• Logo

Allied Publications

Middle East & Gulf
ജി​സി​സി സ​മ്മി​റ്റ് സ​മാ​പി​ച്ചു
Share
കു​വൈ​റ്റ് സി​റ്റി: 45ാ​മ​ത്‌ ജിസിസി ​സ​മ്മി​റ്റി​ന് കു​വൈ​റ്റി​ൽ പ്രൗ​ഢ​മാ​യ സ​മാ​പ​നം. ഡി​സം​ബ​ർ ഒ​ന്നി​ന് ഉ​ച്ച​യോ​ടെ​യാ​ണ് ആ​റു ജി​സി​സി രാ​ഷ്‌ട്ര​ങ്ങ​ളു​ടെ​യും ത​ല​വ​ന്മാ​ർ സ​മ്മേ​ളി​ച്ച ഗ​ൾ​ഫ് ഉ​ച്ച​കോ​ടി കു​വൈ​റ്റി​ലെ ബ​യാ​ൻ പാ​ല​സി​ൽ ന​ട​ന്ന​ത്.

പ​ല​സ്തീ​ൻ ജ​ന​ത​യു​ടെ അ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്കാ​ൻ ലോ​ക​സ​മൂ​ഹം മു​ന്നി​ട്ടി​റ​ങ്ങ​ണ​മെ​ന്നും പ​ല​സ്തിനൊ​പ്പം ഗ​ൾ​ഫ് രാ​ജ്യ​ങ്ങ​ൾ ഉ​റ​ച്ചു നി​ൽ​ക്കു​മെ​ന്നും ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം പു​റ​ത്തി​റ​ക്കി​യ സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ജി​സി​സി നേ​താ​ക്ക​ൾ പ​റ​ഞ്ഞു.

1967ലെ കെെയേറ്റ​ങ്ങ​ൾ​ക്ക്‌ മു​ന്നേ​യു​ള്ള രീ​തി പു​നഃ​സ്ഥാ​പി​ച്ച് കി​ഴ​ക്ക​ൻ ജ​റു​സ​ലേം ആ​സ്ഥാ​ന​മാ​യു​ള്ള സ്വ​ത​ന്ത്ര പ​ല​സ്തീ​ൻ രാ​ജ്യ​മെ​ന്ന ആ​ശ​യ​മാ​ണ് ജി​സി​സി മു​ന്നോ​ട്ട് വ‌‌യ്ക്കു​ന്ന​തെ​ന്നും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

ഉ​ച്ച​കോ​ടി​ക്ക് ശേ​ഷം വി​ളി​ച്ചു ചേ​ർ​ത്ത വാ​ർ​ത്താസ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റ് വി​ദേ​ശ കാ​ര്യ മ​ന്ത്രി അ​ബ്ദു​ല്ല അ​ലി അ​ൽ യ​ഹ്യ​യും ജി​സി​സി സെ​ക്ര​ട്ട​റി ജ​ന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി​യും ചേ​ർ​ന്നാ​ണ് ഉ​ച്ച​കോ​ടി തീ​രു​മാ​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ച്ച​ത്.



ലെ​ബ​നോ​നി​ൽ പ്ര​ഖ്യാ​പി​ച്ച താ​ത്കാ​ലി​ക വെ​ടി​നി​ർ​ത്ത​ലി​നെ സ്വാ​ഗ​തം ചെ​യ്യു​ന്ന​താ​യും ഇ​ക്കാ​ര്യ​ത്തി​ൽ കു​വൈ​റ്റി​ന്‍റെ​യും മ​റ്റു ജി​സി​സി രാ​ജ്യ​ങ്ങ​ളു​ടെ​യും ഇ​ട​പെ​ട​ലി​നെ വി​ല​മ​തി​ക്കു​ന്ന​താ​യും പ്ര​സ്താ​വ​ന​യി​ൽ പ​റ​ഞ്ഞു.

മേ​ഖ​ല​യി​ലെ​യും ആ​ഗോ​ള​ത​ല​ത്തി​ലെ​യും സാ​മ്പ​ത്തി​ക, സു​ര​ക്ഷാ, രാ​ഷ്ട്രീ​യ രം​ഗ​ങ്ങ​ളി​ലെ വെ​ല്ലു​വി​ളി​ക​ളെ നേ​രി​ടാ​ൻ ജി​സി​സി രാ​ജ്യ​ങ്ങ​ൾ സ​ജ്ജ​മാ​ണ്. ലോ​ക​സു​ര​ക്ഷ​ക്ക് ഭീ​ഷ​ണി​യാ​കു​ന്ന ഘ​ട​ക​ങ്ങ​ളെ നേ​രി​ടു​ന്ന​തി​ൽ ജി​സി​സി രാ​ഷ്ട്ര​ങ്ങ​ളു​ടെ സം​ഭാ​വ​ന നി​ർ​ണാ​യ​ക​മാ​ണ്.

