• Logo

Allied Publications

Middle East & Gulf
കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ് "നോ​ട്ടം' ഫി​ലിം ഫെ​സ്റ്റി​വ​ല്‍ വെള്ളിയാഴ്ച
Share
കു​വൈ​റ്റ് സി​റ്റി: കേ​ര​ള അ​സോ​സി​യേ​ഷ​ന്‍ കു​വൈ​റ്റ് ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ന്‍ സ്മാ​ര​ക 11ാമ​ത് ഇ​ന്‍റ​ര്‍​നാ​ഷ​ണ​ല്‍ ഷോ​ര്‍​ട്ട് ഫി​ലിം ഫെ​സ്റ്റി​വ​ല്‍ "നോ​ട്ടം2024’ വെ​ള്ളി​യാ​ഴ്ച ന​ട​ക്കു​മെ​ന്ന് സം​ഘാ​ട​ക​ർ വാ​ർ​ത്താ സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.

ഉ​ച്ച​യ്ക്ക് ഒ​ന്ന് മു​ത​ല്‍ അ​ബ്ബാ​സി​യ ഇ​ന്ത്യ​ന്‍ സെ​ന്‍​ട്ര​ല്‍ സ്കൂ​ളി​ൽ ന​ട​ക്കു​ന്ന ഫെ​സ്റ്റി​വ​ലി​ന് പ്ര​വേ​ശ​നം സൗ​ജ​ന്യ​മാ​യി​രി​ക്കും. മ​ല​യാ​ള സി​നി​മ​യി​ല്‍ ക​ഥ, തി​ര​ക്ക​ഥ, സം​ഭാ​ഷ​ണം, സം​വി​ധാ​നം, അ​ഭി​ന​യം എ​ന്നി​വ​യി​ല്‍ ത​ന്‍റേ​താ​യ കെെ​യൊ​പ്പ് ചാ​ര്‍​ത്തി​യ വി​ഷ്ണു ഉ​ണ്ണി​കൃ​ഷ്ണ​ന് ക​ണി​യാ​പു​രം രാ​മ​ച​ന്ദ്ര​ൻ സ്മാ​ര​ക "യു​വ പ്ര​തി​ഭ പു​ര​സ്കാ​രം’ ന​ല്‍​കി ച​ട​ങ്ങി​ൽ ആ​ദ​രി​ക്കും.

പ്ര​ശ​സ്തി പ​ത്ര​വും ഫ​ല​ക​വും കാ​ഷ് അ​വാ​ര്‍​ഡും അ​ട​ങ്ങു​ന്ന​താ​ണ് പു​ര​സ്കാ​രം. പ്ര​ശ​സ്ത സി​നി​മ നി​രൂ​പ​ക​ൻ ഡോ. ​സി.​എ​സ്. വെ​ങ്കി​ടേ​ശ്വ​ര​ൻ, സി​നി​മ സം​വി​ധാ​യ​ക​രാ​യ വി.​സി. അ​ഭി​ലാ​ഷ്, ഡോ​ണ്‍ പാ​ല​ത്ത​റ എ​ന്നി​വ​രാ​ണ് നോ​ട്ടം ജൂ​റി അം​ഗ​ങ്ങ​ള്‍.

പ​തി​നൊ​ന്നു ഹ്ര​സ്വ സി​നി​മ​ക​ളു​മാ​യ് 2013ൽ ​ആ​രം​ഭി​ച്ച​താ​ണ് നോ​ട്ടം ഫി​ലിം ഫെ​സ്റ്റി​വ​ൽ. ഇ​ത്ത​വ​ണ 32 സി​നി​മ​ക​ൾ ആ​ണ് മ​ത്സ​ര വി​ഭാ​ഗ​ത്തി​ൽ ഉ​ള്ള​ത്. പ്ര​ദ​ർ​ശ​ന വി​ഭാ​ഗം സി​നി​മ, മ​ത്സ​ര വി​ഭാ​ഗം സി​നി​മ, ഓ​പ്പ​ൺ ഫോ​റം എ​ന്നി​ങ്ങി​നെ​യാ​ണ് മേ​ള​യെ ത​രം തി​രി​ച്ചി​രി​ക്കു​ന്ന​ത്.

ഗ്രാ​ൻ​ഡ് ജൂ​റി അ​വാ​ർ​ഡ്, മി​ക​ച്ച പ്ര​വാ​സി സി​നി​മ, മി​ക​ച്ച പ്രേ​ക്ഷ​ക സി​നി​മ, മി​ക​ച്ച സ്റ്റു​ഡ​ന്‍റ്സ് ഫി​ലിം എ​ന്നി​വ കൂ​ടാ​തെ 10 വ്യ​ക​തി​ഗ​ത അ​വാ​ർ​ഡു​ക​ൾ കൂ​ടി​യാ​ണ് അ​വാ​ർ​ഡു​ക​ൾ.

ഫെ​സ്റ്റി​വ​ൽ സ്പോ​ൺ​സ​ർ ചെ​യ്യു​ന്ന​ത് ഫി​നി​ക്സ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്, നീ​ൽ​സ​ജ് ഗ്രൂ​പ്പ് ഓ​ഫ് ക​മ്പ​നീ​സ്, ഗ്ലോ​ബ​ൽ ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ, കാ​ക്കി ഹോ​ളി​ഡേ​യ​സ്, ബോ​സ്കോ പ്രി​ന്‍റിം​ഗ് പ്രെ​സ്‌​സ് എ​ന്നി​വ​ർ ആ​ണ്.

