• Logo

Allied Publications

Americas
"ന​മ്പി​മ​ഠം ക​വി​ത​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു
Share
തി​രു​വ​ന​ന്ത​പു​രം: ക​വി​ത​യു​ടെ വ​ഴി​യി​ലൂ​ടെ അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട് സ​ഞ്ച​രി​ക്കു​ന്ന അ​മേ​രി​ക്ക​ൻ മ​ല​യാ​ളി എ​ഴു​ത്തു​കാ​ര​നാ​യ ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന്‍റെ നാ​ളി​തു​വ​രെ​യു​ള്ള എ​ല്ലാ ക​വി​ത​ക​ളും പ​ഠ​ന​ങ്ങ​ളും ഉ​ൾ​ക്കൊ​ള്ളി​ച്ച് മു​ഖം ബു​ക്സ് മ​ല​പ്പു​റം പ്ര​സി​ദ്ധീ​ക​രി​ച്ച "ന​മ്പി​മ​ഠം ക​വി​ത​ക​ൾ' പ്ര​കാ​ശ​നം ചെ​യ്തു.

ക​വ​യി​ത്രി റോ​സ് മേ​രി​ക്ക് ന​ൽ​കി ക​ഥാ​കൃ​ത്ത് സ​ക്ക​റി​യ​യാ​ണ് പു​സ്ത​കം പ്ര​കാ​ശ​നം ചെ​യ്ത​ത്. അ​ര​നൂ​റ്റാ​ണ്ട് പി​ന്നി​ട്ട ജോ​സ​ഫ് ന​മ്പി​മ​ഠ​ത്തി​ന്‍റെ കാ​വ്യ​സ​പ​ര്യ ഒ​രു സ​മ്പൂ​ർ​ണ കൃ​തി​യാ​യി മാ​റി​യ​തി​ൽ സ​ന്തോ​ഷ​മു​ണ്ടെ​ന്നും പ്ര​വാ​സ സാ​ഹി​ത്യ​കാ​ര​ന്മാ​രി​ൽ പ്ര​ഥ​മ​ഗ​ണ​നീ​യ​നാ​ണ് ജോ​സ​ഫ് ന​മ്പി​മ​ഠ​മെ​ന്നും സ​ക്ക​റി​യ പ​റ​ഞ്ഞു.

ദീ​ർ​ഘ​കാ​ല​മാ​യി അ​ദ്ദേ​ഹ​വു​മാ​യി അ​ടു​ത്ത ബ​ന്ധ​മാ​ണു​ള്ള​ത്. ലാ​ന​യി​ലെ ക​ണ്ടു​മു​ട്ട​ൽ മു​ത​ൽ ഓ​ർ​ത്തെ​ടു​ക്കാ​വു​ന്ന നി​ര​വ​ധി നി​മി​ഷ​ങ്ങ​ൾ എ​ഴു​ത്തു​കാ​ർ എ​ന്ന നി​ല​യി​ൽ ഉ​ണ്ടാ​യി​ട്ടു​ണ്ട്.

പ്ര​വാ​സി ര​ച​ന​ക​ൾ കേ​ര​ളീ​യ സാ​ഹി​ത്യ മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്ന കാ​ല​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. നി​ര​വ​ധി അം​ഗീ​കാ​ര​ങ്ങ​ൾ പ്ര​വാ​സി എ​ഴു​ത്തു​കാ​രെ തേ​ടി​യെ​ത്തു​ന്ന​ത് പ്ര​വാ​സി എ​ഴു​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്.

സോ​ഷ്യ​ൽ മീ​ഡി​യ​യു​ടെ വ​ള​ർ​ച്ച ലോ​ക​ത്തെ നി​ര​വ​ധി എ​ഴു​ത്തു​കാ​രെ പ​ര​സ്പ​രം ബ​ന്ധി​പ്പി​ക്കു​ന്ന​തി​ന് ഉ​പ​ക​രി​ച്ചു​വെ​ന്നും അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.



ഡി. ​വി​ന​യ​ച​ന്ദ്ര​നൊ​പ്പം ജോ​സ​ഫ് ന​മ്പി​മ​ഠം ത​ന്‍റെ വ​സ​തി​യി​ൽ വ​ന്ന ക​ഥ പു​സ്ത​കം സ്വീ​ക​രി​ച്ചു കൊ​ണ്ട് റോ​സ്മേ​രി അ​നു​സ്മ​രി​ച്ചു. അ​ൻ​പ​ത് വ​ർ​ഷം ക​വി​ത​ക​ൾ​ക്കൊ​പ്പം സ​ഞ്ച​രി​ക്കു​ന്നു എ​ന്ന​ത് ത​ന്നെ എ​ഴു​ത്തി​നു​ള്ള അം​ഗീ​കാ​ര​മാ​ണ്. ഇ​നി​യും കൂ​ടു​ത​ൽ എ​ഴു​താ​ൻ സാ​ധി​ക്ക​ട്ടെ എ​ന്നും റോ​സ് മേ​രി കൂ​ട്ടി​ച്ചേ​ർ​ത്തു.

