• Logo

Allied Publications

Middle East & Gulf
വി​ദേ​ശ​ത്തേ​ക്ക് മ​നു​ഷ്യ​ക്ക​ട​ത്ത്; ജാ​ഗ്ര​താ നി​ര്‍​ദേ​ശ​വു​മാ​യി നോ​ര്‍​ക്ക
Share
തി​രു​വ​ന​ന്ത​പു​രം: തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ച് വ്യാ​ജ ജോ​ലി​ക​ള്‍ വാ​ഗ്ദാ​നം ചെ​യ്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന മ​നു​ഷ്യ​ക്ക​ട​ത്ത് സം​ഘ​ങ്ങ​ളു​ടെ വ​ല​യി​ല്‍ തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​ര്‍ വീ​ഴ​രു​തെ​ന്ന് നോ​ര്‍​ക്ക​യു​ടെ ജാ​ഗ്ര​താ നി​ര്‍​ദേ​ശം. താ​യ്‌​ല​ന്‍​ഡ്, ക​മ്പോ​ഡി​യ, ലാ​വോ​സ്, മാ​ന്‍​മ​ര്‍, വി​യ​റ്റ്‌​നാം എ​ന്നീ രാ​ജ്യ​ങ്ങ​ള്‍ കേ​ന്ദ്രീ​ക​രി​ച്ചാ​ണ് ത​ട്ടി​പ്പ് സം​ഘ​ങ്ങ​ള്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന​ത്.

കോ​ള്‍ സെ​ന്‍റ​ര്‍, ക്രി​പ്റ്റോ ക​റ​ന്‍​സി, ബാ​ങ്കിം​ഗ്, ഷെ​യ​ര്‍​മാ​ര്‍​ക്ക​റ്റ്, ഹ​ണി​ട്രാ​പ്പ്, ഓ​ണ്‍​ലൈ​ന്‍ ത​ട്ടി​പ്പു​ക​ളി​ല്‍ ഏ​ര്‍​പ്പെ​ട്ടി​രി​ക്കു​ന്ന വ്യാ​ജ ക​മ്പ​നി​ക​ളു​ടെ ഡി​ജി​റ്റ​ല്‍ സെ​യി​ല്‍​സ് ആ​ന്‍​ഡ് മാ​ര്‍​ക്ക​റ്റിം​ഗ് എ​ക്സി​ക്യൂ​ട്ടീ​വു​ക​ള്‍, ക​സ്റ്റ​മ​ര്‍ സ​പ്പോ​ര്‍​ട്ട് സ​ര്‍​വീ​സ് പോ​ലു​ള്ള ത​സ്തി​ക​ക​ളി​ലേ​ക്ക് സാ​മൂ​ഹി​ക മാ​ധ്യ​മ​ങ്ങ​ളി​ല്‍ പ​ര​സ്യ​ങ്ങ​ള്‍ ന​ല്‍​കി​യും ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​ന​യു​മാ​ണ് തൊ​ഴി​ല്‍ അ​ന്വേ​ഷ​ക​രെ കെ​ണി​യി​ല്‍ വീ​ഴ്ത്തു​ന്ന​ത്.

ടെ​ലി​കോ​ള​ര്‍, ഡാ​റ്റാ എ​ന്‍​ട്രി തു​ട​ങ്ങി​യ ജോ​ലി​ക​ള്‍​ക്കാ​യി വ​ലി​യ ശ​മ്പ​ള​വും ഹോ​ട്ട​ല്‍ ബു​ക്കിം​ഗും റി​ട്ടേ​ണ്‍ എ​യ​ര്‍ ടി​ക്ക​റ്റു​ക​ളും വീ​സ സൗ​ക​ര്യ​വും മ​റ്റ് ആ​നു​കൂ​ല്യ​ങ്ങ​ളും വാ​ഗ്ദാ​നം ചെ​യ്താ​ണ് ഇ​ര​ക​ളെ വീ​ഴ്ത്തു​ന്ന​ത്. വ്യാ​ജ സ്ഥാ​പ​ന​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ഏ​ജ​ന്‍റു​മാ​ര്‍ ല​ളി​ത​മാ​യ അ​ഭി​മു​ഖ​വും ടൈ​പ്പിം​ഗ് ടെ​സ്റ്റും ഓ​ണ്‍​ലൈ​നാ​യും ഓ​ഫ്‌​ലൈ​നാ​യും ന​ട​ത്തി​യാ​ണ് റി​ക്രൂ​ട്ട് ചെ​യ്യു​ന്ന​ത്.

