മ​സ് കാ​ല​ത്തു തു​റ​ക്ക​പ്പ​ടു​ന്ന​ത്.

ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ത​ന്നെ ഈ ​തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്കു മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കു​മെ​ന്ന് സു​വി​ശേ​ഷ​വ​ത്ക​ര​ണ​ത്തി​നു​ള്ള ഡി​ക്ക​സ്റ്റ​റി​യു​ടെ പ്രൊ ​പ്രീ​ഫെ​ക്ട് ആ​ർ​ച്ച്ബി​ഷ​പ്പ് റി​നോ ഫി​സി​കെ​ല്ല പ​റ​ഞ്ഞു.

ഡി​സം​ബ​ർ 29നു ​വൈ​കു​ന്നേ​രം റോ​മാ രൂ​പ​ത​യു​ടെ ക​ത്തീ​ഡ്ര​ൽ കൂ​ടി​യാ​യ ജോ​ൺ ലാ​റ്റ​റ​ൻ ബ​സി​ലി​ക്ക​യി​ലും ദൈ​വ​മാ​താ​വി​ന്‍റെ തി​രു​നാ​ളാ​യ ജ​നു​വ​രി ഒ​ന്നി​ന് രാ​വി​ലെ മേ​രി മേ​ജ​ർ ബ​സി​ലി​ക്ക​യി​ലും ജ​നു​വ​രി 5നു ​വൈ​കി​ട്ട് സെ​ന്‍റ് പോ​ൾ​സ് ബ​സി​ലി​ക്ക​യി​ലും വി​ശു​ദ്ധ വാ​തി​ലു​ക​ൾ തു​റ​ക്ക​പ്പെ​ടും.

റോ​മി​ലെ പ​ര​ന്പ​രാ​ഗ​ത തീ​ർ​ഥാ​ട​ന​പ്പ​ള്ളി​ക​ളാ​യ വി​ശു​ദ്ധ ലോ​റ​ൻ​സി​ന്‍റെ​യും വി​ശു​ദ്ധ കു​രി​ശി​ന്‍റെ​യും വി​ശു​ദ്ധ സെ​ബാ​സ്റ്റ്യ​ന്‍റെ​യും ദേ​വാ​ല​യ​ങ്ങ​ളും മ​റ്റു 12 പ​ള്ളി​ക​ളും തീ​ർ​ഥാ​ട​ന കേ​ന്ദ്ര​ങ്ങ​ളാ​യി പ്ര​ഖ്യാ​പി​ച്ചി​ട്ടു​ണ്ട്. ഇ​തോ​ടെ ലോ​ക​മെ​മ്പാ​ടും തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട ദൈ​വാ​ല​യ​ങ്ങ​ളി​ലെ പ്ര​ത്യേ​ക വാ​തി​ലു​ക​ളും വി​ശ്വാ​സീ​സ​മൂ​ഹ​ത്തി​നു തീ​ർ​ഥാ​ട​ന​ത്തി​നാ​യി തു​റ​ക്ക​പ്പെ​ടും.

2025 ഡി​സം​ബ​ർ 28 വ​രെ​യാ​ണ് ഇ​ത്ത​വ​ണ ജൂ​ബി​ലി വ​ർ​ഷ​മാ​യി ആ​ച​രി​ക്ക​പ്പെ​ടു​ന്ന​ത്. 2026 ജ​നു​വ​രി ആ​റാം തീ​യ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ലെ വി​ശു​ദ്ധ വാ​തി​ൽ അ​ട​യു​ന്ന​തോ​ടെ അ​ടു​ത്ത ജൂ​ബി​ലി​ക്കാ​യു​ള്ള നീ​ണ്ട ഇ​രു​പ​ത്ത​ഞ്ചു വ​ർ​ഷ​ത്തെ കാ​ത്തി​രി​പ്പും ആ​രം​ഭി​ക്കും. വി​ശു​ദ്ധ വാ​തി​ൽ പ്ര​ത്യേ​ക താ​ക്കോ​ൽ കൊ​ണ്ട് പൂ​ട്ടി വ​ത്തി​ക്കാ​ൻ ബ​സി​ലി​ക്ക​യു​ടെ ഭി​ത്തി​യി​ലെ പ്ര​ത്യേ​ക അ​റ​യി​ൽ സൂ​ക്ഷി​ക്കു​ക​യാ​ണ് പ​തി​വ്.