ച​ങ്ങ​നാ​ശേ​രി വ​ട​ക്കേ​ക്ക​ര ഗ്രാ​മ​ത്തി​ൽ നി​ന്നും അ​മേ​രി​ക്ക​യി​ലേ​ക്ക് കു​ടി​യേ​റി​യ​പ്പോ​ഴും ത​ന്‍റെ​യു​ള്ളി​ൽ നാ​ടും നാ​ട്ടു​കാ​രും ക​ഥ​ക​ളും മാ​ത്ര​മാ​യി​രു​ന്നു ഉ​ണ്ടാ​യി​രു​ന്ന​ത്.

ആ ​ഓ​ർ​മ​ക​ളും അ​നു​ഭ​വ​ങ്ങ​ളും ലോ​ക​ത്തി​ന്‍റെ മാ​റ്റ​വു​മെ​ല്ലാം അ​ൻ​പ​ത് വ​ർ​ഷം കൊ​ണ്ട് ക​വി​ത​ക​ളാ​ക്കി. പ്ര​സി​ദ്ധീ​ക​രി​ച്ച എ​ല്ലാ ര​ച​ന​ക​ളും ഉ​ൾ​പ്പെ​ടു​ത്തി ഒ​രു സ​മ്പൂ​ർ​ണ സ​മാ​ഹാ​രം ഒ​രു സ്വ​പ്ന​മാ​യ​രു​ന്നു.

ര​ണ്ട് പ്ര​ഗ​ത്ഭ​രാ​യ എ​ഴു​ത്തു​കാ​ർ ന​മ്പി​മ​ഠം ക​വി​ത​ക​ൾ പ്ര​കാ​ശ​നം ചെ​യ്ത​തി​ൽ സ​ന്തോ​ഷ​വും അ​ഭി​മാ​ന​വും ഉ​ണ്ടെ​ന്ന് ജോ​സ​ഫ് ന​മ്പി​മ​ഠം പ​റ​ഞ്ഞു.

മ​ല​പ്പു​റം കേ​ന്ദ്ര​മാ​ക്കി പ്ര​വ​ർ​ത്തി​ക്കു​ന്ന മു​ഖം ബു​ക്സാ​ണ് പു​സ്ത​ക​ത്തി​ന്‍റെ പ്ര​സാ​ധ​ക​ർ. കേ​ര​ള​ത്തി​ലെ എ​ല്ലാ താ​ലൂ​ക്ക്, ജി​ല്ലാ ലൈ​ബ്ര​റി​ക​ളി​ലും പ്ര​ധാ​ന​പ്പെ​ട്ട കോ​ള​ജു​ക​ളി​ലും പു​സ്ത​ക​ങ്ങ​ൾ എ​ത്തി​ക്കു​ന്ന അ​ക്ഷ​ര​ങ്ങ​ളി​ലൂ​ടെ സാ​ന്ത്വ​നം എ​ന്ന പ്രോ​ജ​ക്ടി​ലൂ​ടെ നാ​ൽ​പ്പ​തി​നാ​യി​ര​ത്തി​ല​ധി​കം പു​സ്ത​ങ്ങ​ൾ വാ​യ​ന​ക്കാ​രി​ൽ എ​ത്തി​ച്ച മു​ഖം ബു​ക്സി​ലൂ​ടെ​യാ​ണ് ഈ ​പു​സ്ത​ക​വും വാ​യ​ന​ക്കാ​രി​ൽ എ​ത്തു​ന്ന​ത്.

ക​ഥാ​കൃ​ത്ത് ശ്രീ​ജ പ്ര​വീ​ൺ, മു​ഖം ബു​ക്സ് എ​ഡി​റ്റ​ർ അ​നി​ൽ പെ​ണ്ണു​ക്ക​ര , ഡോ. ​പ്ര​വീ​ൺ, ജോ​യ​ൽ തു​ട​ങ്ങി​യ​വ​ർ ച​ട​ങ്ങി​ൽ പ​ങ്കെ​ടു​ത്തു.

