• Logo

Allied Publications

Europe
ഫ്രാൻസിസ് മാ​ർ​പാ​പ്പ​യ്ക്ക് ഇ​ല​ക്‌​ട്രി​ക് പോ​പ്പ് മൊ​ബീ​ൽ
Share
വ​​ത്തി​​ക്കാ​​ൻ സിറ്റി: ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ പൊ​​തു​​സ​​ന്ദ​​ർ​​ശ​​ന വേ​​ള​​യി​​ലെ ഉ​​പ​​യോ​​ഗ​​ത്തി​​നാ​​യി പു​​തി​​യ ഇ​​ല​​ക്‌​​ട്രി​​ക് പോ​​പ്പ് മൊ​​ബീ​​ൽ സൗ​​ജ​​ന്യ​​മാ​​യി നി​​ർ​​മി​​ച്ചു​​ന​​ൽ​​കി ജ​​ർ​​മ​​ൻ ആ​​ഡം​​ബ​​ര വാ​​ഹ​​ന നി​​ർ​​മാ​​ണ ക​​ന്പ​​നി​​യാ​​യ മെ​​ഴ്സി​​ഡ​​സ് ബെ​​ൻ​​സ്.

2030ഓ​​ടെ വാ​​യു​​മ​​ലി​​നീ​​ക​​ര​​ണ​​മി​​ല്ലാ​​ത്ത വാ​​ഹ​​ന​​ങ്ങ​​ൾ മാ​​ത്രം ഉ​​പ​​യോ​​ഗി​​ക്കാ​​നു​​ള്ള തീ​​രു​​മാ​​ന​​മെ​​ടു​​ത്തി​​ട്ടു​​ള്ള വ​​ത്തി​​ക്കാ​​നി​​ൽ മാ​​ർ​​പാ​​പ്പ​​യു​​ടെ ആ​​വ​​ശ്യ​​ത്തി​​നാ​​യി ഇ​​ല​​ക്‌​​ട്രി​​ക് ജി​​ക്ലാ​​സ് അ​​ടി​​സ്ഥാ​​ന​​മാ​​ക്കി പ്ര​​ത്യേ​​ക​​മാ​​യി നി​​ർ​​മി​​ച്ച​​താ​​ണ് ഈ ​​വാ​​ഹ​​നം.

മാ​​ർ​​പാ​​പ്പ​​യു​​ടെ ആ​​ഗ്ര​​ഹ​​പ്ര​​കാ​​രം ക​​ന്പ​​നി സി​​ഇ​​ഒ ഓ​​ല ക​​ല്ലേ​​നി​​യൂ​​സ് ഉ​​ൾ​​പ്പെ​​ടെ, വാ​​ഹ​​ന​​നി​​ർ​​മാ​​ണ​​ത്തി​​ൽ ഏ​​ർ​​പ്പെ​​ട്ട എ​​ല്ലാ തൊ​​ഴി​​ലാ​​ളി​​ക​​ളും വാ​​ഹ​​നം കൈ​​മാ​​റി​​യ ച​​ട​​ങ്ങി​​ൽ പ​​ങ്കെ​​ടു​​ത്തു. ജൂ​​ബി​​ലി​വ​​ർ​​ഷ​​ത്തി​​ന്‍റെ കൂ​​ടി പ​​ശ്ചാ​​ത്ത​​ല​​ത്തി​​ലാ​​ണ് പു​​തി​​യ പോ​​പ്പ് മൊ​​ബീ​​ൽ നി​​ർ​​മി​​ച്ചു​​ന​​ൽ​​കാ​​ൻ ക​​ന്പ​​നി തീ​​രു​​മാ​​നി​​ച്ച​​ത്.

