• Logo

Allied Publications

Middle East & Gulf
ന​രേ​ന്ദ്ര മോ​ദി കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി
Share
കു​വൈ​റ്റ് സി​റ്റി: ഇ​ന്ത്യ​ൻ പ്ര​ധാ​ന​മ​ന്ത്രി ന​രേ​ന്ദ്ര മോ​ദി​യും കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി ഷെ​യ്ഖ് അ​ഹ​മ്മ​ദ് അ​ൽ അ​ബ്ദു​ല്ല അ​ൽ അ​ഹ​മ്മ​ദ് അ​ൽ സ​ബാ​ഹു​മാ​യി കൂ​ടി​ക്കാ​ഴ്ച ന​ട​ത്തി.

രാ​ഷ്ട്രീ​യം, വ്യാ​പാ​രം, നി​ക്ഷേ​പം, ഊ​ർ​ജം, പ്ര​തി​രോ​ധം, സു​ര​ക്ഷ, ആ​രോ​ഗ്യം, വി​ദ്യാ​ഭ്യാ​സം, സാ​ങ്കേ​തി​ക​വി​ദ്യ, സാം​സ്കാ​രി​കം, ജ​ന​ങ്ങ​ളു​മാ​യു​ള്ള ബ​ന്ധം എ​ന്നി​വ​യു​ൾ​പ്പെ​ടെ​യു​ള്ള മേ​ഖ​ല​ക​ളി​ലെ ത​ന്ത്ര​പ​ര​മാ​യ പ​ങ്കാ​ളി​ത്തം ശ​ക്തി​പ്പെ​ടു​ത്തു​ന്ന​തി​നു​ള്ള പ​ദ്ധ​തി​ക​ൾ ഇ​രു​നേ​താ​ക്ക​ളും ച​ർ​ച്ച ചെ​യ്തു.

ഇ​രു​രാ​ജ്യ​ങ്ങ​ളും ത​മ്മി​ലു​ള്ള സാ​മ്പ​ത്തി​ക സ​ഹ​ക​ര​ണം ശ​ക്ത​മാ​ക്കു​ന്ന​തി​ന് ച​ർ​ച്ച​ക​ളി​ൽ ഊ​ന്ന​ൽ ന​ൽ​കി. ഊ​ർ​ജം, പ്ര​തി​രോ​ധം, മെ​ഡി​ക്ക​ൽ ഉ​പ​ക​ര​ണ​ങ്ങ​ൾ, ഫാ​ർ​മ, ഫു​ഡ് പാ​ർ​ക്കു​ക​ൾ തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ലെ പു​തി​യ അ​വ​സ​ര​ങ്ങ​ൾ പ​രി​ശോ​ധി​ക്കാ​ൻ കു​വൈ​റ്റ് ഇ​ൻ​വെ​സ്റ്റ്‌​മെ​ന്‍റ് അ​തോ​റി​റ്റി​യും മ​റ്റ് പ​ങ്കാ​ളി​ക​ളു​മ​ട​ങ്ങു​ന്ന പ്ര​തി​നി​ധി സം​ഘ​ത്തെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ പ്ര​ധാ​ന​മ​ന്ത്രി ക്ഷ​ണി​ച്ചു.

പ​ര​മ്പ​രാ​ഗ​ത വൈ​ദ്യ​ശാ​സ്ത്രം, കാ​ർ​ഷി​ക ഗ​വേ​ഷ​ണം എ​ന്നി​വ​യി​ലെ സ​ഹ​ക​ര​ണ​വും നേ​താ​ക്ക​ൾ ച​ർ​ച്ച ചെ​യ്തു. ജോ​യി​ന്‍റ് ക​മ്മീ​ഷ​ൻ ഫോ​ർ കോ​ഓ​പ്പ​റേ​ഷ​ൻ (ജെ​സി​സി) അ​ടു​ത്തി​ടെ ഒ​പ്പു​വ​ച്ച​തി​നെ ഇ​രു​വ​രും സ്വാ​ഗ​തം ചെ​യ്തു.