ഡോ. ​അ​യ്യ​പ്പ പ​ണി​ക്ക​ർ, പ്ര​ഫ. മ​ധു​സൂ​ദ​ന​ൻ നാ​യ​ർ, ഡോ. ​അ​ജ​യ് നാ​രാ​യ​ണ​ൻ എ​ന്നി​വ​രു​ടെ പ​ഠ​ന​ങ്ങ​ൾ, കെ.​പി. രാ​മ​നു​ണ്ണി​യു​ടെ ആ​ശം​സ​ക​ൾ, ഇം​ഗ്ലീ​ഷ് ക​വി​ത​ക​ൾ എ​ന്നി​വ ചേ​ർ​ത്താ​ണ് സ​മ്പൂ​ർ​ണ ക​വി​താ സ​മാ​ഹാ​രം ത​യാ​റാ​ക്കി​യ​തെ​ന്ന് ജോ​സ​ഫ് ന​മ്പി​മ​ഠം അ​റി​യി​ച്ചു.

സാൻ ഹൊസെയിൽ മിഷൻ ലീഗിന് നവനേതൃത്വം.
കാ​ലി​ഫോ​ർ​ണി​യ: സെ​ന്‍റ് മേ​രീ​സ് ക്‌​നാ​നാ​യ ക​ത്തോ​ലി​ക്കാ ഫൊ​റോ​നാ ഇ​ട​വ​ക​യി​ലെ ചെ​റു​പു​ഷ്‌​പ മി​ഷ​ൻ ലീ​ഗി​ന് ന​വ നേ​തൃ​ത്വം.
ജോ ​ബൈ​ഡ​നെ ഫോ​ണി​ൽ വി​ളി​ച്ച് ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ.
വ​ത്തി​ക്കാ​ൻ സി​റ്റി: സ്ഥാ​ന​മൊ​ഴി​യു​ന്ന അ​മേ​രി​ക്ക​ൻ പ്ര​സി​ഡ‌​ന്‍റ് ജോ ​ബൈ​ഡ​നു​മാ​യി ഫ്രാ​ൻ​സി​സ് മാ​ർ​പാ​പ്പ ഫോ​ണി​ൽ സം​സാ​രി​ച്ചു.
മി​സ് ഇ​ന്ത്യ യു​എ​സ്എ കി​രീ​ടം കെ​യ്റ്റ്ലി​ന്.
വാഷിംഗ്ടൺ​: ന്യൂ​ജ​ഴ്സി​യി​ൽ ന​ട​ന്ന വാ​ർ​ഷി​ക മ​ത്സ​ര​ത്തി​ൽ ഇ​ന്ത്യ​ൻ വം​ശ​ജ​യാ​യ കെ​യ്റ്റ്ലി​ൻ സാ​ന്ദ്ര നീ​ൽ മി​സ് ഇ​ന്ത്യ യു​എ​സ്എ ആ​യി തെര​ഞ്ഞെ​ട
കാലി​ഫോ​ർ​ണി​യ​യി​ൽ പ​ക്ഷി​പ്പ​നി വ്യാ​പ​കം; സം​സ്ഥാ​ന​ത്ത് അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
കാലി​ഫോ​ർ​ണി​യ: പ​ക്ഷി​പ്പ​നി സ്ഥി​രീ​ക​രി​ച്ച​തി​നെ തു​ട​ർ​ന്ന് ക​ലി​ഫോ​ർ​ണി​യ സം​സ്ഥാ​ന​ത്ത് ബു​ധ​നാ​ഴ്ച അ​ടി​യ​ന്ത​രാ​വ​സ്ഥ പ്ര​ഖ്യാ​പി​ച്ചു.
അ​പ​ക​ട​ദൃ​ശ്യം ചി​ത്രീ​ക​രി​ച്ച സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്ത് ​പോലീ​സ് ഉ​ദ്യോ​ഗ​സ്ഥ​നെ സ​ർ​വീ​സി​ൽ നി​ന്ന് പു​റ​ത്താ​ക്കി.
ഫോ​ർ​ട്ട് വ​ർ​ത്ത്: അ​പ​ക​ട​ദൃ​ശ്യം വി​ഡി​യോ​യി​ൽ പ​ക​ർ​ത്തി​യ സ്ത്രീ​യെ അ​റ​സ്റ്റ് ചെ​യ്യു​ന്ന​തി​നി​ടെ അ​മി​ത​ബ​ലം പ്ര​യോ​ഗി​ച്ച​തി​ന് പോ​ലീ​സ് ഉ​ദ്