അ​ടു​ത്ത ജൂ​ബി​ലി​ക്ക് തൊ​ട്ടു മു​ൻ​പ് മാ​ത്ര​മേ ഈ ​താ​ക്കോ​ൽ പു​റ​ത്തെ​ടു​ക്കു​ക​യു​ള്ളൂ. ഈ ​വ​ർ​ഷം ഡി​സം​ബ​ർ ര​ണ്ടാം തീ​യ​തി സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യു​ടെ ശു​ശ്രൂ​ഷ​ക​രു​ടെ സാ​ന്നി​ധ്യ​ത്തി​ൽ വി​ശു​ദ്ധ വാ​തി​ലി​ന്‍റെ താ​ക്കോ​ലും ജോ​ൺ പോ​ൾ ര​ണ്ടാ​മ​ൻ മാ​ർ​പാ​പ്പ​യു​ടെ തി​രു​ശേ​ഷി​പ്പു​ക​ളും ഉ​ൾ​പ്പെ​ടെ പു​റ​ത്തെ​ടു​ത്ത​ത് ക​ർ​ദി​നാ​ൾ മൗ​റോ ഗം​ബേ​ത്തി​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​യി​രു​ന്നു.

ഇ​റ്റ​ലി​യും റോ​മും ജൂ​ബി​ലി​ക്കാ​യി ത​യാ​റാ​ണെ​ന്ന് ഇ​റ്റാ​ലി​യ​ൻ പ്ര​ധാ​ന​മ​ന്ത്രി ജോ​ർ​ജി​യ മേ​ലോ​ണി അ​റി​യി​ച്ചു. ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ​യ്ക്കു​ള്ള ജ​ന്മ​ദി​ന സ​ന്ദേ​ശ​ത്തി​ലാ​ണ് ഇ​റ്റ​ലി​യു​ടെ പ്ര​ഥ​മ വ​നി​താ പ്ര​ധാ​ന​മ​ന്ത്രി ഇ​ക്കാ​ര്യം അ​റി​യി​ച്ച​ത്.

രാ​ജ്യ ത​ല​സ്ഥാ​ന​മാ​യ റോം, ​ലോ​ക ത​ല​സ്ഥാ​ന​മാ​യി തീ​രാ​ൻ പോ​കു​ന്ന നാ​ളു​ക​ളാ​ണ് ജൂ​ബി​ലി​യി​ൽ സം​ഭ​വി​ക്കു​ന്ന​തെ​ന്നും അ​തി​നാ​യി പൂ​ർ​ണ​മാ​യ ത​യാ​റെ​ടു​പ്പു​ക​ൾ ന​ട​ത്തി​ക്ക​ഴി​ഞ്ഞു​വെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

സ്ഥി​രം സ​ന്ദ​ർ​ശ​ക​ർ​ക്കു പു​റ​മെ, ഏ​ക​ദേ​ശം മൂ​ന്ന​ര​ക്കോ​ടി ജൂ​ബി​ലി തീ​ർ​ഥാ​ട​ക​രെ​യാ​ണ് റോം ​ഇ​ത്ത​വ​ണ പ്ര​തീ​ക്ഷി​ക്കു​ന്ന​തെ​ന്ന് ടൂ​റി​സം മ​ന്ത്രി ഡാ​നി​യേ​ല സ​ന്താ​ന​ക്കെ പാ​ർ​ല​മെ​ന്‍റി​നെ അ​റി​യി​ച്ചി​രു​ന്നു.

വാ​ങ്ങി ഭ​ക്ഷി​ക്കേ​ണ്ട ഭ​ക്ഷ​ണ​വും പാ​നം ചെ​യ്യേ​ണ്ട പാ​നീ​യ​വു​മാ​ണ് ഉ​ണ്ണീ​ശോ: മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
പ്ര​സ്റ്റ​ണ്‍: ക്രി​സ്മ​സ് ആ​ശം​സ​ക​ള്‍ നേ​ര്‍​ന്ന് ഗ്രേ​റ്റ് ബ്രി​ട്ട​ന്‍ സീ​റോ​മ​ല​ബാ​ര്‍ രൂ​പ​താ​ധ്യ​ക്ഷ​ന്‍ മാ​ര്‍ ജോ​സ​ഫ് സ്രാ​മ്പി​ക്ക​ല്‍.
ജ​ർ​മ​നി​യി​ലെ കാ​ർ ആ​ക്ര​മ​ണം: പ​രി​ക്കേ​റ്റ​വ​രി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍.
ബെ​ര്‍​ലി​ന്‍: ജ​ര്‍​മ​നി​യി​ലെ മാ​ഗ്ദെ​ബ​ർ​ഗി​ലെ ക്രി​സ്മ​സ് ച​ന്ത​യി​ലു​ണ്ടാ​യ അ​പ​ക​ട​ത്തി​ൽ ഏ​ഴ് ഇ​ന്ത്യ​ക്കാ​ര്‍​ക്ക് പ​രി​ക്കേ​റ്റു.
ച​രി​ത്ര​ത്തി​ലേ​ക്ക് വാ​തി​ൽ തു​റ​ക്കാ​ൻ ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: വ​ത്തി​ക്കാ​നി​ലെ സെ​ന്‍റ് പീ​റ്റേ​ഴ്സ് ബ​സി​ലി​ക്ക​യി​ൽ ഇ​രു​പ​ത്തി​യ​ഞ്ചു വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ മാ​ത്രം തു​റ​ക്ക​പ്പെ​ടു​ന്ന
ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.