ഫി​ലിം ഫെ​സ്റ്റി​വെ​ലി​നോ​ട് അ​നു​ബ​ന്ധി​ച്ച് സി​നി​മ മേ​ഖ​ല​യി​ലേ​ക്ക് ക​ട​ന്നു വ​രാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ​ക്കാ​യി ശ​നി​യാ​ഴ്ച വൈ​കു​ന്നേ​രം ആ​റി​ന് മെ​ട്രോ ഹെ​ഡ് ഓ​ഫീ​സ് ഹാ​ളി​ൽ ജൂ​റി അം​ഗ​ങ്ങ​ൾ ന​യി​ക്കു​ന്ന ടെ​ക്നി​ക്ക​ൽ വ​ർ​ക്ക്ഷോ​പ്പ് സം​ഘ​ടി​പ്പി​ക്കു​ന്നു.

നോ​ട്ട​ത്തി​ൽ പ​ങ്കെ​ടു​ത്ത സി​നി​മ​ക​ളി​ൽ നി​ന്ന് മൂ​ന്ന്പേ​ർ​ക്ക് അ​തി​ൽ പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വ​ർ​ക്ക് ഷോ​പ്പി​ൽ പ​ങ്കെ​ടു​ക്കാ​ൻ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ര​ജി​സ്ട്രേ​ഷ​ന് സം​ഘ​ട​ക​രെ 55831679,99647998,63336967,9975 3705, 69064246 എ​ന്നീ ന​മ്പ​റി​ൽ വി​ളി​ക്കേ​ണ്ട​താ​ണ്.

കേ​ര​ള അ​സോ​സി​യേ​ഷ​ൻ ജ​ന​റ​ൽ സെ​ക്ര​ട്ട​റി മ​ണി​ക്കു​ട്ട​ൻ എ​ട​ക്കാ​ട്ട്, പ്ര​സി​ഡ​ന്‍റ് ബേ​ബി ഔ​സേ​ഫ്, വൈ​സ് പ്ര​സി​ഡ​ന്‍റ് മ​ഞ്ജു, എ​ക്സി​ക്യൂ​ട്ടീ​വ് അം​ഗം ഷം​നാ​ദ് തോ​ട്ട​ത്തി​ൽ, ഫെ​സ്റ്റി​വ​ൽ ഡ​യ​റ​ക്ട​ർ വി​നോ​ദ് വ​ലൂ​പ​റ​മ്പി​ൽ, ഫെ​സ്റ്റി​വ​ൽ ക​ൺ​വീ​ന​ർ​മാ​രാ​യ ബി​വി​ൻ തോ​മ​സ്, അ​നി​ൽ കെ.​ജി, ലോ​ക കേ​ര​ള സ​ഭ അം​ഗം ഉ​ണ്ണി​മാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ, ശ്രീം​ലാ​ൽ, ഷാ​ജി ര​ഘു​വ​ര​ൻ, ബൈ​ജു തോ​മ​സ് എ​ന്നി​വ​ർ വാ​ർ​ത്താ​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.

എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​യാ​ന മ​ന്ത്രാ​ല​യം.
കു​വൈ​റ്റ് സി​റ്റി: പ്ര​വാ​സി​ക​ളു​ടെ യാ​ത്രാ​പ്ര​ശ്‌​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​യ​ർ​സേ​വ പോ​ർ​ട്ട​ൽ പ്ര​ശ്‌​നം പ​രി​ഹ​രി​ച്ച​താ​യി കേ​ന്ദ്ര വ്യോ​മ​
കെ​ഇ​സി​എ​ഫ് ക്രി​സ്മ​സ് ഗാ​ന​സ​ന്ധ്യ വെ​ള്ളി​യാ​ഴ്ച.
കു​വൈ​റ്റ് സി​റ്റി: കു​വൈ​റ്റി​ലെ എ​പ്പി​സ്ക്കോ​പ്പ​ൽ സ​ഭ​ക​ളു​ടെ സം​യു​ക്ത കൂ​ട്ടാ​യ്മ കെ​ഇ​സി​എ​ഫി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ സം​ഘ​ടി​പ്പി​ക്കു​ന്ന "ദ
മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ​യ്ക്ക് ക​ണ്ണീ​ർ​പ്പൂ​ക്ക​ൾ അ​ർ​പ്പി​ച്ച് കേ​ളി.
റി​യാ​ദ്: വി​ട​പ​റ​ഞ്ഞ മ​ല​യാ​ള​ത്തി​ന്‍റെ മ​ഹാ​പ്ര​തി​ഭ എം.​ടി. വാ​സു​ദേ​വ​ൻ നാ​യ​ർ​ക്ക് ആ​ദാ​ര​ഞ്ജ​ലി​ക​ൾ നേ​ർ​ന്ന് കേ​ളി ക​ലാ​സാം​സ്കാ​രി​ക വേ​ദി.
സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ക​രോ​ൾ സം​ഘ​ടി​പ്പി​ച്ചു.
കു​വൈ​റ്റ് സി​റ്റി: സെ​ന്‍റ് തോ​മ​സ് ഇ​വാ​ഞ്ച​ലി​ക്ക​ൽ ച​ർ​ച്ച് ഓ​ഫ് ഇ​ന്ത്യ കു​വൈ​റ്റ് ഇ​ട​വ​ക​യു​ടെ ക്രി​സ്മ​സ് ക​രോ​ൾ സ​ർ​വീ​സ് "സ്‌​നേ​ഹ​പി​റ​വി'
ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.
അ​ബു​ദാ​ബി: 13ാമ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തി​ന് തി​ര​ശീ​ല ഉ​യ​ർ​ന്നു.