• Logo

Allied Publications

Middle East & Gulf
കൈ​ര​ളി കേ​ര​ളോ​ത്സ​വം ശ​നി​യാ​ഴ്ച ​ഫു​ജൈ​റ എ​ക്സ്പോ സെ​ന്‍ററിൽ
Share
ഫു​ജൈ​റ: ഈ​ദ് അ​ൽ ഇ​ത്തി​ഹാ​ദ് ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​​സി​യേ​ഷ​ൻ ഫു​ജൈ​റ യൂ​ണി​റ്റ് സം​ഘ​ടി​പ്പി​ക്കു​ന്ന ​കൈ​ര​ളി കേ​ര​ളോ​ത്സ​വം ശ​നി​യാ​ഴ്ച വൈ​കുന്നേരം അഞ്ച് മു​ത​ൽ ഫു​ജൈ​റ എ​ക്സ്പോ സെ​ന്‍റ​ർ അ​ങ്ക​ണ​ത്തി​ൽ ന​ട​ക്കപ്പെടും. അ​ഡ്വ.​ കെ.​പ്രേം​കു​മാ​ർ എംഎ​ൽ​എ, ഹി​സ് എ​ക്സ​ല​ൻ​സി ഷേക്ക് ​സ​യീ​ദ് സെ​റൂ​ർ സൈ​ഫ് അ​ൽ ശ​ർ​ഖി എ​ന്നി​വ​ർ വി​ശി​ഷ്ടാ​തി​ഥി​ക​ളാ​യി പ​ങ്കെ​ടു​ക്കും.

കേ​ര​ള​ത്തി​ന്‍റെ സാം​സ്കാ​രി​ക​പ്പെ​രു​മ വി​ളി​ച്ചോ​തു​ന്ന വൈ​വി​ധ്യ​മാ​ർ​ന്ന ക​ലാ​പ​രി​പാ​ടി​ക​ൾ, നൂ​റി​ല​ധി​കം വ​നി​ത​ക​ൾ പ​ങ്കെ​ടു​ക്കു​ന്ന മെ​ഗാ തി​രു​വാ​തി​ര, ഒ​പ്പ​ന, അ​റ​ബി​ക് ഡാ​ൻ​സ്, ശാ​സ്ത്രീ​യ നൃ​ത്ത​ങ്ങ​ൾ, നാ​ടോ​ടി നൃ​ത്തം, സി​നി​മാ​റ്റി​ക് ഡാ​ൻ​സ്, നാ​ട​ൻ​പാ​ട്ട്, ശി​ങ്കാ​രി​മേ​ളം,കോ​ൽ​ക്ക​ളി, ക​ള​രി​പ്പ​യ​റ്റ്, യു​വ​ഗാ​യ​ക​രാ​യ അ​തു​ൽ ന​റു​ക​ര​യും കൃ​തി​ക​യും ന​യി​ക്കു​ന്ന ഫോ​ക്ക് ഗ്രാ​ഫ​ർ മ്യൂ​സി​ക്ക് ബാ​ൻ​ഡി​ന്‍റെ ഗാ​ന​മേ​ള, സാം​സ്കാ​രി​ക സ​മ്മേ​ള​നം എ​ന്നി​വ വി​വി​ധ വേ​ദി​ക​ളി​ലാ​യി അ​ര​ങ്ങേ​റും.

