ന്യൂയോർക്ക്: ഫാ.ജോസ് കണ്ടത്തിക്കുടി(79) അമേരിക്കയിൽ അന്തരിച്ചു. 2020 മുതൽ വിശ്രമജീവിതത്തിലായിരുന്നു. സംസ്കാരം പിന്നീട് ന്യൂയോർക്ക് സെന്റ് തോമസ്പള്ളിയിൽ. തോട്ടക്കര പരേതരായ ജോണ് ത്രേസ്യക്കുട്ടി ദന്പതികളുടെ മകനാണ്. കാഞ്ഞിരപ്പുഴയാണ് മാതൃ ഇടവക.
1971 മാർച്ച് 27ന് വത്തിക്കാനിൽനിന്നാണ് പൗരോഹിത്യം സ്വീകരിച്ചത്. 1973ൽ മാനന്തവാടി രൂപതയുടെ മണിമൂളി ഇടവകയിൽ അസിസ്റ്റന്റ് വികാരിയായിരുന്നു. പിന്നീട് സെന്റ് ജോസഫ്സ് പ്രസ് മാനേജർ, രൂപത ചാൻസലർ, ബിഷപിന്റെ സെക്രട്ടറി എന്നീ ചുമതലകൾ വഹിച്ച അദ്ദേഹം വിശ്വാസ പരിശീലന വിഭാഗം, സോഷ്യൽ വർക്ക്, ഫാമിലി അപ്പസ്തോലേറ്റ്, ലിറ്റർജി ആൻഡ് ബൈബിൾ അപ്പസ്തോലേറ്റ്, സെന്റ് ജോസഫ്സ് ഹോസ്പിറ്റൽ എന്നിവയുടെ ഡയറക്ടറായി പ്രവർത്തിച്ചിട്ടുണ്ട്.
സിഎൽസി ഡയറക്ടറായിരുന്നു. കൽപ്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, ചുണ്ടക്കര, പറളിക്കുന്ന്, കുന്നൂർ, ബർളിയാർ, അറവങ്കാട് വികാരിയായിരുന്നു. പാറത്തോട്, കൽപ്പറ്റ, ചാരിറ്റി, ഒലിവുമല, എടപ്പെട്ടി, കൂനൂർ, ബർളിയാർ, അറവങ്കാട് ഇടവകകളുടെയും ഷിക്കാഗോയിലെയും ന്യൂയോർക്കിലെയും സെന്റ് തോമസ് ഇടവകകളുടെയും ന്യൂജഴ്സിയിലെ സീറോമലബാർ കാത്തലിക്ക് മിഷന്റെയും സ്ഥാപകനാണ്.
ബെൽവുഡ്, ന്യൂയോർക്ക്, ന്യൂജഴ്സി എന്നിവിടങ്ങളിലും ശുശ്രൂഷ ചെയ്തു. ഷിക്കാഗോ രൂപതയുടെ വിശ്വാസപരിശീലന വിഭാഗത്തിന്റെ ഡയറക്ടറായിരുന്നു.
|