ഇ​ര​ക​ളെ നി​യ​മ​വി​രു​ദ്ധ​മാ​യി താ​യ്‌​ല​ന്‍​ഡി​ല്‍ നി​ന്ന് അ​തി​ര്‍​ത്തി ക​ട​ത്തി ലാ​വോ​സി​ലെ ഗോ​ള്‍​ഡ​ന്‍ ട്ര​യാം​ഗി​ള്‍ സ്പെ​ഷ്യ​ല്‍ ഇ​ക്ക​ണോ​മി​ക് സോ​ണി​ലും ക​മ്പോ​ഡി​യ, മാ​ന്‍​മ​ര്‍, വി​യ​റ്റ്‌​നാം തു​ട​ങ്ങി​യ അ​യ​ല്‍​രാ​ജ്യ​ങ്ങ​ളി​ലും എ​ത്തി​ച്ച് ബ​ന്ദി​യാ​ക്കി​യാ​ണ് ഓ​ണ്‍​ലൈ​നാ​യും ഫോ​ണ്‍ മു​ഖേ​ന​യു​മു​ള്ള നി​യ​മ​വി​രു​ദ്ധ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍ ചെ​യ്യി​ക്കു​ന്ന​ത്.

ഇ​തി​നു പു​റ​മേ ഖ​ന​നം, ത​ടി ഫാ​ക്‌​ട​റി​യി​ലെ ജോ​ലി​ക​ള്‍ തു​ട​ങ്ങി​യ​വ​യും ചെ​യ്യി​ക്കു​ന്നു​ണ്ട്. നി​ര​ന്ത​ര​മാ​യ ശാ​രീ​രി​ക​വും മാ​ന​സി​ക​വു​മാ​യ പീ​ഡ​ന​ങ്ങ​ള്‍​ക്കാ​ണ് കെ​ണി​യി​ല്‍ വീ​ഴു​ന്ന​വ​ര്‍ ഇ​ര​യാ​കു​ന്ന​ത്. ഇ​ത്ത​ര​ത്തി​ല്‍ വ​ള​രെ ദു​ഷ്‌​ക​ര​മാ​യ സാ​ഹ​ച​ര്യ​ങ്ങ​ളി​ല്‍ ഈ ​രാ​ജ്യ​ങ്ങ​ളി​ല്‍ ക​ഴി​ഞ്ഞി​രു​ന്ന നി​ര​വ​ധി പേ​രെ ഇ​ന്ത്യ​ന്‍ എം​ബ​സി​ക​ള്‍ ഇ​ട​പെ​ട്ട് ര​ക്ഷ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.

തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ളി​ലെ വീ​സ ഓ​ണ്‍ അ​റൈ​വ​ല്‍ തൊ​ഴി​ല്‍ അ​നു​വ​ദി​ക്കു​ന്നി​ല്ല. ഇ​ത്ത​രം വീ​സ​ക​ളി​ല്‍ എ​ത്തു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍​ക്ക് ഈ ​രാ​ജ്യ​ങ്ങ​ളി​ലെ അ​ധി​കാ​രി​ക​ള്‍ വ​ര്‍​ക്ക് പെ​ര്‍​മി​റ്റും ന​ല്‍​കു​ന്നി​ല്ല.

ടൂ​റി​സ്റ്റ് വീ​സ വി​നോ​ദ​സ​ഞ്ചാ​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി മാ​ത്ര​മേ ഉ​പ​യോ​ഗി​ക്കാ​വു. തൊ​ഴി​ല്‍ ആ​വ​ശ്യ​ത്തി​നാ​യി തെ​ക്കു കി​ഴ​ക്ക​ന്‍ ഏ​ഷ്യ​ന്‍ രാ​ജ്യ​ങ്ങ​ള്‍ സ​ന്ദ​ര്‍​ശി​ക്കാ​ന്‍ ഉ​ദേ​ശി​ക്കു​ന്ന ഇ​ന്ത്യ​ന്‍ പൗ​ര​ന്മാ​ര്‍ അം​ഗീ​കൃ​ത ഏ​ജ​ന്‍റു​മാ​ര്‍ മു​ഖേ​ന മാ​ത്രം അ​ത് ചെ​യ്യ​ണം.

തൊ​ഴി​ലു​ട​മ​യു​ടെ പ​ശ്ചാ​ത്ത​ലം ന​ന്നാ​യി പ​രി​ശോ​ധി​ക്ക​ണം. സോ​ഷ്യ​ല്‍ മീ​ഡി​യ പ്ലാ​റ്റ്ഫോ​മു​ക​ളി​ലൂ​ടെ​യോ മ​റ്റ് സ്ഥി​രീ​ക​രി​ക്കാ​ത്ത സ്രോ​ത​സു​ക​ളി​ലൂ​ടെ​യോ പ്ര​ച​രി​ക്കു​ന്ന വ്യാ​ജ തൊ​ഴി​ല്‍ ഓ​ഫ​റു​ക​ള്‍ സ്വീ​ക​രി​ക്ക​രു​തെ​ന്നും നോ​ര്‍​ക്ക അ​റി​യി​ച്ചു.