തെ​യ്യം, കാ​വ​ടി​യാ​ട്ടം, പു​ലി​ക​ളി തു​ട​ങ്ങി ഒ​ട്ടേ​റെ കേ​ര​ളീ​യ ക​ലാ​രൂ​പ​ങ്ങ​ളും വാ​ദ്യ​മേ​ള​ങ്ങ​ളും അ​ണി​നി​ര​ക്കു​ന്ന വ​ർ​ണശ​ബ​ള​മാ​യ ഘോ​ഷ​യാ​ത്ര കേ​ര​ളോ​ത്സ​വ​ത്തി​ന് പൂ​ര​പ്പൊ​ലി​മ​യേ​കും. ഉ​ത്സ​വ ന​ഗ​രി​യി​ലേ​ക്ക് ക​ട​ന്നു വ​രു​ന്ന പ്ര​വാ​സി ക​ലാ​പ്ര​തി​ഭ​ക​ൾ​ക്ക് ക​ലാ​പ​രി​പാ​ടി​ക​ൾ അ​വ​ത​രി​പ്പി​ക്കു​വാ​നു​ള്ള പ്ര​ത്യേ​ക വേ​ദി കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ പ്ര​ത്യേ​ക​ത​യാ​ണ്. രു​ചി​ഭേ​ദ​ങ്ങ​ളു​ടെ ക​ല​വ​റ തീ​ർ​ക്കു​ന്ന ഭ​ക്ഷ​ണ​ശാ​ല​ക​ൾ, പു​സ്ത​ക സ്റ്റാ​ളു​ക​ൾ തു​ട​ങ്ങി വ്യ​ത്യ​സ്ത​ങ്ങ​ളാ​യ സ്റ്റാ​ളു​ക​ൾ കേ​ര​ളോ​ത്സ​വ​ത്തി​ന് സ​ജ്ജ​മാ​കും.

​മ​ല​യാ​ളം മി​ഷ​ന്‍റെ​യും നോ​ർ​ക്ക​യു​ടെ​യും പ്ര​ത്യേ​ക സ്റ്റാ​ളു​ക​ളും ഉ​ത്സ​വ ന​ഗ​റി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന​താ​യി​രി​ക്കും.​

കേ​ര​ളോ​ത്സ​വം വി​ജ​യ​ക​ര​മാ​ക്കു​ന്ന​തി​ന് ആ​വി​ശ്യ​മാ​യ എ​ല്ലാ ഒ​രു​ക്ക​ങ്ങ​ളും പൂ​ർ​ത്തി​ക​രി​ച്ച് വ​രു​ന്ന​താ​യി സം​ഘാ​ട​ക സ​മി​തി ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഉ​സ്മാ​ൻ മാ​ങ്ങാ​ട്ടി​ൽ, ചെ​യ​ർ​മാ​ൻ അ​ബ്ദു​ൾ ഹ​ക്ക്, മീ​ഡി​യ ക​ൺ​വീ​ന​ർ ഹ​രി​ഹ​ര​ൻ കൈ​ര​ളി ഫു​ജൈ​റ യൂ​ണി​റ്റ് സെ​ക്ര​ട്ട​റി വി​ഷ്ണു അ​ജ​യ്, പ്ര​സി​ഡ​ന്‍റ് പ്ര​ദീ​പ് കു​മാ​ർ ,ട്ര​ഷ​റ​ർ മു​ഹ​മ്മ​ദ് നി​ഷാ​ൻ, സെ​ൻ​ട്ര​ൽ ക​മ്മ​റ്റി സെ​ക്ര​ട്ട​റി സു​ജി​ത്ത് വി.​പി,

പ്ര​സി​ഡ​ന്‍റ് വി​ത്സ​ൺ പ​ട്ടാ​ഴി, സ​ന്തോ​ഷ് ഓ​മ​ല്ലൂ​ർ, ലോ​ക കേ​ര​ള സ​ഭാം​ഗ​ങ്ങ​ളാ​യ സൈ​മ​ൻ സാ​മു​വേ​ൽ, ലെ​നി​ൻ ജി.​കു​ഴി​വേ​ലി എ​ന്നി​വ​ർ അ​റി​യി​ച്ചു. ഗു​ഹാ​തു​ര​ത്വ​മു​ണ​ർ​ത്തു​ന്ന കേ​ര​ളോ​ത്സ​വ​ത്തി​ന്‍റെ വ​ർ​ണ വി​സ്മ​യ​ത്തി​ലേ​ക്ക് എ​ല്ലാ​വ​രേ​യും സ​ഹ​ർ​ഷം സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യി ഭാ​ര​വാ​ഹി​ക​ൾ പ​റ​ഞ്ഞു.

എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: വി​ട​പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.
സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്‌​നേ​ഹ​പി​റ​വി'
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.