മാ​​ർ​​പാ​​പ്പ​​യ്ക്കാ​​യി ഇ​​ത്ത​​ര​​മൊ​​രു സേ​​വ​​നം ചെ​​യ്യാ​​ൻ സാ​​ധി​​ച്ച​​ത് വ​​ലി​​യൊ​​രു ബ​​ഹു​​മ​​തി​​യാ​​യാ​​ണു ത​​ങ്ങ​​ൾ കാ​​ണു​​ന്ന​​തെ​​ന്ന് മെ​​ഴ്‌​​സി​​ഡ​​സ് ബെ​​ൻ​​സ് സി​​ഇ​​ഒ ഓ​​ല ക​​ല്ലേ​​നി​​യൂ​​സ് പ​​റ​​ഞ്ഞു. 1930 മു​​ത​​ൽ ക​​ഴി​​ഞ്ഞ ഏ​​താ​​ണ്ട് നൂ​​റു വ​​ർ​​ഷ​​ത്തോ​​ള​​മാ​​യി മാ​​ർ​​പാ​​പ്പ​​മാ​​രു​​ടെ യാ​​ത്ര​​ക​​ൾ​​ക്കു​​പ​​യോ​​ഗി​​ക്കു​​ന്ന വാ​​ഹ​​ന​​ങ്ങ​​ളു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട് ത​​ങ്ങ​​ൾ പ്ര​​വ​​ർ​​ത്തി​​ച്ചു​​വ​​രു​​ന്നു​​ണ്ടെ​​ന്ന് അ​​ദ്ദേ​​ഹം അ​​റി​​യി​​ച്ചു.

1930ൽ ​​പ​​തി​​നൊ​​ന്നാം പി​​യൂ​​സ് മാ​​ർ​​പാ​​പ്പ​​യ്ക്കാ​​ണ് മെ​​ഴ്‌​​സി​​ഡ​​സ് ആ​​ദ്യ​​മാ​​യി പോ​​പ്പ് മൊ​​ബീ​​ൽ ന​​ൽ​​കി​​യ​​ത്. നി​​ല​​വി​​ൽ പ്ര​​ത്യേ​​കം ത​​യാ​​റാ​​ക്കി​​യ ജി​​ക്ലാ​​സ് വാ​​ഹ​​ന​​മാ​​ണു മാ​​ർ​​പാ​​പ്പ പൊ​​തു​​സ​ന്ദ​ർ​ഷ​ന ​വേ​​ള​​ക​​ളി​​ൽ ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്. എ​​ന്നാ​​ൽ അ​​തി​​ൽ പെ​​ട്രോ​​ളാ​​ണ് ഇ​​ന്ധ​​ന​​മാ​​യി ഉ​​പ​​യോ​​ഗി​​ക്കു​​ന്ന​​ത്.

ഫ്രാ​​ൻ​​സി​​സ് മാ​​ർ​​പാ​​പ്പ​​യു​​ടെ പ്ര​​ത്യേ​​ക​​മാ​​യ ആ​​വ​​ശ്യ​​ങ്ങ​​ൾ​​ കൂ​​ടി പ​​രി​​ഗ​​ണി​​ച്ച്, ക​​ന്പ​​നി​​യു​​ടെ വി​​വി​​ധ പ്ലാ​​ന്‍റു​​ക​​ളി​​ൽ​​നി​​ന്നു​​ള്ള വി​​ദ​​ഗ്ധ​​ർ ഉ​​ൾ​​പ്പെ​​ടു​​ന്ന സം​​ഘം ക​​ഴി​​ഞ്ഞ ഒ​​രു വ​​ർ​​ഷ​​ത്തെ പ​​രി​​ശ്ര​​മ​​ത്തി​​നൊ​​ടു​​വി​​ലാ​​ണ് പു​​തി​​യ പോ​​പ്പ് മൊ​​ബീ​​ൽ നി​​ർ​​മി​​ച്ച​​ത്.