ഉ​ഭ​യ​ക​ക്ഷി ക​രാ​റു​ക​ളും ധാ​ര​ണാ​പ​ത്ര​ങ്ങ​ളും ഇ​രു​വ​രും ഒ​പ്പു​വ​ച്ചു. പ്ര​തി​രോ​ധ സ​ഹ​ക​ര​ണ​ത്തെ​ക്കു​റി​ച്ചു​ള്ള ധാ​ര​ണാ​പ​ത്രം, ക​ൾ​ച്ച​റ​ൽ എ​ക്സ്ചേ​ഞ്ച് പ്രോ​ഗ്രാം, കാ​യി​ക​മേ​ഖ​ല​യി​ലെ സ​ഹ​ക​ര​ണം സം​ബ​ന്ധി​ച്ച എ​ക്സി​ക്യൂ​ട്ടീ​വ് പ്രോ​ഗ്രാം, അ​ന്താ​രാ​ഷ്ട്ര സൗ​രോ​ർ​ജ്ജ സ​ഖ്യ​ത്തി​ൽ കു​വൈ​റ്റ് ചേ​രു​ന്ന​തി​നു​ള്ള ച​ട്ട​ക്കൂ​ട് ക​രാ​ർ എ​ന്നി​വ ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ന്നു.

കു​വൈ​റ്റ് പ്ര​ധാ​ന​മ​ന്ത്രി​യെ ഇ​ന്ത്യ സ​ന്ദ​ർ​ശി​ക്കാ​ൻ ന​രേ​ന്ദ്ര മോ​ദി ക്ഷ​ണി​ച്ചു.

ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം: പോ​സ്റ്റ​ർ പ്ര​കാ​ശ​നം ചെ​യ്തു..
അ​ബു​ദാ​ബി: ഇ​ന്ത്യ​ന്‍ മീ​ഡി​യ അ​ബു​ദാ​ബി​യു​ടെ പ്ര​വ​ര്‍​ത്ത​നോ​ദ്ഘാ​ട​നം ഫെ​ബ്രു​വ​രി 16ന് ​അ​ബു​ദാ​ബി "ലെ ​റോ​യ​ല്‍ മെ​റീ​ഡി​യ​ന്‍' ഹോ​ട്ട​ലി​ല്‍
"നീ​ല​പ്പാ​യ​സം' നാ​ട​കം അ​ര​ങ്ങേ​റി.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന്‍റെ മൂ​ന്നാം ദി​നം അ​ൽ ഐ​ൻ മ​ല​യാ​ളി
കു​വൈ​റ്റി​ലെ ഏറ്റവും വ​ലി​യ ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ ​"യാ ഹ​ല'​ 21 മു​ത​ൽ.
കു​വൈ​റ്റ് സി​റ്റി: ദേ​ശീ​യ അ​വ​ധി ദി​ന​ങ്ങ​ൾ ആ​ഘോ​ഷി​ക്കു​ന്ന​തി​നു​ള്ള സ്ഥി​രം സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ "യാ ​ഹാ​ല' ഷോ​പ്പിം​ഗ് ഫെ​സ്റ്റി​വ​ൽ
കി​ഴ​ക്കി​ന്‍റെ വെ​നീ​സ് 2025 റാ​ഫി​ൾ കൂ​പ്പ​ൺ പ്ര​കാ​ശ​നം ചെ​യ്തു.
കു​വൈ​റ്റ് സി​റ്റി: ആ​ല​പ്പു​ഴ ജി​ല്ലാ പ്ര​വാ​സി അ​സോ​സി​യേ​ഷ​ൻ കു​വൈ​റ്റി​ന്‍റെ( അ​ജ്പാ​ക്) നേ​തൃ​ത്വ​ത്തി​ൽ ഫെ​ബ്രു​വ​രി 28ന് ​അ​ബാ​സി​യ ആ​സ്പെ​യ​ർ
ഇ​ൻ​കാ​സ് സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡന്‍റ് സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.
സ​ലാ​ല: ഇ​ൻ​കാ​സി​ന്‍റെ സ​ലാ​ല റീ​ജി​യ​ണ​ൽ ക​മ്മി​റ്റി പ്ര​സി​ഡ​ന്‍റും ഗ്ലോ​ബ​ൽ ക​മ്മി​റ്റി​യം​ഗ​വു​മാ​യ സ​ന്തോ​ഷ്കു​മാ​ർ അ​ന്ത​രി​ച്ചു.