അ​ത​ത് വി​ദേ​ശ രാ​ജ്യ​ത്തെ ഇ​ന്ത്യ​ന്‍ എം​ബ​സി വ​ഴി വി​ദേ​ശ തൊ​ഴി​ലു​ട​മ​യു​ടെ വി​ശ്വാ​സ്യ​ത പ​രി​ശോ​ധി​ക്ക​ണം. ഇ​ന്ത്യ​യി​ലെ റി​ക്രൂ​ട്ടിം​ഗ് ഏ​ജ​ന്‍റി​നും ക​മ്പ​നി​ക്കും ലൈ​സ​ന്‍​സ് ഉ​ള്ള​താ​ണോ​യെ​ന്ന് കേ​ന്ദ്ര വി​ദേ​ശ​കാ​ര്യ​മ​ന്ത്രാ​ല​യ​ത്തി​ന്‍റെ ഇ​മൈ​ഗ്രേ​റ്റ് പോ​ര്‍​ട്ട​ല്‍ മു​ഖേ​ന പ​രി​ശോ​ധി​ക്കാം. സ​ഹാ​യ​ത്തി​നാ​യി ഇ​ന്ത്യ​ന്‍ എം​ബ​സി​യു​മാ​യി ബ​ന്ധ​പ്പെ​ടാം.

താ​യ്‌​ല​ന്‍​ഡ് എ​മ​ര്‍​ജ​ന്‍​സി മൊ​ബൈ​ല്‍ ന​മ്പ​ര്‍: +66618819218, ഇ​മെ​യി​ല്‍: cons.bangkok@mea.gov.in. ക​മ്പോ​ഡി​യ എ​മ​ര്‍​ജ​ന്‍​സി മൊ​ബൈ​ല്‍ ന​മ്പ​ര്‍: +855 92881676, ഇ​മെ​യി​ല്‍: cons.phnompenh@mea.gov.in , visa.phnompenh@mea.gov.in, മാ​ന്‍​മ​ര്‍ മൊ​ബൈ​ല്‍ ന​മ്പ​ര്‍ +9595419602 . (വാ​ട്സ്ആ​പ്/​വെെ​ബ​ർ/​സി​ഗ്ന​ൽ), ഇ​മെ​യി​ല്‍: cons.yangon@mea.gov.in.

ലാ​വോ​സ് എ​മ​ര്‍​ജ​ന്‍​സി മൊ​ബൈ​ല്‍ ന​മ്പ​ര്‍: +8562055536568, ഇ​മെ​യി​ല്‍: cons.vientianne@mea.gov.in. വി​യ​റ്റ്‌​നാം എ​മ​ര്‍​ജ​ന്‍​സി മൊ​ബൈ​ല്‍ ന​മ്പ​ര്‍: +84 913089165, cons.hanoi@mea.gov.in/pptvisa.hanoi@mea.gov.in.

ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
സൈ​മ​ൺ സാ​മു​വേ​ലി​ന് യാ​ത്ര​യ​യ​പ്പ് ന​ൽ​കി.
അ​ബു​ദാ​ബി: യു​എ​ഇ ഈ​സ്റ്റ്‌ കോ​സ്റ്റ് മേ​ഖ​ല​യി​ലെ സാ​മൂ​ഹ്യ​സാം​സ്ക്കാ​രി​ക രം​ഗ​ത്തെ സ​ജീ​വ സാ​ന്നി​ധ്യ​മാ​യ സൈ​മ​ൺ സാ​മു​വേ​ൽ ഗ​ൾ​ഫ് പ്ര​വാ​സ ജീ​
പ്ര​വാ​സി ക്ഷേ​മ ബോ​ർ​ഡി​ന്‍റെ അം​ഗ​ത്വ കാ​ന്പ​യി​നും കു​ടി​ശി​ക നി​വാ​ര​ണ​വും 30ന്.
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള പ്ര​​​വാ​​​സി കേ​​​ര​​​ളീ​​​യ ക്ഷേ​​​മ ബോ​​​ർ​​​ഡി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ അം​​​ഗ​​​ത്വ ര​​​ജി​​
സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ എം​പി​മാ​ര്‍ ഇ​ട​പെ​ട​ണം: സി​പി​എം.
മ​ല​പ്പു​റം: ഗ​ള്‍​ഫ് സെ​ക്‌​ട​റി​ല്‍ നി​ന്ന് ക​രി​പ്പൂ​ര്‍ വി​മാ​ന​ത്താ​വ​ള​ത്തി​ലേ​ക്ക് സൗ​ദി എ​യ​ര്‍​ലൈ​ന്‍​സ് സ​ര്‍​വീ​സ് ആ​രം​ഭി​ക്കാ​ന്‍ ജി​ല്ല​
മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ മ​രി​ച്ചു.
അ​ബു​ദാ​ബി​: ​മ​ല​യാ​ളി യു​വാ​വ് അ​ബു​ദാ​ബി​യി​ൽ ഹൃ​ദ​യാ​ഘാ​ത​ത്തെ​ത്തു​ട​ർ​ന്ന് മ​രി​ച്ചു.