കാ​ലാ​വ​സ്ഥാ വ്യ​തി​യാ​ന​ത്തെ ഫ​ല​പ്ര​ദ​മാ​യി നേ​രി​ടാ​നും സു​സ്ഥി​ര വി​ക​സ​ന​വും ഡി​ജി​റ്റ​ൽ ട്രാ​ൻ​സ്ഫോ​മേ​ഷ​നും വേ​ഗ​ത്തി​ലാ​ക്കാ​നും ഊ​ർ​ജ മേ​ഖ​ല​യ്ക്ക് മു​ന്തി​യ പ​രി​ഗ​ണ​ന ന​ൽ​കാ​നും അം​ഗ​രാ​ജ്യ​ങ്ങ​ളോ​ട് ഉ​ച്ച​കോ​ടി ആ​ഹ്വാ​നം ചെ​യ്തു.

മേ​ഖ​ല​യെ ആ​ഗോ​ള വ്യാ​പാ​ര, സാ​മ്പ​ത്തി​ക ഹ​ബാ​ക്കു​ക​യാ​ണ് ല​ക്ഷ്യം. അ​റ​ബ്, ഇ​സ്‌​ലാ​മി​ക് മൂ​ല്യ​ങ്ങ​ളും ഗ​ൾ​ഫ് വ്യ​ക്തി​ത്വ​വും ഉ​യ​ർ​ത്തി​പ്പി​ടി​ക്കു​ന്ന​തി​ൽ സ​ർ​വ​ക​ലാ​ശാ​ല​ക​ൾ​ക്കും ഗ​വേ​ഷ​ണ സ്ഥാ​പ​ന​ങ്ങ​ൾ​ക്കു​മു​ള്ള പ​ങ്ക് ഉ​ച്ച​കോ​ടി എ​ടു​ത്തു​പ​റ​ഞ്ഞു.

സാ​മ്പ​ത്തി​ക വി​കാ​സ​ത്തി​ൽ ഡി​ജി​റ്റ​ൽ എ​ക്കോ​ണ​മി​യു​ടെ പ്രാ​ധാ​ന്യം വ​ള​രെ വ​ലു​താ​ണെ​ന്നും ഈ ​രം​ഗ​ത്തെ സാ​ധ്യ​ത​ക​ൾ ഉ​പ​യോ​ഗ​പ്പെ​ടു​ത്ത​ണ​മെ​ന്നും നേ​താ​ക്ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.



വ​നി​ത​ക​ളു​ടെ​യും യു​വാ​ക്ക​ളു​ടെ​യും സ​ര്വ​തോ​ന്മു​ഖ ശാ​ക്തീ​ക​ര​ണ​ത്തി​ന് ജി​സി​സി രാ​ഷ്ട്ര​ങ്ങ​ൾ പ്ര​തി​ജ്ഞാ​ബ​ദ്ധ​മാ​ണെ​ന്ന് രാ​ഷ്ട്ര​ത്ത​ല​വ​ന്മാ​ർ പ​റ​ഞ്ഞു. ഉ​ച്ച​കോ​ടി​യു​ടെ ഉ​ദ്ഘാ​ട​ന സ​മ്മേ​ള​ന​ത്തി​ൽ കു​വൈ​റ്റ് അ​മീ​ർ ശൈ​ഖ്‌ മി​ശ്അ​ൽ അ​ൽ അ​ഹ്‌​മ​ദ്‌ അ​ൽ അ​ൽ​ജാ​ബി​ർ അ​ൽ സ​ബാ​ഹ് അ​ധ്യ​ക്ഷ​നാ​യി.

വൈ​വി​ധ്യ​വ​ൽ​ക്ക​ര​ണ​ത്തി​ലൂ​ടെ സാ​മ്പ​ത്തി​ക വ​ള​ർ​ച്ച ത്വ​രി​ത​പ്പെ​ടു​ത്തു​വാ​ൻ അ​ദ്ദേ​ഹം ആ​ഹ്വാ​നം ചെ​യ്തു. ഏ​കീ​കൃ​ത ന​യ​ങ്ങ​ളി​ലൂ​ടെ​യും പാ​ര​മ്പ​ര്യേ​ത​ര വ​രു​മാ​ന​ത്തി​ലൂ​ടെ​യും സാ​മ്പ​ത്തി​ക സു​സ്ഥി​ര​ത കൈ​വ​രി​ക്ക​ണം. എഐ അ​ട​ക്ക​മു​ള്ള നൂ​ത​ന സാ​ങ്കേ​തി​ക വി​ദ്യ​ക​ൾ സ​മ​ർ​ത്ഥ​മാ​യി ഉ​പ​യോ​ഗി​ക്ക​ണമെന്ന് അ​ദ്ദേ​ഹം കൂ​ട്ടി​ച്ചേ​ർ​ത്തു.