മാ​​ർ​​പാ​​പ്പ​​യു​​ടെ യാ​​ത്ര ആ​​യാ​​സ​​ര​​ഹി​​ത​​മാ​​ക്കു​​ക എ​​ന്ന ഉ​​ദ്ദേ​​ശ്യ​​ത്തോ​​ടെ എ​​ളു​​പ്പ​​ത്തി​​ൽ വ​​ട്ടം ക​​റ​​ങ്ങാ​​ൻ സാ​​ധി​​ക്കു​​ന്ന സീ​​റ്റാ​​ണ് ഇ​​തി​​ലു​​ള്ള​​ത്. കു​​റ​​ഞ്ഞ വേ​​ഗ​​ത​​യി​​ൽ സ​​ഞ്ച​​രി​​ക്കാ​​നാ​​യി പ്ര​​ത്യേ​​ക​​മാ​​യി ഒ​​രു​​ക്കി​​യ​​താ​​ണ് SCV1 (വ​​ത്തി​​ക്കാ​​ൻ സി​​റ്റി സ്റ്റേ​​റ്റ് 1) എ​​ന്ന ന​​മ്പ​​റോ​​ടു​​കൂ​​ടി​​യ ഈ ​വെ​​ള്ള​​നി​​റ​​ത്തി​​ലു​​ള്ള വാ​​ഹ​​നം.

ക​രോ​ൾ ഗാ​ന​മ​ത്സ​ര​ത്തി​ന്‍റെ അ​ക​മ്പ​ടി​യോ​ടെ ക്രി​സ്മ​സി​ന്‍റെ വ​ര​വ​റി​യി​ച്ച് ഓ​ൾ​ഫ് സ്റ്റോ​ക്ക് ഓ​ൺ ട്രെ​ന്‍റ്.
സ്റ്റോ​ക്ക് ഓ​ണ്‍ ട്രെന്‍റ്: സ്റ്റോ​ക്ക് ഓ​ണ്‍ ട്രെ​ന്‍റി​ലെ സീ​റോ​മ​ല​ബാ​റി​ന്‍റെ കീ​ഴി​ലു​ള്ള നി​ത്യ​സ​ഹാ​യ മാ​താ​വി​ന്‍റെ പ​ള്ളി​യി​ല്‍ തി​രു​പ്പി​
ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജം ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
ഫ്രാ​ങ്ക്ഫ​ര്‍​ട്ട്: ഫ്രാ​ങ്ക്ഫ​ര്‍​ട്ട് കേ​ര​ള സ​മാ​ജ​ത്തി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ​ക്രി​സ്മ​സ് ആ​ഘോ​ഷി​ച്ചു.
പാ​ട്ടു​ക​ളു​ടെ പാ​ലാ​ഴി തീ​ർ​ത്ത് കൈ​ര​ളി യൂ​കെ പാ​ട്ടു​കൂ​ട്ടം.
സ​താം​പ്ട​ൺ: കൈ​ര​ളി യു​കെ സ​താം​പ്ട​ൺ പോ​ർ​ട്ട്സ്മൗ​ത്ത് യൂ​ണി​റ്റി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ വാ​ട്ട​ർ​ലൂ ക​മ്യൂ​ണി​റ്റി സെ​ന്‍റ​റി​ൽ വെ​ച്ചു ന​ട​ന്ന പാ
പി​റ​വി തി​രു​ന്നാ​ൾ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ സൗ​ക​ര്യ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി​ട്ട​ൻ സീ​റോ​മ​ല​ബാ​ർ രൂ​പ​ത.
ബി​ർ​മിം​ഗ്ഹാം: യേശുക്രിസ്തുവിന്‍റെ തി​രു​പ്പി​റ​വി ആ​ഘോ​ഷ​ങ്ങ​ളു​ടെ തി​രു​ക്ക​ർ​മ​ങ്ങ​ൾ​ക്ക് വി​പു​ല​മാ​യ ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഒ​രു​ക്കി ഗ്രേ​റ്റ് ബ്രി
ജ​ർ​മ​നി​യി​ൽ ആ​ൾ​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ര​ണ്ടു മ​ര​ണം.
ബെ​ർ​ലി​ൻ: ജ​ർ​മ​നി​യി​ൽ ആ​ൾ​​ക്കൂ​ട്ട​ത്തി​ലേ​ക്ക് കാ​ർ പാ​ഞ്ഞു ക​യ​റി ഒരു കുട്ടിയടക്കം ര​ണ്ടു പേ​ർ മ​രി​ച്ചു.