ഖ​ത്വ​ർ അ​മീ​ർ ശെ​യ്ഖ് ത​മീം ബി​ൻ ഹ​മ​ദ് അ​ൽ താ​നി, സൗ​ദി കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് മു​ഹ​മ്മ​ദ് ബി​ൻ സ​ൽ​മാ​ൻ അ​ൽ സ​ഊ​ദ്, ബ​ഹറി​ൻ കി​രീ​ടാ​വ​കാ​ശി പ്രി​ൻ​സ് സ​ൽ​മാ​ൻ ബി​ൻ ഹ​മൂ​ദ്‌ ആ​ൽ ഖ​ലീ​ഫ, യുഎഇ ​വൈ​സ് പ്ര​സി​ഡന്‍റ് ഷൈ​ഖ്‌ മ​ൻ​സൂ​ർ ബി​ൻ സാ​യി​ദ്, ഒ​മാ​ൻ ഡെ​പ്യൂ​ട്ടി പ്ര​ധാ​ന​മ​ന്ത്രി ഫ​ഹ​ദ് ബി​ൻ മ​ഹ്‌​മൂ​ദ്‌ ആ​ൽ സൈ​ദ്, ജി​സി​സി സെ​ക്ര​ട്ട​റി ജന​റ​ൽ ജാ​സിം മു​ഹ​മ്മ​ദ് അ​ൽ ബു​ദൈ​വി എ​ന്നി​വ​ർ ഉ​ച്ച​കോ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.

മ​ൻ​മോ​ഹ​ൻ സിം​ഗി​ന്‍റെ നി​ര്യാ​ണ​ത്തി​ൽ കേ​ളി അ​നു​ശോ​ചി​ച്ചു.
റി​യാ​ദ്: ഇ​ന്ത്യ​ൻ മു​ന്‍ പ്ര​ധാ​ന​മ​ന്ത്രി ഡോ.
എം.​ടി മ​ല​യാ​ള​ത്തി​ന്‍റെ സു​കൃ​തം: കൈ​ര​ളി ഫു​ജൈ​റ.
കോഴിക്കോട്: എം.​ടി.​ വാ​സു​ദേ​വ​ൻ നാ​യ​രു​ടെ വി​യോ​ഗ​ത്തി​ൽ കൈ​ര​ളി ക​ൾ​ച്ച​റ​ൽ അ​സോ​സി​യേ​ഷ​ൻ ഫു​ജൈ​റ അ​നു​ശോ​ച​നം രേ​ഖ​പ്പെ​ടു​ത്തി.
യു​എ​ഇ​യി​ലെ നാ​ട​ക ര​ച​യി​താ​ക്ക​ൾ​ക്കാ​യി ഏ​കാ​ങ്ക നാ​ട​ക ര​ച​ന മ​ത്സ​രം.
അ​ബു​ദാ​ബി: കേ​ര​ള സോ​ഷ്യ​ൽ സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന പ​തി​മൂ​ന്നാ​മ​ത് കെ​എ​സ്‌​സി ഭ​ര​ത് മു​ര​ളി നാ​ട​കോ​ത്സ​വ​ത്തോ​ട​നു​ബ​ന്ധി​ച്ച് യു​എ​ഇ​യി
ഇ​ൻ​ജാ​സ് ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് തു​ട​ക്കം കു​റി​ക്കും.
ദോ​ഹ: ഖ​ത്ത​ർ കേ​ര​ള ഇ​സ്‌​ലാ​ഹി സെ​ന്‍റ​ർ സം​ഘ​ടി​പ്പി​ക്കു​ന്ന സ്പോ​ർ​ട്സ് ഫെ​സ്റ്റി​ന്‍റെ ഭാ​ഗ​മാ​യു​ള്ള ഫു​ട്ബോ​ൾ മ​ത്സ​ര​ങ്ങ​ൾ​ക്ക് ഇ​ന്ന് അ​ബൂ​ഹ
എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ ശു​ശ്രൂ​ഷ: അ​ല​ക്സി​യോ​സ്‌ മാ​ർ യൗ​സേ​ബി​യോ​സ്‌ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ച്ചു.
കു​വൈ​റ്റ്‌ സി​റ്റി: സെ​ന്‍റ് ഗ്രീ​ഗോ​റി​യോ​സ്‌ ഇ​ന്ത്യ​ൻ ഓ​ർ​ത്ത​ഡോ​ക്സ്‌ മ​ഹാ​ഇ​ട​വ​ക​യു​ടെ എ​ൽ​ദോ​പ്പെ​രു​ന്നാ​ൾ (ക്രി​സ്മ​സ്‌) ശു​ശ്രൂ​ഷ​ക​ൾ​ക്ക്‌